സ്വാഗതം
WELCOME

News Update..

Wednesday, June 20, 2012

എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷമാവുന്നു; മോഡിക്ക് ആര്‍.എസ്.എസ് പിന്തുണ Madhyamam News Feeds

എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷമാവുന്നു; മോഡിക്ക് ആര്‍.എസ്.എസ് പിന്തുണ Madhyamam News Feeds

Link to

എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷമാവുന്നു; മോഡിക്ക് ആര്‍.എസ്.എസ് പിന്തുണ

Posted: 20 Jun 2012 12:39 AM PDT

Image: 

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍.ഡി.എയില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നത രൂക്ഷമാവുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ആര്‍.എസ്.എസ് രംഗത്തെത്തി. മോഡിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രംഗത്തുവന്നിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നും മതേതര പ്രതിഛായയുള്ള ആളാകണം സ്ഥാനാര്‍ഥിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനു തൊട്ടുടനെയാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

read more

ഷെവ്ചെങ്കോ ബൂട്ടഴിച്ചു

Posted: 20 Jun 2012 12:14 AM PDT

Image: 

കീവ്: ഉക്രൈന്റെ എക്കാലത്തെയും മികച്ച ഫുട്ബാള്‍ താരങ്ങളിലൊരാളായ ആന്ദ്രി ഷെവ്ചെങ്കോ അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറഞ്ഞു. യൂറോ കപ്പില്‍ ഇംഗ്ളണ്ടിനോട് തോറ്റ് ആതിഥേയരായ ഉക്രൈന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെയാണ് ഷെവ്ചെങ്കോ കളി മതിയാക്കിയത്. ഗ്രൂപ് ഡിയില്‍ ജയം അനിവാര്യമായ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ളണ്ട് ഉക്രൈനെ തോല്‍പിച്ചത്.

read more

മൂലമറ്റം പവര്‍ഹൗസ് ദുരന്തത്തിന് ഒരുവയസ്സ്

Posted: 19 Jun 2012 11:58 PM PDT

മൂലമറ്റം: ഭൂഗര്‍ഭ ജലവൈദ്യുതി നിലയമായ മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായി രണ്ട് ജീവന്‍ പൊലിഞ്ഞിട്ട് ബുധനാഴ്ച ഒരുവര്‍ഷം തികയുന്നു. 2011 ജൂണ്‍ 20ന് വൈകുന്നേരം 5.30നുണ്ടായ പൊട്ടിത്തെറിയിലാണ് അസി.എന്‍ജിനീയറായിരുന്ന മെറിന്‍ ഐസക്, സബ് എന്‍ജിനീയറായ കെ.എസ്. പ്രഭ എന്നിവര്‍ മരിച്ചത്.

read more

മകളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം നാടിനെ നടുക്കി

Posted: 19 Jun 2012 11:57 PM PDT

പൊന്‍കുന്നം: മരുന്ന് വാങ്ങാനെന്ന വ്യാജേന ഏക മകളെ ബന്ധുവീട്ടില്‍ കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം നാടിനെ നടുക്കി. ഏഴ് വയസ്സുള്ള അക്സയുടെ കവിളിലും കഴുത്തിലുമാണ് പിതാവ് ലാല്‍ കെ. ജോസ് വെട്ടിയത്. കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ഇയാള്‍ ബാഗിനുള്ളില്‍ ആയുധവും കരുതിയിരുന്നു. ഈ ആക്രമണത്തിലേക്ക് തന്നെ നയിച്ച സാഹചര്യം വിശദമാക്കുന്ന എട്ട് പേജുള്ള കത്തും ഉണ്ടായിരുന്നു. കത്തിന്‍െറ നിരവധി പകര്‍പ്പുകളും ബാഗില്‍ സൂക്ഷിച്ചിരുന്നു.

read more

കുഴി നിറയും ദേശീയ പാത

Posted: 19 Jun 2012 11:50 PM PDT

ആലപ്പുഴ: മഴ കനത്തതേയുള്ളൂ, ദേശീയ പാത കുണ്ടും കുഴിയുമായി. പലയിടത്തും വീഴ്ത്താന്‍ പാകത്തില്‍ വാരിക്കുഴികളും രൂപപ്പെട്ടു. തിരുവമ്പാടി ജങ്ഷനിലും ചുടുകാട് ജങ്ഷനിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് കയറിയിറങ്ങി ദേശീയ പാതയില്‍നിന്ന് പടിഞ്ഞാറേക്ക് തിരിഞ്ഞാണ് വലിയ വാഹനങ്ങള്‍ എറണാകുളം ഭാഗത്തേക്ക് പോകുന്നത്. റോഡിനരികിലെ കുഴിക്കരികില്‍ നിന്നാണ് പൊലീസുകാര്‍ ട്രാഫിക് നിയന്ത്രിക്കുന്നതും. വാഹനങ്ങള്‍ കുഴിയില്‍ പതിക്കുമ്പോള്‍ തെറിക്കുന്ന മെറ്റല്‍ കഷണങ്ങളെ പേടിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

read more

ഗോപി കോട്ടമുറിക്കലിനെതിരെ മുന്‍ ഏരിയാ സെക്രട്ടറി

Posted: 19 Jun 2012 11:42 PM PDT

മൂവാറ്റുപുഴ: പാര്‍ട്ടിക്കുവേണ്ടി ജീവിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും ചവിട്ടിത്താഴ്ത്തുകയും വെട്ടിനിരത്തുകയും ചെയ്ത ഗോപി കോട്ടമുറിക്കലിന്‍െറ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ വലിയ കഴമ്പൊന്നുമില്ളെന്ന് സി.പി.എം മൂവാറ്റുപുഴ ഏരിയാ മുന്‍ സെക്രട്ടറി പി.എം. മക്കാര്‍.

read more

ചാവക്കാട് നഗരസഭാ യോഗത്തില്‍ ബഹളം

Posted: 19 Jun 2012 11:33 PM PDT

ചാവക്കാട്: നഗരസഭാ യോഗം ചേര്‍ന്ന ഉടന്‍ ബഹളത്തില്‍ കലാശിച്ചു. അജണ്ട വായിക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷത്തെ കെ.വി. സത്താറും, കെ.വി. നവാസും ജനകീയാസൂത്രണ ഭവന നിര്‍മാണത്തിലെ ഉപഭോക്താക്കളെ കണ്ടത്തെുന്നതിലുണ്ടായ അപാകതയെ ചൊല്ലിയാണ് ബഹളം ആരംഭിച്ചത്.

read more

ദിനംപ്രതി പെരുകുന്ന രോഗങ്ങള്‍

Posted: 19 Jun 2012 11:23 PM PDT

മലപ്പുറം: ജില്ലയില്‍ രോഗബാധയുമായി ആശുപത്രിയിലത്തെുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് കണക്കുകള്‍.
കഴിഞ്ഞ മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ കണ്ടത്തൊതിരുന്ന പല പ്രദേശങ്ങളിലും ഇത്തവണ മഞ്ഞപ്പിത്തവും വയറിളക്കവും പടര്‍ന്നു.

read more

വാക്കിന്‍െറ തീപടര്‍ത്തി വായനാ ദിനാചരണം

Posted: 19 Jun 2012 11:21 PM PDT

പൂക്കോട്ടുംപാടം: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പി.എന്‍ അനുസ്മരണം, സാഹിത്യ ക്വിസ്, പ്രബന്ധരചന എന്നിവയോടെ വായനാ വാരാചരണം നടത്തി. പ്രത്യേക അസംബ്ളിയില്‍ പ്രധാനാധ്യാപകന്‍ കെ.വി. രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. രത്നകുമാര്‍, ജി. സാബു, പി. ബാലന്‍, രഘുവീര്‍ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അമരമ്പലം സി.ആര്‍.സി തല വായനാദിനാചരണം പൂക്കോട്ടുംപാടം എ. എ.യു.പി സ്കൂളില്‍ നടത്തി.

read more

പനി: ഇന്നലെ ചികിത്സ തേടിയത് 867 പേര്‍

Posted: 19 Jun 2012 11:13 PM PDT

പാലക്കാട്: ജില്ലയിലെ പനിബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 867 പേരാണ് പനി ബാധിച്ച് ചൊവ്വാഴ്ച വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. തിങ്കളാഴ്ച ഇത് 1,320 ആയിരുന്നു. വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സ തേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. ചൊവ്വാഴ്ച 170 പേരാണ് ചികിത്സ തേടിയത്. തിങ്കളാഴ്ച ഇത് 238 ആയിരുന്നു. ചെര്‍പ്പുളശ്ശേരി, അഗളി എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയമുണ്ട്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP