സ്വാഗതം
WELCOME

News Update..

Saturday, July 13, 2013

ആറന്‍മുള വിമാനത്താവളത്തിനെതിരെ 72 എം.എല്‍.എമാര്‍ Madhyamam News Feeds

ആറന്‍മുള വിമാനത്താവളത്തിനെതിരെ 72 എം.എല്‍.എമാര്‍ Madhyamam News Feeds

Link to

ആറന്‍മുള വിമാനത്താവളത്തിനെതിരെ 72 എം.എല്‍.എമാര്‍

Posted: 13 Jul 2013 12:41 AM PDT

Image: 

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തിനെതിരെ യു.ഡി.എഫിലേത് അടക്കം 72 എം.എ.എമാര്‍ രംഗത്ത്. ഇവര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് നല്‍കും. അഹമ്മദ് കബീര്‍, വി.ഡി സതീശന്‍,വി.ടി ബല്‍റാം,ശ്രേയാംസ്കുമാര്‍,ടി.എന്‍ പ്രതാപന്‍,പലോട് രവി,സി.പി മുഹമ്മദ് എന്നീ യു.ഡി.എഫ് എം.എല്‍.എമാര്‍ ആണ് നിവേദനത്തില്‍ ഒപ്പിട്ടത്. വി.ആര്‍.കൃഷ്ണയ്യര്‍ അടക്കം ആറു നിയമഞ്ജരും  ഒപ്പുവെച്ചിട്ടുണ്ട്.

മന്ത്രിസ്ഥാനത്തേക്ക് ഇല്ല -ചെന്നിത്തല

Posted: 12 Jul 2013 11:45 PM PDT

Image: 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് മന്ത്രിയാവാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. കെ.പി.സി. അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ്  ചെന്നിത്തലയുടെ പ്രതികരണം. ഭക്ഷ്യസുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു വൈകിട്ട് നാലു മണിക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

സോളാര്‍: എ. ഫിറോസിനെ സഹായിക്കുന്നവര്‍ക്കെതിരെ കരശന നടപടി

Posted: 12 Jul 2013 11:28 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെ സഹായിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നു. ഫിറോസിനെ ഒളിവില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഫിറോസിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ ഫിറോസിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഫിറോസിന്‍്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം, ഫിറോസിന്റെ കണിയാപുരത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അടുത്ത ബന്ധുക്കളുമായി ഫിറോസ് ഒളിവില്‍ നിന്നും ബന്ധപ്പെടുന്നുണ്ടെന്ന സംശയത്തിലായിരുന്നു പരിശോധന.

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളായ സരിത എസ് .നായരും ബിജു രാധാകൃഷ്ണനും ബാങ്ക് മേധാവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരത്ത് നടത്തിയ 40 ലക്ഷത്തിന്റെ തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് എ. ഫിറോസ്. തെളിവുകള്‍ പുറത്തു വന്നതോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഫിറോസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കുടങ്ങുമെന്ന് ഉറപ്പായപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഫിറോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ മുങ്ങുകയായിരുന്നു.

ഭൂട്ടാനില്‍ വോട്ടിങ് ആരംഭിച്ചു

Posted: 12 Jul 2013 11:16 PM PDT

Image: 

തിമ്പു: ഭൂട്ടാനില്‍ രണ്ടാമത് ദേശീയ തെരഞ്ഞെടുപ്പിലെ വോട്ടിങിന്  ഇന്ന് തുടക്കമായി. രാവിലെ ഒമ്പതു മണിക്കു തന്നെ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ചെറുപ്പക്കാരും വൃദ്ധരുമായ വോട്ടര്‍മാര്‍ അവരുടെ പരമ്പരാഗത വേഷം അണിഞ്ഞ് സമ്മതിദാനാവാകാശം വിനിയോഗിക്കാന്‍ വരി നില്‍ക്കുന്ന കാഴ്ചയാണ്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല പോളിംങ് നടക്കുന്നതായും സമാധാനപരമായാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും നല്ല കാലാവസ്ഥയാണെന്നും ഭൂട്ടാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
നിലവിലെ ഭരണകക്ഷിയായ ധ്രുക് ഫ്യുന്‍സം ഷോഗ്പയും പ്രധാന പ്രതിപക്ഷമായ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. മേയ് 31ന് നടന്ന ആദ്യഘട്ടത്തില്‍ ധ്രുക് നിംറബ് ഷോഗ്പയെയും ധ്രുക് ചിര്‍വാങ് ഷോഗ്പയെയും പിന്നിലാക്കിയാണ്  ധ്രുക് ഫ്യുന്‍സം ഷോഗ്പയും പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും അന്തിമഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
രാജാവും ദേശീയ കൗണ്‍സിലും ദേശീയ അസംബ്ളിയുമടങ്ങിയ ത്രിതല പാര്‍ലമെന്‍റ് സംവിധാനമാണ് ഭൂട്ടാനിലുള്ളത്. ഉപരിസഭയായ ദേശീയ കൗണ്‍സിലില്‍ 25 സീറ്റുകളും അധോസഭയായ ദേശീയ അസംബ്ളിയില്‍ 47 സീറ്റുകളുമുണ്ട്. ഉപരിസഭയിലേക്ക് അഞ്ചുപേരെ രാജാവ് നിയമിക്കുകയും 20 പേരെ 20 ജില്ലകളില്‍നിന്നായി തെരഞ്ഞെടുക്കുകയും ചെയ്യന്നു. 47 മണ്ഡലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ അധോസഭയിലത്തെുന്നു. 47 മണ്ഡലങ്ങളിലേക്കായി 94 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. നാല് ലക്ഷത്തിനടുത്ത് സമ്മതിദായകരാണുള്ളത്.
2008ലാണ് ഇരുസഭകളിലേക്കും ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്ക് ഭൂട്ടാന്‍ നന്ദി അറിയിച്ചു. 2000 ഇലക്ട്രോണിക് യന്ത്രങ്ങളുള്‍പ്പെടെ ഇന്ത്യ നല്‍കിയിരുന്നു.

അമര്‍ ഗോപാല്‍ ബോസ് അന്തരിച്ചു

Posted: 12 Jul 2013 11:04 PM PDT

Image: 

ബോസ്റ്റണ്‍: പ്രമുഖ ഓഡിയോ കമ്പനിയായ ബോസ് കോര്‍പറേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ   അമര്‍ ഗോപാല്‍ ബോസ് (83) അന്തരിച്ചു. കമ്പനി പ്രസിഡന്‍്റ് ബോബ് മരെസ്കയാണ് വെള്ളിയാഴ്ച അമര്‍ ബോസിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യന്‍ വംശജനായ അമര്‍ ബോസ് മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ (എംഐടി) നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിങില്‍ ബിരുദവും ഹോളണ്ടില്‍ ഫിലിപ്സ് ഇലക്ട്രോണിക്സില്‍ പരീശീലനവും നേടി. എം.ഐ.ടിയില്‍ നിന്ന് ശബ്ദശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ബോസ് 40 വര്‍ഷത്തോളം എം.ഐ.ടിയില്‍  അധ്യാപകനായി സേവനമനുഷ്ഠിച്ചു.

അരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഓഡിയോ കമ്പനിയായ ബോസ് കോര്‍പറേഷന്‍ 1964 ല്‍  ഫ്രാമിങ്ഹാമിലാണ് സ്ഥാപിച്ചത്. ശബ്ദശാസ്ത്ര ഗവേഷണത്തിലും കണ്ടുപിടുത്തങ്ങളിലും  ബോസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു.

മികച്ച ശബ്ദ വ്യക്തതയുള്ള  റേഡിയോകളും  ‘നോയിസ്’ കുറച്ച്  ബോസ് കോര്‍പറേഷന്‍ പുറത്തിറക്കിയ ഹെഡ്ഫോണുകളും  പ്രസിദ്ധമായി. വേവ് റേഡിയോ, വേവ് മ്യൂസിക് സിസ്റ്റം എന്നിവയും ബോസ് കോര്‍പറേഷന്റെസംഭാവനയാണ്. വിവിധ ആവശ്യത്തിന് വിവിധ വലിപ്പത്തിലും രൂപത്തിലുമുളള സ്പീക്കറുകളും കമ്പനി പുറത്തിറക്കി. നിരവധി ഗവേഷണങ്ങളിലൂടെ സ്പീക്കറിന്റെവലിപ്പവും ശബ്ദത്തിന്റെ തെളിമയും തമ്മിലുള്ള ബന്ധം സ്ഥാപിച്ചടെുത്തതും ബോസ് കമ്പനിയായിരുന്നു.

2011 ല്‍ ഫോര്‍ബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ബോസിന് നൂറ് കോടി ഡോളറിന്റെ ആസ്തിയാണുളളത്.

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted: 12 Jul 2013 10:48 PM PDT

Image: 

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടെ സംസ്ഥാനത്ത് ഏര്‍പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം എടുത്തു കളഞ്ഞു. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 18നാണ് ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയത്.

ജെ.എം.എം നേതാവ് ഷിബു സോറന്റെ മകനാണ് ഹേമന്ത്  സോറന്‍.  രാജ് ഭവന്‍ അങ്കണത്തിലെ ബിര്‍സ മണ്ഡപത്തില്‍ ആണ് സത്യപ്രതജ്ഞ ചടങ്ങ് നടന്നത്. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സയ്യിദ് അഹ്മദ് മന്ത്രിസഭ രൂപീകരിക്കുന്നതിന് നേരത്തെ ഹേമന്തിനെ ക്ഷണിച്ചിരുന്നു. 82 അംഗ നിയമസഭയില്‍ 43 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് ഹേമന്ത് ഗവര്‍ണറെ സമീപിച്ചിരുന്നു.  രാജേന്ദ്ര പ്രസാദ് സിങ്,അന്നപൂര്‍ണ ദേവി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.  
ബി.ജെ.പി. നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നിന്ന് ജെ.എം.എം. പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. ജെ.എം.എമ്മുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടിയതിനെ തുടര്‍ന്നാണ് ഹേമന്തിന് മുഖ്യമന്ത്രി പദത്തിനുള്ള സാധ്യത തെളിഞ്ഞത്. 

ഭക്ഷ്യ സുരക്ഷ: നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്

Posted: 12 Jul 2013 10:40 PM PDT

Image: 

ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക കോണ്‍ഗ്രസ് യോഗം ശനിയാഴ്ച ദല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ നിയമം പരമാവധി നേരത്തെ നടപ്പാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഇതിലൂടെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍്റ് രാഹുല്‍ഗാന്ധി, ഭക്ഷ്യമന്ത്രി കെ.വി. തോമസ് എന്നിവരും കോണ്‍ഗ്രസ് ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയിലത്തെിയിട്ടുണ്ട്.

കൊടുംചൂടിലും ഹംറാനിയയിലെ തോട്ടങ്ങള്‍ ഹരിതാഭം

Posted: 12 Jul 2013 10:35 PM PDT

Image: 

റാസല്‍ഖൈമ: രാജ്യത്തെ താപനില കാര്‍ഷികവൃത്തിക്ക് പ്രതികൂലമാണെങ്കിലും റാസല്‍ഖൈമയിലെ കൃഷി നിലങ്ങള്‍ കൊടും ചൂടിലും ഹരിതാഭം. ജത്ത്, ഹശീശ്, ദുര, സീബല്‍, അലഫ്, ശേദി എന്നീ പേരുകളിലറിയപ്പെടുന്ന പുല്ലുകളാണ് കത്തുന്ന സൂര്യ ജ്വാലകള്‍ക്ക് കീഴിലും ഇവിടുത്തെ തോട്ടങ്ങളില്‍ തഴച്ച് വളരുന്നത്.
ഒട്ടകം, കുതിര, പശു, ആട്, മുയല്‍, കോഴി തുടങ്ങിയവയുടെ തീറ്റക്കാണ് ഇവ ഉപയോഗിക്കുന്നത്. ഒരു തവണ വിള ഇറക്കിയാല്‍ രണ്ട് വര്‍ഷത്തോളം വിളവെടുക്കാന്‍ കഴിയുമെന്നതാണ് ഈ പുല്ലുകളുടെ പ്രത്യേകത. 20 ദിവസമെത്തുമ്പോള്‍ ഇവ വില്‍പനക്കായി വെട്ടിയെടുക്കുമെന്ന് ഹംറാനിയ തോട്ടത്തിലെ മുഈനുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവയുടെ പരിചരണത്തിനും വിളവെടുപ്പിനുമായി ബംഗ്ളാദേശ് സ്വദേശികളാണ് കൂടുതലും ഉള്ളത്. ചാരം, മാടുകളുടെ കാഷ്ഠം തുടങ്ങിയവയാണ് കൃഷി നിലങ്ങളെ ഫലഭൂയിഷ്ഠമാക്കാന്‍ ഉപയോഗിക്കുന്നത്. കീടങ്ങളുടെ ഉപദ്രവത്തില്‍ നിന്നുള്ള രക്ഷക്കായി നിശ്ചിത സമയങ്ങളില്‍ മരുന്ന് തളിക്കുകയും ചെയ്യും. കുഴല്‍ കിണറുകളില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിക്കുന്ന ജലമാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഈ പുല്‍കൃഷി നിലങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, നേരത്തെ· തനിയെ ഉറവ് പൊട്ടി ധാരാളം ജലം ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ നീരൊഴുക്ക് നിലച്ചതും കൃത്യമായ കാലങ്ങളില്‍ മഴ ലഭിക്കാത്തതും മൂലം പുല്‍ കൃഷി നിലങ്ങളുടെ വിസ്തൃതി കുറഞ്ഞതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. മഴ ലഭിക്കുന്നതിലൂടെ മാത്രം സാധ്യമാകുന്ന ഭൂമിക്കടിയിലെ ജലസംഭരണം നടക്കാത്തതിനാല്‍ ഉപ്പ് രസം കയറി ചില തോട്ടങ്ങള്‍ ഉപയോഗശൂന്യമായിട്ടുമുണ്ട്.
റാസല്‍ഖൈമ പാലത്തിന് കീഴെ പ്രവര്‍ത്തിക്കുന്ന പച്ചക്കറി ചന്തയിലാണ് ഈ പുല്ലുകളുടെ വിപണനം നടക്കുന്നത്. തദ്ദേശീയ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി അധികൃതര്‍ സ്ഥാപിച്ചതാണ് ഈ പ്രാദേശിക പച്ചക്കറി വിപണി. ഹംറാനിയ, ഷമല്‍ തോട്ടങ്ങളില്‍ നിന്നാണ് പക്ഷി മൃഗാദികള്‍ക്കുള്ള പുല്ലുകള്‍ ഇവിടെ എത്തുന്നതെന്ന് കച്ചവടക്കാരായ പാവറട്ടി സ്വദേശി മുഹമ്മദ്, തിരൂര്‍ സ്വദേശി ഉമര്‍ എന്നിവര്‍ പറഞ്ഞു.
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും സംതൃപ്തി നല്‍കുന്ന കച്ചവടമാണ് പുല്ല് വില്‍പനയിലൂടെ ഇവിടെ നടക്കുന്നത്. അതേസമയം, പ്രാദേശിക തോട്ടങ്ങളിലെ പഴം, പച്ചക്കറി വിളവെടുപ്പ് സീസണ്‍ അവസാനിച്ചതിനാല്‍ തദ്ദേശീയ വിളകളെ ആശ്രയിച്ച് മാത്രം വ്യാപാരത്തിലേര്‍പ്പെടുന്ന ഇവിടുത്തെ കച്ചവടക്കാര്‍ക്ക് റമദാന്‍ മാസത്തിലെ വിറ്റുവരവ് നിരാശ നല്‍കുന്നതാണ്.

ഖത്തര്‍ റെഡ് ക്രസന്‍റിനും ഖത്തര്‍ ചാരിറ്റിക്കും റമദാനില്‍ വിപുല പദ്ധതികള്‍

Posted: 12 Jul 2013 10:31 PM PDT

Image: 

ദോഹ: ഖത്തറിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളായ ഖത്തര്‍ റെഡ് ക്രസന്‍റും ഖത്തര്‍ ചാരിറ്റിയും റമദാനിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി റമദാനില്‍ 45 മില്യന്‍ ഖത്തര്‍ റിയാല്‍ ശേഖരിക്കുമെന്ന് ഖത്തര്‍ റെഡ് ക്രസന്‍റ് അറിയിച്ചു. 21 രാജ്യങ്ങളിലായാണ് 57 പദ്ധതികള്‍ റെഡ് ക്രസന്‍റ് നടപ്പാക്കുക. ഖത്തറില്‍ ഇഫ്ത്താര്‍ ടെന്‍റുകളും തറാവീഹിന് ശേഷം പള്ളികളില്‍ ഭക്ഷണ വിതരണവും പഠന ക്ളാസുകളും സംഘടിപ്പിക്കും. പെരുന്നാളിന് കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യും. 14 ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടതായും ഖത്തര്‍ റെഡ് ക്രസന്‍റ് സെക്രട്ടറി സ്വാലിഹ് ബിന്‍ അലി അല്‍ മുഹന്നദി അറിയിച്ചു.
ഖത്തര്‍ ചാരിറ്റി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ട് രാജ്യത്ത് 10 ഇഫ്താര്‍ ടെന്‍റുകളാണ് നടത്തുന്നത്. 174,000 ആളുകളെ ഇങ്ങനെ നോമ്പുതുറപ്പിക്കാനാണ് പദ്ധതി. റമദാനിലെ 30 ദിവസവും പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ഖത്തര്‍ ചാരിറ്റിക്കുണ്ട്. വിവിധ പാര്‍പ്പിട മേഖലകളിലെ 1,000 കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി ഭക്ഷണമെത്തിക്കും.

ഒമാനിലെ വിദേശ നിക്ഷേപം: അമേരിക്ക പിറകോട്ട്; നിര്‍മാണ മേഖലയില്‍ ഇന്ത്യ

Posted: 12 Jul 2013 10:24 PM PDT

Image: 

മസ്കത്ത്: ഒമാനിലെ  അമേരിക്കന്‍ വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ്. എണ്ണ-വാതക നിക്ഷേപ മേഖലയില്‍ നിക്ഷേപകരില്‍ മുന്നില്‍ ബ്രിട്ടണ്‍ തന്നെ. പതിറ്റാണ്ടുകളായി തുടരുന്ന ബ്രിട്ടീഷ് നിക്ഷേപ മേധാവിത്തത്തിന് ഇപ്പോഴും ഇളക്കമില്ല. അതേസമയം നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് മുന്നില്‍. വ്യാപരത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യക്കുണ്ട്. 2007-2011 പഞ്ചവല്‍സര പദ്ധതി കാലത്തെ വിദേശ നിക്ഷേപങ്ങളെ ആസ്പദമാക്കി സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ്  ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.
2010ല്‍ മൊത്തം വിദേശ നിക്ഷേപത്തിന്‍െറ 16 ശതമാനം അമേരിക്കയുടേതായിരുന്നു. എന്നാല്‍ 2011ല്‍ അത് വെറും ഒമ്പത് ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്‍െറ കുറവ്. ഒമാനിലെ വിദേശ നിക്ഷേപകരില്‍ മൂന്നാം സ്ഥാാനത്താണ് അമേരിക്കയുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരായ ബ്രിട്ടണ്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനവും യു.എ.ഇ രണ്ട് ശതമാനവും നിക്ഷേപം വര്‍ധിപ്പിച്ചിരിക്കെയാണ് അമേരിക്കയുടെ ഈ പിന്നാക്കം പോക്ക്. നാലാം സ്ഥാനത്തുള്ള ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം തുടരുകയാണ് -നാല് ശതമാനം. എന്നാല്‍ നിക്ഷേപതുകയില്‍ വര്‍ധനയുണ്ട്. കുവൈറ്റില്‍നിന്നുള്ള നിക്ഷേപത്തിലും വര്‍ധനയുണ്ട്. 2010ല്‍ അമേരിക്കന്‍  നിക്ഷേപം 872.5 മില്ല്യണ്‍ റിയാലായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 517.4 മില്ല്യണ്‍ റിയാലില്‍ ഒതുങ്ങി. എന്നാല്‍ 1986.2 മില്ല്യണ്‍ റിയാലായിരുന്ന ബ്രിട്ടീഷ് നിക്ഷേപം 2287.7 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. യു.എ.ഇയുടേത് 801.3 മില്ല്യണ്‍ റിയാലില്‍ നിന്ന് 980.8 മില്ല്യണായും വര്‍ധിച്ചു. 224.9 മില്ല്യണായിരുന്നു 2010ല്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം. കഴിഞ്ഞവര്‍ഷം ഇത് 236.8 മില്ല്യണായി ഉയര്‍ന്നു. മൊത്തം 5909.6 മില്ല്യണ്‍ റിയാലാണ് ഒമാനിലെ വിദേശ നിക്ഷേപം. 58 രാജ്യങ്ങളില്‍ നിന്നയാണ് ഇത്രയും തുകയുടെ നിക്ഷേപം നടക്കുന്നത് എങ്കിലും ഇതിന്‍െറ 70.3 ശതമാനവും വെറും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമായാണ് വരുന്നത്. മൊത്തം നിക്ഷേപങ്ങളില്‍ അമേരിക്കന്‍ സാന്നിധ്യം കുറയുകയാണെങ്കിലും എണ്ണ-വാതക മേഖലയില്‍ ബ്രിട്ടണ് പിറകേ രണ്ടാം സ്ഥാനത്ത് ഇപ്പോഴും അമേരിക്ക തന്നെയാണ്. ഈ രംഗത്ത് ബ്രിട്ടന്‍െറ 2011ലെ നിക്ഷേപം 2035.4 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം 1744.5 മില്ല്യണ്‍ റിയാലും. 2009ല്‍ ഇത് 1517.1 മില്ല്യണായിരുന്നു. 2007 മുതല്‍ ബ്രിട്ടന്‍െറ നിക്ഷേപത്തില്‍ തുടര്‍ച്ചയായി വര്‍ധനയുണ്ട്. അമേരിക്കയാണ് ഈ മേഖലയില്‍ രണ്ടാമത്. കഴിഞ്ഞവര്‍ഷം 421.7 മില്ല്യണ്‍ റിയാലാണ് നിക്ഷേപം. 2010ല്‍ ഇത് 788.9 മില്ല്യണ്‍ റിയാലായിരുന്നു. 2009ല്‍ 926.7 മില്ല്യണും. 2009 മുതല്‍ അമേരിക്കന്‍ നിക്ഷേപത്തില്‍ തുടര്‍ച്ചയായ കുറവാണ് അനുഭവപ്പെടുന്നത്. എണ്ണ നിക്ഷേപത്തില്‍ മൂന്നമാത് ചൈനയാണ്. ചൈന 2009-11 കാലയളവില്‍ യഥാക്രമം 41.5 മില്ല്യണ്‍, 54.3 മില്ല്യണ്‍, 51.6 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്.
നിര്‍മാണ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ മുന്നില്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദ്യ സ്ഥാനം ഇന്ത്യ നിലനിര്‍ത്തുന്നുണ്ട് എങ്കിലും യു.എ.ഇ ഈ മേഖലയില്‍ വലിയ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. 30.6 മില്ല്യണ്‍ റിയാലാണ് ഇന്ത്യയുടെ നിക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇത് തുടരുന്നുണ്ട്. എന്നാല്‍ 2010നേക്കാള്‍ ഏഴ് മില്ല്യണ്‍ റിയാലിന്‍െറ വര്‍ധന നിക്ഷേപത്തില്‍ വരുത്തിയ യു.എ.ഇ, അടുത്ത കൊല്ലത്തോടെ ഇന്ത്യയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ആകെ തുകയില്‍ ഇപ്പോള്‍ തന്നെ യു.എ.ഇ ഇന്ത്യയേക്കാള്‍ മുന്നിലാണ്. വ്യാപാര രംഗത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഇവിടെയും മുന്നില്‍ യു.എ.ഇ തന്നെ. 2007നെ അപേക്ഷിച്ച് ഇതില്‍ ഇന്ത്യന്‍ നിക്ഷേപത്തില്‍ വര്‍ധനയുണ്ടെങ്കിലും 2010നേക്കാള്‍ കുറവാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP