സ്വാഗതം
WELCOME

News Update..

Tuesday, July 31, 2012

ചിദംബരം ധനമന്ത്രി ആയേക്കും; ആഭ്യന്തരം ഷിന്‍ഡെക്ക് Madhyamam News Feeds

ചിദംബരം ധനമന്ത്രി ആയേക്കും; ആഭ്യന്തരം ഷിന്‍ഡെക്ക് Madhyamam News Feeds

Link to

ചിദംബരം ധനമന്ത്രി ആയേക്കും; ആഭ്യന്തരം ഷിന്‍ഡെക്ക്

Posted: 31 Jul 2012 12:01 AM PDT

Image: 

ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി ചിദംബരത്തെ ധനവകുപ്പിന്‍െറ ചുമതലയിലേക്ക് മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഴിച്ചുപണിക്കൊരുങ്ങുന്നു. ഈ ആഴ്ചയോടെ തന്നെ മന്ത്രിതല മാറ്റം പ്രതീക്ഷിക്കുന്നു. നിലവില്‍ ഊര്‍ജ വകുപ്പ് കയ്യാളുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ ആയേക്കും പകരം ആഭ്യന്തര മന്ത്രി.

read more

നഗരമാലിന്യം സേലത്തേക്ക് ‘വണ്ടികയറുന്നു’

Posted: 30 Jul 2012 11:42 PM PDT

തൃശൂര്‍: സാസ്കാരിക നഗരത്തിലെ മാലിന്യം സേലത്തേക്ക് ‘വണ്ടികയറുന്നു’. തൃശൂരിലെ മാലിന്യം മുഴുവന്‍ സേലം കോര്‍പറേഷന്‍െറ വളം ഉല്‍പാദനകേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ആഴ്ചയില്‍ 400 ടണ്‍ മാലിന്യമാണ് സേലത്തേക്ക്് കൊണ്ടുപോവുക. ജനുവരി 22ന് ലാലൂര്‍ മാലിന്യമലയില്‍ തീപടര്‍ന്നതിനെത്തുടര്‍ന്നാണ് നഗരത്തില്‍ മാലിന്യനീക്കം നിലച്ചത്. മലിനീകരണ വിരുദ്ധസമരസമിതിയും ലാലൂരിലേക്ക് മാലിന്യം തള്ളാന്‍ അനുവദിച്ചിരുന്നില്ല.

read more

ആര്‍.ബി.ഐ വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

Posted: 30 Jul 2012 11:30 PM PDT

Image: 

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ നയമാണ് പുറത്തുവന്നിരിക്കുന്നത്. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ,റിവേഴ്സ റിപ്പോ നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപോ നിരക്ക് എട്ട് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം 4.75 ശതമാനത്തിലും തുടരും.ഉയരുന്ന പണപ്പെരുപ്പവും മഴ ചതിച്ച സാഹചര്യത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് പലിശ നിരക്ക് ഇളവു ചെയ്യുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍മാറിയത്.

read more

കടുക്കാംകുന്നം സംഘര്‍ഷം: 16 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ്

Posted: 30 Jul 2012 11:09 PM PDT

പാലക്കാട്: മലമ്പുഴ കടുക്കാംകുന്നം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 16 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഘര്‍ഷം നിലനില്‍ക്കുന്ന മലമ്പുഴ ഐ.ടി.ഐയിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ ബാഗിനുള്ളില്‍ വിദേശകഠാരയുമായി തിങ്കളാഴ്ച പൊലീസിന്‍െറ പിടിയിലായി.
കടുക്കാംകുന്നം സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന്‍, അംഗങ്ങളായ പ്രകാശന്‍, സഞ്ജു എന്നിവര്‍ക്ക് നേരെയാണ് ഞായറാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്.

read more

സെഡിയ കമ്പ്യൂട്ടര്‍ വാങ്ങി

Posted: 30 Jul 2012 10:50 PM PDT

Image: 

ചില കാറുകമ്പനികള്‍ പുതിയ മോഡലിറക്കിക്കഴിഞ്ഞാല്‍ മുട്ടയിട്ട കോഴിയുടെ സ്വഭാവമാണ്. പറ്റുന്നത്ര ബഹളം വച്ച് ആളെ കൂട്ടും. പക്ഷേ മിറ്റ്സുബിഷിക്ക് ഈ സ്വഭാവമില്ല. ലാന്‍സര്‍ എന്ന പാവങ്ങളുടെ ബെന്‍സിന് സെഡിയ എന്ന വിളിപ്പേര് വീണപ്പോഴും വലിയ ബഹളമൊന്നും കേട്ടില്ല. ഇപ്പോള്‍ സെഡിയയുടെ പുതിയ വേര്‍ഷന്‍ സെലക്ട് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുകയാണ് അവര്‍. ടാബ്ലറ്റ് പിസിയും കാമറയുമൊക്കെയായി ഊരുചുറ്റുന്ന പുതിയ തലമുറയിലെ ചില പയ്യന്‍മാരുടെ സ്വഭാവം കിട്ടിയെന്നതാണ് പ്രധാന സവിശേഷത.

read more

എസ്.ബി.ടിയില്‍ 2500 ഒഴിവുകള്‍

Posted: 30 Jul 2012 10:16 PM PDT

Image: 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ & ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവിടങ്ങളില്‍ ക്ളര്‍ക്കുമാരുടെ അപേക്ഷ ക്ഷണിച്ചു. മൊത്തം 7740 ഒഴിവുകളാണുള്ളത്.

read more

അപകടമരണം: മേല്‍മുറിയില്‍ പ്രതിഷേധവും സംഘര്‍ഷവും

Posted: 30 Jul 2012 10:01 PM PDT

Image: 

മലപ്പുറം: അമിതവേഗതയിലെത്തിയ ലോറി ബൈക്കിലിടിച്ച് പിതാവും മകനും മരിച്ചതിനെത്തുടര്‍ന്ന് മേല്‍മുറിക്ക് സമീപം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. രോഷാകുലരായി ലോറിക്ക് തീയിട്ട നാട്ടുകാര്‍ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും സ്ഥലത്തേക്ക് കടത്തിവിട്ടില്ല. തിങ്കളാഴ്ച മേല്‍മുറിക്ക് സമീപമുണ്ടായ അപകടത്തില്‍ പറാഞ്ചേരി മുഹമ്മദ് ഷരീഫ്, മകന്‍ മുഹമ്മദ് റാസല്‍ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഷരീഫിന്‍െറ ഭാര്യ ത്വാഹിറ തസ്നീം ചികിത്സയിലാണ്.

read more

വൈദ്യുതി ചാര്‍ജ് വര്‍ധന: പ്രതിഷേധം ഇരമ്പി

Posted: 30 Jul 2012 09:38 PM PDT

കാസര്‍കോട്: വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭ പരിപാടികളില്‍ പ്രതിഷേധം ആളിക്കത്തി.
വൈദ്യുതി നിരക്ക് വര്‍ധന സര്‍ക്കാറിന്‍െറ റമദാന്‍ സമ്മാനമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ.എച്ച്. മുഹമ്മദ് കുറ്റപ്പെടുത്തി. വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് വൈദ്യുതി മന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

read more

കാലിത്തൊഴുത്തായി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ പരിസരം

Posted: 30 Jul 2012 09:25 PM PDT

കണ്ണൂര്‍: റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ പരിസരം കാലിത്തൊഴുത്തായി. ഫീസ് ഈടാക്കി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുകയും യാത്രക്കാര്‍ നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലമാണിത്.

read more

വൈദ്യുതിഭവന് മുന്നില്‍ പ്രക്ഷോഭം

Posted: 30 Jul 2012 09:03 PM PDT

Image: 

കോഴിക്കോട്: വൈദ്യുതിനിരക്ക് വര്‍ധനക്കെതിരെ വെള്ളയില്‍ വൈദ്യുതി ഭവന് മുന്നില്‍ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പത്തിന് മുമ്പുതന്നെ വൈദ്യുതി ഭവനും പരിസരവും പ്രതിഷേധ കേന്ദ്രമായി മാറുകയായിരുന്നു. സംസ്ഥാനതല പ്രതിഷേധത്തിന്‍െറ ഭാഗമായി ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. പത്തു മണിയോടെ വൈദ്യുതി ഭവനകത്ത് ഇരച്ചുകയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചീഫ് എന്‍ജിനീയറുടെ ഓഫിസ് ഉപരോധം തുടങ്ങി. ഇതിനിടെ പ്രധാന കവാടമടച്ച് പ്രവര്‍ത്തകര്‍ ധര്‍ണ ആരംഭിച്ചിരുന്നു.

read more

Monday, July 30, 2012

എത്ര ദയാലുവാണ് ഈ ജൂറി! Madhyamam News Feeds

എത്ര ദയാലുവാണ് ഈ ജൂറി! Madhyamam News Feeds

Link to

എത്ര ദയാലുവാണ് ഈ ജൂറി!

Posted: 30 Jul 2012 01:07 AM PDT

Image: 

സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ഇക്കുറി ഒരു സഹതാപ തരംഗത്തിന്‍െറ ദയനീയത കണ്ടെടുക്കാം. പ്രകടനങ്ങള്‍ക്കപ്പുറം ചില വ്യക്തികളുടെ ഭൂതകാലംകൂടി കണക്കിലെടുത്ത്, പ്രായശ്ചിത്തംചെയ്യലിന് നിയോഗിക്കപ്പെട്ടപോലെയായി ചില തെരഞ്ഞെടുപ്പുകള്‍. ദിലീപിന് മികച്ച നടന്‍, ജഗതിക്ക് ഹാസ്യനടന്‍, ശ്രീകുമാരന്‍ തമ്പിക്ക് ഗാനരചന എന്നിവ പരിഗണിച്ചതിന്‍െറ മന$ശാസ്ത്രം അത് വ്യക്തമാക്കിത്തരുന്നുണ്ട്.

read more

തക്കാളി: അഴകിനും ആരോഗ്യത്തിനും

Posted: 30 Jul 2012 12:35 AM PDT

Image: 

അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി. തക്കാളിയുടെ ചില ഗുണമേന്മകള്‍ ഇതാ.
നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.

read more

വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം ശക്തം

Posted: 30 Jul 2012 12:24 AM PDT

ചേര്‍ത്തല: വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം.എല്‍ റെഡ്ഫ്ളാഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ.വി. ഉദയഭാനു, ഏരിയാ സെക്രട്ടറി എം.എല്‍. ശശിധരന്‍, പി.എന്‍. ബാബു, വി.എന്‍. ഷണ്‍മുഖന്‍, സലിം ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

read more

ട്രോളിങ് നിരോധം നീങ്ങുന്നു; പ്രതീക്ഷയോടെ തൊഴിലാളികള്‍

Posted: 30 Jul 2012 12:17 AM PDT

മട്ടാഞ്ചേരി: ട്രോളിങ് നിരോധം നീങ്ങാന്‍ ഇനി ഒരുനാള്‍ കൂടി ബാക്കി. ബോട്ടുകളുടെയും വലകളുടെയും അവസാന അറ്റകുറ്റപ്പണികളിലാണ് തൊഴിലാളികള്‍.

read more

നിരോധം പാളി; പാന്‍മസാലകള്‍ സുലഭം

Posted: 30 Jul 2012 12:03 AM PDT

തൃശൂര്‍: സംസ്ഥാനത്ത് പാന്‍മസാലകള്‍ നിരോധിച്ചെങ്കിലും ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സുലഭം.പരസ്യമായി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും കച്ചവടം രഹസ്യമായിട്ടാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് ഹാന്‍സ്, ശംഭു, ചൈനഖൈനി, ഗണേശ് തുടങ്ങി ആവശ്യക്കാരുടെ അഭിരുചിക്ക് അനുസരിച്ച പാന്‍മസാലകള്‍ ജില്ലയില്‍ എത്തുന്നത്. ശക്തന്‍ ബസ് സ്റ്റാന്‍ഡിലാണ് ജില്ലയിലെ നിരോധിത പാന്‍മസാലകള്‍ എത്തുന്നത്.പുലര്‍ച്ചെയും അര്‍ധരാത്രിയുമാണ് ഇവ എത്തുന്നത്.

read more

സി.പി.എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; എസ്.ഐക്ക് പരിക്ക്

Posted: 29 Jul 2012 11:44 PM PDT

പയ്യന്നൂര്‍: പൊലീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് സി.പി.എം പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാധവന് പരിക്കേറ്റു. മാധവനെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read more

തൊഴിലുറപ്പില്‍ ജില്ലക്ക് റെക്കോഡ്

Posted: 29 Jul 2012 11:36 PM PDT

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി ജില്ല റെക്കോഡ് നേട്ടം കൈവരിച്ചതായി കലക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ലഭ്യമായ 22.83 കോടി രൂപയില്‍ ജൂലൈ 27 വരെയുളള കണക്കനുസരിച്ച് 19.14 കോടി ചെലവഴിച്ചു. ഇതുവരെ 1,01,194 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതായി കണക്കുകള്‍ അവതരിപ്പിച്ച പദ്ധതി അസി.പ്രോജക്ട് ഓഫിസര്‍ പി.

read more

താഴെക്കോട് ആദിവാസി കോളനികളുടെ വികസനത്തിന് പാക്കേജ് തയാറാക്കും -മന്ത്രി അലി

Posted: 29 Jul 2012 11:27 PM PDT

Image: 

മലപ്പുറം: താഴെക്കോട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി, വീട്, റോഡ് എന്നിവക്കായി പ്രത്യേക പാക്കേജ് തയാറാക്കുമെന്നും ഇതിന് മുന്നോടിയായി പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി കോളനി സന്ദര്‍ശിക്കുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി ഉറപ്പ് നല്‍കി. ‘താഴെക്കോട് ആദിവാസി കോളനികള്‍ ഉണര്‍വിലേക്ക്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

read more

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

Posted: 29 Jul 2012 11:02 PM PDT

മാനന്തവാടി: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഈ വീടിന്‍െറ തൊട്ടടുത്ത വീട്ടില്‍നിന്ന് ഒന്നര ലക്ഷം രൂപ മോഷണം പോവുകയും ചെയ്തു.

read more

അനാഥാലയ ഗ്രാന്‍റ് കാലതാമസമില്ലാതെ നല്‍കും -മന്ത്രി മുനീര്‍

Posted: 29 Jul 2012 10:38 PM PDT

കോഴിക്കോട്: അനാഥാലയങ്ങള്‍ക്കുള്ള ഗ്രാന്‍റ് കാലതാമസം കൂടാതെയും കുടിശ്ശിക തീര്‍ത്തും നല്‍കാനുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി എം.കെ. മുനീര്‍. സംസ്ഥാന ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

read more

Sunday, July 29, 2012

തലസ്ഥാനത്ത് 18 സ്വകാര്യ ലാബുകള്‍ പൂട്ടി Madhyamam News Feeds

തലസ്ഥാനത്ത് 18 സ്വകാര്യ ലാബുകള്‍ പൂട്ടി Madhyamam News Feeds

Link to

തലസ്ഥാനത്ത് 18 സ്വകാര്യ ലാബുകള്‍ പൂട്ടി

Posted: 29 Jul 2012 12:16 AM PDT

തിരുവനന്തപുരം: ലൈസന്‍സില്ല, യോഗ്യതയുള്ള ജീവനക്കാരില്ല, അടിസ്ഥാന സൗകര്യമില്ല, ഉപയോഗിക്കുന്നമരുന്നുകള്‍ പലതും പഴകിയത്, പരിശോധനാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നില്ല...തലസ്ഥാന ജില്ലയിലെ സ്വകാര്യ ലാബുകളുടെ സ്ഥിതി കണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി.

read more

ചരക്ക് ലോറി മറിഞ്ഞ് ദേശീയപാതയില്‍ 10 മണിക്കൂര്‍ ഗതാഗതതടസ്സം

Posted: 28 Jul 2012 11:58 PM PDT

പുനലൂര്‍: തടി ലോറി സംസ്ഥാന അതിര്‍ത്തിയില്‍ മറിഞ്ഞ് ദേശീയപാത 744 ലെ ഗതാഗതം പത്ത് മണിക്കൂറോളം തടസ്സപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രാത്രി എത്തിയ യാത്രക്കാരടക്കം വലഞ്ഞു.

read more

സംസ്ഥാനത്ത് ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട്

Posted: 28 Jul 2012 11:51 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭക്കെതിരെ രൂക്ഷവിമര്‍ശവുമായി വി.എം സുധീരന്‍ രംഗത്ത്. മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ടെന്നും എന്താണ് നടക്കുന്നതെന്ന് പലര്‍ക്കും അറിയില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പല മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫുകളുടെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി മാത്രം കഠിനാധ്വാധി ആയാല്‍ ഭരണം നന്നാവില്ല. അതിന് എല്ലാവരും ശ്രമിക്കണം. മന്ത്രിസഭയില്‍ മിടുക്കന്മാരുണ്ടെങ്കിലും ഒന്നിനും കൊള്ളാത്തവരുമുണ്ട്. അവരോടുള്ള ആദരവിന്റെ കുറവുകൊണ്ടല്ല ഇങ്ങനെ പറയുന്നത്.

read more

ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപിപ്പിക്കണം -വികസന സമിതി

Posted: 28 Jul 2012 11:49 PM PDT

ഇടുക്കി: ജില്ലയില്‍ നടത്തുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന റിസോര്‍ട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കലക്ടറേറ്റില്‍ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

read more

വള്ളസദ്യക്ക് ഒരുക്കം പൂര്‍ത്തിയാകുന്നു

Posted: 28 Jul 2012 11:44 PM PDT

കോഴഞ്ചേരി : ആറന്മുള വള്ളസദ്യ തിങ്കളാഴ്ച ആരംഭിക്കും. ഞായറാഴ്ച രാവിലെ 11ന് അടുപ്പില്‍ തീ കൊളുത്തുന്നതോടെ പാചകപ്പുര സജീവമാകും. വള്ളസദ്യക്ക് ഒരുക്കം പൂര്‍ത്തിയായതായി പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവന്‍, സെക്രട്ടറി രതീഷ് ആര്‍. മോഹന്‍ എന്നിവര്‍ അറിയിച്ചു.

read more

പെരുന്നയില്‍ ആറ് വീടുകളില്‍ മോഷണം; സ്വര്‍ണം കവര്‍ന്നു

Posted: 28 Jul 2012 11:31 PM PDT

ചങ്ങനാശേരി: പെരുന്ന കിഴക്ക് ഭാഗത്ത് ആറ് വീടുകളില്‍നിന്ന് മോഷണസംഘം മൂന്നര പവന്‍ കവര്‍ന്നു. മന്നം റോഡ് മുതല്‍ ഉറവ ഭാഗംവരെ വെള്ളിയാഴ്ച രാത്രിയായിരുന്നു കവര്‍ച്ച.
രണ്ട് വീടുകളില്‍നിന്ന് ഉറങ്ങിക്കിടന്ന സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചു. ഉറവ ഭാഗത്ത് പുതുപ്പറമ്പില്‍ ശിഹാബിന്‍െറ വീടിന്‍െറ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന് ഭാര്യ മനീഷയുടെ കഴുത്തില്‍കിടന്ന രണ്ടരപവന്‍ മാലയാണ് പൊട്ടിച്ചെടുത്തത്.

read more

ഹസാരെ ഉപവാസം ആരംഭിച്ചു

Posted: 28 Jul 2012 11:24 PM PDT

Image: 

ന്യൂദല്‍ഹി: ഡോക്ടര്‍മാരുടെയും ടീം അംഗങ്ങളുടെയും അഭ്യര്‍ത്ഥന അവഗണിച്ച് അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ജന്തര്‍ മന്തിറില്‍ ആരംഭിച്ചു. ഹസാരെ ടീമിലെ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നിവര്‍ ബുധനാഴ്ച മുതല്‍ ഇവിടെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. ഇവര്‍ക്കൊപ്പമാണ് ഇന്ന് രാവിലെ ഹസാരെയും ചേര്‍ന്നത്. അഴിമതിക്കാരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹസാരെ ടീം വീണ്ടും നിരാഹാരം ആരംഭിച്ചത്.

read more

തോട് നികത്തിയത് മൂലം വെള്ളക്കെട്ട്; കര്‍ഷക അവാര്‍ഡ് ജേതാവിന്‍െറ കുടുംബമടക്കം 10 ഓളം വീട്ടുകാര്‍ ദുരിതത്തില്‍

Posted: 28 Jul 2012 11:04 PM PDT

വാടാനപ്പള്ളി: സ്വകാര്യവ്യക്തി തോട് നികത്തിയതോടെ വെള്ളക്കെട്ടിനെത്തുടര്‍ന്ന് കൃഷി നശിച്ച് കര്‍ഷക അവാര്‍ഡ് ജേതാവിന്‍െറ കുടുംബമടക്കം 10 ഓളം വീട്ടുകാര്‍ ദുരിതത്തില്‍. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് പുത്തൂരാന്‍ തോമസ്, കാക്കനാട്ട് ഷര്‍ഷന്‍, കുണ്ടലിയൂര്‍ ശ്രീജിത്ത്, പി.ജെ. ജയിംസ് എന്നിവരുടെ കൃഷിയിടത്തിലാണ് കൃഷിനാശം ഏറെ ഉണ്ടായത്.

read more

ഭക്ഷണത്തില്‍ പാറ്റ; ഹോട്ടലിന് നോട്ടീസ്

Posted: 28 Jul 2012 10:59 PM PDT

കളമശേരി: ഹോട്ടല്‍ ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടതായി പരാതി. കളമശേരി പുത്തലത്ത് വീട്ടില്‍ രാജേഷിന്‍െറ പരാതി യില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി നോട്ടീസ് നല്‍കി. നോര്‍ത്ത് കളമശേരി-ഏലൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘അഭിരാമി’ ഹോട്ടലിലെ ഭക്ഷണത്തിലാണ് പാറ്റയുടെ അവശിഷ്ടം കണ്ടത്.

read more

ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

Posted: 28 Jul 2012 10:52 PM PDT

ചേര്‍ത്തല: നഗരസഭാ ഹെല്‍ത്ത് സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ബാര്‍ ഹോട്ടല്‍, കള്ളുഷാപ്പുകള്‍, ബേക്കറി, ഹോട്ടലുകള്‍ എന്നിങ്ങനെ 13 സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

read more

Saturday, July 28, 2012

മണല്‍വള്ളങ്ങള്‍ പൊലീസ് കായലില്‍ മുക്കി: തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നീന്തി Madhyamam News Feeds

മണല്‍വള്ളങ്ങള്‍ പൊലീസ് കായലില്‍ മുക്കി: തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നീന്തി Madhyamam News Feeds

Link to

മണല്‍വള്ളങ്ങള്‍ പൊലീസ് കായലില്‍ മുക്കി: തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നീന്തി

Posted: 28 Jul 2012 12:22 AM PDT

പരവൂര്‍: നഗരസഭയുടെ അംഗീകാരമുള്ള കടവില്‍നിന്ന് മണല്‍വാരുന്ന തൊഴിലാളികളുടെ വള്ളങ്ങള്‍ കായലില്‍ മുക്കിത്താഴ്ത്തി. പരവൂരിലെ അംഗീകൃത കടവായ കുറുമണ്ടല്‍ പെരുമ്പുഴ ആലുവിള കടവില്‍നിന്ന് മണല്‍വാരാന്‍ പോയവരുടെ 15 വള്ളങ്ങളാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ ബോട്ടിലെത്തിയ ഇരവിപുരം പൊലീസ് പരവൂര്‍ കായലില്‍ മുക്കിയത്. വള്ളങ്ങള്‍ മുക്കാന്‍ ആദ്യം പൊലീസ് ആവശ്യപ്പെട്ടു. താഴ്ത്തിയില്ലെങ്കില്‍ വള്ളങ്ങള്‍ വെട്ടിക്കീറുമെന്ന് ഭീഷണിപ്പെടു ത്തിയതോടെ തൊഴിലാളികള്‍ വള്ളങ്ങള്‍ താഴ്ത്തിയശേഷം നീന്തി കരക്കെത്തുകയായിരുന്നു.

read more

സര്‍ക്കാര്‍ വക സൗജന്യ യൂനിഫോം: വ്യാപാരികള്‍ക്ക് ഇനിയും തുക ലഭിച്ചില്ല

Posted: 28 Jul 2012 12:10 AM PDT

പീരുമേട്: പ്രതിസന്ധിയിലായ തോട്ടങ്ങളിലെ തൊഴിലാളികളുടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് പ്ളാന്‍േറഷന്‍ റിലീഫ് കമ്മിറ്റി വഴി സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവയുടെ തുക രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികള്‍.
13ല്‍പരം വ്യാപാരികള്‍ക്ക് 80 ലക്ഷത്തില്‍പരം രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളില്‍ വിതരണം ചെയ്ത തുണിയുടെ പണത്തിനാണ് വ്യാപാരികള്‍ സര്‍ക്കാറോഫിസുകള്‍ കയറിയിറങ്ങുന്നത്.

read more

ബസുകള്‍ കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Posted: 27 Jul 2012 11:52 PM PDT

അടൂര്‍: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 14 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളെ അടൂര്‍ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അടൂര്‍-പത്തനാപുരം പാതയില്‍ ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ കവലക്കു പടിഞ്ഞാറ് കൊടുംവളവിലാണ് അപകടം. ഒരേദിശയില്‍ സഞ്ചരിച്ച ബസുകളാണ് അപകടത്തില്‍പെട്ടത്. മറികടന്ന് നിര്‍ത്തിയപ്പോള്‍ പിന്നിലെ ബസ് മുന്നിലെ ബസിലിടിക്കുകയായിരുന്നു.

read more

‘തോക്കിന്‍മുനയില്‍ നിര്‍ത്തി അവര്‍ ഞങ്ങളോട് ഗ്രാമം വിടാന്‍ കല്‍പിച്ചു’

Posted: 27 Jul 2012 11:45 PM PDT

Image: 

ഗുവാഹതി: ആയിരത്തോളം മുസ്ലിംകള്‍ അടങ്ങിയ ക്രൊക്രജറിലെ ബടിപാര ഖാനിബ്ബാസ് ഗ്രാമം അന്ന് ഭയന്നുവിറക്കയായിരുന്നു. രാവിലെ മുതല്‍ എല്ലാവരും ഗ്രാമം സംരക്ഷിക്കാനുള്ള പെടാപ്പാടിലായിരുന്നു. ആരും അന്ന് വയലിലേക്ക് പോയില്ല. കുട്ടികളെ കുടിലിനകത്താക്കി വാതിലടച്ചു. മൃഗങ്ങളെ സുരക്ഷിതമാക്കാനുള്ള തിരക്കിലായിരുന്നു സ്ത്രീകള്‍. അക്രമികള്‍ തൊട്ടടുത്തെത്തിയെന്നതിന് ഉറപ്പായി സമീപഗ്രാമത്തില്‍നിന്ന് കുടിലുകള്‍ കത്തിയ പുക ഉയരുന്നു. യുവാക്കള്‍ കത്തികളും വടികളുമായി ഗ്രാമത്തിലേക്കുള്ള വഴികളടച്ച് കാവല്‍ നിന്നു. പക്ഷേ, എന്തു ഫലം.

read more

പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം തടസ്സപ്പെട്ടു

Posted: 27 Jul 2012 11:35 PM PDT

Image: 

അസം: വംശീയ കലാപം നടക്കുന്ന അസം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെും സോണിയാ ഗാന്ധിയുടെയും ശ്രമം മുടങ്ങി. അസമിലേക്ക് പുറപ്പെട്ടെങ്കിലും ഇരുവരും സഞ്ചരിച്ച ഹെലികോപടര്‍ മോശം കാലാവസ്ഥ കാരണം ഇറക്കാനായില്ല. സംഘര്‍ഷ പ്രദേശം സാധാരണ നിലയിലേക്ക് മടങ്ങുന്നതായാണ് സൂചന.

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

Posted: 27 Jul 2012 11:20 PM PDT

കോട്ടയം: നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭാ ആരോഗ്യവിഭാഗം വെള്ളിയാഴ്ച രാവിലെ എട്ട് ഹോട്ടലുകള്‍ പരിശോധിച്ചതില്‍ അഞ്ചിടത്തുനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ബേക്കര്‍ ജങ്ഷനിലെ ജോബ്ജീസ്, ശ്രീആര്യാസ്, തിരുനക്കര ക്ഷേത്രത്തിന് എതിര്‍വശത്തെ ആര്യഭവന്‍, തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തിന് സമീപത്തെ ആനന്ദമന്ദിരം, ഹോട്ടല്‍ സുരേഷ് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

read more

ആനുകൂല്യങ്ങള്‍ താഴത്തേട്ടിലെത്താന്‍ പ്രമോട്ടര്‍മാര്‍ മുന്നിട്ടിറങ്ങണം -കലക്ടര്‍

Posted: 27 Jul 2012 11:07 PM PDT

ആലപ്പുഴ: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ താഴത്തേട്ടിലെത്തിക്കാനും അവകാശങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ബോധവത്കരിക്കാനും എസ്.സി-എസ്.ടി പ്രമോട്ടര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍. പട്ടികജാതി-ഗോത്രവര്‍ഗ കമീഷന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും 2007ലെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമീഷന്‍ നിയമത്തെക്കുറിച്ചും തയാറാക്കിയ കൈപ്പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read more

വൈദ്യുതി നിരക്ക് വര്‍ധന: പ്രതിഷേധം കത്തുന്നു

Posted: 27 Jul 2012 11:01 PM PDT

കൊച്ചി: വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന് എന്‍.സി.പി നേതൃയോഗം ആവശ്യപ്പെട്ടു. എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.സി. ഷണ്‍മുഖദാസ്, ഉഴവൂര്‍ വിജയന്‍, മാമന്‍ ഐപ്പ്, ജിമ്മി ജോര്‍ജ്, വര്‍ക്കല രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

read more

ശക്തന്‍ മാര്‍ക്കറ്റില്‍ വീണ്ടും കയറ്റിറക്ക് സ്തംഭിച്ചു

Posted: 27 Jul 2012 10:50 PM PDT

തൃശൂര്‍: ഭാരം കൂടിയ ചാക്കുകള്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കിയതോടെ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ചയും കയറ്റിറക്ക് സ്തംഭിച്ചു. പുലര്‍ച്ചെ നാലുമുതല്‍ തൊഴിലാളികള്‍ പണിമുടക്കി. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് രാവിലെ പത്തിന് ശേഷമാണ് കയറ്റിറക്കിന് തൊഴിലാളികള്‍ സന്നദ്ധരായത്.

read more

എ.ഐ.വൈ.എഫ് വൈദ്യുതി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം: 16 പേര്‍ക്ക് പരിക്ക്

Posted: 27 Jul 2012 10:38 PM PDT

പാലക്കാട്: വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് നടന്ന എ.ഐ.വൈ.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പാലോട് മണികണ്ഠന്‍, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഷാജഹാന്‍ എന്നിവരുള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. പാലോട് മണികണ്ഠന്‍, ആലത്തൂര്‍ മണ്ഡലം സെക്രട്ടറി അബ്ബാസ്, പാലക്കാട് മണ്ഡലം ഭാരവാഹി ഉമ്മര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read more

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP