സ്വാഗതം
WELCOME

News Update..

Saturday, September 8, 2012

രാജ്യത്ത് വര്‍ഗീയത വര്‍ധിക്കുന്നു-പ്രധാനമന്ത്രി Madhyamam News Feeds

രാജ്യത്ത് വര്‍ഗീയത വര്‍ധിക്കുന്നു-പ്രധാനമന്ത്രി Madhyamam News Feeds

Link to

രാജ്യത്ത് വര്‍ഗീയത വര്‍ധിക്കുന്നു-പ്രധാനമന്ത്രി

Posted: 08 Sep 2012 12:56 AM PDT

Image: 

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വര്‍ഗീയത വര്‍ധിച്ചുവരുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.യു.പി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് വര്‍ഗീത പ്രശ്നങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.രാജ്യ വിരുദ്ധ ശക്തികളും തീവ്രവാദികളും ഇന്‍്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു. നക്സല്‍ സാന്നിധ്യവും അധിനിവേശ കശ്മീരില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും വര്‍ധിച്ചു.

read more

ജില്ലയില്‍ ദുരന്തനിവാരണ കേന്ദ്രം തുടങ്ങി

Posted: 08 Sep 2012 12:17 AM PDT

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ ദുരന്ത നിവാരണ കേന്ദ്രം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ വൈദ്യുതി-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

read more

കടല്‍ക്ഷോഭം: 50 ലക്ഷത്തിന്‍െറ പുനരധിവാസ പാക്കേജ്

Posted: 08 Sep 2012 12:13 AM PDT

മലപ്പുറം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. 2012 ജൂണ്‍, ജൂലൈ മാസങ്ങളില്‍ തകര്‍ന്ന പത്ത് വീടുകളും സെപ്റ്റംബറില്‍ തകര്‍ന്ന ആറ് വീടുകളും പുനര്‍നിര്‍മിക്കും.

read more

ആദിവാസി പീഡനം ചെറുക്കും -ബി.എസ്.പി

Posted: 08 Sep 2012 12:02 AM PDT

കല്‍പറ്റ: ആദിവാസികള്‍ക്കും ദലിതര്‍ക്കുമെതിരായ പീഡനങ്ങള്‍ പിന്നാക്ക മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരെ അണിനിരത്തി ചെറുക്കുമെന്ന് ബി.എസ്.പി ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ആദിവാസി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക പീഡന കേസുകള്‍ വര്‍ധിച്ചുവരുകയാണ്. അമ്പലവയല്‍ ഈച്ചമാനിക്കുന്ന് കോളനിയിലെ ബാലികമാരെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ സെപ്റ്റംബര്‍ 13ന് ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് ചീഫ് എന്നിവരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.

read more

മഞ്ഞപ്പിത്ത മരണം വീണ്ടും: ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ആശങ്കയില്‍

Posted: 07 Sep 2012 11:58 PM PDT

ഫറോക്ക്: മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ദിവസം ഒരു ഉത്തരേന്ത്യന്‍ തൊഴിലാളി മരിച്ചതോടെ മേഖലയില്‍ ആശങ്ക. വെള്ളിയാഴ്ച ചെറുവണ്ണൂരിലെ വി.കെ.സി. ഇലാറ്റ്യൂള്‍സ് ചെരുപ്പു ഫാക്ടറിയില്‍ ജോലിചെയ്യുന്ന ബിഹാര്‍ സ്വദേശി രാജു സോറന്‍ (22) ആണ് മരിച്ചത്. ബുധനാഴ്ച ഉത്തര്‍പ്രദേശ് സ്വദേശിയും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

read more

ഒഡിഷ അക്രമം: കോണ്‍ഗ്രസ് നേതാവ് ജഗതീഷ് ടൈറ്റ്‌ലര്‍ അറസ്റ്റില്‍

Posted: 07 Sep 2012 11:40 PM PDT

Image: 

ഭുവനേശ്വര്‍ (ഒഡിഷ): കല്‍ക്കരി അഴിമതിയില്‍ ആരോപണ വിധേയനായ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായക് രാജി വെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍െറ ചുമതലയുള്ള കോണ്‍ഗ്രസ് നേതാണ് ജഗതീഷ് ടൈറ്റ്ലറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ സംഭവത്തില്‍ മറ്റ് ആറുപേരെയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

read more

ഈജിപ്തിന് കൂടുതല്‍ സാമ്പത്തിക പിന്തുണയുമായി ഖത്തര്‍

Posted: 07 Sep 2012 11:09 PM PDT

Image: 

ദോഹ: ഒന്നരവര്‍ഷം നീണ്ട രാഷ്ടീയ പ്രതിസന്ധിയില്‍ ദുര്‍ബലമായ ഈജിപ്തിന്‍െറ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കൂടുതല്‍ സാമ്പത്തിക സഹായ വാഗ്ദാനങ്ങളുമായി ഖത്തര്‍ രംഗത്ത്. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈജിപ്തില്‍ 1800 കോടി ഡോളറിന്‍െറ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞദിവസം ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുമായുള്ള കൂടിക്കാഴ്ചയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി അറിയിച്ചു.

read more

മുഹമ്മദ് മുര്‍സി യു.എ.ഇ സന്ദര്‍ശിക്കും

Posted: 07 Sep 2012 11:07 PM PDT

Image: 

അബൂദബി: ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി യു.എ.ഇ സന്ദര്‍ശിക്കും. ഇതിനുവേണ്ടി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നല്‍കിയ ക്ഷണക്കത്ത് അദ്ദേഹം സ്വീകരിച്ചു. ഏറെ വൈകാതെ സന്ദര്‍ശനം നടക്കുമെന്നാണ് സൂചന. ജി.സി.സിയിലെ പ്രമുഖ രാജ്യമായ യു.എ.ഇ സന്ദര്‍ശിക്കുന്നതിലൂടെ വിപ്ളവാനന്തര ഈജിപ്തിലെ പുതിയ ഭരണ സംവിധാനത്തിന് പിന്തുണയും സഹായവും ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

read more

കുടുംബബന്ധങ്ങളുടെ സംരക്ഷണം സാമ്രാജ്യത്വവിരുദ്ധ പോരാട്ടം: ടി. ആരിഫലി

Posted: 07 Sep 2012 10:45 PM PDT

Image: 

ബര്‍ക: കുടുംബബന്ധങ്ങള്‍ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമാര്‍ഗങ്ങളിലൊന്നാണെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി ചൂണ്ടിക്കാട്ടി.

read more

നമ്പി നാരായണന്റേത്‌ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടം

Posted: 07 Sep 2012 10:44 PM PDT

Image: 

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍െറ പേരില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന നമ്പി നാരായണന്‍ നീതി തേടി നടത്തിയത് ഒന്നര പതിറ്റണ്ടിലേറെ നീണ്ട പോരാട്ടം. ദേശീയ മനുഷ്യാവകാശ കമീഷന്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിട്ടും അത് ലഭിക്കാന്‍ വീണ്ടും അദ്ദേഹത്തിന് പോരാട്ടം തുടരേണ്ടി വന്നു. കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇനിയും നിയമനടപടി തുടരാനാണ് നമ്പി നാരായണന്‍െറ തീരുമാനം. ഇനിയുള്ള കേസുകളിലും പോരാട്ടം തുടരും. വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട് -അദ്ദേഹം പ്രതികരിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP