എം.എം മണിയുടെ പ്രസംഗം തിരിച്ചടിയായി: വി.എസ് Madhyamam News Feeds | ![]() |
- എം.എം മണിയുടെ പ്രസംഗം തിരിച്ചടിയായി: വി.എസ്
- ട്രോളിങ് നിരോധം തുടങ്ങി; ബോട്ടുകള്‍ തീരത്തെത്തി
- സ്മൃതി വനം പദ്ധതിക്ക് 27.41 ലക്ഷം
- പെട്ടിപ്പാലത്ത് പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി
- പനിയെചൊല്ലി നഗരസഭയില്‍ രാഷ്ട്രീയ ചര്‍ച്ച
- ലോക്കല്‍ ഫണ്ട് ഓഡിറ്റ്: മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് 2.19 ലക്ഷം വീതം അടക്കാന്‍ നോട്ടീസ്
- ഫിഷിങ് വ്യവസായത്തിന് കൂടുതല്‍ സൗകര്യങ്ങള്‍
- പൊലീസ് സേവനങ്ങള്‍ ഇനി എസ്.എം.എസ്. വഴി
- നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ബഹ്റൈനില്‍
- ബഹ്റൈന്‍ ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും മലയാളികള്‍
എം.എം മണിയുടെ പ്രസംഗം തിരിച്ചടിയായി: വി.എസ് Posted: 15 Jun 2012 12:57 AM PDT Image: ![]() തിരുവനന്തപുരം: ഇടുക്കിയില്‍ എം.എം മണി നടത്തിയ വിവാദ പ്രസംഗം നെയ്യാറ്റിന്‍കരയില്‍ തിരിച്ചടിയായെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മാത്രമല്ല ടി.പി വധത്തെ പ്രചാരണ ആയുധമാക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറി വന്ന വ്യക്തി ജയിക്കുന്നുവെന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും സാമുദായിക വര്‍ഗീയ ശക്തികള്‍ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ സൂചനകളും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. |
ട്രോളിങ് നിരോധം തുടങ്ങി; ബോട്ടുകള്‍ തീരത്തെത്തി Posted: 14 Jun 2012 11:57 PM PDT പൊന്നാനി: ആഴക്കടല്‍ ട്രോളിങ് നിരോധ ഭാഗമായി ജില്ലയിലെ തീരദേശത്ത് നൂറുകണക്കിന് മീന്‍പിടിത്ത ബോട്ടുകള്‍ തിരിച്ചെത്തി. ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ പൊന്നാനിയില്‍ 450ഓളം ബോട്ടുകളാണ് കരക്കടുപ്പിച്ചത്. |
സ്മൃതി വനം പദ്ധതിക്ക് 27.41 ലക്ഷം Posted: 14 Jun 2012 11:54 PM PDT കാസര്‍കോട്: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുളങ്ങാട്ട്മലയില്‍ സ്വാഭാവിക വനം നട്ടുപിടിപ്പിക്കുന്ന സ്മൃതി വനം പദ്ധതിക്ക് 27.41 ലക്ഷം രൂപ ചെലവഴിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. |
പെട്ടിപ്പാലത്ത് പൊലീസ് അകമ്പടിയില്‍ മാലിന്യം തള്ളി Posted: 14 Jun 2012 11:49 PM PDT തലശ്ശേരി: വന്‍ പൊലീസ് സന്നാഹത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച മാലിന്യ നിക്ഷേപം ഉച്ചയോടെയാണ് അവസാനിച്ചത്്. |
പനിയെചൊല്ലി നഗരസഭയില്‍ രാഷ്ട്രീയ ചര്‍ച്ച Posted: 14 Jun 2012 11:44 PM PDT കോഴിക്കോട്: പനിയെചൊല്ലി കോര്‍പറേഷന്‍ യോഗത്തില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ച. പനിയും പകര്‍ച്ചവ്യാധിയും വ്യാപിക്കുന്നതിന് ഭരണപക്ഷം സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയപ്പോള്‍ നഗരസഭ ആദ്യം സ്വന്തം ചുമതല നിര്‍വഹിച്ചിട്ട് മതി ആരോപണങ്ങളെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. |
ലോക്കല്‍ ഫണ്ട് ഓഡിറ്റ്: മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് 2.19 ലക്ഷം വീതം അടക്കാന്‍ നോട്ടീസ് Posted: 14 Jun 2012 11:31 PM PDT സുല്‍ത്താന്‍ ബത്തേരി: പഞ്ചായത്ത് കെട്ടിടത്തിന്‍െറ വാടക പിരിവിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പഞ്ചായത്തിലെ 2000-2005 കാലത്തെ ഭരണ സമിതിയംഗങ്ങള്‍ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. 2,19,750 രൂപ വീതം അടക്കണമെന്നാണ് നിര്‍ദേശം. |
ഫിഷിങ് വ്യവസായത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ Posted: 14 Jun 2012 11:25 PM PDT Image: ![]() ദുബൈ: അല്‍ ഹംരിയ പോര്‍ട്ട് നവീകരണത്തിന്‍െറ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഡി.പി. വേള്‍ഡ് യു.എ.ഇ റീജ്യന്‍ അധികൃതര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ഫിഷിങ് വ്യവസായത്തിന്‍െറ ഉന്നമനത്തിന് ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. 1,650 മീറ്റര്‍ നീളമുള്ള പുതിയ വാര്‍ഫ് നിര്‍മിക്കും. 190 ഫിഷിങ് ബോട്ടുകളെ ഉള്‍ക്കൊള്ളിക്കാനാകുന്ന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഡി.പി വേള്‍ഡ് യു.എ.ഇ റീജയന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അല്‍ മുഅല്ലം പറഞ്ഞു. |
പൊലീസ് സേവനങ്ങള്‍ ഇനി എസ്.എം.എസ്. വഴി Posted: 14 Jun 2012 11:19 PM PDT Image: മസ്കത്ത്: വിസ അപേക്ഷയുടെ സ്റ്റാറ്റസ് അന്വേഷണം, വാഹന രജിസ്ട്രേഷന്‍െറ കാലാവധി, ട്രാഫിക് പിഴ തുടങ്ങി റോയല്‍ ഒമാന്‍ പൊലീസിന്‍െറ സേവനങ്ങള്‍ ഇനി മുതല്‍ എസ്.എം.എസ്. വഴി ലഭ്യമാകും. ഇതിനായി നിശ്ചിത കോഡ് 90085 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താല്‍ മതി. |
നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ബഹ്റൈനില്‍ Posted: 14 Jun 2012 11:16 PM PDT Image: ![]() മനാമ: കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് ഉദ്യോഗസ്ഥ സംഘം ബഹ്റൈനില്‍. ഇന്ത്യന്‍ ധനകാര്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി (കാപിറ്റല്‍ മാര്‍ക്കററ്സ്) ഡോ. തോമസ് മാത്യൂവിന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബഹ്റൈനില്‍ ‘റോഡ് ഷോ’ നടത്തുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, റവന്യൂ വകുപ്പ് എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ട്. ഒമാനിലും കുവൈത്തിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് സംഘം ബഹ്റൈനില്‍ എത്തിയത്. |
ബഹ്റൈന്‍ ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും മലയാളികള്‍ Posted: 14 Jun 2012 11:15 PM PDT Image: ![]() മനാമ: ബഹ്റൈനിലെ ജൗവ് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മൊത്തം 55 ഇന്ത്യക്കാരാണ് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഇവരില്‍ 44 പേരുമായി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആറു പേരാണുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ മൊത്തം 47 ഇന്ത്യക്കാരാണ് ജയിലിലുണ്ടായിരുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment