സ്വാഗതം
WELCOME

News Update..

Saturday, August 31, 2013

ഉത്തേജക ഉപയോഗം; രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ലഭിച്ചേക്കില്ല Madhyamam News Feeds

ഉത്തേജക ഉപയോഗം; രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ലഭിച്ചേക്കില്ല Madhyamam News Feeds

Link to

ഉത്തേജക ഉപയോഗം; രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ലഭിച്ചേക്കില്ല

Posted: 31 Aug 2013 12:13 AM PDT

Image: 

ന്യൂദല്‍ഹി: മലയാളി അത്‌ലറ്റ്‌ രഞ്ജിത് മഹേശ്വരിയെ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2008ലെ ബീജിങ് ഒളിമ്പിക്സിനു ശേഷം നടന്ന ഉത്തേജക പരിശോധനയില്‍  രഞ്ജിത് പരാജയപ്പെടുകയും മൂന്ന് മാസക്കാലം സസ്പെന്‍ഷന് വിധേയമാകുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം.

ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം കായിക മന്ത്രാലയം ഉടനെ പുറപ്പെടുവിക്കുമെന്നാണ് സൂചന. വിഷയത്തില്‍ കായിക സെക്രട്ടറി അന്തിമ തീരുമാനമെടുത്ത ശേഷം അവാര്‍ഡ് സ്വീകരിക്കാന്‍ ദല്‍ഹിയിലെത്തിയ രഞ്ജിത് മഹേശ്വരിയെയും കുടുംബത്തെയും ഇക്കാര്യം അറിയിക്കും.

അതേസമയം, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുകള്‍ ഇന്നു സമ്മാനിക്കാനിരിക്കെ അവസാന നിമിഷമുണ്ടായ തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിരോധിച്ച ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞ കായിക താരങ്ങള്‍ക്ക്‌ അര്‍ജുന പുരസ്കാരം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. ഇത്തരമൊരു ചട്ടം നിലവിലിരിക്കെ എന്തുകൊണ്ട് രഞ്ജിത മഹേശ്വരിയെ പുരസ്കാരത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നത് സംബന്ധിച്ചും ഇപ്പോള്‍ ചോദ്യമുയരുന്നുണ്ട്.

കോട്ടയം ചാന്നാനിക്കാട് സ്വദേശിയാണ് രഞ്ജിത്. 2007ലെ ഏഷ്യന്‍ ഗെയിംസിലെയും 2012ലെ ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയിലെയും സ്വര്‍ണ ജേതാവാണ്. 2010ല്‍ ദല്‍ഹിയില്‍ നടന്ന  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും അടുത്തിടെ പുണെയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ്ഫീല്‍ഡ് മല്‍സരങ്ങളില്‍ വെള്ളിയും നേടിയിരുന്നു. 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളിലും പങ്കെടുത്തു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് വിതരണം ചെയ്യുന്ന അര്‍ജുന-ദ്രോണാചാര്യ അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ രഞ്ജിത് മഹേശ്വരിയെ കൂടാതെ കേരളത്തില്‍ നിന്നും കായിക പരിശീലകന്‍  തോമസ് മാഷും ദല്‍ഹിയിലെത്തിയിട്ടുണ്ട്. നേരത്തെ, വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന നിഷേധിച്ചതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജുഡീഷ്യല്‍ അന്വേഷണം: പിണറായിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍

Posted: 31 Aug 2013 12:11 AM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുന്നതില്‍ ചര്‍ച്ചയാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉറപ്പു നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടറിയറ്റ് ഉപരോധസമരം അവസാനിപ്പിച്ച ദിവസമാണ് പിണറായിയുമായി ഫോണില്‍ സംസാരിച്ചതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സി.പി.എം ലോക്കല്‍ സെക്രട്ടറിയെ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ തീരുമാനം

Posted: 31 Aug 2013 12:00 AM PDT

Subtitle: 
മുസ്ലിം സമുദായത്തെ ആക്ഷേപിച്ച സംഭവം
ആലപ്പുഴ: മുസ്ലിംസമുദായത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ സംസാരിച്ച സി.പി.എം മാങ്കാങ്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിക്രമന്‍ ഉണ്ണിത്താനെ തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ ലോക്കല്‍ സെക്രട്ടറി കൂടാതെ ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയ പ്രസിഡന്‍റുമാണ്. ആ സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറ്റാനാണ് തീരുമാനം. മതവിഭാഗീയത ധ്വനിപ്പിക്കുന്ന തരത്തിലുള്ള സി.പി.എം നേതാവിന്‍െറ പ്രസംഗം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സംഭവം വിവാദമായതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുകയും അന്വേഷിക്കാന്‍ കമീഷനെ വെക്കുകയും ചെയ്തു. കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗം തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉപരോധ സമരത്തില്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍നിന്നുണ്ടായ വീഴ്ചയും രാപകല്‍ സമരത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തക്കുറവും വിമര്‍ശവിധേയമായി. പത്തനംതിട്ട ജില്ലയില്‍ രാപകല്‍ സമരത്തില്‍ 14,000 പേര്‍ പങ്കെടുത്തപ്പോള്‍ ആലപ്പുഴയില്‍ 13,000 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് വിമര്‍ശം. രാപകല്‍ സമരം നടത്തിയ വേദിയും ശരിയായില്ലെന്ന് ആക്ഷേപമുണ്ടായി. തിരുവനന്തപുരത്ത് ഉപരോധ സമരത്തില്‍ മാന്നാര്‍ പാണ്ടനാട് ലോക്കല്‍ കമ്മിറ്റി 32 പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, നാലുപേര്‍ മാത്രമാണ് പങ്കെടുത്തത്. ഇത് ഗൗരവമായി കാണണമെന്നും ജില്ലാ കമ്മിറ്റി അന്വേഷിക്കണമെന്നും തീരുമാനിച്ചു.
സുര്‍ജിത് ഭവന്‍ ഫണ്ട് ശേഖരണം വിജയിപ്പിക്കുക എന്നതാണ് മറ്റൊരു തീരുമാനം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തിയ എല്ലാ സമര-പ്രചാരണ പരിപാടികളും വിജയമായിരുന്നതായി യോഗം വിലയിരുത്തി. തുടര്‍പ്രക്ഷോഭത്തിന്‍െറ ഭാഗമായി എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പൊതുസമ്മേളനം നടത്തും. പിണറായി വിജയന്‍, സി. ദിവാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയെ കൂടാതെ ജി. സുധാകരന്‍, പി.കെ. ചന്ദ്രാനന്ദന്‍, സി.ബി. ചന്ദ്രബാബു, സി.കെ. സദാശിവന്‍, സി.എസ്. സുജാത എന്നിവര്‍ സംസാരിച്ചു.
 

എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ പഠന റിപ്പോര്‍ട്ട്: മന്ത്രിക്ക് മുന്നില്‍ പ്രതിഷേധമുയരും

Posted: 30 Aug 2013 11:57 PM PDT

കാസര്‍കോട്: കൃഷിമന്ത്രി കെ.പി. മോഹനന്‍െറ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേരുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ യോഗത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ട്രൈബ്യൂണല്‍ സാധ്യതാ പഠന കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍നായരുടെ റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമാകും. കീടനാശിനി ലോബിയെയും പ്ളാന്‍േറഷന്‍ കോര്‍പറേഷനെയും സംരക്ഷിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്കെതിരെ അംഗങ്ങളുടെ പ്രതിഷേധമുയര്‍ന്നേക്കും.
 മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ശനിയാഴ്ച രാവിലെ 10ന് സെല്‍ യോഗം ചേരുക.
ദുരന്ത ബാധിത മേഖലകളിലെ  ജനപ്രതിനിധികളിലും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരിലും ട്രൈബ്യൂണല്‍ പഠനസമിതിയുടെ അഭിപ്രായങ്ങള്‍ കടുത്ത അതൃപ്തിയുളവാക്കിയിട്ടുണ്ട്.
രാമചന്ദ്രന്‍നായര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്നും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ ഉപകരിക്കുന്ന രീതിയിലുള്ള ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നുമാണ് പൊതുവായ അഭിപ്രായം. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഇക്കാര്യം മന്ത്രിയുടെ മുന്നില്‍ ഉന്നയിക്കും.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം കാരണം പ്രത്യാഘാതങ്ങളുണ്ടായ മേഖലയുടെ പരിധി പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തോട്ടത്തിന്‍െറ ഒരു കിലോമീറ്റര്‍ ചുറ്റളവായി ചുരുക്കണമെന്നും നിലവില്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ മുഴുവന്‍ വീണ്ടും വൈദ്യപരിശോധനക്ക് വിധേയരാക്കി സ്ഥിരീകരണം നടത്തണമെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ നഷ്ടപരിഹാരമായി കണക്കാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഇത് അംഗീകരിക്കുന്ന ട്രൈബ്യൂണല്‍ നിലവില്‍ വന്നാല്‍ ഇരകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടേക്കുമെന്നാണ് ആശങ്ക.
ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പഠന റിപ്പോര്‍ട്ടിന്‍െറ ആവശ്യമില്ലെന്നും, നഷ്ടത്തിന്‍െറ ആഴം കണക്കാക്കി നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ പര്യാപ്തമായ സംവിധാനം ഉണ്ടാവുകയാണ് വേണ്ടതെന്നും പാരിസ്ഥിതിക, സാമൂഹിക മേഖലകളിലുള്ളവര്‍ അഭിപ്രായപ്പെടുന്നു. 
രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഇരകള്‍ക്ക് ഗുണകരമാകില്ലെന്ന് ദുരന്ത ബാധിത മേഖലയില്‍പെട്ട കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. വിഘ്നേശ്വര ഭട്ട്, കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്‍റ് എം. ബാലകൃഷ്ണന്‍ എന്നിവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ മാതൃകയില്‍ കാസര്‍കോട്ടെ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ഉണ്ടായ നഷ്ടം വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയുന്ന സ്വതന്ത്രാധികാരമുള്ള പ്രത്യേക ട്രൈബ്യൂണല്‍ ഉണ്ടാകണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ട്രൈബ്യൂണല്‍ പഠന സമിതി ചെയര്‍മാന്‍െറ നിലപാടുകളോട് മന്ത്രി കെ.പി. മോഹനന്‍ സ്വീകരിച്ച സമീപനത്തിലും സെല്‍ അംഗങ്ങളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. മന്ത്രി പ്രശ്നത്തിന്‍െറ ഗൗരവം മനസ്സിലാക്കാതെ അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന ആക്ഷേപമാണ് പലര്‍ക്കുമുള്ളത്.

കണ്ണൂര്‍ നഗരസഭയുടെ സ്ഥലം സ്വന്തമാക്കി ഗുണ്ടാസംഘത്തിന്‍െറ പണം തട്ടല്‍

Posted: 30 Aug 2013 11:55 PM PDT

Subtitle: 
വഴിവാണിഭക്കാരില്‍ നിന്ന് പിരിക്കുന്നത് ലക്ഷങ്ങള്‍
കണ്ണൂര്‍:   ഓണക്കച്ചവടത്തിനായി സ്ഥലമന്വേഷിച്ചെത്തുന്ന വഴിവാണിഭക്കാരില്‍ നിന്നും പണം തട്ടുന്നതിന് ഗുണ്ടാസംഘം നീക്കം തുടങ്ങി.  സ്റ്റേഡിയം കോര്‍ണറിനും സമീപത്തുമുള്ള സഗരസഭയുടെ  കീഴിലുള്ള സ്ഥലങ്ങള്‍   കൈയടക്കിയാണ് സംഘം തട്ടിപ്പു നടത്തുന്നത്.   കച്ചവടത്തിനായി ആളുകള്‍ എത്തുമ്പോള്‍ അവരില്‍ നിന്ന് സ്ഥലത്തിനായി വന്‍ തുകയാണ് ഈടാക്കുക.  
 ഉത്സവ സീസണില്‍   ആയിരങ്ങള്‍ എത്തുന്ന വലിയ വില്‍പന കേന്ദ്രമായി സ്റ്റേഡിയം പരിസരം മാറും. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നൂറുകണക്കിന് കച്ചവടക്കാരാണ് ഇവിടെ  വില്‍പനക്കായി എത്തുക. 
കാലു കുത്താന്‍ പോലും ഇടമില്ലാതിരിക്കുന്ന ഇവിടെ സാധനങ്ങള്‍ വെക്കുന്നതിന് സ്ഥലം കിട്ടണമെങ്കില്‍ ഗുണ്ടാസംഘത്തിന്‍െറ കാരുണ്യം വേണം. പലരും  മുന്‍കാലങ്ങളില്‍ നേരത്തേ സ്ഥലം അടയാളപ്പെടുത്തിയിരുന്നുവെങ്കിലും വിപണി  ഉഷാറാവുന്നതോടെ ഗുണ്ടാപ്പിരിവുകാര്‍ വന്ന് തങ്ങളുടെ സ്ഥലമാണെന്നും മാറണമെന്നും പറഞ്ഞ് വിരട്ടാറുണ്ട്. എതിര്‍ക്കാന്‍ നിന്നാല്‍ ശാരീരികമായി ഉപദ്രവിക്കും. ഇതു പേടിച്ച് പലരും പറഞ്ഞ പണം നല്‍കി രക്ഷപ്പെടുകയാണ് പതിവ്.  പതിനായിരം മുതല്‍ മുകളിലേക്കാണ് ഇവിടെ കച്ചവടം ചെയ്യുന്നതിന് തട്ടിപ്പുകാര്‍ ഈടാക്കുന്നത്.  ഇത്തവണ സ്ഥലം അടയാളപ്പെടുത്തല്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. വെളുത്ത പെയിന്‍റ് ഉപയോഗിച്ച് സ്ഥലങ്ങള്‍ ചതുരത്തില്‍ മാര്‍ക്ക് ചെയ്തിട്ടിരിക്കുകയാണ്. മുനിസിപ്പാലിറ്റിയുടേതെന്ന് തോന്നിപ്പിക്കാന്‍ ഇംഗ്ളീഷില്‍ എം.എന്‍ എന്നീ  അക്ഷരങ്ങളും ചില കോഡ് വാക്കുകളുമൊക്കെ ചേര്‍ത്ത്   ഔദ്യാഗിക സ്വഭാവം തോന്നിപ്പിക്കുന്ന തരത്തിലാണ്  സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത്.  സ്റ്റേഡിയം പരിസരത്തുള്ള  സ്ഥലങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ക്കു ചെയ്തിട്ടില്ലെന്നും  അത്തരത്തില്‍ ആരെങ്കിലും പണം ഈടാക്കിയാല്‍ നഗരസഭക്ക് ഉത്തരവാദിത്തമില്ലെന്നും കണ്ണൂര്‍ നഗരസഭാ റവന്യൂ ഓഫിസര്‍ പറഞ്ഞു. നഗരസഭാ റവന്യൂ വകുപ്പും എന്‍ജിനീയറിങ് വിങ്ങുമാണ് കച്ചവടത്തിനും മറ്റു മായി നഗരസഭയുടെ കൈയിലുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തി നല്‍കുക.  
 ഇത്തരത്തില്‍ തങ്ങള്‍ സ്റ്റേഡിയം കോര്‍ണറില്‍ രണ്ടു ചെറിയ സ്റ്റാളുകള്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്നും അല്ലാതെ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നും റവന്യൂ ഓഫിസര്‍ പറയുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള അനധികൃത  കൈയേറ്റങ്ങള്‍ നഗരസഭ ഇടപെട്ട് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓണമടക്കമുള്ള ഉത്സവകാലത്തും ഇത്തരത്തിലുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും നഗരസഭാധികൃതര്‍ പറഞ്ഞു.   സ്റ്റേഡിയം കോര്‍ണറില്‍ അടക്കമുള്ള സ്ഥലങ്ങള്‍ അപേക്ഷ ലഭിച്ചാല്‍ നിയമാനുസൃതമായ തുക ഈടാക്കി നഗരസഭ കച്ചവടത്തിനായി നല്‍കാറുണ്ട്. ചതുരശ്ര മീറ്ററിന് 30 രൂപയാണ് നഗരസഭ ഈടാക്കുക. 
 

ബത്തേരി സഹ. കോളജില്‍ സംഘര്‍ഷം; പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി

Posted: 30 Aug 2013 11:50 PM PDT

സുല്‍ത്താന്‍ ബത്തേരി: ബത്തേരി കോഓപറേറ്റിവ് കോളജില്‍ സംഘര്‍ഷം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അഞ്ച് പൊലീസുകാര്‍ക്കും പെണ്‍കുട്ടികളടക്കം 12 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. കോളജിന്‍െറ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തതായി പരാതിയുണ്ട്. 100ഓളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത അഞ്ച് വിദ്യാര്‍ഥികളെ  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
കോളജ് ഭരണസമിതി പ്രസിഡന്‍റും അധ്യാപകനുമായ സാബു ജോണിനെതിരെ സഹ അധ്യാപിക നല്‍കിയ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് സംഘടനാ ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച  സമരത്തിനിറങ്ങുകയായിരുന്നു. ആഗസ്റ്റ് 20നാണ് അധ്യാപിക സാബുവിനെതിരെ ഭരണസമിതിക്ക് പരാതി നല്‍കിയത്. ലൈംഗിക ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍, നടപടിയുണ്ടായില്ല. വെള്ളിയാഴ്ചയോടെ പരാതിയില്‍ നിന്ന് അധ്യാപിക പിന്മാറുകയും ചെയ്തു. സാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളികളുമായി ക്ളാസുകള്‍ക്ക് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ കോളജ് അധികൃതര്‍ പൊലീസിനെ വിളിച്ചു. കാമ്പസില്‍ കയറിയ പൊലീസിനു നേരെ വിദ്യാര്‍ഥികള്‍ ‘ഗോ ബാക്ക്’ വിളിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസിനും കഴിഞ്ഞില്ല. ഇതോടെ തുറന്ന സംഘര്‍ഷമായി. വിദ്യാര്‍ഥികളും പൊലീസും പരസ്പരം ഏറ്റുമുട്ടി. കല്ലേറും ലാത്തിച്ചാര്‍ജും നടന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.പി. വിജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ടി. നിറാഫ്, ശിവാനന്ദന്‍, ജാന്‍സി, ഗോപി എന്നിവര്‍ക്ക് പരിക്കേറ്റു. 
പിന്നീട് ബത്തേരി സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ക്രമസമാധാന പാലനത്തിനെത്തിയ പൊലീസിനെ കൈയേറ്റം ചെയ്യുകയും ഔദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെയുമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അഖിലേഷ് (22), സാബിര്‍ റഹ്മാന്‍ (18), ഡെയ്സി (18), അജ്മല്‍ റോഷന്‍ (18), വിഷ്ണു (19) എന്നിവരാണ് റിമാന്‍ഡിലായത്. അതേസമയം, സാബു ജോണിനെ സംരക്ഷിക്കുന്നതിനും പൊലീസ് ലാത്തി ച്ചാര്‍ജിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വൈകീട്ട് ബത്തേരി ടൗണില്‍ പ്രകടനം നടത്തി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി  തുടങ്ങിയ  വിദ്യാര്‍ഥി സംഘടനകളാണ് ഒറ്റക്കെട്ടായി പൊലീസിനും കോളജ് അധികൃതര്‍ക്കുമെതിരെ രംഗത്തുവന്നത്. വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര കോളജ് ഭരണസമിതിയോഗം ഭൂരിപക്ഷ തീരുമാനപ്രകാരം സാബു ജോണിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കോളജിന് സെപ്റ്റംബര്‍ മൂന്നുവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാഫ് യോഗം ചേര്‍ന്ന് മാപ്പ് പറയിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല.
 

ചെള്ളുനിറഞ്ഞ ധാന്യം നശിപ്പിക്കാന്‍ നിര്‍ദേശം

Posted: 30 Aug 2013 11:48 PM PDT

പന്തീരാങ്കാവ്: ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന ന്യൂട്രീമിക്സ് നിര്‍മാണ കുടുംബശ്രീ  യൂനിറ്റിലെ ചെള്ളുനിറഞ്ഞ ധാന്യങ്ങള്‍ നശിപ്പിക്കാന്‍ നിര്‍ദേശം. 
ഒളവണ്ണ ചാത്തോത്തറയിലും മാത്തറയിലുമാണ് വ്യാഴാഴ്ച കുടുംബശ്രീ യൂനിറ്റിന്‍െറ ഗോഡൗണുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് കണ്ടെത്തിയത്. 
നേരത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ട ധാന്യങ്ങള്‍ സംശയകരമായ സാഹചര്യത്തില്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുന്നത് നാട്ടുകാര്‍ തടയുകയായിരുന്നു. 
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ഗോഡൗണിലും ചെള്ളുനിറഞ്ഞ ഗോതമ്പ് കണ്ടെത്തിയത്. 
പത്രവാര്‍ത്തയെ തുടര്‍ന്ന് ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ പി. ശിവദാസ്, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ പി.കെ. ഏലിയാമ്മ, എം.എസ്. ബദറുന്നിസ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചാത്തോത്തറയിലെ ഗോഡൗണ്‍ തുറന്ന് പരിശോധന നടത്തി. ഇവിടെ സൂക്ഷിച്ച അമ്പതോളം ചാക്ക് ഗോതമ്പ് പ്രാഥമിക പരിശോധനയില്‍തന്നെ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടതിനാല്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
എന്നാല്‍, ഭക്ഷ്യധാന്യം ഉപയോഗശൂന്യമായതായി ഒളവണ്ണയിലെ കുടുംബശ്രീ യൂനിറ്റ് രണ്ടാഴ്ച മുമ്പ് തങ്ങളെ അറിയിച്ചിരുന്നതായും പകരം കൂടിയ വില നല്‍കി വിപണിയില്‍നിന്ന് വാങ്ങിയ ഗോതമ്പ് ഉപയോഗിച്ചാണ് ‘ന്യൂട്രിമിക്സ്’ നിര്‍മിച്ചതെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 
കുടുംബശ്രീ അസി. കോഓഡിനേറ്റര്‍ കെ.സി. ഹമീദ്, ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്സന്‍ ടി.പി. സുമ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.

മുര്‍സിയുടെ അനുയായികള്‍ക്ക് വിജയം സുനിശ്ചിതം: ഖറദാവി

Posted: 30 Aug 2013 11:46 PM PDT

Image: 
ദോഹ: സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട ഈജിപ്ത് പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ക്ക് വിജയം സുനിശ്ചിതമാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. മദീന ഖലീഫയിലെ ഉമര്‍ ബിന്‍ ഖതാബ് മസ്ജിദില്‍ ജുമുഅ ഖുതുബ നടത്തുകയായിരുന്നു അദ്ദേഹം. ഈജിപ്ത് ജനതയുടെ മേല്‍ അന്യായമായി അതിക്രമം നടത്തുന്ന സൈന്യം സ്വന്തം സ്ഥാനങ്ങളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും മടങ്ങണം. സൈന്യത്തിന്‍െറ ചുമതല അതിര്‍ത്തി കാക്കലാണ്. 
അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും ഭരണം കയ്യാളുന്നതും വലിയ കുഴപ്പങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. ഇതിനെതിരെ മുഴുവന്‍ ഈജിപ്ത് ജനതയും വീടുവിട്ടിറങ്ങണം. ഇത് ഓരോരുത്തരുടെയും ബാധ്യതയാണ്. ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മുഴുവന്‍ പണ്ഡിതരും ഈ അനീതിക്കെതിരെ രംഗത്തിറങ്ങണം. എന്‍െറകൂടെ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയില്‍ അണി നിരന്നവരും അസ്ഹര്‍ പണ്ഡിതരും നിലവിലെ ഭരണസംവിധാനത്തിനെതിരെ രംഗത്തുവരണം.
അസ്ഹര്‍ ശൈഖും മുമ്പ് മുഫ്തിയായിരുന്നയാളും പണ്ഡിതരല്ല. മറിച്ച് ഭരണകൂടത്തിന്‍െറ കുഴലൂത്തുകാര്‍ മാത്രമാണ്. അവര്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും അനുസരിക്കുന്ന, സ്വന്തം ജനതയേയും  അവരുടെ വേദനകളെയും പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ പണ്ഡിതരോടാണ് പറയാനുള്ളതെന്നും ഖറദാവി പറഞ്ഞു.
ആര്‍ക്കൊക്കെ ഈ അനീതിക്കെതിരെ ഇറങ്ങി പുറപ്പെടാന്‍ കഴിയുന്നോ അവരെല്ലാം നിലവിലുള്ള സംവിധാനം നിലനിര്‍ത്താന്‍ ഇറങ്ങിതിരിക്കണം. ഈജിപ്ത് നമ്മുടെ നാടാണ്. അത്  ആര്‍ക്കും വിട്ടുകൊടുക്കരുത്. മുഴുവന്‍ ഈജിപ്ത് ജനതയും ഇതിനായി രംഗത്തുവരണം. ഒന്നുകില്‍ സ്വാതന്ത്ര്യത്തോടെ സ്വന്തം നാട്ടില്‍ കഴിഞ്ഞുകൂടണം. അല്ലെങ്കില്‍ മാന്യമായി രക്തസാക്ഷിയാകാന്‍ കഴിയണം. അതല്ലാതെ ഇവരുടെ ചാട്ടവാറിന് കീഴില്‍ മൃഗങ്ങളെ പോലെ ജീവിക്കേണ്ടി വരുന്നത് അസ്വീകാര്യമാണെന്നും ഖറദാവി പ്രഖ്യാപിച്ചു.
ഈജിപ്തിലെ മാധ്യമങ്ങള്‍ നുണയന്‍മാരാണ്. സത്യമല്ല അവര്‍ ജനതക്ക് നല്‍കുന്നത്. സമധാനപൂര്‍വ്വം സമരം നടത്തിയ ആയിരങ്ങളെ കൊന്നവര്‍ അന്ത്യദിനത്തില്‍ വഞ്ചകന്‍ എന്ന പതാകയുമേന്തി മനുഷ്യസമൂഹത്തിന് മുമ്പില്‍ നില്‍ക്കേണ്ടി വരും. മനുഷ്യന്‍ മരിച്ചാലും ജീവിച്ചിരികുമ്പോഴും ആദരിക്കണം. 
ഇവിടെ അത് രണ്ടും ഉണ്ടായിട്ടില്ല. ഈജിപ്ത് ജനതയും നാടും നന്നാവുന്നതും പുരോഗമിക്കുന്നതും ഇഷ്ടപ്പെടാത്ത ചില അറബ് രാഷ്ട്രങ്ങളുണ്ട്. 13 കോടി ഡോളറാണ് ഈജിപ്തിനെ കുട്ടിച്ചോറാക്കാന്‍ സൈന്യത്തിലെ ജനറല്‍മാര്‍ക്ക്  ഇവര്‍ നല്‍കിയത്. അബ്ദുല്‍ ഫതാഹ് സീസിയും കൂട്ടാളികളും നരകത്തിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഹൂര്‍ത്തം നാളെ 9.30നും 10നുമിടയില്‍; വീട്ടിലെത്താനാവാതെ വരന്‍ ബഹ്റൈനില്‍

Posted: 30 Aug 2013 11:43 PM PDT

Image: 
മനാമ: ഞായറാഴ്ച വിവാഹം നിശ്ചയിച്ച ബഹ്റൈനിലുള്ള മലയാളി യുവാവ് യാത്രാ നിരോധത്തില്‍ കുരുങ്ങി നാട്ടില്‍ പോകാന്‍ കഴിയാതെ എയര്‍പോര്‍ട്ടില്‍നിന്ന് മടങ്ങി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ആനാപ്പുഴ നൊട്ടന്‍റപറമ്പില്‍ ശ്രീകുമാറിന്‍െറ മകന്‍ ശ്രീരാജിനാണ് ഈ ദുര്‍ഗതി. 
ചാലക്കുളം സ്വദേശി സുസ്മിതയുമായുള്ള വിവാഹം ഞായറാഴ്ച രാവിലെ 9.30നും പത്തിനുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ നിശ്ചയിച്ചതായിരുന്നു. ആറു മാസം മുമ്പ് നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമെല്ലാം ക്ഷണിക്കുകയും വീട്ടില്‍ പന്തലിടുകയും ചെയ്ത ശേഷമാണ് അജ്ഞാത കാരണത്താല്‍ നാട്ടില്‍ പോകാനാവാതെ യുവാവ് എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയത്. അവധി ദിവസം കഴിഞ്ഞ് ഇനി ഞായറാഴ്ച മാത്രമേ കോടതി പ്രവര്‍ത്തിക്കുള്ളൂ എന്നതിനാല്‍ വിവാഹം മാറ്റിവെക്കുകയല്ലാതെ യുവാവിന് നിര്‍വാഹമില്ല. യാത്രാ നിരോധത്തിന് കാരണമെന്തെന്ന് ശ്രീരാജിന് അറിയില്ല. കമ്പനിയില്‍നിന്ന് കല്യാണത്തിനായി 20 ദിവസത്തെ ലീവെടുത്ത് വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് തിരിച്ചതായിരുന്നു ശ്രീരാജ്. രാത്രി എട്ട് മണിക്കുള്ള ഗള്‍ഫ് എയറിലായിലായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസെടുത്ത ശേഷം ഇമിഗ്രേഷന്‍ പരിശോധനയിലാണ് ശ്രീരാജിന് നാട്ടില്‍ പോകാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. ബാഗേജ് തിരിച്ചുവാങ്ങി നിരാശനായി ശ്രീരാജ് എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങി. 
സുഹൃത്തുക്കള്‍ക്കൊപ്പം ഹൂറ പൊലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചു. കമ്പ്യൂട്ടര്‍ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥരും ശ്രീരാജിന് യാത്രാ നിരോധമുണ്ടെന്നല്ലാതെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയില്ല. കേസിന്‍െറ വിശദാംശങ്ങള്‍ സിസ്റ്റത്തില്‍ ലഭ്യമല്ലെന്നും കോടതി കേസായിരിക്കാമെന്നും പറഞ്ഞ് അവരും കൈമലര്‍ത്തി. എന്തുചെയ്യണമെന്നറിയാതെ ഇന്നലെ രാവിലെ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസില്‍ എത്തിയ ശ്രീരാജ് അംബാസഡര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ പ്രശ്നം അവതരിപ്പിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ഞായറാഴ്ച മാത്രമേ കേസിന്‍െറ വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂവെന്നാണ് എംബസിയുടെ വക്കീല്‍ അറിയിച്ചത്. 
2009ലാണ് ശ്രീരാജ് ബഹ്റൈനില്‍ വന്നത്. ആദ്യം സ്വന്തമായി ഷോപ്പ് നടത്തിയ ശേഷം പ്രമുഖ കമ്പനിയായ ഇന്‍റര്‍കോളിലേക്ക് മാറി. രണ്ട് വര്‍ഷം അവിടെ ജോലി ചെയ്ത ശേഷം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മിഡിലീസ്റ്റ് കമ്പനിയിലേക്ക് മാറി. ഇപ്പോഴും ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നേരത്തെയുള്ള കമ്പനിയിലും ഇപ്പോഴത്തെ കമ്പനിയിലും പരാതിക്കിടയാക്കുന്ന സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ശ്രീരാജ് പറഞ്ഞു. യാത്രാ നിരോധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ നേരത്തെ ജോലി ചെയ്ത കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഒരുതരത്തിലുള്ള പരാതിയും നല്‍കിയിട്ടില്ലെന്നാണ് പറഞ്ഞത്. പിന്നെ എന്താണ് യാത്രാ നിരോധത്തിന് കാരണമായതെന്ന് അറിയാതെ പ്രയാസപ്പെടുകയാണ് യുവാവ്. 
ശ്രീരാജിന്‍െറ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി നല്‍കി മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടാകുമെന്നാണ് സംശയം. ഇത്തരത്തില്‍ ടെലിഫോണ്‍ കമ്പനികളുടെ പാക്കേജില്‍ ഐഫോണ്‍, ഗാലക്സി എസ്-4 തുടങ്ങിയ വിലകൂടിയ ഫോണുകള്‍ വാങ്ങുകയും പണം അടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഫോണ്‍ കമ്പനികള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാറുണ്ട്. തങ്ങള്‍ എടുക്കാത്ത ഫോണ്‍ കണക്ഷന്‍െറ പേരില്‍ ലക്ഷങ്ങളുടെ ബില്‍ വന്ന് ഞെട്ടിയ പല സംഭവങ്ങളും മലയാളികളടക്കമുള്ള പ്രവാസികള്‍ക്കിടയിലുണ്ടായിട്ടുണ്ട്. പലരും ഇപ്പോഴും നിയമ നടപടികള്‍ നേരിടുന്നുണ്ട്. ഇവരില്‍ പലര്‍ക്കും യാത്രാ നിരോധം നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍, തനിക്ക് ഇതുവരെ ടെലിഫോണ്‍ കമ്പനിയില്‍നിന്ന് ബില്ലൊന്നും വന്നിട്ടില്ലെന്ന് ശ്രീരാജ് പറഞ്ഞു.
 

സ്വദേശി സ്കൂളുകളില്‍ പുതിയ അധ്യയനവര്‍ഷം: 55 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ കലാലയത്തിലേക്ക്

Posted: 30 Aug 2013 11:39 PM PDT

Image: 
റിയാദ്: സൗദി അറേബ്യയിലെ സ്വദേശി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ 55 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ വീണ്ടും കലാലയങ്ങളിലെത്തും. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാ തലം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു മാസം നീണ്ട മധ്യവേനല്‍ അവധിക്ക് ശേഷം നാളെ തുറക്കുകയാണ്. വിദേശി സിലബസിലുള്ള വിദ്യാലയങ്ങളും സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രവര്‍ത്തനമാരംഭിക്കും. 
മൂന്നര ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പുതുതായി പ്രാഥമിക തലത്തില്‍ വിദ്യാലയങ്ങളിലെത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തലസ്ഥാന നഗരിയിലെ സ്കൂളുകളില്‍ സെപ്റ്റംബര്‍ 15 മുതല്‍ രാവിലെ 6.30ന് സ്കൂള്‍ അസംബ്ളി ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരത്തുകളിലെ തിരക്ക് കുറക്കാനാണ് 6.45ന് പകരം 6.30ന് ആരംഭിക്കുന്നതെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. ഇബ്രാഹീം അല്‍മുസ്നദ് വിശദീകരിച്ചു. സമയമാറ്റം റിയാദിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് ബാധകമാണ്. സ്കൂള്‍ ഗതാഗതം ഒരുക്കുന്ന കമ്പനികള്‍ക്കും ശുചീകരണ കമ്പനി ജോലിക്കാര്‍ക്കും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനാണ് സമയമാറ്റത്തിന് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. കൂടാതെ വ്യത്യസ്ത പിരീഡുകളുടെ സമയക്രമമനുസരിച്ച് ഇലക്ട്രോണിക് ബെല്‍ സംവിധാനം പുനക്രമീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കും സാവകാശം ആവശ്യമാണ്.
ജൂണ്‍ അവസാനത്തോടെ മധ്യവേനല്‍ അവധിക്ക് അടച്ച സ്വദേശി സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാണ് ആരംഭിക്കുന്നതെങ്കില്‍ ഇന്ത്യന്‍ സിലബസിലുള്ള സ്കൂളുകളില്‍ അധ്യയന വര്‍ഷത്തില്‍നിന്ന് മൂന്നു മാസം പിന്നിട്ട് രണ്ടാം ടേമാണ് ഇപ്പോള്‍ തുടങ്ങുന്നത്.
 മൂന്ന് മാസത്തെ മധ്യവേനല്‍ അവധിക്കു ശേഷം വീണ്ടും കലാലയങ്ങളിലെത്തുന്ന  വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തെ 30,000 സ്കൂളുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയവും വിവിധ മേഖലാ മേധാവികളും അറിയിച്ചു. റമദാനും ഈദുല്‍ഫിത്വ്റും മധ്യവേനല്‍ അവധിയോട് ചേര്‍ന്നു വന്നതിനാല്‍ ആഘോഷ ദിനങ്ങളോട് വിടപറഞ്ഞാണ് വിദ്യാര്‍ഥികളും അധ്യാപകരും നാളെ കലാലയങ്ങളിലെത്തുക. നാല് ലക്ഷത്തിലധികം വരുന്ന അധ്യാപകര്‍ ഉള്‍പ്പെടുന്ന കലാലയ ജോലിക്കാര്‍ അവധിക്കു ശേഷം കഴിഞ്ഞ വാരം മുതല്‍ ജോലിക്കെത്തി തുടങ്ങിയിരുന്നു.
ഈദുല്‍ ഫിത്വ്ര്‍ ഒഴിവും സ്കൂള്‍ തുറക്കുന്ന സമയവും ഒന്നിച്ചു വന്നതിനാല്‍ പ്രമുഖ ഷോപ്പിങ് കോംപ്ളക്സുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. സ്കൂള്‍ യൂനിഫോമുകളും പഠനോപകരണങ്ങളും വില്‍പന നടത്തുന്നതിനായി മാത്രമുള്ള ബസാറുകളും തുറന്നിരുന്നു. 
കലാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നാളെ മുതല്‍ പ്രഭാതത്തില്‍ നിരത്തുകളില്‍ കൂടുതല്‍ തിരക്കനുഭവപ്പെടും.
ഒഴിവ്കാലം സ്വദേശത്ത് ചെലവഴിക്കാന്‍ നാട്ടില്‍പോയ വിദേശി കുടുംബങ്ങളുടെ തിരിച്ചുവരവ് കാരണം വിമാനത്താവളങ്ങള്‍, റയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല ജനത്തിരക്കായിരുന്നു. 2017 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ മധ്യവേനല്‍ അവധിയോടൊപ്പം റമദാന്‍, ഈദുല്‍ ഫിത്വ്ര്‍ അവധി കൂടി ഉള്‍പ്പെടുത്തി സൗദി മന്ത്രിസഭ വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത തീരുമാനപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം അധ്യയനവര്‍ഷ കലണ്ടര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് സെപ്റ്റംബര്‍ 23 തിങ്കാളാഴ്ച ലഭിക്കുന്ന ദേശീയദിന അവധി ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വര്‍ഷം ലഭിക്കുന്ന ഏക പൊതു ഒഴിവായ ബലിപെരുന്നാള്‍ വരെ ഇനി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിശ്രമമില്ലാത്ത ദിനങ്ങളാണ്.
 

Friday, August 30, 2013

പാലിയേക്കരയില്‍ ടോള്‍ വര്‍ധന തല്‍ക്കാലമില്ല -കേന്ദ്രം Madhyamam News Feeds

പാലിയേക്കരയില്‍ ടോള്‍ വര്‍ധന തല്‍ക്കാലമില്ല -കേന്ദ്രം Madhyamam News Feeds

Link to

പാലിയേക്കരയില്‍ ടോള്‍ വര്‍ധന തല്‍ക്കാലമില്ല -കേന്ദ്രം

Posted: 30 Aug 2013 12:55 AM PDT

Image: 

ന്യൂദല്‍ഹി: ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ മുഴുമിപ്പിക്കാതെ പാലിയേക്കരയില്‍ ടോള്‍ വര്‍ധിപ്പിക്കില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയ പാതയുടെ ശോച്യാവസ്ഥ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രി ഒസ്കാര്‍ ഫെര്‍ണാണ്ടസിന്‍്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ടോള്‍ വര്‍ധനക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍്റെ അറിയിപ്പ്.

മണ്ണുത്തി -വാളയാര്‍ മേഖലയില്‍ പൊളിഞ്ഞ ഭാഗങ്ങള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താനും  നിര്‍ദേശിച്ചു. ആഗസ്റ്റ് 26നാണ് ദേശീയ പാതയിലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്തെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് വിജ്ഞാപനം വന്നത്. ടോള്‍ പിരിവ് ആരംഭിച്ച് ഒന്നരവര്‍ഷമായിട്ടും കരാര്‍ വ്യവസ്ഥകള്‍ മുഴുവനായി പാലിക്കപ്പെട്ടിട്ടില്ല എന്ന ആരോപണം നിലനില്‍ക്കെയായിരുന്നു നിരക്കുകള്‍ വീണ്ടും കൂട്ടിയത്. ബി.ഒ.ടി നിയമ പ്രകാരം കരാറുകാര്‍ നിര്‍മിക്കേണ്ട ഡ്രൈനേജ്, രാത്രി വിളക്കുകള്‍, സര്‍വീസ് റോഡ്, ബസ് വെയിറ്റിങ് ഷെഡുകള്‍ തുടങ്ങിയ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ദേശീയപാതയുടെ വീതി 30 മീറ്റര്‍ ആക്കണമെന്ന കേരളത്തിന്‍്റെ ആവശ്യം പരിഗണിക്കാനും വയനാട് ദേശീയപാതയില്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിചേരാനും തീരുമാനിച്ചതായി  ഒസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി ആശങ്കാജനകം - പ്രധാനമന്ത്രി

Posted: 30 Aug 2013 12:26 AM PDT

Image: 

ന്യൂദല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ചയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍്റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.   അപ്രതീക്ഷമായ ബാഹ്യപ്രശ്നങ്ങളാണ്  രൂപയുടെ തകര്‍ച്ചക്കും മറ്റു സാമ്പത്തിക പ്രതിസന്ധിക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പരിഷ്കരണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.രാജ്യത്തെ ധനക്കമ്മി വര്‍ധിച്ചതും നിക്ഷേപത്തില്‍ നേരിട്ട  തിരിച്ചടിയുമാണ്  നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക്  കാരണമായത്. ആഭ്യന്തര -ബാഹ്യ പ്രശ്നങ്ങളും ഇതിന് കാരണമായി. രൂപയുടെ നില മെച്ചപ്പെടുത്തുന്നതിന് ധനകമ്മി കുറക്കാനുള്ള നടപടി സ്വീകരിക്കും. നിലവിലെ ധനക്കമ്മി 10 ബില്യണ്‍ ഡോളറായി കുറക്കാന്‍ ശ്രമിക്കും. രാജ്യത്തെ പാവപ്പെട്ടവരില്‍ എത്താത്ത സബ്സിഡികളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

 നിലവിലെ ധനക്കമ്മി കുറക്കക്കുന്നതിനായി കയറ്റുമതിയില്‍ വര്‍ധനവ് വരുത്തണം. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നാണയപ്പെരുപ്പം കൂടുതലാണ്. വിദേശനാണയ വിനിമയത്തിലെ പിഴവ് തിരുത്താനായാല്‍ ഇത് മറികടക്കാനാകും. നാണയപ്പെരുപ്പം കുറക്കുന്നതിനായുള്ള നടപടികളില്‍ ഊന്നികൊണ്ട് റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗത്തില്‍ കുറവുവരുത്തണമെന്നും സ്വര്‍ണത്തോടുള്ള താല്‍പര്യവും കുറക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  
അതേസമയം, പ്രധാനമന്ത്രിയുടെ വിശദീകരണങ്ങള്‍ തൃപ്തികരമെല്ളെന്നാരോപിച്ച് ബി.ജെ.പി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
 

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയില്ല

Posted: 30 Aug 2013 12:09 AM PDT

Image: 

കൊച്ചി: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ കിട്ടില്ല. ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം രേഖാമൂലം സര്‍ക്കാറിനെ അറിയിച്ചു. അഡ്മിനിസ്ട്രേറ്റ് രജിസ്ട്രാര്‍ തിരുവനന്തപുരത്തേക്ക് ഫാക്സ് അയക്കുകയായിരുന്നു.
അഞ്ചു ജഡ്ജിമാര്‍ അടങ്ങിയ അഡ്മിനിസ്ട്രേറ്റിവ് സമിതി ചേര്‍ന്ന യോഗത്തില്‍ ആണ് ഈ വിഷയത്തില്‍ തീരുമാനം എടുത്തത്. നിലവില്‍ ഹൈകോടതിയില്‍ എട്ടു ജഡ്ജിമാരുടെ കുറവുണ്ട്. സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുത്താല്‍ കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം.രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ നടക്കുന്ന കോടതികളില്‍ ഒന്നാണ് കേരള ഹൈകോടതി.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ഉപരോധ സമരം പിന്‍വലിച്ചത് യു.ഡി.എഫ് സിറ്റിങ് ജഡ്ജിയുടെ സേവനം പ്രഖ്യാപിച്ചതിനാല്‍ കൂടി ആയിരുന്നു. ഹൈകോടതിയുടെ തീരുമാനം പുറത്തുവന്ന സാഹചര്യത്തില്‍ സോളാര്‍ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ആശുപത്രിയിലെ കുടിവെള്ളത്തില്‍ പുഴുക്കള്‍

Posted: 29 Aug 2013 11:58 PM PDT

കായംകുളം: കായംകുളം ഗവ. ആശുപത്രിയിലെ കുടിവെള്ളത്തില്‍ വീണ്ടും പുഴുക്കള്‍ നുരച്ചുതുടങ്ങി. കുട്ടികളുടെ വാര്‍ഡിലെ പൈപ്പില്‍നിന്നുള്ള വെള്ളത്തിലാണ് വ്യാഴാഴ്ച പുഴുക്കളെ കണ്ടെത്തിയത്. വെള്ളം ഉപയോഗിച്ചവരുടെ മുഖത്തും മറ്റും പുഴുക്കള്‍ പറ്റിപ്പിടിച്ചിരുന്നതോടെ നടത്തിയ പരിശോധനയിലാണ് ഇവയുടെ ആധിക്യം ബോധ്യമായത്. ഇതേ ലൈനില്‍ നിന്നുള്ള വെള്ളമാണ് പ്രസവവാര്‍ഡിലും കാന്‍റീനിലും ഉപയോഗിക്കുന്നത്. 
തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയിലും പുഴക്കളെ കണ്ടെത്തിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. കാലപ്പഴക്കത്താല്‍ ദ്രവിച്ച് നശിച്ച പൈപ് ലൈനുകളിലൂടെയാണ് ഗവ. ആശുപത്രിയില്‍ ജലവിതരണം നടത്തുന്നത്. പൊട്ടിയ ഭാഗങ്ങളിലൂടെ പുഴുക്കള്‍ കയറുന്നത് ഇവിടെ പതിവാണ്. 
ഓരോ തവണ പുഴുക്കളെ കാണുമ്പോഴും പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുന്നതല്ലാതെ നടപടി ഉണ്ടാകാറില്ല. മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്ന ഭാഗത്ത് കൂടിയാണ് പൈപ് ലൈന്‍ കടന്നുപോകുന്നതെന്നത് വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. 
ഇത്തരം വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണേണ്ട ആശുപത്രി മാനേജിങ് കമ്മിറ്റിക്ക് ഇവിടെ നോക്കുകുത്തിയുടെ സ്ഥാനമാണുള്ളത്. സംഭവം അറിഞ്ഞ് സൂപ്രണ്ട് സ്ഥലത്തെത്തിയെങ്കിലും പരിഹാരം സംബന്ധിച്ച് കൈമലര്‍ത്താനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. 
ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ചും വിഷയത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ അത്യാഹിത വിഭാഗത്തിലേക്ക് മാര്‍ച്ച് നടത്തി.
 

തൃപ്രയാറിലെ ജലോത്സവം: സംഘര്‍ഷം ഉണ്ടാകുമെന്ന് ആശങ്ക

Posted: 29 Aug 2013 11:37 PM PDT

തൃപ്രയാര്‍: സെപ്റ്റംബര്‍ 18ന് തൃപ്രയാര്‍ പുഴയില്‍ ഒരേസമയത്ത് രണ്ടുക്ളബുകള്‍ നടത്തുന്ന ജലോത്സവം സംഘര്‍ഷത്തിലെത്തുമെന്ന് ആശങ്ക. തൃപ്രയാര്‍ ക്ഷേത്രത്തിന് മുന്‍വശത്ത് നിന്നാണ് എന്‍.ഇ.എസിന്‍െറ ജലോത്സവം ആരംഭിക്കുക. തൃപ്രയാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ ജലോത്സവം സമാപിക്കുന്നതും ക്ഷേത്രത്തിന് മുന്‍വശത്താണ.് അവരുടെ ഉദ്ഘാടന-സമാപനസമ്മേളന സ്റ്റേജ് ഇവിടെയാണ് . ഒരേ ദിവസം നടക്കുന്ന ഇരുവിഭാഗം ജലോത്സവങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന മാത്സര്യത്തെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം തൃപ്രയാര്‍ എന്‍.ഇ.എസ് കായലോരടൂറിസം ക്ളബ് ഈ തീരുമാനമെടുത്തത്.ക്ളബിന്‍െറ വള്ളങ്ങളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ചിറക്കിയ കുറിപ്പിലാണ് ജലോത്സവ ഷെഡ്യൂള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. 
 തൃപ്രയാര്‍ ക്ഷേത്രത്തിന് മുന്‍വശത്ത് നിന്ന് ജലോത്സവം ആരംഭിക്കുമെന്നും എന്‍.ഇ.എസ് തീരത്ത് സമാപിക്കുമെന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഇരുക്ളബുകളും ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷനും തുടങ്ങി. തൃപ്രയാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിനാണ് പൊലീസ്, കനാല്‍ ഓഫിസറും അനുമതി നല്‍കിയിട്ടുള്ളത്. 
ഓണാഘോഷം സംഘര്‍ഷത്തിലെത്തുമെന്ന് ആശങ്കയുയര്‍ന്നിട്ടും ബന്ധപ്പെട്ടവരുടെ ഇടപെടല്‍  ഉണ്ടായിട്ടില്ല.  എന്‍.ഇ.എസ് ക്ളബ്    ആഭ്യന്തരമന്ത്രിയെ  ഉദ്ഘാടനത്തിന്  കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
 

ഹരിത സന്ദേശവുമായി വിത്ത് വണ്ടി ജില്ലയില്‍

Posted: 29 Aug 2013 11:33 PM PDT

പത്തനംതിട്ട: കുട്ടികളുടെ മനസ്സിനെ കൃഷിയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വേറിട്ട കൃഷി പ്രചാരണ പരിപാടിയുമായി വിത്തുവണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി.  
കൃഷി വകുപ്പിന്‍െറ സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി എത്തിയ സ്കൂള്‍തല പ്രചാരണയാത്ര ആറന്മുള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇലന്തൂര്‍ ബ്ളോക്  പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്തു. 
ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ യാത്രക്ക് ശേഷമാണ് ആറന്മുളയില്‍ എത്തിയത്. ഭക്ഷ്യസുരക്ഷയിലൂടെ ഭക്ഷ്യസുഭിക്ഷയും ഭാവി സുരക്ഷിതമാക്കുകയെന്നതുമാണ് ലക്ഷ്യം. കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ മത്സരങ്ങള്‍ നടത്തി വരുന്നു. കടങ്കഥകളിലൂടെയും പാട്ടുകളിലൂടെയുമാണ് കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. സംസ്ഥാനമൊട്ടാകെ 50 ലക്ഷം പച്ചക്കറി വിത്ത് കിറ്റുകള്‍ ലഭ്യമാക്കിക്കഴിഞ്ഞു. 2500 വിദ്യാലയങ്ങളില്‍ 10 സെന്‍റ് കൃഷിക്ക് 5000 രൂപ വീതം ധനസഹായവും പദ്ധതിയുടെ ഭാഗമായി നല്‍കുന്നു. 
ബ്ളോക് പഞ്ചായത്ത് അംഗം മാത്യു തോമസ് അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എലിസബത്ത് നൈനാന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ചന്ദ്രന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ സിസി കുര്യന്‍, എ.ഇ.ഒ വത്സല ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. വിത്തുവണ്ടി  വെള്ളിയാഴ്ച രാവിലെ 10ന് പറക്കോട്  ബോയ്സ് ഹൈസ്കൂളിലും ഉച്ചക്ക് 12ന് പന്തളം എന്‍.എസ്.എസ് യു.പി.എസിലും ഉച്ചകഴിഞ്ഞ് രണ്ടിന് റാന്നി ഗവണ്‍മെന്‍റ് യു.പി.എസിലും 31ന് രാവിലെ 10 ന് പുല്ലാട് എസ്.വി.ജി.എച്ച്.എസിലും 11.15ന് വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് ഹൈസ്കൂളിലും 12.30ന് മല്ലപ്പള്ളി ഐ.കെ.എം. എല്‍.പി.എസിലും വൈകുന്നേരം മൂന്നിന് നെടുമ്പ്രം എച്ച്.എസിലും പര്യടനം നടത്തും. 
റാന്നി: വിത്തുവണ്ടി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് റാന്നിയിലെത്തും. വൈക്കം ഗവണ്‍മെന്‍റ് യു.പി സ്കൂളിലാണ് വാഹനം എത്തുന്നത്. കൃഷി വകുപ്പില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഏഴ് സീനിയര്‍ കൃഷി അസിസ്റ്റന്‍റുമാരുടെ നേതൃത്വത്തില്‍ തെരുവുനാടകം, നാടന്‍പാട്ട് എന്നിവയും ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വാഹനം എത്തുന്നതിനു മുമ്പായി വിവിധതരം കൃഷി രീതികളെപ്പറ്റി ഫിലിം പ്രദര്‍ശനം നടക്കും. ഒരു സ്കൂളില്‍ നിന്ന് അഞ്ച് കുട്ടികള്‍ വീതം റാന്നി ബ്ളോക്കിലെ 17 സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ് കുമാര്‍ കിഴക്കേവിളയില്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബെന്നി പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
 

നഴ്സുമാരില്ല: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം പ്രതിസന്ധിയില്‍

Posted: 29 Aug 2013 11:23 PM PDT

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്സുമാരുടെ കുറവുമൂലം രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭിക്കുന്നില്ല. അത്യാഹിത വിഭാഗത്തില്‍ ഉച്ച കഴിഞ്ഞുള്ള രണ്ട് ഡ്യൂട്ടി ഷിഫ്റ്റുകളിലാണ് നഴ്സുമാരുടെയും ജീവനക്കാരുടെയും കുറവ്. മൂന്ന് ഷിഫ്റ്റാണ് ആശുപത്രിയിലെ ഡ്യൂട്ടി സമയം. രാവിലെ എട്ട് മുതല്‍ 1.30 വരെയും ഉച്ചക്ക് 1.30 മുതല്‍ 7.30 വരെയും രാത്രി 7.30 മുതല്‍ പിറ്റേദിവസം രാവിലെ വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ രാവിലെ ഒ.പിയുള്ളതിനാല്‍ സാധാരണ കൂടുതല്‍ രോഗികള്‍ എത്താറില്ല. എന്നാല്‍ ഉച്ചകഴിഞ്ഞ് സ്ഥിതി വ്യത്യസ്തമാണ്. രാത്രിയാണ് അപകടത്തില്‍പെടുന്നവര്‍ അടക്കം കൂടുതല്‍ രോഗികള്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്നത്.
രണ്ടും മൂന്നും ഷിഫ്റ്റുകളിലെ ഡ്യൂട്ടിക്ക് നാല് നഴ്സുമാരും രണ്ട് ജീവനക്കാരും മാത്രമാണുള്ളത്. അതില്‍ രണ്ട് നഴ്സുമാര്‍ മാത്രമാണ് സ്ഥിരം ജീവനക്കാര്‍. ഒരാള്‍ ബോണ്ട് പ്രകാരവും മറ്റൊരാള്‍ വളന്‍റിയറി വ്യവസ്ഥയിലും ജോലി ചെയ്യുന്നവരാണ്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, അസ്ഥിരോഗം, ജനറല്‍ സര്‍ജറി വിഭാഗം യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പുരുഷ -സ്ത്രീ സംരക്ഷണ മുറികളിലും മൈനര്‍ തിയറ്ററിലും അക്വാകെയര്‍ യൂനിറ്റിലും ഏത് സമയവും 50 ലധികം രോഗികള്‍ കാണും. പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ മുറികളില്‍ നാല് നഴ്സുമാര്‍ വേണം കുത്തിവെപ്പ് നല്‍കാനും ട്രിപ് ഇടാനും. കൂടാതെ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ യഥാസമയം ബന്ധപ്പെട്ട വാര്‍ഡുകളിലോ ശസ്ത്രക്രിയ തിയറ്ററുകളിലോ എത്തിക്കുന്നതിന്‍െറ ഉത്തരവാദിത്തവും നഴ്സുമാര്‍ക്കാണ്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞാണ് വാഹനാപകടത്തില്‍പെട്ട് വരുന്നവരുടെ തിരക്ക് കൂടുതല്‍. അപകടങ്ങളില്‍പെടുന്നവരുടെ എണ്ണം ക്രമാതീതമാണ്. അടുത്തിടെ ഒരു പൊതുവിശേഷ ദിവസം രാത്രി വാഹനാപകടങ്ങളില്‍പെട്ട് മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തതും അല്ലാതെയുമായി 200 ലധികം പേരാണ് ചികിത്സ തേടിയത്. രോഗികളെ വാര്‍ഡില്‍ എത്തിക്കുന്നതിന് ഒരു നഴ്സിങ് അസിസ്റ്റന്‍റും ഒരു ഗ്രേഡ് -രണ്ട് ജീവനക്കാരനും മാത്രമാണുള്ളത്. രോഗിയെ വാര്‍ഡില്‍ എത്തിച്ച് വീണ്ടും അടുത്ത രോഗിയെ കൊണ്ടുപോകണമെങ്കില്‍ ശരാശരി ഒരു മണിക്കൂറിലധികം വേണം. ഇത് ചില സമയങ്ങളില്‍ രോഗികളുടെ ബന്ധുക്കളുടെ ആക്ഷേപത്തിനും ഇടയാക്കുന്നുണ്ട്.

തീവ്രവാദിയുടെ പിതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല -ഭട്കലിന്‍്റെ പിതാവ്

Posted: 29 Aug 2013 11:22 PM PDT

Image: 

ബംഗളൂരു: ഒരു തീവ്രവാദിയുടെ പിതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ളെന്ന് ബുധനാഴ്ച അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസീന്‍ ഭട്കലിന്‍്റെ പിതാവ് സറാര്‍ സിദ്ധിബപ്പ. വീട്ടില്‍ വരുമ്പോഴെല്ലാം യാസീന്‍ ഒരു സാധാരണ കുട്ടിയായിരുന്നു. ബിസിനസ് ആരംഭിക്കുന്നതിനെന്ന് പറഞ്ഞാണ് മകന്‍ ദുബായിലേക്ക് പോയത്. ഭട്കലുമായി നേരില്‍ കണ്ടിട്ട് ഏഴു വര്‍ഷമായി. പൊലീസ് വിവരം അറിയിച്ചപ്പോഴാണ് മകനെ അറസ്റ്റ് ചെയ്തതിനെകുറിച്ച് അറിഞ്ഞത്. അറസ്റ്റിലായത് തന്‍്റെ മകനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. തങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു. നാട്ടുകാര്‍ സംസാരിക്കാറില്ല. എല്ലാവരും സംശയത്തോടെയാണ് തങ്ങളെ കാണുന്നത്. ബന്ധുക്കള്‍ വീട് സന്ദര്‍ശിക്കാറില്ല. ഓരോ ദിവസം കഴിയുന്തോറും കുടുംബം മരണത്തിലേക്ക് സാവധാനം അടുക്കുകയാണെന്നും സിദ്ധിബപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യാസീന്‍ ഭട്കലിന്‍്റെ മറ്റൊരു സഹോദരനായ സമദിനെ 2010ല്‍ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെറ്റ് മനസിലാക്കിയ പൊലീസ് പിന്നീട് വിട്ടയച്ചു. സമദ് ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്നു. ഈ സംഭവത്തെ കുടുംബം അതിജീവിച്ചതാണ്. കുറ്റവാളിയെങ്കില്‍ ഭട്കലിനെ കുടുംബം പിന്തുണക്കില്ളെന്ന് സിദ്ധിബപ്പ വ്യക്തമാക്കി.
അതേസമയം, ഭീകരരെ വാര്‍ത്തെടുക്കുന്ന ഫാക്ടറി എന്നാണ് തങ്ങളുടെ ചെറിയ പട്ടണം അറിയപ്പെടുന്നതെന്ന് ഭട്കല്‍ നിവാസികള്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളിലധികം അപവാദം മാത്രമാണ്. ദൃശ്യ മാധ്യമങ്ങള്‍ തങ്ങളെ വേട്ടയാടുന്നു.  ഭീകരര്‍ എന്ന മുദ്രകുത്തപ്പെട്ടാണ് ഇത്രയും കാലം ജീവിച്ചത്. യാസീന്‍ ഭട്കലിന്‍്റെ അറസ്റ്റോടെ ഇതിന് അറുതിയായെന്ന് പ്രത്യാശിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

കോട്ടയം-കുമളി റോഡ് ദേശസാത്കരണവും കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയും യാത്രക്കാര്‍ക്ക് ശാപമാകുന്നു

Posted: 29 Aug 2013 11:20 PM PDT

പീരുമേട്: കോട്ടയം-കുമളി റൂട്ട് ദേശസാത്കരിച്ചതും കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയും ഹൈറേഞ്ചിന് ദുരിതം സമ്മാനിക്കുന്നു. 1999 ല്‍ കോട്ടയം-കുമളി റൂട്ട് ദേശസാത്കരിച്ചതിന് ശേഷമാണ് യാത്രാദുരിതം ആരംഭിച്ചത്.
ദേശസാത്കരണ ഭാഗമായി കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍ നിന്ന് 15 മിനിറ്റ് ഇടവിട്ട് കുമളിക്ക് ഓര്‍ഡിനറി സര്‍വീസുകള്‍ ആരംഭിച്ചു. ഇതോടൊപ്പം ടൗണ്‍ ടു ടൗണ്‍ ബസുകളും തിരുവനന്തപുരം, കൊല്ലം, എറണാകുളം, കളിയിക്കാവിള ഡിപ്പോകളില്‍ നിന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും തുടങ്ങി.
ഹൈറേഞ്ചിലെ സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന അവസരത്തില്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസ് ആരംഭിച്ചപ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ ഇതുവഴി സര്‍വീസ് നടത്തിയിരുന്ന 29 സ്വകാര്യബസുകള്‍ സര്‍വീസ് ഉപേക്ഷിച്ചു. 2000ത്തില്‍ കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലെ കുത്തക ഉടമകള്‍ മാത്രം സര്‍വീസുകള്‍ ഉപേക്ഷിക്കാതെ ഓടിച്ചു. 2001 ല്‍ കോട്ടയം, കുമളി റൂട്ടില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ റൂട്ടില്‍ നിന്ന് പിന്‍വലിച്ചു. ഇതോടൊപ്പം ഓര്‍ഡിനറി ബസുകളുടെ എണ്ണവും കുറച്ചു.
കളിയിക്കാവിള, എറണാകുളം, തിരുവനന്തപുരം ഡിപ്പോകളില്‍ നിന്ന് കുമളിക്കുള്ള ഫാസ്റ്റ് സര്‍വീസുകളും റദ്ദാക്കി. 2004 ല്‍ കുമളി ഡിപ്പോ ഉദ്ഘാടനം ചെയ്യുകയും കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍ നിന്ന് ആരംഭിച്ച സര്‍വീസുകള്‍ കുമളി ഡിപ്പോക്ക് നല്‍കി. ആദ്യ ആറ് മാസം സര്‍വീസുകള്‍ കാര്യക്ഷമമായി നടത്തി. പിന്നീട് സ്വകാര്യബസ് ഉടമകളുമായി ഒത്തുകളിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അവതാളത്തിലായി.
2006 മുതല്‍ 600 വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കിയെങ്കിലും സ്കൂള്‍ സമയത്തെ സര്‍വീസുകള്‍ മിക്കപ്പോഴും റദ്ദാക്കുകയാണ്. 2009 മുതല്‍ കുമളിയില്‍ നിന്നുള്ള സ്വകാര്യബസുകള്‍ ഫാസ്റ്റായി മാറുകയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ റദ്ദാക്കുകയും ചെയ്തതോടെ യാത്രക്കാര്‍ ക്ളേശിക്കുകയാണ്.
കുട്ടിക്കാനം-കുമളി റൂട്ടിലെ 45 കി.മീ. ദൂരത്തില്‍ സമാന്തര സര്‍വീസുകളാണ് ഹ്രസ്വദൂര യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്രയം. കുമളി ഡിപ്പോയില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന ഏഴ് ബസുകള്‍ 12 വര്‍ഷം പഴക്കമുള്ളവയാണ്. ദിവസം 440 കി.മീ. സര്‍വീസ് നടത്തുന്ന പഴഞ്ചന്‍ ബസുകള്‍ വഴിയില്‍ കിടക്കുന്നതും പതിവ് കാഴ്ചയാണ്. കുമളി ഡിപ്പോക്ക് കൂടുതല്‍ ബസ് അനുവദിക്കുക, പഴയവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ രാവിലെ 8.15ന് എറണാകുളത്തേക്ക് ആരംഭിച്ച സൂപ്പര്‍ ഫാസ്റ്റ് റദ്ദാക്കി ബസ് പത്തനാപുരം ഡിപ്പോക്ക് നല്‍കി. പ്രതിദിനം 15,000 രൂപ വരുമാനം ലഭിച്ചിരുന്ന ബസാണ് സ്വകാര്യ ഫാസ്റ്റിനുവേണ്ടി റദ്ദാക്കിയത്. ഈ സര്‍വീസ് നിര്‍ത്താന്‍ പെന്‍ഷനായ ഒരു ജനറല്‍ മാനേജര്‍ പരോക്ഷമായി ഇടപെട്ടതും പരാതി ഉയര്‍ത്തിയിരുന്നു. 
കുത്തക സ്വകാര്യബസ് ഉടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ ലാഭം നാമമാത്രമായ ഉടമകളും 40ല്‍പ്പരം ബസുകള്‍ക്കാണ് ലഭിക്കുന്നത്. ദേശസാത്കരണ നിയമപ്രകാരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാത്തതിനാല്‍ ഓര്‍ഡിനറി സര്‍വീസ് ആരംഭിക്കാന്‍ തയാറായ ഉടമകള്‍ക്ക് പെര്‍മിറ്റും ലഭിക്കുന്നില്ല.
കുമളി ഡിപ്പോയില്‍ നിന്ന് മലബാര്‍ മേഖലകളിലേക്ക് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ഒരുസര്‍വീസ് പോലും ആരംഭിക്കാന്‍ സാധിച്ചില്ല. കുടിയാന്‍മല-കുമളി റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ നടത്തിയ നീക്കവും ഡിപ്പോയിലെ ചിലര്‍ അട്ടിമറിച്ചു. ഡിപ്പോയില്‍ നിന്ന് യാത്രാക്ളേശം പരിഹരിക്കുന്ന രീതിയില്‍ സര്‍വീസ് നടത്താന്‍ സാധിക്കാതെ സ്വകാര്യസര്‍വീസുകളെ സഹായിക്കുന്ന നടപടിയും ഡിപ്പോക്ക് വരുമാന നഷ്ടവും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഹൈറേഞ്ചിലെ യാത്രാക്ളേശം പരിഹരിക്കാന്‍ ആരംഭിച്ച കുമളി ഡിപ്പോ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ശാപമാകുന്നു.
 

ലോറിയില്‍ കടത്തിയ 198 ചാക്ക് ഗോതമ്പ് പിടികൂടി

Posted: 29 Aug 2013 11:11 PM PDT

കാസര്‍കോട്: മതിയായ രേഖകളില്ലാതെ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന ഒരു ലോഡ് ഗോതമ്പ് വിദ്യാനഗര്‍ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച ഉച്ചയോടെ ബി.സി റോഡ് ജങ്ഷന് സമീപത്ത് വാഹനപരിശോധനക്കിടയിലാണ് കണ്ണൂര്‍ രജിസ്ട്രേഷനുള്ള ചരക്കുലോറി പിടികൂടിയത്.
ലോറിയിലുണ്ടായിരുന്ന 198 ചാക്ക് ഗോതമ്പ് കസ്റ്റഡിയിലെടുത്ത് ജില്ലാ സപൈ്ള ഓഫിസര്‍ക്ക് കൈമാറി. ഡ്രൈവര്‍ നീലേശ്വരം സ്വദേശി സെബാസ്റ്റ്യനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
കോഴിക്കോട്ടെ ഗോഡൗണില്‍നിന്ന് മംഗലാപുരത്തെ മില്ലിലേക്ക് കൊണ്ടുപോകുന്നതായി കാണിക്കുന്ന ബില്ലാണ് ഡ്രൈവര്‍ ഹാജരാക്കിയത്. ഇത് സംശയമുളവാക്കുന്നതായി പൊലീസ് പറഞ്ഞു. മറ്റു രേഖകളൊന്നും ഇയാളുടെ പക്കലില്ല.
സംഭവം സംബന്ധിച്ച് ജില്ലാ സപൈ്ള ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  

Thursday, August 29, 2013

എം.പി ഫണ്ട് പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ തീരുമാനം Madhyamam News Feeds

എം.പി ഫണ്ട് പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ തീരുമാനം Madhyamam News Feeds

Link to

എം.പി ഫണ്ട് പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ തീരുമാനം

Posted: 28 Aug 2013 11:46 PM PDT

കൊല്ലം: ജില്ലയിലെ എം.പി ഫണ്ട് പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. എം.പിമാര്‍ പദ്ധതികള്‍ നിര്‍ദേശിച്ചാലുടന്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷതവഹിച്ച ആസൂത്രണവകുപ്പ് അഡീഷനല്‍ സെക്രട്ടറി വി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു.
കാലതാമസം അംഗീകരിക്കില്ല. എസ്റ്റിമേറ്റ് എടുക്കുന്നത് മുതല്‍ ഭരണ-സാങ്കേതിക അനുമതി നേടിയെടുക്കാനും പണികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനും ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കണം.
ഉദ്യോഗസ്ഥരുടെ പ്രമോഷനോ സ്ഥലംമാറ്റമോ പദ്ധതി പ്രവര്‍ത്തനത്തെ തകിടംമറിക്കാത്ത തരത്തില്‍ സംവിധാനം രൂപപ്പെടുത്തണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് നടത്തുന്ന പ്രവൃത്തികളില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാവുന്നതാണ്.  
എം.പി അനുവദിക്കുന്ന ഇത്തരം തുക വെവ്വേറെ അക്കൗണ്ടില്‍ സൂക്ഷിച്ച് പദ്ധതി നിര്‍വഹണത്തിന് ഉപയോഗിക്കണം. ഉദ്യോഗസ്ഥര്‍ എല്ലാമാസവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിക്കണം. പരിശോധനാ രജിസ്റ്റര്‍ സൂക്ഷിക്കുകയും നിര്‍മാണ പുരോഗതി രേഖപ്പെടുത്തുകയും വേണം. അപാകത കണ്ടത്തെിയാല്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ട്, സ്വകാര്യ വ്യക്തികളുടേതടക്കം സാമ്പത്തിക സഹായങ്ങള്‍ എന്നിവ ലഭ്യമാക്കി പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ച് ആലോചിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. 14ാം  ലോക്സഭയുടെ പരിധിയിലെ പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികളും 15ാം ലോക്സഭയുടെ ആദ്യമൂന്ന് വര്‍ഷത്തെ പ്രവൃത്തികളും ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
കലക്ടര്‍ ബി. മോഹനന്‍, പ്രേം കൃപാല്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹനപരിശോധന: 14 പേരുടെ ലൈസന്‍സ് റദ്ദാക്കി

Posted: 28 Aug 2013 11:41 PM PDT

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി റോഡിലിറങ്ങി നടത്തിയ മിന്നല്‍പരിശോധനയില്‍ 14 പേരുടെ ലൈസന്‍സ് റദ്ദാക്കി.
ആറ്മാസം കഴിഞ്ഞേ ഇനി ഇവരുടെ ലൈസന്‍സ് പുതുക്കി ലഭിക്കൂ. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിച്ച മൂന്നുപേരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഡെപ്യൂട്ടി കമീഷണര്‍ ഡോ. ശ്രീനിവാസ്, ആര്‍.ടി.ഒ കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തില്‍ വ്യാപകപരിശോധന നടത്തിയത്.  കിഴക്കേകോട്ട, തമ്പാനൂര്‍, ഈഞ്ചക്കല്‍, വെള്ളയമ്പലം, ഉള്ളൂര്‍ എന്നിവിടങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ 10 വരെയായിരുന്നു മിന്നല്‍ പരിശോധന. ആല്‍ക്കൊമീറ്റര്‍ വഴി മദ്യപിച്ചതിന്‍െറ അളവുകൂടി കണക്കാക്കിയാണ് കേസെടുത്തത്.  
 രാത്രി ആള്‍ ജാമ്യത്തില്‍ വിട്ട 14 പേരുടെ ലൈസന്‍സ്  ബുധനാഴ്ച രാവിലെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹെല്‍മറ്റ് ധരിക്കാത്തവരുള്‍പ്പെടെ 198 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പിഴയായി 29,400 രൂപ ഈടാക്കി. ഹെല്‍മറ്റ് ഉപയോഗിക്കാത്തതും കാറില്‍ കൂളിങ് പേപ്പര്‍ ഒട്ടിച്ചതുമായ 125 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.  മദ്യപിച്ച്  വാഹനമോടിക്കുന്നവരെ കണ്ടത്തൊനുള്ള പരിശോധന തുടരുമെന്നും ഇത്തരത്തിലുള്ളവരുടെ ലൈസന്‍സ് സ്ഥലത്ത് വെച്ച് തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.  സി.ഐമാരായ പി. നിയാസ്, എം.ആര്‍. സതീഷ്കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.വി. വിനോദ്, ഡി. വേണുകുമാര്‍, എസ്. മാലിക്, ബി.വി. ശ്രീകുമാര്‍, വി.കെ. ദിനേശ്, എസ്.ഐമാരായ രാജു, സജി, പ്രകാശ്, ഒ. ഗോപകുമാര്‍, മോഹന്‍കുമാര്‍, എ.എം.വി.ഐമാരായ സുരേഷ്, ശ്രീജിത്ത്, രജനീഷ്, അനില്‍കുമാര്‍, സുനില്‍, മനോജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ബിഷപ് പാലസ് റോഡ് ഇന്ന് ടാറിങ് തുടങ്ങും

Posted: 28 Aug 2013 11:37 PM PDT

തൃശൂര്‍: കോര്‍പറേഷന്‍െറ കീഴിലുള്ള 12 പ്രധാന റോഡുകളിലൊന്നായ ബിഷപ് പാലസ് റോഡ് വ്യാഴാഴ്ച ടാറിങ് തുടങ്ങും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് ടാറിങ് തുടങ്ങുന്നത്. ഇതോടെ കുണ്ടും കുഴിയും മാറ്റി ഓണത്തെ വരവേല്‍ക്കാന്‍ കോര്‍പറേഷനിലെ ഒരുറോഡെങ്കിലും സജ്ജമാവുമെന്നാണ് പ്രതീക്ഷ. ബിഷപ്പാലസ് മുതല്‍ ചെമ്പുക്കാവ് വരെയുള്ള റോഡ് ബിറ്റിവിന്‍സ് മെക്കാഡം ആന്‍ഡ് ബിറ്റിവിന്‍സ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് ടാര്‍ ചെയ്യുന്നത്.
മാര്‍ അപ്രേം ദേവാലയത്തിന് മുന്നിലാണ് പണിതുടങ്ങുന്നത്. റീടാറിങ്ങിന് മുന്നോടിയായി കുണ്ടും കുഴിയുമായി കിടക്കുന്ന മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ബിഷപ് പാലസ് റോഡിലെ കുഴിയടക്കല്‍ നേരത്തെ കഴിഞ്ഞിരുന്നു. ദിവാന്‍ജിമൂല , പൂത്തോള്‍ എന്നിവിടങ്ങളിലും കുഴിയടക്കല്‍ കഴിഞ്ഞ ദിവസം കഴിഞ്ഞു. അശ്വിനി റോഡില്‍ നിന്ന് തുടങ്ങിപൂങ്കുന്നം ജങ്ഷന്‍ വരെയും ഹൈറോഡിലും കുഴിയടക്കല്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ചെയ്യുന്ന റോഡുകള്‍ക്ക് അഞ്ചുവര്‍ഷത്തെ ഗ്യാരണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് അവകാശപ്പെടുന്നത്.
 

ലുലു മാള്‍ ഭൂമി കയ്യേറിയെന്ന നിലപാടില്‍ മാറ്റമില്ല -സി.പി.എം

Posted: 28 Aug 2013 11:30 PM PDT

Image: 

കൊച്ചി: ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ലുലു മാള്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എം. ദിനേശ് മണി. ലുലു മാള്‍ ഇടപ്പള്ളി തോട് കയ്യേറിയിട്ടുണ്ടെന്നും കയ്യേറ്റം നടന്നിട്ടില്ലെന്ന സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്നും ദിനേശ് മണി വ്യക്തമാക്കി.

പിണറായി വിജയന്‍ ലുലു മാളിന് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടില്ല. ലുലുവിന്റെ ബോള്‍ഗാട്ടി പദ്ധതിയോടും സി.പി.എമ്മിന് ഇതേ നിലപാടാണെന്നും ദിനേശ് മണി കൂട്ടിച്ചേര്‍ത്തു.

ലുലു മാള്‍ വിഷയത്തില്‍ എം.എ യൂസഫലിയെ പൂര്‍ണമായി പിന്തുണച്ചും സര്‍ക്കാറിനെയും കോര്‍പറേഷനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയും നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടപ്പള്ളിത്തോട് കയ്യേറാന്‍ യൂസഫലി കൈക്കോട്ടെടുത്ത് പോയിട്ടില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ലുലു മാളിനു മുമ്പില്‍ സി.പി.എം പ്രത്യക്ഷ പരിപാടിക്കില്ലെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് എറണാകുളം ജില്ലാ കമ്മിറ്റി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

വര്‍ണച്ചാര്‍ത്തണിഞ്ഞ് ശോഭായാത്രകള്‍

Posted: 28 Aug 2013 11:02 PM PDT

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോട്ടപ്പുറം കുന്നം തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ശോഭായാത്ര സംഘം എന്നിവ നടന്നു. അഴിയന്നൂര്‍ ചുണ്ടേക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട്, ശോഭായാത്ര, ഭക്തി പ്രഭാഷണം, സംഗീതാര്‍ച്ചന, വാരസദ്യ എന്നിവയുണ്ടായി.
നെടുവള്ളി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സമ്പൂര്‍ണ നാരായണീയ പാരായണം, പ്രസാദ ഊട്ട്, ശോഭായാത്ര എന്നിവ നടന്നു.
പെരിങ്ങോട്ട് കോഴിശ്ശേരി ആലിക്കല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രസാദ ഊട്ട്, ശോഭായാത്രാ സംഗമം, ചാക്യാര്‍കൂത്ത് എന്നിവ നടന്നു. തിരുനാരായണപുരം തേലക്കാട് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ശോഭായാത്ര എന്നിവ നടന്നു. തിരുവാഴിയോട് ചേറുംകുട്ടി വിഷ്ണു ക്ഷേത്രത്തില്‍ ശോഭായാത്ര, ഓട്ടന്തുള്ളല്‍ എന്നിവയുണ്ടായി.
ഈശ്വരമംഗലം ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷം നടന്നു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കടമ്പഴിപ്പുറം വായില്യാംകുന്ന് ശങ്കര ബാലഗോകുലം ശോഭായാത്ര നടത്തി. കൊല്ലിയാനി ശ്രീദുര്‍ഗാ ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ കടമ്പഴിപ്പുറത്ത് ശോഭായാത്ര നടന്നു.
പട്ടാമ്പി: ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ പട്ടാമ്പി പന്തക്കല്‍ ക്ഷേത്രാങ്കണത്തില്‍ ചെറുശോഭയാത്രകള്‍ സമാപിച്ചു. സിനിമാ നടന്‍ ഗോവിന്ദ്  പത്മസൂര്യ മഹാശോഭയാത്ര ഉദ്ഘാടനം ചെയ്തു.
പട്ടാമ്പി ഗുരുവായൂരപ്പന്‍ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.
ചെര്‍പ്പുളശ്ശേരി: വിവിധദേശങ്ങളില്‍ നിന്നുള്ള ശോഭായാത്രാ ചെറുസംഘങ്ങള്‍ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്ര മൈതാനത്ത് സമ്മേളിച്ച്, ടൗണ്‍ ചുറ്റി അയ്യപ്പന്‍കാവില്‍ സമാപിച്ചു. വീരമംഗലം, കാറല്‍മണ്ണ, മാങ്ങോട്, നെല്ലായ, എഴുവന്തല ഭാഗങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു.
കൊപ്പം: നടുവട്ടം ശ്രീദുര്‍ഗ ബാല ഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ തുടര്‍ വള്ളിക്കാവില്‍ നിന്ന് ശോഭായാത്ര ആരംഭിച്ചു.
താളമേളങ്ങളും നിശ്ചല ദൃശ്യങ്ങളും അകമ്പടിയായി. കൈപ്പുറം ചിനവതിക്കാവില്‍ സമാപിച്ചു. എടപ്പലം മഹാദേവി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ മുത്തശ്ശിയാര്‍ കാവില്‍ നിന്നാരംഭിച്ച് ശിവക്ഷേത്രത്തില്‍ സമാപിച്ചു.
അലനല്ലൂര്‍: അലനല്ലൂര്‍, കര്‍ക്കിടാംകുന്ന്, ഉണ്ണിയാല്‍ എന്നിവിടങ്ങളില്‍ ശോഭായാത്ര സംഘടിപ്പിച്ചു. അയ്യപ്പന്‍കാവ് ക്ഷേത്രാങ്കണത്തില്‍ നിന്ന് ആരംഭിച്ച വര്‍ണശബളമായ ഘോഷയാത്ര തെച്ചിക്കോട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അവസാനിച്ചു.

രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാക്കി ഐ.ടി മേഖല

Posted: 28 Aug 2013 10:56 PM PDT

Image: 

ബംഗളൂരു: രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തെ  ഐ.ടി മേഖലക്ക്  ഗുണം ചെയ്യുന്നു. രൂപയുടെ ഇടിവ് റെക്കോര്‍ഡിലത്തെിയതോടെ രാജ്യത്തെ പ്രധാന  ഐ.ടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടി.സി.എസ് തുടങ്ങി പ്രമുഖ ഐ.ടി കമ്പനികളുടെയും വരുമാനത്തില്‍ വര്‍ധനവുണ്ടായി.
ബുധനാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ  68.85 എന്ന നിലയിലേക്ക്  താഴ്ന്നിരുന്നു. സോഫ്റ്റ്വെയര്‍ കയറ്റുമതിയും പുറം ജോലിക്കരാറുകളുമാണ് മിക്ക ഐ.ടി സ്ഥാപനങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സ്.
ഇതര വ്യവസായിക മേഖലകള്‍ തളര്‍ന്നതോടെ രാജ്യത്തിന്‍െറ വിദേശ വ്യാപാരക്കമ്മി കുറക്കുന്നതിന് സഹായിക്കുന്നത് പ്രധാനമായും ഐ.ടി മേഖലയാണ്.
രാജ്യത്ത് ഏറ്റവുമധികം പുറംകരാര്‍ ജോലി ചെയ്യുന്ന ടാറ്റ കണ്‍സല്‍ട്ടന്‍സിയുടെ ലാഭത്തില്‍ കഴിഞ്ഞമാസം അരശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.  ഏപ്രിലില്‍ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക്  ഏഴു ശതമാനവും വിദേശ ജീവനക്കാര്‍ക്ക് രണ്ടു മുതല്‍ ആറു ശതമാനവും വരെ ശമ്പള വര്‍ധന കമ്പനി നല്‍കിയിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ഇന്‍ഫോസിസിന്‍െറ ലാഭം 2300 കോടി രൂപയിലേക്ക് ഉയര്‍ന്നു.  സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയില്‍ 14 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ്   കമ്പനി പ്രതീക്ഷിക്കുന്നത്.  
എന്നിരുന്നാലും രൂപയുടെ മൂല്യത്തകര്‍ച്ച പുറംകരാര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് പോലും പൂര്‍ണമായും നല്ല വാര്‍ത്തയല്ല. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച താല്‍ക്കാലികം മാത്രമാകും എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മൂല്യം ഇടിയുമ്പോള്‍ വിദേശ കമ്പനികള്‍ കരാര്‍ നല്‍കാതെയാകും.
വര്‍ഷത്തില്‍ 8500 കോടിയുടെ കയറ്റുമതി വരുമാനമാണ് രാജ്യത്തെ ഐ.ടി മേഖലക്കുള്ളത്. രൂപയുടെ മൂല്യമിടിവ് ദീര്‍ഘകാല കരാറുകളെ മോശമായാണ് ബാധിക്കുകയെന്ന് സോഫ്റ്റ്വെയര്‍, സേവന കമ്പനികളുടെ ദേശീയ അസോസിയേഷന്‍ പ്രസിഡന്‍റായ സോം മിത്തല്‍ പറഞ്ഞു. രൂപയുടെ മൂല്യം ഉയരുകയാണെങ്കില്‍ ഇപ്പോള്‍ ഏര്‍പ്പെടുന്ന കരാറുകള്‍ രാജ്യത്തെ കമ്പനികള്‍ക്ക് നഷ്ടം വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ കാരണം കഴിഞ്ഞ വര്‍ഷം നിരവധി കമ്പനികള്‍ സോഫ്റ്റ്വെയര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇതുകാരണം ലഭ്യമായ പുതിയ പദ്ധതികള്‍ക്കും കരാറുകള്‍ക്കും വേണ്ടി ഐ.ടി കമ്പനികള്‍ തമ്മില്‍ ശക്തമായ മത്സരം നടന്നിരുന്നു. ചില കമ്പനികള്‍ കരാര്‍ തുകയില്‍പോലും ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു. രൂപയുടെ മൂല്യമിടിവ് കരാര്‍ തുക ഉയര്‍ത്താന്‍ കമ്പനികളെ സഹായിക്കും.

ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസീന്‍ ഭട്കല്‍ അറസ്റ്റില്‍

Posted: 28 Aug 2013 10:45 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസീന്‍ ഭട്കല്‍ പിടിയിലായി. ദല്‍ഹി-കര്‍ണാടക പൊലീസിന്റെ സംയുക്ത നീക്കത്തില്‍ ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ഇന്ത്യ-നേപാള്‍ അതിര്‍ത്തിയില്‍ നിന്നാണ് യാസീന്‍ ഭട്കല്‍ പിടിയിലായത്.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ ലശ്കറെ ത്വയ്യിബ തീവ്രവാദി അബ്ദുല്‍ കരീം തുണ്ടയെ ചോദ്യം ചെയ്തതില്‍ നിന്നാണ് യാസീന്‍ ഭട്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മുപ്പതുകാരനായ ഇയാള്‍ കര്‍ണാടകയിലെ തീരപ്രദേശമായ ഭട്കല്‍ സ്വദേശിയാണ്.

രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങളിലും യാസീന്‍ ഭട്കലിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. 17 പേര്‍ കൊല്ലപ്പെട്ട 2010ലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ ബോംബുകള്‍ സ്ഥാപിച്ചത് യാസീന്‍ ഭാട്കലാണെന്നാണ് എന്‍.ഐ.എ വാദം.

യാസീന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ചിരിതൂകി... കളിയാടി...

Posted: 28 Aug 2013 10:42 PM PDT

പെരിന്തല്‍മണ്ണ: നഗര-ഗ്രാമവീഥികളെ ഉണ്ണിക്കണ്ണന്‍മാര്‍ അമ്പാടിയാക്കി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളും ബാലഗോകുലങ്ങളും വിവിധ സംഘടനകളും സംഘടിപ്പിച്ച ശോഭായാത്രയില്‍ കൃഷ്ണ-രാധാ വേഷങ്ങളും  ശ്രീകൃഷ്ണാവതാരകഥയിലെ കഥാപാത്രങ്ങളും അണിനിരന്നതോടൊപ്പം ചെണ്ടമേളവും ഗജവീരന്‍മാരും ശോഭായാത്രകള്‍ക്ക് മാറ്റ് കൂട്ടി.
അങ്ങാടിപ്പുറം മാണിക്യപുരം വിഷ്ണു ക്ഷേത്രം, വൈലോങ്ങര ശ്രീധര്‍മ ചാരിറ്റബ്ള്‍ ട്രസ്റ്റ് പരിസരം, പരിയാപുരം പാലൂര്‍ക്കാട് വിഷ്ണു ക്ഷേത്രം, ചെരക്കാപറമ്പ് അയ്യപ്പക്ഷേത്രം, വലമ്പൂര്‍ പാലക്കോട് ശിവക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച ശോഭയാത്രകള്‍ അങ്ങാടിപ്പുറം തളിക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭയാത്രയായി ഇടത്തുപുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.
വെള്ളാട്ട് പുത്തൂര്‍ മഹാക്ഷേത്രത്തില്‍ ശോഭയാത്ര, രുദ്രാഭിഷേകം, കൃഷ്ണന് നവകം, പഞ്ചഗവ്യം, തന്ത്രിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജ, മഹാഭാരതം പ്രശ്നോത്തരി, അക്ഷരശ്ളോകം, ഗീതാപാരായണം എന്നിവ നടന്നു.
അങ്ങാടിപ്പുറം മുതുവറ വിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 8.30 മുതല്‍ മാതൃസമിതിയുടെ സമ്പൂര്‍ണ നാരായണീയ പാരായണം, ജ്ഞാനപ്പാന പാരായണം, നാമ സങ്കീര്‍ത്തനം, നിറമാല, ചുറ്റുവിളക്ക് പ്രസാദ ഊട്ട് എന്നിവ നടന്നു. പാതാക്കര മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഭക്തി പ്രഭാഷണം, ഉറിയടി, വഴുക്കുമരകയറ്റം എന്നിവ നടന്നു. ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ച ചുറ്റുവിളക്കിന്‍െറ ഉദ്ഘാടനം നടന്നു.
കീഴാറ്റൂര്‍: മണ്ണാര്‍മല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ നടന്നു. പച്ചീരി ജലദുര്‍ഗാ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ഗണപതിഹോമം, പാലഭിഷേകം, നാമജപം, പ്രസാദ വിതരണം എന്നിവയുണ്ടായി.
കീഴാറ്റൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ നേതൃത്വത്തില്‍ പൂന്താനം കീഴേടം മഹാവിഷ്ണു-ശ്രീ കൃഷ്ണക്ഷേത്രത്തിലും പൂന്താനം ഇല്ലത്തും വിവിധ പരിപാടികള്‍ നടന്നു. രാവിലെയും വൈകീട്ടും ക്ഷേത്രത്തില്‍ നിന്ന് ഇല്ലത്തേക്ക് ഗജവീരന്‍മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് ഉണ്ടായി. ഉച്ചക്ക് പ്രസാദവിതരണവും നടന്നു.
തച്ചിങ്ങനാടം: കായലോട്ട് ശിവക്ഷേത്രത്തില്‍ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര പൂന്താനം മഹാവിഷ്ണു-ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.
കൊളത്തൂര്‍: പടിഞ്ഞാറേക്കുളമ്പ് കണ്ണച്ചന്‍ പരദേവതാ ക്ഷേത്രം, തെക്കേക്കര രായിരമംഗലം ശിവക്ഷേത്രം, വയമ്പറ്റ വിഷ്ണു ക്ഷേത്രം, കൊറ്റിയാര്‍ക്കാവ് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോവിലകം ഗോവിന്ദപുരം ക്ഷേത്രത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി കൊളത്തൂര്‍ ടൗണ്‍ വഴി വയമ്പറ്റ വിഷ്ണു ക്ഷേത്രത്തിലത്തെി. നാമസങ്കീര്‍ത്തനം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. ഓടക്കുഴലുകളുമായി ഉണ്ണിക്കണ്ണന്‍മാരും പൂത്താലമേന്തിയ ഗോപികമാരും ശോഭായാത്രക്ക് നിറപ്പകിട്ടേകി.
കോവിലകം ഗോവിന്ദപുരം ക്ഷേത്രത്തില്‍ ജയകൃഷ്ണന്‍ കൊളത്തൂരിന്‍െറ ഭക്തിപ്രഭാഷണവും അരങ്ങേറി. വളപുരം കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ശോഭായാത്ര മലങ്കീഴനാട് വിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു.
മേലാറ്റൂര്‍: പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തില്‍ പുലര്‍ച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, അന്നദാനം, എടത്തനാട്ടുകര വിശ്വനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം എന്നിവയും വൈകീട്ട് നിശ്ചലദൃശൃങ്ങള്‍, നാമജപം, വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കൈപ്പുള്ളി വിഷ്ണുവേട്ടേക്കരന്‍ ക്ഷേത്രത്തിലേക്ക് ശോഭായാത്രയും നടന്നു.
 

അരുണാചലില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ 14 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു

Posted: 28 Aug 2013 10:37 PM PDT

Image: 

ഇറ്റാനഗര്‍: രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ അനുദിനം  ആശങ്കയിലാഴ്ത്തി അതിക്രമങ്ങള്‍ പെരുകുന്നു. ദല്‍ഹി, മുംബൈ പീഡനങ്ങളുടെ ഞെട്ടല്‍ ഒടുങ്ങും മുമ്പ് അരുണാചലില്‍ നിന്ന് നടുക്കുന്ന മറ്റൊന്നു കൂടി. സ്കൂള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ 14 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതാണ് പുതിയത്.
അരുണാചലിലെ വെസ്റ്റ് സിയാങ്ങിലെ ലികാബാലിയിലെ സ്കൂളിലാണ് സംഭവം. നാലു മുതല്‍ 13 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് ക്രൂര പീഡനത്തിനിരകളായത്. മൂന്ന് വര്‍ഷത്തിലേറെയായി ഇവരെ വാര്‍ഡന്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ പരാതി നല്‍കിയയെങ്കിലും പ്രിന്‍സിപ്പാള്‍ അത് നിരസിക്കുകയായിരുന്നു. 13 പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ വിപിന്‍ വിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക ചൂഷണം,പീഡനം എന്നീ കുറ്റങ്ങള്‍ പ്രതിക്കുമേല്‍ ചാര്‍ത്തിയിട്ടുണ്ട്. 400ഓളം കുട്ടികള്‍ പഠിക്കുന്ന ഏഴാം തരം വരെയുള്ള സ്കൂളില്‍ അധ്യാപകനായും ഇയാള്‍ ജോലി ചെയ്യുന്നുണ്ട്.
 
ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് ലികാബാലി തെരുവില്‍ ജനങ്ങള്‍ രോഷപ്രകടനവുമായി ഇറങ്ങി. സ്കൂളിനെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ട് സ്ഥലവാസികളും വിദ്യാര്‍ഥികളും പൊലീസ് സുപ്രണ്ടിനെ വളഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പാളിനെയും മറ്റു രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റകൃത്യം രക്ഷിതാക്കളെ അറിയിക്കുന്നതിനെതിരെ വാര്‍ഡനും സ്കൂള്‍ അധികൃതരും കുട്ടികളെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

‘കണ്‍ഫ്യൂഷന്‍’ തീരാതെ ജനം

Posted: 28 Aug 2013 10:30 PM PDT

Subtitle: 
ആധാര്‍:പുതിയ ഉത്തരവ്

പത്തനംതിട്ട: പാചക വാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ വേണമെന്നതില്‍ കേന്ദ്രത്തിലെ ഏകോപനമില്ലായ്മ പുറത്തുവന്നതോടെ സമ്പൂര്‍ണ ആധാര്‍ നടപ്പാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പത്തനംതിട്ട ജില്ലയില്‍ ജനത്തിന് ‘കണ്‍ഫ്യൂഷന്‍’.
സബ്സിഡിക്ക് ആധാര്‍  നിര്‍ബന്ധമാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍െറ പുതിയ നിര്‍ദേശം ചൊവ്വാഴ്ച രാത്രിയോടെയാണ്  പുറത്തുവന്നത്. ആധാര്‍ നിര്‍ബന്ധമില്ളെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ, ആസൂത്രണ സഹമന്ത്രിയുടെ അറിയിപ്പ് കഴിഞ്ഞദിവസം ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു.
പുതിയ തീരുമാനം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്. ജില്ലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇനിയും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ളത്. എല്‍.പി.ജി സബ്സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ളെങ്കിലും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണെന്നാണ് കേന്ദ്രസഹമന്ത്രി രാജീവ് ശുക്ള പറഞ്ഞത്. സബ്സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത് തെറ്റാണെന്നും ഇത് തിരുത്താന്‍ നിര്‍ദേശം നല്‍കിയതായുമാണ് അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചത്. എന്നാല്‍, പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണിപ്പോള്‍.
എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന നിലപാടില്‍ തന്നെയാണ് എണ്ണക്കമ്പനികള്‍. ആധാര്‍ കാര്‍ഡ് ഇല്ലാതെ എങ്ങനെ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാന്‍ കഴിയുമെന്ന് കമ്പനികള്‍ ചോദിക്കുന്നു. ആധാര്‍ വേണ്ടേന്ന ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്നാണ് അവര്‍ പറയുന്നത്.
  ഇത് ഭാവിയില്‍  ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്‍െറ സൂചനകളായാണ് കാണുന്നത്. ബാങ്ക് വഴി സബ്സിഡി നല്‍കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന ജില്ലകളില്‍ നിന്നും കേരളത്തിലെ പത്തനംതിട്ട,  വയനാട് ജില്ലകളെയാണ് ആദ്യഘട്ടത്തില്‍  ഉള്‍പ്പെടുത്തിയത്.
ആധാര്‍ കാര്‍ഡ് നമ്പര്‍,പാചക വാതക ഏജന്‍സിയിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ പാചകവാതകം സബ്സിഡി നിരക്കില്‍ നല്‍കില്ളെന്നാണ് അധികൃതര്‍ പറഞ്ഞത്. ആശങ്കയിലായ ജനങ്ങള്‍ ആധാര്‍ കാര്‍ഡ് ലഭിക്കാനായി ഏറെ കഷ്ടപ്പാടുകളാണ് സഹിച്ചത്. ജില്ലയില്‍ 75 ശതമാനത്തോളം പേര്‍ ഇതിനകം ആധാര്‍ കാര്‍ഡ് എടുത്തതായാണ് കണക്ക്. ഇനി ആധാര്‍ എടുക്കാനുള്ളവര്‍ക്ക് മൂന്ന് മാസത്തെ (നവംബര്‍ 30 വരെ) സമയം കൂടി അനുവദിച്ചിട്ടുമുണ്ട്.
മാസങ്ങള്‍ക്ക് മുമ്പേ അപേക്ഷിച്ച നിരവധി പേര്‍ക്ക് കാര്‍ഡ് ലഭിക്കാനുണ്ട്.
എന്‍റോള്‍മെന്‍റ് സ്ളിപ്പുമായി അക്ഷയ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടിട്ടും പലര്‍ക്കും മറുപടി ഇല്ളെന്നും പരാതിയുണ്ട്. തപാലില്‍ അയച്ച കാര്‍ഡുകള്‍ മിക്കവര്‍ക്കും ഇനിയും ലഭിച്ചിട്ടില്ല.
ചിലരുടെ എന്‍റോള്‍മെന്‍റ് സ്ളിപ്പുകള്‍ നഷ്ടപ്പെട്ടതിനാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തി അന്വേഷിക്കാനും കഴിയുന്നില്ല. ഗ്യാസ് കണക്ഷനുള്ളവര്‍ നല്ളൊരു ശതമാനവും വിദേശ മലയാളികളാണ്.
ഇവരില്‍ പലരും ജോലിക്കായി വിദേശത്തായതിനാല്‍ ആധാര്‍ കാര്‍ഡ് എടുക്കാനും കഴിഞ്ഞിട്ടില്ല.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP