സ്വാഗതം
WELCOME

News Update..

Sunday, June 24, 2012

വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നില്ല Madhyamam News Feeds

വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നില്ല Madhyamam News Feeds

Link to

വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നില്ല

Posted: 24 Jun 2012 12:38 AM PDT

Image: 

കോട്ടയം: യു.ഡി.എഫ് സര്‍ക്കാര്‍ വിമര്‍ശനത്തെ ഭയക്കുന്നില്ലെന്നും വിമര്‍ശനങ്ങളിലെ നന്മ തിരിച്ചറിഞ്ഞ് തെറ്റ് തിരുത്തിയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂട്ടുത്തരവാദിത്തമാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ മുഖമുദ്രയെന്നും വിമര്‍ശനം ഏത് വകുപ്പിനെ കുറിച്ചായാലും ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളെ കുറിച്ചും രണ്ടാം വര്‍ഷത്തെ ഊന്നലുകളെ കുറിച്ചും വിശദീകരിക്കാനായി വിളിച്ചു ചേര്‍ത്ത മീറ്റ് ദ പ്രസ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

read more

പൊലീസിനുള്ള പരാതികള്‍ ജനസേവനകേന്ദ്രം വഴി

Posted: 24 Jun 2012 12:23 AM PDT

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലേക്കും പരാതി നല്‍കാന്‍ തൊട്ടടുത്ത ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തെ സമീപിച്ചാല്‍ മതി. രാജ്യത്ത് ആദ്യമായാണ് പൊലീസ് സ്റ്റേഷനില്‍ പോകാതെ പരാതി നല്‍കാനുള്ള സംവിധാനം നിലവില്‍വരുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പാളയം സാഫല്യം കോംപ്ളക്സിലെ ജനസേവന കേന്ദ്രത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥി ആയിരിക്കും.

read more

റോഡുവിളയിലും ചെറിയവെളിനല്ലൂരിലും മോഷണം; 38 പവന്‍ കവര്‍ന്നു

Posted: 24 Jun 2012 12:18 AM PDT

ഓയൂര്‍: വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിളയിലും ചെറിയവെളിനല്ലൂരിലും മോഷണം. 38പവന്‍ സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചു.
റോഡുവിള ജങ്ഷന് സമീപത്തെ ഷംനാ മന്‍സിലില്‍ ജലാലുദ്ദീന്‍െറ വീട്ടില്‍നിന്ന് 30 പവനും ചെറിയവെളിനല്ലൂര്‍ ഷെമീര്‍ മന്‍സിലില്‍ സൈനുദ്ദീന്‍െറ വീട്ടില്‍നിന്ന് എട്ട് പവനുമാണ് കവര്‍ന്നത്.
റോഡുവിളയില്‍ മൂന്ന് വീടുകളില്‍ മോഷണശ്രമവും നടന്നു. ചെറിയവെളിനല്ലൂരില്‍ വെള്ളിയാഴ്ച രാത്രിയും രണ്ട് കിലോമീറ്റര്‍ അകലെ റോഡുവിളയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയുമായിരുന്നു മോഷണം.

read more

ഹൈറേഞ്ച് പനിയുടെ പിടിയില്‍

Posted: 24 Jun 2012 12:15 AM PDT

തൊടുപുഴ: മഴ കനത്തതോടെ ആശുപത്രികളില്‍ എത്തുന്ന പനി ബാധിതരുടെ എണ്ണം പെരുകുന്നു. വരാന്തകളും വാര്‍ഡുകളും പനി ബാധിതരെക്കൊണ്ട് നിറയുകയാണ്. ഒ.പി വിഭാഗത്തില്‍ എത്തുന്നതില്‍ അധികവും പനി ബാധിതരാണ്. കടുത്ത പനി ബാധിച്ച് എത്തുന്നവരില്‍ രക്തത്തിലെ കൗണ്ട് താഴുന്നതായും കണ്ടത്തെിയിട്ടുണ്ട്.

read more

ഇടുക്കി പാക്കേജിനെതിരെ തമിഴ്നാട്ടില്‍ പ്രചാരണം

Posted: 24 Jun 2012 12:13 AM PDT

മറയൂര്‍: ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനെതിരെ എം.ഡി.എം.കെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നിറയുന്നു.
തിരുപ്പൂര്‍ ജില്ലയുടെ ഭാഗമായ ഉദുമല്‍പേട്ട, അമരാവതി, കല്ലാപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രചരിക്കുന്നത്. ഇടുക്കി പാക്കേജിന്‍െറ ഭാഗമായി മറയൂര്‍,കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ചെക്ഡാമുകള്‍ നിര്‍മിക്കുമ്പോള്‍ തമിഴ്നാട്ടിലെ അമരാവതി ഡാം വറ്റി വരളുമെന്നും കൃഷി നശിക്കുമെന്നുമാണ് വൈക്കോയുടെ ചിത്രംവെച്ചുള്ള പോസ്റ്ററുകളിലൂടെ പ്രചരിക്കുന്നത്.

read more

പകര്‍ച്ചവ്യാധി തടയാന്‍ അഞ്ചു ലക്ഷം

Posted: 24 Jun 2012 12:01 AM PDT

പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്.
പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ജില്ലാ ആയൂര്‍വേദ വിഭാഗത്തിന് അനുവദിച്ചു.

read more

ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ സ്കൂട്ടര്‍ യാത്രിക പിന്തുടര്‍ന്ന് തടഞ്ഞു

Posted: 23 Jun 2012 11:58 PM PDT

പാലാ: സ്കൂട്ടറില്‍ തട്ടി നിര്‍ത്താതെ പോയ കാര്‍ സ്കൂട്ടര്‍ യാത്രിക പിന്തുടര്‍ന്ന് നടുറോഡില്‍ തടഞ്ഞു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ സെന്‍റ് തോമസ് ഹൈസ്കൂളിന് മുന്നിലാണ് സംഭവം.
കൊട്ടാരമറ്റത്തുനിന്ന് പാലാ ടൗണിലേക്ക് വരികയായിരുന്ന കാര്‍ അതേ ദിശയില്‍ ആക്ടീവ സ്കൂട്ടറില്‍ കുട്ടിയുമായി സഞ്ചരിച്ചിരുന്ന യുവതിയെ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് സ്കൂട്ടര്‍ യാത്രിക കാറിനെ പിന്തുടര്‍ന്ന് മറികടക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ്രൈവര്‍ വാഹനം വെട്ടിച്ച് കടന്നു.

read more

കോടികളുടെ തട്ടിപ്പ്: യുവാവ് റിമാന്‍ഡില്‍

Posted: 23 Jun 2012 11:50 PM PDT

ചാരുംമൂട്: കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ണാപ്ളാവകം വടക്കേ തുണ്ടില്‍ വീട്ടില്‍ ഉദയകുമാര്‍ എന്ന ഷമല്‍ഷയെയാണ് (31) മാവേലിക്കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനിയായ 17 കാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ കേസിലാണ് ഉദയകുമാര്‍ പിടിയിലായത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കോടികളുടെ തട്ടിപ്പ് തെളിഞ്ഞത്.

read more

ജില്ലയില്‍ ഏഴുപേര്‍ക്ക് കൂടി മഞ്ഞപ്പിത്തം

Posted: 23 Jun 2012 11:44 PM PDT

കൊച്ചി: ജില്ലയില്‍ ഏഴുപേര്‍ക്ക് കൂടി മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.കൂത്താട്ടുകുളം സ്വദേശികളായ മൂന്നുപേര്‍ക്കും കൊച്ചിനഗരസഭ, ചൂണ്ടി, എരൂര്‍, വടവുകോട് എന്നിവിടങ്ങളിലുമാണ് മറ്റുരോഗബാധിതര്‍.
പൈറ്റക്കുളം ഭാഗത്ത് നാലുപേര്‍ക്ക് കൂടി രോഗബാധയുള്ളതായി സംശയമുണ്ട്. ഈ ഭാഗത്തുള്ള പൊതുകിണറ്റില്‍ നിന്ന് വെള്ളമെടുത്തവര്‍ക്കാണ് രോഗബാധ. ഊരമനയില്‍ 28 പേര്‍ക്ക് കഴിഞ്ഞദിവസം ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സമീ പ സ്ഥലമായ പൈറ്റക്കുളം ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നത്.

read more

‘ഗെയിലി’ന്‍െറ യോഗത്തില്‍ ജനരോഷം ആളിക്കത്തി

Posted: 23 Jun 2012 11:38 PM PDT

തൃശൂര്‍: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് ‘ഗെയില്‍’ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും യോഗത്തില്‍ പി.എ. മാധവന്‍ എം.എല്‍.എ പൊട്ടിത്തെറിച്ചു. മണലൂര്‍ വഴി പോകുന്ന പൈപ്പ്ലൈന്‍ സംബന്ധിച്ച് കോഴിക്കോട് എം.എല്‍.എയുയമായാണ് ‘ഗെയില്‍’ അധികൃതകര്‍ ചര്‍ച്ച നടത്തിയത് എന്നതാണ് എം.എല്‍.എയെ പ്രകോപിതനാക്കിയത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP