സ്വാഗതം
WELCOME

News Update..

Tuesday, March 24, 2015

ചൊവ്വയെ ചുറ്റി മംഗള്‍യാന്‍ ആറുമാസം പൂര്‍ത്തിയാക്കി Madhyamam News Feeds

ചൊവ്വയെ ചുറ്റി മംഗള്‍യാന്‍ ആറുമാസം പൂര്‍ത്തിയാക്കി Madhyamam News Feeds

Link to

ചൊവ്വയെ ചുറ്റി മംഗള്‍യാന്‍ ആറുമാസം പൂര്‍ത്തിയാക്കി

Posted: 24 Mar 2015 12:20 AM PDT

Image: 

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ ചൊവ്വയെ ചുറ്റാന്‍ നിശ്ചയിക്കപ്പെട്ട ആറുമാസത്തെ കാലാവധി ഇന്നവസാനിക്കും. എന്നാല്‍ പേടകം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം ബാക്കിയുള്ളതിനാല്‍ ആറുമാസം കൂടി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇന്ധനം ബാക്കിയുള്ളതിനാല്‍ മംഗള്‍യാന്‍ ഇനിയും ചൊവ്വക്കുചുറ്റും തുടരുമെന്നും ചൊവ്വയുടെ അന്തരീക്ഷ പഠനം, കാലാവസ്ഥ എന്നിവയില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാകാന്‍ ഇത് സഹായിക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കിരണ്‍കുമാര്‍ പറഞ്ഞു. മംഗള്‍യാന്‍ അയച്ച ചിത്രങ്ങളും മറ്റും ഐ.എസ്.ആര്‍.ഒ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു.

2014 സെപ്റ്റംബര്‍ 24 നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലത്തെിച്ച് ഐ.എസ്.ആര്‍.ഒ രാജ്യത്തിന്‍െറ അഭിമാനം ഉയര്‍ത്തിയത്. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 450 കോടിയായിരുന്നു നിര്‍മാണ ചെലവ്. 10 മാസത്തെ യാത്രയില്‍ 200 മില്യന്‍ കി.മീറ്റര്‍ താണ്ടിയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്. പദ്ധതി വിജയത്തോടെ എഷ്യയിലെ ആദ്യത്തെയും ലോകത്തെ നാലാമത്തേയും രാജ്യമായി ഇന്ത്യ.

പേടകത്തിലെ അഞ്ച് ഉപകരണങ്ങള്‍ ഇനിയുള്ള കാലയളവില്‍ ചൊവ്വയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അയച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വക്കും ഭൂമിക്കും ഇടയില്‍ സൂര്യന്‍ വരുന്നതിനാല്‍ ജൂണ്‍ 8 മുതല്‍ 22വരെ ചൊവ്വയില്‍ നിന്നും യാതൊരു വിവരവും കിട്ടില്ല. എന്നാല്‍ മൂന്‍ കൂട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം മംഗള്‍യാന്‍ അപ്പോഴും ഭംഗിയായി പ്രവര്‍ത്തിക്കും. മംഗള്‍യാന്‍ ഇത് വരെ അയച്ച ചിത്രങ്ങളും സൂചനകളും ഇത് വരെ പുറത്ത് വിട്ടിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുള്ളുവെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.

ചൊവ്വയുടെ വ്യക്തമായി കളര്‍ ചിത്രം ആറുമാസത്തിനകം തന്നെ മംഗള്‍യാന്‍ പകര്‍ത്തി അയക്കുകയുണ്ടായി. ചൊവ്വയുടെ ഉപരിതലം വ്യക്തമാക്കുന്ന വികിരണങ്ങളുടെ മാപ്പ് തയ്യറാക്കുന്നതിന് ഈ ചിത്രം സഹായിച്ചിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മംഗള്‍യാന്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
 

സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Posted: 24 Mar 2015 12:10 AM PDT

Image: 

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നേരത്തെ കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഫയലില്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഒപ്പുവെച്ചു.
പ്രതിപക്ഷ എം.എല്‍.എമാര്‍ ഡയസ് തകര്‍ത്തതുമായ ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍  ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. അന്വേഷണവുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി, ജീവനക്കാര്‍, വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ബജറ്റ് ദിവസത്തെ വിഡിയോ പരിശോധിക്കുകയും ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ന്യൂസിലന്‍ഡിന് 298 റണ്‍സ് വിജയലക്ഷ്യം Live

Posted: 23 Mar 2015 11:31 PM PDT

Image: 

ഓക് ലന്‍ഡ്: മഴ തടസ്സപ്പെടുത്തിയ ഒന്നാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡിന് 298 റണ്‍സ് വിജയലക്ഷ്യം. മഴനിയമപ്രകാരം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്കോര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. 18 പന്തില്‍ 49 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ സ്കോറിങ്ങിന് വേഗത കൂട്ടിയത്. ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സ് 45 പന്തില്‍ 65 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കയുടെ തുടക്കം നല്ലതായിരുന്നില്ല. 10 റണ്‍സെടുത്ത ഹാഷിം അംലയെ ബൗള്‍ട്ട് ബൗള്‍ഡാക്കി. ക്വിന്‍റണ്‍ ഡി കോക്ക് 14 റണ്‍സെടുത്ത് പുറത്തായി.  പിന്നീട് ഫഫ് ഡു െപ്ളസിയും റൈലി റൂസോയും ഒന്നിക്കുകയായിരുന്നു. നങ്കൂരമിട്ട് കളിച്ച ഇരുവരും ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. റൂസോ 39ഉം ഡു െപ്ളസി 82ഉം റണ്‍സെടുത്ത് പുറത്തായി. ഡിവിലിയേഴ്സ് ക്രീസിലെ ത്തി സ്കോറിങ് വേഗത കൂട്ടുന്നതിനിടെയാണ് മഴ പെയ്തത്. തുടര്‍ന്ന് ഓവര്‍ 43 ആക്കി ചുരുക്കുകയായിരുന്നു. കളി പുനരാരംഭിച്ചയുടനെ ഡു െപ്ളസി പുറത്തായി. പിന്നീട് എത്തിയ ഡേവിഡ് മില്ലര്‍ വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു. മില്ലര്‍ മൂന്ന് സിക്സറും ആറ് ഫോറും നേടി.

ന്യൂസിലന്‍ഡിനുവേണ്ടി കോറെ ആന്‍ഡെഴ്സണ്‍ മൂന്നും ബൗള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പില്‍ ബൗള്‍ട്ടിന്‍െറ വിക്കറ്റം നേട്ടം 21 ല്‍ എത്തി.

 

കൊച്ചി മെട്രോ: ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

Posted: 23 Mar 2015 11:30 PM PDT

Image: 

കൊച്ചി: മെട്രോ പദ്ധതിക്ക് വേണ്ടി എം.ജി റോഡിലെ ശീമാട്ടിയുടെ 32 സെന്‍്റ് ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തു. ശീമാട്ടി ഉടമ ബീനാ കണ്ണന്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറായതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ഡെപ്യൂട്ടി കലക്ടര്‍ ശോഭന, തഹസില്‍ദാര്‍ ഷിബു പി. പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റടെുത്തത്. സ്ഥലം ഏറ്റെടുക്കുന്നതിനെ ശീമാട്ടി എതിര്‍ത്തതോടെ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അടക്കമുള്ളവ പരിഗണിച്ചിരുന്നു. എന്നാല്‍, വ്യാപക എതിര്‍പ്പ് ഉയര്‍ന്നതോടെ പാക്കേജ് വേണ്ടെന്നുവച്ചത്.

ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബിനാ കണ്ണനുമായി ചര്‍ച്ച നടത്തിയശേഷമാണ് അവര്‍ സമ്മതപത്രം നല്‍കിയത്. കൊച്ചി മെട്രോ പദ്ധതിയുമായി എക്കാലത്തും സഹകരിച്ചിട്ടുണ്ടെന്നും തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും ബീനാ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശീമാട്ടിയുടെ സ്ഥലം ഏറ്റടെുത്തതോടെ കൊച്ചി മെട്രോ ഒന്നാംഘട്ട നിര്‍മാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങി. മെട്രോ പദ്ധതിയുടെ 5 തൂണുകള്‍ ശീമാട്ടിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിക്കും. ഇതോടെ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗങ്ങളില്‍ മുടങ്ങിക്കിടക്കുന്ന നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍.

 

കല്‍പറ്റ നഗരസഭാ ബജറ്റ്: മാലിന്യനിര്‍മാര്‍ജനത്തിനും ടൗണ്‍ നവീകരണത്തിനും ഊന്നല്‍

Posted: 23 Mar 2015 10:50 PM PDT

കല്‍പറ്റ: മാലിന്യ നിര്‍മാര്‍ജനത്തിനും ടൗണ്‍ നവീകരണത്തിനും ഭവന നിര്‍മാണത്തിനും ഊന്നല്‍ നല്‍കി 2015-16 വര്‍ഷത്തേക്കുള്ള കല്‍പറ്റ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. 129.47 കോടി രൂപ വരവും 128.73 കോടി ചെലവും 73.9 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.കെ. വത്സല അവതരിപ്പിച്ച ബജറ്റ്.
മാലിന്യ നിര്‍മാര്‍ജനത്തിനായി അഴുക്കുചാല്‍ നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കെ.എസ്.യു.ഡി.പിയുടെ സഹായത്തോടെ 50 കോടി രൂപ ചെലവിടും. നടപ്പാത, ജങ്ഷന്‍ നവീകരണം, അഴുക്കുചാല്‍, സിഗ്നല്‍ സിസ്റ്റം തുടങ്ങിയ ടൗണ്‍ നവീകരണ പദ്ധതികള്‍ക്ക് 25 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. വിവിധഭവന പദ്ധതികള്‍ക്ക് 10 കോടിയോളം രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. കല്‍പറ്റയെ സമ്പൂര്‍ണ മാലിന്യരഹിത നഗരസഭയാക്കാന്‍ പ്ളാസ്റ്റിക് നിര്‍മാര്‍ജനം, ഖരമാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. നഗരസഭാ പ്രദേശം മുഴുവന്‍ മാലിന്യമുക്താമാക്കുന്നതിലേക്കായി പുതിയ ഗുഡ്സ് ഓട്ടോറിക്ഷ വാങ്ങും. നഗര ശുചിത്വം ഉറപ്പുവരുത്തുന്നതിനും കുടിവെള്ളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കാനും കക്കൂസ് മാലിന്യ സംസ്കരണത്തിനും സീവറേജ് സംവിധാനം ഉപയുക്തമാകും.
എന്‍െറഗൃഹം ഭവനപദ്ധതിക്ക് അഞ്ചുകോടി രൂപയും ഇ.എം.എസ് ഭവനപദ്ധതി പുര്‍ത്തീകരണത്തിന് 50 ലക്ഷം രൂപയും ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ സഹായത്തോടെ എസ്.ടി ഭവന പദ്ധതിക്ക് മൂന്നുകോടി ചെലവിടും. എസ്.സി ഭവനപദ്ധതിക്ക് 20 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു ഭവന പദ്ധതിക്ക് 56 ലക്ഷം രൂപയാണ് നീക്കിവെച്ചത്. കാരാപ്പുഴ യു.ഐ.ഡി.എസ്.എസ്.എം.ടി സമഗ്ര കുടിവെള്ള പദ്ധതിക്ക് നഗരസഭാ വിഹിതമായി ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതി 2015 മേയില്‍ കമീഷന്‍ ചെയ്യും. മേയില്‍ രജത ജൂബിലി ആഘോഷിക്കുന്ന നഗരസഭയില്‍ ജൂബിലിയുടെ ഭാഗമായി മൂന്നുകോടി രൂപ ചെലവില്‍ ആധുനിക ജൂബിലി സ്മാരക ടൗണ്‍ഹാള്‍ നിര്‍മിക്കും. ജൂബിലി സ്മാരകമന്ദിരം, സാംസ്കാരികനിലയം, ഡോര്‍മിറ്ററി എന്നിവക്കായി 25 ലക്ഷം രൂപയും പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പഠനപ്രോത്സാഹനത്തിനായി സൈക്കിള്‍ വിതരണത്തിന് 15 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ സഹായത്തോടെ മുണ്ടേരി അമ്പിലേരിയിലെ മൈതാനത്ത് അഞ്ചുകോടി രൂപ ചെലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് ബൈപാസിലേക്ക് ലിങ്ക് റോഡ് നിര്‍മിക്കാന്‍ 25 ലക്ഷം രൂപയും മുനിസിപ്പല്‍ ഓഫിസ് കെട്ടിട സമുച്ചയത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 55 ലക്ഷം രൂപയും രൂക്ഷമായ കുരങ്ങുശല്യം നിവാരണം ചെയ്യുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി.
വനംവകുപ്പിന്‍െറയും പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടര്‍, രജതജൂബിലി സ്മാരകങ്ങള്‍, ടാക്സി ഡ്രൈവര്‍മാര്‍ക്കും ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് വിതരണം, എല്ലാ വാര്‍ഡിലും ഗ്രാമകേന്ദ്രങ്ങള്‍, ജൂബിലി സ്മാരക ട്രൈബല്‍ യൂത്ത് ഡെവലപ്മെന്‍റ് സെന്‍റര്‍, യൂത്ത് ക്ളബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് എന്നിവക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്‍െറ സഹായത്തോടെ എന്‍.യു.എച്ച്.എം ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കും. ആരോഗ്യമേഖലയില്‍ ജനറല്‍ ആശുപത്രി വികസനം, കിഡ്നി രോഗ പ്രതിരോധ പ്രവര്‍ത്തനം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് മരുന്ന് തുടങ്ങിയ പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
പുതിയ ഹോമിയോ ഡിസ്പെന്‍സറിയും ആരംഭിക്കും. മൃഗസംരക്ഷണ മേഖലയില്‍ പാല്‍ ഉല്‍പാദന വര്‍ധന ലക്ഷ്യമിട്ട് കന്നുകുട്ടി പരിപാലന പദ്ധതി, തീറ്റപ്പുല്‍ കൃഷി പദ്ധതി എന്നിവ നടപ്പാക്കും. പാര്‍ട്ട്ണര്‍ കേരളയുമായി സഹകരിച്ച് വെള്ളാരംകുന്നില്‍ അഞ്ചുകോടി രൂപയുടെ റെസ്റ്റ് ഹൗസും പാര്‍ക്കും നിര്‍മിക്കും.
നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി ബജറ്റ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു.

വനിതാ എം.എല്‍.എമാര്‍ക്കെതിരായ അതിക്രമം: കേസെടുത്തില്ളെങ്കില്‍ കോടതിയെ സമീപിക്കും –കോടിയേരി

Posted: 23 Mar 2015 10:03 PM PDT

തിരുവനന്തപുരം: ഇടത് വനിതാ എം.എല്‍.എമാര്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നിയമസഭക്കകത്തും പുറത്തും വനിതാ എം.എല്‍.എമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രവര്‍ത്തനങ്ങളിലേര്‍പെട്ടവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നേതാക്കളെല്ലാം പൊതുവേദികളില്‍ വനിതാ എം.എല്‍.എമാരെ പരസ്യമായി അപഹസിക്കുകയാണ്. 82 വയസ്സായ മന്ത്രി കെ.എം. മാണി പോലും അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍ നടത്തുന്നു. അവസരം കിട്ടിയാല്‍ മാണിയെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന വനിതാ എം.എല്‍.എമാര്‍ പ്രതിപക്ഷത്തുമുണ്ട്.
ഇനി കേരളത്തില്‍ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ മാണിയെ അനുവദിക്കില്ല. സഭക്കകത്ത് വനിതാ എം.എല്‍.എമാര്‍ക്കും പുരുഷ എം.എല്‍.എമാര്‍ക്കും തുല്യ അവകാശമാണുള്ളത്.
സ്പീക്കറുടെ കസേരയെക്കാള്‍ വലുതാണ് ഒരു വനിതയുടെ സ്ത്രീത്വമെന്ന,് കസേര മറിച്ചിട്ടതാണ് വലിയ കാര്യമെന്ന നിലയില്‍ പറഞ്ഞുനടക്കുന്ന ഭരണകക്ഷി എം.എല്‍.എമാര്‍ മനസ്സിലാക്കണം.
ലൈംഗികച്ചുവയോടെയുള്ള അക്രമമാണ് നിയമസഭയില്‍ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, എം.പിമാരായ പി.കെ. ശ്രീമതി , ടി.എന്‍. സീമ, കെ.കെ. ലതിക എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.

പാക് ദിനാഘോഷത്തില്‍ പങ്കെടുത്തത് വെറുപ്പോടെയെന്ന് വി.കെ സിങ്

Posted: 23 Mar 2015 10:02 PM PDT

Image: 

ന്യൂഡല്‍ഹി: പാക് ദേശീയ ദിനാഘോഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തത് വെറുപ്പോടെയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വി.കെ സിങ് ഇത് സംബന്ധിച്ച് നടത്തിയ ട്വീറ്റുകള്‍ വിവാദമായി. ഒൗദ്യോഗിക ജോലിയുടെ ഭാഗമായാണെങ്കിലും വെറുപ്പോടെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് വി.കെ സിങ് ട്വിറ്ററില്‍ കുറിച്ചു. disgust, duty എന്നീ ഹാഷ് ടാഗുകളിലായി അഞ്ച് ട്വീറ്റുകളിലൂടെയാണ് വി.കെ സിങ് പ്രതിഷേധം പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് വി.കെ സിങ് ചടങ്ങില്‍ പങ്കെടുത്തത്.  ഇതിലുള്ള പ്രതിഷേധമാണ് വി.കെ സിങ് ട്വിറ്ററിലൂടെ പ്രകടിപ്പിച്ചതെന്നും ഇത് മോദിക്കെതിരാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. ട്വീറ്റുകള്‍ വിവാദമായതിനെ തുടര്‍ന്ന്  ഇതിനെക്കുറിച്ച് വ്യക്തത നല്‍കാന്‍ കേന്ദ്രം വി.കെ സിങ്ങിനോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ മാധ്യമങ്ങളാണ് വിഷയം വളച്ചൊടിച്ച് വിവാദമാക്കിയതെന്ന്  വി.കെ സിങ് ട്വീറ്റു ചെയ്തു.

#'Disgust'ed to see how certain sections of the media are twisting this issue

അതേസമയം പാക് വിഷയവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാറിന്‍െറ ഇരട്ടത്താപ്പില്‍ വെറുപ്പുണ്ടെങ്കില്‍ വി.കെ സിങിന് രാജിവെച്ചുകൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി ട്വീറ്റ് ചെയ്തു. മുമ്പും മന്ത്രിമാര്‍ പാക് പരിപാടികളില്‍ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

If Mr#duty#Disgust is so disgusted with double standards of his govt on Pak he should quit? Other Min in past refused to attend PAK EVENTS!

നേരത്തെ പാകിസ്താന്‍ റിപബ്ളിക് ദിനാഘോഷത്തിന് ആശംസയര്‍പ്പിച്ച് നവാസ് ശെരീഫിന് എഴുതിയതായി  പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
I have written to Pakistan PM Mr. Nawaz Sharif, conveying my greetings on the National Day of Pakistan.

വിമത  നേതാവ് മസാറത്ത് ആലമിനെ ക്ഷണിച്ചതിലൂടെ വിവാദമായ വിരുന്നില്‍ വി.കെ സിങ് പങ്കെടുത്തത് സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു. ഹുര്‍റിയത്ത് നേതാക്കളെയും പാകിസ്താന്‍  ഹൈകമ്മീഷണര്‍ റിപബ്ളിക് ദിന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മസാറത്ത് ആലം പങ്കെടുക്കില്ളെന്ന് അറിയിച്ചെങ്കിലും മിര്‍വാഇസ് ഉമര്‍ ഫറൂഖ്, സയ്യിദ് അലി ഷാ ഗിലാനി, യാസിന്‍ മാലിക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹുര്‍റിയത്ത് നേതാക്കളെ ക്ഷണിച്ച സംഭവത്തില്‍ ഇന്ത്യക്ക് എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ളെന്നായിരുന്നു പാക് ഹൈകമ്മീഷണര്‍  അബ്ദുള്‍ ബാസിത് പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് മൂന്നാം കക്ഷിയുടെ ആവശ്യമില്ളെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

 

 

 

ഭ്രാന്തന്‍ കുറുക്കന്‍െറ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

Posted: 23 Mar 2015 09:56 PM PDT

ചാവക്കാട്: തിരുവത്രയില്‍ ഭ്രാന്തന്‍ കുറുക്കന്‍െറ ആക്രമണത്തില്‍ സ്ത്രീകളും ബാലനുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. തിരുവത്ര അത്താണി അണ്ടിയേക്കല്‍ വീട്ടില്‍ കിരണ്‍ (27), അത്താണി നാട്ടുകൂട്ടം വെങ്കളത്ത് മുരളി (49), തിരുവത്ര ചെങ്കോട്ട സ്വദേശികളായ തൊണ്ടന്‍കേരന്‍ വീട്ടില്‍ ഹനീഫയുടെ ഭാര്യ ജമീല (48), ഇവരുടെ മകള്‍ ഷഫീന (23), മറ്റൊരു മകളായ ഷംസീറയുടെ മകന്‍ സഹല്‍ (അഞ്ച്) എന്നിവര്‍ക്കാണ് കുറുക്കന്‍െറ കടിയേറ്റത്. എല്ലാവരും തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച്ച വൈകീട്ട് 5.30 ഓടെയാണ് കുറുക്കന്‍െറ ആക്രമണമുണ്ടായത്. തിരുവത്ര മുട്ടില്‍ പാടത്താണ് കിരണിനേയും മുരളിയേയും ആക്രമിച്ചത്. കിരണിനെയാണ് കുറുക്കന്‍ ആദ്യം ആക്രമിച്ചത്. കാല്‍പാദത്തിന്‍െറ പിന്‍ഭാഗം കടിച്ചെടുത്ത നിലയിലാണ്. മുട്ടില്‍ പാടത്ത് കെട്ടിയിട്ട ആടിനെ അഴിക്കാന്‍ പോയതായിരുന്നു കിരണ്‍. ഉടനത്തെിയ നാട്ടുകാര്‍ ഇദ്ദേഹത്തെ ചാവക്കാട് താലൂക്കാശുപത്രിയിലത്തെിച്ചു.
കിരണിനെ കടിച്ച ശേഷം കുറുക്കന്‍ പാടത്ത് നിന്നോടി, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന സഹലിനെ ആക്രമിക്കുകയായിരുന്നു. സഹലിന്‍െറ കരച്ചില്‍ കേട്ട് ഓടിയത്തെിയതായിരുന്നു ജമീലയും മകള്‍ ഷഹലയും. കുട്ടിയുടെ മേലുള്ള കടിവിടാതിരുന്നതിനെ തുടര്‍ന്ന് ജമീല കുറുക്കന്‍െറ വായയില്‍ കൈയിട്ടു പിന്നോട്ട് വലിച്ചു. ഇതോടെ കുറുക്കന്‍ ജമീലയുടെ ദേഹം മുഴുവന്‍ കടിച്ചു പറിച്ചു. ബഹളം കേട്ട് ഓടിവന്ന ഷഫീന ചിരവയെടുത്ത് കുറുക്കനെ അടിച്ചു. അടികിട്ടിയ കുറുക്കന്‍ ശഫീനയുടെ ചുണ്ട് കടിച്ചു മുറിച്ചു. കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ കൂടിയതോടെ കുറുക്കന്‍ ഓടി മറഞ്ഞു. ഇവരെയും താലൂക്കാശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
പിന്നീടാണ് കുറുക്കന്‍ മുരളിയെ ആക്രമിച്ചത്. മുട്ടില്‍ പാടവരമ്പിലൂടെ നടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
മുരളിയുടെ മുഖമുള്‍പ്പെടെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കടിയേറ്റിട്ടുണ്ട്.
എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരാണ് പരിക്കറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചത്. പരാക്രമം കാണിച്ച കുറുക്കനെ കണ്ടത്തൊനായിട്ടില്ല.

തണല്‍ക്കൂട്ട് വളന്‍റിയര്‍മാര്‍ സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക്

Posted: 23 Mar 2015 09:45 PM PDT

മലപ്പുറം: ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ തണല്‍ക്കൂട്ട് യൂനിറ്റ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിത്യോപയോഗ ഉല്‍പന്നങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി ചന്ദനത്തിരി, മെഴുകുതിരി, ചോക്ക്, കുളി സോപ്പ്, അലക്കു സോപ്പ്, ഫിനോയില്‍, ടോയ്ലറ്റ് ലോഷന്‍, വാഷിങ് പൗഡര്‍, ടൂത്ത്പേസ്റ്റ്, ഡിഷ് വാഷ്, ഹെയര്‍ ഷാംപൂ, ബോഡി ഷാംപൂ, മള്‍ട്ടി പര്‍പ്പസ് ഷാംപൂ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ അധ്യാപകരായ അനിമേറ്റര്‍മാര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി. ചാലക്കുടിയിലെ സെന്‍റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ലേണിങ് ആന്‍ഡ് ലിവിങ് എന്ന സ്ഥാപനമാണ് പരിശീലനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാലയങ്ങളിലെ തണല്‍ക്കൂട്ട് യൂനിറ്റുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങും. അനിമേറ്റര്‍മാര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
വിദ്യാര്‍ഥികളില്‍ അധ്വാനശീലം വളര്‍ത്തുക, സ്വാശ്രയത്വം കൈവരിക്കാന്‍ പ്രേരിപ്പിക്കുക, സ്വയംതൊഴില്‍ ശേഷി വര്‍ധിപ്പിക്കുക, ഉപഭോഗ സംസ്കാരം കുറച്ചുകൊണ്ടുവരിക, സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സമാഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തണല്‍ക്കൂട്ടിന്‍െറ നേതൃത്വത്തില്‍ സംരംഭം തുടങ്ങുന്നത്.
ദ്വിദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. തണല്‍ക്കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗം സലീം കുരുവമ്പലം, സെക്രട്ടറി എ. അബ്ദുല്ലത്തീഫ്, തണല്‍ക്കൂട്ട് ജനറല്‍ കണ്‍വീനര്‍ ജോഷി ജോസഫ്, കണ്‍വീനര്‍മാരായ പി.പി. അബൂബക്കര്‍, സലാം പുഴക്കാട്ടിരി, വര്‍ഗീസ് ചാലക്കുടി എന്നിവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടര്‍ സത്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ദക്ഷിണാഫ്രിക്ക ^ ന്യൂസിലന്‍ഡ് മത്സരം പുനരാരംഭിച്ചു

Posted: 23 Mar 2015 09:32 PM PDT

Image: 

ഓക് ലന്‍ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ മഴമൂലം തടസ്സപ്പെട്ട ന്യൂസിലന്‍ഡ് ^ ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ മത്സരം പുനരാരംഭിച്ചു. ഇരുടീമുകള്‍ക്കും 43 ഓവറായി മത്സരം പുനഃക്രമീകരിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 38 ഓവറില്‍ മൂന്നു വിക്കറ്റ് 216 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. 106 പന്തില്‍ 82 റണ്‍സെടുത്ത് ഫഫ് ഡുപ്ളെസിയും 38 പന്തില്‍ 60 റണ്‍സെടുത്ത് ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സുയിരുന്നു ക്രീസില്‍. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഡു െപ്ളസിയും ഡിവിലിയേഴ്സും പ്രോട്ടിയാസിനെ കരകയറ്റുകയായിരുന്നു. പതിവുപോലെ ആക്രമിച്ചാണ് ഡിവിലിയേഴ്സ് കളിക്കുന്നത്. ആരാധകര്‍ എബിയുടെ മികച്ച ഇന്നിങ്സ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മഴ പെയ്തത്.

ഇന്നത്തെ മത്സരഫലം ക്രിക്കറ്റ് ലോകകപ്പില്‍ പുതുചരിത്രം കുറിക്കും. ആര് ജയിച്ചാലും പുതിയൊരു ഫൈനലിസ്റ്റായിരിക്കും ലോകകപ്പിന് ലഭിക്കുക. ഇരു ടീമുകളും ഇതുവരെ ഫൈനല്‍ കളിച്ചിട്ടില്ല.
 

 

കുടിവെള്ളപദ്ധതികള്‍ക്കും ഭവനനിര്‍മാണത്തിനും പ്രാമുഖ്യം

Posted: 23 Mar 2015 09:31 PM PDT

പത്തനംതിട്ട: കുടിവെള്ളപദ്ധതികള്‍ക്കും ഭവനനിര്‍മാണത്തിനും മുന്തിയ പരിഗണന നല്‍കി ജില്ലാ പഞ്ചായത്തിന്‍െറ 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോശാമ്മ തോമസ് അവതരിപ്പിച്ചു. റോഡുകളുടെ നിര്‍മാണവും നവീകരണവും,
വിദ്യാഭ്യാസ പദ്ധതികള്‍, മാലിന്യസംസ്കരണം, കാര്‍ഷിക വികസനം, സ്ത്രീകളുടെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെയും ക്ഷേമം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. 1072833850 രൂപ വരവും 1038580000 രൂപ ചെലവും 34253850 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്‍െറ കുടിശ്ശിക തീര്‍ക്കാനും എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യം കൈവരിക്കാനുമായി 11 കോടി വകയിരുത്തി.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ജില്ല എന്ന പരിഗണനയില്‍ ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത് കുടിവെള്ളപദ്ധതികള്‍ക്കാണ്. പട്ടികജാതി, പൊതുമേഖലകളിലെ കുടിവെള്ളപദ്ധതികള്‍ക്കായി ഏഴുകോടി വകയിരുത്തി.
2014-15 വാര്‍ഷിക പദ്ധതി പ്രകാരം കുടിവെള്ളപദ്ധതികള്‍ക്കായി അഞ്ചുകോടിയോളം രൂപ വാട്ടര്‍ അതോറിറ്റിയില്‍ ഒടുക്കിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 410500000 രൂപ വകയിരുത്തി.
കാര്‍ഷിക വിളകളുടെ ഉല്‍പാദന വര്‍ധനക്കായി കൃഷി വകുപ്പിന്‍െറയും സീഡ് ഫാമിന്‍െറയും സഹകരണത്തോടെ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 2,75,00,000 രൂപ വകയിരുത്തി. ശബരിമല ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒരുകോടി വകയിരുത്തി. സ്വന്തമായി മൂന്ന് സെന്‍റ് സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ 1.5 കോടി നീക്കിവെച്ചു.
ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ ജില്ലയിലെ 46 സ്കൂളുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും.
ഈ സ്കൂളുകളിലെ കുട്ടികളുടെയും അധ്യാപകരുടെയും വിവരശേഖരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന കരുതല്‍ പദ്ധതിക്കായി 5,62,00,000 രൂപ വകയിരുത്തി.
കുട്ടികളുടെ ശാരീരിക-മാനസിക ഉന്നമനം ലക്ഷ്യമിടുന്ന സാന്ത്വനം പദ്ധതിയുടെ തുടര്‍ നടത്തിപ്പിനായും തുക വകയിരുത്തി. ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന സാന്ത്വനം പദ്ധതി ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും മുഖ്യമന്ത്രിയുടെ പൊതുജന സേവനത്തിനുള്ള നൂതന പദ്ധതി ആവിഷ്കാരത്തിനുള്ള അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കുന്നതിന്‍െറ ഭാഗമായാണ് സാന്ത്വനം പദ്ധതി നടപ്പാക്കിവരുന്നത്.
പട്ടികജാതി വിഭാഗത്തിന്‍െറ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കും. കുടിവെള്ളം, ഭവനനിര്‍മാണം, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവക്കായി 11,10,00,000 രൂപ വകയിരുത്തി.
കോന്നി മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിന്‍െറയും ജില്ലാ പഞ്ചായത്തിന്‍െറയും സഹകരണത്തോടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ഒന്നര കോടി വകയിരുത്തി. പട്ടികവര്‍ഗ വിഭാഗത്തിന്‍െറ ജീവിതപശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനായി ഭവനനിര്‍മാണം, ആരോഗ്യരംഗം, വിദ്യാഭ്യാസം, വൈദ്യുതി എന്നീ മേഖലകള്‍ക്കായി ഒരുകോടി വകയിരുത്തി.
കുട്ടികളുടെ ശാരീരിക-മാനസിക ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന സ്വയംതൊഴില്‍ യൂനിറ്റുകള്‍ തുടങ്ങുന്നതിന് പദ്ധതി നടപ്പാക്കും. ഈ മേഖലയിലെ പദ്ധതികള്‍ക്കായി രണ്ടര കോടി വകയിരുത്തി. ജലസ്രോതസ്സുകള്‍ ആഴംകൂട്ടി സംരക്ഷിക്കാനും മാലിന്യമുക്തമാക്കാനും വേണ്ടി 1.3 കോടി വകയിരുത്തി. ഭൂഗര്‍ഭ ജലനിരപ്പ് താഴാതെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന്‍െറ ഭാഗമായി തോടുകള്‍, കൈത്തോടുകള്‍, നദികള്‍ എന്നിവ സംരക്ഷിക്കാന്‍ സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍െറ സഹായത്തോടെ ജില്ലാ പഞ്ചായത്ത് മുഖേന പമ്പ പരിരക്ഷണ സമിതി നടപ്പാക്കിയ പ്രോജക്ടിന്‍െറ മാതൃകയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും.
കല, സംസ്കാരം, കായികം, യുവജനക്ഷേമം എന്നീ രംഗങ്ങളില്‍ ജില്ലയെ ഉന്നതനിലവാരത്തിലത്തെിക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കും. മണ്‍മറഞ്ഞ കലാ-സാംസ്കാരിക വിഭാഗങ്ങള്‍ പരിപോഷിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കേരളോത്സവം പദ്ധതിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതുവഴി നടപ്പാക്കും. ഇതിനായി 80 ലക്ഷം വകയിരുത്തി. ക്ഷീരോല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ക്ഷീരവികസന വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി ആവിഷ്കരിക്കും.
പാല്‍ ഇറക്കുമതി കുറക്കാനും ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ആവശ്യമായ പദ്ധതികള്‍ക്കായി 20 ലക്ഷം വകയിരുത്തി. ജില്ലയെ പ്ളാസ്റ്റിക് മുക്തമാക്കാനുള്ള തീവ്രയജ്ഞ പരിപാടി ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്നതിന് മൂന്നുകോടി വകയിരുത്തി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. പഴയ ഒ.പി കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കുകയും ജില്ലയില്‍ ആദ്യമായി ശ്രവണശേഷി പരിശോധന സംവിധാനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടപ്പാക്കുകയും ചെയ്യും. അറ്റകുറ്റപ്പണി നടത്തുന്നതിന് പ്രത്യേക പദ്ധതിക്കായി 4.5 കോടി വകയിരുത്തി.
അയിരൂര്‍ ആയുര്‍വേദ ആശുപത്രിയുടെ അറ്റകുറ്റപ്പണി, പെയ്ന്‍റിങ്, ഫര്‍ണിച്ചര്‍ അറ്റകുറ്റപ്പണി, ചുറ്റുമതില്‍ നിര്‍മാണം, പുതിയ കെട്ടിടനിര്‍മാണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കും. ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോതെറപ്പിസ്റ്റുകളെ നിയമിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഒന്നര കോടി വകയിരുത്തി. കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം വകയിരുത്തി.
ജില്ലാ പഞ്ചായത്തിന്‍െറ വികസന ഫണ്ട് ഉപയോഗിച്ച് ഈ ആശുപത്രിയില്‍ പശ്ചാത്തല-അടിസ്ഥാന സൗകര്യ വികസനം സാധ്യമായിട്ടുണ്ട്. ഐ.പി യൂനിറ്റായി ഉയര്‍ത്തുന്നതിന്‍െറ അവസാന ഘട്ടത്തിലാണ് കൊറ്റനാട് ഹോമിയോ ആശുപത്രി. ജില്ലയിലെ സീതാലയം യൂനിറ്റിന്‍െറ വികസനത്തിന് കൂടുതല്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും.
മഴക്കാല രോഗ-പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ മുഖേന 50 ലക്ഷം രൂപയുടെ മരുന്ന് വിതരണവും മറ്റ് സുരക്ഷ പ്രവര്‍ത്തനവും നടപ്പാക്കും.
സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ജില്ലാ പഞ്ചായത്തായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിനെ ഉയര്‍ത്താനുള്ള ശ്രമം അവസാനഘട്ടത്തിലാണ്.
ഓഫിസ് സേവനം മെച്ചപ്പെടുത്തലാണ് സര്‍ട്ടിഫിക്കറ്റ് നേടാനുള്ള മാനദണ്ഡം. ഇതിന്‍െറ ഭാഗമായി വികലാംഗര്‍ക്കായി റാമ്പ് വേയും ലിഫ്റ്റും സ്ഥാപിക്കും.
ഈ പദ്ധതിക്കായി 80 ലക്ഷം വകയിരുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ വിജയകരമായി നടത്തിവരുന്ന പദ്ധതിയാണ് വികലാംഗര്‍ക്കുള്ള ട്രൈ സ്കൂട്ടര്‍ വിതരണം.
പട്ടികജാതി-പൊതുവിഭാഗങ്ങളിലായി ട്രൈ സ്കൂട്ടര്‍ വിതരണം ചെയ്യാന്‍ 60 ലക്ഷം വകയിരുത്തി.
മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന ഇ.വി. കൃഷ്ണപിള്ളക്ക് ജന്മസ്ഥലമായ അടൂരില്‍ സ്മാരകം പണിയുന്നതിന് 30 ലക്ഷം വകയിരുത്തി.
പട്ടിക ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് സൗകര്യം ഒരുക്കും. പഠനത്തിന് വേണ്ടിവരുന്ന മുഴുവന്‍ ചിലവും ജില്ലാ പഞ്ചായത്ത് വഹിക്കും
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍. ഹരിദാസ് ഇടത്തിട്ട, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബാബു ജോര്‍ജ്, ഡോ. സജി ചാക്കോ,
അഡ്വ. പഴകുളം മധു, റോബിന്‍ പീറ്റര്‍, എം.ജി. കണ്ണന്‍, അംബിക മോഹന്‍, മറിയാമ്മ ചെറിയാന്‍, പി. വിജയമ്മ, കെ.ജി. അനിത, ശാന്തി പി. നായര്‍, ശ്രീലത രമേശ്, എസ്. ഹരിദാസ്, ഗിരിജകുമാരി, ആര്‍. അജയകുമാര്‍,
കോമളം അനിരുദ്ധന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.വി. ജയന്‍ എന്നിവര്‍ പങ്കെടുത്തു.
അന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.

ദുരിതം നേരിട്ടറിയാന്‍ ആശുപത്രിയില്‍ കലക്ടറുടെ സന്ദര്‍ശനം

Posted: 23 Mar 2015 09:25 PM PDT

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ യു.വി. ജോസ് രോഗികളുടെ ദുരിതം നേരിട്ടറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 3.30ന് എത്തിയ അദ്ദേഹം 5.30ഓടെയാണ് മടങ്ങിയത്.
ഗൈനക്കോളജി വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയില്‍ കലക്ടര്‍ അദ്ഭുതപ്പെട്ടു. നൂറുകണക്കിന് ഗര്‍ഭിണികള്‍ ചികിത്സയിലുള്ള ഗൈനക്കോളജി വാര്‍ഡിലും വിശ്രമ സ്ഥലത്തും ഫാനുകള്‍ ഇല്ലാത്തതും വിശ്രമസ്ഥലത്ത് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതും കലക്ടര്‍ക്ക് നേരിട്ട് കാണാനായി. ഇടുക്കി, പത്തനംതിട്ട, കോട്ടയം തുടങ്ങി വിവിധ ജില്ലകളില്‍നിന്നും ഗൈനക്കോളജി വാര്‍ഡില്‍ ചികിത്സയിലുള്ള നൂറുകണക്കിന് ഗര്‍ഭിണികളും കൂട്ടിരിപ്പുകാരും പരാതിയുമായി കലക്ടറുടെ മുന്നിലത്തെി.
തുടര്‍ന്ന് അത്യാഹിത വിഭാഗം, ജനറല്‍ മെഡിസിന്‍,സര്‍ജറി, അസ്ഥിരോഗ വിഭാഗം, നിര്‍മാണത്തിലിരിക്കുന്ന അത്യാഹിത വിഭാഗം ബ്ളോക്, പബ്ളിക് കംഫര്‍ട്ട് സ്റ്റേഷന്‍, കാന്‍സര്‍ വാര്‍ഡ്, ബയോമെഡിക്കല്‍ പ്ളാന്‍റ്, ആശുപത്രിയില്‍നിന്ന് പുറന്തള്ളുന്ന മലിനജലം ഒഴുക്കുന്ന ചാത്തന്നൂര്‍ കോനാകരി ത്തോട് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. എല്ലാവരുടെയും പരാതി കേള്‍ക്കാന്‍ കലക്ടര്‍ സമയം കണ്ടത്തൊന്‍ തയാറായത് ആശ്വാസമായി.
വേനല്‍ കനത്തതോടെ ചൂടുമൂലം രോഗികള്‍ ദുരിതം നേരിടുന്ന ഗൈനക്കോളജി, കാന്‍സര്‍ വാര്‍ഡുകളിലെ ഫാനുകള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.
ആശുപത്രി വളപ്പിനുള്ളിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ പി.ഡബ്ള്യൂ.ഡിക്ക് നിര്‍ദേശം നല്‍കി. ആശുപത്രിയിലെ ബയോഗ്യാസ് പ്ളാന്‍റിന്‍െറ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രിയില്‍നിന്നുള്ള മലിനജലം ശുദ്ധീകരിക്കപ്പെടാതെ ഒഴുകുന്നത് സംബന്ധിച്ച പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്ളാന്‍റ് നിര്‍മിച്ച കമ്പനിക്കാരോട് വിശദീകരണം ചോദിക്കും. ആശുപത്രി-പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, പരാതിക്കാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യും.
പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ഒരു മാസത്തിനുള്ളില്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കും. നിലവില്‍ എട്ടുകോടിയുടെ പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. ഇവിടേക്ക് മലിനജലം ഒഴുക്കുന്നത്് സംബന്ധിച്ച് അയല്‍വാസിയുമായി ഹൈകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം മുടങ്ങുകയായിരുന്നു.
പൊതുമരാമത്ത്, ഇലക്ട്രിക്, ഹൗസ്കീപ്പിങ് തുടങ്ങിയവ ഏകോപിപ്പിച്ച് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ടൗണ്‍ പ്ളാനിങ് ഓഫിസര്‍ പി. അനില്‍, ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, നഴ്സിങ് ഓഫിസര്‍ വല്‍സമ്മ എബ്രഹാം, ഹൗസ്കീപ്പിങ് ഓഫിസര്‍മാരായ യു.ബി. ഉല്ലാസ്, സി.വി. ഷിബു, സര്‍ജന്‍റ് അജയകുമാര്‍ ഘോഷ് എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്കാരം: പ്രഖ്യാപനം ഇന്ന്

Posted: 23 Mar 2015 09:23 PM PDT

Image: 

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മലയാളത്തില്‍നിന്ന് ഒരുപിടി ചിത്രങ്ങളാണ് പുരസ്കാര പട്ടികയിലുള്ളത്. ജയരാജ് ചിത്രം ഒറ്റാല്‍, സനല്‍കുമാര്‍ ശശിധരന്‍െറ ഒരാള്‍പൊക്കം, എന്‍.കെ. മുഹമ്മദ് കോയ സംവിധാനംചെയ്ത അലിഫ്, എബ്രിഡ് ഷൈനിന്‍െറ 1983, അഞ്ജലി മേനോന്‍ സംവിധാനംചെയ്ത ബാംഗ്ളൂര്‍ ഡെയ്സ്, സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  കന്നട നടന്‍ സഞ്ചാരി വിജയ് (നാന്‍ അവനല്ല അവളു), ദുര്‍ഗേഷ് (ഇസെഡ് പ്ളസ്) എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരത്തിന്‍െറ അവസാനഘട്ടത്തില്‍. പട്ടികയില്‍ നേരത്തേ മമ്മൂട്ടിയും ആമിര്‍ ഖാനും ഇടംപിടിച്ചിരുന്നു. മുന്നറിയിപ്പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം പ്രാദേശിക ജൂറി കേന്ദ്ര ജൂറിക്ക് സമര്‍പ്പിച്ചെങ്കിലും പരിഗണിച്ചില്ല എന്നാണ് സൂചന. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര (മേരികോം), റാണി മുഖര്‍ജി (മര്‍ദാനി), കങ്കണ റണൗട്ട് (ക്വീന്‍) എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിന്‍െറ അന്തിമ പട്ടികയിലുള്ളത്.
‘ഒറ്റാല്‍’ മികച്ച ചിത്രം, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ അന്തിമപട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. മറാത്തി ചിത്രമായ കൗഡ, തമിഴ് ചിത്രം കാക്കമുട്ടൈ, ബംഗാളി ചിത്രം ചതുഷ്കോണ്‍, ഹിന്ദി ചിത്രം ക്വീന്‍ എന്നിവയും ഈ പട്ടികയില്‍ ഒറ്റാലിനൊപ്പം മത്സരിക്കുന്നു. നവാഗത സംവിധായകനുള്ള പുരസ്കാരത്തിനാണ് ഒരാള്‍പൊക്കം പരിഗണിക്കുന്നത്. 1983, മൈ ലൈഫ് പാര്‍ട്ണര്‍ (എം.ബി. പത്മകുമാര്‍) എന്നിവ മികച്ച പ്രാദേശികഭാഷാ ചിത്രമായി പരിഗണിക്കുന്നവയിലുള്‍പ്പെടുന്നു.
എന്‍.കെ. മുഹമ്മദ് കോയ സംവിധാനംചെയ്ത ‘അലിഫ്’ മികച്ച കുടുംബക്ഷേമ ചിത്രങ്ങളുടെ പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്. സിദ്ധാര്‍ഥ ശിവയുടെ ‘ഐന്‍’ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനായി പരിഗണിക്കുന്നവയിലുള്‍പ്പെടുന്നു. തമിഴ് നടന്‍ നാസര്‍, ഒറ്റാലില്‍ വല്യപ്പച്ചായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുമരകം വാസുദേവന്‍, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ മികച്ച സഹനടനുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നവരില്‍  ഉള്‍പ്പെടുന്നുണ്ട്. ലെനയാണ് സഹനടിയായി മലയാളത്തില്‍നിന്ന് പരിഗണിക്കപ്പെട്ടത്. ആമിര്‍ ഖാന്‍ ചിത്രം പി.കെ, കോച്ചടയാന്‍, ജിഗര്‍ തണ്ടാ, കാക്കമുട്ടൈ, അപ്പുച്ചി ഗ്രാമം എന്നീ ചിത്രങ്ങളും പുരസ്കാര പട്ടികയിലുണ്ട്. പ്രമുഖ തമിഴ് സംവിധായകന്‍ ഭാരതി രാജയാണ് ജൂറി അധ്യക്ഷന്‍.
തമിഴ്നടനും സംവിധായകനുമായ ഭാഗ്യരാജ്, കേരളത്തില്‍നിന്ന് നിരൂപകനായ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജൂറിയില്‍ അംഗങ്ങളാണ്. ആകെ 15 മലയാള ചിത്രങ്ങളാണ് കേന്ദ്ര ജൂറി സ്ക്രീനിങ് നടത്തിയത്. മേഖലാ ജൂറി നിരാകരിച്ച ‘ഹൗ ഓള്‍ഡ് ആര്‍ യു’ പരിഗണിക്കണമെന്ന് കേന്ദ്ര ജൂറിയില്‍ നിര്‍ദേശമുയര്‍ന്നെങ്കിലും അംഗീകരിച്ചില്ളെന്നാണ് വിവരം.

അടിമാലി താലൂക്ക് ആശുപത്രിക്ക് അവഗണന: പ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമില്ല

Posted: 23 Mar 2015 09:11 PM PDT

അടിമാലി: സര്‍ക്കാറിന്‍െറ പ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമില്ളെങ്കിലും അടിമാലി താലൂക്ക് ആശുപത്രിക്ക് അവഗണന മാത്രം. ആതുരസേവന രംഗത്ത് രണ്ട് താലൂക്കുകളുടെ ആശ്രയമായ ആശുപത്രിയുടെ അവസ്ഥ അടിസ്ഥാനസൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവുമൂലവും പരിതാപകരമാണ്.
രണ്ടുവര്‍ഷത്തിനിടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം കോടികളുടെ വികസനമാണ് ആശുപത്രിക്കായി പ്രഖ്യാപിച്ചത്. അവയെല്ലാം പ്രഖ്യാപനങ്ങളായിത്തന്നെ ഒതുങ്ങി. ചീയപ്പാറ മണ്ണിടിച്ചില്‍ ദുരന്തത്തത്തെുടര്‍ന്ന് ആശുപത്രി വികസനത്തിന് അഞ്ച് കോടി അനുവദിച്ചതായും 11 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 43 ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം രണ്ട് സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചെങ്കിലും ആശുപത്രിക്കായി സര്‍ക്കാര്‍ ഒന്നും നീക്കിവെച്ചില്ല. അറ്റകുറ്റപ്പണികളും പഴയ കെട്ടിടങ്ങള്‍ പൊളിക്കലും പുനര്‍നിര്‍മിക്കലും മാത്രം നടത്തി കമീഷന്‍ അടിച്ചുമാറ്റുന്നതല്ലാതെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും പ്രാദേശിക ഭരണകൂടങ്ങളും നടപ്പാക്കിയിട്ടില്ല.
അഞ്ചുവര്‍ഷം മുമ്പുവരെ അത്യാഹിതവിഭാഗം പ്രവര്‍ത്തിച്ച കെട്ടിടം ഉപേക്ഷിച്ച് 50 ലക്ഷം മുടക്കി പുതിയ കെട്ടിടം നിര്‍മിച്ചു.
എന്നാല്‍, സൗകര്യം നോക്കാതെ കെട്ടിടം നിര്‍മിച്ചതിനാല്‍ രോഗികളും ജീവനക്കാരും ദുരിതത്തിലായി.
രോഗിയെ മൈനര്‍ ഓപറേഷന്‍ തിയറ്ററില്‍ എത്തിക്കണമെങ്കില്‍ ചുമക്കണം.
വാഹനാപകടങ്ങളില്‍പ്പെട്ട് പരിക്കുകളുമായി എത്തുന്നവര്‍ക്കും ഇതാണ് അവസ്ഥ. ഈ കെട്ടിടം ഉപേക്ഷിച്ച് പഴയ കെട്ടിടത്തിലേക്കുതന്നെ അത്യാഹിതവിഭാഗം മാറ്റാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന് ബ്ളോക് പഞ്ചായത്ത് പഴയ കെട്ടിടം 11 ലക്ഷം മുടക്കി മോടിപിടിപ്പിച്ചു. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ വികസനസമിതി എതിര്‍ത്തു. ഇതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ച് കോടി വാങ്ങിയെടുക്കാനെന്ന പേരില്‍ തിരുവനന്തപുരം യാത്രക്കായി ലക്ഷങ്ങളാണ് ബ്ളോക് പഞ്ചായത്തില്‍നിന്ന് മാറിയെടുത്തത്.
പട്ടികവര്‍ഗക്കാരുടെ ചികിത്സാഫണ്ട് സര്‍ക്കാറില്‍നിന്ന് ലഭിക്കാതായിട്ട് മാസങ്ങളായി. ചികിത്സക്കത്തെുന്ന ആദിവാസികള്‍ സ്വന്തമായി പണം മുടക്കി മരുന്നും ഭക്ഷണവും വാങ്ങുകയാണ്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ച വകയില്‍ സ്വകാര്യ ആംബുലന്‍സ് നടത്തിപ്പുകാര്‍ക്ക് നാല് ലക്ഷം കൊടുക്കാനുണ്ട്.
എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുമില്ല. ആദിവാസികള്‍ കൂടുതലുള്ള ദേവികുളം താലൂക്കില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയെയാണ്. എന്നാല്‍, ആദിവാസികളെ ചികിത്സിക്കാന്‍ ഒരു രൂപ പോലും ഇവിടെയില്ല.

ക്ഷയരോഗികള്‍ക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്

Posted: 23 Mar 2015 09:08 PM PDT

കാസര്‍കോട്: ജില്ലയിലെ ക്ഷയരോഗികള്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതിയായ കൈത്താങ്ങിലൂടെ ജില്ലാ പഞ്ചായത്ത് ക്ഷയരോഗ ദിനത്തില്‍ മാതൃകയാകുന്നു. മാരകമായ ക്ഷയരോഗം ബാധിച്ച രോഗികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് സഹായഹസ്തം നല്‍കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ ചുവടുപിടിച്ച് സംസ്ഥാനത്തെ മറ്റു ജില്ലാ പഞ്ചായത്തുകളും പദ്ധതി ആവിഷ്കരിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്ത്യയില്‍തന്നെ ക്ഷയരോഗികള്‍ക്കുവേണ്ടി പോഷകാഹാര പദ്ധതി ആവിഷ്കരിച്ച ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത്. മാരകമായ ക്ഷയരോഗങ്ങളായ എം.ഡി.ആര്‍, എക്സ്.ഡി.ആര്‍ എന്നിവ ബാധിച്ചവര്‍ക്ക് വീര്യം കൂടിയ മരുന്നുകളാണ് നല്‍കുന്നത്. ഇവര്‍ക്ക് പോഷകാഹാരം കൂടി ലഭ്യമാക്കി മരണ നിരക്ക് കുറക്കുക എന്നതാണ് കൈത്താങ്ങ് ലക്ഷ്യമിടുന്നത്. 2013-14 വര്‍ഷത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലാ ടി.ബി സെന്‍റര്‍ വഴിയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന പോഷകാഹാര കിറ്റ് ജില്ലാ ടി.ബി സെന്‍റര്‍ നേരിട്ട് രോഗികളുടെ വീടുകളില്‍ എത്തിക്കുന്നു. മാസംതോറും 10 കിലോ അരി, മൂന്ന് കിലോ ചെറുപയര്‍, രണ്ട് കിലോ തുവരപരിപ്പ്, അരക്കിലോ വെളുത്തുള്ളി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ എന്നിവ അടങ്ങുന്ന കിറ്റാണ് രോഗികള്‍ക്ക് നല്‍കുന്നത്. നിലവില്‍ 27 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. എം.ഡി.ആര്‍, എക്സ്.ഡി.ആര്‍ എന്നിവ ബാധിച്ചവര്‍ക്ക് രണ്ടുവര്‍ഷത്തെ ചികിത്സ ആവശ്യമാണ്. ഇതില്‍ ആദ്യത്തെ ആറുമാസം ഞായറാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും ഇഞ്ചക്ഷനും മരുന്നിനുമായി പൂര്‍ണമായും ചെലവഴിക്കണം. ഈ കാലയളവില്‍ രോഗിക്ക് മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. കൂടാതെ, ക്ഷയരോഗികള്‍ വീര്യമേറിയ മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങളും കൂടുതലാണ്. ഈ സാഹചര്യത്തെ പോഷകാഹാരം നല്‍കി പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ നടത്തിപ്പിനുവേണ്ടിയുള്ള തുക ജില്ലാ പഞ്ചായത്തിന്‍െറ തനത് ഫണ്ടില്‍നിന്നാണ് വകയിരുത്തുന്നത്. പദ്ധതിക്കായി അടുത്ത സാമ്പത്തികവര്‍ഷത്തേക്കും തുക വകയിരുത്തിയിട്ടുണ്ട്.

കോര്‍പറേഷന് ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ തീരുമാനം

Posted: 23 Mar 2015 09:05 PM PDT

കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ കോര്‍പറേഷന് പുതിയ ആസ്ഥാനം നിര്‍മിക്കുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പാര്‍ട്ണര്‍ കേരള മിഷണ പദ്ധതിയുടെ ഭാഗമായി കോര്‍പറേഷന്‍ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനാണ് ആലോചന. സൂപ്പര്‍മാള്‍, ഐ.ടി ഹബ് തുടങ്ങിയവയുടെ കരാറുമായി സഹകരിക്കാന്‍ വന്ന കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് പറഞ്ഞു.
കണ്ണൂര്‍ നഗരസഭയും സമീപ പഞ്ചായത്തുകളും കൂടിച്ചേര്‍ന്ന് കോര്‍പറേഷന്‍ നിലവില്‍ വരുന്നതോടെ പുതിയ ആസ്ഥാന മന്ദിരം വേണ്ടിവരുമെന്ന് 'മാധ്യമം കോര്‍പറേഷന്‍@കണ്ണൂര്‍' പരമ്പരയില്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇന്നലെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംസാരിച്ച മിക്ക അംഗങ്ങളും ഇതേ ആവശ്യം ഉയര്‍ത്തി സംസാരിച്ചു. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന നഗരസഭ ആസ്ഥാനം കോര്‍പറേഷനെപ്പോലെ വലിയ ആവശ്യങ്ങള്‍ക്ക് യോജിക്കില്ളെന്ന് അംഗങ്ങള്‍ പറഞ്ഞു.
പാര്‍ട്ണര്‍ കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി പഴയ ബസ്സ്റ്റാന്‍ഡില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സൂപ്പര്‍മാളിനോട് ചേര്‍ന്ന് കോര്‍പറേഷന്‍ ആസ്ഥാനം നിര്‍മിക്കണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ചരിത്രപ്രധാനമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായ ടൗണ്‍ ഹാള്‍ ഉള്‍പ്പെടെയുള്ള നഗരസഭാ കോമ്പൗണ്ടില്‍ തന്നെ ആസ്ഥാനം നിര്‍മിക്കുന്നതാണ് ഉചിതമെന്ന് പിന്നീട് യോഗം തീരുമാനിച്ചു. നഗരസഭക്ക് പുതിയ ആസ്ഥാനം നിര്‍മിക്കുന്നതിന് ബി.പി. ഫാറൂഖ് ചെയര്‍മാനായ ഭരണ സമിതി മുന്നോട്ടു വെച്ച പ്ളാന്‍ തന്നെ ഉപയോഗിക്കാമെന്നും ഈ പ്ളാനിലുള്ള ഷോപ്പിങ് കോംപ്ളക്സ് മാറ്റിയായിരിക്കും ഉള്‍പ്പെടുത്തുകയെന്നും ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് പറഞ്ഞു. പാര്‍ട്ണര്‍ കേരള മിഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്കായിരിക്കും ആസ്ഥാന മന്ദിരത്തിന്‍െറയും നിര്‍മാണം നടക്കുക.

റോഡുകളുടെ വികസനത്തിന് പ്രഥമ പരിഗണന

Posted: 23 Mar 2015 09:01 PM PDT

കൊച്ചി: മുന്‍ ബജറ്റിലെ നിരവധി നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച കൊച്ചി നഗരസഭാ ബജറ്റില്‍ കേള്‍ക്കാന്‍ ഇമ്പമുള്ള ഒട്ടേറെ പ്രഖ്യാപനങ്ങള്‍. 'കൊച്ചിക്കായി കുഴിയില്ലാ റോഡുകള്‍' പദ്ധതിയാണ് അടുത്ത വര്‍ഷത്തെ കര്‍മപദ്ധതികളില്‍ വളരെ പ്രധാനപ്പെട്ടതെന്നതാണ് അതില്‍ മുഖ്യം. റോഡുകളുടെ ആധുനീകരണത്തിനും വികസനത്തിനുമാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. 'കൊച്ചിന്‍ റോഡ് കോണ്‍ക്ളേവി'ലെ നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചാവും ആധുനീകരണവും വികസനവും നടപ്പാക്കുക.
നിരവധി കാരണങ്ങളാല്‍ നഗരത്തിലെ റോഡുകളില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ 'പോട്ട് പോളുകള്‍' റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് അറ്റകുറ്റപ്പണി നത്തും. പദ്ധതി നിര്‍വഹണ വിലയിരുത്തലിന് മോണിറ്ററിങ് സെല്‍ രൂപവത്കരിക്കും. ഡെപ്യൂട്ടി മേയര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നിവരായിരിക്കും അംഗങ്ങള്‍. പദ്ധതിക്ക് ബജറ്റില്‍ രണ്ടുകോടി നീക്കിവെച്ചു. എട്ട് റോഡുകള്‍ മാതൃകാ റോഡുകളാക്കും. തമ്മനം ജങ്ഷന്‍ വീതി കൂട്ടി ആധുനിക സിഗ്നല്‍ സംവിധാനത്തോടെ പുന$ക്രമീകരിക്കും. അതിനാവശ്യമായ സ്ഥലം ഏറ്റെടുക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി വകയിരുത്തി.
കട്ടാക്കര റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കും. ഇതിന് നാല് ലക്ഷം നീക്കിവെച്ചു. മധുര കമ്പനി പാലത്തിന് ആവശ്യമായ സ്ഥലവും ഏറ്റെടുക്കും. വിവിധ റോഡുകള്‍ അഞ്ചുവര്‍ഷത്തെ ഗാരന്‍റിയോടെ ബി.എം ആന്‍ഡ് ബി.സി രീതിയില്‍ നവീകരിക്കും. വിവിധ റോഡുകള്‍ പുതുക്കിപ്പണിയും. നഗരത്തിലെ എല്ലാ പ്രധാന ജങ്ഷനുകളും തെരഞ്ഞെടുത്ത റോഡുകളും ബൈലെയ്നുകളും ഇന്‍റര്‍ലോക് ഇഷ്ടിക വിരിച്ച് പരിപാലിക്കും. റോഡുകളുടെ ആധുനീകരണത്തിനും നവീകരണത്തിനുമായി ആകെ 35 കോടി നീക്കിവെച്ചു. ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിനിലും ലോകോത്തര നിലവാരത്തില്‍ റോ-റോ വെസല്‍ ടെര്‍മിനല്‍ സ്ഥാപിക്കും. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. ഇതിന് രണ്ടുകോടി നീക്കിവെച്ചു. നഗരത്തെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയായ സിറ്റി - മെമു (സബര്‍ബന്‍) ട്രെയിന്‍ സര്‍വിസിന് സര്‍ക്കാര്‍ വിഹിതമായ 15 കോടിയുടെ പകുതി നഗരസഭ വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനാലാണിത്. പച്ചാളം മേല്‍പാലം ഈ വര്‍ഷം പൂര്‍ത്തിയാക്കും. അറ്റ്ലാന്‍റിസ്, വാത്തുരുത്തി, അമൃത ആശുപത്രി റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം തുടങ്ങും. വൈറ്റില, കുണ്ടന്നൂര്‍ ബൈപാസ് ഫൈ്ളഓവറുകളുടെ നിര്‍മാണം ഉടന്‍ തുടങ്ങും. മേല്‍പാലങ്ങളുടെ നിര്‍മാണങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എട്ടുകോടി നീക്കിവെച്ചു. അനധികൃത ഹോര്‍ഡിങ്ങുകള്‍ നിയന്ത്രിക്കാന്‍ ഹോര്‍ഡിങ് അദാലത് നടത്തും. 'വണ്‍ കൊച്ചി വണ്‍ കളര്‍' പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ എല്ലാ കെട്ടിടങ്ങള്‍ക്കും പൊതുനിറം നല്‍കും. ഇതിന് 50 ലക്ഷം വകയിരുത്തി. കൊച്ചിയിലെ ചുവപ്പ് ബസുകള്‍ക്ക് പകരം നീല ബസുകളാവും. പൊതുനിറം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണിത്. ഇതിന് ബസുടമകള്‍ക്ക് സബ്സിഡി നിരക്കില്‍ പെയ്ന്‍റ് ലഭ്യമാക്കും. ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട് 10 പൈലറ്റ് മൊഡ്യൂള്‍ പൂര്‍ത്തിയായി.
നഗരസഭാ സേവനങ്ങള്‍ക്ക് കാള്‍സെന്‍റര്‍ ആരംഭിക്കും. നഗരസഭാ സേവനങ്ങള്‍ മൊബൈല്‍ ആപ് വഴി ലഭ്യമാക്കാന്‍ എം-ഗവേണന്‍സ് പദ്ധതി ഈ സാമ്പത്തികവര്‍ഷം തന്നെ നടപ്പാക്കും. സേവനങ്ങള്‍ എസ്.എം.എസ് വഴിയും അറിയാനാവും. ഇതിന് ഒരു കോടി നീക്കിവെച്ചു. നഗരസഭാ ഓഫീസുകള്‍ നവീകരിച്ച് സ്മാര്‍ട്ട് ഓഫിസുകളാക്കും. ഇതിന് രണ്ടുകോടി വകയിരുത്തി. ടൗണ്‍ പ്ളാനിങ് വകുപ്പ് ആധുനീകരിക്കും. ഇതിന് 20 ലക്ഷം വകയിരുത്തി. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചി നഗരത്തെ ഉള്‍പ്പെടുത്താന്‍ സ്പെഷല്‍ സെക്രട്ടേറിയറ്റ് രൂപവത്കരിക്കും. ഇതിന് ഒരു കോടി നീക്കിവെച്ചു. മാലിന്യസംസ്കരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി വകയിരുത്തി. ബ്രഹ്മപുരത്തെ പുതിയ മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍മാണത്തിനുള്ള ചുമതല അര്‍ഹതയുള്ള കമ്പനികള്‍ക്ക് ചുരുങ്ങിയ കാലയളവില്‍ നല്‍കും. പുതിയ പ്ളാന്‍റ് സജ്ജമാകുംവരെ നിലവിലെ പ്ളാന്‍റ് അറ്റകുറ്റപ്പണി നടത്തി ഉയര്‍ത്തും. ഇതിന് അഞ്ചുകോടി നീക്കിവെച്ചു. അടുത്തമാസം ഒന്നുമുതല്‍ വാണിജ്യസ്ഥാപനങ്ങളില്‍നിന്ന് മാലിന്യ ശേഖരണത്തിന് ഫീസ് ഈടാക്കും. ബ്രഹ്മപുരത്തെ പ്ളാസ്റ്റിക് പ്രോസസിങ് യൂനിറ്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. കൊതുകുനിവാരണത്തിന് 10 കോടി നീക്കിവെച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അഞ്ചുകോടി നീക്കിവെച്ചു. കനാലുകളുടെ നവീകരണത്തിനും സംരക്ഷണത്തിനും അഞ്ച് കോടിയും നീക്കിവെച്ചു.
ചേരാനല്ലൂരില്‍ കണ്ടെയ്നര്‍ റോഡിന് സമീപത്തെ നഗരസഭാ വക സ്ഥലത്ത് ആധുനിക സൗകര്യത്തോടെ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കും. പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിച്ചാവും ഇത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളിലെയും ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ക്ളാസ് മുറികള്‍ നിര്‍മിക്കല്‍ അടക്കമുള്ള പദ്ധതി നടപ്പാക്കും. ഇതിന് രണ്ടുകോടി നീക്കിവെച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കേടായ കമ്പ്യൂട്ടറും ലാപ്ടോപ്പും നന്നാക്കാന്‍ ഹാര്‍ഡ് വെയര്‍ ക്ളിനിക് തുടങ്ങും. നഗരത്തിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കമ്പ്യൂട്ടര്‍ ലാബുകള്‍, സ്മാര്‍ട്ട് ക്ളാസ് മുറികള്‍, ആധുനിക ലാബുകള്‍ എന്നിവ ഏര്‍പ്പെടുത്തും. ഈ പദ്ധതികള്‍ക്ക് ഒരു കോടി നീക്കിവെച്ചു.
എസ്.ആര്‍.വി സ്കൂളിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം പുനരുദ്ധരിക്കാന്‍ 50 ലക്ഷം നീക്കിവെച്ചു. പൊതുമാര്‍ക്കറ്റുകളുടെ നവീകരണത്തിന് ഒരുകോടി നീക്കിവെച്ചു. സുഭാഷ് പാര്‍ക്കില്‍ മ്യൂസിക് കോര്‍ണറുകള്‍ സജ്ജമാക്കും. ഇഷ്ടഗാനങ്ങള്‍ ഈ സംഗീത മൂലകളില്‍നിന്ന് കേള്‍ക്കാം. സുഭാഷ് പാര്‍ക്ക് നവീകരണത്തിന് ഒന്നരക്കോടി നീക്കിവെച്ചു.
ഫോര്‍ട്ട്കൊച്ചി ബീച്ച് സൗന്ദര്യവത്കരിക്കും. ഈ ബീച്ച് ക്വീന്‍ ബീച്ചാവും. ഫോര്‍ട്ട് കൊച്ചി നെഹ്റു പാര്‍ക്കും നവീകരിക്കും. ഇതിന് ഒരു കോടി നീക്കിവെച്ചു. വിവിധ പാര്‍ക്കുകളും ഗ്രൗണ്ടുകളും നവീകരിക്കും. ബ്രോഡ്വേയില്‍ ഓപണ്‍ എയര്‍ ഫുഡ് കിയോസ്കുകള്‍ തുടങ്ങും. രാത്രി ഒമ്പതുമുതല്‍ ഒരുമണിവരെയാവും ഇവ പ്രവര്‍ത്തിക്കുക. വിവിധ ദേശ ഭക്ഷണം ലഭിക്കുന്ന ഇവ കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കോമേഴ്സുമായി സഹകരിച്ചാവും നടപ്പാക്കുക.
അനുമതിയില്ലാത്ത പരസ്യങ്ങള്‍ കണ്ടത്തെുന്ന ചുമതല ഇനി കുടുംബശ്രീകള്‍ക്കാവും. അനധികൃത പരസ്യങ്ങളും ഇവര്‍ നീക്കം ചെയ്യും. കൊച്ചിയിലെ നിലവിലെ കനാലുകളുടെ ചളി നീക്കം ചെയ്യും. ഇരുവശവും വീതി കൂട്ടി ബലപ്പെടുത്തും. ഈസ്റ്റേണ്‍ ഏരിയ ഡ്രെയ്നേജ് എന്ന ഈ ബൃഹത് പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാന്‍ 80 കോടിയാണ് ചെലവ്. ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ഈ വര്‍ഷം തന്നെ ആരോഗ്യനഗരം പദ്ധതി നടപ്പാക്കും. ഇതിന് രണ്ടുകോടി നീക്കിവെച്ചു. നഗരത്തെ ലഹരിമുക്തമാക്കും.
ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. ഇടക്കൊച്ചി സൗത് ഡിവിഷനില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്ക് ഈ വര്‍ഷം പുതിയ കെട്ടിടം നിര്‍മിക്കും. ഹെല്‍ത്ത് സെന്‍ററുകളുടയും ഡിസ്പെന്‍സറികളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്തയിടങ്ങളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
2016 മേയ് 31നകം നഗരത്തില്‍ ജലനയം തയാറാക്കും. 'കൊച്ചി വാട്ടര്‍' എന്ന പേരില്‍ കുപ്പിവെള്ളം വിപണിയിലിറക്കും. എസ്.സി.എം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സാങ്കേതിക സഹായത്തോടെയായിരിക്കും. പ്ളാന്‍റിന്‍െറ നിര്‍മാണവും പ്രവര്‍ത്തനവും കുടിവെള്ളത്തിന്‍െറ നിലവാരവും ഉറപ്പുവരുത്താന്‍ ലബോറട്ടറിയും പ്ളാന്‍റില്‍ ഉണ്ടാകും. ഇതിന് രണ്ട് കോടി നീക്കിവെച്ചു. ജൂണില്‍ പൂര്‍ത്തിയാവുന്ന ആലുവ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നവീകരണ പ്രവൃത്തികള്‍ക്ക് 6.22 കോടി ചെലവഴിക്കും. ഈ പ്ളാന്‍റിന്‍െറ ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ 75.78 ലക്ഷവും ചെലവഴിക്കും.
പൊതു കിണറുകള്‍ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യും. ഇതിന് ഒരുകോടി നീക്കിവെച്ചു. തൃശൂരിലെ 'മഴപ്പൊലിമ'യുടെ സഹകരണത്തോടെ നഗരത്തിലെ പൊതുകിണറുകള്‍ റീചാര്‍ജ് ചെയ്യും.
ചുള്ളിക്കല്‍ ആറ് മുറി ശ്മശാനം, ഫോര്‍ട്ട്കൊച്ചി ശ്മശാനം എന്നിവ നവീകരിക്കും. ഇടക്കൊച്ചിയില്‍ പുതിയ ശ്മശാനം പണിയും. തെരുവുനായകളെ നിയന്ത്രിക്കാന്‍ അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി ഈ വര്‍ഷംതന്നെ ആരംഭിക്കും. ഇതിന്‍െറ തുടര്‍പ്രവര്‍ത്തനത്തിന് 50 ലക്ഷം നീക്കിവെച്ചു. ആഗസ്റ്റില്‍ മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര വ്യവസായ കാര്‍ഷിക പ്രദര്‍ശനം നടത്തും. നഗരത്തെ ജൈവ കാര്‍ഷിക നഗരമാക്കും.
ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന 10 സ്ഥിരം കേന്ദ്രങ്ങള്‍ നഗരത്തില്‍ തുടങ്ങും. കുടുംബശ്രീയുമായി സഹകരിച്ചാവുമിത്. നഗരത്തിലത്തെുന്ന പച്ചക്കറികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ലാബ് തുടങ്ങും. മൊത്തം 8,81,54,16,759 രൂപ വരവും 8,41,87,99,976 രൂപ ചെലവും 23,63,16,783 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചത്. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ബജറ്റ് ചര്‍ച്ച ബുധനാഴ്ച നടക്കും.

നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി –കലക്ടര്‍

Posted: 23 Mar 2015 08:55 PM PDT

ആലപ്പുഴ: ഉത്സവാഘോഷങ്ങളിലും മറ്റും ആനയുടമകളും സംഘാടകരും നാട്ടാന പരിപാലനച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലംഘനമുണ്ടായാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
ജില്ലയില്‍ രണ്ടിടത്ത് ആനകളുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളുണ്ടായതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കായംകുളം വള്ളികുന്നത്ത് വ്രണങ്ങളുള്ള ആനയെ എഴുന്നള്ളത്തിന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ റാന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എസ്. ജനാര്‍ദനന്‍ റേഞ്ച് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അതത്തേുടര്‍ന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥലത്തത്തെി പരിശോധന നടത്തി. രേഖകള്‍ അടിയന്തരമായി ഹാജരാക്കാന്‍ ആനയുടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നവര്‍ അതിന് ഏഴു ദിവസം മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അനുമതിപത്രം വാങ്ങണമെന്ന് കലക്ടര്‍ അറിയിച്ചു. എഴുന്നള്ളിപ്പിന് ഒരാഴ്ച മുമ്പ് കൊമ്മാടിയിലുള്ള സാമൂഹികവനവത്കരണവിഭാഗം അസി. കണ്‍സര്‍വേറ്റര്‍ക്കോ റാന്നി ഡി.എഫ്.ഒ.ക്കോ അപേക്ഷ നല്‍കണം. ഉപയോഗിക്കുന്ന ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (15ദിവസത്തിനകം എടുത്തത്), ഡേറ്റാ ബുക്ക്, ഇന്‍ഷുറന്‍സ്, ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, പരിപാടിയുടെ നോട്ടീസ് എന്നിവ ഹാജരാക്കണം. എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, വനംവകുപ്പ് റേഞ്ചര്‍ എന്നിവരെ ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വിവരം അറിയിക്കണം. വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
പകല്‍ 11നും 3.30നും ഇടയില്‍ ആനകളെ എഴുന്നള്ളിപ്പിനുപയോഗിക്കാന്‍ പാടില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ കലക്ടറുടെ പ്രത്യേകാനുമതി വാങ്ങണം. ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ ഒരേ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ഒരു ദിവസം പരമാവധി രണ്ടു തവണയായി നാലു മണിക്കൂര്‍ വരെ നിര്‍ത്താം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും അതിനുപയോഗിക്കരുത്. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുമതി നല്‍കില്ല. 2012 ല്‍ ഉണ്ടായിരുന്ന പൂരങ്ങള്‍ക്ക് മാത്രമേ ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കൂ.
ആനകളുടെ എണ്ണവും 2012ലേതിന് മുകളിലാകരുത്. ആനകളില്‍ നിന്ന് കുറഞ്ഞത് മൂന്നുമീറ്റര്‍ അകലെമാത്രമേ ആളുകളെ നിര്‍ത്താവൂ. പാപ്പാന്മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസുദ്യോഗസ്ഥര്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കും.
ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളിലും ഉത്സവകമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇന്‍ഷുര്‍ ചെയ്തിരിക്കണം. ആനയെ ഇടച്ചങ്ങല, മുട്ടുചങ്ങല എന്നിവ കൂടാതെ എഴുന്നള്ളിപ്പിന് നിര്‍ത്തരുത്. ആനയെ നിര്‍ത്തുന്നതിന് ചട്ടപ്രകാരം ആവശ്യമായ സ്ഥലസൗകര്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും. ഒന്നും രണ്ടും പാപ്പാന്മാര്‍ക്ക് ആനയുടമ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. ആനയെ ടാര്‍ റോഡിലൂടെ ഉച്ചസമയത്ത് അധികനേരം നടത്തരുത്. ആനയുടെ സമീപത്തുവച്ച് വന്‍ ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിക്കരുത്.
അഞ്ചോ അതില്‍ക്കൂടുതലോ ആനകളെ എഴുന്നള്ളിപ്പിന് നിര്‍ത്തുന്ന സ്ഥലങ്ങളില്‍ എലിഫന്‍റ് സ്ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉത്സവകമ്മറ്റി ഉറപ്പാക്കണം. ആനകള്‍ക്ക് ഉത്സവസമയത്ത് മതിയായ വിശ്രമം കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊമ്മാടിയിലുള്ള വനംവകുപ്പ് ഓഫിസുമായി 0477 2246034 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ആവര്‍ത്തന ബജറ്റ്

Posted: 23 Mar 2015 08:39 PM PDT

കോഴിക്കോട്: കോഴിക്കോട് നഗരസഭക്ക് 2015-16 സാമ്പത്തികവര്‍ഷത്തില്‍ 9.72 കോടി രൂപയുടെ മിച്ച ബജറ്റ്. അഞ്ച് വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഡെപ്യൂട്ടി മേയര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട മുദ്രാവാക്യം വിളികള്‍ക്കിടെ 336.83 കോടി രൂപ വരവും 327.11 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റും ഈ മാസം 31ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 12.48 കോടി രൂപയുടെ മിച്ച ബജറ്റും ഭരണപക്ഷം കൈയടിച്ച് പാസാക്കി. കൗണ്‍സില്‍ ഹാളിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നതിനാല്‍ വന്‍ പൊലീസ് സുരക്ഷയിലാണ് ബജറ്റ് അവതരിപ്പിച്ചത്. നിയമസഭയില്‍ നടന്ന അതിക്രമങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായി ജനാധിപത്യ രീതിയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രതിപക്ഷം ഒരു പ്രകോപനവും സൃഷ്ടിക്കാതെ മാന്യത കാത്തു. 'ക്ഷീരബല' പോലെ മുന്‍ വര്‍ഷങ്ങളിലെ പല പദ്ധതികളും ആവര്‍ത്തിച്ച പുതിയ ബജറ്റില്‍ ഏതാനും പുതിയ സംരംഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കൗണ്‍സിലിന്‍െറ അവസാനത്തേതും ഡെപ്യൂട്ടി മേയര്‍ അവതരിപ്പിക്കുന്ന പതിനഞ്ചാമത്തെ തുടര്‍ ബജറ്റുമാണിത്.

കവിതകൊണ്ട് സി.പി.എമ്മിനെ തിരുത്തിയ ഉമേഷ് ബാബു വിരമിക്കുന്നു

Posted: 23 Mar 2015 08:02 PM PDT

Image: 
Subtitle: 
കവി കെ.സി. ഉമേഷ് ബാബുവിന്‍െറ സര്‍ക്കാര്‍ ജീവിതം മാര്‍ച്ച് 31ന് അവസാനിക്കും

കണ്ണൂര്‍: ഒൗദ്യോഗിക കസേരയിലിരുന്ന് കവിത കൊണ്ട് സി.പി.എമ്മിനോട് കലഹിച്ച കവി കെ.സി. ഉമേഷ് ബാബുവിന്‍െറ സര്‍ക്കാര്‍ ജീവിതം മാര്‍ച്ച് 31ന് അവസാനിക്കും. സര്‍ക്കാര്‍ സര്‍വിസില്‍ ഇരുന്നുകൊണ്ട് പരസ്യമായി രാഷ്ട്രീയത്തില്‍ ഇടപെടുകയും അതേ കാരണത്താല്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെടുകയും വധശ്രമത്തിനിരയാവുകയും ചെയ്ത എഴുത്തുകാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉമേഷ് ബാബുവിന്‍െറ വിരാമം ശ്രദ്ധേയം. അടിയന്തരാവസ്ഥകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഉമേഷ് ബാബു 19 വര്‍ഷം പുരോഗമന കലാസാഹിത്യ സംഘത്തിന്‍െറ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പു.ക.സയുടെ പ്രതാപകാലമായിരുന്നു ഇത്. കേരളത്തില്‍ പു.ക.സ നടത്തിയ സാംസ്കാരിക ഇടപെടലുകളുടെ ബുദ്ധികേന്ദ്രവും ഇക്കാലത്ത് കണ്ണൂരായിരുന്നു.
കവിതകൊണ്ടു പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിച്ച ഉമേഷ് ബാബു ഇ.കെ. നായനാരുടെ ശവസംസ്കാരം ഹിന്ദുമതാചാര പ്രകാരം നടത്തിയതിനെതിരെ ‘മൂടല്‍’ എന്ന കവിതയെഴുതിയത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പിന്നീട് സി. പി.എമ്മിന്‍െറ വലതു വ്യതിയാനത്തെ പരാമര്‍ശിച്ച് ‘ഭയങ്ങള്‍’ എന്ന കവിതയെഴുതി. 2007ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ആര്‍.എം.പി രൂപവത്കരിക്കപ്പെട്ടപ്പോള്‍ ആദ്യ യോഗത്തിന്‍െറ ഉദ്ഘാടകനായതും ഈ ദേശീയപാത വിഭാഗത്തിലെ ഡെപ്യൂട്ടി എന്‍ജിനീയര്‍.
ഏറ്റവും ഒടുവില്‍ എം.വി. രാഘവന്‍െറ ശവമഞ്ചം ചുമന്നതിനെ പരിഹസിച്ച് ‘ശവമധുരം’ എന്ന കവിതയും എഴുതി. രാഷ്ട്രീയ പ്രശ്നങ്ങളോട് കവിത കൊണ്ട് പ്രതികരിച്ച ഉമേഷ് ബാബുവിനെ വധിക്കാന്‍ പാര്‍ട്ടി തന്നെ പദ്ധതിയിട്ടുവെന്ന വിവരം പുറത്തുവന്നത് ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷണ സംഘത്തിന് പ്രതി കൊടി സുനി നല്‍കിയ മൊഴിയില്‍ നിന്നാണ്.
2012 മാര്‍ച്ച് 18ന് കരിവെള്ളൂരിലെ പൊതുയോഗത്തില്‍വെച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് മൊഴി. പിന്നീട് ഒരു മരണവീട്ടില്‍ വെച്ചും വധിക്കാന്‍ പദ്ധതിയിട്ടു. പൊലീസ് സംരക്ഷണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചപ്പോള്‍ നിരസിച്ചു.
‘ഉദ്യോഗസ്ഥ ജീവിതം അവസാനിച്ചു, ഇനി രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറയുന്നതില്‍ എന്നെ സംബന്ധിച്ചിടത്തോളം കാര്യമില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ‘കാരണം ഞാന്‍ ഇതുവരെ അതു നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
 ആരെയും പേടിയില്ലാതെ, ഇനിയും തുടരും. കമ്യൂണിസ്റ്റുകാരനായി തന്നെ’ -അദ്ദേഹം പറഞ്ഞു.
ഒമ്പത് പുസ്തകങ്ങളും ഒരു ലേഖന സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. 1980ല്‍ സര്‍വിസില്‍ കയറിയ ഉമേഷ് ബാബുവിന് 34 വര്‍ഷത്തെ സര്‍വിസുണ്ട്.

ആഹ്ളാദത്തിര തല്ലി സുല്‍ത്താന്‍നാട്; ഇനി ആഘോഷ നാളുകള്‍

Posted: 23 Mar 2015 07:44 PM PDT

Image: 

മസ്കത്ത്: ഒരു ജനത എട്ടു മാസമായി  കാത്തിരിക്കുകയായിരുന്നു, പ്രിയപ്പെട്ട ഭരണാധികാരി  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്  തിരിച്ചത്തെുന്നത് കണ്‍നിറയെ കാണാന്‍. പ്രത്യാശകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരം അവരുടെ പ്രിയ സുല്‍ത്താന്‍ റോയല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി. പ്രത്യാശയുടെ  മുഖങ്ങളില്‍ പിന്നെ വെളിച്ചം നിറഞ്ഞു. പൂര്‍ണ ആരോഗ്യത്തോടെയും നിറപുഞ്ചിരിയോടെയും  വിമാനമിറങ്ങുന്ന സാരഥിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പരന്നതോടെ എങ്ങും ആഹ്ളാദം തിരതല്ലി. രാത്രിയോടെ ഒൗദ്യോഗിക  മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതോടെ ആശങ്കകള്‍ ആഹ്ളാദത്തിന് വഴിമാറി. പിന്നെ, രാജ്യം പരക്കെ ആഘോഷമായിരുന്നു. ദേശം മുഴുവന്‍ പ്രിയപ്പെട്ട രാഷ്ട്രത്തലവന് ഹൃദയത്തില്‍ തൊട്ട വരവേല്‍പ് നല്‍കി. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച ദീര്‍ഘദൃഷ്ടിയുള്ള ഭരണാധികാരിക്ക് ദീര്‍ഘായുസ്സ് നേര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥനയും ബലിയും നടന്നു. ‘ഈ സായാഹ്നത്തില്‍ പ്രിയപ്പെട്ട രാജ്യത്തേക്ക് ഹിസ് മെജസ്റ്റി മടങ്ങി, കരുണാമയനായ ദൈവത്തിന്‍െറ അനുഗ്രഹത്തോടെ പൂര്‍ണ ആരോഗ്യത്തോടെയാണ് മടങ്ങുന്നത്.
ജര്‍മന്‍ ഫെഡറേഷനില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണിത്. ചികിത്സ പൂര്‍ണ വിജയമായിരുന്നു’ ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.  രാജകീയ ബാന്‍ഡ് സംഘത്തിന്‍െറ അഭിവാദ്യ സംഗീതത്തോടെ വിമാനത്തില്‍നിന്ന് ചുവന്ന പരവതാനിയില്‍ നടന്നിറങ്ങുന്ന ദൃശ്യവും ഹെലികോപ്ടറില്‍ കയറുന്ന ദൃശ്യങ്ങളും ഒമാന്‍ ടിവി സംപ്രേക്ഷണം ചെയ്തു. അതോടെ, രാജ്യം മുഴുവന്‍ ആഘോഷങ്ങളിലേക്ക് നീങ്ങി. ആഘോഷ വാഹനങ്ങളുടെ നിര റോഡ് നീളെ ദൃശ്യമായി. ഒമാന്‍ പതാകയേന്തിയും ആഹ്ളാദ ഹോണുകള്‍ മുഴക്കിയുമാണ് യുവജനങ്ങള്‍ ആഹ്ളാദം പങ്കുവെച്ചത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും ആഹ്ളാദ പ്രകടനങ്ങളും നടക്കുന്നുണ്ട്. ബലികര്‍മങ്ങള്‍ നടത്തിയാണ് പലരും സര്‍വേശ്വരന് നന്ദി പ്രകാശിപ്പിച്ചത്.
ഒമാന്‍ ഭരണാധികാരിയുടെ വരവില്‍ സന്തോഷം പ്രകടിപ്പിച്ച് അല്‍മഹാ പെട്രോള്‍ പമ്പ് സൗജന്യ പെട്രോള്‍ വിതരണം നടത്തിയിരുന്നു. വിദേശികള്‍ മധുരം വതരണം ചെയ്താണ് സന്തോഷം പ്രകടിപ്പിച്ചത്. അല്‍ഖുവൈര്‍ മസ്കത്ത് ബേക്കറി മധുര പലഹാരം വിതരണം ചെയ്തിരുന്നു. ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് പരക്കെ ആഘോഷങ്ങള്‍ അരങ്ങേറും. നാടുകളിലും നഗരങ്ങളിലും ഘോഷയാത്രകളും ആഘോഷപ്രകടനങ്ങളും അരങ്ങേറും. നിറപ്പകിട്ടുമായി ജനം തെരുവ് നിറക്കും. ബാന്‍ഡ് വാദ്യങ്ങളും കൊടി തോരണങ്ങളുമായി ജനങ്ങള്‍ നിരത്ത് കൈയടക്കും. വാഹനങ്ങള്‍ അലങ്കരിച്ചും ഒമാന്‍ പതാക പറത്തിയും തങ്ങളുടെ സുല്‍ത്താന് അഭിവാദനമറിയിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും അലങ്കരിക്കും. സുല്‍ത്താന്‍ എത്തിയതിന്‍െറ സന്തോഷ സൂചകമായി പൊതുഅവധി പ്രഖ്യാപിച്ചതായി വാര്‍ത്തയും പരക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ചികിത്സക്കായി ജര്‍മനിയില്‍ പോയതു മുതല്‍ തന്നെ രാജ്യം ദു$ഖത്തിലായിരുന്നു.
രാജ്യത്തിലെ ജനങ്ങളോട് പ്രാര്‍ഥിക്കാനാവശ്യപ്പെട്ടാണ് സുല്‍ത്താന്‍ ചികിത്സക്ക് പോയത്. സുല്‍ത്താന്‍െറ തിരിച്ചുവരവ് വൈകിയതോടെ ജനത ആശങ്ക പങ്ക് വെച്ചിരുന്നെങ്കിലും രോഗം ഭേദപ്പെടുന്നതായി ഒൗദ്യോഗിക മാധ്യമങ്ങള്‍ ജനങ്ങളെ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ഒമാന്‍െറ ദേശീയ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. സുല്‍ത്താന്‍ രാജ്യത്തെ അഭിസംബോധന ചെയ്തതില്‍  സന്തോഷം പ്രകടിപ്പിച്ച് രാജ്യം മുഴുക്കെ നവംബറില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത്തരം ആഘോഷങ്ങളില്‍ സ്വദേശികളും വിദേശികളും സജീവ പങ്കാളികളായി. മലയാളികള്‍ പ്രത്യേകം ആഘോഷപ്രകടനം നടത്തിയിരുന്നു.  ഇനി രാജ്യം വന്‍ ആഘോഷത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍, വഴി തടഞ്ഞും യാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിച്ചുമുള്ള പ്രകടനങ്ങള്‍ അധികൃതര്‍ അനുവദിക്കാന്‍ സാധ്യതയില്ല.
 

കുവൈത്ത് ഇനി കാമറക്കണ്ണിന്‍െറ ജാഗ്രതയിലേക്ക്

Posted: 23 Mar 2015 07:27 PM PDT

Image: 
Subtitle: 
കാമറയില്‍ രേഖപ്പെടുത്തുന്നവ 120 ദിവസം സൂക്ഷിക്കണം

കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്തി രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് അവതരിപ്പിച്ച കരടുബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും കുറ്റവാളികളെ വേഗത്തില്‍ പിടികൂടാനും സഹായകരമാവുന്ന രീതിയില്‍ രാജ്യത്തെ പ്രധാനപ്പെട്ട എല്ലായിടങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനാന് ഉദ്ദേശിക്കുന്നത്.
പൊതുയിടങ്ങളും താമസ, വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് പ്രധാനമായും കാമറക്കണ്ണിലാവുക. ഇതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമാവുമെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച കരടുനിയമപ്രകാരം രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും റോഡുകളും കാമറയിലാവും. ഈ സംവിധാനം നടപ്പാക്കിയ മറ്റു രാജ്യങ്ങളിലേതുപോലെയുള്ള ചട്ടങ്ങളും രീതികളുംതന്നെയാവും കുവൈത്തിലും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ മന്ത്രി, ജനങ്ങളുടെ സ്വകാര്യതയില്‍ കൈകടത്തില്ളെന്നും കാമറയിലെ വിവരങ്ങള്‍ വിശ്വാസ്യതയോടെ കൈകാര്യം ചെയ്യുമെന്നും ഉറപ്പുനല്‍കി. ആദ്യഘട്ടമെന്ന നിലയില്‍ 15 കാമറകളാണ് സ്ഥാപിക്കുക. പിന്നീട് ഇവ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഹോട്ടലുകള്‍, ബാങ്കുകള്‍, സ്പോര്‍ട്സ് ക്ളബുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, യൂത്ത് സെന്‍ററുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, റസിഡന്‍ഷ്യല്‍ കോംപ്ളക്സുകള്‍, സ്വര്‍ണക്കടകള്‍, ആശുപത്രികള്‍, ക്ളിനിക്കുകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷാ കാമറകള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളാണെങ്കില്‍ അവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കേണ്ടത് കെട്ടിട ഉടമകളാണ്. കാമറയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ 120 ദിവസം വരെ സൂക്ഷിക്കാനുള്ള സംവിധാനം ഉടമകള്‍ ഉണ്ടാക്കണം, കാമറാ പ്രവര്‍ത്തനങ്ങളില്‍ തിരിമറി പാടില്ല, രേഖപ്പെടുത്തിയ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതര്‍ക്കല്ലാതെ നല്‍കാനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും കരടുബില്ലിലുണ്ട്. ഇവ ലംഘിച്ചാല്‍ ഉടമകള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും ബില്‍ നിഷ്കര്‍ഷിക്കുന്നു. നിരീക്ഷണ കാമറകളില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ മോഷണം, കൊലപാതകം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തെളിവുകളായി പരിഗണിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.

ബോളീവുഡിന്‍െറ ‘സുന്ദര പുരുഷന്’ ജന്മദിന സമ്മാനം

Posted: 23 Mar 2015 07:22 PM PDT

Image: 
Subtitle: 
ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന 62ാമത്തെയാള്‍

മുംബൈ: ബോളീവുഡിന്‍െറ ‘സുന്ദര പുരുഷന്‍’ ശശി കപൂറിന് ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് രാജ്യം നല്‍കുന്ന ജന്മദിന സമ്മാനം.
12 ഇംഗ്ളീഷ് ചിത്രങ്ങളിലടക്കം 160 സിനിമകളില്‍ അഭിനയിച്ചും രണ്ട് ചിത്രങ്ങള്‍ ആവിഷ്കരിച്ചും ആറെണ്ണം നിര്‍മിച്ചും സിനിമാ മേഖലക്ക് നല്‍കിയ സംഭാവനകളാണ് രാജ്യത്തെ സിനിമാ മേഖലയിലെ പരമോന്നത പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
വയസ്സ് 77 കടന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്. രാജ് കപൂര്‍, ശമ്മി കപൂറുമാരുടെ ഇളയ സഹോദരന്‍കൂടിയായ ശശി കപൂര്‍ ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന 62ാമത് വ്യക്തിയാണ്. 1940കളില്‍ നാലാം വയസ്സില്‍, അച്ഛന്‍ പൃഥ്വീരാജ് കപൂറിന്‍െറ നാടകങ്ങളിലൂടെയായിരുന്നു അഭിനയ തുടക്കം. അന്ന് തൊട്ടു പ്രശസ്തമായ പൃഥ്വീ തിയറ്ററിന്‍െറ ഭാഗമായിരുന്നു അദ്ദേഹം. അക്കാലത്ത് നായകവേഷങ്ങളില്‍ തിളങ്ങിനിന്ന ജ്യേഷ്ഠന്‍ രാജ് കപൂറിന്‍െറയും അശോക് കുമാറിന്‍െറയും കഥാപാത്രങ്ങളുടെ ബാല്യങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ഭാവം നല്‍കി.
പിന്നീട്, അമ്പതുകളുടെ അവസാനത്തില്‍ സുനില്‍ ദത്ത് നായകവേഷമിട്ട ‘പോസ്റ്റ് ബോക്സ് 999 ’ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമാ രംഗത്തെക്കുള്ള കാല്‍വെപ്പ്. 1961ല്‍ ‘ധര്‍മപുത്ര’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ നടനായി കഴിവ് തെളിയിക്കുകയും ചെയ്തു. പിന്നീട് 160 ലേറെ കഥാപാത്രങ്ങള്‍ക്കാണ് വെള്ളിത്തിരയില്‍ ശശി കപൂര്‍ ജീവന്‍ പകര്‍ന്നത്. അറുപതുകളുടെ തുടക്കം തൊട്ട് 80കളുടെ പകുതിവരെ ‘സുന്ദര പുരുഷന്‍െറ’ തിളക്കമായിരുന്നു ബോളീവുഡിന്. രാഖീ, ശര്‍മിള ടഗോര്‍, സീനത്ത് അമന്‍ എന്നിവരായിരുന്നു അന്ന് വെള്ളിത്തിരയിലെ പ്രണയ ജോടികള്‍. ഹോളിവുഡ് നടി ജെന്നിഫര്‍ കെന്തലായിരുന്നു ഭാര്യ.
അര്‍ബുദത്തെ തുടര്‍ന്ന് 1984ല്‍ അവര്‍ കണ്ണടച്ചതോടെ ശശി കപൂറിനും കാലിടറി. മികച്ച നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ മൂന്നു തവണ ദേശീയ പുരസ്കാരങ്ങള്‍ നേടി. 2011ലെ പത്മഭൂഷണ്‍ ജേതാവാണ്. ന്യൂഡല്‍ഹി ടൈംസ്, മുഹാഫിസ്, റൊട്ടി കപട ഒൗര്‍ മകാന്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
 

ഒരു ‘സ്റ്റിങ്’ വീണ്ടുവിചാരം

Posted: 23 Mar 2015 07:14 PM PDT

Image: 

രു ചെറു സ്റ്റിങ് ഓപറേഷനെങ്കിലും കാണാതെ ഒരു ടെലിവിഷന്‍ ദിവസം കടന്നുപോകുന്നില്ല എന്നായിട്ടുണ്ട്. ‘മറച്ചുവെക്കപ്പെടുന്നതാണ് വാര്‍ത്ത, ബാക്കിയെല്ലാം പരസ്യമാണ്’ എന്ന മഹദ്വചനം ഓര്‍ത്താല്‍ സ്റ്റിങ് പെരുപ്പത്തെക്കുറിച്ച് ആശങ്ക ഉണ്ടാവുകയില്ല. അത്രയേറെ അനാശാസ്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നു. തുറന്നുകാട്ടപ്പെടേണ്ട അത്രയേറെ കാര്യങ്ങള്‍ കണ്ടത്തെപ്പെടുന്നു.
രഹസ്യ കാമറയും രഹസ്യശബ്ദ റെക്കോഡിങ്ങും സര്‍വസാധാരണമായിക്കഴിഞ്ഞ സ്ഥിതിക്ക് ആര്‍ക്കും ഇപ്പോള്‍ ‘സ്റ്റിങ്ങാം’. പല സ്റ്റിങ്ങുകളും ചെയ്തത് ചാനല്‍ ലേഖകരല്ല, ഒൗട്ട്സോഴ്സ് ചെയ്യപ്പെട്ടവയാണ് എന്ന് കേള്‍ക്കുന്നുണ്ട്. ആവോ, പല സ്റ്റിങ്ങുകളിലും ഒരു ലേഖകന്‍െറ സാന്നിധ്യമുണ്ടോ എന്ന കാര്യത്തില്‍ സംശയം തോന്നും. നാട്ടില്‍ വളരെ സര്‍വസാധാരണമായ ചില കുറ്റകൃത്യങ്ങളും സ്റ്റിങ്ങിലൂടെ ബഹുമാനിക്കപ്പെടുന്നതായി കാണുന്നു. സംസ്ഥാനത്തെ ഒരു മലയോര ഗ്രാമത്തിലെ ചില വീടുകളില്‍ വ്യാജമദ്യ വില്‍പന നടക്കുന്നുവെന്ന് കാട്ടുന്ന ഒരു കേമന്‍ രഹസ്യകാമറ ഓപറേഷന്‍ ഒരിക്കല്‍ കാണാനിടയായി. ഏതെങ്കിലും ഗ്രാമത്തില്‍ വ്യാജമദ്യ വില്‍പന ഇല്ളെന്ന് തെളിയിക്കുന്ന സ്റ്റിങ് ആയിരുന്നെങ്കിലല്ളേ അത് വാര്‍ത്തയാവുക എന്ന് തോന്നിപ്പോയി. സ്റ്റിങ്ങുകള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നില്ല. ‘പരാതികള്‍’ എന്ന പംക്തിയില്‍ വരുന്ന കൊച്ചുവാര്‍ത്തകളുടെ പ്രാധാന്യമേ മിക്ക സ്റ്റിങ്ങുകള്‍ക്കുമുള്ളൂ.
ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമായിരുന്ന ഒരു സ്റ്റിങ് ഓപറേഷന്‍ ചീറ്റിപ്പോയതിനെക്കുറിച്ച് പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് രജ്ദീപ് സര്‍ദേശായി ഈയിടെ പുറത്തിറക്കിയ, ഏറെ ശ്രദ്ധേയമായ ‘2014 ദ ഇലക്ഷന്‍ ദാറ്റ് ചെയ്ഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 2008ല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ വിശ്വാസവോട്ടിങ്ങില്‍ എം.പിമാരെ വിലക്കെടുക്കാന്‍ ഭരണപക്ഷം ശ്രമിച്ചെന്ന് തെളിയിക്കാന്‍ ബി.ജെ.പി എം.പിമാര്‍ ലോക്സഭയില്‍ കോടിക്കണക്കിന് രൂപ ബാഗുകളില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്ന് വലിയ വാര്‍ത്തയാകാതിരുന്ന ഒരു സംഭവമാണ് രജ്ദീപ് സര്‍ദേശായി തന്‍െറ പുസ്തകത്തില്‍ വിവരിക്കുന്നത്.
വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ വോട്ട് വാങ്ങാന്‍ പണം ഇറങ്ങുന്നുണ്ടെന്ന വിവരം നാട്ടില്‍ പാട്ടായിരുന്നു. ഒരു വോട്ടിന് 25 കോടി രൂപ വരെ നല്‍കുന്നതായി സി.പി.ഐ നേതാവ് എ.ബി. ബര്‍ദന്‍ ആരോപിച്ചിരുന്നു. പാര്‍ലമെന്‍റ് ഹാളില്‍ കണ്ടുമുട്ടിയപ്പോള്‍ ഇന്നത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തങ്ങളുടെ എം.പിമാരെ വിലക്ക് വാങ്ങാന്‍ യു.പി.എ ഏജന്‍റുമാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും തങ്ങള്‍ക്ക് അതൊരു സ്റ്റിങ് ഓപറേഷനിലൂടെ പ്രസിദ്ധപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും രജ്ദീപ് സര്‍ദേശായിയോട് പറയുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. എല്‍.കെ. അദ്വാനിയുടെ അടുത്ത സഹായിയും മുന്‍ പത്രപ്രവര്‍ത്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയാണ് ഓപറേഷന് ചരടുവലിച്ചിരുന്നത്. ഈ സ്റ്റിങ് ഓപറേഷന്‍ വിജയിച്ചാല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ രാജിവെക്കേണ്ടിവരുമെന്നും തുടര്‍ന്ന് എല്‍.കെ. അദ്വാനി പ്രധാനമന്ത്രിയാകും എന്നും സുധീന്ദ്ര കുല്‍ക്കര്‍ണി ഉറച്ചുവിശ്വസിച്ചിരുന്നു. അശോക് എര്‍ഗാല്‍,  ഫഗന്‍ സിങ് കുലാസ്തെ, മഹാവീര്‍ ഭഗോര എന്നീ എം.പിമാരാണ് യു.പി.എ കുത്സിതവൃത്തി തുറന്നുകാട്ടാന്‍ തയാറായിട്ടുള്ളതെന്ന് കുല്‍ക്കര്‍ണി അറിയിച്ചിരുന്നു. ഈ മൂന്ന് എം.പിമാരെ ഒട്ടും അറിയുമായിരുന്നില്ളെങ്കിലും സംരംഭവുമായി സഹകരിക്കാന്‍ രജ്ദീപിന്‍െറ സി.എന്‍.എന്‍-ഐ.ബി.എന്‍ ടീം സന്നദ്ധത പ്രകടിപ്പിച്ചു. സൊഹൈല്‍ ഹിന്ദുസ്ഥാനി എന്നൊരാളാണ് ഇവര്‍ക്കിടയില്‍ ഇടത്തട്ടുകാരനായി പ്രവര്‍ത്തിക്കുന്നതെന്നും അറിയിച്ചിരുന്നു. അധികാരവൃത്തങ്ങളില്‍ പല അവിഹിത ഇടപാടുകളിലും പങ്കാളിയാകുന്ന ഒരു ദല്ലാള്‍ ആയിരുന്നു അത്. ഹോട്ടല്‍ മെറീഡിയനില്‍ കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ പണവുമായി വരുമെന്നും അവിടെ സംഭവം ചിത്രീകരിക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് കാമറയും മറ്റും സജ്ജമാക്കിയെങ്കിലും അവിടെ ആരും വന്നില്ല. അസ്വസ്ഥനായ സുഹൈല്‍ ഹിന്ദുസ്ഥാനി അവിടെ നിന്നുകൊണ്ട് പല യു.പി.എ നേതാക്കളെയും ഫോണ്‍ ചെയ്ത് പണമുണ്ടെങ്കില്‍ ബി.ജെ.പി എം.പിമാരെ കാലുമാറ്റിത്തരാം എന്ന് പച്ചക്ക് പറയുന്നുണ്ടായിരുന്നു. അന്ന് ഒരു സമാജ്വാദി പാര്‍ട്ടി നേതാവ് ഈ എം.പിമാരുടെ വീട്ടില്‍വന്ന് രാത്രി അമര്‍സിങ്ങിന്‍െറ വീട്ടില്‍ വന്നാല്‍ സംഗതി നടക്കും എന്നറിയിച്ചു. രാത്രി എം.പിമാര്‍ പോകുമ്പോള്‍ രഹസ്യ കാമറ കൂടെ കൊണ്ടുപോകാനൊന്നും അവര്‍ സന്നദ്ധമായില്ല. പിടിക്കപ്പെട്ടാല്‍ തടി കേടാവും എന്നായിരുന്നു അവരുടെ ഒഴികഴിവ്. അമര്‍സിങ്ങിന്‍െറ വീട്ടിലും ഒന്നും നടന്നില്ല. പിന്നീട് അമര്‍സിങ് തന്നതാണ് എന്നുപറഞ്ഞ് എം.പിമാരുടെ വീട്ടില്‍ മറ്റൊരാള്‍ പണമത്തെിച്ചതായി എം.പിമാര്‍ അറിയിക്കുകയും അതിന്‍െറ വിഡിയോ എടുത്ത് സ്റ്റിങ് വിജയിച്ചതായി പ്രഖ്യാപിച്ച് ആഹ്ളാദപ്രകടനം നടത്തുകയും ചെയ്തു.
വൈകുന്നേരത്തിന് മുമ്പ് സ്റ്റിങ് റിപ്പോര്‍ട്ട് ബ്രേക്കിങ് ന്യൂസായി കാണാന്‍ ബി.ജെ.പി നേതാക്കള്‍ അക്ഷമരായി കാത്തിരുന്നെങ്കിലും ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഒട്ടേറെ സംശയങ്ങളും ആശങ്കകളും കാരണം സംപ്രേഷണം വൈകിക്കൊണ്ടിരുന്നു. പണം കൈമാറി എന്ന് തെളിയിക്കാന്‍ പറ്റുമെങ്കിലും ആരുതന്നെന്ന് തെളിയിക്കുക പ്രയാസമായിരുന്നു. ബി.ജെ.പിക്കാര്‍ തന്നെയാണോ ഇതിന് പിന്നില്‍ എന്ന സംശയവുമുണ്ടായി. കൂടുതല്‍ തെളിവുകള്‍ ഇല്ലാതെ വാര്‍ത്ത കൊടുക്കുന്നതിനെതിരെ നിയമോപദേശവും ഉണ്ടായി. ഉയര്‍ന്ന ബി.ജെ.പി നേതാക്കളെ വിളിച്ച് രജ്ദീപ് വിവരം പറഞ്ഞെങ്കിലും അവര്‍ക്കത് അംഗീകരിക്കാനാവുമായിരുന്നില്ല. നിയമപണ്ഡിതന്‍ കൂടിയായ അരുണ്‍ ജെയ്റ്റ്ലി മാത്രം രജ്ദീപിന്‍െറ ധര്‍മസങ്കടം മനസ്സിലാക്കി. മറ്റു നേതാക്കള്‍ രോഷാകുലരായി. അവര്‍ ഉടനെ തീരുമാനമെടുത്തു. വൈകീട്ട് തന്നെ ലോക്സഭയില്‍ നോട്ടുകെട്ടുകള്‍ പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ച് കോളിളക്കം സൃഷ്ടിച്ചു.
സംഭവവുമായി ബന്ധപ്പെട്ട എല്ലാവരില്‍നിന്നും അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങി രജ്ദീപ് തളര്‍ന്നു. ബി.ജെ.പിക്കാര്‍ തങ്ങളെ രജ്ദീപ് വഞ്ചിച്ചതാണ് എന്നുറപ്പിച്ചു. കുറെ നാള്‍ അവര്‍ ചാനല്‍ ബഹിഷ്കരിക്കുയും ചെയ്തു. അത് രാഷ്ട്രീയവശം. ഈ സ്റ്റിങ് ഓപറേഷന്‍ ആദ്യം ഏറ്റെടുത്തതും പിന്നെ നിര്‍ത്തിവെച്ചതും പാര്‍ലമെന്‍റില്‍ അത് വെളിപ്പെട്ട ശേഷം മുഴുവന്‍ മൂന്നു മണിക്കൂര്‍ പ്രോഗ്രാമായി സംപ്രേഷണം ചെയ്തതും രജ്ദീപ് പുസ്തകത്തില്‍ സ്വയം വിമര്‍ശനത്തോടെ വിലയിരുത്തുന്നുണ്ട്. അതാണ് ഇതിന്‍െറ പ്രഫഷനല്‍ വശം. ഓപറേഷനില്‍ പങ്കുവഹിച്ച ബി.ജെ.പി നേതാക്കളുമായി ചാനല്‍ റിപ്പോര്‍ട്ടിങ് ടീം ആവശ്യമായ പ്രഫഷനല്‍ അകലം പാലിച്ചില്ളെന്നത് വലിയ വീഴ്ചയായി എന്നദ്ദേഹം എടുത്തുപറയുന്നുണ്ട്. അധികാരത്തിന് ആര്‍ത്തിപൂണ്ട ഒരു പാര്‍ട്ടി നേതൃത്വം എന്തും ചെയ്യുമെന്ന് അറിയേണ്ടതായിരുന്നു എങ്കിലും വാര്‍ത്തക്ക് ആര്‍ത്തിപൂണ്ട തങ്ങളുടെ നിലയും വ്യത്യസ്തമായിരുന്നില്ളെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
രജ്ദീപ് സര്‍ദേശായിയെപോലെ ഉന്നതനായ ഒരു മാധ്യമപ്രവര്‍ത്തകന് എന്തു ചെയ്യാം, എന്ത് പാടില്ല എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ളെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് നമ്മുടെ പുതുമുഖ പത്രപ്രവര്‍ത്തകരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശക രേഖകളുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, വ്യക്തത കുറവെങ്കിലും ചില നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചാനല്‍ എഡിറ്റര്‍മാര്‍ക്കും കൂട്ടായി ചില തീരുമാനങ്ങള്‍ എടുക്കാവുന്നതാണ്. പുറത്തുനിന്നുള്ളവര്‍ ഉണ്ടാക്കിക്കൊണ്ടുവരുന്ന സ്റ്റിങ്ങുകള്‍ ഉപയോഗിക്കില്ല എന്നൊരു തീരുമാനമെങ്കിലും ഉണ്ടായില്ളെങ്കില്‍ അഴിമതി തടയാന്‍ തുടങ്ങിവെച്ച സ്റ്റിങ് തന്നെ വലിയ അഴിമതിയായി മാറിക്കൂടായ്കയില്ല.
 

ഓര്‍മകളില്‍ വീണ്ടും ക്രീസും പൊടിക്കാറ്റും; വാചാലനായി സചിന്‍

Posted: 23 Mar 2015 07:11 PM PDT

Image: 

ദുബൈ: ഈ ലോകകപ്പ് ഇന്ത്യ നേടുമോ? ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറോട് വാര്‍ത്താസമ്മേളനത്തിലെ അവസാനമുയര്‍ന്ന ചോദ്യമായിരുന്നെങ്കിലും എല്ലവരും കാതുകൂര്‍പ്പിച്ചുനിന്ന ഉത്തരമായിരുന്നു അത്. ഐ.സി.സി ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ തനിക്ക് അങ്ങനെ ഒരു രാജ്യത്തിന്‍െറ ഭാഗം പിടിക്കാനാവില്ളെന്നായിരുന്നു സചിന്‍െറ മറുപടി. പക്ഷെ പിന്നീട് ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു: "നിലവിലെ ചാമ്പ്യന്‍മാര്‍ കിരീടം കാക്കാന്‍ തയാറെടുത്തു കഴിഞ്ഞു". ഇന്ത്യക്ക് തന്നെയാണ് കിരീടമെന്ന് പറയാതെ പറയുകയായിരുന്നു ക്രിക്കറ്റിന്‍െറ പ്രിയതാരം.
ദുബൈയില്‍ ഡോ.ആസാദ് മൂപ്പന്‍െറ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റശേഷം നടത്തിയ വാര്‍ത്താസമ്മേളനമായിരുന്നു വേദി. യു.എ.ഇയെക്കുറിച്ചും തന്‍െറ കളികാലത്തെക്കുറിച്ചുമെല്ലാം സചിന്‍ ആഹ്ളാദഭരിതനായി സംസാരിച്ചു.
സച്ചിന്‍ തിളങ്ങിയ 2003ലെ ലോകകപ്പ് ഫൈനല്‍ ഇതുപോലൊരു മാര്‍ച്ച് 23 നായിരുന്നെന്ന് ഓര്‍മിപ്പിച്ചപ്പോള്‍ ക്രീസിലെ നര്‍ത്തകന്‍ വാചാലനായി. അവിസ്മരണീയമായ ലോകകപ്പായിരുന്നു അത്. ഇത്തവണത്തെ ലോകകപ്പ് പോലെ മികച്ച കളിയാണ് അന്ന് ടീം ഇന്ത്യ പുറത്തെടുത്തത്. ഒത്തൊരുമയായിരുന്നു അന്നത്തെ പ്രധാന ശക്തി. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത് മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റ് പദവി തനിക്ക് ലഭിച്ചെങ്കിലൂം ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റത് ഏറെ നിരാശപ്പെടുത്തി. ഉപഹാരമായി ലഭിച്ച ബാറ്റ്  സ്വര്‍ണത്തിന്‍േറതാണെന്ന് നാട്ടിലത്തെി സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ലോകകപ്പിന് വേണ്ടിയായിരുന്നു താന്‍ കളിച്ചത്. അതുകൊണ്ട് തന്നെ ഈ സമ്മാനം ശ്രദ്ധിച്ചിരുന്നില്ല. മുന്നിലുയരുന്ന വെല്ലുവിളികളല്ല പ്രശ്നം, അതിനോടുള്ള നമ്മുടെ മനോഭാവമെന്ത് എന്നതാണ് അന്നത്തെ കളികളില്‍ നിന്ന് മനസ്സിലായത്. വെല്ലുവിളികള്‍ നേരിടാനുള്ള ശ്രമമുണ്ടായാല്‍ തടസ്സങ്ങളെല്ലാം സ്വമേധയാ നീങ്ങും-2003ലെ തന്‍െറ മികച്ച പ്രകടനത്തെക്കുറിച്ച് സചിന്‍ പറഞ്ഞവസാനിപ്പിച്ചു.
ഞായറാഴ്ച ദുബൈയില്‍ വന്നപ്പോള്‍ കണ്ട പൊടിക്കാറ്റ് 1998ലെ ഷാര്‍ജയില്‍ ആസ്ട്രേലിയക്കെതിരായ മത്സര ഓര്‍മകളിലേക്ക് തന്നെ കൊണ്ടുപോയതായി സചിന്‍ പറഞ്ഞു. കളി ആവേശകരമായി മുന്നേറുമ്പോഴാണ് പൊടുന്നനെ പൊടിക്കാറ്റ് വിശീയത്. തന്‍െറ ആദ്യ അനുഭവമായിരുന്നു അത്. പറന്നുപോകുമോ എന്നു ഭയന്നുപോയി. സമീപത്തുള്ള ആഡം ഗില്‍ക്രിസ്റ്റിനെ പിടിച്ചു നിന്നാണ് അന്ന് പൊടിക്കാറ്റിനെ നേരിട്ടതെന്ന് ചിരിച്ചുകൊണ്ട് സചിന്‍ പറഞ്ഞു. ആ മത്സരവും എന്നെന്നും ഓര്‍മിക്കാനുള്ളതായി. ഓവറുകള്‍ വെട്ടിക്കുറച്ചതോടെ വിജയലക്ഷ്യം കടുപ്പമായിരുന്നു. പക്ഷെ ജയിച്ച് ഫൈനലിലത്തെണമെന്ന അടങ്ങാത്ത ദാഹവും ഇച്ഛാശക്തിയും പിന്നെ മുഴുവന്‍ ടീമംഗങ്ങളുടെയും മികച്ച പ്രകടനവും ജയം കൈപിടിയിലത്തെിച്ചു. അവസാനം ഫൈനല്‍ കിരീടവും. നാലഞ്ചു ദിവസത്തിനകം ആസ്ട്രേലിയയില്‍ ലോകകപ്പില്‍ അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് സചിന്‍ പറഞ്ഞു.
ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് കളിച്ച യു.എ.ഇ ടീമിനെ സചിന്‍ അഭിനന്ദിച്ചു. ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ഈ കളി ലോകം മുഴുവന്‍ വ്യാപിക്കുന്നത് കാണുക എന്നതാണ് ഏറ്റവും വലിയ സന്തോഷം. ചൈനയും അമേരിക്കയുമെല്ലാം കളിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളാണ് തന്‍െറ സ്വപ്നം. കൂടുതല്‍ കളിക്കാരും പ്രതിഭകളും ആസ്വാദകരും ക്രിക്കറ്റിന് ഉണ്ടാകേണ്ടതുണ്ട്.
യു.എ.ഇ തനിക്ക് ഏറെ ഇഷ്ടമുള്ള രാജ്യമാണെന്ന് സചിന്‍ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഇവിടെ വരുമ്പോഴെല്ലാം തനിക്ക്  ഊഷ്മള സ്വീകരണമാണ്  ലഭിക്കുന്നത്. ജനങ്ങളുടെ സ്നേഹം വളരെ വലുതാണ്.ഒരിക്കലും മറക്കാനാവാത്തതാണ്. ഇനിയും  കളിക്കാരനായോ അല്ലാതെയോ ഇവിടേക്ക് വരാനാകുമെന്നാണ് കരുതുന്നത്. തന്‍െറ മുത്തശ്ശി എപ്പോഴും പറയാറുണ്ടായിരുന്നു ജീവിതത്തില്‍ എന്തെല്ലാമായാലും ആരോഗ്യമാണ് പ്രധാനമെന്ന്. ആരോഗ്യമില്ളെങ്കില്‍ പിന്നെ എന്തു സമ്പത്തുണ്ടായിട്ടും കാര്യമില്ല. കുടുംബത്തില്‍ ഒരു ഡോക്ടറുള്ളതുകൊണ്ട് ആരോഗ്യകാര്യത്തില്‍ താനായി പ്രത്യേകം ശ്രദ്ധിക്കേണ്ടിവന്നിട്ടില്ളെന്ന് ഭാര്യ ഡോ.അഞ്ജലിയെ ഉദ്ദ്യേശിച്ച് സചിന്‍ പറഞ്ഞു. താന്‍ കൂടുതലും വീട്ടില്‍ ഉണ്ടാകാറില്ളെങ്കിലും കുടുംബത്തില്‍ കുട്ടികളുടെ ഡോക്ടര്‍ ഉള്ളതിനാല്‍ മക്കളുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. സ്ഥിരമായ വൈദ്യപരിശോധനയാണ് ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ചെയ്യേണ്ടതെന്നാണ് ഭാര്യ പറയാറ് -സചിന്‍ പറഞ്ഞു.
നിരാലംബരായവര്‍ക്കു വേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തനത്തിനായി ആസ്റ്ററുമായി ചേര്‍ന്ന് 10 ലക്ഷം ദിര്‍ഹം നീക്കിവെച്ചതായി സചിന്‍ അറിയിച്ചു. ജനങ്ങളില്‍ സന്തോഷമുണ്ടാക്കുകയാണ് പ്രധാനം. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളിലെ ഇരുട്ടകറ്റാനുള്ള കാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.
ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമായി വളരാന്‍ ലക്ഷ്യമിടുന്ന ആസ്റ്ററിന് സചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ മികച്ചൊരു ബ്രാന്‍ഡ് അംബാസഡറെ കിട്ടാനില്ളെന്ന് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്‍െറയൂം ആസ്റ്റര്‍ ഫാര്‍മസിയുടെയും ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.
 ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലും കൂടുതല്‍ ആശുപത്രികള്‍ തുടങ്ങും. ഇന്ത്യയില്‍ മികച്ച ആരോഗ്യ പരിപാലനത്തിന്‍െറ ആവശ്യകത കൂടിവരികയാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഡി.എം.ഹെല്‍ത്ത്കെയര്‍ ഐ.പി.ഒയുമായി ഓഹരി വിപണിയിലത്തെുമെന്നും ഡോ.ആസാദ് മൂപ്പന്‍ അറിയിച്ചു. സചിനെ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണ ശ്രമങ്ങള്‍ക്ക് തുടക്കമിടും. നിരവധി മരണങ്ങള്‍ക്ക് കാരണമാകുന്ന റോഡപകടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം ഇവയില്‍ മുഖ്യമായിരിക്കുമെന്ന് ഡോ.മൂപ്പന്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP