സ്വാഗതം
WELCOME

News Update..

Thursday, September 13, 2012

കൂടങ്കുളം: സമരക്കാര്‍ കടലില്‍ ഇറങ്ങി Madhyamam News Feeds

കൂടങ്കുളം: സമരക്കാര്‍ കടലില്‍ ഇറങ്ങി Madhyamam News Feeds

Link to

കൂടങ്കുളം: സമരക്കാര്‍ കടലില്‍ ഇറങ്ങി

Posted: 13 Sep 2012 12:38 AM PDT

Image: 

കൂടങ്കുളം: കൂടങ്കുളം ആണവ നിലയത്തിനെതിരായ പ്രതിഷേധം കടലിലേക്കും വ്യാപിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് വിലക്ക് അവഗണിച്ച് സമരക്കാര്‍ കടലിലിറങ്ങി ജലസത്യാഗ്രഹം തുടങ്ങിയത്. റിയാക്ടറുകളില്‍ യുറാനിയം ഇന്ധനം നിറക്കുന്നത് നിര്‍ത്തിവെക്കണമെന്നാാണ് സമരക്കാരുടെ ആവശ്യം. ഇന്ന് മുതല്‍ ഇന്ധനം നിറക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.

സമരക്കാര്‍ കടലില്‍ കരിങ്കൊടി ഉയര്‍ത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, മുന്‍കരുതലെന്നോണം തീരദേശ സേന കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

read more

കടുവാസങ്കേത പ്രഖ്യാപനം: വയനാടിനും ആശങ്കയേറുന്നു

Posted: 13 Sep 2012 12:17 AM PDT

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി കേന്ദ്രം കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും ജില്ലയിലെ മൂന്ന് താലൂക്കുകളും അതീവ പരിസ്ഥിതി പ്രാധാന്യ മേഖലയായി പ്രഖ്യാപിക്കാനുള്ള ശിപാര്‍ശകളും വയനാട്ടുകാരുടെ ഉറക്കംകെടുത്തുന്നു.
വയനാടിനോട് ചേര്‍ന്നുകിടക്കുന്ന തമിഴ്നാട്ടിലെ മുതുമല വന്യജീവി കേന്ദ്രം കടുവാസങ്കേതമായി പ്രഖ്യാപിക്കുകയും സങ്കേതത്തിന്‍െറ വ്യാപ്തി 321 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 688.59 ചതുരശ്ര കി.മീറ്ററായി ഉയര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്നര ലക്ഷത്തോളം ജനങ്ങള്‍ കുടിയിറക്കുഭീഷണിയിലാണ്.

read more

നായനാര്‍ ഫുട്ബാള്‍ സംഘാടനം: കെ.ഡി.എഫ്.എയില്‍ രാജിവിവാദം

Posted: 13 Sep 2012 12:10 AM PDT

കോഴിക്കോട്: സി.പി.എം അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട്ട് നടന്ന നായനാര്‍ കപ്പ് ഫുട്ബാളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനില്‍ രാജി വിവാദം. കെ.ഡി.എഫ്.എ സെക്രട്ടറിയും നായനാര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് കമ്മിറ്റിയുടെ സെക്രട്ടറിയുമായ എം.ഇ. ബാലഗോപാല കുറുപ്പ് രാജിക്കത്ത് നല്‍കിയതാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്. കെ.ഡി.എഫ്. എ പ്രസിഡന്‍റ് എ. പ്രദീപ് കുമാറിന്‍െറ അഭാവത്തില്‍ ഞായറാഴ്ച ചേര്‍ന്ന കെ.ഡി.എഫ്.എ എക്സി.

read more

മൂന്നു ദ്വീപുകളുടെ ഉടമസ്ഥത: വിട്ടുവീഴ്ചയില്ലെന്ന് യു.എ.ഇ

Posted: 12 Sep 2012 11:38 PM PDT

Image: 

ദുബൈ: യു.എ.ഇയുടെ ഭാഗമായ മൂന്നു ദ്വീപുകള്‍ കൈയടക്കിവെച്ച ഇറാന്‍െറ നടപടി അംഗീകരിക്കില്ലെന്നും ദ്വീപുകളുടെ ഉടമസ്ഥത സംബന്ധിച്ച കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനാണ് രാജ്യത്തിന്‍െറ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇറാന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

read more

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 71 ഒഴിവുകള്‍

Posted: 12 Sep 2012 11:01 PM PDT

Image: 

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍)പാനിപ്പത്ത് റിഫൈനറിയിലേക്ക് ജൂനിയര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ്-IV തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 71 ഒഴിവുകളുണ്ട്. ശമ്പള സ്‌കെയില്‍ 11,900-32,000 രൂപ. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍മാരെ ഈ ഒഴിവുകളിലേക്ക് പരിഗണിക്കില്ല. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് അപേക്ഷ അയച്ചാല്‍ പരിഗണിക്കില്ല.

read more

അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ എസ്.എം കൃഷ്ണമയുമായ ചര്‍ച്ച നടത്തി

Posted: 12 Sep 2012 10:58 PM PDT

Image: 

ദോഹ: ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഖത്തര്‍ അഡ്മിനിസ്ട്രേറ്റീവ് ആന്‍റ് ട്രാന്‍സ്പെരന്‍സ് അതോറിറ്റി ചെയര്‍മാനും നവംബറില്‍ ദോഹയില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്‍െറ സുപ്രീം സമിതി പ്രസിഡന്‍റുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തതി.

read more

താമരശ്ശേരിക്കടുത്ത് ബോംബ് സ്ഫോടനം

Posted: 12 Sep 2012 10:48 PM PDT

Image: 

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി പഞ്ചായത്തിലെ പയോണയില്‍ ബോംബ് സ്ഫോടനം. വ്യാഴാഴ്ച കാലത്ത് ഏഴരയോടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണാടിപ്പൊയില്‍ സക്കീര്‍ എന്നയാളുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. സക്കീര്‍ ഒമാനില്‍ ജോലിചെയ്യുകയാണ്. ആറ് ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ തേപ്പുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികളായ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വസന്തത്തിന്‍െറ വരവറിയിച്ച് മുസന്തത്ത് കടല്‍ അരയന്നങ്ങള്‍

Posted: 12 Sep 2012 10:39 PM PDT

Image: 

മസ്കത്ത്: വേനല്‍ ചൂടിന് കടുപ്പം കുറയുകയും തണുപ്പിന്‍െറ വരവറിയിക്കാനുള്ള സന്നാഹങ്ങള്‍ പ്രകൃതിയില്‍ ഒരുങ്ങുകയും ചെയതതോട പ്രാദേശിക ഭാഷയില്‍ അലോ എന്നറിയപ്പെടുന്ന കടല്‍ അരയന്നങ്ങള്‍ മുസന്തം മേഖലയില്‍ കുടുകുട്ടാനും മുട്ടയിടാനുമെത്തി. അറേബ്യല്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ദേശാടന കിളികളായ ഇവ വന്‍ കൂട്ടമായാണ് മുസന്തം തീരത്തെത്തിയത്. എല്ലാ വര്‍ഷവും വേനല്‍ വിടവാങ്ങാനൊരുങ്ങുമ്പോഴാണ് കടല്‍ അരയന്നങ്ങള്‍ എത്തുന്നത്.

read more

യു.എസ് നാവിക കപ്പലുകള്‍ ലിബിയയിലേക്ക് തിരിച്ചു

Posted: 12 Sep 2012 10:32 PM PDT

Image: 
Subtitle: 
ലിബിയയിലെ യു.എസ് സ്ഥാനപതി കൊല്ലപ്പെട്ടു,

ബെന്‍ഗാസി (ലിബിയ): ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടു. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന സിനിമക്കെതിരെ ചൊവ്വാഴ്ച രാത്രി ആയുധങ്ങളേന്തി പ്രകടനമായെത്തിയവരാണ് അമേരിക്കന്‍ എംബസി ആക്രമിച്ചത്. മൂന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടിട്ടുണ്ട്.

read more

കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു

Posted: 12 Sep 2012 10:24 PM PDT

Image: 

കൊച്ചി: ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് തറക്കല്ലിട്ടു. വ്യാഴാഴ്ച രാവിലെ 10 ന് മറൈന്‍ഡ്രൈവില്‍ നടന്ന ചടങ്ങിലാണ് തറക്കല്ലിട്ടത്.

ലോകത്തെ ഏറ്റവും മികച്ച നഗരമായി കൊച്ചിക്ക് ഉയരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിന്റെവികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്നും രാജ്യത്തെ 19 നഗരങ്ങളില്‍ മെട്രോ റയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP