സ്വാഗതം
WELCOME

News Update..

Thursday, September 27, 2012

വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരം- സി.ഐ.ടി.യു Madhyamam News Feeds

വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരം- സി.ഐ.ടി.യു Madhyamam News Feeds

Link to

വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരം- സി.ഐ.ടി.യു

Posted: 27 Sep 2012 12:16 AM PDT

കൊല്ലം: അതിരൂക്ഷമായ വിലക്കയറ്റത്തില്‍ ജനജീവിതം ദുഷ്കരമാവുകയാണെന്ന് സി.ഐ. ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ .ഒ. ഹബീബ്.

read more

കല്ലട ജലോത്സവം: ജലരാജന്‍പട്ടം വീണ്ടും ശ്രീഗണേശ് ചുണ്ടന്

Posted: 27 Sep 2012 12:12 AM PDT

മണ്‍റോതുരുത്ത്: ഓണക്കാലത്ത് നടന്ന ജലോത്സവങ്ങളില്‍ വിജയത്തുഴ പാറിച്ച കൊല്ലം സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്‍െറ ശ്രീഗണേശ് ചുണ്ടന്‍ 42ാം കല്ലട ജലോത്സവത്തിലും എതിരില്ലാത്ത വിജയം നേടി. ഫൈനലില്‍ ആനാരിയെയും പായിപ്പാടനെയും കാരിച്ചാലിനെയും രണ്ട് വള്ളപ്പാടുകള്‍ അകലത്തിലാണ് ശ്രീഗണേശ് തോല്‍പിച്ചത്. കുണ്ടറ വിളംബര സ്മാരക എവര്‍ റോളിങ് ട്രോഫിയും കല്ലട ട്രോഫിയും ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കോഴിമുക്ക് നാരായണന്‍ ആചാരി സ്മാരക എവര്‍റോളിങ് ട്രോഫിയും കൊടിക്കുന്നില്‍ സുരേഷ് എം.പി.യില്‍നിന്ന് ശ്രീഗണേശ് ഏറ്റുവാങ്ങി.

read more

വിനോദ സഞ്ചാര ദിനാഘോഷം ഇന്ന്

Posted: 27 Sep 2012 12:00 AM PDT

കൊച്ചി: ടൂറിസം വകുപ്പിന്‍െറയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും ആഭിമുഖ്യത്തില്‍ ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കും. വ്യാഴാഴ്ച രാവിലെ 10ന് ഹോട്ടല്‍ അബാദ് പ്ളാസയില്‍ ‘സുസ്ഥിര ഊര്‍ജവും ടൂറിസവും’ വിഷയത്തില്‍ സെമിനാറോടെയാണ് തുടക്കം. ടൂറിസം വകുപ്പ് സെക്രട്ടറി സുമന്‍ ബില്ല, ഡയറക്ടര്‍ റാണി ജോര്‍ജ്, കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, ഡോ. മനോജ്, ഡോ. പ്രിയ എന്നിവര്‍ പങ്കെടുക്കും.

read more

വെളുത്തുള്ളി വടക്ക് ആളില്ലാ ലെവല്‍ക്രോസ്: മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധം

Posted: 26 Sep 2012 11:57 PM PDT

അരൂര്‍: റെയില്‍വേ ഗേറ്റിന് പകരം മനുഷ്യമതില്‍ തീര്‍ത്ത് പ്രതിഷേധം. തീരദേശ റെയില്‍വേയില്‍ ചന്തിരൂര്‍ വെളുത്തുള്ളി വടക്ക് ലെവല്‍ക്രോസില്‍ റെയില്‍വേഗേറ്റ് ആവശ്യപ്പെട്ടായിരുന്നു സമരം. വെളുത്തുള്ളി കോളനി വാസികളും പരിസരവാസികളും മനുഷ്യമതിലില്‍ കണ്ണികളായി. രാവിലെ ഒമ്പതുമുതല്‍ 10.15ന് പാസഞ്ചര്‍ ട്രെയിന്‍ എത്തുംവരെ വാഹനങ്ങള്‍ തടഞ്ഞുകൊണ്ട് നൂറോളംപേര്‍ മനുഷ്യമതില്‍ കെട്ടിയാണ് റെയില്‍വേയുടെ അവഗണനക്കെതിരെ പ്രതിഷേധിച്ചത്.

read more

ഇന്‍ഷുറസ് രംഗത്തും കൂടുതല്‍ വിദേശം നിക്ഷേപം അനുവദിച്ചേക്കും

Posted: 26 Sep 2012 11:31 PM PDT

Image: 

ന്യൂദല്‍ഹി: വ്യോമയാന മേഖലക്കും ചില്ലറ വ്യാപര മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതിന് പുറകെ മറ്റൊരു വിവാദ വിദേശ നിക്ഷേപ തീരുമാനത്തിനു കൂടി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമ്പത്തിക പരിഷ്കാര നടപടികള്‍ മുന്നോട്ടു നീക്കുന്നതിന്‍െറ ഭാഗമായി ഇനി ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്.

read more

കിങ്ഫിഷര്‍ ഓഹരി ഉടമകളുടെ യോഗത്തില്‍ ബഹളം

Posted: 26 Sep 2012 11:27 PM PDT

Image: 

ബംഗളൂരു: ബുധനാഴ്ച്ച ചേര്‍ന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ പ്രതിഷേധം. കമ്പനിയുടെ പ്രതിസന്ധി സംബന്ധിച്ച് ചെയര്‍മാന്‍ വിജയ് മല്ല്യ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തരാവാതെയാണ് ഓഹരി ഉടമകള്‍ ബഹളം വെച്ചത്. കമ്പനിയുടെ പ്രതിസന്ധിയുടെ യഥാര്‍ത്ഥകാരണം നിലവിലെ മാനേജ്മെന്‍റിന്‍െറ പിടിപ്പുകേടാണെന്ന് ഓഹരി ഉടമകള്‍ ആരോപിച്ചു.

read more

ആഢ്യന്‍പാറ, കേരളാംകുണ്ട് ടൂറിസം പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ ആറിന്

Posted: 26 Sep 2012 11:24 PM PDT

മലപ്പുറം: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടപ്പാക്കുന്ന നിലമ്പൂര്‍ ആഢ്യന്‍പാറ, കരുവാരകുണ്ട് കേരളാംകുണ്ട് ടൂറിസം പദ്ധതികള്‍, മലപ്പുറം കോട്ടക്കുന്ന് ഫോറിന്‍ ബസാര്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ ആറ്, എഴ് തീയതികളില്‍ നടക്കുമെന്ന് ഡി.ടി.പി.സി ഭാരവാഹികള്‍ അറിയിച്ചു.

read more

കൂടങ്കുളം; ജനങ്ങളുടെ സുരക്ഷ പ്രധാനം -സുപ്രീംകോടതി

Posted: 26 Sep 2012 11:14 PM PDT

Image: 

ന്യൂദല്‍ഹി: കൂടങ്കുളത്ത് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് സുപ്രീം കോടതി. സുരക്ഷാ വീഴ്ചയുണ്ടായാല്‍ ആണവ നിലയത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരും. നിലയത്തിനായി എത്ര പണം ചെലവഴിച്ചു എന്നതിലല്ല. സമീപത്തു താമസിക്കുന്നവരുടെ സുരക്ഷയാണ് പ്രധാനം. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഒരുക്കമല്ല. നിലയത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.എസ് രാധാകൃഷനും ദീപക് മിശ്രയും സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.

read more

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: അധ്യാപകനെ പിടികൂടാനായില്ല

Posted: 26 Sep 2012 11:05 PM PDT

ഷൊര്‍ണൂര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ഷൊര്‍ണൂര്‍ പൊലീസ് പ്രതിചേര്‍ത്ത അധ്യാപകനെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം ഇയാള്‍ വലയിലായെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൂനത്തറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കണക്ക് അധ്യാപകന്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശി സ്ഥാണുനാഥനാണ് ഒളിവിലുള്ളത്. സ്കൂളിലെ വിദ്യാര്‍ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി കാണിച്ച് പ്രധാനാധ്യാപിക ഷൊര്‍ണൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

read more

സര്‍ക്കാര്‍ ഫണ്ട് പാഴാക്കാന്‍ ജലശാസ്ത്ര വകുപ്പ് വീണ്ടും കെട്ടിടം നിര്‍മിക്കുന്നു

Posted: 26 Sep 2012 10:50 PM PDT

മാനന്തവാടി: സൗകര്യപ്രദമായ കെട്ടിടം നിലനില്‍ക്കെ ജലശാസ്ത്ര (ഹൈഡ്രോളജി) വകുപ്പ് വീണ്ടും കെട്ടിടം നിര്‍മിക്കുന്നു. മാനന്തവാടി പാണ്ടിക്കടവ് പുഴയോരത്തെ അരയേക്കറില്‍ മുക്കാല്‍ കോടിയോളം രൂപ ചെലവഴിച്ച് 2003ല്‍ വകുപ്പിനായി കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ഓഫിസ്, ലാബ്, ക്വാര്‍ട്ടേഴ്സ് എന്നിവയടങ്ങുന്നതാണിത്. ഈ കെട്ടിടത്തിലാണ് ജലശാസ്ത്ര വകുപ്പ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP