സ്വാഗതം
WELCOME

News Update..

Wednesday, July 31, 2013

ലാവ് ലിന്‍: പിറായിക്ക് വ്യക്തമായ പങ്കെന്ന് സി.ബി.ഐ Madhyamam News Feeds

ലാവ് ലിന്‍: പിറായിക്ക് വ്യക്തമായ പങ്കെന്ന് സി.ബി.ഐ Madhyamam News Feeds

Link to

ലാവ് ലിന്‍: പിറായിക്ക് വ്യക്തമായ പങ്കെന്ന് സി.ബി.ഐ

Posted: 31 Jul 2013 12:48 AM PDT

Image: 

തിരുവന്തപുരം: ലാവ ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.കരാറില്‍ ഏര്‍പെടണമെന്ന വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ചുവെന്നും സി.ബി.ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജി.കാര്‍ത്തികേയനെതിരെ തെളിവില്ളെന്നും സി.ബി.ഐ അറിയിച്ചു.

വിചാരണ എളുപ്പത്തിലാക്കാന്‍ ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിക്കാന്‍ നേരത്തെ ഹൈകോടതി അനുമതി നല്‍കിയിരുന്നു. ഇതിനുശേഷം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ സമര്‍പിച്ച വിടുതല്‍ ഹരജി പരിഗണിക്കവെയാണ്  സി.ബി.ഐ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 2009തില്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പിച്ചത്.

പള്ളിവാസല്‍,ചെങ്കുളം,പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായ ഒപ്പുവെച്ച കരാര്‍ ആണ് കേസിനാധാരം.  ഈ കരാര്‍ മൂലം സര്‍ക്കാറിന് കോടികളുടെ നഷ്ടം ഉണ്ടായതായി സി.എ.ജി റിപോര്‍ട്ടും ശരിവെച്ചിരുന്നു.

കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സി.ബി.ഐ കോടതി അടുത്തമാസം ഏഴിലേക്ക് മാറ്റി.

 

തെലങ്കാന: ആന്ധ്രയില്‍ ബന്ദിന് ആഹ്വാനം

Posted: 31 Jul 2013 12:03 AM PDT

Image: 

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യത്തിലേക്കടുത്തതോടെ ആന്ധ്രക്കകത്തുനിന്നും പുറത്തുനിന്നും സമ്മിശ്ര പ്രതികരണങ്ങള്‍. തീരുമാനത്തില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ആന്ധ്ര പ്രദേശ് പ്രവര്‍ത്തകര്‍ ആന്ധ്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളെയും റായലസീമ മേഖലയിലെ നാലു ജില്ലകളെയും ബന്ദ് ബാധിക്കും. ബസ് സര്‍വീസുകള്‍ തടയുമെന്നും സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്നും ബന്ദ് അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലകളില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കിയിട്ടുണ്ട്. എന്നാല്‍, നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടില്ല.

ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഹൈദരാബാദ്, തെലങ്കാന ജില്ലകളില്‍ ജനജീവിതം സാധാരണ നിലയിലാണ്. ഇന്ത്യയുടെ 29 ാത് സംസ്ഥാനമായി തെലങ്കാന പ്രഖ്യാപനം വന്നതിനു തൊട്ടുടന്‍ ആണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ സംസ്ഥാനമായ ആന്ധ്ര വിഭജിക്കുന്നതിന്  ഭരണപാര്‍ട്ടിയായ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടിയിരുന്നു.

എന്നാല്‍, തെലങ്കാന യാഥാര്‍ഥ്യമാകുന്നതിനെ സ്വാഗതം ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇത് ജനങ്ങളുടെ വിജയമാണെന്ന് പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള അവസരം പാഴാക്കിയതുമില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് മോഡിയുടെ വാദം.
ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍  തീരുമാനത്തെ സന്തോഷപൂര്‍വം വരവേറ്റു. കോണ്‍ഗ്രസ് പ്രഖ്യാപനം വന്നതോടെ ഇവര്‍ ആഹ്ളാദ പ്രകടനം നടത്തി.  

സംസ്ഥാന രൂപീകരണ വാര്‍ത്തയെ ആന്ധ്രയിലെ സീമാന്ധ്ര മേഖലയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധ സ്വരത്തിലാണ് വരവേറ്റത്. ഏതാനും ഇടങ്ങളില്‍ പ്രതിഷേധം അക്രമത്തിനും വഴിമാറി. പ്രതിഷേധം കനക്കുകയാണെങ്കില്‍ പാര്‍ലമെന്‍റിന്‍്റെ അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ തെലങ്കാന ബില്‍ അവതരിപ്പിക്കാനാവുമോ എന്നത് സംശയത്തിലാവും.

കോണ്‍ഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്ത ടി.ആര്‍.എസ് തലവന്‍ കെ.ടി രാമറാവു ബില്‍ പാസാവുന്നതിനായി കാത്തിരിക്കുകയാണെന്നും ഹൈദരാബാദ് ഇടക്കാല തലസ്ഥാനമായിരിക്കുന്നത്  നല്ലതാണെന്നും പ്രതികരിച്ചു.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തീരുമാനത്തെ അപകടകരമായ പ്രവണത എന്ന് വിഷശേിപ്പിച്ചു. സംസ്ഥാന രൂപീകരണം തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം രൂപീകരണത്തിനായുള്ള പ്രക്ഷോഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു.

മദ്റസാ വിദ്യാര്‍ഥിനിയുടെ കൊലപാതകം: പ്രതിക്ക് വധശിക്ഷ

Posted: 30 Jul 2013 11:57 PM PDT

Image: 

മഞ്ചേരി: പൂക്കോട്ടുംപാടം ചുള്ളിയോട് മദ്റസാ വിദ്യാര്‍ഥിനി സല്‍വ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി യാണ് പ്രതി പാലാപറമ്പത്ത് അബ്ദുല്‍ നാസറിന് വധശിക്ഷ വിധിച്ചത്. ഇയാളെ കഴിഞ്ഞദിവസം കുറ്റക്കാരനെന്ന് കണ്ടത്തെിയിരുന്നു. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇതില്‍ കൊലപാതകത്തിന് വധശിക്ഷയും ബലാല്‍സംഗത്തിന് ഏഴു വര്‍ഷത്തെ തടവും വിധിച്ചു. പ്രതിക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച 11മണിക്ക് കോടതി ചേര്‍ന്ന ് 20 മിനിറ്റിനുള്ളില്‍ തന്നെ ശിക്ഷ വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധി കേള്‍ക്കാന്‍ സല്‍വയുടെ ബന്ധുക്കളും എത്തിയിരുന്നു.

2012 ഏപ്രില്‍ നാലിനാണ് ചുള്ളിയോട് പൊന്നാങ്കല്ല് മുരിക്കുംകാടന്‍ സക്കീറിന്‍്റെയും സുഹ്റയുടെയും നാല് മക്കളില്‍ ഇളയവളായ സല്‍വയെ (ഒമ്പത്) മദ്റസക്ക് സമീപത്തെ വീടിന്‍്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. രാവിലെ മദ്റസയിലേക്ക് പോയ സല്‍വ തൊട്ടടുത്ത വീട്ടിലെ കൂട്ടികാരി വരാത്തതുകണ്ട് അന്വേഷിച്ചാണ് നാസറിന്‍്റെ വീട്ടിലത്തെുന്നത്. ഭാര്യയും മക്കളും വീട്ടിലില്ലാത്ത അവസരം മുതലെടുത്ത് നാസര്‍ ബാലികയെ ബാലാല്‍സംഗം ചെയ്യുകയായിരുന്നു. വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ കുട്ടിയെ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മഅ്ദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി

Posted: 30 Jul 2013 11:10 PM PDT

Image: 

ബാംഗളൂരു: ബംഗളൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.  ബംഗളൂരു സ്ഫോടനപരമ്പര കേസില്‍ ജാമ്യാപേക്ഷയിന്മേല്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച തടസ്സവാദങ്ങള്‍ക്കെതിരെ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അഭിഭാഷകര്‍ ബുധനാഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 25ന് ഹൈകോടതി കേസ് പരിഗണിച്ചപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എസ്. ദൊരൈരാജു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅ്ദനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതോടെ മഅ്ദനിയുടെ അഭിഭാഷകരായ ബി.എല്‍. ആചാര്യയും പി. ഉസ്മാനും മറുവാദത്തിന് കോടതിയോട് കൂടുതല്‍ സമയം തേടുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് എച്ച്.എന്‍. നാഗമോഹന്‍ദാസ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
സര്‍ക്കാറിന്‍െറ സത്യവാങ്മൂലത്തില്‍ മഅ്ദനിയെ കൊടുംഭീകരനായാണ് ചിത്രീകരിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. കുറ്റപത്രത്തില്‍ പറയാത്ത കാര്യങ്ങളും ഉന്നയിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ വാദങ്ങളെ ചോദ്യം ചെയ്താണ് ബുധനാഴ്ച എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ദേശീയപാത 47 മണ്ണുത്തി -വഴുക്കുംപാറ റോഡിന്‍െറ പുനര്‍നിര്‍മാണം നീളും

Posted: 30 Jul 2013 11:02 PM PDT

മണ്ണുത്തി: ദേശീയപാത 47 മണ്ണുത്തി മുതല്‍ വഴുക്കുംപാറ വരെയുള്ള ഭാഗത്തെ പുനര്‍നിര്‍മാണം നീളും.  കരാറുകാരന്‍ കൂടുതല്‍ തുക  ആവശ്യപ്പെട്ടത് പ്രകാ രമുള്ള തീരുമാനം വന്നാലേ പുനര്‍നിര്‍മാണം ആരംഭിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സ്ഥിതി. കഴിഞ്ഞ ജൂണില്‍ നിര്‍മാണം തുടങ്ങിയെങ്കിലും മഴയത്തെുടര്‍ന്ന് വഴുക്കുംപാറയില്‍ നിര്‍ത്തുകയായിരുന്നു. നിലവില്‍ പട്ടിക്കാട് മുതല്‍ വഴുക്കുംപാറ വരെ റോഡ് ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ പ്രാരംഭ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ടാറിങ് നടത്താന്‍ കഴിയൂ. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ പുനര്‍നിര്‍മാണം തുടങ്ങാ ന്‍ കഴിയൂ. 
രണ്ടുമാസത്തെ ശക്തമായ മഴയില്‍ മണ്ണുത്തി- പാലക്കാട് റോഡ് പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഇതുമൂലം ഈ പ്രദേശത്തെ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ബസുകള്‍ സമയം തെറ്റി ഓടുന്നതും വഴിമാറി ഓടുന്നതും യാത്രികരെ വലക്കുന്നുണ്ട്.  
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. പുനര്‍നിര്‍മാണം സംബന്ധിച്ച നടപടികള്‍ എടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കോ, ജനപ്രതിനിധികള്‍ക്കോ താല്‍പര്യമില്ല. അതിനാല്‍ റോഡ് പണി അനിശ്ചിതമായി നീളുകയാണ്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതല്‍ തൃശൂര്‍- പാലക്കാട് റോഡില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വെക്കുമെ ന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഹര്‍ത്താലില്‍ വ്യാപക അക്രമം

Posted: 30 Jul 2013 10:56 PM PDT

തിരുവനന്തപുരം: ബി.ജെ.പി ,സംഘ്പരിവാര്‍ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. ഹര്‍ത്താലനുകൂലികള്‍ വ്യാപക അക്രമം നടത്തി.കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ നാലുപേര്‍ പിടിയില്‍. ചെവ്വാഴ്ച രാവിലെ അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപാസിലാണ് കല്ലേറുണ്ടായത്. വെള്ളനാട് ഡിപ്പോയിലേതാണ് ബസ്. 10,000 രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു. നഗരത്തില്‍ ഫോര്‍ട്ട് സ്റ്റേഷന്‍ പരിധിയില്‍ പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടയാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലീസ് ശക്തമായി ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. കമലേശ്വരം, മണക്കാട്, കിള്ളിപ്പാലം, കിഴക്കേകോട്ട ഭാഗങ്ങളിലാണ് പ്രധാനമായും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത്.
 കഴക്കൂട്ടം: ഹര്‍ത്താലില്‍ വ്യാപക അക്രമം. നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു. ലോറിക്ക് നേരെ ചെമ്പകമംഗലത്തുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചെമ്പകമംഗലം കാരിക്കുഴിയില്‍ ബസിന് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. യൂനിവേഴ്സിറ്റി പരീക്ഷക്കെത്തിയ കുട്ടികളടക്കം മണിക്കൂറുകളോളം വഴിയിലായി. പള്ളിപ്പുറത്ത് ഹര്‍ത്താലനുകൂലികള്‍ ദേശീയ പാത ഉപരോധിച്ചു. പള്ളിപ്പുറത്ത് സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപം മുഖം മൂടിധരിച്ച് എത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു.
ശ്രീകാര്യം ചേന്തിയില്‍ ബസിനുനേരെ കല്ലേറുണ്ടായി. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.  മൂന്ന് പേര്‍ പിടിയിലായി. ചെറുവക്കല്‍ അയോധ്യ നഗര്‍ കൊഴുവന്‍കര വീട്ടില്‍ വിഷ്ണു എന്ന അരുണ്‍ എസ്. നായര്‍ 27 ചെറുവക്കല്‍ മഠത്തുനട റസിഡന്‍റ്സ് അസോസിയേഷന്‍ നമ്പര്‍ 71 , ആനന്ദഭവനില്‍ അഭിലാഷ് 27 ചെറുവക്കല്‍ ബാബുജി നഗര്‍ ഡി.എന്‍ 496 ല്‍ കൃഷ്ണഗിരിയില്‍  രഞ്ജിത്ത് 26 എന്നിവരാണ് പിടിയിലായത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.ശ്രീകാര്യം ചാവടിമുക്കില്‍ ബൈക്കിലെത്തിയ സംഘം ബസിനു നേരെ കല്ലെറിഞ്ഞു.രാവിലെ 10നായിരുന്നു സംഭവം. വിവിധസ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പോത്തന്‍കോട് , കഴക്കൂട്ടം, മംഗലപുരം മേഖലകളില്‍ പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
കിളിമാനൂര്‍: കിളിമാനൂര്‍ മേഖലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. മേഖലയില്‍ കടകള്‍ അടഞ്ഞു കിടന്നു. ഓട്ടോ, ടാക്സി, ലോറി, ടെമ്പോ, സ്വകാര്യ ബസുകള്‍ എന്നിവ ഓടിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഭരതന്നൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. മടവൂരില്‍ സമരാനുകൂലികള്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് വാഗ്വാദത്തിന് കാരണമായി.
 

സ്കൂളുകളില്‍ കൈയെഴുത്ത് മാസിക തയാറാക്കാന്‍ ഡയറ്റ് പരിശീലനം

Posted: 30 Jul 2013 10:42 PM PDT

താനൂര്‍: ഓരോ സ്കൂളുകളിലും കൈയെഴുത്ത് മാസിക തയാറാക്കാന്‍ മലപ്പുറം ഡയറ്റിന്‍െറ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികളുടെ സ്വതന്ത്ര രചനകളും പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഉല്‍പന്നങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കൈയെഴുത്ത് മാസിക തയാറാക്കുക. കുട്ടികളുടെ രചനകളുടെ എഡിറ്റിങ്ങും മാസികയുടെ ചിത്രീകരണവും വിന്യാസവും ബൈന്‍ഡിങ്ങും ഉള്‍ക്കൊള്ളിച്ചാണ് പരിശീലനം നല്‍കുക. നിലവില്‍ സ്കൂളുകളില്‍ കൈയെഴുത്ത് മാസികകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അവ യഥാരൂപത്തില്‍ സൂക്ഷിക്കപ്പെടുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ളെന്ന തിരിച്ചറിവാണ് ഇത്തരം പരിശീലനം സംഘടിപ്പിക്കുന്നതിന് ഡയറ്റ് തയാറായത്.
 ആദ്യഘട്ടത്തില്‍ തിരൂര്‍ ഉപജില്ലയിലെ യു.പി, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഓരോ സ്കൂളില്‍നിന്നും രണ്ടുപേര്‍ക്കാണ് പരിശീലനം. തുടര്‍ന്ന് ഇവര്‍ മറ്റ് അധ്യാപകര്‍ക്ക് ട്രെയിനിങ് നല്‍കും.  പരിശീലന പരിപാടിയുടെ ഏകദിന വിഷന്‍ ശില്‍പശാലയും മൊഡ്യൂള്‍ നിര്‍മാണവും ഡയറ്റില്‍ നടന്നു. സീനിയര്‍ ലെക്ചറര്‍ ഡോ. എം. പത്മനാഭന്‍, ബാബു, അജ്മല്‍, റീന, ശശിഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

ശമ്പളവര്‍ധന നടപ്പായില്ല: സി.ബി.എസ്.ഇ അധ്യാപകര്‍ പ്രക്ഷോഭത്തിന്

Posted: 30 Jul 2013 10:37 PM PDT

അടൂര്‍:  ശമ്പള വര്‍ധന നടപ്പാക്കാനുള്ള ഹൈക്കോടതിയുടെയും സി.ബി.എസ്.ഇ ഡയറക്ടറേറ്റിന്‍്റെയും നിര്‍ദ്ദേശം നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. ആഗസ്റ്റില്‍ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് സമരം ആരംഭിക്കും. അധ്യാപകരെ പീഡിപ്പിച്ചും ചൂഷണം ചെയ്തും സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് സി.ബി.എസ്.ഇ അധ്യാപകസംഘടന. 
വിദ്യാര്‍ഥികളുടെ ഫീസിനത്തിലും മറ്റും ഭീമമായ വര്‍ധന വരുത്തി ചുരുക്കം സ്കൂള്‍ മാനേജ്മെന്‍്റുകള്‍ ഹൈക്കോടതി വിധി ഭാഗികമായെങ്കിലും നടപ്പാക്കിയപ്പോള്‍ പ്രോവിഡന്‍റ് ഫണ്ട് മുഴുവന്‍ അധ്യാപകര്‍ തന്നെ അടക്കണമെന്നാണ് ചില സ്കൂള്‍ മാനേജ്മെന്‍്റുകള്‍ നിഷ്കര്‍ഷിക്കുന്നത്.  അധ്യാപകരുടെ ഓഹരി കൂടി ചേര്‍ത്താണ് മാനേജ്മെന്‍്റ് പ്രോവിഡന്‍റ് ഫണ്ട് അടക്കേണ്ടത്. ശമ്പള വര്‍ധനയുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഫീസ് കൂട്ടിയ മറ്റു ചില മാനേജ്മെന്‍്റുകള്‍ 2000-4000 രൂപ വരെയാണ് ശമ്പളത്തില്‍ വര്‍ധന വരുത്തിയത്. 15 വര്‍ഷം സേവനപരിചയമുള്ളവര്‍ക്കും അടുത്തിടെ പ്രവേശിച്ചവര്‍ക്കും പലയിടത്തും തുല്യമോ നേരിയ വര്‍ധനയോടു കൂടിയ ശമ്പളമോ ആണ് നല്‍കുന്നത്. ഹൈക്കോടതി വിധി നടപ്പാക്കിയെന്നു പറയുന്ന സ്കൂളുകളില്‍ പോലും ഇത്തവണയും അവധിക്കാല ശമ്പളം നല്‍കിയില്ല. 
നിയമപരമായുള്ള ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ പേരില്‍ ‘ദേശിയ’ തലത്തില്‍ അറിയപ്പെടുന്ന ഏഴംകുളത്തെ സ്കൂളില്‍ മൂന്നു മാസത്തെ ശമ്പളം  കോഴയായി നല്‍കണമെന്ന് മാനേജ്മെന്‍്റ് പറഞ്ഞത്രെ. അടക്കാന്‍ പണില്ളെങ്കില്‍ മൂന്നു മാസത്തെ ശമ്പളം നല്‍കാതെ നാലാം മാസം മുതല്‍ ശമ്പള വര്‍ധന നടപ്പാക്കാമെന്ന വ്യവസ്ഥയും മുന്നോട്ടുവെച്ചു. അധ്യാപകരെ സസ്പെന്‍ഡു ചെയ്തും അകാരണമായി പിരിച്ചുവിട്ടും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍്റുകള്‍ പുതുതായി നിയമിച്ച അധ്യാപകരില്‍ നിന്ന് ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു.       വിദ്യാര്‍ഥികളുടെ ഫീസ് 25 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്തു. 
 സി.ബി.എസ്.ഇ സ്കൂള്‍ അധ്യാപകര്‍ക്ക് 10000 മുതല്‍ 20000 രൂപ വരെ പ്രതിമാസം ശമ്പളം നല്‍കണമെന്നും ശമ്പളം നല്‍കുന്നതില്‍ കൃത്രിമം കാട്ടുന്ന സ്കൂള്‍ മാനേജര്‍ക്കും കൂട്ടുനില്‍ക്കുന്ന പ്രിന്‍സിപ്പലിനുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നുമാണ് ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായര്‍, സി.കെ അബ്ദുല്‍ റഹിം എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് 2012 സെപ്റ്റംബറില്‍  ഉത്തരവിട്ടത്. 
ഇതു പ്രകാരം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് 20,000, സെക്കന്‍ഡറിക്കാര്‍ക്ക് 15,000, മിഡില്‍ ക്ളാസ് അധ്യാപകര്‍ക്ക് 10,000, അനധ്യാപക ജീവനക്കാര്‍ക്ക് 6000, പ്യൂണ്‍ സമാന തസ്തികയിലുള്ളവര്‍ക്ക് 4500 എന്നിങ്ങനെയാണ് ശമ്പളം നല്‍കേണ്ടതെന്നും  ഉത്തരവില്‍ പറഞ്ഞിരുന്നു. കോടതി നിര്‍ദേശിച്ച ശമ്പളം നല്‍കുന്നതിന്‍്റെ അടിസ്ഥാനത്തില്‍ മാത്രം സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ തുടരുമെന്ന ഉപാധി വെക്കണമെന്ന് സി.ബി.എസ്.ഇയോടും കോടതി നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം അപ്പാടെ അവഗണിച്ചാണ് മിക്ക സി.ബി.എസ്.ഇ സ്കൂളുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് പരക്കെ ആരോപണമുണ്ട്. അധ്യാപകരുടെ ചെക്കുകളും പാസ്ബുക്കുകളും ഉപയോഗിച്ച് ഉയര്‍ന്ന നിരക്കില്‍ ശമ്പളരേഖയുണ്ടാക്കി തുച്ഛമായ ശമ്പളം നല്‍കുന്ന രീതി കോടതിവിധിക്കു ശേഷവും പല സ്കൂളുകളിലും തുടരുകയാണ്.
  ഓഗസ്റ്റ് 10ന് തൃശൂരില്‍ സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഭാവിപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് കേരള അണ്‍എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (കെ.യു.എസ്.ടി.ഒ) സംസ്ഥാന സെക്രട്ടറി വിദ്യ ആര്‍. ശേഖര്‍ ‘മാധ്യമ' ത്തോടു പറഞ്ഞു. അവര്‍ പറഞ്ഞു. 

കാലവര്‍ഷം: ഹൈറേഞ്ചില്‍ കാര്‍ഷിക മേഖലയില്‍ കനത്ത നാശം

Posted: 30 Jul 2013 10:29 PM PDT

Subtitle: 
വിനോദസഞ്ചാര മേഖലയിലും തിരിച്ചടി
ചെറുതോണി: കാലവര്‍ഷം മഴയില്‍ കാര്‍ഷികമേഖലക്ക് വന്‍ തിരിച്ചടി. ഹൈറേഞ്ചില്‍ നാശം വിതച്ച റെക്കോര്‍ഡ് മഴയില്‍ ഒലിച്ചുപോയത് കര്‍ഷകരുടെ കാല്‍ നൂറ്റാണ്ടിന്‍െറ അധ്വാനഫലം. കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി  പഞ്ചായത്തുകളില്‍ മഴ കനത്ത നാശം വിതച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. 
കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ 15 ഓളം വീട് തകര്‍ന്നു. കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുകളില്‍ മരം വീണ് ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. രാജാക്കാട്, ശാന്തമ്പാറ, രാജകുമാരി മേഖലകളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഉടുമ്പഞ്ചോല താലൂക്കില്‍ ഏലം കര്‍ഷകരെ  നിരാശരാക്കി രോഗം പടര്‍ന്നു. അഴുകല്‍, തട്ടചീയല്‍, കട ചീയല്‍ രോഗങ്ങളാണ്  വ്യാപകമായത്. മൂപ്പത്തൊത്ത കായ്കള്‍ രോഗം  ബാധിച്ച് നശിച്ചു. കൊക്കോ കര്‍ഷകരും വെട്ടിലായി. മാങ്കുളം, അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, ബൈസന്‍വാലി, രാജാക്കാട്, രാജകുമാരി, സേനാപതി, വാത്തിക്കുടി, നെടുങ്കണ്ടം, കട്ടപ്പന, ഇരട്ടയാര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് കൊക്കോ രോഗബാധ കൂടുതലായി കാണപ്പെട്ടത്. 
രോഗബാധയത്തെുടര്‍ന്ന് കൊക്കോ പരിപ്പിന് വേണ്ടത്ര ഗുണനിലവാരമില്ലാത്തതിനാല്‍ സംഭരണത്തില്‍നിന്ന് പല കമ്പനികളും പിന്മാറി. ജൈവകൃഷിയില്‍ ഒന്നാം സ്ഥാനമുള്ള മാങ്കുളം പഞ്ചായത്തില്‍ കൃഷിനാശം വ്യാപകമാണ്. ജാതി, കുരുമുളക്, അടക്ക എന്നിവക്കാണ് ഇവിടെ നാശം സംഭവിച്ചത്. റബറിന് വില വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ടാപ്പിങ് മുടങ്ങി. തൊടുപുഴ മേഖലയിലെ റബറുല്‍പാദനം ഗണ്യമായി കുറഞ്ഞതായി കൃഷി വകുപ്പ് തന്നെ സമ്മതിക്കുന്നു.
കനത്ത മഴയില്‍ വെള്ളം ശക്തമായി ഒഴുകുന്നതിനാല്‍ 70 ശതമാനം കര്‍ഷകര്‍ക്ക് ഇത്തവണ നെല്‍കൃഷി നടത്താന്‍ സാധിച്ചിട്ടില്ല. പാടങ്ങളില്‍ ഇത്തവണ കപ്പ, വാഴ തുടങ്ങിയ തന്നാണ്ട് കൃഷി ചെയ്ത കര്‍ഷകര്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. 
തോരാമഴയില്‍ ജാതിക്കയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. വിലയിടിവിന് പുറമെ ഉല്‍പാദനം  കൂടി കുറഞ്ഞാല്‍ വരുംമാസങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സേനാപതി പഞ്ചായത്തിലെ ചെമ്മണ്ണാറിനു സമീപം പ്രതാപ്മേട്ടില്‍ നിരവധി കുടുംബങ്ങള്‍ മലയിടിച്ചില്‍ ഭീഷണിയില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. 500 അടി വരെ ഉയരമുള്ള പാറക്കെട്ടുകള്‍ക്ക് താഴെയാണ് നിരവധി കുടുംബങ്ങള്‍ കഴിയുന്നത്. നാട്ടുകാരുടെ പരാതിയത്തെുടര്‍ന്ന് കാന്തിപ്പാറ വില്ളേജ് ഓഫിസര്‍, സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ് ഉടുമ്പഞ്ചോല തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴ ശക്തമായാല്‍ ഇവിടത്തുകാരെ മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. 
മഴയില്‍ ഹൈറേഞ്ചിലെ ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നത് അടിമാലി ഗ്രാമപഞ്ചായത്തിലെ ഞാവല്‍പാറ, കൊടകല്ല്, പ്ളാമല ആദിവാസി കോളനികളാണ് . തോരാതെ പെയ്യുന്ന മഴയില്‍ മുന്നൂറോളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഒറ്റപ്പെട്ട് കഴിയുന്നത്. മൂന്നാഴ്ച മുമ്പുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ വന്‍ തോതില്‍ കൃഷിനാശം നേരിട്ടു. പിയ്യാട്ടുനിന്ന് പ്ളാമല ആദിവാസി കോളനിയിലേക്കുള്ള എട്ടു കിലോമീറ്റര്‍ റോഡ് പല സ്ഥലത്തും മഴയില്‍ തകര്‍ന്നതിനാല്‍ വാഹനഗതാഗതം ഇല്ലാതെ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. 
കനത്ത മഴ വിനോദസഞ്ചാര മേഖലക്കും തിരിച്ചടിയായി. വര്‍ഷകാലമായാല്‍ മണ്‍സൂണ്‍ ആസ്വദിക്കാനത്തെിയിരുന്ന ടൂറിസ്റ്റുകള്‍ ഇത്തവണ തീര്‍ത്തും ഇല്ലാതായി. ട്രാവല്‍ ഏജന്‍സികള്‍ വഴിയും നേരിട്ടും മൂന്നാറിലും തേക്കടിയിലും മുറികള്‍ ബുക് ചെത്തിരുന്നവരില്‍ നല്ളൊരു ഭാഗം ടൂറിസ്റ്റുകള്‍  അത് റദ്ദാക്കിയിരിക്കുകയാണ്. മഴയത്തെുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമില്‍ പ
ല ദിവസങ്ങളിലും ബോട്ടിങ് നിര്‍ത്തി.  വരയാടുകളെ കാണാന്‍ രാജമലയിലത്തെിയിരുന്നവര്‍ തീര്‍ത്തും ഇല്ലാതായി. ഭാഗികമായി തകര്‍ന്ന വീടുകളുടെ നാശനഷ്ടം വില്ളേജ് ഓഫിസറും പൂര്‍ണമായി തകര്‍ന്ന വീടുകളുടെ നഷ്ടം താലൂക്കോഫിസറുമാണ് തിട്ടപ്പെടുത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. വലിയ നാശനഷ്ടമുണ്ടായാല്‍ കലക്ടറേറ്റില്‍നിന്നാണ് ധനസഹായം നല്‍കുന്നത്. ഇത്തവണ സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഫണ്ട് നല്‍കാത്തത് കാരണമെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
 

തൃക്കൊടിത്താനത്ത് മോഷണവും പിടിച്ചുപറിയും വ്യാപകം

Posted: 30 Jul 2013 10:27 PM PDT

ചങ്ങനാശേരി: പായിപ്പാട്ടും തൃക്കൊടിത്താനത്തും ബൈക്കിലത്തെി പിടിച്ചുപറി നടത്തുന്ന സംഘം വിലസുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏഴിന് തൃക്കൊടിത്താനം പഞ്ചായത്ത് ഓഫിസിന് സമീപം വഴിയില്‍ വെച്ച് വീട്ടമ്മയുടെ മൂന്നരപവന്‍െറ സ്വര്‍ണമാല പൊട്ടിച്ചെടുത്തതാണ് ഒടുവിലത്തെ സംഭവം. കുന്നുംപുറത്ത് വീട്ടില്‍ വല്‍സമ്മയുടെയാണ്(48) വീടിന് സമീപത്തുവെച്ച്് ബൈക്കിലത്തെിയ രണ്ടംഗസംഘം ആക്രമിച്ചത്. 200 മീറ്റര്‍ മാത്രം അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ ഉടന്‍തന്നെ നാട്ടുകാര്‍ അറിയിച്ചെങ്കിലും പ്രതികളെ കണ്ടത്തൊനായില്ല. രണ്ടാഴ്ച മുമ്പാണ് നാലുകോടി കാലായിപ്പടി പാല്‍ സൊസൈറ്റിക്ക് എതിര്‍വശത്തെ റോഡിലൂടെ അങ്കണവാടിയില്‍നിന്ന് കുട്ടിയുമായി വീട്ടിലേക്ക് വന്ന യുവതിയുടെ മാല ബൈക്കിലത്തെിയ രണ്ടംഗ സംഘം പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റിരുന്നു. 
മാസങ്ങള്‍ക്ക് മുമ്പ് നാലുകോടി കവലക്ക് സമീപം സെന്‍റ് റീത്താസ് ആശുപത്രി റോഡിലെ പലചരക്ക് കടയില്‍ സാധനമെടുത്ത് നല്‍കുന്നതിനിടെ കടയുടമ തെള്ളിയില്‍ കുഞ്ഞമ്മ മാത്യുവിന്‍െറ അഞ്ചു പവന്‍െറ സ്വര്‍ണമാല ബൈക്കിലത്തെിയ സംഘം അപഹരിച്ചിരുന്നു. മാല പൊട്ടിച്ചെടുത്തതിന് ശേഷം തള്ളിയിട്ടാണ് രണ്ടംഗ സംഘം ബൈക്കില്‍ രക്ഷപ്പെട്ടത്.  പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. 
മോഷ്ടാക്കളെ പിടികൂടുന്നതില്‍ പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം ശക്തമായിരിക്കെ വാറണ്ടുള്ള പഴയ മോഷ്ടാക്കളെ തപ്പുകയാണ് പൊലീസ്. വാഹനപരിശോധനയും ചെറിയ കവലകളിലത്തെി ആളുകളെ വിരട്ടലും മാത്രമാണ് പൊലീസിന്‍െറ പ്രധാന പരിപാടിയെന്നാണ് ജനപ്രതിനിധികളടക്കമുള്ളവരുടെ ആക്ഷേപം. 

Tuesday, July 30, 2013

മുഖ്യമന്ത്രിക്കെതിരെ സീറോ മലബാര്‍ സഭ Madhyamam News Feeds

മുഖ്യമന്ത്രിക്കെതിരെ സീറോ മലബാര്‍ സഭ Madhyamam News Feeds

Link to

മുഖ്യമന്ത്രിക്കെതിരെ സീറോ മലബാര്‍ സഭ

Posted: 30 Jul 2013 12:28 AM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സീറോമലബാര്‍ സഭ. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ഏജന്‍സിയായി  മാറിയിരിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.‘ ദൈവത്തിന്‍െറ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍’ എന്ന തലക്കെട്ടില്‍വന്ന ലേഖനത്തില്‍ ആണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നത്.
സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി നിരപരാധിയാണ്. എന്നാല്‍ ഇത് ഒരു വിശ്വാസം മാത്രമാണ്. ഓഫീസിലുള്ളവര്‍ തെറ്റ് ചെയ്താല്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദി. ഭരിക്കുന്നവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും തേലക്കാട്ട് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
പോപ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്യാന്‍ കാരണം അദ്ദേഹത്തിന്‍്റെ സ്വകാര്യ വസതിയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. മാര്‍പാപ്പയുടെ സ്വകാര്യ വസതിയിലെ വേലക്കാരനായ ബട്ലര്‍ വത്തിക്കാന്‍്റെ രഹസ്യരേഖകള്‍ ചിലര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു എന്നായിരുന്നു ആരോപണം.
സോളാര്‍തട്ടിപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍വിവാദം സൃഷ്ടിച്ചിരിക്കെ  സഭ ആദ്യമായാണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

പാക് ജയിലില്‍ താലിബാന്‍ ആക്രമണം: 250 ഓളം തടവുകാരെ രക്ഷപ്പെടുത്തി

Posted: 30 Jul 2013 12:16 AM PDT

Image: 

ഇസ്ലമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ച് 250 ഓളം തടവുകാരെ രക്ഷപ്പെടുത്തി. പാകിസ്താനിലെ  ദേരാ ഇസ്മയില്‍ ഖാന്‍ നഗരത്തിലെ ജയിലിലാണ് താലിബാന്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പോലീസ് വേഷത്തിലത്തെിയ തീവ്രവാദികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷം സുരഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പില്‍ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു.
ബോംബുകളും ഗ്രനേഡ് പ്രോപ്പല്‍ഡ് റോക്കറ്റുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ജയിലിന്‍്റെ മതില്‍ തകര്‍ന്നു. അതിലൂടെയാണ് തടവുകാര്‍ രക്ഷപ്പെട്ടത്.

243 തടവുകാരാണ് രക്ഷപ്പെട്ടത്. നിരോധിത സംഘടനകളിലെ പ്രവര്‍ത്തകരും പിടിയിലായ താലിബാന്‍ തീവ്രവാദികളുമാണ് രക്ഷപ്പെട്ടത്. അതില്‍ 30 ഓളം പേര്‍ കൊടുംതീവ്രവാദികളാണെന്ന് പൊലീസ് കമ്മീഷണര്‍ മുഷ്താഖ് ജാദും അറിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച 14 തടവുകാരെ വീണ്ടും അറസ്റ്റുചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

മന്ത്രിസഭ പുന:സംഘടന: ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് -മുഖ്യമന്ത്രി

Posted: 29 Jul 2013 11:07 PM PDT

Image: 

തിരുവനന്തപുരം:  മന്ത്രിസഭാ പുന:സംഘടനാകാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുന:സംഘടനയെ കുറിച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചിക്കണം.ഘടകകക്ഷികളുമായി തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം ചില യു.ഡി.എഫ് നേതാക്കളുമായി ദല്‍ഹിയില്‍ വെച്ചും ചര്‍ച്ച നടത്തേണ്ടിവരുമെന്നും അദ്ദേഹം  പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചത്തെിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.  

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എല്ലാം രമ്യമായി  പരിഹരിക്കാനാകും. ദല്‍ഹി യാത്ര സഫലമാണെന്നും കേരളത്തില്‍ ഇന്നലെയും ശുഭവാര്‍ത്ത തന്നെയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.പിമാരുടെ മീറ്റിങ്ങിലും കാബിനറ്റ് മീറ്റിങ്ങിലും പങ്കെടുത്ത ശേം തുടര്‍ചര്‍ച്ചകള്‍ക്കായി ദല്‍ഹിയിലേക്ക് ഉടന്‍ തിരിച്ചുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ കേസ്: കോടതിയും ജനങ്ങളെ ഉത്കണ്ഠാകുലരാക്കുന്നു -എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Posted: 29 Jul 2013 11:02 PM PDT

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ കോടതിയും ജനങ്ങളെ ഉത്കണ്ഠാകുലരാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്‍െറ ആറാം ദിനം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജഡ്ജിമാരെ വ്യക്തിപരമായിപ്പോലും വിമര്‍ശിക്കാന്‍ പാടില്ലെങ്കിലും  ജുഡീഷ്യറിയെ സംബന്ധിച്ച് ഗുരുതര പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആശങ്കയും ഉത്കണ്ഠയും സ്വാഭാവികമാണ്. അശുഭകരമായാല്‍  പ്രതികരിക്കാന്‍ മടിക്കില്ല.
സോളാര്‍ കേസില്‍ സരിത എസ്. നായര്‍ പറഞ്ഞ കാര്യങ്ങള്‍ ചില മന്ത്രിമാരെ മാത്രമല്ല മജിസ്ട്രേറ്റിനെയും ഞെട്ടിച്ചെന്നാണ് സംസാരം. അതുകൊണ്ടാണ് സൂപ്രണ്ടായ വനിതക്ക് മുന്നില്‍ വീണ്ടും പരാതി പറയിപ്പിക്കാന്‍ നിര്‍ദേശിച്ചത്. കേള്‍ക്കാന്‍ ആഗ്രഹിക്കാതിരുന്ന ചിലരുടെ പേരുകള്‍ സരിതയില്‍ നിന്ന് മജിസ്ട്രേറ്റ് കേട്ടിരിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല, കേന്ദ്രമന്ത്രിമാരും ലിസ്റ്റിലുണ്ട്.  ഓരോ ദിവസവും പുതിയ വെളിപ്പെടു ത്തലുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനങ്ങളെ അടക്കി ഭരിക്കാന്‍ ആയുധം കൊണ്ട് കഴിയില്ലെന്നും അവസാന വിധി ജനങ്ങളുടേതാണെന്നും മുഖ്യമന്ത്രി ഓര്‍ക്കണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
സി.പി.ഐ ജില്ലാ അസി. സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എന്‍.ആര്‍. ബാലന്‍, കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, പി. ബാലചന്ദ്രന്‍, യു.പി. ജോസഫ്,സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍,  പി. കെ. സെയ്താലിക്കുട്ടി, കെ.പി. സുധീര്‍ബാബു, ലാസര്‍ പേരകം, ഇ.പി. സുരേഷ്, ടി.എസ്. മുരളീധരന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ എ.കെ. സതീരത്നം, സി. ഗംഗാധരന്‍, അഡ്വ. പി. മുഹമ്മദ് ബഷീര്‍, സി.പി. റോയ്, പ്രഫ. കെ.ബി. ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടൈറ്റാനിയം അഴിമതി: നഷ്ടത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാര്‍ -വിജിലന്‍സ്

Posted: 29 Jul 2013 11:01 PM PDT

തിരുവനന്തപുരം:  ടൈറ്റാനിയം അഴിമതിക്കേസില്‍ 80 കോടിയിലധികം നഷ്ടത്തിന് ഉത്തരവാദി എല്‍.ഡി.എഫ് സര്‍ക്കാറെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മാലിന്യ നിര്‍മാര്‍ജന പദ്ധതി പകുതി വഴിയില്‍ ഉപേക്ഷിച്ചതാണ് നഷ്ടത്തിന് വഴിവെച്ചത്. പദ്ധതി ഉപേക്ഷിച്ചതിന് പിന്നില്‍ പൊതു താല്‍പര്യമോ അഴിമതി ആരോപണങ്ങളോയില്ലായെന്നും മുന്‍ സര്‍ക്കാറിന്‍െറ രാഷ്ട്രീയ താല്‍പര്യമായിരുന്നെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ കമ്പനിക്കുണ്ടായ നഷ്ടം മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റിനായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ നികത്താനാകുമെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു. ടൈറ്റാനിയം കമ്പനിയില്‍ ഉപയോഗരഹിതമായി കിടക്കുന്ന  യന്ത്രങ്ങള്‍ ലേലം ചെയ്യുന്നതിന് 2011 മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചു.
പദ്ധതി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഉപയോഗിച്ച സള്‍ഫ്യൂറിക് ആസിഡ് വീണ്ടും ഉപയോഗിക്കാനാകുന്നതിലൂടെ കമ്പനിക്ക് വലിയ നേട്ടമാകുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്പനിക്കുളള നഷ്ടത്തിന് ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ കുറ്റപ്പെടുത്താനാകില്ലെന്നും പരാതി തള്ളണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കാത്തതിനെ ജഡ്ജി ജോണ്‍.കെ.ഇല്ലികാടന്‍ വിമര്‍ശിച്ചു. പരാതിക്കാരുടെ വാദം പരിഗണിക്കുന്നതിന് ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കും.

ലോകകപ്പ് ക്രിക്കറ്റ് മത്സരക്രമം പ്രഖ്യാപിച്ചു: ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

Posted: 29 Jul 2013 10:53 PM PDT

Image: 

മെല്‍ബണ്‍: 2015 ലോകകപ്പ് ക്രിക്കറ്റിന്‍്റെ മത്സരക്രമവും ഗ്രൂപ്പുകളും വേദിയും പ്രഖ്യാപിച്ചു. 2015 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ നടക്കുന്ന .സി.സി ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന്  ആസ്ത്രേലിയയും ന്യൂസിലന്‍ഡുമാണ് ആതിഥേയത്വം വഹിക്കുക. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. 

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചാണ് ലോകകപ്പ് ഉദ്ഘാടനമത്സരത്തിന് വേദിയാവുക. രണ്ടു രാജ്യങ്ങളിലെ 14 വേദികളിലായാണ് 49 മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

ഇംഗ്ളണ്ട്, ആസ്ത്രേലിയ, ശ്രീലങ്ക, ബംഗ്ളാദേശ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് പൂള്‍ എയില്‍ മത്സരിക്കുന്നത്. ഫെബ്രുവരി 14ന് ആതിഥേയരായ ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലാണ് ആദ്യമത്സരം.

2011 ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യയും പാകിസ്താനും അടങ്ങുന്ന പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാവേ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്താനെതിരെയാണ്. മാര്‍ച്ച് 29 ന് ആസ്ത്രേലിയയിലെ മെല്‍ബണിലായിരിക്കും ഫൈനല്‍ മത്സരം നടക്കുക.

 

മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തിന് ഒരുക്കങ്ങള്‍ സജ്ജം

Posted: 29 Jul 2013 10:44 PM PDT

മഞ്ചേരി: 33 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ഉയരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശത്തിനും അധ്യയനത്തിനും ഒരുക്കങ്ങള്‍ സജ്ജമായെന്ന് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലെ അഡൈ്വസറി ബോര്‍ഡ്.സെപ്റ്റംബര്‍ ആദ്യത്തില്‍ ക്ളാസ് തുടങ്ങാനും ആഗസ്റ്റ്  മൂന്നിന് പ്രവേശത്തിന്‍െറ ആദ്യ അലോട്ടിന്‍െറ നടപടികള്‍ പൂര്‍ത്തിയാക്കാനും ഒരുക്കങ്ങളായതായി യോഗശേഷം ജില്ലാ കലക്ടര്‍ കെ. ബിജു, സ്പെഷല്‍ ഓഫിസര്‍ പി.ജി.ആര്‍. പിള്ള, പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, എ.ഡി.എം പി. മുരളീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നിലവില്‍ ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ളോക്കില്‍ മൂന്ന്, നാല് നിലകളിലായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍. കാന്‍റീന്‍ തുറക്കുന്നതുവരെ കാറ്ററിങ് സംഘത്തെ ഏര്‍പ്പെടുത്തും.
മെഡിക്കല്‍ കോളജിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ലക്ഷം ലിറ്റര്‍ വെള്ളം ഒരു ദിവസം വേണ്ടിവരും. പത്ത് വര്‍ഷം കഴിയുന്നതോടെ ഇത് 60 ലക്ഷം ലിറ്ററായി ഉയരും. 
ശുദ്ധജലമെത്തിക്കുന്നതിന് കുറ്റമറ്റ രീതിയില്‍ ജല അതോറിറ്റി പദ്ധതി തയാറാക്കിയിട്ടുണ്ട്. ജല അതോറിറ്റി, പൊതുമരാമത്ത് കെട്ടിട വിഭാഗം, പൊതുമരാമത്ത് റോഡ്സ് വിഭാഗം, വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് കലക്ടറുടെ അധ്യക്ഷതയില്‍ അഡൈ്വസറി ബോര്‍ഡ് യോഗം. പത്ത് സീനിയര്‍ പ്രഫസര്‍മാരെയും 17 അസോസിയേറ്റ് പ്രഫസര്‍മാരെയും നിയമിച്ചതായി സ്പെഷല്‍ ഓഫിസര്‍ പി.ജി.ആര്‍. പിള്ള പറഞ്ഞു. 108 തസ്തികകളാണ് മൊത്തം. ക്ളാസ് തുടങ്ങുംമുമ്പ് മുഴുവന്‍ അക്കാദമിക് ഫാക്കല്‍റ്റികളും തയാറാവും. ആഗസ്റ്റ് മൂന്നിന് പ്രവേശ നടപടികള്‍ തുടങ്ങും.
വെബ്സൈറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവക്ക് തിങ്കളാഴ്ചയിലെ യോഗത്തില്‍ തീരുമാനമായി. അധ്യയനം തുടങ്ങുന്നതിന് മുമ്പേ ശുചീകരണ തൊഴിലാളികളെയും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കാനും തീരുമാനിച്ചു. 23 ഏക്കര്‍ ഭൂമി ഇപ്പോള്‍ മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവും. ഇതില്‍ 7.52 ഏക്കര്‍ അക്വയര്‍ ചെയ്തത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായതാണ്. അതിന്‍െറ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
 

ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കേസ്

Posted: 29 Jul 2013 10:37 PM PDT

പത്തനംതിട്ട: പന്ന്യാലി യു.പി സ്കൂളിലെ തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ പൊരിവെയിലത്ത് തെരുവില്‍ സമരം ചെയ്യിപ്പിച്ച് പീഡിപ്പിച്ച വനിതാ ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. റോഡ് ഉപരോധിച്ച് മാര്‍ഗതടസ്സം സൃഷ്ടിച്ചതിന് പുറമെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസെടുത്തത്. കുട്ടികളെ സംരക്ഷിക്കേണ്ടവര്‍ തന്നെ പീഡിപ്പിച്ചതായി കേസില്‍ പറയുന്നു. പന്ന്യാലി സ്കൂള്‍ പി.ടി.എ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.ജി. അനിത, അഡ്വ. വിജയമ്മ, ശാമുവല്‍ പോള്‍, ലിജോ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 20 പേരുമാണ് കേസിലെ പ്രതികള്‍. എസ്.ഐ മനുരാജാണ് കേസെടുത്തത്. 
ഇതിനിടെ രക്ഷാകര്‍ത്താക്കളുടെ നിര്‍ബന്ധ ബുദ്ധിക്കുവേണ്ടി കൊച്ചുകുട്ടികളെ തെരുവിലിറക്കി മണിക്കൂറുകള്‍ പീഡിപ്പിച്ചതിനെതിരെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. സമരത്തോട് അധികൃതര്‍ കാട്ടിയ അനാസ്ഥയില്‍ വ്യാപക പ്രതിഷേധം. പന്ന്യാലി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന  കേന്ദ്രീയ വിദ്യാലയത്തിന് ഒരുമുറികൂടി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് പി.ടി.എ കുട്ടികളെ തെരുവിലിറക്കിയത്. പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ രാവിലെ പത്തോടെ ആരംഭിച്ച സമരം വൈകുന്നേരം അഞ്ചോടെയാണ് അവസാനിച്ചത്. 
രക്ഷാകര്‍ത്താക്കള്‍ കാട്ടിയത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് സ്ഥലത്ത് തടിച്ചുകൂടിയവരില്‍ ഭൂരിഭാഗവും ചൂണ്ടിക്കാട്ടി. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയും കുട്ടികളെ ഇത്തരം സമരത്തിന് പ്രേരിപ്പിച്ചത് കുറ്റകരമാണെന്ന് പറഞ്ഞു. സ്കൂളിലെ പി.ടി.എ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.ജി. അനിത സമരത്തിന് നേതൃത്വം നല്‍കിയതും വിമര്‍ശത്തിനിടയാക്കി. നഗരത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരുപകല്‍ മുഴുവന്‍ നഗരത്തെ നിശ്ചലമാക്കി സമരം അരങ്ങേറിയത്. സമരം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ കുട്ടികള്‍ തളര്‍ന്നു. കുപ്പിവെള്ളവും ബിസ്കറ്റും നല്‍കി വീണ്ടും മുദ്രാവാക്യം വിളിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രേരിപ്പിക്കുകയായിരുന്നു. ഉച്ചയാകും മുമ്പുതന്നെ പലരും തളര്‍ന്ന് വീണ് തുടങ്ങി. കുട്ടികളെ ഇങ്ങനെ ഇരുത്തി സമരം നടത്തുന്നതിലെ അനൗചിത്യം പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. സുധാകരന്‍ പിള്ള രക്ഷാകര്‍ത്താക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പടിവാശി ഉപേക്ഷിച്ചില്ല. 
കലക്ടറോ എം.എല്‍.എയോ  എം.പിയോ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കുട്ടികളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നായിരുന്നു അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും നിലപാട്. പിഞ്ചുകുട്ടികളെ അറസ്റ്റുചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു. 
സ്കൂളില്‍ എട്ടാം ക്ളാസുവരെ ഉണ്ടെങ്കിലും ചെറിയ ക്ളാസുകളിലെ കുട്ടികളെ മാത്രമാണ് സമരത്തിന് അണിനിരത്തിയത്. പി.ടി.എ ഭാരവാഹികളുമായി എം.എല്‍.എ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ രഹസ്യ ചര്‍ച്ച നടത്തിയാണ് സമരം ഒത്തുതീര്‍ത്തത്. ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശം അനുവദിച്ചിരുന്നില്ല. 

ഇന്നറിയാം പാക് പ്രസിഡന്‍്റിനെ

Posted: 29 Jul 2013 10:31 PM PDT

Image: 

ഇസ്ലാമാബാദ്: രാജ്യത്തെ 12 ാമത്തെ പ്രസിഡന്‍്റിനെ പാകിസ്താന്‍ ഇന്ന് തെരഞ്ഞെടുക്കും.  ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ മംനൂന്‍ ഹുസൈന്‍, ഇംറാന്‍ ഖാന്‍െറ  തഹ്രീകെ ഇന്‍സാഫ് പ്രതിനിധി വജീഹുദ്ദീന്‍ അഹ്മദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. പ്രസിഡന്‍്റ് പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ആസിഫ് അലി സര്‍ദാരിയുടെ പിന്‍ഗാമിയായി മംനൂന്‍ അനായാസ ജയം നേടുമെന്നാണ് സൂചന. നാല് പ്രവിശ്യ അസംബ്ളികളില്‍ നടക്കുന്ന രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.

പ്രധാന പ്രതിപക്ഷമായ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേരത്തെ സ്ഥാനാര്‍ഥിയായി റസാ റബ്ബാനിയെ നിര്‍ത്തിയിരുന്നുവെങ്കിലും അവസാന നിമിഷം ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു. ആഗസ്റ്റ് ആറിന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് നേരത്തെയാക്കിയത്. 1,000 ഓളം പേര്‍ക്കാണ് വോട്ടിങിന് അവകാശം. മൂന്നു മണിയോടെ വോട്ടിങ് പൂര്‍ത്തിയാകും. തുറമുഖ നഗരമായ കറാച്ചിയിലെ പ്രമുഖ ബിസിനസുകാരനായ മംനൂന്‍ നവാസ് ശരീഫിന്‍െറ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. 73 കാരനായ ഹുസൈന്‍ ഇന്ത്യയിലെ ആഗ്രയിലാണ് ജനിച്ചതെങ്കിലും ‘47ല്‍ വിഭജനത്തോടെ പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. 1999 മുതല്‍ സിന്ധ് ഗവര്‍ണറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

പൊലീസ് മന്ത്രിമാര്‍ക്ക് പിന്നാലെ; കള്ളന്മാരും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നു

Posted: 29 Jul 2013 10:28 PM PDT

കോട്ടയം: മന്ത്രിമാര്‍ക്ക് പിന്നാലെ പൊലീസ് മണ്ഡലങ്ങള്‍ ചുറ്റുമ്പോള്‍ നാട്ടില്‍ കള്ളന്മാരും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എസ്കോര്‍ട്ട് ഒരുക്കാന്‍ പൊലീസ് നാടുചുറ്റുമ്പോഴാണ് സാമൂഹികവിരുദ്ധര്‍ വീണ്ടും സജീവമായത്. 
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി നിരത്തിലിറങ്ങിയതോടെയാണ് മന്ത്രിമാര്‍ പൊലീസ് എക്സ്കോര്‍ട്ടില്‍ യാത്ര ചെയ്ത് തുടങ്ങിയത്. 
നേരത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസ് വലയങ്ങളില്ലാതെയാണ് മണ്ഡലത്തില്‍ കറങ്ങിയിരുന്നത്. സോളാര്‍ കത്തിത്തുടങ്ങിയതോടെ ഇരുവരുടെയും യാത്ര പൊലീസ് ബന്തവസിലായി. ശനി, ഞായര്‍ ദിവസങ്ങളിലാണ് പൊലീസിന് പിടിപ്പത് പണി. ഈ ദിവസങ്ങളില്‍ മണ്ഡലങ്ങളിലെ ഊടുവഴികളില്‍ക്കൂടിപ്പോലും കരിങ്കൊടിക്കാരുടെ കണ്ണുവെട്ടിച്ച് മന്ത്രിമാരെയും കൊണ്ട് പൊലീസ് പായണം. നഗരത്തിലെ സ്റ്റേഷനിലെ എസ്.ഐക്ക് സോളാര്‍ വിഷയം കത്തിത്തുടങ്ങിയതില്‍പ്പിന്നെ അവധി ഇല്ലാത്ത ജോലിയാണ്. മറ്റ് പൊലീസുകാരും സോളാറില്‍ തട്ടി മന്ത്രിമാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള ഓട്ടത്തിലാണ്. 
നേരത്തെ പുതുപ്പള്ളിക്കവലയില്‍ പൊലീസുകാരെ മഷിയിട്ടുനോക്കിയാല്‍ കാണില്ലായിരുന്നു. സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസ് എത്തുന്നതും മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു. ഇപ്പോള്‍ അമ്പതോളം പൊലീസുകാരാണ് പുതുപ്പള്ളി കവലയില്‍ കാവല്‍. ചീഫ് വിപ്പ് പി.സി. ജോര്‍ജും വന്‍ പൊലീസ് കാവലിലാണ് ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കുന്നത്. ദൈനംദിന ജോലികള്‍ക്കുപോലും സ്റ്റേഷനുകളില്‍ മതിയായ പൊലീസുകാരില്ലാത്തപ്പോഴാണ് എക്സ്കോര്‍ട്ട് കൂടി ലോക്കല്‍ പൊലീസ് ചെയ്യേണ്ടിവരുന്നത്. എന്നാല്‍, ഇതിന് കൂടുതല്‍ പൊലീസുകാരെ നിയമിച്ചിട്ടുമില്ല. 
ഇതിനിടെ നഗരത്തിലടക്കം പൊലീസിന്‍െറ മുക്കിന്‍തുമ്പില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. പോക്കറ്റടി ഉള്‍പ്പെടെ സംഭവങ്ങളും കഞ്ചാവ് കച്ചവടവും നാഗമ്പടം സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പതിവായി. നേരത്തെ ഈ ഭാഗത്ത് 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമായിരുന്നു. ഇപ്പോള്‍ പകല്‍, രാത്രി ഭേദമെന്യേ ഇവിടെയെത്തുന്നവര്‍ക്ക് സാമൂഹികവിരുദ്ധ ശല്യം നേരിടേണ്ടി വരുന്നു. മേല്‍പ്പാലം ജില്ലാ ആയുര്‍വേദാശുപത്രി, പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരങ്ങളാണ് സാമൂഹികവിരുദ്ധരുടെ താവളം. ഇതിനുപുറമേയാണു കഞ്ചാവ് വ്യാപാരം. ജില്ലാ ആയുര്‍വേദാശുപത്രിയും നാഗമ്പടം മേല്‍പ്പാലവും കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് വ്യാപാരമാണ് നടക്കുന്നത്. 
അടുത്തിടെ നഗരത്തില്‍ പിടിയിലായ അഞ്ചു കഞ്ചാവു കടത്തുകാരും കഞ്ചാവ് വിതരണം ചെയ്തിരുന്നത് നാഗമ്പടം കേന്ദ്രീകരിച്ചായിരുന്നു. നിരന്തര ഇടപെടലുകളിലൂടെ കഞ്ചാവ് ലോബിയെ അമര്‍ച്ച ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നു. മന്ത്രിമാരുടെ പിന്നാലെ പൊലീസ് പായാന്‍ തുടങ്ങിയത് കഞ്ചാവ് കച്ചവടക്കാര്‍ക്കും സുവര്‍ണാവസരമായി. അക്രമമായാലും അപകടമായാലും യാത്രക്കാരോ സ്റ്റാന്‍ഡിലെ വ്യാപാരികളോ ഇടപെട്ട ശേഷമായിരിക്കും പൊലീസ് അറിയുന്നത്. സ്റ്റാന്‍ഡിന് മുന്നിലുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ സേവനം ലഭ്യമല്ലാത്തതാണ് സാമൂഹിക വിരുദ്ധര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. 
സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍  നാഗമ്പടം സ്റ്റാന്‍ഡിലേക്ക് എത്താന്‍ മടിക്കുകയാണ്. ബസിലും സ്റ്റാന്‍ഡിലും പരസ്യമദ്യപാനം പതിവാണ്. മദ്യപിച്ചശേഷം ബസോടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണവും വര്‍ധിച്ചു. ഇത് പരിശോധിക്കുന്നതിന് പൊലീസിനെ ഒരിടത്തും കാണാനില്ല. 
സ്റ്റാന്‍ഡില്‍ കിഴക്കന്‍ മേഖലയിലേക്കുള്ള ബസുകള്‍ ഇറങ്ങുന്ന പ്രദേശം കേന്ദ്രീകരിച്ചും പഴയ കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചുമാണു പരസ്യമദ്യപാനം. ഉച്ചക്ക് ശേഷമുള്ള ഇടവേളകളിലും രാത്രിയിലുമാണ് ബസുകളില്‍ മദ്യപാനം. രണ്ടു സര്‍വീസുകള്‍ തമ്മിലെ ഇടവേളകളില്‍ സ്റ്റേഡിയത്തിന് സമീപമുള്ള വര്‍ക്ഷോപ്പുകളില്‍ പണിക്കെത്തിക്കുന്ന ചില ബസുകളിലും പരസ്യമദ്യപാനം പതിവാണ്.
 

Monday, July 29, 2013

കരിമഠത്ത് വന്‍ അഗ്നിബാധ Madhyamam News Feeds

കരിമഠത്ത് വന്‍ അഗ്നിബാധ Madhyamam News Feeds

Link to

കരിമഠത്ത് വന്‍ അഗ്നിബാധ

Posted: 28 Jul 2013 11:17 PM PDT

തിരുവനന്തപുരം: കരിമഠം കോളനിയില്‍ വന്‍ തീപിടിത്തം. ഒഴിവായത് വന്‍ അപകടം. അട്ടക്കുളങ്ങ കരിമഠം കോളനിയല്‍ ഞായറാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് വീടുകള്‍ കത്തിനശിച്ചു. നാല് വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നു. നബീസത്ത്,  ഹുഹര്‍ബാന്‍, ഷാജഹാന്‍ബീവി എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്. ഇതില്‍ നബീസത്തിന്‍െറ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായി നഷ്ടമായി. ആള്‍ത്താമസം ഇല്ലാതിരുന്ന സമീപത്തെ നാല് വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നു. ഓലകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരകളാണ് തീപിടിത്തമുണ്ടായ ഭാഗത്തെ വീടുകള്‍ക്കുള്ളത്. 
സമീപത്ത്കൂടി പോകുന്ന വൈദ്യുതിലൈന്‍ കൂട്ടിമുട്ടിയുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായകാറ്റില്‍ തീപ്പൊരികള്‍ പടര്‍ന്നതാണ് തീ ആളിക്കത്താന്‍ ഇടയാക്കിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും സമയയോചിതമായി ഇടപെട്ടതിനാല്‍ മണിക്കൂറുകള്‍ക്കകം തീയണച്ചു. 
ഈ ഭാഗത്ത് കോളനിവാസികള്‍ക്കായി ഫ്ളാറ്റ് നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചതിനാല്‍ വീടുകള്‍ പൊളിച്ചുമാറ്റുന്നതിനായി ഭൂരിഭാഗം കുടുംബങ്ങളും താമസം മാറിയതും അപകട തീവ്രത കുറയാന്‍ കാരണമായി. പൂര്‍ണമായും കത്തിനശിച്ച വീട്ടില്‍ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. ചെങ്കല്‍ചൂള, ചാക്ക, വിഴിഞ്ഞം ഫയര്‍സ്റ്റേഷനുകളില്‍നിന്നായി ഏഴ് യൂനിറ്റുകളാണ് തീയണക്കാന്‍ എത്തിയത്. 
എ.സി.ഒ നൗഷാദ്, സ്റ്റേഷന്‍ ഓഫിസര്‍ റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തീയണക്കാനുള്ള ശ്രമത്തിനിടെ കരിമഠം സ്വദേശി സെയ്ദാലിക്ക് വീണ് പരിക്കേറ്റു. അഞ്ച്ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. മേയര്‍ അഡ്വ.കെ.ചന്ദ്രിക, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, കൗണ്‍സിലര്‍ പി.എസ്.നായര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തമുണ്ടായ വീടുകളിലെ കുടുംബങ്ങളെ സമീപത്തെ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഫോര്‍ട്ട് പൊലീസ് അന്വേഷിക്കും.

കൂടങ്കുളത്തുനിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്നാട്

Posted: 28 Jul 2013 11:11 PM PDT

Image: 

ചെന്നൈ: കൂടങ്കുളത്തുനിന്നും കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് തമിഴ്നാടിന്‍്റെ അറിയിപ്പ്. ആണവ പദ്ധതികള്‍ക്ക് നേരെ കേരളം ഉയര്‍ത്തുന്ന എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാടിന്‍്റെ നീക്കം.  കൂടങ്കുളം റിയാക്ടറിന്‍്റെ രണ്ടാംഘട്ടം ഉടന്‍ കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് നിലപാട് ശക്തമാക്കിയത്.
തുടക്കത്തില്‍ വൈദ്യുതി ആവശ്യമില്ളെന്നറിയിച്ച ആന്ധ്രക്കും വൈദ്യുതി നല്‍കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. 266 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് കൂടങ്കുളത്തുനിന്നും ലഭിക്കേണ്ടത്. 925 ആണ് തമിഴ്നാടിന്‍്റെ വിഹിതം. പുതുച്ചേരിക്ക് 67 മെഗാവാട്ടും നല്‍കണം. എന്നാല്‍, മുഴുവന്‍ വൈദ്യുതിയും തങ്ങള്‍ക്കുവേണമെന്നാണ് തമിഴ്നാടിന്‍്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തിന് നേരത്തെ നിരവധി തവണ കത്തെഴുതിയിട്ടുണ്ട്.
 

ഓട്ടോസ്റ്റാന്‍ഡ്: ഡ്രൈവര്‍മാരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

Posted: 28 Jul 2013 11:01 PM PDT

മുളങ്കുന്നത്തുകാവ്: അത്താണിയില്‍ ഓട്ടോ­സ്റ്റാന്‍ഡിനെ ചൊല്ലി ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. സംസ്ഥാന പാതയിലെ ഓട്ടോസ്റ്റാന്‍ഡ് വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന്  അടച്ച റെയില്‍വേ ഗേറ്റ് റോഡിലേക്ക്  മാറ്റിയപ്പോള്‍ അവിടുത്തെ വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ ഓട്ടോ സ്റ്റാന്‍ഡിനായി അത്താണിയില്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്. 
മുണ്ടത്തിക്കോട് പഞ്ചായത്തിന്‍െറ അനുമതിയോടെയാണ് ഓട്ടോ സ്റ്റാന്‍ഡ് മാറ്റിയതെന്ന് തൊഴിലാളികള്‍ അവകാശപ്പെട്ടു. കച്ചവടത്തിന് തടസ്സമാകുന്ന രീതിയില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് തടയുമെന്ന് പറഞ്ഞ് വ്യാപാരികള്‍ രംഗത്തെത്തി. ഇത് വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലുമെത്തി. വടക്കാഞ്ചേരി സി.ഐ സുരേഷിന്‍െറ നേതൃത്വത്തില്‍ പൊലീസെത്തി സംഘര്‍ഷം ഒഴിവാക്കി. ബുധനാഴ്ച ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ ധാരണയായി. 
 

ഗ്രാമങ്ങളില്‍ വീണ്ടും അനധികൃത ‘ബ്ളേഡ്’ സംഘങ്ങള്‍

Posted: 28 Jul 2013 10:56 PM PDT

കല്ലടിക്കോട്: അനധികൃത പണമിടപാട് സംഘങ്ങള്‍ ഗ്രാമീണ മേഖലയില്‍ വിലസുന്നു. മഴക്കെടുതിയും തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യവും ചൂഷണം ചെയ്ത് അമിത പലിശക്ക് പണം കടംകൊടുക്കുന്ന വ്യക്തികളും സംഘങ്ങളുമാണ് മലയോര ഗ്രാമങ്ങളിലും അടുത്തപ്രദേശങ്ങളിലും സജീവമായത്. 50 ശതമാനവും അതിലധികവും തുക പലിശ ഈടാക്കി കൂടുതല്‍ തുക വായ്പ നല്‍കുന്ന രീതിയാണ് ഇത്തരം സംഘങ്ങള്‍ സ്വീകരിക്കുന്നത്. 
പ്രത്യേക ഈടോ ജാമ്യമോ ആവശ്യപ്പെടുന്നില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ആവശ്യമുള്ളവര്‍ ഇവരുടെ ‘വലയില്‍’ വീഴുന്നത് നിത്യസംഭവമായിരിക്കുകയാണ്. തിരിച്ചടവ് മുടങ്ങിയാല്‍ നിര്‍ബന്ധിച്ച് മുദ്രപത്രത്തില്‍ ഒപ്പുവെപ്പിച്ച് വായ്പ നല്‍കിയ തുകയുടെ നാലിരട്ടി ഇരകളില്‍നിന്ന് തട്ടാന്‍ ഇവര്‍ക്ക് ഗുണ്ടാസംഘങ്ങളുമുണ്ട്. അനധികൃത പണമിടപാട് നടത്തുന്ന വ്യക്തികള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതറിഞ്ഞ് പലരും പ്രവര്‍ത്തന കേന്ദ്രങ്ങള്‍ മാറ്റിയിട്ടുണ്ട്. ഇവരെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ ആരും ധൈര്യപ്പടാറില്ല.

സരിതയുടെ പരാതി കോടതിയില്‍ സമര്‍പ്പിച്ചു

Posted: 28 Jul 2013 10:54 PM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനു മുമ്പാകെ സരിത നായര്‍ മൊഴിയായി നല്‍കിയ പരാതി രേഖയാക്കി കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി സമര്‍പ്പിച്ചത്.

തിങ്കളാഴ്ച രാവിലെ അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് മുദ്രവെച്ച കവറില്‍ പരാതി കോടതിയില്‍ എത്തിക്കുകയായിരുന്നു. സരിതയുടെ പരാതി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറിയതായാണ് വിവരം.

അതേസമയം, സരിത രഹസ്യമായി നല്‍കിയ പരാതിയിലെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇരുപതാം തിയതിയാണ് അടച്ചിട്ട മുറിയില്‍ മജിസ്ട്രേറ്റിനു മുന്നില്‍ സരിത പരാതി മൊഴിയായി നല്‍കിയത്. പരാതി രേഖാമൂലം എഴുതി നല്‍കാന്‍ മജിസ്ട്രേറ്റ് സരിതയോട് നിര്‍ദേശിച്ചു. എന്നാല്‍, കോതമംഗലം കോടതിയില്‍ ഹാജരാക്കി പൊലീസ് സരിതയെ കസ്റ്റഡിയില്‍ വാങ്ങിയതിനാല്‍ മൊഴി രേഖപ്പെടുത്തല്‍ നടന്നില്ല. തുടര്‍ന്ന് ഹൈകോടതി ഇടപെട്ട് സരിതയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കോടതി ഉത്തരവ് അട്ടകുളങ്ങര ജയിലില്‍ എത്തിച്ചതിനെ തുടര്‍ന്ന് സരിത സ്വന്തം കൈപ്പടയില്‍ പരാതി എഴുതി ഒപ്പിട്ട് നല്‍കുകയായിരുന്നു.

സ്ഥലം ലഭ്യമാക്കാന്‍ ശ്രമമില്ല; മലപ്പുറത്തിന് ഐ.ഇ.ടി നഷ്ടപ്പെട്ടേക്കും

Posted: 28 Jul 2013 10:46 PM PDT

മലപ്പുറം: സ്ഥലം ലഭ്യമാക്കാത്തതിനാല്‍ യു.പി.എ സര്‍ക്കാര്‍ അനുവദിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി (ഐ.ഇ.ടി) മലപ്പുറം ജില്ലക്ക് നഷ്ടമാവുന്നു. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശപ്രകാരം ന്യൂനപക്ഷ പിന്നാക്ക പ്രദേശമെന്ന നിലയില്‍ മലപ്പുറത്തിന് അനുവദിച്ചതാണിത്. 
ഐ.ഇ.ടി സ്ഥാപിക്കാന്‍ നൂറേക്കര്‍ സ്ഥമാണ് വേണ്ടത്. സ്ഥലം എടുത്തുനല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ആസൂത്രണ ബോര്‍ഡ്  രാജ്യത്തെ ഉന്നത സാങ്കേതിക സ്ഥാപനങ്ങളില്‍ രണ്ടാമതായാണ് ഐ.ഇ.ടികളെ പരിഗണിക്കുന്നത്. മാനവവിഭവശേഷി വകുപ്പിന്‍െറ 2011ലെ ശിപാര്‍ശയാണിത്. ഇ. അഹമ്മദ് വകുപ്പിന്‍െറ ചുമതല വഹിച്ചപ്പോഴാണ് ഐ.ഇ.ടിക്കുള്ള ശിപാര്‍ശ അംഗീകരിച്ചത്. എന്നാല്‍, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ഥലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം ഉണ്ടായിട്ടില്ല. 
ജില്ലയില്‍ കൃഷിവകുപ്പിന് കീഴിലെ മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തോട് ചേര്‍ന്ന് 200 ഏക്കറോളം സ്ഥലം ഉപയോഗിക്കാതെ കിടപ്പുണ്ട്. നേരത്തെ അലീഗഢ് മലപ്പുറം കേന്ദ്രത്തിന് ഈ ഭൂമി ജില്ലാ ഭരണകൂടം ശിപാര്‍ശ  ചെയ്തിരുന്നു. ടൗണുകളുടെ സാമീപ്യവും യാത്രാസൗകര്യവും പരിഗണിച്ചാണ് അലീഗഢിന് പെരിന്തല്‍മണ്ണ ചേലാമല പിന്നീട് പരിഗണിച്ചത്. ഏറനാട് താലൂക്കില്‍ പെരകമണ്ണ വില്ലേജില്‍ റവന്യുവകുപ്പ് കൈവശവും 180 ഏക്കറോളം ഭൂമിയുണ്ട്. റവന്യു ഉടമസ്ഥതയില്‍ ജില്ലയില്‍ കൂടുതല്‍ ഭൂമിയുള്ളതും പെരകമണ്ണ വില്ലേജിലാണ്. ഉന്നത വിദ്യഭ്യാസ സ്ഥാപനത്തിന് ഇവയെല്ലാം അനുയോജ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുന്നുമില്ല. 
2013 മാര്‍ച്ചില്‍ ഇഫ്ളു കാമ്പസിന്‍െറ ഭൂമികൈമാറ്റ ചടങ്ങിലും മന്ത്രി ഇ. അഹമ്മദ് ഐ.ഇ.ടിക്ക് ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേദിയിലിരിക്കെയാണ് ഭൂമി ലഭ്യമാക്കാന്‍ നടപടി വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഒരു ചുവടുപോലും മുന്നോട്ടുപോയില്ല. വിദ്യാഭ്യാസപരമായി പിന്നാക്കമായ ജില്ലക്ക് കേന്ദ്രം അനുവദിച്ച് ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന് വഴിയൊരുക്കാന്‍ മുസ്ലിംലീഗിന്‍െറ ഭാഗത്തുനിന്ന് കാര്യമായ ശ്രമം ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. 
 

ഇറ്റലിയില്‍ ടൂറിസ്റ്റ് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 37 മരണം

Posted: 28 Jul 2013 10:45 PM PDT

Image: 

റോം: ദക്ഷിണ ഇറ്റലിയിലെ അവെല്ലിനോ നഗരത്തിനു സമീപം ടൂറിസ്റ്റ് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തദ്ദേശീയരായ തീര്‍ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് 100 അടിയോളം ബസ് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ ഇറ്റലിയെയും തെക്കന്‍ ഇറ്റലിയെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയിലാണ് അപകടം. അപകടത്തത്തെുടര്‍ന്ന് ഈ ഹൈവേ അടച്ചിരിക്കുകയാണ്.

കലക്ടറേറ്റില്‍ നിന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ കടത്തി

Posted: 28 Jul 2013 10:40 PM PDT

പത്തനംതിട്ട: കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ എന്‍.ജി.ഒ അസോസിയേഷന്‍ നേതാവിന്‍െറ നേതൃത്വ ത്തില്‍ കടത്തി. ഞായറാഴ്ച രഹസ്യമായാണ് സാധനങ്ങള്‍ കടത്തിയത്. രാവിലെ 10മുതല്‍ ആരംഭിച്ച കടത്ത് വൈകുന്നേരം 5.30 ഓടെയാണ് തീര്‍ന്നത്. കടത്തിയവയില്‍ കമ്പ്യൂട്ടറുകള്‍, സ്കാനറുകള്‍, പ്രിന്‍ററുകള്‍ എന്നിവയുണ്ടായിരുന്നെന്ന് അറിയുന്നു. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ മാറിയതിനുശേഷം പുതിയ ആള്‍ ഇതുവരെ എത്തിയിട്ടില്ല. ഈ അവസരം മുതലെടുത്താണ് സാധനങ്ങള്‍ കടത്തിയത്. ആക്രി സാധനങ്ങളും മറ്റുള്ളവയും യൂനിയന്‍ നേതാവ് സ്വന്തം നിലയില്‍ കരാറുകാരനെ കണ്ട് കച്ചവടം ഉറപ്പിച്ച് വില്‍പന നടത്തുകയായിരുന്നുവത്രേ. ഇതുവഴി നേതാവിന് വന്‍ തുകയാണ് കമീഷന്‍ കിട്ടിയത്. 
കാലാവധി കഴിഞ്ഞവയും കേടായവയും വില്‍ക്കാന്‍ അനുമതിയുണ്ട്. 5000 രൂപയില്‍ കൂടുതല്‍ വിലയുളള സാധനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കണമെന്നാണ് വ്യവസ്ഥ. ഇതൊന്നും പാലിക്കാതെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ടെന്‍ഡര്‍ നടപടിക്ക് മുമ്പ് ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ വില്‍ക്കാനുള്ള സാധനങ്ങള്‍ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും പാലിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്‍.ജി.ഒ അസോസിയേഷന്‍ നേതാവിനും  പ്രവര്‍ത്തകനായ പ്യൂണിനും പങ്കുണ്ടെന്ന് കലക്ടറേറ്റിലെ ജീവനക്കാര്‍ പറയുന്നു. സംഭവം കലക്ടര്‍ അറിഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
വലിയ രണ്ട് ലോറികളിലും പിക് അപ് വാഹനത്തിലുമാണ് സാധനങ്ങള്‍ കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എല്ലാ സാധനവും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു നീക്കം എന്നാല്‍, സാധനങ്ങള്‍ പ്രതീക്ഷിച്ചതിലും അധികമുണ്ടായിരുന്നതിനാല്‍ മൂന്ന് വാഹനങ്ങളില്‍ കടത്തുകയായിരുന്നു. 
വിവരമറിഞ്ഞ് വൈകിട്ട് നാലോടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും  ശ്രമം ഉപേക്ഷിച്ച്  പിക് അപ് വാനില്‍ സംഘം സ്ഥലംവിട്ടു.
 മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം വാഹനവുമായി വീണ്ടുംതിരിച്ചെത്തി  സാധനങ്ങള്‍ കയറ്റി. 
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ ചുമതലയുള്ള യമുനയോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും  അറിയില്ലെന്നും ചുമതലയേല്‍ക്കാന്‍ പോകുന്നതേയുള്ളൂ എന്നുമായിരുന്നു മറുപടി.
 

രാധാകൃഷ്ണന്‍ വധം; ഭാര്യയും അറസ്റ്റില്‍

Posted: 28 Jul 2013 10:29 PM PDT

നെടുങ്കണ്ടം: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും അറസ്റ്റില്‍. അന്യാര്‍തൊളു പള്ളിമേട് തെന്നുക്കാല പുത്തന്‍വീട്ടില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സിന്ധുവിനെ (40) പൊലീസ് അറസ്റ്റ് ചെയ്തത്.
 അയല്‍വാസിയും രാധാകൃഷ്ണന്‍െറ സുഹൃത്തുമായ കൊച്ചുപറമ്പില്‍ സുരേഷും കാമുകി സിന്ധുവും മറ്റുചിലരും ചേര്‍ന്ന് രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശനിയാഴ്ച അറസ്റ്റ് ചെയ്ത് സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തില്‍ സിന്ധുവിന്‍െറ പങ്കാളിത്തം വ്യക്തമായത്. 
സംഭവത്തില്‍ സിന്ധുവിന്‍െറ സഹോദരന്‍ പരേതനായ അനിലിനും പങ്കുള്ളതായി സൂചനയുണ്ട്. അനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. കാമുകനോടൊപ്പം ജീവിക്കാനും രാധാകൃഷ്ണന്‍െറ സ്വത്ത് കൈവശപ്പെടുത്താനുമാണ് ആസൂത്രിത കൊലപാതകത്തില്‍ പങ്കാളിയായതെന്ന് സിന്ധു പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. 2009 മേയ് 25ന് രാധാകൃഷ്ണനെ ഓട്ടോയില്‍ കയറ്റി കുട്ടിക്കാനത്തിനടുത്ത് വളഞ്ചാങ്കാനത്തെ കാട്ടില്‍ കൊണ്ടുപോയി കഴുത്തിന് തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
 കൊലക്കുശേഷം വെള്ളച്ചാട്ടത്തിലെ കയത്തില്‍ മുക്കിത്താഴ്ത്തി. 
തുടര്‍ന്ന് രണ്ടു ദിവസങ്ങളില്‍ സുരേഷും സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു. രണ്ടാം തവണ എത്തിയപ്പോള്‍ ജഡം പൊങ്ങിയ നിലയില്‍ കാണപ്പെടുകയും തുടര്‍ന്ന് ജഡത്തിന്‍െറ വയറുകീറി കുടലും മറ്റും വലിച്ച് പുറത്തിട്ടശേഷം കല്ലുകെട്ടി താഴ്ത്തിയതായും സുരേഷ് പൊലീസിനോട് പറഞ്ഞു. എന്നാല്‍, സുരേഷ് പൊലീസിനോട് പരസ്പര വിരുദ്ധമായി പലതും പറയുന്നത് പൊലീസിനെ കുഴപ്പിക്കുകയാണ്. ഭര്‍ത്താവിനെ കാണ്‍മാനില്ലെന്ന്പറഞ്ഞ് സിന്ധു കമ്പംമേട്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പലരെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും തുമ്പുണ്ടായില്ല. വളഞ്ചാങ്കാനത്തേക്ക് പണം ഇരട്ടിപ്പിക്കാനെന്ന വ്യാജേന രാധാകൃഷ്ണനെ കൂട്ടികൊണ്ടുപോയ ചില ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് സൂപ്രണ്ടിന് കിട്ടിയ രഹസ്യ ഫോണ്‍ സന്ദേശമാണ് നാലു വര്‍ഷത്തിനുശേഷം കേസിന് തുമ്പുണ്ടാകാനും പ്രതികളില്‍ ചിലരെ പിടികൂടാനും ഇടയായത്. 
എസ്.പി. മുഹമ്മദ് ഷെയ്ഖ് അന്‍വറുദ്ദീന്‍െറ നിര്‍ദേശപ്രകാരം കട്ടപ്പന ഡി.വൈ.എസ്.പി എം.ടി.  രമേശ്, നെടുങ്കണ്ടം സി.ഐ എം.വി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രഹസ്യ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. 
മറ്റുചില പ്രതികളെപ്പറ്റിയും കൊലപാതകത്തിന്‍െറ കൂടുതല്‍ വിവരങ്ങളും ശേഖരിക്കുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഒന്നും രണ്ടും പ്രതികളെ ഞായറാഴ്ച തൊടുപുഴ കോടതിയില്‍ ഹാജരാക്കി. 
 

വെള്ളാപ്പള്ളി തന്നെ ഇങ്ങോട്ടുവിളിച്ചു -ഫെനി ബാലകൃഷ്ണന്‍

Posted: 28 Jul 2013 10:28 PM PDT

Image: 

പത്തനംതിട്ട: എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ തന്നെ വിളിച്ചിരുന്നതായും താന്‍ അങ്ങോട്ട് വിളിച്ചതാണെന്ന അദ്ദേഹത്തിന്‍്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. അടൂര്‍ പ്രകാശിനെ സരിതയുടെ മൊഴിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കെ.സി വേണുഗോപാലിനെ ഉള്‍പ്പെടുത്തണമെന്ന രീതിയിലും സംസാരിച്ചു. വലിയകുളങ്ങര എസ്.എന്‍.ഡി.പി സെക്രട്ടറി തന്‍്റെ വീട്ടില്‍വന്നു മൊബൈല്‍ നമ്പര്‍ വാങ്ങിക്കൊണ്ടുപോയി. ഇദ്ദേഹത്തിനും ഇക്കാര്യങ്ങള്‍ എല്ലാം അറിയാം. തുഷാര്‍ വെള്ളാപ്പള്ളിയും സരിതയുമായും ഉള്ള ബന്ധം അന്വേഷിക്കണമെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.

Sunday, July 28, 2013

പാര്‍ട്ടിയുടെ അഭിപ്രായം കെ. മുരളീധരന്‍ പറയേണ്ടെന്ന് എം.എം. ഹസന്‍ Madhyamam News Feeds

പാര്‍ട്ടിയുടെ അഭിപ്രായം കെ. മുരളീധരന്‍ പറയേണ്ടെന്ന് എം.എം. ഹസന്‍ Madhyamam News Feeds

Link to

പാര്‍ട്ടിയുടെ അഭിപ്രായം കെ. മുരളീധരന്‍ പറയേണ്ടെന്ന് എം.എം. ഹസന്‍

Posted: 28 Jul 2013 12:50 AM PDT

Image: 

തിരുവനന്തപുരം: കെ. മുരളീധരന്‍ മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. പാര്‍ട്ടിയുടെ അഭിപ്രായം കെ. മുരളീധരന്‍ പറയേണ്ടെന്ന് എം.എം. ഹസന്‍ കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ കെ.പി.സി.സി. പ്രസിഡന്‍റും വക്താക്കളും ഉണ്ടെന്നും ഹസന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നലപാടിനെതിരെ കെ. മുരളീധരന്‍ രംഗത്തു വന്നിരുന്നു. മുരളീധരന്‍െറ ഈ നടപടി വിമര്‍ശിച്ചാണ് ഹസന്‍െറ വിമര്‍ശം. മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍്റെ അഭിപ്രായമാണ്. മുരളി പറഞ്ഞത് അദ്ദേഹത്തിന്‍്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസന്‍ വ്യക്തമാക്കി.

സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് കോണ്‍ഗ്രസ് നയമല്ളെന്നാണ് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞത്. മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. മുമ്പ് ഇത്തരമൊരു വിവാദത്തില്‍ നിയമനടപടി പാടില്ളെന്ന് എ.കെ. ആന്‍റണി നിലപാടെടുത്തിരുന്നതായും മുരളീധരന്‍ ഒര്‍മ്മിപ്പിച്ചിരുന്നു.

സരിതയുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ അഭിഭാഷകനെ ഒഴിവാക്കിയതില്‍ ദുരൂഹത -പിണറായി വിജയന്‍

Posted: 28 Jul 2013 12:49 AM PDT

Image: 

കൊച്ചി: സരിത എസ്.നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകന്‍ ഫെനി ബാകൃഷ്ണനെ ഒഴിവാക്കിയതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കക്ഷിയുടെ  അഭിഭാഷകനെ ഒഴിവാക്കാന്‍ ഒരു മജിസ്ട്രേറ്റിനും അധികാരമില്ളെന്ന്  പിണറായി പറഞ്ഞു.  കാക്കനാട് സി.പി.എമ്മിന്‍്റെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് ഫെനി ബാലകൃഷണനെ ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും പിണറായി ആരോപിച്ചു. എന്തുകൊണ്ടാണ് കോടതി മൊഴി നല്‍കാമെന്നു പറഞ്ഞപ്പോള്‍ തന്നെ എഴുതി വാങ്ങാതിരുന്നതെന്നും കോടതിയുടെ ഇത്തരം നടപടികള്‍ മനസിലാകുന്നില്ളെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുന്നതുവരെ പ്രതിപക്ഷം  സമരം തുടരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

യമനില്‍ ഡ്രോണ്‍ ആക്രമണം; ആറ് മരണം

Posted: 27 Jul 2013 11:41 PM PDT

Image: 

സന: യമനില്‍ യു.എസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് മരണം.  ദക്ഷിണ പ്രവിശ്യയായ അബിയാനിലെ മഹ്ഫാദിന് സമീപമായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങളിലായി യാത്ര ചെയ്യുന്നവരാണ് കൊല്ലപ്പെട്ടത്.

അല്‍ഖാഇദ തീവ്രവാദികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.
 

ഖത്തറില്‍ കെട്ടിടവാടകയും ജീവിതച്ചെലവും കുത്തനെ കൂടുന്നു

Posted: 27 Jul 2013 11:36 PM PDT

Image: 

ദോഹ: രാജ്യത്ത് അടുത്തകാലത്തുണ്ടായപ്രാവാസികളുടെ കുത്തൊഴുക്ക് കാരണം താമസ സ്ഥലമുള്‍പ്പെടെ കെട്ടിടവാടകയില്‍ കുത്തനെ വര്‍ധനവ്.
വാടകയിലുണ്ടായ വര്‍ധനവ് രാജ്യത്തെ ജീവിതച്ചെലവ് മൊത്തത്തില്‍ വര്‍ധനയുണ്ടായിക്കിയതായി ഉപഭോക്തൃ വിലസൂചികയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ജൂണില്‍ 6.8 ശതമാനം വര്‍ധനയാണ് കെട്ടിടവാടകയിലുണ്ടയത്. മെയ് മാസം ഇത് 6.5 ശതമാനം വര്‍ധനവായിരുന്നു. എന്നാല്‍ വാടക കൂടിയതിനൊപ്പം രാജ്യത്തെ ജീവിതച്ചെലവില്‍ 3.4 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായതായി ഡെവലപ്മെന്‍റ് പ്ളാനിങ് ആന്‍റ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയില്‍ ഇത് 3.5 ആയിരുന്നു.
ഈ മാസം അല്‍പം കുറഞ്ഞിട്ടുണ്ട്. പലചരക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വരുത്തിയ രണ്ടു ശതമാനത്തിന്‍െറ കുറവാണ് ജൂണിലെ നേരിയ കുറവിന് കാരണമെന്നും മന്ത്രാലയം വിലയിരുത്തി. ദേശീയ സ്റ്റാറ്റിക്സ് ഏജന്‍സിയെയും ദേശീയ വികസന ആസൂത്രണ കാര്യാലയത്തെയും സംയോജിപ്പിച്ച് രൂപവല്‍ക്കരിച്ച പുതിയ മന്ത്രാലയത്തിന്‍െറ ആദ്യത്തെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. നേരത്തെ ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയായിരുന്നു പണപ്പെരുപ്പവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടിരുന്നത്.
അതിനിടെ, തലസ്ഥാനമായ ദോഹയിലും പരിസരങ്ങളിലും താമസവാടകയുടെ കനത്ത വര്‍ധനവ് കാരണം വര്‍ധിപ്പിച്ചത് കാരണം ഇടത്തരക്കാറായ പ്രവാസി കുടുംബങ്ങളും തൊഴിലാളികളും നഗരത്തിന്‍െറ പ്രാന്തപ്രദേശങ്ങളിലേക്ക് താമസം മാറ്റുന്നതായി റിപ്പോര്‍ട്ടുണ്ട്. വഖ്റ, മൈതര്‍, ഐന്‍ ഖാലിദ്, അല്‍ അസീസിയ, ഗറാഫ തുടങ്ങിയ സ്ഥലങ്ങളാണ് പുതിയ പാര്‍പ്പിട മേഖലയായി വികസിക്കുന്നത്.

യുഗ പ്രഭാവന്‍െറ സ്മരണയില്‍ യു.എ.ഇ

Posted: 27 Jul 2013 11:19 PM PDT

Image: 
Subtitle: 
രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍െറ ഒമ്പതാം ചരമവാര്‍ഷികം ഇന്ന്

ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ഒമ്പതാം ചരമ വാര്‍ഷിക സ്മരണയിലാണിപ്പോള്‍ യു.എ.ഇ.
ഒരു പുരുഷായുസ്സില്‍ ഒരു രാഷ്ട്രശില്‍പിക്ക് ഭാവന ചെയ്യാന്‍ കഴിയാത്തവിധം സമാനതകളില്ലാത്ത സംഭാവനകള്‍ ജനക്ഷേമ തല്‍പ്പരതയില്‍ ശൈഖ് സായിദിന് അര്‍പ്പിക്കാന്‍ സാധിച്ചുവെന്നതാണ് ചരിത്രത്തില്‍ അദ്ദേഹത്തെ അവിസ്മരണീയനാക്കുന്നത്.
‘സമൂഹ പുരോഗതിക്ക് ഉപകരിക്കാത്ത ധനത്തില്‍ നന്മയില്ലെന്ന’ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്‍േറത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിലൂന്നി ഒരു നവസമൂഹ സൃഷ്ടിക്കായി അദ്ദേഹം തുടക്കം കുറിച്ചു.  ദീര്‍ഘ വീക്ഷണം കൊണ്ടും ജനക്ഷേമ തല്‍പ്പരതകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണദ്ദേഹത്തിന് വിശ്വോത്തരമായ രാഷ്ട്ര സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസത്തിന് പുറമേ ആരോഗ്യം, സാമൂഹിക സേവനം, പരിസ്ഥിതി, കാര്‍ഷിക രംഗം, ജീവകാരുണ്യം തുടങ്ങി നാടന്‍ കലാ പുനരുദ്ധാന സംരംഭങ്ങള്‍ വരെ ദീര്‍ഘ വീക്ഷണത്തിന്‍െറ ഉദാഹരണങ്ങള്‍ മാത്രം.
ഭരണ സാരഥ്യത്തിലിരിക്കെ ഒരുനാള്‍ ശൈഖ് സായിദ് പറഞ്ഞു: ‘എന്‍െറ സ്വപ്നങ്ങള്‍ ഏറെയാണ്. ആധുനിക ലോക സംസ്കാരങ്ങളില്‍ ഈ ഭൂമി കയറിയെത്തുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു. സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. ഏതെങ്കിലുമൊരുദിനം അത് പുലരുമെന്ന് എനിക്ക് ദൃഢബോധമുണ്ടായിരുന്നു.’ അദ്ദേഹത്തിന്‍െറ ഉള്‍വിളി പുലരുന്നതാണ് യു.എ.ഇ ചരിത്രം.
തന്‍െറ ദൗത്യനിര്‍വഹണത്തില്‍ എന്നും ശൈഖ് സായിദ് വിസ്മയമായിരുന്നു. നീര്‍ച്ചാലുകള്‍ക്ക് പകരം അത്യാധുനിക ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ അല്‍ഐന്‍ കാര്‍ഷിക രംഗത്ത് അതിശീഘ്രം മുന്നോട്ടുപോയി. അല്‍ഐന്‍ എന്ന ഹരിത നഗരത്തിന്‍െറ പിന്നില്‍ ചരിത്രപൂര്‍ണമായൊരു പേറ്റു നേവിന്‍െറ കഥയുണ്ട്.
ഏകമാനവികതാബോധം അദ്ദേഹത്തെ നയിച്ചു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ശൈഖ് സായിദ് പറഞ്ഞു: ‘ലോകത്ത് ഏതൊരു സമൂഹത്തെയും അറിയും മുമ്പ് ഇന്ത്യന്‍ ജനതയെ നമുക്കറിയാം’. അറബികളുമായി ചരിത്രാതീതകാലം മുതല്‍ ബന്ധമുള്ള ഭരണത്തിന്‍െറ നന്ദിയുള്ള സഹോദരിയാണ് യു.എ.ഇ എന്ന് നാമും വിശ്വസിക്കുന്നു.
വൈവിധ്യമാര്‍ന്ന ഭിന്നദേശീയതകള്‍ സംഗമിക്കുന്ന ഈ അഴിമുഖത്ത് സ്വന്തമായ വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിച്ച് ജീവിതായോധന മാര്‍ഗത്തില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്താന്‍ ഉതകുംവിധം യു.എ.ഇയെ പ്രാപ്തമാക്കിയ രാഷ്ട്രപിതാവിനെയാണ് ഇന്ന് രാജ്യം സ്മരിക്കുന്നത്.
അബൂദബി ഭരണാധികാരി കൂടിയായിരുന്ന ശൈഖ് സായിദിന്‍െറ ജനനം 1918ല്‍ അബൂദബിയിലെ അല്‍ ഹിസ്വന്‍ കൊട്ടാരത്തിലായിരുന്നു. 1855 മുതല്‍ 1909 വരെ അബൂദബി ഭരിച്ചിരുന്ന പിതാമഹനായ ശൈഖ് സായിദ് ബിന്‍ ഖലീഫയുടെ പേര് തന്നെയാണ് ശൈഖ് സായിദിനും നല്‍കിയത്.
1946ല്‍ അല്‍ഐന്‍ പ്രവിശ്യാ ഭരണ സാരഥ്യത്തിലേക്ക് വന്നതോടെ നേതൃപാടവം കൊണ്ടദ്ദേഹം ശ്രദ്ധേയനായി. 1966 ആഗസ്റ്റ് ആറിന് അബൂദബി സംസ്ഥാന ഭരണത്തിലേക്കദ്ദേഹം അവരോധിക്കപ്പെട്ടു. എമിറേറ്റുകളുടെ ഐക്യവേദി രൂപവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ശൈഖ് സായിദ് 1971 ഡിസംബര്‍ രണ്ടിന് യു.എ.ഇയുടെ പ്രഥമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മരിക്കുന്നതുവരെ ആ പദവി അദ്ദേഹം ശ്രേഷ്ഠമാക്കി. യു.എ.ഇ ജനതയെയും ലോക സമൂഹത്തെയും വേദനയിലാഴ്ത്തി 2004 നവംബര്‍ രണ്ടിന് ശൈഖ് സായിദ് തന്‍െറ 86ാം വയസ്സില്‍ ഈ ലോകത്തോട് വിടവാങ്ങി. അറബി കലണ്ടറനുസരിച്ച് അദ്ദേഹത്തിന്‍െറ വിയോഗം റമദാന്‍ 19നായതിനാലാണ് ഇന്ന് ചരമവാര്‍ഷികം ആചരിക്കുന്നത്.

ഇന്ന് തര്‍ഹീലില്‍ ഇന്ത്യക്കാരുടെ ദിനം

Posted: 27 Jul 2013 11:02 PM PDT

Image: 

റിയാദ്: തര്‍ഹീലില്‍ എക്സിറ്റ് നടപടികള്‍ക്ക് പുതിയ ക്രമീകരണം കൊണ്ടുവന്നശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായ ഇന്ന് പതിവുപോലെ ഇന്ത്യക്കാരെ പരിഗണിക്കും. ഈദ് പ്രമാണിച്ച് അടുത്തയാഴ്ച മുതല്‍ അവധിയാകുമെന്നതിനാല്‍ ഈദിന് മുമ്പുള്ള ഇന്ത്യക്കാരുടെ അവസാന അവസരവുമാകും ഇത്. തര്‍ഹീലില്‍ നിയുക്തരായ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും അംഗീകൃത വളണ്ടിയര്‍മാരും അടങ്ങുന്ന ഔദ്യാഗിക സംഘത്തില്‍നിന്ന് നേരത്തെ ടോക്കണ്‍ കിട്ടിയ 1000പേരുടെ എക്സിറ്റ് അപേക്ഷയാണ് ഇന്ന് പരിഗണിക്കുക.
റമദാനിലെ സമയക്രമമനുസരിച്ച് ഇന്ന് രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് നടപടി. എംബസിയുടെ സ്റ്റാമ്പ് പതിച്ച് ടോക്കണ്‍ നമ്പറും തീയതിയും രേഖപ്പെടുത്തിയ ടോക്കണുകള്‍ ഇന്നത്തേക്കുവേണ്ടി പുതിയ ക്രമീകരണം നടപ്പായ ആദ്യ ഞായറാഴ്ച തന്നെ വിതരണം ചെയ്തിരുന്നു. ഇതില്‍ ഗ്രീന്‍ ടോക്കണ്‍ കിട്ടിയവരെ തര്‍ഹീലിലെ പ്രധാന ഗേറ്റിലും വൈറ്റ് ടോക്കണുള്ളവരെ ദൗരിയാത്തിലുമാണ് സ്വീകരിക്കുക. കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലായി മൊത്തം 1700ഓളം പേര്‍ക്ക് ഈ രീതിയില്‍ എക്സിറ്റ് വിസ ലഭിച്ചു. ഇന്ന് പരിഗണിക്കുന്ന 1000 പേര്‍ക്കും എക്സിറ്റ് വിസ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഈദ് പ്രമാണിച്ച് അടുത്തയാഴ്ച മുതല്‍ സൗദി കാര്യാലയങ്ങള്‍ അവധിയിലാകും. ഈദ് കഴിഞ്ഞ് ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചമുതലാണ് പുനരാരംഭിക്കുക.
ഇന്നത്തെ അവസരം കഴിഞ്ഞാല്‍ ഇനി ഇന്ത്യക്കാരെ പരിഗണിക്കുക ഓഗസ്റ്റ് 18 നാവും. അന്നത്തേക്കുള്ള ടോക്കണുകള്‍ കഴിഞ്ഞ ഞായറാഴ്ച വിതരണം ചെയ്തുകഴിഞ്ഞു. ഇന്ന് നല്‍കുന്ന ടോക്കണുകള്‍ അതു കഴിഞ്ഞുള്ള രണ്ട് ഞായറാഴ്ചകളിലേക്കുള്ളതാണ്. പുതിയ ടോക്കണുകളുടെ വിതരണവും തര്‍ഹീലില്‍ വെച്ചുതന്നെയാണ് എംബസി സംഘം നിര്‍വഹിക്കുന്നത്. നിയമാനുസൃതം ഇങ്ങനെ ലഭിക്കുന്ന ടോക്കണുകളിലൂടെ മാത്രം എക്സിറ്റ് നേടാന്‍ ശ്രമം നടത്താനാണ് എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെടുന്നത്. പണം നല്‍കിയും മറ്റും അനധികൃതമായി എക്സിറ്റ് നേടാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റമെന്ന നിലയില്‍ എംബസിയധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂഷണത്തിനിറക്കിയിരിക്കുന്ന വ്യാജ ഏജന്‍റുമാര്‍ക്കെതിരെ കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിരലടയാളം നല്‍കാനും എക്സിറ്റ് വിസ നേടാനും നിയമം അനുവദിക്കുന്ന വഴി തുറന്നുകിടക്കുമ്പോള്‍ തങ്ങളുടെ ഊഴമെത്താന്‍ കാത്തിരിക്കുന്നതിന് പകരം പിന്‍വാതിലൂടെ നടത്തുന്ന ശ്രമം ഗുരുതരമായ ആപത്തുണ്ടാക്കുമെന്നും മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ ദുഃഖിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. എക്സിറ്റ് വിസ തരപ്പെടുത്തി തരാമെന്നും വിരലടയാളം നല്‍കാന്‍ എളുപ്പവഴിയുണ്ടാക്കാമെന്നും പറഞ്ഞ് പണം പറ്റി പിന്‍വാതില്‍ ശ്രമങ്ങള്‍ക്ക് വ്യാജ ഏജന്‍റുമാര്‍ രംഗത്തുണ്ടെന്ന ആരോപണം ശക്തമായിരിക്കെ തന്നെ എംബസി വിതരണം ചെയ്യുന്ന ടോക്കണുകള്‍ കൈപ്പറ്റിയശേഷം കൈമാറ്റം പണമുണ്ടാക്കാനും ശ്രമം നടത്തുന്നതായ ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ടോക്കണ്‍ മറിച്ചുകൊടുക്കുന്നതായ അത്തരം ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പെട്ടില്ലെന്നും അനധികൃത ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടികളുണ്ടാവുമെന്നും ഔദ്യാഗിക കേന്ദ്രങ്ങള്‍ താക്കീത് ആവര്‍ത്തിക്കുന്നു.

കടുത്ത ചൂടിലും വോട്ട് ചെയ്യാന്‍ ആയിരങ്ങള്‍

Posted: 27 Jul 2013 10:56 PM PDT

Image: 

കുവൈത്ത് സിറ്റി: റമദാനും കടുത്ത ചൂടും അവഗണിച്ച് കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ആയിരങ്ങളെത്തി. രാവിലെ പോളിങ് മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് പലയിടത്തും നീണ്ട ക്യൂ ദൃശ്യമായിരുന്നു. പലയിടത്തും സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് അനുഭവപ്പെട്ടു. രാവിലെ വോട്ട് ചെയ്യാനെത്തിയവരിലധികവും ചെറുപ്പക്കാരായിരുന്നു. രാവിലെ എട്ടിന് ആരംഭിച്ച പോളിങ് രാത്രി എട്ട് വരെ നീണ്ടു. ആദ്യ ഫലങ്ങള്‍ രാത്രി പത്തുമണിയോടെ പുറത്തുവരുമെന്നാണ് കരുതുന്നത്. പൂര്‍ണ ഫലങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ മാത്രമേ ലഭ്യമാകൂ.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വോട്ടിങ് നടക്കുന്നതെന്ന് നിരീക്ഷകനായെത്തിയ അബ്ദുല്ല അല്‍ സാലിം പറഞ്ഞു. കടുത്ത ചൂടിനെ അവഗണിച്ചും ഇത്രയധികം പേര്‍ വോട്ട് ചെയ്യാനെത്തിയത് കുവൈത്തി പൗരന്മാരുടെ ഉത്തരവാദിത്വമാണ് തെളിയിക്കുന്നതെന്ന് ലബനാനില്‍ നിന്ന് നിരീക്ഷകനായെത്തിയ യഹ്യ അല്‍ ഹകീം പറഞ്ഞു. ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, സുഡാന്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, മൊറോക്കോ, തുനീഷ്യ, ലിബിയ എന്നീ അറബ് രാജ്യങ്ങളില്‍ നിന്നും ജപ്പാന്‍, നെതര്‍ലാന്‍റ്സ്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുമായി 35ഓളം നിരീക്ഷകരാണ് കുവൈത്തില്‍ എത്തിയിട്ടുള്ളത്. അഞ്ച് മണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകളില്‍ സംഘം സന്ദര്‍ശനം നടത്തി.
റമദാനും കടുത്ത ചൂടും ഭീഷണിയാണെങ്കിലും പൗരാവകാശം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പലരും വോട്ട് ചെയ്യാനെത്തിയത്. ഉച്ച സമയത്ത് 50 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കുവൈത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. വരുംവര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് റമദാനില്‍ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥനായ ബദര്‍ അല്‍ സൈദ് ആവശ്യപ്പെട്ടു. സുസ്ഥിര പാര്‍ലമെന്‍റ് നിലവില്‍ വരുത്താനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സാധിക്കട്ടെയെന്ന് വോട്ടര്‍മാര്‍ ആശംസിച്ചു.
പല രക്ഷകര്‍ത്താക്കളും കുട്ടികളെയും കൂട്ടിയാണ് പോളിങ് കേന്ദ്രങ്ങളിലെത്തിയത്. കുട്ടികളില്‍ ജനാധിപത്യ അവബോധമുണ്ടാക്കാനും വോട്ടിങ് രീതികളുമായി പരിചയപ്പെടാനും സാധിക്കുമെന്നതിനാലാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് വോട്ടറായ മിശാരി അല്‍ അഹ്മദ് പറഞ്ഞു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രാജ്യത്തിന്‍െറ പ്രതീക്ഷ. വോട്ടിങ് രീതികളുമായി പരിചയപ്പെടുന്നത് കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടെന്ന് മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിമാരിലൊരാളായ ഫൈസല്‍ ബൂരിസ്ലി പറഞ്ഞു. പോളിങ് കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

ദല്‍ഹിയില്‍ ബൈക്ക് അഭ്യാസം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ്: ഒരാള്‍ മരിച്ചു

Posted: 27 Jul 2013 10:02 PM PDT

Image: 

ന്യൂദല്‍ഹി: പാര്‍ലമെന്‍്റ് സ്ട്രീറ്റില്‍  ബൈക്ക് അഭ്യാസം നടത്തുന്നത് തടയുന്നതിനായി  പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.  മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. പാര്‍ലമെന്‍്റ് സ്ട്രീറ്റില്‍ വിന്‍ഡ്സര്‍ ലൈനില്‍ 30 ഓളം യുവാക്കള്‍  ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുന്നതായുള്ള റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥലത്തത്തെിയ പൊലീസ് ബൈക്കഭ്യാസം തടയാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസിനു നേരെ യുവാക്കള്‍ കല്ലെറിഞ്ഞതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. പൊലീസ് വെടിവെപ്പ് തുടങ്ങിയപ്പോള്‍ ബൈക്ക് അഭ്യാസികള്‍ പിരിഞ്ഞുപോയി. എന്നാല്‍ പൊലീസിന്‍്റെ മുന്നറിയിപ്പ് വകവെക്കാതെ സ്ഥലത്ത് കറങ്ങിയ ബൈക്കിനുനേരെ ടയര്‍ പഞ്ചറാക്കുന്നതിനായി പൊലീസ് വെടിവെക്കുകയായിരുന്നു. എന്നാല്‍ യുവാക്കളിലൊരാള്‍ക്കാണ് വെടിയേറ്റത്.

ബൈക്കിന്‍്റെ പുറകിലിരുന്ന കിരണ്‍പാണ്ഡെക്കാണ് വെടിയേറ്റത്. ഇയാളെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പുനീത് ശര്‍മ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാക്കള്‍ പൊലീസിനു നേരെ നടത്തിയ കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു.

ബാലി വധം

Posted: 27 Jul 2013 08:50 PM PDT

Image: 

രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തില്‍ സുഗ്രീവസഖ്യം, ബാലി വധം, സീതാന്വേഷണം എന്നിവയാണ് മുഖ്യവിഷയങ്ങള്‍. ശബരിയെ അനുഗ്രഹിച്ച് തെക്കോട്ടു നടന്ന രാമ-ലക്ഷ്മണന്മാര്‍ കുറച്ച് കഴിഞ്ഞ് പമ്പാനദിയുടെ തീരത്തത്തെി. അനേകം പുഷ്പങ്ങളാലും ജീവികളാലും ശോഭിച്ചിരിക്കുന്ന നദി വളരെ അഗാധവും ശുദ്ധവുമായാണ് രാമായണത്തില്‍ വര്‍ണിച്ചിട്ടുള്ളത്. സീതയുടെ അടുത്തത്തൊതെ സങ്കടപ്പെട്ടിരിക്കുന്ന ശ്രീരാമന് പമ്പയുടെ തീരത്തത്തെിയപ്പോള്‍തന്നെ ഏറെ സമാധാനം തോന്നി.
വളരെ നേരം അവിടെ വിശ്രമിച്ച ശേഷം അവര്‍ മുന്നോട്ട് നടന്നു. അപ്പോള്‍ കാട്ടില്‍വെച്ച് ദൂരെ ഇരിക്കുന്ന സുഗ്രീവന്‍ അവരെ കണ്ടു. മുമ്പൊരിക്കലും അവിടെയൊന്നും കണ്ടിട്ടില്ലാത്ത അവരാരാണെന്നന്വേഷിക്കാന്‍ സുഗ്രീവന്‍െറ മന്ത്രിമാരില്‍ പ്രധാനിയായ ഹനുമാനെ അയച്ചു. ഹനുമാന്‍ വേഗം തേജസ്വിയായ ഒരു ബ്രഹ്മചാരിയുടെ വേഷമിട്ട് രാമ-ലക്ഷ്മണന്മാരുടെ അടുത്തത്തെി. സീതയെ അന്വേഷിച്ചിറങ്ങിയ രാമ-ലക്ഷ്മണന്മാരുടെ വിഷമം ആ ബ്രഹ്മചാരിയെ അറിയിച്ചു. മാത്രമല്ല, ഒരു തെറ്റിദ്ധാരണയുടെ പേരില്‍ തന്നെ കൊല്ലാന്‍ നടക്കുന്ന ബാലിയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കഷ്ടപ്പെടുന്ന സുഗ്രീവന്‍െറ വിഷമം ബ്രഹ്മചാരിയായി വന്ന ഹനുമാന്‍ ശ്രീരാമനെയും അറിയിച്ചു.
സുഗ്രീവന്‍െറ സഹായത്തോടെ സീതാദേവിയെ കണ്ടുപിടിക്കാം എന്ന് ഹനുമാന്‍ അവരെ ബോധ്യപ്പെടുത്തി. അങ്ങനെയെങ്കില്‍ സുഗ്രീവനെ തങ്ങള്‍ സഹായിക്കാമെന്ന് ശ്രീരാമന്‍ ഹനുമാനോടും പറഞ്ഞു. അതോടെ സുഗ്രീവനുമായുള്ള സഖ്യത്തിന് രാമ-ലക്ഷ്മണന്മാര്‍ തയാറായി. അപ്പോള്‍ ഹനുമാന്‍ തന്‍െറ യഥാര്‍ഥ വേഷമിട്ട് പര്‍വതത്തോളം വലുതായി ശ്രീരാമനെയും ലക്ഷ്മണനെയും തോളിലേറ്റി സുഗ്രീവന്‍െറയടുത്ത് എത്തിച്ചു. ഒരു ശാപം കാരണം ബാലിക്ക് എത്താന്‍ കഴിയാത്ത ഒരേയൊരു സ്ഥലമായ ഋഷ്യമൂകാജലത്തില്‍ വന്ന് പേടിച്ചിരിക്കുകയാണ് സുഗ്രീവന്‍. തന്നെക്കണ്ടാല്‍ ബാലി എന്തായാലും കൊല്ലും. അതുകൊണ്ട് എങ്ങനെയെങ്കിലും യുദ്ധം ചെയ്ത് ബാലിയെ കൊന്നേപറ്റൂ. അതിനാണ് സുഗ്രീവന്‍ രാമന്‍െറ സഹായം തേടിയിരിക്കുന്നത്.
അങ്ങനെ സുഗ്രീവന്‍ ബാലിയെ യുദ്ധത്തിന് ക്ഷണിച്ചു. യുദ്ധം തുടങ്ങിയെങ്കിലും, രണ്ടുപേരും ഒരുപോലെയായതുകൊണ്ട്, ബാലിയെ തിരിച്ചറിഞ്ഞ് വധിക്കാന്‍ ശ്രീരാമനു കഴിഞ്ഞില്ല. ബാലിയുടെ ശക്തിക്കുമുന്നില്‍ തളര്‍ന്ന് സുഗ്രീവന്‍ തിരിച്ച് ഓടിപ്പോന്നു. രണ്ടാമത്, തിരിച്ചറിയാന്‍ വേണ്ടി  അടയാളമായി ഒരു പൂമാലയിട്ടുകൊടുത്ത് രാമന്‍ വീണ്ടും സുഗ്രീവനെ യുദ്ധത്തിന് അയച്ചു. തോറ്റുപോയ ഒരാള്‍ വീണ്ടും യുദ്ധത്തിന് വിളിച്ചാല്‍ അതിനര്‍ഥം അയാളെ സഹായിക്കാന്‍ ഒരാള്‍ ഒപ്പമുണ്ടെന്നാണ് താര ബാലിയോട് പറഞ്ഞത്. അതു കേള്‍ക്കാതെ ബാലി യുദ്ധത്തിനിറങ്ങി.
ആ യുദ്ധത്തിനിടയില്‍ ഒരു മരത്തിനു പിന്നില്‍ ഒളിച്ചിരുന്ന് ശ്രീരാമന്‍ ബാലിയെ അമ്പെയ്ത് വീഴ്ത്തി. കുഴഞ്ഞുവീണ ബാലി രാമനെ ഒരുപാട് പഴിക്കുകയും പുച്ഛിക്കുകയും ചെയ്തു. എന്നാല്‍, അതിനു മറുപടിയായി, ചെയ്ത പ്രവൃത്തിയുടെ തത്ത്വം ബാലിക്ക് ശ്രീരാമന്‍ പറഞ്ഞുകൊടുത്തു. അത് മനസ്സിലാക്കിയശേഷമാണ് ബാലി കണ്ണടച്ചത്. വളരെ ചര്‍ച്ചാവിഷയമായ ഈ സന്ദര്‍ഭത്തിന്‍െറ തത്ത്വം വരും ദിവസം നമുക്ക് വിശകലനം ചെയ്യാം.

മൂന്നാം ഏകദിനം ഇന്ന്: പരമ്പര പിടിക്കാന്‍ ഇന്ത്യ

Posted: 27 Jul 2013 08:46 PM PDT

Image: 

ഹരാരെ: വിജയത്തുടര്‍ച്ചയുമായി പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യ ഇന്ന് മൂന്നാം ഏകദിനത്തില്‍ സിംബാബ്വെക്കെതിരെ. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും യുവനിരയുടെ കരുത്തില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി സന്ദര്‍ശകര്‍ രണ്ടു ചുവട് മുന്നിലാണ്. വിരാട് കോഹ്ലിയുടെ കീഴില്‍ ആദ്യമായി വിദേശ പര്യടനത്തിനിറങ്ങിയ ടീം അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരുമെന്ന പ്രതീക്ഷ നിലനിര്‍ത്തുമ്പോള്‍ താരതമ്യേന ദുര്‍ബലരായിട്ടും രണ്ടുകളികളിലും 200 റണ്‍സിലേറെ നേടി വെല്ലുവിളി നിലനിര്‍ത്തിയതിന്‍െറ ആശ്വാസത്തിലാണ് ആതിഥേയര്‍. വിരാട്കോഹ്ലിയും ശിഖര്‍ ധവാനും റായിഡുവും കാര്‍ത്തികുമുള്‍പ്പെടുന്ന യുവ ബാറ്റിങ് നിര ശക്തമാണ്. അതേസമയം, 10 ആഴ്ചകൊണ്ട് തട്ടിക്കൂട്ടിയ ടീമായിട്ടും വീഴ്ചകളറിയിക്കാതെ  ചെറുത്തുനില്‍ക്കുന്ന സിംബാബ്വെക്കെതിരെ വിയര്‍ക്കുന്ന ബൗളിങ് നിര ഇനിയും മെച്ചപ്പെടാതെ വയ്യ.
അടിമുടി പ്രശ്നങ്ങളുടെ വക്കിലായിട്ടും കഴിഞ്ഞ കളിയില്‍ 295 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെ 20 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 എന്ന മികച്ച നിലയിലായിരുന്നു. പന്തെറിയാന്‍ പലരും മാറിമാറിയത്തെിയിട്ടും പിടിച്ചുനിന്ന ടീമിലെ വുസി സിബാന്‍ഡ അര്‍ധ സെഞ്ച്വറിയും നേടി. ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞവരില്‍ ജയദേവ് ഉനട്കട് ഒഴികെ ആരും കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ളെന്നതാണ് നേര്. ഉനട്കട് നാലു വിക്കറ്റ് കൊയ്താണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ രണ്ടു കളികളില്‍നിന്നായി ഉനഡ്കടിന്‍െറ സമ്പാദ്യം അഞ്ചു വിക്കറ്റായി ഉയര്‍ന്നു.
പ്രമുഖരുടെ അഭാവത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട വിനയ്കുമാര്‍ കഴിഞ്ഞ രണ്ടു കളികളില്‍ 18 ഓവര്‍ എറിഞ്ഞതില്‍ 106 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ ഒരു വിക്കറ്റാണ് സമ്പാദ്യം. ഓള്‍റൗണ്ട് മികവില്‍ ടീമിലിടം നേടിയ രവീന്ദ്ര ജദേജയുടെ ബാറ്റ് നിശ്ശബ്ദമായെങ്കിലും ബൗളിങ് ശരാശരി നിലവാരം നിലനിര്‍ത്തുന്നതും തുടക്കക്കാരനായ മുഹമ്മദ് ഷമി പ്രതീക്ഷക്കൊത്ത് പന്തെറിയുന്നതും ആശ്വാസം പകരുന്നു.
ബാറ്റിങ്ങില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമായ വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍ എന്നിവര്‍ സെഞ്ച്വറിയും റായിഡു, കാര്‍ത്തിക് എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടിയപ്പോള്‍ രോഹിത് ശര്‍മയും സുരേഷ് റെയ്നയും ഇനിയും കാര്യമായി തിളങ്ങിയിട്ടില്ല.
അതേസമയം, പുതിയ രാജ്യാന്തര ഏകദിന നിയമങ്ങള്‍ ബാറ്റ്സ്മാന്മാര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതായി രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശിഖര്‍ ധവാന്‍ പറഞ്ഞു. ഒന്നിലേറെ തവണ പുതിയ പന്തെടുക്കാന്‍ നിയമമായതോടെ കളിയിലുടനീളം പന്ത് സ്വിങ് ചെയ്യുന്നത് അവസാന പന്തുകളില്‍ റണ്‍ അടിച്ചുകൂട്ടുന്ന പതിവ് മുടങ്ങിയിട്ടുണ്ട്.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP