സ്വാഗതം
WELCOME

News Update..

Thursday, October 31, 2013

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി Madhyamam News Feeds

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി Madhyamam News Feeds

Link to

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി

Posted: 31 Oct 2013 01:02 AM PDT

Image: 

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടക്കം വത്തിക്കാനിലെ രഹസ്യങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ വാര്‍ത്താ മാസികയായ പനോരമയാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അമേരിക്കന്‍ ഏജന്‍സി ചോര്‍ത്തിയതെന്നും മാസിക വിവരിക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വസതിയിലെ ഫോണും ചോര്‍ത്തിയവയില്‍പ്പെടും. 2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ ഇറ്റലിയില്‍ നിന്നുള്ള ദശലക്ഷം ഫോണ്‍ സംഭാഷണങ്ങളാണ് ഏജന്‍സി ചോര്‍ത്തിയിട്ടുള്ളത്. ചോര്‍ത്തിയ സംഭാഷണങ്ങള്‍ ഭരണനേതൃത്വം, സമ്പദ് വ്യവസ്ഥ, വിദേശനയം, മനുഷ്യാവകാശം എന്നിങ്ങനെ നാലായി തരംതിരിച്ചാണ് ഏജന്‍സി സൂക്ഷിച്ചിരിക്കുന്നതെന്നും മാസിക പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ 2005 മുതല്‍ അമേരിക്കയുടെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ 33 അംഗ രാജ്യങ്ങളിലെ ഭരണാധികാരികളുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്നാണ് ആരോപണം.

അബൂദബി ഉണരുന്നു; വേഗതയുടെ തേനീച്ചമൂളലിലേക്ക്

Posted: 31 Oct 2013 12:13 AM PDT

Image: 

അബൂദബി: വേഗതയുടെ രാജാവിന്‍െറ കിരീടം അണിഞ്ഞെത്തുന്ന റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിനെയും സഹ പോരാളികളെയും വരവേല്‍ക്കാന്‍ അബൂദബി ഒരുങ്ങുന്നു. റേസിങ് കാറുകള്‍ ചീറിപ്പായുമ്പോഴുള്ള തേനീച്ച മൂളലുകളുടെ ആവേശം അബൂദബിയെ ബാധിക്കാന്‍ ദിവസങ്ങള്‍ മാത്രം. യാസ് ഐലന്‍റിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ഫോര്‍മുല വണ്‍ പോരാട്ടങ്ങള്‍ നടക്കുക.
നവംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിനാണ് ആരംഭിക്കുക. നവംബര്‍ ഒന്നിനും രണ്ടിനും പരിശീലനം നടക്കും. നവംബര്‍ രണ്ടിനാണ് പോള്‍ പൊസിഷന്‍ തീരുമാനിക്കാനുള്ള യോഗ്യതാ ഓട്ടം അരങ്ങേറുക.  ഫോര്‍മുല വണ്‍ 2013 സീസണിലെ 17ാം റൗണ്ടാണ് അബൂദബിയില്‍ നടക്കുന്നത്.
യാസ് ഐലന്‍റില്‍ റേസിങിന് മാത്രമായി നിര്‍മിച്ച യാസ് മറീന സര്‍ക്യൂട്ടിന് 5.554 കിലോമീറ്ററാണ് ഉള്ളത്. ഇവിടെ 55 ലാപ്പുകളിലായി 305.355 കിലോമീറ്ററിലാണ് മല്‍സരം നടക്കുക.
ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രീക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍മാരും പരിശീലകരും വാഹനങ്ങളുമെല്ലാം അടുത്ത ദിവസം എത്തിച്ചേരും. ടിക്കറ്റുകള്‍ ഏകദേശം പൂര്‍ണമായും വിറ്റുകഴിഞ്ഞു. ഗ്രാന്‍റ് പ്രീയുടെ ഭാഗമായി വിവിധ സംഗീത പരിപാടികളും മറ്റും ഒരുക്കിയിട്ടുണ്ട്. അബൂദബി കോര്‍ണിഷില്‍ നടക്കുന്ന യാസലാം പരിപാടിയുടെ ഭാഗമായി ലോകോത്തര സംഗീതജ്ഞരുടെ പരിപാടികള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് വിവിധ പരിപാടികള്‍ നടക്കുക. ഇന്ത്യന്‍ ഗ്രാന്‍റ്പ്രീയില്‍ ജേതാവായത് വഴി സെബാസ്റ്റ്യന്‍ വെറ്റല്‍ തുടര്‍ച്ചയായ നാലാം തവണയും കിരീടം ഉറപ്പാക്കിയതോടെ അബൂദബി ഗ്രാന്‍റ്പ്രീയുടെ ആവേശം കുറയുമോയെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ട്. ഫോര്‍മുല വണ്‍ ചാമ്പ്യന്‍പട്ടം തീരുമാനമായതോടെ മല്‍സരത്തിന് ആവേശമുണ്ടാകില്ലെന്നാണ് ഇവര്‍ ഭയക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു പേടിയും വേണ്ടെന്നും മല്‍സരം ആവേശം നിറഞ്ഞതായിരിക്കുമെന്നും സംഘാടകര്‍ പറയുന്നു. കിരീടം തീരുമാനമായതോടെ സമ്മര്‍ദത്തില്‍ നിന്ന് മോചിതരായ ഡ്രൈവര്‍മാര്‍ ആവേശ പോരാട്ടത്തിന് ഇറങ്ങുമെന്നാണ് സംഘാടകരുടെ ഉറപ്പ്. ഇതോടൊപ്പം കഴിഞ്ഞ അബൂദബി ഗ്രാന്‍റ്പ്രീയില്‍ സാങ്കേതിക കാരണങ്ങളാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെബാസ്റ്റ്യന്‍ വെറ്റല്‍ പകരം വീട്ടാനായിട്ടായിരിക്കും ഇറങ്ങുക. കിരീട നേട്ടം കൈവിട്ട കഴിഞ്ഞ വര്‍ഷത്തെ അബൂദബി ഗ്രാന്‍റ്പ്രീ ചാമ്പ്യന്‍ കിമി റൈക്കോണനും മുന്‍ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണും കടുത്ത മല്‍സരം കാഴ്ചവെക്കും. 2009ല്‍ ആദ്യമായി അരങ്ങേറിയ അബൂദബി ഗ്രാന്‍റ്പ്രീയുടെ അഞ്ചാം എഡിഷനാണ് ഇത്തവണത്തേത്. ആദ്യ രണ്ട് ഗ്രാന്‍റ് പ്രീകളിലും സെബാസ്റ്റ്യന്‍ വെറ്റലായിരുന്നു ജേതാവ്. ഗ്രാന്‍റ് പ്രീയുടെ ഭാഗമായി അബൂദബി കോര്‍ണിഷില്‍ ഫാന്‍ സോണും ഒരുക്കിയിട്ടുണ്ട്.

ഇളവുകാലം തീരുമ്പോഴും ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തത

Posted: 30 Oct 2013 11:58 PM PDT

Image: 

ജിദ്ദ: ഇളവുകാലം മൂന്നു നാള്‍ മാത്രം അവശേഷിക്കുമ്പോഴും ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തത ബാക്കി. റിയാദ് എംബസിയും ജിദ്ദ കോണ്‍സുലേറ്റും ലഭ്യമായ കണക്കുകള്‍ നിരത്തുന്നുണ്ടെങ്കിലും അനധികൃത ഇന്ത്യക്കാരില്‍ എത്ര പേര്‍ പദവി ശരിപ്പെടുത്തിയെന്നും എത്രപേര്‍ നാടുവിട്ടു എന്നും അനുമാനങ്ങള്‍ക്കപ്പുറം തിട്ടമില്ല. ഏറ്റവും കൂടുതല്‍ അനധികൃത തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യാഗികവൃത്തങ്ങളെ അവലംബിച്ച് സൗദി മാധ്യമങ്ങള്‍ പറയുന്നു. സൗദി ഗവണ്‍മെന്‍റിന്‍െറ കണക്കുപക്രാരം ഈ മാസാദ്യം വരെ ഒമ്പതര ലക്ഷം വിദേശികള്‍ നാടുവിട്ടിട്ടുണ്ട്്. 40 ലക്ഷം പേര്‍ നിയമാനുസൃത രീതികളിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്കാരില്‍ കഴിഞ്ഞയാഴ്ച വരെ 1181721 പേര്‍ പദവി ശരിയാക്കി നിയമവിധേയരായെന്നാണ് എംബസി നല്‍കുന്ന വിവരം. രാജ്യം വിട്ടവര്‍ മുക്കാല്‍ ലക്ഷത്തിനടുത്തുവരുമത്രേ. എംബസി കണക്കനുസരിച്ച് ഒക്ടോബര്‍ 21 വരെ സൗദിയില്‍ 77054 ഇന്ത്യക്കാര്‍ക്ക് ഔ്പാസ് അനുവദിച്ചു. ഇതില്‍ 95 ശതമാനം പേര്‍ക്കും ഫൈനല്‍ എക്സിറ്റ് ലഭിച്ചെന്നും അവരില്‍ 95 ശതമാനം പേരും നാടണഞ്ഞെന്നും കഴിഞ്ഞയാഴ്ച അംബാസഡര്‍ ഹാമിദലി റാവു വെളിപ്പെടുത്തി. പദവി ശരിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം വിവരം സൗദി മന്ത്രാലയങ്ങള്‍ വഴി ലഭിക്കുന്നതാണ്. അത് സൗദി അധികൃതര്‍ പറയുന്ന മൊത്തം കണക്കുമായി നോക്കുമ്പോള്‍ ആനുപാതികമായി ഒത്തുപോകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അനധികൃത തൊഴിലാളികളുടെ വര്‍ധിച്ച തോതു വെച്ചുനോക്കുമ്പോള്‍ സൗദി വിട്ട മൊത്തം പേരുടെ കണക്കും നാടണഞ്ഞ ഇന്ത്യക്കാരുടെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ട്.   
മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് ഔ്പാസ് നല്‍കിയെങ്കിലും അവരില്‍ ആയിരക്കണക്കിനാളുകള്‍ വിരലടയാളമെടുക്കാനെത്തിയിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. ജിദ്ദ കോണ്‍സുലേറ്റില്‍ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ 26000 പേരാണ് നാടുപിടിക്കാനായി ഇ.സി എന്ന ഔ്പാസിന് അപേക്ഷിച്ചത്. ഇതില്‍ 19,000 പേരാണ് ഇ.സി കൈപ്പറ്റിയത്. ഇക്കൂട്ടത്തില്‍ ഒക്ടോബര്‍ 22 ചൊവ്വ വരെയുള്ള ഇന്ത്യക്കാരുടെ ഊഴങ്ങളില്‍ വിരലടയാളമെടുക്കാനെത്തിയത് 10044 പേരാണ്. ഇതില്‍ 9,800 പേര്‍ക്ക് ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പ് ചെയ്തു കിട്ടിയതായി തര്‍ഹീല്‍ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കോണ്‍സുലേറ്റിലെ കോണ്‍സല്‍ ഡോ. ഇര്‍ശാദ് അഹ്മദ് പറയുന്നു. ഇ.സി അപേക്ഷക്ക് ജിദ്ദ കോണ്‍സുലേറ്റില്‍ ഓടിയെത്തിയവരില്‍ പകുതിയിലേറെ പേരും നാട്ടിലേക്കു അന്തിമ വിടുതല്‍ വാങ്ങി പോകാന്‍ തയാറായില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ഇളവുകാലം നവംബറിലേക്ക് നാലുമാസം കൂടി ദീര്‍ഘിപ്പിച്ചതോടെ പലരും സ്പോണ്‍സര്‍ഷിപ്പും ജോലിയും മാറി ഇവിടെതന്നെ പൊറുപ്പിക്കാന്‍ തീരുമാനിച്ചത് ഇത്തരമൊരു പിന്‍വാങ്ങലിനു കാരണമായിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തിനാണെങ്കിലും സൗദിയിലെ ജോലി നിലനിര്‍ത്താന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പലരും. രേഖകള്‍ വേഗം ശരിപ്പെടുത്തിക്കിട്ടാന്‍ പലര്‍ക്കും വന്‍ തുക മുടക്കേണ്ടി വന്നു. അതിനുശേഷം കിട്ടിയ ജോലി പലതും കുറഞ്ഞ ശമ്പളത്തിലുമാണ്. എംബസിയും കോണ്‍സുലേറ്റും മുന്‍കൈയെടുത്ത് നടത്തിയ തൊഴില്‍മേളകളില്‍ അണിനിരന്ന കമ്പനികളുടെ ശമ്പളനിരക്കുതന്നെ ഇതിനു തെളിവായിരുന്നു. തൊഴില്‍മേളകളില്‍ ആളുകള്‍ തിക്കിത്തിരക്കിയതല്ലാതെ അതിന്‍െറ ഗുണം പരമാവധി ആയിരത്തില്‍ കവിഞ്ഞ ഇന്ത്യക്കാര്‍ക്കു മാത്രമേ ലഭിച്ചിട്ടുള്ളൂ.
വാര്‍ത്താമാധ്യമങ്ങള്‍ വഴി സൗദി അധികൃതരും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നിരന്തരം മുന്നറിയിപ്പു നല്‍കിയിട്ടും ചെറുതല്ലാത്തൊരു ശതമാനം ഇപ്പോഴും ലാഘവത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നുണ്ട്. ഇളവുകാലം നീട്ടുമെന്ന കിംവദന്തിയെ അവലംബിച്ചും എല്ലാം വരുമ്പോള്‍ നേരിടാം എന്ന മനോഭാവമുള്ള മലയാളികളടക്കമുള്ള പ്രവാസികളും രാജ്യത്തിന്‍െറ പല ഭാഗങ്ങളിലായുണ്ട്.

മെര്‍സ് കൊറോണ വൈറസ് ഒമാനിലും

Posted: 30 Oct 2013 11:52 PM PDT

Image: 

മസ്കത്ത്: മിഡ്ല്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (മെര്‍സ് കൊറോണ വൈറസ്) ഒമാനിലും റിപ്പോര്‍ട്ട് ചെയ്തു.
സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ വൈറസ് ബാധയുണ്ടായിരുന്നെങ്കിലും ഒമാനില്‍ ആദ്യമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
61കാരനായ ഒമാനി പൗരനാണ് രോഗം ബാധിച്ചത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. മസ്കത്തില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ആദം എന്ന സ്ഥലത്തെ ഹെല്‍ത്ത് സെന്‍ററില്‍ കടുത്ത പനിയോട് കൂടി ശനിയാഴ്ചയാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച നിസ്വ ആശുപത്രിയിലേക്ക് മാറ്റി. ചെവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.  എന്നാല്‍, ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 62 പേരാണ് മെര്‍സ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. സൗദിയില്‍ 2012 സെപ്റ്റംബറിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. സൗദിക്ക് പുറമെ ജോര്‍ദാന്‍, ഖത്തര്‍, യു.എ.ഇ എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും വടക്കേ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലും രോഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) ബാധിക്കുന്നവര്‍ക്കുണ്ടാകുന്ന ശ്വാസകോശ അണുബാധ, ചുമ, ശ്വാസതടസ്സം തുടങ്ങിയവ മെര്‍സ് കൊറോണ വൈറസ് ബാധിക്കുന്നവര്‍ക്കുമുണ്ടാകും. അതേസമയം, വൃക്കകള്‍ അതിവേഗം തകരാറാകുന്നതിനാല്‍ മെര്‍സ് കൊറോണ വൈറസ് ബാധ കൂടുതല്‍ അപകടകരമാണ്.
2003ല്‍ ഏഷ്യയിലാണ് സാര്‍സ് ബാധയുണ്ടായത്. 8,273 പേര്‍ക്ക് രോഗം പിടിപെട്ടു. ഇതില്‍ ഒമ്പത് ശതമാനം മരണത്തിന് കീഴടങ്ങി.
 

മുസഫര്‍നഗറില്‍ വീണ്ടും കലാപം: 8 പേര്‍ അറസ്റ്റില്‍, 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Posted: 30 Oct 2013 11:35 PM PDT

Image: 

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വീണ്ടുമുണ്ടായ വര്‍ഗീയ കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ അര്‍ധ സൈനിക വിഭാഗം പ്രദേശത്ത് പെട്രോളിങ് ശക്തമാക്കി. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് പറഞ്ഞു.

മുസഫര്‍നഗര്‍ ജില്ലയിലെ ബുധാന പ്രദേശത്താണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. കലാപത്തില്‍ അഫ്രോസ് (20), മെഹര്‍ബാന്‍ (21), അജ്മല്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസത്തെ കലാപത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

കഴിഞ്ഞമാസം ഇവിടെയുണ്ടായ വര്‍ഗീയ കലാപത്തില്‍ 60ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല -ആര്യാടന്‍

Posted: 30 Oct 2013 11:30 PM PDT

Image: 

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ളെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവനക്കാരുടെ പെന്‍ഷനും ശമ്പളത്തിനുമായി വായ്പ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. വായ്പ ലഭിച്ചില്ളെങ്കില്‍ എല്ലാ പ്രശ്നങ്ങളും അവതാളത്തിലാകുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അതീവഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ബിയെ കമ്പനിവത്കരിക്കും. കെ.എസ്.ഇ.ബി കമ്പനിവത്കരിക്കാനുള്ള തീരുമാനം എല്‍.ഡി.എഫിന്‍്റെ ഭരണകാലത്ത് ഉള്ളതാണ്. ബോര്‍ഡിനെ മുന്നു കമ്പനിയാക്കില്ല. ഒരു കമ്പനിയായാണ് പ്രവര്‍ത്തിക്കുക. കെ.എസ്.ഇ.ബിയെ കമ്പനിവത്കരിച്ചാലും സ്വകാര്യപങ്കാളിത്തം അനുവദിക്കുന്ന പ്രശ്നമില്ളെന്നും ആര്യാടന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണം -സുപ്രീംകോടതി

Posted: 30 Oct 2013 11:01 PM PDT

Image: 

ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്  കേന്ദ്ര സംസ്ഥാനതലത്തില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ഐ.എ.എസ്  ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം, സ്ഥാനകയറ്റം  എന്നിവ തീരുമാനിക്കുക  സിവില്‍ സര്‍വീസസ് ബോര്‍ഡായിരിക്കും. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കീഴിലായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക.ഇവര്‍ അധ്യക്ഷരായി സമിതികള്‍ രൂപവത്കരിക്കണം.

ഉദ്യോഗസ്ഥര്‍ക്ക് ഓരോ പദവിയിലും  കുറഞ്ഞ കാലാവധി നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് അഴിമതിയും കെടുകാര്യസ്ഥതയും തടയാന്‍ സഹായകമാകും. ഓരോ പദവിയിലും മൂന്നുവര്‍ഷം എന്നത് അഭികാമ്യമാകുമെന്നും കോടതി വ്യക്തമാക്കി.

ബോര്‍ഡിന്‍്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍  പാര്‍ലമെന്‍്റ് മൂന്നു മാസത്തിനകം നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കീഴില്‍ ഉന്നത ഉദ്യോഗസ്ഥരാണ് ബോര്‍ഡിലുണ്ടാകുക. രാഷ്ട്രീയ പ്രവര്‍ത്തകരുടെയോ മന്ത്രിമാരുടെയോ  വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടതില്ളെന്നും രേഖാമൂലമുള്ള ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.

സിവില്‍ സര്‍വീസ് നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

‘ഉഷ എക്സ്’ പ്രദര്‍ശനം തുടങ്ങി

Posted: 30 Oct 2013 09:42 PM PDT

Image: 

തിരുവനന്തപുരം: രാജ്യത്തിന്‍െറ ശോഭ വാനോളമുയര്‍ത്തിയ കായികതാരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം മറ്റൊരു കായിക മാമാങ്കത്തിന് വേദിയായതുപോലെ. മൂന്ന് പതിറ്റാണ്ട് മുമ്പ് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക പറത്തിയ വനിത പയ്യോളി എക്സ്പ്രസ് പി.ടി. ഉഷ മുതല്‍ കേരളത്തിന്‍െറ അടുത്ത ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷയായ ടിന്‍റു ലൂക്ക വരെയുള്ള കായിക താരങ്ങളുടെ സംഗമമായിരുന്നു ഭാഗ്യമാലാ ഓഡിറ്റോറിയത്തില്‍. ഉഷയുടെ 45 വര്‍ഷത്തെ കായികജീവിതവും ഇന്ത്യയുടെതന്നെ കായിക ചരിത്രത്തിന്‍െറ ഉയര്‍ച്ച താഴ്ചകളും ബോധ്യമാക്കുന്ന ‘ഉഷ എക്സ് -2013’ പ്രദര്‍ശനമാണ് വിവിധ തലമുറക്കാരെ ഒരുമിപ്പിച്ചത്.
പത്മിനി തോമസ്, ബോബി അലോഷ്യസ്, ബീനമോള്‍, ബിപിന്‍ മാത്യു, അങ്കിത് ശര്‍മ, രഞ്ജിത് മഹേശ്വരി, കെ.ടി. ഇര്‍ഫാന്‍, അമര്‍ദീപ് സിങ്, പ്രജുഷ, ടിന്‍റു ലൂക്ക, കെ.പി. ബിപിന്‍, നീതു രാജന്‍, ബ്രെറ്റ് എ. ദേവസ്യ തുടങ്ങി ട്രാക്കിന്‍െറയും ഫീല്‍ഡിന്‍െറയും പുതു വാഗ്ദാനങ്ങളും മുതിര്‍ന്ന താരങ്ങളും നിറഞ്ഞ വേദിയിലായിരുന്നു പ്രദര്‍ശനം.
പയ്യോളിത്തീരത്തെ മണല്‍ത്തരികളില്‍ ഓടിത്തുടങ്ങിയ ആ ഗ്രാമീണ എക്സ്പ്രസിന്‍െറ വേഗം അന്തര്‍ദേശീയ മൈതാനങ്ങളെ പോലും കോരിത്തരിപ്പിച്ചതിന്‍െറ നേര്‍ചിത്രീകരണമാണ് പ്രദര്‍ശനം. കാള്‍ ലൂയിസ് ഉള്‍പ്പെടെയുള്ള ലോക താരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങളും കായിക താരത്തിന്‍െറ ചിട്ടയായ ജീവിതക്രമവും ആരോഗ്യ സംരക്ഷണവും അടക്കം സമഗ്രമായ ആവിഷ്കാരമാണ് പ്രദര്‍ശനം.
അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് പി.ടി. ഉഷയുടെ സംഭാവനകള്‍ മനസ്സിലാക്കാന്‍ സാധിക്കുകയെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്.
പുതിയ താരങ്ങളെ കണ്ടത്തൊനും പരിശീലിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉഷയെ കലവറയില്ലാതെ അഭിനന്ദിച്ചു.
1998ല്‍ തന്‍െറ രണ്ടാം വരവില്‍ കൊയിലാണ്ടിയിലെ നാട്ടുകാര്‍ ഏല്‍പിച്ച ഏതാനും കുട്ടികളെ പരിശീലിപ്പിക്കാനൊരു മൈതാനം തേടി നടന്ന കാലം ഉഷ ഓര്‍ത്തു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയുമായ 2004ലാണ് അതിന് സ്ഥലം കിട്ടിയതെന്നും അവര്‍ പറഞ്ഞു. ഉഷയുടെ ജീവിതം ഭാവിയിലും യുവാക്കളെ പ്രചോദിപ്പിക്കുമെന്നായിരുന്നു അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍.
ഉഷയുടെ ജീവചരിത്രം ആസ്പദമാക്കി ഷിബു ടി. ജോസഫ് എഴുതിയ ‘പി.ടി. ഉഷ: കളിക്കളത്തിലെ സുവര്‍ണതാരം’ പുസ്തകം മന്ത്രി കെ.സി. ജോസഫ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി ശെല്‍വന് നല്‍കി പ്രകാശനം ചെയ്തു. ഉഷയുടെ ജീവിതം കാമറയില്‍ പകര്‍ത്തിയ പി. മുസ്തഫ, രാജന്‍ പൊതുവാള്‍ എന്നിവരെ ആദരിച്ചു.
കേരള അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി വേലായുധന്‍കുട്ടി, സായി റീജനല്‍ ഡയറക്ടര്‍ ഡോ. ജി.കിഷോര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍, എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് പുന്നൂസ് തുടങ്ങി സമൂഹത്തിന്‍െറ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
 

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Posted: 30 Oct 2013 09:24 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വീണ്ടും താണു. സ്വര്‍ണം  പവന് 80 രൂപ കുറഞ്ഞ്  22,960 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന്  2, 870 രൂപയിലത്തെി. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 23,040 രൂപയായിരുന്നു.  ഗ്രാമിന്  20 രൂപ കുറഞ്ഞ്  2,880 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഒൗണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1338.90 ഡോളറായി താഴ്ന്നു.

സ്പെക്ട്രം കുംഭകോണം: സത്യം കുഴിച്ചുമൂടുകയല്ളേ?

Posted: 30 Oct 2013 08:52 PM PDT

Image: 

ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ (ജെ.പി.സി) റിപ്പോര്‍ട്ട് എല്ലാവരും പ്രതീക്ഷിച്ചതുപോലെ രാജ്യത്തെ നടുക്കിയ വന്‍ അഴിമതിക്കു പിന്നിലെ യഥാര്‍ഥ കുറ്റവാളികളെ തുറന്നുകാട്ടുന്നതിനോ ഇടപാടിലെ  യഥാര്‍ഥ നഷ്ടം കണക്കാക്കാനോ സത്യസന്ധത കാണിച്ചില്ല എന്ന് പ്രാഥമിക വായനയില്‍ത്തന്നെ വ്യക്തമാവുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ ധനമന്ത്രി പി. ചിദംബരത്തെയോ ഇടപാടിന് ഒത്താശ ചെയ്തുകൊടുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥരെയോ സ്പര്‍ശിക്കുകയോ നോവിക്കുകയോ ചെയ്യാന്‍ മുതിരാതിരുന്ന മുപ്പതംഗ സമിതിയുടെ റിപ്പോര്‍ട്ട് സകല വീഴ്ചകള്‍ക്കും അന്നത്തെ ടെലികോം മന്ത്രി എ. രാജയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന അപരാധമാണ് രാജയുടെമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം, 2ജി ലൈസന്‍സ് അനുവദിച്ച വകയില്‍ സര്‍ക്കാറിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി എന്ന കംട്രോളര്‍-ഓഡിറ്റര്‍ ജനറലിന്‍െറ (സി.എ.ജി) കണ്ടത്തെല്‍ നിശിത വിമര്‍ശത്തിന് വിധേയമായിരിക്കുകയുമാണ്. വന്‍നഷ്ടത്തിന്‍െറ പെരുപ്പിച്ച കണക്കുകള്‍ എടുത്തുകാട്ടി, ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന രാജ്യമായി ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചതായും പി.സി. ചാക്കോ ചെയര്‍മാനായ ജെ.പി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടാത്തതാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ ഇടപാടില്‍ യഥാര്‍ഥ നഷ്ടം എത്രയാണെന്ന് വെളിപ്പെടുത്താന്‍ സംയുക്ത സമിതി ആര്‍ജവം കാട്ടിയതുമില്ല. 11ന് എതിരെ 16 വോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 27നാണ് പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചത്. 57 സിറ്റിങ്ങുകളിലായി 155 മണിക്കൂര്‍ ചെലവഴിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് പുതിയ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനോ രാജ്യത്ത് നടമാടുന്ന അഴിമതിയുടെ ഭീകരരൂപം അനാവരണം ചെയ്യാനോ പ്രയോജനപ്പെട്ടില്ല എന്നതുകൊണ്ടുതന്നെ പാഴ്വേലയായി പരിണമിക്കുകയാണ്. പാര്‍ലമെന്‍റിന്‍െറ ശീതകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്കുവരുമ്പോള്‍ കുറെ ഒച്ചപ്പാടും ബഹളവും കേള്‍ക്കാമെന്നല്ലാതെ  ക്രിയാത്മകമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
സംയുക്ത പാര്‍ലമെന്‍ററി സമിതികളുടെ റിപ്പോര്‍ട്ടുകള്‍ ഭരിക്കുന്നവരെ വെള്ളപൂശാനും തിക്തയാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കാനുമാണ് പോയകാലങ്ങളിലും വിനിയോഗിച്ചിരുന്നത്. പ്രതിപക്ഷത്തിന്‍െറ വിയോജനക്കുറിപ്പുകള്‍ ഒപ്പം ചേര്‍ക്കാറുണ്ടെങ്കിലും ഒരുനിലക്കും ഏശാറില്ല. 2001ലെ നിരക്കില്‍ 2008ല്‍ 122 ലൈസന്‍സുകള്‍ അനുവദിച്ചതിലെ ഭീമമായ നഷ്ടം 1.76 ലക്ഷം കോടിയോളം വരുമെന്നാണ് സി.എ.ജി കണ്ടത്തെിയിരുന്നത്. ടെലികോം മേഖലയില്‍ 1998 മുതല്‍ 2009 വരെയുള്ള കാലയളവില്‍ നടന്ന ഇടപാടുകളാണ് സമിതി പരിശോധിച്ചത്. 3ജി സ്പെക്ട്രം ഇടപാടിലെ മൂല്യം ആസ്പദമാക്കി 2ജി സ്പെക്ട്രം ഇടപാടിലെ നഷ്ടം കണക്കുകൂട്ടിയതാണ് സി.എ.ജിക്ക് പറ്റിയ തകരാറെന്ന് റിപ്പോര്‍ട്ടില്‍ വാദിക്കുന്നുണ്ട്. 2010ല്‍ നടന്ന ഇടപാടിലെ നിരക്ക് 2008ലെ ഇടപാടിന് എങ്ങനെ കണക്കുകൂട്ടാനാവുമെന്ന് ചോദിക്കുന്നു. സര്‍ക്കാറിന്‍െറ നയപരമായ ഒരു കാര്യത്തില്‍ ഇപപെട്ട് സി.എ.ജി നടത്തിയ സാങ്കല്‍പികമായ നഷ്ടം കണക്കാക്കല്‍ രാജ്യത്തിന്‍െറ മൊത്തം താല്‍പര്യങ്ങളെ ഹനിക്കുന്ന വിധത്തിലായി എന്ന് കുറ്റപ്പെടുത്താനും പാര്‍ലമെന്‍ററി സമിതി ഉദ്യുക്തരാവുന്നുണ്ട്. അതേസമയം, പ്രതിപക്ഷത്തിന്‍െറ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ കുറ്റവാളികളെ തൊട്ടുകാണിക്കാനോ സമിതി ആര്‍ജവം കാണിച്ചില്ല എന്ന പരാതിയാണ് വിയോജനക്കുറിപ്പ് എഴുതിയ ഇടതുപാര്‍ട്ടികളും ബി.ജെ.പിയും മറ്റും മുന്നോട്ടുവെക്കുന്നത്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഇടപാടിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകി രക്ഷപ്പെടാനാവില്ല എന്ന് ഇവര്‍ ശഠിക്കുന്നു. മന്ത്രി രാജ നടത്തുന്ന അവിഹിതമായ ഇടപാടുകളെക്കുറിച്ച് എല്ലാം അറിയാമായിരുന്നിട്ടും പ്രധാനമന്ത്രി കണ്ടില്ളെന്നു നടിക്കുകയോ മൗനം ദീക്ഷിക്കുകയോ ചെയ്തു എന്നാണ് സി.പി.ഐ അംഗം ഗുരുദാസ് ദാസ് ഗുപ്ത ആരോപിച്ചത്. ധനമന്ത്രി പി. ചിദംബരത്തിനും വിവാദ ഇടപാടിന്‍െറ എല്ലാ വശങ്ങളും അറിയാമായിരുന്നുവെന്നും നിയമവിരുദ്ധ ഇടപാടിന് അദ്ദേഹവും കൂട്ടുനില്‍ക്കുകയാണെന്നുമാണ് സി.പി.എം നേതാവ് സീതാറാം യെച്ചൂരി വിയോജനക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നത്. സമിതി മുമ്പാകെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിച്ചുവരുത്തണമെന്ന മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുടെ ആവശ്യം നിരാകരിക്കുകയാണുണ്ടായത്. അതേസമയം, സമിതി മുമ്പാകെ തനിക്കു ഹാജരാവാന്‍ അവസരം നല്‍കണമെന്ന എ. രാജയുടെ അപേക്ഷ സ്വീകരിക്കപ്പെട്ടതുമില്ല. പ്രതിപക്ഷത്തിന്‍െറ പരാമര്‍ശങ്ങള്‍ അപ്രസക്തമോ അണ്‍പാര്‍ലമെന്‍ററിയോ ആണെങ്കില്‍ അവ നീക്കംചെയ്തായിരിക്കും സഭയില്‍ വെക്കുക എന്ന സമിതി അധ്യക്ഷന്‍െറ മുന്‍കൂര്‍ ജാമ്യത്തില്‍നിന്നുതന്നെ അന്തിമറിപ്പോര്‍ട്ടിന്‍െറ സ്വഭാവം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റിപ്പോര്‍ട്ട് പാര്‍ലമെന്‍റിലെ സ്ഥിരം വാദകോലാഹലങ്ങള്‍ക്കിടയില്‍ പാസാവുന്നതോടെ, രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥയും ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെടും.

Wednesday, October 30, 2013

ചാരവൃത്തിയെ ന്യായീകരിച്ച് അമേരിക്ക Madhyamam News Feeds

ചാരവൃത്തിയെ ന്യായീകരിച്ച് അമേരിക്ക Madhyamam News Feeds

Link to

ചാരവൃത്തിയെ ന്യായീകരിച്ച് അമേരിക്ക

Posted: 30 Oct 2013 12:39 AM PDT

Image: 

വാഷിംങ്ടണ്‍: അനിയന്ത്രിത സ്വാതന്ത്ര്യത്തോടെ അമേരിക്ക മറ്റുള്ളവരുടെ രഹസ്യങ്ങളില്‍ നുഴഞ്ഞുകയറുന്നുവെന്ന ലോകരാഷ്ട്രങ്ങളുടെ പഴി കേള്‍ക്കെ തങ്ങളുടെ ചാരവൃത്തിയെ ന്യായീകരിച്ച് യു.എസ് അധികൃതര്‍ രംഗത്ത്. ഇത്തരം ശ്രമങ്ങള്‍ യു.എസിന്‍്റെ രഹസ്യാനേഷണ നയങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രമാണമാണെന്നാണ് ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജെയിംസ് ക്ളാപ്പറുടെ വിശദീകരണം. എന്നാല്‍, രാഷ്ട്രങ്ങളുടെ മേല്‍ വിവേചനപരമായ ചാരവൃത്തി നടത്തരുതെന്ന് യു.എസിന്‍്റെ പ്രതിനിധി സഭയുടെ ഇന്‍്റലിജന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിട്ടുണ്ടെന്നും ക്ളാപ്പര്‍ പറയുന്നു.

അടിസ്ഥാന പ്രമാണങ്ങളുടെ ശേഖരണവും വിശകലനവുമാണ് നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ ക്ളാപ്പര്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ നേതാക്കളുടെ മാപ്പ് പറച്ചില്‍ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശപ്പെടുകയാണുണ്ടായതെന്നും പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങളുടെ മേല്‍ യു.എസ് നടത്തുന്ന ചാരവൃത്തിയില്‍  അന്താരാഷ്ട്ര രോഷം വ്യാപകമാവുന്ന സാഹചര്യത്തില്‍ വന്ന പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കലിന്‍്റെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവന്നതോടെയാണ് അമേരിക്കന്‍ ചാരവൃത്തി അങ്ങാടിപ്പാട്ടായത്. ഫ്രാന്‍സ്,സ്പെയിന്‍,ഇറ്റലി അടക്കം യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായി ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഈ രാജ്യങ്ങളെല്ലാം ഏകസ്വരത്തില്‍ ചാരവൃത്തിയെ അപലപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ചാരവൃത്തി പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമ പ്രതികരിച്ചിരുന്നു. ഇതിനു തൊട്ടുടന്‍ ആണ് യു.എസ് അധികൃതരുടേതായ ന്യായീകരണം പുറത്തുവന്നിരിക്കുന്നത്.

പാക് അനുവാദമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാവില്ല -എ.കെ. ആന്‍ണി

Posted: 30 Oct 2013 12:03 AM PDT

Image: 

ന്യൂദല്‍ഹി: പാകിസ്താന്റെ ഔനാനുവാദമില്ലാതെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവില്ളെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. പാക് സേനയുടെ വെടിവെപ്പും നുഴഞ്ഞുകയറ്റവും തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണരേഖ സന്ദര്‍ശിക്കുമെന്നും ആന്‍റണി അറിയിച്ചു. തിങ്കളാഴ്ചയാണ് സന്ദര്‍ശനം നടത്തുക. അന്നേ ദിവസം നടക്കുന്ന ഉന്നതതല സമിതിയോഗത്തില്‍ പങ്കെടുത്ത് ആന്‍റണി സ്ഥിതിഗതികള്‍ വിലയിരുത്തും.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്താന്‍ നിര്‍ബാധം തുടരുകയാണ്. ഏത് സാഹചര്യത്തിലും വെല്ലുവിളികളെ നേരിടാന്‍ സുരക്ഷാസേന സജ്ജമാണ്. പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റവും നിയന്ത്രരേഖയിലെ വെടിവെപ്പും വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റം വലിയ പ്രശ്നം തന്നെയാണ്. പുറത്തു നിന്നുള്ള സഹായമില്ലാതെ തീവ്രവാദികള്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയാറാന്‍ സാധിക്കില്ല. പാക് സേന ഇതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

പിറന്ന മണ്ണിലേക്ക് സന്തോഷത്തോടെ അവരെത്തി...

Posted: 29 Oct 2013 11:38 PM PDT

Image: 

ഗസ്സ: പതിറ്റാണ്ടുകള്‍ നീണ്ട തടവറ ജീവിതത്തില്‍ നിന്നായിരുന്നു പിറന്ന മണ്ണിന്‍്റെ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ കാല്‍കുത്തിയത്. സന്തോഷത്തിന്‍്റെ നിറകണ്ണുകളുമായി അവരെ സ്വാഗതം ചെയ്യാന്‍ ആയിരങ്ങള്‍ കാത്തുനിന്നു.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിട്ടയച്ച 26 ഫലസ്തീന്‍ തടവുകാരുടെ സ്വന്തം മണ്ണലിലേക്കുള്ള മടക്കം ആഹ്ളാദത്തിന്‍്റെ സമാഗമമായി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ തുറുങ്കില്‍ അടക്കപ്പെട്ട സഹോദരങ്ങളെ സ്വീകരിക്കാന്‍ വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളില്‍നിന്നുള്ള വന്‍ ജനകൂട്ടമായിരുന്നു റാമല്ലയില്‍ നിലയുറപ്പിച്ചത്. കുടുംബാംഗങ്ങള്‍ക്കു പുറമെ ഫലസ്തീന്‍ നേതാക്കളും അവിടെ സന്നിഹിതരായിരുന്നു.

ഞങ്ങളുടെ സഹോദരങ്ങളെ സുസ്വാഗതം ചെയ്യുകയാണ്. ഇവര്‍ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് ചെന്നണയുന്നത് ഞങ്ങള്‍ ഉറപ്പു വരുത്തും - സന്തോഷം കൊണ്ട്  ആരവമുയര്‍ത്തുന്ന ആള്‍ക്കൂട്ടത്തെ നോക്കി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍്റ് മഹ് മൂദ് അബ്ബാസ് പറഞ്ഞു.  104 തടവുകാരുടെ കാര്യമാണ് ഇപ്പോള്‍ പരിഗണിച്ചത്. ഇപ്പോഴും ഇസ്രായേലിന്‍്റെ അഴികള്‍ക്കുള്ളില്‍ നിരവധി പേരുടെ ജീവിതം കുരുങ്ങിക്കിടക്കുന്നു. എന്നാല്‍, ഇവരുടെ കാര്യത്തില്‍ ഒരു കരാറും ഇതുവരെ ആയിട്ടില്ല. മുഴുവന്‍ സഹോദരങ്ങളെയും വിട്ടയക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ളെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

യു.എസിന്‍െറ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ മോചനം. 104 തടവുകാരെ വിട്ടയക്കാനാണ് തീരുമാനമായത്. ഇതില്‍ രണ്ടു ബാച്ച് പുറത്തിറങ്ങിക്കഴിഞ്ഞു. വരും മാസങ്ങളില്‍ അടുത്ത ബാച്ചുകള്‍ കൂടി പുറത്തിറങ്ങും. നിലവില്‍ പുറത്തിറങ്ങവരില്‍ മിക്കവരും 20 വര്‍ഷത്തിലേറെയായി പുറം ലോകം കാണാത്തവരാണ്. 1967ലെ യുദ്ധം മുതല്‍ ഇസ്രായേല്‍ തടവില്‍ ഇട്ട ഫലസ്തീന്‍ തടവുകാരുടെ എണ്ണം ആയിരക്കണക്കിനു വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇസ്രായേലിനു നേര്‍ക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചുവെന്നും ഇസ്രായേല്‍ പൗരന്‍മാരെ കൊലപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവരില്‍ പലര്‍ക്കും പതിറ്റാണ്ടുകള്‍ നീണ്ട തടവറ ജീവിതം സമ്മാനിച്ചത്. യുവത്വത്തില്‍ ജയിലിലേക്ക് പോയ പലരും വാര്‍ധക്യവുമായാണ് സ്വന്തം മണ്ണിലണഞ്ഞത്.

രഞ്ജിയില്‍ സചിന് രാജകീയ വിടവാങ്ങല്‍

Posted: 29 Oct 2013 11:25 PM PDT

Image: 

ലേഹ് ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ണ്ടുല്‍ക്കറിന് രഞ്ജി മത്സരങ്ങളില്‍ നിന്ന് രാജകീയ വിടവാങ്ങല്‍. ഹരിയാനക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സചിന്റെ മികവില്‍ മുംബൈക്ക് നാലു വിക്കറ്റ് ജയം. പുറത്താകാതെ 175 പന്തുകളില്‍ നിന്ന് സചിന്‍ 75 റണ്‍സ് നേടി. സചിനാണ് കളിയിലെ കേമന്‍.

ഫൈനലിലെ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെന്ന് മത്സര ശേഷം സചിന്‍ പറഞ്ഞു. മികച്ച കളിയാണ് ഹരിയാന ടീം പുറത്തെടുത്തത്. വെല്ലുവിളി ഉയര്‍ത്തിയ മത്സരമാണ് നടന്നതെന്നും സചിന്‍ കൂട്ടിച്ചേര്‍ത്തു. സഹതാരങ്ങള്‍ തോളിലേറ്റിയാണ് സചിനെ ഗ്രൗണ്ടിന് പുറത്തേക്ക് ആനയിച്ചത്.

സചിന്റെ ആദ്യ രഞ്ജി മത്സരം 1988 ഡിസംബര്‍ 10ന് ആയിരുന്നു. അന്ന് 15 വയസും 232 ദിവസവുമായിരുന്നു സചിന്റെ പ്രായം. 25 വര്‍ഷത്തെ കരിയറില്‍ ഇതുവരെ 38 രഞ്ജി മത്സരങ്ങള്‍ക്ക് സചിന്‍ ബാറ്റ് ചലിപ്പിച്ചു.

പതിനേഴാം വയസില്‍ 1991ല്‍ ഹരിയാനക്കെതിരെയായിരുന്നു ആദ്യ ഫൈനല്‍. 89.02 റണ്‍സ് ആണ് രഞ്ജിയിലെ സചിന്റെ കരിയര്‍ ആവറേജ്.
 

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ തീരുമാനം

Posted: 29 Oct 2013 11:25 PM PDT

Image: 

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനികളായി വിഭജിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍മ്മാണം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങകളായാണ് വിഭജിക്കുക. പൊതു ഹോള്‍ഡിങ് കമ്പനിയും നിലവില്‍ വരും.
നിതാഖാത് മൂലം നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.
ഡാറ്റാ സെന്‍്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനും  മന്ത്രിസഭായോഗം തീരുമാനിച്ചു.
മെല്‍വിന്‍ പാദുവ ഉള്‍പ്പെടെ 21 പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഭൂരഹിതരില്ലാത്ത ജില്ല: പ്രഖ്യാപനം ഒന്നിന്

Posted: 29 Oct 2013 11:11 PM PDT

കണ്ണൂര്‍: രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കല്‍  നവംബര്‍ ഒന്നിന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ് നിര്‍വഹിക്കും.  മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും വ്യവസായ  മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്കുള്ള ഭൂമിദാനവും നിര്‍വഹിക്കും.  ധനമന്ത്രി കെ.എം. മാണി, ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവര്‍ കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ പട്ടയ വിതരണം നിര്‍വഹിക്കും.
 

മുല്ലശേരി ഉപജില്ലാ ശാസ്ത്രമേള തുടങ്ങി

Posted: 29 Oct 2013 10:57 PM PDT

പാവറട്ടി: മുല്ലശേരി ഉപജില്ലാ ശാസ്ത്രമേള വെന്മെനാട് എം.എ.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ഷാഹു അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ 43 സ്കൂളുകളില്‍ നിന്നായി 1200ലധികം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. പ്രവൃത്തി പരിചയ മേളയില്‍ 477, സാമൂഹികശാസ്ത്രത്തില്‍ 200, ഗണിതശാസ്ത്രത്തില്‍ 190, ഐ.ടി വിഭാഗത്തില്‍ 124, ശാസ്ത്രമേളയില്‍ 320 കുട്ടികളും പങ്കെടുക്കുന്നുണ്ട്. മേള ബുധനാഴ്ച സമാപിക്കും.

പീരുമേട് ടീ കമ്പനി: യൂനിയനുകള്‍ കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങി

Posted: 29 Oct 2013 10:47 PM PDT

കട്ടപ്പന: പീരുമേട് ടീ കമ്പനി കരാറില്‍ ഒപ്പിട്ട യൂനിയനുകളും കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങി. ഇതോടെ തുറന്ന തോട്ടം പ്രവര്‍ത്തനം പ്രതിസന്ധിയിലായി. മാനേജ്മെന്റും തൊഴിലാളി യൂനിയനുകളും തമ്മില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ഉടമ പാലിക്കുന്നില്ലെന്നാരോപിച്ച് കരാറില്‍ ഒപ്പിട്ട യൂനിയനില്‍ അംഗങ്ങളായ തൊഴിലാളികളില്‍ (ആര്‍.എസ്.പി ഒഴിച്ചുള്ളവര്‍) തിങ്കളാഴ്ച തോട്ടത്തിലെ കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങി.
കരാറില്‍ ഒപ്പിടാത്ത സി.ഐ.ടി.യു യൂനിയനിലെ തൊഴിലാളികള്‍ തോട്ടം തുറന്ന ശേഷം കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങിയതിനെ ഉടമ ഹൈകോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. തോട്ടം തുറക്കാന്‍ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, കരാറില്‍ ഒപ്പിട്ട മറ്റ് യൂനിയനുകളും (ആര്‍.എസ്.പി ഒഴിച്ച്) കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങിയത് തോട്ടം തുറക്കല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഉടമ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയാറാകാത്തതിനാല്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങിയത്.
ഇതോടെ തോട്ടം തുറക്കല്‍ വിഷയത്തില്‍ സി.ഐ.ടി.യു യൂനിയന്‍ സ്വീകരിച്ച നിലപാട് മറ്റ് യൂനിയനുകളും പിന്തുടരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. 13 വര്‍ഷത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ തോട്ടം തുറക്കല്‍ കാത്തിരുന്ന തൊഴിലാളികളാണ് വീണ്ടും പ്രതിസന്ധിയിലായത്.
 

രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു; സെന്‍സെക്സ് 21,000ല്‍

Posted: 29 Oct 2013 10:15 PM PDT

Image: 

മുംബൈ: രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു. ബുധനാഴ്ച 61.50 രൂപയാണ് ഒരു ഡോളറിന്റെ വിനിമയ നിരക്ക്. ഫെഡറല്‍ റിസര്‍വ് പോളിസിയുടെ ഭാഗമായി സ്വീകരിച്ച നടപടികളാണ് ഡോളറിന്റെ മൂല്യം ഉയരാന്‍ ഇടയാക്കിയത്. കൂടാതെ മാസാവസാനം ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന് ആവശ്യക്കാര്‍ വര്‍ധിപ്പിച്ചതും ഗുണം ചെയ്തു.

മുംബൈ ഓഹരി സൂചിക 21,000 നില വീണ്ടെടുത്തു. ബുധനാഴ്ച രാവിലെ സെന്‍സെക്സ് 100.25 പോയന്‍റ് ഉയര്‍ന്ന് 21,029.26ല്‍ എത്തിയത്. 0.48 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചിക നിഫ്റ്റി 20.00 പോയന്‍റ് ഉയര്‍ന്ന് 6,250.90ലാണ് വ്യാപാരം. 0.48 ശതമാനമാണിത്.

ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ഭെല്‍, ആര്‍.ഐ.എല്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഡോ. റെഡ്ഡി ലബോറട്ടറീസ്, എച്ച്.ഡി.എഫ്.സി, ടി.സി.എസ് എന്നീ കമ്പനികള്‍ ലാഭത്തിലാണ്.

വനിത കമീഷന്‍ അദാലത്തില്‍ 40 കേസ് തീര്‍പ്പാക്കി

Posted: 29 Oct 2013 10:09 PM PDT

Subtitle: 
പിതൃത്വ സംശയം: ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ നിര്‍ദേശം

കോട്ടയം: വനിത കമീഷന്‍ കോട്ടയത്ത് നടത്തിയ മെഗാ  അദാലത്തില്‍ 40 കേസ് തീര്‍പ്പാക്കി. കമീഷനംഗം ഡോ.ജെ. പ്രമീള ദേവിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ ആകെ 85 പരാതിയാണ് പരിഗണിച്ചത്. 72 കേസില്‍ ഇരുകക്ഷിയും ഹാജരായി.
18 കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. 11 എണ്ണത്തില്‍  പൊലീസ് അന്വേഷണം നടത്തും. ഒരോ കേസുകള്‍ വീതം ആര്‍.ഡി.ഒയുടെയും കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെയും റിപ്പോര്‍ട്ടിനായും കൈമാറും. അതിര്‍ത്തി, സ്വത്ത്, പിതൃത്വം എന്നിവ സംബന്ധിച്ചുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പ്രധാനമായും കമീഷന്റെ പരിഗണനക്കെത്തിയത്.
പാലാ സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ സംശയരോഗത്തിനെതിരെ നല്‍കിയ പരാതിയില്‍ ഡി.എന്‍.എ പരിശോധനക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. ഇതിനുള്ള ചെലവ് വനിത കമീഷന്‍ വഹിക്കും. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുടെ പേരിലെ തര്‍ക്കം മൂര്‍ഛിച്ച് ഭാര്യയും ഭര്‍ത്താവും ഇപ്പോള്‍ വെവ്വേറെയാണ് താമസം. അദാലത്തില്‍ ഇരുവരും ഹാജരായിരുന്നു. അദാലത്തിലെ തീരുമാനത്തില്‍നിന്ന്  ഭര്‍ത്താവ് പിന്മാറിയാല്‍ നിയമനടപടി കൈക്കൊള്ളുമെന്ന് ഡോ.പ്രമീള ദേവി പറഞ്ഞു.
തമിഴ്നാട് സ്വദേശിയായ ഡോക്ടര്‍ വര്‍ഷങ്ങളായി പീഡിപ്പിക്കുകയും പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പാലാ സ്വദേശിയായ നഴ്സ് പരാതി നല്‍കി. എന്നാല്‍, ഇത് നിഷേധിച്ച ഡോക്ടര്‍ പണം തട്ടാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ പൊലീസിന് കമീഷന്‍ നിര്‍ദേശം നല്‍കി.  
ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ പീഡനത്തില്‍ ഗര്‍ഭിണിയായ വീട്ടമ്മ വിധവയായതിനെത്തുടര്‍ന്ന് ഇയാള്‍ക്കൊപ്പം താമസിക്കണമെന്ന് ആവശ്യവുമായി അദാലത്തിലെത്തി. മറ്റൊരു സത്രീയെ വിവാഹം കഴിച്ച ഇയാള്‍ 12 വര്‍ഷത്തിനുശേഷം മകനെത്തേടിയെത്തിയതോടെയാണ് ഇരുകുടുംബ്ധിലും  പ്രശ്നം ഉടലെടുത്തത്. 83 വയസ്സുള്ള മാതാവിനെ ശുശ്രൂഷിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പഞ്ചായത്ത് അംഗത്തിനെതിരെ സഹോദരിമാരുടെ പരാതിയും അദാലത്തിലെത്തി. മേവെള്ളൂര്‍ പഞ്ചായത്ത് അംഗത്തിനെതിരെയാണ് പരാതി. മാതാവിന്റെ   പേരിലുള്ള സ്വത്തിനുവേണ്ടിയല്ല പരാതിയെന്നും സമ്പന്നരായ പെണ്മക്കള്‍ പറഞ്ഞു. 70 വയസ്സുള്ള മാതാവ് 76 വയസ്സുള്ള പിതാവിനെയും തന്നെയും വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ നിരന്തരം ശ്രമിക്കുന്നതായി വികലാംഗയായ യുവതിയുടെ പരാതിയും പരിഗണനക്ക് വന്നു. മറ്റൊരു പുരുഷനുമായി വീട്ടില്‍ താമസിക്കാനാണ് തങ്ങളെ ഇറക്കിവിടുന്നതെന്ന് ഇവര്‍ ആരോപിച്ചു.
മാതാവിന്റെ   14 സെന്റ് ഭൂമി കൊച്ചുമകന്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന പള്ളം സ്വദേശിയുടെ പരാതിയില്‍ അന്വേഷണത്തിന് ചിങ്ങവനം എസ്.ഐ ക്ക് തല്‍സമയം ഫോണില്‍ കമീഷന്‍ അംഗം നിര്‍ദേശം നല്‍കി. ഈ പരാതിയില്‍  കലക്ടറോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ആറുമാസമായിട്ടും ലഭ്യമാകാത്തതിനാല്‍ വീണ്ടും ആവശ്യപ്പെടാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അയല്‍വാസി 18 വര്‍ഷമായി ശല്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പരാതി കിട്ടി.  പിതാവ് സംരക്ഷിക്കുന്നില്ലെന്ന പെരുവ സ്വദേശിയായ 18 കാരിയുടെ  പരാതിയും പരിഗണനക്ക് വന്നു.
ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും നടപടിയെടുക്കാതിരുന്നതിനാല്‍ മണിമലയില്‍  വൈദ്യുതിലൈന്‍ പൊട്ടിവീണ് അപകടമുണ്ടായെന്ന പരാതിയില്‍ കെ.എസ്.ഇ.ബിയോട് വിശദീകരണം ചോദിച്ചു.
അപേക്ഷ നല്‍കി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും തിരുവാര്‍പ്പ് പഞ്ചായത്തില്‍നിന്ന് കര്‍ഷകത്തൊഴിലാളി പെന്‍ഷനോ വിധവ പെന്‍ഷനോ കിട്ടിയില്ലെന്ന കുമ്മനം സ്വദേശിയുടെ പരാതിയില്‍ അപേക്ഷകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചു.
 

Tuesday, October 29, 2013

സുരക്ഷാ വീഴ്ചയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്- തിരുവഞ്ചൂര്‍ Madhyamam News Feeds

സുരക്ഷാ വീഴ്ചയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്- തിരുവഞ്ചൂര്‍ Madhyamam News Feeds

Link to

സുരക്ഷാ വീഴ്ചയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്- തിരുവഞ്ചൂര്‍

Posted: 29 Oct 2013 12:56 AM PDT

Image: 

തിരുവനന്തപുരം: കണ്ണൂരില്‍ പൊലീസിന് സുരക്ഷാ വീഴച സംഭവിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനി ആര്‍ക്കും സംശയം വേണ്ടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സംഭവ സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമാണ് സംഭവത്തെക്കുറിച്ച് വ്യക്തതയോടെ പറയാന്‍ കഴിയുന്നത്. അവര്‍ ഇക്കാര്യം വിശദീകരിച്ചു കഴിഞ്ഞെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും മെഡിക്കല്‍ കോളജ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

ചാരവൃത്തി പുനപരിശോധിക്കുമെന്ന് ഒബാമ

Posted: 29 Oct 2013 12:51 AM PDT

Image: 

വാഷിംങ്ടണ്‍: ലോകരാജ്യങ്ങളുടെ അനിഷ്ടം പിടിച്ചുപറ്റി വാര്‍ത്തകളില്‍ നിറയുന്ന അമേരിക്കന്‍ ചാരവൃത്തിക്ക് ഒബാമയുടെ ‘വേഗപ്പൂട്ട്?’. യു.എസ് ചാര ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്ന ചാരവൃത്തി പുനപരിശോധിക്കണമെന്ന് താന്‍ നിര്‍ദേശിച്ചതായി ഒബാമ.

ഫ്രാന്‍സ്,ജര്‍മനി,സ്പെയിന്‍ അടക്കം നിരവധി രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍ കോളുകള്‍ ആണ് അമേരിക്ക ചോര്‍ത്തിയത്. ഇവരില്‍ പല രാജ്യങ്ങളും വിശദീകരണമാവശ്യപ്പെട്ട് രംഗത്തത്തെിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആണ് ഒബാമയുടെ പ്രതികരണം.‘ഫ്യൂഷന്‍’ എന്ന കാബിള്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ജസീറ അറിയിച്ചു.

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി അടക്കമുള്ള ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ശേഖരിക്കുന്ന രഹസ്യവിവരങ്ങളുടെ ഏറ്റവും അന്തിമമായ ഉപഭോക്താവ് യു.എസ് തന്നെയാണെന്നും  അതുകൊണ്ട് തന്നെ എന്‍.എസ്.എക്ക് നയപരമായ നിര്‍ദേശങ്ങള്‍ വൈറ്റ്ഹൗസ് നല്‍കാറുണ്ടെന്നും പറഞ്ഞ ഒബാമ അതേസമയം, എന്‍.എസ്.എയുടെ ശേഷി വളര്‍ത്തുന്നതും വികസിപ്പിക്കുന്നതും തുടരുമെന്നും അറിയിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കലിന്‍്റെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവന്നതോടെയാണ് എന്‍.എസ്.എയുടെ ചാരവൃത്തി വിവാദമായത്. 2002 മുതല്‍ തന്നെ ഇവരുടെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പട്ന സ്ഫോടനം; ഷിന്‍ഡെയെ പിന്തുണച്ച് ഖുര്‍ഷിദ്

Posted: 28 Oct 2013 11:13 PM PDT

Image: 
ന്യൂദല്‍ഹി: പട്നയില്‍ സ്ഫോടനം നടക്കവെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബോളിവുഡ് ചടങ്ങില്‍ പങ്കടെുത്തു എന്ന ആരോപണമുയര്‍ത്തിയ ബി.ജെ.പിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.
 
ഷിന്‍ഡെയുടെ ജീവിതം പട്നയില്‍നിന്നും അകലെയാണെന്നായിരുന്നു ഖുര്‍ഷിദിന്‍്റെ മറുപടി. ബി.ജെ.പി ഇതില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം  തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ നടന്നിട്ടും റാലിയുമായി മുന്നോട്ടുപോവാന്‍ മോഡി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ഷിന്‍ഡെ സാധാരണപോലെ നിന്നു എന്ന് വിമര്‍ശിക്കുന്ന ഇവര്‍ മോഡി തന്‍്റെ പ്രസംഗവുമായി മുന്നോട്ട് പോയതിനെ കുറിച്ച് എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല. പട്നയില്‍  മരിച്ചവരെ കുറിച്ചോ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചോ മോഡി  ഒരക്ഷരം പോലും മിണ്ടിയില്ല എന്നും ഖുര്‍ഷിദ് പറഞ്ഞു.
 
റാലി നടക്കുന്ന ഗാന്ധി മൈതാനത്തിനു ചുറ്റിലുമായാണ് സ്ഫോടനങ്ങളില്‍ മിക്കതും നടന്നത്. ഈ സമയത്ത് രാജ്യത്തിന്‍്റെ മൊത്തം സുരക്ഷാ ചുമതലയുള്ള ആഭ്യന്തര മന്ത്രി ‘റജ്ജോ’ എന്ന ബോളിവുഡ് പടത്തിന്‍്റെ പാട്ടിന്‍്റെ റിലീസിംഗ് ചടങ്ങില്‍ അഭിനേതാക്കള്‍ക്കൊപ്പം ഫോട്ടോ സെഷനില്‍ സംബന്ധിക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം.
 
ആഭ്യന്തരമന്ത്രിയുടെ അടുത്ത സുഹൃത്താണ് ചിത്രത്തിന്‍്റെ സംവിധായകനും മുന്‍ ഐ.എ.എസ് ഒഫീസറും ആയ വിശ്വവാസ് പാട്ടീല്‍. എന്നാല്‍, തന്‍്റെ നടപടിയെ ഷിന്‍ഡെ ന്യായീകരിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ മികച്ച അന്വേഷണ സംഘത്തെ താന്‍ അങ്ങോട്ട് അയച്ചുവെന്നും ഇവരുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിരുവെന്നും ഷിന്‍ഡെ പറഞ്ഞു.
 ബി.ജെ.പി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പൊതു പരിപാടി നടക്കുന്നതിന് തൊട്ടു മുമ്പ് ഞായറാഴ്ച നടന്ന സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി; ഭവന, വാഹന വായ്പാ പലിശ കൂടിയേക്കും

Posted: 28 Oct 2013 11:11 PM PDT

Image: 

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി. റിപോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയര്‍ത്തി.  നിരക്കില്‍ വര്‍ധനവ് വന്നതിനെ തുടര്‍ന്ന് ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍ ബാങ്കുകള്‍ കൂട്ടിയേക്കും.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപോ. കരുതല്‍ ധന അനുപാതത്തിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല.
രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായതിനു ശേഷം രണ്ടാം തവണയാണ് നിരക്കുകള്‍ കൂട്ടുന്നത്. പണപ്പെരുപ്പ നിരക്ക് ആശങ്കാജനകമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted: 28 Oct 2013 11:04 PM PDT

Image: 

മുംബൈ: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയാണ് നിലവില്‍. ഗ്രാമിന് 2,900 രൂപയും. ഞായറാഴ്ചയാണ് പവന് 80 രൂപ കുറഞ്ഞ് നിലവിലെ നിലയില്‍ എത്തിയത്.
വ്യാഴാഴ്ച മുതല്‍ പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ്  വ്യാപാരം നടന്നിരുന്നത്.

ഡീസല്‍ വില അഞ്ചു രൂപ വരെ കൂട്ടാന്‍ നിര്‍ദേശം

Posted: 28 Oct 2013 10:02 PM PDT

Image: 

ന്യൂദല്‍ഹി: ഡീസല്‍ വില നാലു മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ കിരീത് പരീഖ് കമ്മിറ്റി ശിപാര്‍ശ. ഡീസലിന്‍്റെയും പാചക വാതകത്തിന്‍്റെയും വില നിര്‍ണയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഡീസല്‍ വില ലിറ്ററിന് നാലു മുതല്‍ അഞ്ചുവരെ
അടിയന്തിരമായി വര്‍ധിപ്പിക്കണമെന്നും, സബ്സിഡി നല്‍കുന്നത് മൂലമുണ്ടാകുന്ന നഷ്ടം ഓരോ മാസവും ലിറ്ററിന് ഒരു രൂപ വീതം കൂട്ടി പരിഹരിക്കണമെന്നും ശിപാര്‍ശയുണ്ട്. അല്ളെങ്കില്‍ എണ്ണ കമ്പികള്‍ക്ക് സ്ഥിരം സബ്സിഡിയായി ആറു രൂപ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. ഡീസലിനും പാചക വാകതകത്തിനും സബ്സിഡി മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ വഴികള്‍ തേടുകയാണ് കേന്ദ്രം.

 

 

നിതാഖാത്: ഇളവുകാലം ഞായറാഴ്ച തീരുന്നു; തുടര്‍നീക്കവുമായി അധികൃതര്‍ മുന്നോട്ട്

Posted: 28 Oct 2013 09:39 PM PDT

Image: 
Subtitle: 
റിയാദില്‍ രണ്ടു ജയിലുകള്‍ തുറന്നു

ജിദ്ദ: നിതാഖാത് പരിഷ്കരണത്തിന്‍െറ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് താമസ, തൊഴില്‍ രേഖകള്‍ നിയമാനുസൃതമാക്കി മാറ്റാന്‍ സൗദി ഭരണകൂടം നല്‍കിയ ഇളവുകാലം അടുത്ത ഞായറാഴ്ച അവസാനിക്കെ, നിയമലംഘകരെ കണ്ടത്തൊനുള്ള പരിശോധനക്കും ശിക്ഷാനടപടികള്‍ക്കുമുള്ള തുടര്‍നീക്കങ്ങള്‍ക്ക് അധികൃതര്‍ വേഗം കൂട്ടിത്തുടങ്ങി. നിയമാനുസൃത സ്പോണ്‍സര്‍ഷിപ്പിലേക്കും തൊഴിലിലേക്കും മാറി രാജ്യത്ത് തുടരാനോ സാധ്യമല്ളെങ്കില്‍ അന്തിമവിടുതല്‍ വാങ്ങി നാടുവിടാനോ ആറുമാസത്തെ സമയപരിധിയാണ് സൗദി ഭരണകൂടം അനുവദിച്ചിരുന്നത്. നേരത്തേ മൂന്നു മാസം നല്‍കിയ സമയപരിധി മതിയായില്ളെന്നു കാണിച്ച് വിദേശ നയതന്ത്ര കാര്യാലയങ്ങളും തൊഴിലുടമകളുടെ വേദിയായ രാജ്യത്തെ വിവിധ വാണിജ്യ ചേംബറുകളും നടത്തിയ അഭ്യര്‍ഥന മാനിച്ച് മൂന്നുമാസം കൂടി അവധി നീട്ടി നല്‍കുകയായിരുന്നു. ഹിജ്റ പുതുവര്‍ഷത്തോടെ രാജ്യത്തെ തൊഴില്‍മേഖല അനധികൃത പ്രവണതകള്‍ അവസാനിപ്പിച്ച് ശുദ്ധീകരിക്കുമെന്ന പ്രഖ്യാപനം പ്രയോഗത്തില്‍ വരുത്താന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നിര്‍ദേശത്തിനനുസൃതമായി വിവിധ വകുപ്പുകള്‍ യോജിച്ച നീക്കം ആരംഭിച്ചിരിക്കുകയാണ്.
അനുവദിച്ച ഇളവുകാലം ഉപയോഗപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃതരെയും അവര്‍ക്ക് തൊഴില്‍, താമസസൗകര്യങ്ങള്‍ നല്‍കുന്നവരെയും കണ്ടത്തൊനുള്ള പരിശോധന നവംബര്‍ മൂന്ന് (മുഹര്‍റം ഒന്ന്) തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് തൊഴില്‍, ആഭ്യന്തരമന്ത്രാലയം ഇതിനകം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച പ്രായോഗിക നടപടികള്‍ക്ക്  പൊതുസുരക്ഷാവിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സഈദ് ബിന്‍ അബദ്ുല്ല അല്‍ ഖഹ്താനി പൊലിസ് ക്രിമിനല്‍ വിഭാഗത്തിന്‍െറ ചുമതല വഹിക്കുന്ന കേണല്‍ ജംആന്‍ അല്‍ ഗാമിദിയെ ചുമതലപ്പെടുത്തി. മക്ക പൊലീസ് അസി.ഡയറക്ടര്‍ കേണല്‍ മുസ്ലിം റുഹൈലി, ജിദ്ദ പൊലിസ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അല്‍ ഖഹ്താനി, മക്ക പുണ്യനഗര പൊലീസ് മേധാവി അസ്സാഫ് ഖുറശി, ത്വാഇഫ് പൊലീസ് ഡയറക്ടര്‍ അബ്ദുല്ല ആല്‍ ഉബൈദ് എന്നിവരുമായി അദ്ദേഹം പരിശോധനയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച കൂടിയാലോചന നടത്തി. ഇളവുകാല പരിധി കഴിയുന്ന മുറക്ക് ഊര്‍ജിതമായ പരിശോധന തുടങ്ങുന്നതിനു സജ്ജമായിരിക്കാന്‍ തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും യോഗം നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും പരസ്പര ഏകോപനം ശക്തിപ്പെടുത്താനും യോഗത്തില്‍ ധാരണയായി. നേരത്തേ അസീര്‍ മേഖലയിലും വടക്കന്‍ പ്രവിശ്യകളിലും പര്യടനം നടത്തിയ ജംആന്‍ അല്‍ഗാമിദി വിവിധ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അനധികൃതരുടെ പരിശോധനക്കും തുടര്‍നടപടികള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ജിദ്ദ, മക്ക, ത്വാഇഫ് തുടങ്ങിയ മേഖലകളില്‍ ശക്തമായ നീരീക്ഷണം ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചു.
തലസ്ഥാനമായ റിയാദിന്‍െറ കിഴക്കും തെക്കും ഭാഗങ്ങളില്‍ പിടികൂടുന്ന അനധികൃതരെ തടവിലിടുന്നതിനുള്ള പ്രത്യേക ജയിലുകള്‍ ഒരുക്കിയതായി ‘അല്‍വത്വന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ ഒന്നിച്ചുകൂടുന്ന മാര്‍ക്കറ്റുകള്‍, തെരുവുകള്‍, കച്ചവടസ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങി എല്ലായിടവും പരിശോധകസംഘങ്ങള്‍ അരിച്ചുപെറുക്കുമെന്ന് വിവിധ പ്രവിശ്യകളിലെ തൊഴില്‍, പാസ്പോര്‍ട്ട് ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ഇളവുകാലം കഴിയുന്നതോടെ ആശങ്കയിലായ തൊഴിലാളികളില്‍ പലരും ഒളിച്ചോട്ടം തുടങ്ങി. കഴിഞ്ഞ ദിവസം ഹാഇലില്‍ നിന്നു പുറപ്പെട്ട 12 ഇന്തോനേഷ്യന്‍ തൊഴിലാളികള്‍ പൊലീസിന്‍െറ പിടിയിലായിട്ടുണ്ട്.

മുഖ്യമന്ത്രി ആശുപത്രി വിട്ടു; പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ ഉത്തരവാദി താനെന്ന് മുഖ്യമന്ത്രി

Posted: 28 Oct 2013 09:28 PM PDT

Image: 

തിരുവനന്തപുരം: കല്ളേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കന്‍ കോളജില്‍ ചികിത്സയലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു. ഇന്ന് രാവിലെ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടുദിവസം കൂടി വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. നെഞ്ചിലെ നീര്‍ക്കെട്ട് കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കല്ളേറില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം പരിധി കടക്കുകയാണെങ്കിലും പൊലീസ് നടപടി പാടില്ളെന്ന് താന്‍ നിര്‍ദേശിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വഴിമാറിപ്പോയതിനെ  ഒളിച്ചോടിപ്പോയി എന്നു പറഞ്ഞ് ആക്ഷേപിക്കുന്നവരുണ്ട്. അത് താന്‍ ക്ഷമിച്ചു. പൊലീസ് നടപടി ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് വഴിമാറിപ്പോയത്.  ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് അത് വേണ്ടെന്നു വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. . ഇപ്പോഴുള്ള സുരക്ഷ തന്നെ മതിയെന്നും ജനങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ളെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണങ്ങളില്‍ ഇതുവരെ ഒമ്പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു; 2300 പേര്‍ക്ക് പരിക്ക്

Posted: 28 Oct 2013 09:20 PM PDT

Image: 

മനാമ: രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ഒമ്പത് പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വാര്‍ത്താ വിനിമയ കാര്യ സഹമന്ത്രി സമീറ റജബ് പറഞ്ഞു. രണ്ടര വര്‍ഷം മുമ്പ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതുവരെയായി 2,300 ലധികം പൊലിസുകാര്‍ക്ക് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി. ബഹ്റൈന്‍ പൊലിസ് നിത്യവും ആക്രമണ പരമ്പരകളും സായുധ ആക്രമണങ്ങളും അഭിമുഖീകരിക്കുന്നു. ആവശ്യമായ എല്ലാ അനുപാതത്തിലുള്ള സേനയെയും ഉപയോഗിക്കാന്‍ അന്താരാഷ്ട്ര നിയമം പൊലിസിനെ അനുവദിക്കുന്നുണ്ടെങ്കിലും നിയമപരമായി അനുവദിക്കപ്പെട്ടതിലും കുറച്ച് സേനയെ  മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇക്കാരണത്താലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം ദിമിസ്താനില്‍ ബോംബ് പൊട്ടി ഏഴു പൊലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
ടിയര്‍ ഗ്യാസ് ഉപയോഗത്തിനെതിരെ പ്രതിപക്ഷ പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണീര്‍ വാതകം മാരകമല്ളെന്നും അതിന്‍െറ നിര്‍മാണവും വില്‍പ്പനയും ഉപയോഗവും ആഗോളതലത്തില്‍ സുരക്ഷാസേനക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.
ബഹ്റൈന്‍ പൊലിസ് പെരുമാറ്റ ചട്ടത്തില്‍ അടങ്ങിയ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നിലവാരവുമായി പൂര്‍ണമായും യോജിച്ചുപോകുന്ന വിധമാണ് ഇവ ഉപയോഗിക്കാറുള്ളത്. ജനങ്ങളെയും വസ്തുവകകളെയും സംരക്ഷിക്കുകയാണ് പൊലിസ് വകുപ്പിന്‍െറ പ്രാഥമിക കര്‍ത്തവ്യം. നിയമ വാഴ്ച സംരക്ഷിക്കാനും കലാപം നിയന്ത്രിച്ച് ജനങ്ങളെ പിരിച്ചുവിടാനും പൊലിസും ജനങ്ങളും തമ്മില്‍ അകലം ഉണ്ടാക്കാനും ലോകത്തുടനീളം കണ്ണീര്‍ വാതകം ഉപയോഗിക്കുന്നുണ്ട്. എല്ലാവരെയും ഗുരുതരമായ പരിക്കുകളില്‍നിന്നും ഇത് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനേക്കാള്‍ ഏറെ ആശങ്കയുണ്ടാക്കുന്നത് കലാപകാരികള്‍ റോഡുകളില്‍ വ്യാപകമായി ടയറുകള്‍ക്ക് തീയിടുന്നതും നാടന്‍ തോക്കുപയോഗിക്കുന്നതും നാടന്‍ ബോംബുകളുടെ ഉപയോഗവുമാണ്. ടയര്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഹാനികരമാണ്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പൊതു നിരത്തില്‍ ടയര്‍ കത്തിക്കുന്നത് നിയമ വിരുദ്ധവും കുറ്റകൃത്യവുമാണെന്ന് അവര്‍ പറഞ്ഞു.
 

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് അടിയന്തിര ചികിത്സക്ക് ഉപയോഗിക്കും- വയലാര്‍ രവി

Posted: 28 Oct 2013 09:11 PM PDT

Image: 

ദുബൈ: കോണ്‍സുലേറ്റിന് കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പ്രവാസി തൊഴിലാളികളുടെ അടിയന്തിര ചികിത്സക്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.
 ദുബൈയില്‍  മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജനയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ഇന്ത്യക്കാരുടെ കഥനകഥകള്‍ കേട്ട് താന്‍ തന്നെയാണ് പ്രവാസി പെന്‍ഷന്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
മിക്ക തൊഴിലാളികളും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ കുടുംബത്തിന് വേണ്ടി ചെലവഴിക്കുകയാണ്. തിരിച്ച് നാട്ടിലത്തെിയാല്‍ ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയാണ് പലരുടേതും. ഇത് കണക്കിലെടുത്താണ് പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പദ്ധതി ലഭ്യമാകുക. മറ്റുള്ളവരുടെ കാര്യത്തില്‍ സഹതാപമുണ്ട്. ഭാവിയില്‍ അവരെയും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍ തൊഴിലാളികളെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാക്കും. ഏറ്റവുമടുത്ത ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചോ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്‍ററോ സന്ദര്‍ശിച്ചാല്‍ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. 1800 113 090, 800 463 42 എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിശദ വിവരങ്ങള്‍ ലഭ്യമാകും.  
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP