സ്വാഗതം
WELCOME

News Update..

Saturday, June 30, 2012

കെ. സുധാകരനെതിരെ അന്വേഷണം നടത്തണം: പിണറായി Madhyamam News Feeds

കെ. സുധാകരനെതിരെ അന്വേഷണം നടത്തണം: പിണറായി Madhyamam News Feeds

Link to

കെ. സുധാകരനെതിരെ അന്വേഷണം നടത്തണം: പിണറായി

Posted: 30 Jun 2012 12:52 AM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ അദ്ദേഹത്തിന്‍െറ വിശ്വസ്തനും മുന്‍¥്രഡെവറുമായിരുന്ന പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ആഭ്യന്തര വകുപ്പ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read more

തീരഗ്രാമങ്ങളിലെ കുടിവെള്ളത്തിന് കടല്‍ വെള്ളം ശുദ്ധീകരിക്കും -മന്ത്രി

Posted: 29 Jun 2012 11:58 PM PDT

കൊച്ചി: തീരദേശഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ്. ഇസ്രായേല്‍ മാതൃകയിലുള്ള മൊബൈല്‍ ഡീസലൈനേഷന്‍ യൂനിറ്റുകളാണ് ഇതിനായി പ്രാവര്‍ത്തികമാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

read more

മുക്കുപണ്ടം പണയം വെക്കാനത്തെിയ യുവാവ് പിടിയില്‍

Posted: 29 Jun 2012 11:55 PM PDT

വാടാനപ്പള്ളി: ഇടശ്ശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെക്കാനത്തെിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഒരാള്‍ ഓട്ടോയില്‍ രക്ഷപ്പെട്ടു. ഒല്ലൂരിനടുത്ത് കല്ലൂര്‍ പാണേങ്കാടന്‍ വീട്ടില്‍ ഷാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. തൃഥി പണമിടപാട് സ്ഥാപനത്തിലാണ് ഷാബുവും സുഹൃത്ത് ജയനും മുക്കുപണ്ടം പണയം വെക്കാന്‍ ഓട്ടോയില്‍ എത്തിയത്. ജയന്‍ ഓട്ടോയില്‍ ഇരുന്നു.

read more

വേട്ടേക്കോട് ഇന്‍സിനറേറ്റര്‍: കമ്പികളും സ്ക്രൂവും മുറിച്ച നിലയില്‍

Posted: 29 Jun 2012 11:50 PM PDT

മഞ്ചേരി: വേട്ടേക്കോട് ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭ സ്ഥാപിക്കുന്ന ഇന്‍സിനറേറ്ററിന്‍െറ പുകക്കുഴല്‍ നാട്ടാന്‍ സ്ഥാപിച്ച കമ്പികളും സ്ക്രൂവും സാമൂഹിക വിരുദ്ധര്‍ മുറിച്ചിട്ടു. 30 മീറ്റര്‍ നീളമുള്ള കുറ്റന്‍ ജി.ഐ. പൈപ്പ് ചിമ്മിനിയായി സ്ഥാപിക്കാന്‍ ഒരുങ്ങുമ്പോഴാണ് നേരത്തെ കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ച സ്ക്രൂവും കമ്പികളും മുറിച്ചിട്ടതായി കണ്ടത്തെിയത്.

read more

ഇ.പി ജയരാജനെ കൊല്ലാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തി -മുന്‍ ഡ്രൈവര്‍

Posted: 29 Jun 2012 11:46 PM PDT

Image: 

കണ്ണൂര്‍: ഇ.പി ജയരാജനെ കൊല്ലാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹത്തിന്‍െറ മുന്‍ ഡ്രൈവറും ഇപ്പോള്‍ കോണ്‍ഗ്രസിന്‍െറ ബ്ളോക്ക് ജനറല്‍ സെക്രട്ടറിയുമായ പ്രശാന്ത് ബാബുവിന്‍െറ വെളിപ്പെടുത്തല്‍. ഗൂഢാലോചന നടന്നത് സുധാകരന്‍െറ വീട്ടിലാണെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ആലോചന നടത്തിയെന്നും പ്രശാന്ത് ബാബു പറയുന്നു. ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടിക്കാരെ പ്രതികളാക്കി. സുധാകരന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

read more

അധികാരം കവരുന്നുവെന്ന്; സര്‍ക്കാരിനെതിരെ കോര്‍പറേഷന്‍ പ്രക്ഷോഭത്തിന്

Posted: 29 Jun 2012 11:44 PM PDT

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നെന്ന് ആരോപിച്ച് കോഴിക്കോട് കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നു. കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും നഗരവികസനത്തിന് സര്‍ക്കാര്‍ വിഘാതം സൃഷ്ടിക്കുകയാണെന്നും മേയര്‍ പ്രഫ.എ.കെ. പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

read more

വന്യമൃഗ ശല്യത്തിന് പരിഹാരമില്ല; നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി

Posted: 29 Jun 2012 11:36 PM PDT

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജീവനക്കാരെ ഇറക്കിവിട്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ താമസം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടകീയ സമരങ്ങള്‍ അരങ്ങേറിയത്.

read more

ഇന്ത്യ-യു.എ.ഇ ടൂറിസം പ്രമോഷന്‍ ഫോറം വരുന്നു

Posted: 29 Jun 2012 09:57 PM PDT

Image: 

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മില്‍ ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലയിലെ പുതിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും അടുത്തമാസം ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലും ഈ വര്‍ഷം വിനോദസഞ്ചാര വര്‍ഷമായി ആചരിക്കാനും തീരുമാനമായി. ഈ വര്‍ഷം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

read more

ഒമാനില്‍ തട്ടിപ്പുകള്‍ പലവിധം; ഈവര്‍ഷം 164 തട്ടിപ്പ്കേസുകള്‍

Posted: 29 Jun 2012 09:42 PM PDT

Image: 

മസ്കത്ത്: ഇന്‍റര്‍നെറ്റിലൂടെയും അല്ലാതെയും ഒമാന്‍ നിവാസികളെ കബളിപ്പിക്കുന്ന തട്ടിപ്പ് കേസുകള്‍ പെരുകുകയാണെന്ന് റോയല്‍ ഒമാന്‍ പൊലിസ് മുന്നറിയിപ്പ് നല്‍കി. ഇന്‍റനെറ്റും ഓണ്‍ലൈന്‍ ഇടപാടുകളും വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിരവധിപേര്‍ ഇരയാകുന്നുണ്ട്. ഇന്‍റനെറ്റിലൂടെ വ്യാജകമ്പനികള്‍ ആകര്‍ഷകമായ തൊഴില്‍വാഗ്ദാനം നടത്തി പണം തട്ടിയെടുക്കുന്ന കേസുകളില്‍ അടുത്തിടെയായി നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

read more

ബസ് യാത്രക്കാര്‍ക്കായി ഡിസ്പോസബിള്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും

Posted: 29 Jun 2012 09:17 PM PDT

Image: 

ദോഹ: ബസ് യാത്രക്കാര്‍ക്കായി പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ഡിസ്പോസബിള്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും. പത്ത് റിയാല്‍ മുതല്‍ നിരക്കുള്ള കാര്‍ഡുകള്‍ റമദാനോടെ ലഭ്യമായിത്തുടങ്ങുമെന്ന് മുവാസലാത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജാസിം അല്‍ സുലൈതി അറിയിച്ചു. പുതിയ കാര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ സ്മാര്‍ട്ട് കാര്‍ഡ് കൈവശമില്ലാത്ത യാത്രക്കാരില്‍ നിന്ന് പത്ത് റിയാല്‍ ഈടാക്കിവരുന്ന നിലവിലെ രീതി പിന്‍വലിക്കും.

read more

Friday, June 29, 2012

ബിനുവധം: വരയന്‍ കുട്ടനടക്കം മൂന്നുപേര്‍ പിടിയില്‍ Madhyamam News Feeds

ബിനുവധം: വരയന്‍ കുട്ടനടക്കം മൂന്നുപേര്‍ പിടിയില്‍ Madhyamam News Feeds

Link to

ബിനുവധം: വരയന്‍ കുട്ടനടക്കം മൂന്നുപേര്‍ പിടിയില്‍

Posted: 28 Jun 2012 11:30 PM PDT

കാട്ടാക്കട: ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അയ്യവിളാകം സ്വദേശി ബിനുവിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരെയും പിടികൂടി.
അംബൂരി ചാക്കപ്പാറ അയ്യവിളാകം കിഴക്കുംകര വീട്ടില്‍ വരയന്‍ കുട്ടന്‍ എന്ന ശ്രീകുമാറിനെ (26) ആണ് എട്ടുമാസത്തിനുശേഷം കാട്ടാക്കട സി.ഐ ശ്രീകുമാര്‍, നെയ്യാര്‍ഡാം എസ്.ഐ വിജയന്‍, എ.എസ്.ഐ ആന്‍റണി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

read more

മിനുങ്ങി വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ.. ആല്‍ക്കോമീറ്ററിന്‍െറ പിടി വീണേക്കും...

Posted: 28 Jun 2012 11:27 PM PDT

കൊല്ലം: മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ഇനി അത്ര സുഖകരമാവില്ല. പുതിയ അഞ്ച് ആല്‍ക്കോമീറ്ററുകള്‍ കൂടി ജില്ലയിലെ പൊലീസിന് ലഭിക്കുകയാണ്. ഇതോടെ ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ആല്‍ക്കോമീറ്റര്‍ സംവിധാനം ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നയാളിനെ പരിശോധിക്കുമ്പോള്‍ രക്തത്തിലെ മദ്യത്തിന്‍െറ അളവിന്‍െറ പ്രിന്‍റൗട്ട് കൂടി ലഭിക്കുന്നു എന്നതാണ് ആല്‍ക്കോമീറ്ററുകളുടെ പ്രത്യേകത. മദ്യപനെ ആശുപത്രിയിലത്തെിച്ച് മെഡിക്കല്‍ പരിശോധന നടത്തുക എന്ന കീഴ്വഴക്കം ഇനി ആവശ്യമില്ല.

read more

ഇടുക്കി ഇ-ജില്ലയാകുന്നു

Posted: 28 Jun 2012 11:22 PM PDT

ഇടുക്കി: ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇ-ജില്ല പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. സംസ്ഥാന ഐ.ടി മിഷന്‍, അക്ഷയ, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍, സി-ഡിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്.
സര്‍ക്കാറോഫിസില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

read more

പന്തളത്ത് നിര്‍മാണം തടഞ്ഞ സ്ഥലത്ത് വീണ്ടും പ്രവൃത്തി

Posted: 28 Jun 2012 11:19 PM PDT

പന്തളം: പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നിര്‍മാണപ്രവൃത്തി തടഞ്ഞ ഭാഗത്ത് വീണ്ടും കെട്ടിടം പണി പുരോഗമിക്കുന്നു. സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ പന്തളം മുട്ടാര്‍ തേവാല ജങ്ഷനിലാണ് ബഹുനിലക്കെട്ടിടത്തിന്‍െറ പ്രവൃത്തി പുരോഗമിക്കുന്നത്. പ്രവൃത്തി തടഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഇപ്പോള്‍ പിന്‍വാങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.

read more

സ്വകാര്യ സ്വത്താക്കിയ ‘പൊതുമുതല്‍’

Posted: 28 Jun 2012 11:16 PM PDT

ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോട്ടയത്തിന്‍െറ പൈതൃക സ്വത്ത് എന്നവകാശപ്പെടാവുന്ന സ്ഥാപനമാണ് കോട്ടയം പബ്ളിക് ലൈബ്രറി. പ്രായത്തിന്‍െറ കാര്യത്തില്‍ ഈ ഗ്രന്ഥശാലക്കൊപ്പം പഴക്കമുള്ളത് സംസ്ഥാനത്ത് അഞ്ചെണ്ണം മാത്രം. ഗ്രന്ഥശാലാ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി സ്വകാര്യസ്ഥാപനം പോലെ ചിലയാളുകള്‍ ഈ പ്രസ്ഥാനം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അപൂര്‍വ താളിയോലകളും ഗ്രന്ഥങ്ങളും ദ്രവിച്ച് നാമാവശേഷമാകുന്നത് നോക്കിനില്‍ക്കാനേ ജനങ്ങള്‍ക്ക് സാധിക്കുന്നുള്ളൂ.

read more

ഈ ഇടവഴികള്‍ നഗരസഭയെ കൊഞ്ഞനം കുത്തുന്നു

Posted: 28 Jun 2012 11:06 PM PDT

ആലപ്പുഴ: നാടെങ്ങും പോസ്റ്ററുകള്‍, മൈക്ക് അനൗണ്‍സ്മെന്‍റ്, ചുവരെഴുത്തുകള്‍,ഫ്ളക്സ് ബോര്‍ഡുകള്‍... അങ്ങനെ പ്ളാസ്റ്റിക്കിനെതിരെയും മാലിന്യത്തിനെതിരെയും പ്രചാരണം കൊടുമ്പിരികൊള്ളുന്നതിനിടെ നഗരസഭയെ കൊഞ്ഞനം കുത്തി നാടുനീളെ മാലിന്യ അഭിഷേകം തുടരുകയാണ്. പ്ളാസ്റ്റിക് നിരോധിച്ച് നഗരസഭ അറിയിപ്പിറക്കുകയും പിടിച്ചെടുക്കല്‍ നടപടി ഊര്‍ജിതപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നു. ആരംഭശൂരത്വം അവസാനിച്ചപ്പോള്‍ കാര്യങ്ങളൊക്കെ പഴയപടിയായി.

read more

അല്‍പം ഭക്ഷണ ചിന്തകള്‍

Posted: 28 Jun 2012 10:51 PM PDT

Image: 

മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് അവന്‍െറ ഭക്ഷണസംസ്കാരത്തിനും. പ്രായത്തിനും കാലത്തിനും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കുമനുസരിച്ച് ഒരോ ജനതയുടെയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, ഒരാള്‍ എന്തു കഴിക്കണം എന്നതിനെക്കുറിച്ച് വിവിധ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളും വ്യത്യസ്ത അഭിപ്രായക്കാരാണ്. മനുഷ്യന്‍ സസ്യഭുക്കാണോ മാംസഭുക്കാണോ എന്ന കാര്യത്തില്‍ തുടരുന്ന തര്‍ക്കത്തിനുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്്.

read more

സി.ആര്‍.പി.എഫുമായുള്ള ഏറ്റുമുട്ടലില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted: 28 Jun 2012 10:37 PM PDT

Image: 

റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ സി.ആര്‍.പി.എഫുമായുള്ള ഏറ്റുമുട്ടലില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് കോബ്ര കമാന്‍ഡോകളടക്കം ആറ് സി.ആര്‍.പി.എഫുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആറുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്. രണ്ടു മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെയും പിടികൂടിയ മാവോയിസ്റ്റുകളെയും വ്യാമോമാര്‍ഗം റായ്പൂരിലേക്ക് കൊണ്ടുപോയി.

read more

രാസവസ്തു കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞത് പരിഭ്രാന്തി പരത്തി

Posted: 28 Jun 2012 10:35 PM PDT

കളമശേരി: ഐലന്‍ഡില്‍ നിന്ന് മെതനോള്‍ കയറ്റിവന്ന ടാങ്കര്‍ കളമശേരി ദേശീയ പാതയില്‍ മറിഞ്ഞത് പരിഭ്രാന്തി പരത്തി. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് വെല്ലൂര്‍ പാളയം പാടി സ്കൂള്‍ സ്ട്രീറ്റില്‍ കെ. രവിയെ (40) പത്തടിപ്പാലം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read more

ലാലൂര്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിക്കാന്‍ നീക്കം

Posted: 28 Jun 2012 10:19 PM PDT

തൃശൂര്‍: ലാലൂര്‍ പ്രശ്ന പരിഹാരത്തിന് ആവിഷ്കരിച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണപദ്ധതി അട്ടിമറിക്കാന്‍ നീക്കം. മാലിന്യ സംസ്കരണം ലാലൂരില്‍ കേന്ദ്രീകരിക്കാനാണ് നീക്കം നടക്കുന്നത്. ലാലൂരില്‍ പ്രതിദിനം 150 മുതല്‍ 250 ടണ്‍ വരെ മാലിന്യം സംസ്കരിക്കാനുള്ള പ്ളാന്‍റ് സ്ഥാപിക്കാന്‍ ശുചിത്വമിഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ലാലൂരില്‍ വീണ്ടും മാലിന്യമല ഉയരുമെന്ന ആശങ്ക ഉയര്‍ന്നു.

read more

Thursday, June 28, 2012

മണിക്കെതിരായ കോടതി വിധി തെറ്റാണെന്ന് പറയാനാവില്ല: വി.എസ് Madhyamam News Feeds

മണിക്കെതിരായ കോടതി വിധി തെറ്റാണെന്ന് പറയാനാവില്ല: വി.എസ് Madhyamam News Feeds

Link to

മണിക്കെതിരായ കോടതി വിധി തെറ്റാണെന്ന് പറയാനാവില്ല: വി.എസ്

Posted: 28 Jun 2012 12:40 AM PDT

Image: 

തിരുവനന്തപുരം: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരായ കേസ് റദ്ദാക്കാവില്ലെന്ന ഹൈകോടതി നിലപാട് തെറ്റാണെന്ന് പറയാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കോടതി നിലപാട് നിയമത്തെ പരിരക്ഷിക്കുന്നതാണെന്നും അത് ശരിയാണെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.

നരേന്ദ്രമോഡിക്കു പോലും പാര്‍ട്ടിയെ അധിക്ഷേപിക്കാന്‍ തക്കവിധമുള്ള പരാമര്‍ശമാണ് മണി നടത്തിയതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഉപ പ്രധാനമന്ത്രിക്ക് കുവൈത്തില്‍ ഊഷ്മള സ്വീകരണം

Posted: 28 Jun 2012 12:34 AM PDT

Image: 

മനാമ: കുവൈത്ത് സന്ദര്‍ശനത്തിനത്തെിയ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫക്ക് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സ്വീകരണം നല്‍കി.

read more

കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു: വിദ്യാര്‍ഥികളടക്കം 60ലേറെ പേര്‍ക്ക് പരിക്ക്

Posted: 28 Jun 2012 12:27 AM PDT

Image: 

തലശ്ശേരി: കണ്ണൂര്‍ മുഴപ്പിലങ്ങാട് ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം 60 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട്് പേരുടെ നില ഗുരുതരമാണ്.

read more

മാതൃരാജ്യത്തിനായി ഷൈജു അരങ്ങേറി; അമ്മയുടെ പ്രവാസഭൂമിയില്‍

Posted: 28 Jun 2012 12:26 AM PDT

Image: 

മസ്കത്ത്: വര്‍ഷങ്ങളായി അമ്മ വിയര്‍പ്പൊഴുക്കുന്ന പ്രവാസഭൂമിയില്‍ ആദ്യ അന്താരാഷ്ട്ര മല്‍സരത്തിന് ബൂട്ടണിഞ്ഞതിന്‍െറ ആവേശത്തിലാണ് മലയാളി ഫുട്ബാള്‍ താരം ഷൈജുമോന്‍. ഏഷ്യന്‍ അണ്ടര്‍ 22 യോഗ്യതാ മല്‍സരങ്ങള്‍ക്കായി ഒമാന്‍ തലസ്ഥാനമായ മസ്കത്തിലത്തെിയ ഷൈജുമോനെ കാണാന്‍ 1200 കിലോമീറ്റര്‍ അകലെ സലാലയില്‍ നിന്ന് ബസില്‍ യാത്ര ചെയ്ത് അമ്മ ഗ്രേസിയും എത്തിയിരുന്നു. 15 വര്‍ഷമായി സലാലയില്‍ ഒമാനിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് ഗ്രേസി. ഷൈജുമോന്‍െറ സഹോദരി സന്ധ്യയുമുണ്ട് സലാലയില്‍.

read more

സലീം അഹ്മദ് ‘ഗള്‍ഫ് മാധ്യമം’ സന്ദര്‍ശിച്ചു

Posted: 28 Jun 2012 12:20 AM PDT

Image: 

ജിദ്ദ: ഹ്രസ്വസന്ദര്‍ശനാര്‍ഥം ജിദ്ദയിലത്തെിയ പ്രശസ്ത സംവിധായകന്‍ സലീം അഹ്മദ് ‘ഗള്‍ഫ് മാധ്യമം’ സന്ദര്‍ശിച്ചു. ആദാമിന്‍െറ മകന്‍ അബു എന്ന സിനിമയുടെ അറബി ഡബ്ബിങ് ജോലികള്‍ ദുബായില്‍ പുരോഗമിച്ച് വരികയാണെന്നും ഹിന്ദി റീമേക്കിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞെന്നും സലീം അഹ്മദ് പറഞ്ഞു. ‘അബു’ന്‍െറ സ്വീകാര്യത തെളിയിക്കും വിധം അതിന്‍െറ ഗ്രന്ഥരൂപം ഉടനത്തെന്നെ മലയാളത്തില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ‘ഗള്‍ഫ് മാധ്യമം’ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം.

read more

പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിനെ അംഗീകരിക്കില്ളെന്ന് പ്രതിപക്ഷം

Posted: 28 Jun 2012 12:09 AM PDT

Image: 

കുവൈത്ത് സിറ്റി: നീണ്ട ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും പ്രതിപക്ഷ റാലി. പാര്‍ലമെന്‍റിനെ ഭരണഘടനാ കോടതി അയോഗ്യമാക്കുകയും മന്ത്രിസഭ രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് രാഷട്രീയ പരിഷ്കരണമാവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ അന്നഹ്ജ് ആണ് ചൊവ്വാഴ്ച രാത്രി ഡിറ്റര്‍മിനേഷന്‍ സ്ക്വയറില്‍ റാലി സംഘടിപ്പിച്ചത്.

read more

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണബ് മുഖര്‍ജി പത്രിക സമര്‍പ്പിച്ചു

Posted: 27 Jun 2012 11:33 PM PDT

Image: 

ന്യൂദല്‍ഹി: ജൂലൈ 19 ന്നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍നിര നേതാക്കള്‍ക്കൊപ്പമാണ് പ്രണബ് പത്രിക സമര്‍പ്പിക്കാനെത്തിയത്.

read more

വിവാദ പ്രസംഗം: മണിക്കെതിരായ കേസ് നിയമാനുസൃതമെന്ന് ഹൈകോടതി

Posted: 27 Jun 2012 11:00 PM PDT

Image: 

കൊച്ചി: വിവാദ പ്രസംഗം നടത്തിയതിന്റെപേരില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. മണിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി.

read more

സുര്‍ജിത് സിങ് മോചിതനായി

Posted: 27 Jun 2012 10:00 PM PDT

Image: 
Subtitle: 
30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി പാക് ജയിലില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത് സിങ്ങിനെ പാകിസ്താന്‍ മോചിപ്പിച്ചു. 69 കാരനായ സുര്‍ജിത് സിങ്ങിനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് പാക് പൊലീസുകാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. സുര്‍ജിത്തിന്‍െറ കുടുംബാംഗങ-ള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

read more

മുംബൈ ആക്രമണം: പാക് പങ്ക് വ്യക്തം -ചിദംബരം

Posted: 27 Jun 2012 08:45 PM PDT

Image: 

തിരുവനന്തപുരം: മുംബൈ ആക്രമണത്തിലെ പങ്ക് പാകിസ്താന് ഇനി നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ആക്രമണം നിയന്ത്രിച്ച പാകിസ്താനിലെ കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞദിവസം പിടിയിലായ അബൂ ജിന്‍ഡാല്‍ ഉണ്ടായിരുന്നു. അയാള്‍ അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങളും നല്‍കി. മറ്റൊരു രാജ്യത്തിന്‍െറയോ ഏജന്‍സിയുടെയോ സഹായമില്ലാതെ ആക്രമണം നടക്കില്ലെന്നും ചിദംബരം പറഞ്ഞു.

read more

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP