മേമന്‍െറ വധശിക്ഷ: അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്ക് നോട്ടീസ് Madhyamam News Feeds | ![]() |
- മേമന്‍െറ വധശിക്ഷ: അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്ക് നോട്ടീസ്
- സര്‍ക്കാറിന് വേണ്ടിയാണ് എ.ജി. പ്രവര്‍ത്തിക്കേണ്ടത് ^വി.എം. സുധീരന്‍
- ജസ്റ്റിസ് ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി
- മണ്ണുത്തി അപകടം: പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല ^ഡി.ജി.പി
- വധശിക്ഷക്കെതിരെ ഒറ്റക്കെട്ടായി ത്രിപുര നിയമസഭ
- പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് അടച്ചിടാനുള്ള നീക്കത്തില്‍ പ്രതിഷേധം
- അഞ്ചുപേര്‍ക്ക് ജീവനേകി മലയാളി ശാസ്ത്രജ്ഞന്‍ യാത്രയായി
- ഇസ്രായേല്‍ കുടിയേറ്റക്കാര്‍ വീടിന് തീയിട്ട സംഭവം: പിതാവും മരണത്തിന് കീഴടങ്ങി
- ഇടതുമുന്നണി ബന്ധം: സി.പി.എമ്മിനെ വിമര്‍ശിച്ച് അബനി റോയ്
- വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം; ജില്ലാതല ഉദ്ഘാടനം നടന്നു
- പെരിന്തല്‍മണ്ണ ബസ്സ്റ്റാന്‍ഡിന് ഉത്സവാന്തരീക്ഷത്തില്‍ തറക്കല്ലിട്ടു
- സ്വര്‍ണവിലയില്‍ വര്‍ധന; പവന് 18,880 രൂപ
- മാഫിയകളെ അടിച്ചൊതുക്കാന്‍ വരുന്നു ടാങ്കോ പൊലീസ്
- അമേരിക്കന്‍ തിയേറ്ററിലെ വെടിവെപ്പ്: പ്രതിക്ക് ജീവപര്യന്തം തടവ്
- കന്യാകുമാരി സ്വദേശി മരിച്ചത് കടല്‍കൊള്ളക്കാരുടെ വെടിയേറ്റ്
- ടൈഗര്‍ മേമന്‍െറ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് അറിയില്ല ^മുംബൈ പൊലീസ്
- സന്തോഷിന്‍െറ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും
- മോണോ റെയില്‍: കോഴിക്കോട്ടെ ഡി.എം.ആര്‍.സിയുടെ ഓഫീസ് പൂട്ടുന്നു
- ഐ.എസിനെതിരായ പോരാട്ടം : അമേരിക്കന്‍ സൈന്യം കുവൈത്തിലേക്ക്
- ഊരുകളില്‍ ഇനി ‘സ്വന്തം’ കൂരകള്‍
- രക്തസാക്ഷികള്‍ക്ക് പ്രാര്‍ഥനാപൂര്‍വം വിട
- സമാധാന ശ്രമങ്ങളും ഭീകരാക്രമണങ്ങളും ഒരുമിച്ചുപോവില്ല
- പ്രത്യാശയോടെ വീണ്ടും
- ആഷസ്: വിടാതെ ഇംഗ്ലണ്ട്
- ഓളപ്പരപ്പില്‍ മനംകവര്‍ന്ന് 10 വയസ്സുകാരി
മേമന്‍െറ വധശിക്ഷ: അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്ക് നോട്ടീസ് Posted: 08 Aug 2015 12:43 AM PDT Image: ![]() ന്യൂഡല്‍ഹി: യാക്കൂബ് മേമന്‍െറ വധശിക്ഷക്കെതിരായ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്ത മൂന്ന് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ കൂട്ടാളി ഛോട്ടാ ഷക്കീലിന്‍െറയും മേമന്‍െറ അഭിഭാഷകന്‍െറയും അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്ത ദേശീയ ചാനലായ എ.ബി.പി ന്യൂസ്, എന്‍.ഡിടി.വി 24x7, ആജ് തക് എന്നീ ചാനലുകള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. സംപ്രേഷണ മാനദണ്ഡം സംബന്ധിച്ച 1994ലെ കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക് നിയമത്തിലെ സെക്ഷന്‍ 1ഡി, 1ജി, 1ഇ പ്രകാരം നല്‍കിയ നോട്ടീസില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റിയതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീലും മേമന്‍െറ അഭിഭാഷകനും പ്രതികരിച്ചത്. ഛോട്ടാ ഷക്കീലിന്‍െറ ടെലിഫോണ്‍ അഭിമുഖമാണ് എ.ബി.പി ന്യൂസ്, ആജ് തക് ചാനലുകള്‍ സംപ്രേഷണം ചെയ്തത്. തൂക്കിലേറ്റപ്പെട്ട യാക്കൂബ് നിഷ്കളങ്കനാണെന്ന് പറഞ്ഞ ഛോട്ടാ ഷക്കീല്‍, നീതി ലഭിക്കില്ളെന്നും കോടതിയെ വിശ്വാസമില്ളെന്നും വ്യക്തമാക്കിയിരുന്നു. വധശിക്ഷ അവസാനിപ്പിച്ച രാജ്യങ്ങളെക്കുറിച്ചുള്ള മേമന്‍െറ അഭിഭാഷകന്‍െറ അഭിമുഖമാണ് എന്‍.ഡിടി.വി സംപ്രേഷണം ചെയ്തത്. ക്രമസമാധാനത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും സഹായകരമായ വാര്‍ത്തകള്‍ നല്‍കുന്നതിന് എതിരെയാണ് സെക്ഷന്‍ 1ഇ. രാഷ്ട്രപതിയുടെയും നീതിന്യായ വ്യവസ്ഥയുടെയും ധാര്‍മികതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് സെക്ഷന്‍ 1-ജി ചൂണ്ടിക്കാട്ടുന്നത്. |
സര്‍ക്കാറിന് വേണ്ടിയാണ് എ.ജി. പ്രവര്‍ത്തിക്കേണ്ടത് ^വി.എം. സുധീരന്‍ Posted: 08 Aug 2015 12:17 AM PDT Image: ![]() തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടത്. എ.ജിയെ കോടതി വിമര്‍ശിച്ചതില്‍ തെറ്റില്ല. സര്‍ക്കാറിനെതിരായ കേസുകളില്‍ എ.ജിയുടെ ബന്ധുക്കള്‍ എതിര്‍ കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ളെന്നും വി.എം. സുധീരന്‍ പറഞ്ഞു. |
ജസ്റ്റിസ് ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി Posted: 07 Aug 2015 11:44 PM PDT Image: ![]() ന്യൂഡല്‍ഹി: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി. യാത്രാവേളകളിലും വസതിയിലും സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളെയുമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. കേന്ദ്ര അര്‍ധസൈനിക സേനാംഗങ്ങളാണ് ഒൗദ്യോഗിക വസതിയില്‍ സുരക്ഷ ഉറപ്പാക്കുക. യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജസ്റ്റിസ് ദീപക് മിശ്രക്ക് കഴിഞ്ഞ ദിവസമാണ് വധഭീഷണി കുറിപ്പ് ലഭിച്ചത്. മിശ്രയുടെ ഡല്‍ഹിയിലെ ഒൗദ്യോഗിക വസതിയുടെ പിന്‍ഭാഗത്ത് എറിഞ്ഞ നിലയില്‍ കണ്ടെ ത്തിയ ഹിന്ദിയിലുള്ള ചെറിയ കുറിപ്പില്‍ ‘നിങ്ങള്‍ക്ക് നല്‍കിയ സംരക്ഷണം എന്തായിരുന്നാലും ഞങ്ങള്‍ നിങ്ങളെ ഉന്മൂലനം ചെയ്യും’ എന്നാണ് എഴുതിയിട്ടുള്ളത്. വിധിപ്രസ്താവം നടത്തിയ ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ്, പി.സി. പന്ത് എന്നിവരുടെ സുരക്ഷ മേമനെ തൂക്കിക്കൊന്ന ദിവസംതന്നെ സര്‍ക്കാര്‍ ശക്തിപ്പെടുത്തിയിരുന്നു. |
മണ്ണുത്തി അപകടം: പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല ^ഡി.ജി.പി Posted: 07 Aug 2015 11:07 PM PDT Image: ![]() തൃശൂര്‍: മണ്ണുത്തി അപകടത്തില്‍ പൊലീസിന്‍െറ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി.ജി.പി സെന്‍കുമാര്‍. അപകടമുണ്ടായപ്പോള്‍ നടപടിയെടുക്കുന്നതില്‍ എസ്.ഐക്ക് അമാന്തമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് 400 മീറ്റര്‍ അകലെയാണ് പൊലീസ് പരിശോധന ഉണ്ടായിരുന്നത്. അപകടം സംഭവിച്ച വാഹനത്തിന്‍െറ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഹെല്‍മറ്റോ ഉണ്ടായിരുന്നില്ല. പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെയായിരുന്നു അപകടം. എന്തിനും പൊലീസിനെ കുറ്റപ്പെടുത്തിയാല്‍ പരിശോധന നടത്താനാകില്ളെന്നും ഡി.ജി.പി വ്യക്തമാക്കി. ഇ^ബീറ്റ് പദ്ധതിയില്‍ അഴിമതിയില്ലെന്നും സാങ്കേതിക പിഴവുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
വധശിക്ഷക്കെതിരെ ഒറ്റക്കെട്ടായി ത്രിപുര നിയമസഭ Posted: 07 Aug 2015 10:23 PM PDT Image: ![]() അഗര്‍ത്തല: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ത്രിപുര നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷക്കു പകരം മരണം വരെ ജയില്‍ശിക്ഷ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. കോണ്‍ഗ്രസ് എം.എല്‍.എ ജിതേന്ദ്ര സര്‍ക്കാറാണ് ആവശ്യമുന്നയിച്ചുകൊണ്ടുള്ള ബില്‍ സഭയില്‍ അവതരിപ്പിച്ചത്. വധശിക്ഷ അനുശാസിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍െറ 302ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും വെള്ളിയാഴ്ച പാസാക്കിയ പ്രമേയം ആവശ്യപ്പെടുന്നു. ഈ വകുപ്പില്‍ മാറ്റം വരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ത്രിപുര നിയമസഭ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ആവശ്യപ്പെടുന്നത്. വധശിക്ഷ നിരോധന വിഷയത്തില്‍ ലോകമെങ്ങും ഗൗരവമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വികസ്വര രാജ്യങ്ങളില്‍ ഏറിയ പങ്കും വധശിക്ഷ നിരോധിച്ചുകഴിഞ്ഞു. 58 രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോഴും പ്രാകൃതമായ ഈ ശിക്ഷാരീതി നിലവിലുള്ളത്. ത്രിപുരയിലെ നിയമമന്ത്രി തപന്‍ ചക്രവര്‍ത്തി പറഞ്ഞു. മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ വധശിക്ഷക്കെതിരെയുള്ള ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കെയാണ് ത്രിപുര നിയമസഭ വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. |
പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് അടച്ചിടാനുള്ള നീക്കത്തില്‍ പ്രതിഷേധം Posted: 07 Aug 2015 10:18 PM PDT പാപ്പിനിശ്ശേരി: മേല്‍പാലം പ്രവൃത്തിയുടെ ഭാഗമായി പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് പൂര്‍ണമായും അടച്ചിടാനുള്ള അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധം. ആഗസ്റ്റ് 11മുതലാണ് ഗേറ്റ് അനിശ്ചിതമായി അടച്ചിടുന്നത്. |
അഞ്ചുപേര്‍ക്ക് ജീവനേകി മലയാളി ശാസ്ത്രജ്ഞന്‍ യാത്രയായി Posted: 07 Aug 2015 10:03 PM PDT Image: ![]() മുംബൈ: അറുപത്തിരണ്ടുകാരനായ ആണവശാസ്ത്രജ്ഞന്‍ കെ. നാരായണന്‍കുട്ടി ജീവിതത്തില്‍നിന്ന് വിടവാങ്ങിയത് അഞ്ചു പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന്. അഞ്ചു ദിവസം മുമ്പ് ബൈക്കിടിച്ച് പരിക്കേറ്റ് കോമയിലായ അദ്ദേഹത്തിന്‍െറ വൃക്കകള്‍, കരള്‍, ഹൃദയം, കണ്ണുകള്‍ എന്നിവ ദാനംചെയ്യാന്‍ കുടുംബം സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നാരായണന്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെയാണ് അവയവദാനം നിര്‍വഹിച്ചു. തൃശൂര്‍ ചേലക്കര പുലാച്ചേരി കുടുംബാംഗമായ നാരായണന്‍കുട്ടി കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തില്‍പെട്ടത്. ഭാര്യയോടൊപ്പം പോകുമ്പോള്‍ താമസസ്ഥലമായ അണുശക്തിനഗറിന് സമീപത്തുവെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കെ സിഗ്നല്‍ തെറ്റിച്ച് കുതിച്ചുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ വാശിയിലെ എം.ജിഎം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 1998ല്‍ പൊഖ്റാനില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നേതൃത്വത്തില്‍ നടന്ന ആണവപരീക്ഷണത്തില്‍ സഹകരിച്ചയാളാണ് നാരായണന്‍കുട്ടി. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദംനേടിയ അദ്ദേഹം 1972ലാണ് മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച് സെന്‍ററില്‍ (ബാര്‍ക്) ചേര്‍ന്നത്. ആണവസുരക്ഷാ ശാസ്ത്രജ്ഞനായിരിക്കെ 2012ല്‍ വിരമിച്ചെങ്കിലും അവിടത്തെ ട്രെയ്നിങ് കോളജില്‍ അധ്യാപകനായി തുടരുകയായിരുന്നു. ബാര്‍ക്കില്‍ അണുവകുപ്പ് അസിസ്റ്റന്‍റ് പേഴ്സനല്‍ ഓഫിസറായ ശോഭയാണ് ഭാര്യ. റിലയന്‍സില്‍ മാനേജരായ ഇന്ദു നായര്‍ ഏക മകളാണ്. വാഡിയ ഗ്രൂപ്പില്‍ മാനേജറായ ഹാര്‍ദിക് മോദിയാണ് മരുമകന്‍. |
ഇസ്രായേല്‍ കുടിയേറ്റക്കാര്‍ വീടിന് തീയിട്ട സംഭവം: പിതാവും മരണത്തിന് കീഴടങ്ങി Posted: 07 Aug 2015 10:02 PM PDT Image: ![]() വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അര്‍ധ രാത്രിയില്‍ വീടിന് തീയിട്ട സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ സഅദ് ദവാബ്ശെഹ്(32) ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. ദവാബ് ശെഹിന്‍െറ 18 മാസം പ്രായമായ പിഞ്ചുകുഞ്ഞ് സംഭവ ദിവസം തന്നെ വെന്തുമരിച്ചിരുന്നു. ഇദ്ദേഹത്തിന്‍െറ ഭാര്യ റിഹാമും നാല് വയസുകാരന്‍ അഹമ്മദും ഗുരുതര പൊള്ളലോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജൂലൈ 3ന് അര്‍ധ രാത്രിയിലാണ് വെസ്റ്റ് ബാങ്കിലെ ദുമ ഗ്രാമത്തിലെ ദവാബ്ശെഹിന്‍െറതടക്കം രണ്ടു വീടുകള്‍ക്ക് അനധികൃത കുടിയേറ്റക്കാര്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ തീവെച്ചത്. വീടിന്‍റെ ചുവരില്‍ അക്രമികള്‍ ‘പ്രതികാരം’ ‘മിശിഹ നീണാല്‍ വാഴട്ടെ’ എന്ന് ഹീബ്രു ഭാഷയില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. വീടുകളില്‍ ഒന്നില്‍ ആള്‍പാര്‍പ്പില്ലായിരുന്നു. 1967ല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതു മുതല്‍ 100ഓളം കുടിയേറ്റ കെട്ടിട ശൃംഖലയിലൂടെ 5,00,000 ലക്ഷത്തോളം ജൂതന്‍മാരാണ് ഇവിടെ താമസിച്ചുവരുന്നത്. അന്തര്‍ദേശീയ നിയമങ്ങള്‍ക്കെതിരാണ് ഈ കുടിയേറ്റമെങ്കിലും ഇസ്രായേല്‍ ഇതിന് എല്ലാ സൗകര്യങ്ങളും നല്‍കി വരികയാണ്. |
ഇടതുമുന്നണി ബന്ധം: സി.പി.എമ്മിനെ വിമര്‍ശിച്ച് അബനി റോയ് Posted: 07 Aug 2015 10:01 PM PDT Image: ![]() കൊല്ലം: ആര്‍.എസ്.പി ഇടതുമുന്നണി വിട്ടത് സി.പി.എമ്മിന്‍െറ നിലപാട് മൂലമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അബനി റോയ്. ഇപ്പോള്‍ യു.ഡി.എഫിന്‍െറ ഭാഗമാണെങ്കിലും എപ്പോഴും അങ്ങനെ ആകണമെന്നില്ല. കേരളത്തിലെ യു.ഡി.എഫ് ബന്ധം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ദേശീയ തലത്തില്‍ ആര്‍.എസ്.പി യു.പി.എക്കൊപ്പമില്ളെന്നും അബനി റോയ് മാധ്യമങ്ങളോട് പറഞ്ഞു. |
വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം; ജില്ലാതല ഉദ്ഘാടനം നടന്നു Posted: 07 Aug 2015 09:56 PM PDT കൊച്ചി: കേരള പൊലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വനിതകള്‍ക്കായി നടത്തുന്ന വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ച് പാരിഷ് ഹാളില്‍ എക്സൈസ് മന്ത്രി കെ. ബാബു നിര്‍വഹിച്ചു. |
പെരിന്തല്‍മണ്ണ ബസ്സ്റ്റാന്‍ഡിന് ഉത്സവാന്തരീക്ഷത്തില്‍ തറക്കല്ലിട്ടു Posted: 07 Aug 2015 09:48 PM PDT പെരിന്തല്‍മണ്ണ: നീണ്ട13 വര്‍ഷത്തെ നൂലാമാലകള്‍ നീക്കം ചെയ്ത് പെരിന്തല്‍മണ്ണ നഗരത്തില്‍ നിര്‍മിക്കുന്ന പുതിയ ബസ്സ്റ്റാന്‍ഡിന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി തറക്കല്ലിട്ടു. ഉത്സവാന്തരീക്ഷത്തില്‍ വര്‍ണഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. |
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 18,880 രൂപ Posted: 07 Aug 2015 09:40 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപ കൂടി 2,360 രൂപയിലും പവന് 80 രൂപ കൂടി 18,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മാസാരംഭത്തില്‍ പവന് 18,920 രൂപയായിരുന്നു വില. തുടര്‍ന്ന് നാലാം തീയതി 18,800 രൂപയായും ആറാം തീയതി 18,720 രൂപയായും വില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.42 ഡോളര്‍ കുറഞ്ഞ് 1,093.68 ഡോളറിലെത്തി. |
മാഫിയകളെ അടിച്ചൊതുക്കാന്‍ വരുന്നു ടാങ്കോ പൊലീസ് Posted: 07 Aug 2015 09:33 PM PDT കോഴിക്കോട്: നഗരത്തില്‍ തലപൊക്കിയ ഗുണ്ട-മാഫിയ സംഘങ്ങളെ അടിച്ചൊതുക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ ടാങ്കോ പൊലീസ് സംഘത്തെ നിയോഗിച്ചു. മാതൃകാ ബസ്സ്റ്റാന്‍ഡായി അറിയപ്പെടുന്ന മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ് ഒരു സംഘം ഗുണ്ടകള്‍ കൈയടക്കിയെന്ന 'മാധ്യമം' വാര്‍ത്തയെതുടര്‍ന്നാണ് നടപടി. |
അമേരിക്കന്‍ തിയേറ്ററിലെ വെടിവെപ്പ്: പ്രതിക്ക് ജീവപര്യന്തം തടവ് Posted: 07 Aug 2015 09:23 PM PDT Image: ![]() ന്യൂയോര്‍ക്ക്: 2012ല്‍ അമേരിക്കയിലെ സിനിമാ തിയേറ്ററില്‍ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതി ജെയിംസ് ഹോംസിനാണ് പരോള്‍ ഇല്ലാത്ത തടവുശിക്ഷ യു.എസ് കോടതി വിധിച്ചത്. ബാറ്റ്മാന്‍ പരമ്പരയിലെ 'ദ ഡാര്‍ക്ക് നൈറ്റ് റൈസസി'ന്‍്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററിനുള്ളില്‍ മുഖംമൂടിധരിച്ചത്തെിയ ഹോംസ് 12 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. ഹോംസിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന അഭിഭാഷകന്‍െറ വാദം തള്ളിയ കോടതി പ്രതി ശിക്ഷ അര്‍ഹിക്കുന്നു എന്ന് വ്യക്തമാക്കി. എന്നാല്‍ വധശിക്ഷ നല്‍കരുതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. 2012 ജൂലൈ 20നു കോളറാഡോയിലെ അറോറയില്‍ സെഞ്ച്വറി 16 മൂവി തിയേറ്ററിലാണ് യു.എസിനെ നടുക്കിയ സംഭവമുണ്ടായത്. തിയേറ്ററിനു പുറത്തു പുകബോംബ് എറിഞ്ഞ പ്രതി എമര്‍ജന്‍സി വാതിലിലൂടെ അകത്തേക്കു പാഞ്ഞുകയറി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ 70 പേര്‍ക്കു പരിക്കേറ്റിരുന്നു. |
കന്യാകുമാരി സ്വദേശി മരിച്ചത് കടല്‍കൊള്ളക്കാരുടെ വെടിയേറ്റ് Posted: 07 Aug 2015 08:57 PM PDT Image: ![]() ദോഹ: ഖത്തറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശി മരിച്ചത് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ്. കന്യാകുമാരി സ്വദേശി ആന്‍റണി അനീഷ് ആന്‍ഡ്രൂസാ(21)ണ് അറേബ്യന്‍ ഗള്‍ഫ് കടലില്‍ കൊള്ളക്കാരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ദോഹയില്‍ നിന്ന് നാലംഗ സംഘത്തോടൊപ്പം ഖത്തറില്‍നിന്ന് മത്സ്യബന്ധനത്തിനു പോയതായിരുന്നു. ആന്‍റണിയും സംഘവും സഞ്ചരിച്ച ബോട്ടിനു നേരെ കടല്‍ കൊള്ളക്കാര്‍ വെടിവെപ്പു നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍റണിക്ക് വെടിയേറ്റതോടെ പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ ബഹ്റൈന്‍ ഭാഗത്തേക്കു രക്ഷപ്പെടുകയും ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡിന്‍്റെ സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നുവെന്ന് ‘സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫെഡറേഷന്‍’ ജനറല്‍ സെക്രട്ടറി ഫാദര്‍ ചര്‍ച്ചില്‍ പറഞ്ഞു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ ബഹ്റൈനലേക്ക് കൊണ്ടുവരികയായിരുന്നു. ആന്‍റണിയുടെ മൃതദേഹം ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഇറാനിയന്‍ കടല്‍ക്കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മരണം ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരം ശേഖരിക്കാനും മൃതദേഹം നാട്ടിലത്തെിക്കുന്നതുമടക്കമുള്ള നടപടികളും എംബസി നടത്തുന്നുണ്ട്. കൊള്ളക്കാരുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചത് മേഖലയില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരെ ആശങ്കയിലാക്കി. തമിഴ്നാട്ടില്‍നിന്നും നൂറുകണക്കിന് തൊഴിലാളികളാണ് ഗള്‍ഫിലെ മത്സ്യ ബന്ധന മേഖലയില്‍ ജോലി ചെയ്യുന്നത്. ഖത്തറില്‍ നിന്നും ബഹ്റൈനിലേക്കും തിരിച്ചുമുള്ള മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്നതും ഇരു രാജ്യത്തേയും തീരദേശ സേനയുടെ പിടിയിലാവുന്നതും പതിവാണ്. ഇവരെ പിന്നീട് പിഴ അടപ്പിച്ച് വിട്ടയക്കാറാണുള്ളത്. ഏതാനും മാസം മുമ്പ് ബഹ്റൈനില്‍ നിന്നുള്ള തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടും ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ ബോട്ടും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശി മരണപ്പെട്ടിരുന്നു. |
ടൈഗര്‍ മേമന്‍െറ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് അറിയില്ല ^മുംബൈ പൊലീസ് Posted: 07 Aug 2015 08:47 PM PDT Image: ![]() മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗര്‍ മേമന്‍ ഉമ്മയെ ഫോണില്‍ വിളിച്ച് സഹോദരന്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് മുംബൈ പൊലീസ്. യാക്കൂബിനെ നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നതിനുമുമ്പ് ഉമ്മയുമായി ടൈഗര്‍ നടത്തിയ സംഭാഷണം മുംബൈ പൊലീസിലെ ഒരു വിഭാഗം ചോര്‍ത്തിയെന്നായിരുന്നു ‘ഇക്കണോമിക് ടൈംസ്’ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത. ജൂലൈ 30ന് പുലര്‍ച്ചെ 5.30ന് മാഹിമിലെ അല്‍ഹുസൈനി കെട്ടിടത്തില്‍ ഉമ്മ ഹനീഫ താമസിക്കുന്ന ഫ്ളാറ്റിലെ ലാന്‍ഡ്ലൈന്‍ നമ്പറിലേക്ക് ടൈഗര്‍ മേമന്‍ വോയിസ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ (വോയ്പ് ) സംവിധാനം വഴി വിളിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നു മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ നീതികേട് പൊറുക്കാവുന്നതിലും അപ്പുറമാണെന്നും അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും പ്രതികാരംചെയ്യുമെന്നുമാണ് കരയുകയായിരുന്ന ഉമ്മയോട് ടൈഗര്‍ പറഞ്ഞതത്രേ. അക്രമം അവസാനിപ്പിക്കണമെന്നും ഇനിയും സമാന അനുഭവം കാണാന്‍ വയ്യെന്നുമായിരുന്നു ഉമ്മയുടെ മറുപടി. എവിടെ നിന്നാണ്ഫോണ്‍ വിളിച്ചതെന്നും ഐ.പി വിലാസവും കണ്ടത്തൊന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല എങ്കിലും ശബ്ദം ടൈഗര്‍ മേമന്‍െറത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ല എന്നാണ് മഹാരാഷ്ട്ര സര്‍ക്കാറും മുംബൈ പൊലീസും പറയുന്നത്. ഫോണ്‍ സംഭാഷണം നടന്ന വിവരം പൊലീസില്‍നിന്ന് ലഭിച്ചിട്ടില്ളെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു സംഭാഷണം തങ്ങള്‍ പകര്‍ത്തിയിട്ടില്ളെന്നും സംഭാഷണത്തിന്‍െറ പകര്‍പ്പ് മുംബൈ പൊലീസിന്‍െറതല്ളെന്നും മുംബൈ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ധനഞ്ജയ് കുല്‍ക്കര്‍ണിയും പറഞ്ഞു. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് വിവരമൊന്നുമില്ളെ ന്ന് മഹാരാഷ്ര്ട ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.പി. ബക്ഷി നേരത്തത്തേ പ്രസ്താവിച്ചിരുന്നു. മഹാരാഷ്ര്ട ഡി.ജി.പിയോ കേന്ദ്ര ഏജന്‍സികളോ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടൈഗറിന്‍െറ ശബ്ദം തിരിച്ചറിയാനുള്ള സാഹചര്യമില്ളെന്ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ദാവൂദ് ഇബ്രാഹീം, ടൈഗര്‍ മേമന്‍ അടക്കമുള്ള പിടികിട്ടാപ്പുള്ളികളുടെ ശബ്ദസാമ്പിളുകളോ വിരലടയാളങ്ങളോ മറ്റോ മുംബൈ പൊലീസിന്‍െറയും മറ്റു കേന്ദ്ര ഏജന്‍സികളുടെയും കൈവശമില്ല. മുമ്പ് ദുബൈയില്‍ പാക് പൗരന്‍െറ വേഷത്തില്‍ ദാവൂദ് പിടിക്കപ്പെട്ടപ്പോള്‍ അത് പിടികിട്ടാപ്പുള്ളിയായ ദാവൂദാണെന്ന് തെളിയിക്കാന്‍ ഇന്ത്യക്കു കഴിയാതെപോയതും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. |
സന്തോഷിന്‍െറ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും Posted: 07 Aug 2015 08:39 PM PDT Image: ![]() അബൂദബി: കോട്ടയം സ്വദേശി സുബിന്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട കേസില്‍ അബൂദബി കോടതി വധശിക്ഷക്ക് വിധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സന്തോഷിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാരും സുഹൃത്തുക്കളും കൈകോര്‍ക്കുന്നു. സന്തോഷിന് മാപ്പ് ലഭിക്കണമെങ്കില്‍ സുബിന്‍െറ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. ഇത് കണ്ടത്തൊന്‍ സന്തോഷിന്‍െറ ഭാര്യ ഷീനയുടെ നാടായ കൊല്ലം കടയ്ക്കല്‍ പഞ്ചായത്തില്‍ ആഗസ്റ്റ് 16ന് നാട്ടുകാര്‍ ബക്കറ്റ് പിരിവ് നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷീനക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഗള്‍ഫ് നാടുകളിലുള്ള സന്തോഷിന്‍െറ ബന്ധുക്കളും സുഹൃത്തുക്കളും പണം കണ്ടത്തൊന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗമാണ് സന്തോഷിന്‍െറ കുടുംബത്തെ സഹായിക്കുന്നതിന് പിരിവ് നടത്താന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി പണം സ്വരൂപിക്കും. സന്തോഷിന്‍െറ മോചനത്തിന് സഹായം ആവശ്യപ്പെട്ട് ഭാര്യ ഷീന ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. പ്രവാസി വ്യവസായിയുടെ സഹായത്തോടെ 20 ലക്ഷം രൂപ നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷീന ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അബൂദബിയില്‍ ജോലി ചെയ്യുന്ന സന്തോഷിന്‍െറ സഹോദരന്‍ സതീഷാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കീഴ്ക്കോടതിയുടെ വധശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇത് കോടതി സെപ്റ്റംബര്‍ എട്ടിന് പരിഗണിക്കുമെന്ന് സതീഷ് പറഞ്ഞു. 2011 ജൂലൈ 29ന് അബൂദബിയിലെ താമസ സ്ഥലത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇലക്ട്രീഷ്യനായ സന്തോഷ് ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ സുബിന്‍ അടക്കം സുഹൃത്തുക്കള്‍ താമസിക്കുന്ന തൊട്ടടുത്ത മുറിയില്‍ നിന്ന് വഴക്ക് കേട്ടു. മുറി തുറന്ന് അകത്തുകടന്നപ്പോള്‍ മര്‍ദനമേറ്റു. തിരിച്ച് സ്വന്തം മുറിയിലത്തെിയപ്പോള്‍ അവര്‍ പിന്നാലെയത്തെി മര്‍ദനം തുടര്‍ന്നു. ആത്മരക്ഷക്ക് ശ്രമിക്കുന്നതിനിടെ സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. കേസില്‍ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ സന്തോഷിന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ളെന്ന് സതീഷ് പറഞ്ഞു. സുബിന്‍െറ മാതാപിതാക്കള്‍ മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സന്തോഷിന്‍െറ ഭാര്യ ഷീന പലവിധ ഇടപെടലുകള്‍ നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ സുബിന്‍െറ പള്ളി മുഖേന നടത്തിയ നീക്കത്തിലാണ് 50 ലക്ഷം രൂപ നല്‍കിയാല്‍ മാപ്പുനല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചത്. കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്ന സന്തോഷ് ജയിലിലായതിന് ശേഷം ഭാര്യയുടെയും കുഞ്ഞിന്‍െറയും അവസ്ഥ പരിതാപകരമാണ്. ട്യൂഷന്‍ സെന്‍ററില്‍ പഠിപ്പിക്കാന്‍ പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായി വീടും സ്ഥലവും പോലും ഇല്ല. ഗള്‍ഫില്‍ പോകുന്നതിനായി സന്തോഷ് എടുത്ത വായ്പാ കുടിശ്ശികയും കുടുംബത്തെ വേട്ടയാടുന്നു. കുടുംബത്തെ സഹായിക്കാന്‍ ഫെഡറല്‍ ബാങ്ക് കടയ്ക്കല്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഭാര്യ ഷീന നകുലന്‍െറ പേരിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പര്‍: 10570100232974 (IFSC CODE: FDRL 0001057) |
മോണോ റെയില്‍: കോഴിക്കോട്ടെ ഡി.എം.ആര്‍.സിയുടെ ഓഫീസ് പൂട്ടുന്നു Posted: 07 Aug 2015 08:21 PM PDT Image: ![]() കോഴിക്കോട്: മോണോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) കോഴിക്കോട്ടെ ഓഫീസ് പൂട്ടാനൊരുങ്ങുന്നു. സെപ്തംബര്‍ 30നകം ഓഫീസ് ഒഴിയുമെന്നുകാട്ടി കെട്ടിടം ഉടമക്ക് ഡി.എം.ആര്‍.സി നോട്ടീസ് നല്‍കി. 2012 ഏപ്രിലിലാണ് ഡി.എം.ആര്‍.സി. കോഴിക്കോട്ട് ഓഫിസ് തുറന്നത്. ലൈറ്റ് മെട്രോ അല്ലങ്കെില്‍ മോണോ റെയില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് കോഴിക്കോട്ട് ഓഫീസ് തുറന്നത്. കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബിസിനസ് പാര്‍ക്കിലായിരുന്നു ഓഫീസ്. പന്ത്രണ്ടു പേരായിരുന്നു ജീവനക്കാര്‍. വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്ന സാഹചര്യത്തില്‍ പദ്ധതികളില്‍ കാര്യമായ പ്രതീക്ഷയില്ളെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. |
ഐ.എസിനെതിരായ പോരാട്ടം : അമേരിക്കന്‍ സൈന്യം കുവൈത്തിലേക്ക് Posted: 07 Aug 2015 07:50 PM PDT Image: ![]() കുവൈത്ത് സിറ്റി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐ.എസ്) എതിരായ യുദ്ധത്തിന് അമേരിക്കന്‍ സൈന്യം കുവൈത്തിലത്തെുന്നു. യു.എസ് വിദേശകാര്യ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ 450 സൈനികരാണ് കുവൈത്തിലത്തെുക. ഇവര്‍ അടുത്തമാസംതന്നെ എത്തിച്ചേരുമെന്നാണ് സൂചന. ഐ.എസിനെതിരെ ഒരുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും അമേരിക്കന്‍ സൈന്യത്തെ നിയോഗിക്കുക. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെയും വൈറ്റ് ഹൗസിന്‍െറയും അംഗീകാരത്തോടൈ ഐ.എസിനെതിരെ യുദ്ധം ചെയ്യാന്‍വേണ്ടി 450 സൈനികരടങ്ങുന്ന ആദ്യബാച്ച് കഴിഞ്ഞമാസം ഇറാഖിലേക്ക് അയച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായുള്ള രണ്ടാം ബാച്ചാണ് കുവൈത്തിലേക്ക് വരുന്നത്. കുവൈത്തിലത്തെുന്ന അമേരിക്കന്‍ സൈന്യം എല്ലാ ആധുനിക ആയുധങ്ങളും ഉള്ളവരായിരിക്കുമെന്നും വിദഗ്ധപരിശീലനം നേടിയവരുമായിരിക്കും. ജി.സി.സി രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഐ.എസിനെതിരെ യുദ്ധം ചെയ്യുക. ഇതിന് കഴിഞ്ഞദിവസം ചേര്‍ന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ജൂണ്‍ 26 ന് മസ്ജിദ് ഇമാം സാദിഖില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് കുവൈത്ത് സര്‍ക്കാര്‍ തീവ്രവാദത്തിനെതിരെ ശ്കതമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. തീവ്രവാദത്തെ പരാജയപ്പെടുത്താന്‍വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും രാജ്യത്തിന്‍െറ സുരക്ഷയും സമാധാനവുമാണ് പ്രധാനമെന്നും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹും ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്വബാഹും പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് ഇമാം സാദിഖില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഐ.എസാണെന്ന് വ്യക്തമായി തെളിയുകയും ചെയ്തിട്ടുണ്ട്. ഇതിന്‍െറ പശ്ചാത്തലത്തില്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ളെന്നും രാജ്യത്ത് മറ്റൊരു തീവ്രവാദി ആക്രമണമുണ്ടാകുന്നതിനുമുമ്പ് തീവ്രവാദ സംഘടനക്കെതിരെ യുദ്ധംചെയ്യല്‍ അനിവാര്യമാണെന്നുമുള്ള നിലപാടിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് അമേരിക്കന്‍ സൈന്യത്തിന്‍െറ വരവോടെ വ്യക്തമായിരിക്കുകയാണ്. രാജ്യത്തിന്‍െറ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ഐ.എസിനെപ്പോലുള്ള തീവ്രവാദി സംഘടനകള്‍ ഇനിയും ആക്രമണത്തിന് ലക്ഷ്യമിടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. വിദേശ സൈന്യത്തിന്‍െറ സഹായത്തോടെ രാജത്തെ സുരക്ഷാ വിഭാഗത്തിന് തീവ്രവാദികളെ നേരിടാനുള്ള പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യവും അമേരിക്കന്‍ സൈന്യത്തിന്‍െറ രാജ്യത്തേക്കുള്ള വരവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇറാഖ് അധിനിവേശത്തില്‍നിന്ന് കുവൈത്തിനെ മോചിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അമേരിക്കന്‍ സൈന്യത്തിന് രാജ്യത്ത് കാര്യമായ റോളുണ്ട്. നിലവില്‍ ഗള്‍ഫ് മേഖലയിലുള്ള 40,000ത്തോളം അമേരിക്കന്‍ സൈനികരില്‍ 15,000 പേരും കുവൈത്തിലാണ്. |
ഊരുകളില്‍ ഇനി ‘സ്വന്തം’ കൂരകള്‍ Posted: 07 Aug 2015 07:45 PM PDT Image: ![]() Subtitle: വയനാട്ടില്‍ ആദിവാസി ഭവനനിര്‍മാണം ഏറ്റെടുത്ത് ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റികള്‍ കല്‍പറ്റ: ആദിവാസി ഭവനനിര്‍മാണത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി വയനാട്. കരാറുകാര്‍ കീശവീര്‍പ്പിക്കുന്ന പതിവുശൈലി മാറി ഗോത്രവിഭാഗക്കാരുടെ വീട് അവര്‍തന്നെ നിര്‍മിക്കുന്ന പുതുരീതിക്ക് വന്‍ സ്വീകാര്യത. കരാര്‍ തുകയുടെ പാതിപോലും ചെലവഴിക്കാതെ കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മിച്ചുനല്‍കുന്ന വീടുകള്‍ നാളുകള്‍ക്കകം താമസയോഗ്യമല്ലാതായി മാറുന്ന ദുരവസ്ഥക്ക് പരിഹാരം കാണാന്‍ ഗോത്രവര്‍ഗക്കാര്‍തന്നെ മുന്നിട്ടിറങ്ങി. ജില്ലയിലെ ഓരോ പഞ്ചായത്തിലും രൂപവത്കരിച്ച ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റികള്‍ അധികം പണം ചെലവഴിക്കാതെതന്നെ കെട്ടുറപ്പുള്ളതും സൗകര്യമുള്ളതുമായ വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത് ആദിവാസി ഭവനനിര്‍മാണ രംഗത്ത് മാതൃകാപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. പനമരം, മുട്ടില്‍ പഞ്ചായത്തുകളിലായി ട്രൈബല്‍ സൊസൈറ്റികള്‍ നിര്‍മിച്ച് വീടുകള്‍ പ്രശംസാര്‍ഹമായി. |
രക്തസാക്ഷികള്‍ക്ക് പ്രാര്‍ഥനാപൂര്‍വം വിട Posted: 07 Aug 2015 07:44 PM PDT Image: ![]() അബഹ: ദൈവികഭവനത്തില്‍ പ്രാര്‍ഥനാനിമഗ്നരായിരിക്കെ പൈശാചികമായ ഭീകരാക്രമണത്തിനു വിധേയരായി രക്തസാക്ഷികളായവര്‍ക്ക് വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ അബഹ പ്രാര്‍ഥനാപൂര്‍വം വിടചൊല്ലി. വെള്ളിയാഴ്ച വൈകിട്ട് അസ്ര്‍ നമസ്കാരത്തിനു ശേഷം അബഹ കിങ് ഫൈസല്‍ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. 12 സൈനികരുടെ മൃതദേഹങ്ങള്‍ പള്ളിയിലേക്ക് എടുത്തുവെച്ചപ്പോള്‍ ദു$ഖം തളംകെട്ടി നിന്ന അന്തരീക്ഷം പ്രാര്‍ഥനാമുഖരിതമായി. അസീര്‍ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്‍അസീസ്, സുരക്ഷാവകുപ്പ് മേധാവി ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍മുഹ്രിജ്, രഹസ്യാന്വേഷണവിഭാഗം ഉപമേധാവി അബ്ദുല്ല അല്‍ ഖര്‍നി, വീരമൃത്യു വരിച്ച സൈനികര്‍ സേവനമനുഷ്ഠിച്ച എമര്‍ജന്‍സി ഫോഴ്സ് വിഭാഗത്തിന്‍െറ ക്യാപ്റ്റന്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ ഹര്‍ബി, അസീര്‍ പൊലീസ് മേധാവി മുഹമ്മദ് ബിന്‍ അബ്ദുല്ല അബൂ ഖര്‍നൈന്‍ എന്നിവരും സൈനിക, പൊലീസ് മേധാവികളും ഉദ്യോഗസ്ഥരും രക്തസാക്ഷികളുടെ ബന്ധുക്കളുമടക്കം നമസ്കാരത്തില്‍ പങ്കുകൊണ്ടു. നമസ്കാരശേഷം അസീര്‍ ഗവര്‍ണര്‍ രക്തസാക്ഷികള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ പ്രതിനിധിയെന്ന നിലയില്‍ അന്തിമോപചാരമര്‍പ്പിച്ചു. ‘നമ്മുടെ ആത്മാര്‍ഥരും ധീരരുമായ സന്തതികളുടെ രക്തസാക്ഷിത്വത്തില്‍ എല്ലാ വിധ സാന്ത്വനവും അര്‍പ്പിക്കുന്നു. ഹീനമായ പൈശാചികതയുടെ കുടിലവൃത്തിക്കാണ് അവര്‍ ഇരയായിരിക്കുന്നത്. രാജ്യത്തിന്‍െറ സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണിത്’- ഗവര്‍ണര്‍ പറഞ്ഞു. പരേതരുടെ പരലോകശാന്തിക്ക് പ്രാര്‍ഥിച്ച അദ്ദേഹം ക്ഷമയും സഹനവും കൈക്കൊള്ളാന്‍ ബന്ധുക്കളെ സമാശ്വസിപ്പിക്കുകയും ചെയ്തു. |
സമാധാന ശ്രമങ്ങളും ഭീകരാക്രമണങ്ങളും ഒരുമിച്ചുപോവില്ല Posted: 07 Aug 2015 07:10 PM PDT Image: ![]() ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ ബി.എസ്.എഫ് വാഹനവ്യൂഹത്തെ ആക്രമിച്ച് രണ്ടു ജവാന്മാരെ കൊലപ്പെടുത്തുകയും 13 പേരെ പരിക്കേല്‍പിക്കുകയും ചെയ്ത പാക് ഭീകരരുടെ അത്യന്തം പ്രകോപനപരമായ നടപടി ആഗസ്റ്റ് 23ന് നടക്കേണ്ട ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനില്‍ വെച്ചാണെന്നതിന് സംശയാതീതമായ തെളിവുകള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റിനെ അറിയിച്ചിരിക്കെ സമാധാന പുന$സ്ഥാപന ചര്‍ച്ചകള്‍ക്കെന്ത് പ്രസക്തി എന്ന ചോദ്യം ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ഒരുവേള അതുതന്നെയാവും തീവ്രവാദികളുടെ ഉന്നവും. മോശമായി തുടരുന്ന ഇന്ത്യ-പാക് ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥതലത്തിലോ മന്ത്രി തലത്തിലോ അത്യുന്നതതലത്തില്‍ തന്നെയോ ചര്‍ച്ചകള്‍ നിശ്ചയിക്കപ്പെട്ടപ്പോഴൊക്കെ അല്ളെങ്കില്‍ ചര്‍ച്ചകള്‍ക്കുശേഷം മഞ്ഞുരുക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴെല്ലാം ഇമ്മാതിരി ഭീകരാക്രമണങ്ങളിലൂടെ അട്ടിമറിക്കപ്പെടുക സാധാരണ സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ മാസം റഷ്യയിലെ ഉഫായില്‍ ഇന്ത്യ-പാകിസ്താന്‍ പ്രധാനമന്ത്രിമാര്‍ തമ്മില്‍ കണ്ടതിനുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന പരസ്പര ബന്ധങ്ങള്‍ സൗഹൃദപരമാക്കാനുള്ള നടപടികളിലേക്ക് സൂചനകള്‍ നല്‍കിയിരുന്നു. അപ്പോഴാണ് കിഴക്കന്‍ പഞ്ചാബിലെ ഗുരുദാസ്പുരില്‍ അരങ്ങേറിയ തീവ്രവാദി ആക്രമണത്തില്‍ ഏഴു ജവാന്മാരും മൂന്നു ഭീകരരും കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചത്. പാകിസ്താന്‍ സര്‍ക്കാര്‍ നിരോധിച്ച ലശ്കറെ ത്വയ്യിബയാണ് ഈയാക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരോധിത ലശ്കറിന്‍െറ സൂത്രധാരനായ ഹാഫിസ് മുഹമ്മദ് സഈദിന്‍െറ ജമാഅത്തുദ്ദഅ്വ ഇപ്പോള്‍ വളരെ സജീവമാണ്. ആ സംഘടനയെ നിരോധിക്കാന്‍ മതിയായ തെളിവുകളില്ല എന്നാണ് പാകിസ്താന്‍െറ അവകാശവാദം. കഴിഞ്ഞ ദിവസത്തെ ഉധംപുര്‍ ആക്രമണത്തില്‍ പിടിക്കപ്പെട്ട തീവ്രവാദി മുഹമ്മദ് നവീദിനെ ചോദ്യംചെയ്തതില്‍ ലശ്കര്‍ നിയോഗിച്ച ഭീകരസംഘത്തില്‍ അംഗമാണയാളെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അയാള്‍ പാകിസ്താന്‍കാരനല്ളെന്നാണ് ആ രാജ്യത്തിന്‍െറ നിലപാട്. മുമ്പെന്നത്തേയുംപോലെ ഇത്തവണയും ‘മതിയായ തെളിവുകള്‍’ ഹാജരാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കയാണ് പാകിസ്താന്‍. തെളിവില്ലാതെ ഇന്ത്യ പാകിസ്താനെ പ്രതിക്കൂട്ടില്‍ കയറ്റുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും അയല്‍രാജ്യം അങ്ങനെയാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, ഹാഫിസ് മുഹമ്മദ് മുഹമ്മദ് സഈദിന്‍െറ ശിഷ്യന്‍ സകിയുര്‍റഹ്മാന്‍ ലഖ്വി ആസൂത്രണം ചെയ്തു നടപ്പാക്കിയതായിരുന്നു കടല്‍വഴി വന്ന പാക് ഭീകരരുടെ മുംബൈ ആക്രമണമെന്ന് ഏറ്റവും ഒടുവില്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ഐ.എ മുന്‍ ഡയറക്ടര്‍ ജനറല്‍ ജനറല്‍ താരീഖ് ഖോസ വെളിപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹമായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പാക് സമിതിയുടെ തലവന്‍. കറാച്ചിയിലെ ഒരുമുറിയിലാണ് ഗൂഢാലോചനയും ആസൂത്രണവും നടന്നതെന്നും ഖോസ വ്യക്തമാക്കുന്നു. ഇന്ത്യ തൂക്കുമരത്തിലേറ്റിയ അജ്മല്‍ കസബ് സംഭവത്തില്‍ പങ്കാളിയായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും മതിയായ തെളിവില്ളെന്ന് പറഞ്ഞു ലഖ്വിയെ ഇപ്പോഴും ജാമ്യത്തിലിറങ്ങി വിഹരിക്കാന്‍ വിട്ട പാക് നടപടി വിചിത്രമാണ്. |
Posted: 07 Aug 2015 07:05 PM PDT Image: ![]()
1. അലാസ്ക സമ്മേളനം: കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ വെട്ടിക്കുറക്കാനുള്ള സുദൃഢ തീരുമാനം യു.എസ് പ്രസിഡന്‍റ് അലാസ്കയില്‍ പ്രഖ്യാപിക്കും. ആഗസ്റ്റ് 29-30 തീയതികളില്‍ അലാസ്കയില്‍ ചേരുന്ന സമ്മേളനത്തില്‍ ആഗോളതാപനം കുറക്കാനുള്ള പോംവഴികളും സമര്‍പ്പിക്കപ്പെടും. ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം തടയാനുള്ള പദ്ധതികളിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ അരങ്ങേറും. ചൈന, ഇന്ത്യ, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ സന്നിഹിതരാകും. 2. ബോണ്‍ സമ്മേളനം: ബോണില്‍ യു.എന്‍ വിളിച്ചുചേര്‍ക്കുന്ന കാലാവസ്ഥാ വ്യതിയാന ചര്‍ച്ചാസമ്മേളനത്തിന് ആഗസ്റ്റ് 31ന് തുടക്കമാകും. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന സമാന ചര്‍ച്ചകള്‍ ലക്ഷ്യം കൈവരിക്കാതെ സമാപിച്ചതിനാല്‍ കൂടുതല്‍ ഗൗരവ സമീപനത്തോടെയാകും ബോണ്‍ സംഭാഷണം. പാരിസ് ഉച്ചകോടിയുടെ അടിത്തറ സജ്ജമാക്കാന്‍ ഈ ചര്‍ച്ചകള്‍ സഹായകമായേക്കും. നിര്‍ണായക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന പോംവഴികളായിരിക്കും ചര്‍ച്ചയില്‍ ഓരോ പ്രതിനിധിയും സമര്‍പ്പിക്കുകയെന്ന് ആക്ഷന്‍ എയ്ഡിലെ ഹര്‍ജിത്സിങ് പ്രത്യാശിക്കുന്നു. 3. പാരിസ് മന്ത്രിതല സമ്മേളനം: 50 പ്രമുഖ രാഷ്ട്രങ്ങളിലെ മന്ത്രിമാര്‍ സെപ്റ്റംബര്‍ 6-7 തീയതികളില്‍ പാരിസില്‍ ബോണ്‍ സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും ഭിന്നതകള്‍ പരിഹരിക്കാന്‍ വിശാല ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാന ലഘൂകരണ പദ്ധതികളുടെ സാമ്പത്തിക സ്രോതസ്സ് കണ്ടത്തെുന്ന വിഷയവും മന്ത്രിതല സമ്മേളനത്തില്‍ സ്ഥാനം നേടും. 4. ലക്സംബര്‍ഗിലെ ഇ.യു സാമ്പത്തിക സമ്മേളനം: യൂറോപ്യന്‍ യൂനിയനിലെ 28 ധനകാര്യ മന്ത്രിമാരുടെ ഫോറമായ സാമ്പത്തിക ധനകാര്യ കൗണ്‍സില്‍ (ഇക്കോഫിന്‍) പരിസ്ഥിതി പദ്ധതികള്‍ക്കുവേണ്ടിയുള്ള സാമ്പത്തിക ബാധ്യതകള്‍ വിശകലനം ചെയ്യും. വികസനസഹായം, ഹരിതകടപത്രം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാരിസ് ഉച്ചകോടിയുടെ വിജയത്തില്‍ നിര്‍ണായക പ്രഭാവം സൃഷ്ടിച്ചേക്കും. 5. യു.എന്‍ പൊതുസഭാ സമ്മേളനം: സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സംഗമത്തെ പോപ് ഫ്രാന്‍സിസ് സംബോധന ചെയ്യും. പരിസ്ഥിതിപ്രശ്നത്തില്‍ ശ്രദ്ധേയമായ ചാക്രികലേഖനം പുറത്തുവിട്ട പോപ്പിന്‍െറ പ്രഭാഷണം പാരിസ്ഥിതിക പ്രബുദ്ധത തൊട്ടുണര്‍ത്തുന്നതാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. 6. ബോണ്‍ കണ്‍വെന്‍ഷന്‍: ആഗോളതാപനം കുറക്കാന്‍ ഓരോ രാജ്യവും സ്വീകരിക്കേണ്ട പദ്ധതികള്‍ സമര്‍പ്പിക്കേണ്ട സമയപരിധി അവസാനിക്കുന്ന ഒക്ടോബര്‍ ഒന്നിന് ബോണില്‍ കാലാവസ്ഥാ വിദഗ്ധര്‍ നേട്ടങ്ങള്‍ അവലോകനം ചെയ്യും. ഇതിനകം 49 രാജ്യങ്ങള്‍ നടപടികളുടെ വിശദരേഖ സമര്‍പ്പിച്ചതായി യു.എന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. 7. ലണ്ടന്‍ എണ്ണ ഉച്ചകോടി: ആഗോള പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി എണ്ണഭീമന്മാരെ ബന്ധിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ എണ്ണക്കമ്പനികള്‍ നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങള്‍, ബാധകമായ ചട്ടങ്ങള്‍ എന്നിവ ഒക്ടോബര്‍ 6-7 തീയതികളിലെ ലണ്ടന്‍ ഉന്നതതലം വിശകലനം ചെയ്യും. സിനോ പെക്, സൗദി അരാംകോ, ബി.പി, ഷെല്‍, പെര്‍മക്സ്, ഇ.എന്‍.ഐ തുടങ്ങിയ പ്രമുഖ ഊര്‍ജ കമ്പനികളുടെ പങ്കാളിത്തത്തോടെയാകും ലണ്ടന്‍ ഉച്ചകോടി. 8. ഇ.യു-മൊറോകോ ഉച്ചകോടി 9. അഡ്ഹോക് സമ്മേളനം: പാരിസ് ഉച്ചകോടിക്കുമുമ്പേ സ്വീകരിക്കേണ്ട അടിയന്തര കര്‍മപദ്ധതികള്‍ വിശകലനം ചെയ്യാന്‍ അഡ്ഹോക് സമിതി ഒക്ടോബര്‍ മധ്യത്തോടെ ബോണില്‍ സമ്മേളനം ചേരും. സെപ്റ്റംബറില്‍ സംഘടിപ്പിച്ച ചര്‍ച്ചകള്‍ അഡ്ഹോക് സമിതി അവലോകനം ചെയ്യും. 10. ജി 20 ഉച്ചകോടി: ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-20 നവംബര്‍ മധ്യത്തില്‍ തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി ആഗോള സമ്പദ്ഘടനയെ കൂടുതല്‍ കാര്‍ബണ്‍ വിമുക്തമാക്കുമെന്ന ജി-7 ഉച്ചകോടിയുടെ പ്രഖ്യാപനത്തെ കേന്ദ്രീകരിച്ച് ജി-20 ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ അരങ്ങേറും. പരിസ്ഥിതി സംരക്ഷണ ഫണ്ടുമായി ബന്ധപ്പെട്ട സമ്പന്ന രാഷ്ട്രങ്ങളുടെ വാഗ്ദാനങ്ങളും ചര്‍ച്ചയില്‍ ഇടംനേടും. 11. കോമണ്‍വെല്‍ത്ത് ഉച്ചകോടി: 53 കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ സാരഥികളുടെ മാള്‍ട്ട ഉച്ചകോടിക്ക് നവംബര്‍ 27ന് തുടക്കമാകും. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ കേന്ദ്രസ്ഥാനം നേടും. ചൈന, യു.എസ് എന്നീ രാജ്യങ്ങള്‍ക്ക് കോമണ്‍വെല്‍ത്തില്‍ പ്രാതിനിധ്യം ഇല്ളെങ്കിലും ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ വികസ്വര രാഷ്ട്രങ്ങളുടെ നിലപാടുകളാകും കോമണ്‍വെല്‍ത്ത് തീരുമാനങ്ങളുടെ ഗതി നിര്‍ണയിക്കുക. ആഗോള താപവര്‍ധനയുടെ പ്രത്യാഘാതമായി സമുദ്രത്തില്‍ മുങ്ങിപ്പോകുമെന്ന ആശങ്കയില്‍ കഴിയുന്ന മാലദ്വീപ്, സെന്‍റ്കിറ്റ്സ്, തുവാലു എന്നീ ദ്വീപ് രാജ്യങ്ങള്‍ കര്‍ശന സ്വഭാവമുള്ള കാലാവസ്ഥാ വ്യതിയാന നിയന്ത്രണ ഉടമ്പടിക്കുവേണ്ടി ശക്തമായ ലോബിയിങ് ആരംഭിക്കും. ഈ ദ്വീപുകളുടെ മാത്രമല്ല, ലോകത്തിന്‍െറതന്നെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന ചുവടുവെപ്പുകള്‍ പാരിസ് ഉച്ചകോടിയില്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. കടപ്പാട്: www.rttvvc.org |
Posted: 07 Aug 2015 11:37 AM PDT Image: ![]() Subtitle: ഇംഗ്ളണ്ട് ഒന്നാം ഇന്നിങ്സ് ഒമ്പതിന് 391 റണ്‍സില്‍ ഡിക്ളയേര്‍ഡ്, രണ്ടാം ഇന്നിങ്സിലും ഓസീസ് ബാറ്റിങ് തകര്‍ച്ച ^241/7 (62.2 ഓവര്‍), സ്റ്റോക്സിന് അഞ്ചു വിക്കറ്റ് നോട്ടിങ്ഹാം: ഈ പരമ്പരക്ക് അര്‍ഹര്‍ തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് ആഷസ് നാലാം ടെസ്റ്റിന്‍െറ രണ്ടാം ദിനത്തിലും ഇംഗ്ളണ്ട് പിടിമുറുക്കി. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിനെ 60 റണ്‍സില്‍ ചുരുട്ടിക്കെട്ടിയ ആതിഥേയര്‍ ഒമ്പതിന് 391 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത് എതിരാളികളെ വെല്ലുവിളിച്ചു. ചെറിയൊരു പ്രതീക്ഷ നല്‍കിയ ശേഷം തിരിച്ചുവരവിനുള്ള ഉദ്ദേശ്യമൊന്നുമില്ലാതെ രണ്ടാം ഇന്നിങ്സിലും തകര്‍ച്ചയുടെ പാതയിലേക്ക് ഓസീസ് ബാറ്റ്സ്മാന്‍മാര്‍ ഓടിയടുത്തതോടെ പരമ്പര ജയം ഇംഗ്ളണ്ടിന്‍െറ കൈയകലെയത്തെിയിരിക്കുകയാണ്. 331 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കങ്കാരുക്കള്‍ വീണ്ടും ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ രണ്ടാം ദിനം 62.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ പിറന്നത് 241 റണ്‍സ്. മൂന്നുപേര്‍ മാത്രം ശേഷിക്കെ 90 റണ്‍സിന് പിറകിലാണ് ഓസീസ്. അഞ്ചു വിക്കറ്റുകളുമായി ഓസീസ് രണ്ടാം ഇന്നിങ്സിനെ അന്ത്യത്തിലേക്കടുപ്പിക്കുന്നതിന്‍െറ ക്രെഡിറ്റ് ബെന്‍ സ്റ്റോക്സിന് സ്വന്തം. മികച്ച രീതിയില്‍ നീങ്ങുകയായിരുന്ന ഇംഗ്ളീഷ് ബാറ്റിങ്ങിനെ ആറു വിക്കറ്റ് പ്രകടനത്തിലൂടെ രണ്ടാം ദിനം അല്‍പമെങ്കിലും നിയന്ത്രിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. 27 ഓവറില്‍ 111 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക് ആറു വിക്കറ്റുകള്‍ വീഴ്ത്തിയത്. സെഞ്ച്വറിയുമായി ഇന്നിങ്സിന് കരുത്തായ ജോ റൂട്ടിനെയാണ് രണ്ടാം ദിനം ഇംഗ്ളണ്ടിന് ആദ്യം നഷ്ടമായത്. 130 റണ്‍സുമായി റൂട്ട് പോയതിനുശേഷം മാര്‍ക് വുഡ് 30 റണ്‍സും 12 റണ്‍സുമായി ജോസ് ബട്ലറും തിരിച്ചുകയറി. മൂന്നു പേരെയും പറഞ്ഞയച്ചത് സ്റ്റാര്‍ക്കാണ്. ആദ്യ ഇന്നിങ്സിന് വിപരീതമായി മികച്ച തുടക്കമായിരുന്നു ആസ്ട്രേലിയയുടേത്. സെഞ്ച്വറി കൂട്ടുകെട്ടുമായി ക്രിസ് റോജേഴ്സും ഡേവിഡ് വാര്‍ണറും ഒന്നാം ഇന്നിങ്സിലെ തെറ്റിനുള്ള പ്രായശ്ചിത്തം ചെയ്യുമെന്ന ഘട്ടമത്തെിയപ്പോഴാണ് ബെന്‍ സ്റ്റോക്സിന്‍െറ രൂപത്തില്‍ ആതിഥേയ ബൗളിങ് വീണ്ടും സംഹാരവുമായത്തെിയത്. 52 റണ്‍സെടുത്ത റോജേഴ്സിനെയും 64 റണ്‍സെടുത്ത വാര്‍ണറെയും പറഞ്ഞുവിട്ട് സ്റ്റോക്സ് ആസ്ട്രേലിയന്‍ തിരിച്ചുവരവിനുള്ള തിരികെടുത്തി. തുടര്‍ന്ന് ഷോണ്‍ മാര്‍ഷിനെയും (2) പുറത്താക്കി സ്റ്റോക്സ് അവര്‍ക്ക് കൂടുതല്‍ ആഘാതം നല്‍കി. സ്റ്റീവന്‍ സ്മിത്തിനെ (5) പറഞ്ഞയച്ച് ബ്രോഡ് മത്സരത്തിലെ തന്‍െറ വിക്കറ്റ് നേട്ടം ഒമ്പതാക്കി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിന് ഒരു പരാജയ ദിനം കൂടി പിറന്നു. 13 റണ്‍സ് മാത്രമെടുത്ത ക്ളാര്‍ക്കിനെ വുഡ് പറഞ്ഞയച്ചു. തുടര്‍ന്ന് ആദം വോഗ്സും പീറ്റര്‍ നെവിലുമാണ് തട്ടിയും മുട്ടിയും ഓസീസ് സ്കോറിനെ നയിച്ചത്. 17 റണ്‍സെടുത്ത നെവിലിനെയും അഞ്ചു റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണെയും സ്റ്റോക്സ് പറഞ്ഞുവിട്ടു.വോഗ്സിന്(48) കൂട്ടായി റണ്ണൊന്നുമെടുക്കാത്ത സ്റ്റാര്‍ക്കാണ് ക്രീസില്‍. |
ഓളപ്പരപ്പില്‍ മനംകവര്‍ന്ന് 10 വയസ്സുകാരി Posted: 07 Aug 2015 11:33 AM PDT Image: ![]() കസാന്‍: എണ്ണംപറഞ്ഞ മുതിര്‍ന്ന എതിരാളികള്‍ക്കൊപ്പം മത്സരിക്കുന്നതിനെ ‘കൂള്‍’ എന്ന് വിശേഷിപ്പിച്ച് ഓളപ്പരപ്പില്‍ നീന്തിത്തുടിക്കുന്ന 10 വയസ്സുകാരി അല്‍സെയ്ന്‍ താരെഖ് ആരാധക മനം കവരുന്നു. ബഹ്റൈനില്‍നിന്നുള്ള അല്‍സെയ്ന്‍ വെള്ളിയാഴ്ച രാവിലെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 50 മീറ്റര്‍ ബട്ടര്‍ഫൈ്ള ഹീറ്റ്സില്‍ പങ്കെടുത്താണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്. 41.13 സെക്കന്‍ഡുകളെടുത്ത് ഹീറ്റ്സില്‍ ഏറ്റവും ഒടുവിലായാണ് നീന്തിയത്തെിയതെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന പ്രത്യേകയാണ് കുളത്തില്‍നിന്ന് അല്‍സെയ്ന്‍ മുങ്ങിയെടുത്തത്. കണ്ടുനിന്നവര്‍ക്കും ഒപ്പം മത്സരിച്ചവര്‍ക്കുമെല്ലാം അദ്ഭുതവും ആവേശവും സമ്മാനിച്ച്, കുഞ്ഞുകുട്ടിയുടെ പരിഭ്രമമൊന്നുമില്ലാതെ നീന്തല്‍കുളത്തില്‍നിന്ന് തിരിച്ചുകയറിയ അല്‍സെയ്നെ മാധ്യമങ്ങള്‍ ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്. അഭിമുഖത്തിനായി ചുറ്റുംകൂടിയ ടെലിവിഷന്‍ കാമറകളെയും തനിക്ക് നേരെവന്ന ചോദ്യങ്ങളെയും അനായാസം അവള്‍ നേരിട്ടു. മുതിര്‍ന്നവര്‍ക്കൊപ്പം നീന്താനായതില്‍ വളരെ സന്തുഷ്ടയാണെന്ന് അല്‍സെയ്ന്‍ പറഞ്ഞു. നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പുകളിലോ ഒളിമ്പിക്സിലോ പങ്കെടുക്കുന്നവരുടെ പ്രായമനുസരിച്ച് നിയന്ത്രണങ്ങളില്ളെന്ന് നീന്തല്‍ ഗവേണിങ് ബോഡിയായ എഫ്.ഐ.എന്‍.എ വ്യക്തമാക്കിയിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്സില്‍ മത്സരിക്കുകയാണ് ബഹ്റൈനിലെ ഏറ്റവും വേഗമേറിയ നീന്തല്‍താരമായ അല്‍സെയ്ന്‍െറ സ്വപ്നം. ശനിയാഴ്ച നടക്കുന്ന 100 മീറ്റര്‍ ഫ്രീസ്റ്റൈലിന്‍െറ ഹീറ്റ്സിലും പങ്കെടുക്കുന്നുണ്ട്. താന്‍ ആരാധിക്കുന്ന താരങ്ങളെ കാണാനും പരിചയസമ്പത്ത് നേടാനുമുള്ള ഒരു അവസരമായാണ് ഈ ലോക ചാമ്പ്യന്‍ഷിപ്പിനെ അല്‍സെയ്ന്‍ കാണുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment