സ്വാഗതം
WELCOME

News Update..

Sunday, September 30, 2012

കര്‍ണാടക കാവേരി ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി Madhyamam News Feeds

കര്‍ണാടക കാവേരി ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി Madhyamam News Feeds

Link to

കര്‍ണാടക കാവേരി ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി

Posted: 30 Sep 2012 12:43 AM PDT

Image: 

ന്യൂദല്‍ഹി: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടക കാവേരി നദിയിലെ ജലം തമിഴ്‌നാടിന് നല്‍കി തുടങ്ങി. കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും കബനി റിസര്‍വോയറില്‍ നിന്നും ശനിയാഴ്ച രാത്രി മുതലാണ് 5000 ഘനയടി ജലം വിട്ടുകൊടുത്ത് തുടങ്ങിയത്.

read more

ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍െറ മരണം കൊലപാതകം; 14 വര്‍ഷത്തിന്ശേഷം രണ്ട് പ്രതികള്‍ പിടിയില്‍

Posted: 30 Sep 2012 12:03 AM PDT

തിരുവനന്തപുരം: 14 വര്‍ഷം മുമ്പ് നേമം തളിയാദിച്ചപുരം ശിവന്‍കോവിലിന് സമീപത്തെ കുളത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ സുരേഷ്കുമാറിനെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.നേമം പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപം കുന്നത്തുവീട്ടില്‍ സുന്ദരേശന്‍ നായരുടെ മകനാണ് സുരേഷ്കുമാര്‍.

read more

10 ദിവസത്തോളം പാചകവാതക വിതരണം തടസ്സപ്പെടാന്‍ സാധ്യത

Posted: 29 Sep 2012 11:56 PM PDT

കൊല്ലം: പരിശീലന ക്ളാസും അവധിയും പണിമുടക്കും. മൂന്ന് ജില്ലകളില്‍ 10 ദിവസത്തോളം പാചകവാതക വിതരണം ഭാഗികമായി തടസ്സപ്പെടാന്‍ സാധ്യത.
പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പും, റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി കൊല്ലത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചതോടെ ഇന്നലത്തെ ട്രക്കുകളുടെ സഞ്ചാരം മുടങ്ങി.
ഞായറാഴ്ച പൊതു അവധി. തിങ്കളാഴ്ച ഒരു വിഭാഗം വിതരണക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

read more

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സൂചി പ്രസിഡന്‍്റാക്കാമെന്ന് ഭരണകൂടം

Posted: 29 Sep 2012 11:51 PM PDT

Image: 

യാങ്കൂണ്‍: അടുത്ത പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്ത് ജയിപ്പിച്ചാല്‍ ഓങ് സാങ് സൂചിയെ പ്രസിഡന്‍്റായി അംഗീകരിക്കുമെന്ന് മ്യാന്‍മര്‍ പ്രസിഡന്‍റ് തെയ്ന്‍ സെയ്ന്‍ വ്യക്തമാക്കി. ബി.ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

read more

അനധികൃത മദ്യവില്‍പ്പന സൈ്വര ജീവിതത്തിന് ഭീഷണിയാവുന്നു

Posted: 29 Sep 2012 11:48 PM PDT

ഉടുമ്പന്നൂര്‍: പഞ്ചായത്തിലെ മഞ്ചിക്കല്ല് പ്രദേശത്തെ അനധികൃത മദ്യവില്‍പ്പന സൈ്വര ജീവിതത്തിന് ഭീഷണിയായി.
മഞ്ചിക്കല്ല് ടൗണിലെ വീട് കേന്ദ്രീകരിച്ചും മറ്റ് രഹസ്യ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുമാണ് നാളുകളായി ഇവിടെ മദ്യവില്‍പ്പന നടക്കുന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിയാളുകള്‍ രാപകല്‍ വ്യത്യാസമില്ലാതെ മദ്യപിക്കാനായി ഇവിടെ എത്താറുണ്ട്. വൈകുന്നേര സമയങ്ങളില്‍ മദ്യപാനികളുടെ വിഹാരം രൂക്ഷമാകുന്നതോടെ ജനജീവിതം ദുസ്സഹമാകുകയാണ്. മദ്യവില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള മത്സരം മൂലം സംഘര്‍ഷങ്ങളുണ്ടാകുന്നതും പതിവ് കാഴ്ചയാണ്.

read more

മാലിന്യ സംസ്കരണം പാളി; നഗരം ചീഞ്ഞുനാറുന്നു

Posted: 29 Sep 2012 11:43 PM PDT

പത്തനംതിട്ട: നഗരത്തിലെ മാലിന്യ സംസ്കരണം പാളിയതോടെ മുക്കും മൂലയും ചീഞ്ഞുനാറുന്നു. മാലിന്യ സംസ്കരണത്തിന് നൂതന പദ്ധതികള്‍ വികസന സെമിനാറിലും ബജറ്റിലും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യം ചീഞ്ഞ് നാറി തുടങ്ങിയതോടെ അധികൃതര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോടതി വളപ്പിലെ സ്ഥിതി ദയനീയമാണെങ്കില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളുടെ അവസ്ഥ അതിദയനീയമാണ്.

read more

കാരുണ്യത്തിന്‍െറ മനസ്സൊരുക്കി സൈബര്‍ ലോക കൂട്ടുകാര്‍

Posted: 29 Sep 2012 11:36 PM PDT

കോട്ടയം: സൈബര്‍ ലോകത്തെ നാല്‍ക്കവലകളിലിരുന്ന് സൊറ പറഞ്ഞ ഒരുപറ്റം യുവാക്കള്‍, അശരണര്‍ക്ക് കാരുണ്യത്തിന്‍െറ ഒരുകൈ സഹായമാകാന്‍ ഒത്തുകൂടി. സുഹൃത്തിന് പഠന സഹായം നല്‍കി തുടങ്ങിയ കൂട്ടായ്മ പിന്നീട് മറ്റൊരു സുഹൃത്തിന്‍െറ പിതാവിന്‍െറ ചികിത്സക്ക് പണം കണ്ടെത്തി സഹായിച്ചു. ഇതോടെ സമൂഹത്തിലെ മറ്റ് അശരണര്‍ക്ക്കൂടി സഹായമെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അവര്‍ ഒമ്പതുപേര്‍ ഒത്തുകൂടി ‘മനസ്സ്’ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപംനല്‍കി.

read more

കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി ബാബു

Posted: 29 Sep 2012 11:32 PM PDT

Image: 

കൊച്ചി: കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമായ കാര്യമല്ലെന്ന് മന്ത്രി കെ.ബാബു. ഷാപ്പുകള്‍ അടച്ചുപൂട്ടണമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമാണ്. യു.ഡി.എഫിന്റേതല്ല. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ കള്ള് കുടിക്കുന്നത് നിര്‍ത്തി ബിയര്‍ കുടക്കണമെന്ന് പറയാന്‍ സാധിക്കില്ല. ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടെത് കോടതിയല്ലെന്നും മന്ത്രി പറഞ്ഞു. കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നതാണ് സര്‍്ക്കാരിന്റെ ഇതുവരെയുള്ള നയം. തുടര്‍ന്നങ്ങോട്ടുള്ള കാര്യങ്ങള്‍ യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

read more

പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴു മരണം

Posted: 29 Sep 2012 11:13 PM PDT

Image: 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഹൂഗ്ലി ജില്ലയിലെ ഗുരാപ്പില്‍ ദേശീയപാത-2 ലാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തരാപിതില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള 30 തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.

കോര്‍പറേഷനിലും അനധികൃത കെട്ടിടങ്ങളിലും വിജിലന്‍സ് റെയ്ഡ്

Posted: 29 Sep 2012 11:05 PM PDT

തൃശൂര്‍: കോര്‍പറേഷന്‍ ഓഫിസിലും ചില സ്വകാര്യകെട്ടിടങ്ങളിലും ശനിയാഴ്ച വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അനധികൃത കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ പുറത്തുവന്നു.

read more

Saturday, September 29, 2012

സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാമന്ത്രി Madhyamam News Feeds

സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാമന്ത്രി Madhyamam News Feeds

Link to

സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാമന്ത്രി

Posted: 29 Sep 2012 12:50 AM PDT

Image: 

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാര നടപടികളില്‍ അമേരിക്കക്ക് പങ്കില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. സ്വതന്ത്രരാജ്യമായ ഇന്ത്യയുടെ മേല്‍ മറ്റുള്ളവര്‍ക്ക് ഒന്നും അടിച്ചേല്‍പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെസത്യപ്രതിഞ്ജാ ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടര്‍ന്നുപോകുമെന്നും രാജ്യതാല്‍പര്യത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

read more

കമലേശ്വരത്ത് വീട്ടില്‍ കവര്‍ച്ച: 20 പവനും 10 ലക്ഷവും കവര്‍ന്നു

Posted: 29 Sep 2012 12:00 AM PDT

തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷവും 20 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. കമലേശ്വരം പയറ്റുകുപ്പയില്‍ റസിഡന്‍സ് നമ്പര്‍ 122ല്‍ താമസം സുല്‍ഫിക്കറിന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്.

read more

വീട്ടില്‍ കയറി സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

Posted: 28 Sep 2012 11:52 PM PDT

കുണ്ടറ: പുരുഷന്മാരില്ലാത്ത വീടുകളുടെ കതക് തകര്‍ത്ത് വീട്ടില്‍ കടന്ന് സ്ത്രീകളെ പ്രായഭേദമെന്യെ ഉപദ്രവിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്ത നിരവധി കേസുകളിലെ പ്രതികളായ യുവാക്കളെ കുണ്ടറ പൊലീസ് പിടികൂടി. നിരവധി ഭവനഭേദന കേസുകളിലെ പ്രതികളായ പെരുമ്പുഴ സെറ്റില്‍മെന്‍റ് കോളനിയില്‍ പാലവിളവീട്ടില്‍ ആദര്‍ശ് (കണ്ണന്‍-19), കുണ്ടറ മുളവന മുക്കൂട് പരുത്തുംപാറ കോര്‍പറേഷന്‍ കാഷ്യു ഫാക്ടറിക്ക് സമീപം കിഴക്കേ മുകളില്‍ വീട്ടില്‍ രാജീവ് (27) എന്നിവരെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

read more

തേക്കടിയില്‍ ചന്ദന മോഷണം; വിടിയല്‍ ഗ്രൂപ്പ് അംഗം പിടിയില്‍

Posted: 28 Sep 2012 11:41 PM PDT

കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തേക്കടി റേഞ്ചില്‍ ഉള്‍പ്പെട്ട ആനക്കൂട് ഭാഗത്തുനിന്ന് ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിടിയല്‍ ഗ്രൂപ് അംഗത്തെ പിടികൂടി.

read more

അച്ചന്‍കോവിലാറ്റില്‍ വന്‍ മണല്‍ക്കൊള്ള

Posted: 28 Sep 2012 11:37 PM PDT

പത്തനംതിട്ട: വള്ളിക്കോട്, ഓമല്ലൂര്‍ ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ അച്ചന്‍കോവിലാറ്റിലെ വിവിധ കടവുകളില്‍നിന്ന് വന്‍തോതില്‍ മണല്‍ക്കൊള്ള. രാത്രിയാണ് മണല്‍ സമീപ പുരയിടങ്ങളില്‍ എത്തിച്ച് ടിപ്പറുകളിലും ലോറികളിലുമായി കടത്തുന്നത്. വള്ളിക്കോട് പഞ്ചായത്തില്‍ താഴൂര്‍കടവ്, വാഴമുട്ടം ഭാഗങ്ങളാണ് മണല്‍ക്കൊള്ള കൂടുതല്‍ നടക്കുന്ന കേന്ദ്രങ്ങള്‍. തോവേലില്‍ കടവ്, കൈപ്പട്ടൂര്‍ പാലത്തിന് സമീപം, നരിയാപുരം എന്നിവിടങ്ങളിലും മണല്‍ വാരല്‍ നടക്കുന്നുണ്ട്.

read more

ശബരിമല തീര്‍ഥാടത്തിന് വിപുല ക്രമീകരണം

Posted: 28 Sep 2012 11:33 PM PDT

കോട്ടയം: ശബരിമല തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ മിനി ആന്‍റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഏരുമേലിയിലും മറ്റും മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് കലക്ടര്‍ വകുപ്പ് മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

read more

പള്ളിപ്പുറത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം; നിരവധി പേര്‍ക്ക് പരിക്ക്

Posted: 28 Sep 2012 11:26 PM PDT

പൂച്ചാക്കല്‍: പള്ളിപ്പുറത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനത്തില്‍ ഇരുവിഭാഗത്തിലുംപെട്ട നിരവധിപേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തില്‍ വെള്ളിയാഴ്ച ഉച്ചമുതല്‍ ഹര്‍ത്താല്‍ ആചരിച്ചു.

read more

ആനന്ദന്‍കുടിക്ക് സമീപം പൗരാണിക ഗുഹ കണ്ടെത്തി

Posted: 28 Sep 2012 11:23 PM PDT

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആനന്ദന്‍കുടിക്ക് സമീപം പൗരാണിക ഗുഹ കണ്ടെത്തി. ശിലായുഗ കാലത്തേതെന്ന് സംശയിക്കുന്ന ‘വവ്വാല്‍ അള്ള്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗുഹയാണ് ആനന്ദന്‍ കുടിയില്‍ ഏകദേശം നാല് കിലോമീറ്റര്‍ അകലെ ഉള്‍കാടുകളില്‍ കണ്ടെത്തിയത്. 100 ല്‍ പരം പേര്‍ക്ക് ഇരിക്കാനും നില്‍ക്കാനും സൗകര്യമുള്ളതാണ് ഗുഹ.

read more

ലീഗ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മുല്ലപ്പള്ളി

Posted: 28 Sep 2012 11:21 PM PDT

Image: 

കല്‍പറ്റ: ബി.ജെ.പിയുടെ ദേശീയ പ്രമേയത്തില്‍ പറയുന്ന പോലെ കേരളത്തില്‍ മുസ്ളീംലീഗ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് മതമൗലികവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാജ്യസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍്റലിജന്‍സ് ബ്യൂറോ നിരീക്ഷിക്കുന്നുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോവാദമാണെന്നും അദ്ദേഹം പറഞ്ഞു.

read more

പാവറട്ടി മേഖലയില്‍ കുന്നിടിക്കല്‍ തുടരുന്നു

Posted: 28 Sep 2012 11:04 PM PDT

പാവറട്ടി: ചാവക്കാട് താലൂക്കിലെ കുന്നുകള്‍ നാമാവശേഷമാകുന്നു. എളവള്ളി, കണ്ടാണശ്ശേരി, ചൂണ്ടല്‍ പഞ്ചായത്തുകളിലെ കുന്നുകളാണ് മണ്ണ് മാഫിയ ഇടിച്ചു നിരത്തിയത്. ഇതുവഴി പാവറട്ടി മേഖലയിലെ തണ്ണീര്‍തടങ്ങളാണ് നികന്നത്. പൊലീസിന്‍െറയും റവന്യൂ അധികൃതരുടെയും ഒത്താശയോടെയാണ് കുന്നിടിക്കല്‍ നടക്കുന്നത്. അനുമിതിയില്ലാതെ കുന്നിടിക്കുന്നവരും നിരവധിയാണ്.

read more

Friday, September 28, 2012

കേരളത്തില്‍ ജിഹാദി തീവ്രവാദം വര്‍ധിക്കുന്നുവെന്ന് ബി.ജെ.പി പ്രമേയം Madhyamam News Feeds

കേരളത്തില്‍ ജിഹാദി തീവ്രവാദം വര്‍ധിക്കുന്നുവെന്ന് ബി.ജെ.പി പ്രമേയം Madhyamam News Feeds

Link to

കേരളത്തില്‍ ജിഹാദി തീവ്രവാദം വര്‍ധിക്കുന്നുവെന്ന് ബി.ജെ.പി പ്രമേയം

Posted: 27 Sep 2012 11:57 PM PDT

Image: 

സൂരജ്കുണ്ഡ് (ഹരിയാന) : വര്‍ധിച്ചുവരുന്ന ജിഹാദി മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ഭീകരതയുടെ തീച്ചൂളയിലേക്കെറിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി രാഷ്ട്രീയ പ്രമേയം ആരോപിച്ചു. ഹരിയാനയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ മുതിര്‍ന്ന നേതാവായ ഡോ.മുരളി മനോഹര്‍ ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്.

read more

സ്വര്‍ണവിലയില്‍ നേരിയ ഇടിവ് : പവന് 23,440 രൂപ

Posted: 27 Sep 2012 11:13 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 23,440 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2,930 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണവില ഒരാഴ്ചയായി ഉയര്‍ച്ച- താഴ്ച്ചകളിലൂടെയാണ് നീങ്ങുന്നത്. പവന് 24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

കിറ്റെക്സ് 250 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു

Posted: 27 Sep 2012 11:03 PM PDT

Image: 
Subtitle: 
സര്‍ക്കാറില്‍നിന്ന് കയ്പനുഭവം

കൊച്ചി: എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

read more

തിരുവനന്തപുരം നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യനീക്കം രണ്ടുമുതല്‍

Posted: 27 Sep 2012 11:01 PM PDT

തിരുവനന്തപുരം: മാര്‍ക്കറ്റുകളുള്‍പ്പെടെ നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനമായി. തോന്നയ്ക്കല്‍ സത്യസായി ട്രസ്റ്റുമായി ചേര്‍ന്ന് ഒക്ടോബര്‍ രണ്ടുമുതലാണ് പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക. രണ്ടുദിവസത്തിനകം ട്രസ്റ്റുമായി കോര്‍പറേഷന്‍ ധാരണപത്രത്തില്‍ ഒപ്പുവെക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് പ്ളാസ്റ്റിക് ശേഖരിക്കുക. അതിന് മുന്നോടിയായി ശുചീകരണത്തൊഴിലാളികള്‍ക്ക് ശനിയാഴ്ച കോട്ടണ്‍ഹില്‍ സ്കൂളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

read more

കൊല്ലം ബീച്ചിനെ പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ ശിപാര്‍ശ

Posted: 27 Sep 2012 10:55 PM PDT

കൊല്ലം: ബീച്ചും മഹാത്മാഗാന്ധി പാര്‍ക്കും പ്ളാസ്റ്റിക് നിരോധിത മേഖലയാക്കി പ്രഖ്യാപിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി ശിപാര്‍ശ.
നഗരത്തെ പ്ളാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് ബീച്ചും അതിനോടനുബന്ധിച്ച മഹാത്മാഗാന്ധി പാര്‍ക്കും പ്ളാസ്റ്റിക് നിരോധിത മേഖലയാക്കാന്‍ കോര്‍പറേഷന്‍ സ്റ്റിയറിങ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. ഇക്കാര്യം 29ന് ചേരുന്ന കൗണ്‍സില്‍ യോഗം പരിഗണിക്കും.

read more

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഭക്ഷ്യ വിഷബാധ; സംഭവം മറച്ചുവെക്കാന്‍ ശ്രമം

Posted: 27 Sep 2012 10:48 PM PDT

പീരുമേട്: കുട്ടിക്കാനം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുത്ത യോഗത്തില്‍ നിന്ന് ത്രിതല പഞ്ചായത്തംഗങ്ങള്‍ വിട്ടുനിന്നു.
രക്ഷാകര്‍ത്താക്കളും ജനപ്രതിനിധികളും വിട്ടുനിന്ന യോഗത്തില്‍ സ്കൂളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു. പി.ടി.എ പ്രസിഡന്‍റും ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.

read more

ഉറവിട മാലിന്യസംസ്കരണം: ഒക്ടോബര്‍ 10ന് മുമ്പ് പദ്ധതി തയാറാക്കണം

Posted: 27 Sep 2012 10:44 PM PDT

പത്തനംതിട്ട: ഉറവിട മാലിന്യസംസ്കരണത്തിന് പഞ്ചായത്തുകള്‍ക്ക് ശുചിത്വ മിഷനില്‍നിന്ന് നല്‍കുന്ന 20 ലക്ഷം രൂപയുടെ പദ്ധതി ഒക്ടോബര്‍ 10ന് മുമ്പ് തയാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന സീറോ വേസ്റ്റ് പത്തനംതിട്ട പദ്ധതിയുടെ ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. ജില്ലയിലെ കോഴി വില്‍പ്പനക്കടകളില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചാലേ ലൈസന്‍സ് നല്‍കൂ.

read more

വികസനം കാതോര്‍ത്ത് മുണ്ടക്കയം

Posted: 27 Sep 2012 10:35 PM PDT

മുണ്ടക്കയം: കിഴക്കന്‍മലയോര മേഖലയിലെ പ്രമുഖ പട്ടണങ്ങളിലൊന്നായ മുണ്ടക്കയം ടൗണിന്‍െറ വികസനത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നില്ല. മാറിമാറിവരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ പ്രഖ്യാപനങ്ങള്‍ പലത് നടത്തുന്നുണ്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമാകുന്നില്ല.

read more

കായംകുളം നഗരസഭക്ക് മുന്നില്‍ സമരപ്രളയം; സംഘര്‍ഷാവസ്ഥ

Posted: 27 Sep 2012 10:31 PM PDT

കായംകുളം: നഗരസഭക്ക് മുന്നില്‍ വിവിധ സംഘടനകളുടെ സമരപ്രളയം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭക്ക് മുന്നിലും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓഫിസിനുള്ളിലും സര്‍വീസ് ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ നഗരസഭാ വളപ്പിലുമാണ് വ്യാഴാഴ്ച രാവിലെ സമരം നടത്തിയത്.

read more

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തട്ടിക്കൂട്ടിയ റോഡുകള്‍ തകര്‍ന്നു

Posted: 27 Sep 2012 10:27 PM PDT

മട്ടാഞ്ചേരി: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിന് തട്ടിക്കൂട്ടിയ റോഡുകള്‍ തകര്‍ന്നുതുടങ്ങി. ആഴ്ചകള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഐലന്‍ഡ്, കുണ്ടന്നൂര്‍, നേവല്‍ ബേസ് എന്നിവിടങ്ങളിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രധാനമന്ത്രിക്കായി രാജവീഥിയൊരുക്കിയത്.

read more

Thursday, September 27, 2012

വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരം- സി.ഐ.ടി.യു Madhyamam News Feeds

വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരം- സി.ഐ.ടി.യു Madhyamam News Feeds

Link to

വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരം- സി.ഐ.ടി.യു

Posted: 27 Sep 2012 12:16 AM PDT

കൊല്ലം: അതിരൂക്ഷമായ വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരമാവുകയാണെന്ന് സി.ഐ. ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ .ഒ. ഹബീബ്.

read more

കല്ലട ജലോത്സവം: ജലരാജന്‍പട്ടം വീണ്ടും ശ്രീഗണേശ് ചുണ്ടന്

Posted: 27 Sep 2012 12:12 AM PDT

മണ്‍റോതുരുത്ത്: ഓണക്കാലത്ത് നടന്ന ജലോത്സവങ്ങളില്‍ വിജയത്തുഴ പാറിച്ച കൊല്ലം സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്‍െറ ശ്രീഗണേശ് ചുണ്ടന്‍ 42ാം കല്ലട ജലോത്സവത്തിലും എതിരില്ലാത്ത വിജയം നേടി. ഫൈനലില്‍ ആനാരിയെയും പായിപ്പാടനെയും കാരിച്ചാലിനെയും രണ്ട് വള്ളപ്പാടുകള്‍ അകലത്തിലാണ് ശ്രീഗണേശ് തോല്‍പിച്ചത്. കുണ്ടറ വിളംബര സ്മാരക എവര്‍ റോളിങ് ട്രോഫിയും കല്ലട ട്രോഫിയും ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കോഴിമുക്ക് നാരായണന്‍ ആചാരി സ്മാരക എവര്‍റോളിങ് ട്രോഫിയും കൊടിക്കുന്നില്‍ സുരേഷ് എം.പി.യില്‍നിന്ന് ശ്രീഗണേശ് ഏറ്റുവാങ്ങി.

read more

വിനോദ സഞ്ചാര ദിനാഘോഷം ഇന്ന്

Posted: 27 Sep 2012 12:00 AM PDT

കൊച്ചി: ടൂറിസം വകുപ്പിന്‍െറയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും ആഭിമുഖ്യത്തില്‍ ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കും. വ്യാഴാഴ്ച രാവിലെ 10ന് ഹോട്ടല്‍ അബാദ് പ്ളാസയില്‍ ‘സുസ്ഥിര ഊര്‍ജവും ടൂറിസവും’ വിഷയത്തില്‍ സെമിനാറോടെയാണ് തുടക്കം. ടൂറിസം വകുപ്പ് സെക്രട്ടറി സുമന്‍ ബില്ല, ഡയറക്ടര്‍ റാണി ജോര്‍ജ്, കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, ഡോ. മനോജ്, ഡോ. പ്രിയ എന്നിവര്‍ പങ്കെടുക്കും.

read more

വെളുത്തുള്ളി വടക്ക് ആളില്ലാ ലെവല്‍ക്രോസ്: മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധം

Posted: 26 Sep 2012 11:57 PM PDT

അരൂര്‍: റെയില്‍വേ ഗേറ്റിന് പകരം മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധം. തീരദേശ റെയില്‍വേയില്‍ ചന്തിരൂര്‍ വെളുത്തുള്ളി വടക്ക് ലെവല്‍ക്രോസില്‍ റെയില്‍വേഗേറ്റ് ആവശ്യപ്പെട്ടായിരുന്നു സമരം. വെളുത്തുള്ളി കോളനി വാസികളും പരിസരവാസികളും മനുഷ്യമതിലില്‍ കണ്ണികളായി. രാവിലെ ഒമ്പതുമുതല്‍ 10.15ന് പാസഞ്ചര്‍ ട്രെയിന്‍ എത്തുംവരെ വാഹനങ്ങള്‍ തടഞ്ഞുകൊണ്ട് നൂറോളംപേര്‍ മനുഷ്യമതില്‍ കെട്ടിയാണ് റെയില്‍വേയുടെ അവഗണനക്കെതിരെ പ്രതിഷേധിച്ചത്.

read more

ഇന്‍ഷുറസ് രംഗത്തും കൂടുതല്‍ വിദേശം നിക്ഷേപം അനുവദിച്ചേക്കും

Posted: 26 Sep 2012 11:31 PM PDT

Image: 

ന്യൂദല്‍ഹി: വ്യോമയാന മേഖലക്കും ചില്ലറ വ്യാപര മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതിന് പുറകെ മറ്റൊരു വിവാദ വിദേശ നിക്ഷേപ തീരുമാനത്തിനു കൂടി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമ്പത്തിക പരിഷ്കാര നടപടികള്‍ മുന്നോട്ടു നീക്കുന്നതിന്‍െറ ഭാഗമായി ഇനി ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്.

read more

കിങ്ഫിഷര്‍ ഓഹരി ഉടമകളുടെ യോഗത്തില്‍ ബഹളം

Posted: 26 Sep 2012 11:27 PM PDT

Image: 

ബംഗളൂരു: ബുധനാഴ്ച്ച ചേര്‍ന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ പ്രതിഷേധം. കമ്പനിയുടെ പ്രതിസന്ധി സംബന്ധിച്ച് ചെയര്‍മാന്‍ വിജയ് മല്ല്യ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തരാവാതെയാണ് ഓഹരി ഉടമകള്‍ ബഹളം വെച്ചത്. കമ്പനിയുടെ പ്രതിസന്ധിയുടെ യഥാര്‍ത്ഥകാരണം നിലവിലെ മാനേജ്മെന്‍റിന്‍െറ പിടിപ്പുകേടാണെന്ന് ഓഹരി ഉടമകള്‍ ആരോപിച്ചു.

read more

ആഢ്യന്‍പാറ, കേരളാംകുണ്ട് ടൂറിസം പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ ആറിന്

Posted: 26 Sep 2012 11:24 PM PDT

മലപ്പുറം: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടപ്പാക്കുന്ന നിലമ്പൂര്‍ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് ടൂറിസം പദ്ധതികള്‍, മലപ്പുറം കോട്ടക്കുന്ന് ഫോറിന്‍ ബസാര്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ ആറ്, എഴ് തീയതികളില്‍ നടക്കുമെന്ന് ഡി.ടി.പി.സി ഭാരവാഹികള്‍ അറിയിച്ചു.

read more

കൂടങ്കുളം; ജനങ്ങളുടെ സുരക്ഷ പ്രധാനം -സുപ്രീംകോടതി

Posted: 26 Sep 2012 11:14 PM PDT

Image: 

ന്യൂദല്‍ഹി: കൂടങ്കുളത്ത് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് സുപ്രീം കോടതി. സുരക്ഷാ വീഴ്ചയുണ്ടായാല്‍ ആണവ നിലയത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരും. നിലയത്തിനായി എത്ര പണം ചെലവഴിച്ചു എന്നതിലല്ല. സമീപത്തു താമസിക്കുന്നവരുടെ സുരക്ഷയാണ് പ്രധാനം. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഒരുക്കമല്ല. നിലയത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.എസ് രാധാകൃഷനും ദീപക് മിശ്രയും സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.

read more

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: അധ്യാപകനെ പിടികൂടാനായില്ല

Posted: 26 Sep 2012 11:05 PM PDT

ഷൊര്‍ണൂര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ഷൊര്‍ണൂര്‍ പൊലീസ് പ്രതിചേര്‍ത്ത അധ്യാപകനെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം ഇയാള്‍ വലയിലായെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൂനത്തറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കണക്ക് അധ്യാപകന്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശി സ്ഥാണുനാഥനാണ് ഒളിവിലുള്ളത്. സ്കൂളിലെ വിദ്യാര്‍ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി കാണിച്ച് പ്രധാനാധ്യാപിക ഷൊര്‍ണൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

read more

സര്‍ക്കാര്‍ ഫണ്ട് പാഴാക്കാന്‍ ജലശാസ്ത്ര വകുപ്പ് വീണ്ടും കെട്ടിടം നിര്‍മിക്കുന്നു

Posted: 26 Sep 2012 10:50 PM PDT

മാനന്തവാടി: സൗകര്യപ്രദമായ കെട്ടിടം നിലനില്‍ക്കെ ജലശാസ്ത്ര (ഹൈഡ്രോളജി) വകുപ്പ് വീണ്ടും കെട്ടിടം നിര്‍മിക്കുന്നു. മാനന്തവാടി പാണ്ടിക്കടവ് പുഴയോരത്തെ അരയേക്കറില്‍ മുക്കാല്‍ കോടിയോളം രൂപ ചെലവഴിച്ച് 2003ല്‍ വകുപ്പിനായി കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ഓഫിസ്, ലാബ്, ക്വാര്‍ട്ടേഴ്സ് എന്നിവയടങ്ങുന്നതാണിത്. ഈ കെട്ടിടത്തിലാണ് ജലശാസ്ത്ര വകുപ്പ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

read more

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP