സ്വാഗതം
WELCOME

News Update..

Thursday, July 3, 2014

മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം Madhyamam News Feeds

മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം Madhyamam News Feeds

Link to

മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

Posted: 03 Jul 2014 12:57 AM PDT

Image: 

ന്യൂഡല്‍ഹി : ഇറാഖിലെ തിക്രിതില്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സ്ഥിതിഗതികള്‍ വഷളാകുന്നതിനു മുമ്പ് നഴ്സുമാരെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
നഴ്സുമാരുടെ സുരക്ഷ സംബന്ധിച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുകയായിരുന്നു അവര്‍. രണ്ടു തവണ സുഷമ സ്വരാജും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി. മലയാളി നഴ്സുമാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു.
നഴ്സുമാരില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും കേരളത്തിന് ലഭിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി കൈമാറി. നഴ്സുമാരുടെ സുരക്ഷയെ കുറിച്ച് കേരളത്തിനുള്ള അതേ വികാരമാണ് കേന്ദ്രത്തിനുള്ളതെന്നും കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ഇറാഖില്‍ സ്ഥിതി  ഗതികള്‍ അനുദിനം വഷളാവുകയാണെന്നും സുഷമ സ്വരാജ് മുഖ്യമന്ത്രിയെ അറിയിച്ചു.

മാംസാഹാരിയായ ശിര്‍ദി സായിബാബ ദൈവമല്ളെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ

Posted: 03 Jul 2014 12:56 AM PDT

Image: 

ന്യൂ ഡല്‍ഹി: നിരവധി വിശ്വാസികള്‍ ദിവ്യ പുരുഷനായി ശിര്‍ദി സായിബാബയെ എങ്ങനെയാണ് ദൈവമെന്ന് വിളിക്കുന്നതെന്ന് ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ പെട്ട ജ്യോതിമഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി. സായിബാബ ഇറച്ചി കഴിക്കാറുണ്ടായിരുന്നുവെന്നും അല്ലാഹുവിനെ ആരാധിക്കാറുമുണ്ടായിരുവെന്നും ശങ്കരാചാര്യ ആരോപിച്ചു. അങ്ങിനെയുള്ള ഒരാള്‍ എങ്ങനെയാണ് ഹിന്ദു ദൈവമാകുക? സായി ഭക്തന്മാര്‍ സനാതാന ധര്‍മ്മവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ വിറ്റഴിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ്.

ജനങ്ങള്‍ക്ക് ആരാധനക്കുള്ള സ്വാതന്ത്യം ഉണ്ട്. അഞ്ച് ദൈവങ്ങളെയാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമല്ല. എന്നാല്‍ സായിബാബ സ്വയം ദൈവമാകാനായി ശ്രമിക്കുകയായിരുന്നു.

കോണ്‍ഗ്രസ്സ് നിര്‍ദേശത്തിന്‍റ അടിസ്ഥാനത്തിലല്ല താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും താനൊരു രാഷ്ട്രീയക്കാരനല്ലന്നും അദ്ദേഹം പറഞ്ഞു. സ്വാമി  സ്വരൂപാനന്ദ സരസ്വതിയും സായി ഭക്തരും തമ്മില്‍ നിരവധി കേസുകള്‍ നില നില്‍ക്കുന്നുണ്ട്. ലക്നൗവിലെ സായി ക്ഷേത്രം അലഹാബാദ് ഹൈക്കോടതിയില്‍ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. ജയ്പൂരിലും ശങ്കരാചര്യക്കെതിരെ കേസുണ്ട്. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ ജനിച്ച സായിബാബക്ക് രാജ്യത്തുടനീളം ലക്ഷക്കണക്കിന് ഭക്തരുണ്ട്.
 

പഞ്ചായത്തുകളില്‍ അദാലത്ത് നടത്തും

Posted: 03 Jul 2014 12:04 AM PDT

പാലക്കാട്: പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ പഞ്ചായത്ത്തല അദാലത്ത് നടത്താന്‍ പാചകവാതക വിതരണ പരാതിയുമായി ബന്ധപ്പെട്ട ജില്ലാതല ഫോറം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത്തല മോണിറ്ററിങ് സമിതികള്‍ ശക്തിപ്പെടുത്തും. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും റേഷനിങ് ഇന്‍സ്പെക്ടര്‍ കണ്‍വീനറുമായ സമിതിയില്‍ കൂടുതല്‍ ഉപഭോക്തൃ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും.
പാചകവാതക ഏജന്‍സികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കാന്‍ ഫോറം നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.കെ. ആന്‍റണി അധ്യക്ഷത വഹിച്ചു. ഏജന്‍സികള്‍ ഉപഭോക്താവിന് ബില്ലുകള്‍ കൃത്യമായി നല്‍കണം. പാസ്ബുക്കുകളില്‍ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ രേഖപ്പെടുത്തണം. അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അധിക തുക ഈടാക്കരുത്. സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കണം. ആവശ്യക്കാര്‍ക്ക് സിലിണ്ടറുകള്‍ പരിശോധിക്കാന്‍ സൗകര്യം ചെയ്യണം. സ്റ്റോക്ക് ബോര്‍ഡ് കൃത്യമായി എഴുതണം.
പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കണമെന്ന് ഏജന്‍സികള്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തത് ഏജന്‍സി-ഉപഭോക്താവ് ബന്ധം വഷളാകാനിടയാക്കും. സിലിണ്ടറുകള്‍ക്ക് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം പണം നല്‍കി രസീതുകള്‍ ഒപ്പിട്ടു കൈമാറിയാല്‍ മതി. ഗുണഭോക്താക്കളുടെ പ്രശ്നങ്ങള്‍ കുറക്കാന്‍ ഏജന്‍സികളുടെ അസോസിയേഷന്‍ ജില്ലാതല പരാതി പരിഹാര ഓഫിസ് സജ്ജമാക്കും. പാലക്കാട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും നേരിട്ടും പരാതി സ്വീകരിക്കാന്‍ സംവിധാനം ഉണ്ടാക്കും. മാസത്തിലൊരിക്കല്‍ പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അദാലത്ത് സംഘടിപ്പിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ആയിരിക്കും പരാതി സ്വീകരിക്കുന്ന സമയം.
പഞ്ചായത്ത്തലത്തില്‍ ഏജന്‍സികള്‍ സ്ഥാപിക്കണമെന്നും ഓപണ്‍ ഫോറത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാകുന്നില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. 27 പരാതികള്‍ ഫോറത്തില്‍ ലഭിച്ചു.
ജില്ലാ സപൈ്ള ഓഫിസര്‍ പി.എന്‍.കെ. ഉണ്ണി, ഐ.ഒ.സി സെയില്‍സ് ഓഫിസര്‍ മലര്‍വേഴി, ബി.പി.സി.എല്‍ അസി. മാനേജര്‍ സദാനന്ദന്‍, എച്ച്.പി.സി.എല്‍ സീനിയര്‍ സെയില്‍സ് ഓഫിസര്‍ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പനി ക്ളിനിക്കുകള്‍ തുടങ്ങി; ആശാ വര്‍ക്കര്‍ മുഖേന സര്‍വേ

Posted: 02 Jul 2014 11:55 PM PDT

മലപ്പുറം: പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പനി ക്ളിനിക്കുകള്‍ തുടങ്ങി. നിലമ്പൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ ആശുപത്രികളിലാണ് ക്ളിനിക് തുടങ്ങിയത്.
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പനി വാര്‍ഡും തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആശുപത്രികളില്‍ പനി ക്ളിനിക് തുടങ്ങുന്നതിന് ഡി.എം.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകള്‍ ക്ളിനിക്കുകളില്‍ എത്തിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. അതിനിടെ മേല്‍മുറിയില്‍ ഒരാള്‍ക്ക് കുഷ്ഠരോഗം ബാധിച്ചതായും സംശയമുണ്ട്. തമിഴ്നാട് സ്വദേശിയായ ഇയാളെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമ്മര്‍ ഫാറൂഖിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്ളോക്ക് പ്രോഗ്രാം ഓഫിസര്‍മാരുടെ യോഗം തീരുമാനിച്ചു.
ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം ജില്ലയില്‍ രണ്ടുപേര്‍ എച്ച്1 എന്‍1 പനി ബാധിച്ച് മരിച്ചിരുന്നു. മൂത്തേടം വട്ടപ്പാടത്തെ കോട്ടവിളയില്‍ ബിനു ദാനിയേലിന്‍െറ ഭാര്യ മോള്‍സി (24), അരീക്കോട് ചെമ്രകാട്ടൂരില്‍ മത്തേലയില്‍ ഷാഹിദ്-നജ്മത്ത് ദമ്പതികളുടെ മകള്‍ മിന്‍ഹ മറിയം(ഒമ്പത് മാസം) എന്നിവരാണ് മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായ മോള്‍സി ജൂണ്‍ 26നും മിന്‍ഹ മറിയം 28നുമാണ് മരിച്ചത്.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള പരിശോധന ഫലം പുറത്ത് വന്നതോടെയാണ് എച്ച്1 എന്‍1 സ്ഥീരികരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം എട്ട് പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ മൂന്നുപേര്‍ മരിച്ചു.
ഗര്‍ഭിണികള്‍ക്ക് പനിയോ ജലദോഷമോ കണ്ടാല്‍ ഒസള്‍ട്ടാമിവിര്‍ ഗുളിക (എച്ച്1 എന്‍1 ഗുളിക) നല്‍കണമെന്ന് ഡി.എം.ഒ നിര്‍ദേശം നല്‍കി. ഗര്‍ഭിണികളില്‍ രോഗം കൂടുതല്‍ അപകടം ചെയ്യും. രോഗപ്രതിരോധത്തിനാവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചതായി ഡി.എം.ഒ അറിയിച്ചു.
ആശാപ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ സര്‍വേ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. എച്ച്1 എന്‍1 ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ മരുന്നും ഇവര്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എടപ്പാള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ജൂലൈ 14നും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 15നും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 16നും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 17നുമാണ് പരിശീലനം. അതത് സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പങ്കെടുക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല

Posted: 02 Jul 2014 11:35 PM PDT

കുമ്പള: ചെറുതായി ഒരു കാറ്റടിച്ചാല്‍ കുമ്പളയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. പഴക്കംചെന്ന വൈദ്യുതി കമ്പികളും മറ്റും മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് പ്രധാന കാരണം.
ഓഫിസില്‍ വിളിച്ചാലോ ഫോണ്‍ എടുക്കാറുമില്ല. എടുത്താല്‍തന്നെ ജോലിക്കാരില്ലെന്ന സ്ഥിരം പല്ലവിയും.
കുമ്പള സെക്ഷന്‍ വിഭജിച്ച് പെര്‍ള സെക്ഷന്‍ ഓഫിസ് കൂടി തുറന്നതോടെ കുമ്പളയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ പുലര്‍ന്നില്ല. 3000ത്തോളം ഉപഭോക്താക്കളാണ് കുമ്പളയില്‍നിന്ന് പെര്‍ള സെക്ഷന്‍ പരിധിയിലേക്ക് മാറിയത്. എന്നിട്ടും പരാതിക്ക് ഒരു കുറവുമില്ല. കാലവര്‍ഷം തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ലോഡ്ഷെഡിങ് സംവിധാനമല്ല കുമ്പളയിലുള്ളത്. ഇവിടത്തെ 'കട്ട്' തീരുമാനിക്കുന്നത് ഓഫിസ് ജീവനക്കാരാണ്. ദിവസവും മൂന്നും നാലും മണിക്കൂറാണ് വൈദ്യുതി ഒളിച്ചോട്ടം നടക്കുന്നത്.
കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ദേശീയവേദി മൊഗ്രാല്‍ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എം.എ. മൂസ അധ്യക്ഷത വഹിച്ചു. എ.എം. സിദ്ദീഖ് റഹ്മാന്‍, കെ.കെ. അഷ്റഫ്, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഖാദര്‍ മൊഗ്രാല്‍, ഹാരിസ് ബഗ്ദാദ്, ശരീഫ് ഗല്ലി, ബി.കെ.എ. ഖാദര്‍, എച്ച്.എ. ഖാലിദ്, എം.പി.എ. ഖാദര്‍, ടി.കെ. ജാഫര്‍, എം.എസ്. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയില്‍ ലക്ഷങ്ങളുടെ നഷ്ടം

Posted: 02 Jul 2014 11:19 PM PDT

കൊച്ചി: കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് മെഷീനുകളെ നിയന്ത്രിക്കുന്ന സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. തിരുകൊച്ചി, ദീര്‍ഘദൂര സര്‍വീസുകളടക്കം 20 ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നതോടെ പ്രതിദിനം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മൂന്നുദിവസമായി ടിക്കറ്റ് മെഷീനുകള്‍ തകരാറിലാണ്. ജി.പി.ആര്‍.എസ് വഴി സെര്‍വറുമായി ബന്ധിപ്പിച്ചാണ് ഈ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ചീഫ് ഓഫിസിലെ പ്രധാനസെര്‍വറിലേക്ക് ഡിപ്പോയില്‍നിന്നുള്ള വിവരങ്ങള്‍ എത്തുന്നതും ഈ സെര്‍വര്‍ വഴിയാണ്.പണി മുടക്കിയ മെഷീനുകള്‍ക്കുപകരം ടിക്കറ്റ് റാക്ക് ഉപയോഗിച്ച് ജോലി ചെയ്യാന്‍ കണ്ടക്ടര്‍മാര്‍ മടി കാണിച്ചതു മൂലമാണ് ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. ഇതുവരെ വരുമാനത്തില്‍ ആറുലക്ഷത്തോളം രൂപയുടെ കുറവ് വന്നിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. കണ്ടക്ടര്‍മാര്‍ ടിക്കറ്റ് റാക്ക് ഉപയോഗിച്ച് ജോലി ചെയ്യാന്‍ തയാറാകാതിരുന്നതു കാരണം തിരുകൊച്ചി സര്‍വീസിന്‍െറ 39 ഷെഡ്യൂളുകളില്‍ 21 എണ്ണം മാത്രമാണ് ബുധനാഴ്ച സര്‍വീസ് നടത്തിയത്. എറണാകുളത്തുനിന്ന് ചെല്ലാനം ഭാഗങ്ങളിലേക്ക് പോകുന്ന ലോക്കല്‍ സര്‍വീസുകളിലാണ് കാര്യമായ വരുമാനക്കുറവ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം, തകരാര്‍ പരിഹരിക്കാനായി സെര്‍വര്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. എം പാനല്‍ വിഭാഗത്തിലെ കണ്ടക്ടര്‍മാര്‍ക്ക് ടിക്കറ്റ് റാക്ക് ഉപയോഗിച്ച് ജോലി ചെയ്ത് ശീലമില്ലാത്തതും വിനയായിട്ടുണ്ട്. മാത്രമല്ല,തിരക്കുള്ള പല റൂട്ടുകളിലും വേഗത്തില്‍ ടിക്കറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ ചില യാത്രക്കാര്‍ പണം നല്‍കാതെ ഇറങ്ങിപ്പോകുന്നതും പതിവാണ്. തകരാര്‍ പരിഹരിക്കാന്‍ അതാത് ഡിപ്പോയില്‍തന്നെ സംവിധാനമൊരുക്കുകയാണെങ്കില്‍ ഇങ്ങനെ വരുന്ന നഷ്ടം ഒഴിവാക്കാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ കൂട്ട അവധി കാരണം മാസങ്ങളായി പല പ്രധാന സര്‍വീസുകളും റദ്ദാക്കേണ്ടിവന്നതിനെ തുടര്‍ന്നുണ്ടായ നഷ്ടത്തിനു പുറമെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടം.

തിക്രീതിലെ മലയാളി നഴ്സുമാരെ മൂസിലിലേക്ക് മാറ്റാന്‍ അജ്ഞാതരുടെ ശ്രമം

Posted: 02 Jul 2014 11:19 PM PDT

Image: 

ന്യൂഡല്‍ഹി: ഇറാഖിലെ തിക്രീതില്‍ വിമതര്‍ പിടിച്ചെടുത്ത ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ മൂസിലിലേക്ക് കൊണ്ടു പോകാന്‍ അജ്ഞാത സംഘത്തിന്‍്റെ ശ്രമം. 46 മലയാളി നഴ്സുമാരാണ് ഇപ്പോഴും തിക്രീതിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ ആശുപത്രിയുടെ പൂര്‍ണ നിയന്ത്രണം സുന്നി വിമതരായ ഐ.എസ്.ഐ.എസ്  പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. 48 മണിക്കൂറിനകം ആശുപത്രിയില്‍ നിന്ന് വിട്ടു പോകണമെന്നും ഐ.എസ്.ഐ.എസ് അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി വീണ്ടും ആശുപത്രിയിലത്തെിയ സംഘം അവരുടെ ബസുകളില്‍ കയറാന്‍ നിര്‍ബന്ധിച്ചെന്ന് നഴ്സുമാര്‍ വീട്ടുകാരെ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചേ മുക്കാല്‍ വരെ ആരും ബസില്‍ കയറിയിട്ടില്ളെന്നും നഴ്സുമാര്‍ പറഞ്ഞു. അതേസമയം നഴ്സുമാരെ ആശുപത്രിയില്‍ നിന്നും കടത്താന്‍ ശ്രമിച്ചത് ഐ.എസ്.ഐ.എസ് ആണോ എന്നകാര്യം വ്യക്തമല്ല. ഇംഗ്ളീഷ് സംസാരിക്കുന്ന ചിലരാണ് എത്തിയതെന്നും നഴ്സുമാര്‍ പറഞ്ഞു.
നഴ്സുമാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും എത്രയും വേഗം അവരെ തിരിച്ചത്തെിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പറഞ്ഞു.
അതേസമയം, തിക്രീതിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബംഗ്ളാദേശ് അടക്കമുള്ള രാജ്യങ്ങളിലെ നഴ്സുമാരെ അവിടെ നിന്നും രക്ഷപ്പെടുത്തി. ഇന്ത്യക്കാര്‍ മാത്രമാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കുത്തിയതോട് തഴുപ്പില്‍ ഹൗസ്ബോട്ട് നിര്‍മാണം തടസ്സപ്പെട്ടു

Posted: 02 Jul 2014 11:13 PM PDT

അരൂര്‍: കുത്തിയതോട് തഴുപ്പില്‍ ഹൗസ്ബോട്ട് നിര്‍മാണം തടസ്സപ്പെട്ടു. മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് നിര്‍മാണം തടസ്സപ്പെടുത്തിയത്. കേന്ദ്ര സഹായത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി അരൂര്‍ മണ്ഡലത്തിന് ആകെ ലഭിച്ചത് രണ്ട് ബോട്ട് ടെര്‍മിനല്‍ മാത്രമാണ്. ഒന്ന് അരൂക്കുറ്റിയിലും മറ്റൊന്ന് കുത്തിയതോട്ടിലും. അരൂക്കുറ്റി ടെര്‍മിനല്‍ നിര്‍മാണം തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍, കുത്തിയതോട്ടിലെ നിര്‍മാണം തടയപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും പുനര്‍നിര്‍മാണത്തിന് വഴിയൊരുങ്ങിയില്ല. രണ്ടര കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുത്തിയതോട്ടില്‍ തോടിന്‍െറ കരയിലാണ് നടക്കുന്നത്. വിനോദ സഞ്ചാരികളുമായി എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം, വിശ്രമകേന്ദ്രം, ടോയ്ലറ്റ്, ലഘുഭക്ഷണശാല, വാച്ചിങ് ടവര്‍ എന്നിവയാണ് ഹൗസ്ബോട്ട് ലാന്‍ഡിങ് സെന്‍ററിന്‍െറ അനുബന്ധ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ഹൗസ്ബോട്ടുകള്‍ക്ക് ഒരേസമയം ഇവിടെ പാര്‍ക്ക് ചെയ്യാം. ഇനി നിര്‍മാണം മുന്നോട്ട്പോകാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ടൂറിസം വകുപ്പും മൈനര്‍ ഇറിഗേഷന്‍ വകുപ്പും. തടസ്സങ്ങളുമായി ആദ്യം സി.പി.എം, സി.പി.ഐ പ്രവര്‍ത്തകരാണെത്തിയത്. പിന്നീട് ധീവരസഭ രംഗത്തുവന്നു. കായലിലെ നിര്‍മാണം ബോട്ടുജെട്ടി നിര്‍മാണമാണ് കോണ്‍ക്രീറ്റ് കുറ്റികള്‍ കായലില്‍ താഴ്ത്തിയ ശേഷം മുകളില്‍ കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോം നിര്‍മിക്കും. കായല്‍ നികത്തുന്നില്ലെന്നും കായല്‍ സംരക്ഷണത്തിന് കല്‍കെട്ട് പദ്ധതിയിലുണ്ടെന്നും വിനോദ സഞ്ചാര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. തഴുപ്പിലെ ചെറിയ കായലുകളും തോടുകളും ഉള്‍നാടന്‍ ജലയാത്രകള്‍ക്ക് കീര്‍ത്തികേട്ട ഇടമാണ്. വിനോദ സഞ്ചാര ലോകഭൂപടത്തില്‍ തഴുപ്പിന് പണ്ടേ സ്ഥാനമുണ്ട്. ഇതു കണക്കിലെടുത്താണ് വിനോദസഞ്ചാര വകുപ്പ് മെഗാ ടൂറിസത്തില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് തോല്‍വി: ആന്‍റണി സമിതി തെളിവെടുപ്പ് തുടങ്ങി

Posted: 02 Jul 2014 11:04 PM PDT

Image: 

ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് എ.കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സമിതി കേരളത്തിലെ നേതാക്കളില്‍ നിന്ന് തെളിവെടുപ്പ് തുടങ്ങി. കെ.പി.സി.സി പ്രസിഡന്‍റ് റ്വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാവിലെ തന്നെ ആന്‍റണിയുമായി കൂടിക്കാഴിച നടത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദു കൃഷ്ണ, കെ.എസ്.യു നേതാക്കാള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായ സാഹചര്യത്തെക്കുറിച്ചും കേരളത്തില്‍ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടും. കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞതിനെക്കുറിച്ചും തെളിവെടുപ്പ് നടത്തും.

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഇത് ക്രോഡീകരിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ശേഷം സംഘടനാ തലത്തില്‍ അഴിച്ചു പണികള്‍ നടത്താനാണ് പാര്‍ട്ടി നീക്കം.

 

നാട്ടുകാര്‍ ബസ് തടഞ്ഞു; കല്‍പറ്റ– പടിഞ്ഞാറത്തറ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്

Posted: 02 Jul 2014 11:03 PM PDT

കല്‍പറ്റ: വിദ്യാര്‍ഥികളെ കയറ്റാത്ത ബസ് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കല്‍പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍ ബുധനാഴ്ച സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. പണിമുടക്കില്‍ വിദ്യാര്‍ഥികളും നാട്ടുകാരും വലഞ്ഞു.
ബുധനാഴ്ച രാവിലെ 9.30ഓടെയാണ് വെങ്ങപ്പള്ളി പഞ്ചാബ് സ്റ്റോപ്പിന് സമീപം ഈ റൂട്ടിലോടുന്ന ഗോപിക ബസ് ചിലര്‍ തടഞ്ഞത്.
വിദ്യാര്‍ഥികളെ കയറ്റാത്തതു സംബന്ധിച്ച് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതോടെ പിന്നി ല്‍വന്ന ബസുകളടക്കം ഇവിടെ നിര്‍ത്തിയിട്ടു. കുറച്ചു കഴിഞ്ഞതോടെ പടിഞ്ഞാറത്തറ റൂട്ടില്‍ സ്വകാര്യ ബസുകളൊന്നും ഓടാതെയായി. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിനി സ്വകാര്യ ബസ് കയറുന്നതിനിടെ ബെല്ലടിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് വിദ്യാര്‍ഥിനി റോഡില്‍ വീഴാതിരുന്നത്. ഇതും നാട്ടുകാര്‍ ചോദ്യം ചെയ്തു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള റൂട്ടാണിത്. പിണങ്ങോട്, തരിയോട്, കാവുമന്ദം, പടിഞ്ഞാറത്തറ, വെള്ളമുണ്ട, തരുവണ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് പണിമുടക്ക് ദുരിതമായി. കല്‍പറ്റയിലേക്കടക്കമുള്ള വിദ്യാര്‍ഥികള്‍ നടന്നാണ് പോയത്.
ജീപ്പുകള്‍ സമാന്തര സര്‍വീസ് നടത്തിയിരുന്നു. കല്‍പറ്റ കെ.എസ്.ആര്‍.ടി.സി ഡിപ്പോ എട്ട് പ്രത്യേക സര്‍വീസുകള്‍ പടിഞ്ഞാറത്തറ റൂട്ടില്‍ നടത്തിയത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. പണിമുടക്കിനെ തുടര്‍ന്ന് കല്‍പറ്റ പൊലീസ് വെങ്ങപ്പള്ളിയിലെത്തിയിരുന്നു.ഇതിനിടെ, തങ്ങളെ ചിലര്‍ മര്‍ദിച്ചെന്നാരോപിച്ച് ഡ്രൈവര്‍ ബിനു, കണ്ടക്ടര്‍ ശശി എന്നിവരെ കല്‍പറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍.ടി.ഒ, കല്‍പറ്റ സി.ഐ എന്നിവര്‍ തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ബസ് തടഞ്ഞവര്‍ക്കെതിരെ കേസെടുക്കാമെന്നും തര്‍ക്കം നിലനില്‍ക്കുന്ന സ്റ്റോപ്പില്‍ സ്കൂള്‍ സമയത്ത് പൊലീസിനെ നിയോഗിക്കുമെന്നും ഉറപ്പുനല്‍കിയതിനാല്‍ ഉച്ചക്കു മൂന്നുമണിയോടെ സമരം പിന്‍വലിച്ചു.
തുടര്‍ന്ന് ബസുകള്‍ സര്‍വീസ് നടത്തി.
തൊഴിലാളി നേതാക്കളായ പി.കെ. ബഷീര്‍, കണ്ടിയില്‍ ബഷീര്‍, ജയന്‍ പടിഞ്ഞാറത്തറ, ബിനു പടിഞ്ഞാറത്തറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP