സ്വാഗതം
WELCOME

News Update..

Tuesday, August 27, 2013

ബൊളീവിയന്‍ പ്രശ്നം; ബ്രസീല്‍ വിദേശകാര്യ മന്ത്രി രാജി വെച്ചു Madhyamam News Feeds

ബൊളീവിയന്‍ പ്രശ്നം; ബ്രസീല്‍ വിദേശകാര്യ മന്ത്രി രാജി വെച്ചു Madhyamam News Feeds

Link to

ബൊളീവിയന്‍ പ്രശ്നം; ബ്രസീല്‍ വിദേശകാര്യ മന്ത്രി രാജി വെച്ചു

Posted: 26 Aug 2013 11:30 PM PDT

Image: 

ബ്രസീലിയ: ബൊളീവിയയുമായുള്ള നയതന്ത്ര പ്രശ്നത്തെ തുടര്‍ന്ന് ബ്രീസിലിയന്‍ വിദേശകാര്യ മന്ത്രി അന്‍േറാണിയോ പാട്രിയോറ്റ് രാജി വെച്ചു. കുറ്റാരോപണം നേരിടുന്ന ബൊളീവിയന്‍ സെനറ്ററെ ബ്രസീലിന്‍്റെ  എംബസിയില്‍ നിന്ന് കടന്നു കളയാന്‍ സഹായിച്ച വിവാദത്തെ തുടര്‍ന്നാണ് രാജി.  പ്രസിഡണ്ട് ദില്‍മ റൂസഫ് ആണ് പാട്രിയോറ്റിന്‍്റെ രാജി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു വര്‍ഷത്തിലേറെയായി ബൊളീവിയയിലെ ലാ പാസിലെ ബ്രസീലിയന്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്ന റോജര്‍ പിന്‍്റോയാണ് ഇരു രാജ്യങ്ങളുടെയും അനുമതിയില്ലാതെ ഒൗദ്യോഗിക വാഹനത്തില്‍ കടന്നു കളഞ്ഞത്. പിന്‍്റേ ായെ രക്ഷപ്പെടാന്‍ സഹായിച്ചതായി ഒരു ബ്രീസിലിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബൊളീവിയയില്‍ അഴിമതി അടക്കം 14 കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടതായി ആരോപണമുയര്‍ന്നയാളാണ് റോജര്‍ പിന്‍്റോ.  എന്നാല്‍, കുറ്റങ്ങള്‍ നിഷേധിച്ച റോജര്‍ തനിക്ക് എംബസിയില്‍ അഭയം നല്‍കണമെന്ന് ബ്രസീലിനോട് ആവശ്യപ്പെടുകയായിരുന്നു.

തഴവയില്‍നിന്ന് 75 ലക്ഷത്തിന്‍െറ സ്പിരിറ്റ് പിടിച്ചെടുത്തു

Posted: 26 Aug 2013 11:20 PM PDT

Subtitle: 
കണ്ടെത്തിയത് 7,070 ലിറ്റര്‍
കരുനാഗപ്പള്ളി: തഴവയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ വര്‍ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന 7,070 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. മാരുതി, അംബാസഡര്‍ കാറുകള്‍ കസ്റ്റഡിയിലെടുത്തു. വര്‍ക്ഷോപ് നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്പിരിറ്റിന് 75 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു.
കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം പുതിയകാവിന്സമീപം ശ്രീനിലയത്തില്‍ വേലായുധന്‍ (60), വള്ളികുന്നം കടുവിങ്കല്‍ പറമ്പ് ചൂരക്കല്ലേല്‍ വീട്ടില്‍ രാജേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുതിയകാവ്-ചക്കുവള്ളി റോഡില്‍ വളാലി ജങ്ഷനും തഴവ ആദിത്യവിലാസം ഹൈസ്കൂളിനുമിടയില്‍ വര്‍ക്ഷോപ്പില്‍ 202 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 7,070 ലിറ്റര്‍ വരുന്ന സ്പിരിറ്റാണ് പിടിച്ചെടുത്തത്. 35 ലിറ്റര്‍ വീതം കൊള്ളുന്ന കന്നാസുകളിലായിരുന്നു സ്പിരിറ്റ്. തിങ്കളാഴ്ച രാവിലെയാണ് കൊല്ലം എക്സൈസ് സി.ഐ. ബി. സുരേഷിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. എക്സൈസ് അസി. കമീഷണര്‍ എം. അനില്‍കുമാറിന്‍െറ നിര്‍ദേശമനുസരിച്ചായിരുന്നു സ്പിരിറ്റ് വേട്ട.
ഓണക്കാലത്ത് വന്‍തോതില്‍ സ്പിരിറ്റ് കേരളത്തിലും തെക്കന്‍ജില്ലകളിലും അന്യസംസ്ഥാനങ്ങളില്‍നിന്ന് ഒഴുകുന്നുണ്ടെന്ന വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തിവരികയായിരുന്നു. ഇതിന്‍െറ ഭാഗമായി കുണ്ടറ പള്ളിമുക്കിനുസമീപം വാഹനപരിശോധന നടത്തവെ അതുവഴി വന്ന മാരുതി കാര്‍ നിര്‍ത്താതെ അമിതവേഗത്തില്‍ ഓടിച്ചുപോയതിനെത്തുടര്‍ന്ന് എക്സൈസ് സംഘം പിന്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മൂന്ന് കന്നാസ് സിപിരിറ്റ് കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന രാജേഷിനെ ചോദ്യംചെയ്തപ്പോള്‍ സിപിരിറ്റ് തഴവയിലെ വാഹന വര്‍ക്ഷോപ്പില്‍നിന്ന് ചില്ലറ ആവശ്യക്കാര്‍ക്ക് കൊണ്ടുപോയതാണെന്നും പറഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തഴവ വളാലി ജങ്ഷനുസമീപമുള്ള വര്‍ക്ഷോപ് വളഞ്ഞ് വര്‍ക്ഷോപ്പിലും സമീപത്തെ ഷെഡിലും സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കന്നാസുകള്‍ കണ്ടെടുക്കുകയായിരുന്നു. വര്‍ക്ഷോപ്പിലെ അംബാസഡര്‍ കാറിലും സ്പിരിറ്റ് വെച്ചിരുന്നു.
അഞ്ച് വര്‍ഷമായി വേലായുധന്‍ വര്‍ക്ഷോപ് നടത്തുകയാണ്. പ്രതികളെയും സ്പിരിറ്റും മാരുതി-അംബാസഡര്‍ കാറുകളും കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 
സ്പിരിറ്റ് വേട്ട റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബിനോജ്, എം. മഹേഷ്, ടോണി ജോസ്, മധുസൂദനന്‍, പ്രിവന്‍റീവ് ഓഫിസര്‍മാരായ സി. മോഹനന്‍, വി.എ. ഷാജഹാന്‍, എക്സൈസ് സിവില്‍ ഓഫിസര്‍മാരായ അനില്‍ ആന്‍റണി, എം. മനോജ്ലാല്‍, ശ്രീജയന്‍, അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

പി.ടി.എ യോഗത്തിനെത്തിയവരെ തടഞ്ഞു; പ്രതിഷേധം ശക്തം

Posted: 26 Aug 2013 11:16 PM PDT

കഴക്കൂട്ടം: കാര്യവട്ടം എന്‍ജിനീയറിങ് കോളജില്‍ പി.ടി.എ യോഗത്തിനെത്തിയവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുമുണ്ട്. 
സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പഠിപ്പുമുടക്കല്‍ സമരങ്ങളെയും മറ്റും തുടര്‍ന്ന് മുടങ്ങിയിരുന്ന ക്ളാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പുനരാരംഭിച്ചത്. കോളജില്‍ സമാധാന അന്തരീക്ഷം പുന$സ്ഥാപിക്കാനും ക്ളാസുകള്‍ മുടക്കമില്ലാതെ നടത്തുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് തിങ്കളാഴ്ച പി.ടി.എ ജനറല്‍ ബോഡി വിളിച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവിടെ രൂക്ഷമാണ്. നാളുകളായി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍  തയാറാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ നേരിട്ട് കോളജ് നടപടികളില്‍ ഇടപെടുന്നതാണ് പ്രശ്നകാരണമത്രെ. മാസങ്ങളായി പ്രിന്‍സിപ്പല്‍ ഇല്ല. അധ്യാപകരില്‍ ഭൂരിഭാഗവും സ്ഥിരം ജീവനക്കാരല്ല.  അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന അധ്യാപകരെ പിരിച്ചുവിടുമെന്നുവരെ ഭീഷണിയുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി പഠിപ്പുമുടക്കലുകളാണ് കോളജില്‍ നടന്നത്. രണ്ടാഴ്ച മുമ്പ് കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ നല്‍കിയ പേര് അനുസരിച്ചാണ് വിദ്യാര്‍ഥികളെ പിടികൂടിയതെന്ന് ആക്ഷേപമുണ്ട്. സംഘര്‍ഷം നടക്കുന്ന സമയം കോളജിന് പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നയാളെ വരെ പൊലീസ് അറസ്റ്റ് ചെയ്ത്  റിമാന്‍ഡ് ചെയ്തതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. 
കഴിഞ്ഞ തിങ്കളാഴ്ച ക്ളാസ് പുനരാരംഭിച്ചശേഷമാണ് പി.ടി.എ ജനറല്‍ ബോഡി വിളിച്ചത്. എന്നാല്‍ സെക്യൂരിറ്റി വിഭാഗം ജീവനക്കാര്‍ രക്ഷാകര്‍ത്താക്കളെ കോളജിനുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാര്‍ തടഞ്ഞു. ചിലര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അസഭ്യം വിളിച്ചതായും ആക്ഷേപമുണ്ട്. 
രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒടുവില്‍ പി.ടി.എ ഭാരവാഹികളും ഡെപ്യൂട്ടി രജിസ്ട്രാറുമായി രണ്ട് മണിക്കൂറിലേറെ ചര്‍ച്ച നടത്തി. ഒരാഴ്ചക്കകം പ്രിന്‍സിപ്പല്‍ എത്തുമെന്നും കുട്ടികളുടെ സസ്പെന്‍ഷനും കേസുകളും പിന്‍വലിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കുമെന്നും പി.ടി.എ വൈസ് പ്രസിഡന്‍റ് സോമന്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇക്കാര്യം അറിയിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സംസാരിക്കേണ്ടത് പ്രിന്‍സിപ്പലാണെന്ന് അറിയിച്ചശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ വിദ്യാര്‍ഥികളെ വൈരാഗ്യത്തോടെയാണ് കാണുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 
വിവിധ ജില്ലകളില്‍നിന്ന് അറുനൂറിലേറെപേര്‍ യോഗത്തിനെത്തിയിരുന്നു.

440 കോടിയുടെ 1555 പദ്ധതികള്‍ക്ക് അംഗീകാരം

Posted: 26 Aug 2013 11:02 PM PDT

തൃശൂര്‍: ജില്ലാ പഞ്ചായത്തിന്‍െറ 12ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി  440 കോടിയുടെ   1555 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 
പഞ്ചായത്തുകളുമായി ചേര്‍ന്ന് 249 പദ്ധതികള്‍ നടപ്പാക്കും. ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് 54 കോടി, ഫാം- സ്കൂള്‍ നവീകരണത്തിന് 32 കോടി, സംസ്ഥാന ആവിഷ്കൃത പദ്ധതികള്‍ക്ക് 10 കോടി, പട്ടികവര്‍ഗ മേഖലയില്‍ രണ്ടുകോടി, പട്ടികജാതി മേഖലയില്‍ 78 കോടി, പൊതുമേഖലയില്‍ 119 കോടി, വനിതാ ഘടകപദ്ധതിയില്‍ 10 കോടി എന്നിവ അംഗീകാരം നല്‍കിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി പ്രസിഡന്‍റ് ഇന്‍ ചാര്‍ജ് അനില്‍ അക്കര അറിയിച്ചു. 1995ല്‍ ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നശേഷം 2010 വരെ 15 വര്‍ഷങ്ങളില്‍ ചെലവഴിച്ചത് 300 കോടി രൂപയില്‍ താഴെയാണ്. പദ്ധതി പ്രവര്‍ത്തനത്തില്‍ വലിയ തുകയുടെ കുറവാണ് മുന്‍കാലങ്ങളില്‍ വന്നിരുന്നത്. പഞ്ചായത്തുകളുമായി സംയോജിത പദ്ധതികള്‍ നടപ്പാക്കിയതുവഴി  കഴിഞ്ഞവര്‍ഷം 99 ശതമാനം ഫണ്ട് ചെലവഴിക്കാന്‍ സാധിച്ചു. ഈവര്‍ഷം മുതല്‍ ഏകദേശം 20 കോടി രൂപയുടെ അധിക വിഭവമാണ് ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നതെന്ന് അനില്‍ അക്കര പറഞ്ഞു.  
ഈവര്‍ഷം മുതല്‍ പദ്ധതി പ്രവര്‍ത്തന ത്തില്‍ സമൂല മാറ്റവും സമഗ്രവികസനവുമാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന് പ്രവര്‍ത്തന കലണ്ടര്‍ ഉണ്ടാക്കും. ഈവര്‍ഷം ആരംഭിക്കുന്ന പദ്ധതികള്‍ക്ക് 30 ദിവസം മുതല്‍ 750 ദിവസങ്ങളാണ് പ്രവര്‍ത്തനത്തിന് നീക്കിവെച്ചിരിക്കുന്നത്. 30 ദിവസത്തിനകം സാങ്കേതിക അനുമതി, ടെന്‍ഡര്‍ എന്നിവ പൂര്‍ത്തീകരിച്ച് പദ്ധതി അവസാനിപ്പിക്കുന്നതിനുള്ള തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. 
കോള്‍നിലങ്ങളിലെ  വെള്ളം സംഭരിച്ച് വേനലില്‍ കൃഷിക്കും കുടിക്കാനും ഉപയോഗപ്രദമാക്കുന്ന ജലസമൃദ്ധി പദ്ധതിക്ക് 780 ദിവസമാണ് മാറ്റിവെച്ചത്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്  ജനുവരി  മുതല്‍  മേയ് വരെ 150 ദിവസങ്ങള്‍ മാറ്റിവെച്ചു. ഇതുവഴി മാര്‍ച്ച് 31ന് ശേഷം പൂര്‍ത്തിയാക്കാ ത്ത പദ്ധതികളുടെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയും എസ്റ്റിമേറ്റുകളില്‍ വരുന്ന വര്‍ധന യും ഒഴിവാക്കാം. പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാവും.
ഇന്ത്യയില്‍ ഒരു തദ്ദേശസ്ഥാപനം നടപ്പാക്കുന്ന ഏറ്റവും വലിയ അടങ്കല്‍ വരുന്ന  പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സുതാര്യവും കുറ്റമറ്റതാക്കാനും ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും ജില്ലാ പഞ്ചായത്തംഗങ്ങള്‍ ചെയര്‍മാന്മാരായുള്ള ഡിവിഷന്‍തല മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കും. ഡിവിഷന്‍സഭകള്‍ മൂന്നുമാസം ഇടവിട്ട് അവലോകനയോഗം നടത്തി പുരോഗതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. യോഗത്തില്‍ പ്രസിഡന്‍റിന്‍െറ ചുമതലയുള്ള വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ അക്കര അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍.പി. ബഷീര്‍, അഡ്വ. ഷെജീന മജീദ്, അഡ്വ. വിദ്യാ സംഗീത്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍, ടി. നിര്‍മല, ഇ. വേണുഗോപാലമേനോന്‍, സി.സി. ശ്രീകുമാര്‍, പി.കെ. രാജന്‍, ഷാഹു, പി.കെ. ഡേവിസ് മാസ്റ്റര്‍, കെ.കെ. ശ്രീനിവാസന്‍, ഷീല വിജയകുമാര്‍, സി.എം. നൗഷാദ്, പി.എസ്. മോഹന്‍ദാസ്, കല്ലൂര്‍ ബാബു, ആര്‍. ശുഭകുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ പങ്കെടുത്തു. 
 

ഒറ്റപ്പാലം താലൂക്ക് ഓഫിസിലും സബ് കലക്ടറുടെ ഓഫിസിലും ജപ്തി

Posted: 26 Aug 2013 10:58 PM PDT

Subtitle: 
ബസ്സ്റ്റാന്‍ഡ് സ്ഥലമെടുപ്പ് കേസ്
ഒറ്റപ്പാലം: നഗരസഭാ ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സിന്‍െറ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒറ്റപ്പാലം സബ് കലക്ടറുടെയും താലൂക്ക് ഓഫിസിലെയും ജംഗമവസ്തുക്കള്‍ കോടതി ജപ്തി ചെയ്തു.
സബ് കോടതി വിധിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു ജപ്തി നടപടികള്‍. അഡീഷനല്‍ ജില്ലാ കോടതിയിലെ ആമീന്‍മാരായ കെ. രാധാകൃഷ്ണന്‍, എസ്. അജിത്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ജപ്തി. 
സബ്കലക്ടറുടെ ഔദ്യാഗിക കാറും തഹസില്‍ദാരുടെ ജീപ്പും ഓഫിസുകളിലെ കമ്പ്യൂട്ടറും മേശ, കസേര, അലമാര തുടങ്ങിയ ഫര്‍ണിച്ചറുകളും ജപ്തി ചെയ്തു.
ജപ്തി സാധനങ്ങള്‍ കോടതിയില്‍ എത്തിക്കുന്നതിന് സെപ്റ്റംബര്‍ ഏഴ് വരേക്ക് സമയം അനുവദിച്ചു. സബ് കലക്ടര്‍ ഡോ. എ. കൗശികന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി പരിഗണിച്ചാണ് അനുമതി. അതേസമയം, ഇക്കാലയളവിനുള്ളില്‍ പത്ത് ലക്ഷം രൂപയും ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജ് ഇനത്തില്‍ 10,000 രൂപയും കെട്ടിവെക്കാനും സബ് ജഡ്ജി കെ. ബിജുമോന്‍ ഉത്തരവിട്ടു. 
ഇതേ തുടര്‍ന്ന് ജപ്തി ചെയ്ത ജംഗമ വസ്തുക്കള്‍ അതാതിടങ്ങളില്‍ തന്നെ തുടരും.
നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡിന് സ്ഥലം നല്‍കിയവരില്‍ ചെര്‍പ്പുളശ്ശേരി സ്വദേശി പാറയില്‍ ഇബ്രാഹിമിന്‍െറ ഭാര്യ ഖദീജ, കാറല്‍മണ്ണ തേനാമൂച്ചിക്കല്‍ മുഹമ്മദിന്‍െറ മകന്‍ മുഹമ്മദ്കുട്ടി എന്നിവര്‍ ഒറ്റപ്പാലം സബ്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അന്യായ ഹരജിയിലാണ് വിധി. 24,27,597 രൂപ ഖദീജക്കും 26,83,895 രൂപ മുഹമ്മദ് കുട്ടിക്കും നഷ്ടപരിഹാരം നല്‍കാന്‍ കോടതി നേരത്തെ വിധിച്ചിരുന്നു. 
തുടര്‍ന്ന് അവധിയും നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ ആഗസ്റ്റ് 27നുണ്ടായ വിധിയെ തുടര്‍ന്ന് പണം അടക്കുന്നതിലുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ജപ്തി ചെയ്തത്. 
സ്ഥലത്തിന്‍െറ വില നിശ്ചയിച്ചതില്‍ റവന്യൂ വകുപ്പിന്‍െറ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. നഗരസഭ ഏറ്റെടുത്ത ഭൂമിക്ക് വില നിശ്ചയിച്ചു നല്‍കിയത് റവന്യുവകുപ്പായിരുന്നു. അതേസമയം, ഒറ്റപ്പാലം നഗരസഭ ഇതില്‍ കക്ഷിയല്ല.
 

അരീക്കോട് താലൂക്കാശുപത്രി: മന്ത്രി കെ.എം. മാണി പ്രഖ്യാപനം നടത്തും

Posted: 26 Aug 2013 10:56 PM PDT

അരീക്കോട്: ബ്ളോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രം ഗവ. താലൂക്കാശുപത്രിയാക്കുന്നതിന്‍െറ ഔദ്യാഗിക പ്രഖ്യാപനം ധനമന്ത്രി കെ.എം. മാണി നിര്‍വഹിക്കും. സെപ്റ്റംബര്‍ ഒന്നിന് അരീക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി, ജില്ലാ കലക്ടര്‍ കെ. ബിജു, ആരോഗ്യവിഭാഗം ഡയറക്ടര്‍ വി.കെ. ജമീല എന്നിവര്‍ സംബന്ധിക്കും. വൈകീട്ട് നാലരക്കാണ് ചടങ്ങ്.
ബജറ്റ് പ്രസംഗത്തില്‍  താലൂക്കാശുപത്രിയാക്കുന്ന കാര്യം പരിഗണിക്കുകയും ആറ് മാസത്തിനുള്ളില്‍ നടപ്പാക്കുകയും ചെയ്തതായി പി.കെ. ബഷീര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൂപ്രണ്ട്, ലേ സെക്രട്ടറി, വിവിധ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ തുടങ്ങി 30ലധികം തസ്തികകളില്‍ മൂന്ന് മാസത്തിനകം നിയമനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം കഴിഞ്ഞ് അഞ്ചും പത്തും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടക്കാത്ത ആശുപത്രികള്‍ സംസ്ഥാനത്ത് തന്നെ ഏറെയുള്ളപ്പോഴാണ് അരീക്കോട് താലൂക്കാശുപത്രിക്ക് ഈ സൗഭാഗ്യം ലഭിച്ചതെന്നും എം.എല്‍.എ പറഞ്ഞു. 
അരീക്കോട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് തൃക്കാക്കരയിലെ പള്ളുരുത്തിയിലാണ് ഈ വര്‍ഷം താലൂക്കാശുപത്രിയായി ഉയര്‍ത്തുന്ന സാമൂഹികാരോഗ്യകേന്ദ്രമുള്ളത്.
 പൊതുജനങ്ങളില്‍നിന്ന് സ്ഥലം വിട്ടുകിട്ടിയാല്‍ ഇപ്പോള്‍ സ്ഥലസൗകര്യക്കുറവുള്ള ആശുപത്രി അങ്ങോട്ട് മാറ്റാന്‍ ശ്രമിക്കുമെന്നും എം.എല്‍.എ പറഞ്ഞു. താലൂക്കാശുപത്രി പ്രഖ്യാപനം അരീക്കോടിന്‍െറ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സഫറുല്ല പറഞ്ഞു.
 ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങളായ അന്‍വര്‍ കാരാട്ടില്‍, ഉമ്മര്‍ വെള്ളേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി

Posted: 26 Aug 2013 10:55 PM PDT

Image: 

ബംഗളൂരു: ബംഗളൂരു സ്ഫോടന പരമ്പരക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. കേസ് ഗൗരവതരമാണെന്നും മഅ്ദനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൂന്നു വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന മഅ്ദനിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയാണ് തള്ളുന്നത്.

സ്വന്തം ചെലവില്‍ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നാണ് ഇത്തവണ ജാമ്യാപേക്ഷയില്‍ മഅ്ദനി ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് മഅ്ദനിയുടെ ആരോഗ്യാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. കാഴ്ചക്കുറവിന് കാരണമായ ഡയബറ്റിക് റെറ്റിനോപതി, നാഡിതളര്‍ച്ച, പുറംവേദന, കഴുത്തിനെ ബാധിക്കുന്ന സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്, ഇടതുകാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെടല്‍, നട്ടെല്ലില്‍ നീര്‍ക്കെട്ട്, ആസ്ത്മ തുടങ്ങി ഹൃദ്രോഗം വരെയുള്ള രോഗങ്ങള്‍ മഅ്ദനിക്കുണ്ടെന്ന് വ്യക്തമാക്കി ജയില്‍ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, അമ്പതുകാരന് ഉണ്ടാകുന്ന സാധാരണ രോഗങ്ങളേ മഅ്ദനിക്കുള്ളൂവെന്നും ചികിത്സക്കായി ജാമ്യം അനുവദിക്കരുതെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എസ്. ദൊരൈരാജു തടസ്സവാദമുന്നയിച്ചു. എന്നാല്‍ പിന്നീട് മഅ്ദനിക്ക് പത്തിലേറെ രോഗങ്ങളുണ്ടെന്നും ചികിത്സക്ക് വഴങ്ങുന്നില്ലെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

അനാഥാലയങ്ങള്‍ കുട്ടികളുടെ സംരക്ഷണം അവകാശമാക്കുന്ന നിയമത്തിന് പുറത്ത്

Posted: 26 Aug 2013 10:55 PM PDT

മഞ്ചേരി:   ജുവനൈല്‍ ജസ്റ്റിസ് ആക്ട് 13 വര്‍ഷം മുമ്പ് നിലവില്‍വന്നിട്ടും സംസ്ഥാനത്തെ അനാഥാലയങ്ങള്‍ ഇപ്പോഴും പഴയ ഒര്‍ഫനേജ് കണ്‍¤്രടാള്‍ നിയമത്തിന്‍െറ പരിധിയില്‍.  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും പ്രത്യേക പരിഗണനയും സംരക്ഷണവും  ഉറപ്പുവരുത്താനുമാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം നിലവില്‍ വന്നത്. 
നേരത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനരീതി പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ പൊലീസിന്‍െറ ചുമതലയായിരുന്നു. പിന്നീട് സാമൂഹികക്ഷേമവകുപ്പ് വിപുലമായതോടെ വകുപ്പിന് കൈമാറി. 18 വയസ്സുവരെയുള്ളവരുടെ സംരക്ഷണം കുട്ടികളുടെ അവകാശമായി പ്രഖ്യാപിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിലവില്‍ വന്നത്. 
അവകാശമെന്നതിനേക്കാള്‍ പുനരധിവാസമടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് അനാഥ, അഗതി മന്ദിരങ്ങളില്‍ നടക്കുന്നത്. ഉഷ ടൈറ്റസ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്തിറങ്ങിയ ഉത്തരവില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്‍െറ ഭാഗമായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് ഓര്‍ഫനേജുകളില്‍ നേരിട്ട് ഇടപെടാന്‍ നിയന്ത്രണം വന്നു. ഓര്‍ഫനേജുകളുടെ കാര്യങ്ങള്‍ നോക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ കമ്മിറ്റിയുടെ ഇടപെടലും വേണ്ടത്ര നടക്കുന്നില്ല. കൃത്യമായ അധികാരം നിശ്ചയിച്ച് നല്‍കിയിട്ടില്ലാത്തതിനാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ കമ്മിറ്റിക്ക് പരിമിതികളുമുണ്ട്. എം.എല്‍.എമാരും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമടക്കം പത്തുപേരടങ്ങുന്നതാണ് ഈ കമ്മിറ്റി. 
ഓര്‍ഫനേജുകളുടെ പ്രവര്‍ത്തനം, അംഗീകാരം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്നതിലാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാന്‍ ഈ കമ്മിറ്റിക്ക് കഴിയുന്നില്ല.
    ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000ത്തില്‍ നിലവില്‍ വന്നെങ്കിലും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് പൊലീസാണ്. ജില്ലയിലെ ഒരു മുതിര്‍ന്ന പൊലീസ് ഓഫിസര്‍ക്കാണിതിന്‍െറ ചുമതല നല്‍കാറ്. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്കിരയാവുന്നതുമായ കാര്യങ്ങള്‍ കൂടുതല്‍ പുറത്തുവന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രാബല്യത്തില്‍ വന്ന ശേഷമാണ്. ഒരു ജില്ലയില്‍ അഞ്ചംഗങ്ങളുള്‍പ്പെടുന്നതാണ് കമ്മിറ്റി. ആക്ട് വന്ന ശേഷവും ജില്ലകളിലെ കമ്മിറ്റി രൂപവത്കരണം വര്‍ഷങ്ങള്‍ നീണ്ടു. അനാഥാലയങ്ങളില്‍ നേരിട്ടിടപെടാന്‍ സാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലൂടെ സാധിക്കാതായതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിയമസഭ പാസാക്കാതെ വകുപ്പുമേധാവി ഇറക്കിയ ഉത്തരവിന് ഇക്കാര്യത്തില്‍ പ്രാബല്യമുണ്ടാവുമോ എന്ന ചോദ്യവും ബാക്കിയാണ്.
 

അഴുകിയ നാണ്യവിള കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടില്ല; കര്‍ഷകര്‍ കടക്കെണിയിലേക്ക്

Posted: 26 Aug 2013 10:51 PM PDT

അടിമാലി: കാലവര്‍ഷത്തില്‍ അഴുകി നശിച്ച നാണ്യവിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരെ ദുരിതത്തിലാക്കി. മൂന്നുമാസം തുടര്‍ച്ചയായി ഉണ്ടായ മഴയില്‍ 12,000 ഏക്കര്‍ പ്രദേശത്തെ നാണ്യവിളകളാണ് നശിച്ചത്. വിദേശനാണ്യം നേടിത്തരുന്ന ഏലം, കുരുമുളക്, ജാതി, ഗ്രാമ്പു, കൊക്കോ എന്നിവയാണ് നശിച്ചവയില്‍ ഏറെയും. കൂടാതെ ഏത്തവാഴ, മരച്ചീനി, ഇഞ്ചി, ചേന, ചേമ്പ്,  വിവിധയിനം പച്ചക്കറികള്‍ മുതലായവയും കാലവര്‍ഷത്തില്‍ അഴുകി നശിച്ചിരുന്നു. ഈവിധം കൃഷികള്‍ നശിച്ചകര്‍ഷര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇതറിയാതെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ അപേക്ഷകളുമായി കൃഷിഭവനുകളില്‍ എത്തിയപ്പോഴാണ് കര്‍ഷകര്‍ ഈ വിവരം അറിയുന്നത് .
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കാറ്റ്, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നീ പ്രകൃതിക്ഷോഭങ്ങള്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് 60 ശതമാനത്തില്‍ കൂടുതല്‍ നാശം സംഭവിച്ച കൃഷിക്ക് മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കാലവര്‍ഷത്തില്‍ നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ദുരിതമായി. വട്ടിപ്പലിശക്കും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പ എടുത്താണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. സര്‍ക്കാറിന്‍െറ പുതിയ നിര്‍ദേശം ഇത്തരത്തിലുള്ള കര്‍ഷകരെയാണ് കൂടുതല്‍ വെട്ടിലാക്കിയിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ നാശം സംഭവിക്കുമ്പോള്‍ കര്‍ഷകരില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അപേക്ഷ സ്വീകരിച്ചിരുന്നു. ഈ അപേക്ഷകളുടെ മറവില്‍ ഉദ്യോഗസ്ഥരും ചില കര്‍ഷക സംഘടനകളും ചേര്‍ന്ന് സര്‍ക്കാര്‍ തുക തട്ടിയെടുത്തതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനാല്‍ യഥാര്‍ഥ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതാണ് ഇത്തവണ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴയും നാശവുമാണ് ഇത്തവണ ഉണ്ടായത്. നാശം സംഭവിച്ച കര്‍ഷകര്‍ നാശനഷ്ടത്തിന്‍െറ ഫോട്ടോ എടുത്ത് വേണം അപേക്ഷ നല്‍കേണ്ടതെന്നാണ് പുതിയ നിര്‍ദേശം. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ ബാധ്യതയായിരിക്കുന്നു. ഇത്തരത്തില്‍ അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ വന്ന് പ്രദേശം പരിശോധിക്കുമ്പോഴാണ് നാശനഷ്ടത്തിന്‍െറ അളവ് കുറവാണെന്ന് കര്‍ഷകര്‍ അറിയുന്നത്. ജില്ലയില്‍ എല്ലാ പഞ്ചായത്തിലും കൃഷിഭവനുകള്‍ ഉണ്ടെങ്കിലും പല ഓഫിസുകളിലും ഓഫിസര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ല. ഇത് കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

മാലിന്യസംസ്കരണം നാടിന്‍െറ പ്രതിസന്ധി -മന്ത്രി അടൂര്‍ പ്രകാശ്

Posted: 26 Aug 2013 10:40 PM PDT

Subtitle: 
മൂക്ക് പൊത്തി പന്തളത്തെ മാലിന്യസംസ്കരണ പ്ളാന്‍റ് ഉദ്ഘാടനം
പന്തളം: സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണ് മാലിന്യസംസ്കരണമെന്ന്  മന്ത്രി അടൂര്‍ പ്രകാശ്. പന്തളം ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റിന് സമീപം  നിര്‍മിച്ച ഖരമാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളും നഗരസഭകളും മാലിന്യ നിര്‍മാര്‍ജന -സംസ്കരണത്തിന് മുന്‍ഗണന നല്‍കി പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് ഗവണ്‍മെന്‍റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങള്‍ മാലിന്യം ഉപയോഗിച്ച് വൈദ്യുതി,ഗ്യാസ്,വളം എന്നിവ നിര്‍മിച്ച് സമ്പത്താക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബയോഗ്യാസ് ഉല്‍പാദന പ്ളാന്‍റും പ്ളാസ്റ്റിക് ഷ്രഡിങ് യൂനിറ്റും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.പ്രതാപന്‍ അധ്യക്ഷത വഹിച്ചു. 
ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്‍,ജില്ലാ പഞ്ചായത്തംഗം ഗിരിജ ടീച്ചര്‍,രത്നമണി സുരേന്ദ്രന്‍,അഡ്വ.ഡി.എന്‍.തൃദീപ്, പന്തളം മഹേഷ്, രാജു കല്ലുമൂടന്‍, എസ്. അജയകുമാര്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, കെ.ആര്‍.രവി,രാധാരാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഖരമാലിന്യ നിര്‍മാര്‍ജന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ  പ്രോജക്ട് ഓഫിസര്‍ ആര്യനാട് സത്യന്‍ ക്ളാസെടുത്തു. ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷന്‍ ഓഫിസര്‍ സലീം സംസാരിച്ചു.സെമിനാറില്‍  പന്തളം ടൗണ്‍ഷിപ്പിനു വേണ്ടി ശ്രീബുദ്ധ എന്‍ജീനിയറിങ് കോളജ് സിവില്‍ വിഭാഗം തയാറാക്കിയ മലിനജല സംസ്കരണ ശുചീകരണ പ്ളാന്‍റ് സംബന്ധിച്ച വിശദാംശങ്ങളും വീഡിയോ സൈ്ളഡ്  പ്രദര്‍ശനവും നടത്തി.
ഉദ്ഘാടനത്തിന് മുന്നോടിയായി കുടുംബശ്രീകളുടെ നേതൃത്വത്തില്‍ സാംസ്കാരിക റാലി നടത്തി.പ്ളാന്‍റിന്‍െറ ഉദ്ഘാടന ചടങ്ങിനെത്തിയവര്‍ രൂക്ഷദുര്‍ഗന്ധം സഹിച്ചാണ് പങ്കെടുത്തത്. 
മന്ത്രി എത്തുന്നതിനു മുമ്പ് ദുര്‍ഗന്ധം മാറാനായി പഞ്ചായത്തുതൊഴിലാളികള്‍ പരിസരമാകെയും പ്ളാന്‍റിനകത്തും കുന്തിരക്കവും സാമ്പ്രാണിയും പുകച്ചു നോക്കിയിട്ടും രക്ഷയില്ലായിരുന്നു. ഉദ്ഘാടനം നടത്തുന്നതിന് മുമ്പ്  മാലിന്യം മണ്ണിട്ടു മൂടാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുന്‍ എം.എല്‍.എയും പഞ്ചായത്ത്  പ്രസിഡന്‍റുമായ ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്‍ നോട്ടീസില്‍ പേരുള്ളതുകൊണ്ടാണ് വന്നതെന്നും ആരും തന്നെ അറിയിച്ചില്ലെന്നും പരാതിപ്പെട്ട് വേദിയില്‍ കയറിയില്ല.ചടങ്ങിനിടെ മന്ത്രിക്ക് സമ്മാനവുമായെത്തിയ എന്‍.എസ്.എസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക്  തറയിലിരിക്കേണ്ടി വന്നു. 
മാധ്യമപ്രവര്‍ത്തകര്‍  നിലത്തിരിക്കുന്ന കുട്ടികളുടെ പടമെടുക്കുന്നതു കണ്ട മന്ത്രിയാണ് മുഴുവന്‍കുട്ടികളെയും വേദിയിലിരുത്തി പരിഹാരമുണ്ടാക്കിയത്. 2012 സെപ്റ്റംബര്‍ 31നുള്ളില്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തുടങ്ങണമെന്നായിരുന്നു  പഞ്ചായത്തും നിര്‍മാതാക്കളായ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനുമായുള്ള കരാര്‍. ഇതു പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP