സ്വാഗതം
WELCOME

News Update..

Sunday, July 13, 2014

ഇസ്ലാം സഹിഷ്ണുതയുടെ മതം - ശൈഖ് മുഹമ്മദ് Madhyamam News Feeds

ഇസ്ലാം സഹിഷ്ണുതയുടെ മതം - ശൈഖ് മുഹമ്മദ് Madhyamam News Feeds

Link to

ഇസ്ലാം സഹിഷ്ണുതയുടെ മതം - ശൈഖ് മുഹമ്മദ്

Posted: 13 Jul 2014 01:36 AM PDT

Image: 

ദുബൈ: സഹിഷ്ണുതയുടെ മതമായി ഇസ്ലാമിനെ ലോകത്തിന് പരിചയപ്പെടുത്തുന്ന മതപണ്ഡിതര്‍ ചരിത്രദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രഡിസഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ പ്രഭാഷണത്തിനെത്തിയ വിവിധ പണ്ഡിതരെ സഅബീല്‍ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്നേഹം, സമാധാനം, നീതി, തുല്യത എന്നിവയുടെ പര്യായമാണ് ഇസ്ലാം.
ലോകത്തെങ്ങും സമാധാനവും സഹവര്‍ത്തിത്വവും വളര്‍ത്താനാണ് മുസ്ലിംകള്‍ പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിതന്മാരുമായി വിവിധ വിഷയങ്ങളില്‍ അദ്ദേഹം ആശയവിനിമയം നടത്തി.
ദരിദ്രരാജ്യങ്ങളിലെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യു.എ.ഇയെ മതപണ്ഡിതര്‍ അഭിനന്ദിച്ചു.
ലോക രാജ്യങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള യു.എ.ഇ വാട്ടര്‍ എയ്ഡ് കാമ്പയിന്‍ മാതൃകാപരമാണെന്ന് അവര്‍ വിലയിരുത്തി.
ഇന്ത്യയില്‍ നിന്ന് ഡോ. സാക്കിര്‍ നായിക് ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, റൂളേഴ്സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി, ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്റൂയി, ഇബ്രാഹിം ബൂമില്‍ഹ, ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇസ്രായേല്‍ കുരുതി തുടരുന്നു; മരണസംഖ്യ 187 കവിഞ്ഞു

Posted: 12 Jul 2014 11:48 PM PDT

Image: 

ജറൂസലം: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ബോംബു വര്‍ഷത്തില്‍ മരിച്ചവരുടെ സംഖ്യ 187കവിഞ്ഞു. ആറു ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇന്നലെ രാത്രി മാത്രം ഇസ്രായേല്‍ കൊന്നൊടുക്കിയത് 52 ഫലസ്തീനികളെയാണ്. ഗസ്സ സിറ്റി പൊലീസ് ചീഫ് തയ്സീര്‍ അല്‍ ബത്ഷിന്‍െറ വീട് ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഒരേ കുടുംബത്തില്‍ പെട്ടവരാണ്. ആക്രമണത്തില്‍ ബത്ഷിന് പരിക്കേറ്റതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഹമാസ് പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ നാല് ഇസ്രായേലി നാവിക സേനാംഗങ്ങള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. റോക്കറ്റാക്രമണത്തിന് തിരിച്ചടിനല്‍കാനെന്ന പേരില്‍ തുടങ്ങിയ ആക്രമണം ഹമാസ് ആയുധശേഷി സമ്പൂര്‍ണമായി തകര്‍ക്കാതെ അവസാനിപ്പിക്കില്ളെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.

അഞ്ചു ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ആയിരത്തോളം പേര്‍ പരിക്കുകളോടെ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ചികിത്സക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആശുപത്രിക്കു നേരെയും ആക്രമണം ഭയന്ന് യൂറോപ്യന്‍, അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകര്‍ മനുഷ്യപ്രതിരോധം തീര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

ഖത്തറില്‍ ഈ വര്‍ഷം രണ്ടര ലക്ഷം വിദേശികള്‍ തൊഴില്‍ തേടിയെത്തും

Posted: 12 Jul 2014 11:36 PM PDT

Image: 

ദോഹ: രാജ്യത്ത് 2014 അവസാനിക്കുന്നതോടെ രണ്ടര ലക്ഷം വിദേശികള്‍ തൊഴില്‍ തേടിയെത്തുമെന്ന് പ്ളാനിങ് ആന്‍ഡ് വികസന വകുപ്പ് മന്ത്രി ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് അന്നാബിത്. രാജ്യത്തെ തൊഴില്‍ മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഏതാനും മാസങ്ങളായി കാഴ്ച വെക്കുന്നത്്. വിദേശ തൊഴിലാളികളുടെ സാന്നിധ്യമാണ് ഇതിന് ഏറെ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക വകുപ്പ് തല മന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷന്‍ 2030’ലേക്ക് എത്തുന്നതോടെ രാജ്യം വികസന കാര്യത്തില്‍ ഏറ്റവും ഉന്നതനിലയില്‍ എത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മെച്ചപ്പെട്ട ജീവിത നിലവാരത്തിലെത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അന്നാബിത് അറിയിച്ചു. 2012, 2013 വര്‍ഷങ്ങളില്‍ രണ്ട് ലക്ഷം പുതിയ തൊഴിലാളികളാണ് രാജ്യത്തെത്തിയത്. ഇത് 2014ല്‍ മാത്രം രണ്ടര ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

Posted: 12 Jul 2014 10:39 PM PDT

Image: 

കോട്ടയം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ച നടക്കുമ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കും. വിഷയത്തില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും വിശദ ചര്‍ച്ച വേണം. കൂടാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് അറിയില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉത്തരവാദപ്പെട്ട ആരും ഇങ്ങനെയുള്ള കാര്യങ്ങള്‍ തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രിക്സ് ഉച്ചകോടി: മോദി ബ്രസീലിലേക്ക് യാത്ര തിരിച്ചു

Posted: 12 Jul 2014 10:00 PM PDT

Image: 

ന്യൂഡല്‍ഹി: ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ഭരണനേതാക്കള്‍ ഒത്തുചേരുന്ന ‘ബ്രിക്സ്’ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് യാത്ര തിരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ.കെ ദോയല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ്, ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരടങ്ങുന്ന സംഘം പ്രധാനമന്ത്രിയോടൊപ്പമുണ്ട്. ജൂലൈ 14, 15 തീയതികളിലാണ് ഉച്ചകോടി നടക്കുക.

മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അന്താരാഷ്ട്ര മാര്‍ഗങ്ങള്‍ ഉച്ചകോടി ഉയര്‍ത്തിക്കാട്ടുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ മോദി വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിരതയും സഹകരണവും നിലനിര്‍ത്തുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തും. ലോകത്ത് സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും മോദി അറിയിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ വിദേശ യാത്രയില്‍ മാധ്യമ സംഘത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ മാധ്യമങ്ങളായ ദൂരദര്‍ശന്‍, ആകാശവാണി, സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുന്ന വാര്‍ത്താ ഏജന്‍സികളായ പി.ടി.ഐ, യു.എന്‍.ഐ, എ.എന്‍.ഐ എന്നിവയുടെ പ്രതിനിധികള്‍ മാത്രമാണുള്ളത്. അതിനാല്‍, മോദിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയെ എത്രത്തോളം ഫലപ്രദമായി ഉച്ചകോടിയില്‍ പ്രതിനിധാനം ചെയ്തു എന്നതിന്‍െറ വ്യക്തമായ ചിത്രം ലഭിക്കാനും ഇടയില്ല.  

 

‘ലോണുമായി കാംബ്ളി മുങ്ങി’; വിവരം തേടി പത്രപരസ്യം

Posted: 12 Jul 2014 08:51 PM PDT

Image: 

മുംബൈ: ലോണ്‍ തിരിച്ചടക്കാതെ മുങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിയെ കുറിച്ച് വിവരം തേടി പത്രപരസ്യം. പ്രാദേശിക മറാത്തി പത്രങ്ങളില്‍ ഡോമ്പിവലി സിറ്റി കോഓപറേറ്റിവ് ബാങ്കാണ് കഴിഞ്ഞ ദിവസം പരസ്യം നല്‍കിയത്. ബാങ്ക് നല്‍കിയ ലോണ്‍ തിരിച്ചടക്കുന്നതില്‍ വിനോദ് കാംബ്ളിയും ഭാര്യ ആന്‍ഡ്രിയയും വീഴ്ചവരുത്തിയതായി പരസ്യത്തില്‍ പറയുന്നു. ലോണ്‍ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയ ഇരുവരെയും കുറിച്ച് പിന്നീട് ഒരു വിവരവുമില്ല, അതിനാലാണ് പരസ്യം നല്‍കുന്നത്-പരസ്യത്തില്‍ പറയുന്നു. കാംബ്ളിയെയും ഭാര്യയെയും കണ്ടാല്‍ വിവരമറിയിക്കാന്‍ വായനക്കാരോട് ബാങ്ക് ആവശ്യപ്പെടുന്നു. ഇവര്‍ താമസിക്കുന്നതെവിടെയെന്ന് അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, പ്രശസ്തനായ വിനോദ് കാംബ്ളി കഴിയുന്നത് എവിടെയാണെന്നത് പരസ്യമായിരുന്നിട്ടും ബാങ്ക് ഏതാനും ചില മറാത്തി പത്രങ്ങളില്‍ വിവരം തേടി പരസ്യം നല്‍കിയത് ദുരൂഹമാണ്. കാംബ്ളിയുടെ വീടുള്ള ബാന്ദ്രയിലെ ദ ജ്വല്‍ ഹൗസിങ് സൊസൈറ്റി അദ്ദേഹത്തോട് കുടിശ്ശിക അടച്ചില്ളെങ്കില്‍ നിയമനടപടിക്കൊരുങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയത് വാര്‍ത്തയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് കാറോടിച്ചുപോകവെ ഹൃദയാഘാതമുണ്ടായ കാംബ്ളിയെ ട്രാഫിക് പൊലീസ് ഹോസ്പിറ്റലിലത്തെിച്ച് രക്ഷിച്ചതും വാര്‍ത്തയായിട്ടുണ്ട്.

ദാറുല്‍ ഖദായും നീതിനിര്‍വഹണത്തിലെ നാട്ടറിവുകളും

Posted: 12 Jul 2014 08:45 PM PDT

Image: 

മധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കുകയെന്നത്  നാഗരികതയോളം പഴക്കമുള്ള മനുഷ്യവ്യവഹാരമാണ്. ഇന്ത്യയിലെ സര്‍വോന്നത നീതിന്യായ സംവിധാനമായ സുപ്രീംകോടതിയും ഈ ആശയത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സിവില്‍ തര്‍ക്കങ്ങള്‍ കോടതിയില്‍ വരുന്നതിനുപകരം മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടുന്നതാണ് രാജ്യത്തിനും ജനങ്ങള്‍ക്കും നീതിന്യായ സംവിധാനത്തിനും നല്ലത് എന്നതാണ് സുപ്രീംകോടതിയുടെ നിലപാട്. മധ്യസ്ഥതയിലൂടെയുള്ള തര്‍ക്കപരിഹാരം ജനകീയമാക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങളും കാമ്പയിനുകളും സുപ്രീം കോടതിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നുമുണ്ട്. ഈയാവശ്യാര്‍ഥം Mediation and Conciliation Project Committee എന്ന പേരില്‍ ഒരു പ്രത്യേക സമിതി തന്നെ  സുപ്രീംകോടതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബദല്‍ തര്‍ക്കപരിഹാര സംവിധാനം (Alternative Dispute Resolution ADR) എന്ന പേരിലാണ് ഇത് നിയമവൃത്തങ്ങളില്‍ അറിയപ്പെടുന്നത്. ADRല്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആവശ്യമായ പദ്ധതികളും രാജ്യത്തെ വിവിധ കോടതികള്‍ക്കു കീഴില്‍ നടത്തപ്പെടുന്നുണ്ട്. സുപ്രീംകോടതി പ്രസിദ്ധീകരിച്ച Mediation Training Manual of India എന്ന കൈപ്പുസ്തകം ഈ വിഷയകമായി ലഭ്യമായ ഏറ്റവും മികച്ചൊരു രേഖയാണ്. (73 പേജുകളുള്ള ഈ പുസ്തകം സുപ്രീംകോടതി വെബ്സൈറ്റില്‍ ലഭ്യമാണ്.)
സുപ്രീംകോടതി ജഡ്ജി സ്വതന്തര്‍ കുമാര്‍ ഈ കൈപ്പുസ്തകത്തിന് എഴുതിയ ആമുഖത്തിലെ ആദ്യ ഖണ്ഡികയില്‍നിന്ന്: ‘തര്‍ക്കങ്ങള്‍ രമ്യമായ രീതിയില്‍ പരിഹരിക്കുകയെന്നത് നമ്മുടെ നാഗരികതയുടെ ഒരു മുഖമുദ്രയാണ്. പ്രാചീന ഭാരതത്തില്‍ പല രീതിയിലുള്ള തര്‍ക്കപരിഹാര സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നു. നമ്മുടെ ഗ്രാമങ്ങളില്‍ അത് തുടര്‍ന്നുവന്നു. ഗോത്ര മേഖലകളില്‍ ആചാരരീതിയില്‍ അത് സംരക്ഷിക്കപ്പെട്ടുപോന്നു. 1999ലെ സിവില്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി നിയമപ്രകാരം മറ്റു ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങളെപ്പോലെ അവക്കും പരിഗണന ലഭിക്കുകയും ഒൗദ്യോഗിക നീതിന്യായ സംവിധാനത്തിന്‍െറ നിയമപരമായ അംഗീകാരം ലഭിക്കുകയും ചെയ്തു.’ ബദല്‍ നീതിന്യായ സംവിധാനങ്ങളുടെ മാതൃകയായി തര്‍ക്കപരിഹാര ഫോറങ്ങളെ അംഗീകരിച്ച സുപ്രീംകോടതി, 2010 ജൂലൈ 10,11 തീയതികളില്‍ ഡല്‍ഹിയില്‍ ‘തര്‍ക്കപരിഹാരത്തെക്കുറിച്ച ദ്വിദിന ദേശീയ സമ്മേളനം’ സംഘടിപ്പിക്കുയുണ്ടായി. സമ്മേളനം ഉദ്ഘാടനം ചെയ്ത അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് ആളുകള്‍ കോടതിയിലേക്ക് വരുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം അഞ്ചു രൂപയുടെ കേസിന് 15 വര്‍ഷം കോടതി വ്യവഹാരങ്ങളുമായി കറങ്ങുന്ന ഇന്ത്യക്കാരുടെ ശീലത്തെ പരിഹസിക്കുകയും ചെയ്തു. കോടതി നടപടികളുടെ ചെലവും സമയ നഷ്ടവും വെച്ചുനോക്കുമ്പോള്‍ അനൗദ്യോഗിക തര്‍ക്കപരിഹാര ഫോറങ്ങളാണ് ഇന്ത്യക്ക് എന്തുകൊണ്ടും മെച്ചം. അത്തരം സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് ദേശീയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി നടപടികളുടെ സങ്കീര്‍ണതകളെക്കുറിച്ച് നമുക്കെല്ലാം നല്ല ബോധ്യമുണ്ട്. കേസുകളുടെ ബാഹുല്യം നീതിനിര്‍വഹണ സംവിധാനത്തെ മരവിപ്പിക്കുന്നതിന്‍െറ അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ദാറുല്‍ ഖദാ എന്ന പേരിലുള്ള തര്‍ക്ക പരിഹാര ഫോറങ്ങള്‍ വലിയൊരു ദേശീയ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് കാണാന്‍ കഴിയും. മുസ്ലിംകള്‍ക്കിടയിലെ സിവില്‍ തര്‍ക്കങ്ങള്‍ ശരീഅത്ത് വിധി പ്രകാരം പരിഹാരം കാണുന്ന അനൗദ്യോഗിക വേദിയാണ് ദാറുല്‍ ഖദാ. ഇരുകക്ഷികളുടെയും അംഗീകാരത്തോടുകൂടി മാത്രമേ ദാറുല്‍ ഖദാ കേസുകള്‍ പരിഗണിക്കുകയുള്ളൂ. ഇവയുടെ തീര്‍പ്പുകളാകട്ടെ ഏതെങ്കിലും കക്ഷിയുടെ മേല്‍ അടിച്ചേല്‍പിക്കുന്നുമില്ല. മുസ്ലിംകള്‍ക്കിടയിലെ കുടുംബ, സ്വത്തവകാശ തര്‍ക്കങ്ങള്‍ ശരീഅത്ത് അനുസരിച്ചാണ് ഒൗദ്യോഗിക കോടതികളില്‍ തീര്‍പ്പുകല്‍പിക്കുന്നതെന്നിരിക്കെ ദാറുല്‍ ഖദാ ശരീഅത്ത് അനുസരിച്ച് പ്രശ്ന പരിഹാരം കണ്ടത്തെുന്നതില്‍ നിയമബാഹ്യമായി ഒന്നുമില്ല. ഒരര്‍ഥത്തില്‍ കോടതികളുടെ ഭാരം കുറക്കുന്നതും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായ സംവിധാനം മാത്രമാണത്. എന്നാല്‍, ദാറുല്‍ ഖദായെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ സംഘ്പരിവാറും മാധ്യമങ്ങളും തുടക്കംമുതലേ പരിശ്രമിച്ചിരുന്നു. താലിബാന്‍ കോടതി, ബദല്‍ കോടതി എന്നൊക്കെയുള്ള അധിക്ഷേപങ്ങള്‍ അതിനെതിരെ ചൊരിഞ്ഞുകൊണ്ടിരുന്നു.
ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ദാറുല്‍ ഖദായെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെടുന്നത്. അഡ്വ. വിശ്വലോചന്‍ മദന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ജൂണ്‍ ഏഴിന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ദാറുല്‍ ഖദായെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിക്കുകയായിരുന്നു. എന്നാല്‍, ദാറുല്‍ ഖദാ വിധികള്‍ നിയമപരമല്ളെന്നും സുപ്രീംകോടതി വിധിച്ചു. ദാറുല്‍ ഖദാ വിധികള്‍ നിയമ പരിരക്ഷയുള്ളതാണെന്ന് പേഴ്സനല്‍ ലോ ബോര്‍ഡ് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് സുപ്രീം കോടതി വിധിയെ അവര്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാല്‍, സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് ശരീഅത്ത് കോടതികളെ നിരോധിച്ചുവെന്ന മട്ടില്‍ പ്രചാരണം നടത്താനാണ് പല മാധ്യമങ്ങളും ശ്രമിച്ചത്. പച്ച ബോര്‍ഡ് പോലൊരു ദേശീയപ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വെമ്പലിലായിരുന്നു കേരളത്തിലെ ചില ദേശീയ ചാനലുകള്‍. എന്നാല്‍, സുപ്രീംകോടതി വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ചവരില്‍ മുന്‍നിരയില്‍ തന്നെ പേഴ്സനല്‍ ലോ ബോര്‍ഡ് ഉണ്ടായിരുന്നു. അതുകൊണ്ടാവണം വലിയൊരു താലിബാന്‍ വിരുദ്ധ യുദ്ധത്തിന്‍െറ സാധ്യത മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടു.
സുപ്രീംകോടിതി വിധിയുടെ പശ്ചാത്തലത്തില്‍ പുതിയ ചില ആലോചനകള്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നു. അനൗപചാരിക ചികിത്സയും മരുന്ന് പരീക്ഷണങ്ങളും ഡ്രഗ്സ് ആന്‍ഡ് മാജിക്കല്‍ റമഡീസ് ആക്ട് പോലുള്ള നിയമങ്ങള്‍വഴി ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാരംഗത്തെ തട്ടിപ്പുകള്‍ തടയാന്‍ ഇവ ആവശ്യവുമാണ്. അതേസമയം, ചികിത്സാരംഗത്തെ അനൗപചാരിക, ബദല്‍ സങ്കേതങ്ങളെയും അറിവുകളെയും അംഗീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഇത്തരം നിയമങ്ങള്‍ തടസ്സമാണ്. പല നാട്ടറിവുകളെയും വികസിപ്പിക്കുതില്‍ ഇത് വിഘാതമായി നില്‍ക്കുന്നു. നാട്ടറിവുകള്‍ക്ക് വലിയ പ്രാബല്യം വന്നുകഴിഞ്ഞ ഉത്തരാധുനിക വൈജ്ഞാനിക പരിസരത്ത് ഇത്തരം നിയമങ്ങളെക്കുറിച്ച പുനരാലോചന പ്രസക്തമാണ്. അത്തരമൊരു ആശയം പല ജനകീയ പ്രസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.
വൈദ്യരംഗത്തെ നാട്ടറിവുകള്‍പോലെ തന്നെ നീതിന്യായരംഗത്തെ നാട്ടറിവുകളും പ്രസക്തമാണെന്ന് തോന്നുന്നു. കേരളത്തില്‍, തീരദേശത്തെ ജനങ്ങള്‍ കടല്‍കോടതി എന്ന പേരില്‍ അവരുടേതായ തര്‍ക്കപരിഹാര സംവിധാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ദാറുല്‍ ഖദായെ ഭീകരവത്കരിക്കുന്ന മാധ്യമങ്ങള്‍ കടല്‍കോടതിയെയും ആദിവാസികളുടെ ഗോത്രസഭകളെയും മഹത്വവത്കരിക്കുന്നത് കാണാം. അപ്പോള്‍ ഇത്തരത്തിലുള്ള, തദ്ദേശീയവും അനൗപചാരികവുമായ നീതിന്യായ സംവിധാനങ്ങള്‍ക്ക് ഒൗപചാരികത നല്‍കുകയും അവയെ  ക്രമപ്പെടുത്തുകയും ചെയ്യുന്ന സംവിധാനത്തെക്കുറിച്ച് നിയമവകുപ്പിന് ആലോചിച്ചുകൂടേ? തീര്‍ച്ചയായും ഉത്തരേന്ത്യയിലെ കാപ് പഞ്ചായത്ത് പോലുള്ള അത്യന്തം പ്രതിലോമപരമായ സംവിധാനങ്ങളും പ്രാദേശിക നീതിന്യായരംഗത്ത് നിലവിലുണ്ട് എന്ന കാര്യം മറക്കുന്നില്ല. (കാപ് പഞ്ചായത്തിനെക്കുറിച്ച് മൗനം പാലിക്കുന്ന സംഘ്പരിവാര്‍ ദാറുല്‍ ഖദായെ പൈശാചികവത്കരിക്കുന്നത് കൗതുകകരമാണ്.) ദാറുല്‍ ഖദാ, കടല്‍ കോടതിപോലുള്ള സംവിധാനങ്ങളെ ക്രമീകരിച്ച് അവക്ക് പ്രാഥമിക കോടതികളുടെ പദവി നല്‍കുന്ന സംവിധാനത്തെക്കുറിച്ച് എന്തുകൊണ്ട് ഗൗരവത്തില്‍ ആലോചിച്ചു കൂടാ? മറ്റൊരു ഉദാഹരണം പറയാം: ഇന്ത്യയില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ നല്ളൊരു ശതമാനം ചെറിയ കച്ചവട തര്‍ക്കങ്ങളാണ്. വ്യാപാരി സംഘടനകളുടെയും ട്രേഡ് യൂനിയനുകളുടെയും പങ്കാളിത്തത്തില്‍ തര്‍ക്കപരിഹാര ഫോറങ്ങള്‍ രൂപവത്കരിക്കുകയും അവക്ക് നിയമപ്രാബല്യം നല്‍കുകയും ചെയ്യുന്ന സംവിധാനം എന്തുകൊണ്ട് നടപ്പാക്കിക്കൂടാ? ഇന്ത്യയില്‍ വാണിജ്യ തര്‍ക്കങ്ങള്‍ക്കായി പ്രത്യേക കോടതികള്‍ ഇല്ല എന്നുകൂടി ചേര്‍ത്തുവായിക്കുക. ചുരുക്കത്തില്‍, നീതിനിര്‍വഹണ രംഗത്തെ തദ്ദേശീയ അറിവുകളെയും അനുഭവങ്ങളെയും വൈവിധ്യങ്ങളെയും ഒൗദ്യോഗിക നീതിനിര്‍വഹണത്തില്‍ സന്നിവേശിപ്പിക്കുക എന്ന ആശയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. നീതിന്യായ സംവിധാനത്തിന്‍െറ വികേന്ദ്രീകരണവും സുതാര്യതയും ജനകീയതയുമായിരിക്കും അതിന്‍െറ ഫലം. നമ്മുടെ ജനാധിപത്യത്തെ തന്നെ അത് ആന്തരികമായി ശക്തിപ്പെടുത്തും. ഇസ്ലാംപേടിയുടെ പേരില്‍ എല്ലാ നന്മകളെയും തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നവര്‍ അത്തരമൊരു ആലോചനക്ക് മുതിരുമോ? ഇസ്ലാംപേടിയുടെ പേരില്‍ പലിശ രഹിത ബാങ്കിങ് എന്ന മഹത്തായ ആശയത്തെ പടിക്കുപുറത്താക്കിയ നമ്മുടെ പൊതുബോധം അത്തരമൊരു സംവാദത്തിന് സന്നദ്ധമാവുമെന്ന് തോന്നുന്നില്ല.

മന്ത്രിസഭാ പുന:സംഘടന: യു.ഡി.എഫില്‍ ചരടുവലി

Posted: 12 Jul 2014 08:37 PM PDT

Image: 

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനക്ക് സാധ്യത വര്‍ധിച്ചതോടെ സംസ്ഥാന യു.ഡി.എഫില്‍ രഹസ്യ ചരടുവലികളും ആരംഭിച്ചു. കോണ്‍ഗ്രസില്‍നിന്ന് മന്ത്രിസ്ഥാനം മോഹിക്കുന്നവര്‍ക്ക് പുറമെ  ഘടകകക്ഷികളിലും ചലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ പക്കലുള്ള സിവില്‍ സപൈ്ളസ് വകുപ്പ് തട്ടിയെടുക്കാന്‍ അണിയറ നീക്കം നടക്കുന്നെന്ന കേരളാ കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്‍െറ പരാതി ഇതിന്‍െറ ഭാഗമാണ്.
നിയമസഭാ സമ്മേളനം കഴിഞ്ഞയുടന്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കാനുള്ള ജി. കാര്‍ത്തികേയന്‍െറ തീരുമാനം മന്ത്രിസഭാ പുന$സംഘടനക്ക് സാഹചര്യമൊരുക്കും. ഇതോടെ ചില അനൗപചാരിക ചര്‍ച്ചകള്‍ ഉണ്ടായേക്കാമെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച അമേരിക്കയിലേക്ക് പോകുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍  25ന് മടങ്ങിയത്തെിയ ശേഷമേ ഒൗപചാരിക ചര്‍ച്ച തുടങ്ങൂ. മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ മുഖ്യമന്ത്രി തയാറായാല്‍ ഘടകകക്ഷികളും ഇതേവഴിക്ക് ചില ആലോചനകള്‍ നടത്തിയേക്കും. മുസ്ലിംലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്‍െറ പ്രവര്‍ത്തനത്തില്‍ ഭരണമുന്നണിയില്‍ തന്നെ പരാതികളുണ്ട്. ഈ സാഹചര്യത്തില്‍ അബ്ദുറബ്ബിന് പകരം മറ്റൊരാളെ വകുപ്പ് ഏല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം തയാറായേക്കും. എം.കെ. മുനീറും അബ്ദുറബ്ബും ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ വെച്ചുമാറുകയെന്ന നിര്‍ദേശം ചില കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്. കൂടാതെ അബ്ദുറബ്ബിനെ ഒഴിവാക്കി പാര്‍ട്ടിയില്‍നിന്ന് മറ്റൊരാളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ ലീഗ്നേതൃത്വം തയാറാകുമെന്നും പ്രചാരണമുണ്ട്. അബ്ദുസ്സമദ് സമദാനി, സി. മമ്മൂട്ടി, കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരില്‍ ഒരാളെ പകരക്കാരനാക്കുമെന്നാണ് പ്രചാരണം.
കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവി ഒഴിയുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുന$സംഘടനക്കൊപ്പം പുതിയ സ്പീക്കറെയും കണ്ടെത്തേണ്ടിവരും. മന്ത്രി, സ്പീക്കര്‍ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസില്‍നിന്ന് പരിഗണിക്കപ്പെടാവുന്ന പല പേരുകളും ഉയര്‍ന്നിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനം ഒഴിയുന്ന കാര്‍ത്തികേയന്‍ മന്ത്രിസഭയില്‍ എത്തുമെന്നാണ് അറിയുന്നത്. ടി.എന്‍. പ്രതാപന്‍, കെ. ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് കേള്‍ക്കുന്നുണ്ട്. കാര്‍ത്തികേയന് പകരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എ.പി. അനില്‍കുമാറോ സ്പീക്കറാകുമെന്നും അഭ്യൂഹങ്ങളുണ്ട്. അനാരോഗ്യം കണക്കിലെടുത്ത് സി.എന്‍. ബാലകൃഷ്ണനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയാല്‍ പകരം പരിഗണിക്കുക ടി.എന്‍. പ്രതാപന്‍െറയും ശിവദാസന്‍ നായരുടെയും പേരുകളായിരിക്കുമെന്നാണ്  പ്രചാരണം. എന്നാല്‍, കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ ഇവര്‍ക്ക് അവസരം ലഭിക്കാനിടയില്ല.
പുന$സംഘടനക്കൊപ്പം മന്ത്രിമാരുടെ വകുപ്പുകളിലും കാര്യമായ അഴിച്ചുപണികള്‍ ഉണ്ടാകാം. ഇത് ഘടകകക്ഷി മന്ത്രിമാരുടെ കാര്യത്തിലും സംഭവിക്കാം. ലയനത്തോടെ ശക്തിപ്പെട്ട ആര്‍.എസ്.പി ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന തൊഴില്‍വകുപ്പിന് പകരം മറ്റൊന്ന് ആഗ്രഹിക്കുന്നു. മന്ത്രി അനൂപ് ജേക്കബ് കൈകാര്യം ചെയ്യുന്ന സിവില്‍ സപൈ്ളസ് വകുപ്പിലാണ് അവര്‍ നോട്ടമിട്ടിരിക്കുന്നത്. ഈ നീക്കമാണ് ജേക്കബ് വിഭാഗത്തെ ചൊടിപ്പിച്ചത്. തങ്ങളുടെ മന്ത്രിയെ മോശക്കാരനായി ചിത്രീകരിച്ച് വകുപ്പ് തട്ടിയെടുക്കാന്‍ മുന്നണിയില്‍നിന്ന് ചിലര്‍ ശ്രമിക്കുന്നെന്ന ആക്ഷേപം മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും മുന്നണി കണ്‍വീനറും ഉള്‍പ്പെടെയുള്ളവരെ ജേക്കബ് ഗ്രൂപ് അറിയിച്ചുകഴിഞ്ഞു.
ആര്‍.എസ്.പിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി വഴങ്ങിയാല്‍ സിവില്‍ സപൈ്ളസ് ഉള്‍പ്പെടെ വകുപ്പുകള്‍ അവര്‍ക്കായി പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ അനൂപ് ജേക്കബിന് പുതിയ വകുപ്പ് കണ്ടെത്തേണ്ടിവരും. കോണ്‍ഗ്രസ് ഇപ്പോള്‍ കൈവശംവെച്ചിട്ടുള്ളത് ഉള്‍പ്പെടെ ഏതെങ്കിലും വകുപ്പായിരിക്കും പരിഗണിക്കുക.  കോണ്‍ഗ്രസില്‍നിന്ന് മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍ എത്തുമ്പോള്‍ അവരുടെ മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലും മാറ്റം വരും.
 പുന$സംഘടനയിലൂടെ സര്‍ക്കാറിന് പുതിയ മുഖം നല്‍കുന്നതിനൊപ്പം ഭരണം കൂടുതല്‍ ചലനാത്മകമാക്കുകയുമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തിയതോടെ മന്ത്രിമാരുടെ എണ്ണത്തിലും സുപ്രധാന വകുപ്പുകളുടെ കൈകാര്യത്തിലും പാര്‍ട്ടിയിലെ ഐ വിഭാഗം നേടിയ മേല്‍ക്കൈ ഒഴിവാക്കുകയെന്ന രാഷ്ട്രീയലക്ഷ്യവും ഇതോടൊപ്പം അദ്ദേഹത്തിനുണ്ട്. എന്നാല്‍, പുന$സംഘടന  യു.ഡി.എഫ് രാഷ്ട്രീയത്തില്‍ വീണ്ടും ചേരിപ്പോരുകള്‍ക്ക്  വഴിവെച്ചേക്കാമെന്ന സംശയം പുലര്‍ത്തുന്നവരും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്. പുന$സംഘടനാ ചര്‍ച്ചകള്‍ പാര്‍ട്ടിതലത്തില്‍ തുടങ്ങുമ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് സുധീരന്‍െറ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുഖ്യമന്ത്രി വിലകല്‍പിക്കേണ്ടിവരും. ഇക്കാര്യത്തില്‍  മുഖ്യമന്ത്രിക്ക്  പൊരുത്തപ്പെടാനാകുമോയെന്ന ആശങ്ക  നേതാക്കള്‍ രഹസ്യമായി പങ്കുവെക്കുന്നുണ്ട്. എന്നാല്‍, നിയമസഭാസമ്മേളനം കഴിഞ്ഞയുടന്‍ കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുന$സംഘടന നടക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ഗണേഷിന്‍െറ പുന$പ്രവേശവും തങ്ങളുടെ കൈവശമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ഒന്നും വിട്ടുനല്‍കില്ളെന്ന ഐ ഗ്രൂപ് നിലപാടും പുന$സംഘടനാ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് മുന്നിലെ പ്രധാന കടമ്പയായിരിക്കും. മന്ത്രിസഭാ അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സമവായത്തിലൂടെ മാത്രമേ നടത്താവൂവെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

മി. രാജപക്സ, താങ്കളുടേത് സൈനിക ഭരണകൂടമോ?

Posted: 12 Jul 2014 08:34 PM PDT

Image: 

സംശയവും ആശങ്കയും മൂലം ശ്രീലങ്കയിലെ രാജപക്സ ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചിരിക്കുന്നു. സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ) നാവരിയാനുള്ള നടപടികളുടെ പിന്നിലെ പ്രേരണ ഈ ചിത്തവിഭ്രാന്തി അല്ലാതെ മറ്റെന്താണ്. ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ നട്ടെല്ലുള്ള പൗരന്മാരും രാജ്യത്തുണ്ട് എന്ന യാഥാര്‍ഥ്യം അധികാരലഹരിയില്‍ അധികൃതര്‍ വിസ്മരിച്ചിരിക്കയാണെന്ന് വേണം കരുതാന്‍.
അനുവാദമില്ലാതെ എന്‍.ജി.ഒകള്‍ പല കാര്യങ്ങളിലും തലയിടുന്നു എന്നാണ് സര്‍ക്കാര്‍ ആരോപണം. അനുമതി ഇല്ലാത്ത ഇത്തരം കര്‍മങ്ങള്‍ ഉടനടി ഉപേക്ഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ വിളംബരം പുറപ്പെടുവിച്ചിരിക്കുന്നു. ഇത്തരമൊരു ആജ്ഞ അടങ്ങിയ സര്‍ക്കുലര്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ വിഷയങ്ങള്‍ കൈയാളുന്ന നാഷനല്‍ സെക്രട്ടേറിയറ്റിന്‍െറ രജിസ്ട്രാര്‍ ഡി.എം.എസ്. ദിസ്സനായകെ ആണ് ഇത്തരമൊരു സര്‍ക്കുലര്‍ തയാറാക്കി എന്‍.ജി.ഒകളുടെ ഓഫിസുകളിലേക്ക് അയച്ചത്. സര്‍ക്കുലറിലെ ആരോപണങ്ങള്‍ ബഹുവിചിത്രമാണെന്നു മാത്രം. എന്‍.ജി.ഒകള്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നു, വാര്‍ത്താകുറിപ്പുകളും ലഘുലേഖകളും കൈമാറുന്നു, വര്‍ക്ഷോപ്പുകള്‍ നടത്തുന്നു തുടങ്ങിയവയാണ് എന്‍.ജി.ഒകള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന ഘോരപാതകങ്ങള്‍. ആഗോളീകരണ കാലത്ത് അഭിപ്രായപ്രകടനസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ ഹനിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നത് എത്ര അസ്വാഭാവികമാണ്. വാസ്തവത്തില്‍ ഈ ‘ആരോപണങ്ങള്‍’ എന്നില്‍ ആദ്യം ചിരിയാണുണര്‍ത്തിയത്.
ഏതെങ്കിലും ഭരണകൂടമോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല എന്‍.ജി.ഒകള്‍ക്ക് ആവിഷ്കാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്. അത് ഭരണഘടനാപ്രകാരം സിദ്ധിച്ച സ്വാഭാവിക പൗരാവകാശം മാത്രമാണ്. ഓരോ സംഘടനയും പ്രത്യേക ബൈലോയും ചട്ടങ്ങളും ആവിഷ്കരിച്ച് അതു പ്രകാരമാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന യാഥാര്‍ഥ്യം കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്നതാണ്. ശ്രീലങ്കന്‍ ഭരണഘടനയുടെ മൂന്നാം അധ്യായം ഇപ്പോഴത്തെ ഭരണാധികാരികള്‍ കണ്ടിട്ടുപോലുമില്ളെന്ന് ഞാന്‍ സംശയിക്കുന്നു. പ്രസിഡന്‍റ് പദവിയില്‍ അവരോധിക്കപ്പെടുന്നതിനുമുമ്പ് ജനീവയിലെ യു.എന്‍ സമ്മേളനത്തില്‍ രാജപക്സ സംബന്ധിച്ചതും സംസാരിച്ചതും എന്‍.ജി.ഒയുടെ പ്രതിനിധി എന്ന നിലയിലായിരുന്നു. എന്നാല്‍, അതിന്‍െറ പേരില്‍ അന്നത്തെ ഭരണകൂടം അദ്ദേഹത്തെ ചോദ്യംചെയ്യാനോ തടയാനോ ശ്രമിക്കുകയുണ്ടായില്ല.
ഒരു കാര്യംകൂടി അധികാരികളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ച അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ഉപാധികള്‍ പ്രകാരവും യു.എന്‍ അംഗീകരിച്ച സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപന വ്യവസ്ഥകള്‍ പ്രകാരവുമാണ് രാജ്യത്തെ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങള്‍. സമാധാനം സ്ഥാപിക്കാനുള്ള ബോധവത്കരണങ്ങളും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുമാണ് ഞങ്ങളുടെ പ്രധാന കര്‍മസംരംഭങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാനാണ് സെക്രട്ടേറിയറ്റില്‍നിന്നുള്ള സര്‍ക്കുലര്‍ ആജ്ഞാപിച്ചിരിക്കുന്നത്. ഇത്തരം പദ്ധതികള്‍ അനധികൃതവും നിയമവിരുദ്ധവുമാണത്രെ.
മിസ്റ്റര്‍ ദിസ്സനായകെ, അങ്ങേയറ്റം നിരാശജനകമാണ് ഈ നടപടി. ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഈ നടപടിയുടെ അര്‍ഥശൂന്യത താങ്കള്‍ക്ക് മനസ്സിലാകാതിരിക്കാന്‍ കാരണം കാണുന്നില്ല. ഈ രേഖ ഒരു സിവില്‍ ഉദ്യോഗസ്ഥന്‍ തയാറാക്കിയത് അല്ളെന്നുപോലും ഞാന്‍ കരുതുന്നു. ഒരു പട്ടാളമേധാവിക്കേ ഇത്തരമൊരു കര്‍ക്കശസ്വരമുള്ള ആജ്ഞ പുറപ്പെടുവിക്കാന്‍ സാധിക്കൂ. ജനാധിപത്യത്തിന്‍െറ അടിസ്ഥാനസത്തയെ തകര്‍ക്കുന്ന ഉത്തരവിലാണ് അധികൃതര്‍ ഒപ്പുവെച്ചിരിക്കുന്നത്. അതുകൊണ്ട് എന്‍.ജി.ഒയുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ മുന്‍ സൈനികരാണെന്നുപോലും നമുക്ക് സംശയിക്കേണ്ടിവരുന്നു.
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെ സേവനങ്ങള്‍ ഒരു കാരണവും ഉന്നയിക്കാതെ അനധികൃതമെന്ന് വിശേഷിപ്പിക്കാന്‍ ദിസ്സനായകെക്ക് എങ്ങനെ സാധിച്ചു? എന്‍.ജി.ഒകള്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താന്‍ പാടില്ളെന്ന് വിധിപറയാന്‍ ഇദ്ദേഹത്തിന് അധികാരമുണ്ടോ?
ഈ സര്‍ക്കുലറിലൂടെ രാജ്യത്തെ നിയമവാഴ്ചയെ പൂര്‍ണമായി പരിഹസിക്കുകയല്ളേ അദ്ദേഹം ചെയ്തത്?
മി. ദിസ്സനായകെ, ‘അനധികൃതം’ എന്ന പദപ്രയോഗത്തിലൂടെ താങ്കള്‍, നാണംകെട്ട രാഷ്ട്രീയ താല്‍പര്യങ്ങളാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇത്തരമൊരു സര്‍ക്കുലറിനെതിരെ ഭരണകക്ഷിയിലെ ഒരംഗവും പ്രതികരിച്ചുകണ്ടില്ല. രാഷ്ട്രീയത്തെ സൈനികവത്കരിക്കുന്ന പദ്ധതിക്ക് സര്‍വരും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണോ? ജനാധിപത്യസമൂഹത്തില്‍ സൈനിക മേല്‍ക്കോയ്മാ മനോഭാവം വളര്‍ത്തിക്കൊണ്ടുവരാന്‍ ഭരണകക്ഷിയിലെ ഒരുവിഭാഗം നിതാന്ത പരിശ്രമങ്ങളില്‍ മുഴുകിയിരിക്കെ അവരെ വീണ്ടും പ്രോത്സാഹിപ്പിക്കുകയാണോ ലക്ഷ്യം. രാജപക്സ നേതൃത്വം നല്‍കുന്നത് ജനാധിപത്യ ഭരണകൂടത്തിനോ, സൈനിക ഭരണകൂടത്തിനോ? തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ അനധികൃതമുദ്ര ചാര്‍ത്തി ഉന്മൂലനം ചെയ്യാനാണോ ഭാവം? സുപ്രീംകോടതി ജഡ്ജിയെ ഇംപീച്ച് ചെയ്തതിലൂടെ രാജ്യത്ത് സ്വേച്ഛാപ്രവണത വളര്‍ത്തുന്ന സര്‍ക്കാര്‍ അതിന്‍െറ പേരില്‍ ലോകരാജ്യങ്ങളുടെ വിമര്‍ശത്തിന് പാത്രമാവുകയുണ്ടായി.
എന്‍.ജി.ഒകള്‍ക്കെതിരെ ഉയര്‍ത്തിയ വാള്‍ പിന്‍വലിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നു. സന്നദ്ധ സംഘടനകളെ നിരീക്ഷിക്കേണ്ട ചുമതല പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിരിക്കുന്നു.
കോടതി ഉത്തരവോ നിയമാവലികളോ ഭരണഘടനാ വകുപ്പുകളോ ഒന്നും ഉദ്ധരിക്കാതെ സ്വാഭീഷ്ടപ്രകാരം തയാറാക്കിയ സര്‍ക്കുലറിന് ജനങ്ങള്‍ എന്തുവില നല്‍കണം? രാജ്യത്തെ ഭരണഘടന ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്. എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായി വിലയിരുത്താനുള്ള പ്രാപ്തി അധികൃതര്‍ക്ക് അശേഷവുമില്ളെന്ന് ഈ സര്‍ക്കുലര്‍ സ്പഷ്ടമാക്കുന്നു. എന്‍.ജി.ഒയെ നിരീക്ഷിക്കാനുള്ള അധികാരത്തിന്‍െറ ദുരുപയോഗമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സംഘടിക്കാനും അഭിപ്രായങ്ങള്‍ തുറന്നുപ്രകടിപ്പിക്കാനും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ അടിയറവെക്കാന്‍ ഞങ്ങള്‍ തയാറല്ല.
സിവില്‍ സമൂഹത്തിന്‍െറ കരുത്തും സ്വാധീനവും രാജപക്സക്ക് നന്നായി അറിയാം. കാരണം, അദ്ദേഹം ഞങ്ങളോടൊപ്പം എന്‍.ജി.ഒയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച വ്യക്തിയാണ്. പല പാര്‍ലമെന്‍റംഗങ്ങള്‍ക്കും ഞങ്ങള്‍ ഫലപ്രദമായ പരിശീലനങ്ങള്‍ നല്‍കുകയുണ്ടായി. സത്യസന്ധതയുടെ കണികയുണ്ടെങ്കില്‍ അവര്‍ ഞങ്ങളുടെ നിലപാടിന് പിന്തുണ നല്‍കണം. എന്നാല്‍, സത്യസന്ധതയില്ലാത്ത ഒരു ഭരണകൂടത്തെ സേവിക്കുന്ന അവരില്‍നിന്ന് ഞാന്‍ സത്യസന്ധത പ്രതീക്ഷിക്കുന്നില്ല. പതിവുപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ആര്‍ജവമുണ്ടെങ്കില്‍ ഞങ്ങളെ നിങ്ങള്‍ക്ക് തടയാം. ഈ സര്‍ക്കുലര്‍ എത്രയും വേഗം പിന്‍വലിക്കാന്‍ ഞാന്‍ അധികൃതരോട് അഭ്യര്‍ഥിക്കുന്നു. എന്‍.ജി.ഒകള്‍ ഈ ഉത്തരവ് ചവറ്റുകൊട്ടയില്‍ തള്ളട്ടെ. സ്വന്തം ലജ്ജയില്ലായ്മയുടെ അടയാളമായി പ്രതിരോധ മന്ത്രാലയവും സെക്രട്ടേറിയറ്റും ഈ രേഖ പുരാവസ്തുശേഖരത്തില്‍ സൂക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ.

(മനുഷ്യാവകാശ പ്രവര്‍ത്തകയും
വംശവിവേചനത്തിനെതിരായ അന്താരാഷ്ട്രപ്രസ്ഥാനമായ ഐ.എം.എ.സി.ആറിന്‍െറ
അധ്യക്ഷയുമാണ് ലേഖിക)

അമിതന്‍

Posted: 12 Jul 2014 08:27 PM PDT

Image: 

അമിതമായാല്‍ അമൃതും വിഷം എന്നു പറയാറുണ്ടല്ളോ. എന്തും ലേശം അമിതമാണ് അമിത് ഷാക്ക്. അതുകൊണ്ടുതന്നെ അമിതമായ വിഷമാണ് വമിക്കുന്നത്. മോദിയോടുള്ളത് അമിതമായ വിശ്വസ്തതയാണ്. അതുകൊണ്ട് രണ്ടുണ്ടായി കാര്യം. ഒന്ന്, 49ാം വയസ്സില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാവാന്‍ കഴിഞ്ഞു എന്നതാണ്. രണ്ട്, ഇനിയുള്ള കാലം കേസും കൂട്ടവുമായി നടക്കേണ്ടിവരില്ല എന്ന ആശ്വാസം. ഭരണകൂടം മോദിയുടെ കൈയിലാണല്ളോ. പൊലീസും സി.ബി.ഐയും പണ്ടത്തെപ്പോലെ പേടിപ്പിക്കാന്‍ വരില്ല. മുപ്പതുകൊല്ലം നീണ്ട അമിതമായ വിശ്വസ്തതക്ക് കിട്ടിയ അമിതമായ സമ്മാനം. അമിതമായ വര്‍ഗീയതയാണ് അധ്യക്ഷനുണ്ടായിരിക്കേണ്ട ഗുണം എന്ന് മോദി തീരുമാനിച്ചിട്ടുണ്ടാവും. അതുകൊണ്ടുകൂടിയാവും അമിത് ഷാക്ക് നറുക്കുവീണത്. ‘മിതം ച സാരം ച വചോഹി വാഗ്മിതാ’ എന്നാണ് ചൊല്ല്. മിതവും സാരവത്തുമായ രീതിയില്‍ പറയുന്നതാണ് വാഗ്മിത്വം. രാഷ്ട്രീയ പ്രസംഗകര്‍ക്കു മാത്രമല്ല, എല്ലാ പ്രസംഗകര്‍ക്കും അതുതന്നെ അനിവാര്യമായ ഗുണം. പക്ഷേ, അമിത് ഷാ പ്രസംഗിച്ചുതുടങ്ങുമ്പോള്‍ വാഗ്മിതയല്ല വര്‍ഗീയതയാണ് പുറത്തുവരുക. അമിതമായ നാവാണ് പ്രശ്നം. മിതമായി സംസാരിക്കാനറിയില്ല. പറയുന്നതെന്തും അല്‍പം ഏറിപ്പോവും. അഅ്സംഗഢ് ഭീകരവാദകേന്ദ്രമാണ് എന്നുപറഞ്ഞ് യു.പിയില്‍ പ്രചാരണം നടത്താന്‍ അമിതമായ നാവുള്ളവനേ പറ്റൂ. മുസഫര്‍നഗര്‍ കലാപത്തില്‍ അപമാനം സഹിക്കേണ്ടിവന്ന ജാട്ട് സമുദായത്തിന് പ്രതികാരം ചെയ്യാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് എന്നാണ് വേറൊരിടത്ത് പറഞ്ഞത്. അതിന്‍െറ പേരില്‍ വിലക്ക് നേരിടേണ്ടിവരുകയും ചെയ്തു. രാഷ്ട്രീയപ്രതികാരം ചെയ്യാന്‍ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയെ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യാനുള്ള രാഷ്ട്രീയബോധമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍േറത്. അഭിമാനിക്കാം മോദിക്ക് ഇങ്ങനെയൊരു അധ്യക്ഷനെ കിട്ടിയതിന്‍െറ പേരില്‍.
ഉത്തര്‍പ്രദേശിലെ കലാപബാധിത മേഖലകളില്‍ സംസാരിക്കുമ്പോള്‍ അമിത് ഷായില്‍നിന്ന് വമിച്ചത് രണ്ടുതരം അമിതത്വമാണ്. ഒന്ന് അമിതമായ വര്‍ഗീയത. രണ്ട് അമിതമായ ഭീതി. അമിതമായ ഭീതി ജനിപ്പിക്കുക എന്നതാണ് ജനങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഹെന്‍റി ലൂയിസ് മെന്‍കന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അമിതമായ ഭീതി ജനിപ്പിക്കാന്‍ അമിത് ഷായെപ്പോലുള്ളവര്‍ ആവശ്യമാണ് മോദിക്ക്. ഒട്ടും മിതമല്ലാത്ത പദാവലികളാണ് യു.പിയില്‍ ഷാ ഉപയോഗിച്ചത്. ‘ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരാള്‍ക്ക് ജീവിക്കാം. എന്നാല്‍, അപമാനം പേറി ആര്‍ക്കു ജീവിക്കാനാവും’ എന്നാണ് ഷാ ചോദിച്ചത്. ഭൂരിപക്ഷം വരുന്ന ജനതയെ കൂടെ നിര്‍ത്തണമെങ്കില്‍ ആദ്യം അവര്‍ക്ക് ഒരു പൊതുശത്രുവുണ്ടെന്ന് ബോധ്യപ്പെടുത്തണം. അതിനുള്ള ശത്രുനിര്‍മിതി നടക്കുന്നത് ഭീതി വിതയ്ക്കുന്നതിലൂടെയാണ്. വിതച്ചത് മിതമല്ലാത്ത ഭീതി. കൊയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു സംസ്ഥാനത്തെ ഭൂരിഭാഗം സീറ്റുകള്‍.
ഗുജറാത്തിലെ ഗീബല്‍സ് എന്നൊക്കെ മതേതരത്വത്തിന്‍െറ അസ്ക്യതയുള്ളവര്‍ വിളിക്കാറുണ്ടായിരുന്നു.  ചരിത്രത്തിലെന്നും ഒരു ഹിറ്റ്ലര്‍ക്ക് ഒരു ഗീബല്‍സ് എന്ന കണക്കില്‍ മോദിക്കുകിട്ടിയ വലംകൈയാണ് ഷാ എന്നൊക്കെ മതേതര കശ്മലന്മാര്‍ എഴുതിപ്പിടിപ്പിച്ചു. നാസി ജര്‍മനിയിലെ പ്രൊപഗന്‍ഡ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിനെപ്പോലെ വല്ലതും ഷാ ചെയ്തിട്ടുണ്ടെങ്കില്‍ അത് പ്രതിച്ഛായാ നിര്‍മിതി മാത്രമാണ്. മോദിയുടെ ഇമേജ് ബില്‍ഡിങ്. അതിനുവേണ്ടി ഒരു നുണയെ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്‍െറ പേരില്‍ മാത്രം അമിത് ഷായെപ്പോലുള്ള ഒരു വലിയ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റിനെ ഗീബല്‍സ് എന്നൊക്കെ വിളിച്ച് അപമാനിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ് എന്നേ പറയാനുള്ളൂ. 2001ല്‍ മോദി മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ട് മോദിയുടെ കൂടെനിന്ന് ഗുജറാത്തിനെ വംശമഹിമയുടെ പരീക്ഷണശാലയാക്കി മാറ്റിയ ഉപജാപങ്ങളുടെ രാജാവാണ്. അമിത വാത്സല്യം കിട്ടിയിട്ടുണ്ട് മോദിയില്‍നിന്ന്. അമിതമായ വകുപ്പുകളാണ് ഭരിക്കാന്‍ കിട്ടിയത്. ആഭ്യന്തരം, സിവില്‍ പ്രതിരോധം, ജയില്‍, എക്സൈസ്, നിയമം, നീതി, നിയമസഭ, പാര്‍ലമെന്‍ററി കാര്യം, ഗതാഗതം, അതിര്‍ത്തിരക്ഷ എന്നിങ്ങനെ പത്തോളം വകുപ്പുകള്‍ അമിതമായ അധികാരത്തോടെ കൈയാളി.
മിതമായി ഒന്നും ചെയ്തുശീലമില്ലാത്തതുകൊണ്ട് കൊലപാതകക്കേസു വരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. ലശ്കറെ ത്വയ്യിബ ഭീകരന്‍ എന്ന് ആരോപിച്ച് സൊഹ്റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു ഒരു കേസ്. സംസ്ഥാനത്ത് ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്ത് പൊലീസ് പിടിക്കുമെന്നു പേടിച്ച് രണ്ടാഴ്ച മുങ്ങി നടന്നു. പിടികിട്ടാപ്പുള്ളി എന്ന പദവി കിട്ടിയ രാജ്യത്തെ ആദ്യ സംസ്ഥാന മന്ത്രിഎന്ന അമിതമായ ബഹുമതിയും അമിത് ഷാക്ക് സ്വന്തം. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, അന്യായമായ തടവിലാക്കല്‍ തുടങ്ങി പല കലാപരിപാടികളും അമിതമായി നടത്തിയിട്ടുണ്ട്. മോദി പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം പ്രതി അനുസരിച്ചു. ഒരു പെണ്ണിനെ നിരീക്ഷിക്കാന്‍ പറഞ്ഞതുപോലും ശിരസ്സാ വഹിച്ച് അനുസരിച്ചു. അത് പിന്നീട് ഒളിനോട്ടവിവാദം, സ്നൂപ് ഗേറ്റ് എന്നൊക്കെ ചരിത്രത്തില്‍ അറിയപ്പെട്ടു.
അമിതമായ ഭൂരിപക്ഷത്തോടെയാണ് എന്നും ജയിച്ചത്. ഒരേ മണ്ഡലത്തില്‍നിന്ന് നാലുവട്ടം ജയിച്ച് എം.എല്‍.എ ആയി. ഓരോ വിജയവും ആവര്‍ത്തിച്ചത് വന്‍ മാര്‍ജിനില്‍. ഒന്നരയും രണ്ടുമൊക്കെ ലക്ഷമാണ് ഭൂരിപക്ഷമായി കിട്ടിയത്. മോദിക്കുപോലും സംസ്ഥാനത്ത് കിട്ടാത്ത വോട്ട്. അമിത അഹങ്കാരവുമുണ്ട്. മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കാറില്ല. ജനാധിപത്യത്തിലെ മാധ്യമങ്ങള്‍ ഫാഷിസത്തിന്‍െറ ഉപാസകന് ചതുര്‍ഥിയായിരുന്നു എന്നും. പതിവു വാര്‍ത്താ ബ്രീഫിങ് പത്രക്കാര്‍ക്ക് നല്‍കാന്‍ വിസമ്മതിച്ചതിന്‍െറ പേരില്‍ പത്രക്കാരുടെ കലിപ്പ് സമ്പാദിച്ചിട്ടുണ്ട്.
അമിതമായ സമ്പത്തിന്‍െറ മടിത്തട്ടിലായിരുന്നു പിറവി. 1964 ഒക്ടോബര്‍ 22ന് മുംബൈയില്‍. പിതാവ് അനില്‍ ചന്ദ്ര കോടികളുടെ മൂല്യമുള്ള ചിപ് കമ്പനികളുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബാക്കിവെച്ചിട്ടാണ് പോയത്. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാവുന്നതിനുമുമ്പ് അഹ്മദാബാദിലെ ഓഹരി ദല്ലാള്‍ ആയിരുന്നു. സഹകരണ ബാങ്കിങ് മേഖലയിലും പ്രവര്‍ത്തിച്ചു. ബയോ കെമിസ്ട്രിയില്‍ ബി.എസ്സി ബിരുദമുള്ളയാളാണ്. വര്‍ഗീയതയുടെ രസതന്ത്രമാണ് ജീവിതത്തില്‍ പരീക്ഷിക്കുന്നത് എന്നത് വേറെ കാര്യം. ഗുജറാത്ത് ചെസ് അസോസിയേഷന്‍െറ പ്രസിഡന്‍റായിരുന്നു. ചതുരംഗത്തില്‍ കളമറിഞ്ഞ് കരുക്കള്‍ നീക്കുന്നതില്‍ വിരുതനാണ്. രാഷ്ട്രീയക്കളിയില്‍ ശകുനിയുടെ ശിഷ്യനായിട്ടുവരും.
സോണാല്‍ ഷായാണ് ഭാര്യ. ജയ് എന്ന മകനുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP