സ്വാഗതം
WELCOME

News Update..

Thursday, September 20, 2012

കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു Madhyamam News Feeds

കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു Madhyamam News Feeds

Link to

കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Posted: 19 Sep 2012 10:03 PM PDT

Image: 

കണ്ണൂര്‍: കക്കാട് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശി രഞ്ജിത് (35) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ബസന്തിനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ താമസിക്കുന്ന സ്ഥലത്ത് വെച്ചാണ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായത്.

ഹൈകോടതി ഇലക്ട്രീഷ്യന്‍ പരീക്ഷ 22ന്

Posted: 19 Sep 2012 09:25 PM PDT

Image: 

കൊച്ചി: കേരള ഹൈകോടതിയിലെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ എറണാകുളത്ത് ഹൈകോടതി ഓഡിറ്റോറിയത്തില്‍വെച്ച് ഈ മാസം 22ന് രാവിലെ 10 മുതല്‍ 11.15 വരെ നടത്തും. യോഗ്യതയുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും അഡ്മിഷന്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ 0484 2562235 നമ്പറില്‍ ബന്ധപ്പെടണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

കളഞ്ഞു കിട്ടിയ ലാപ്ടോപ് സ്റ്റേഷനിലെത്തിച്ച് കുട്ടിസംഘം മാതൃകയായി

Posted: 19 Sep 2012 09:22 PM PDT

Image: 

കൊച്ചി: കുഞ്ഞു അല്‍ഫോന്‍സും ചേട്ടന്‍ അതുലും ചങ്ങാതി പ്രിസ്റ്റോയും ഐ. ജി ഓഫിസില്‍ രാജകുമാരന്മാരെ പോലെയാണ് വന്നിറങ്ങിയത്. രഥത്തിന് പകരം കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ജീപ്പായിരുന്നുവെന്ന് മാത്രം. വന്നിറങ്ങിയ പാടെ പത്തു നാല്‍പ്പതു കൈകള്‍ പലഭാഗത്ത് നിന്നും നീണ്ടു. ഒരേ ശബ്ദം-‘കൊടു കൈ’. വഴിയില്‍ കളഞ്ഞു കിട്ടിയ ലാപ്ടോപ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ധൈര്യത്തിന്‍െറയും സത്യസന്ധതയുടെയും മാതൃകകളായ ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം അമ്മമാരും അധ്യാപകരും അഭിമാനത്തോടെ നിന്നു.

read more

അഫ്ഗാനില്‍ സ്‌ഫോടനം: മൂന്നു മരണം

Posted: 19 Sep 2012 09:12 PM PDT

Image: 

കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ പൊലീസ് വാഹനം ലക്ഷ്യമാക്കിയുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ച മറ്റു രണ്ടു പേര്‍ പൊലീസുകാരാണ്. പ്രദേശിക സമയം വൈകീട്ട് 7-45നാണ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിതെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

കാന്‍സറിനും പ്രമേഹത്തിനും മരുന്നായി പാമ്പുവിഷം

Posted: 19 Sep 2012 09:10 PM PDT

Image: 

ലണ്ടന്‍: പാമ്പുവിഷത്തില്‍നിന്ന് കാന്‍സര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കുള്ള പ്രത്യൗഷധം വികസിപ്പിച്ചെടുക്കാമെന്ന് പുതിയ പഠനം.
പാമ്പ്, പല്ലി എന്നിവയുടെ മാരകമായ വിഷത്തില്‍നിന്ന് ദോഷമില്ലാത്ത തന്മാത്രകള്‍ വികസിപ്പിച്ചെടുത്ത് പുതിയ മരുന്നുകള്‍ക്കായി ഉപയോഗിക്കാവുന്നതാണെന്ന് ബ്രിട്ടനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വെളിപ്പെട്ടത്.

read more

സിംബയോസില്‍ മാനേജ്മെന്‍റ് കോഴ്സ്: നവംബര്‍ 20വരെ അപേക്ഷിക്കാം

Posted: 19 Sep 2012 08:58 PM PDT

Image: 

സിംബയോസിസ്, പുണെ വിവിധ മാനേജ്മെന്‍റ് ബിരുദാനന്തര കോഴ്സുകളിലേക്കുള്ള സിംബയോസിസ് നാഷനല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റിന് (സ്നാപ്സ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്‍റിലെ വിവിധ കമ്പ്യൂട്ടര്‍ സയന്‍സ്, ഹെല്‍ത്ത് സയന്‍സ്, മീഡിയ കമ്യൂണിക്കേഷന്‍, ഹ്യൂമാനിറ്റീസ്, ടെക്നോളജി തുടങ്ങിയ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്ക് നേടിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

read more

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഇന്ന് അടച്ചിടും

Posted: 19 Sep 2012 08:56 PM PDT

Image: 

കൊച്ചി: സിനിമാ തിയറ്ററുകള്‍ വ്യാഴാഴ്ച അടച്ചിടും. വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെയും മെയിന്‍റനന്‍സ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് ഫിലിം എക്സിബിറ്റേഴസ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ വ്യാഴാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ 350ഓളം ഫസ്റ്റ് ക്ളാസ് തിയറ്ററുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

read more

വീടിന്റെവിളക്കിനായി രാത്രി വിളക്കണക്കാതെ

Posted: 19 Sep 2012 08:51 PM PDT

Image: 

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ബ്ളാര്‍ക്കോട് എസ്.എ ക്വാര്‍ട്ടേഴ്സില്‍ അബ്ദുറഹ്മാന്‍െറ മുറിയില്‍ വിളക്ക് അണയാറില്ല. പാതിരാത്രിയിലും ഉണര്‍ന്നിരിക്കുന്ന മകള്‍ ആയിഷത്ത് റയ്ഹാനയെ കരുതിയാണ് ഈ വിളക്ക്. കണ്ണടക്കാതെ അബ്ദുറഹ്മാനൊപ്പം ഭാര്യ റുഖിയാബിയും രാത്രികളെ വെളുപ്പിക്കുന്നു. ഇവരുടെ ഏക സന്തതിയാണ് 20 വയസ്സുകാരി റയ്ഹാന. ജന്മനാ ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ചികിത്സക്കായി കിടപ്പാടം വിറ്റ ഇവര്‍ വാടക കൊടുക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ്.

read more

അതിര്‍ത്തിയിലെ വി.എസ്

Posted: 19 Sep 2012 08:32 PM PDT

Image: 

അതിര്‍ത്തി എന്നത് വി.എസ്. അച്യുതാനന്ദന്‍െറ കാര്യത്തില്‍ പല അര്‍ഥങ്ങളുള്ള ഒരു രൂപകമാണ്. കഴിഞ്ഞ ദിവസം, കൂടങ്കുളത്തേക്കുള്ള യാത്രാമധ്യേ, കേരള-തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് അദ്ദേഹം തിരിച്ചുപോന്നത് ചര്‍ച്ചയായിരിക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് മാത്രമല്ല, പാര്‍ട്ടി അച്ചടക്കത്തിന്‍െറ അതിര്‍ത്തിയില്‍നിന്നുകൂടിയാണ് വി.എസ് തിരിച്ചുപോന്നിരിക്കുന്നത്. അതിനാല്‍തന്നെ, കൂടങ്കുളം ആണവനിലയവുമായി ബന്ധപ്പെട്ടല്ല, വി.എസ്-പാര്‍ട്ടി എന്ന ദ്വന്ദ്വവുമായി ബന്ധപ്പെട്ടാണ് സ്വാഭാവികമായും ചര്‍ച്ചകള്‍ ഉയരുന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP