സ്വാഗതം
WELCOME

News Update..

Thursday, July 31, 2014

പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി Madhyamam News Feeds

പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി Madhyamam News Feeds

Link to

പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി

Posted: 31 Jul 2014 12:34 AM PDT

Image: 

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ പ്ളസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ മറികടന്നാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന ഹരജിയിലാണ് ഉത്തരവ്. പുതിയ പ്ളസ്ടു ബാച്ചുകളും സ്്കൂളുകളും അനുവദിച്ചത് അശാസ്ത്രീയമെന്നാണ് ആരോപണം. പുതുതായി 34,000 സീറ്റുകള്‍ കൂടി വരുന്നതോടെ പലസ്ഥലത്തും സീറ്റുകള്‍ അധികമാകും. എസ്.എസ്.എല്‍.സി പാസായ എല്ലാവരും ഉപരിപഠനത്തിന് ചേര്‍ന്നാലും ഇരുപത്തി ഒന്നായിരം സീറ്റുകള്‍ അധികം വരും.

 

ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം

Posted: 31 Jul 2014 12:17 AM PDT

മാനന്തവാടി: ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന് നടക്കും. രാവിലെ 11ന് റവന്യൂ റിക്കവറി ഡെ. കലക്ടറുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിലെ സി. അബ്ദുല്‍ അഷറഫ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ആളെ തെരഞ്ഞെടുക്കുന്നത്.
അതിനിടെ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. ഇതിന്‍െറ ഭാഗമായി 29ന് ഡി.സി.സി പ്രസിഡന്‍റ് വിളിച്ചുചേര്‍ത്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഭൂരിഭാഗം പേരും ബഹിഷ്കരിച്ചു. ആകെയുള്ള എട്ട് അംഗങ്ങളില്‍ ആറുപേരും യോഗത്തിന് എത്തിയില്ല. ഇതത്തേുടര്‍ന്ന് എം.ജി. ബിജുവിനോട് വോട്ട് ചെയ്യണമെന്നും സണ്ണി ചാലിലിനെ ചീഫ് വിപ്പായി നിയോഗിച്ചതായുമുള്ള വിപ്പ് ഡി.സി.സി പ്രസിഡന്‍റ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ഗരറ്റ് തോമസിന്‍െറ വീട്ടിലത്തെി നല്‍കി.
മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സണ്ണി ചാലിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് അംഗങ്ങളുടെ വീടുകളില്‍ വിപ്പ് എത്തിക്കുകയായിരുന്നു.
ഷൈനി തോമസും എ. പ്രഭാകരന്‍ മാസ്റ്ററും വിപ്പ് ഏറ്റുവാങ്ങി. മറ്റ് അംഗങ്ങള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വീടുകളില്‍ നല്‍കി.
മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ അഷറഫ് ഉംറ കഴിഞ്ഞ് മടങ്ങിവരുന്നതിന് തലേദിവസമാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്.
ഇതിനെതിരെ ഐ ഗ്രൂപ്പിലെ തന്നെ ഒരുവിഭാഗം രംഗത്ത് വന്നതോടെയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നടത്താതെ പോയത്. ഗ്രൂപ്പിനുള്ളില്‍തന്നെ സമവായമുണ്ടായില്ളെങ്കില്‍ രണ്ടുപേര്‍ മത്സരരംഗത്തുണ്ടാവാന്‍ സാധ്യത ഏറി. അങ്ങനെ വന്നാല്‍ നാല് അംഗങ്ങളുള്ള മുസ്ലിംലീഗിന്‍െറ നിലപാട് നിര്‍ണായകമാകും.
കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും മുസ്ലിംലീഗിന് നാലും കേരള കോണ്‍ഗ്രസിന് ഒന്നും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്.
തെരഞ്ഞെടുപ്പ് നടന്നാല്‍ സി.പി.എം അംഗങ്ങള്‍ വിട്ടുനില്‍ക്കാനാണ് സാധ്യത.
ഐ ഗ്രൂപ്പില്‍ തര്‍ക്കം രൂക്ഷമായതോടെ സമവായത്തോടെ മുതിര്‍ന്ന നേതാവും എ ഗ്രൂപ്പുകാരനുമായ പ്രഭാകരന്‍ മാസ്റ്റര്‍ പ്രസിഡന്‍റാകാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

നട് വര്‍സിങ്ങിന്‍െറ ആരോപണം ബി.ജെ.പി എം.എല്‍.എയായ മകന് വേണ്ടി -ദിഗ് വിജയ് സിങ്

Posted: 31 Jul 2014 12:13 AM PDT

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന നട് വര്‍ സിങ്ങ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ബി.ജെ.പി എം.എല്‍.എയായ മകന് വേണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. മകന് ബി.ജെ.പിയില്‍ സഥാനം ഉറപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണോ അദ്ദേഹത്തിന് ഇക്കാര്യം ഓര്‍മവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും പ്രതികരിച്ചു.

യു.പി.എക്ക് അധികാരം കിട്ടിയ 2004ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാവുന്നതില്‍നിന്ന് വിലക്കിയത് മകന്‍ രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു മുന്‍വിദേശകാര്യമന്ത്രി നട് വര്‍സിങ്ങിന്‍െറ ആരോപണം.  പിതാവ് രാഹുല്‍ഗാന്ധി, മുത്തശ്ശി ഇന്ദിര ഗാന്ധി എന്നിവരെപ്പോലെ, പ്രധാനമന്ത്രിയായാല്‍ സോണിയയും കൊല്ലപ്പെട്ടേക്കാമെന്ന് രാഹുല്‍ ഭയന്നു. രാഹുലിന്‍െറ ശക്തമായ എതിര്‍പ്പുകാരണമാണ് പ്രധാനമന്ത്രിപദം സോണിയ നിരസിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

‘ഒരു ജീവിതം മതിയാവില്ല-ഒരു ആത്മകഥ’ എന്ന പേരില്‍ നട്വര്‍ സിങ്ങിന്‍െറ പുതിയ പുസ്തകം വൈകാതെ പുറത്തിറക്കുന്നുണ്ട്. അതിലാണ് പുതിയ വെളിപ്പെടുത്തല്‍. മനസ്സാക്ഷി പറയുന്നുവെന്ന വിശദീകരണത്തോടെയാണ് പ്രധാനമന്ത്രിപദത്തിലേക്കില്ളെന്ന് സോണിയ 2004ല്‍ പ്രഖ്യാപിച്ചത്. അതു വെറുതെയാണെന്ന് നട്വര്‍ സിങ് വിശദീകരിക്കുന്നു.

ഇറാഖ് എണ്ണയിടപാടില്‍ കോണ്‍ഗ്രസിന് പണം കിട്ടിയിട്ടുണ്ടെന്ന വോള്‍ക്കര്‍ റിപ്പോര്‍ട്ട് വിവാദത്തിന് പിന്നാലെ 2005ല്‍ വിദേശകാര്യ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് നട്വര്‍ സിങ്. 2008ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദഹേം പിന്നീട് ബി.ജെ.പി പാളയത്തിലത്തെി. ഇപ്പോള്‍ പക്ഷേ, സജീവമല്ല.

ജില്ലാ പഞ്ചായത്തിലെ മരാമത്ത് ജോലികള്‍ക്ക് ഇനി ഇ-ടെന്‍ഡര്‍

Posted: 31 Jul 2014 12:09 AM PDT

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്‍െറ മരാമത്ത് ജോലികള്‍ ഇനി ഇ-ടെന്‍ഡര്‍ വഴി. അഞ്ചുലക്ഷം രൂപയിലധികം വരുന്ന മരാമത്ത് ജോലികള്‍ പത്രപ്പരസ്യം നല്‍കി ടെന്‍ഡര്‍ വിളിക്കുന്നത് നിര്‍ത്തി ഇ-ടെന്‍ഡര്‍ മുഖാന്തരമാണ് നടപ്പാക്കുകയെന്ന് ഇ-ടെന്‍ഡറിന്‍െറ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് സ്വിച്ച് ഓണ്‍ നടന്നത്.
കരാറുകാര്‍ക്ക് ഓഫിസില്‍ വരാതെതന്നെ എവിടെനിന്നും ടെന്‍ഡറില്‍ പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ബാങ്കിങ് മുഖേന ടെന്‍ഡര്‍ ഫോറത്തിന്‍െറ വിലയും ടെന്‍ഡര്‍ തുകയും അടക്കാം. ആരൊക്കെ പങ്കെടുത്തെന്ന് ടെന്‍ഡര്‍ ക്ഷണിക്കുന്ന ഉദ്യോഗസ്ഥന്‍ പോലും ടെന്‍ഡര്‍ തുറക്കുന്ന സമയത്തു മാത്രമേ അറിയൂ. ടെന്‍ഡര്‍ കാലാവധി തീരുന്നതുവരെ കരാറുകാര്‍ക്ക് ടെന്‍ഡര്‍ വിളിച്ച നിരക്ക് മാറ്റാവുന്നതാണ്. ടെന്‍ഡര്‍ തുറന്നുകഴിഞ്ഞാല്‍ കുറഞ്ഞ നിരക്ക് വിളിച്ച രണ്ടു പേരുടേതൊഴികെ എല്ലാവരുടെയും ടെന്‍ഡര്‍ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ പോകും.
ജില്ലയില്‍ മരാമത്ത് പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ നടപ്പാക്കുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ജില്ലാ പഞ്ചായത്ത്. സുതാര്യതയാണ് ഇ-ടെന്‍ഡറിന്‍െറ പ്രത്യേകതയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ദല്‍ബീര്‍ സിങ് സുഹാഗ് കരസേനാ മേധാവിയായി ചുമതലയേറ്റു

Posted: 31 Jul 2014 12:04 AM PDT

Image: 

ന്യുഡല്‍ഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ചുമതലയേറ്റു. ബിക്രംസിങിന്‍്റെ ഒഴിവിലേക്കാണ് സുഹാഗ് നിയമിതനാകുന്നത്. വിരമിക്കാന്‍ 30 മാസം കൂടി അവശേഷിക്കെയാണ് കരസേന മേധാവി സ്ഥാനത്ത് സുഹാഗ് എത്തുന്നത്. രാജ്യത്തെ 26ാംമത് കരസേനാ മേധാവിയായാണ് ലഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. കരസേനാമോധാവി ബിക്രംസിങ് വിരമിക്കുന്നത് കണക്കിലെടുത്ത് കഴിഞ്ഞ മേയില്‍ തന്നെ സുഹാഗിനെ പുതിയ കരസേനാ മേധാവിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സുഹാഗിന്‍്റെ നിയമനത്തെ ചോദ്യം ചെയ്ത് ലഫ്. ജനറല്‍ രവി ദസ്താനയും മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങും തിടുക്കത്തിലുളള നിയമനത്തെ എതിര്‍ത്ത് ബി.ജെ.പിയും രംഗത്ത് വന്നത് വിവാദത്തിന് വഴി തെളിയിച്ചിരുന്നു. 1970 ല്‍ ദേശീയ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം നേടിയ സുഹാഗ് 1987 ല്‍ ശ്രീലങ്കയില്‍ നടത്തിയ ഓപ്പറേഷന്‍ പവനില്‍ കമ്പനി കമാന്‍ഡറായും സേവനം അനുഷ്ഠിച്ചിരുന്നു.
 

ഇസ്രായേല്‍ പിന്‍മാറിയില്ളെങ്കില്‍ സ്ഥിതി പ്രവചനാതീതമാവും- അല്‍ അത്വിയ്യ

Posted: 30 Jul 2014 11:16 PM PDT

Image: 

ദോഹ: ഗസ്സ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയില്ളെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും സ്ത്രീകളെയുമടക്കം ആയിരക്കണക്കിന് ആളുകളെയാണ് അവര്‍ കൊന്നാടുക്കുന്നത്. ഇസ്രായേലിന്‍െറ പരാക്രമം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ലോകം ഇസ്രായേലിന് മേല്‍ ചുവപ്പ് വര വരച്ചില്ളെങ്കില്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് പറയാനാകില്ളെന്ന് കഴിഞ്ഞ ദിവസം സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇവിടെ സമാധാനം കൊണ്ടുവരേണ്ടത് ഇസ്രായേലാണ്. കഴിഞ്ഞ ഒമ്പത് മാസമായി ഞങ്ങള്‍ സമാധാനം കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോടൊപ്പം തങ്ങളും നടത്തിയ ശ്രമം പക്ഷേ ഇസ്രായേല്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ജോണ്‍ കെറി നടത്തിയ ആത്മാര്‍ഥ ശ്രമങ്ങളെ നാം തീര്‍ച്ചയായും വിലമതിക്കുന്നു. കെറിയുടെ ശ്രമത്തെ അറബ് ലോകം ഒന്നടങ്കം അംഗീകരിക്കുന്നതായി ഡോ. ഖാലിദ് അത്വിയ്യ വ്യക്തമാക്കി. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇസ്രയേല്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹമാസിനെ പ്രതിരോധിക്കുകയെന്നത് ഞങ്ങളുടെ ഉദ്ദേശമല്ല. 2006-ല്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറിയായിരുന്ന കൊണ്ടലീസ റൈസിന്‍െറ മധ്യസ്ഥത പ്രകാരമാണ് ഹമാസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവര്‍ വിജയിച്ചപ്പോള്‍ അംഗീകരിക്കാതിരിക്കുകയാണ് ഇ¤്രസയല്‍ ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമെന്ന് ഇസ്രായേല്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇസ്രായേല്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയല്ല ഭീകരവാദം നടപ്പിലാക്കുകയാണെന്ന് തിരിച്ചടി. ഹമാസിനെയല്ല, ഫലസ്തീന്‍ ജനതയെയാണ് ഖത്തര്‍ സഹായിക്കുന്നത്. ഞങ്ങളുടെ കുടുംബം പോലെയാണ് ഫലസ്തീനെ ഞങ്ങള്‍ കാണുന്നത്. അവര്‍ക്കുണ്ടാകുന്ന പ്രയാസത്തെ ഞങ്ങളുടെ പ്രയാസമായി ഞങ്ങള്‍ കാണുന്നു. ഞങ്ങളവര്‍ക്ക് നല്‍കുന്നത് മാനുഷിക പരിഗണനയാണ്. ഞങ്ങള്‍ അവിടെ സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുന്നത് ഈ പരിഗണന വെച്ച് മാത്രമാണ്. ഈ സഹായങ്ങളെ ഭീകരവാദത്തെ പിന്തുണക്കുന്നതിന് തെളിവായി പറയുന്നുവെങ്കില്‍ ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന നരനായാട്ടിനെ എന്ത് ഭീകരവാദമായാണ് വിശേഷിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഗസ്സയില്‍ ഞങ്ങള്‍ നല്‍കുന്ന സഹായം ഹമാസ് വഴിയല്ല നല്‍കുന്നതെന്ന് പല തവണ വ്യക്തമാക്കിയ കാര്യമാണെന്ന് ഡോ.അത്വിയ്യ വ്യക്തമാക്കി. 450 ദശലക്ഷം ഡോളര്‍ ഞങ്ങള്‍ ഗസ്സ പുനര്‍ നിര്‍മാണ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നു. ജോര്‍ദാനിലെ അല്‍ അറബ് ബാങ്ക് മുഖേനയാണ് ഈ സംഖ്യ നല്‍കിയിരിക്കുന്നത്. നിര്‍മാണം നടത്തുന്ന കമ്പനികള്‍ അല്‍ ഫത്ഹിന്‍െറ ആളുകളുടെതാണ്. ഹമാസിന് ഇതുമായി ഒരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളികളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

ആഘോഷാരവം...

Posted: 30 Jul 2014 11:01 PM PDT

Image: 
Subtitle: 
വര്‍ണങ്ങള്‍ വാരിവിതറി കരിമരുന്ന് പ്രയോഗം

ദുബൈ: ഈദുല്‍ ഫിത്വര്‍ ആഘോഷത്തോടനുബന്ധിച്ച് ദുബൈ ക്രീക്കില്‍ നടന്ന കരിമരുന്ന് പ്രയോഗം ആകര്‍ഷകമായി. വാനില്‍ വര്‍ണങ്ങള്‍ വാരിവിതറി നടന്ന കരിമരുന്ന് പ്രയോഗം കാണാന്‍ ആയിരങ്ങളാണ് അല്‍ സീഫ് സ്ട്രീറ്റിലത്തെിയത്. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി രാത്രി ഒമ്പതിനായിരുന്നു വെടിക്കെട്ട്. ടൂറിസം വകുപ്പിന് കീഴിലെ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റാണ് ‘ഈദ് ഇന്‍ ദുബൈ’ ആഘോഷത്തിന്‍െറ ഭാഗമായി വര്‍ണ വിസ്മയം ഒരുക്കിയത്. ദുബൈ മാളില്‍ നടന്ന ‘ഹലോ കിറ്റി’ ലൈവ് ഷോ കാണാനും നിരവധി പേരത്തെി.
അല്‍ സീഫ് സ്ട്രീറ്റില്‍ പെരുന്നാള്‍ ആഘോഷിക്കാനത്തെിയ വിവിധ രാജ്യക്കാര്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിച്ചാണ് കരിമരുന്ന് പ്രയോഗം നടന്നത്. ലോക പ്രശസ്ത വിദഗ്ധര്‍ ഇതിന് നേതൃത്വം നല്‍കി. വൈകിട്ട് മുതല്‍ തന്നെ വന്‍ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നത്. ക്രീക്കിന് മുകളിലെ ആകാശത്ത് നാനാവര്‍ണങ്ങള്‍ വിരിഞ്ഞപ്പോള്‍ കാണികള്‍ ഈ ദൃശ്യവിസ്മയം കാമറയില്‍ പകര്‍ത്താന്‍ മത്സരിച്ചു. വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ വേഗം കുറച്ചാണ് വെടിക്കെട്ട് ആസ്വദിച്ചത്.   
ലോക പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ ഹലോ കിറ്റിയുടെ ലൈവ് ഷോ ദുബൈ മാളില്‍ ഷോപ്പിങിനത്തെിയവരുടെ മനം കുളിര്‍പ്പിച്ചു. 25 മിനുട്ട് നീണ്ട ഷോ കുട്ടികളെയടക്കം നൂറുകണക്കിന് പേരെ ആകര്‍ഷിച്ചു. ആഗസ്റ്റ് മൂന്ന് വരെ നീളുന്ന പരിപാടിയില്‍ പ്രതിദിനം മൂന്ന് ഷോകളാണുള്ളത്. വൈകിട്ട് അഞ്ച്, 7.30, 9.30.
മാളുകളില്‍ ഷോപ്പിങിനത്തെിയവര്‍ക്കായി വന്‍ സമ്മാന പദ്ധതിയാണ് ഒരുക്കിയിരുന്നത്. ഇലക്ട്രോണിക് വസ്തുക്കള്‍ മുതല്‍ ആഭരണങ്ങള്‍ വരെ വമ്പിച്ച വിലക്കിഴിവോടെ ഉപഭോക്താക്കള്‍ സ്വന്തമാക്കി. ‘ഈദ് ഇന്‍ ദുബൈ’യുടെ തുടര്‍ച്ചയായി ആഗസ്റ്റ് രണ്ട് മുതല്‍ ‘ദുബൈ സമ്മര്‍ സര്‍പ്രൈസസ്’ ആഘോഷം നടക്കും. 40 ദിവസം നീളുന്ന ആഘോഷത്തോടനുബന്ധിച്ചും നിരവധി വിനോദപരിപാടികളും സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
 

എം.പിമാരെ അപ്ഡേറ്റ് ചെയ്യാന്‍ ബി.ജെ.പിയുടെ വാട്ട്സ് ഗ്രൂപ്പ്

Posted: 30 Jul 2014 10:57 PM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ട്ടിക്കാര്യങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി 323 എം.പിമാര്‍ക്ക് ബി.ജെ.പിയുടെ വാട്ട്സ്അപ്പ് ഗ്രൂപ്പ്. എം.പിമാരെ അപ്ഡേറ്റ് ചെയ്യുന്നതിന്‍റ ഭാഗമായാണ് പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. ഗ്രൂപ്പ് ഇന്നു മുതല്‍ നിലവില്‍ വരും. പാര്‍ട്ടിക്കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് ഗ്രൂപ്പ് ഉപയോഗപ്പെടുത്തുക. തമാശ പ്രചരിപ്പിക്കുന്നതിനെ ഗ്രൂപ്പില്‍ പ്രോത്സാഹിപ്പിക്കില്ല. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസിലെ വാട്ട്സ് അപ്പ് ആക്ടിവിസ്റ്റുകളാണ് ഈ പദ്ധതിക്കു പിന്നില്‍

ബി.ജെ.പി എം.പിമാരുടെ പാര്‍ലമെന്‍റിലെ പ്രകടനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജസ്ഥാനിലെ പാര്‍ട്ടി ഉപദേശ്ടാക്കളോട് പ്രധാനമന്ത്രി നരേന്ദമോദി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
 

രേഖകള്‍ ശരിയായില്ല; ഇന്ത്യന്‍ പൗരന്‍െറ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയില്‍

Posted: 30 Jul 2014 10:53 PM PDT

Image: 
Subtitle: 
ഹാഷിം എളമരം

മനാമ: ഇന്ത്യന്‍ പൗരന്‍െറ മൃതദേഹം മതിയായ രേഖകളുടെ അഭാവം മൂലം കഴിഞ്ഞ 10 ദിവസമായി സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. തമിഴ്നാട് കടലൂര്‍ സ്വദേശി രാമാറിന്‍െറ മകന്‍ അരിവഴകന്‍െറ (26) മൃതദേഹമാണ് മോര്‍ച്ചറിയിലുള്ളത്. കഴിഞ്ഞ 21ന് വൈകീട്ടാണ് യുവാവ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുക്കളും നാട്ടുകാരും എംബസിയെ സമീപിച്ചെങ്കിലും രേഖകള്‍ ശരിയാക്കിയാല്‍ മൃതദേഹം അയക്കാമെന്ന മറുപടിയാണത്രെ എംബസി ഉദ്യോഗസ്ഥര്‍ നല്‍കിയത്. രേഖകള്‍ തങ്ങള്‍ ശരിയാക്കുകയാണെങ്കില്‍ എംബസിയുടെ സഹായം എന്തിനാണെന്നാണ് സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അരിവഴകന്‍ മരിച്ച ദിവസം തന്നെ ഹൃദയാഘാതം മൂലം നിര്യാതനായ മലയാളിയായ പ്രദീപ്കുമാറിന്‍െറ മൃതദേഹം തൊട്ടടുത്ത ദിവസം നാട്ടിലേക്ക് അയച്ചിരുന്നു. ആറ് വര്‍ഷമായി നാട്ടില്‍ പോകാത്ത ഇയാള്‍ക്കും സാധുതയുള്ള വിസ ഉണ്ടായിരുന്നില്ളെങ്കിലും സ്പോണ്‍സറെ കണ്ടത്തെുകയും അദ്ദേഹം സഹകരിക്കുകയും ചെയ്തതിനാല്‍ എംബസി ഒൗട്ട്പാസ് നല്‍കിയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.
ദരിദ്ര കുടുംബത്തിന്‍െറ അത്താണിയായ അരിവഴകന്‍ ഫ്രീവിസയിലാണത്രെ ബഹ്റൈനില്‍ എത്തിയത്. ഇയാളുടെ സ്പോണ്‍സര്‍ ആരാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. ഇപ്പോള്‍ വിസക്ക് സാധുതയില്ലാത്തതാണ് രേഖകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതിന് കാരണം. അതുകൊണ്ടാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എംബസി അധികൃതരെ സമീപിച്ചത്. ഇത്തരമൊരു അവസ്ഥയില്‍ എല്‍.എം.ആര്‍.എയുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിപ്പെടുത്തി ഒൗട്ട്പാസ് നല്‍കിയെങ്കിലും മൃതദേഹം നാട്ടിലേക്ക് അയക്കേണ്ട ബാധ്യത എംബസിക്കില്ളേയെന്നാണ് നാട്ടുകാരും സഹപ്രവര്‍ത്തകരും ചോദിക്കുന്നത്. കുടുംബത്തിന്‍െറ അത്താണി നഷ്ടപ്പെട്ടതിന് പുറമെ മൃതദേഹം കാണാനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നത് മൂലം ബന്ധുക്കള്‍ക്കുണ്ടാക്കുന്ന പ്രയാസവും വേദനയും മനസ്സിലാക്കിയെങ്കിലും എംബസി അധികൃതര്‍ കനിയണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത്. ബംഗ്ളാദേശ് എംബസി ഉള്‍പ്പെടെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് അവരുടെ പൗരന്മാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലത്തെിക്കാന്‍ നടപടി സ്വീകരിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. യുവാവിന്‍െറ പാസ്പോര്‍ട്ട് കോപ്പിയും സി.പി.ആര്‍ കോപ്പിയും നല്‍കിയിട്ടും എമിഗ്രേഷനില്‍ നിന്ന് രേഖകള്‍ ശരിയാക്കണമെന്നാണ് എംബസിയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രേഖകളില്ലാത്തതും സ്പോണ്‍സറെ കണ്ടത്തൊന്‍ കഴിയാത്തതുമാണ് മൃതദേഹം അയക്കാന്‍ താമസം നേരിടാന്‍ കാരണമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. മരിച്ചയാളുടെ ബന്ധുക്കളാരും ഇവിടെയില്ലാത്തതിനാല്‍ മൃതദേഹം കൊണ്ടുപോകുന്നതിനാവശ്യമായ ചെലവ് വഹിക്കാന്‍ ആരും മുന്നോട്ട് വന്നിട്ടുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ എമിഗ്രേഷന്‍ ഓഫീസ് അവധിയായിരുന്നു. രേഖകള്‍ ശരിയാവുകയും ഐ.സി.ആര്‍.എഫിന്‍െറ ഫണ്ടില്‍ നിന്നൊ മറ്റൊ മൃതദേഹം കൊണ്ടുപോകാനാവശ്യമായ ചെലവ് കണ്ടത്തെുകയും ചെയ്യേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാതോട് കാതോരം; പാട്ടിലെ ഭരതന്‍ സ്പര്‍ശം

Posted: 30 Jul 2014 10:41 PM PDT

Image: 

‘പാട്ടെടുത്തുവെച്ചത് കണ്ടാല്‍ പിന്നെയൊന്നും പറയാന്‍ തോന്നില്ല’ -ദേവരാജന്‍ മാഷ് ഇത്രയും പറഞ്ഞത് സംവിധായകന്‍ ഭരതനെക്കുറിച്ചായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. കണിശക്കാരനായ ഒരു സംഗീത സംവിധായകന്‍, ദൃശ്യസംഗീതത്തിന്‍െറ ഉള്ളറിഞ്ഞ ഒരാളെക്കുറിച്ചിത് പറയുമ്പോള്‍ ഭരതനിലെ സംഗീതസാന്നിധ്യത്തെക്കുറിച്ചുകൂടി നാമോര്‍ക്കുന്നു. ആര്‍ക്കും മനസ്സില്‍ മൂളാന്‍ കഴിയുന്ന പാട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹം സിനിമയില്‍ ചിത്രീകരിച്ചത്. റെക്കോഡിങ് സമയമാകുമ്പോഴേക്കും പാട്ട് പാടിപ്പാടി അതിലൂയലാടിയായിരിക്കും ദൃശ്യങ്ങളിലേക്കുള്ള ചില്ലാട്ടം. സാമ്പ്രദായിക രീതിയിലുള്ള ഗാനചിത്രീകരണത്തിനപ്പുറം ഭരതന്‍, സിനിമയില്‍ കൊണ്ടുവന്ന ദൃശ്യപ്പകര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടായതുമില്ല.  അടിമുടി കലാകാരനായിരുന്നു അദ്ദേഹം എന്ന കാരണം മാത്രം മതിയിതിന്. ചിത്രവും ശില്‍പവും സംഗീതവും ദൃശ്യവും എല്ലാം ഭരതഹൃദയത്തില്‍ ഒരുപോലെ മേളിച്ചു. ഇതില്‍ സംഗീതത്തോട് കടുത്ത ആരാധനയായിരുന്നു അദ്ദേഹത്തിന്.

മുത്തശ്ശിയുടെ പാട്ടിന്‍െറ വിരല്‍പിടിച്ചു നടന്നൊരു കുട്ടിക്കാലം ഭരതനുണ്ടായിരുന്നു. കലാമണ്ഡലം വീശിവരുന്ന കാറ്റിലെ ചേങ്ങിലക്കൊട്ടിന്‍െറ തുടിമുഴക്കവും അദ്ദേഹത്തിലെ സംഗീതകാരനെ ഉണര്‍ത്തിയിട്ടുണ്ടാകും. ആത്മാവിന്‍െറ വൈകാരികമായ പങ്കാളിത്തമായിരുന്നു ഭരതന്‍ തന്‍െറ പാട്ടുകളില്‍ ഉയര്‍ത്തിക്കാണിച്ചത്. സുഹൃദ്വലയത്തിനകത്ത് അമര്‍ത്തിയൊതുക്കി ഭരതന്‍ വിസ്തരിക്കുന്ന ‘മാരിവില്ലിന്‍ തേന്‍മലരും’ ‘തുഞ്ചന്‍പറമ്പിലെ തത്തയും’ എല്ലാം ഏവരും കൗതുകത്തോടെ കാതോര്‍ത്തു. വൈശാലിയുടെ ജൂബിലിയാഘോഷ വേളയില്‍ ‘മഴവില്ല്’ പാടി ഭരതന്‍ ഏവരിലും വിസ്മയം ജനിപ്പിച്ചു. സംഗീതത്തിന്‍െറ ലാവണ്യനിയമങ്ങള്‍ക്കപ്പുറം അതിലൊരു ഗൃഹാതുര കാലത്തിന്‍െറ കാന്തി കലരുകയായിരുന്നു. രതിയുടെ ആത്മീയതയെ തിരശ്ശീലയില്‍ പകര്‍ത്തിയെഴുതിയ അദ്ദേഹത്തിന്‍െറ ഗാനചിത്രീകരണങ്ങളിലെല്ലാം വിശുദ്ധിയുടെ വിലോഭനീയത എക്കാലത്തുമുണ്ടായിരുന്നു. സംഗീതം നിറങ്ങളെ പരിണയിക്കുകയായിരുന്നു ഭരതന്‍െറ പാട്ടുകളില്‍. പാട്ടിന് നിറവും നിറത്തിന് പാട്ടും കൂട്ടുപോകുന്ന ഒരാന്തരികഭാഷ്യം സിനിമയില്‍ ചമയ്ക്കുകയായിരുന്നു അദ്ദേഹം.

രാഗങ്ങളെയൊന്നും ആധികാരികമായി വ്യാഖ്യാനിക്കാന്‍ അറിയില്ലാത്ത ഭരതന്‍െറ ആത്മാവ് വന്നൊരുപാട്ട് പാടിയാല്‍ അതിന് ഹിന്ദോളത്തിന്‍െറ ഛായയുണ്ടാകുമെന്ന് പറയാറുണ്ട്. അഞ്ച് സ്വരങ്ങളുള്ള എല്ലാ രാഗങ്ങളെയും അദ്ദേഹം അത്രക്കിഷ്ടപ്പെട്ടു. മനസ്സിന്‍െറ മൂശയിലിട്ട് തെളിയിച്ചെടുത്ത പാട്ടുദൃശ്യങ്ങള്‍ക്ക് ആരെഴുതിയാല്‍ നന്നായിരിക്കുമെന്നതിന് വ്യക്തമായ ധാരണകള്‍ അദ്ദേഹം സ്വരൂപിച്ചിരുന്നു. കവിമനസ്സിന്‍െറ സാന്നിധ്യമായിരുന്നു ഇതിന് ഭരതനെ പ്രാപ്തനാക്കിയത്. വയലാറിനോടും ഭാസ്കരനോടും ഒ.എന്‍.വിയോടുമെല്ലാം ഭരതന്‍ വരികള്‍ ചോദിച്ചു. ഭരതന്‍െറ ആദ്യ ‘പ്രയാണ’ത്തില്‍തന്നെ ‘മൗനങ്ങള്‍ പാടുകയായിരുന്നു’. വെങ്കലത്തില്‍ ഭാസ്കരന്‍ മാഷിനോട് ‘രാത്രിയില്‍ മാനത്തൊരു പുള്ളിപ്പുലിക്കളി’ വരച്ചിടാന്‍ പറഞ്ഞതും ഭരതനായിരുന്നു. ‘പൂവേണം പൂപ്പടവേണം’ എന്ന കളംപാട്ടിന്‍െറ നിറപ്പകിട്ട് മുഴുവന്‍ വരികളിലെഴുതി തരാന്‍ ഒ.എന്‍.വിയെ പ്രേരിപ്പിച്ചതും മറ്റാരുമല്ല. മൗനമുദ്രിതമായ ഒരു പാട്ടിന്‍െറ അണിയറയിലേക്ക് പൂവച്ചലിനെയും അദ്ദേഹം ക്ഷണിച്ചുവരുത്തി. ബിച്ചുവും  എം.ഡി. രാജേന്ദ്രനും പഴവിള രമേശനും കൈതപ്രവും എല്ലാം ഭരതന്‍െറ പാട്ടുലോകങ്ങളിലേക്ക് അനുയാത്ര ചെയ്തവരാണ്. ദേവരാജനും രവീന്ദ്രനും ജോണ്‍സനും ബോംബെ രവിയും കീരവാണിയുമെല്ലാം ഭരതനുവേണ്ടി പാട്ടുണ്ടാക്കാന്‍ ക്ഷമയോടെ കാത്തിരുന്നു.

1983ല്‍ ഈണമെന്ന സ്വന്തം സിനിമക്ക് സംഗീതം ചിട്ടപ്പെടുത്തി ഭരതന്‍ പുതിയൊരു ലോകവുമായി ചങ്ങാത്തം തുടങ്ങി. ഈണത്തില്‍ രണ്ട് പാട്ടുകള്‍. ഒരെണ്ണമെഴുതിയത് ഭരതന്‍ തന്നെയായിരുന്നു (അമ്പാടിക്കുട്ടാ...). കമ്പോസിങ് നടത്തി മിനുക്കുപണിക്കായി വിളിച്ചത് ഒൗസേപ്പച്ചനെയായിരുന്നു. ഈണത്തില്‍ വയലിനിസ്റ്റിന്‍െറ വേഷത്തിന് ഒൗസേപ്പച്ചന് നറുക്ക് വീഴുകയും ചെയ്തു. 1985ല്‍ ‘കാതോട് കാതോര’ത്തിലെ  പ്രധാന കഥാപാത്രം വയലിനിസ്റ്റായിരുന്നു. അയാളുടെ വയലിനിന്‍െറ സ്നേഹശ്രുതികളെ കൂട്ടിയിണക്കാന്‍ ഒൗസേപ്പച്ചനെ സഹായിച്ചതും ഭരതന്‍െറ സംഗീതബോധമായിരുന്നു.

‘ചിലമ്പി’ന്‍െറ തീം മ്യൂസിക്കിന് വായിച്ച ബിറ്റുകളെടുത്തായിരുന്നു ‘താളം മറന്ന താരാട്ട്’ എന്ന പാട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിമെനഞ്ഞത്. ഒൗസേപ്പച്ചന്‍െറ വാക്കുകള്‍: ‘അഗാധമായ സംഗീതബോധമുണ്ടായിരുന്നു ഭരതേട്ടന്. നന്നായി പാടും. ചിലമ്പിന്‍െറ കമ്പോസിങ് വേളയില്‍ അദ്ദേഹം ആരഭി മൂളാന്‍ പറഞ്ഞു. ഞാന്‍ സ്വരം പാടിയപ്പോള്‍ കണ്ണടച്ച് കേട്ടു. സ്വരമില്ലാത്ത ഒന്നു മൂളാനായി പറഞ്ഞ് പാടിയപ്പോള്‍ ഭരതേട്ടന്‍ ഇടപെട്ടു. ‘ഇത് മതി. ഇതാണ് നമ്മുടെ ട്യൂണ്‍.’ അതേ ഈണത്തിന് വേണ്ടി ആദ്യവരിയും അദ്ദേഹമെഴുതി -‘പുടമുറി കല്യാണം’.
നടി ശ്രീവിദ്യയൊത്തുള്ള യാത്രകളില്‍ അവര്‍ രാഗം പാടുമ്പോള്‍ അതിനനുസരിച്ച് ചിത്രമെഴുതാന്‍ ഭരതനിലെ കലാകാരനിഷ്ടമായിരുന്നു. ഭരതന്‍ ഈണംപകര്‍ന്ന ‘കേളി’യിലെ ‘താരം വാല്‍ക്കണ്ണാടി നോക്കി’ എന്ന പാട്ടില്‍ ഹിന്ദോളത്തിന്‍െറ  ഓളങ്ങളൊഴുകിനിറയുന്നത് നാം കേട്ടു.  ‘താരും തളിരും’ എന്ന പാട്ടിന് വരികളെഴുതിയതും ഭരതനിലെ പാട്ടുകാരനായിരുന്നു. ‘താളം മറന്ന താരാട്ടിലും’ ഭരതന്‍ ഹിന്ദോളത്തിന്‍െറ ലയഭംഗികള്‍ കൊണ്ടുവന്നു. ‘കണ്ണെത്താ ദൂരെ’ എന്ന പാട്ടിന് സംഗീതം നല്‍കി ഭരതന്‍ ഏവരെയും വിസ്മയിപ്പിച്ചു. ഫോക്കും മെലഡിയും ചേര്‍ന്നുനില്‍ക്കുന്ന പാട്ടിലെ തബലപ്പെരുക്കങ്ങള്‍ സംഗീതത്തിന്‍െറ മറ്റൊരു താഴ്വാരത്തിലേക്ക് നമ്മെ കൊണ്ടുപോയി. റീറെക്കോഡിങ്ങിന്‍െറയും തീം മ്യൂസിക്കിന്‍െറയുമെല്ലാം പാറ്റേണുകളില്‍നിന്നും ഭരതന്‍സിനിമകളിലെ പല പാട്ടിന്‍െറയും പല്ലവികളെ നെയ്തെടുക്കാന്‍ മറ്റു സംഗീത സംവിധായകര്‍ ഒട്ടൊക്കെ ശ്രദ്ധിച്ചു. ഈ സംഗീതശകലങ്ങളുടെയെല്ലാം ഊര്‍ജവും സംവേദനാത്മകതയും ജനകീയതയും അദ്ദേഹം മുന്‍കൂട്ടി  ഉള്‍ക്കൊള്ളുകയായിരുന്നു.

പാട്ടിന്‍െറ ദൃശ്യവിന്യാസത്തില്‍ ആരെയും മോഹിപ്പിക്കുന്ന ഒരനന്യത ഭരതന്‍െറ പ്രതിഭയിലുണ്ടായിരുന്നു. എത്രയോ പാട്ടുകള്‍ അതിന്‍െറ ഫ്രെയിമുകളില്‍ നിറപ്പകര്‍ച്ചയുടെ ഉത്സവമായി, കഥയുടെ അകമുണര്‍ത്തുന്ന അഴകുകളായി, പ്രമേയത്തിന്‍െറ അമേയമായൊരനുഭൂതി പകരും വികാരഭൂമികയായി. ‘അമര’ത്തിലെ വികാര നൗകയും (മണല്‍കൂന മാറോടുചേര്‍ക്കുന്ന ദൃശ്യം), വൈശാലിയിലെ ഇന്ദുപുഷ്പവും (വൈശാലിയെ ഒരുക്കുന്ന ഛായാച്ചിത്ര ദൃശ്യം) ചമയത്തിലെ ‘രാജഹംസമേ’യും (നാടക രംഗാവതരണം), വെങ്കലത്തിലെ ‘പത്തുവെളുപ്പിന്’ (മിത്തിന്‍െറ പുന$സൃഷ്ടികള്‍)... ഇങ്ങനെ ഭരതന്‍െറ പ്രതിഭയെ അതുല്യമായൊരു സര്‍ഗതലത്തിലേക്കുയര്‍ത്തുന്നത് നിറവും സ്വരവും ചേര്‍ന്നുനില്‍ക്കുന്നൊരു മായികലോകം തന്നെയാണ്. ഇതിന് അഭൗമവും അലൗകികവുമായൊരു ശില്‍പതലവും അമൂര്‍ത്തവും അനവദ്യവുമായൊരു ശരീരഭാഷയുമുണ്ട്. സ്വരങ്ങള്‍ക്ക് നിറങ്ങളും നിറങ്ങള്‍ക്ക് സ്വരങ്ങളും കൂട്ടുചേരുന്ന സര്‍ഗസൗന്ദര്യമായിരുന്നു അത്. ആത്മാവിനോട് അടുത്തുനില്‍ക്കുന്ന അനര്‍ഘമായൊരു   വൈകാരിക മേഖല ഭരതന്‍െറ സംഗീത സംരംഭങ്ങളോട് എക്കാലവും നീതികാണിച്ചുവെന്നത് ശ്രദ്ധേയമാണ്.

 

Wednesday, July 30, 2014

കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

Link to

കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്

Posted: 30 Jul 2014 12:58 AM PDT

Image: 

ലണ്ടന്‍: യുവന്‍റസിന്‍െറ അര്‍ജന്‍റീന ഫുട്ബാള്‍ താരം കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപൊയതായി റിപ്പോര്‍ട്ട്. യുവാന്‍ ആല്‍ബര്‍ട്ടോ കാബ്രലിനെയാണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ബ്വേനസ് എയ്റിസിലെ മോറോണ്‍ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് ദി നേഷന്‍ ദിനപത്രത്തിന്‍െറ വെബ്സൈറ്റ് റിപ്പോര്‍ട്ടുചെയ്തു. വന്‍തുകയാണ് മോചനദ്രവ്യമായി തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടത്. സംഭവം അറിഞ്ഞയുടന്‍ കാര്‍ലോസ് ടെവസ് അര്‍ജന്‍റിനയിലേക്ക് തിരിച്ചിട്ടുണ്ട്.

എം.എല്‍.എ ഹോസ്റ്റലില്‍ പ്രതി താമസിച്ചത് സഭാ സെക്രട്ടറി അന്വേഷിക്കും -ജി.കാര്‍ത്തികേയന്‍

Posted: 30 Jul 2014 12:38 AM PDT

Image: 
Subtitle: 
നിയമസഭാ ഹോസ്റ്റല്‍ ഇനി കര്‍ശന നിയന്ത്രണത്തില്‍

തിരുവനന്തപുരം: കൊച്ചി ബ്ളാക്ക് മെയിലിങ് കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ താമസിക്കാനിടയായ സംഭവം നിയമസഭാ സെക്രട്ടറി അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍.

ഈ സാഹചര്യത്തില്‍ എം.എല്‍.എ ഹോസ്റ്റലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍വ കക്ഷിയോഗം തീരുമാനിച്ചതായും കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍ എം.എല്‍.എമാര്‍ കത്ത് മുഖാന്തിരമോ നേരിട്ടോ മുറി ആവശ്യപ്പെടണം. നേരിട്ട് വന്ന് രജിസ്റ്ററില്‍ ഒപ്പു വെക്കണം.  ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം മുറികള്‍ അനുവദിക്കുന്നതല്ല. ഒരു മാസം പത്ത് ദിവസത്തില്‍ കൂടുതല്‍ മുറി അനുവദിക്കില്ല. ഒരു സമയം അഞ്ചു ദിവസത്തേക്കു മാത്രമേ മുറി നല്‍കു. അഞ്ചു ദിവസങ്ങള്‍ക്കുശേഷം നിര്‍ബന്ധമായും മുറി ഒഴിയണം.

മുറിയില്‍ മുന്‍ സാമാജികനും കുടുംബാംഗങ്ങള്‍ക്കും മാത്രമെ താമസിക്കാന്‍ അനുവാദമുള്ളു. അല്ലാത്തവര്‍ക്ക് മുറി അനുവദിക്കണമെങ്കില്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റു വിശദാംശങ്ങളും റിസപ്ഷനിസ്റ്റിനെ കാണിക്കണം.

രാവിലെ അഞ്ചു മണിക്ക് മുമ്പും രാത്രി പത്തു മണിക്കുശേഷവും സന്ദര്‍ശകരെ അനുവദിക്കില്ല. ഹോസ്റ്റലും അവിടേക്കുള്ള രണ്ടു ഗേറ്റുകളും സി.സി.ടി.വിയുടെ നിരീക്ഷണത്തില്‍ ആയിരിക്കും.

എം.എല്‍.എയുടെയും പി.എമാരുടെയും മറ്റു ജീവനക്കാരുടേതുമൊഴികെയുള്ള വാഹനങ്ങള്‍ അകത്തേക്കു കടത്തിവിടില്ല, എം.എല്‍.എമാരും പി.എമാരും ഇല്ലാത്ത സമയത്ത് സന്ദര്‍ശകരെ അനുവദിക്കില്ല.

നിയമസഭാ ഹോസ്റ്റല്‍ നിയന്ത്രണ വിധേയമായ ഹോസ്റ്റല്‍ ആയി മാറണമെന്നും ഇതു കര്‍ശനമായി പാലിക്കാന്‍ സര്‍വ കക്ഷിയോഗം തീരുമാനിച്ചതായും കാര്‍ത്തികേയന്‍ അറിയിച്ചു.

ബംഗളൂരുവില്‍ സ്കൂളില്‍ വീണ്ടും പീഡനം; ഒരാള്‍ അറസ്റ്റില്‍

Posted: 30 Jul 2014 12:20 AM PDT

Image: 

ബംഗളൂരു: ബംഗളൂരുവിലെ സ്കൂളില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പടിഞ്ഞാറന്‍ ബംഗളൂരുവിലെ ശാന്തി ധര്‍മ സ്കൂളിലാണ് ഏഴ് വയസ്സുകാരി പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ജീവനക്കാരിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസന്‍ എന്നയാളാണ് അറസ്റ്റിലായത്.  പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

ദിവസങ്ങള്‍ക്കുമുമ്പ് ബംഗളൂരുവിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തത്തെുടര്‍ന്ന് അടച്ചിട്ട സ്കൂള്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്.

പാറ്റൂര്‍ വിവാദഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ

Posted: 29 Jul 2014 11:59 PM PDT

Image: 

തിരുവനന്തപുരം: പാറ്റൂരിലെ വിവാദഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് ലോകായുക്ത ഉത്തരവിട്ടു. വിവാദ ഭൂമിയിടപാട് അന്വേഷിക്കാന്‍ ലോകായുക്ത അമികസ്ക്യൂറിയെ നിയോഗിക്കുകയും ചെയ്തു. ഹൈകോടതി അഭിഭാഷകനായ കെ.ബി. പ്രദീപിനാണ് അന്വേഷണചുമതല.

വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നല്‍കിയ സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ ദുരൂഹത നിലനില്‍കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും നേരത്തെ ആരോപിച്ചിരുന്നു. ഇടപാടിനെകുറിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അറിയാമെന്നും വി.എസ് പറഞ്ഞിരുന്നു.

കുംഭകോണം സ്കൂള്‍ തീപിടിത്തം: പത്ത് പേര്‍ കുറ്റക്കാര്‍

Posted: 29 Jul 2014 11:45 PM PDT

Image: 

തഞ്ചാവൂര്‍: ജില്ലയിലെ കുംഭകോണത്ത് സ്കൂളിന് തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കെട്ടിട ഉടമയും ഹെഡ്മിസ്ട്രസും ഉള്‍പ്പടെ പത്ത് പേര്‍ കുറ്റക്കാരാണെന്ന് തഞ്ചാവൂര്‍ സെഷന്‍സ് കോടതി വിധിച്ചു. 11 പേരെ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്കുശേഷം വിധിക്കും.

2004 ജൂലൈയിലാണ് ദാരുണ ദുരന്തം സംഭവിച്ചത്. ദാരാപുരത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയും 94 കുട്ടികള്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ 46 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളും ഉള്‍പ്പെടും.

ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സമുച്ചയത്തില്‍പ്പെട്ട സരസ്വതി  ൈപ്രമറി സ്കൂളിലാണ് ദുരന്തമുണ്ടായത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ ഓല ഷെഡില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു.

സുധീരന്‍ എത്തി ; കെ പി സി സി യോഗം വ്യാഴാഴ്ച

Posted: 29 Jul 2014 11:13 PM PDT

Image: 

തിരുവനന്തപുരം: അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ തിരിച്ചത്തെി . സംഘടനാ പുനസംഘടനയാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന അജണ്ടയെന്ന് സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ പുനസംഘടന സംബന്ധി ച്ച്  ഉയര്‍ന്ന തലത്തില്‍ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും അദ്ദഹേം പറഞ്ഞു .

നാളെ ചേരുന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തിന്‍റെ പരിഗണനാ വിഷയം ഡി സി സി വരെയുള്ള പുനസംഘടനയാണ് . 2010 ല്‍ നടക്കേണ്ടതാണ് ഇത് . ഏറ്റവും താഴെ തട്ടിലുള്ള ബൂത്ത് കമ്മിറ്റി ഭാരവാഹികളെ ആഗസ്റ്റ് 10 നു ജനാധിപത്യ മാര്‍ഗത്തില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുക്കും. തുടര്‍ന്നുള്ള മണ്ഡലം, ബ്ലോക്ക് തുടങ്ങി ഡി സി സി പ്രസിഡന്‍റ് ഒഴികെ ഭാരവാഹികളെ നോമിനേറ്റ് ചെയ്യം . എല്ലാ ജില്ലകളിലും വിവിധ ഗ്രൂപുകള്‍ക്ക് പ്രാതിനിധ്യം നല്‍കി സമവായ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് . അവരുടെ ശിപാര്‍ശ പ്രകാരം ബ്ലോക്ക് പ്രസിഡന്‍റ്മാരെയും ഡി സി സി ഭാരവാഹികളെയും കെ പി സി സി പ്രസിഡന്‍റ് ആണ് നോമിനേറ്റ് ചെയ്യക . ഡി സി സി പ്രസിഡന്‍റ് മുതല്‍ കെ പി സി സി പ്രസിഡന്‍്റ് വരെ ഉള്ളവരെ നോമിനേറ്റ് ചെയ്യാന്‍ അധികാരം കോണ്‍ഗ്രസ് പ്രസിഡന്‍റിനാണ് .

എ ഐ സി സി പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം സെപ്റ്റംബര്‍ 30 മുതല്‍ ഡിസംബര്‍ 31 വരെ അംഗത്വ കാലമാണ്. ജൂലൈ 31 നു പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണം. ജൂണില്‍ പുതിയ കെ പി സി സി പ്രസിഡന്‍റും ഭാരവാഹികളും വരണം. ബൂത്ത് കഴിഞ്ഞാല്‍ മുകള്‍ തട്ടില്‍ സമവായ ഭാരവാഹികള്‍  വരാനാണ് സാധ്യത. എന്നാല്‍ കെ പി സി സി തലത്തില്‍ തെരഞ്ഞെടുപ്പിന് ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ മത്സരം നടക്കും.

കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം നല്‍കുന്ന കാര്യം ഉടന്‍ തീരുമാനിക്കും: സ്പീക്കര്‍

Posted: 29 Jul 2014 10:51 PM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്ന കാര്യം രണ്ടു മുതല്‍ നാലു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. താന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ട നിയമോപദേശം പരിശോധിച്ചായിരിക്കും തീരുമാനമെന്നും സുമിത്ര മഹാജന്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തിലത്തൊന്‍ ഇതുസംബന്ധമായ എല്ലാ നിയമവശങ്ങളും പരിശോധിക്കും. ഒരു പാര്‍ട്ടിക്കും ആവശ്യമായ അംഗങ്ങളില്ലാത്ത സമയത്ത് പ്രതിപക്ഷ നേതാവ് ഇല്ലാത്ത ലോക്സഭയും ഉണ്ടായിട്ടുണ്ട്. 1980ഉം 1984ഉം ഇതിനുദാഹരണമാണെന്നും സുമിത്രാ മഹാജന്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted: 29 Jul 2014 10:11 PM PDT

Image: 

ആലപ്പുഴ: ജില്ലയിലെ ഹരിപ്പാട് ഡാണാപ്പടിക്ക് അടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഹരിപ്പാട് ഏരികാവ് സ്വദേശികളായ രാജേഷ് (29), സുകേശന്‍ (30) എന്നിവരാണ് മരിച്ചത്.

ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍

Posted: 29 Jul 2014 10:02 PM PDT

Image: 

സതാംപ്ടണ്‍: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സാണ് ഇന്ത്യ നേടിയത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 47 റണ്‍സ് കൂടി വേണം. രണ്ട് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ളണ്ടിനേക്കാള്‍ 246 റണ്‍സ് പിന്നിലാണ് ഇന്ത്യ. 50 റണ്‍സുമായി ക്രീസിലുള്ള ക്യാപ്റ്റന്‍ ധോണിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യക്കുവേണ്ടി അജിന്‍ക്യ രഹാനെ അര്‍ധസെഞ്ച്വറി (54)നേടി.

മുരളി വിജയും (35) പൂജാരയും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് ഇന്ത്യ തകരുകയായിരുന്നു. കോഹ് ലി(39), രോഹിത് (28), ജദേജ (31) എന്നിവര്‍ മോശമല്ലാതെ ബാറ്റു വീശിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇംഗ്ളണ്ട് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ളണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ മൂന്നു വിക്കറ്റും മുഈന്‍ അലി രണ്ട് വിക്കറ്റും നേടി.

ഗസ്സയില്‍ ഒറ്റ ദിവസം കൊല്ലപ്പെട്ടത് 104 ഫലസ്തീനികള്‍

Posted: 29 Jul 2014 08:48 PM PDT

Image: 

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന കനത്ത ബോംബാക്രമണത്തില്‍ ഇന്നലെ മാത്രം 104 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ബുറൈജിലെ അഭയാര്‍ത്ഥി ക്യാമ്പിലടക്കം നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇതോടെ ഇതുവരെ 1200ലധികം പേര്‍ക്ക് ഇസ്രായേലിന്‍െറ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.  6,800ലധികം പേര്‍ക്ക് പരിക്കേറ്റു. ഹമാസ് നടത്തിയ തിരിച്ചടിയില്‍ 53 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. ഇന്നലത്തെ ആക്രമണത്തില്‍ ഗസ്സയിലെ ഏക വൈദ്യുതി നിലയവും തുറമുഖവും ഇസ്രായേല്‍ തകര്‍ത്തു.

വൈദ്യുതി നിലയം തകര്‍ത്തതോടെ മേഖല കനത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും ഊര്‍ജ വിതരണം പുനഃസ്ഥാപിക്കാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. വൈദ്യുതി നിലയം തകര്‍ത്തത് ആശുപത്രികളെയും ജലവിതരണത്തെയും സാരമായി ബാധിക്കും. 80 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് തകര്‍ക്കപ്പെട്ടത്. ഹമാസിന്‍െറ മുതിര്‍ന്ന നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ വീട് ആക്രമണത്തില്‍ തകര്‍ന്നു.

അതിനിടെ ഇസ്രായേല്‍ തുടരുന്ന ഉപരോധം പിന്‍വലിക്കാതെ വെടിനിര്‍ത്തലിനില്ലെന്ന് ഹമാസിന്‍െറ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് കമാന്‍ഡര്‍ മുഹമ്മദ് ദീഫ് പറഞ്ഞു. അതിര്‍ത്തികള്‍ തുറന്നിടണമെന്നും ദീഫ് ആവശ്യപ്പെട്ടു.

അതേസമയം ഹമാസിനെ തുരത്താനാണ് ആക്രമണം നടത്തുന്നതെന്നും ഇത് വരുംദിവസങ്ങളില്‍ തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഹമാസിന്‍െറ ആക്രമണങ്ങളെ ഇസ്രായേല്‍ പ്രതിരോധിക്കുകയാണ് ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു.

Tuesday, July 29, 2014

സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന് Madhyamam News Feeds

സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന് Madhyamam News Feeds

Link to

സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന്

Posted: 29 Jul 2014 12:04 AM PDT

Image: 
ന്യൂഡല്‍ഹി: രഹസ്യം ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പേരിന് പിറകെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറയും അഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍െറയും പേരുകള്‍. ഇവരുടെ വീടുകളിലും ചാരവൃത്തിക്കുള്ളതെന്ന് സംശയിക്കുന്ന ശ്രവണ ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന് എന്‍.ഡി ടിവി  റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവം ബി.ജെ.പി നേതൃത്വം നിഷേധിച്ചിട്ടുണ്ട്. 
അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിമാരില്‍ നിന്നും നേതാക്കളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളില്‍ അത്ഭുതമില്ളെന്നും എന്നാല്‍ മന്ത്രിമാരുടെ വസതികളില്‍നിന്ന് ചാരവൃത്തിക്കുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും ബി.ജെ.പി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു.
ബി.ജെ.പി വക്താവായ എം.ജെ. അക്ബറിന്‍െറ ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രമാണ് കഴിഞ്ഞ ദിവസം ബി.ജെ.പി മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റും കേന്ദ്ര മന്ത്രിയുമായ ഗഡ്കരിയുടെ വീട്ടില്‍നിന്ന് ചാരവൃത്തിക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന്  ഉന്നത ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത പുറത്തുവിട്ടത്. 
 

ന്യൂഡല്‍ഹിയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിടയായി

Posted: 28 Jul 2014 11:56 PM PDT

Image: 
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിടയായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ അഞ്ചുപേരാണ് പത്താം ക്ളാസുകാരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തംനഗര്‍ പ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം വിവരം പുറത്തായാല്‍ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി സ്കൂളിലേക്ക് പോകുന്നവഴി പരിചയക്കാരായ യുവാക്കള്‍ ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയത്തെുടര്‍ന്ന് പൊലീസ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. 

ആസിഫ് അലിയുടെ സിനിമ മോശമെന്ന് ഫേസ്ബുക്കില്‍ കമന്‍റിട്ട പെണ്‍കുട്ടികള്‍ക്ക് മര്‍ദനം

Posted: 28 Jul 2014 11:09 PM PDT

Image: 
 തിരുവനന്തപുരം: സിനിമക്കെതിരെ ഫേസ്ബുക്കില്‍ കമന്‍റിട്ട പെണ്‍കുട്ടികള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍കാരുടെ മര്‍ദനം. പുതുതായി റിലീസ് ചെയ്ത ‘ഹായ് ഐ ആം ടോണി’ എന്ന സിനിമക്കെതിരെ കമന്‍റിട്ട വെമ്പായം സ്വദേശികളായ സീന, സജിന എന്നിവരെയാണ് സംഘംചേര്‍ന്ന് മര്‍ദിച്ചത്. കനകക്കുന്നില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ആസിഫ് അലി നായകനായ സിനിമ കണ്ടശേഷം ഫേസ്ബുക്കില്‍ കമന്‍റിട്ടത്. ഇത് ശ്രദ്ധയില്‍പെട്ട ചിലര്‍ മോശമായി പ്രതികരിച്ചിരുന്നു. 
തിങ്കളാഴ്ച പെണ്‍കുട്ടികള്‍ കനകക്കുന്നില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനത്തെിയപ്പോഴായിരുന്നു മര്‍ദനം. ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹി അനീഷ് അലിയുടെ നേതൃത്വത്തിലത്തെിയ സംഘമാണ് മര്‍ദിച്ചതെന്ന് പെണ്‍കുട്ടികള്‍ ല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരെയും മര്‍ദിച്ച സംഘം കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അസോസിയേഷന്‍ ജില്ലാ ഭാരവാഹി ഉള്‍പ്പെടെ ഇരുപത് പേര്‍ക്കെതിരെ കേസെടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. 

മഅ്ദനിക്ക് ഈദ് നമസ്കാരത്തിന് അനുമതി നിഷേധിച്ചു

Posted: 28 Jul 2014 10:38 PM PDT

Image: 
ബംഗളൂരു: മഅ്ദനിയെ ഈദ് നമസ്കാരത്തിന് പോകാന്‍ പൊലീസ് അനുവദിച്ചില്ല. ചൊവ്വാഴ്ച രാവിലെ നമസ്കാരത്തിന് അടുത്ത പള്ളിയില്‍ പോകാന്‍ അനുവദിക്കണമെന്ന്  മഅ്ദനി സിറ്റി പൊലീസ് കമീഷണര്‍ക്ക് മൂന്ന് ദിവസം മുമ്പുതന്നെ കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാറുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയെന്നും എന്നാല്‍ മഅ്ദനിയെ സുരക്ഷാ കാരണങ്ങളാല്‍ പുറത്തു വിടേണ്ടതില്ളെന്നും നിയമ സെക്രട്ടറി അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒടുവില്‍ മഅ്ദനി കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിക്കുള്ളില്‍ നമസ്കാരം നിര്‍വഹിച്ചു. 
ചികിത്സക്ക് മാത്രമാണ് ജാമ്യമെന്നാണ് കര്‍ണാടക സര്‍ക്കാറിന്‍െറ നിലപാട്. അതേ സമയം ജാമ്യവ്യവസ്ഥയില്‍ ഇതേ കുറിച്ച് പ്രത്യേകം ഒന്നും പറയുന്നില്ളെന്ന് മഅ്ദനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. 
ബംഗളുരു സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായിക്കഴിയുന്ന മഅ്ദനിക്ക് സുപ്രീം കോടതി ഉപാധികളോടെ ചികിത്സയ്ക്കായി ഒരു മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ജൂലൈ പതിനാലിന് പുറത്തിറങ്ങിയ അദ്ദേഹം ബംഗളൂരുവില്‍ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
 

 

ഹമാസിനെ തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു

Posted: 28 Jul 2014 09:28 PM PDT

Image: 
ജറുസലം: ഗസ്സയില്‍ നിരുപാധിക  വെടിനിര്‍ത്തല്‍ വേണമെന്ന അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ആവശ്യത്തെ കാറ്റില്‍പറത്തി യുദ്ധവെറിയുമായി  വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തുടര്‍ച്ചയായ ആക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഹമാസിനെ പൂര്‍ണമായി തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്നും ഇന്ന് ഇസ്രായേല്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. 
മൂന്നാഴ്ചയായി തുടരുന്ന സൈനികാക്രമണത്തിനിടെ ലോകത്തിന്‍െറ മുഴുവന്‍ സമാധാനശ്രമങ്ങളും തള്ളിക്കൊണ്ടാണ് ഇസ്രായേല്‍ അവരുടെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. 

ഇത് പുനര്‍ജന്മമെന്ന് ഫെയ്സ് ബുക്കില്‍ മഞ്ജുവാര്യര്‍

Posted: 28 Jul 2014 08:43 PM PDT

Image: 
കൊച്ചി: നടന്‍ ദിലീപുമായി വേര്‍പിരിയാനുള്ള തീരുമാനത്തിന് ശേഷം ആദ്യമായി മഞ്ജു വാര്യരുടെ പരസ്യ പ്രതികരണം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മഞ്ജു തന്‍െറ ഫേസ്ബുക്കിലൂടെ ലോകത്തിനുമുന്നില്‍ മനസ്സ് തുറന്നത്. വിവാഹമോചന തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ സ്വകാര്യതയില്‍ ഒതുക്കി നിര്‍ത്താനാണ് തനിക്ക് താല്‍പര്യമെന്ന് പറയുന്ന മഞ്ജു ആ സ്വകാര്യതയെ ദയവായി മാനിക്കണമെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍  ആവശ്യപ്പെടുന്നുണ്ട്. ഇത് തന്‍െറ പുനര്‍ജന്മമാണെന്നും എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നും അവര്‍ പറയുന്നു.
തന്‍െറ ജീവിതത്തിലെ സ്വകാര്യ സംഭവങ്ങള്‍ മറ്റു ചിലരെ ബാധിക്കുമെന്നതിനാലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുകളെന്നും കൂടെ നിന്നവരെ കുറിച്ച് ചിലര്‍ ഉണ്ടാക്കിയ തെറ്റിധാരണകള്‍ മാറ്റാനാണ് ഈ കുറിപ്പെന്നും കത്തില്‍ പറയുന്നു.
കത്ത് തുടരുന്നു.....എന്‍െറ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെ നിന്ന സിനിമാനടിമാരായ ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതമേനോന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. അത് അവരെയും എന്നെയും വേദനിപ്പിക്കുന്നു. എന്നാല്‍ എന്‍്റെ തീരുമാനങ്ങള്‍ എന്‍്റേതും അതിന്‍െറ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവുമാണ്. ഇതിന് പിന്നില്‍ ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ല. 
ദിലീപിന്‍െറ വ്യക്തിജീവിതത്തിന് വിജയാശംസകള്‍ നേരുന്ന മഞ്ജു മകള്‍ മീനൂട്ടി ദിലീപിന്‍െറ സംരക്ഷണയില്‍ സന്തുഷ്ടയാണെന്നും അതുകൊണ്ട് അവളുടെ മേലുള്ള അവകാശ വാദംകൊണ്ട് അവളെ ദുഖിപ്പിക്കുന്നില്ളെന്നും അവള്‍ എപ്പോഴും അമ്മയുടെ അകത്തുതന്നെയാണെന്നും കത്തില്‍ പറയുന്നു.
മഞ്ജുവിന്‍്റെ ഫേസ്ബുക്ക് പോസ്റ്റിന് മണിക്കുറുകള്‍ക്കകം നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്. ഇവര്‍  തമ്മില്‍ പിരിയരുതെന്നും ആരാധകര്‍ കമന്‍്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്.
features: 
Facebook

ഇന്ന് പെരുന്നാള്‍

Posted: 28 Jul 2014 12:44 PM PDT

Image: 
കോഴിക്കോട്: പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍  ഇന്ന് ആഹ്ളാദത്തിന്‍െറ ചെറിയ പെരുന്നാള്‍. വാക്കുകളും കര്‍മങ്ങളും ഒരുപോലെ വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് വിരഹവും ആത്മഹര്‍ഷവും നിറഞ്ഞ മനസ്സോടെയാണ് വിശ്വാസികള്‍ വിട ചൊല്ലിയത്. സല്‍കര്‍മങ്ങളില്‍ മതിമറന്നാഹ്ളാദിച്ച ഒരു മാസത്തെ വിട്ടുപിരിയുന്നതിന്‍െറ വിരഹവും ആഹ്ളാദത്തിന്‍െറ പൂനിലാവുമായത്തെിയ ചെറിയ പെരുന്നാളിനെ നെഞ്ചേറ്റുന്നതിന്‍െറ നിര്‍വൃതിയും വിശ്വാസികളെ വീര്‍പ്പുമുട്ടിച്ചു. അതേസമയം, ഗസ്സയുടെ തെരുവീഥികളില്‍ ഒഴുകിയ ചോരപ്പുഴയില്‍ രക്തസാക്ഷ്യം വരിച്ച പിഞ്ചുപൈതങ്ങളുടെ മുഖം മനുഷ്യസ്നേഹികളെ ഈ പെരുന്നാള്‍ദിനത്തിലും കരയിപ്പിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.
കാലവര്‍ഷം കണക്കിലെടുത്ത് ഇന്ന് മിക്കയിടങ്ങളിലും ഈദ്ഗാഹുകളില്ല. പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

ആണവനിലയ പരിശോധന: കരാര്‍ പ്രാബല്യത്തില്‍

Posted: 28 Jul 2014 12:41 PM PDT

Image: 
Subtitle: 
സൈനികേതര ആണവനിലയങ്ങള്‍ പരിശോധനക്ക് തുറന്നുകൊടുക്കും
ന്യൂഡല്‍ഹി: അമേരിക്കയുമായി ഒപ്പുവെച്ച ആണവകരാറിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സൈനികേതര ആണവനിലയങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയായ ഐ.എ.ഇ.എയുടെ പരിശോധനകള്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള കരാര്‍ പ്രാബല്യത്തില്‍. 
പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ വാഷിങ്ടണിലത്തെി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആണവകരാറിന്‍െറ തുടര്‍നടപടികള്‍ മുന്നോട്ടുനീക്കിയത്.  
മന്‍മോഹന്‍സിങ്ങിനെപ്പോലെ തന്നെ ആണവകരാറിന്‍െറ കാര്യത്തില്‍ മോദി സര്‍ക്കാറിനുള്ള പ്രതിബദ്ധതയും താല്‍പര്യവും ലോകസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പുകൂടിയാണിത്. ഐ.എ.ഇ.എ പരിശോധനകള്‍ക്കും സുരക്ഷിതത്വ നടപടികള്‍ക്കും അനുവദിക്കുന്ന അഡീഷനല്‍ പ്രോട്ടോകോള്‍ ഇക്കഴിഞ്ഞ 25നാണ് പ്രാബല്യത്തില്‍ വരുത്തിയത്.  
ഇന്ത്യയുടെ നിയമപരമായ പ്രതിബദ്ധത പൂര്‍ത്തീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം വിയനയിലെ ഇന്ത്യയുടെ പ്രതിനിധി രാജീവ് മിശ്ര ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോവിന് കൈമാറി. അഡീഷനല്‍ പ്രോട്ടോകോള്‍ അംഗീകരിച്ച സുപ്രധാന തീരുമാനം അദ്ദേഹം സ്വാഗതം ചെയ്തു. 2009ലാണ് ഈ കരാര്‍ ഒപ്പുവെച്ചത്. 
അതനുസരിച്ച് സൈനികേതര ആണവ നിലയങ്ങള്‍, ഇന്ധന സൂക്ഷിപ്പുകേന്ദ്രങ്ങള്‍ എന്നിവ അടക്കമുള്ള ആണവസന്നാഹങ്ങളില്‍ ആണവോര്‍ജ ഏജന്‍സിയുടെ പരിശോധകര്‍ക്ക് കടന്നുചെല്ലാം. തീവ്രപരിശോധന നടത്താം. ഹൈദരാബാദിലെ ആണവകേന്ദ്രത്തിലുള്ള ആറു സംവിധാനങ്ങള്‍, താരാപ്പൂരിലെ ഒന്നും രണ്ടും നിലയങ്ങള്‍, രാജസ്ഥാന്‍ ആണവോര്‍ജ കേന്ദ്രത്തിലെ യൂനിറ്റുകള്‍, കൂടങ്കുളം, കക്രപാര്‍ ആണവോര്‍ജ കേന്ദ്രത്തിലെ യൂനിറ്റുകള്‍ എന്നിവ ഇങ്ങനെ തീവ്രപരിശോധനക്ക് വിധേയമാക്കപ്പെടുന്ന നിലയങ്ങളായി മാറി. 
പരിശോധനക്കിടയില്‍ വിവരങ്ങള്‍ ഒത്തുനോക്കാന്‍ പാകത്തിലുള്ള ഡാറ്റ ട്രാന്‍സ്മിഷനും അനുവദിച്ചിട്ടുണ്ട്.

ഈദ് ദിനത്തിലും ഇസ്രായേല്‍ നരമേധം: ഏഴു കുഞ്ഞുങ്ങള്‍ മരിച്ചു

Posted: 28 Jul 2014 12:37 PM PDT

Image: 
ഗസ്സ സിറ്റി: ഈദ് ദിനത്തില്‍ വെടിനിര്‍ത്താനുള്ള ലോകരാഷ്ട്രങ്ങളുടെ നിര്‍ദേശം തള്ളിയ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി. ഗസ്സയില്‍ യു.എന്‍ നടത്തുന്ന ഒരു അഭയാര്‍ഥി ക്യാമ്പിനും ആശുപത്രി സമുച്ചയത്തിനും നേരെയുണ്ടായ സൈനികാക്രമണത്തില്‍ ചുരുങ്ങിയത് ഏഴ് കുട്ടികള്‍ മരിച്ചു. 
വെടിനിര്‍ത്തല്‍ പ്രഖ്യാപി ക്കണമെന്ന യു.എന്‍ രക്ഷാസമിതി പ്രമേയം പുറത്തുവന്നതിന് തൊട്ടുടനെയാണ് നരമേധത്തിന്‍െറ പുതിയ റിപ്പോര്‍ട്ടുകള്‍. 21ദിവസം പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 230 കുട്ടികള്‍ ഉള്‍പ്പെടെ 1100ഓളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാണ്. 
24 മണിക്കൂര്‍ സമയത്തേക്ക് പ്രത്യാക്രമണം നടത്തില്ളെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  ഇസ്രായേലിന്‍െറ വെടിനിര്‍ത്തല്‍ സമയം കഴിഞ്ഞയുടനെയായിരുന്നു ഹമാസിന്‍െറ പ്രഖ്യാപനം. 
തുടര്‍ന്നും ഇസ്രായേല്‍ ഗസ്സയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. 
ഗസ്സയില്‍ ഈദ് ദിനമായ തിങ്കളാഴ്ച ഉച്ചവരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഉച്ചക്കുശേഷമാണ് ഇസ്രായേല്‍, ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളക്കു ശേഷം ആക്രമണം പുനരാരംഭിച്ചത്.

ഗഡ്കരിയുടെ വീട്ടിലെ ചാരവൃത്തി അന്വേഷണമില്ളെന്ന് കേന്ദ്രസര്‍ക്കാര്‍

Posted: 28 Jul 2014 12:34 PM PDT

Image: 
Subtitle: 
റിപ്പോര്‍ട്ട് ഊഹാപോഹമാണെന്ന് ഗഡ്കരി തന്നെ പറഞ്ഞതിനാല്‍ ഇടപെടാനാവില്ളെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ ചാരവൃത്തിക്കുള്ളതെന്ന് സംശയിക്കുന്ന ശ്രവണ ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തത്തെിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.  
ബി.ജെ.പി വക്താവായ എം.ജെ. അക്ബറിന്‍െറ ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രമാണ് ഗഡ്കരിയുടെ വീട്ടില്‍നിന്ന് ചാരവൃത്തിക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത പുറത്തുവിട്ടത്. ഉന്നത ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു പത്രത്തിന്‍െറ റിപ്പോര്‍ട്ട്. ശക്തിയുള്ള ശ്രവണ ഉപകരണങ്ങളാണ് 13 തീന്‍മൂര്‍ത്തി മാര്‍ഗിലെ ഗഡ്കരിയുടെ വസതിയില്‍നിന്ന് കിട്ടിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.  
സംഭവത്തെക്കുറിച്ച് ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരോട് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വാര്‍ത്ത ഊഹാപോഹമാണെന്ന് ഗഡ്കരി പറഞ്ഞ ശേഷമാണ് അന്വേഷണം വേണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വിശദീകരിക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, റിപ്പോര്‍ട്ട് ഊഹാപോഹമാണെന്ന് ഗഡ്കരി തന്നെ വിശേഷിപ്പിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ തങ്ങള്‍ക്ക് എങ്ങനെ ഇടപെടാനാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ചോദിച്ചു. 
രാജ്യത്തെ ഏതു പൗരനെതിരെയും സര്‍ക്കാര്‍ ഏജന്‍സികളോ സ്വകാര്യ ഏജന്‍സികളോ നിയമവിരുദ്ധമായി ചാരവൃത്തി നടത്താമെന്ന സംശയമുയര്‍ത്തുന്നതാണ് സംഭവമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എന്‍.സി.പി നേതാവ് താരിഖ് അന്‍വറും ബിജു ജനതാദള്‍ നേതാവ് ജയ പാണ്ഡ്യയും ആവശ്യപ്പെട്ടു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP