സ്വാഗതം
WELCOME

News Update..

Monday, August 5, 2013

ഭക്ഷ്യ സുരക്ഷ ബില്‍ നിലവിലെ രീതിയില്‍ സ്വീകാര്യമല്ല -എസ്.പി Madhyamam News Feeds

ഭക്ഷ്യ സുരക്ഷ ബില്‍ നിലവിലെ രീതിയില്‍ സ്വീകാര്യമല്ല -എസ്.പി Madhyamam News Feeds

Link to

ഭക്ഷ്യ സുരക്ഷ ബില്‍ നിലവിലെ രീതിയില്‍ സ്വീകാര്യമല്ല -എസ്.പി

Posted: 04 Aug 2013 09:55 PM PDT

Image: 

ന്യൂദല്‍ഹി: തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്‍്റിന്‍്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏറ്റവും നിര്‍ണായകമായ ഭക്ഷ്യസുരക്ഷാ ബില്ലിനെ നിലവിലെ രീതിയില്‍ അംഗീകരിക്കില്ളെന്ന് സമാജ്വാദി പാര്‍ട്ടി. ചില ഭേദഗതികളോടെയല്ലാതെ ബില്‍ അംഗീകരിക്കില്ളെന്ന് എസ്.പി നേതാവ് നരേഷ് അഗര്‍വാള്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം ബില്ലിനെതിരെ പാര്‍ലമെന്‍്റില്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എ സര്‍ക്കാറിന്‍്റെ സ്വപ്ന പദ്ധതിയായ ബില്ലില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിനകം തന്നെ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ യു.പി.എയെ പുറത്തുനിന്ന് പിന്തുണക്കുന്ന എസ്.പി കൂടി ബില്ലിനെതിരെ രംഗത്തത്തെിയതോടെ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ലോക്സഭയില്‍ 22 അംഗങ്ങളുള്ള എസ്.പിയുടെ നിലപാട് ഏറെ നിര്‍ണായകമാണ്.
16 ദിവസം നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ 44 ബില്ലുകളാണ് പ്രധാനമായും പരിഗണനയുള്ളത്. ഇതില്‍ 19ഉം ധനകാര്യ മന്ത്രാലയത്തിന്‍്റേതാണ്. ഇതിനുപുറമെ, തെലങ്കാനയും ലഡാക്കിലെ ചൈനീസ് സംഘത്തിന്‍്റെ കടന്നുകയറ്റവും ഉത്തരാഖണ്ഡ് ഹിമാലയന്‍ സുനാമിയുമെല്ലാം പാര്‍ലമെന്‍്റില്‍ ശക്തമായ വാഗ്വാദങ്ങള്‍ക്ക് വിഷയമാകുമെന്നാണ് കരുതുന്നത്.

 

കേരളത്തിലേക്ക് മോഡിപ്പണം

Posted: 04 Aug 2013 08:18 PM PDT

Image: 
Subtitle: 
തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് കരുനീക്കം

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പിന്താങ്ങുന്ന വ്യവസായ ലോബിയും സംഘ്പരിവാറും കേരളത്തില്‍ ഇറങ്ങിക്കളിക്കുന്നു. പ്രബല ഹിന്ദു സമുദായ സംഘടനകളെ സ്വാധീനിച്ചും സര്‍ക്കാറിനെതിരെ ജനരോഷമുയരുന്ന പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടും ഹിന്ദുത്വം പ്രോത്സാഹിപ്പിക്കാന്‍ തക്കവിധം ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചും കരുനീക്കം ശക്തമാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കളെ പ്രത്യേകമായി ലക്ഷ്യമിട്ട് വന്‍തോതില്‍ കേരളത്തിലേക്ക് പണമൊഴുകുന്നുണ്ട്.
 കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനും വോട്ട് വര്‍ധിപ്പിക്കാനുമുള്ള ശ്രമമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും, ലക്ഷ്യം മറ്റൊന്നാണെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറുമായി പങ്കുവെക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍െറ സീറ്റെണ്ണം കുറച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോഡിക്ക് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പു തന്ത്രത്തിന്‍െറ ഭാഗമാണ് കരുനീക്കങ്ങള്‍.  പ്രധാനമായും രണ്ടുവിധത്തില്‍ മോഡിക്കു വേണ്ടി നീക്കം സജീവമാണ്. യു.പി പോലുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി സ്വാധീനം തിരിച്ചു പിടിക്കുകയാണ് ഒന്ന്.
ഒരു സാധ്യതയുമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ കഴിയുന്നത്ര ദുര്‍ബലപ്പെടുത്തുകയാണ് മറ്റൊന്ന്. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ ജയിക്കുന്ന ഇടതുപക്ഷം ദേശീയതലത്തില്‍ ഭീഷണിയാവില്ല.
കഴിഞ്ഞയാഴ്ച ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയെ കൈയേറ്റം ചെയ്തത് സംഘ്പരിവാര്‍ നീക്കങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായി അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനത്താവള വിരുദ്ധ സമരം നടത്തുന്ന പൈതൃക ഗ്രാമ കര്‍മസമിതിയുടെ ബാനറിലാണ് എം.എല്‍.എക്കെതിരായ നീക്കം നടന്നത്.  
കോണ്‍ഗ്രസിനെയും യു.ഡി.എഫ് സര്‍ക്കാറിനെയും ഉലച്ച സോളാര്‍ വിഷയം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളത്തെന്നെ തള്ളിമാറ്റി കത്തിച്ചത് കെ. സുരേന്ദ്രനാണ്. ചില മാധ്യമങ്ങള്‍ പ്രത്യേക താല്‍പര്യമെടുക്കുകയും ചെയ്തു. കേരള മന്ത്രിസഭയിലെ ‘ന്യൂനപക്ഷ മേധാവിത്ത’വും മോഡിയും സംഘ്പരിവാറും വലിയ പ്രചാരണ ആയുധമാക്കുന്നുണ്ട്.  നരേന്ദ്രമോഡിയെ ശിവഗിരി മഠം ചുവപ്പുപരവതാനി വിരിച്ച് സ്വീകരിച്ചത് ചര്‍ച്ചയായിരുന്നു. കേരളത്തില്‍ കാലുവെക്കാന്‍ കിട്ടിയ അവസരം മോഡി ഉപയോഗപ്പെടുത്തുകയും ചെയ്തു.
പരസ്യപ്പെടുത്തിയിട്ടില്ളെങ്കില്‍ക്കൂടി, ഗുജറാത്തില്‍ സ്കൂളുകള്‍ തുടങ്ങാന്‍ സ്ഥലവും പണവും നല്‍കിയതിന്‍െറ പ്രത്യുപകാരമെന്ന പേരിലാണ് മോഡിയെ മഠാധികൃതര്‍ കേരളത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. അതിനൊപ്പം സ്ഥാപിച്ച ബന്ധത്തിന്‍െറ പാലം കൂടുതല്‍ ശക്തമാവുന്നുവെന്നാണ് വിവരം.
 കേരളത്തിലെ ഇടതു-വലതു മുന്നണികളോട് സമദൂരം പ്രഖ്യാപിച്ചു യുദ്ധം ചെയ്യുന്ന എന്‍.എസ്.എസ്, സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയായ ശേഷം ഹിന്ദുത്വ ശക്തികളോട് പ്രത്യേക മമതയിലാണ്. അടുക്കാന്‍ ശ്രമിക്കുന്ന മുന്നണി നേതാക്കളെ പല കാരണം പറഞ്ഞ് തട്ടിയകറ്റുകയും കളിപ്പിക്കുകയുമാണ് നായര്‍ സമുദായ നേതൃത്വം. നായരീഴവ സഖ്യമെന്ന നിലയില്‍ വളര്‍ന്ന സുകുമാരന്‍നായര്‍-വെള്ളാപ്പള്ളി ബന്ധത്തിന്‍െറ ആണിക്കല്ല് ഹിന്ദുത്വ സ്വാധീനത്തിലാണ് ചെന്നത്തെി നില്‍ക്കുന്നത്.
 ഈ സമുദായ സംഘടനാ നേതാക്കളുമായി പല പാര്‍ട്ടി നേതാക്കള്‍ക്കും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം സംഘ്പരിവാര്‍ ലക്ഷ്യങ്ങള്‍ക്ക് പാലമാകുന്നുവെന്ന മുന്നറിയിപ്പും അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നു. മോഡിയുടെ വികസന ശൈലിയില്‍ ഭ്രമിച്ചു സംസാരിച്ച എ.പി. അബ്ദുല്ലക്കുട്ടിയില്‍ തുടങ്ങി, മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്തിലത്തെി മോഡിയെ കണ്ടതു വരെയുള്ള സംഭവങ്ങള്‍ ഈ മുന്നറിയിപ്പിന് ഉപോദ്ബലകവുമാണ്. കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളുടെയും കോണ്‍ഗ്രസിന്‍െറയുമൊക്കെ പല നേതാക്കള്‍ക്കും സമുദായ സംഘടനകളുമായി പിന്നാമ്പുറ ബന്ധങ്ങളുണ്ട്.
 ‘മോഡിപ്പണ’ത്തിന്‍െറയും മോഡിയുടെയും സ്വാധീനം കേരളത്തിലെ യുവാക്കളില്‍ കൂടുതല്‍ പ്രകടമാണ്. ഐ.ടി വ്യവസായത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന പ്രഫഷനലുകളായ യുവാക്കളെ ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച തെറ്റായ പ്രചാരണം സ്വാധീനിക്കുന്നുണ്ട്. തൊഴിലവസരങ്ങളില്‍ പിന്നാക്കമായ കേരളത്തിലെ സാഹചര്യം വ്യവസായികള്‍ വാഴ്ത്തുന്ന ഗുജറാത്തിനോടും മോഡിയോടും മമത വളര്‍ത്തുന്നു.
ഇതിനിടയിലാണ്, ഈ വ്യവസായികളുടെ പണം ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടു നില്‍ക്കുന്ന കൂട്ടായ്മകള്‍ക്കും, മോഡിക്കും സംഘ്പരിവാറിനും വേണ്ടി എത്തുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.
 

മഴകുറഞ്ഞാല്‍ 3564 കോടി നഷ്ടം; കൂടിയാല്‍ ലാഭമില്ല

Posted: 04 Aug 2013 08:17 PM PDT

Image: 
Subtitle: 
വൈദ്യുതി നിരക്ക് കുറക്കാതിരിക്കാന്‍ മന്ത്രിയുടെ വിചിത്ര വാദം

തിരുവനന്തപുരം: അണക്കെട്ടുകള്‍ നിറഞ്ഞ് ബോര്‍ഡിന്‍െറ സാമ്പത്തിക ബാധ്യത കാര്യമായി കുറഞ്ഞെന്ന് വ്യക്തമായിരിക്കെ വൈദ്യുതിനിരക്ക് കുറക്കാതിരിക്കാന്‍ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉയര്‍ത്തുന്നത് വിചിത്ര വാദം. കഴിഞ്ഞവര്‍ഷം മഴ കുറഞ്ഞത് മൂലം 3564 കോടി  ബോര്‍ഡിന് നഷ്ടമുണ്ടായെന്ന് പറയുന്ന മന്ത്രി ഈ വര്‍ഷം മഴ കൂടിയതുകൊണ്ട് ബോര്‍ഡിന് ലാഭമുണ്ടാകില്ളെന്നാണ് അവകാശപ്പെടുന്നത്. ദിവസേനയുള്ള നഷ്ടം അല്‍പം കുറയുകയേ  ചെയ്യൂവെന്ന് കഴിഞ്ഞദിവസം എഴുതിയ ലേഖനത്തിലാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
അണക്കെട്ടുകളില്‍ വെള്ളമില്ലാത്തതാണ് പ്രതിസന്ധിയുടെ കാരണമായി ബോര്‍ഡ് എടുത്ത് പറയുന്നത്.  മഴ കിട്ടിയാല്‍ അതില്‍ വലിയ കാര്യമില്ളെന്ന നിലപാട് എടുക്കുകയും ചെയ്യുന്നു. അധിക മഴക്ക് വൈദ്യുതിനിരക്കില്‍ സ്വാധീനം ചൊലുത്താനുള്ള സാഹചര്യം കേരളത്തിലില്ളെന്നും അവകാശപ്പെടുന്നു. എന്നാല്‍ കണക്കാക്കിയതിലും അധികം  ജലം കിട്ടുകയും അതിനനുസരിച്ച്  താപ വൈദ്യുതി വാങ്ങല്‍ കുറയുകയും ചെയ്യുന്നുവെന്നതാണ്  പുതിയ സാഹചര്യം. ഇതിന് നിരക്കിനെ സ്വാധീനിക്കാനാകും. അടുത്ത വര്‍ഷം 6468.16 ദശലക്ഷം യൂനിറ്റിന്‍െറ  വെള്ളമേ ലഭിക്കൂവെന്നാണ് ബോര്‍ഡ് കണക്കാക്കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ വന്‍തോതില്‍ താപവൈദ്യുതി വാങ്ങാന്‍ 7000 കോടിയിലേറെ രൂപ വേണ്ടി വരുമെന്ന കണക്കാണ് റഗുലേറ്ററി കമീഷന് സമര്‍പ്പിച്ചത്. കമീഷന്‍ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ബോര്‍ഡും കമീഷനും അംഗീകരിച്ചതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ്  ഇപ്പോള്‍ വെള്ളം ലഭിക്കുന്നത്. ഇതിനകം ഡാമുകളുടെ 83 ശതമാനവും നിറഞ്ഞു. മാത്രമല്ല, ചുരുക്കം ചിലതൊഴിച്ച് ബാക്കിയെല്ലാം തുറന്നുവിടേണ്ട സ്ഥിതി വരികയും ചെയ്തു. ഇടുക്കിയും പമ്പ-കക്കിയും തുറന്നുവിടേണ്ടവിധം  ജലനിരപ്പ് ഉയരുകയാണ്. താപ വൈദ്യുതി വാങ്ങുന്നത് ബോര്‍ഡ് പൂര്‍ണമായും അവസാനിപ്പിച്ചു. 30 ദശലക്ഷം യൂനിറ്റ് വരെയാണ് ജല വൈദ്യുതി ഉല്‍പാദനം.  കഴിഞ്ഞ രണ്ട് മാസമായി വില കൂടിയ  താപവൈദ്യുതി ബോര്‍ഡ് കാര്യമായി വാങ്ങുന്നില്ല. കേന്ദ്ര വിഹിതവും സംസ്ഥാന ഉല്‍പാദനവും കൊണ്ടാണ് കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ബോര്‍ഡ് കടന്നുപോകുന്നത്. പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള പണവും ലാഭമാണ്. ഇക്കൊല്ലം മുഴുവന്‍ ലഭിക്കാനിടയുള്ള വെള്ളം കണക്കാക്കിയാല്‍ വൈദ്യുതി വാങ്ങല്‍ചെലവില്‍ വലിയ കുറവ് വരുമെന്നതാണ് വസ്തുത.  
എന്നാല്‍ കഴിഞ്ഞ വര്‍ഷം മഴയുടെ കുറവ് മൂലമുണ്ടായ നഷ്ടം 2626 കോടിയും ഇത് വരുമാനത്തില്‍ ഉണ്ടാക്കുന്ന കമ്മി 3564 കോടിയുമാണെന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ ഇനത്തില്‍ 1800 കോടി സര്‍ചാര്‍ജ് വഴി ബോര്‍ഡിന് കണ്ടത്തൊനാകും. നല്ല മഴ കിട്ടിയതിനാല്‍ സാഹചര്യം പരിശോധിച്ച ശേഷമേ സര്‍ചാര്‍ജിന് നടപടി എടുക്കൂവെന്നാണ് മന്ത്രി പറയുന്നത്. മഴകൊണ്ട് കൂട്ടേണ്ട ആശ്വാസം  പഴയ കണക്കുകളില്‍ തട്ടിക്കിഴിക്കാനാണ് നീക്കം.
സംസ്ഥാനത്തെ എല്ലാ സംഭരണികളിലുമായി 4140.25 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് സംഭരിക്കാനാവുക. എന്നാല്‍ ശനിയാഴ്ചത്തെ കണക്ക് പ്രകാരം 3452.58 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ ഉള്ളത്. 110.06 ദശലക്ഷം യൂനിറ്റിന്‍െറ നീരൊഴുക്കുമുണ്ട്.
അണക്കെട്ടുകളുടെ ബാക്കി ഉടന്‍ നിറയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇടുക്കി 80 ശതമാനം നിറഞ്ഞു. പമ്പ-കക്കി 83, കുണ്ടള 66, മാട്ടുപ്പെട്ടി 79 എന്നിങ്ങനെയാണ് നിറഞ്ഞത്.

സോളാര്‍: പണം തിരികെ നല്‍കി കേസുകള്‍ തീര്‍ക്കാന്‍ നീക്കം

Posted: 04 Aug 2013 08:15 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് വിവാദം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കി അവസാനിപ്പിക്കാന്‍ അണിയറനീക്കം ശക്തം.
നിലവില്‍ 33 കേസുകളാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കി പരാതി പിന്‍വലിപ്പിച്ച് കേസ് അവസാനിപ്പിക്കാന്‍ നീക്കം പുരോഗമിക്കുന്നതായാണ് വിവരം. ചില രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഇടനിലക്കാരായി നിന്ന് നിക്ഷേപകരുമായി ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
സാമ്പത്തിക തട്ടിപ്പ് എന്ന നിലയില്‍ മാത്രം അന്വേഷണം പുരോഗമിക്കുന്ന കേസ്  ഉടനെ അവസാനിക്കുമെന്ന വ്യക്തമായ  സൂചനയാണ് ലഭിക്കുന്നത്. ടീം സോളാര്‍ കമ്പനിയുമായി ഇടപാട് നടത്തിയവര്‍ക്ക് പണം തിരിച്ചു നല്‍കി കോടതിക്ക് പുറത്ത് തന്നെ കേസ് അവസാനിപ്പിക്കാനാണ് നീക്കം.
നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കുമെന്ന നിലയിലുള്ള ഉറപ്പുകള്‍ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണറിയുന്നത്.  ഇത് സംബന്ധിച്ച് പൊലീസ് കസ്റ്റഡിയിലും ജയിലിലും വെച്ച് ഇടപാടുകാരുമായി സംസാരിച്ച  സരിത ഉറപ്പ് നല്‍കിയതായി പല നിക്ഷേപകരും ഇതിനകം സൂചന നല്‍കിയിട്ടുണ്ട്. വാങ്ങിയ പണം ഒരു മാസത്തിനകം തിരിച്ചുനല്‍കാമെന്ന് സരിത അറിയിച്ചതായാണ് വിവരം.  സരിതയുടെ മാതാവും പല നിക്ഷേപകരോടും ഇക്കാര്യം അറിയിച്ചിട്ടുണ്ടത്രേ. ഇടപാടുകാരില്‍ നിന്ന് സരിത നേരിട്ട് വാങ്ങിയത് 2,07,80,000 രൂപയാണെന്നാണ്  അവര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയതായി പുറത്തുവന്ന രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇതില്‍ ചിലര്‍ക്ക് പലപ്പോഴായി 35 ലക്ഷത്തോളം രൂപ തിരിച്ചുനല്‍കിയിട്ടുണ്ടെന്ന് ആ രേഖകളില്‍ തന്നെ പറയുന്നുമുണ്ട്. ശേഷിക്കുന്ന 1.83 കോടിയോളം രൂപ തിരികെ നല്‍കുമെന്നാണ് സരിത ഉറപ്പു നല്‍കിയിരിക്കുന്നത്. കുറച്ച് സാവകാശം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതിനാലാണ് പലരും ഇതുവരെ പരാതി നല്‍കാതെയിരിക്കുന്നതും.
എന്നാല്‍ ടീം സോളാറിന്‍െറ ഉത്തരവാദിത്തം ബിജു രാധാകൃഷ്ണനാണെന്നും അവര്‍ പറയുന്നു.  ശാലുമേനോന് അയച്ച കത്തില്‍ താന്‍ സാമ്പത്തികമായി തകരില്ളെന്ന് ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ടീം സോളാറിന്‍െറ 20 ബാങ്ക് അക്കൗണ്ടുകള്‍ പ്രത്യേകാന്വേഷണ സംഘം പരിശോധിച്ചെങ്കിലും കാര്യമായ നിക്ഷേപമൊന്നും കണ്ടത്തൊന്‍ സാധിച്ചിട്ടില്ല.
സരിതയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ തുക പലരും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
 സരിത  മൊഴി എഴുതി നല്‍കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചവരില്‍ ദുരൂഹതയുണ്ടെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ലഹരിവിരുദ്ധ കൗണ്‍സലര്‍ എന്ന പേരില്‍ ജയിലിലത്തെി സരിതയുമായി സംസാരിച്ചയാള്‍ക്ക് മൊഴി മാറ്റത്തില്‍ പങ്കുണ്ടെന്നാണ് സൂചന.
സഹോദരനെന്ന നിലയില്‍  സരിതയെ കാണാനത്തെിയ ആളെക്കുറിച്ചും ദുരൂഹതയുണ്ട്. പല പ്രമുഖരും സരിതയുടെ മൊഴി പേടിച്ചിരുന്നു. ആ സാഹചര്യത്തില്‍ തന്‍െറ ബാധ്യതകള്‍ അവസാനിപ്പിച്ച് ജയില്‍ മോചിതയാക്കാനുള്ള ഉറപ്പുകള്‍ സരിത പലരില്‍ നിന്നും നേടിയതായും സൂചനയുണ്ട്.
 

‘ചുവന്ന’ ഓര്‍മകള്‍ മായ്ച്ച് ശ്വേത ന്യൂയോര്‍ക്കിലേക്ക്

Posted: 04 Aug 2013 08:13 PM PDT

Image: 

മുംബൈ: ചുവന്ന തെരുവിന്‍െറ ഇരുട്ടില്‍നിന്ന് ശ്വേത കാട്ടി ഇനി ന്യൂയോര്‍ക്കിന്‍െറ വെള്ളിവെളിച്ചത്തിലേക്ക്.
മുംബൈയിലെ കുപ്രസിദ്ധ  ‘മാംസവില്‍പന’കേന്ദ്രമായ കാമാട്ടിപുരയില്‍ ജനിച്ചുവളര്‍ന്ന ശ്വേത കാട്ടിയെന്ന 18കാരിയാണ്, ഉന്നതപഠനത്തിന് സ്കോളര്‍ഷിപ്പോടെ അമേരിക്കന്‍ നഗരത്തിലേക്ക് വ്യാഴാഴ്ച പറന്നത്. ന്യൂയോര്‍ക്കിലെ ബ്രാഡ് കോളജില്‍ അവളിനി പഠനം തുടരും. ‘ഇതെന്‍െറ ജന്മാഭിലാഷമായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവന്ന് തന്‍െറ സമൂഹത്തിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം’ -ഇക്കൊല്ലത്തെ ‘ശ്രദ്ധേയരായ യുവതികളി’ലൊരാളായി ന്യൂസ്വീക്ക് മാസിക തെരഞ്ഞെടുത്ത 25 പേരിലൊരാളായ ശ്വേത എ.എഫ്.പിയോട് പറഞ്ഞു.
പിതാവില്‍നിന്നും ബന്ധുക്കളില്‍നിന്നുമെല്ലാം ചൂഷണത്തിനിരയായ താന്‍ അമ്മയുടെ  പിന്തുണയിലാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും അവര്‍ പറയുന്നു. ‘സ്ത്രീകളെ ക്രൂരമര്‍ദനത്തിനിരയാക്കുന്ന ശബ്ദംകേട്ടാണ് എന്നും ഞാന്‍ എഴുന്നേല്‍ക്കാറുണ്ടായിരുന്നത്. ഇടക്കിടെയത്തെുന്ന പൊലീസും ഇവരെ മര്‍ദിക്കും. ഒട്ടും താല്‍പര്യമുണ്ടായിട്ടല്ല  ഇവര്‍ സ്വന്തം ശരീരം വില്‍ക്കുന്നത്. കണ്ണീരണിഞ്ഞ അവരുടെ മുഖങ്ങള്‍ ഞാന്‍ കണ്ടുകൊണ്ടിരുന്നു’ -ശ്വേത വിവരിച്ചു. അരികുചേര്‍ക്കപ്പെട്ടവരുടെ സമൂഹത്തില്‍നിന്ന് വന്നവളായതുകൊണ്ട് സ്കൂളിലും അവള്‍ വിവേചനത്തിനിരയായി.
‘നീ ഏറ്റവും മികച്ച കുട്ടിയാണ്, നിനക്ക് ചെയ്യാന്‍ കഴിയാത്തതായി  ഒന്നുമില്ല’ എന്ന, ഫാക്ടറി തൊഴിലാളിയായിരുന്ന അമ്മയുടെ നിരന്തര പ്രോത്സാഹനം തനിക്ക് പ്രചോദനമായെന്നും അവള്‍ ഓര്‍ക്കുന്നു. സന്നദ്ധസംഘടനയായ ‘ക്രാന്തി’യും ഏറെ തുണച്ചു. ചുവന്ന തെരുവില്‍നിന്നുള്ളവരുടെ ഉന്നമനത്തിനായി യത്നിക്കുന്ന ‘ക്രാന്തി’യുടെ വടക്കന്‍ മുംബൈയിലുള്ള പാര്‍പ്പിട സമുച്ചയത്തിലായിരുന്നു, ശ്വേതയും. ഇവിടത്തെ രണ്ടുവര്‍ഷത്തെ സഹവാസം കൊണ്ട് ഇംഗ്ളീഷ് ഭാഷയിലും മറ്റും പ്രവീണ്യം നേടിയതാണ് സ്കോളര്‍ഷിപ്പിലേക്കും  സ്വപ്നനേട്ടത്തിലേക്കും വഴി തെളിച്ചത്.
 

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അസ്വാസ്ഥ്യങ്ങള്‍

Posted: 04 Aug 2013 08:06 PM PDT

Image: 

അഫ്ഗാനിസ്താനില്‍ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ തീവ്രവാദി ആക്രമണം മേഖലയില്‍നിന്ന് അശുഭകരമായ സന്ദേശങ്ങളാണ് നല്‍കുന്നത്. ഇന്ത്യന്‍ നയതന്ത്രകാര്യാലയം ലക്ഷ്യമിട്ടു നടത്തിയ ആക്രമണം അഫ്ഗാന്‍സേന വിഫലമാക്കി എന്നാണ് പറയുന്നതെങ്കിലും സംഭവത്തില്‍ സമീപത്തെ മതപാഠശാലയില്‍ പഠിക്കുന്ന എട്ടു പിഞ്ചുമക്കളടക്കം ഒമ്പതു നിരപരാധികള്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവന്ന മൂന്നു തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആക്രമണവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ളെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അഫ്ഗാന്‍െറ സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയായ തീവ്രവാദം രാജ്യാതിര്‍ത്തിക്കു പുറത്തുനിന്ന് ഓപറേറ്റ് ചെയ്യുന്നുണ്ടെന്ന്  അര്‍ഥഗര്‍ഭമായി പ്രതികരിച്ച ഇന്ത്യ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവാന്‍ കാത്തിരിക്കുകയാണ്.
അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ തീവ്രവാദികള്‍ ഉന്നമിടുന്നത് ഇത് ആദ്യതവണയല്ല. 2008ലും 2009ലും കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേരെ മാരകമായ ആക്രമണങ്ങളുണ്ടായി. 2014ലെ സഖ്യസേനാ പിന്മാറ്റത്തിനു ശേഷം അഫ്ഗാനിലും, മേഖലയിലും സമാധാനം തിരിച്ചുകൊണ്ടുവരുന്നതിലും രാഷ്ട്ര പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്കുവഹിക്കുന്ന ഇന്ത്യയുടെ മനോവീര്യം കെടുത്താന്‍ തീവ്രവാദികളും അവരുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അധിനിവേശത്തിന്‍െറ പരാജയം സമ്മതിച്ച് അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈന്യത്തിന്‍െറ പിന്മാറ്റം പൂര്‍ത്തിയാകുന്നതോടെ മേഖലയില്‍ മറ്റു ശാക്തിക ചേരികളുടെ ബലാബല പരീക്ഷണം പുതിയ സംഘര്‍ഷമേഖല തുറക്കുമോ എന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അഫ്ഗാനിസ്താനിലെ കര്‍സായി ഭരണകൂടവുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇന്ത്യ മധ്യേഷ്യയിലേക്കുള്ള തന്ത്രപ്രധാന കവാടത്തില്‍ തങ്ങള്‍ക്കു പ്രതിബന്ധമായേക്കുമെന്ന് അയല്‍രാജ്യമായ പാകിസ്താന്‍ മുതല്‍ കിഴക്കിന്‍െറ ശക്തിയായി ഉയര്‍ന്നുകഴിഞ്ഞ ചൈന വരെയുള്ളവര്‍ അസ്വസ്ഥപ്പെടുന്നു. അവിടെനിന്നുള്ള രാഷ്ട്രീയ, നയതന്ത്ര കടന്നുകയറ്റങ്ങളില്‍ ഇന്ത്യക്കും ആധിയുണ്ട്. ഈ വിരുദ്ധ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംഘര്‍ഷ മുക്തിക്ക്  ഇക്കാലമത്രയും ഭാഗ്യമില്ലാതെ പോയ അഫ്ഗാനിസ്താനെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്ന സ്ഥിതിയാണുള്ളത്.
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ നയതന്ത്രകാര്യാലയങ്ങള്‍ തുറന്ന രാജ്യം അഫ്ഗാനിസ്താനാണ് എന്നത്, മേഖലയിലെ തന്ത്രപ്രധാനകണ്ണിയായി അഫ്ഗാനെ ഇന്ത്യ കാണുന്നുണ്ട് എന്നതിനു തെളിവാണ്. അമേരിക്കയില്‍ അഞ്ച് കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്ക് കാബൂളിനു പുറമെ ജലാലാബാദ്, ഹിറാത്, കാന്തഹാര്‍, മസാറെ ശരീഫ് എന്നിവിടങ്ങളിലായി നാലു കോണ്‍സുലേറ്റുകളുണ്ട്.  ഇതില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ജലാലാബാദ്. ജമ്മു-കശ്മീരിലെ സംഘര്‍ഷങ്ങളില്‍ പാകിസ്താന്‍ പുലര്‍ത്തുന്ന താല്‍പര്യവും കടന്ന കൈകളും അവര്‍ ബലൂചിസ്താന്‍ മേഖലയിലെ അനിഷ്ടസംഭവങ്ങളില്‍ ഇന്ത്യക്കെതിരെയും ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടാണ് അഫ്ഗാനില്‍ ഇന്ത്യന്‍ മിഷനുകള്‍ക്കു നേരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളില്‍ പാകിസ്താന്‍െറ പങ്ക് സംശയിക്കപ്പെടുന്നത്. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്‍െറ ഫലമെന്നോണം അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ പുതിയ തീവ്രവാദശക്തിയായി ഉയര്‍ന്നുവന്ന പാക് താലിബാന്‍െറയും അല്‍ഖാഇദ ഗ്രൂപ്പിന്‍െറയും സഹായത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യന്‍ താല്‍പര്യങ്ങളെ നിഗ്രഹിക്കാനായി അഫ്ഗാന്‍ താവളമാക്കുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. ഇന്ത്യക്കെതിരെ അഫ്ഗാനില്‍ ഇടക്കിടെയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍ അതിന്‍െറ ഭാഗമാണെന്ന് ഇന്ത്യ കരുതുന്നു.
എന്നാല്‍, പാകിസ്താന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. പുതിയ ഭരണകൂടം ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നു വ്യക്തമാക്കിയിരിക്കെ ഇത്തരമൊരു സാഹസത്തിനു തങ്ങള്‍ തയാറാകുമോ എന്നാണ് അവരുടെ ചോദ്യം. ചുരുക്കത്തില്‍ ഈ മൂന്നു രാജ്യങ്ങള്‍ക്കും അന്യോന്യമുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മേഖലയുടെ സമാധാനം അത്യന്താപേക്ഷിതമാണ്. അതില്‍ വിള്ളല്‍ വീഴ്ത്താനും പരസ്പരമുള്ള വിശ്വാസം നശിപ്പിക്കാനുമാണ് ഇത്തരം ആക്രമണങ്ങള്‍ ഉതകുക. അതു തിരിച്ചറിഞ്ഞ് സംഘര്‍ഷം ലഘൂകരിച്ച് സമാധാനത്തിലേക്കുള്ള വഴി തുറക്കുകയും നിക്ഷിപ്ത താല്‍പര്യങ്ങളുമായി നിഗൂഢപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ആത്മഹത്യാപരമായ രീതി ഒഴിവാക്കുകയുമാണ് ഇന്ത്യക്കും പാകിസ്താനും അഫ്ഗാനിസ്താനും കരണീയമായിട്ടുള്ളത്. മേഖലയിലെ തന്ത്രപ്രധാനകക്ഷികളായ ഇവര്‍ക്കിടയില്‍ സംഘര്‍ഷം നിലനിര്‍ത്തി കാര്യം നേടാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികള്‍ക്ക് വഴങ്ങാതിരിക്കുകയും യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി വീണ്ടും കുരുതിക്കളമാക്കാതിരിക്കുകയുമാണ് വിവേകമുള്ള രാഷ്ട്രനേതൃത്വങ്ങള്‍ ചെയ്യേണ്ട സാമാന്യനീതി.  
ഇന്ത്യയുമായി സംവാദാത്മകമായ തുറന്ന അധ്യായമാണ് കാംക്ഷിക്കുന്നതെന്ന പുതിയ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസ്താവന ശ്രദ്ധേയമാണ്. കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യയും പാകിസ്താനും ആയുധം കുന്നുകൂട്ടുന്നു. ഇരുരാജ്യങ്ങളും ആയുധത്തിനു ചെലവിടുന്നത് നിര്‍ത്തി സമൂഹത്തിന്‍െറ ഉന്നമനത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുതല്‍മുടക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് അദ്ദേഹം ജിദ്ദയില്‍ പാക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അമേരിക്കയെയും റഷ്യയെയും മാതൃകയാക്കി പ്രതിരോധബജറ്റുകള്‍ നിയന്ത്രിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ചാവേറുകളെ ഉപയോഗിച്ച് വെട്ടിപ്പിടിത്തത്തിന് തുനിയുന്നതിനുപകരം ഇത്തരം നിര്‍ദേശങ്ങള്‍ പ്രയോഗത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് മേഖലയുടെ സമാധാനവും സുസ്ഥിര പുരോഗതിയും കാംക്ഷിക്കുന്നവര്‍ ചെയ്യേണ്ടത്.

ബ്ളേഡ് രാജാക്കന്മാരുടെ സ്വന്തം പൊലീസ്

Posted: 04 Aug 2013 08:04 PM PDT

Image: 

കോഴിക്കോട്ടെ ബ്ളേഡ് പലിശയുടെ ആസ്ഥാനം ബാലുശ്ശേരിയാണ്. എത്ര കോടി വേണമെങ്കിലും തല്‍ക്ഷണം കിട്ടാന്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വ്യാപാരികളും വ്യവസായികളും വണ്ടി കയറുന്നത് ബാലുശ്ശേരിയിലേക്കാണ്. പൊലീസ് സ്റ്റേഷന് 500 മീറ്റര്‍ അകലെ പാലക്കുളം  പി.എം. ചാക്കോ എന്ന ബ്ളേഡ് രാജാവിനെ മിക്കവര്‍ക്കുമറിയാം.
അദ്ദേഹത്തിന്‍െറ പലിശക്കെണിയിലകപ്പെട്ട് വഴിയാധാരമായവര്‍ നൂറുകണക്കിന്. പല കുടുംബങ്ങളും ആത്മഹത്യ ചെയ്തു. പണം പലിശക്ക് നല്‍കുമ്പോള്‍ ബ്ളാങ്ക് ചെക്കും മറ്റ് രേഖകളും മാത്രംപോരാ ചാക്കോക്ക് വായ്പാ തുകയുടെ മൂന്നിരട്ടി വിലയുള്ള ഭൂമി അദ്ദേഹത്തിന്‍െറ പേരില്‍ പലിശക്കു വാങ്ങുന്ന ആളുടെ ചെലവില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കണം. ഇത്തരം ബ്ളേഡ് ഇടപാട് കോഴിക്കോട്ട് മാത്രമാണ് നടക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പണം തിരിച്ചടക്കുമ്പോള്‍ ഭൂമി ഉടമസ്ഥനുതന്നെ തിരിച്ചു രജിസ്റ്റര്‍ ചെയ്തുകൊടുക്കുമെന്ന് വാക്കാല്‍ ഉറപ്പുനല്‍കും. എന്നാല്‍, പലിശ അടക്കുന്നത് മുടങ്ങിയാല്‍ ചാക്കോ ഭൂമി മറിച്ചുവില്‍ക്കും. ചിലപ്പോള്‍ മകന്‍െറയോ മകളുടെയോ പേരിലേക്ക് മാറ്റും. പത്തു ലക്ഷം വാങ്ങിയ കടക്കാരന്‍  അതിന്‍െറ ഇരട്ടി പലിശ മാത്രമായി നല്‍കിയാലും ചാക്കോ ഭൂമി തിരിച്ചുനല്‍കില്ല.
ബാലുശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, പേരാമ്പ്ര, നടുവണ്ണൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, കോഴിക്കോട്, ചേളന്നൂര്‍ തുടങ്ങിയ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ അഞ്ഞൂറിലേറെ ഭൂമി ഇടപാടുകളാണ് ചാക്കോയുടെ പേരില്‍ മാത്രം നടന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, കൂരാച്ചുണ്ട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ മാത്രം 200ല്‍പരം ഭൂമി ഇടപാടുകള്‍ ചാക്കോയുടെ പേരില്‍ നടന്നതായി അനൗദ്യോഗിക വിവരമുണ്ട്. മകന്‍െറയും ഭാര്യയുടെയും മറ്റ് ബിനാമികളുടെയും പേരില്‍ നടക്കുന്ന ഭൂമി രജിസ്ട്രേഷന് പുറമെയാണിത്.
ചാക്കോയുമായി ഇടപാട് നടത്തി ഭൂമി നഷ്ടപ്പെട്ടവരിലേറെയും ഇടത്തരക്കാരാണ്. ബാലുശ്ശേരി പൊലീസിലാണ് പരാതിയുമായി ഇരകളത്തെുക. പൊലീസിന് പക്ഷേ, കേസെടുക്കാന്‍  താല്‍പര്യമുണ്ടാവില്ല. പരാതിക്കാരെ പലതും പറഞ്ഞ് തിരിച്ചയക്കും. സി.ഐ മുതല്‍ കമീഷണര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനാല്‍ ഉണ്ണികുളം ആനപ്പാറയിലെ അബ്ദുല്‍ മജീദ് എന്ന ഇര ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വിജിലന്‍സിനും പരാതി നല്‍കി.
ഒടുവില്‍ ബാലുശ്ശേരി പൊലീസ് (ക്രൈം നമ്പര്‍ 393/11) മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരം കേസെടുത്തു. എന്നാല്‍, ഈ കേസില്‍ കൃത്യമായി അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ളെന്ന് കാണിച്ച് മജീദ് രണ്ട് വര്‍ഷമായി ഉന്നത പൊലീസ് ഓഫിസര്‍മാര്‍ക്കും ആഭ്യന്തരമന്ത്രിക്കും പരാതി അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, സുപ്രീംകോടതിയില്‍നിന്ന് ചാക്കോക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ പൊലിസ് അവസരമൊരുക്കുകയും ചെയ്തു.
ചാക്കോ ഒളിവിലാണെന്നും കണ്ടത്തൊന്‍ കഴിയുന്നില്ളെന്നുമാണ് ബാലുശ്ശേരി പൊലീസ്  പരാതിക്കാരനെ അറിയിക്കാറുള്ളത്. അറസ്റ്റ് ചെയ്യാന്‍ നിരന്തരം പരിശ്രമം നടത്തിയെന്നും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും  മറ്റ് തെളിവ് ശേഖരണത്തിന്‍െറ അടിസ്ഥാനത്തിലും അന്വേഷണം നടത്തിയെങ്കിലും  പിടികൂടാന്‍ കഴിയുന്നില്ളെന്ന് 2012 ഏപ്രില്‍ 30ന് മജീദിന് ബാലുശ്ശേരി സി.ഐ രേഖാമൂലം അറിയിപ്പ് നല്‍കി. എന്നാല്‍, ബാലുശ്ശേരി പൊലീസ് ‘പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച’ ചാക്കോ 2012 ജൂലൈ 15ന് 540/11 നമ്പര്‍ കേസില്‍ അന്യായക്കാരനായി പേരാമ്പ്ര കോടതിയില്‍ ഹാജരായി. ഒന്നും സംഭവിച്ചില്ല.
ചാക്കോയുടെ ഭൂമി തട്ടിപ്പിന്‍െറ  വിവരങ്ങള്‍ കാട്ടി മജീദ് 2011ല്‍ ഹൈകോടതിയില്‍ പരാതിനല്‍കി. ഡിവിഷന്‍ ബെഞ്ച് ഇത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ചിരിക്കുകയാണ്. ഇതില്‍ മറ്റ് ഇരകള്‍ക്ക് വേണമെങ്കില്‍ കക്ഷിചേരാം. ഭൂമിയും മാനവും നഷ്ടപ്പെട്ടവര്‍ കേസുമായി നടക്കാന്‍ സാധിക്കാത്തതിനാല്‍ ആരും  കക്ഷിചേരാന്‍ പോയിട്ടില്ല.  സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകരെവെച്ചാണ് ചാക്കോ നിയമ നടപടി സ്വീകരിക്കുക. ഇത് നേരിടാന്‍ കെല്‍പില്ലാത്തവരാണ് ഇരകള്‍.
ഇതിനിടെ, ചാക്കോക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുവെന്ന് താമരശ്ശേരി ഡിവൈ.എസ്.പി ജയ്സണ്‍ കെ. അബ്രഹാം പരാതിക്കാരനായ മജീദിനെ അറിയിച്ചിരുന്നു. പക്ഷേ, ആ അറിയിപ്പിനപ്പുറം ഒരു നടപടിയുമുണ്ടായില്ളെന്ന് മജീദ് പറയുന്നു.
കോട്ടയം ജില്ലയില്‍ ബ്ളേഡ് മാഫിയകളുടെ 70 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയെന്നും 14 കേസുകള്‍ എടുത്തെന്നും ജില്ലാ പൊലീസ് ചീഫ് എം.പി. ദിനേശ് അറിയിച്ചു. സാധാരണ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ഒരേസമയം, രണ്ടുകേന്ദ്രങ്ങളിലും വലിയ സ്റ്റേഷനുകളില്‍നിന്ന് മൂന്ന് കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
ബ്ളേഡുകാരെയും കൊള്ളപ്പലിശക്കാരെയും അകത്താക്കുമെന്ന പ്രഖ്യാപനവുമായി  പൊലീസ് നടത്തിയ ശ്രമങ്ങള്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മാത്രം ഒതുങ്ങിയെന്ന പരാതിയുമുണ്ട്.  തിരുവനന്തപുരം നഗരത്തില്‍ ‘ഓപറേഷന്‍ ബ്ളേഡ്’ എന്നും റൂറലില്‍ ‘ഓപറേഷന്‍ കുബേര’ എന്നും പേരുകളിട്ട് പൊലീസ് ചില കൊള്ളപ്പലിശക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തി. അത്തരത്തില്‍ നെയ്യാറ്റിന്‍കരയിലെ പലിശക്കാരന്‍െറ വീട്ടില്‍നിന്ന് പണവും രേഖകളുമെല്ലാം പിടിച്ചെടുത്തു. പൊലീസിന്‍െറ നടപടി കണ്ട് പലിശക്കാരന്  മോഹാലസ്യം വന്നു. ഉടന്‍  പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, പലിശക്കാരന്‍ തലസ്ഥാനത്തെ മുന്തിയ ആശുപത്രിയില്‍  തന്നെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു. അങ്ങനെ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയി. ഒപ്പം വിട്ടതോ ഒരു പൊലീസുകാരനെ മാത്രവും. രാത്രിയോടെ ആശുപത്രിയില്‍നിന്ന് പലിശക്കാരന്‍ മുങ്ങി. അതോടെ, അന്വേഷണവും നിലച്ചു.
ഇത്തരത്തില്‍ ബ്ളേഡ് മാഫിയയും പൊലീസും രാഷ്ട്രീയക്കാരും റിയല്‍ എസ്റ്റേറ്റ്-ഫ്ളാറ്റ് നിര്‍മാണക്കാരും ചേര്‍ന്ന ഒരു വന്‍ മാഫിയയാണ് സംസ്ഥാനത്തുള്ളത്.  
തലസ്ഥാനത്ത് ചാലയിലെ ഒരു വ്യാപാരി ഒരു പലിശക്കാരനില്‍നിന്ന് ആറു ലക്ഷം വായ്പയെടുത്തു. മുതലടച്ച് തീര്‍ന്നിട്ടും പലിശയിനത്തില്‍ കടം വാങ്ങിയതിനേക്കാള്‍ ഇരട്ടി തുക അടക്കണമെന്ന ആവശ്യം പലിശക്കാരന്‍  ഉന്നയിച്ചു. പിന്നീടത്  ഭീഷണിയായതിനാല്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന് പരാതി അയച്ചു. ഇത്തരം നിരവധി പരാതികള്‍ ലഭിച്ചതിനാല്‍  എ.ഡി.ജി.പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ് പിന്നിലെന്ന് വ്യക്തമായി. അതിന്‍െറ അടിസ്ഥാനത്തില്‍ ചില പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചിലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
തുടര്‍ന്ന്, എ.ഡി.ജി.പി നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ പി. വിജയന്‍െറ നേതൃത്വത്തില്‍ പൊലീസ്  ബ്ളേഡുകാരുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ചു. പൊലീസില്‍ ഒറ്റുകാരുണ്ടെന്ന് അറിയാവുന്ന കമീഷണര്‍ പുലര്‍ച്ചെ അടിയന്തര യോഗം വിളിച്ചശേഷമായിരുന്നു റെയ്ഡിനിറങ്ങിയത്. അതിനാല്‍, അത് വിജയംകണ്ടു.  ഗുണ്ടാത്തലവന്മാരായ പുത്തന്‍പാലം രാജേഷ്, ഗുണ്ടുകാട് സാബു ഉള്‍പ്പെടെയുള്ളവര്‍  പിടിയിലായി. എന്നാല്‍, ഇവരില്‍ ചിലര്‍ മണിക്കൂറുകള്‍ക്കകം പുറത്തിറങ്ങിയെന്നത് സത്യം.  എറണാകുളത്തും പലിശക്കാരെ സഹായിക്കുന്ന പൊലീസുകാര്‍ കുറവല്ല. പലിശക്കാര്‍ക്കായി എഫ്.ഐ.ആറില്‍ വരെ കൃത്രിമം കാണിക്കുന്ന പൊലീസുകാരുണ്ട്. അടുത്തിടെ ഇത്തരം ഒരു കേസില്‍  എസ്.ഐയെ അന്വേഷണ വിധേയമായി കൊച്ചി റേഞ്ച് ഐ.ജി കെ. പത്മകുമാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ വട്ടിപ്പലിശക്കാരന്, വീട്ടില്‍നിന്ന് കണ്ടെടുത്ത വ്യാജപ്രമാണങ്ങള്‍ മറച്ചുവെച്ച്, രക്ഷപ്പെടാന്‍ അവസരമൊരുക്കിയ കേസിലാണ് നടപടി.
കൊള്ളപ്പലിശ സംഘങ്ങളുടെ പറുദീസയാണ്  കൊല്ലം ജില്ലാ ആസ്ഥാനവും ഗ്രാമങ്ങളും.   കൊല്ലം സിറ്റി പൊലീസ് കഴിഞ്ഞ ഡിസംബര്‍  അവസാനമാണ് അന്വേഷണം തുടങ്ങുന്നത്.  ആയിരവും പതിനായിരവും മാത്രമല്ല, ലക്ഷക്കണക്കിന് രൂപ ദിവസവും പലിശക്ക് നല്‍കി വന്‍ലാഭമുണ്ടാക്കുന്ന സംഘങ്ങള്‍ ഏറെക്കാലമായി ഇവിടെ വിഹരിക്കുന്നു. പലിശ ഇടപാടിലൂടെ പലരും കോടീശ്വരന്മാരായതായും അന്വേഷണത്തില്‍ ബോധ്യമായി.
 ഇടുക്കിയില്‍ ബ്ളേഡ് കാരണം ജോലി പോയ ഒരു ‘പാവ’ത്തെ കാണാം.  രാജാക്കാട് എസ്.ഐയാണദ്ദേഹം. പലിശക്കാരനു കേസില്‍നിന്നു രക്ഷപ്പെടാന്‍ പണംവാങ്ങി പഴുതൊരുക്കിയെന്നതിനാണ്  എസ്.ഐ കെ.എല്‍. സണ്ണിയെ മാര്‍ച്ചില്‍ സസ്പെന്‍ഡ് ചെയ്തത്. ബൈസണ്‍വാലി സ്വദേശി ബൈജുവെന്ന പലിശക്കാരനെ റിമാന്‍ഡ് ചെയ്യാതിരിക്കാനാണ് എസ്.ഐ ഒത്താശചെയ്തത്. ബൈജുവിന്‍െറ വീട്ടില്‍നിന്ന് 40ല്‍ അധികം അനധികൃത പണമിടപാടു രേഖകള്‍ കണ്ടെടുത്തിരുന്നു. ബെജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് സ്റ്റേഷന്‍പരിധിയില്‍ ആയതിനാല്‍ തുടര്‍നടപടികള്‍ക്കായി പിടിച്ചെടുത്ത രേഖകളും മറ്റും എസ്.ഐയെ ഏല്‍പിച്ചു. എന്നാല്‍, കോടതിക്കു കൈമാറാന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്ത മുദ്രപത്രങ്ങളും മറ്റു പണമിടപാടു രേഖകളും ഇടംപിടിച്ചില്ല. കേസ് ദുര്‍ബലപ്പെടുത്തി പ്രതിയെ സംരക്ഷിച്ചെന്ന പരാതിയിലാണ്  എസ്.ഐ സസ്പെന്‍ഷനിലായത്.
പൊലീസ് മിക്കയിടത്തും ബ്ളേഡ് മാഫിയകള്‍ക്കൊപ്പമായതിനാല്‍ ഇവരുടെ കെണിയില്‍പെടുന്നവര്‍ക്ക് മോചനം അകലെയാണ്. രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍ എന്നിവരുമായി ചേര്‍ന്ന്  ‘ബ്ളേഡ് നെറ്റ്വര്‍ക്’ അതിശക്തമാണ്. മാഫിയകളുടെ നീരാളി പിടിത്തത്തില്‍നിന്ന് ജനങ്ങള്‍ മോചിതരാകണമെങ്കില്‍ ഒന്നുകില്‍ കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കുകയും ഉള്ള നിയമങ്ങള്‍ ശക്തമാക്കുകയും വേണം. അതിന് സാധ്യത കുറവാണ്. മറിച്ചുള്ള ഏക സാധ്യത ജനങ്ങള്‍ സ്വയം ബ്ളേഡ് മാഫിയക്കെതിരെ രംഗത്തുവരുകയാണ്.

(തയാറാക്കിയത്: ബിജു ചന്ദ്രശേഖര്‍, ബിനു ഡി., ഷാജിലാല്‍, ടി. ജുവിന്‍, കളര്‍കോട് ഹരികുമാര്‍, നിസാര്‍ പുതുവന, സക്കീര്‍ ഹുസ്സയിന്‍, എം. ഷിയാസ്, സി. മുഹമ്മദലി, അക്ബറലി പുതുനഗരം, വി. മുഹമ്മദലി, പി. ഷംസുദ്ദീന്‍, രവീന്ദ്രന്‍ രാവണേശ്വരം, സൂപ്പി വാണിമേല്‍.

സങ്കലനം: ആര്‍.കെ. ബിജുരാജ്)

എക്സ്ട്രാ ടൈമില്‍ കളി തുടരും!

Posted: 04 Aug 2013 08:00 PM PDT

Image: 

ദാ... അടിച്ചു, ...അടിച്ചു...ആഞ്ഞടിച്ചു... ഗോള്‍..., ഗോള്‍, ഗോ...ള്‍..., ഇല്ല..., ഒന്നും സംഭവിച്ചില്ല..., ഗോള്‍ ബാറില്‍ തട്ടി പുറത്തേക്കാണ് പോയത്... ഒരു ഫുട്ബാള്‍ കമന്‍ററി പോലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മന്ത്രിസഭാ പുന$സംഘടനാ നാടകത്തിന്‍െറ അന്ത്യരംഗങ്ങള്‍ ദല്‍ഹിയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയും ഘടകകക്ഷികളും പന്ത് ഉരുട്ടി ഉരുട്ടി ഹൈകമാന്‍ഡിന്‍െറ കോര്‍ട്ടില്‍ എത്തിച്ചെങ്കിലും അതില്‍ തട്ടിത്തന്നെ പന്ത് പുറത്തേക്ക് തെറിക്കുകയായിരുന്നു.
മാസങ്ങളായി കേരള രാഷ്ട്രീയത്തെ ഉദ്വേഗത്തിന്‍െറ കുന്തമുനയില്‍ നിര്‍ത്തിയ, രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സോപ്പുകുമിളയായി പൊട്ടിയപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചാനലുകളും ഒരുപോലെ നിരാശരായി. എങ്കിലും കളി തീര്‍ന്നിട്ടില്ളെന്ന് എല്ലാവര്‍ക്കും ആശ്വാസത്തിന് വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു വരെയുള്ള എക്സ്ട്രാ ടൈമില്‍ ഇനിയും പലതും നടക്കുമെന്നുള്ള പ്രത്യാശ നിലനിര്‍ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും ദല്‍ഹിയില്‍നിന്ന് മടങ്ങിയിട്ടുള്ളത്.
പ്രശ്നം ദല്‍ഹിക്ക് വലിച്ചിഴച്ചതില്‍ കോണ്‍ഗ്രസിലെ അദൃശ്യ ശക്തിയായ ഹൈകമാന്‍ഡിന് അതൃപ്തിയുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത്. രമേശ് ചെന്നിത്തലക്ക് ഏതെങ്കിലും വകുപ്പ് കൈമാറുന്ന പ്രശ്നമാണെങ്കില്‍ കോണ്‍ഗ്രസിനകത്തും  ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്ന പ്രശ്നമാണെങ്കില്‍ യു.ഡി.എഫിനകത്തും ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നതേ ഉള്ളൂ. പലരും പറയുന്നപോലെ മൂന്ന് ‘കൂ’കള്‍ ചേര്‍ന്നാല്‍ തീരാത്ത പ്രശ്നമൊന്നും ഇപ്പോള്‍ കേരള ഭരണത്തിലില്ല. അതായത്, കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും ഒരുമിച്ചുനിന്നാല്‍ കാര്യങ്ങള്‍ക്ക് ഒരു സൊലൂഷനാവും. അത്തരമൊരു പരിഹാരവുമില്ലാതെ ദല്‍ഹി വിമാനത്തില്‍ പാഞ്ഞുകയറിച്ചെന്നതിലായിരിക്കാം ഹൈകമാന്‍ഡിന് അമര്‍ഷം. എന്നാലെന്താ, അതിന്‍െറ പേരില്‍ ഒന്നു രണ്ട് ദല്‍ഹി യാത്രകള്‍ തരപ്പെട്ടതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും ആശ്വസിക്കാം. അതോടൊപ്പം കോണ്‍ഗ്രസിലെ പ്രശ്നം തീര്‍ക്കാന്‍ ഘടക കക്ഷികളെ ദല്‍ഹിയിലേക്ക് കെട്ടിയെടുക്കുന്നതിന് അള്ളുവെച്ച കോണ്‍ഗ്രസിലെ ചില നേതാക്കളെ അഭിനന്ദിക്കുകയും ചെയ്യാം. കടംവന്ന് മുട്ടിനില്‍ക്കുന്ന കേരള ഖജനാവില്‍നിന്നുള്ള ചോര്‍ച്ച അത്രയെങ്കിലും തടയാനായല്ളോ.
പിന്നെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങുമ്പോള്‍ അതില്‍നിന്ന് ചില ചെറു(വലിയ)മീനുകളെ വലയിട്ടുപിടിക്കാമെന്ന ആശ ഘടകകക്ഷികള്‍ക്കുണ്ടാവുക സ്വാഭാവികം. കുഞ്ഞുമാണിയുടെ അന്തിമ ലക്ഷ്യം കേന്ദ്രമന്ത്രിസഭയില്‍ മകനൊരു ബര്‍ത്താണ്. അതങ്ങേര് തുറന്നു പറയുകയും ചെയ്യും. അതിനായി പല തവണ ദല്‍ഹിയില്‍ പോയതാണ്. അത് കഴിഞ്ഞേ മൂന്നാമതൊരു ലോക്സഭ സീറ്റെന്ന ആവശ്യത്തിന് പ്രസക്തിയുള്ളൂ. മകന്‍ കേന്ദ്രമന്ത്രിയാവണമെന്ന ഒരു പിതാവിന്‍െറ ആഗ്രഹത്തെ ഒരിക്കലും കുറ്റം പറയാനാവില്ല. ലീഗിനാണെങ്കില്‍ ഇ. അഹമ്മദിന് കാബിനറ്റ് പദവിയും ലോക്സഭയിലേക്ക് മൂന്നാമതൊരു സീറ്റുമാണ് അവരുടെ അജണ്ടയിലുള്ളത്. ഇ.അഹമ്മദിന് കാബിനറ്റ് പദവിയെന്നത് കേരള ലീഗിന്‍െറ മുഖ്യ അജണ്ടയൊന്നുമല്ല. പക്ഷേ, കാര്യങ്ങള്‍ ദല്‍ഹിയിലത്തെുമ്പോള്‍ അഹമ്മദിന്‍െറ അജണ്ട ലീഗിന്‍െറ അജണ്ടയായി മാറുമെന്ന് മാത്രം. അതിനോളം സാമര്‍ഥ്യമൊക്കെ അഹമ്മദിനുണ്ടെന്ന് ലീഗും സമ്മതിക്കും. ലീഗ് ആഗ്രഹിച്ചതു കൊണ്ടുമാത്രം അഹമ്മദ് കേന്ദ്രമന്ത്രിയാവുമായിരുന്നില്ലല്ളോ. മൂന്നാമതൊരു സീറ്റ് കേരള ലീഗിന്‍െറ മുഖ്യ അജണ്ടയാവുന്നത് ചില ബിസിനസ് രാജാക്കന്മാരെ ലോക്സഭയിലത്തെിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും കേള്‍ക്കുന്നു.
തങ്ങള്‍ ദല്‍ഹിക്കില്ളെന്ന് ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനമുണ്ടായത് ഓര്‍ക്കാപുറത്തും അവസാന നിമിഷത്തിലുമാണ്. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ് നേതാക്കള്‍ നെടുമ്പാശേരിയില്‍നിന്നും ലീഗ് നേതാക്കള്‍ കരിപ്പൂരില്‍നിന്നും ദല്‍ഹിക്ക് വിമാനം കയറുമെന്നാണ് കേട്ടിരുന്നത്. പൊടുന്നനെയാണ് ഹൈകമാന്‍ഡിന്‍െറ ക്ഷണമില്ലാത്തതിനാല്‍ തങ്ങള്‍ ദല്‍ഹിക്കില്ളെന്ന് ഇരു കൂട്ടരും പ്രഖ്യാപിക്കുന്നത്. പിന്നെ ആരുടെ ക്ഷണമനുസരിച്ചാണ് ഇവര്‍ ദല്‍ഹിക്കു പോകാന്‍ കച്ചകെട്ടിയത്? ഹൈകമാന്‍ഡ് ഇവരെ ദല്‍ഹിക്ക് വിളിക്കുകയോ പിന്നീട് വേണ്ടെന്നു വെക്കുകയോ ചെയ്തതായി കേട്ടുകേള്‍വിപോലുമില്ല. മാത്രമല്ല, കോണ്‍ഗ്രസിലെ പ്രശ്നം തീര്‍ക്കാന്‍ ഘടകകക്ഷികളെ വിളിക്കേണ്ട കാര്യം കോണ്‍ഗ്രസിന്‍േറതായ ഹൈകമാന്‍ഡിനുണ്ടോ. അപ്പോള്‍ തെളിഞ്ഞുവരുന്നത് കുഞ്ഞൂഞ്ഞിന്‍െറ നീക്കങ്ങളല്ളേ. ഉപമുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുന്നതിന് എതിര്‍പ്പില്ളെന്ന് ഘടകകക്ഷികളെ ദല്‍ഹിയില്‍ കൊണ്ടുപോയി പറയിപ്പിക്കുക, പകരം അവരുടെ ആവശ്യം ഹൈകമാന്‍ഡില്‍നിന്ന് നേടിയെടുക്കാന്‍ അവസരമുണ്ടാക്കുക- ഇതായിരിക്കണം കുഞ്ഞൂഞ്ഞിന്‍െറ അജണ്ട.
എന്നാല്‍, ഈ നീക്കം അറിഞ്ഞ രമേശ് ചെന്നിത്തല തന്നെ അതിന് ആപ്പുവെച്ചുവെന്നു വേണം  പറയാന്‍. തന്‍െറ ഉപമുഖ്യമന്ത്രി പദവിയുടെ പേരില്‍ ഹൈകമാന്‍ഡില്‍ വിലപേശല്‍ നടത്താന്‍ ലീഗിനും മാണിക്കും അവസരമുണ്ടാക്കിക്കൊടുത്താല്‍ ഉണ്ടാകാവുന്ന പുകില് രമേശ് മാനത്ത് കണ്ടിരിക്കണം. കുഞ്ഞൂഞ്ഞ് മനസ്സില്‍ കാണുന്ന ചില കാര്യങ്ങളെങ്കിലും മാനത്തു കാണാന്‍ ചെന്നിത്തലക്കാവുമെന്ന് ഇതുകൊണ്ടു തെളിഞ്ഞു. സുകുമാരന്‍ നായരും രമേശിന്‍െറ മനസ്സില്‍ തെളിഞ്ഞു വന്നിരിക്കണം. അദ്ദേഹം രമേശിന്‍െറ ഉപമുഖ്യമന്ത്രി സ്ഥാനലബ്ധിയില്‍ മൗനം പാലിക്കുന്നത് കേരളം കാണുന്നുണ്ടല്ളോ. ലീഗിന് കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവിയോ മൂന്നാം സീറ്റോ നല്‍കിയും മാണിയുടെ കുഞ്ഞിന് കേന്ദ്രമന്ത്രി പദവിയും വാങ്ങിക്കൊടുത്ത് ഉപമുഖ്യമന്ത്രി പദവിയുമായി രമേശ് കേരളത്തിലത്തെിയാല്‍ സുകുമാരന്‍ നായരും എന്‍.എസ്.എസും വെറുതെയിരിക്കുമോ? ന്യൂനപക്ഷ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വീണ്ടും അര്‍ഹതയില്ലാത്ത പദവികള്‍ നേടിക്കൊടുത്തു എന്ന ആക്ഷേപമായിരിക്കും അദ്ദേഹം നേരിടേണ്ടിവരുക. ഈ ആക്ഷേപം ഒഴിവാക്കാന്‍ ചെറിയൊരു വിദ്യ ഒപ്പിച്ചു എന്നുമാത്രം. കോണ്‍ഗ്രസ് പ്രശ്നത്തിലിടപെടാന്‍ ഘടകകക്ഷികളാരും ദല്‍ഹിക്ക് വരേണ്ടെന്ന ഐ ഗ്രൂപ്പിന്‍െറ നിലപാട് പുറത്തുവിട്ടു. സംഗതി കുറിക്കുകൊണ്ടു. ഹൈകമാന്‍ഡ് ക്ഷണിക്കാതെ തങ്ങള്‍ ദല്‍ഹിക്കില്ളെന്ന് ലീഗും മാണിയും കട്ടായം പറഞ്ഞു.
ഒരു നിര്‍ബന്ധിത ഷോര്‍ട്ട് ബ്രേക് ചോദിച്ച് കുഞ്ഞൂഞ്ഞ് കേരളത്തില്‍ പറന്നത്തെി. കോഴിക്കോട്ട് ലീഗ് നേതാക്കളെയും തിരുവനന്തപുരത്ത് മാണിയെയും കണ്ടു. ഇരുവരെയും അനുനയിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്‍െറ ശ്രമമെന്നാണ് ചേഷ്ടകളില്‍നിന്ന് അനുമാനിച്ചത്. എന്നാല്‍, രണ്ടാം സ്ഥാനവും ഉപമുഖ്യമന്ത്രിപദവും വിട്ടുകൊടുക്കില്ളെന്ന് ലീഗ് കടുപ്പിച്ച് പറഞ്ഞു. മാണിയും ഉറച്ചുനിന്നു. ഇനി, രമേശിന്‍െറ വേല കുറിക്കുകൊണ്ടപ്പോള്‍, ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ മുറുകെപ്പിടിക്കാന്‍ ഘടകകക്ഷികളെ ശട്ടംകെട്ടാനാണോ കുഞ്ഞൂഞ്ഞ് കേരളത്തില്‍ ഓടിയത്തെിയത്? അങ്ങനെയും ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ആഭ്യന്തര വകുപ്പ് ലക്ഷ്യമിട്ടാണ് ഐ ഗ്രൂപ് കളി തുടങ്ങിയത്. കാര്യം നിസ്സാരമായിരുന്നു. പൊലീസില്‍ തങ്ങളുടെ ഇംഗിതമനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ല. ഇക്കണക്കിനുപോയാല്‍ അത് ഗ്രൂപ്പിന്‍െറ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞായിരുന്നു ഐ ഗ്രൂപ് കരുക്കള്‍ നീക്കിയത്. മന്ത്രിസഭയില്‍ വന്ന ഒഴിവില്‍ രമേശിനെ മന്ത്രിയാക്കി ആഭ്യന്തരം പിടിച്ചുവാങ്ങാനായിരുന്നു ആദ്യചുവടുകള്‍. ആഭ്യന്തരം വിട്ടുകൊടുക്കാന്‍ എ ഗ്രൂപ്പോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ തയാറായില്ല. ഇടക്ക് ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന വാദവും വന്നു. ഇതിനിടയില്‍ സോളാര്‍ തട്ടിപ്പുകേസ് മുഖ്യമന്ത്രിയുടെ ഓഫിസിനെ തന്നെ പ്രതിക്കൂട്ടിലാക്കി. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയിലെന്ന വിവരം പുറത്തായി. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തര വകുപ്പും സരിതയുമായി ഫോണ്‍ ബന്ധമുള്ളവരുടെ പേരുകള്‍ പുറത്തുവിടുന്നതായി ആക്ഷേപമുയര്‍ന്നു. സോളാറില്‍ ചില കോടതി പരാമര്‍ശങ്ങളുമുണ്ടായി. മുഖ്യമന്ത്രിയുടെ സ്ഥാനത്യാഗത്തിനായി പ്രതിപക്ഷവും ഐ ഗ്രൂപ്പും കാത്തിരുന്നു. പിന്നീട് സരിത പുറത്തുവിടുന്ന ഉന്നതരുടെ പേരുകള്‍ക്കായി രാഷ്ട്രീയ കേരളം കാത്തിരുന്നു. ഹും... ഒന്നും സംഭവിച്ചില്ല. ഒടുവില്‍ നേതാക്കള്‍ ദല്‍ഹിയില്‍നിന്ന് വെറുംകൈയോടെ മടങ്ങി. ഇനിയെന്ത്? ഗ്രൂപ്, ഘടകകക്ഷി പോര് തന്നെ, പോര്.
താന്‍ ഒരിക്കല്‍ കൂടി അപമാനിതനായെന്ന് ചെന്നിത്തല പരിതപിക്കുന്നു. തന്‍െറ പേര് വഴിയിലിട്ട് അലക്കാന്‍ പറ്റില്ളെന്ന് അദ്ദേഹം രോഷംകൊള്ളുന്നു. എന്ത് അപമാനം സഹിച്ചും ഭരണത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തന്‍െറ ഈ അപമാനക്കരച്ചിലിന് എന്തുവിലയിടുമെന്ന് രമേശ് കണക്കൂകൂട്ടിയോ ആവോ. 28 കൊല്ലം മുമ്പ് മന്ത്രിയായ താന്‍ പിന്നീട് ആ പദവിയുടെ പിന്നാലെ പോയിട്ടില്ളെന്നും കെ.പി.സി.സി പ്രസിഡന്‍റായി തുടരുമെന്നും പറയുന്ന രമേശ്, എ ഗ്രൂപ് ഇട്ട ചൂണ്ടയില്‍ രണ്ടുതവണ കൊത്തി എന്നത് നേര്. പുകഞ്ഞ കൊള്ളി അകത്ത് എന്ന തന്ത്രത്തിന്‍െറ ഭാഗമായി രമേശിനെ മന്ത്രിസഭയിലെടുക്കാന്‍ എ ഗ്രൂപ് ഘടകകക്ഷികളെ കൂട്ടുപിടിച്ച് നടത്തിയ നിക്കങ്ങള്‍ പക്ഷേ, ആഭ്യന്തരത്തില്‍ തട്ടി പാഴായി. ‘ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ല’ എന്ന രമേശിന്‍െറ ഉറച്ച പ്രഖ്യാപനത്തിലൂടെ തന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നതെങ്കിലും, നടന്നാല്‍ അതിനും കേരളം ഏഴു മാസം കാത്തിരിക്കണം. ഇതാ... കോണ്‍ഗ്രസ് ഗ്രൂപ്പുകളും ഘടകകക്ഷികളും പോര് തുടങ്ങിക്കഴിഞ്ഞു. ഇനി നമുക്ക് ജീവിതപ്രയാസങ്ങള്‍ക്ക് അവധിനല്‍കി വിഴുപ്പലക്കലിന്‍െറ ചാനല്‍ കാഴ്ചകളില്‍ സ്വയം മറന്നിരിക്കാം. ജയ് ഹിന്ദ്.

ഉരുള്‍പൊട്ടല്‍: ഇടുക്കിയില്‍ മരണം പതിനൊന്നായി

Posted: 04 Aug 2013 07:55 PM PDT

Image: 

തൊടുപുഴ: രക്ഷാപ്രവര്‍ത്തനത്തിനിടെ അടിമാലിക്കടുത്ത് ചീയപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇവിടെ നാലു പേര്‍ മരിച്ചു.  പലരുടെയും നില ഗുരുതരമായി തുടരുന്നു. ഏഴുപേരെ രക്ഷപ്പെടുത്തി. നിരവധി വാഹനങ്ങളും കടകളും മണ്ണിനടിയില്‍പ്പെട്ടു. മൂന്നു വഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞു. ഇതോടെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും  മരിച്ചവരുടെ എണ്ണം  പതിനൊന്നായി.

ചീയപ്പാറയില്‍ ഏകദേശം 20 ഏക്കറോളം വരുന്ന മണ്‍കൂന അടങ്ങിയ പ്രദേശം മൊത്തത്തില്‍ ദേശീയ പാത 47 നുമേല്‍ പതിക്കുകയായിരുന്നു. നേരത്തെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് നീക്കം ചെയ്യവെയാണ് അതിശക്തമായ മണ്ണിടിച്ചില്‍ വീണ്ടും ഉണ്ടായത്. ഈ സമയത്ത് ടൂറിസ്റ്റുകള്‍ അടക്കം നിരവധി പേര്‍ ഇവിടെയുണ്ടായിരുന്നതായി സമീപ വാസികള്‍ പറയുന്നു.

നേരത്തെ ഇടുക്കി തടിയമ്പടനാട് ഉറുമ്പിതടത്തില്‍ ജോസിന്‍്റെ മക്കളായ ജോസ്ന (16), ജോസ്നി(14), വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, പെരുമാന്‍തളത്തില്‍ അന്നമ്മ, മലയിഞ്ചിയില്‍ ശാരദ എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ കാണാതായി. പൂമറ്റത്തില്‍ ബീനയും മകനും കാണാതായവരില്‍പെടും.
രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ജോസ്നയും ജോസ്നിയും മരിച്ചത്. ഞായറാഴ്ച രാത്രി ഏറെ വൈകി കഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പൊട്ടലിലായിരുന്നു പാപ്പച്ചന്‍്റെയും ഭാര്യ തങ്കമ്മയുടെയും മരണം. വീടിന്‍്റെ മണ്‍ഭിത്തി ഇടിഞ്ഞാണ് അന്നമ്മയും ശാരദയും മരിച്ചത്.
ഇടുക്കിയിലെ ചെറുതോണി, പൂമാല,കറുവപ്പള്ളി,വണ്ടിപ്പെരിയാര്‍ മേഖലയിലാണ് കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്.  
ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇടുക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി.

 

ഭിന്നത വെളിപ്പെടുത്തി ചെന്നിത്തല; സ്പീക്കറെയും കണ്ടു

Posted: 04 Aug 2013 11:24 AM PDT

Image: 

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആവശ്യമില്ളെന്നും സര്‍ക്കാറിനെ മുഖ്യമന്ത്രി ഒറ്റക്ക് നടത്തട്ടേയെന്നും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല.  പുന$സംഘടനാചര്‍ച്ചകള്‍ക്കുശേഷം ദല്‍ഹിയില്‍നിന്ന് മടങ്ങും മുമ്പ് ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവന്നത്.
പുന$സംഘടന വഴിമുട്ടിയതിന്‍െറ  പ്രതിഫലനം കോണ്‍ഗ്രസിലും യു.ഡി.എഫിലും കണ്ടുതുടങ്ങി. തങ്ങളല്ല പുന$സംഘടനക്ക് ഇടംകോലിട്ടതെന്ന വിശദീകരണമാണ് ലീഗും കേരള കോണ്‍ഗ്രസും പ്രകടിപ്പിച്ചത്. മാണിയെ ലക്ഷ്യമിട്ട് സി.പി.എം ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരുക്കെറിഞ്ഞെങ്കിലും മാണി വീണില്ല.
ഘടകകക്ഷികളുടെ ഉപാധികള്‍ അംഗീകരിച്ച് മന്ത്രിസഭയില്‍ അംഗമാകാന്‍  താല്‍പര്യമില്ളെന്ന് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാറിലേക്ക് താനില്ളെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാനും തയാറായില്ല.
ഞായറാഴ്ച രാവിലെ സ്പീക്കര്‍ ജി. കാര്‍ത്തികേയനെ വസതിയിലത്തെി രമേശ് കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ളെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെങ്കിലും രാഷ്ട്രീയ ചര്‍ച്ചയായിരുന്നുവെന്നാണ് സൂചന.  അരമണിക്കൂറിലേറെ ചര്‍ച്ച നീണ്ടു.
സര്‍ക്കാറും പാര്‍ട്ടിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നായിരുന്നു ദല്‍ഹിയില്‍നിന്ന് മടങ്ങിയത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്. വിപരീത പ്രസ്താവനയാണ് രമേശിന്‍േറതായി വന്നത്. കേരളത്തില്‍ സര്‍ക്കാറും പാര്‍ട്ടിയും രണ്ടു വഴിക്കായിരിക്കും എന്ന സന്ദേശമാണ് രമേശ് ആവര്‍ത്തിച്ചത്.
പുന$സംഘടന പൊളിഞ്ഞതിന്‍െറ അനുരണനങ്ങള്‍ സംസ്ഥാനത്ത് അലയടിക്കുകയാണ്. ചര്‍ച്ചകള്‍ പൊളിഞ്ഞതിന് തങ്ങളെ കുറ്റപ്പെടുത്തേണ്ടെന്ന നിലപാട് മുസ്ലിംലീഗ് പ്രകടിപ്പിച്ചു.  
മന്ത്രിസഭയിലേക്ക് രമേശ് ചെന്നിത്തല വരണമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി വിശദീകരിച്ചു. കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ മാന്യമായ സ്ഥാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  അപമാനം സഹിച്ച് ഇനിയും യു.ഡി.എഫില്‍ തുടരണോയെന്ന് കെ.എം. മാണി തീരുമാനിക്കണമെന്ന് ചോദിച്ച് സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നുവെങ്കിലും മാണി പിന്തുണച്ചില്ല.
യുഡി.എഫില്‍ കേരള കോണ്‍ഗ്രസിന് അപമാനമൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ മുന്നണി വിടേണ്ട സാഹചര്യമില്ല. കോടിയേരി അദ്ദേഹത്തിന്‍െറ അഭിപ്രായമാണ് പറഞ്ഞതെന്നും മാണി പറഞ്ഞു.
മന്ത്രിസഭാ പുന$സംഘടനയുമായി ബന്ധപ്പെട്ട് ഘടകകക്ഷികള്‍ നടത്തുന്ന പ്രസ്താവനക്കെതിരെ മന്ത്രി ആര്യാടന്‍ രംഗത്തുവന്നു. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടതില്ളെന്നും കേരള കോണ്‍ഗ്രസിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുന$സംഘടനയുമായി ബന്ധപ്പെട്ട ദല്‍ഹി ചര്‍ച്ചകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട ആവശ്യമില്ളെന്നായിരുന്നു കെ.മുരളീധരന്‍െറ അഭിപ്രായം. ഘടകകക്ഷികളുമായി ഒന്നിച്ചു മുന്നോട്ടുപോകണം. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ലോക്്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി കോണ്‍ഗ്രസ് മാറണമെന്നും മുരളീധരന്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP