സ്വാഗതം
WELCOME

News Update..

Tuesday, March 31, 2015

ശുചിത്വ രംഗത്ത് കേരളം മുന്നേറ്റത്തിന് തുടക്കം കുറിച്ചു –മന്ത്രി എം.കെ. മുനീര്‍ Madhyamam News Feeds

ശുചിത്വ രംഗത്ത് കേരളം മുന്നേറ്റത്തിന് തുടക്കം കുറിച്ചു –മന്ത്രി എം.കെ. മുനീര്‍ Madhyamam News Feeds

Link to

ശുചിത്വ രംഗത്ത് കേരളം മുന്നേറ്റത്തിന് തുടക്കം കുറിച്ചു –മന്ത്രി എം.കെ. മുനീര്‍

Posted: 31 Mar 2015 12:20 AM PDT

കണ്ണൂര്‍: ശുചിത്വ പ്രവര്‍ത്തന മേഖലയില്‍ കേരളം വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകഴിഞ്ഞതായി പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ.എം.കെ. മുനീര്‍. കലക്ടറേറ്റ് വളപ്പില്‍ മെഗാ സ്വാപ്മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റിലെ ഓഫിസുകളില്‍ സ്ഥാപിക്കുന്ന ബിന്നുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
പുനരുപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക ഇതില്‍ പ്രധാനമാണ്. സ്വാപ് മേളകളിലൂടെ ശുചിത്വ മിഷന്‍ ലക്ഷ്യമിടുന്നത് ഇത്തരം വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ മാലിന്യത്തിന്‍െറ അളവ് കുറക്കുകയാണ്. ശുചിത്വ പ്രവര്‍ത്തനത്തില്‍ കണ്ണൂര്‍ ജില്ല മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
മറ്റ് ജില്ലകളിലും ഇത് അനുകരിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് വളപ്പില്‍ ശുചിത്വ മിഷന്‍ മാലിന്യ സംസ്കരണ പ്ളാന്‍റുകളുടെ മാതൃകകള്‍ സ്ഥാപിച്ച് നിര്‍മിച്ച ശുചിത്വ പാര്‍ക്കിന്‍െറയും ബയോഗ്യാസ് പ്ളാന്‍റിന്‍െറയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ആമുഖഭാഷണം നടത്തി. ദേശീയ ഗെയിംസില്‍ സേവനമനുഷ്ഠിച്ച ശുചിത്വ സേനാംഗങ്ങളെ സംസ്ഥാന ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.കെ. വാസുകി ആദരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.കെ. പ്രകാശിനി, എം. ഷൈജ, വി. സൗമിനി, കെ. ശ്രീധരന്‍, പ്രഫ.സി. എച്ച്. മേമി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. പവിത്രന്‍, കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. സുജാത, തളിപ്പറമ്പ് ബി.ഡി.ഒ കെ. പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ സ്വാഗതവും ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി. സുദേശന്‍ നന്ദിയും പറഞ്ഞു. വികലാംഗ സൗഹൃദ ജില്ലാ പദ്ധതിയുടെ ലോഗോ ജില്ലാ കലക്ടര്‍ പി. ബാലകിരണിന് നല്‍കി മന്ത്രി എം.കെ. മുനീര്‍ പ്രകാശനം ചെയ്തു.

ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് ബജറ്റ്: എല്ലാവര്‍ക്കും വീട് ലക്ഷ്യം

Posted: 31 Mar 2015 12:08 AM PDT

ഹരിപ്പാട്: എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് പദ്ധതി നടപ്പാക്കാന്‍ ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് ബജറ്റ് ലക്ഷ്യമിടുന്നു. ഇതിന് 4.58 കോടി രൂപയുടെ പദ്ധതിയാണ് തിങ്കളാഴ്ച ബ്ളോക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ, ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സമ്പൂര്‍ണ സുരക്ഷിത ഭവനം എന്ന് പേരിട്ട ഈ പദ്ധതി നടപ്പാക്കുന്നത്. 46,51,82,000 രൂപ വരവും 46,44,82,000 രൂപ ചെലവും 7,00,000 രൂപ മിച്ചവുമുള്ള ബജറ്റാണ് പാസാക്കിയിരിക്കുന്നത്. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ആര്‍. ഹരികുമാര്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷികമേഖലക്കും മുന്തിയ പരിഗണനയുണ്ട്. തരിശുഭൂമിയില്‍ കൃഷിയിറക്കാനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
3.25 കോടിയാണ് കാര്‍ഷികമേഖലക്ക് നീക്കിവെച്ചിരിക്കുന്നത്. തരിശുപാടങ്ങള്‍ ബ്ളോക് പഞ്ചായത്ത് ദത്തെടുത്ത് കൃഷിയിറക്കുന്ന പദ്ധതിയും ബജറ്റില്‍ നിര്‍ദേശിക്കുന്നു. ദത്തെടുക്കുന്ന പാടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കര്‍ഷകരെതന്നെ കൃഷിയിറക്കാന്‍ ചുമതലപ്പെടുത്തും. സമഗ്ര നെല്‍കൃഷി വികസനം മുന്നില്‍ക്കണ്ടാണ് ഇങ്ങനെയൊരു പദ്ധതി തയാറാക്കിയിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 27 കോടിയുടെ തൊഴില്‍ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 2.5 കോടി സഞ്ചാരയോഗ്യമല്ലാത്ത ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ വകകൊള്ളിച്ചിട്ടുണ്ട്.
പട്ടികജാതി കോളനികളിലെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ മൂന്നുകോടി വിനിയോഗിക്കും. ഉന്നതപഠനം നടത്തുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, ഹൈസ്കൂള്‍ തലത്തിലെ കുട്ടികള്‍ക്ക് സൈക്ക്ളുകള്‍ എന്നിവ നല്‍കും. വനിതകളുടെ തൊഴില്‍ പരിശീലനത്തിനും ശിശുക്ഷേമത്തിനും സബ്സിഡിയോടെ വായ്പ ലഭ്യമാക്കാന്‍ 30 ലക്ഷം നീക്കിവെച്ചു. ആരോഗ്യ പരിപാലനത്തിന് 1.28 കോടി നീക്കിവെച്ചു.
അടിസ്ഥാന വികനത്തിന് പശ്ചാത്തലമേഖലയില്‍ 2.5 കോടി രൂപ വിനിയോഗിക്കും. ഗതാഗത യോഗ്യമല്ലാത്ത റോഡുകളെല്ലാം കോണ്‍ക്രീറ്റ് ചെയ്യും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ബിജു കൊല്ലശ്ശേരി, റാഷിദ ബഷീര്‍, ഉഷ കമലാധരന്‍, അംഗങ്ങളായ എസ്.സുരേഷ്, സാജന്‍ പനയറ, ഇ.വി.സുജാത, സി.സുജാത, എസ്.ദീപു, പി. ഓമന, കെ.മോഹനന്‍, സിന്ധുമോഹന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോണ്‍ തോമസ്, ശ്രീദേവി രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്.വിനോദ്കുമാര്‍, മിനി കൃഷ്ണകുമാര്‍, പി.എം. ചന്ദ്രന്‍, കെ.ഹരിദാസ്, എം. ചന്ദ്രന്‍, ഗ്ളമി വാലടിയില്‍, സി. ഉഷാകുമാരി ബി.ഡി.ഒ എന്‍.ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.

ബിജു രമേശ് പ്രതിപക്ഷത്തിന്‍െറ കരു ^കെ. ബാബു

Posted: 30 Mar 2015 11:52 PM PDT

Image: 

തിരുവനന്തപുരം: തനിക്കെതിരെ ബാര്‍ ഉടമ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. പ്രതിപക്ഷത്തിന്‍െറ കരുവാണ് ബിജു രമേശെന്ന് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ബിജു ചര്‍ച്ച നടത്തി. തനിക്ക് പുതിയ ഊര്‍ജ്ജം ലഭിച്ചു എന്നാണ് ജനുവരി 30ന് വി.എസിനെ കണ്ടതിന് ശേഷം ബിജു പറഞ്ഞത്. ഇതിനിടയിലൂടെ വേറെ കളി നടക്കുകയാണ്. ഡിസംബര്‍ 15ന് സി.പി.എം എം.എല്‍.എയുടെ വീട്ടില്‍  പ്രതിപക്ഷ നേതാക്കള്‍ ബിജു രമേശുമായി ചര്‍ച്ച നടത്തി. സര്‍ക്കാറിനെ വലിച്ച് താഴെയിട്ടാല്‍ ബാറുകള്‍ തുറന്നുതരുമെന്ന് പ്രതിപക്ഷം വാഗ്ദാനം ചെയ്തു. മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എം ആവശ്യപ്പെട്ടു. തന്നെ ശരിപ്പെടുത്തുമെന്ന് ബിജു മുമ്പ് പറഞ്ഞിരുന്നുവെന്നും ബാബു പറഞ്ഞു.

ആരോപണങ്ങള്‍ അഴിമതിയുടെ പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ്. ആരോപണങ്ങളില്‍ സത്യത്തിന്‍െറ കണികപോലുമില്ല. പത്ത് കോടി രൂപ കോഴ വാങ്ങി എന്നാണ് പറയുന്നത്. എവിടെവെച്ച്, എപ്പോള്‍, ആരോട്, എങ്ങനെ വാങ്ങി എന്ന് ബിജു വെളിപ്പെടുത്തണമെന്നും ബാബു വ്യക്തമാക്കി. 2012ല്‍ നെടുമങ്ങാട്ട് ബാര്‍ അനുവദിക്കാന്‍ ബിജു രമേശ് അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് അനുവദിച്ചിരുന്നില്ല. ഇത് കാരണം തീര്‍ത്താല്‍ തീരാത്ത പകയാണ് ബിജുവിനുള്ളത്. മാനനഷ്ടത്തിന് നാളത്തെന്നെ ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

ഞാന്‍ കോഴ വാങ്ങുന്നത് ബിജു അല്ലാതെ വേറെ ആരാണ് കണ്ടതെന്ന് വെളിപ്പെടുത്തണം. തനിക്കെതിരെ ഒരു ആരോപണവും  ബിജു ഇതുവരെ പറഞ്ഞിട്ടില്ല. ബിജു ഒരു തവണ തന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി പുകമറ സൃഷ്ടിക്കുകയാണ്. കോഴ കൊടുത്തു എന്ന് പറയുന്നവര്‍ വിജിലന്‍സിന് മൊഴി കൊടുത്ത് പുറത്തുവന്ന് കോഴ നല്‍കിയിട്ടില്ല എന്നാണ് മാധ്യമങ്ങളോട് പറഞ്ഞെതെന്നും മന്ത്രി പറഞ്ഞു.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്നാണ് ബിജു പറയുന്നത്. അത് തന്നെ ഞാനും ആവര്‍ത്തിക്കുകയാണ്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. ബിജു ആദ്യം ഇങ്ങനെ പറഞ്ഞപ്പോഴും തന്‍െറ മറുപടി ഇതായിരുന്നുവെന്നും ബാബു ചൂണ്ടിക്കാട്ടി.

യുവമോര്‍ച്ച കീഴ്മാട് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted: 30 Mar 2015 11:41 PM PDT

ആലുവ: കീഴമാടിലെ പൊതുശ്മശാന നിര്‍മാണവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും പരിക്കേറ്റ എട്ട് സമരക്കാരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതുശ്മശാനത്തിന് തറക്കല്ലിട്ടിട്ടും നിര്‍മാണം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫിസിന് സമീപം വന്‍ പൊലീസ് സംഘം ഇരുന്നൂറോളം വരുന്ന സമരക്കാരെ തടഞ്ഞു. പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നെങ്കിലും അവ തള്ളിമറിച്ച് സമരക്കാര്‍ മുന്നേറി. മതില്‍ ചാടിക്കടന്ന് ചില പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിനുള്ളില്‍ കടക്കുകയും ചെയ്തു. എന്നാല്‍, പൊലീസത്തെി ലാത്തിവീശി.
യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്‍റ് ദിനില്‍ ദിനേശ്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട് തുടങ്ങിയവര്‍ക്ക് അടിയേറ്റു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് എം.എന്‍. ഗോപി, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബാബു കരിയാട് എന്നിവര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. ദിനില്‍ ദിനേശ് അധ്യക്ഷത വഹിച്ചു. ഇതിനുശേഷം പൊലീസുമായി വീണ്ടും സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെറുക്കാന്‍ കൈകള്‍ കോര്‍ത്ത് റോഡില്‍ കിടന്ന സമരക്കാരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി. 35 പേരെ അറസ്റ്റ് ചെയ്തു.
ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ദിനില്‍ ദിനേശ് വാഹനത്തില്‍ കുഴഞ്ഞു വീണു. ഇതോടെ വീണ്ടും സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടു.
ദിനില്‍ ദിനേശ് (24), രാജീവ് മുതിരക്കാട് (32), എന്നിവര്‍ക്ക് പുറമേ ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രൂപേഷ് പൊയ്യാട്ട് (37), കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്‍റ് കെ. രഞ്ജിത് കുമാര്‍ (35), യുവമോര്‍ച്ച ചാലക്കല്‍ യൂനിറ്റ് പ്രസിഡന്‍റ് പി.എം. രഞ്ജിത്, പ്രവര്‍ത്തകരായ ഷൈജു (32), സുനില്‍കുമാര്‍ (28), കൊല്ലംമാരിക്കുടിയില്‍ ഗണേശ് (39) എന്നിവരാണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയിലുള്ളത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. വേലായുധന്‍, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്‍റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, നിയോജക മണ്ഡലം പ്രസിഡന്‍റ് എം.എന്‍. ഗോപി, ജനറല്‍ സെക്രട്ടറി കെ.ജി. ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതിയംഗം എ.കെ. നസീര്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ശശി തുരുത്ത് എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വികസന ഫണ്ട് വിനിയോഗത്തില്‍ ജില്ല ഒന്നാമത്

Posted: 30 Mar 2015 11:30 PM PDT

മലപ്പുറം: 2014-15 സാമ്പത്തിക വര്‍ഷം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ ജില്ലയിലെ 123 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 60.47 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് മലപ്പുറം ജില്ലക്കാണ് വികസന ഫണ്ടിന്‍െറ വിനിയോഗത്തില്‍ ഒന്നാം സ്ഥാനം. സംസ്ഥാന ശരാശരി 52.67 ശതമാനമാണ്. പ്ളാന്‍ ഫണ്ടില്‍ ബാക്കി വരുന്ന തുക അടുത്ത വര്‍ഷവും വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പദ്ധതി നിര്‍വഹണ കാര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിരീക്ഷണ സംവിധാനമായ 'സുലേഖ' സോഫ്റ്റ്വെയര്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പഞ്ചായത്ത് ഇതിനകം 64.96 ശതമാനം തുകയാണ് ചെലവഴിച്ചത്. സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനമാണ് ജില്ലക്ക്. അതേസമയം, ലഭ്യമായ ഫണ്ടിന്‍െറ 92.82 ശതമാനവും മൊത്തം അനുവദിക്കപ്പെട്ട തുകയുടെ 75.09 ശതമാനവും ജില്ലാ പഞ്ചായത്ത് ചെലവഴിച്ചതായി പ്രസിഡന്‍റ് അറിയിച്ചു. ജില്ലയിലെ 15 ബ്ളോക്കുകള്‍ 66.04 ശതമാനം തുകയാണ് വിനിയോഗിച്ചത്. പൊന്നാനി-92.23, പെരുമ്പടപ്പ്-85.49, തിരൂരങ്ങാടി-77.5, മലപ്പുറം-69.08, കാളികാവ്-68.49, വേങ്ങര-67.6, കൊണ്ടോട്ടി-65.56, നിലമ്പൂര്‍-64.85, താനൂര്‍-63.17, അരീക്കോട്-61.98, കുറ്റിപ്പുറം-61.70, പെരിന്തല്‍മണ്ണ-61.29, വണ്ടൂര്‍-60.44, മങ്കട-57.85, തിരൂര്‍-49.88 ശതമാനം എന്നിങ്ങനെയാണ് ചെലവഴിച്ചത്. ജില്ലയിലെ ഏഴ് നഗരസഭകളുടെ നിര്‍വഹണ പുരോഗതി 60.71 ശതമാനമാണ്. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമാണിത്.
71.95 ശതമാനം തുക വിനിയോഗിച്ച തിരൂര്‍ സംസ്ഥാനത്തെ 60 നഗരസഭകളില്‍ രണ്ടാം സ്ഥാനത്തും കോട്ടക്കല്‍ (71.85) മൂന്നാം സ്ഥാനത്തുമാണ്. ഗ്രാമപഞ്ചായത്തുകള്‍ 58.04 ശതമാനം തുകയാണ് വിനിയോഗിച്ചത്. സംസ്ഥാന ശരാശരി 51.02 ശതമാനമാണ്. പുലാമന്തോള്‍ (84.07), അങ്ങാടിപ്പുറം (81.5), തേഞ്ഞിപ്പലം (80.63) പഞ്ചായത്തുകളാണ് നിര്‍വഹണ പുരോഗതിയില്‍ മുന്നില്‍. പത്ത് പഞ്ചായത്തുകള്‍ 71 ശതമാനത്തിന് മുകളില്‍ വിനിയോഗിച്ചു. 16 പഞ്ചായത്തുകള്‍ 50 ശതമാനത്തില്‍ താഴെയാണ് ചെലവഴിച്ചത്. നിലമ്പൂര്‍, കാളികാവ് ബ്ളോക്കുകളുടെയും മലപ്പുറം, കോട്ടക്കല്‍ നഗരസഭകളുടെയും 48 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. അരീക്കോട് ബ്ളോക്ക് പഞ്ചായത്തിന്‍െറയും വണ്ടൂര്‍, ചുങ്കത്തറ, എളയൂര്‍, താഴെക്കോട് ഗ്രാമപഞ്ചായത്തുകളുടെയും 2015-16ലെ വാര്‍ഷിക പദ്ധതി രേഖക്കും യോഗം അംഗീകാരം നല്‍കി.
ചൊവ്വാഴ്ച വിരമിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍, ജില്ലാ ഗ്രൗണ്ട് വാട്ടര്‍ ഓഫിസര്‍ കെ.എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനമേഖലയില്‍ മൃഗവേട്ടയും വ്യാജവാറ്റും വ്യാപകം

Posted: 30 Mar 2015 11:20 PM PDT

പത്തനാപുരം: കിഴക്കന്‍ വനമേഖലയില്‍ വനംകൊള്ളയും മൃഗവേട്ടയും വ്യാജവാറ്റും വര്‍ധിക്കുന്നു. എന്നാല്‍, പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് ആക്ഷേപം.
പത്തനാപുരം, മണ്ണാറപ്പാറ റേഞ്ചുകളുടെ കീഴിലുള്ള കറവൂര്‍ ബീറ്റില്‍പെട്ട എസ്.എഫ്.സി.കെയുടെ അതിര്‍ത്തി ചേര്‍ന്നുകിടക്കുന്ന പാറാന്തടം, കുരിശുമ്മൂട്, മണ്ണാറപ്പാറ മുക്കുഴി ഭാഗം, മുള്ളമല, കൂട്ടുമുക്ക്, തുറ, സഹ്യസീമ, ചണ്ണക്കാമണ്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് വനപാലകരുടെ അറിവോടെ സംഘങ്ങള്‍ സജീവമാകുന്നത്.
കൂടാതെ, ദിനംപ്രതി ലക്ഷങ്ങളുടെ കാട്ടുതടിയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചെക്പോസ്റ്റ് കടക്കുന്നുണ്ടെന്ന് പറയുന്നു. ബിനാമികളിലൂടെ ഒരു പാസില്‍തന്നെ ലക്ഷങ്ങളുടെ തടി കയറ്റിവിടുകയാണത്രെ.
കാട്ടുതടിയുമായി പിടിയിലായ രാഷ്ട്രീയപ്രവര്‍ത്തകരുടെ വാഹനമുള്‍പ്പെടെ വെറുതെവിട്ട സംഭവവും അടുത്തിടെയുണ്ടായതായി പറയുന്നു. അതേസമയം, വന്യമൃഗവേട്ട പ്രതിരോധിക്കാന്‍ കര്‍ശന വിലക്കും നിയമങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും അതെല്ലാം കാറ്റില്‍പറത്തുകയാണ്.
കാട്ടുപന്നി, കൂരന്‍, കേഴ, കാട്ടുപോത്ത്, മയില്‍, കുരങ്ങ് എന്നിങ്ങനെ വിവിധ മൃഗങ്ങളെയാണ് പ്രധാനമായും നായാടുന്നത്. ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

അക്ഷരലക്ഷം: സംസ്ഥാനത്ത് 32,715 പേര്‍ പരീക്ഷയെഴുതി

Posted: 30 Mar 2015 11:16 PM PDT

തിരുവനന്തപുരം: സംസ്ഥാനത്ത് ശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിന് സാക്ഷരതാമിഷന്‍ നടപ്പാക്കിവരുന്ന 'അക്ഷരലക്ഷം' പരിപാടിയുടെ രണ്ടാംഘട്ടത്തില്‍ 32,715 പേര്‍ പരീക്ഷയെഴുതി.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്, 24148 പേര്‍.
കൊല്ലം ജില്ലയിലെ മേരിമത്തായി (91)യാണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. വിവിധ ജയിലുകളിലായി 77 പേര്‍ പരീക്ഷയെഴുതി. തിരുവനന്തപുരം സ്പെഷല്‍ സബ്ജയില്‍, കൊല്ലം ജില്ലാ ജയില്‍, കൊട്ടാരക്കര സബ്ജയില്‍, തൃശൂര്‍ വനിതാ ജയില്‍ എന്നിവിടങ്ങളില്‍ പരീക്ഷ നടന്നു.
ജയിലറകളില്‍ അറിവിന്‍ ആരവം സൃഷ്ടിച്ച അക്ഷരലക്ഷം രണ്ടാംഘട്ടം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ഗവ. മുഹമ്മദന്‍സ് എല്‍.പി.എസില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എം.സുജയ് നിര്‍വഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ.എ.എ. റസാഖ് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫിസര്‍ ബിന എ.ആര്‍, ജില്ലാ അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ അബ്ദുല്‍ സമദ്, കൗണ്‍സിലര്‍ ഹസീന അമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളിലെ പരിശോധനക്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫാ.ഡോ.ഫെര്‍ഡിനാന്‍റ് കായാവില്‍, കെ.എം.റഷീദ്, സംസ്ഥാന സാക്ഷരതാമിഷന്‍ ജോയന്‍റ് ഡയറക്ടര്‍ പ്രഫ.ആര്‍.ശശികുമാര്‍,അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ യു.റഷീദ്, കെ.അയ്യപ്പന്‍നായര്‍, തുല്യതാ കോഓഡിനേറ്റര്‍ എം.എം. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം സ്പെഷല്‍ സബ്ജയിലില്‍ നടന്ന ജില്ലാ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. അന്‍സജിത റസല്‍ നിര്‍വഹിച്ചു. ദക്ഷിണമേഖല ഡി.ഐ.ജി ബി. പ്രദീപ്, സ്പെഷല്‍ സബ്ജയില്‍ സൂപ്രണ്ട് എസ്. സജീവ്, സംസ്ഥാന സാക്ഷരതാമിഷന്‍ എക്സിക്യൂട്ടിവ് അംഗം എല്‍.വി. ഹരികുമാര്‍, പി.ആര്‍.ഒ പ്രദീപ് മുടവന്‍മുഗള്‍, അക്കാദമിക് കണ്‍സള്‍ട്ടന്‍റ് ബേബി ഗിരിജ, ജില്ലാ കോഓഡിനേറ്റര്‍ ബി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

വയനാടിന്‍െറ സുരക്ഷക്ക് വനിതാ നേതൃത്വം

Posted: 30 Mar 2015 11:01 PM PDT

കല്‍പറ്റ: 'താരതമ്യേന കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ജില്ലയാണിത്. ആളുകള്‍ സമാധാനപരമായി ജീവിക്കുന്ന ഇടം. മുമ്പ് ജോലി ചെയ്തിരുന്ന തിരുവനന്തപുരം പോലെയുള്ള സ്ഥലങ്ങളുമായി ഒത്തുനോക്കുമ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ മാത്രമേ വയനാട്ടില്‍ ഉള്ളൂ.
എന്തായാലും ആളുകള്‍ക്ക് ഒട്ടും ഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനു തന്നെയാണ് പ്രഥമ പരിഗണന' -വയനാടിന്‍െറ പൊലീസ് മേധാവിയായി ചാര്‍ജെടുത്ത ആദ്യ വനിതയായ അജീതാ ബീഗം തമിഴ് ചുവയുള്ള മലയാളത്തില്‍ 'മാധ്യമ'ത്തോടു പറഞ്ഞു. ജില്ലയില്‍ സമീപകാലത്തുയര്‍ന്ന മാവോവാദി ഭീഷണി ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ നല്‍കുന്ന ഉറച്ച പിന്തുണയില്‍ പൊലീസിന് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും കോയമ്പത്തൂര്‍ സ്വദേശിയായ അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ജില്ലയില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ടുണ്ട്. അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. പൊലീസുകാരുടെ ക്ഷേമത്തിന് പ്രാമുഖ്യം നല്‍കും. ൃ
സ്ത്രീകളുടെ സുരക്ഷക്ക് ബോധവത്കരണ ക്ളാസുകള്‍ അടക്കമുള്ള വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കും. കോളനികളിലെ സ്ത്രീകളുടെ സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീ സുരക്ഷക്ക് തിരുവനന്തപുരത്ത് നടത്തിയ പദ്ധതികള്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. ഗ്രാമീണ മേഖലയായ വയനാട്ടില്‍ പക്ഷേ, ആ രീതിയിലുള്ള സമീപനം അനുയോജ്യമാവില്ല.
തങ്ങളെ കമന്‍റടിക്കുന്നവരെ ഗൗനിക്കാതെ പോകുന്നതാണ് സാധാരണ സ്ത്രീകളുടെ രീതി. എന്നാല്‍, കമന്‍റടി ആറുമാസം ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് ബോധ്യപ്പെടുത്തി പ്രതികരിക്കാന്‍ കഴിയുന്ന രീതിയിലേക്ക് അവരെ ബോധവത്കരിക്കണം. ലഹരിക്കെതിരായ ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി വയനാട്ടില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയും.
എക്സൈസ്, വനം വകുപ്പുകളുമായി കൈകോര്‍ത്ത് അതിര്‍ത്തിയില്‍നിന്നുള്ള കഞ്ചാവു കടത്ത് അടക്കമുള്ളവക്കെതിരെ ശക്തമായ നിലപാടെടുക്കും. അതിര്‍ത്തിയിലെ ഒൗട്ട് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഈഫല്‍ ടവറിന്‍െറ 126ാം വാര്‍ഷികദിനത്തില്‍ ഡൂഡ് ലുമായി ഗൂഗ്ള്‍

Posted: 30 Mar 2015 10:55 PM PDT

Image: 

പാരിസ്: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്‍െറ 126ാം വാര്‍ഷികത്തില്‍ ഓര്‍മയുമായി ഗൂഗ്ള്‍. ഡൂഡ്ല്‍ നല്‍കിയാണ് ഗൂഗ്ള്‍ ഈഫല്‍ ഗോപുരത്തിന്‍െറ വാര്‍ഷികം ഓര്‍മപ്പെടുത്തിയത്. ജോലിക്കാര്‍ ഈഫല്‍ ടവറില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന രേഖാ ചിത്രമാണ് ഡൂഡ് ലില്‍ കൊടുത്തിരിക്കുന്നത്.


1889 മാര്‍ച്ച് 31നാണ് ഈഫല്‍ ടവര്‍ പണികഴിഞ്ഞ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പൂര്‍ണമായും ഇരുമ്പുകൊണ്ട് നിര്‍മിച്ച ഗോപുരം, ഫ്രാന്‍സ് തലസ്ഥാനമായ പാരിസിലാണ് പണിതുയര്‍ത്തിയത്. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയറായ ഗുസ്തവ് ഈഫലിന്‍െറ പേരാണ് ടവറിന് ഇട്ടിരിക്കുന്നത്. 324 മീറ്ററാണ് (1,062 അടി) ഗോപുരത്തിന്‍െറ ഉയരം. ഒരു ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ 70 ലക്ഷം വിനോദസഞ്ചാരികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ടെന്നാണ് കണക്ക്.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ നിര്‍മിച്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങിന് മുമ്പ് ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിര്‍മിതിയായിരുന്നു ഈഫല്‍ ഗോപുരം.

ജമ്മുവില്‍ ജലനിരപ്പ് കുറയുന്നു: മരണം 17 ആയി

Posted: 30 Mar 2015 10:44 PM PDT

Image: 

ശ്രീനഗര്‍: കനത്തമഴയില്‍ ഝലം നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കശ്മീര്‍ താഴ്വരയെ പ്രളയബാധിത മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചു. ഭൂരിപക്ഷം നദികളും അപകടനില കവിഞ്ഞാണ് ഒഴുകുന്നത്. വെള്ളം കയറിയതിനാല്‍ ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയി.
അതേസമയം, തിങ്കളാഴ്ച മഴ പെയ്യാത്തതിനാല്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞു. 22.5 അടി ഉയര്‍ന്ന വെള്ളം 21 അടിയായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.  320 ഓളം കുടുംബങ്ങളെ കാശ്മീര്‍ താഴ്വര പ്രദേശത്ത് മാറ്റിപാര്‍പ്പിച്ചു. ലെഹാനിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഷോപ്പിയാന്‍ ജില്ലയില്‍ 176 വീടുകള്‍ ഉള്‍പ്പെടെ 200 ഓളം കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് പല നദികളും അപകടനില കവിഞ്ഞ് ഒഴുകുന്നതിനാല്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവിടങ്ങളില്‍ ആയിരങ്ങള്‍ ഒറ്റപ്പെട്ടതായാണ് സൂചന. പൂഞ്ച് ജില്ലയില്‍ കുടുങ്ങിയ 24 പേരെ സൈന്യം രക്ഷപ്പെടുത്തി. ചന്ദിക്കാലി മേഖലയില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്.

ബുദ്ഗാം, ഫുല്‍വാന ജില്ലകളിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. ഈ ജില്ലകളില്‍ വ്യാപകമായി റോഡ് തകര്‍ന്നിട്ടുണ്ട്. ഗതാഗതം താറുമാറായി. മിക്കഭാഗങ്ങളും ജലത്തിനടിയിലായതിനാലാണ് ജമ്മു-ശ്രീനര്‍ ഹൈവേ അടച്ചത്. 700 വാഹനങ്ങള്‍ ഹൈവേയില്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ മറ്റി. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ കശ്മീരിലേക്ക് അയച്ചു.

മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദും രക്ഷാപ്രവര്‍ത്തനത്തിന്  സൈന്യത്തിന്‍െറ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അടിയന്തരസഹായമായി 200 കോടി അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ 35 കോടി കശ്മീരിനും 10 കോടി ജമ്മുവിനും അനുവദിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജമ്മു-കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.എഴു ജില്ലകളില്‍ ഹിമപാത സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്.
 

കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് അഭിമുഖം നിര്‍ത്തിവെച്ചു

Posted: 30 Mar 2015 10:43 PM PDT

കോഴിക്കോട്: മെഡിക്കല്‍ കോളിലെ കേരള ഹെല്‍ത്ത് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ കീഴില്‍ തൂപ്പുകാര്‍ക്കായി സംഘടപ്പിച്ച അഭിമുഖം ഡി.വൈ.എഫ്.ഐ ഉപരോധംമൂലം നിര്‍ത്തിവെച്ചു.
കൈക്കൂലി വാങ്ങിയാണ് അഭിമുഖം സംഘടിപ്പിച്ചതെന്നും അനധികൃതമാണെന്നും ആരോപിച്ചായിരുന്നു ഉപരോധവും പ്രതിഷേധ മാര്‍ച്ചും.
വയനാട്ടില്‍നിന്നും പാലക്കാട്ടുനിന്നുമെല്ലാം രാവിലെ ഏഴിനുതന്നെ ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ കോളജിലെ റീജനല്‍ മാനേജരുടെ ഓഫിസിലത്തെിയിരുന്നു. പത്തോടുകൂടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരത്തെി അഭിമുഖം തടയുകയും ബഹളം വെക്കുകയും ചെയ്തു.
റീജനല്‍ മാനേജര്‍ ഐ.പി. മുഹമ്മദിനെ ഉപരോധിച്ച് അഭിമുഖം നിര്‍ത്തിവെക്കുകയാണെന്ന് എഴുതിവാങ്ങിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ ആര്‍.എം. ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഉദ്യോഗാര്‍ഥികള്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് അഭിമുഖം നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കാന്‍ ആര്‍.എമ്മിനോട് പൊലീസ് ആവശ്യപ്പെട്ടു.
അതുപ്രകാരം തങ്ങള്‍ക്ക് ജീവനില്‍ ഭയമുള്ളതുകൊണ്ട് അഭിമുഖം തുടരാനാകില്ളെന്ന് ഉദ്യോഗാര്‍ഥികളോട് പറഞ്ഞ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ജീവനക്കാരനുനേരെ ഡി.വൈ.എഫ്.ഐക്കാര്‍ വീണ്ടും തട്ടിക്കയറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുംചെയ്തു. തുടര്‍ന്ന്, പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. കെ.എച്ച്.ആര്‍.ഡബ്ള്യു.എസില്‍ ജീവനക്കാരെ നിയമിക്കേണ്ടത് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയുണ്ട്. എന്നാല്‍, പത്രത്തില്‍ പരസ്യം നല്‍കിയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ മാര്‍ച്ച് 25നാണ് പരസ്യം നല്‍കിയത്. 300 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
കോഴിക്കോടും മഞ്ചേരിയിലുമായി ഏഴ് ഒഴിവുകളാണ് കെ.എച്ച്.ആര്‍.ഡബ്ള്യു.എസില്‍ ഉള്ളത്. 300 ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനത്തെി. ഇത്രയും പേരില്‍നിന്ന് ഏഴുപേരെ എന്ത് മാനദണ്ഡത്തിലാണ് തെരഞ്ഞെടുക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചോദിച്ചു. പണം വാങ്ങി കുറച്ചുപേരെ നേരത്തേ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവരെ തിരുകിക്കയറ്റുന്നതിനാണ് അഭിമുഖം സംഘടിപ്പിച്ചതെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരായി എടുക്കുന്നവരെ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം സ്ഥിരപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ജീവനക്കാരുടെ ആവശ്യമുണ്ടെന്നറിയിച്ചപ്പോള്‍ പത്രത്തില്‍ പരസ്യം കൊടുത്ത് അഭിമുഖം നടത്തി തെരഞ്ഞെടുക്കാന്‍ കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് മാനേജിങ് ഡയറക്ടര്‍ മാര്‍ച്ച് 16ന് ഉത്തരവിട്ടിട്ടുണ്ടെന്നും അതനുസരിച്ചാണ് തങ്ങള്‍ അഭിമുഖം സംഘടിപ്പിച്ചതെന്നും റീജനല്‍ മാനേജര്‍ ഐ.പി മുഹമ്മദ് പറഞ്ഞു.
തങ്ങളുടെ അതോറിറ്റി എം.ഡിയാണെന്നും സംഭവ വികാസങ്ങളെക്കുറിച്ച് എം.ഡിയെ അറിയിച്ച് അദ്ദേഹത്തിന്‍െറ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ആര്‍.എം അറിയിച്ചു.

സെന്‍സെക്സ് 28,000 കടന്നു; നിഫ്റ്റിക്കും നേട്ടം

Posted: 30 Mar 2015 10:27 PM PDT

Image: 

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന ദിനത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. മുംബൈ സൂചിക സെന്‍സെക്സ് 118.73 പോയന്‍റ്് ഉയര്‍ന്ന് 28,094.59ലും ദേശീയ സൂചിക നിഫ്റ്റി 35.60 പോയന്‍റ് ഉയര്‍ന്ന് 8,527.90ലും എത്തി. വിപണിയില്‍ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, ഡോ. റെഡ്ഡീസ് ലാബ് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു. ടി.സി.എസ്, എസ്.ബി.ഐ, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി, എച്ച്.സി.എല്‍ ടെക്, ബാങ്ക് ഓഫ് ബറോഡ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ വിനിമയ നിരക്കില്‍ രൂപ നേട്ടം കൈവരിച്ചു. 10 പൈസയുടെ വര്‍ധനവാണ് രൂപ നേടിയത്. 62.57 രൂപയാണ് ഒരു ഡോളറിന്‍െറ വിനിമയ നിരക്ക്. നിക്ഷേപകര്‍ക്കായി അമേരിക്കന്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം ഉയരാന്‍ ഇടയാക്കിയത്.

ഫാല്‍ക്കണുകളെക്കുറിച്ച് ഡോക്യുമെന്‍ററി ഒരുക്കാന്‍ ഡോ. സുബൈര്‍

Posted: 30 Mar 2015 10:08 PM PDT

Image: 

കോഴിക്കോട്: പ്രാപിടിയന്‍ പക്ഷികളുടെ (ഫാല്‍ക്കണ്‍) ജീവിതരീതിയെ ക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കാന്‍ ഡോ. സുബൈര്‍ മേടമ്മല്‍ ഒരുങ്ങുന്നു. അറബിക്, ഇംഗ്ളീഷ്, മലയാളം ഭാഷകളില്‍ ഒരേസമയം ഡോക്യുമെന്‍ററി ഒരുക്കുകയാണ് ലക്ഷ്യം.
ഫാല്‍ക്കണ്‍ പക്ഷിയിനങ്ങള്‍, അവയുടെ ജീവിതചക്രം, ഇരപിടിക്കല്‍, മനുഷ്യനുമായുള്ള ചങ്ങാത്തം തുടങ്ങി സമഗ്രസ്വഭാവത്തിലുള്ള ഡോക്യുമെന്‍ററിയാണ് ഒരുക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. ഫാല്‍ക്കണിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോഴിക്കോട്ടെ പ്രമുഖ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ചിത്രീകരണം. വര്‍ഷംതോറും യു.എ.ഇയില്‍ നടക്കുന്ന ലോകപ്രശസ്തമായ അറബ് ഹണ്ടിങ് ഷോയിലെ പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം. രണ്ട് പതിറ്റാണ്ടായി ഫാല്‍ക്കണ്‍ ഗവേഷണരംഗത്ത് സജീവമാണ്. അബൂദബി ആസ്ഥാനമായ എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ളബില്‍ അംഗത്വമുള്ള ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി വിഭാഗത്തിലെ അസി. പ്രഫസറാണ്. ഫാല്‍ക്കണുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തിന് പിഎച്ച്.ഡി ലഭിച്ചത്. തിരൂര്‍ വാണിയൂര്‍ സ്വദേശിയാണ്.

വിവാദങ്ങളില്‍ നിന്നകന്ന് മുഖ്യമന്ത്രിയുടെ ഒരുദിനം

Posted: 30 Mar 2015 09:27 PM PDT

Image: 

ദുബൈ: കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അവധി കൊടുത്ത് മുഖ്യമന്ത്രിയുടെ ദുബൈയിലെ ഒരുദിനം. യു.എ.ഇ സാമ്പത്തിക വകുപ്പ് സംഘടിപ്പിക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ദുബൈ ഭരണാധികാരിയുമായും വിവിധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയും വേള്‍ഡ് ട്രേഡ് സെന്‍ററിലെ പ്രദര്‍ശനങ്ങള്‍ വീക്ഷിച്ചുമാണ് തിങ്കളാഴ്ച ചെലവഴിച്ചത്. ഇതിനിടക്ക് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും പങ്കെടുത്തു. ഏറെ ഫലപ്രദമായ ദിവസമാണെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിയുടെ പ്രതികരണം.
നിക്ഷേപക സംഗമത്തിന്‍െറ രാവിലെ ഒമ്പതിന് തുടങ്ങിയ ആദ്യ സെഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തു. പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീനും കൂടെയുണ്ടായിരുന്നു. ഇതിന് ശേഷം യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ സഈദ് അല്‍ മന്‍സൂരിയുമായി കൂടിക്കാഴ്ച. കേരളത്തില്‍ യു.എ.ഇ മുതല്‍ മുടക്കിയ പദ്ധതികളുടെ അവസ്ഥ താല്‍പര്യപൂര്‍വം ചോദിച്ചറിഞ്ഞ മന്ത്രി കൂടുതല്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളെ പ്രതീക്ഷയോടെയാണ് യു.എ.ഇ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.എ.ഇക്ക് നിക്ഷേപം നടത്താനുള്ള മൂന്ന് പ്രധാന പദ്ധതികള്‍ നിര്‍ദേശിക്കാന്‍ അറിയിച്ചാണ് മന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
തുടര്‍ന്ന് മുഖ്യമന്ത്രി കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ സ്റ്റുഡിയോ സിറ്റിയിലെ ദുബൈ സ്മാര്‍ട്ട് സിറ്റി ഓഫിസിലേക്ക് പോയി. ഒരുമണിക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം തുടങ്ങി. രണ്ടുമണിയോടെ യോഗം അവസാനിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് വീണ്ടും ട്രേഡ് സെന്‍ററിലേക്ക് മടങ്ങി. സംഗമത്തിനത്തെിയ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ക്ക് ശൈഖ് മുഹമ്മദ് നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ശൈഖ് മുഹമ്മദിനെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അദ്ദേഹം സ്മാര്‍ട്ട് സിറ്റിയെ കുറിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റുരാജ്യങ്ങളിലെ മന്ത്രിമാരേക്കാള്‍ പരിഗണനയാണ് ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് നല്‍കിയത്. ഫോട്ടോ സെഷനില്‍ തനിക്ക് സമീപം തന്നെ അദ്ദേഹം മുഖ്യമന്ത്രിക്ക് ഇരിപ്പിടമൊരുക്കി. ശൈഖ് മുഹമ്മദിനെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള ഒൗദ്യോഗിക നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിന്നീട് പറഞ്ഞു. ആഗോള തലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മനസ്സിലാക്കാന്‍ സംഗമത്തില്‍ പങ്കെടുത്തതിലൂടെ സാധിച്ചു. ലോകമെങ്ങും മലയാളികള്‍ നടത്തുന്ന കഠിനാധ്വാനത്തിന്‍െറ ഫലങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്നീട് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വിവിധ പ്രദര്‍ശനങ്ങള്‍ കാണാനത്തെിയ മുഖ്യമന്ത്രി താല്‍പര്യപൂര്‍വമാണ് സ്റ്റാളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
 മലയാളി മാധ്യമ സംഘം അദ്ദേഹത്തെ പിന്തുടര്‍ന്നത് സ്വദേശികള്‍ക്കും കൗതുകം പകര്‍ന്നു. പലരും ഇതാരാണെന്ന് പരസ്പരം അന്വേഷിക്കുന്നത് കാണാമായിരുന്നു. കേരളത്തിന്‍െറ മുഖ്യമന്ത്രിയാണെന്ന് കൂടെയുണ്ടായിരുന്ന എം.എ.യൂസഫലി വിശദീകരിച്ചുകൊടുത്തു. സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോടൊപ്പം ചിത്രമെടുത്തു. പ്രദര്‍ശനം കാണാനത്തെിയ പ്രവാസി മലയാളികളും അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു. മേളയിലെ കെ.എസ്.ഐ.ഡി.സിയുടെ സ്റ്റാളും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

സ്വര്‍ണവില കുറഞ്ഞു; പവന് 19,760 രൂപ

Posted: 30 Mar 2015 09:21 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന്‍ വില 160 രൂപ കുറഞ്ഞു 19,760 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,470 രൂപയിലാണ് വ്യാപാരം.

കഴിഞ്ഞ വാരത്തില്‍ 20,000 രൂപയായിരുന്നു പവന്‍വില. തിങ്കളാഴ്ച പവന്‍ വില 19,920 രൂപയായി കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.75 ഡോളര്‍ കുറഞ്ഞ് 1,182.05 രൂപയിലെത്തി.

സിറിയക്ക് കൈത്താങ്ങാവാന്‍ ലോകം ഇന്ന് കുവൈത്തില്‍ കൈകോര്‍ക്കുന്നു

Posted: 30 Mar 2015 09:21 PM PDT

Image: 

കുവൈത്ത് സിറ്റി: അഞ്ചുവര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്കിടയില്‍ നരകയാതന അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ തിരിനാളം പകരുകയെന്ന ലക്ഷ്യത്തോടെ ലോകം ഇന്ന് കുവൈത്തില്‍ സമ്മേളിക്കുന്നു. രാജ്യത്തിനകത്തും പുറത്തും അഭയാര്‍ഥികളായി തുടരുന്ന ലക്ഷക്കണക്കിന്് സിറിയന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടിയാണ് (ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) ചൊവ്വാഴ്ച ബയാന്‍ പാലസില്‍ അരങ്ങേറുക. തുടര്‍ച്ചയായി മൂന്നാം വട്ടവും കുവൈത്ത് ആതിഥ്യം വഹിക്കുന്ന ഉച്ചകോടിയില്‍ 78 രാഷ്ട്രങ്ങളുടെയും 40 അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളാണ് സംബന്ധിക്കുന്നത്. ലക്ഷ്യമിടുന്ന 840 കോടി ഡോളറില്‍ 75 ശതമാനമെങ്കിലും വാഗ്ദാനം ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് യു.എന്‍. ആദ്യ രണ്ട് ഉച്ചകോടികളിലുമായി 390 കോടി ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്; 2013 ജനുവരി 30ന് നടന്ന ആദ്യ ഉച്ചകോടിയില്‍ 150 കോടി ഡോളറും 2014 ജനുവരി 15ന് രണ്ടാം ഉച്ചകോടിയില്‍ 240 കോടി ഡോളറും. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ സംസാരിക്കും. ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓഡിനേറ്ററും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വലേറി ആമോസ്, യു.എന്‍ ഹൈകമീഷണര്‍ ഫോര്‍ റഫ്യൂജീസ് അന്‍േറാണിയോ ഗുട്ടിറെസ്, യുനൈറ്റഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക് തുടങ്ങിയവരും ആദ്യ സെഷനില്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. രണ്ടാം സെഷനില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സിറിയയെ സഹായിക്കാനുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹും യു.എന്‍ സെക്രട്ടറി ജനറലും ചേര്‍ന്ന് നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തോടെയാണ് ഉച്ചകോടിക്ക് തിരശ്ശീല വീഴുക. സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി ചേരുന്നത്.
ഒൗദ്യോഗിക കണക്കുപ്രകാരം സിറിയക്കകത്ത് അഭയാര്‍ഥികളായവരുടെ എണ്ണം 76 ലക്ഷവും അയല്‍രാജ്യങ്ങളില്‍ അഭയംതേടിയവരുടെ എണ്ണം 39 ലക്ഷവുമാണിപ്പോള്‍. രണ്ടു രീതിയിലാണ് യു.എന്‍ സഹായമത്തെിക്കുന്നത്. രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന സിറിയന്‍ ഹ്യൂമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ളാന്‍ (എസ്.എച്ച്.എ.ആര്‍.പി) അല്ളെങ്കില്‍ പ്ളാന്‍ ഫോര്‍ ഇന്‍േറണലി ഡിസ്പ്ളേസ് (ഐ.ഡി.പി) ആണ് ഒന്ന്. ജോര്‍ഡന്‍, ഇറാഖ്, ലബനാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനംചെയ്ത സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന സിറിയ റീജനല്‍ റെസ്പോണ്‍സ് പ്ളാന്‍ (ആര്‍.ആര്‍.പി) അല്ളെങ്കില്‍ റീജനല്‍ റെഫ്യൂജി ആന്‍ഡ് റീസയലന്‍സ് പ്ളാന്‍ (ത്രീആര്‍.പി) ആണ് രണ്ടാമത്തേത്. ആദ്യത്തേതിലേക്ക് 290 കോടി ഡോളറും രണ്ടാമത്തേതിലേക്ക് 550 കോടി ഡോളറും എന്ന കണക്കിലാണ് ആവശ്യമായ തുക 840 കോടി ഡോളറായി കണക്കാക്കിയിരിക്കുന്നത്.

യമനില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം: 40 മരണം

Posted: 30 Mar 2015 09:20 PM PDT

Image: 

സന്‍ആ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ വ്യോമാക്രമണം അഞ്ചാം ദിവസവും തുടരുന്നു. പുലര്‍ച്ചെ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 190 പേര്‍ക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലെ അല്‍ മസ് റാക് ക്യാമ്പിനുനേരെയാണ് ആക്രമണമുണ്ടായത്.

വ്യോമാക്രമണമാണ് നടന്നതെന്ന് ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധസംഘടനയുടെ മാനേജര്‍ പാബ്ളോ മാര്‍കോ സ്ഥിരീകരിച്ചു. എന്നാല്‍ ഹൂതികളാണ് അഭയാര്‍ഥി ക്യാമ്പിനുനേരെ മിസൈലാക്രമണം നടത്തിയതെന്ന് യമന്‍ വിദേശകാര്യ മന്ത്രി രിയാദ് യാസിന്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം മൃതദേഹങ്ങള്‍ മാറ്റുന്ന അവ്യക്തമായ ദൃശ്യങ്ങള്‍ ഹൂതികള്‍ നടത്തുന്ന അല്‍ മാസിറ ടി.വി സംപ്രേഷണം ചെയ്തു.

യമനിലെ തുറമുഖങ്ങള്‍ സൗദിയുടെ നേതൃത്വത്തിലുള്ള നാവിക സേന അടച്ചിട്ടിരിക്കുകയാണ്. ഹൂതികളെ നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായാണിത്. പോരാളികള്‍ യമനില്‍ പ്രവേശിക്കുന്നതും യമനില്‍ നിന്ന് പുറത്തുപോവുന്നതും തടയാനാണിത് ചെയ്തതെന്ന് ബ്രിഗേഡിയര്‍ അല്‍ അസീറി പറഞ്ഞു. ഇത് ഏദന്‍, ഹുദൈദ എന്നീ തുറമുഖങ്ങളെ ബാധിച്ചു. യമന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന നഗരമാണ് ഹുദൈദ.

ജി.സി.സി സമാധാനശ്രമങ്ങളിലേക്ക് യമന്‍ കക്ഷികള്‍ക്ക് സ്വാഗതം - സൗദി മന്ത്രിസഭ

Posted: 30 Mar 2015 08:59 PM PDT

Image: 

റിയാദ്: യമന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികള്‍ക്കു മുന്നിലും സംഭാഷണത്തിന്‍െറ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രസ്താവിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാനശ്രമത്തിലേക്കും സംഭാഷണത്തിലേക്കും യമനിലെ എല്ലാ കക്ഷികള്‍ക്കും കടന്നുവരാം. സമാധാനത്തിന്‍െറ കവാടം എല്ലാവര്‍ക്കു മുന്നിലും തുറന്നുവെച്ചിരിക്കുകയാണ് - സൗദി തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.
അതേസമയം സൗദിയുടെ നേതൃത്വത്തില്‍ തുടരുന്ന ‘നിര്‍ണായക കൊടുങ്കാറ്റി’ല്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്ക് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. യമന്‍ പ്രസിഡന്‍റിന്‍െറ അഭ്യര്‍ഥന മാനിച്ച് പ്രശ്നപരിഹാരത്തിന് സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പ് മേഖലയിലും അന്താരഷ്ട്ര തലത്തിലുമുള്ള നേതാക്കളുമായി സൗദി നേതൃത്വം നടത്തിയ ആലോചനയും സംഭാഷണങ്ങളും മന്ത്രിസഭ വിലയിരുത്തി. യമനില്‍ നിയമാനുസൃതൃ ഭരണം നടത്തുന്ന നേതൃത്വത്തിന് കീഴില്‍ അണിനിരന്ന് എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ സമാധാനശ്രമത്തിനാണ് ജി.സി.സി നേതൃത്വം ശ്രമിക്കുന്നത്. സ
മാധാനം കാംക്ഷിക്കുന്ന എല്ലാ കക്ഷികള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹുകക്ഷി ചര്‍ച്ചക്ക് റിയാദിലെ ജി.സി.സി ആസ്ഥാനത്ത് വേദിയൊരുക്കാനും ആവശ്യമായ സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും നടത്താനും സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനിയെ സല്‍മാന്‍ രാജാവ് ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ സമാധാനപരമായ മാര്‍ഗത്തില്‍ പ്രശ്നപരിഹാരത്തിന് മുന്നോട്ടുവരുന്നതിന് പകരം അട്ടിമറിയിലൂടെ രാഷ്ട്രത്തിനും അയല്‍ രാജ്യങ്ങള്‍ക്കും സുരക്ഷ ഭീഷണി സൃഷ്ടിച്ച സാഹചര്യത്തിലാണ് അനിവാര്യമായ ഇടപെടല്‍ നടത്തിയതെന്നും രാജാവ് വിശദീകരിച്ചു.

യമനിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ മസ്കത്തില്‍ കാത്തുകിടക്കുന്നു

Posted: 30 Mar 2015 08:57 PM PDT

Image: 

മസ്കത്ത്: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചത്തെിക്കുന്നതിനുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ മസ്കത്തില്‍ കാത്തുകിടക്കുന്നു. സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ വ്യോമ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച യമന്‍ ആകാശത്തിലൂടെ പറക്കുന്നതിനും സന്‍ആ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുള്ള അനുമതി ലഭിക്കാത്തതിനാലാണ് വിമാനം പുറപ്പെടാത്തത്.  ചൊവ്വാഴ്ച ക്ളിയറന്‍സ് ലഭിക്കുമെന്നാണ്  പ്രതീക്ഷയെന്ന് എയര്‍ഇന്ത്യ ഒമാന്‍ കണ്‍ട്രി മാനേജര്‍ ബി.പി കുല്‍ക്കര്‍ണി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ ആഭിമുഖ്യത്തില്‍ അനുമതി എത്രയും പെട്ടെന്ന് ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. യമനിലെ എയര്‍ഇന്ത്യ ഓഫിസ് അടച്ചിരിക്കുകയാണ്. സ്വകാര്യ ഏജന്‍സിയുമായി ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ബസ് എ 320 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് മസ്കത്തില്‍ എത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇവ ഒമാന്‍ തലസ്ഥാനത്ത് എത്തിയത്.  180 പേര്‍ക്ക് വീതം ഇതില്‍ യാത്ര ചെയ്യാന്‍ കഴിയും. യാത്രികര്‍ക്കുള്ള ഭക്ഷണവും മരുന്നുമടക്കം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ  വ്യാഴാഴ്ച വ്യോമാക്രമണം ആരംഭിച്ചതു മുതല്‍ക്കാണ് യമന്‍ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചത്. ഇതത്തേുടര്‍ന്ന് വിമാനങ്ങള്‍ പറക്കരുതെന്നും തുറമുഖങ്ങളില്‍ വിദേശ കപ്പലുകള്‍ അടുക്കരുതെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. മലയാളികളടക്കം 3700 ഇന്ത്യക്കാരാണ് യമനിലുള്ളത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം നടത്തിയ ശ്രമത്തെ തുടര്‍ന്ന് മൂന്നു മണിക്കൂര്‍ വിമാനം പറത്താന്‍ അനുമതി നല്‍കുകയായിരുന്നു. സന്‍ആയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യയിലേക്ക് തിരിച്ചത്തെും വിധമാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇതനുസരിച്ചാണ് വിമാനങ്ങള്‍ മസ്കത്തിലത്തെിയത്.
അതിനിടെ, ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരെ നിരീക്ഷിച്ചുവന്ന ഇന്ത്യന്‍ നാവികസേനയുടെ ചെറുകിട പട്രോളിങ് കപ്പല്‍ ഏദന്‍ തുറമുഖത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കുറച്ച് ഇന്ത്യക്കാര്‍ മാത്രമാണ് നിലവില്‍ ഏദനിലുള്ളത്.
150 മുതല്‍ 200 പേരെ വരെ ഉള്‍ക്കൊള്ളുന്ന കപ്പലില്‍ ഇവരെ ജിബൂട്ടിയിലത്തെിച്ച് വ്യോമമാര്‍ഗം ഇന്ത്യയില്‍ തിരിച്ചത്തെിക്കാനാണ് പദ്ധതി. പോരാട്ടം രൂക്ഷമായതിനാല്‍ സന്‍ആ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.  വിമാനം ഇറങ്ങുമോയെന്നത് സംബന്ധിച്ച് ഉറപ്പുപറയാനാവില്ളെന്നാണ് അധികൃതര്‍ പറയുന്നത്. പാകിസ്താന്‍ ഞായറാഴ്ച തങ്ങളുടെ പൗരന്മാരെ ഹുദൈദ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. മൂന്ന് ജംബോ ജെറ്റ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. രാജ്യത്ത് അവശേഷിച്ച തങ്ങളുടെ പൗരന്മാരെ ചൈന കഴിഞ്ഞ ദിവസം പടക്കപ്പലയച്ച് രക്ഷിച്ചിരുന്നു.

നഴ്സിങ് റിക്രൂട്ട്മെന്‍റ് പണമിടപാട്: സി.ബി.ഐ കേസെടുത്തു

Posted: 30 Mar 2015 08:52 PM PDT

Image: 

കൊച്ചി: കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ് നടത്തുക വഴി വന്‍തുക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സി.ബി.ഐ കേസെടുത്തു. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. റിക്രൂട്ട്മെന്‍റിലെ തട്ടിപ്പുകള്‍ നിരീക്ഷിക്കേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിനെ ഒന്നും എറണാകുളം സൗത്തിലെ അല്‍ സറാഫാ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തെ രണ്ടും  പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നഴ്സിങ് റിക്രൂട്ട്മെന്‍റിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് സ്ഥാപനം 19.5 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 19,500 രൂപ വാങ്ങേണ്ട സ്ഥാനത്താണ് വന്‍ തട്ടിപ്പു നടത്തിയിട്ടുള്ളത്. ഇതുവഴി 300 കോടി രൂപയോളം സ്ഥാപന ഉടമയായ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസ് സമ്പാദിച്ചു. ഇതിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്‍െറ സഹായം സ്ഥാപന ഉടമക്ക് ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ എഫ്.ഐ.ആറില്‍ പറയുന്നു.

അതേസമയം, നഴ്സിങ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍ നിന്നു മൂന്നു കോടി രൂപ പിടിച്ചെടുത്ത കേസില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളില്‍ നിന്നു വാങ്ങിയ പണം കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടത്തുക. പണമിടപാടിനെ കുറിച്ച് ആദായ നികുതി വകുപ്പില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ വിവരം ശേഖരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയിലാണ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൂന്നു കോടി രൂപ പിടിച്ചെടുത്തത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി നടത്തിയ നഴ്സിങ് റിക്രൂട്ട്മെന്‍റിന് ഉയര്‍ന്ന തുക ഈടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന.

1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് ആരോഗ്യമന്ത്രാലയം അല്‍ സറാഫാ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. കരാര്‍ പ്രകാരം ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപയാണ് സര്‍വിസ് ചാര്‍ജായി ഈടാക്കാന്‍ നിഷ്കര്‍ഷിച്ചിരുന്നത്. എന്നാല്‍, ഓരോരുത്തരില്‍ നിന്നുമായി 19.5 ലക്ഷം രൂപ വീതമാണ് ഈടാക്കിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതുവരെ 453 പേരെ കുവൈത്തിലേക്ക് അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇറാന്‍ ആണവ ചര്‍ച്ച: കാലാവധി ഇന്ന് അവസാനിക്കും

Posted: 30 Mar 2015 08:44 PM PDT

Image: 

തെഹ്റാന്‍: ഇറാന്‍ ആണവ വിഷയത്തില്‍ കരട് ധാരണാപത്രം ഒപ്പുവെക്കാനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കും. ലോക വന്‍ശക്തികളും ഇറാനും തമ്മില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേനില്‍ 26ന് ആരംഭിച്ച ചര്‍ച്ചകളില്‍ ഇന്നലെയും ധാരണയിലത്തെിയില്ല. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ പ്രതിനിധി മുഹമ്മദ് ജവാദ് സരീഫ് എന്നിവര്‍ വിവിധ നേതാക്കളുമായി ഒറ്റക്കും കൂട്ടായും അവസാന വട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ധാരണയിലത്തൊന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ലൂസേനില്‍നിന്ന് മടങ്ങി. കരട് ധാരണ രൂപപ്പെടുന്നപക്ഷം മടങ്ങിയത്തെുമെന്ന് ലാവ്റോവ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആണവ സമ്പുഷ്ടീകരണ വിഷയത്തില്‍ ഇറാന്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ലോകശക്തികള്‍ ആവശ്യപ്പെടുന്നത് സമ്പൂര്‍ണമായി അംഗീകരിക്കാനാവില്ളെന്നും അത് തങ്ങളുടെ ആണവശേഷി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഇറാന്‍െറ വാദം. ആണവ ഗവേഷണ, വികസന വിഷയങ്ങളിലും യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കുന്നതു സംബന്ധിച്ചും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഉപരോധങ്ങള്‍ ഘട്ടം ഘട്ടമായി മാത്രമേ നീക്കാനാവൂ എന്നാണ് യു.എസ് നിലപാട്. ശതകോടിക്കണക്കിന് ഡോളറാണ് ഇറാന്‍േറതായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അമേരിക്ക മരവിപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. ഇവ ലഭ്യമാക്കാനായാല്‍ രാജ്യത്തിന്‍െറ വികസനത്തിന് ഉപയോഗപ്പെടുത്താനാവുമെന്ന് ഇറാന്‍ കണക്കുകൂട്ടുന്നു. നിലവില്‍ ഇറാന്‍െറ വശമുള്ള സമ്പുഷ്ട യുറേനിയം ഉപേക്ഷിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളിലും നിര്‍ണായക പുരോഗതിയുണ്ടായിട്ടുണ്ട്. ഇവ പക്ഷേ, രാജ്യത്തിനു പുറത്തേക്ക് മാറ്റാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി.

ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ പദ്ധതിയിട്ടതായാണ് ഇസ്രായേലിന്‍െറയും യു.എസിന്‍െറയും ആരോപണം. ഇതു ശരിയല്ളെന്നും വൈദ്യുതി ഉല്‍പാദനമുള്‍പ്പെടെ സമാധാന ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് ഇറാനും പറയുന്നു.

അടരുവാന്‍ വയ്യ; കൂട്ടുകാരേ...

Posted: 30 Mar 2015 07:43 PM PDT

Image: 

വാടാനപ്പള്ളി(തൃശൂര്‍): ഉച്ചക്കായിരുന്നു പരീക്ഷ എങ്കിലും ഏഴാം ക്ളാസിലെ ആ എട്ടു കൂട്ടുകാര്‍ തിങ്കളാഴ്ച രാവിലെ തന്നെ സ്കൂളിലത്തെി. പ്രിയ സ്കൂളിലെ അവരുടെ അവസാനദിനമായിരുന്നു ഇന്നലെ.  ഉവൈസും ഉനൈസും ആദിത്യ കൃഷ്ണനും കൃഷ്ണപ്രിയയും അനാമികയും ഷഫീഖും ചിത്രലേഖയും ഷിനിതയും നേരെ പോയത് തങ്ങള്‍ ജീവനെപ്പോലെ നട്ടുനനച്ചുവളര്‍ത്തിയ പച്ചക്കറിത്തോട്ടത്തിലേക്ക്. ഓരോ ചെടിക്കും അവര്‍ വെള്ളമൊഴിച്ചു. സ്നേഹവായ്പ്പില്‍ കുതിര്‍ന്ന മണ്ണ് ആ കുഞ്ഞുകൈകളുടെ വാത്സല്യം അവസാനമായി നുകര്‍ന്നു. തങ്ങള്‍ നട്ട ഓരോ ചെടിയേയും പ്രിയസുഹൃത്തിനെപ്പോലെ തഴുകിത്തലോടി എട്ടുപേരും വേദനയോടെ പരീക്ഷാഹാളിലേക്ക് കയറി...
തൃത്തല്ലൂര്‍ യു.പി സ്കൂള്‍ അങ്ങനെ അത്യപൂര്‍വമായ ഒരു വേര്‍പിരിയലിന് സാക്ഷിയായി. ജൈവപ്പന്തല്‍ ഒരുക്കിയും ഒൗഷധസസ്യതോട്ടം നട്ടുപിടിപ്പിച്ചും ചെടികളെ പരിപാലിച്ചും നക്ഷത്രവനം ഉണ്ടാക്കിയും ആടുകളെ വളര്‍ത്തിയും പച്ചക്കറിത്തോട്ടം നിര്‍മിച്ചും സ്കൂളിനെ ഹരിതാഭമാക്കിയ വിദ്യാര്‍ഥികളുടെ അവസാന പരീക്ഷയായിരുന്നു ഇന്നലെ. തിങ്കളാഴ്ച ഉച്ചക്ക് പരീക്ഷ അവസാനിച്ചതോടെ സ്കൂള്‍ പൂട്ടി. യു.പി ആയതിനാലാണ് ഏഴാം ക്ളാസുകാരായ ഇവര്‍ക്ക് സ്കൂളിനോട് വിട പറയേണ്ടിവന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഒൗഷധസസ്യ വിദ്യാലയമാണ് തൃത്തല്ലൂര്‍ യു.പി സ്കൂള്‍. ആറുവര്‍ഷം മുമ്പാണ് ഒൗഷധസസ്യം പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ 135 ഇനം ഒൗഷധസസ്യങ്ങള്‍ തോട്ടത്തിലുണ്ട്. 19 ഇനം മുളകളും കുട്ടികള്‍ നട്ടുവളര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ ആദ്യ ഹരിത ക്ളാസ്റൂം യു.പി സ്കൂളിലാണ്. സ്കൂളിന് മുറ്റത്താണ് പച്ചവിരിപ്പില്‍ തണലേകി ക്ളാസ്റൂം പ്രവര്‍ത്തിക്കുന്നത്. പക്ഷികള്‍ക്ക് കൂടൊരുക്കി വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ട്. സ്കൂളിലും സമീപ ക്ഷേത്രപറമ്പിലും കുട്ടികള്‍ തന്നെ നക്ഷത്രവനം ഒരുക്കി. അസംബ്ളിക്കായി വെയില്‍കൊള്ളാതിരിക്കാന്‍ ജൈവപ്പന്തലും ഒരുക്കി. ജൈവപ്പന്തലില്‍ മുന്തിരിയടക്കം നിരവധി പച്ചക്കറികള്‍ വിളയുന്നു. വീട്ടിലൊരു അശോകം പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് അശോകമര തൈകള്‍ നല്‍കി. ആരാധാലയങ്ങള്‍ക്ക് ചന്ദനം എന്ന പദ്ധതിയുടെ ഭാഗമായി ചന്ദനത്തൈകളും വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ പിറന്നാള്‍ സമ്മാനമായി നല്‍കുന്നത് മിഠായിയല്ല; നെല്ലിക്കയാണ്. പുകവലിക്കും മദ്യത്തിനുമെതിരെ ‘അച്ചനൊരുമ്മ അപ്പൂപ്പനും’ പദ്ധതിയുണ്ട്. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന അച്ഛനും അപ്പൂപ്പനും ഇവിടുത്തെ വിദ്യാര്‍ഥികള്‍ ഉമ്മ കൊടുക്കില്ല്ള. ആടുകളെ കുട്ടികള്‍ക്ക് വളര്‍ത്താന്‍ നല്‍കുന്ന ‘ജീവന്‍ ജീവന്‍െറ ജീവന്‍’ പദ്ധതിയും സ്കൂളിലുണ്ട്. വിത്ത് നടുന്നതുമുതലുള്ള പരിപാലനം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു. ഓരോ ചെടിയും ഓരോ വിദ്യാര്‍ഥിയുടെയും ഏറ്റവുമടുത്ത കൂട്ടുകാരായി. കുട്ടികളുടെ സ്നേഹത്തണലില്‍ സ്കൂള്‍ വളപ്പ് പച്ചപുതച്ച കാടായി. അടക്കാക്കുരുവികള്‍ക്കും കാക്കകള്‍ക്കും അഭയമായി. കൊടുംചൂടിലും ഇളംകുളിരാര്‍ന്ന പച്ചത്തുരുത്താണ് സ്കൂള്‍ വളപ്പ്. ലീഡറായ ആദിത്യകൃഷ്ണന്‍െറ നേതൃത്വത്തിലായിരുന്നു സ്കൂള്‍ പരിപാലനം. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കെ.എസ്. ദീപനാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

ഈ ശല്യം അങ്ങനെ ഒഴിവാക്കേണ്ടതല്ല

Posted: 30 Mar 2015 07:18 PM PDT

Image: 

വിവരാവകാശ നിയമം (ആര്‍.ടി.ഐ) മുഖേന നിരന്തരം അപേക്ഷ സമര്‍പ്പിക്കുന്നതിന്‍െറ പേരില്‍ ഒരു പൊതുപ്രവര്‍ത്തകയെ പഞ്ചായത്ത് കമ്മിറ്റി പൊതുശല്യമായി പ്രഖ്യാപിച്ചെന്ന തിരുവനന്തപുരം വാര്‍ത്ത പൊതുശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ആര്‍.ടി.ഐ അനാവശ്യമായി ഉപയോഗിച്ച് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു എന്ന പരാതി അധികൃതരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്-ഒരു ഒൗപചാരിക ദണ്ഡനത്തിലേക്ക് എത്താറില്ളെങ്കിലും. എന്നാല്‍, ഈ നിയമം ദുരുപയോഗപ്പെടുത്തുന്നതായുള്ള പരാതിയില്‍ ന്യായമുണ്ടെന്ന് പറയാവുന്ന സംഭവങ്ങള്‍ വളരെ വിരളമാണെന്നതാണ് സത്യം. മറിച്ച്, ഇത്ര ശക്തമായ ആയുധമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ പൗരന്മാര്‍ മുന്നോട്ടുവരുന്നില്ല എന്ന ആവലാതിയാണ് കൂടുതല്‍ വ്യാപകവും ന്യായവുമായിട്ടുള്ളത്. ദുരുപയോഗത്തിന്‍െറ അപൂര്‍വം ഉദാഹരണങ്ങളില്‍തന്നെ, പൗരന്മാരെ ചാപ്പകുത്തി അയിത്തം പ്രഖ്യാപിക്കുന്ന പള്ളിച്ചല്‍ പഞ്ചായത്തിന്‍േറതുപോലുള്ള മാതൃക ജനവിരുദ്ധമാണെന്നും പറയാതെ വയ്യ. ദുരുപയോഗം നടക്കുന്നുവെന്ന് പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട വിവരാവകാശ കമീഷന്‍ അധികൃതരുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നും ബോധവത്കരണം നടത്തിയും പരിഹാരം തേടുകയല്ലാതെ നിയമത്തോട് ധിക്കാരപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ പഞ്ചായത്തിനെന്തധികാരം? ഏതു നിയമമനുസരിച്ചാണ് ‘ശല്യക്കാരി’ മുദ്ര കമ്മിറ്റി പാസാക്കിയത്?
ജനങ്ങളെ ശാക്തീകരിക്കുകയും അഴിമതിക്കാര്‍ക്ക് ഭീഷണിയാവുകയും ചെയ്ത ആര്‍.ടി.ഐ നിയമവും ആക്ടിവിസ്റ്റുകളും തുടക്കംമുതലേ ഒരു ശല്യമാണ്. അത്തരക്കാര്‍ക്ക് ശല്യമാവുക എന്നതുതന്നെ ആ നിയമത്തിന്‍െറ ദൗത്യങ്ങളില്‍പെടും. പഞ്ചായത്തുകള്‍ മുതല്‍ മന്ത്രിസഭകളും ജുഡീഷ്യറിയുംവരെ അതിനെ ചെറുക്കാന്‍ പലതരത്തില്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. ഇപ്പോള്‍തന്നെ ആര്‍.ടി.ഐ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ട മേഖലകള്‍ ആവശ്യത്തിലേറെയാണ്. കൂടുതല്‍ മേഖലകള്‍ ഒഴിവാക്കാന്‍ അണിയറയില്‍ നീക്കംനടക്കുന്നു. നിയമം പാസാക്കാന്‍ സഹായിച്ചതായി മേനിനടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍പോലും സ്വന്തംകാര്യം വന്നപ്പോള്‍ നിയമത്തെ നോക്കുകുത്തിയാക്കുന്നു. കേന്ദ്രസര്‍ക്കാറില്‍നിന്ന് ഗണ്യമായി പരോക്ഷ ധനസഹായം ലഭിക്കുന്ന ആറു പാര്‍ട്ടികളെ ‘പബ്ളിക് അതോറിറ്റി’യുടെ പരിധിയില്‍പെടുത്തിയും അവക്ക് ആര്‍.ടി.ഐ ബാധകമാക്കിയും വിവരാവകാശ കമീഷന്‍ രണ്ടുവര്‍ഷംമുമ്പ് ഉത്തരവിട്ടെങ്കിലും അത് നടപ്പായിട്ടില്ല; അതിനെ മറികടക്കാന്‍ മാര്‍ഗം തേടുകയാണ് പാര്‍ട്ടികളെല്ലാം.
രാജ്യത്തിന്‍െറ സ്വത്തും വിഭവങ്ങളും ജനങ്ങള്‍ക്കെല്ലാം അവകാശപ്പെട്ടതാണ്. അവ വിനിയോഗംചെയ്യുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് പങ്കും സ്വാധീനവും നല്‍കുന്നതാണ് വിവരാവകാശ നിയമം. ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തെ ചെറുക്കുന്നതും പരിഹസിക്കുന്നതും പുത്തരിയല്ല. എന്നാല്‍, ജനങ്ങളുടെ പക്ഷത്തുനില്‍ക്കേണ്ട രാഷ്ട്രീയക്കാര്‍ അതിനെക്കാള്‍ മാരകമായി വിവരാവകാശത്തിന് മുറിവേല്‍പിക്കുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? സര്‍ക്കാറില്‍നിന്ന് പണംപറ്റുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും വിവരാവകാശ നിയമത്തിനുകീഴില്‍ വരുകയും ജനങ്ങളുടെ പരിശോധനക്ക് വിധേയപ്പെടുകയും വേണം എന്നതാണ് ആ നിയമത്തിന്‍െറ കാതല്‍. ജനങ്ങളില്‍നിന്ന് പിരിക്കുന്ന നികുതിപ്പണം ഇവര്‍ക്കെല്ലാം കിട്ടുന്നു എന്നതുതന്നെ ന്യായം. അത്തരം സ്ഥാപനങ്ങള്‍ ആവശ്യപ്രകാരം ബോധിപ്പിക്കേണ്ട വിവരങ്ങളില്‍ അവയുടെ സാമ്പത്തിക കാര്യങ്ങളും ഉള്‍പ്പെടും. ഇങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതപ്പെട്ട ‘പബ്ളിക് അതോറിറ്റി’യുടെ നിര്‍വചനത്തില്‍ രാഷ്ട്രീയകക്ഷികളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവിറക്കിയത് അതുകൊണ്ടാണ്. എന്നാല്‍, രണ്ടു വര്‍ഷമായിട്ടും പാര്‍ട്ടികള്‍ അവയുടെ സ്വത്തിന്‍െറയും വരുമാനത്തിന്‍െറയും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. കേന്ദ്ര വിവരാവകാശ കമീഷനാകട്ടെ ഇക്കാര്യത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ പാസാക്കിയ നിയമം അവര്‍തന്നെ ലംഘിക്കുമ്പോള്‍ അതെന്ത് നിയമം? എന്ത് നിയമവാഴ്ച? നിയമം പാര്‍ലമെന്‍റില്‍ ഭേദഗതി ചെയ്യാനോ കോടതിയില്‍ ചോദ്യംചെയ്യാനോ അങ്ങനെ സ്വന്തം കാപട്യം തുറന്നുപറയാനോ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയാറല്ലതാനും. ഇപ്പോഴാകട്ടെ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തോളമായിട്ടും കേന്ദ്ര വിവരാവകാശ കമീഷനെ നിയമിച്ചിട്ടുമില്ല. ജനങ്ങള്‍ക്ക് അവകാശപ്പെട്ടതും പാര്‍ലമെന്‍റ് നല്‍കിയതുമായ അധികാരം സര്‍ക്കാറും ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടികളുംകൂടി നിഷേധിക്കുകയാണ്.
നിയമത്തിന്‍െറ ദുരുപയോഗമല്ല, ശരിയായ ഉപയോഗംപോലും നടക്കാതാവുകയാണ്. കള്ളത്തരം ചെയ്തവര്‍ക്കേ ഭയക്കേണ്ടതുള്ളൂ. ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, സി.പി.എം, ബി.എസ്.പി എന്നീ കക്ഷികള്‍ വിവരാവകാശ നിയമത്തെ ധിക്കരിക്കുന്നത് സുതാര്യതയെ ഭയക്കുന്നതുകൊണ്ടുതന്നെ. വരുമാനവും അതിന്‍െറ സ്രോതസ്സുകളും കൃത്യമായി പുറത്തുപറയേണ്ടിവന്നാല്‍ മറ്റുപലതും വെളിച്ചത്താകും. തെരഞ്ഞെടുപ്പ് കമീഷന്‍ ചട്ടങ്ങളനുസരിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ വെളിപ്പെടുത്തുന്ന വരുമാനം അവരുടെ ശരിയായ വരുമാനത്തിന്‍െറ കാല്‍ഭാഗമേ വരൂ എന്നാണ് കരുതപ്പെടുന്നത്. പുറത്തുപറയാത്ത വരുമാന സ്രോതസ്സുകള്‍ ഒരുപാട് അഴിമതികളിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്. അവ മറച്ചുവെക്കാനുള്ള തിടുക്കത്തിന്‍െറ കാരണം മറ്റൊന്നല്ല. വിവരാവകാശത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടണം. അതിനെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ രംഗത്തിറങ്ങുകയും വേണം.
 

ഇനി നമുക്ക് ചില തോല്‍ക്കുന്ന കളികള്‍കൂടി കാണാം

Posted: 30 Mar 2015 07:15 PM PDT

Image: 

ഇന്ത്യ^ആസ്ട്രേലിയ ലോകക്കപ്പ് സെമി ഫൈനല്‍ മത്സരം കാണാന്‍ ഓരോ ക്രിക്കറ്റ് പ്രേമിയും അത്യധികം ആവേശത്തോടെയാവും ടി.വിക്കു മുന്നില്‍ ഇരുന്നത് എന്നുറപ്പ്. അടുത്തകാലത്തെ പ്രകടനങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഒരു ടീം എന്നനിലയില്‍ മികച്ച കളികളാണ് ഇന്ത്യ ലോകക്കപ്പില്‍ അതുവരെ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇത്തിരി പ്രതീക്ഷ കൂടുതലായിരുന്നുതാനും. ധോണിയും കുട്ടികളും ഇത്തവണയും കപ്പുയര്‍ത്തിയേക്കും എന്ന് അവര്‍ വല്ലാതെ ആശിച്ചു. ആസ്ട്രേലിയ ശക്തരാണെന്നൊക്കെ അറിയാമെങ്കിലും, അവരെ മറികടക്കാന്‍ കഴിയുമെന്ന് ആരാധകര്‍ അന്ധമായി വിശ്വസിച്ചു. ആ മനോഭാവത്തോടെയാണ് കളി കാണാനിരുന്നതും. ജയിക്കും ജയിക്കണം എന്ന വാശിയോടെ. എന്നാല്‍, പ്രതീക്ഷിച്ചപോലൊന്നുമല്ല കാര്യങ്ങള്‍ നടന്നത്. അതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളേഴ്സിന് അന്നുതീരെ തിളങ്ങാന്‍ കഴിഞ്ഞില്ല. ആസ്ട്രേലിയ ഇന്ത്യയെ തലങ്ങും വിലങ്ങും അടിച്ചു. മികച്ച സ്കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. പിന്നാലെവന്ന ബാറ്റ്സ്മാന്മാര്‍ക്ക് ആ വെല്ലുവിളിയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരു മികച്ച തുടക്കത്തിനുശേഷം ഇന്ത്യന്‍ ടീം തകര്‍ന്നടിയുകയായിരുന്നു. ഒന്നോരണ്ടോ പേര്‍ പുറത്തായപ്പോഴേക്കും ടി.വിയുടെ മുന്നിലത്തെ കാണികള്‍ക്ക് ക്ഷമനശിച്ചു. അതുവരെ പ്രശംസകൊണ്ട് മൂടിയിരുന്ന ഇന്ത്യന്‍ ടീമിനെ അവര്‍ പെട്ടെന്ന് പുലഭ്യം പറയാന്‍ ആരംഭിച്ചു. ധോണി കിളവനായെന്നുവരെ പഴിപറഞ്ഞു. അവര്‍ പരസ്യങ്ങള്‍ക്കുവാങ്ങുന്ന വന്‍ തുകയെ കുറ്റപ്പെടുത്തി. കാമുകിമാരെ കണക്കില്ലാതെ ചീത്തപറഞ്ഞു. അതൊക്കെ പോട്ടെ. ഇവിടെ പ്രമാദമായ ചോദ്യം അതല്ല. ഇന്ത്യ ആസ്ട്രേലിയയോട് തോല്‍ക്കുന്ന ആ കളി നമ്മളില്‍ എത്രപേര്‍ പൂര്‍ണമായും കണ്ടിരുന്നു? ആ തോല്‍വിയും കളിയും ആസ്വദിക്കാന്‍ നമുക്ക് കഴിഞ്ഞോ? ക്രിക്കറ്റ് സ്നേഹികളല്ലാത്തവര്‍ പിണങ്ങിപ്പോകാന്‍ വരട്ടെ. ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുന്ന ആളാണെങ്കിലും, ഇത് കളിയെക്കുറിച്ചുള്ള ഒരെഴുത്തല്ല. നമ്മുടെ മനോഭാവത്തെക്കുറിച്ചുള്ള ഒരു ചെറിയ ചോദ്യമാണ്.
നാം ജയിക്കുന്ന കളികള്‍മാത്രം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ആകുന്നതെന്തുകൊണ്ട്? നമ്മള്‍ തോല്‍ക്കുമെന്നുറപ്പായ ഒരു കളിയുടെ മുന്നില്‍ എന്തുകൊണ്ട് നമുക്ക് അതേപോലെ ഇരിക്കാനാവുന്നില്ല? ക്രിക്കറ്റില്‍ മാത്രമല്ല, ഏതു കളിയിലും ഈ ചോദ്യം ബാധകമാണ്.
ഇതില്‍ നമ്മുടെ രണ്ടു മനോഭാവങ്ങള്‍ പ്രതിഫലിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഒന്നാമതായി കളിയുടെ പാതിവഴിയിലേ നമുക്ക് പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുന്നു. രണ്ടാമതായി ഒരു തോല്‍വിയെ നേരിടാന്‍ നമുക്കു ഭയമാണ്. അതുകൊണ്ട് ഇനി ഒന്നും ശരിയാവില്ളെന്ന തോന്നല്‍ ഉണ്ടാകുന്നു. നാം ആരോടൊപ്പമാണോ അവര്‍ തോല്‍ക്കുന്നത് നമ്മുടെ തോല്‍വിയായി പരിഗണിക്കുന്നു. ഒരു കളിയാകുമ്പോള്‍ ജയത്തിനും തോല്‍വിക്കും തുല്യസാധ്യതയാണുള്ളതെന്നും രണ്ടും സ്വീകരിക്കാന്‍ നാം സന്നദ്ധരായിരിക്കണം എന്നും മറക്കുന്നു. അതോടെ, ആരെയെങ്കിലുമൊക്കെ പഴിചാരാനുള്ള വ്യഗ്രതയുണ്ടാകുന്നു. അതിനു പരസ്യം നല്‍കിയവരെയും കാമുകിമാരെയും ഒക്കെ കാരണക്കാരായി കണ്ടത്തെി നാം സായൂജ്യമടയുന്നു.
ഒരുപക്ഷേ, ഇത് നമ്മുടെ ജീവിതത്തിനോടുതന്നെയുള്ള നിലപാടുകള്‍ വ്യക്തമാക്കുന്ന നിമിഷമായി തോന്നാറുണ്ട്. നമുക്കൊരു പങ്കുമില്ലാത്ത, ജയിച്ചാലും തോറ്റാലും നമുക്കൊരു ലാഭനഷ്ടമില്ലാത്ത, നാം ആസ്വദിക്കാനായി കാണുന്ന അകലെയുള്ള വെറും ഒരു കളിപോലും തോല്‍ക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല, അത് നമുക്കു സഹിക്കാന്‍ പറ്റുന്നില്ല. അതിനെ നേര്‍ക്കുനേര്‍ കണ്ട് ആ തോല്‍വിയെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ കഴിയുന്നില്ല. അതില്‍പോലും നമുക്ക് അവസാനനിമിഷംവരെ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് നാം ടി.വി ഓഫ് ചെയ്ത് എഴുന്നേറ്റുപോകുന്നത്. ഇങ്ങനെയുള്ള ഒരാള്‍ക്ക് സ്വന്തം ജീവിതത്തിലെ എത്ര തോല്‍വികളെ നേര്‍ക്കുനേരെനിന്ന് അഭിമുഖീകരിക്കാന്‍ കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം. കളികള്‍ക്കുമുന്നില്‍നിന്ന് ഒളിച്ചോടുന്നവര്‍ ജീവിതത്തില്‍നിന്നും ഒളിച്ചോടില്ളേ? ടി.വി നമുക്ക് ഓഫ് ചെയ്യാം. ജീവിതം ഓഫ് ചെയ്യാന്‍ പറ്റില്ലല്ളോ. അതുകൊണ്ട് ഇനി നമുക്ക് നിശ്ചയമായും നാം തോല്‍ക്കും എന്നുറപ്പുള്ള ചില കളികള്‍ കാണാം. അതിന്‍െറ മുന്നില്‍ സഹിഷ്ണുതയോടെ ഇരിക്കാം. നിര്‍മമതയോടെ നമ്മുടെ സ്വന്തം ടീം തോല്‍ക്കുന്നത് കണ്ടിരിക്കാം. ടീമുകളെ കാണാതെ കളികാണാം. അതിന്‍െറ മനോഹാരിതയും സുന്ദരനിമിഷങ്ങളും ആസ്വദിക്കാം. അതിലൂടെ നാം ജീവിതത്തിലേക്കുള്ള ഒരു പാഠമാണ് പഠിക്കുന്നതെങ്കിലോ.
ഒരുപക്ഷേ, ഈ മധ്യവേനലവധിക്കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാവുന്ന ഏറ്റവും നല്ല പാഠങ്ങളില്‍ ഒന്നാണിതെന്നു തോന്നുന്നു. ഒരു കമ്പ്യൂട്ടര്‍ കളിയുടെ മുന്നില്‍പോലും തോല്‍ക്കുന്നത് സഹിക്കാന്‍ കഴിയാതെ അസഹ്യതയോടെ എഴുന്നേറ്റു പോകുന്നവരാണവര്‍. തന്‍െറ ടീം കളി തോല്‍ക്കുന്നു എന്നു കാണുമ്പോള്‍ റിമോട്ട് സിനിമാചാനലുകളിലേക്ക് ഞെക്കുന്നവരാണവര്‍. അവരെ നമുക്ക് കുറച്ച് തോല്‍വികള്‍ നേരിടാന്‍ പഠിപ്പിക്കേണ്ടതുണ്ട്. ഇനിമുതല്‍ അവര്‍ അല്‍പനേരം തോല്‍ക്കുന്ന ചില കളികള്‍ കാണട്ടെ.

യമനിലെ സൈനിക ഇടപെടലും ശിയാ^സുന്നി ഭിന്നതകളും

Posted: 30 Mar 2015 06:40 PM PDT

Image: 

ചരിത്രം പരിഗണിച്ചാല്‍ ഇറാഖിലും അഫ്ഗാനിസ്താനിലുമെന്നപോലെ യമനിലും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാനിടയില്ളെന്നാണ് സൂചനയെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പാട്രിക് കോബേണ്‍

യമനില്‍ യുദ്ധത്തിനിറങ്ങുന്ന വിദേശ ശക്തികള്‍ പശ്ചാത്തപിക്കേണ്ടിവന്നതാണ് ചരിത്രം. സൗദി സഖ്യസേനയുടെ സൈനിക ഇടപെടല്‍ ഇപ്പോള്‍ വ്യോമാക്രമണം മാത്രമാണെങ്കിലും വൈകാതെ കരയാക്രമണവും ആരംഭിക്കുമെന്നാണ് സൂചന. സൈനിക നീക്കത്തിന്  ‘നിര്‍ണായക കൊടുങ്കാറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. യമനില്‍ സൗദി സഖ്യം കൊതിക്കുന്നത് പരിഗണിച്ചായിരിക്കണം, ഈ പേരിടല്‍. യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുമെന്ന് നോക്കിയാകാന്‍ തരമില്ല.
ചരിത്രം പരിഗണിച്ചാല്‍ ഇറാഖിലും അഫ്ഗാനിസ്താനിലുമെന്നപോലെ യമനിലും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാനിടയില്ല. രാഷ്ട്രീയ അധികാരം പല വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടതാണ് ഈ മൂന്നു രാജ്യങ്ങളുടെയും സവിശേഷത. എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ദീര്‍ഘ കാലത്തേക്ക് ഒന്നിപ്പിച്ചുനിര്‍ത്തല്‍ ഇവിടങ്ങളില്‍ ദുഷ്കരമാണ്. സൗദി പിന്തുണക്കുന്നത് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദിയെയാണ്. അദ്ദേഹം നേരിടുന്ന നാണംകെട്ട തോല്‍വി പക്ഷേ, ജനകീയ പിന്തുണ തീരെയില്ളെന്ന സൂചനയാണ് നല്‍കുന്നത്.
സൗദിയുടെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്‍െറയും പുതിയ ഇടപെടലിനു പിന്നില്‍ ഹൂതികള്‍ രാജ്യത്ത് സമ്പൂര്‍ണ ആധിപത്യം നേടുന്നത് തടഞ്ഞ് അധികാര സന്തുലനം നിലനിര്‍ത്തലായിരിക്കണം ലക്ഷ്യം.
പക്ഷേ, സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും ഇറാനെ ആശ്രയിച്ചുള്ള യുദ്ധമാണ്-മുമ്പൊന്നും അങ്ങനെയായിരുന്നില്ല-ഹൂതികള്‍ നടത്തുന്നതെങ്കില്‍ മാത്രമേ സൗദിയും ഗള്‍ഫ് സഹകരണ കൗണ്‍സിലും നടത്തുന്ന സൈനിക ഇടപെടലിന് എന്തെങ്കിലും ന്യായം പറയാനാകൂ.
സെയ്ദി വിഭാഗത്തില്‍പെട്ട ഹൂതികളെ തങ്ങളില്‍പെട്ടവരായി ഒരുകാലത്തും മറ്റു രാജ്യങ്ങളിലെ ശിയാ വിഭാഗങ്ങള്‍ പരിഗണിക്കാറില്ളെന്നതാണ് സത്യം. പക്ഷേ, ഹൂതികള്‍ക്കെതിരെ സുന്നിസഖ്യം രൂപവത്കരിക്കുക വഴി യമന്‍ പ്രശ്നത്തെ ആഗോളവത്കരിച്ച് ശിയാ-സുന്നി മാനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
പ്രശ്നത്തില്‍ യു.എസ് നിലപാടും സങ്കീര്‍ണതകളേറെയുള്ളതാണ്. യമന്‍ അല്‍ഖാഇദക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന നീക്കം വിജയമാണെന്നായിരുന്നു ഇതുവരെ വാഷിങ്ടണ്‍ പറഞ്ഞുകൊണ്ടിരുന്നത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ അല്‍ഖാഇദയുടെ പ്രധാന പ്രവര്‍ത്തകരെ തുടച്ചുനീക്കിയെന്നും അവകാശവാദമുയര്‍ന്നു. പക്ഷേ, രാജ്യത്തുണ്ടായിരുന്ന വലിയ ആയുധങ്ങളൊക്കെയും നശിപ്പിച്ച് സൈനികരെ ജിബൂട്ടിയിലെ യു.എസ് സൈനിക കേന്ദ്രത്തിലേക്ക് മാറ്റി യു.എസ് വാലുംചുരുട്ടി ഓടിയപ്പോഴാണ് ഈ വാദങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ലോകത്തിന് ബോധ്യംവന്നത്. രാജ്യത്തെ സുന്നി സേനയുടെ പ്രധാന ഭാഗമാണിന്ന് യമന്‍ അല്‍ഖാഇദ.
പശ്ചിമേഷ്യയിലുടനീളം യു.എസ് നയം വൈരുധ്യങ്ങളേറെയുള്ളതാണെന്നു തോന്നുന്നു. സുന്നി ശക്തികളെ പിന്തുണക്കുകയും ഇറാന്‍ സഖ്യകക്ഷികളെ എതിര്‍ക്കുകയുമാണ് യമനിലെങ്കില്‍, നേരെ തിരിച്ചാണ് ഇറാഖില്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബഗ്ദാദിന് 87 മൈല്‍ അകലെയുള്ള തിക്രീതിലെ ഐ.എസ് കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ ബോംബുവര്‍ഷം ആരംഭിച്ചത്. 20,000 ശിയാ മിലീഷ്യകളും 3,000 ഇറാഖ് സൈനികരും എണ്ണത്തില്‍ അത്രയൊന്നും വരാത്ത ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ഇവിടെ നാലാഴ്ചയായി പോരാട്ടം ശക്തമാണ്. ശിയാ മിലീഷ്യകള്‍ രംഗത്തുനിന്ന് താല്‍ക്കാലികമായി നിഷ്ക്രമിച്ചിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിലെ വിവരം. സത്യത്തില്‍ ഇറാന്‍ ശാസനകള്‍ നടപ്പാക്കുന്ന ശിയാ മിലീഷ്യ അമേരിക്കന്‍ പിന്തുണയോടെ നയിക്കുന്ന യുദ്ധമാണ് തിക്രീതിലേത്. രണ്ടു വിഭാഗങ്ങളും വിരുദ്ധ ചേരിയിലാണെങ്കിലും.
പരമമായി, യു.എസിന് ഇതല്ലാതെ മറ്റു പോംവഴികളില്ളെന്നതാണ് സത്യം. ഐ.എസ് വിരുദ്ധ സഖ്യത്തെ തുണക്കാതിരുന്നാല്‍ അതിന്‍െറ പ്രയോജനം ഐ.എസിനു മാത്രമാകും. ഇക്കാര്യത്തില്‍ കണക്കുകള്‍ കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. 1,00,000-1,20,000 ശിയാ മിലീഷ്യകളുണ്ട് ഇറാഖില്‍. യുദ്ധ സജ്ജരായ യഥാര്‍ഥ സൈനികരാകട്ടെ 12 ബ്രിഗേഡു മാത്രം- അഥവാ, 48,000 പേര്‍. ഐ.എസ് പുതുതായി കീഴടക്കുന്ന സ്ഥലങ്ങളില്‍നിന്ന് വന്‍തോതില്‍ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ആളെ ചേര്‍ക്കുന്നതിനാല്‍ അവരുടെ അംഗസംഖ്യ ഒരുലക്ഷത്തിനു മേലാണ്. ഇറാഖ് സൈന്യത്തെയും കുര്‍ദ് പെഷ്മര്‍ഗകളെയും മാത്രമാണ് യു.എസ് ആശ്രയിക്കുന്നതെങ്കില്‍ പണിപാളും.
എങ്കില്‍, എന്തിനാണ് ഒടുവില്‍ തിക്രീതില്‍ യു.എസ് വ്യോമാക്രമണം നടത്താന്‍ തീരുമാനിച്ചത്. ഒന്നാമതായി, ഈയാഴ്ച ബഗ്ദാദ് സര്‍ക്കാര്‍ ഒൗദ്യോഗികമായി ആദ്യമുന്നയിച്ച ആവശ്യമതാണ്. കഴിഞ്ഞവര്‍ഷം കൊബാനിയില്‍ ചെയ്തപോലെ തിക്രീതില്‍ ഇനിയും ഐ.എസ് ആധിപത്യം വേണ്ടെന്ന് അമേരിക്ക തീരുമാനിച്ചിരിക്കാം. രണ്ടാമതായി, പട്ടണം ഐ.എസില്‍നിന്ന് തിരിച്ചുകിട്ടിയാല്‍ അതിന്‍െറ സമ്പൂര്‍ണ ക്രെഡിറ്റ് ശിയാ മിലീഷ്യക്കു മാത്രമാകരുത്.
ഐ.എസിനു മുന്നില്‍ ദയനീയമായി തോറ്റമ്പിയ ഇറാഖ് സേനക്ക് ആത്മവിശ്വാസം പകരാനും യു.എസ് ലക്ഷ്യമിട്ടു കാണണം. 2014ല്‍ ഫലൂജ നഷ്ടമായ ശേഷം ഒരു ചെറിയ പട്ടണം പോലും ഇറാഖ് സേന ഇതുവരെ തിരിച്ചുപിടിച്ചിട്ടില്ല. എന്നാല്‍, ശിയാ മിലീഷ്യകള്‍ക്ക് അതു സാധ്യമായിട്ടുണ്ട് താനും.
കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഐ.എസ് കേന്ദ്രങ്ങളില്‍ 2,500 തവണ ആക്രമണം നടത്തിയിട്ടും താവളങ്ങളൊന്നും തിരിച്ചുപിടിക്കാനായിട്ടില്ളെന്നതും ഓര്‍ക്കണം. വ്യോമാക്രമണങ്ങള്‍ ഐ.എസിനെ തകര്‍ത്തിട്ടുണ്ടാകും പക്ഷേ, അതിന്‍െറ അടയാളങ്ങളൊന്നും പ്രകടമല്ല.

(കടപ്പാട്: ദി ഇന്‍ഡിപ്പെന്‍ഡന്‍റ്)

Monday, March 30, 2015

മക്കല്ലം നായകന്‍; ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാരില്ല Madhyamam News Feeds

മക്കല്ലം നായകന്‍; ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാരില്ല Madhyamam News Feeds

Link to

മക്കല്ലം നായകന്‍; ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാരില്ല

Posted: 30 Mar 2015 12:35 AM PDT

Image: 

ദുബൈ: ലോകകപ്പ് ക്രിക്കറ്റിന്‍െറ ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റെങ്കിലും ഐ.സി.സി തയാറാക്കിയ ലോകകപ്പ് ഇലവനില്‍ കൂടുതലും ന്യൂസിലന്‍ഡ് താരങ്ങള്‍. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ഉള്‍പ്പെടെ അഞ്ച് ന്യൂസിലന്‍ഡ് താരങ്ങളാണ് ലോക ഇലവനില്‍ സ്ഥാനംപിടിച്ചത്. മക്കല്ലം തന്നെയാണ് ലോക ഇലവന്‍െറയും ക്യാപ്റ്റന്‍. അതേസമയം ഐ.സി.സി ലോകകപ്പ് ഇലവനില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടംകിട്ടിയില്ല.

മക്കല്ലം കൂടാതെ കോറി ആന്‍ഡേഴ്സണ്‍, ട്രെന്‍റ് ബൗള്‍ട്ട്, മാര്‍ട്ടിന്‍ ഗുപ്ട്ടില്‍, ഡാനിയല്‍ വെട്ടോറി എന്നിവരാണ് ന്യൂസിലന്‍ഡ് നിരയില്‍ നിന്ന് ലോക ഇലവനിലത്തെിയത്. ആസ്ട്രേലിയന്‍ ടീമില്‍ നിന്ന് ഗ്ളെന്‍ മാക്സ് വെല്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരും സൗത്ത് ആഫ്രിക്കന്‍ ടീമില്‍ നിന്ന് ഡിവില്ലിയേഴ്സും മോണി മോര്‍ക്കലും ലോക ഇലവനിലെ ത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി  ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും ടീമില്‍ ഇടംപിടിച്ചു. സിംബാബ്വെുടെ ബ്രണ്ടന്‍ ടെയ്ലറാണ് പന്ത്രണ്ടാമന്‍.

ലോകകപ്പിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ വിദഗ്ധ സംഘമാണ് ടീമിനെ തെരഞ്ഞെടുത്തത്. മക്കല്ലത്തിന്‍െറ ആക്രമണസ്വഭാവമുള്ളതും പ്രചോദനകരവുമായ നേതൃത്വമാണ് ന്യൂസിലന്‍ഡിനെ ഫൈനലില്‍ എത്തിച്ചതെന്ന് ഐ.സി.സി പ്രസ്താവനയില്‍ വ്യക്തമാക്കി. ഒമ്പത് കളികളില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറിയടക്കം മക്കല്ലം 328 റണ്‍സ് നേടിയിരുന്നു.

വൈ ഫൈ വന്നില്ല; നഗരസൗന്ദര്യവത്കരണം നടന്നില്ല

Posted: 30 Mar 2015 12:01 AM PDT

മലപ്പുറം: നഗരത്തിലെ പ്രധാന ജങ്ഷനുകള്‍ മോടിപിടിപ്പിക്കലും സൗജന്യ വൈ-ഫൈ പദ്ധതിയും ഇനിയും യാഥാര്‍ഥ്യമായില്ല. മാര്‍ച്ച് പകുതിയോടെ യാഥാര്‍ഥ്യമാകുമെന്ന് നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ച രണ്ട് പദ്ധതികളാണ് ഇനിയും നടപ്പാകാത്തത്. നഗരസഭയുടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച സ്വപ്ന പദ്ധതിയാണ് മലപ്പുറം നഗരപരിധിയില്‍ സൗജന്യവൈ-ഫൈ. സംസ്ഥാന സര്‍ക്കാറിന്‍െറ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് റെയില്‍ടെല്‍ ആയിരുന്നു സാങ്കേതികസഹായം നല്‍കിയത്. മാര്‍ച്ച് പകുതിയോടെ ആദ്യഘട്ടം നടപ്പാകുമെന്നായിരുന്നു നഗരസഭാ അധികൃതരുടെ വാഗ്ദാനം.
മാസം അവസാനിക്കായിരിക്കെ പദ്ധതി ആദ്യഘട്ടം ആരംഭിക്കാന്‍ പോലുമായിട്ടില്ല. 26 ലക്ഷം രൂപ ചെലവിലാണ് നഗരത്തിലെ പ്രധാന ജങ്ഷനുകള്‍ മോടി പിടിപ്പിക്കാന്‍ അധികൃതര്‍ പദ്ധതി തയാറാക്കിയത്. കോട്ടപ്പടി, കിഴക്കത്തേല, കാവുങ്ങല്‍ ജങ്ഷനുകളാണ് സൗന്ദര്യവത്കരണപദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കോട്ടപ്പടി ജങ്ഷന് 13 ലക്ഷവും കിഴക്കത്തേലക്ക് 11 ലക്ഷവും കാവുങല്‍ ജങ്ഷന് രണ്ട് ലക്ഷവുമാണ് ചെലവ് കണക്കാക്കിയത്.
നഗരസഭ തയാറാക്കിയ പ്ളാന്‍ പ്രകാരം സ്വകാര്യ സ്ഥാപനങ്ങളാണ് സൗന്ദര്യവത്കരണത്തിനായി മുന്നോട്ടുവന്നത്. മാര്‍ച്ച് ഒന്നിന് തുടങ്ങിയ നിര്‍മാണപ്രവൃത്തി മൂന്നാഴ്ചക്കകം പൂര്‍ത്തിയാകുമെന്നായിരുന്നു നഗരസഭാ ചെയര്‍മാന്‍െറ പ്രഖ്യാപനം. മൂന്ന് സ്ഥലങ്ങളില്‍ നിര്‍മാണപ്രവൃത്തി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം നിര്‍ത്തിവെക്കുകയായിരുന്നു. രാത്രി പത്തിനുശേഷം പ്രവൃത്തികള്‍ നടത്തുമെന്നുമായിരുന്നു പ്രഖ്യാപനം.
ജങ്ഷനുകള്‍ക്കൊപ്പം മലപ്പുറം പൊലീസ് സ്റ്റേഷന് മുന്നിലും സൗന്ദര്യവത്കരണപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി സ്റ്റേഷന് മുന്നില്‍ പിടിച്ചിട്ട വാഹനങ്ങള്‍ കലക്ടര്‍ ഉള്‍പ്പെട്ട് മാറ്റിയെങ്കിലും പ്രവൃത്തി ആരംഭിക്കാനായില്ല. നേരത്തെ, കൗണ്‍സിലിലെടുത്ത തീരുമാനപ്രകാരമാണ് പ്രധാന ജങ്ഷനുകള്‍ സൗന്ദര്യവത്കരിക്കുന്നത്.

കൊക്കെയ്ന്‍ കേസ്: അഞ്ചുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

Posted: 29 Mar 2015 11:55 PM PDT

Image: 

കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള ആദ്യ അഞ്ച് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണു ജാമ്യം അനുവദിച്ചത്.
പ്രതികളെല്ലാവരും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, ആഴ്ചയിലൊരു ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, ഒന്നാം പ്രതി രേഷ്മ രംഗസ്വാമി എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നത് മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ളെന്നും കോടതി അറിയിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച രാവിലെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ സി.ഐ  ഫ്രാന്‍സിസ് ഷെല്‍ബിയാണ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നിശാ പാര്‍ട്ടികളില്‍ വില്‍ക്കുന്നതിനു വേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊക്കെയ്ന്‍ കൈവശം വെക്കല്‍, ഉപയോഗിക്കല്‍, വില്‍പന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ക്കു മയക്കുമരുന്നു ഗോവയില്‍ നിന്നത്തെിച്ചു നല്‍കിയ നൈജീരിയന്‍ സ്വദേശി കോളിന്‍സ്, കോളിന്‍സിനെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിയുമായി പരിചയപ്പെടുത്തിയ പൃഥ്വീരാജ്, പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുക.

കര്‍ഷകര്‍ പ്രതിസന്ധിയില്‍; കുടിവെള്ളക്ഷാമം രൂക്ഷം

Posted: 29 Mar 2015 11:53 PM PDT

ഉള്ള്യേരി: കുറ്റ്യാടി ജലസേചനപദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാല്‍ വഴിയുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് കര്‍ഷകരെ ദുരിതത്തിലാക്കി. കനാല്‍ ജലത്തെ ആശ്രയിച്ചിരുന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി.
കനാല്‍ തുറക്കുന്നതിനു മുന്നോടിയായി ജനുവരിയോടെ പൂര്‍ത്തീകരിക്കേണ്ട അറ്റകുറ്റപ്പണികളും ശുചീകരണവും സമയബന്ധിതമായി നടത്താതിരുന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കഴിഞ്ഞമാസം കനാല്‍ തുറന്നപ്പോള്‍ പലയിടത്തും ചോര്‍ച്ചയും ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. സാധാരണ കനാല്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി കനാല്‍ ശുചീകരിക്കാറുണ്ടായിരുന്നു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ ഇത്തവണ അതുണ്ടായില്ല. തുടര്‍ന്ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജലവിതരണം നിര്‍ത്തി തൊഴിലുറപ്പില്‍പെടുത്തി കനാല്‍ ശുചീകരിക്കാന്‍ തീരുമാനിച്ചത്. ഇതത്തേുടര്‍ന്ന് ഈ മാസം 14 മുതല്‍ ഒരാഴ്ച കനാല്‍ അടക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, ഇന്നലെവരെ ഈ ഭാഗങ്ങളില്‍ വെള്ളമത്തെിയിട്ടില്ല.
ചില പഞ്ചായത്തുകളിലെ പണി പൂര്‍ത്തിയാകാത്തതാണ് കാരണമായി പറയുന്നത്. ഇതത്തേുടര്‍ന്ന് പ്രധാന കനാലിനൊപ്പം പൂനത്ത്, നാറാത്ത്, ചീക്കിലോട്, എടക്കര, പാവണ്ടൂര്‍ തുടങ്ങിയ കൈകനാലുകളിലും വെള്ളം കിട്ടുന്നില്ല. ഇത് നിരവധി പച്ചക്കറി കര്‍ഷകരെ ദുരിതത്തിലാക്കി.
കനാല്‍ ജലം പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. ജില്ലയില്‍തന്നെ കൂടുതല്‍ പച്ചക്കറി കൃഷിചെയ്യുന്ന പാവണ്ടൂര്‍, എടക്കര, കാക്കൂര്‍, പട്ടര്‍ പാലം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ ഇതുമൂലം ഏറെ പ്രയാസത്തിലാണ്. വാഴ, നെല്‍ കര്‍ഷകരും ബുദ്ധിമുട്ടിലാണ്. കനാല്‍ അടച്ചതോടെ 32 കിലോമീറ്റര്‍ ദൂരത്തില്‍ കിണറുകളിലും മറ്റു ജലാശയങ്ങളിലും ജലനിരപ്പ് ഗണ്യമായി താഴുകയും ചെയ്തു.
നേരത്തേ കനല്‍ തുറന്നപ്പോള്‍തന്നെ സൈഫണ്‍ ചോര്‍ച്ചയും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതും കാരണം അളവ് കുറച്ചാണ് വെള്ള ഒഴുക്കിയിരുന്നത്. ഏതായാലും ബന്ധപ്പെട്ട വകുപ്പുകള്‍ കാണിച്ച അനാസ്ഥ കര്‍ഷകരെയാണ് ഏറെ വലച്ചിരിക്കുന്നത്.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം: ഗണേഷ്കുമാര്‍ ഹാജരായി

Posted: 29 Mar 2015 11:53 PM PDT

Image: 

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍െറ ഓഫീസിനെതിരായി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ തെളിവ് സമര്‍പ്പിച്ചു. ലോകായുക്തക്ക് മുന്നില്‍ ഹാജരായാണ് ഗണേഷ് തെളിവുകള്‍ ഹാജരാക്കിയത്. രേഖകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സമയം നല്‍കണമെന്നും മന്ത്രിയുടെ സ്വത്ത് വിവരത്തെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. നേരത്തെ മന്ത്രിയുടെ ഓഫീസിനെതിരെ മാത്രമായിരുന്നു ഗണേഷ് ആരോപണം ഉന്നയിച്ചത്.

വിശദമായ സത്യവാങ്മൂലം ഏപ്രില്‍ 16ന് മുമ്പ് ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. നേരത്തെ ലോകായുക്തക്ക് മുമ്പില്‍ ഹാജരായ ഗണേഷിനോട് മാര്‍ച്ച് 31നകം തെളിവ് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആദ്യം പാലക്കാട്ട് ഒരു യോഗത്തിലും പിന്നീട് നിയമസഭയിലുമായിരുന്നു ഗണേഷ് ആരോപണം ഉന്നയിച്ചത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുവെന്നായിരുന്നു ആരോപണം. ആരോപണം പിന്നീട് പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു.
 

യമനിലെ ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നു, ഉടനെ രക്ഷപ്പെടുത്തണം

Posted: 29 Mar 2015 10:14 PM PDT

Image: 

ദോഹ: യമനിലെ നില അനുദിനം വഷളാവുകയാണെന്നും അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ അടിയന്തരമായി രക്ഷിക്കാന്‍ ഗവണ്‍മെന്‍റ് ഇടപെടണമെന്നും യമനില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ തമിഴ്നാട് മധുര സ്വദേശി ഇബ്രാഹീം ബാഷ പറഞ്ഞു. സണ്‍ ഫാര്‍മയുടെ കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ കണ്‍ട്രി മാനേജരായിരുന്ന ഇദ്ദേഹമടക്കം നൂറോളം പേരാണ് കഴിഞ്ഞ ദിവസം ജിബൂട്ടി വഴി ഖത്തറിലത്തെിയത്. ഇന്നലെ രാത്രിയുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ചെന്നെയിലേക്ക് തിരിച്ചു.
പാര്‍പ്പിട കേന്ദ്രങ്ങളില്‍ കാര്യമായ ആക്രമണങ്ങളില്ളെങ്കിലും കനത്ത ഭീതിയിലാണ് ഇന്ത്യക്കാരടക്കമുള്ള വിദേശികളും കഴിയുന്നതെന്ന് അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഓരോ ദിവസവും കാര്യങ്ങള്‍ മോശമായി വരികയാണ്. ദിവസേന നിരവധി പേരാണ് കൊല്ലപ്പെടുന്നത്. രാജ്യത്തിന്‍െറ ഭൂരിഭാഗം പ്രദേശിവും ഹൂത്തികള്‍ കയ്യടക്കിയിരിക്കുകയാണ്. സൗദി സഖ്യ സേനയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കുറെ പ്രദേശങ്ങള്‍ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ രാത്രികളിലും പിറ്റേ ദിവസം എന്താവുമെന്ന ആശങ്കയിലാണ് ഇന്ത്യക്കാരടക്കമുള്ളവര്‍. ഒട്ടേറെ മലയാളികളും ഇക്കൂട്ടത്തിലുണ്ട്.
പാകിസ്താന്‍ എംബസി ഇടപെട്ട് കഴിഞ്ഞ ദിവസം 600 പാകിസ്താനികളെ വിമാനം വഴി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹുദൈദ വഴിയാണ് ഇത്രയും പേരെ രക്ഷിച്ചത്.
എന്നാല്‍, വ്യോമമാര്‍ഗം രക്ഷപ്പെടുന്നത് സുരക്ഷിതമല്ളെന്ന കണക്കുകൂട്ടിലിലാണ് ഇന്ത്യന്‍  ഗവണ്‍മെന്‍റ് കപ്പല്‍ അയക്കുന്നത്. എണ്ണ മേഖലയില്‍ ജോലി ചെയ്യുന്ന ലബനാന്‍, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് തിരിച്ചുപോയി.
താന്‍ ജോലി ചെയ്യുന്ന കമ്പനി മുന്‍കയ്യെടുത്തതിനാലാണ് പെട്ടെന്ന് തന്നെ തിരിക്കാനായത്. എംബസി അധികൃതരുടെ സഹായവും നിര്‍ണായകമായി. യമനില്‍ ഏകദേശം 3,500 ഓളം ഇന്ത്യക്കാരുണ്ടെന്നാണ് ഗവണ്‍മെന്‍റിന്‍െറ കണക്ക്. എന്നാല്‍, യഥാര്‍ഥ സംഖ്യ ഇതിന്‍െറ ഇരട്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. നഴ്സുമാരടക്കം മലയാളികളും ഒട്ടേറെ പേരുണ്ട്.
ഇവരില്‍ ചിലര്‍ക്ക് തിരിച്ചുപോകാന്‍ ആശുപത്രി മാനേജ്മെന്‍റുകള്‍ പാസ്പോര്‍ട്ട് നല്‍കുന്നില്ളെന്ന പ്രശ്നമുയര്‍ന്നിരുന്നു. എന്നാല്‍, ഇതിന് എംബസ അധികൃതര്‍ ഇടപെട്ട് പരിഹാരം കണ്ടിട്ടുണ്ട്. എംബസി ജീവനക്കാര്‍ നല്ല സേവനമാണ് കാഴ്ചവെക്കുന്നത്. ദിവസേനയുള്ള ഫൈ്ളറ്റ് വിവരങ്ങളും എത്ര സീറ്റുകളുണ്ട് എന്നതുമെല്ലാം ഇന്ത്യക്കാരെ അറിയിക്കുന്നുണ്ട്. എന്നാല്‍, കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലത്തെിക്കുന്നതിനാണ് ഗവണ്‍മെന്‍റ് മുന്‍ഗണന നല്‍കേണ്ടത്. തിരിച്ചുപോരാന്‍ താല്‍പര്യമുള്ളവരുടെ വിവരങ്ങള്‍ എംബസി ശേഖരിക്കുന്നുണ്ട്. ഇതനുസരിച്ചായിരിക്കും ഇന്ത്യന്‍ കപ്പലുകളില്‍ ആളുകളെ കയറ്റിവിടുന്നത്. എന്നാല്‍, കപ്പലുകള്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ എത്തുകയുള്ളൂ എന്നതാണ് ആശങ്കയിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 

രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി; യമനിലേക്ക് ഇന്ത്യ വിമാനമയച്ചു

Posted: 29 Mar 2015 09:13 PM PDT

Image: 

കൊച്ചി: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ദോഹ വഴി ഖത്തര്‍ എയര്‍വേഴ്സിലാണ് ഇവര്‍ നാട്ടില്‍ എത്തിയത്.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സ്വന്തം ചെലവിലാണ് എത്തിയതെന്ന് ലിജോ പറഞ്ഞു. യമനിലെ സ്ഥിതി വളരെ മോശമാണ്. തലസ്ഥാനമായ സന്‍ആ വിമതരുടെ നിയന്ത്രണത്തിലാണ്. രാത്രിയിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. മലയാളികളടക്കം ഇന്ത്യക്കാര്‍ ഭീതിയിലാണ്. എല്ലാവരും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണെന്നും ലിജോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൂതികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും യമനിലുള്ളവരുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട കാര്യമി െല്ലന്നും ജേക്കബ് കോര അറിയിച്ചു. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി നാട്ടില്‍ തിരിച്ചത്തെിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് റൂബന്‍ എത്തിയത്.

അതേസമയം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ അയക്കുന്ന വിമാനം സന്‍ആയിലേക്ക് പുറപ്പെട്ടു. 180 സീറ്റുള്ള എയര്‍ബസ് എ320 വിമാനമാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മസ്കറ്റ് വഴിയാണ് വിമാനം സന്‍ആയിലേക്ക് പോകുന്നത്. ദിവസം മൂന്നു മണിക്കൂര്‍ വിമാനം പറത്താന്‍ സൗദി അനുവദിച്ചതിനെ തുടര്‍ന്നാണ് വിമാനം വഴി ഇന്ത്യക്കാരെ എത്തിക്കാന്‍ സാധിക്കുന്നത്. അനുമതി ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ രണ്ട് കപ്പലുകളും യമനിലേക്ക് പുറപ്പെട്ടിരുന്നു. 1500 പേരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാണിത്.

സിറിയ സഹായ ഉച്ചകോടി : പ്രതീക്ഷയോടെ ഐക്യരാഷ്ട്രസഭ

Posted: 29 Mar 2015 09:07 PM PDT

Image: 

കുവൈത്ത് സിറ്റി: സിറിയയില്‍ അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തര പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തും അഭയാര്‍ഥികളായി തുടരുന്ന ലക്ഷക്കണക്കിന് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടി (ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) ചൊവ്വാഴ്ച കുവൈത്തില്‍ നടക്കാനിരിക്കെ ഐക്യരാഷ്ട്രസഭ പ്രതീക്ഷയില്‍.
840 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന പ്രത്യാശയിലാണ് യു.എന്‍.
സിറിയന്‍ പ്രതിസന്ധി ലോകം കരുതുന്നതിനെക്കാള്‍ ഏറെ ആഴമുള്ളതാണെന്നും അതിന്‍െറ പ്രത്യാഘാതമനുഭവിക്കുന്നവരുടെ ദുരിതം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ളെന്നും അവരെ സഹായിക്കാനുള്ള എല്ലാ വഴികളും ആരായുക മാത്രമാണ് ലോകരാജ്യങ്ങള്‍ക്ക് ചെയ്യാനുള്ളതെന്നും ഉച്ചകോടിക്ക് മുന്നോടിയായി സിറിയയിലെ യു.എന്‍ റസിഡന്‍റ് ഹ്യുമാനിറ്റേറിയന്‍ കോഓഡിനേറ്റര്‍ യഅ്ഖൂബ് അല്‍ഹില്ളോയും സിറിയന്‍ ക്രൈസിസ് റീജനല്‍ ഹ്യുമാനിറ്റേറിയന്‍ കോഓഡിനേറ്റര്‍ കെവിന്‍ കെന്നഡിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഓരോ വര്‍ഷവും സിറിയയിലെ ദുരന്തത്തിന്‍െറ വ്യാപ്തി വര്‍ധിക്കുകയാണ്. സിറിയന്‍ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് വീട് നഷ്ടമായി. സിറിയക്കകത്ത് അഭയാര്‍ഥികളായവരുടെ എണ്ണം 76 ലക്ഷവും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയവരുടെ എണ്ണം 39 ലക്ഷവും കഴിഞ്ഞു. കൂടാതെ, രാജ്യത്ത് 4,40,000ത്തോളം പേര്‍ ഉപരോധത്തിലാണ് ജീവിതം തള്ളിനീക്കുന്നത് -കെന്നഡിയും അല്‍ഹില്ളോയും വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ രക്ഷാസമിതി  2139, 2165, 2191 നമ്പര്‍ പ്രമേയങ്ങളിലൂടെ പലവട്ടം ആവശ്യപ്പെട്ടിട്ടും സഹായം ആവശ്യമായ ജനങ്ങള്‍ക്ക് അതത്തെിക്കാന്‍ സുരക്ഷിതമായ മാര്‍ഗമൊരുക്കാന്‍ സിറിയന്‍ ഭരണകൂടം തയാറായിട്ടില്ല. സിറിയന്‍ പ്രതിസന്ധിക്കിടെ 42 സിറിയന്‍ അറബ് റെഡ്ക്രസന്‍റ് പ്രവര്‍ത്തകരടക്കം 72 ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത് -പ്രസ്താവനയില്‍ പറഞ്ഞു.
 യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ദ കോഓഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്താണ് തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കുവൈത്തില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹാണ് പ്രധാന ഉച്ചകോടി ഉദ്ഘാടനം ചെയ്യുക.
 തുടര്‍ന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംസാരിക്കും. ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓഡിനേറ്ററും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വലേറി ആമോസ്, യു.എന്‍ ഹൈകമീഷണര്‍ ഫോര്‍ റഫ്യൂജീസ് അന്‍േറാണിയോ ഗുട്ടിറെസ്, യുനൈറ്റഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ളാര്‍ക് തുടങ്ങിയവരും ആദ്യ സെഷനില്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
രണ്ടാം സെഷനില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സിറിയയെ സഹായിക്കാനുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും. 78 രാഷ്ട്രങ്ങളുടെയും 40 സംഘടനകളുടെയും പ്രതിനിധികളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.
 

രാജ്യത്ത് ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്

Posted: 29 Mar 2015 09:02 PM PDT

Image: 

മസ്കത്ത്: വേനല്‍ക്കാലത്തിന് മുന്നോടിയായി രാജ്യത്ത് ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. മസ്കത്തില്‍ അടക്കം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി കടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.  
ആകാശം തെളിഞ്ഞതായിരിക്കുമെങ്കിലും അല്‍ഹജര്‍ പര്‍വതനിരകളിലും പരിസരത്തും മേഘങ്ങള്‍ രൂപപ്പെടാനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ശര്‍ഖിയ, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ പുലര്‍ച്ചെ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടാനിടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സൂര്‍, ഇബ്രി, ഹൈമ തുടങ്ങിയ സ്ഥലങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് കടന്നിട്ടുണ്ട്.  ഏപ്രില്‍ പകുതിയോടെയാണ് സാധാരണ രാജ്യത്ത് വേനല്‍ക്കാലം തുടങ്ങുക. ഒക്ടോബര്‍ പകുതി വരെ ഉഷ്ണകാലം തുടരും. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഉയര്‍ന്ന താപനില അനുഭവപ്പെടുന്നത്.
ഈ സമയങ്ങളില്‍ നിര്‍മാണത്തൊഴിലാളികള്‍ അടക്കം പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ ഒഴിവുസമയം അനുവദിക്കാറുണ്ട്. ചൂട് വര്‍ധിക്കുന്നതോടെ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സിലെ പ്രാദേശിക തെരഞ്ഞെടുപ്പ്: സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടി

Posted: 29 Mar 2015 08:02 PM PDT

Image: 

പാരിസ്: ഫ്രാന്‍സിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്‍റ് നികോളസ് സര്‍കോസിയുടെ യു.എം.പി അടക്കമുള്ള വലതുപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നേറ്റം. വലതുപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ടത് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലാന്‍ഡെ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് കക്ഷികള്‍ക്കാണ്. മാരിനെ ലെ പെന്നിന്‍െറ നാഷണല്‍ ഫ്രണ്ടും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ എടുത്ത തീവ്ര വലതുപക്ഷ കക്ഷിയാണ് നാഷണല്‍ ഫ്രണ്ട്. 2017ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

റിപബ്ളിക്കന്‍ മൂല്യങ്ങളെ സ്നേഹിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ മാനുവല്‍ വാള്‍സ് പറഞ്ഞു. കാലഹരണപ്പെട്ട സോഷ്യലിസം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് നികോളസ് സര്‍കോസി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വന്നതിന് ശേഷം അണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു സര്‍കോസി. കഴിഞ്ഞ മൂന്ന് വര്‍ഷം ഇവര്‍ രാജ്യം നശിപ്പിക്കുകയായിരുന്നുവെന്നും സര്‍കോസി കുറ്റപ്പടുത്തി.

മേഖലയിലെ പ്രശ്നപരിഹാരത്തിന് റഷ്യയുടെ നിര്‍ദേശം അസ്വീകാര്യം -സൗദി

Posted: 29 Mar 2015 07:51 PM PDT

Image: 

റിയാദ്: പശ്ചിമേഷ്യയിലെ പ്രശ്നപരിഹാരത്തിന് റഷ്യന്‍ പ്രസഡിന്‍റ് വ്ളാദിമിര്‍ പുടിന്‍െറ നിര്‍ദേശം അസ്വീകാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍ പറഞ്ഞു. കെയ്റോയില്‍ അറബ് ലീഗ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി റഷ്യന്‍ പ്രസിഡന്‍റിനെതിരെ ആഞ്ഞടിച്ചത്. മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധി സൃഷ്ടിക്കുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രത്യക്ഷപങ്ക് വഹിക്കുന്ന റഷ്യക്ക് ഇത്തരം നിര്‍ദേശവും പ്രശ്നപരിഹാരവും മുന്നോട്ടുവെക്കാന്‍ ധാര്‍മികയോഗ്യതയില്ളെന്ന് അമീര്‍ സുഊദ് അല്‍ഫൈസല്‍ പറഞ്ഞു. അറബ് ലീഗ് ഉച്ചകോടിയുടെ സമാപനസമ്മേളനത്തില്‍ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ നിര്‍ദേശപ്രകാരമാണ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ മുഹമ്മദ് ഹുലിയ്യ് റഷ്യന്‍ പ്രസിഡന്‍റിന്‍െറ സന്ദേശം സമ്മേളനത്തില്‍ വായിച്ചത്. ‘തങ്ങള്‍ അറബ് ജനതയോടൊപ്പം നില്‍ക്കുമെന്നും അവരുടെ ഭാവി താല്‍പര്യങ്ങള്‍ നേടാനും ആഭ്യന്തരപ്രശ്നങ്ങള്‍ സമാധാനപരമായി വിദേശ ഇടപെടല്‍ കൂടാതെ പരിഹരിക്കാനും ആവശ്യമായ പിന്തുണ നല്‍കുമെന്നും’ പുടിന്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ഈ സന്ദേശം പുടിനെതിരെ സൗദി വിദേശകാര്യ മന്ത്രിയുടെ കടുത്ത വിമര്‍ശത്തിന് കാരണമായി. മേഖലയിലെ പ്രശ്നത്തെക്കുറിച്ചും അതിനുള്ള പരിഹാരത്തെക്കുറിച്ചും നിര്‍ദേശിക്കുന്ന റഷ്യയാണ് സിറിയന്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ ഭരണകൂടത്തിന് ആവശ്യത്തിലധികം ആയുധസഹായം നല്‍കുന്നതെന്നു അമീര്‍ സുഊദ് അല്‍ഫൈസല്‍ തുറന്നടിച്ചു. റഷ്യ നിലപാട് മാറ്റുകയും സന്ദേശം അതനുസരിച്ച് തിരുത്തുകയും ചെയ്യാത്ത കാലത്തോളം ഇത്തരം നിര്‍ദേശം സ്വീകാര്യമല്ളെന്നും സൗദി വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു; പവന് 19,920

Posted: 29 Mar 2015 07:45 PM PDT

Image: 

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. 10 രൂപ കുറഞ്ഞ് 2,490 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്‍െറ വില. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 20,080ല്‍ നിന്ന് 80 രൂപ കുറഞ്ഞ് ശനിയാഴ്ച 20,000ല്‍ എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

‘ആപ്’ ക്രൂരമായി പരിഹസിക്കുന്നതാരെ?

Posted: 29 Mar 2015 07:00 PM PDT

Image: 

ആം ആദ്മി പാര്‍ട്ടി രണ്ടു വര്‍ഷത്തിനകം തിരോഭവിക്കുമെന്ന് ജ്യോതിഷി പ്രസ്താവിച്ചിരിക്കുന്നു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ജ്യോതിഷിയുടെയൊന്നും സഹായമില്ലാതെതന്നെ പാര്‍ട്ടിയുടെ ഭാവി ആര്‍ക്കും പ്രവചിക്കാനാവും. ആം ആദ്മി രൂപവത്കരണത്തിന് മുന്‍കൈയെടുക്കുകയും രാഷ്ട്രീയ പ്രത്യയശാസ്ത്രാടിത്തറയും ശാസ്ത്രീയമായ പ്രവര്‍ത്തനരീതിയും ചിട്ടപ്പെടുത്തുകയും ചെയ്ത പ്രഫ. യോഗേന്ദ്രയാദവ്, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുതിര്‍ന്ന നേതാക്കളായ പ്രഫ. അനന്തകുമാര്‍, അമിത് ഝാ എന്നിവരെ ശനിയാഴ്ച ദേശീയ നിര്‍വാഹകസമിതിയില്‍നിന്നു പുറത്താക്കിയിരിക്കുന്നു. പാര്‍ട്ടി നേതൃത്വം ഏകാധിപത്യപ്രവണതയിലേക്കു നീങ്ങുന്നതിനെ ചെറുക്കുകയാണ്  ചെയ്തതെന്ന് പുറത്തായവര്‍ പറയുമ്പോള്‍ പാര്‍ട്ടിയെ ശിഥിലീകരിക്കാന്‍ ശ്രമിച്ചതാണ് കുറ്റമെന്ന് നേതാവ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തെ പിന്തുണക്കുന്നവരും പറയുന്നു. ഇരുകൂട്ടരുടെയും ആരോപണങ്ങള്‍ ശരിവെക്കുന്നതൊന്നു തന്നെ. അഥവാ, ഏതു ജീര്‍ണതക്കെതിരായ വേറിട്ട ശബ്ദവും ശ്രമവുമായാണോ ആം ആദ്മി പാര്‍ട്ടി രൂപംകൊണ്ടത് ആ ജീര്‍ണത നന്നേ ചുരുങ്ങിയ കാലയളവിനുള്ളില്‍ അതിനെ പിടികൂടിയിരിക്കുന്നു. ഭരണക്കാരുടെ അധികാരനിര്‍വഹണരീതിയും പ്രതിപക്ഷത്തിന്‍െറ ഇടപെടലുകളും സുതാര്യമാകുന്നില്ളെന്നും രാഷ്ട്രീയനിക്ഷിപ്ത താല്‍പര്യങ്ങളെ ചെറുക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെ തുറന്ന പുസ്തകമായിരിക്കണമെന്നുമുള്ള ആശയം സമര്‍പ്പിക്കുകയും അത് നടപ്പാക്കാമെന്ന് തെളിയിക്കുകയും ചെയ്തതു തന്നെയാണ് ആം ആദ്മിയെ സവിശേഷമാക്കിയതും ജനങ്ങള്‍ വന്‍തോതിലുള്ള പിന്തുണയുമായി അവര്‍ക്കു പിന്നാലെ ചെന്നതും. അധികാരരാഷ്ട്രീയത്തില്‍ വ്യക്തിഗത കരിഷ്മയുടെയും വിഗ്രഹവത്കരണത്തിന്‍െറയും കാലം കഴിഞ്ഞെന്നും പാര്‍ട്ടിസമീപനങ്ങളിലെയും നയനിലപാടുകളിലെയും കാമ്പും കാതലുമാണ് വോട്ടര്‍മാര്‍ നോക്കുന്നതെന്നും പ്രചരിപ്പിക്കുകയും അത് ശരിയെന്നു ബാലറ്റിന്‍െറ പിന്‍ബലത്തില്‍ തെളിയിക്കുകയും ചെയ്തതാണ് ‘ആപ്പി’നെ ആഗോളതലത്തില്‍തന്നെ ശ്രദ്ധേയമാക്കിയത്. ജനാധിപത്യത്തില്‍ ജനത്തിനു കുറഞ്ഞുവന്ന വിശ്വാസം വീണ്ടെടുക്കാനും ഏതു സ്വേച്ഛാധിപതിയെ വീഴ്ത്താനും ഏതു ഫാഷിസ്റ്റ് രീതിക്കു ബദലൊരുക്കാനുമുള്ള അതിന്‍െറ സാധ്യതകള്‍ അനന്തമായി നിലനില്‍ക്കുന്നുവെന്ന ആത്മവിശ്വാസം തിരിച്ചുപിടിക്കാനും സഹായിച്ചു എന്നതുതന്നെയാണ് രണ്ടുതവണ രണ്ടുതരത്തില്‍ ഡല്‍ഹി നിയമസഭയിലേക്ക് ‘ആപ്’ നേടിയ അട്ടിമറിവിജയങ്ങളുടെ ഫലം. എന്നാല്‍, വിപ്ളവം അതിന്‍െറ സന്തതികളെ കൊന്നുതിന്നുന്നുവെന്ന പതിവിന് ‘ആപ്പും’ ഏതോതരത്തില്‍ വിധേയമാകുന്നതിന്‍െറ അതിദയനീയരംഗങ്ങളാണ് ഏതാനും ദിനങ്ങളായി കണ്ടുവരുന്നത്.
സുതാര്യതയും ജനാധിപത്യവുമാണ് ‘ആപ്’ ഉയര്‍ത്തിയിരുന്ന പ്രധാന മുദ്രാവാക്യങ്ങള്‍. കഴിഞ്ഞതവണ മതിയായ ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ മന്ത്രിസഭ രൂപവത്കരണം ജനങ്ങളുടെ ഹിതപരിശോധനക്ക് വിട്ട പാര്‍ട്ടിയാണത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്താന്‍ ലോക്പാലിനെ നിയമിച്ച കക്ഷി. പിന്തുണക്കാന്‍ തയാറായി വന്ന കോണ്‍ഗ്രസ് പോലൊരു കക്ഷിയോട് അതിന്‍െറ കാരണം ജനസമക്ഷം ബോധ്യപ്പെടുത്തണമെന്ന് നിഷ്കര്‍ഷിച്ച പാര്‍ട്ടി. ഇങ്ങനെയെല്ലാം മുഖ്യധാരയില്‍നിന്ന് മാറിനടന്നശേഷം അധികാരത്തില്‍ ഏറെദൂരം ചെല്ലും മുമ്പേ കലമുടക്കുന്ന ദുര്യോഗത്തിലാണ് പാര്‍ട്ടി പെട്ടിരിക്കുന്നത്. തമ്മില്‍ പോരിനിറങ്ങിയിരിക്കുന്ന ഇരുവിഭാഗവും പാര്‍ട്ടിക്കുവേണ്ടി സ്വയം സമര്‍പ്പിച്ച സന്നദ്ധപ്രവര്‍ത്തകരെക്കുറിച്ചു പറയുന്നുണ്ട്. അതിനപ്പുറം ദശലക്ഷക്കണക്കിനു വോട്ടര്‍മാരുണ്ട്. ഫാഷിസത്തിന്‍െറ തിരതള്ളലിന് ആപ് തടയണ തീര്‍ത്തതില്‍ സന്തോഷിക്കുന്ന രാജ്യത്തെ പൊതുബോധമുണ്ട്. അവരെയെല്ലാം ക്രൂരമായി പരിഹസിക്കുകയാണ് കെജ്രിവാളും പാര്‍ട്ടിയും. ഭരണനിര്‍വഹണവും രാഷ്ട്രീയ പാര്‍ട്ടിയുടെ നടത്തിപ്പും ഒരു എന്‍.ജി.ഒ പ്രവര്‍ത്തനത്തിന്‍െറ അത്ര അനായാസകരമല്ല. ആദ്യവട്ടം ഭരണം ഇട്ടെറിഞ്ഞ കെജ്രിവാളും ഇപ്പോള്‍ പാര്‍ട്ടി പ്രതിസന്ധിയില്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന കെജ്രിവാളും വെറുമൊരു എന്‍.ജി.ഒ സംഘാടകനില്‍നിന്നു വളര്‍ന്നില്ല എന്ന പ്രതിയോഗികളുടെ വിമര്‍ശത്തെ പ്രയോഗതലത്തില്‍ ശരിവെക്കുകയാണ്. മറുഭാഗത്ത് പുറത്തായവരാകട്ടെ, പ്രായോഗിക രാഷ്ട്രീയത്തിന്‍െറ സാമാന്യതത്ത്വങ്ങളെ പാടെ വിസ്മരിക്കുകയും ചെയ്യുന്നു. പ്രശ്നം വെറും അധികാര വടംവലിയുടേതല്ല. പാരമ്പര്യാതീതമായി നിലവില്‍വരുന്ന ഒരു ബദല്‍സംരംഭത്തിന്‍െറ ബാലാരിഷ്ടത കൂടിയാണ് പാര്‍ട്ടി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ് പ്രതിസന്ധിയെ മറികടക്കാനുള്ള വഴിയായിരുന്നു ആരായേണ്ടിയിരുന്നത്. അതിന് മുന്‍കൈയെടുക്കേണ്ടത് പാര്‍ട്ടിയുടെ നായകന്‍ അരവിന്ദ് കെജ്രിവാള്‍തന്നെയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ വിശാലബദലായി രാജ്യവ്യാപകമായ മുന്നേറ്റത്തിനിറങ്ങുന്ന പാര്‍ട്ടിയെ പതിവു രാഷ്ട്രീയ പകര്‍ച്ചവ്യാധിയില്‍നിന്ന് രക്ഷിച്ചുനിര്‍ത്താന്‍ അദ്ദേഹം മുന്‍കൈയെടുക്കണം. അതിനുപകരം അധികാരത്തിലേക്കു കയറുമ്പോള്‍ പാര്‍ട്ടിയോടൊപ്പം കടന്നുകൂടിയ ദുര്‍മേദസ്സുകളുടെ ചുഴിയില്‍ അകപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്‍െറയും പാര്‍ട്ടിയുടെയും ദാരുണാന്ത്യത്തിലാണ് അത് കലാശിക്കുക. അതാകട്ടെ, ജനാധിപത്യ ബദല്‍ പുന$സംവിധാനിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് ആപ്പായിത്തീരുകയും ചെയ്യും.

യമന്‍ യുദ്ധത്തിന്‍െറ പിന്നാമ്പുറ ശക്തി

Posted: 29 Mar 2015 06:58 PM PDT

Image: 

പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയായി മാറിയിരിക്കുന്നു. പോയനൂറ്റാണ്ടില്‍ ഇറാന്‍-ഇറാഖ് യുദ്ധത്തിന്‍െറ മൂലഹേതുവായ സുന്നി-ശിയ സംഘര്‍ഷത്തിലുപരി ഇപ്പോള്‍ യമനില്‍ ആരംഭിച്ച സൗദി-യമന്‍ യുദ്ധത്തിന് വിവിധ മാനങ്ങളുണ്ട്. 1980ല്‍ ഇറാനെ ആക്രമിക്കാന്‍ ഇറാഖിനെ പ്രേരിപ്പിക്കുന്നതില്‍ അമേരിക്കക്ക് വ്യക്തമായ പങ്കാളിത്തമുണ്ടായിരുന്നു. ഇറാന്‍ വിപ്ളവത്തിനുശേഷം അമേരിക്കയും ഇറാനും തമ്മിലുണ്ടായ ശത്രുതയും ഇസ്ലാമിക നവജാഗരണത്തെ തുടര്‍ന്നുണ്ടായ അമേരിക്കന്‍ ‘ഇസ്ലാമോഫോബിയ’യുമായിരുന്നു ഇറാഖിനെക്കൊണ്ട് ഇറാനെ തകര്‍ക്കാനുള്ള ഗൂഢതന്ത്രത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയെ യുദ്ധഭ്രാന്തിലേക്ക് തള്ളിയിടാന്‍ അമേരിക്കന്‍ സി.ഐ.എ, ഇസ്രായേല്‍ മൊസാദ് കൂട്ടുകെട്ട് രൂപപ്പെടുത്തിയ റോഡ് മാപ്പിന്‍െറ പ്രഥമ എപ്പിസോഡായിരുന്നു ഇരു രാഷ്ട്രങ്ങള്‍ക്കും വന്‍ ജീവനാശവും സാമ്പത്തിക നഷ്ടവും വരുത്തിവെച്ച എട്ടുവര്‍ഷം നീണ്ടുനിന്ന ഈ യുദ്ധം.

പിന്നീട് 1990ല്‍ ഇറാഖ് കുവൈത്തില്‍ നടത്തിയ അധിനിവേശം ഈ തന്ത്രത്തിന്‍െറ രണ്ടാം എപ്പിസോഡായിരുന്നു. ഇറാഖ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് 1981ല്‍ രൂപവത്കൃതമായ ജി.സി.സി (ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍) രാഷ്ട്രങ്ങള്‍ നേരത്തേ ഇറാനെതിരെ ഇറാഖിനെ കൈയയച്ച് സഹായിച്ചിരുന്നെങ്കിലും കുവൈത്ത് അധിനിവേശത്തോടെ ഇറാഖിന്‍െറ ശത്രുക്കളായി മാറി. എണ്ണസമ്പന്നമായ അറബ് രാഷ്ട്രങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിലൂടെ അമേരിക്കയും പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങളും ആയുധക്കച്ചവടവും എണ്ണചോര്‍ത്തലും നിര്‍ബാധം തുടര്‍ന്നു. ഇറാഖിനെ തകര്‍ക്കുന്നതിലൂടെ ഇസ്രായേലിന്‍െറ ഉറക്കംകെടുത്തിയിരുന്ന ഇറാഖിന്‍െറ ആണവ, സൈനിക ശക്തി തകര്‍ക്കലും അമേരിക്കയുടെ ലക്ഷ്യമായിരുന്നു. കുവൈത്ത് വിമോചനത്തിനുശേഷം ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്കന്‍ സഖ്യസേന ഇറാഖില്‍ നടത്തിയ നരമേധവും കൂട്ടനശീകരണവും ഏറെ ദു$ഖപര്യവസായിയായ സംഭവങ്ങള്‍ക്കാണല്ളോ കാരണമായത്.

1990 ആഗസ്റ്റ് രണ്ടിന് തുടങ്ങി 1991 ഫെബ്രുവരി 25ന് അവസാനിച്ച ഇറാഖിന്‍െറ കുവൈത്ത് അധിനിവേശം അമേരിക്കയുടെ തന്നെ പ്രേരണ കാരണമാണെന്ന് പലരും സൂചിപ്പിച്ചത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഇറാഖിനെ തുരത്താനെന്ന പേരില്‍ മേഖലയില്‍ ആധിപത്യമുറപ്പിച്ച അമേരിക്കയും സഖ്യകക്ഷികളും പിന്നീട് തങ്ങളുടെ സൈനിക സ്വാധീനവും സാന്നിധ്യവും മുസ്ലിം നാടുകളില്‍ വ്യാപിപ്പിക്കുന്നതാണ് ലോകം കാണുന്നത്. 1979 ഡിസംബറില്‍ അഫ്ഗാനിസ്താനില്‍ അധിനിവേശമാരംഭിച്ച സോവിയറ്റ് യൂനിയന്‍ 1989ല്‍ പിന്മാറുന്നതുവരെയുള്ള കാലഘട്ടം അമേരിക്ക മുസ്ലിം ലോകത്തിന്‍െറ കാവല്‍ഭടന്‍െറ റോള്‍ അഭിനയിക്കുകയായിരുന്നു. സൗദി വേരുകളുള്ള അല്‍ഖാഇദ ഗ്രൂപ് നേതൃത്വം നല്‍കിയ അഫ്ഗാന്‍ മുജാഹിദീന്‍ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ സഹായത്തോടെ വിജയിച്ചപ്പോള്‍ അത് ഏഷ്യന്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ സാന്നിധ്യത്തിന് കൂടുതല്‍ സഹായകമായി.

2001 സെപ്റ്റംബര്‍ സംഭവത്തോടെ ബിന്‍ലാദിന്‍ വേട്ടക്ക് അഫ്ഗാനിസ്താനിലും പാകിസ്താനിലും കടന്നുകയറാനുള്ള സുവര്‍ണാവസരം അമേരിക്കക്കും കൂട്ടാളികള്‍ക്കും ലഭിച്ചു. ഇറാഖിലെ അധിനിവേശം എണ്ണസമ്പന്നമായ മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചതുപോലെ പ്രകൃതിഖനിജങ്ങളുടെ ഉറവിടങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ അഫ്ഗാന്‍ അധിനിവേശവും അമേരിക്കക്ക് സഹായകമായി. ചുരുക്കത്തില്‍ തങ്ങളുടെ അധിനിവേശത്തിന് അതിരുകളില്ളെന്ന് ഓരോ സംഭവത്തിലൂടെയും അമേരിക്ക തെളിയിക്കുകയായിരുന്നു. തങ്ങളുടെ സാമ്രാജ്യത്വ സ്വാധീനത്തിന് മുസ്ലിം രാഷ്ട്രങ്ങള്‍ എങ്ങനെയാണ് എളുപ്പം വഴങ്ങിവരുന്നതെന്ന് അമേരിക്കക്കും പടിഞ്ഞാറന്‍ ശക്തികള്‍ക്കും നന്നായറിയാം. മുസ്ലിം ലോകത്തെ ശൈഥില്യത്തിന്‍െറയും സംഘര്‍ഷത്തിന്‍െറയും പടുകുഴിയില്‍ അകപ്പെടുത്താനുള്ള തന്ത്രങ്ങള്‍ അവര്‍ നേരത്തേ വശത്താക്കിയിരുന്നു. ഏതൊരു ജനതയെയുംപോലെ മുസ്ലിംകളിലും നിലനില്‍ക്കുന്ന വംശീയതയും വിശ്വാസപരമായ വിഭാഗീയതയും കര്‍മശാസ്ത്രപരമായ വിഭിന്നതയും നന്നായി ഉപയോഗപ്പെടുത്താന്‍  ശത്രുക്കള്‍ നേരത്തേതന്നെ ഗൃഹപാഠം ചെയ്തിട്ടുണ്ടായിരുന്നു.
ഇപ്പോള്‍ പശ്ചിമേഷ്യയില്‍ സംഭവിച്ച യുദ്ധസമാനമായ സംഘര്‍ഷങ്ങളുടെ പിന്നാമ്പുറ ശക്തികളും നേരത്തേ സൂചിപ്പിച്ച പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ തന്നെയാണ്. സുന്നി-ശിയ വിഭാഗീയതയെ ഊതിവീര്‍പ്പിച്ച് യമനില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ട് നാളേറെയായി. ശിയാ വിഭാഗത്തെ ഇറാനും സുന്നി വിഭാഗത്തെ സൗദി അറേബ്യയുമാണ് സഹായിച്ചുകൊണ്ടിരിക്കുന്നതെന്ന വാര്‍ത്തകളായിരുന്നു നേരത്തേ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

മുസ്ലിം സമൂഹത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളായ സുന്നി ചിന്താധാരയും ശിയാ ചിന്താധാരയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അബൂബക്കര്‍, ഉമര്‍ തുടങ്ങിയ ഖലീഫമാരുടെയും കാലശേഷം മുളപൊട്ടിവരുകയും പിന്നീട് വിവിധ മേഖലകളില്‍ ശക്തിപ്രാപിക്കുകയുമാണുണ്ടായത്. സുന്നി ചിന്താധാരക്ക് ആഗോള നേതൃത്വം സൗദി അറേബ്യ അവകാശപ്പെടുന്നതുപോലെ ശിയാ ചിന്താധാരക്ക് ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാനുമാണ് നേതൃത്വം അവകാശപ്പെടുന്നത്. മുസ്ലിം ലോകത്ത് നടക്കുന്ന വിവിധ സംഘട്ടനങ്ങള്‍ക്ക് ഈ വിഭാഗീയത പശ്ചാത്തല ശക്തിയായി വര്‍ത്തിച്ചു. ഇറാനില്‍ മഹാഭൂരിപക്ഷം വരുന്ന ശിയാ വിഭാഗത്തിന്‍േറതാണ് ഭരണകൂടം. സൗദി അറേബ്യയില്‍ 90 ശതമാനം വരുന്ന സുന്നി വിഭാഗവും ആധിപത്യം വാഴുന്നു. ഇതിനിടയിലാണ് അറബ് വസന്തം അറബ് നാടുകളില്‍ ഒരു പുത്തന്‍ പുലരിക്ക് തുടക്കംകുറിച്ചത്.

2010 ഡിസംബറില്‍ തുനീഷ്യയില്‍ തുടങ്ങിയ അറബ് വസന്തം ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ഭരണമാറ്റത്തിന് അവിടെ കളമൊരുക്കി. തുടര്‍ന്ന് ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും ജനകീയ വിപ്ളവങ്ങള്‍ അരങ്ങേറി. ഇവിടങ്ങളില്‍ അറബ് വസന്തത്തിന്‍െറ പേരില്‍ നടന്നത് ജനകീയ പ്രക്ഷോഭംതന്നെയായിരുന്നു. മൂന്നും നാലും ദശകങ്ങളോളം നാടിനെ അടക്കിഭരിച്ച സ്വേച്ഛാധിപതികളെ പുറന്തള്ളുന്നതില്‍ ജനത വിജയിക്കുകയും ചെയ്തു. എന്നാല്‍, വിപ്ളവ ഭരണകൂടങ്ങളെ വെച്ചുപൊറുപ്പിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ തയാറായിരുന്നില്ല. ഈജിപ്തിലും ലിബിയയിലും നടന്ന പട്ടാള, മിലീഷ്യാ വിപ്ളവങ്ങള്‍ അറബ് വസന്തത്തിന്‍െറ ദീപ്തമായ പൊലിമക്ക് ഭംഗംവരുത്തിയപ്പോള്‍ സിറിയയിലും യമനിലും സുന്നി- ശിയ വിഭാഗീയതയാണ് വില്ലനായി വന്നത്. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ ശിയാ ഭരണകൂടത്തെ താഴെയിറക്കാന്‍ സൗദി സലഫി പിന്തുണയുള്ള സുന്നി മിലീഷ്യയും യമനില്‍ മന്‍സൂര്‍ ഹാദിയുടെ സുന്നി ഭരണകൂടത്തെ താഴെയിറക്കാന്‍ അബ്ദുല്‍ മാലികിന്‍െറ നേതൃത്വത്തില്‍ സംഘടിച്ച ഹൂതി മിലീഷ്യയും  തുടങ്ങിയ കലാപം വന്‍ ജീവനാശവും സ്വത്തുനാശവും വരുത്തി മുന്നേറുകയായിരുന്നു. ബശ്ശാര്‍ അല്‍അസദിനെതിരെ തുടങ്ങിയ കലാപത്തിന് നേതൃത്വം നല്‍കിയിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി അമേരിക്കന്‍ പരിശീലനം ലഭിച്ച ഗ്വണ്ടാനമോ തടവുപുള്ളിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ ആശീര്‍വാദവും ആയുധസഹായവും നേടിയ അവര്‍ പിന്നീട് ഇറാഖ്, സിറിയന്‍ അതിര്‍ത്തിയില്‍ ഐ.എസ്.ഐ.എല്‍ ഭരണകൂടത്തിനായി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ ആ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്നപേരില്‍ ഖിലാഫത്ത് പുന$സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

പശ്ചിമേഷ്യയില്‍ പുതിയ സമവാക്യം രൂപപ്പെട്ടുവരവെയാണ് യമന്‍ ആക്രമണം നടന്നതെന്നത് ചിന്തനീയമാണ്. ഇറാനുമായി അമേരിക്ക അനുനയ സമീപനം സ്വീകരിക്കുകയും ഹൂതികളെ ഒതുക്കാമെന്ന ഭാവേന സൗദി അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും സാധാരണ പൗരന്മാരെ കൊന്നൊടുക്കുകയും ചെയ്യുമ്പോഴാണ് സൗദി അറേബ്യ പടക്കളത്തിലിറങ്ങിയത്. ഇത് അമേരിക്കന്‍ ചതിപ്രയോഗത്തോടുള്ള തീവ്രപ്രതിഷേധമായി ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതായാലും കരയുദ്ധത്തിനിറങ്ങുന്നില്ളെന്ന സൗദി അറേബ്യയുടെ തീരുമാനം വിവേകലാഞ്ചന ഉള്‍ക്കൊള്ളുന്നതാണ്. നേരത്തേ അതിര്‍ത്തിയില്‍ ഹൂതി മിലീഷ്യയുമായി ഏറ്റുമുട്ടിയ സൗദി സൈനികരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് സന്തപ്തകുടുംബത്തെ സമാശ്വസിപ്പിക്കേണ്ടിവന്നത് അവര്‍ക്കൊരു പാഠമാണ്.

ഏദന്‍ തുറമുഖത്തിന്‍െറയും കടലിടുക്കിന്‍െറയും തന്ത്രപ്രാധാന്യം ആര്‍ക്കും നിഷേധിക്കുകവയ്യ. ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്വാധീനം ചെലുത്തിയാലുണ്ടാകുന്ന ഭവിഷ്യത്തും യു.എ.ഇയും ഖത്തറും കുവൈത്തും ബഹ്റൈനും മനസ്സിലാക്കാതെയല്ല. എണ്ണ സമ്പന്നരാഷ്ട്രങ്ങളായ ജി.സി.സിയും സൂയസ് കനാല്‍ വരുമാനം കൈയടക്കിയ ഈജിപ്തും ഈ യുദ്ധത്തില്‍ പങ്കാളിത്തം വഹിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍, തുര്‍ക്കിയുടെ പങ്കാളിത്ത വാഗ്ദാനമാണ് അദ്ഭുതം സൃഷ്ടിക്കുന്നത്. സിറിയയില്‍ നടക്കുന്ന ഐ.എസ് ഭീകരാക്രമണത്തിന്‍െറ ദുരന്തഫലമായ അഭയാര്‍ത്തി പ്രവാഹം തുര്‍ക്കിക്ക് തലവേദന സൃഷ്ടിക്കുന്നതുപോലെ ഹൂതി ആക്രമണ ദുരന്തഫലം അനുഭവിക്കേണ്ട ഒമാനും ഭീഷണിയിലാണ്. സംഘര്‍ഷത്തില്‍ ഒമാന്‍ പുലര്‍ത്തുന്ന മൗനം തുര്‍ക്കിക്കും ഭൂഷണമാണെന്ന വിലയിരുത്തല്‍ വെറുതെയല്ല.

മഞ്ഞപ്പടയോട്ടം

Posted: 29 Mar 2015 12:57 PM PDT

Image: 
Subtitle: 
നാല് കിവീസ് താരങ്ങള്‍ 'പൂജ്യരായി' •ക്ളാര്‍ക്കിന് 'പ്രമോഷനോടെ' റിട്ടയര്‍മെന്‍റ് •സ്റ്റാര്‍ക് (22 വിക്കറ്റ്) ടൂര്‍ണമെന്‍റിലെ താരം •ഫോക്നര്‍ കളിയിലെ താരം

മെല്‍ബണ്‍: ലോകം കീഴടക്കിയ ആസ്ട്രേലിയയും അവര്‍ക്കുമുന്നില്‍ ഇടറിവീണ ന്യൂസിലന്‍ഡും തമ്മില്‍ ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു വ്യത്യാസമേയുണ്ടായിരുന്നുള്ളു. അവസരത്തിനൊത്തുയര്‍ന്ന്, മുന്നില്‍നിന്ന് യുദ്ധം നയിക്കുന്ന നായകനുണ്ടാകുക എന്ന വലിയ വ്യത്യാസം. ഫൈനല്‍ വരെ വീരനായി മുന്നില്‍നിന്ന കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം നിര്‍ണായക പോരാട്ടത്തില്‍ ആദ്യ ഓവറില്‍ തന്നെ ‘സംപൂജ്യനായി’ ഇടറിവീണപ്പോള്‍ മറുവശത്ത്, വീര്യവും പ്രചോദനവും നല്‍കി അര്‍ധശതകവുമായി കുതിപ്പിന് ഊര്‍ജംപകര്‍ന്ന നായകനാണ് ഓസീസ് വിജയബിംബമായത്. തന്‍െറ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തനായി സ്വന്തംമണ്ണില്‍ ചവിട്ടിനിന്ന് ലോകകിരീടമുയര്‍ത്തിയ മൈക്കല്‍ ക്ളാര്‍ക്ക് അങ്ങനെ എല്ലാ അര്‍ഥത്തിലും ചാമ്പ്യനായി ഏകദിനലോകത്തോട് വിടപറഞ്ഞു. ക്ളാര്‍ക് വഴിപിരിയുമ്പോള്‍ സ്റ്റീവന്‍ സ്മിത്ത്, ജയിംസ് ഫോക്നര്‍, മിച്ചല്‍ സ്റ്റാര്‍ക്, ഗ്ളെന്‍ മാക്സ്വെല്‍, ജോഷ് ഹെയ്സല്‍വുഡ് തുടങ്ങിയ യുവരക്തം നിറംപകരുന്ന സ്വപ്നങ്ങള്‍നിറഞ്ഞ മഞ്ഞപ്പടയുടെ പുതുയുഗപ്പിറവിക്കുകൂടി മെല്‍ബണ്‍ സാക്ഷ്യംവഹിച്ചു.
നാലുവര്‍ഷം മുമ്പ് ഇന്ത്യന്‍ ഉപദ്വീപില്‍ കൈവിട്ട രാജാക്കന്മാരുടെ പട്ടം കൂടിയാണ് ഓസീസ് എടുത്തണിഞ്ഞത്. നാലുപേര്‍ പൂജ്യരായതിന്‍െറ നാണക്കേടുമായി 45 ാം ഓവറില്‍ 183 റണ്‍സിന് ബാറ്റ് താഴെവെച്ച കിവീസ്നിര അത് പ്രതിരോധിക്കാനാകാതെ സ്മിത്തിന്‍െറ ‘വിന്നിങ് ഫോറിന്’ മുന്നില്‍ കീഴടങ്ങുമ്പോള്‍ എറിയാന്‍ പിന്നെയും ബാക്കിയുണ്ടായത് 101 പന്തുകള്‍.
കിവി ചിറകരിഞ്ഞ് കംഗാരു
93,013 ക്രിക്കറ്റ് പ്രണയികളാണ് മെല്‍ബണ്‍ ഗാലറിയില്‍ തങ്ങളുടെ പ്രിയ ടീമിനായി ആര്‍ത്തുവിളിക്കാനത്തെിയത്. ആസ്ട്രേലിയയെ ഉള്‍പ്പെടെ തോല്‍പ്പിച്ച് ടൂര്‍ണമെന്‍റിലുടനീളം കത്തിനിന്ന് ഫൈനല്‍ പോരിനിറങ്ങിയ ന്യൂസിലന്‍ഡ് പ്രഥമ കിരീടവുമായി കടല്‍കടക്കുമെന്ന് കടുത്ത ഓസീസ് ആരാധകര്‍പോലും ഒരുനിമിഷമെങ്കിലും സംശയിച്ചിരിക്കണം. എന്നാല്‍, ആദ്യ ഓവറില്‍ തന്നെ എല്ലാ ഓസീസ് ആശങ്കകള്‍ക്കും അവസാനമായി. മിച്ചല്‍ സ്റ്റാര്‍കിന്‍െറ ഫുള്‍ലെങ്ത് ബാള്‍ സ്വിങ് ചെയ്ത് ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ ഓഫ് സ്റ്റംപ് തെറിപ്പിച്ചപ്പോള്‍ ആഘോഷം തുടങ്ങിയ എം.സി.ജിയിലെ ഓസീസ് ആരാധകവൃന്ദം മത്സരത്തിലുടനീളം അത് തുടര്‍ന്നു. ലോകകപ്പ് ഫൈനലില്‍ ഡക്കാകുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന ‘റെക്കോഡും’ മക്കല്ലത്തിന് സ്വന്തമായി. മെല്‍ബണ്‍ പിച്ച് ഹൃദയത്തിലേറ്റുവാങ്ങിയ സ്റ്റാര്‍ക്കിന്‍െറയും ഹെയ്സല്‍വുഡിന്‍െറയും പേസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെട്ട മാര്‍ട്ടിന്‍ ഗുപ്റ്റിലിനും (15) കെയ്ന്‍ വില്യംസണും (12) അധികം വൈകാതെ ഗ്ളെന്‍ മാക്സ്വെല്ലും മിച്ചല്‍ ജോണ്‍സനും മടക്കടിക്കറ്റ് നല്‍കി. 547 റണ്‍സുമായി ബാറ്റ്സ്മാന്മാരില്‍ ഒന്നാമതത്തെിയത് മാത്രമാണ് ഫൈനല്‍ ഇന്നിങ്സ് ഗുപ്റ്റിലിന് നല്‍കിയ നേട്ടം. 13ാം ഓവറില്‍ മൂന്നിന് 39 എന്ന നിലയില്‍ പതുങ്ങിനിന്ന കിവികളുടെ ചിറകിന് അല്‍പമെങ്കിലും സ്വാതന്ത്ര്യം നല്‍കിയത് ഗ്രാന്‍ഡ് എലിയറ്റും റോസ് ടെയ്ലറുമാണ്. കൂട്ടത്തകര്‍ച്ചയില്‍നിന്ന് ടീം ഇന്നിങ്സിനെ താങ്ങിയ ഇരുവരും സാവധാനം റണ്‍സ് ചേര്‍ത്ത് കിവീസിനെ നയിച്ചു.
27ാം ഓവറില്‍ മൂന്നക്കം കടന്ന ടീം സ്കോറിന് പിന്നാലെ എലിയറ്റ് ഫിഫ്റ്റി തികച്ചു. സ്കോര്‍ 150 കടന്നതോടെ ഫോക്നറെ പന്തേല്‍പ്പിച്ച ക്ളാര്‍ക്കിന്‍െറ തന്ത്രം ഫലം കണ്ടു. ആദ്യപന്തില്‍ ടെയ്ലറെയും മൂന്നാം പന്തില്‍ കൊറി ആന്‍ഡേഴ്സനെയും (0) പറഞ്ഞയച്ച ഫോക്നര്‍ കിവീസ് തിരിച്ചുവരവിനുള്ള പഴുതടച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. മൂന്നിന് 150 എന്ന നിലയില്‍നിന്ന് 33 റണ്‍സ് കൂടി എടുക്കുന്നതിനിടയില്‍ ബാക്കി ഏഴുപേരും തിരിച്ചുകയറി. ലൂക്ക് റോഞ്ചി, മാറ്റ് ഹെന്‍റി എന്നിവരാണ് പൂജ്യരായി മടങ്ങിയ മറ്റുള്ളവര്‍. 82 പന്തില്‍ ഏഴു ഫോറും ഒരു സിക്സും പറത്തി 83 റണ്‍സെടുത്ത എലിയറ്റ്, ഫോക്നറുടെ ഇരയായി എട്ടാമനായി മടങ്ങി.  
 ക്ളാര്‍ക് വഴിയില്‍ ഓസീസ്
ആരോണ്‍ ഫിഞ്ചിനെ രണ്ടാം ഓവറില്‍ തന്നെ പൂജ്യനാക്കി മടക്കി ഉരുളക്ക് ഉപ്പേരിയെന്ന തുടക്കമാണ് ബോള്‍ട്ട് കിവീസിന് നല്‍കിയത്. വിക്കറ്റ് വേട്ടക്കാരില്‍ 22 എണ്ണവുമായി സ്റ്റാര്‍കിനൊപ്പം എത്താനും ബോള്‍ട്ടിനുകഴിഞ്ഞു. എന്നാല്‍, ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും അങ്ങനെ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലായിരുന്നില്ല. സ്മിത്ത് കാഴ്ചക്കാരനായി നിന്നപ്പോള്‍, തിരിച്ചടിക്കാന്‍ സാധ്യതയുള്ള ന്യൂസിലന്‍ഡ് ബൗളിങ്ങിനെ കടന്നാക്രമിച്ച് വീര്യം കെടുത്തിയ വാര്‍ണര്‍ സ്കോര്‍ 50 കടത്തി. 46 പന്തില്‍ ഏഴു ഫോറടിച്ച് 45 റണ്‍സുമായി കത്തിനിന്ന വാര്‍ണറെ ഹെന്‍റിയുടെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം പറഞ്ഞയച്ചു. പിന്നീടങ്ങോട്ട് നായകന്‍ ക്ളാര്‍ക്കിന്‍െറ കരുതലായിരുന്നു. എതിര്‍ ബൗളിങ്ങിനെ ബഹുമാനിച്ചും ശിക്ഷിച്ചും സിംഗിളുകള്‍ അനായാസം ഗ്രൗണ്ടിന്‍െറ നാലുപാടും ഉതിര്‍ത്തും ക്ളാര്‍ക് സ്കോര്‍ ഉയര്‍ത്തി. ആദ്യംവന്ന സ്മിത്ത് അപ്പോഴും കാഴ്ചക്കാരനായതേയുള്ളൂ. ക്ളാര്‍ക് 58 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും പറത്തി ഫിഫ്റ്റിയടിക്കുമ്പോള്‍ ഒരു ഫോര്‍ മാത്രം അടിച്ച് 53 പന്തില്‍ 36 റണ്‍സായിരുന്നു യുവതാരത്തിന്‍െറ സമ്പാദ്യം. സൗതിയെ തുടര്‍ച്ചയായ നാലു ഫോറിന് പറത്തി വിജയം ഒമ്പത് റണ്‍സ് അകലെയത്തെിച്ച ക്ളാര്‍ക്കിനെ ജയം പൂര്‍ത്തിയാക്കാന്‍ വിടാതെ തടയിട്ടതും ഹെന്‍റിയാണ്.
 72 പന്തില്‍ 10 ഫോറും ഒരു സിക്സും 74 റണ്‍സുമായി ഒരു ഏകദിന കരിയറിന് അന്ത്യം. നായകന്‍ പോയതിന് പിന്നാലെ സ്വന്തം ഫിഫ്റ്റി തികച്ച സ്മിത്ത്, രണ്ടു ഓവറുകള്‍ക്കപ്പുറം ഹെന്‍റിയുടെ ഓവറിലെ ആദ്യപന്ത് പുള്‍ചെയ്ത് ബൗണ്ടറി കടത്തി ഓസീസിന് ചരിത്രനിമിഷവും സമ്മാനിച്ചു.
 
 

ഫലസ്തീന്‍ ഗ്രാമം തുടച്ചുനീക്കാന്‍ ഇസ്രായേല്‍ കോടതി ഉത്തരവ്

Posted: 29 Mar 2015 12:41 PM PDT

Image: 

റാമല്ല: 1967ല്‍ ഇസ്രായേല്‍ അധിനിവേശത്തിനു മുമ്പേ അറബ് വംശജര്‍ താമസിച്ചുവരുന്ന വെസ്റ്റ് ബാങ്ക് ഗ്രാമം പൊളിച്ചുനീക്കുന്നു. വെസ്റ്റ്ബാങ്കിന്‍െറ ദക്ഷിണ മേഖലയിലെ സൂസിയയാണ് അനധികൃത കുടിയേറ്റമെന്ന് ആരോപിച്ച് പൊളിച്ചുനീക്കാന്‍ ഇസ്രായേല്‍ കോടതി ഉത്തരവിട്ടത്. ഗ്രാമത്തിലെ താമസക്കാര്‍ ഇതോടെ നാടുവിടാന്‍ നിര്‍ബന്ധിതമാകും. കാര്‍ഷിക വൃത്തിയും കാലികളെ മേയ്ക്കലുമായി കഴിഞ്ഞുകൂടുന്ന 350 ഫലസ്തീനികളാണ് സ്ഥലത്തെ താമസക്കാര്‍. ഇവരെ പുറന്തള്ളി ജൂത കുടിയേറ്റ കോളനികള്‍ സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ റാതിബ് അല്‍ജബൂര്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കിന്‍െറ മൂന്നില്‍ രണ്ടു ഭാഗവും ഉള്‍ക്കൊള്ളുന്ന ‘ഏരിയ സി’ എന്ന സമ്പൂര്‍ണ ഇസ്രായേല്‍ സുരക്ഷിത മേലയിലാണ് സൂസിയ സ്ഥിതി ചെയ്യുന്നത്. രാജ്യാന്തര നിയമമനുസരിച്ച് 1967ല്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും കനത്ത രാജ്യാന്തര സമ്മര്‍ദങ്ങള്‍ അവഗണിച്ച് ഇസ്രായേല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഘടകകക്ഷി പദം ഉറപ്പിക്കാന്‍ ‘രേഖകളു’മായി പി.സി. ജോര്‍ജ്

Posted: 29 Mar 2015 11:58 AM PDT

Image: 
Subtitle: 
മാണിയുടെ മുന്നണിവിരുദ്ധ നടപടികള്‍ക്ക് തെളിവ് നിരത്തുന്നു

കൊച്ചി:  യു.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ കരുനീക്കുന്ന പി.സി. ജോര്‍ജ്, എതിര്‍പ്പ് മറികടക്കാന്‍ മാണിയുടെ മുന്നണിവിരുദ്ധ നടപടികള്‍ക്ക് തെളിവ് നിരത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ലക്ഷ്യം വെച്ചും പാര്‍ട്ടിയില്‍ ജോസഫ് വിഭാഗത്തെ തകര്‍ക്കാനും മാണി ചരട് വലിച്ചെന്നാണ് ആരോപണം. തെളിവുകളും രേഖകളും കൈവശമുണ്ടെന്ന് മുഖ്യമന്ത്രിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ മാണി പറയുന്ന ന്യായത്തിന് തിരിച്ചടിയാണ് ലക്ഷ്യം. മാറ്റുക മാത്രമല്ല, മുന്നണിയിലും പറ്റില്ളെന്ന് മാണി നിലപാടെടുത്ത സാഹചര്യത്തിലാണ് ജോര്‍ജ് അറ്റകളിക്ക് ഇറങ്ങിയത്. മുന്നണിക്കോ നേതാക്കള്‍ക്കോ ദോഷകരമായ പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്  മാണി അറിഞ്ഞ് മാത്രമെന്ന് വാദിക്കുന്ന ജോര്‍ജ്, ഇത് സംബന്ധിച്ച  പ്രാഥമിക തെളിവുകള്‍ യു.ഡി.എഫ് നേതൃത്വത്തിന് കൈമാറിയതായാണ് സൂചന.  

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ഉലച്ച രാഷ്ട്രീയ വിവാദങ്ങളില്‍ മാണിയുടെ പാരവെപ്പ് തെളിയിക്കാന്‍ സംഭാഷണത്തിന്‍െറ ടേപ്പുകള്‍  കൈവശമുണ്ടെന്നാണ് മുന്നറിയിപ്പ്. മന്ത്രി കുഞ്ഞാലിക്കുട്ടി മുഖേനയാണ് ഈ വിവരങ്ങള്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്. മര്യാദക്ക് അല്ളെങ്കില്‍ മാണി ജയിലില്‍ കിടക്കുമെന്ന് ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച സൂചനയും ജോര്‍ജ് നല്‍കുന്നുണ്ട്.
‘മാണി സാറിനെയാകില്ല, മകനെയാകും പുറത്തുപോകേണ്ടി വന്നാല്‍ ഉന്നം വെക്കുക’ എന്നും ഇത് അദ്ദേഹത്തിന്

താങ്ങാനാവുന്നതിനപ്പുറമായിരിക്കുമെന്നും ജോര്‍ജ് പറയുന്നു.  മുഖ്യമന്ത്രിക്കസേര മോഹിച്ച് മാണി നടത്തിയ കളികള്‍ക്ക് പാര്‍ട്ടിക്കാരനെന്ന നിലയില്‍ ചില പ്രോത്സാഹന നടപടികള്‍ ചെയ്തതെന്ന് സമ്മതിക്കുന്ന ജോര്‍ജ്, ഇക്കാര്യത്തില്‍ മാണിയുടേത് തികഞ്ഞ കാപട്യമെന്നും പറയുന്നു.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഫൗണ്ടേഷന്‍ പരിപാടിയില്‍ മോദി ചിത്രം ആലേഖനം ചെയ്ത ബനിയനിട്ട്  പങ്കെടുത്തത് മാണി  ആവശ്യപ്പെട്ടിട്ടാണ്. സോളാര്‍ കേസില്‍ ചില സത്യങ്ങള്‍ പറയേണ്ടി വന്നത് മാണിയുടെ കൂടി സമ്മതത്തോടെയാണ്. തന്‍െറ പാര്‍ട്ടിയെ മാണി ഗ്രൂപ്പില്‍ ലയിപ്പിച്ചതിന്‍െറ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിയും രമേശും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ക്കാണ്. അവര്‍ തന്നെ ഇപ്പോഴുണ്ടായ വിഷയം മാന്യമായി പരിഹരിക്കണം ^ജോര്‍ജ് ആവശ്യപ്പെടുന്നു.

അറബ് രാഷ്ട്രങ്ങള്‍ക്ക് സംയുക്തസേന വരുന്നു

Posted: 29 Mar 2015 11:56 AM PDT

Image: 
Subtitle: 
ഹൂതി ^ഹാദി സേന ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു; റഫ്സഞ്ചാനി സൗദിയിലേക്കില്ല, ഉര്‍ദുഗാന്‍ വരേണ്ടെന്ന് ഇറാന്‍

ജിദ്ദ: അറബ് ദേശീയശക്തികളുടെ സുരക്ഷക്കും ഭീഷണികള്‍ ചെറുക്കുന്നതിനും സംയുക്തസേനക്ക് രൂപംനല്‍കാന്‍ ഈജിപ്തിലെ ശറമുശൈ്ശഖില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടി തീരുമാനിച്ചു. സംയുക്ത സേന രൂപവത്കരണ പദ്ധതി തയാറാക്കാന്‍  അറബ് രാജ്യങ്ങളിലെ സേനാപ്രതിനിധികള്‍ അടുത്തമാസം ഒത്തുചേരും. റിയാദ്, കൈറോ എന്നിവിടങ്ങളിലൊന്ന് ആസ്ഥാനമായി 40,000 പേരുടെ ഉന്നതസേനക്കാണ് രൂപം നല്‍കുകയെന്നും യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമടക്കമുള്ള സന്നാഹങ്ങള്‍ ഇതിനു സ്വന്തമായുണ്ടാകുമെന്നും ഈജിപ്ത് സേനാനേതൃത്വത്തെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യമന്‍െറ വലിയൊരു ഭാഗം പിടിച്ചടക്കിയ ഹൂതി കലാപകാരികളോട് വ്യവസ്ഥാപിത ഭരണത്തിന് വഴങ്ങാനും ആയുധങ്ങള്‍ അടിയറ വെക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. ഹൂതികളുടെ നിഷ്കാസനം പൂര്‍ത്തിയാകുന്നതുവരെ സൈനിക ഓപറേഷന്‍ തുടരുമെന്ന് ഉച്ചകോടിക്ക് ഒടുവില്‍ സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി വായിച്ച പ്രഖ്യാപനത്തില്‍ പറയുന്നു.  

അതിനിടെ, യമനിലെ സഖ്യസേനാ ആക്രമണം നാലാം ദിനമായ ഞായറാഴ്ചയും തുടര്‍ന്നു. സൗദി വിമാനങ്ങള്‍ കിഴക്കന്‍ സന്‍ആയിലെ നഖം, സവാന്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ശക്തമായ ബോംബാക്രമണമാണ് നടത്തിയത്.  യമനിലെ രണ്ടാമത്തെ പ്രമുഖ തുറമുഖമായ ഹുദൈദയുടെ നഗരപ്രാന്തങ്ങളും സൗദി സഖ്യസേന ആക്രമിച്ചു. തലസ്ഥാനമായ സന്‍ആ കേന്ദ്രീകരിച്ചായിരുന്നു  ആക്രമണം. അതേസമയം, യമന്‍െറ വിവിധഭാഗങ്ങളില്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിയുടെ സേനയും ഹൂതികളും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. ഏദനില്‍ കഴിഞ്ഞ രാത്രിയിലെ ഏറ്റുമുട്ടലില്‍ 20 പേരും ശബ്വയിലെ ഏറ്റുമുട്ടലില്‍ 40 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹൂതികളുടെ സൈനികതാവളങ്ങളും യുദ്ധവിമാനങ്ങളും തകര്‍ത്തതായി സൗദി സൈനിക കമാന്‍ഡന്‍റ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി അവകാശപ്പെട്ടു.

അതിനിടെ, ആക്രമണത്തെ  അപലപിച്ച ഇറാന്‍ സൗദിയുമായും തുര്‍ക്കിയുമായും ഉടക്കി. എണ്ണവില ചര്‍ച്ച ചെയ്യാനായി നടത്താനിരുന്ന ഇറാന്‍െറ മുന്‍ പ്രസിഡന്‍റ് അലി ഹാശിമി റഫ്സഞ്ചാനിയുടെ സന്ദര്‍ശനം റദ്ദാക്കി. യമന്‍ വിഷയത്തില്‍ ഇറാനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉടനെ നടത്താനിരുന്ന ഇറാന്‍ പര്യടനം റദ്ദാക്കുമെന്ന് തെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. സഖ്യസേനക്ക് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി ആവശ്യമെങ്കില്‍ സൈന്യത്തിന്‍െറ സജ്ജീകരണങ്ങള്‍ക്കു വേണ്ട സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയമായും  സൗദി ഓപറേഷനെ പിന്തുണക്കുന്നുവെന്നും ഹൂതികള്‍ക്കു പിന്തുണ നല്‍കുന്ന ഇറാനും മറ്റു ഭീകരസംഘടനകളും രംഗം വിടണമെന്നും ഉര്‍ദുഗാന്‍ ഫ്രഞ്ച് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതിനു പ്രതികാരമായാണ്  നടപടി.  പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.

സുരവരം സുധാകര റെഡ്ഡി; ആളിക്കത്തുന്ന സമരവീര്യം

Posted: 29 Mar 2015 11:40 AM PDT

Image: 
Subtitle: 
73ാം വയസ്സിലും സമരവീര്യംകെടാതെ സൂക്ഷിക്കുന്ന വിപ്ളവകാരി

പുതുച്ചേരി: അവകാശപ്പോരാട്ടത്തില്‍ സുധാകര റെഡ്ഡിക്ക് ഇടവേളകളുണ്ടായിരുന്നില്ല. പഠനകാലത്ത് ആളിക്കത്താനാരംഭിച്ച സമരവീര്യം 73ാം വയസ്സിലും കെടാതെ സൂക്ഷിക്കുന്ന വിപ്ളവകാരിയാണ്. രണ്ടാം തവണയും സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരവരം സുധാകര റെഡ്ഡിക്ക് പോരാട്ടത്തിന്‍െറ ബാലപാഠങ്ങള്‍ വീട്ടില്‍നിന്നാണ് പകര്‍ന്നുകിട്ടിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ പിതാവ് സുരവരം വെങ്കിട്ടരാമ റെഡ്ഡി, തെലങ്കാന സമരത്തിന്‍െറ മുന്നണിപ്പോരാളികൂടിയായിരുന്നു. കൂര്‍നൂല്‍ എ.ഐ.എസ്.എഫ് ടൗണ്‍ യൂനിറ്റ് സെക്രട്ടറിയായി സി.പി.ഐയുമായുള്ള ബന്ധം ആരംഭിച്ചു. വിദ്യാര്‍ഥി സംഘടന യൂനിറ്റ് സെക്രട്ടറിയായി ആരംഭിച്ച രാഷ്ട്രീയജീവിതത്തിനിപ്പോള്‍ 55 വയസ്സ്. അതിനിടയില്‍, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, സി.പി.ഐ, ട്രേഡ് യൂനിയനുകള്‍ എന്നിവയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു.

1942 മാര്‍ച്ച് 25ന് ആന്ധ്രപ്രദേശിലെ മെഹ്ബൂബ് നഗര്‍ ജില്ലയില്‍ ജനിച്ച റെഡ്ഡി ശ്രീവെങ്കടേശ്വര സര്‍വകലാശാലയിലെ എല്‍എല്‍.ബി പഠനകാലത്തും ഉസ്മാനിയ സര്‍വകലാശാല ലോ കോളജിലെ എല്‍എല്‍.എം പഠനകാലത്തും സമരപരമ്പരകള്‍തന്നെ തീര്‍ത്തിട്ടുണ്ട്. ഉസ്മാനിയയില്‍ 1965ല്‍ വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി. ശ്രീവെങ്കടേശ്വരയില്‍ വിവിധ ആവശ്യങ്ങളുയര്‍ത്തി വിദ്യാര്‍ഥികള്‍ നയിച്ച 62 ദിവസത്തെ ഐതിഹാസിക സമരത്തിന്‍െറ നായകനായിരുന്നു അദ്ദേഹം. തുടര്‍ന്നാണ് എ.ഐ.എസ്.എഫിന്‍െറ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയാവുന്നത്. പിന്നീട്, ജനറല്‍ സെക്രട്ടറിയായി. സി.കെ. ചന്ദ്രപ്പന്‍ എ.ഐ.വൈ.എഫ് ജനറല്‍ സെക്രട്ടറിയായപ്പോള്‍ റെഡ്ഡിയായിരുന്നു എ.ഐ.എസ്.എഫിന്‍െറ ജനറല്‍ സെക്രട്ടറി. പിന്നീട്, അദ്ദേഹം യുവജനസംഘടനയുടെ പ്രസിഡന്‍റും ചന്ദ്രപ്പന്‍ ജനറല്‍ സെക്രട്ടറിയുമായി ഒരേ കാലയളവിലും പ്രവര്‍ത്തിച്ചു.

വിശാഖപട്ടണത്ത് ഇരുമ്പുരുക്ക് ഫാക്ടറി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരവുമായാണ് റെഡ്ഡി ശ്രദ്ധിക്കപ്പെടുന്നത്. പൊലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സമരത്തില്‍ അദ്ദേഹത്തിന് ക്രൂരമര്‍ദനമേറ്റു. കേസും അറസ്റ്റും ജയിലും പിന്നാലെവന്നു. 1971ല്‍ നടന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സിലിലത്തെി. 2007ല്‍ ഹൈദരാബാദില്‍ നടന്ന 20ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ എ.ബി. ബര്‍ദന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി റെഡ്ഡിയായിരുന്നു.

ട്രേഡ് യൂനിയന്‍ നേതാവും കേന്ദ്ര കൗണ്‍സില്‍ അംഗവുമായ ഡോ. വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: നിഖില്‍ സുരവരം, കപില്‍ സുരവരം.

കര്‍ഷകര്‍ക്കിടയില്‍ മോദിയുടെ ജനപ്രീതി ഇടിയുന്നു

Posted: 29 Mar 2015 11:29 AM PDT

Image: 

ന്യൂഡല്‍ഹി: അധികാരത്തിലേറി ഒരുവര്‍ഷം തികയുന്നതിനുമുമ്പേ കേന്ദ്രനയങ്ങള്‍ക്കെതിരെ ഭൂരിഭാഗം ഇന്ത്യന്‍ ഗ്രാമങ്ങളിലും അതൃപ്തി നിറയുകയാണെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കടക്കെണിയിലായ ഒരു ഡസനിലധികം കര്‍ഷകരാണ് ഏതാനും ആഴ്ചകള്‍ക്കിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഫലഭൂയിഷ്ഠമായ വടക്കന്‍ സംസ്ഥാനങ്ങളില്‍ അനവസരത്തിലുണ്ടായ കാറ്റ് ശീതകാല വിളകളെ ബാധിച്ചത് കൃഷിനാശമുണ്ടാക്കിയതാണ് നിരവധി കര്‍ഷകരെ ആത്മഹത്യയിലത്തെിച്ചത്.

ധാന്യവില പിടിച്ചുനിര്‍ത്താനോ പ്രതിസന്ധിയിലാകുന്ന കര്‍ഷകരെ സഹായിക്കാനോ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ജനസംഖ്യയുടെ 70 ശതമാനം വസിക്കുന്ന ഗ്രാമങ്ങളില്‍ മിക്കതും പ്രതിസന്ധിയിലാണെന്ന് വാര്‍ത്താ ഏജന്‍സി സംഘം സാക്ഷ്യപ്പെടുത്തുന്നു. 10 മില്യണ്‍ ഹെക്ടര്‍ കൃഷി നാശമുണ്ടായിട്ടും കര്‍ഷക ആത്മഹത്യകള്‍ക്ക് വ്യക്തമായ കാരണങ്ങളില്ളെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കര്‍ഷക ആത്മഹത്യകളുടെ കാരണം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മാത്രമേ പറയാനാകൂ എന്നാണ് കൃഷിമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. രാഷ്ട്രീയച്ചൂട് കൂടിയ ഗ്രാമങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെജ്രിവാളിന്‍െറ പ്രസംഗം പുറത്ത്; അവരെ ഒഴിവാക്കിയില്ലെങ്കില്‍ രാജി

Posted: 29 Mar 2015 11:28 AM PDT

Image: 
Subtitle: 
പുറത്താക്കപ്പെട്ട നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് യോഗം പൂര്‍ണമായി വിഡിയോ റെക്കോഡു ചെയ്തത്

ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷനെയും ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പ് ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസംഗം ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. പുറത്താക്കപ്പെട്ട നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് യോഗം പൂര്‍ണമായി വിഡിയോ റെക്കോഡു ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഒരു വര്‍ഷത്തോളമായി തുടരുന്ന പ്രശ്നങ്ങളാണെന്നും ആദര്‍ശത്തിന്‍െറ പേരിലല്ല, വ്യക്തിവിരോധത്തിന്‍െറ പേരിലാണ് ഇരുവരും എതിര്‍പ്പുകളുയര്‍ത്തുന്നതെന്നും തന്നെ കുറച്ചുകാണിക്കലാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ പ്രസംഗത്തിനൊടുവില്‍ അവര്‍ തുടരുന്ന പക്ഷം താന്‍ എല്ലാ പദവികളും രാജിവെക്കുമെന്നും കെജ്രിവാള്‍ ഭീഷണി മുഴക്കുന്നുണ്ട്.

കയ്പുള്ള ചില വര്‍ത്തമാനങ്ങള്‍ പറയുന്നതിന് സമ്മേളന പ്രതിനിധികളോട് മാപ്പുചോദിച്ച ശേഷമാണ് മുതിര്‍ന്ന നേതാക്കളായ ഭൂഷണും യോഗേന്ദ്രയും തനിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കെജ്രിവാള്‍ വിശദീകരിച്ചത്. ഒന്നര മാസത്തിനിടെ ആം ആദ്മി സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്തെങ്കിലും അതല്ല, പാര്‍ട്ടിയിലെ തര്‍ക്കങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ജനം പൂര്‍ണമായി ഒപ്പംനിന്നപ്പോള്‍ സുഹൃത്തുക്കളില്‍ ചിലര്‍ വഞ്ചിച്ചു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും അംബാനിക്കും അഴിമതിക്കുമെതിരെ പൊരുതാനാണ് പാര്‍ട്ടി രൂപവത്കരിച്ചത്, അല്ലാതെ തമ്മില്‍ തല്ലാനല്ല. അഭ്യന്തര ജനാധിപത്യത്തിന്‍െറയും സ്വരാജിന്‍െറയും പേരുപറഞ്ഞ്  പാര്‍ട്ടി നേതൃത്വത്തെ പൊരുതി തോല്‍പിക്കാനുമാണ് ഭൂഷണും യാദവും ശ്രമിച്ചത്. ബി.ജെ.പിയോ കോണ്‍ഗ്രസോ തന്നെ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ എന്നു പറയില്ല, എന്നാല്‍ ഇവര്‍ പറഞ്ഞു.

പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തത്ര വിഷമതകള്‍ സൃഷ്ടിച്ച സന്ദര്‍ഭത്തില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പോലും താന്‍ ആലോചിച്ചിരുന്നു. തന്നെ മാറ്റി കണ്‍വീനര്‍ സ്ഥാനമേറാന്‍ യോഗേന്ദ്ര യാദവ് പലതരം ശ്രമങ്ങളും നടത്തിയിരുന്നു. തനിക്കെതിരെ മോശം വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ യോഗേന്ദ്ര വഴി വന്ന വാര്‍ത്തകളാണെന്ന് വെളിപ്പെട്ടു. സംഭാവന തരാന്‍ സന്നദ്ധരായിരുന്ന പലരെയും പ്രശാന്ത് ഭൂഷണ്‍ തടഞ്ഞു. വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയെ അട്ടിമറിക്കുമെന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ലോക്പാല്‍ എതിര്‍പ്പു പറഞ്ഞ ആളുകളെ സ്ഥാനാര്‍ഥി ലിസ്റ്റില്‍നിന്നു മാറ്റി. അതിനുശേഷവും മറ്റു പലരെയും മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവരുടെ മണ്ഡലത്തില്‍ ചെന്നന്വേഷിച്ചപ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന് തികച്ചും അര്‍ഹരാണെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് ഒരു പള്ളി മലിനപ്പെടുത്തി കലാപമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞത് വര്‍ഗീയവാദിയെന്ന് ഇവര്‍ ആരോപിക്കുന്ന സ്ഥാനാര്‍ഥിയാണ്. പ്രശാന്ത് ഭൂഷന്‍െറ വാക്കുവിശ്വസിച്ചാണ് താന്‍ ജാമ്യമെടുക്കാതെ ജയിലില്‍ കിടക്കാന്‍ പോലും തയാറായത്. തന്നെ കണ്ടു സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്ദേശമയച്ച് അഞ്ചു മിനിറ്റിനകം ഭൂഷണ്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ബജറ്റിനുശേഷം കാണാമെന്നു വ്യക്തമാക്കിയപ്പോള്‍ അക്കാര്യവും മാധ്യമങ്ങള്‍ക്കു നല്‍കി. തന്നെ കാണുകയോ പ്രശ്നം പരിഹരിക്കുകയോ ആയിരുന്നില്ല മറിച്ച് മാധ്യമങ്ങളെ കാണിക്കാനായിരുന്നു ഭൂഷന് വ്യഗ്രത.

‘നമ്മള്‍ ജന്മം നല്‍കിയ പാര്‍ട്ടിയാണിത്. ഞാന്‍ രക്തവും ജീവനും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയാണിത്. ഇതിനെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല. അതു കൊണ്ട് ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കണം. അവര്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനമെങ്കില്‍  ദേശീയ കണ്‍വീനര്‍ സ്ഥാനവും രാഷ്ട്രീയ സമിതി, നിര്‍വാഹകസമിതി അംഗത്വങ്ങളും രാജിവെക്കുന്ന കത്ത് താന്‍ ഏല്‍പിക്കുന്നു’ ^കെജ്രിവാള്‍ പ്രഖ്യാപിച്ചു. പദവികള്‍ ഒഴിഞ്ഞ് സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും തനിക്കു പോരാടേണ്ടത് തന്‍െറ ആളുകളോടല്ല, അഴിമതിക്കാരോടാണ് എന്ന് പറഞ്ഞുമാണ് മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്. പ്രസംഗത്തിനിടെ പലവട്ടം പ്രതിനിധികള്‍ പിന്തുണ അറിയിച്ച് നീണ്ട കരഘോഷം മുഴക്കുകയും എതിര്‍പക്ഷത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നുണ്ട്.  മനീഷ് സിസോദിയ പുറത്താക്കല്‍ പ്രമേയം അവതരിപ്പിക്കുകയും ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയുമായിരുന്നു.

യൂറോ യോഗ്യത: നെതര്‍ലന്‍ഡ്സിനും ഇറ്റലിക്കും സമനില

Posted: 29 Mar 2015 11:10 AM PDT

Image: 

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിലവിലെ ജേതാക്കളായ സ്പെയിനും കരുത്തരായ ഇംഗ്ളണ്ടിനും ജയം. നെതര്‍ലന്‍ഡ്സും ചെക് റിപ്പബ്ളിക്കും സമനിലയില്‍ കുരുങ്ങി. അല്‍വാരോ മൊറാറ്റ 28ാം മിനിറ്റില്‍ നേടിയ ഗോളിലാണ് സ്പെയിന്‍ യുക്രെയ്നിനെതിരെ ജയിച്ചുകയറിയത്. ഗ്രൂപ് സിയില്‍ 15 പോയന്‍റുള്ള സ്ലോവാക്യക്ക് പിന്നില്‍ 12 പോയന്‍റുമായി സ്പെയിന്‍ രണ്ടാമതാണ്. സ്ലോവാക്യ 3-0ന് ലക്സംബര്‍ഗിനെ കീഴടക്കി. ഇതേ ഗ്രൂപ്പില്‍ ബെലറൂസ് 2-1ന് മാസിഡോണിയയെ തോല്‍പിച്ചു. ഗ്രൂപ് ഇയില്‍ ലിത്വാനിയയെ 4-0നാണ് ഇംഗ്ളണ്ട് തകര്‍ത്തത്. വെയ്ന്‍ റൂണി, ഡാനി വെല്‍ബാക്, റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ളീഷുകാര്‍ക്കായി വലകുലുക്കിയത്. പകരക്കാരനായി കന്നി മത്സരത്തിലിറങ്ങി 79ാം സെക്കന്‍ഡില്‍ തന്നെയായിരുന്നു ഹാരി കെയ്നിന്‍െറ ഗോള്‍. ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് സമ്പൂര്‍ണ ജയവുമായി 15 പോയന്‍േറാടെ ഇംഗ്ളണ്ട് ആധിപത്യം തുടരുകയാണ്. ഗ്രൂപ് എച്ചില്‍ ഇറ്റലി പിന്നില്‍ നിന്നശേഷം ബള്‍ഗേറിയയുമായി സമനില പാലിച്ചു (2-2). ക്രെയേഷ്യ 5-1ന് നോര്‍വയെ തകര്‍ത്തപ്പോള്‍ അസര്‍ബൈജാന്‍ 2-0ന് മാള്‍ട്ടയെ കീഴടക്കി. ക്രെയേഷ്യക്ക് 13ഉം ഇറ്റലിക്ക് 11ഉം പോയന്‍റാണുള്ളത്.
ഗ്രൂപ് എയില്‍ വെസ്ലി സ്നൈഡറുടെ ഇഞ്ച്വറി സമയത്തെ ഗോളാണ് നെതര്‍ലന്‍ഡ്സിന് രക്ഷയായത്. അഞ്ചു കളികളില്‍നിന്ന് ഏഴു പോയന്‍റ് മാത്രമുള്ള ഓറഞ്ചുപടക്ക് യോഗ്യത നേടാന്‍ അദ്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. ഈ ഗ്രൂപ്പില്‍ ലാത്വിയയാണ് ചെക് റിപ്പബ്ളിക്കിനെ സമനിലയിലാക്കിയത്. സ്കോര്‍: 1-1. ഇതേ ഗ്രൂപ്പില്‍ കസാഖ്സ്താന്‍ 3-0ന് ഐസ്ലന്‍ഡിനെ മറികടന്നു. ബി ഗ്രൂപ്പില്‍ വെയ്ല്‍സ് 3-0ന് ഇസ്രായേലിനെ തോല്‍പിച്ചു.
സൂപ്പര്‍ താരങ്ങളായ ഗരത് ബെയിലും ആരോണ്‍ റാംസെയുമാണ് വലകുലുക്കിയത്.

ആല്‍പ്സ് വിമാനദുരന്തം: 600 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു; തിരിച്ചറിയല്‍ ദുഷ്കരം

Posted: 29 Mar 2015 11:10 AM PDT

Image: 
Subtitle: 
ഓരോ അവശിഷ്ടത്തിലും ത്രിമാന സ്കാനിങ്ങുള്‍പ്പെടെ നടത്തിയാണ് തിരിച്ചറിയല്‍ ദൗത്യം പൂര്‍ത്തിയാക്കുക

പാരിസ്: ഫ്രഞ്ച് ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സ് വിമാനത്തില്‍ യാത്രചെയ്തവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ അതീവ ദുഷ്കരമെന്ന് ഫോറന്‍സിക് വിദഗ്ധര്‍. 149 യാത്രക്കാരുടേതായി 600ഓളം മൃതദേഹാവശിഷ്ടങ്ങളാണ് ഇതുവരെ വീണ്ടെടുത്തത്. ഇവ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറുന്ന ജോലി പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയെടുക്കുമെന്ന് ജര്‍മനിയിലെ പ്രസിദ്ധ ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ പ്രഫസര്‍ മൈക്കല്‍ സോകോസ് പറഞ്ഞു. ബോധപൂര്‍വം വിമാനം മലനിരകളിലേക്ക് പറത്തിയ സഹ വൈമാനികന്‍ ആന്‍ഡ്രിയാസ് ലുബിറ്റ്സിന്‍െറ അവശിഷ്ടം മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. കോക്പിറ്റിനകത്തുനിന്ന് കണ്ടത്തെിയ മൃതശരീരത്തില്‍ നടത്തിയ പരിശോധനകളിലാണ് ലുബിറ്റ്സിന്‍െറതെന്ന് സ്ഥിരീകരിച്ചത്.
ഓരോ അവശിഷ്ടത്തിലും ത്രിമാന സ്കാനിങ്ങുള്‍പ്പെടെ നടത്തിയാണ് തിരിച്ചറിയല്‍ ദൗത്യം പൂര്‍ത്തിയാക്കുക. ഡി.എന്‍.എ സാമ്പിളുകള്‍ക്കു പുറമെ ടൂത്ത്ബ്രഷുകള്‍, ആഭരണങ്ങള്‍, മുടികള്‍ തുടങ്ങിയവ ശേഖരിച്ച് ബാഴ്സലോണയിലെ അത്യാധുനിക ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആല്‍പ്സില്‍ ഒരു മൊബൈല്‍ ലബോറട്ടറിയും സജീകരിച്ചിട്ടുണ്ട്.
സ്പാനിഷ് നഗരമായ ബാഴ്സലോണയില്‍നിന്ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള യാത്രക്കിടെ ഫ്രഞ്ച് ആല്‍പ്സ് പര്‍വതനിരകളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാനം തകര്‍ന്നുവീണത്. സഹ വൈമാനികന്‍ ബോധപൂര്‍വം വിമാനം തകര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക കണ്ടത്തെല്‍.

രാത്രിക്കാഴ്ചക്ക് തുള്ളിമരുന്ന്

Posted: 29 Mar 2015 11:10 AM PDT

Image: 

വാഷിങ്ടണ്‍: ഇരുട്ടില്‍ കണ്ണുകാണുന്നില്ളെന്ന കാലങ്ങളായുള്ള മനുഷ്യരുടെ പരിഭവത്തിന് ഒടുവില്‍ ശാസ്ത്രത്തിന്‍െറ ഒറ്റമൂലി. ഇരുട്ടില്‍ 50 മീറ്ററിലേറെ ദൂരംവരെ കാണാന്‍ സഹായിക്കുന്ന പ്രത്യേക തുള്ളിമരുന്നാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ‘സയന്‍സ് ഫോര്‍ മാസസ്’ സംഘം വികസിപ്പിച്ചത്.

ആഴക്കടല്‍ മത്സ്യങ്ങളിലും മറ്റും കണ്ടുവരാറുള്ള ക്ളോറിന്‍ ഇ6 എന്ന വസ്തു ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത തുള്ളിമരുന്ന് നേരിട്ട് കണ്ണില്‍ ഇറ്റിക്കുകയേ വേണ്ടൂ. എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതിന്‍െറ അടിസ്ഥാനത്തില്‍ സയന്‍സ് ഫോര്‍ മാസസ് സംഘാംഗം ഗബ്രിയേല്‍ ലിസിനയുടെ കണ്ണില്‍ ഇറ്റിച്ചും പരീക്ഷണം നടത്തിയിരുന്നു. ക്ളോറിന്‍ ഇ6ന്‍െറ 50 മൈക്രോലിറ്ററാണ് ഒരുതവണ ഉപയോഗിച്ചത്.

ഇരുട്ടുപിടിച്ച കാട്ടില്‍ പോലും രാത്രി സമയങ്ങളില്‍ കാഴ്ച ലഭിച്ചതായാണ് അവകാശവാദം. തുടര്‍പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമേ മനുഷ്യരില്‍ ഉപയോഗത്തിനായി നല്‍കൂ.

വീണ്ടും നിരക്കിളവുമായി ഗോ എയര്‍

Posted: 29 Mar 2015 11:08 AM PDT

Image: 

മുംബൈ: രാജ്യത്തെ ബജറ്റ് എയര്‍ലൈനുകള്‍ തമ്മില്‍ ടിക്കറ്റ് നിരക്കിലെ മത്സരം തുടരുന്നു. ഗോ എയര്‍ ശനിയാഴ്ച പുതിയ ഓഫറുകളുമായി രംഗത്തത്തെി. 1299 രൂപയുടെ വണ്‍വേ ടിക്കറ്റുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ജൂണ്‍ 23നും ഒക്ടോബര്‍ 31നും ഇടയിലെ യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. പ്രത്യേക നിരക്കിലെ ടിക്കറ്റുകള്‍ ബുക് ചെയ്യാന്‍ മാര്‍ച്ച് 30വരെയാണ് അവസരം.

കഴിഞ്ഞയാഴ്ച നാലു മാസത്തിലധികം കാലാവധിയോടെ 999 രൂപക്ക് വണ്‍വേ ടിക്കറ്റുകള്‍ ഗോ എയര്‍ വിറ്റഴിച്ചിരുന്നു. നേരത്തേ, ടാറ്റയുടെ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, ഇന്‍ഡിഗോ എന്നിവ നിരക്കിളവുകളുമായി രംഗത്തുവന്നിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് 550 രൂപയുടെ ടിക്കറ്റുകളാണ് എയര്‍ ഏഷ്യ നല്‍കിയത്.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP