സ്വാഗതം
WELCOME

News Update..

Friday, July 13, 2012

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈച്ച പറക്കുന്നു Madhyamam News Feeds

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈച്ച പറക്കുന്നു Madhyamam News Feeds

Link to

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈച്ച പറക്കുന്നു

Posted: 13 Jul 2012 12:00 AM PDT

Image: 

ഭാഷാവ്യത്യാസമില്ലാതെ റെക്കോര്‍ഡുകള്‍ ഭേദിച്ച് 'ഈച്ച' മൂളിപ്പറക്കുകയാണ്. തെലുങ്കിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൌലി ഒരുക്കിയ 'ഈഗ' എന്ന ചിത്രമാണ് തമിഴില്‍ 'നാന്‍ ഈ', മലയാളത്തില്‍ 'ഈച്ച' എന്നീ പേരുകളില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിക്കുന്നത്. മൂന്നു ഭാഷകളിലുമായി ഇതുവരെ 65 കോടിയിലേറെ രൂപ സിനിമ വാരിക്കൂട്ടിയെന്നാണ് റിപോര്‍ട്ട്. 30 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യദിവസം തന്നെ 17 കോടി കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടിരുന്നു.

features: 
Facebook

read more

റവന്യു ഉദ്യോഗസ്ഥരെ ഇടിക്കാന്‍ ശ്രമിച്ച ടിപ്പറിനെ പിന്തുടര്‍ന്ന് പിടിച്ചു

Posted: 12 Jul 2012 11:59 PM PDT

ഓയൂര്‍: റവന്യുഉദ്യോഗസ്ഥരെ ഇടിക്കാന്‍ ശ്രമിച്ച ടിപ്പര്‍ ലോറി പിടികൂടി പൊലീസിന് കൈമാറി. നെടുമണ്‍കാവ് സി.എച്ച്. സി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം ലൈസന്‍സില്ലാതെയും പെര്‍മിറ്റില്ലാതെയും പാറ, മണല്‍, മണ്ണ് എന്നിവ കടത്തുന്ന ടിപ്പറുകളെ പിടികൂടുന്നതിനായി കൊട്ടാരക്കര തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു.

read more

കോന്നി ആനത്താവള ടൂറിസം ശ്രദ്ധയാകര്‍ഷിക്കുന്നു

Posted: 12 Jul 2012 11:51 PM PDT

കോന്നി: കോന്നി ആനത്താവളം കേന്ദ്രീകരിച്ച ഇക്കോ ടൂറിസം ശ്രദ്ധയാകര്‍ഷിക്കുന്നു. ദിവസവും സ്വദേശികളും വിദേശികളുമടക്കം നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
ടൂറിസം രംഗത്തെ സാധ്യതകള്‍ കണക്കിലെടുത്ത് ഇവ വിപുലപ്പെടുത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
ഇതിന്‍െറ ഭാഗമായി ആനത്താവളത്തില്‍ രണ്ടാംഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

read more

തേക്കടി തടാകത്തില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം

Posted: 12 Jul 2012 11:48 PM PDT

കുമളി: തേക്കടി തടാകത്തിലെ മത്സ്യബന്ധനം ഞായറാഴ്ച മുതല്‍ നിര്‍ത്തിവെക്കും. ആഗസ്റ്റ് അഞ്ചുവരെയാണ് നിയന്ത്രണം. തടാകത്തില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി മത്സ്യങ്ങളുടെ പ്രജനന കാലത്താണ് മത്സ്യബന്ധനം നിര്‍ത്തിവെക്കുക.
കഴിഞ്ഞവര്‍ഷവും ഒരു മാസകാലത്തേക്ക് മത്സ്യബന്ധനം നിര്‍ത്തിവെച്ചിരുന്നു.
മത്സ്യങ്ങള്‍ മുട്ടയിട്ട് പെരുകുന്ന കാലയളവില്‍ മത്സ്യബന്ധനം നിര്‍ത്തിവെക്കുന്നത് തടാകത്തിലെ മത്സ്യസമ്പത്ത് വര്‍ധിക്കാനിടയാക്കുമെന്ന കണ്ടത്തെലിനെതുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മുതല്‍ നിയന്ത്രണം കൊണ്ടുവന്നത്.

read more

തീരദേശ വികസന കോര്‍പറേഷന്‍െറ പദ്ധതി നടത്തിപ്പില്‍ ക്രമക്കേടെന്ന്

Posted: 12 Jul 2012 11:33 PM PDT

ആറാട്ടുപുഴ: സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ജില്ലയില്‍ നടപ്പാക്കുന്ന മത്സ്യക്കച്ചവടക്കാര്‍ക്കുള്ള തൊഴില്‍ വിപണന സാമഗ്രികളുടെ വിതരണ പദ്ധതിയില്‍ അഴിമതി. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയും ഫിഷറീസ് വകുപ്പിനെ നോക്കുകുത്തിയാക്കിയും തോന്നിയപോലെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗുണഭോക്തൃ ലിസ്റ്റില്‍ ഏറെയും അനര്‍ഹരാണെന്ന പരാതി ശക്തമായി.

read more

എമിഗ്രേഷനിലെ 20 എസ്.ഐമാരെ മാറ്റുന്നു

Posted: 12 Jul 2012 11:23 PM PDT

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ നിന്ന് 20 എസ്.ഐമാരെ മാറ്റുന്നു. അനധികൃതമായി യാത്രക്കാരെ കടത്തുന്ന റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് മാറ്റുന്നത്. ഈയിടെ പെണ്‍വാണിഭ സംഘത്തിന് വേണ്ടി യുവതിയെ കടത്തിവിട്ട സംഭവമുണ്ടായതിനത്തെുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് 20 എസ്.ഐമാര്‍ക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചത്. എമിഗ്രേഷന്‍ ചുമതല കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗം ഏറ്റെടുത്തെങ്കിലും ഭൂരിപക്ഷം എസ്.ഐമാരും നിലവിലുണ്ടായിരുന്നവര്‍ തന്നെയാണ്.

read more

വില മൂന്ന് രൂപ; തീരദേശത്ത് നാളികേരം കുന്നുകൂടുന്നു

Posted: 12 Jul 2012 11:19 PM PDT

അന്തിക്കാട്: നാളികേരവില കുത്തനെ ഇടിഞ്ഞതോടെ വില്‍ക്കാന്‍ കഴിയാതെ തീരദേശത്ത് കെട്ടിക്കിടക്കുന്നു. കൊപ്രയുടെയും വെളിച്ചെണ്ണയുടെയും കയറ്റുമതി കുറഞ്ഞതോടെ മില്ലുടമകള്‍ നാളികേരം സംഭരിക്കുന്നത് കുറച്ചത് കര്‍ഷകരെ ദുരിതത്തിലാക്കി.

read more

ഉദ്യോഗസ്ഥ ശീതസമരം: 178 പെന്‍ഷന്‍കാര്‍ പെരുവഴിയില്‍

Posted: 12 Jul 2012 11:14 PM PDT

പാലക്കാട്: നഗരസഭയും നഗരകാര്യ ഡയറക്ടറേറ്റും തമ്മിലെ ശീതസമരത്തില്‍ 178 പെന്‍ഷന്‍ കുടുംബങ്ങള്‍ പെരുവഴിയിലായി. പാലക്കാട് നഗരസഭയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് 2009 മുതല്‍ പെന്‍ഷന്‍, പുതുക്കിയ പെന്‍ഷന്‍ കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക എന്നീ ഇനത്തില്‍ 35 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്.

read more

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വയോജനങ്ങള്‍ക്ക് വാര്‍ഡ്; താലൂക്കിലും സി.എച്ച്.സിയിലും ക്ളിനിക്ക്

Posted: 12 Jul 2012 11:10 PM PDT

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക വാര്‍ഡ് സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് ഏഴ് ലക്ഷം രൂപ അനുവദിച്ചു. ജില്ലയിലെ രണ്ട് താലൂക്ക് ആശുപത്രികളിലും സി.എച്ച്.സികളിലും വയോജന ക്ളിനിക്ക് തുടങ്ങും. വയോജന ക്ളിനിക്ക് തുടങ്ങേണ്ട ആശുപത്രികള്‍ തീരുമാനിച്ചിട്ടില്ല.

read more

സിറിയ: സൈനിക ആക്രമണത്തില്‍ 200 പേര്‍ മരിച്ചെന്ന്

Posted: 12 Jul 2012 10:18 PM PDT

Image: 

ഡമസ്കസ്: സിറിയയില്‍ സൈനികരുടെ നരനായാട്ട് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാമാ പ്രവിശ്യയിലാണ് പുതിയ കൂട്ടക്കുരുതി. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി വിമത സംഘടനാ നേതാക്കള്‍ പറഞ്ഞു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP