ടി.പി വധം: പി.കെ കുഞ്ഞനന്തന്‍ കീഴടങ്ങി Madhyamam News Feeds | ![]() |
- ടി.പി വധം: പി.കെ കുഞ്ഞനന്തന്‍ കീഴടങ്ങി
- കുഴല്‍ക്കിണറില്‍ വീണ നാലു വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
- കാസര്‍കോഡ് ഭൂമി ദാനം: വിഎസില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു
- റിയോ +20 പരിസ്ഥിതി സമ്മേളനം: ഖത്തര്‍ ശ്രദ്ധാ കേന്ദ്രമാകുന്നു
- പാസ്പോര്‍ട്ടിലെ ഇ.സി.എന്‍.ആര്‍ മുദ്ര: പ്രശ്നം പരിഹരിച്ചെന്ന് എംബസി
- സൈകതത്തില്‍ വിരിഞ്ഞ സംഗീതാഭിരാമം
- ആഭ്യന്തര മന്ത്രി അമീര്‍ അഹ്മദ് സ്ഥാനമേറ്റു
- ഇന്ത്യന്‍ പടകപ്പല്‍ കാണാന്‍ ഒഴുകിയത്തെിയത് ആയിരങ്ങള്‍
- പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിലെ 27 അംഗങ്ങള്‍ രാജിവെച്ചു
- ഗ്രീസിനെ തകര്‍ത്ത് ജര്‍മനി സെമിയില്‍
ടി.പി വധം: പി.കെ കുഞ്ഞനന്തന്‍ കീഴടങ്ങി Posted: 23 Jun 2012 12:41 AM PDT Image: ![]() വടകര: ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് കരുതപ്പെടുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ വടകര കോടതിയില്‍ കീഴടങ്ങി. ഓട്ടോറിക്ഷയിലാണ് കുഞ്ഞനന്തന്‍ കീഴടങ്ങാനെത്തിയത്. സി.പി.എം പാറാട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമാണ് പി.കെ കുഞ്ഞനന്തന്‍. ഈ കേസില്‍ അറസ്റ്റിലായ കൊലയാളി സംഘത്തിലെ അംഗങ്ങളടക്കം കുഞ്ഞനന്തനെതിരെ മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുമായി കുഞ്ഞനന്തന് ബന്ധമുള്ളതായി ആരോപണമുണ്ട്. |
കുഴല്‍ക്കിണറില്‍ വീണ നാലു വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു Posted: 22 Jun 2012 11:31 PM PDT Image: ![]() മനേസര്‍: ഹരിയാനയില്‍ മനേസറിനടുത്ത് കുഴല്‍ക്കിണറില്‍ കുടുങ്ങിയ നാലു വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടു ദിവസമായിട്ടും വിജയം കണ്ടില്ല. ഇവിടുത്തെ ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പിലെ വീട്ടുവളപ്പില്‍ തന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് കൊച്ചു മഹി കുഴല്‍ക്കിണറിന്റെ ആഴങ്ങളിലേക്കെറിയപ്പെട്ടത്. കൂട്ടുകാരിയുമൊത്ത് ഓടിക്കളിക്കുന്നതിനെ ആ കുഞ്ഞുകാലുകള്‍ പൊടുന്നനെ അശ്രദ്ധമായി തുറന്നിട്ട കുഴല്‍ക്കിണറിലേക്ക് പതിക്കുകയായിരുന്നു. വീണ ആദ്യ മണിക്കൂറുകളില്‍ മഹി വിളിയോട് പ്രതികരിച്ചിരുന്നു. |
കാസര്‍കോഡ് ഭൂമി ദാനം: വിഎസില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു Posted: 22 Jun 2012 11:11 PM PDT Image: ![]() തിരുവനന്തപുരം: ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. വിജിലന്‍സ് ഡി.വൈ.എസ്.പി വി.ജി കുഞ്ഞന്റെ നേതൃത്വത്തിലാണ് മൊഴി എടുത്തത്. കന്റോണ്‍മെന്റ് ഹൗസില്‍ രാവിലെ 10 മണിയോടെയാണ് ആരംഭിച്ച മൊഴിയെടുക്കല്‍ രണ്ട് മണക്കൂറോളം നീണ്ടു. |
റിയോ +20 പരിസ്ഥിതി സമ്മേളനം: ഖത്തര്‍ ശ്രദ്ധാ കേന്ദ്രമാകുന്നു Posted: 22 Jun 2012 09:42 PM PDT Image: ![]() ദോഹ: റിയോ ഡെ ജനീറോയില്‍ ബുധനാഴ്ച ആരംഭിച്ച റിയോ +20 സുസ്ഥിര വികസന സമ്മേളനത്തില്‍ ഖത്തറിന്‍െറ നിലപാടുകള്‍ പ്രതിനിധികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. |
പാസ്പോര്‍ട്ടിലെ ഇ.സി.എന്‍.ആര്‍ മുദ്ര: പ്രശ്നം പരിഹരിച്ചെന്ന് എംബസി Posted: 22 Jun 2012 09:27 PM PDT Image: ![]() അബൂദബി: പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഇ.സി.എന്‍.ആര്‍ മുദ്രയില്ലാത്തത് സംബന്ധിച്ച പ്രശ്നം പരിഹരിച്ചെന്ന് ഇന്ത്യന്‍ എംബസി. യു.എ.ഇ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയ എംബസി പ്രതിനിധികള്‍ മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയുണ്ടാകും. അതേസമയം, ഇത്തരം പാസ്പോര്‍ട്ടുള്ളവരുടെ ഭാഗത്തുനിന്ന് ജാഗ്രത വേണമെന്ന് എംബസി നിര്‍ദേശിച്ചു. |
സൈകതത്തില്‍ വിരിഞ്ഞ സംഗീതാഭിരാമം Posted: 22 Jun 2012 09:21 PM PDT Image: ![]() ദുബൈ: ചലച്ചിത്ര പിന്നണിഗാനരംഗത്തെ പുതിയ വാഗ്ദാനമാവുകയാണ് ദുബൈ നിവാസി അഭിരാമി അജയ്. കന്നിച്ചിത്രത്തിലൂടെ തന്നെ തന്‍െറ ശബ്ദസാന്നിധ്യം ശ്രദ്ധേയമാക്കാന്‍ ഈ പതിനഞ്ചുകാരിക്കായി. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഡയ്മണ്ട് നെക്ലെയ്സ്’ എന്ന ചിത്രത്തിലെ ‘തൊട്ടു തൊട്ടു തൊട്ടുനോക്കാമോ...’ എന്ന ഗാനം ഹിറ്റായതോടെ അഭിനന്ദനങ്ങള്‍ എറ്റുവാങ്ങുന്ന തിരക്കിലാണ് അഭിരാമി. |
ആഭ്യന്തര മന്ത്രി അമീര്‍ അഹ്മദ് സ്ഥാനമേറ്റു Posted: 22 Jun 2012 09:19 PM PDT Image: ![]() ജിദ്ദ: സൗദി അറേബ്യയുടെ പുതിയ ആഭ്യന്തരമന്ത്രിയായി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് സ്ഥാനമേറ്റു. ഇന്നലെ ജിദ്ദ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്. ദീനിനും രാജ്യത്തിനും സേവനം ചെയ്യാനുള്ള ഭാഗ്യം അമീര്‍ അഹ്മദിന് ഉണ്ടാകട്ടെയെന്ന് അബ്ദുല്ല രാജാവ് ആശംസിച്ചു. |
ഇന്ത്യന്‍ പടകപ്പല്‍ കാണാന്‍ ഒഴുകിയത്തെിയത് ആയിരങ്ങള്‍ Posted: 22 Jun 2012 09:13 PM PDT Image: ![]() മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് എത്തിയ ഇന്ത്യന്‍ വിമാന വാഹിനി ‘ഐ.എന്‍.എസ്. വിരാട്’ സന്ദര്‍ശിക്കാന്‍ ഒഴുകിയത്തെിയത് ആയിരങ്ങള്‍. വാരാന്ത്യഅവധി ദിവസമായതിനാല്‍ കുടുംബങ്ങള്‍ മുതല്‍ സാധാരണ തൊഴിലാളികള്‍ വരെ ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ കപ്പല്‍ സന്ദര്‍ശിക്കാന്‍ വേനല്‍ചൂട് പോലും വകവെക്കാതെയാണ് തുറമുഖത്തത്തെിയത്. പക്ഷെ, മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിന്നിട്ടും നൂറുകണക്കിന് പേര്‍ക്ക് കപ്പല്‍ സന്ദര്‍ശിക്കാനാവാതെ മടങ്ങേണ്ടി വന്നു. |
പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിലെ 27 അംഗങ്ങള്‍ രാജിവെച്ചു Posted: 22 Jun 2012 09:05 PM PDT Image: ![]() കുവൈത്ത് സിറ്റി: ഭണഘടനാ കോടതിയുടെ അസാധാരണ വിധിയിലൂടെ പുന:സ്ഥാപിക്കപ്പെട്ട 13ാം പാര്‍ലമെന്‍റിലെ പകുതിയിലധികം അംഗങ്ങള്‍ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ഛിക്കുന്നു. കോടതി അയോഗ്യമാക്കിയ 14ാം പാര്‍ലമെന്‍റിലെ 17 അംഗങ്ങളടക്കം മുന്‍ പാര്‍ലമെന്‍റിലെ 27 അംഗങ്ങളാണ് രാജിവെക്കുകയാണെന്ന് വ്യക്തമാക്കിയത്. |
ഗ്രീസിനെ തകര്‍ത്ത് ജര്‍മനി സെമിയില്‍ Posted: 22 Jun 2012 08:31 PM PDT Image: ![]() Subtitle: ജര്‍മനി 4 - ഗ്രീസ് 2 ഡെന്‍സിഷ്: നാലു ഗോളുകളുടെ ആധികാരികതയില്‍ ജര്‍മനി ആഞ്ഞു പ്രഹരിച്ചപ്പോള്‍ ചെറുത്തുനില്‍പ് മോഹങ്ങള്‍ തകര്‍ന്ന് ഗ്രീസ് യൂറോകപ്പിന്റെ പടിക്ക് പുറത്തായി. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്ത ജര്‍മനി ഗംഭീര ജയത്തോടെ സെമിഫൈനലില്‍ ഇടമുറപ്പിച്ചു. ഫിലിപ് ലാം, സമി ഖെദീര, മിറോസ്ലാവ് കേ്ളാസെ, മാര്‍കോ റിയൂസ് എന്നിവരാണ് ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടത്. ഗിയോര്‍ഗിയോസ് സമാറസും ദിമിത്രി സാല്‍പിംഗിഡിസും ഗ്രീക്കുകാരുടെ ഗോളുകള്‍ നേടി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment