സ്വാഗതം
WELCOME

News Update..

Tuesday, July 24, 2012

തീനിടം Madhyamam News Feeds

തീനിടം Madhyamam News Feeds

Link to

തീനിടം

Posted: 24 Jul 2012 12:09 AM PDT

Image: 

‘അതിഥി ദേവോ ഭവ’... ഭാരതീയ പാരമ്പര്യത്തില്‍ വിരുന്നുകാരനാണ് താരം. ഹൃദ്യമായി സ്വീകരിച്ചും സമൃദ്ധമായി ഊട്ടിയും അതിഥിയെ പരിചരിക്കണമെന്ന് സങ്കല്‍പം. വീട്ടുകാരും വിരുന്നുകാരും തുറന്ന മനസ്സോടെ പെരുമാറുന്ന ഇടമാണ് ഡൈനിങ് ഏരിയ. ഭക്ഷണം വിളമ്പുക, കഴിക്കുക എന്നതിനപ്പുറം അതിഥി-ആതിഥേയ ബന്ധത്തിലെ ഊഷ്മളതയുടെ ഇടമാണിത്. കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നിടം എന്ന നിലയിലും ഭക്ഷണമുറിയുടെ പ്രാധാന്യമേറെയാണ്.

read more

വാക്കുകളുടെ ലിവിങ്

Posted: 24 Jul 2012 12:06 AM PDT

Image: 

ശരിക്കുമൊരു ലിവിങ് റൂമാണിത്. മണലിപ്പുഴ തൊട്ട് കിടക്കുന്ന ഒറ്റക്കസേരയുള്ള കുടുസ്സു മുറി. ചുവരരികെ നിറഞ്ഞ നാലു പുസ്തക അലമാരകള്‍, മുറിയുടെ മധ്യത്തോടടുത്ത് തുറന്ന മറ്റൊരു ചെറുഷെല്‍ഫ്. ചുവരിനോട് ചേര്‍ന്ന് ആള്‍പ്പൊക്കത്തില്‍ അടുക്കി വെച്ച പുത്തന്‍ പുസ്തകങ്ങള്‍. ഇതിനെല്ലാമിടയില്‍, ജാലകത്തോട് ചേര്‍ന്ന പഴയ കസേരയില്‍ മലയാളത്തിന്‍െറ ആ പ്രിയപ്പെട്ട വാക്ക്... ഡോ. സുകുമാര്‍ അഴീക്കോട്. വീട്ടിലുള്ള ദിവസം ഇവിടെയല്ലാതെ മറ്റൊരിടത്തും അഴീക്കോട് അധികം ചെലവഴിക്കാറില്ല. അദ്ദേഹം ജീവിക്കുന്ന മുറി.

read more

ക്യാപ്റ്റന്‍ ലക്ഷ്മിക്ക് അന്ത്യാഭിവാദ്യം

Posted: 24 Jul 2012 12:03 AM PDT

Image: 

കാണ്‍പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്‍െറ ഐതിഹാസിക സാന്നിധ്യമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം. സിവില്‍ ലൈന്‍സിലെ ലക്ഷ്മിയുടെ പഴയ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.വിലാപയാത്രക്കുശേഷം മൃതദേഹം കാണ്‍പുരിലെ ഗണേഷ്ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും.
തിങ്കളാഴ്ച പകല്‍ 11.25ന് കാണ്‍പുര്‍ മെഡിക്കല്‍ സെന്‍്റര്‍ ആശുപത്രിയിലായിരുന്നു ഈ ധീരവനിതയുടെ അന്ത്യം. 97 വയസ്സായിരുന്നു.

read more

ഇന്‍റീരിയറിന് ബാങ്ക് വായ്പ

Posted: 24 Jul 2012 12:02 AM PDT

Image: 

സ് ട്രെക് ചര്‍ പൂര്‍ത്തിയാകുമ്പോഴേക്കും വീടു നിര്‍മിക്കാന്‍ എടുത്ത വായ്പ തീര്‍ന്നുപോയാല്‍ കുഴഞ്ഞില്ലേ കാര്യം. പിന്നെ, അതൊരു സ്വപ്നഗൃഹമാക്കണമെങ്കില്‍ ചെലവ് ഏറെയുണ്ട്. ഫര്‍ണിച്ചര്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മറ്റു മിനുക്കുപണികള്‍ എല്ലാം പിന്നെയും അവശേഷിക്കുകയാണ്. കാര്യമായ പണച്ചെലവു വരുന്നവയാണ് ഇവയത്രയും. ഇങ്ങനെ ഫിനിഷിങ്ങിന് തൊട്ടുമുമ്പ് പണം തീര്‍ന്നുപോയവര്‍ക്ക് ഈ വിഭാഗം വായ്പ പ്രയോജനം ചെയ്യും. പല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇന്‍റീരിയറിന് വായ്പ നല്‍കാറുണ്ട്.

read more

എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടുമായി കേന്ദ്രം

Posted: 23 Jul 2012 11:56 PM PDT

Image: 
Subtitle: 
കേരളത്തിലും കര്‍ണാടകയിലുമൊഴികെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാമെന്ന്

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന് അനൂകൂലമായി സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ സത്യവാങ്മൂലം. കേരളവും കര്‍ണാടകയും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാമെന്ന്് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

read more

ഒരുമയുടെ സന്ദേശവുമായി സ്പീക്കറുടെ ഇഫ്താര്‍

Posted: 23 Jul 2012 11:19 PM PDT

Image: 

തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് രാഷ്ട്രീയസാമുദായിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

read more

വൃത്തിയില്ലാതെ അരിമാവുണ്ടാക്കുന്ന സ്ഥാപനം പൂട്ടിച്ചു

Posted: 23 Jul 2012 11:18 PM PDT

Subtitle: 
22 ഹോട്ടലുകള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: പൂജപ്പുരയില്‍ ചീഞ്ഞളിഞ്ഞ പ്രദേശത്ത് വാണിജ്യാടിസ്ഥാനത്തില്‍ അരിമാവുണ്ടാക്കി വില്‍പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള മാവും തുരുമ്പിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ആദ്യകാലങ്ങളില്‍ തുടങ്ങിയ അരിമാവ് ഉല്‍പാദന കേന്ദ്രമാണ് പരിതാപകരമായ അവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പൂജപ്പുര മുടവന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന ഈസി കുക്ക്, ഫ്രെഷ് എന്നീ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. നഗരത്തിലും പുറത്തുമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വന്‍തോതില്‍ അരിമാവ് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാണിത്.

read more

കോടികളുടെ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

Posted: 23 Jul 2012 11:12 PM PDT

Image: 

കരുനാഗപ്പള്ളി: റിയല്‍ എസ്റ്റേറ്റിനും ആക്രിവ്യാപാരത്തിനും പങ്കാളികളാക്കി വന്‍ലാഭം വാഗ്ദാനം ചെയ്ത് മൂന്ന് കോടിയില്‍പരം രൂപയും 300 പവനും തട്ടിയെടുത്ത കേസിലുള്‍പ്പെട്ട എട്ടംഗസംഘത്തിലെ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.

read more

മൂന്നാറില്‍ കൈമാറ്റം നിരോധിച്ച ഭൂമി മുറിച്ചുവില്‍ക്കുന്നു

Posted: 23 Jul 2012 11:03 PM PDT

മൂന്നാര്‍: മൂന്നാറിലെ ഭൂ വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം മുടങ്ങിയതോടെ കൈമാറ്റം നിരോധിച്ച ഹൗസ് പ്ളോട്ടുകളുടെ വില്‍പ്പന സജീവമായി. മുന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കുറ്റിയാര്‍വാലിയിലേതടക്കമുള്ള ഭൂമിയാണ് ചില റവന്യൂ ജീവനക്കാരുടെ പിന്തുണയോടെ വന്‍ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്.

read more

കുസാറ്റില്‍ 41 ഒഴിവുകള്‍

Posted: 23 Jul 2012 10:37 PM PDT

Image: 

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂല്‍ ഓഫ് എഞ്ചിനിയറിങില്‍ വിവിധ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക്ക അപേക്ഷ ക്ഷണിച്ചു. ആകെ 41 ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. തസ്തികകളെ കുറിച്ചുള്ള വിശദവിവരങ്ങശും അപേക്ഷാഫോമും www.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP