സ്വാഗതം
WELCOME

News Update..

Tuesday, July 23, 2013

മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല- വി.എസ് Madhyamam News Feeds

മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല- വി.എസ് Madhyamam News Feeds

Link to

മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല- വി.എസ്

Posted: 23 Jul 2013 12:32 AM PDT

Image: 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഉടന്‍ രാജിവെച്ചൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാവണം. കഴിഞ്ഞ ഒരു മാസമായി പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന സംശയം കോടതിയും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈകോടതി പരമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ  വാര്‍ത്താ സമ്മേളനത്തിണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരുമുഖ്യമന്ത്രിക്കും ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രഹരമാണ് കോടതി ഏല്‍പിച്ചത്. നാണംകെട്ട് അധികാരത്തില്‍ തൂങ്ങാതെ മുഖ്യമന്ത്രി ഇന്ന് തന്നെ രാജിവെച്ച് കേരളത്തെ നാണക്കേടിന്റെചളിക്കുണ്ടില്‍ നിന്ന് രക്ഷിക്കണമെന്ന് വി.എസ് ആവര്‍ത്തിച്ചു. സലീം രാജിനേയും ജിക്കുവിനേയും പാവം പയ്യനേയും ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയാറായിട്ടില്ല. സരിതക്ക് ഫാഷന്‍ പരേഡ്, ജോപ്പന് സുഖ ചികില്‍സ, ബിജു രാധാകൃഷ്ണന് പ്രണയലേഖനം, ശാലുമേനോന് റിയാലിറ്റി ഷോ എന്നിവയെല്ലാം പൊലീസ് ചെലവില്‍ അരങ്ങേറുയാണ്. നാണം കെട്ട നിലപാടാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

കര്‍ണാടകയില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് ഏഴ് മരണം

Posted: 22 Jul 2013 11:30 PM PDT

Image: 

മംഗലാപുരം: കര്‍ണാടകയില്‍  സ്റ്റേറ്റ് ബസ് തടാകത്തിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ബസില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികളടക്കം 50ലേറെ യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

മംഗലാപുരത്തിന് സമീപമുള്ള സക്ലേഷ്പൂരില്‍ നിന്ന് ബെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.  
 

വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു

Posted: 22 Jul 2013 11:23 PM PDT

ഓച്ചിറ: റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്ത് വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന റെയില്‍വേഗേറ്റ് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ സന്ദര്‍ശിച്ചു. ജനപ്രതിനിധികളുടെ നിവേദനങ്ങളത്തെുടര്‍ന്നാണ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. 
തുടര്‍ന്ന് പഞ്ചായത്ത് ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഗേറ്റ് പരീക്ഷണാര്‍ഥം തുറക്കാന്‍ തീരുമാനമായി. സിഗ്നല്‍ ലൈറ്റിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഗേറ്റ് തുറക്കുക പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് റെയില്‍വേ അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. 
റെയില്‍വേ റീജനല്‍ മാനേജര്‍ ശ്രീകുമാര്‍, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലത പ്രകാശ്, ക്ളാപ്പന പഞ്ചായത്ത് പ്രസിഡന്‍റ് ഷീല സരസന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സെവന്തികുമാരി, വൈസ്പ്രസിഡന്‍റ് നജിം മണ്ണേല്‍, എന്‍. കൃഷ്ണകുമാര്‍, ബി.എസ്. വിനോദ്, ആര്‍.ഡി. പത്മകുമാര്‍, രവി കുറുപ്പ്, അയ്യാണിക്കല്‍ മജീദ്, പി.ബി. സത്യദേവന്‍, കെ. നൗഷാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

ഓവര്‍സിയര്‍ക്ക് മര്‍ദനമേറ്റ സംഭവം ഉദ്യോഗസ്ഥ-രാഷ്ട്രീയ ചേരിതിരിവിലേക്ക്

Posted: 22 Jul 2013 11:19 PM PDT

തിരുവനന്തപുരം: വനിതാ ഓവര്‍സിയറെ കൗണ്‍സിലര്‍ മര്‍ദിച്ചുവെന്ന പരാതി വിവാദമായിരിക്കെ കോര്‍പറേഷനില്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ ചേരിതിരിവ് രൂക്ഷം. ഉദ്യോഗസ്ഥര്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു. ചില ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും കൈക്കൂലിക്കാരുമാണെന്ന് കൗണ്‍സിലര്‍മാര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.  
ഈ വിഷയങ്ങള്‍ നിലനില്‍ക്കെയാണ് കഴിഞ്ഞദിവസം ഓവര്‍സിയറും കൗണ്‍സിലറും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും അരങ്ങേറിയത്. ഈ സംഭവത്തിലാണ് ഓവര്‍സിയറുടെ കൈക്ക് പരിക്കേറ്റെന്ന പരാതി ഉയര്‍ന്നത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥ ജ്യോതിഷ് ഹിമജകുമാരിയും ബി.ജെ.പി കൗണ്‍സിലര്‍ അശോക്കുമാറും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും അരങ്ങേറിയത്. അശോക്കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുപയോഗിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മര്‍ദിച്ചുവെന്ന വിഷയം കേസിലേക്ക് നീങ്ങിയതോടെയാണ് ഉദ്യോഗസ്ഥര്‍ പിന്തുണയുമായി രംഗത്തുവന്നത്. ഇതാണ് ഇപ്പോള്‍ ചേരിതിരിവിലേക്ക് നയിക്കുന്നത്. 
ഓവര്‍സിയറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയനായ കൗണ്‍സിലര്‍ പി.അശോക്കുമാര്‍  സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. ഒടിഞ്ഞുവെന്ന് പറയുന്ന ഇവരുടെ കൈ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് ഓവര്‍സീയറും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓവര്‍സിയറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ ആറ് കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച നഗരസഭക്ക് മുന്നില്‍ ഉപവസിക്കുമെന്ന്  അശോക്കുമാര്‍ പറഞ്ഞു. 
ജനപ്രതിനിധികളെ നിരന്തരം അവഹേളിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതിനാല്‍ കക്ഷി-രാഷ്ട്രീയ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് സമരപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. 
സംഭവത്തില്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയനായ കൗണ്‍സിലര്‍ക്ക് ഒപ്പം നില്‍ക്കുമ്പോള്‍ ജീവനക്കാരുടെ സംഘടനകള്‍ ഓവര്‍സിയറുടെ നടപടിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.  
ജ്യോതിഷ് ഹിമജകുമാരി കള്ളം പറയുകയാണെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഇന്നലെ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധസമരം നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം ഡോ.വാവ സമരം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി അംഗങ്ങളായ കരമന ജയന്‍, എം.ആര്‍.രശ്മി എന്നിവര്‍ പ്രസംഗിച്ചു. ഓവര്‍സിയറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഓവര്‍സിയര്‍മാരും ഇന്നലെ പണിമുടക്കിയിരുന്നു.

സോളാര്‍: സര്‍ക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശം; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം

Posted: 22 Jul 2013 11:11 PM PDT

Image: 

കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാറിനെയും പൊലീസിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഹൈകോടതി. കേസില്‍ സര്‍ക്കാര്‍  പലതും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ കോടതി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എം. കെ കുരുവിള നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും പറഞ്ഞു. രണ്ടു കേസുകളിലെ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കിയ പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്.
കേസില്‍ സരിതയുടെ മൊഴിയെടുക്കാത്തത് സംശയമുണ്ടാക്കുന്നു. പൊലീസിന്‍്റെ ഈ നടപടി നാണക്കേടുണ്ടാക്കി. പ്രതികളെ സ്ഥിരമായി കസ്റ്റഡിയില്‍ വാങ്ങുന്നതും സംശയം ജനിപ്പിക്കുന്നു. കോടതിയുത്തരവുകളെ പ്രഹസനമാക്കുകയാണ്.

സാമ്പത്തിക തട്ടിപ്പായിരുന്നിട്ടും തട്ടിപ്പു പണം കണ്ടത്തൊനുള്ള ശ്രമം നടക്കുന്നതായി കാണുന്നില്ല. തട്ടിപ്പ് പണം കണ്ടത്തൊന്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തു. കേസുകളുടെ അന്വേഷണത്തിന് എ.ഡി.ജി.പി മേല്‍നോട്ടം വഹിക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, ഒറ്റയായി കേസുകള്‍ അന്വേഷിക്കാന്‍ അതാതു ഡി.വൈ.എസ്.പിമാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ ഏകോപിത അന്വേഷണം നടത്തും? ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണ്ടേതുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണ തലവനായ എ.ഡി.ജി.പിയെ നേരിട്ടു വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി. ശാലു മേനോന്‍്റെ ജാമ്യ ഹരജി പരിഗണിക്കവെ ജസ്റ്റിസ് എസ്.എസ് സതീഷ് ചന്ദ്രനാണ് സര്‍ക്കാറിനും പൊലീസിനുമെതിരെ വിമര്‍ശങ്ങള്‍ അഴിച്ചുവിട്ടത്.  

തന്‍്റെ പരാതിയില്‍ അന്വേഷണം നടക്കുന്നില്ളെന്ന് കാണിച്ച് എം.കെ കുരുവിള നല്‍കിയ ഹരജി പരിഗണിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ ജസ്റ്റിസ് മോഹനന്‍്റെ ബെഞ്ച് രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. സര്‍ക്കാറിനെ ഊരാന്‍ പറ്റാത്ത വിധം പ്രതിസന്ധിയില്‍ ആഴ്ത്തുകയാണ് കേസില്‍ കോടതിയുടെ ഇടപെടല്‍.

 

കെ.എസ്.ആര്‍.ടി.സി റോഡ് ടൈല്‍പാകല്‍ പുരോഗമിക്കുന്നു

Posted: 22 Jul 2013 11:08 PM PDT

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി റോഡ് നവീകരണത്തിന്‍െറ ഭാഗമായി ഇന്‍റര്‍ ലോക്ക് ടൈല്‍ വിരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. വലിയ മെറ്റല്‍ ഉപയോഗിച്ച് കുണ്ടും കുഴികളും നികത്തിയശേഷം ബേബിമെറ്റല്‍ നിരത്തി. ഇതിന് മുകളിലാണ് ഇന്‍റര്‍ ലോക്ക് ടൈലുകള്‍ വിരിക്കുന്നത്.  തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൈല്‍ വിരി ആരംഭിച്ചു. രാത്രി 10 വരെ പണികള്‍ നീണ്ടു. 25 മീറ്ററോളം ടൈല്‍ വിരി തിങ്കളാഴ്ച പൂര്‍ ത്തിയാക്കി. കനത്ത മഴ പെയ്തിരുന്നുവെങ്കിലും ടൈല്‍പാകല്‍ നടപടികള്‍ തടസ്സപ്പെട്ടില്ല. 20ഓളം തൊഴിലാളികളാണ് പണി നടത്തുന്നത്. ടൈല്‍വിരിക്കല്‍ അഞ്ചുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അസി. എക്സി. എന്‍ജിനീയര്‍ കെ.ഡി. അശോക ന്‍ പറഞ്ഞു. ടൈല്‍ വിരി പൂര്‍ത്തിയായാല്‍ റോഡിന്‍െറ നാലരികുകളും കോണ്‍ക്രീറ്റ് ഉപയോഗിച്ച് നികത്തും. ഇതിന് അഞ്ചുദിവസത്തോളം എടുക്കും. കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പുവരുത്തിയശേഷം അഞ്ചുദിവസം കഴിഞ്ഞേ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകൂ. ഡ്രൈനേജിനായുള്ള സ്ളാബുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇതിനിടെ പൂര്‍ത്തിയാക്കും. 15 ദിവസത്തിനകം ജോലികള്‍ പരമാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
അറ്റകുറ്റപ്പണിക്ക് തിങ്കളാഴ്ച മുതല്‍ 15 ദിവസത്തേക്ക് കെ.എസ്.ആര്‍.ടി.സി- ദിവാന്‍ജിമൂല റോഡില്‍ ഗതാഗതം നിരോധിച്ചു. ഗതാഗതം തിരിച്ചുവിട്ടതോടെ യാത്രക്കാരില്‍ ആശയകുഴപ്പവുമുണ്ടായി. തെക്കേ ഭാഗത്തേക്ക് കവാടം തുറന്നതോടെ കെ.എസ്.ആര്‍.ടി.സി സുഗമമായി സര്‍വീസ് നടത്തി. എന്നാല്‍, മറ്റ് വാഹനങ്ങള്‍ ഇതുവഴി കടത്തിവിടുന്നില്ല. വെളിയന്നൂര്‍ റോഡില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഭാഗത്തുനിന്നും എം.ഒ റോഡിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിയതോടെ ഇവിടെ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍  ഏറെ നേരം കുരുക്കില്‍പെട്ടു. ഇതുവഴി ബസുകള്‍ എത്തുന്നത് കുറക്കാനുള്ള നടപടികള്‍ ആലോചനയിലാണെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ തെക്കേ കവാടത്തിലൂടെ തിരിച്ചിറക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. നിലവില്‍ സ്റ്റാന്‍ഡിലേക്ക് കയറാന്‍ മാത്രമാണ് ഈ കവാടം ഉപയോഗിക്കുന്നത്.  ട്രാഫിക് എസ്.ഐ ടി.എന്‍. ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.

ഉടുപ്പുകള്‍ വാങ്ങാന്‍ കൊണ്ടുപോയി; തള്ളിയിട്ടത് മരണത്തിലേക്ക്

Posted: 22 Jul 2013 11:03 PM PDT

അരീക്കോട്: യുവതിയേയും രണ്ട് മക്കളേയും ഭര്‍ത്താവ് വെള്ളക്കെട്ടില്‍ തള്ളി കൊലപ്പെടുത്തിയ വാര്‍ത്തയുടെ നടുക്കത്തില്‍ നിന്ന് നാട് ഇപ്പോഴും മോചിതരായിട്ടില്ല. അരീക്കോട് -എടവണ്ണപ്പാറ റോഡില്‍ ആലുക്കലിലെ വെള്ളക്കെട്ടില്‍ വീണ് ഉമ്മയും രണ്ട് മക്കളും മരിച്ച വിവരം പുലര്‍ച്ചെ രണ്ടോടെയാണ്  നാടറിയുന്നത്. അപകടമരണമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ രാത്രി വൈകിയാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. 
വാവൂര്‍ കൂടാംതൊടി സാബിറ മക്കളായ ഫാത്വിമ ഫിദ, ഹൈഫ എന്നിവരോടൊപ്പം  ഞായറാഴ്ചത്തെ നോമ്പുതുറ കഴിഞ്ഞാണ് ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ പുറപ്പെട്ടത്. നാലരയും രണ്ടും വയസ്സുള്ള മക്കളെയുമായി പുത്തന്‍ ഉടുപ്പുകള്‍ വാങ്ങാന്‍ പോയി മടങ്ങിയത് വെള്ളക്കെട്ടിലെ ആഴങ്ങളിലേക്കായിരുന്നെന്ന് അവരറിഞ്ഞില്ല. ആലുക്കലിലെ ഇടത്തോട്ടുള്ള വളവില്‍ വലതുവശത്തേക്ക് പൂങ്കുടി കടവിലേക്കുള്ള റോഡില്‍ 50 മീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലേക്ക് സ്കൂട്ടര്‍ തള്ളിയിട്ടാണ് ഷെരീഫ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മുതല്‍ തിങ്കളാഴ്ച വൈകും വരെ സംഭവസ്ഥലത്തേക്ക് ജനം ഒഴുകിക്കൊണ്ടിരുന്നു. മൂത്ത മകള്‍ ഫാത്വിമ ഫിദയെ വാവൂര്‍ പാറപ്പുറത്തെ പറമ്പില്‍ ഗവ. എല്‍.പി സ്കൂളില്‍ എല്‍.കെ.ജിയില്‍ ചേര്‍ത്തിട്ട് ആറ് മാസം തികയുന്നതേയുള്ളൂ.
മരണവിവരമറിഞ്ഞ് സ്കൂളിന് തിങ്കളാഴ്ച അവധി നല്‍കി. അധ്യാപകര്‍ ഒന്നടങ്കം വാവൂരിലെ കൂടാംതൊടി വീട്ടിലത്തെിയിരുന്നു.
എന്നാല്‍, മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് സാബിറയുടെ ഒളവട്ടൂരിലെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയതിനാല്‍ പലര്‍ക്കും കാണാനായില്ല.
പിച്ചവെച്ച് തുടങ്ങിയ രണ്ട് വയസ്സുകാരി ഹൈഫയുടെ ചിരിക്കുന്ന മുഖം മറക്കാനാവുന്നില്ളെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. ഒളവട്ടൂരിലെ തടത്തില്‍ മുഹമ്മദിന്‍െറയും ഫാത്വിമയുടെയും മകളാണ് മരിച്ച സാബിറ. വാവൂരിലെ പുഴയോരത്ത് റോഡിനപ്പുറത്തുള്ള കൂടാംതൊടി തറവാട് വീട്ടില്‍ മുഹമ്മദ് ഷെരീഫും കുടുംബവും ഉമ്മ കൗസക്കുട്ടിയും ജ്യേഷ്ഠന്‍ അബ്ദുല്‍ അസീസിന്‍െറ  ഭാര്യ ഫസ്നയുമൊത്താണ് കഴിഞ്ഞിരുന്നത്. ജ്യേഷ്ഠന്‍ അസീസും മറ്റൊരു സഹോദരന്‍ അബ്ദുസ്സലാമും വിദേശത്താണ്.
 

അട്ടപ്പാടി: മന്ത്രി കെ.സി. ജോസഫിന്‍െറ നിലപാട് സര്‍ക്കാറിനെ തന്നെ അവഹേളിക്കുന്നത്

Posted: 22 Jul 2013 11:01 PM PDT

പാലക്കാട്: യു.ഡി.എഫ് സര്‍ക്കാറിനെ പിടിച്ചുലക്കുന്ന വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ഉദ്ദേശ്യത്തോടെ അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഗ്രാമവികസന-സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ആവര്‍ത്തിച്ചുനടത്തിയ പ്രസ്താവന ഒരേ സമയം ഗോത്രവര്‍ഗ ജനതയെയും ഭരണകൂടത്തെയും അവഹേളിക്കുന്നത്. അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ മദ്യനിരോധം പൂര്‍ണ പരാജയമാണെന്ന് സമ്മതിക്കുകയാണ് വിവാദ പ്രസ്താവന വഴി മന്ത്രി ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷം 34 ശിശുമരണങ്ങള്‍ അരങ്ങേറിയ അട്ടപ്പാടിയിലെ ആദിവാസി  ഊരുകളില്‍ പോഷകാഹാരകുറവ് മൂലം വലയുന്ന 568 ഗര്‍ഭിണികളെപറ്റി  ആരോഗ്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പുനരധിവാസ നടപടികള്‍ക്ക് തയാറാവാതെയാണ്  മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനമെന്നും വ്യക്തമായി.  
ആദിവാസി ജനതയുടെ ഉപജീവനമാര്‍ഗമായിരുന്ന തൊഴിലുറപ്പ് പദ്ധതി മാസങ്ങളായി നിലച്ചതും ജപ്പാന്‍ സഹായത്തോടെ പരിസ്ഥിതി പുന:സ്ഥാപന പദ്ധതി നടപ്പാക്കിയ അഹാഡ്സിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിച്ചതും വഴി ദാരിദ്ര്യം പടര്‍ന്ന ഊരുകള്‍ നിത്യചെലവിന് പോലും വഴിയില്ലാതെ കേഴുകയാണ്. ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതി അടുത്തിടെ പുനരാരംഭിച്ചിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നിട്ടില്ല. സംസ്ഥാനം മുഴുവന്‍ തോരാമഴയില്‍ വലയുമ്പോള്‍ കിഴക്കന്‍ അട്ടപ്പാടിയില്‍ ഇപ്പോഴും വേനല്‍ക്കാലമാണ്. ഇരുള വിഭാഗം ധാരാളമുള്ള പുതൂര്‍ പഞ്ചായത്തില്‍ മഴ ഇപ്പോഴും അന്യം. അട്ടപ്പാടിയിലെ കൊടുങ്കരപ്പളളം പുഴ  വറ്റിവരണ്ടുകിടക്കുന്നു. 
അരി ആഹാരത്തേക്കാള്‍ കൂടുതല്‍ മറ്റു ധാന്യങ്ങളെ ആശ്രയിക്കുന്ന ആദിവാസികള്‍ക്ക് അവ യഥാസമയം എത്തിക്കുന്നതിനും പോഷകാഹാര കുറവ് കണ്ടത്തെിയ ഗര്‍ഭിണികള്‍ക്ക് മതിയായ പരിചരണം നല്‍കുന്നതിനും കഴിയാത്ത സാഹചര്യത്തിലാണ്  കൊടുക്കുന്ന ഭക്ഷണം ആദിവാസികള്‍ കഴിക്കുന്നില്ളെന്ന സര്‍ക്കാറിന്‍െറ വിചിത്ര നിലപാട്. ജൂലൈ 16ന് അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥയെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.  ജൂണ്‍ ആദ്യം അട്ടപ്പാടിയിലത്തെിയ മുഖ്യമന്ത്രി ആദിവാസികള്‍ക്ക് റാഗി കൊടുക്കുന്നതിനെപറ്റി നടത്തിയ പ്രഖ്യാപനവും വാക്കിലൊതുങ്ങി.   അഗളി, ഷോളയൂര്‍, പുതൂര്‍ ഗ്രാമപഞ്ചായത്തുകള്‍ അടങ്ങിയ അട്ടപ്പാടിയില്‍ വര്‍ഷങ്ങളായി സമ്പൂര്‍ണ മദ്യനിരോധം പ്രാബല്യത്തിലുണ്ട്. എന്നാല്‍, സംസ്ഥാനത്തുതന്നെ വ്യാജമദ്യം സുഭിക്ഷമായ പ്രദേശവും ഇതുതന്നെ. എക്സൈസ് വകുപ്പിന്‍െറ അംഗബലവും സൗകര്യങ്ങളും കുറഞ്ഞ പ്രദേശം കൂടിയാണ്  അട്ടപ്പാടി. ഈ സാഹചര്യത്തിലാണ് ആദിവാസി ഊരുകളിലെ സ്ത്രീകളെ മദ്യപാനികളാക്കി ചിത്രീകരിച്ചുള്ള മന്ത്രി കെ.സി. ജോസഫിന്‍െറ പ്രസ്താവന. ആദിവാസികളില്‍ മദ്യം ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യപാനമാണെന്ന വിലയിരുത്തല്‍ ഇതുവരെ ആരും നടത്തിയിട്ടില്ല. ഇതിനകം മരണമടഞ്ഞ ശിശുക്കളുടെ അമ്മമാരെപറ്റി ഇത്തരം ഒരു പരാതി ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. 
 

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകും

Posted: 22 Jul 2013 10:57 PM PDT

Image: 

കൊച്ചി: സോളാര്‍ കേസില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ സരിതയുടെ മൊഴി വൈകും. കോടതി ഇന്ന് സരിതയുടെ മൊഴി രേഖപ്പെടുത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍,കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍്റെ നിലപാട് കൂടി അറിഞ്ഞതിനുശേഷം  26 ന് കോടതി സരിതയുടെ ഹരജി പരിഗണിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.
മൊഴി രേഖപ്പെടുത്തി അതിന്‍്റെ പകര്‍പ്പ് വെള്ളിയാഴ്ച കോടതിക്ക് സമര്‍പിക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു. അന്നു തന്നെ കോടതി ഹരജി പരിഗണിച്ചേക്കും.  അതിനിടെ, തനിക്കു മുകളില്‍ ആരുടെയും സമ്മര്‍ദങ്ങള്‍ ഇല്ളെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെ മരുന്ന് വിതരണം തുടങ്ങിയില്ല

Posted: 22 Jul 2013 10:56 PM PDT

നിലമ്പൂര്‍: ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കര്‍ശന നിര്‍ദേശവും അവഗണിക്കപ്പെട്ടു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ കെട്ടിക്കിടക്കുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം തുടങ്ങിയില്ല.  
ഇത് സംബന്ധിച്ച് ‘മാധ്യമം’ ഞായറാഴ്ച വാര്‍ത്ത നല്‍കി യിരുന്നു. തുടര്‍ന്ന് കെട്ടിക്കിടക്കുന്ന മരുന്നുകളുടെ വിതരണം തിങ്കളാഴ്ച ആരംഭിക്കണമെന്ന് ഡി.എം.ഒ. ആശുപത്രി സൂപ്രണ്ടിനും ഫാര്‍മസിസ്റ്റിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 50 ലക്ഷത്തോളം രൂപയുടെ മരുന്നാണ് നാല് മാസമായി താലൂക്ക് ആശുപത്രിയില്‍ കെട്ടിക്കിടക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ  പ്ളാനിങ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മരുന്നാണിത്. പരിരക്ഷ പദ്ധതി വഴിയും മറ്റും ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നല്‍കേണ്ട മരുന്നുകളാണിത്. കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് നല്‍കേണ്ട സൗജന്യ മരുന്നുകളും ഇതിലുണ്ട്. താലൂക്ക്  ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് അയച്ച മരുന്നുകളാണിവ.
 മണ്‍സൂണ്‍ കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം ഏറിയ സമയത്താണ് ആരോഗ്യവകുപ്പ് അധികൃതരുടെ ഈ  അനാസ്ഥ. അതേസമയം, മരുന്ന് വിതരണം ചെയ്യാനുള്ള കര്‍ശന നിര്‍ദേശം നല്‍കാന്‍ ജില്ലാ പഞ്ചായത്തും തയാറായിട്ടില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP