സ്വാഗതം
WELCOME

News Update..

Friday, August 14, 2015

ഹോംസ്റ്റേകളില്‍ മദ്യം വിളമ്പി ലാഭം കൊയ്യുന്നു Madhyamam News Feeds

ഹോംസ്റ്റേകളില്‍ മദ്യം വിളമ്പി ലാഭം കൊയ്യുന്നു Madhyamam News Feeds

Link to

ഹോംസ്റ്റേകളില്‍ മദ്യം വിളമ്പി ലാഭം കൊയ്യുന്നു

Posted: 13 Aug 2015 11:44 PM PDT

മട്ടാഞ്ചേരി: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയ ആദ്യം ഓണം മുതലെടുത്ത് മദ്യം വിളമ്പി ഹോംസ്റ്റേകള്‍ ലാഭം കൊയ്യുന്നു. ബിവറേജസ് ഒൗട്ട് ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം ഹോംസ്റ്റേകളില്‍ ആവശ്യക്കാര്‍ക്ക് വിളമ്പി ലാഭം കൊയ്യുകയാണ് പല ഹോംസ്റ്റേ ഉടമകളും ചെയ്യുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നേരത്തേ ബാറുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മദ്യ വില്‍പന ഹോംസ്റ്റേകളിലേക്ക് നീങ്ങിയതോടെ ഇവിടങ്ങള്‍ ബാറുകള്‍ക്ക് തുല്യമായി മാറി. ഓണക്കാലത്തെ അനധികൃത മദ്യ വില്‍പന തടയുന്നതിനായി എക്സൈസ് വകുപ്പ് നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും ഹോംസ്റ്റേകളില്‍ പരിശോധന നടത്തുന്നില്ലന്നാണ് ആക്ഷേപം.
ബിയര്‍ പാര്‍ലറുകള്‍ കേന്ദ്രീകരിച്ചുള്ള മദ്യ വില്‍പന തടയുന്നതിന് എക്സൈസ് വകുപ്പ് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോംസ്റ്റേകളില്‍ പരിശോധന നടത്തുന്നതിന് തടസ്സമാകുന്നത് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകളാണെന്നാണ് പരാതി. വ്യാജ മദ്യം ഒഴുകാതിരിക്കാനുള്ള നിരീക്ഷണവും അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയത്തില്‍ വരുത്തിയ മാറ്റം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന നിരീക്ഷണവും അധികൃതര്‍ നടത്തുന്നു. കുമ്പളങ്ങി, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന വ്യാപകമാണെന്നാണ് ആക്ഷേപം. അനധികൃതമായി മദ്യം വിളമ്പിയയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നിരിക്കേ അധികൃതര്‍ ഇതിന് തയാറാകാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കും ^ഉമ്മന്‍ചാണ്ടി

Posted: 13 Aug 2015 11:40 PM PDT

Image: 

കൊച്ചി: ഏതുതരം വിവാദമുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ല. കേരളത്തില്‍ അല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുമ്പ് തുറമുഖം യാഥാര്‍ഥ്യമായേനെ. വിവാദങ്ങള്‍ മൂലം കേരളത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്കെതിരെ വിമര്‍ശം ഉയര്‍ത്തിയ ലത്തീന്‍ സഭാ നേതൃത്വവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ലത്തീന്‍ നേതൃത്വത്തിന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്.
 

തൊണ്ടിവയല്‍ സമരം: 22 പേര്‍ക്ക് ജാമ്യം; മൂന്നുപേര്‍ റിമാന്‍ഡില്‍

Posted: 13 Aug 2015 11:18 PM PDT

വടകര: അഴിയൂര്‍ ചോമ്പാല്‍ തൊണ്ടിവയലില്‍ ഐസ് പ്ളാന്‍റ് നിര്‍മാണ പ്രവൃത്തി കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ 25 പേരില്‍ 23പേര്‍ക്ക് ജാമ്യം ലഭിച്ചു.
വ്യാഴാഴ്ച ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ റിമാന്‍ഡില്‍ കഴിയുന്ന മൂന്നുപേരെ പ്രതിചേര്‍ത്തുകൊണ്ട് മറ്റൊരുകേസുകൂടി പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഐസ്പ്ളാന്‍റ് നിര്‍മാണത്തൊഴിലാളിയെ മര്‍ദിച്ചുവെന്ന കേസില്‍ വധശ്രമത്തിന് കേസെടുത്താണ് എഫ്.ഐ.ആര്‍ തയാറാക്കിയത്.
പുനത്തില്‍ സാലീം, കുന്നുമ്മക്കണ്ടി രാജേഷ്, അരക്കന്‍െറവിട ഫാജിസ് എന്നിവരുടെ ജാമ്യമാണ് വടകര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് നിഷേധിച്ചത്. അഴിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെംബര്‍ അനിഷ, നടേമ്മല്‍ രജനി, ചോമ്പാല പരവന്‍െറ വളപ്പില്‍ പ്രകാശന്‍, മാക്കൂട്ടത്ത് മീത്തല്‍ ലിനീഷ്, ചത്തെില്‍ കുനി ബാബു, കെ.കെ. ഹൗസില്‍ രാജന്‍, മാക്കൂട്ടത്ത് മീത്തല്‍ കുഞ്ഞിക്കണ്ണന്‍, മീത്തലെ എടപ്പാന്‍െറവിട ജ്യോതി, ചെല്ലട്ടുപൊയില്‍ സുരേന്ദ്രന്‍, പാറേമ്മല്‍ വിനോദ്, രാമചന്ദ്രന്‍ മാക്കൂട്ടത്തില്‍, വലിയപറമ്പത്ത് ഷിജിത്ത്, പുത്തലത്ത് താഴ ശശിധരന്‍, പള്ളിക്കുനിത്താഴ രജീഷ്, വലിയപറമ്പത്ത് ദിവാകരന്‍, കുന്നുമ്മക്കര തെക്കെ പുറം കുനി പ്രമോദ്, അരയാലോടി കുനിയില്‍ സി.ബി, ഏറാമല മഠത്തില്‍ മീത്തല്‍ അനൂപ്, എടവനത്താഴ സബിന്‍, മുക്കാളി നടേമ്മല്‍ രജീഷ്, കൈപ്പാട്ടില്‍ ശ്രീധരന്‍, ചെല്ലട്ടാം വീട്ടില്‍ സുരേന്ദ്രന്‍, കൈപ്പാട്ടില്‍ ശ്രീധരന്‍, ആനന്ദ് വില്ലയില്‍ എം.പി. കുമാരന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് പ്ളാന്‍റ് നിര്‍മാണപ്രവൃത്തി തടയുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

തെരഞ്ഞെടുപ്പ് തിയതി: തീരുമാനം ഹൈകോടതി വിധിക്ക് ശേഷം ^എം.കെ മുനീര്‍

Posted: 13 Aug 2015 11:07 PM PDT

Image: 

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തിയതി ഹൈകോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്ന് പഞ്ചായത്ത് സാമൂഹികക്ഷേമ മന്ത്രി എം.കെ മുനീര്‍. വിധിക്ക് മുമ്പ് അഭിപ്രായം പറയാനാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് സര്‍ക്കാറും അവരുടെ ഇഷ്ടത്തിനനുസരിച്ച് വാര്‍ഡ് വിഭജനം നടത്തിയിട്ടുണ്ട്. കോടതി വിധി പ്രതികൂലമായാല്‍ മറ്റുവഴികള്‍ ആലേചിക്കേണ്ടിവരും. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താന്‍ സര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമീഷന് ബാധ്യതയുണ്ടെന്നും മുനീര്‍ വ്യക്തമാക്കി.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഹൈകോടതി റദ്ദ് ചെയ്തിരുന്നു.
 

വിഴിഞ്ഞം: ബിഷപ്പ് സൂസൈപാക്യവുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി

Posted: 13 Aug 2015 10:28 PM PDT

Image: 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കുന്നതിന് ലത്തീന്‍ സഭാ നേതൃത്വവുമായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യവുമായി നടത്തിയ ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പിന്‍െറ വിഴിഞ്ഞം പദ്ധതിയുടെ ചുമതലയുള്ള സന്തോഷ് മഹാപാത്രയും പങ്കെടുത്തു.

മത്സ്യത്തൊഴിലാളികള്‍ക്ക് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി സഭാ നേതാക്കളെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ലത്തീന്‍ അതിരൂപത നേതൃത്വം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പാക്കിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവമായ പഠനങ്ങളൊന്നും നടത്തിയിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി.

വന്‍കിട കപ്പലുകള്‍ വരുമ്പോള്‍ വിഴിഞ്ഞം മത്സ്യബന്ധന നിരോധിത മേഖലയാകും, കടലിന് ആഴംകൂട്ടുന്നതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും തുടങ്ങിയ ആശങ്കകളാണ് ലത്തീന്‍ സഭ മുന്നോട്ടുവെക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ മുന്നോട്ടു പോയാല്‍ പദ്ധതി തടയുമെന്നും വ്യാഴാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ ലത്തീന്‍ സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്വാതന്ത്യദിനാഘോഷം: മുന്‍ സൈനികരുടെ ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ ഒഴിപ്പിച്ചു

Posted: 13 Aug 2015 10:21 PM PDT

Image: 

ന്യൂഡല്‍ഹി: സ്വാതന്ത്യ ദിനാഘോഷത്തിന്‍െറ ഭാഗമായി ജന്തര്‍ മന്തറിലെ സമരങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധം. 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മുന്‍സൈനികരാണ് ഒഴിപ്പിക്കലിനിടെ പ്രതിഷേധവുമായി രംഗത്തത്തെിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ജന്തര്‍ മന്തര്‍ വിട്ട് പോവില്ളെന്ന് പ്രഖ്യാപിച്ചതോടെ ഇവരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. സ്വാതന്ത്യദിനത്തിന്‍െറ ഭാഗമായി ജന്തര്‍ മന്തറിലെ സമരക്കാരെയെല്ലാം ഡല്‍ഹി പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും പൊലീസും ചേര്‍ന്നാണ് സമരക്കാരെ ഒഴിപ്പിച്ചത്.

'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതി നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍സൈനികര്‍ രാജ്യവ്യാപക സമരം തുടങ്ങിയത്.  തങ്ങളുടെ രക്തം കൊണ്ട് ഒപ്പു ചാര്‍ത്തിയ നിവേദനം ഇവര്‍ രാഷ്ര്ടപതിക്കും പ്രധാനമന്ത്രിക്കും നല്‍കിയിരുന്നു.

ഒരേ കാലയളവില്‍ ഒരേ പദവിയില്‍ ജോലി ചെയ്തവര്‍ക്ക് ഏകീകൃത പെന്‍ഷന്‍ നല്‍കുമെന്ന് യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 22 ലക്ഷത്തിലേറെ മുന്‍ സൈനികര്‍ക്കും ആറു ലക്ഷം യുദ്ധ വിധവകള്‍ക്കും ഗുണം ചെയ്യുന്ന നിര്‍ദേശമാണിത്. എന്നാല്‍, ധനകാര്യവകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പദ്ധതി മുടങ്ങി. പദ്ധതി നടപ്പാക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. കേന്ദ്ര പ്രതിരോധ ധനകാര്യ വകുപ്പുകള്‍ തമ്മില്‍ സമവായമാവാത്തതിനാല്‍ നീണ്ടുപോകുകയാണ്. മുന്‍സൈനികരുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും നടപ്പാക്കുന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല.

ജി.സി.സി റെയില്‍ ശൃംഖല 2018 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ

Posted: 13 Aug 2015 09:34 PM PDT

Image: 
മനാമ: ജി.സി.സി രാഷ്ട്രങ്ങളിലെ യാത്രാസൗകര്യങ്ങളില്‍ വന്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന റെയില്‍ശൃംഖലയുടെ ജോലികള്‍ 2018ഓടെ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷ. നിര്‍ദ്ദിഷ്ട സമയത്തേക്കാള്‍ മൂന്ന് വര്‍ഷം മുമ്പേ പണി പൂര്‍ത്തിയാകുമെന്നാണ് ജി.സി.സി സെക്രട്ടേറിയറ്റ് ജനറല്‍ ട്വിറ്റര്‍ എക്കൗണ്ടില്‍ വ്യക്തമാക്കിയത്. 
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ഡീസല്‍ എഞ്ചിനുള്ള ട്രെയിനുകളാകും ഉപയോഗിക്കുക. കുവൈത്ത് മുതല്‍ ഒമാന്‍ വരെയുള്ള ആറ് ജി.സി.സി രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന 2,117 കിലോമീറ്റര്‍ പാത പൂര്‍ത്തീകരിക്കാന്‍ 200 ബില്ല്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സൗദിക്കും ബഹ്റൈനുമിടയില്‍ രണ്ടാമത്തെ കോസ്വേയും പണിയും. ഇതിന് 15.4 ബില്ല്യണ്‍ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. ബഹ്റൈനില്‍ നിന്ന് ഖത്തറിലേക്കും കോസ്വേ പണിയും. ലോകത്ത് ലഭ്യമായ അത്യാധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളാണ് റെയില്‍വേക്കായി ഉപയോഗപ്പെടുത്തുക. ബഹ്റൈനികത്തുള്ള ട്രെയിന്‍ റൂട്ടുകള്‍ക്ക് അംഗീകാരമായതായും ട്വിറ്ററില്‍ പറയുന്നു. സൗദി-ബഹ്റൈന്‍ റൂട്ടില്‍ പാസഞ്ചര്‍ സ്റ്റേഷനും കാര്‍ഗോ യാര്‍ഡിനുമായി ഒരു ദ്വീപ് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. 
 

പാര്‍ലമെന്‍റ് തല്ലിപ്പിരിഞ്ഞു; മഴക്കാല സമ്മേളനം വീണ്ടും വിളിക്കാന്‍ സര്‍ക്കാര്‍

Posted: 13 Aug 2015 09:33 PM PDT

Image: 

ന്യൂഡല്‍ഹി: ലളിത് മോദി വിവാദവും വ്യാപം ക്രമക്കേടും കോളിളക്കമുണ്ടാക്കിയ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം അവസാനിച്ചു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാനാകാതെയാണ് 17 ദിവസം നീണ്ട സമ്മേളനം പിരിഞ്ഞത്. എന്നാല്‍, വര്‍ഷകാല സമ്മേളനം അവസാനിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടില്ല. നവംബറില്‍ നടക്കേണ്ട ശീതകാല സമ്മേളനത്തിനുമുമ്പ് വര്‍ഷകാല സമ്മേളനത്തിന്‍െറ തുടര്‍ച്ചയായി കുറച്ചുദിവസത്തേക്ക് വീണ്ടും സഭ ചേരാനുള്ള സാധ്യത നിലനിര്‍ത്തിയാണ് സഭ പിരിഞ്ഞത്.

അതേസമയം, സഭാസമ്മേളനം ബഹളത്തില്‍ ഒലിച്ചുപോയതിന് കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍െറ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ നേതാക്കാള്‍ വിജയ് ചൗക്കില്‍നിന്ന് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ‘ജനാധിപത്യ സംരക്ഷണ മാര്‍ച്ച്’ നടത്തി. മാര്‍ച്ചിന് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്ന മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ അംഗങ്ങള്‍ പാര്‍ലമെന്‍റ് കവാടത്തില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണയും നടത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ ധര്‍ണ.
പാര്‍ലമെന്‍റില്‍ കൊമ്പുകോര്‍ത്ത ബി.ജെ.പിയും കോണ്‍ഗ്രസും പോരാട്ടം പുറത്തേക്കും വ്യാപിപ്പിക്കുകയാണ്.  പാര്‍ലമെന്‍റ് സമ്മേളനം സമാപിച്ചതിന് പിന്നാലെ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ കോണ്‍ഗ്രസിന്‍െറ ജനാധിപത്യവിരുദ്ധ സമീപനം തുറന്നുകാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍.ഡി.എ എം.പിമാരോട് ആവശ്യപ്പെട്ടു.

ഇക്കാര്യം വിശദീകരിച്ച് കോണ്‍ഗ്രസ്, ഇടത് എം.പിമാരുടെ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ കാമ്പയിന്‍ നടത്താന്‍ എന്‍.ഡി.എ യോഗം തീരുമാനിച്ചതായി മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. മന്ത്രിമാരായ സുഷമ സ്വരാജും ജെയ്റ്റ്ലിയും  കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണെന്ന്  രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കള്ളപ്പണക്കാരും രാഷ്ട്രീയക്കാരും തമ്മിലുള്ള മുഖ്യകണ്ണിയാണ് ലളിത് മോദി.   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലളിത് മോദിയെ പേടിയാണ്. എങ്കിലും ലളിത് മോദിയെ തിരിച്ചുകൊണ്ടുവരാനുള്ള സമ്മര്‍ദം കോണ്‍ഗ്രസ്  തുടരുമെന്നും  രാഹുല്‍ തുടര്‍ന്നു.  

അവസാനദിനമായ വ്യാഴാഴ്ചയും കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. സുഷമ നല്‍കിയ വിശദീകരണം തൃപ്തികരമല്ളെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമായിരുന്നു ആവശ്യം.  

അടിയന്തര പ്രമേയത്തില്‍ താന്‍ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ക്ക് സുഷമ മറുപടി നല്‍കിയിട്ടില്ളെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സഭയില്‍ എത്തിയെങ്കിലും സംസാരിക്കാന്‍ തയാറായില്ല. കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയതിന് പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു. രാജ്യസഭയും പ്രധാന നടപടികളിലേക്ക് കടക്കാതെ 12 മണിയോടെ പിരിഞ്ഞു.

അതേസമയം, ലോക്സഭയില്‍ രാജീവ്ഗാന്ധിക്കെതിരെ സുഷമ സ്വരാജ് നടത്തിയ ആരോപണങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുഷമക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

സിയാല്‍ ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാകുന്നു

Posted: 13 Aug 2015 09:21 PM PDT

Image: 

നെടുമ്പാശ്ശേരി: ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി കൊച്ചി രാജ്യാന്തര വിമാനത്താവളം മാറുന്നു. ഇതിന്‍െറ പ്രഖ്യാപനവും 12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ളാന്‍റിന്‍െറ ഉദ്ഘാടനവും ഈമാസം 18ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മലേഷ്യ, പെറു എന്നിവിടങ്ങളിലെ ചില വിമാനത്താവളങ്ങളില്‍ സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് സമ്പൂര്‍ണമല്ളെന്ന് വിമാനത്താവള കമ്പനി മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

62 കോടിയാണ് പുതിയ സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് ചെലവുവന്നത്. കാര്‍ഗോയോടുചേര്‍ന്ന് 45 ഏക്കറിലാണ് സൗരോര്‍ജ പദ്ധതി സജ്ജമാക്കിയത്. 52000 യൂനിറ്റ് വൈദ്യുതി ഇതില്‍നിന്ന് പ്രതിദിനം ലഭ്യമാകും. നിലവില്‍ വിമാനത്താവളത്തില്‍ പ്രതിദിനം 49000 യൂനിറ്റ് വൈദ്യുതിയാണ് വേണ്ടിവരുന്നത്. മിച്ചം വരുന്നത് കെ.എസ്.ഇ.ബിക്ക് കൈമാറും. ഇപ്പോള്‍ വിമാനത്താവള കമ്പനി ഒന്നേകാല്‍ കോടിയോളം രൂപയാണ് പ്രതിമാസം വൈദ്യുതി നിരക്കായി കെ.എസ്.ഇ.ബിയില്‍ അടക്കുന്നത്.  25 വര്‍ഷത്തെ ഗാരന്‍റിയോടെ ജര്‍മനിയിലെ ബോഷ് ലിമിറ്റഡാണ് സൗരോര്‍ജ പദ്ധതി സ്ഥാപിച്ചത്. പരമാവധി 30 വര്‍ഷം വരെ ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ കഴിയും.

നിലവില്‍ സൗരോര്‍ജ പദ്ധതി സ്ഥാപിച്ചിട്ടുള്ളിടത്ത് കെട്ടിടങ്ങള്‍ പുതുതായി പണിതുയര്‍ത്തണമെങ്കില്‍  ആ സമയത്ത് സൗരോര്‍ജ പാനലുകള്‍ കെട്ടിടത്തിന്‍െറ മുകളിലേക്ക് മാറ്റാന്‍ കഴിം വിധമാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതുകൂടാതെ, എട്ട് മിനി ജലവൈദ്യുതി പദ്ധതികളും നടപ്പാക്കാന്‍ സിയാല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുനില്‍ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ്, ജനറല്‍ മാനേജര്‍ ജോസ് തോമസ്, പി.ആര്‍.ഒ പി.എസ്. ജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രകാശ മലിനീകരണം അളക്കാന്‍ ബഹിരാകാശ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു

Posted: 13 Aug 2015 09:08 PM PDT

Image: 
Subtitle: 
തെരുവുവിളക്കുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നുമുള്ള വെളിച്ചത്തിന്‍െറ അളവ് പരിശോധിക്കുന്നതാണ് പദ്ധതി

ടൊറന്‍േറാ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പകര്‍ത്തുന്ന ഭൂമിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് രാത്രി പ്രകാശ മലിനീകരണത്തിന്‍െറ തോത് നിര്‍ണയിക്കാനുള്ള പുതിയ പദ്ധതിയിലാണ് ശാസ്ത്രലോകം. തെരുവു വിളക്കുകളും മറ്റും ഉല്‍പാദിപ്പിക്കുന്ന ഭൂമിയിലെ അധികപ്രകാശം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍നിന്നുള്ള നക്ഷത്ര നിരീക്ഷണവും മറ്റ് ബഹിരാകാശ പര്യവേക്ഷണങ്ങളും വരെ തടസ്സപ്പെടുത്താറുണ്ടത്രെ. ഒപ്പം ഭൂമിയിലെ ആവാസവ്യവസ്ഥക്കും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. സ്പെയിനിലെ മഡ്രിഡ് സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് ബഹിരാകാശ ചിത്രങ്ങളുപയോഗിച്ച് പ്രകാശ മലിനീകരണത്തിന്‍െറ തോത് നിര്‍ണയിക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്.

തെരുവുവിളക്കുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നുമുള്ള വെളിച്ചത്തിന്‍െറ അളവ് പരിശോധിക്കുന്നതാണ് പദ്ധതി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലിരുന്ന് ഡിജിറ്റല്‍ കാമറകള്‍ ഉപയോഗിച്ച് ഭൂമിയുടെ എല്ലാ ഭാഗത്തിന്‍െറയും ചിത്രങ്ങളെടുക്കുന്നതാണ് ‘സിറ്റീസ് അറ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1.3 ലക്ഷത്തോളം ചിത്രങ്ങള്‍ ശേഖരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. പിന്നീട് ഇവ ലോക ഭൂപടത്തിനോടും ഓരോ പ്രദേശത്തിന്‍െറയും നക്ഷത്രനിബിഡമായ ആകാശത്തോടും സംയോജിപ്പിക്കും.

ഇതുപരിശോധിച്ച് ഓരോ പ്രദേശത്തെയും മലിനീകരണത്തിന്‍െറ തോത് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുമെന്ന് ബഹിരാകാശ ഗവേഷകര്‍ പറയുന്നു. ഹവായില്‍ നടന്ന ഈ വര്‍ഷത്തെ ഇന്‍റര്‍നാഷനല്‍ ആസ്ട്രോണമിക്കല്‍ യൂനിയന്‍ ജനറല്‍ അസംബ്ളിയിലാണ് പദ്ധതി അവതരിപ്പിച്ചത്. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭൂമിയില്‍നിന്നുതന്നെ പ്രകാശത്തിന്‍െറ തീവ്രത അളക്കുന്ന രീതിയാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.

മോദിയുടെ സന്ദര്‍ശനം: യു.എ.ഇയില്‍ തിരക്കിട്ട ഒരുക്കങ്ങള്‍

Posted: 13 Aug 2015 09:04 PM PDT

Image: 
Subtitle: 
ദുബൈയിലെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്‍ തിരക്ക്

ദുബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ തകൃതിയായി. 34 വര്‍ഷത്തിന് ശേഷം യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവ് വന്‍സംഭവമാക്കാന്‍ ഒൗദ്യോഗിക തലത്തിലും പ്രവാസി സമൂഹത്തിന്‍െറ നേതൃത്വത്തിലും വിപുലമായ ഒരുക്കങ്ങളാണ് അബൂദബിയിലും ദുബൈയിലുമായി നടക്കുന്നത്. ഇന്ത്യന്‍ ബിസിനസ് സമൂഹത്തിലും ഗുജറാത്തികള്‍ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യക്കാര്‍ക്കിടയിലും മോദിയുടെ സന്ദര്‍ശനം ആവേശമുയര്‍ത്തിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും വാണിജ്യ, ഊര്‍ജ, നിക്ഷേപ രംഗങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താനും തന്‍െറ സന്ദര്‍ശനം ലക്ഷ്യമിടുന്നതായി യാത്രക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദി വ്യാഴാഴ്ച പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി ഈ മാസം 16, 17 തീയതികളിലാണ് യു.എ.ഇയില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. 16ന് ഞായറാഴ്ച അബൂദബിയിലത്തെുന്ന മോദി അവിടെ യു.എ.ഇ ഭരണ നേതൃത്വവുമായും ഇന്ത്യന്‍ ബിസിനസ് സമൂഹവുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും. തിങ്കളാഴ്ച രാവിലെ ദുബൈയിലത്തെുന്ന മോദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച വൈകിട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനമാണ് യൂ.എ.ഇയില്‍ മോദി പങ്കെടുക്കുന്ന ഏക പൊതുപരിപാടി. ഇതില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 40,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ ഇരിപ്പിടമുള്ളതെങ്കിലും രജിസ്ട്രേഷന്‍ 50,000 പിന്നിട്ടതോടെ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ. കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കടുത്ത ചൂടായതിനാല്‍ സ്റ്റേഡിയത്തില്‍ ശീതീകരണ സംവിധാനം ഒരുക്കുന്നുണ്ട്. സ്റ്റേഡിയത്തിന് അകത്ത് കയറാന്‍ പറ്റാത്തവര്‍ക്ക് പുറത്ത് കൂറ്റന്‍ സ്ക്രീനുകളും ഇരിപ്പിടവുമൊരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

പ്രധാനമന്ത്രി അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി നടത്തിയ വന്‍ ജനപ്രിയ പരിപാടിയുടെ മാതൃകയില്‍ തന്നെയാണ് ദുബൈയിലും സ്വീകരണം ഒരുക്കുന്നത്. കലാപരിപാടി അവതരിപ്പിക്കാനായി ഇന്ത്യയില്‍ നിന്ന് 35 അംഗസംഘം വരുന്നുണ്ട്.

സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സ്റ്റേഡിയത്തിലത്തെിക്കാന്‍ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഷട്ടില്‍ ബസ് സര്‍വീസുണ്ടാകും. 200 ബസുകള്‍ ഇതിനായി ഒരുക്കും. ഇതിന് പുറമെ വിവിധ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ തൊഴിലാളികളെ എത്തിക്കാനായി പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. 40 ലക്ഷം ദിര്‍ഹമാണ് സ്വീകരണ പരിപാടിക്ക് ചെലവാക്കുന്നതെന്ന് സംഘാടകരായ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

‘അമേരിക്കയെ ഇപ്പോഴും ഞങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടില്ല’

Posted: 13 Aug 2015 09:01 PM PDT

Image: 

‘ദ ഗ്ളോബല്‍ കാമ്പയിന്‍ ടു റിട്ടേണ്‍ ടു ഫലസ്തീന്‍’, ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഓഫ് യൂനിഫൈഡ് ഉമ്മ എന്നീ ആഗോളകൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനായ സര്‍ബാസ് റൂഹുല്ല റിസ്വി വര്‍ത്തമാനകാല രാഷ്ട്രാന്തരീയ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇറാനിയന്‍ ആക്ടിവിസ്റ്റാണ്. എം.എസ്സി എന്‍ജിനീയറിങ്ങിനുശേഷം ഇറാന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണം നടത്തുന്ന അദ്ദേഹം ഫലസ്തീനിലെ പീഡിപ്പിക്കപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പല മൂവ്മെന്‍റുകളുടെയും മുന്‍നിരയിലുണ്ട്. അതേസമയം, ഇറാന്‍െറ മാറിവരുന്ന ആഭ്യന്തര, വിദേശനയം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദം, സുന്നി^ശിയ വിഭാഗീയത എന്നീ വിഷയങ്ങളെ ആഴത്തില്‍ മനസ്സിലാക്കാനും നിഷ്പക്ഷമായി അപഗ്രഥിക്കാനും പ്രാപ്തിയുള്ള അക്കാദമിക പണ്ഡിതന്‍ കൂടിയാണദ്ദേഹം.

ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഇന്ത്യയിലത്തെിയ സര്‍ബാസുമായി കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ കഴിഞ്ഞദിവസം കോഴിക്കോടുവെച്ച് നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്തഭാഗങ്ങള്‍:

നീണ്ട രണ്ടുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷം അമേരിക്കയടക്കമുള്ള വന്‍ശക്തികളുമായി ഇറാന്‍ ആണവക്കരാറില്‍ എത്തിയിരിക്കയാണല്ളോ.  കര്‍ക്കശവാദിയായ അഹ്മദി നജാദില്‍ നിന്ന് മിതവാദിയായ ഹസ്സന്‍ റൂഹാനിയിലേക്കുള്ള രാഷ്ട്രീയമാറ്റത്തിന്‍െറ പ്രതിഫലനമല്ളേ ഇതില്‍ പ്രകടമായി കാണുന്നത്? രാഷ്ട്രം എങ്ങനെയാണ് ഈ ഇടപാടിനെ വിലയിരുത്തുന്നത്. വന്‍ശക്തികള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധംകൊണ്ട് വീര്‍പ്പുമുട്ടിയ തെഹ്റാന്‍ ഭരണകൂടം അതിന്‍െറ പ്രഖ്യാപിത നിലപാടില്‍നിന്ന് താഴേക്ക് ഇറങ്ങിവന്നതുകൊണ്ടല്ളേ കരാറിനുള്ള അന്തരീക്ഷം തെളിഞ്ഞുവന്നത്?
പൊളിറ്റിക്സും (രാഷ്ട്രീയം) ഡിപ്ളോമസിയും (നയതന്ത്രജ്ഞത) രണ്ടും രണ്ടാണ്. ഇറാന്‍ അതിന്‍െറ അടിസ്ഥാന രാഷ്ട്രീയനിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതിയൊരു നയതന്ത്രസമീപനം സ്വീകരിച്ചതാണ് വലിയമാറ്റമായി വിലയിരുത്തപ്പെടുന്നത്. അത് അഹ്മദി നജാദില്‍നിന്ന് റൂഹാനിയിലേക്ക് അധികാരം കൈമാറിയതുകൊണ്ടുമാത്രം സംഭവിച്ചതല്ല. എട്ടുവര്‍ഷം ഭരിച്ച മുഹമ്മദ് ഖാതമിയില്‍നിന്ന് (1997^2005) നജാദിലേക്ക് അധികാരക്കൈമാറ്റമുണ്ടായപ്പോഴും ഇത്തരത്തിലുള്ള രാഷ്ട്രീയ ഋതുപ്പകര്‍ച്ച പലര്‍ക്കും ഫീല്‍ ചെയ്തിരുന്നു. ‘കര്‍ക്കശക്കാരനായ’ നജാദുമായി ഒരുതരത്തിലുള്ള ചര്‍ച്ചക്കും അമേരിക്ക തയാറാവാതിരുന്നതുകൊണ്ടാണ് ആണവ ചര്‍ച്ചപോലും വൈകിയത്. ഇതിന്‍െറപേരില്‍ ഇറാന്‍െറമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വന്‍ശക്തികള്‍ കണക്കുകൂട്ടിയതുപോലെ വിജയംകണ്ടില്ല.

ഇറാനെ സാമ്പത്തികമായി ഞെരുക്കുക മാത്രമല്ല, രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുകകൂടിയായിരുന്നു അവരുടെ ലക്ഷ്യം. ഉപരോധം അതിജീവിക്കാന്‍ രാജ്യത്തിനു കഴിഞ്ഞതോടൊപ്പം ജനങ്ങളില്‍ രോഷംവളര്‍ത്തി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനുള്ള ഹീനഅജണ്ടയും പരാജയപ്പെടുത്താനായി. അടിസ്ഥാന വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാതെതന്നെയാണ് ഇപ്പോള്‍ ധാരണയിലത്തെിയിരിക്കുന്നത്. ഈ കരാറിനര്‍ഥം മേലില്‍ ഇറാന്‍ അമേരിക്കയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുമെന്നല്ല. ഇപ്പോഴും രാജ്യവും ജനങ്ങളും അമേരിക്കയെ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസത്തിലെടുക്കാന്‍ പറ്റുന്ന രാജ്യമല്ല അത്. ആണവക്കരാര്‍ വിഷയത്തില്‍ ഞങ്ങള്‍ക്കാണ് വിജയമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആ വിഷയത്തോടുള്ള ഇസ്രായേലിന്‍െറ പ്രതികരണമാണ് അതിന്‍െറ ലിറ്റ്മസ് ടെസ്റ്റ്. കരാറിനെ ഏറ്റവുംകൂടുതല്‍ വിമര്‍ശിക്കുന്നത് ബിന്യമിന്‍ നെതന്യാഹുവാണ്. വിഷയം യു.എന്നില്‍ പ്രമേയമായത്തെിയപ്പോള്‍ ബാലിസ്റ്റിക് മിസൈലിന്‍െറ കാര്യം എഴുതിച്ചേര്‍ത്തത് ഇറാന്‍ അംഗീകരിക്കില്ളെന്ന് ആത്മീയനേതാവ് ആയത്തുല്ല അലി ഖാംനഈ തറപ്പിച്ചുപറഞ്ഞിട്ടുണ്ട്.

ഇറാന്‍െറ ആണവ പരീക്ഷണത്തിന്‍െറ യാഥാര്‍ഥ്യം അറിയാന്‍ ലോകസമൂഹത്തിന് വലിയ താല്‍പര്യമുണ്ടായിരുന്നു. അണുബോംബ് നിര്‍മിക്കാനുള്ള ശേഷി ഇറാന്‍ സ്വായത്തമാക്കി എന്ന പ്രചാരണത്തിന്‍െറ സത്യാവസ്ഥ എന്താണ്?
യഥാര്‍ഥത്തില്‍ ഇറാന്‍ ആണവായുധം വികസിപ്പിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഞങ്ങളുടെ പ്രഖ്യാപിതനയം ആത്മീയനേതാവ് ഖാംനഈയുടെ ‘ഫത്വ’യായി മുമ്പേ പുറത്തുവന്നതാണ്. അണുബോംബ് നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും നിഷിദ്ധമാണെന്നാണ് അദ്ദേഹത്തിന്‍െറ മതവിധി. ഇതു മറികടക്കാന്‍ ഇറാന്‍ രാഷ്ട്രീയനേതൃത്വം ഒരിക്കലും തയാറാവില്ല. എട്ടുവര്‍ഷമായി ആണവപരീക്ഷണ വിഷയത്തില്‍ തത്ത്വാധിഷ്ഠിതമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചുപോന്നത്. അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ അംഗീകാരത്തോടെയാണത്. പക്ഷേ, 1979ലെ ഇറാന്‍ വിപ്ളവത്തിനുശേഷം അമേരിക്ക കൈക്കൊണ്ട ശത്രുതാപരമായ സമീപനം വിഷയത്തെ ഇമ്മട്ടില്‍ രാഷ്ട്രാന്തരീയവത്കരിച്ചു.

ഇറാന്‍െറ കൈയില്‍ ബോംബില്ല അല്ളെങ്കില്‍, ബോംബ് നിര്‍മിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടില്ല എങ്കില്‍ പിന്നെന്തുകൊണ്ടാണ് ആണവപ്ളാന്‍റുകള്‍ പരിശോധനക്ക് തുറന്നുകൊടുക്കുന്നതില്‍ വിമുഖത കാണിച്ചത്?
അമേരിക്കയെ വിശ്വാസമില്ലാത്തതുകൊണ്ടുതന്നെ. അവസരമുപയോഗപ്പെടുത്തി മറ്റു ലക്ഷ്യങ്ങള്‍ നേടിയെടുത്തുകൂടായ്കയില്ല എന്ന് ഭയപ്പെട്ടിട്ടുണ്ടാവണം. അനുഭവങ്ങള്‍ ഞങ്ങളുടെ മുന്നില്‍ പാഠങ്ങളായുണ്ട്. ഇറാന്‍െറ നാലു മുന്‍നിര ശാസ്ത്രജ്ഞരാണ് ഗൂഢസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. മൊസാദോ സി.ഐ.എയോ ആസൂത്രണം ചെയ്തതാവാം ആ കൊലപാതകങ്ങള്‍. ആണവപരീക്ഷണ വിഷയത്തില്‍ ഇറാന്‍ വളരെ മുന്നോട്ടുപോയത് വെകിളി പിടിപ്പിച്ചത് ഇസ്രായേലിനെയാണ്. ഞങ്ങളുടെ കൈയില്‍ ബോംബുണ്ടെന്ന് പ്രചരിപ്പിച്ചതും അവരാണ്. എന്നാല്‍, അവര്‍ ഏതുവഴിയാണ് ആണവായുധ നിര്‍മാണശേഷി ആര്‍ജിച്ചത് എന്ന് ഇറാന്‍െറ പിന്നാലെ നടന്ന ഈ വന്‍ശക്തികളൊന്നും അന്വേഷിച്ചതുപോലുമില്ല.

ആഗോളസമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലും സിറിയയിലും സമീപ പ്രദേശങ്ങളിലും മുന്നേറ്റം നടത്തുന്നത്. ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കാത്തവിധമാണ് അതിന്‍െറ പ്രവര്‍ത്തനവും ആക്രമണോത്സുകതയും. ഈ ഗൂഢപ്രതിഭാസത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
ഒരുനൂറ്റാണ്ടിന്‍െറ പാപപങ്കിലതയുടെ ശമ്പളം കൊടുത്തുതീര്‍ക്കുകയാണ് ലോകമിന്ന്. ഒന്നാം ലോകയുദ്ധത്തിനുശേഷം 1916ല്‍ ഒപ്പുവെച്ച സൈക്സ്^പികോ കരാര്‍ (Sykes^Picot Agreement) ആണ് ഇന്നത്തെ മിഡ്ല്‍ ഈസ്റ്റിനെ രൂപപ്പെടുത്തിയത്. ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്‍െറ ഭാഗമായ വലിയൊരു മേഖലയെ ഇറാഖ്, സിറിയ, ലിബിയ, ജോര്‍ഡന്‍, ഇസ്രായേല്‍, ഫലസ്തീന്‍ എന്നിങ്ങനെ ഛിന്നഭിന്നമാക്കി കഷണിക്കുകയായിരുന്നു. അതിനുശേഷം നിലവില്‍വന്ന രാഷ്ട്രീയ വ്യവസ്ഥിതി സൃഷ്ടിച്ച മുസ്ലിം ലോകത്തിന്‍െറ പിന്നാക്കാവസ്ഥയുടെ ഉല്‍പന്നമാണീ ഹിംസാത്മക സംഘം. സാമ്രാജ്യത്വദുശ്ശക്തികളുടെ മുന്നില്‍ തല കുനിച്ചുകഴിഞ്ഞ  സ്വേച്ഛാധിപതികളുടെയും പാവകളുടെയും നയനിലപാടുകളുടെ ഫലം കൂടിയാണ് ആത്യന്തിക ചിന്താഗതിക്കാരുടെ ഈ രംഗപ്രവേശം.

ഐ.എസിന്‍െറ  പിന്നില്‍ യു.എസും ഇസ്രായേലുമൊക്കെ ഉണ്ടെന്ന പ്രചാരണത്തില്‍ കഴമ്പുമുണ്ടോ?
ഈ സായുധ മിലീഷ്യയുടെ പെട്ടെന്നുള്ള വളര്‍ച്ചയും മുന്നേറ്റവും മീഡിയാരംഗത്തെ അദ്ഭുതപ്പെടുത്തുന്ന ഇടപെടലുകളും ഏതൊക്കെയോ ബാഹ്യശക്തികളുടെ സഹായം കിട്ടുന്നുണ്ട് എന്ന സിദ്ധാന്തം ബലപ്പെടുത്തുന്നുണ്ട്. ഐ.എസ് സ്ഥാപകനായ അബൂബക്കര്‍ ബഗ്ദാദി കുറെ വര്‍ഷം ദക്ഷിണ ഇറാഖിലെ തടവറയിലായിരുന്നു. ആ കാലഘട്ടത്തില്‍ മസ്തിഷ്കപ്രക്ഷാളനത്തിന് ഇരയായിട്ടുണ്ടോ എന്ന് സംശയിക്കാം. അദ്ദേഹം സാധാരണക്കാരനല്ല. ഇസ്ലാമിക പഠനത്തില്‍ ഡോക്ടറേറ്റുള്ള ആളാണ്. ജയിലില്‍നിന്ന് പുറത്തുവന്ന ഉടനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലവാന്‍റുമായി  രംഗപ്രവേശം ചെയ്യുന്നത്. സംഘത്തിന്‍െറ ഡൈനാമിസവും ഘടനയും പടിഞ്ഞാറന്‍ ലോകത്തെപോലും അമ്പരപ്പിക്കുന്നു. ഗറിലാ യുദ്ധമുറയല്ല അവര്‍ പ്രയോഗിക്കുന്നത്. മറിച്ച്, ഒരു രാഷ്ട്രമായിതന്നെ പെട്ടെന്ന് രൂപാന്തരം പ്രാപിച്ചു. ആ നിലയിലാണ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നതും.

പടിഞ്ഞാറന്‍ ലോകത്തുനിന്നുപോലും യുവാക്കളെ ആകര്‍ഷിക്കാന്‍ മാത്രം എന്തു വശീകരണശേഷിയാണ് ഈ ഗ്രൂപ് സ്വായത്തമാക്കിയത്?
പാശ്ചാത്യലോകത്ത് ശക്തിപ്പെട്ടുവരുന്ന ‘ഇസ്ലാം പേടി’ (ഇസ്ലാമോഫോബിയ) അവിടങ്ങളിലെ മുസ്ലിം യുവാക്കളില്‍ അന്യവത്കരണം പാരമ്യതയിലത്തെിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതപരിസരത്തെ അവഗണനയും നിന്ദയും തൊഴിലില്ലായ്മയും മറ്റു ജീവിത സാഹചര്യങ്ങളും ഒരുവിഭാഗം യുവാക്കളെ കടുത്ത നിരാശയിലാഴ്ത്തി. തെളിഞ്ഞ ഭാവിയെ കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ട ചെറുപ്പക്കാരാണ് രണ്ടും കല്‍പിച്ച് ഈ സംഘത്തില്‍ ചേരാന്‍ പോകുന്നത്. പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. അറബ് ^ആഫ്രിക്കന്‍ ലോകത്തുനിന്ന് കുടിയേറിപ്പാര്‍ത്തവരുടെ പുതിയ തലമുറയാണ് ഇവരില്‍ ഭൂരിഭാഗവും. സോഷ്യല്‍ മാധ്യമങ്ങളിലൂടെയുള്ള കാമ്പയിനില്‍ പലതരം പ്രലോഭനങ്ങള്‍ക്കും ഇവര്‍ വശംവദരാവുന്നുണ്ടാവാം.

ഹിംസയുടെ മാര്‍ഗം സ്വീകരിച്ച ഐ.എസിന്‍െറ  ഭാവി എന്തായിരിക്കുമെന്നാണ് അഭിപ്രായം?
മുമ്പ് അല്‍ഖാഇദയായിരുന്നു. ഇപ്പോള്‍ ഐ.എസ്. നാളെ ഏതു സംഘമാണ് ആ സ്ഥാനത്തുവരുക എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്നാല്‍, ചരിത്രത്തിലെ അരുതായ്മകള്‍ ആവര്‍ത്തിക്കപ്പെടുന്ന കാലത്തോളം അനീതിക്കും നെറികേടിനുമെതിരെ പ്രതികാരമായി, പ്രതിഷേധമായി ചില ശക്തികള്‍ രംഗത്തുണ്ടാകുമെന്നുതന്നെയാണ് കരുതേണ്ടത്. എന്നാല്‍, അടിസ്ഥാനപരമായി ഒരു കാര്യം മനസ്സിലാക്കേണ്ടത്, ജനാധിപത്യത്തിന്‍െറയും സമാധാനത്തിന്‍െറയും മാര്‍ഗമാണ് ഇസ്ലാമിന്‍േറത്. അതിനു മാത്രമേ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം സമര്‍പ്പിക്കാന്‍ കഴിയൂ.

ഐ.എസിന്‍െറ ഇതുവരെയുള്ള ആക്രമണങ്ങളില്‍ ചില വൈരുധ്യങ്ങള്‍ ശ്രദ്ധിച്ചില്ളേ. സുന്നി മൂവ്മെന്‍റായിട്ടും സുന്നി രാജ്യങ്ങളായ തുര്‍ക്കിയെയും സൗദി അറേബ്യയെയുമാണ് ഇതിനകം ആക്രമിച്ചിരിക്കുന്നത്. ശിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനിലേക്ക് തിരിയാത്തത് എന്തുകൊണ്ടാണ്?
ഞങ്ങളുടെ അതിര്‍ത്തി ഭദ്രമാണ്. ഇതുവരെ ഇത്തരം ശക്തികള്‍ക്ക് അതിര്‍ത്തി കടന്നുവരാന്‍ തുറന്നുകൊടുത്തിട്ടില്ല. തുര്‍ക്കിയുടെ സ്ഥിതി അതല്ല. സൗദിയിലെ ശിയാ കേന്ദ്രങ്ങളെയാണ് ഇതുവരെ ലക്ഷ്യമിട്ടിരിക്കുന്നത്.
 

നീതിനിഷേധം

Posted: 13 Aug 2015 08:55 PM PDT

Image: 

‘വൈകുന്ന നീതി, നീതിനിഷേധ’മാണെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് നാലുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രമുഖ രാജ്യതന്ത്രജ്ഞനുമായിരുന്ന വില്യം ഇ. ഗ്ളാഡ്സ്റ്റന്‍. ഈ വാക്യം സൂചിപ്പിക്കുംവിധം നീതി നിഷേധിക്കുന്ന സാഹചര്യം ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സംജാതമായിട്ടുണ്ടെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ ഈയിടെയുണ്ടായ വെളിപ്പെടുത്തല്‍. വിവിധ ഹൈകോടതികളിലായി ജഡ്ജിമാരുടെ 40 ശതമാനത്തിലേറെ ഒഴിവുകള്‍ നികത്താനുണ്ടെന്നായിരുന്നു ജ. എച്ച്.എല്‍. ദത്തു ചൂണ്ടിക്കാണിച്ചത്. ജഡ്ജിമാരുടെ എണ്ണക്കുറവുമൂലം കേസിന്‍െറ വിചാരണനടപടികള്‍ വൈകുന്നു. തന്മൂലം സ്വാഭാവികമായുണ്ടാവുന്നത് നീതിനിഷേധമാണ്. ഒരു കേസില്‍ ഉള്‍പ്പെട്ടയാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നൊക്കെ വ്യക്തമാവുക വിചാരണക്കുശേഷമാണല്ളോ.

2002ലെ ഗോധ്രാനന്തര കലാപങ്ങളില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്  ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ കുറവ് ജ. ദത്തു എടുത്തുപറഞ്ഞത്. ശിക്ഷിക്കപ്പെട്ടതിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ത്വരിത തീരുമാനത്തിനായി ഹൈകോടതിക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. അപ്പീലില്‍ പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ഹൈകോടതിയോട് നിര്‍ദേശിക്കാനാവില്ളെന്നും കേസുകള്‍ കുന്നുകൂടുന്നതുമൂലം തങ്ങള്‍ക്കുണ്ടാകുന്ന ഭാരം മനസ്സിലാക്കണമെന്നും ജ. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് പറയുകയുണ്ടായി. ജഡ്ജിമാരുടെ ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ നികത്താത്തതിലുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുക കൂടിയായിരുന്നു സുപ്രീംകോടതി ബെഞ്ച് ഈ വിധിയിലൂടെ.

ഹൈകോടതിയിലെയും സുപ്രീംകോടതിയിലേയും ജഡ്ജിമാരെ തെരഞ്ഞെടുത്തിരുന്ന കൊളീജിയം സമ്പ്രദായം നിലച്ചതോടെയാണ് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ കാലവിളംബം വന്നത്. രണ്ടു ദശവത്സരമായി തുടര്‍ന്നുവരുന്ന കൊളീജിയം സമ്പ്രദായം മാറ്റി ജഡ്ജിമാരെ തെരഞ്ഞെടുക്കാനും നിയമനത്തിനുമായി ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ (എന്‍.ജെ.എ.സി) ഏര്‍പ്പെടുത്തുകയായിരുന്നു. പക്ഷേ, ഈ തീരുമാനം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. അക്കാര്യം ഇപ്പോള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍െറ പരിഗണനയിലാണ്. എന്‍.ജെ.എ.സിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഹരജിയില്‍  വാദം കേട്ടശേഷം ഭരണഘടനാ ബെഞ്ച് തീര്‍പ്പുകല്‍പ്പിക്കണം.തീര്‍പ്പുണ്ടായാല്‍ മാത്രമേ ജഡ്ജി നിയമനങ്ങളില്‍ അനന്തര നടപടികള്‍ നടക്കൂ. കൊളീജിയത്തിന്‍െറ പ്രവര്‍ത്തനം നിലച്ചു; എന്‍.ജെ.എ.സി പ്രവര്‍ത്തനനിരതമായതുമില്ല. അത് ജഡ്ജിമാരുടെ നിയമനസ്തംഭനത്തിനിടയാക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിനുശേഷം കൊളീജിയം നിലവിലില്ല. എന്‍.ജെ.എ.സിയുടെ അധ്യക്ഷപദവി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ്. ഹരജി സുപ്രീംകോടതിയില്‍ തീര്‍പ്പാകുന്നതുവരെ എന്‍.ജെ.എ.സി യോഗത്തില്‍ പങ്കെടുക്കാന്‍ ചീഫ് ജസ്റ്റിസ് ജ. എച്ച്.എല്‍. ദത്തു സന്നദ്ധനുമല്ല.  ഈ ഹരജിയില്‍ സുപ്രീംകോടതി തീരുമാനമെടുക്കുകയെന്നതാണ് ജഡ്ജി നിയമനത്തിലെ മരവിപ്പില്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത്.

99ാം ഭരണഘടനാ ഭേദഗതിയിലൂടെയായിരുന്നു എന്‍.ജെ.എ.സിയുടെ സ്ഥാപനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (കമീഷന്‍ അധ്യക്ഷന്‍), സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന്‍െറ തൊട്ടുതാഴെയുള്ള മുതിര്‍ന്ന രണ്ടു ജഡ്ജിമാര്‍, കേന്ദ്ര നിയമ-നീതിന്യായവകുപ്പ് മന്ത്രി, നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവരായിരിക്കും കമീഷനംഗങ്ങള്‍.  എന്‍.ജെ.എ.സി രൂപവത്കരണം ലക്ഷ്യംവെക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജിമാര്‍, ഹൈകോടതി ചീഫ് ജസ്റ്റിസ്, ഹൈകോടതി ജഡ്ജിമാര്‍ എന്നിവരുടെ നിയമനം ശിപാര്‍ശ ചെയ്യുക, ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും സ്ഥലംമാറ്റം നിര്‍ദേശിക്കുക, ജഡ്ജി നിയമനത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍ കഴിവും യോഗ്യതയും ഉള്ളവരാണെന്ന് ഉറപ്പുവരുത്തുക എന്നിവയത്രെ.

എന്‍.ജെ.എ.സി രൂപവത്കരിക്കപ്പെടുന്നതിനുമുമ്പ് സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പും നിയമനങ്ങളും സ്ഥലംമാറ്റവും നടത്തിയിരുന്ന കൊളീജിയത്തില്‍ ഉള്‍പ്പെട്ടിരുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍, ഒരു പ്രത്യേക ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ്, അവിടത്തെതന്നെ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ എന്നിവരായിരുന്നു. കൊളീജിയം നടത്തുന്ന നിയമനം കുറ്റമറ്റതല്ളെന്നും ജനാധിപത്യവിരുദ്ധമാണെന്നുമായിരുന്നു ആ സമ്പ്രദായത്തെ എതിര്‍ക്കുന്നവരുടെ ആരോപണം. എന്നാല്‍, സ്വതന്ത്ര ജുഡീഷ്യറിയില്‍ ഇടപെടാനുള്ള കുറുക്കുവഴി കണ്ടത്തെുകയാണ് എന്‍.ജെ.എ.സി രൂപവത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ട്. സംഘ്പരിവാര്‍ സംഘടനകളുടെ നിര്‍ദേശാനുസരണം സാംസ്കാരിക, വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രഗവണ്‍മെന്‍റ് നടത്തിയ കൈകടത്തല്‍ നിരവധി ചൂണ്ടിക്കാണിക്കാനും കഴിയും.

ജഡ്ജിമാര്‍ ഇല്ലാത്തതുകൊണ്ടും മറ്റും വിചാരണ നടപടികള്‍ വൈകുന്നതിനാല്‍ അനന്തമായി ജയിലില്‍ കഴിയേണ്ടിവരുന്ന ആയിരങ്ങളുണ്ട്. വിചാരണ തുടങ്ങിയാല്‍ ഇവരുടെപേരില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന് ബലമേകുന്ന തെളിവുകളുടെ അഭാവത്തില്‍ നിരപരാധികളെന്ന വിലയിരുത്തലില്‍ ഇവരില്‍ പലര്‍ക്കും ജയില്‍മോചനം ലഭിക്കുന്നു. അപ്പോഴേക്കും ഇവരുടെ ജീവിതത്തിന്‍െറ നല്ളൊരുഭാഗം കാരാഗൃഹത്തിലായി കടന്നുപോയിട്ടുണ്ടാവും. കുറ്റവാളികളെ യഥാസമയം ശിക്ഷിക്കുന്നതിനും നിരപരാധികളെ നേരത്തെ കുറ്റമുക്തരാക്കുന്നതിനും വിചാരണനടപടികള്‍ കഴിയുംവേഗം തുടങ്ങുകയാണ് വേണ്ടത്. അതിന് ജഡ്ജിമാരുടെ നിയമനം കൃത്യമായി നടക്കണം. കൊളീജിയം ഉപേക്ഷിച്ച് ദേശീയ ജുഡീഷ്യല്‍ നിയമനകമീഷന്‍ രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിലെ തീര്‍പ്പ് നീണ്ടുപോകുന്നത് ജഡ്ജിമാരുടെ നിയമനത്തിന് തടസ്സം സൃഷ്ടിക്കുമെന്നത് ഭരണകൂടവും പരമോന്നതനീതിപീഠവും ഗൗരവപൂര്‍വംതന്നെ കാണേണ്ടിയിരിക്കുന്നു.

കാല്‍വിരല്‍തുമ്പിലെ സ്വപ്ന വര്‍ണങ്ങള്‍

Posted: 13 Aug 2015 08:51 PM PDT

Image: 
Subtitle: 
ജന്മനാ ഇരുകൈകളുമില്ലാത്ത സ്വപ്ന അഗസ്റ്റിന്‍െറ ചിത്ര പ്രദര്‍ശനം

കൊച്ചി: ജന്മനാ ഇരുകൈകളുമില്ലാത്ത എറണാകുളം പോത്താനിക്കാട് സ്വദേശിനി സ്വപ്ന അഗസ്റ്റിന്‍ കാല്‍വിരലുകള്‍ക്കിടയില്‍ ബ്രഷ് പിടിച്ച് കാന്‍വാസില്‍ തീര്‍ക്കുന്നത് വര്‍ണവിസ്മയങ്ങള്‍. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ സ്വപ്നവര്‍ണങ്ങള്‍ എന്ന പേരില്‍ നടത്തുന്ന ചിത്രപ്രദര്‍ശനമാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്. അസാമാന്യ കൈത്തഴക്കമുള്ളവര്‍ വരക്കുന്ന ചിത്രങ്ങളോട് കിടപിടിക്കുന്നതാണ് അക്രിലിക്കിലും ഓയിലിലും സ്വപ്ന തീര്‍ത്ത 44 ചിത്രങ്ങള്‍.

പ്രകൃതിയുടെ വിവിധ ഭാവങ്ങളാണ് സ്വപ്നയുടെ ചിത്രങ്ങളില്‍ ഏറെയും. മരങ്ങളും കിളികളും മയിലും രാത്രിയുമെല്ലാം രചനകളില്‍ ഇടംതേടുന്നു. കടുത്ത വര്‍ണക്കൂട്ടുകളോ സങ്കീര്‍ണമായ രചനാരീതിയോ ഇല്ല. ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവുന്ന ചിത്രങ്ങള്‍. മ്യൂറല്‍ പെയിന്‍റിങ് ശൈലിയും സ്വപ്നയുടെ കാലുകളില്‍ ഭദ്രം. ദര്‍ഭ മുനയേറ്റ ശകുന്തള, പീലി വിരിച്ചാടുന്ന മയില്‍, ഗത്സെമനിയില്‍ പ്രാര്‍ഥനയില്‍ മുഴുകിയ യേശുക്രിസ്തു, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് മ്യൂറല്‍ പെയിന്‍റിങ് ശൈലിയാണ് കടമെടുത്തിരിക്കുന്നത്. സൂക്ഷ്മ നിരീക്ഷണത്തിനൊപ്പം അസാമാന്യ ക്ഷമയും കൈത്തഴക്കവും ആവശ്യമായ ചിത്രങ്ങളുടെ പൂര്‍ണത കാഴ്ചക്കാരെ അതിശയിപ്പിക്കും.

രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ടാണ് ഒരു ചിത്രം പൂര്‍ത്തിയാക്കുന്നത്. ദിവസം മൂന്നോ നാലോ മണിക്കൂര്‍ വരക്കും. ചില ചിത്രങ്ങള്‍ ഒറ്റ ദിവസംകൊണ്ടുതന്നെ തീര്‍ക്കും. അതേസമയം, മ്യൂറല്‍ പെയിന്‍റിങ് ശൈലിയിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചവരെ എടുക്കുമെന്ന് സ്വപ്ന പറഞ്ഞു. അക്രിലിക്, ഓയില്‍ പെയിന്‍റിങ്ങുകളോടാണ് താല്‍പര്യം. ബ്രഷും നൈഫും ഉപയോഗിക്കും. കാന്‍വാസ് നിലത്തുവിരിച്ച് കാല്‍ വിരലുകള്‍ക്കിടയില്‍ ബ്രഷ് പിടിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്.

ചെറുപ്പത്തില്‍തന്നെ കാലുകള്‍കൊണ്ട് എഴുതാന്‍ ശീലിച്ച സ്വപ്ന സ്കൂള്‍ പഠന കാലത്താണ് ചിത്ര രചനയിലേക്ക് തിരിഞ്ഞത്. ജലച്ചായങ്ങളായിരുന്നു ആദ്യം. ഭിന്നശേഷിയുള്ള കുട്ടികളുടെ ദേശീയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി. പിന്നീട് ഓയില്‍ പെയിന്‍റും അക്രിലിക്കും ഉപയോഗിച്ചുതുടങ്ങി.

കലാഭവനിലെ ട്രെയിനറായ ഡെന്നി മാത്യുവാണ് ചിത്രരചനയില്‍ പരിശീലനം നല്‍കിയത്. കാലുകള്‍കൊണ്ടും വായകൊണ്ടും ചിത്രം വരക്കുന്നവരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്‍റിങ് ആര്‍ട്ടിസ്റ്റ്സ് (എ.എം.എഫ്.പി.എ) അംഗം കൂടിയാണ് സ്വ്പന. ലിക്റ്റന്‍സ്റ്റെയ്ന്‍ ആസ്ഥാനമായ സംഘടനയില്‍ ഇന്ത്യയില്‍നിന്ന് 18 അംഗങ്ങളുണ്ട്. കേരളത്തില്‍നിന്ന് സ്വപ്നയുള്‍പ്പെടെ ആറ് അംഗങ്ങളുണ്ട്. അംഗങ്ങള്‍ വരക്കുന്ന ചിത്രങ്ങള്‍ വിപണിയിലത്തെിക്കുന്നത് സംഘടനയാണ്. സോഫിയാണ് സ്വപ്നയുടെ അമ്മ. ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. അച്ഛന്‍ അഗസ്റ്റിന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. പ്രദര്‍ശനം 17ന് സമാപിക്കും.

പെഷവാര്‍ ഭീകരാക്രമണം: പ്രതികള്‍ക്ക് വധശിക്ഷ

Posted: 13 Aug 2015 08:36 PM PDT

Image: 

ഇസ് ലാമാബാദ്: പെഷവാര്‍ ഭീകരാക്രമണ കേസിലെ ഏഴു പേര്‍ക്ക് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഇതില്‍ ആറു പേര്‍ തൗഹീദ് അല്‍ ജിഹാദ് വിഭാഗത്തിന്‍െറയും രണ്ടു പേര്‍ തെഹ് രീകെ താലിബാന്‍െറയും ജെയ്ഷെ മുഹമ്മദിന്‍െറയും പ്രവര്‍ത്തകരാണ്. സ്കൂള്‍ കടന്നു കയറാന്‍ ഭീകരര്‍ക്ക് സഹായം ചെയ്ത ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

2014 ഡിസംബര്‍ 16നാണ് പെഷവാറില്‍ സൈനിക സ്കൂളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ 125 വിദ്യാര്‍ഥികള്‍ അടക്കം 151 പേരെ വെടിവെച്ചു കൊന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ആറു ഭീകരരെ വധിച്ചു.

പാക് സൈനിക നടപടികളില്‍ പ്രകോപിതരായ തെഹ് രീകെ താലിബാനാണ്  ആക്രമണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഗൂഢാലോചന നടത്തിയ ആറു പേര്‍ക്കാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.

പെഷാവാര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഏഴു വര്‍ഷമായി വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ നിരോധം പാക് സര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് 200 പേരുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പാക്കി.

കൂടാതെ, കറാച്ചിയില്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

മോദിയുടെ സന്ദര്‍ശനം: യു.എ.ഇയില്‍ തിരക്കിട്ട ഒരുക്കങ്ങള്‍

Posted: 13 Aug 2015 08:29 PM PDT

Image: 
ദുബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ തകൃതിയായി. 34 വര്‍ഷത്തിന് ശേഷം യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവ് വന്‍ സംഭവമാക്കാന്‍ ഒൗദ്യോഗിക തലത്തിലും പ്രവാസി സമൂഹത്തിന്‍െറ നേതൃത്വത്തിലും വിപുലമായ ഒരുക്കങ്ങളാണ് അബൂദബിയിലും ദുബൈയിലുമായി നടക്കുന്നത്. ഇന്ത്യന്‍ ബിസിനസ് സമൂഹത്തിലും ഗുജറാത്തികള്‍ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യക്കാര്‍ക്കിടയിലും മോദിയുടെ സന്ദര്‍ശനം ആവേശമുയര്‍ത്തിയിട്ടുണ്ട്. 
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും വാണിജ്യ,ഊര്‍ജ,നിക്ഷേപ രംഗങ്ങളില്‍ സഹകരണം ശക്തിപ്പെടുത്താനും തന്‍െറ സന്ദര്‍ശനം ലക്ഷ്യമിടുന്നതായി യാത്രക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദി വ്യാഴാഴ്ച പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി ഈ മാസം 16,17 തീയതികളിലാണ് യു.എ.ഇയില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.  16ന് ഞായറാഴ്ച അബൂദബിയിലത്തെുന്ന മോദി അവിടെ യു.എ.ഇ ഭരണ നേതൃത്വവുമായും ഇന്ത്യന്‍ ബിസിനസ് സമൂഹവുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും. തിങ്കളാഴ്ച രാവിലെ ദുബൈയിലത്തെുന്ന നരേന്ദ്ര മോദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച വൈകിട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനമാണ് യൂ.എ.ഇയില്‍ മോദി പങ്കെടുക്കുന്ന ഏക പൊതു പരിപാടി. ഇതില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 40,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ ഇരിപ്പിടമുള്ളതെങ്കിലും രജിസ്ട്രേഷന്‍ 50,000 പിന്നിട്ടതോടെ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ.കുമാര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. കടുത്ത ചൂടായതിനാല്‍ സ്റ്റേഡിയത്തില്‍ ശീതീകരണ സംവിധാനം ഒരുക്കുന്നുണ്ട്. സ്റ്റേഡിയത്തിന് അകത്ത് കയറാന്‍ പറ്റാത്തവര്‍ക്ക് പുറത്ത് കൂറ്റന്‍ സ്ക്രീനുകളും ഇരിപ്പിടവുമൊരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
പ്രധാനമന്ത്രി അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി നടത്തിയ വന്‍ ജനപ്രിയ പരിപാടിയുടെ മാതൃകയില്‍ തന്നെയാണ് ദുബൈയിലും സ്വീകരണം ഒരുക്കുന്നത്. കലാപരിപാടി അവതരിപ്പിക്കാനായി ഇന്ത്യയില്‍ നിന്ന് 35 അംഗ സംഘം വരുന്നുണ്ട്.
സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സ്റ്റേഡിയത്തിലത്തെിക്കാന്‍ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഷട്ടില്‍ ബസ് സര്‍വീസുണ്ടാകും. 200 ബസുകള്‍ ഇതിനായി ഒരുക്കും. ഇതിന് പുറമെ വിവിധ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ തൊഴിലാളികളെ എത്തിക്കാനായി പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. 40 ലക്ഷം ദിര്‍ഹമാണ് സ്വീകരണ പരിപാടിക്ക് ചെലവാക്കുന്നതെന്ന് സംഘാടകരായ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കര്‍ക്കടക വാവില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി

Posted: 13 Aug 2015 07:58 PM PDT

Image: 

തിരുവനന്തപുരം: കര്‍ക്കടക വാവ് ദിനത്തില്‍ സംസ്ഥാനത്തെ വിവിധ ശിവ ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. തിരുവനന്തപുരം ശംഖുമുഖം ദേവിക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, അദ്വൈതാശ്രമം, മലപ്പുറം നാവാമുകുന്ദ ക്ഷേത്രം, തിരുനാവായ ക്ഷേത്രം, കോഴിക്കോട് വരക്കല്‍ കടപ്പുറം, വയനാട്ടിലെ തിരുനെല്ലി (പാപനാശിനി) മഹാവിഷ്ണു ക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. കൂടാതെ വിവിധ സ്നാനഘട്ടങ്ങളിലും പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നുണ്ട്.

ദേവസ്വം അംഗീകരിച്ച പിതൃകര്‍മികളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് ബലികര്‍മങ്ങള്‍ ആരംഭിച്ചത്. ഭക്തര്‍ക്കായി ബലി രശീതി കൗണ്ടറുകള്‍ തുറന്നിരുന്നു. വാവുബലി കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഭക്തരുടെ സുരക്ഷക്കായി പൊലീസിന്‍െറയും അഗ്നിശമന സേനയുടെയും മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ട്. ബലികര്‍മങ്ങള്‍ വെള്ളിയാഴ്ച  ഉച്ചവരെ നീളും.

ആകെ വലഞ്ഞ് ലങ്ക

Posted: 13 Aug 2015 01:55 PM PDT

Image: 
Subtitle: 
ശിഖറിനും വിരാടിനും സെഞ്ച്വറി ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 375 ന് പുറത്ത് ഇന്ത്യക്ക് 192 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്

ഗല്ളെ: ഫോമില്ലാതെ വലഞ്ഞ ക്യാപ്റ്റന്‍ കോഹ് ലി വക സെഞ്ച്വറി. മീശപിരിച്ച് ശിഖര്‍ ധവാന്‍െറ കിടിലന്‍ സെഞ്ച്വറി. അശ്വിനും മിശ്രയും ആദ്യ ഇന്നിങ്സില്‍ നിര്‍ത്തിയിടത്തുനിന്ന് വിക്കറ്റുകൊയ്ത്ത് തുടങ്ങി. ട്വന്‍റി20 കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണാനിരിക്കുന്നവനെ ഇനി ആക്ഷേപിക്കരുത്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ഗല്ളെ ടെസ്റ്റിന് മൂന്നാം നാള്‍ തീരുമാനമാകും. കിറ്റ് മൂലയിലൊതുക്കി കളിക്കാര്‍ക്ക് ബാക്കി രണ്ടു ദിവസം ഷോപ്പിങ് മാളുകളില്‍ കറങ്ങിനടക്കാം. അല്ളെങ്കില്‍ ഹോട്ടല്‍മുറിയിലിരുന്ന് ഫോണില്‍ ചാറ്റ് ചെയ്യാം. ഇന്ത്യന്‍ വിജയത്തിലേക്ക് ശേഷിക്കുന്നത് എട്ട് വിക്കറ്റ് ദൂരം. വിജയത്തിലേക്ക് ഇന്ത്യ മാര്‍ച്ച് ചെയ്യുന്ന കാഴ്ചയുമായാണ് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിന്‍െറ രണ്ടാം ദിവസം ഗല്ളെയില്‍ സമാപിച്ചത്. ഇനി ഇഷ്ടഗ്രൗണ്ടില്‍ സംഗക്കാര അതിശയം സൃഷ്ടിക്കുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ആദ്യ ദിവസം വേര്‍പിരിയാതെ ക്രീസില്‍നിന്ന കോഹ്ലിയും ധവാനും സെഞ്ച്വറി തികച്ച് രണ്ടാം വിക്കറ്റില്‍ 227 റണ്‍സിന്‍െറ സമീപകാലത്തെ മികച്ച കൂട്ടുകെട്ടുയര്‍ത്തിയതായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. പതിവില്‍ കവിഞ്ഞ ജാഗ്രതയോടെയായിരുന്നു ധവാന്‍-കോഹ്ലി കൂട്ടുകെട്ട് ബാറ്റിങ് തുടര്‍ന്നത്. 178 പന്തില്‍ ധവാന്‍െറ നാലാം ടെസ്റ്റ് സെഞ്ച്വറി പിറന്നു. പിന്നാലെ കരിയറിലെ 11ാം സെഞ്ച്വറിയുമായി കോഹ്ലിയുമത്തെി. സ്കോര്‍ 103ല്‍ ഓഫ് സ്പിന്നര്‍ തരിന്ദു കൗശലിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി കോഹ്ലി മടങ്ങി.
അഞ്ചാമനായി ക്രീസിലത്തെിയ അജിന്‍ക്യ രഹാനെ അഞ്ച് പന്തില്‍ റണ്ണൊന്നുമെടുക്കാതെ കോഹ്ലിയെ അനുകരിച്ച് കൗശലിനുതന്നെ വിക്കറ്റ് നല്‍കി. തുടര്‍ന്നത്തെിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ ഉറച്ചുനിന്ന് ഇന്ത്യന്‍ ഇന്നിങ്സ് തകരാതെ കാത്തു. 134 റണ്‍സെടുത്ത് ധവാനും പിന്‍വാങ്ങിയപ്പോള്‍ വിക്കറ്റ് വീഴ്ചയുടെ വേഗം കൂടി. അശ്വിന്‍ ഏഴ് റണ്‍സിനും ഹര്‍ഭജന്‍ 14നും അമിത് മിശ്ര 10 റണ്‍സിനും വരുണ്‍ ആരോണ്‍ നാല് റണ്‍സിനും പുറത്തായപ്പോള്‍ ഇശാന്ത് ശര്‍മ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. അങ്ങനെ 375 റണ്‍സിന് ഓള്‍ഒൗട്ടായ ഇന്ത്യക്ക് 192 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ്. അഞ്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കി കൗശല്‍ അശ്വിന്‍െറ പ്രകടനത്തിന് മറുപടി നല്‍കി. നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ശ്രീലങ്ക 183 റണ്‍സിന് പുറത്തായിരുന്നു.
വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ നേരിടാന്‍ പതിവിന് വിപരീതമായി കോഹ്ലി നിയോഗിച്ചത് സ്പിന്നര്‍മാരെ തന്നെയായിരുന്നു. അതിന് ഫലവുമുണ്ടായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക രണ്ട് വിക്കറ്റിന് അഞ്ച് റണ്‍സ്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അശ്വിന്‍ ഓപണര്‍ ദിമുത്ത് കരുണരത്നെയുടെ കുറ്റി പിഴുതെറിഞ്ഞു. തനിയാവര്‍ത്തനം കണക്കെ അടുത്ത ഓവറിലെ അഞ്ചാം പന്തില്‍ കൗശല്‍ സില്‍വയുടെ സ്റ്റംപ് അമിത് മിശ്രയും വീഴ്ത്തി. മൂന്ന് റണ്‍സെടുത്ത് ധമ്മിക പ്രസാദും ഒരു റണ്ണുമായി കുമാര്‍ സംഗക്കാരെയുമാണ് ക്രീസില്‍. ഏതു നിമിഷവും അപകടകാരിയായേക്കാവുന്ന സംഗക്കാരെയെ കഴിയുന്നതും വേഗം പുറത്താക്കുക എന്നതായിരിക്കും മൂന്നാം നാള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കടുത്ത വെല്ലുവിളി. അതോ ഒരു ഡബ്ള്‍ സെഞ്ച്വറി കൂടി തികച്ച് സംഗക്കാര ബ്രാഡ്മാന്‍െറ 12 ഡബ്ള്‍ എന്ന റെക്കോഡിനൊപ്പമത്തെുമോ? സംഗക്കാര ആയതുകൊണ്ട് ഒന്നും പറയാന്‍ കഴിയില്ല.
 

ട്വിറ്റര്‍ സന്ദേശം ഇനി 10,000 അക്ഷരങ്ങള്‍ വരെയാകാം

Posted: 13 Aug 2015 10:31 AM PDT

Image: 

മുംബൈ: ടൈപ് ചെയ്യാവുന്ന അക്ഷരങ്ങള്‍ക്ക് കുറഞ്ഞ പരിധി നിശ്ചയിച്ചതിനാല്‍ ട്വിറ്ററിലൂടെ ദീര്‍ഘമായ ആശയങ്ങള്‍ പങ്കുവെക്കാനാകുന്നില്ളെന്ന പരാതിക്ക് പരിഹാരമായി.  ഡയറക്ട് മെസേജുകള്‍ക്ക് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ട്വിറ്റര്‍ 10,000 ആയി ഉയര്‍ത്തി. നിലവില്‍ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു ട്വിറ്ററില്‍ ടൈപ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതുമൂലം കൂടുതല്‍ കാര്യങ്ങള്‍ ട്വീറ്റിലൂടെ പങ്കുവെക്കാനാകുന്നില്ളെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ കമ്പനി അറിയിച്ചിരുന്നു.
പരിധി ഉയര്‍ത്തിയതോടെ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ആശയങ്ങള്‍ പങ്കുവെക്കാമെന്നും കമ്പനി വ്യക്തമാക്കി. ലോക വ്യാപകമായി ട്വിറ്റര്‍ ഉപഭോക്താള്‍ക്ക് പുതിയ സൗകര്യം ലഭ്യമാണ്. 2015ന്‍െറ തുടക്കത്തില്‍  ഗ്രൂപ് ഡയറക്ട് മെസേജുകള്‍ അയക്കാനും കമ്പനി അനുവദിച്ചിരുന്നു.
ഒരേ സമയം വിവിധ യൂസറുകള്‍ക്ക് ചാറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ, ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇനിമുതല്‍ ദീര്‍ഘമായ ഡയറക്ട് ട്വിറ്റര്‍ മെസേജുകള്‍ സ്വീകരിക്കാനാകും. എന്നാല്‍, ഇത് തിരിച്ച് അയക്കാനാകില്ല.
 

അസാന്‍ജിനെതിരായ രണ്ടു കേസുകളില്‍ അന്വേഷണം പിന്‍വലിച്ചു

Posted: 13 Aug 2015 09:25 AM PDT

Image: 

സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ രണ്ട് ലൈംഗികാപവാദക്കേസുകള്‍ സ്വീഡന്‍ ഉപേക്ഷിച്ചു. കേസില്‍ അസാന്‍ജിനെ ചോദ്യംചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, ഒരു ബലാത്സംഗക്കേസ് അസാന്‍ജിനെതിരെ നിലവിലുണ്ട്.

കേസുകളുടെ അഞ്ചു വര്‍ഷം സമയപരിധി അവസാനിച്ചതിനാല്‍ അന്വേഷണ നടപടികള്‍ തള്ളുകയാണെന്ന് പ്രോസിക്യൂട്ടര്‍ മരിയാന നൈ പറഞ്ഞു. എന്നാല്‍, ഗുരുതരമായ ബലാത്സംഗക്കേസില്‍ അസാന്‍ജിനെ ചോദ്യംചെയ്യുമെന്ന് അവര്‍ അറിയിച്ചു. ബലാത്സംഗക്കേസിന്‍െറ സമയപരിധി 10 വര്‍ഷമാണ്.

2010ല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അസാന്‍ജിനെതിരായ അന്വേഷണം തള്ളണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിവരെ തീരുമാനമായിരുന്നില്ല. സമയപരിധിക്കകം കുറ്റക്കാരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ളെങ്കില്‍ പിന്നീട് അവരെ വിചാരണ ചെയ്യാനാകില്ളെന്നതാണ് സ്വീഡിഷ് നിയമം.

എക്വഡോര്‍ എംബസിയില്‍നിന്ന് അസാന്‍ജിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. തുടക്കത്തില്‍ ചോദ്യംചെയ്യാന്‍ രാജ്യത്ത് എത്തണമെന്ന് സ്വീഡന്‍ നിര്‍ബന്ധം ചെലുത്തിയിരുന്നു. എന്നാല്‍, സ്വീഡന്‍ അധികൃതര്‍ അമേരിക്കക്ക് കൈമാറിയേക്കുമെന്നതിനാല്‍ അസാന്‍ജ് അതിന് തയാറായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടനിലെ എംബസിയില്‍ ചോദ്യംചെയ്യാന്‍ സ്വീഡന്‍ തയാറായിരുന്നു. സ്വീഡന്‍െറ അപേക്ഷയില്‍ എക്വഡോര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

യു.എന്‍ സേനാ മേധാവിയെ പുറത്താക്കി

Posted: 13 Aug 2015 09:20 AM PDT

Image: 

യുനൈറ്റഡ് നാഷന്‍സ്: മധ്യആഫ്രിക്കന്‍ റിപ്പബ്ളികില്‍ സമാധാനം കാക്കാന്‍ നിയമിതരായ ദൗത്യസേനാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന വ്യാപക ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മേധാവിയെ യു.എന്‍ പുറത്താക്കി. തന്‍െറ നിര്‍ദേശപ്രകാരം സെനഗലില്‍ നിന്നുള്ള ബാബാകര്‍ ഗയെ രാജി നല്‍കിയതായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ഏറ്റവുമൊടുവില്‍ യു.എന്‍ സൈനികന്‍ 12കാരിയെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അടിയന്തര നടപടി. മുസ്ലിം പ്രാതിനിധ്യമുള്ള സെലെക സഖ്യവും ക്രിസ്ത്യന്‍ ഭൂരിപക്ഷ ബലാക വിരുദ്ധ മിലീഷ്യയും തമ്മില്‍ രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ പതിനായിരങ്ങളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസിന്‍െറ പ്രവൃത്തികള്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത് ^മോദി

Posted: 13 Aug 2015 03:50 AM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിന്‍െറ പ്രവൃത്തികള്‍ അടിയന്തരാവസ്ഥകാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം കാരണം പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെട്ടതിനെ വിമര്‍ശിച്ചാണ് എന്‍.ഡി.എ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദിയുടെ പരാമര്‍ശം.

ജനാധിപത്യത്തെ കോണ്‍ഗ്രസ് ആക്രമിക്കുകയാണ്. എന്‍.ഡി.എ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഒരു കുടുംബത്തിനെ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നത്. ജനാധിപത്യത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഈ വെല്ലുവിളി എന്‍.ഡി.എ സ്വീകരിക്കുന്നു. രാജ്യത്തിന്‍െറ വളര്‍ച്ച തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍െറ നടപടി രാജ്യത്തിന്‍െറ ഓരോ മുക്കിലും മൂലയിലും പോയി തുറന്നുകാട്ടാന്‍ ശ്രമിക്കും.

എന്‍.ഡി.എ എം.പിമാരും മന്ത്രിമാരും രാജ്യത്തുടനീളം ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണം. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ പ്രതിഷേധം കൂടുതല്‍ കേന്ദ്രീകരിക്കണമെന്നും മോദി യോഗത്തില്‍ ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെയാണ്. രാജ്യത്ത് നടക്കുന്ന ത്വരിതഗതിയിലുള്ള മാറ്റങ്ങളില്‍ പകച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാറിന്‍െറ പദ്ധതികള്‍ ഇല്ലാതാക്കാനുള്ള പ്രതിപക്ഷത്തിന്‍െറ ശ്രമം അനുവദിക്കി െല്ലന്നും മോദി വ്യക്തമാക്കി.

നേരത്തെ 'സേവ് ഡെമോക്രസി' എന്ന പേരില്‍ എന്‍.ഡി.എ എം.പിമാര്‍ വിജയ് ചൗക്കില്‍ നിന്നും ഗാന്ധിപ്രതിമക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ് ലി, സുഷമാ സ്വരാജ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. എല്‍.കെ അദ്വാനിയും റാലിയില്‍ പങ്കെടുത്തു.

വ്യാപം, ലളിത് മോദി വിവാദങ്ങളെ തുടര്‍ന്ന് പ്രക്ഷുബ്ധമായ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിച്ചിരുന്നു. അനിശ്ചിതകാലത്തേക്കാണ് ഇരുസഭകളും പിരിഞ്ഞത്.

ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന്‌ സുപ്രീംകോടതി

Posted: 13 Aug 2015 03:02 AM PDT

Image: 

ന്യൂഡല്‍ഹി: ഘട്ടം ഘട്ടമായി മദ്യ നിരോധം നടപ്പാക്കുന്നതിന്‍െറ തുടക്കമായി കേരള സര്‍ക്കാറിന്‍െറ മദ്യനയത്തെ കണ്ടുകൂടേയെന്ന് സുപ്രീംകോടതി. മദ്യത്തിന്‍െറ ലഭ്യത കുറച്ചാല്‍ ഉപഭോഗം കുറയില്ളേ എന്ന് അഭിപ്രായപ്പെട്ട കോടതി, ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ളെന്നും ചൂണ്ടിക്കാട്ടി.

വീട്ടില്‍വെച്ച് മദ്യം കഴിക്കുന്നത് തെറ്റല്ല. ഇതിനെ അസംബന്ധമെന്ന് പറയാനാകില്ല. കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കേണ്ടതല്ളേയെന്നും കോടതി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്‍െറ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്ന് കോടതി ചോദിച്ചു. നയം രൂപീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകും. ഇക്കാര്യം ഫയലുകളില്‍ ഉണ്ടല്ളോയെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതോടെ പുകവലി കുറഞ്ഞതിനെയാണ് മദ്യം നിരോധിക്കാനുള്ള തീരുമാനത്തെ കോടതി ഉപമിച്ചത്. മദ്യക്കടകളിലെ നീണ്ടനിര യുവാക്കളെ മദ്യം വാങ്ങുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരജിയില്‍ വാദം തുടരുന്നു.

ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

Posted: 13 Aug 2015 02:13 AM PDT

Image: 

ജക്കാര്‍ത്ത: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ലീ സ്യൂരെയെ അട്ടിമറിച്ചായിരുന്നു സിന്ധുവിന്‍െറ ജയം. 50 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധു സ്യൂരെയെ അട്ടിമറിച്ചത്. സ്കോര്‍: 21^17, 14^21, 21^17. ക്വാര്‍ട്ടറില്‍ എട്ടാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുനാനെ സിന്ധു നേരിടും

ലീ സ്യൂരെക്കെതിരായ സിന്ധുവിന്‍െറ രണ്ടാം ജയമാണിത്. 2013ല്‍ ചൈന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലും ലീ സ്യൂരെ സിന്ധുവിനു മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ട് തവണയും റണ്ണറപ്പാണ് ലീ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP