സ്വാഗതം
WELCOME

News Update..

Monday, July 16, 2012

ചികിത്സ കിട്ടാതെ ആദിവാസി രോഗി മരിച്ചത് ഗുരുതര വീഴ്ചയെന്ന് മന്ത്രി Madhyamam News Feeds

ചികിത്സ കിട്ടാതെ ആദിവാസി രോഗി മരിച്ചത് ഗുരുതര വീഴ്ചയെന്ന് മന്ത്രി Madhyamam News Feeds

Link to

ചികിത്സ കിട്ടാതെ ആദിവാസി രോഗി മരിച്ചത് ഗുരുതര വീഴ്ചയെന്ന് മന്ത്രി

Posted: 16 Jul 2012 12:41 AM PDT

Image: 

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ചത് ഗുരുതരമായ വീഴ്ചയാണന്ന് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നാല് ഡോക്ടര്‍മാര്‍ക്ക് കത്ത് നല്‍കിയതായും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

read more

കര്‍ക്കടകം പിറന്നിട്ടും വെയിലൊഴിയുന്നില്ല; കര്‍ഷകര്‍ക്ക് ആശങ്ക

Posted: 16 Jul 2012 12:34 AM PDT

മലപ്പുറം: തുള്ളിക്കൊരുകുടം മഴ കോരിച്ചൊരിയേണ്ട കര്‍ക്കടകം പിറന്നിട്ടും വേനലിന്‍െറ പ്രതീതിയോടെ വെയില്‍ കത്തുന്നത് കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു. നെല്ല്, പച്ചക്കറികള്‍, വാഴ തുടങ്ങിയ കൃഷികള്‍ക്ക് വെള്ളം ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ 691 മില്ലി മീറ്റര്‍ മഴ മാത്രമാണ് ജില്ലക്ക് ലഭിച്ചത്. യഥാര്‍ഥത്തില്‍ ഈ കാലയളവില്‍ 984.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതായിരുന്നു.

read more

മനുഷ്യരില്‍ മരുന്നു പരീക്ഷണം പാടില്ല -സുപ്രീം കോടതി

Posted: 16 Jul 2012 12:30 AM PDT

Image: 

ഭോപാലില്‍ പരീക്ഷിച്ചത് വിഷവാതക ദുരന്തത്തിലെ ഇരകളുടെ മേല്‍

read more

മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: അന്വേഷണം തുടങ്ങി

Posted: 16 Jul 2012 12:25 AM PDT

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പറപ്പള്ളിചിറ കമലാസനനാണ് ചികിത്സ ലഭിക്കാതെ ശനിയാഴ്ച മരിച്ചത്. തലകറക്കത്തെ തുടര്‍ന്നാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

read more

പുനരുദ്ധാരണ പ്രതീക്ഷയില്‍ ട്രാവന്‍കൂര്‍ റയോണ്‍സ്

Posted: 16 Jul 2012 12:11 AM PDT

പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് അടച്ചുപൂട്ടിയിട്ട് ചൊവ്വാഴ്ച പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ പുതിയ എം.ഡിയായി കിന്‍ഫ്ര ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ ചുമതലയേറ്റു. പുനരുദ്ധാരണ നടപടികള്‍ ത്വരിതപെടുത്തുന്നതിന്‍െറ ഭാഗമായാണിത്. ഇതോടെ പ്രതീക്ഷകള്‍ തെളിഞ്ഞും മങ്ങിയുമുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വ്യക്തത കൈവന്നു തുടങ്ങി.

read more

ഉപരാഷ്ട്രപതി: ജസ്വന്ത് സിങ് എന്‍ഡിഎ സ്ഥാനാര്‍ഥി

Posted: 16 Jul 2012 12:03 AM PDT

Image: 

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ജസ്വന്ത് സിങ്ങിനെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ എന്‍.ഡി.എ തീരുമാനിച്ചു. ഇന്ന് രാവിലെ എല്‍.കെ അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലാണ് തീരുമാനമുണ്ടായത്. യു.പി.എ സ്ഥാനാര്‍ഥിയായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് ജസ്വന്ത് സിങ്ങിന്‍െറ എതിരാളി.

read more

കാരാപ്പുഴ ജലസേചന പദ്ധതി ടൂറിസത്തിന് വഴി മാറുന്നു പരിമിതികള്‍ നിരവധി; പ്രതീക്ഷയില്‍ പ്രദേശവാസികള്‍

Posted: 15 Jul 2012 11:37 PM PDT

Image: 

മീനങ്ങാടി:കാരാപ്പുഴ ജലസേചനപദ്ധതി ടൂറിസത്തിന് വഴിമാറുമ്പോള്‍ കാത്തിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവയുടെ പരിമിതി.നിരവധി വിനോദസഞ്ചാരികള്‍ ഇവിടെയത്തെുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ പോലും ഇവിടെയില്ല.റിസര്‍വോയറില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചതായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബോര്‍ഡ് വെച്ചിട്ടുണ്ട്. ബോര്‍ഡല്ലാതെ സുരക്ഷക്ക് കമ്പിവേലി റിസര്‍വോയറിന് ചുറ്റും സ്ഥാപിച്ചിട്ടില്ല.

read more

വിശപ്പുരഹിത പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക്

Posted: 15 Jul 2012 11:04 PM PDT

കോഴിക്കോട്: ജില്ലയില്‍ നടപ്പാക്കിവന്ന വിശപ്പുരഹിത നഗരം പദ്ധതി ബീച്ച് ആശുപത്രിയിലും കോട്ടപ്പുറം ആശുപത്രിയിലും ആറുമാസത്തിനകം നടപ്പാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ആരോഗ്യരംഗത്ത് ജില്ലാ ഭരണകൂടത്തിന്‍െറയും പൊതു, സ്വകാര്യ ആശുപത്രികളുടെയും കൂട്ടായ്മയായ എയ്ഞ്ചല്‍സും കേരള സാമൂഹിക സുരക്ഷാമിഷനും കൈകോര്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യമായി നടപ്പാക്കിയത്.

read more

സംസ്ഥാനത്ത് നിലവാരമില്ലാത്ത 23 എഞ്ചിനീയറിംഗ് കോളജുകള്‍

Posted: 15 Jul 2012 10:38 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് പഠന നിലവാരമില്ലാത്ത 23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ കോളേജുകള്‍ ഒരു വര്‍ഷത്തെ സാവകാശം ചോദിച്ചിട്ടുണ്ടെന്നും അത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യോത്തരവേളയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

read more

കവിയുടെ ഗാനമുദ്ര

Posted: 15 Jul 2012 10:15 PM PDT

Image: 

ആദ്യമായി ഞാന്‍ റഫീക്ക് അഹമ്മദിനെ അറിയുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ്. ‘‘പറയാന്‍മറന്ന പരിഭവങ്ങള്‍’’ എന്ന പാട്ടിലൂടെ. അന്ന് ആ ഗാനരചയിതാവിനെക്കുറിച്ച് അധികമൊന്നും അറിഞ്ഞിരുന്നില്ല.അറിയാന്‍ ശ്രമിച്ചതുമില്ല. ഇടക്ക് ആനുകാലികങ്ങളില്‍ വരുന്ന കവിതകള്‍ അദ്ദേഹത്തിന്‍െറ സാന്നിധ്യം എന്നെ ഓര്‍മപ്പെടുത്തി. ‘പെരുമഴക്കാല’വും കഴിഞ്ഞ് ‘ഫ്ളാഷി’ലെ പാട്ടുകളാണ് ആ രചയിതാവിനെ ഒന്നു വിളിക്കാന്‍ പ്രേരണയായത്.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP