സ്വാഗതം
WELCOME

News Update..

Thursday, July 12, 2012

പനമരം നടയിലെ അപകടം വധശ്രമമെന്ന് Madhyamam News Feeds

പനമരം നടയിലെ അപകടം വധശ്രമമെന്ന് Madhyamam News Feeds

Link to

പനമരം നടയിലെ അപകടം വധശ്രമമെന്ന്

Posted: 12 Jul 2012 12:33 AM PDT

കല്‍പറ്റ: സര്‍ക്കാര്‍ പ്രവൃത്തികള്‍ക്ക് മണല്‍ ഉള്‍പ്പെടെ നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്ന പനമരം പരക്കുനി വരിക്കോളി നാസറിനുനേരെ(28) നടന്ന അക്രമത്തിന്‍െറ ചുരളഴിയുന്നു. ബൈക്കില്‍ പോകവെ വഴിക്കുവെച്ച് ഇറങ്ങിയപ്പോള്‍ വാഹനമിടിച്ചാണ് പരിക്കേറ്റതെന്ന കഥ പൊളിയുന്നതാണ് നാസറിന്‍െറ പുതിയ വെളിപ്പെടുത്തലെന്ന് ബന്ധുക്കള്‍ പറഞ്ഞു.വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ ഭാര്യ സമീറ ഡി.ജി.പി, ജില്ലാ പൊലീസ് ചീഫ്, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

read more

എച്ച്1 എന്‍1: ജില്ലയില്‍ 117

Posted: 12 Jul 2012 12:24 AM PDT

കോഴിക്കോട്: ജില്ലയില്‍എച്ച്1 എന്‍1 ബാധിതരുടെ എണ്ണം നൂറുകവിഞ്ഞു. ബുധനാഴ്ച്ച 10 പേര്‍ക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥീകരിച്ചതോടെ അസുഖബാധിതരുടെ എണ്ണം 117 ആയി. എച്ച് 1 എന്‍ 1 വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവര്‍ പരമാവധി 30 ശതമാനം വരെയെന്നും പഠന റിപ്പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിന്‍െറ സഹായത്തോടെ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടത്തെല്‍.

read more

കാരായി രാജന്‍ 16വരെ പൊലീസ് കസ്റ്റഡിയില്‍

Posted: 12 Jul 2012 12:18 AM PDT

Image: 

വടകര: ടി.പി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെ വടകര കോടതിയില്‍ ഹാജരാക്കി. ഈ സമയം സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലൂടെ രാജന്‍ കോടതിയിലേക്ക് കയറിപ്പോയി. ഇയാളെ 16ന് രാവിലെ 11 മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു ഉത്തരവായി. ആവശ്യമെങ്കില്‍ ചുരുങ്ങിയ സമയത്തേക്ക് അഭിഭാഷകനെ കാണാനും കോടതി അനുമതി നല്‍കി.

read more

റമദാനില്‍ തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ്

Posted: 11 Jul 2012 11:13 PM PDT

Image: 

ദുബൈ: റമദാനില്‍ രാജ്യത്തെ തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് വരുത്തി തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ മേഖലയിലെ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. ഇതനുസരിച്ച് യു.എ.ഇയിലെ തൊഴില്‍ സമയം ആറ് മണിക്കൂര്‍ (ആഴ്ചയില്‍ 36 മണിക്കൂര്‍)ആയി ചുരുങ്ങും. നേരത്തെ ഇത് എട്ട് മണിക്കൂര്‍ (ആഴ്ചയില്‍ 48 മണിക്കൂര്‍) ആയിരുന്നു.

read more

ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍

Posted: 11 Jul 2012 11:07 PM PDT

Image: 

ദോഹ: ടൂറിസം വൃവസായത്തിന് ഉന്മേഷം പകരാനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമായി ടൂറിസം അതോറിറ്റി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു. വിഷന്‍ 2030 ന്‍െറ ഭാഗമായി വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം.

read more

വ്യാജ പാസ്പോര്‍ട്ട് പെരുകുമ്പോഴും സ്വകാര്യവത്കരണം തകൃതി

Posted: 11 Jul 2012 10:46 PM PDT

Image: 

മസ്കത്ത്: ഒരുവശത്ത് പെരുകുന്ന വ്യാജപാസ്പോര്‍ട്ടുകള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ പോരാട്ടം ശക്തമാക്കുമ്പോള്‍ മറുവശത്ത് പാസ്പോര്‍ട്ട് ഉള്‍പ്പെടെ സുരക്ഷാപ്രാധാന്യമുള്ള രേഖകള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ഇഷ്ടംപോലെ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നു. ഒമാനിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസാ സേവനങ്ങള്‍ പുറം ജോലി കരാര്‍ ഏറ്റെടുത്ത ബി.എല്‍.എസ്.

read more

കുരുതിയുടെ കണ്ണീര്‍സ്മൃതിയില്‍ വീണ്ടും സ്രെബ്രെനിക്ക

Posted: 11 Jul 2012 10:41 PM PDT

Image: 

സരയോവോ: രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ മനുഷ്യക്കശാപ്പിന്‍െറ കണ്ണീര്‍സ്മരണ പുതുക്കാന്‍ ഇന്നലെ സ്രെബ്രെനിക്കയില്‍ ആയിരങ്ങള്‍ തടിച്ചുകൂടി. വംശീയ വിദ്വേഷത്താല്‍ ഭ്രാന്തുപിടിച്ച കമാന്‍ഡര്‍ റാത്കോ മ്ലാദിച്ചിന്‍െറ നേതൃത്വത്തില്‍ സെര്‍ബ്സേന സംഹാരനൃത്തമാടിയതിന്‍െറ 17ാം വാര്‍ഷികമായിരുന്നു ഇന്നലെ. 92-95 കാലത്തെ യുദ്ധവേളയില്‍ ഈ ബോസ്നിയന്‍ പട്ടണത്തില്‍നിന്ന് ദിവസങ്ങള്‍ക്കകം മ്ലാദിച്ചും സംഘവും 8000 സിവിലിയന്മാരെയാണ് കൊന്നുതള്ളിയത്.

read more

ദന്തക്ഷയം തടയുന്ന രാസപദാര്‍ഥവുമായി ശാസ്ത്രജ്ഞര്‍

Posted: 11 Jul 2012 10:41 PM PDT

Image: 

ലണ്ടന്‍: ദന്തക്ഷയം തടയുന്ന രാസപദാര്‍ഥം നിര്‍മിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. പോടുകളില്‍നിന്ന് പല്ലിനെ സംരക്ഷിക്കുന്ന ഈ രാസപദാര്‍ഥം ഉപയോഗിച്ചാല്‍ അസുഖം ബാധിച്ച പല്ലുമായി ഡോക്ടര്‍മാരെ കാണേണ്ടി വരില്ലെന്നും പറയുന്നു. യു.എസിലെയും ചിലിയിലെയും ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ‘കീപ്പ് 32’ എന്ന രാസപദാര്‍ഥം വികസിപ്പിച്ചെടുത്തത്. പല്ലുകളിലെ പോടിന് കാരണമാവുന്ന ബാക്ടീരിയയെ ‘കീപ്പ് 32’ 60 സെക്കന്‍ഡ് കൊണ്ട് നശിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

read more

കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ച്; തിരുവനന്തപുരത്ത് ഉപവാസം

Posted: 11 Jul 2012 10:34 PM PDT

Image: 

ദമ്മാം: എയര്‍ ഇന്ത്യയുടെ അവഗണനക്കെതിരെ ദമ്മാമിലെ പ്രവാസികളുടെ പ്രതിഷേധത്തിന് വ്യാഴാഴ്ച കേരളം സാക്ഷ്യം വഹിക്കും. കൊച്ചിയും തിരുവനന്തപുരവുമാണ് പ്രതിഷേധ കേന്ദ്രങ്ങള്‍.
ദമ്മാമിലെ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫിസിലേക്ക് വ്യാഴാഴ്ച രാവിലെ 10ന് പ്രതിഷേധ മാര്‍ച്ച് നടത്തും. അതേസമയം, തിരുവനന്തപുരം എയര്‍ ഇന്ത്യ ഓഫിസിനു മുന്നില്‍ ഒ.ഐ.സി.സി ഉപവാസം നടത്തും.

read more

ഹാമിദ് അന്‍സാരിക്കും മമതയുടെ പിന്തുണയില്ല

Posted: 11 Jul 2012 10:20 PM PDT

Image: 

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് രണ്ടാമൂഴം നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് പ്രമുഖ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ പിന്തുണയില്ല. പ്രണബ് മുഖര്‍ജിയെ എതിര്‍ക്കുന്ന മമതാ ബാനര്‍ജി, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി എം.പി മാര്‍ക്കും -എം.എല്‍.എമാര്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP