സ്വാഗതം
WELCOME

News Update..

Monday, August 31, 2015

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍ Madhyamam News Feeds

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍ Madhyamam News Feeds

Link to

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍

Posted: 31 Aug 2015 12:29 AM PDT

Image: 

കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍. ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 17നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നവംബര്‍ 24ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി 28ന് വോട്ടെണ്ണാം. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി.

ജില്ലാപഞ്ചായത്തുകളുടെ പട്ടിക ഒക്ടോബര്‍ 16നകം പൂര്‍ത്തിയാക്കും. ബ്ളോക്ക് പഞ്ചായത്തുകളുടെ അന്തിമ പട്ടിക സെപ്റ്റംബര്‍ 14ന് പുറത്തിറക്കും. ഒക്ടോബര്‍ 19ന് വിജ്ഞാപനം പുറത്തിറക്കുമെന്നും കോടതിയെ അറിയിച്ചു.

നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാരും തമ്മില്‍ ധാരണയായിരുന്നു.

 

കപ്പലത്തെിയത് അരനൂറ്റാണ്ടിന് ശേഷം; വന്‍വരവേല്‍പ്പ്

Posted: 31 Aug 2015 12:01 AM PDT

കൊല്ലം: കാത്തിരിപ്പിന്‍െറ കാലംകഴിഞ്ഞു. ഇനി കൊല്ലം തുറമുഖം തിരക്കിലേക്ക്. തോല്‍പിക്കാന്‍ ശ്രമിക്കുമ്പോഴും വിജയിക്കാനുള്ള പോരാട്ടവീര്യത്തിനൊടുവില്‍ ആഫ്രിക്കന്‍ തോട്ടണ്ടിയുമായി കപ്പല്‍ കൊല്ലം തുറമുഖമണഞ്ഞത് പരമ്പരാഗത വ്യവസായ മേഖലക്ക് പുത്തനുണര്‍വായി.
അര നൂറ്റാണ്ടിന് ശേഷമത്തെിയ കപ്പലിനെ വരവേല്‍ക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരുമടക്കം മണിക്കൂറോളം പൊരിവെയിലില്‍ കാത്തുനിന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം തോട്ടണ്ടിയുമായത്തെുന്ന കപ്പല്‍ കാണണമെന്ന ആഗ്രഹത്തോടെയത്തെിയവരുടെ എണ്ണം വര്‍ധിച്ചതോടെ അധികൃതര്‍ അകത്തേക്ക് പ്രവേശം അനുവദിച്ചു.
തുറമുഖത്തിനുള്ളില്‍ എത്തിയെങ്കിലും പുറംകടലില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍ വാര്‍ഫിനടുത്തേക്ക് എത്തിയിരുന്നില്ല. ഉച്ചക്ക് 12.30 ഓടെയാണ് എം.ടി.കേരളമെന്ന ടഗിന്‍െറ സഹായത്തോടെ തുറമുഖത്തേക്ക് എത്തിയത്.
കൊല്ലം തുറമുഖം പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ച പി.കെ. ഗുരുദാസന്‍ എം.എല്‍.എ ചൂടിന്‍െറ കാഠിന്യം വകവെക്കാതെ രാവിലെ മുതല്‍ സ്ഥലത്തുണ്ടായിരുന്നു. കപ്പല്‍ നങ്കൂരമിട്ടതും മന്ത്രി കെ.ബാബുവത്തെി. കസ്റ്റംസ് ക്ളിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്ളതിനാല്‍ മന്ത്രിയടക്കമുള്ളവര്‍ക്ക് വെയിലത്ത് നില്‍ക്കേണ്ടിവന്നു.
മേയര്‍ ഹണി ബെഞ്ചമിന്‍, മുന്‍ മേയര്‍ പത്മലോചനന്‍, കൗണ്‍സിലര്‍ ജോര്‍ജ് ഡി. കാട്ടില്‍, കാപ്പെക്സ് ചെയര്‍മാന്‍ ഫിലിപ് കെ. തോമസ്, നേതാക്കളായ ബേസില്‍ലാല്‍, ജമീല ഇബ്രാഹിം, ടി.കെ.സുല്‍ഫി, ഇക്ബാല്‍, എ. ഇക്ബാല്‍കുട്ടി, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘവും കപ്പലിനെ വരവേല്‍ക്കാനത്തെിയിരുന്നു. എല്ലാവരും കപ്പലില്‍ കയറാന്‍ വന്നതാണെന്നുകരുതി കപ്പിത്താന്‍ പ്രവേശാനുമതി നിഷേധിച്ചു. വ്യവസായികള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയശേഷമാണ് മന്ത്രിക്കും എം.എല്‍.എക്കും കപ്പലില്‍ കയറാനായത്.
ക്യാപ്റ്റന്‍ ലിയോ മാരി മള്‍ഗാപോയെ ഹസ്തദാനം നല്‍കി ഇരുവരും ആശ്ളേഷിച്ചു. മന്ത്രി ക്യാപ്റ്റനെ ഷാള്‍ അണിയിച്ച ശേഷം മടങ്ങി. തിങ്കളാഴ്ച മുതല്‍ തോട്ടണ്ടി ഇറക്കിത്തുടങ്ങും.
കൊല്ലം തുറമുഖം പൂര്‍ത്തിയായ ശേഷം തോട്ടണ്ടി കയറ്റിറക്കുമതി ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനം ഇപ്പോഴാണ് സാക്ഷാത്കൃതമായത്. നേരത്തെ നിര്‍മാണ സാമഗ്രിയുമായി കപ്പലുകള്‍ എത്തിയെങ്കിലും തോട്ടണ്ടി കൊണ്ടുവരാനായില്ല. 2014 ജൂലൈയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ തൂത്തുക്കുടിയില്‍ നിന്ന് തോട്ടണ്ടി കപ്പലില്‍ എത്തിക്കാന്‍ ധാരണയായെങ്കിലും നടന്നില്ല.
നിരവധിതവണ പ്രസ്താവനകള്‍ ഇറക്കിയെങ്കിലും തൂത്തുക്കുടി-കൊല്ലം ചരക്ക്നീക്കം ധാരണയില്‍ അവശേഷിച്ചു. ഇതിനിടെയാണ് വ്യവസായികള്‍ നേരിട്ട് കശുവണ്ടി ഇറക്കുമതി ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. കപ്പലില്‍ കയറ്റുന്നതുമുതല്‍ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. കൊല്ലം തുറമുഖത്തേക്കുള്ള ചരക്ക്നീക്കം അട്ടിമറിക്കാനുള്ള ലോബിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാണ് ഞായറാഴ്ച തോട്ടണ്ടിയുമായുള്ള കപ്പല്‍ കൊല്ലം തീരത്തത്തെിച്ചത്. ഇതിനകം 14 കപ്പലുകളാണ് തുറമുഖത്തത്തെിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ കൊല്ലത്തേക്ക് എത്തുമെന്നാണ് വ്യവസായികളും ഉദ്യോഗസ്ഥരും പറയുന്നത്.
ഒന്നരമാസത്തെ പ്രതിസന്ധികള്‍ക്കൊടുവില്‍ ആഫ്രിക്കന്‍ തോട്ടണ്ടി കൊല്ലം തുറമുഖത്തത്തെിച്ച സന്തോഷത്തിലാണ് വ്യവസായികളും ഷിപ്പിങ് എജന്‍റും. പലവിധ തടസ്സങ്ങളും പ്രതിസന്ധികളും തരണംചെയ്താണ് കപ്പല്‍ കൊല്ലത്തത്തെിക്കാന്‍ കഴിഞ്ഞത്.
കൊച്ചിയിലെ മെര്‍ലിസ് ലോജിസ്റ്റിക്സ് ഉടമ ഡെന്‍സില്‍ ജോസാണ് ഷിപ്പിങ് ഏജന്‍റ്. കപ്പല്‍ കൊല്ലം തുറമുഖത്തത്തെിച്ചത് പല വെല്ലുവിളികളും അതിജീവിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.സെന്‍റ് മേരീസ്, സെന്‍റ് ജോണ്‍സ്, സെന്‍റ് ഗ്രിഗോറിയോസ്, സെന്‍റ് പോള്‍, മഹാവിഷ്ണു, ഇമ്മാനുവല്‍, മൗണ്ട് കാര്‍മല്‍, എയ്ഞ്ചല്‍, പൂജ, ജോണ്‍സ്, ശ്രീദുര്‍ഗ, കാര്‍മല്‍ എന്നീ കശുവണ്ടി ഫാക്ടറികള്‍ക്കായാണ് തോട്ടണ്ടി എത്തിച്ചിരിക്കുന്നത്. മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ 25 ശതമാനം ചെലവ് മാത്രമേ കൊല്ലത്തുള്ളൂവെന്ന് പുത്തൂര്‍ സെന്‍റ് ഗ്രിഗോറിയോസ് കാഷ്യു ഉടമ ജോണ്‍സണ്‍ ജെ. ഉമ്മന്‍ പറഞ്ഞു. ഇറക്കുന്നതിന് അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലായാല്‍ പിഴ നല്‍കേണ്ടിവരുമെന്നും ഇമ്മാനുവല്‍ കാഷ്യു ഫാക്ടറി ഉടമ ജയിംസ് എബ്രഹാം പറഞ്ഞു.

ശീന ബോറ കേസ്: ഇന്ദ്രാണിയെയും സഞ്ജീവ് ഖന്നയെയും കോടതിയില്‍ ഹാജരാക്കി

Posted: 31 Aug 2015 12:00 AM PDT

Image: 

മുംബൈ: ശീനാ ബോറ കൊലപാതകക്കേസില്‍ മാതാവ് ഇന്ദ്രാണി മുഖര്‍ജി, രണ്ടാനച്ഛന്‍ സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ കാര്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിഎന്നിവരെ കോടതിയില്‍ ഹാജരാക്കി. ശീനക്കൊപ്പം മകന്‍ മിഖായേല്‍ ബോറയെയും വധിക്കാന്‍ ശ്രമിച്ചിരുന്നതിന് തെളിവ് ലഭിച്ച സാഹചര്യത്തില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ വ ശ്രമത്തിന് കേസെടുക്കും.

അതേസമയം, ശീനയുടെ കൊലപാതകത്തെ കുറിച്ച് ഇന്ദ്രാണി മൂഖര്‍ജി തുറന്ന് പറഞ്ഞില്ളെങ്കില്‍ താന്‍ മാധ്യമങ്ങളിലൂടെ എല്ലാം വെളിപ്പെടുത്തുമെന്ന് മിഖായേല്‍ ബോറ പറഞ്ഞു. ഇന്ദ്രാണി മൂന്ന് പ്രാവശ്യം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് മിഖായേല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലില്‍ ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും വ്യതത മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ ഇരുവരെയും നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ സത്യവാങ്മൂലം ഇന്ന്

Posted: 30 Aug 2015 11:54 PM PDT

തിരുവനന്തപുരം: ബ്ളോക് പുന$സംഘടനയും ബ്ളോക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലെ മാറ്റംവരുത്തലും പുരോഗമിക്കവെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തെക്കന്‍ ജില്ലകളില്‍ നവംബര്‍ 24നും വടക്കന്‍ ജില്ലകളില്‍ 26നും തെരഞ്ഞെടുപ്പ് നടത്താനാവുന്ന വിധം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ധാരണ. അതേസമയം, കൃത്യമായ തീയതികള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടില്ല.
തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചാല്‍ നവംബര്‍ 28ന് വോട്ടെണ്ണലും ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തിലത്തെുകയും ചെയ്യുന്ന വിധം തെരഞ്ഞെടുപ്പു നടത്താന്‍ കഴിയുമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച ഹരജി ഹൈകോടതി സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. ഹൈകോടതി അംഗീകരിച്ച 28 പുതിയ മുനിസിപ്പാലിറ്റികളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. ഇതിന് ബ്ളോക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ മാറ്റംവരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അത് പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം വേണം. ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ 31 ബ്ളോക് പഞ്ചായത്തുകള്‍ പുന$സംഘടിപ്പിക്കുന്നതിന് കഴിഞ്ഞദിവസം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സംസ്ഥാനത്തെ 152 ബ്ളോക്കുകളിലും മാറ്റംവരുത്താതെ പുതിയ നഗരസഭാ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരസഭകളില്‍ മാത്രമാണ് മാറ്റംവരുത്തിയത്.
തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും കോടതിയില്‍ എതിര്‍ക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലത്തെിയിരുന്നു.
2005ല്‍ തദ്ദേശതെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കുകയും ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണസമിതി അധികാരത്തില്‍വരുകയും ചെയ്തിരുന്നു. 2010ലാകട്ടെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തി നവംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വന്നു. കഴിഞ്ഞതവണ ഒരുമാസം ദീര്‍ഘിപ്പിച്ചതിന്‍െറ പിന്‍ബലത്തോടെയാണ് ഇക്കുറി ഡിസംബറില്‍ ഭരണസമിതി അധികാരത്തിലത്തൊനുള്ള തയാറെടുപ്പ് നടത്താമെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുക.

ഓണാഘോഷം അതിരുവിട്ടു; പൊലീസുകാര്‍ തമ്മില്‍ത്തല്ലി

Posted: 30 Aug 2015 11:48 PM PDT

തൃശൂര്‍: ഉത്രാടനാളില്‍ പൊലീസുകാരും കുടുംബാംഗങ്ങളും പങ്കെടുത്ത ഓണസദ്യയിലും ആഘോഷത്തിലും തര്‍ക്കവും തമ്മില്‍ത്തല്ലും. സംഭവത്തെക്കുറിച്ച് കമീഷണര്‍ കെ.ജി. സൈമണ്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ചിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി.
പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു ആഘോഷം. ഓണസദ്യ ഉണ്ട് പിരിയാന്‍ നേരം ഓരോരുത്തരും വീട്ടിലേക്കായി വിഭവങ്ങള്‍ വാങ്ങി. സദ്യയില്‍ പങ്കെടുത്ത എസ്.ഐ ഓണസദ്യയുടെ ചുമതലയുണ്ടായിരുന്ന പൊലീസ് സ്റ്റോര്‍ കീപ്പര്‍ കൂടിയായ സിവില്‍ പൊലീസ് ഓഫിസറോട് വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാമ്പാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. സാമ്പാര്‍ ചോദിച്ച എസ്.ഐയെ കളിയാക്കിയതോടൊപ്പം മദ്യപിച്ച് ലക്കുകെട്ട മറ്റൊരു സി.പി.ഒ കരണത്തടിക്കുകയും ചെയ്തു.
ഇവര്‍ പരസ്പരം ഉന്തും തള്ളുമായപ്പോള്‍ ട്രാഫിക് സ്റ്റേഷന്‍ എസ്.ഐ ഇടപെട്ടു. ഇദ്ദേഹത്തിനും കിട്ടി കീഴുദ്യോഗസ്ഥരുടെ മര്‍ദനം. ഇതോടെ പരിപാടി അലങ്കോലപ്പെടുകയും ചേരി തിരിഞ്ഞ് കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. പൊലീസുകാരുടെ മക്കളത്തെിയാണ് ഇവരെ പിടിച്ചുമാറ്റിയത്.
ഓണസദ്യക്കായി ഒരാളില്‍ നിന്ന് 750 രൂപ വീതം പിരിവെടുത്തിരുന്നു. ഇതിലെ ക്രമക്കേട് മൂടിവെക്കാനുള്ള തന്ത്രമായിരുന്നു സി.പി.ഒമാരുടെ കടന്നുകയറ്റമെന്ന് ഓണസദ്യയില്‍ പങ്കെടുത്തവര്‍ പറയുന്നു. പൊലീസുകാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 200 ഓളം പേരാണ് ഓണസദ്യയില്‍ പങ്കെടുത്തതത്. സ്റ്റോര്‍ കീപ്പര്‍ കൂടിയായ സി.പി.ഒ നേരത്തെ പടിഞ്ഞാറെ കോട്ടയില്‍ ഹോംഗാര്‍ഡിനെ മര്‍ദിച്ച സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടയാളാണ്. തിരുവോണനാളില്‍ നടന്ന വയര്‍ലെസ് മീറ്റിങ്ങില്‍ സംഭവത്തെ കമീഷണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനിടെ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കാനും ശ്രമമുണ്ട്.
മര്‍ദനമേറ്റ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റം ആവശ്യപ്പെട്ട് കമീഷണര്‍ക്ക് അപേക്ഷ നല്‍കിയതായും അറിയുന്നു.

കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം

Posted: 30 Aug 2015 11:39 PM PDT

കോട്ടയം: കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം, സി.പി.എം നേതാവിന്‍െറ വീട്ടുമുറ്റത്തെ കാര്‍ തകര്‍ത്തു.
സംഭവം അന്വേഷിച്ചത്തെിയ പൊലീസിനെ കണ്ട് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കായലില്‍ചാടി. ഇതിലൊരാളെ കാണാതായതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടഞ്ഞുവെച്ചു. ഒരുമണിക്കൂറോളം റോഡ് ഉപരോധിച്ചുള്ള പ്രതിഷേധത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സി.പി.എം കുമരകം നോര്‍ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എം.എന്‍. പുഷ്കരന്‍െറ കാര്‍ അക്രമിസംഘം തകര്‍ത്തത്.
വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ സൂക്ഷിച്ച കാര്‍ കല്ളെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. കാര്‍ തകര്‍ത്തത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവും സി.പി.എം കോട്ടയം ഏരിയ സെക്രട്ടറിയുമായ എം.കെ. പ്രഭാകരന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് കുമരകം പൊലീസ് ആശാരിമറ്റം കോളനിയില്‍ എത്തുകയായിരുന്നു. ഈസമയം പൊലീസിന്‍െറ പിടിയില്‍ പെടാതിരിക്കാനായി യുവാക്കള്‍ കായലില്‍ ചാടുകയും ഒരാളെ കാണാതാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ കുമരകം എസ്.ഐ കെ.എ. ഷരീഫിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെ തടഞ്ഞുവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.
സംഭവമറിഞ്ഞ് ഡിവൈ.എസ്.പി വി. അജിത്, വെസ്റ്റ് സി.ഐ ഗിരീഷ് പി. സാരഥി എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഒരുവര്‍ഷമായി പ്രദേശത്ത് ഇടക്കിടെയുള്ള സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയാണ് ഞായറാഴ്ചത്തെ സംഭവം. കാര്‍ തകര്‍ത്ത സംഭവത്തിലും പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ആവേശമായി അയിരൂര്‍ പുതിയകാവ് മാനവമൈത്രി ജലമേള

Posted: 30 Aug 2015 11:30 PM PDT

കോഴഞ്ചേരി: പമ്പയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും ആവേശം കൈവിടാതെ അയിരൂര്‍ പുതിയകാവ് മാനവമൈത്രി ജലമേള നടന്നു. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ഇടശ്ശേരിമല വരെയുള്ള 17 പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുത്തു. രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ഹരികുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് നടന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ ചെറുകോല്‍ ഒന്നാം സ്ഥാനവും മേലുകര രണ്ടും അയിരൂര്‍ മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് കോയിപ്രം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യു സമ്മാനദാനം നിര്‍വഹിച്ചു.
അയിരൂര്‍, തെക്കേമുറി, ചിറയിറമ്പ്, നെടുമ്പ്രയാര്‍, കുറിയന്നൂര്‍, മേലുകര, കീഴുകര, ചെറുകോല്‍, ഇടക്കുളം, ഇടശ്ശേരിമല, പുല്ലൂപ്രം, കോറ്റാത്തൂര്‍, കീക്കൊഴൂര്‍, ഇടപ്പാവൂര്‍, കോഴഞ്ചേരി, ഇടപ്പാവൂര്‍ പേരൂര്‍, കാട്ടൂര്‍ എന്നീ പള്ളിയോടങ്ങളാണ് എ, ബി ബാച്ചുകളിലായി ജലമേളയില്‍ പങ്കെടുത്തത്. മേളയില്‍ പങ്കെടുക്കാനത്തെിയ പള്ളിയോടങ്ങളെ വെറ്റ, പുകയില നല്‍കി സ്വീകരിച്ചു. ജലമേളയുടെ ഉദ്ഘാടനം ആന്‍േറാ ആന്‍റണി എം.പി നിര്‍വഹിച്ചു.
രാജു എബ്രഹാം എം.എല്‍.എ, വര്‍ഗീസ് പുന്നന്‍, സലിം പി. ചാക്കോ, കെ. ജയവര്‍മ, ടി.കെ. പീതാംബരന്‍, വിജയകുമാരി, അംബുജ ഭായി, വി. പ്രസാദ്, സുരേഷ് കുഴിവേലി വിദ്യാധരന്‍ അമ്പലാത്ത്, സുനി മോള്‍, അമ്പിളി പ്രഭാകരന്‍, ഹരികുമാര്‍ നാകത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ഹരികുമാര്‍ പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്‍റും ട്രോഫിയും വിതരണം ചെയ്തു.

നാടെങ്ങും ചതയദിനം ആഘോഷിച്ചു

Posted: 30 Aug 2015 11:26 PM PDT

തൊടുപുഴ: ഗുരുജയന്തിയോടനുബന്ധിച്ച് ജില്ലയിലെമ്പാടും ഘോഷയാത്രയും ആഘോഷങ്ങളും നടന്നു. എസ്.എന്‍.ഡി.പി പുറപ്പുഴ, വഴിത്തല, കുണിഞ്ഞി ശാഖകള്‍ സംയുക്തമായി നടത്തിയ ജയന്തി ദിനാഘോഷം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
നെടുങ്കണ്ടം: ഗുരുജയന്തിയോടനുബന്ധിച്ച് പച്ചടി ശ്രീധരന്‍ സ്മാരക എസ്.എന്‍.ഡി.പി യൂനിയനിലെ 16 ശാഖകളിലും രാവിലെ പീതപതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരു ജയന്തി ആഘോഷിച്ചു. വിവിധ ശാഖകളില്‍ ഗുരുപൂജ, പുഷ്പാഞ്ജലി, ഗുരുകൃതികളുടെ പാരായണം, പ്രസാദമൂട്ട്, അന്നദാനം, ഘോഷയാത്ര, ദൈവദശക നൃത്താവിഷ്കാരം തുടങ്ങിയവ നടന്നു. വിവിധ മേഖലകളിലെ ഘോഷയാത്രകള്‍ നെടുങ്കണ്ടം ശ്രീഉമാമഹേശ്വര ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്ന് സംയുക്തമായി ടൗണില്‍ വിപുലമായ ഘോഷയാത്ര നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ നവീകരിച്ച ശാഖാ ഓഫിസിന്‍െറ ഉദ്ഘാടനം നടന്നു. ശാഖകളിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണവും നടന്നു. വിവിധ ശാഖകളില്‍ യൂനിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് കെ.എന്‍. തങ്കപ്പന്‍, സുധാകരന്‍, സനീഷ്, മിനി മധു, എ.വി. മണിക്കുട്ടന്‍, കെ.ബി. സുരേഷ്, ഷീബ ദിലീപ്, വി.എസ്. സജിമോന്‍ എന്നിവര്‍ ചതയദിന സന്ദേശം നല്‍കി.
രാജകുമാരി: രാജകുമാരി നോര്‍ത് 4116ാം നമ്പര്‍ ശാഖായോഗത്തിന്‍െറയും വനിതാസംഘം യൂത്ത്മൂവ്മെന്‍റ് വിവിധ കുടുംബ യൂനിറ്റുകളുടെയും ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടന്നു. ശാഖാ സെക്രട്ടറി രാജേഷ്, പ്രസിഡന്‍റ് സി.എന്‍. സുരേഷ്, കെ.എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എസ്.എന്‍.ഡി.പി യോഗം രാജകുമാരി സൗത് 1479 നമ്പര്‍ ശാഖയുടെ നേതൃത്വത്തിലും ഘോഷയാത്ര നടന്നു. പ്രസിഡന്‍റ് എ.വി. ശിവന്‍, സെക്രട്ടറി ഇ.എന്‍. സുകുമാരന്‍ യൂനിയന്‍ വൈസ് പ്രസിഡന്‍റ് രഞ്ജിത് കാവളായില്‍, കെ.എസ്. ലതീഷ്കുമാര്‍, ജി. അജയന്‍, അഡ്വ. കെ.എസ്. സുരേന്ദ്രന്‍, പി.ടി. ഗിരീഷ് സുമ നകുലന്‍, വിജയകുമാരി ഷാജി, പി.ആര്‍. ശശി പങ്കെടുത്തു.
മുട്ടുകാട് 1766 നമ്പര്‍ ശാഖായോഗം നേതൃത്വത്തില്‍ ചതയദിന ഘോഷയാത്ര നടന്നു. ശാഖാ യോഗം പ്രസിഡന്‍റ് കെ.കെ. അനില്‍കുമാര്‍, സെക്രട്ടറി വി.കെ സാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രാജാക്കാട് 1209ാം നമ്പര്‍ ശാഖായോഗം നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. രാജാക്കാട് ടൗണ്‍ ചുറ്റി ഗുരുക്ഷേത്ര സന്നിധിയില്‍ ഘോഷയാത്ര സമാപിച്ചു. ശാഖാ യോഗം പ്രസിഡന്‍റ് കെ.ആര്‍. നാരായണന്‍, സെക്രട്ടറി വി.എസ്. ബിജു, ഐബി പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനം നടന്നു.
ശാന്തന്‍പാറ 1805 നമ്പര്‍ ശാഖാ യോഗം നേതൃത്വത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടന്നു. ജി. അജയകുമാര്‍, യൂനിയന്‍ വൈസ്പ്രസിഡന്‍റ് രഞ്ജിത് കാവളായില്‍, കെ.ആര്‍. ദിലീപ്, വിഎസ്. സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വണ്ടിപ്പെരിയാര്‍: ചതയദിനാഘോഷത്തിന്‍െറ ഭാഗമായി എസ്.എന്‍.ഡി.പിയുടെ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ റാലി നടന്നു. പെരിയാര്‍, വാളാര്‍ഡി, 62ാം മൈല്‍, വള്ളക്കടവ്, അയ്യപ്പന്‍ കോവില്‍, കറുപ്പുപാലം, മ്ളാമല, ടൗണ്‍ തുടങ്ങിയ ശാഖകളില്‍നിന്ന് നിരവധി പേര്‍ റാലിയില്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കക്കികവലയില്‍നിന്ന് ആരംഭിച്ച റാലി ബസ്സ്റ്റാന്‍ഡ് ചുറ്റി പശുമല ജങ്ഷനിലെ ഗുരുമന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്.എന്‍.ഡി.പി പീരുമേട് യൂനിയന്‍ പ്രസിഡന്‍റ് ഗോപി വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. അജയന്‍ കെ. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. നാരായണന്‍, പി.ഡി. മോഹനന്‍, കെ.കെ. തങ്കച്ചന്‍, സി.ഡി. സുകുമാരന്‍, സരോജിനി ജയചന്ദ്രന്‍, വിജയന്‍, ശശി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
കട്ടപ്പന: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സംഘശക്തി വിളിച്ചോതി ഹൈറേഞ്ചില്‍ ചതയദിനാഘോഷം നടന്നു. വിവിധ ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന ചതയദിനാഘോഷ പരിപാടികളുടെ മുഖ്യആകര്‍ഷണം പീതവര്‍ണത്തില്‍ ചാലിച്ച സാംസ്കാരിക റാലിയായിരുന്നു. ചെണ്ടമേളം, കരകാട്ടം, അമ്മന്‍കൊടം, പഞ്ചാരിമേളം തുടങ്ങിയ നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് പീതാംബര ധാരികളായ ആയിരങ്ങള്‍ പൊലിമയേകി.
ഉപ്പുതറയില്‍നടന്ന ചതയദിനാഘോഷം മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ശാഖ നേതൃത്വത്തില്‍ നടന്ന സംയുക്ത ചതയദിനാഘോഷം യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു.
ഇരട്ടയാറില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ യൂനിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ചിയാറിലും കൂട്ടാറ്റിലും നടന്ന ചതയദിനാഘോഷ പരിപാടികള്‍ യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പനയില്‍ നടന്ന സാംസ്കാരിക റാലിയും പൊതുസമ്മേളനവും ബിജുമാധവന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു.

മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ബസ് സൗകര്യം വേണമെന്ന് ആവശ്യം

Posted: 30 Aug 2015 11:06 PM PDT

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അന്തര്‍ സംസ്ഥാന ബസ് സൗകര്യം വേണമെന്ന ആവശ്യം ശക്തമായി. പ്രവാസികളെയും ഇവരെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് തിരിച്ചുവരുന്നവരെയും ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍മാര്‍ പിഴിയുന്നത് പതിവാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മലയാളി യാത്രക്കാരും ബന്ധുക്കളുമാണ് ദുരിതമനുഭവിക്കുന്നത്. വിമാനത്താവളത്തില്‍ നേരിട്ടത്തൊന്‍ മംഗളൂരു സിറ്റി കോര്‍പറേഷനോ എയര്‍പോര്‍ട്ട് അതോറിറ്റിയോ സൗകര്യമൊരുക്കാത്തതാണ് പ്രശ്നം.
മംഗളൂരു നഗരത്തില്‍നിന്ന് ബജ്പെയിലേക്കോ കെജ്ജാറിലേക്കോ ബസിലത്തെുന്നവര്‍ക്ക് വിമാനത്താവളത്തിലത്തൊന്‍ ഓട്ടോയോ ടാക്സിയോ പിടിക്കേണ്ടിവരും. സ്പെഷല്‍ ഓട്ടോക്ക് 45 രൂപയാണ് വാടക. കാറിന് 500 രൂപയും. വിമാനത്താവളത്തില്‍നിന്ന് ടാക്സിക്ക് റെയില്‍വേ സ്റ്റേഷനിലോ മംഗളൂരു ബസ് സ്റ്റാന്‍ഡിലോ എത്താന്‍ കഴുത്തറുപ്പന്‍ വാടകയിനത്തില്‍ 450 മുതല്‍ 600 രൂപ വരെ ഈടാക്കും. മുമ്പ് രാവിലെ വിമാനത്താവളത്തില്‍നിന്ന് 8.30നും 11.30നും വൈകീട്ട് 3.30ന് നഗരത്തില്‍നിന്നും ബസ് സൗകര്യമുണ്ടായിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് സര്‍വിസ് നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
ഓട്ടോ-കാര്‍ ഡ്രൈവര്‍മാരുടെ സമ്മര്‍ദ ഫലമായി സര്‍വിസ് നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്ന് വിമാനത്താവളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. അന്ന് പെര്‍മിറ്റ് നല്‍കിയ റൂട്ടുകളില്‍ പുതിയ പെര്‍മിറ്റുകള്‍ നല്‍കി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാണ് ആവശ്യം. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ ഏറെയാണ്. ഡ്രൈവര്‍മാര്‍ യാത്രക്കാരെയും സ്വീകരിക്കാനത്തെുന്ന സ്വകാര്യ കാര്‍ ഡ്രൈവര്‍മാരെയും കൈകാര്യം ചെയ്യുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ 'ഓല കാബ്' സര്‍വിസു വഴിയോ കാറില്‍ വന്നാല്‍ യാത്രക്കാരെ കയറ്റാന്‍ ഇവിടത്തെ ഡ്രൈവര്‍മാര്‍ സമ്മതിക്കില്ല. ഭര്‍ത്താവിന്‍െറ അത്യാസന്ന നിലയിലായ പിതാവിനെ കാണാന്‍ വിമാനത്തില്‍ മംഗളൂരുവിലത്തെിയ ഐ.ടി ഉദ്യോഗസ്ഥയെ ഒന്നരമാസം മുമ്പ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം വലിയ വാര്‍ത്തയായിരുന്നു.
വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ ഒരുമിച്ചു കാര്‍ വാടകക്കെടുത്താലും ഡ്രൈവര്‍മാര്‍ പ്രശ്നമുണ്ടാക്കുന്നതായി പ്രവാസികള്‍ പറയുന്നു.
ബസ് സര്‍വിസുണ്ടെങ്കില്‍ 14 രൂപക്ക് എത്തുന്ന ദൂരത്തേക്കാണ് വിദേശത്ത് നിന്നത്തെുന്നവര്‍ 500 രൂപ വാടകയിനത്തില്‍ കൊടുക്കുന്നത്.
കേരള എസ്.ആര്‍.ടി.സിയോ കര്‍ണാടക എസ്.ആര്‍.ടി.സിയോ കണ്ണൂരിലേക്കും കാസര്‍കോട്ടേക്കും രാവിലെയും വൈകീട്ടും സര്‍വിസ് നടത്തിയാല്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്കും സ്വീകരിക്കാനത്തെുന്നവര്‍ക്കും പ്രയോജനമാകും.

ജില്ലയിലെങ്ങും ചതയദിനം ആഘോഷിച്ചു

Posted: 30 Aug 2015 10:54 PM PDT

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്‍െറ 161ാമത് ജയന്തി ആഘോഷം വിവിധ പരിപാടികളോടെ നാടെങ്ങും കൊണ്ടാടി. ക്ഷേത്രങ്ങളിലും മഠങ്ങളിലും മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു.
ശ്രീ ഭക്തി സംവര്‍ദ്ധിനി യോഗത്തിന്‍െറ ആഭിമുഖ്യത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ രാവിലെ പതാക ഉയര്‍ത്തി. തുടര്‍ന്ന് എഴുന്നള്ളത്ത്, പായസദാനം, അന്നദാനം എന്നിവ ഉണ്ടായി.
വൈകീട്ട് എസ്.എന്‍ പാര്‍ക്കില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഘോഷയാത്രയുമുണ്ടായി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ രാമചന്ദ്രന്‍ നമ്പ്യാര്‍ പ്രഭാഷണം നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജയലക്ഷ്മി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
ഇരിട്ടി: ശ്രീനാരായണ ഗുരുദേവന്‍െറ 161ാമത് ജയന്തി നടത്തി. ആഘോഷം മലയോര മേഖലയിലെ 46 ശാഖകളില്‍ നടത്തി. സമൂഹ പ്രാര്‍ഥന, കലാ സാഹിത്യ മത്സരങ്ങള്‍, ഘോഷയാത്ര, സമൂഹ സദ്യ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.
കോളിത്തട്ട് ശാഖാ ഓഫിസിന്‍െറ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷും ശ്രീനാരായണ ഹാള്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെന്നി തോമസും ഉദ്ഘാടനം ചെയ്തു.
ആനക്കുഴിയില്‍നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട ഘോഷയാത്ര കോളിത്തട്ടില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പി.എന്‍. ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.കെ. ശിവരാമന്‍, ഇന്ദിരാ പുരുഷോത്തമന്‍, ജസ്റ്റിന്‍ പാലക്കുന്നേല്‍, ഷെര്‍ളി അലക്സാണ്ടര്‍, കെ.ജി. നന്ദനന്‍ കുട്ടി, കെ.വി. അജി, കെ.ജി. യശോധരന്‍, കെ.എന്‍. വിനോദ്, ഫാ. ഷാജി പ്ളാച്ചിറ, ഫാ. ബാബു വര്‍ഗീസ്, ഫാ. ക്രിസ്റ്റീന സാമുവെല്‍, മുഹമ്മദ് സഹദി, പി.വി. ജയകുമാര്‍, എം.ആര്‍. രാജേഷ്, സുനികിനാത്തി, വി.കെ. ദാസന്‍, എന്‍.എന്‍. സ്റ്റാലിന്‍, ടി.എസ്. സത്യന്‍, ഓമന വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.
നാടന്‍ പാട്ട് മേളയും സംഘടിപ്പിച്ചു.

നിര്‍മാണം ഇഴയുന്നു: മലയോര ഹൈവേ തകര്‍ന്നു തുടങ്ങി

Posted: 30 Aug 2015 10:54 PM PDT

ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ മലയോര ഹൈവേയുടെ പ്രവൃത്തി എങ്ങുമത്തെിയില്ല. ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചെമ്പേരി-പയ്യാവൂര്‍ വരെയുള്ള ഹൈവേ തകര്‍ന്ന് കാല്‍നടയാത്ര പോലും അസാധ്യമായി. കാസര്‍കോട് നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം കടുക്കറ വരെ 960 കി.മീ റോഡാണ് മെക്കാഡം ടാറിങ്ങിന് നിശ്ചയിച്ചെങ്കിലും പ്രവൃത്തി ഇഴയുകയാണ്.
പല തവണ റൂട്ട് മാറ്റവും മറ്റും നടന്നതല്ലാതെ പ്രവൃത്തി മുന്നോട്ട് പോയില്ല. ചെമ്പേരി-പയ്യാവൂര്‍ റൂട്ടില്‍ മലയോര ഹൈവേയിലൂടെ 10 ദീര്‍ഘദൂര ബസുകളടക്കം 20ലധികം ബസുകള്‍ സര്‍വിസ് നടത്തുന്നത് തകര്‍ന്ന റോഡിലൂടെയാണ്. മലയോര ഹൈവേ തകര്‍ന്നതോടെ മലയോര ജനതയുടെ പ്രതീക്ഷക്കും മങ്ങലേറ്റു. വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, ചെറുപുഴ, ആലക്കോട്, നടുവില്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍ വഴിയാണ് ഹൈവേ വയനാട് ജില്ലയില്‍ പ്രവേശിക്കുന്നത്. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, എറണാകുളം, പാല എന്നിവിടങ്ങളിലേക്കും ബംഗളൂരുവിലേക്കും ബസുകള്‍ പോകുന്നത് ഇതുവഴിയാണ്.
2005ല്‍ ചെമ്പേരി-പയ്യാവൂര്‍ വരെ 10 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. പലയിടത്തും പ്രവൃത്തി നിലച്ചു.ഒരു ഭാഗത്ത് നിര്‍മാണം നടത്തുമ്പോള്‍ ആദ്യഭാഗം തകരാന്‍ തുടങ്ങി. ഈ തകര്‍ച്ച പിന്നീടിങ്ങോട്ട് വ്യാപകമാവുകയും ചെയ്തു.
മലബാറിലെ ആറ് ജില്ലകളിലായി 541 കി.മീറ്റര്‍ റോഡാണ് മലയോര ഹൈവേയുടെ ഒന്നാം ഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഒന്നാം ഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിലവിലുള്ള റോഡുകള്‍ മലയോര ഹൈവേയുടെ ഭാഗമാക്കി മാറ്റിയുള്ള നവീകരണമാണ് നടത്തുന്നത്. ഏകോപനമില്ലാതെ പണി നടത്തിയതാണ് മലയോര ഹൈവേ തകരാനും പണി നീണ്ടുപോകാനും കാരണം. ചെമ്പേരിക്കടുത്ത പുറഞ്ഞാണ്‍ മുതല്‍ പയ്യാവൂര്‍ ചമതച്ചാല്‍ വരെയുള്ള റോഡ് മെക്കാഡം ടാറിങ്ങിനായി 8.35 കോടിയുടെ കരാറാണ് പി.ഡബ്ള്യു.ഡി നല്‍കിയിരുന്നത്. എന്നാല്‍, 28 ശതമാനം അധിക തുക ആവശ്യപ്പെട്ട് കരാറുകാരന്‍ അധികൃതരെ സമീപിച്ചതിനാല്‍ പ്രവൃത്തി അനിശ്ചിതത്വത്തിലായി. മെക്കാഡം ടാറിങ് നടത്തേണ്ടതിനാല്‍ തകര്‍ന്ന ഭാഗത്ത് സാധാരണ അറ്റകുറ്റപ്പണികളും അധികൃതര്‍ നടത്തിയില്ല. ടാറിങ് നടത്തിയ ഭാഗത്തും നടക്കാനിരിക്കുന്ന ഭാഗത്തും റോഡ് തകര്‍ന്നതിനാല്‍ ബസുകള്‍ കൃത്യമായി ഓടിയത്തെുന്നില്ളെന്ന പരാതി വ്യാപകമാണ്. ചില ബസുകള്‍ ട്രിപ്പ് മുടക്കാനും തുടങ്ങി. മലയോര ഹൈവേ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അക്രമങ്ങള്‍ അമര്‍ച്ച ചെയ്യും ^രമേശ് ചെന്നിത്തല

Posted: 30 Aug 2015 10:53 PM PDT

Image: 

തിരുവനന്തപുരം  സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും ആസൂത്രിത അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഓണാഘോഷം സമാധാനപരമായി മുന്നോട്ട് പോകുന്നതിനിടെയാണ് കാസര്‍കോടും കണ്ണൂരും അക്രമങ്ങള്‍ ഉണ്ടായത്. അക്രമങ്ങളില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്‍മാറണം. ബോധപൂര്‍വം അക്രമം അഴിച്ചുവിടാനാണ് ഇരു പാര്‍ട്ടികളുടെയും ശ്രമം. അക്രമം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. സംഘര്‍ഷ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അക്രമം സംസ്ഥാനത്തിന്‍്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ട്. അക്രമമുണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദശേം നല്‍കിയിട്ടുണ്ട്.ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.

 

പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ഹിമാചലും ബ്രിട്ടനുമായി ധാരണ

Posted: 30 Aug 2015 10:40 PM PDT

Image: 

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലഘട്ടത്തിലെ അപൂര്‍വമായ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ബ്രിട്ടനുമായി കൈകോര്‍ക്കുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഡേവിഡ് എലിയട്ട് സെപ്റ്റംബര്‍ ഒന്നിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങുമായി കൂടിക്കാഴ്ച നടത്തും.

1864 മുതല്‍ 1947 വരെ ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല ഭരണകേന്ദ്രമായിരുന്ന ഷിംലയിലെ പൈത്യക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തേതന്നെ ബ്രിട്ടന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഷിംലയിലും സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളിലുമുള്ള പൈതൃകങ്ങളും സ്മാരകങ്ങളും സംരക്ഷിക്കാന്‍ ബ്രിട്ടന്‍െറ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്‍െറ ലക്ഷ്യം.

ബ്രിട്ടീഷ്-ഇന്ത്യയിലെ പ്രമുഖ കെട്ടിടമായ ഷിംലയിലെ 'വൈസ്റീഗല്‍ ലോഡ്ജ്' ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പ്രധാന പൗരാണിക കെട്ടിടങ്ങളിലൊന്നാണ്.  മഹാത്മാ ഗാന്ധി, 1922ല്‍ ലോര്‍ഡ് റീഡിംഗുമായും 1931ല്‍  ലോര്‍ഡ് വെല്ലിംഗ്ടണുമായും കൂടിക്കാഴ്ച നടത്തിയത് ഇവിടെ വെച്ചായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. 1945ല്‍ പ്രശസ്തമായ ഷിംല കോണ്‍ഫ്രന്‍സ് നടന്നതും ഇവിടെ വെച്ചാണ്. ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഷിംല ആദ്യം പഞ്ചാബിന്‍െറയും പിന്നീട് ഹിമാചല്‍ പ്രദേശിന്‍െറയും തലസ്ഥാനമായി മാറി. ഇത്തരത്തില്‍ ചരിത്രപ്രസിദ്ധമായ 95 കെട്ടിടങ്ങളാണ് ഇപ്പോള്‍ ഷിംലയില്‍ മാത്രമുള്ളത്. ബ്രിട്ടന്‍െറ സഹായത്തോടെ സംസഥാനത്തെ ടൂറിസം വ്യവസായം മെച്ചപ്പെടുത്തുക എന്നതാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്‍െറ ലക്ഷ്യം.
 

പാതയോരങ്ങളെ മഞ്ഞയണിയിച്ച് ഗുരുജയന്തി ആഘോഷം

Posted: 30 Aug 2015 10:36 PM PDT

തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുവിന്‍െറ 161ാമത് ജയന്തിദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗുരുപ്രതിഷ്ഠ മണ്ഡപങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ആഘോഷിച്ചു.
ജയന്തി ഘോഷയാത്ര സാംസ്കാരിക പരിപാടികള്‍, ഗുരുകൃതികളുടെ പാരായണം, പ്രഭാഷണങ്ങള്‍, കാവടിയാട്ടം, വാദ്യമേളങ്ങള്‍, പുഷ്പാര്‍ച്ചന, ദീപക്കാഴ്ച, അന്നദാനം എന്നിവ വിവിധ സ്ഥലങ്ങളില്‍ നടന്നു. എസ്.എന്‍.ഡി.പി യോഗം ശാഖകള്‍ പോഷക സംഘടനകള്‍, വനിത-യുവജന സംഘടനകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിപാടികളില്‍ ഓരോ കേന്ദ്രത്തിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ഗുരുവന്ദനം എസ്.എന്‍.ഡി.പി 2697ാം നമ്പര്‍ ശാഖായോഗത്തിന്‍െറ നേതൃത്വത്തില്‍ വനിതകളടക്കം എഴുനൂറോളം പേര്‍ യൂനിഫോം അണിഞ്ഞ് മഞ്ഞക്കുടകളേന്തി നടത്തിയ ഘോഷയാത്ര ആകര്‍ഷകമായി. ഘോഷയാത്രക്ക് ശാഖാ പ്രസിഡന്‍റ് പ്രദീപ്, സെക്രട്ടറി മോഹനന്‍, കെ.എന്‍. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കായിക മത്സരങ്ങളും നടത്തി.
പൂത്തോട്ട പുത്തന്‍കാവ് ഗുരുമണ്ഡപത്തില്‍ ദീപാരാധന, പുഷ്പാര്‍ച്ചന, ഘോഷയാത്ര, ദീപക്കാഴ്ച എന്നിവയോടെ ജയന്തി ദിനാഘോഷം നടത്തി. തെക്കന്‍ പറവൂരില്‍ പുഷ്പാഭിഷേകം ദീപക്കാഴ്ച എന്നിവയുണ്ടായി. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീ കുമാരമംഗലം ക്ഷേത്രം കേന്ദ്രീകരിച്ച് ജയന്തി ദിന ഘോഷയാത്ര, ഇരുചക്രവാഹന റാലി, സാംസ്കാരിക സമ്മേളനം, പിറന്നാള്‍ സദ്യ, ഗുരുമണ്ഡപം കേന്ദ്രീകരിച്ച് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടത്തി.
എരൂര്‍ പോട്ടയില്‍ ക്ഷേത്രം, ഗുരുപരാശ്രമം കേന്ദ്രീകരിച്ച് ഘോഷയാത്ര, പുഷ്പാര്‍ച്ചന, ദീപാലങ്കാരം തുടങ്ങിയ പരിപാടികളോടെ ഗുരുജയന്തി ആഘോഷിച്ചു. ചോറ്റാനിക്കര ഗുരുമണ്ഡപം കേന്ദ്രീകരിച്ച് നടന്ന പരിപാടികളില്‍ ഘോഷയാത്ര, ദീപക്കാഴ്ച, പുഷ്പാലങ്കാരം എന്നിവ ഉണ്ടായി. ചോറ്റാനിക്കര മണ്ഡപത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര എരുവേലിയിലാണ് സമാപിച്ചത്. കണയന്നൂര്‍ ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
ശ്രീനാരായണ ധര്‍മപോിഷണി സഭ, ശ്രീധര്‍മ കല്‍പഭ്രമ യോഗം, ശ്രീധര്‍മ പരിപാലന യോഗം, ശ്രീധര്‍മ സമാജം തുടങ്ങിയ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ തിരുവാങ്കുളം, മാമല, മുളന്തുരുത്തി, ആമ്പല്ലൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ശ്രീനാരായണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കാക്കനാട്: എസ്.എന്‍.ഡി.പി തൃക്കാക്കര സൗത് ശാഖ കമ്മിറ്റിയുടെയും ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഗുരുജയന്തി ആഘോഷവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും നടന്നു.
തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് വി.ഡി. സുരേഷ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി എന്‍.ഡി. പ്രേമചന്ദ്രന്‍, സെക്രട്ടറി ഡി.എ. വിശ്വംഭരന്‍, എം.എന്‍. മോഹനന്‍, ഉണ്ണി കാക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍നിന്ന് നിരവധി പേര്‍ പങ്കെടുത്ത ഘോഷയാത്ര കാക്കനാട് ഗുരുമണ്ഡപത്തില്‍ സമാപിച്ചു.
കാക്കനാട് എസ്.എന്‍.ഡി.പി തുതിയൂര്‍ ശാഖയുടെ ഗുരുജയന്തി ഘോഷയാത്ര കണയന്നൂര്‍ യൂനിയന്‍ കൗണ്‍സില്‍ അംഗം ടി.എം. വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ശാഖ മന്ദിരത്തില്‍ നടന്ന ജയന്തി സമ്മേളനം ശാഖ പ്രസിഡന്‍റ് കെ.ടി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ.കെ. ശശിധരന്‍, വി.കെ. ബിനോയ്, കെ.വി. സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു തുടങ്ങിയ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും വിതരണം ചെയ്തു.
കളമശ്ശേരി: ശ്രീനാരായണഗുരു ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ചതയദിന റാലി നടത്തി. കങ്ങരപ്പടി എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചതയദിന റാലി മുന്‍ എ.ഡി.ജി.പി എം.ജി.എ. രാമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റാലി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്ത റാലി കെ.ആര്‍. സുനില്‍, ബാലന്‍ ചിറമോളത്ത്, മോഹന്‍ കരിപ്പ്മൂല, ടി.പി. വേണു, ഉദയന്‍, സുജാത ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പായിപ്പാട് ജലോത്സവം: പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ്

Posted: 30 Aug 2015 10:06 PM PDT

ഹരിപ്പാട്: വഞ്ചിപ്പാട്ടിന്‍െറയും ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ തിങ്ങിക്കൂടിയ ആയിരങ്ങളെ വിസ്മയത്തിലാക്കി തമ്പി തറാക്കേരില്‍ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ളബിന്‍െറ പായിപ്പാടന്‍ ചുണ്ടന്‍ പായിപ്പാട് ജലോത്സവത്തില്‍ ജേതാവായി. പ്രസാദ് കുമാര്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ബോട്ട് ക്ളബിന്‍െറ കാരിച്ചാല്‍ ചുണ്ടനെ ഒരു വള്ളപ്പാട് പിന്നിലാക്കിയാണ് പായിപ്പാട് വിജയികളായത്. പ്രണവം ശ്രീകുമാര്‍ ക്യാപ്റ്റനായ ആനാരി ചുണ്ടന്‍ വള്ളസമിതിയുടെ ആനാരി ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് മത്സരത്തില്‍ സന്തോഷ് ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ബോട്ട് ക്ളബിന്‍െറ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ ഒന്നാമതും വെള്ളംകുളങ്ങര രണ്ടാമതും കരുവറ്റാ ചുണ്ടന്‍ മൂന്നാമതും എത്തി. സെക്കന്‍ഡ് ലൂസേഴ്സ് മത്സരത്തില്‍ ശ്രീവിനായകന്‍ ഒന്നാമതായും വലിയദിവാന്‍ജി രണ്ടമതായും ചെറുതന മൂന്നാമതായും ഫിനിഷ് ചെയ്തു. വെപ്പ് എ ഗ്രേഡില്‍ മണലിക്കാണ് ഒന്നാം സ്ഥാനം. ആശാ പുളക്കക്കളത്തിന് രണ്ടാം സ്ഥാനവും പട്ടേരിപുരക്കല്‍ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡില്‍ തോട്ടുകടവന്‍ ഒന്നാം സ്ഥാനം നേടി. ഫൈബര്‍ ചുണ്ടന്‍ എ ഗ്രേഡ് വിഭാഗത്തില്‍ ശ്രീ വിശ്വനാഥന്‍ ഒന്നാമതും നെടുമ്പറമ്പന്‍ രണ്ടാമതും ഫിനിഷ് ചെയ്തു. ബി ഗ്രേഡില്‍ തൃക്കുന്നപ്പുഴ ഒന്നും തത്ത്വമസി രണ്ടും വൈഗ മൂന്നാം സ്ഥാനവും നേടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മത്സരവള്ളംകളി ഉദ്ഘാടനം ചെയ്തു. ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. റിച്ചാര്‍ഡ് എ എം.പി. സമ്മാനദാനം നിര്‍വഹിച്ചു.

ഗുരു സ്മരണയില്‍ ജയന്തി ആഘോഷം

Posted: 30 Aug 2015 10:03 PM PDT

പാലക്കാട്: ഗുരുദേവ സന്ദേശങ്ങള്‍ ചൊരിഞ്ഞ് നാടെങ്ങും ചതയദിനം ആഘോഷിച്ചു. മാനവ സമൂഹത്തിന് വഴികാട്ടിയ ശ്രീ നാരായണഗുരുവിന്‍െറ ജയന്തി ആഘോഷത്തിന് ഘോഷയാത്രകള്‍ അകമ്പടി സേവിച്ചു. പീതപതാക വഹിച്ച് നാരായണീയരും വാദ്യാഘോഷങ്ങളും ഘോഷയാത്രയില്‍ അകമ്പടിയായി. എസ്.എന്‍.ഡി.പി പാലക്കാട് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് കോട്ടമൈതാനം അഞ്ച് വിളക്കിന് മുന്നില്‍ നിന്നാരംഭിച്ച ഘോഷയാത്ര കോര്‍ട്ട് റോഡ്-ഹെഡ്പോസ്റ്റ് ഓഫിസ് റോഡ്, കൊപ്പം വഴി ലയണ്‍സ് സ്കൂളിലത്തെി. തുടര്‍ന്ന്, നടന്ന പൊതുസമ്മേളനം എറണാകുളം ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് ആര്‍. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജില്ലാ പൊലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്റാള്‍ സമ്മാനിച്ചു.
പാലക്കാട്: ഗുരുധര്‍മ പ്രചാരണസഭ മണലി ആസ്ഥാനത്ത് നടത്തിയ ശ്രീ നാരായണ ഗുരു ജന്മ ദിനാഘോഷം മുന്‍ എം.പി വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സി.ജി. മണി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍ ജയന്തി ദിന സന്ദേശം നടത്തി. കെ. അച്യുതന്‍ എം.എല്‍.എ, ബ്രഹ്മകുമാരി മീന, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് സി.കൃഷ്ണകുമാര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സി. ഭവദാസ്, സുജന, വി.പി. അനന്തനാരായണന്‍, ചെമ്പക്കര സുകുമാര്‍, ആര്‍. രാമകൃഷ്ണന്‍, പി.എന്‍. രാജേന്ദ്രന്‍, സി.എന്‍. സുകുമാരന്‍, എ.കെ. ദിനേശന്‍, പി. രാജന്‍, കെ. ജയകുമാര്‍, പി.കെ. സജീവന്‍, പി.സി. സുധാകരന്‍, സി.വി. ത്യാഗരാജന്‍, സി.ജി. ലളിത എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി യോഗം മണ്ണാര്‍ക്കാട് യൂനിയന്‍ സംഘടിപ്പിച്ച 161ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് എന്‍.ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ മുന്‍ എം.എല്‍.എ പി. കുമാരന്‍ വിതരണം ചെയ്തു.
യോഗം ഡയറക്ടര്‍മാരായ ജി. അനു പെട്ടിക്കല്‍, തിലകരാജ്, വൈസ് പ്രസിഡന്‍റ് സി.കെ. ശിവദാസ്, സെക്രട്ടറി കെ.വി. പ്രസന്നന്‍, കൗണ്‍സിലര്‍മാരായ എം. രാമകൃഷ്ണന്‍, കെ. അരവിന്ദാക്ഷന്‍, മൈക്രോഫിനാന്‍സ് ഓഫിസര്‍ കെ.ആര്‍. പ്രകാശന്‍, ആര്‍.എന്‍. റെജി, എ. രാജപ്രകാശ്, ലളിത കൃഷ്ണന്‍, പങ്കജവല്ലി രാജന്‍ എന്നിവര്‍ സംസാരിച്ചു. ചതയ ദിനത്തിന്‍െറ ഭാഗമായി രാവിലെ ഗുരുപൂജ, പതാക ഉയര്‍ത്തല്‍ എന്നിവയും ഉച്ചക്ക് മണ്ണാര്‍ക്കാട് നഗരത്തില്‍ ഗജവീരന്‍െറയും ശിഹങ്കാര മേളയുടെയും അകമ്പടിയോടെ ആയിരങ്ങള്‍ നിരന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു.
മണ്ണാര്‍ക്കാട് ടൗണ്‍ ശാഖയില്‍ പ്രസിഡന്‍റ് ഡോ. പി.കെ. ജയപ്രകാശ് പതാക ഉയര്‍ത്തി. കുളപ്പാടം ശാഖയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുകുമാരി ഉദ്ഘാടനം ചെയ്തു.

ഗുരുസ്മരണയില്‍ ജയന്തി ആഘോഷം

Posted: 30 Aug 2015 09:42 PM PDT

മലപ്പുറം: കേരളത്തില്‍ സാമുദായിക നീതിക്ക് അടിത്തറ പാകിയത് ശ്രീനാരായണഗുരുവാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. എസ്.എന്‍.ഡി.പി മലപ്പുറം യൂനിയന്‍ സംഘടിപ്പിച്ച 161ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ശ്രീനാരായണ ഗുരു നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നല്‍കിയ ഉത്തേജനം ചരിത്രമാണ്.
ശ്രീനാരായണഗുരുവിന്‍െറ ആശയങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് കേരളത്തില്‍ വര്‍ഗീയതയും തീവ്രവാദവും പോലുള്ള ചിന്തകള്‍ നിലനില്‍ക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ പ്രസിഡന്‍റ് അയ്യപ്പന്‍ മാസ്റ്റര്‍ ദീപം തെളിയിച്ചു. പ്രകാശ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ വൈസ് പ്രസിഡന്‍റ് പ്രദീപ് ചുങ്കപ്പള്ളി, വനിതാസംഘം പ്രസിഡന്‍റ് രമാദേവി, സെക്രട്ടറി സരള, വിവിധ മേഖലാ കണ്‍വീനര്‍മാരായ കെ. സുബ്രഹ്മണ്യന്‍, ഭാസ്കരന്‍ വലിയോറ, ഗോവിന്ദന്‍ കോട്ടക്കല്‍, ദാമോദരന്‍ ചാലില്‍, കൃഷ്ണന്‍ ഒതുക്കുങ്ങല്‍, രാജന്‍ സി.കെ. പാറ, ജതീന്ദ്രന്‍ മണ്ണില്‍തൊടി എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സ്വാഗതവും നാരായണന്‍ കല്ലാട്ട് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി തൃപുരാന്തകക്ഷേത്രം മുതല്‍ മലപ്പുറം ടൗണ്‍ഹാള്‍ വരെ ഘോഷയാത്രയും നടന്നു.
നിലമ്പൂര്‍: പൂക്കോട്ടുംപാടം എസ്.എന്‍.ഡി.പി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ഗാന്ധിപ്പടിയില്‍നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഘോഷയാത്ര പുതിയകളത്തുള്ള പ്രാര്‍ഥന മന്ദിരത്തില്‍ സമാപിച്ചു. എസ്.എന്‍.ഡി.പി നിലമ്പൂര്‍ യൂനിയന്‍ വനിതാസംഘം വൈസ് പ്രസിഡന്‍റ് പി.വി. ഉഷ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖ പ്രസിഡന്‍റ് കക്കുഴി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍. രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ തത്തപ്പൂള, സുന്ദരന്‍ നടുത്തൊടി, മോഹനന്‍ സൂത്രത്തില്‍, സി. ഷിജി, പൊന്നമ്മ എന്നിവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി പി.സി. കൃഷ്ണന്‍ സ്വാഗതവും സുകുമാരന്‍ അരിപ്രകുത്ത് നന്ദിയും പറഞ്ഞു. പിറന്നാള്‍ സദ്യയും നടത്തി. മരണപ്പെട്ട ശാഖ മുന്‍ പ്രസിഡന്‍റ് സുരേഷ് ബാബുവിന്‍െറ കുടുംബത്തിന് ശാഖാംഗങ്ങള്‍ സ്വരൂപിച്ച ധനസഹായം ചടങ്ങില്‍ സെക്രട്ടറി പി.സി. കൃഷ്ണന്‍ കൈമാറി. നിലമ്പൂര്‍: എസ്.എന്‍.ഡി.പി നിലമ്പൂര്‍ ശാഖ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ശാഖ പ്രസിഡന്‍റ് എം.എ. രവികുമാര്‍ അധ്യക്ഷനായിരുന്നു. ശാഖ വൈസ് പ്രസിഡന്‍റ് എം. അയ്യപ്പുണ്ണി, വി. വേണുഗോപാല്‍, വി. ശശി, സി.എസ്. രവീന്ദ്രന്‍, എം.കെ. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

കെ.പി.സി.സി നിര്‍ദേശം പാലിച്ചില്ളെന്ന്; ഡി.സി.സി ഭാരവാഹി പട്ടികതര്‍ക്കം തീര്‍ന്നില്ല

Posted: 30 Aug 2015 09:28 PM PDT

കല്‍പറ്റ: ആഗസ്റ്റ് 31ന് പട്ടിക നല്‍കണമെന്ന് കെ.പി.സി.സി അന്ത്യശാസനം നല്‍കിയിട്ടും വയനാട്ടില്‍ തയാറാക്കിയ ഡി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കം തീരുന്നില്ല. സമവായ കമ്മിറ്റി ഉണ്ടാക്കിയ പട്ടിക സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ആഗസ്റ്റ് 31നുള്ളില്‍ പട്ടിക കൈമാറിയില്ളെങ്കില്‍ കെ.പി.സി.സി ഇടപെടുമെന്ന് പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചിരുന്നു. പാര്‍ട്ടി പുന$സംഘടനയുമായി ബന്ധപ്പെട്ട് 2014 ജൂലൈ 14ന് കെ.പി.സി.സി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും 2014 ആഗസ്റ്റ് 20നകം പുന$സംഘടന പൂര്‍ത്തീകരിക്കണമെന്നായിരുന്നു 10/14 നമ്പര്‍ സര്‍ക്കുലറിലുള്ള കര്‍ശന നിര്‍ദേശം. ഡി.സി.സി പ്രസിഡന്‍റ്, 20 ഭാരവാഹികള്‍ എന്നിവരടക്കം 21 അംഗ കമ്മിറ്റിയാണ് ജില്ലയില്‍ വേണ്ടത്. പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാര്‍, ട്രഷറര്‍, 15 ജന. സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് കമ്മിറ്റി. 20 എക്സിക്യൂട്ടിവ് അംഗങ്ങളും വേണം. ഭാരവാഹികളുടെ പട്ടിക തയാറാക്കാനായി ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മുതിര്‍ന്ന നേതാവ് കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, ഡി.സി.സി സെക്രട്ടറിമാരായ വി.എ. മജീദ്, സി. അബ്ദുല്‍ അഷറഫ് എന്നീ 'ഐ' ഗ്രൂപ്പുകാരും പി.കെ. ഗോപാലന്‍, എന്‍.ഡി. അപ്പച്ചന്‍, അഡ്വ. എന്‍.കെ. വര്‍ഗീസ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.വി. പോക്കര്‍ ഹാജി എന്നീ 'എ' ഗ്രൂപ്പുകാരും ഉള്‍പ്പെട്ട സമവായ കമ്മിറ്റി നേരത്തേ രൂപവത്കരിച്ചിരുന്നു. എന്നാല്‍, ഓരോ കമ്മിറ്റിയംഗങ്ങളും രണ്ടും മൂന്നും പേരെ ഭാരവാഹികളായി നിര്‍ദേശിച്ചതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. കെ.പി.സി.സി സര്‍ക്കുലര്‍ പ്രകാരം ഭാരവാഹിത്വത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവരും മാറണം. നിലവിലെ 50 ശതമാനം ആളുകളും മാറി പുതിയവര്‍ വരണം. 30 ശതമാനം പേര്‍ 50 വയസ്സിന് താഴെയുള്ളവരും വേണം. ജാതി, മത സമവാക്യവും പാലിക്കണമെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍, തയാറാക്കിയ പട്ടികയില്‍ ജാതി, മത സമവാക്യം തീരെ പരിഗണിക്കപ്പെട്ടിട്ടില്ല. ചില നേതാക്കന്മാരുടെ കടുംപിടിത്തമാണ് സമവായത്തിലത്തൊന്‍ കഴിയാത്തതെന്ന് ഇരു ഗ്രൂപ്പുകളും കുറ്റപ്പെടുത്തുന്നു. ഡി.സി.സി പ്രസിഡന്‍റാണ് പിടിവാശി നടത്തുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ 'എ' ഗ്രൂപ്പിലെ മുതിര്‍ന്ന ചില നേതാക്കളാണ് തടസ്സം നില്‍ക്കുന്നതെന്ന് 'ഐ' ഗ്രൂപ്പും ആരോപിക്കുന്നു. നേരത്തേ മണ്ഡലം പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചപ്പോള്‍ 'എ' ഗ്രൂപ് നാലു മുസ്ലിംകളെ പരിഗണിച്ചിട്ടുണ്ട്. 'ഐ' ഗ്രൂപ് ഒരാളെയും പരിഗണിച്ചിട്ടില്ല. ഇരുഗ്രൂപ്പുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട ഒരാളെപോലും പരിഗണിച്ചിട്ടില്ല. ബ്ളോക് പ്രസിഡന്‍റുമാരില്‍ 'എ' ഗ്രൂപ് ഒരു മുസ്ലിമിനെയും 'ഐ' ഗ്രൂപ് ഒരു എസ്.ടി വിഭാഗത്തെയും പരിഗണിച്ചതുമാത്രമാണ് എടുത്തുപറയാനുള്ളത്. ജില്ലയിലെ ഒരു ബ്ളോക് കമ്മിറ്റിയില്‍ പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവരൊക്കെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവരാണ്. ബ്ളോക് പ്രസിഡന്‍റുമാരായി വനിതകളെ പരിഗണിച്ചിട്ടുമില്ല. ഡി.സി.സി പട്ടികയില്‍ തര്‍ക്കം രൂക്ഷമായ സ്ഥിതിക്ക് കെ.പി.സി.സി നേതൃത്വം അടിയന്തര ഇടപെടല്‍ നടത്തുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രങ്ങളില്‍പെട്ട പ്രധാന ജില്ലയായ വയനാട്ടിലെ പ്രശ്നങ്ങള്‍ നേതൃത്വം ഗൗരവമായാണ് കാണുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കെ.പി.സി.സി വിലയിരുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഗ്രൂപ് വ്യത്യാസമില്ലാതെ പ്രവര്‍ത്തന പാരമ്പര്യമുള്ള ആളുകളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുത്താനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്.

ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: 416 പാസ്പോര്‍ട്ടുകള്‍ തിരിച്ചുകിട്ടി; ഒരാള്‍ കസ്റ്റഡിയില്‍

Posted: 30 Aug 2015 09:24 PM PDT

മുക്കം: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സേവനത്തിനായി കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി മലബാറിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി ആയിരത്തോളം ആളുകളില്‍നിന്ന് പാസ്പോര്‍ട്ടും പണവും വാങ്ങി ഏജന്‍റ് മുങ്ങിയ സംഭവത്തില്‍ 416 പാസ്പോര്‍ട്ടുകള്‍ മുക്കം പൊലീസിന് ലഭിച്ചു.
പ്രതി മുക്കം മുത്തേരി സ്വദേശി ജാബിറിന്‍െറ തറവാട് വീടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറില്‍നിന്നാണ് പാസ്പോര്‍ട്ടുകള്‍ ലഭിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഓമശ്ശേരി സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പാസ്പോര്‍ട്ട് കണ്ടെടുത്ത കാര്‍ ഓടിച്ചയാളാണ് കസ്റ്റഡിയിലുള്ളത്. മുഖ്യ പ്രതിയായ ജാബിറിനെക്കുറിച്ച് വ്യക്തമായ വിവരമില്ല.
കോഴിക്കോട്, വയനാട് ജില്ലകളിലെ പലഭാഗത്തും തട്ടിപ്പിനിരയായവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കിക്കൊണ്ടിരുന്നതായും പറയപ്പെടുന്നു. ഏജന്‍റ് രംഗത്തുവരാതെ തന്ത്രപൂര്‍വമാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. തട്ടിപ്പിനിരയായവര്‍ പലഭാഗത്തും സംഘടിച്ചിരിക്കുകയാണ്.
നൂറുകണക്കിനാളുകളുടെ പാസ്പോര്‍ട്ടുും മുപ്പതിനായിരംവരെ തുകയും കൈവശപ്പെടുത്തി കബളിപ്പിച്ച കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് പരക്കെ പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് തട്ടിപ്പിനിരയായവര്‍ ഞായറാഴ്ച മുക്കം പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘടിച്ചു.
മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മുഖ്യ പ്രതിയെന്ന നിലയില്‍ ഇവിടെ പരാതിയുമായത്തെിയവരോട് നല്ലനിലയില്‍ പെരുമാറുകപോലുമുണ്ടായില്ല. പ്രതികളെ പിടികൂടാനുള്ള സൂചന നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു. പ്രതിയുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടത്തെിയതിലും ആശങ്കയുണ്ട്. കാറിന്‍െറ ഉടമയാര്, പ്രതിയുമായുള്ള ബന്ധം, കാറില്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന മറുപടി പ്രതികളുമായുള്ള പൊലീസ് ബന്ധത്തിന് ആക്കംകൂട്ടുന്നതായും ഇവര്‍ പറഞ്ഞു. കാറില്‍നിന്ന് കിട്ടിയതായി പറയുന്ന പാസ്പോര്‍ട്ടുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കും. പിന്നീട് അതത് പൊലീസ് സ്റ്റേഷന്‍ മുഖേനയാകും ഇത് വിതരണം ചെയ്യുക.
രണ്ടു ദിവസമായി മുക്കം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പാസ്പോര്‍ട്ടിനായി കാത്തിരുന്നവര്‍ ഞായറാഴ്ച സന്ധ്യയോടെയാണ് പിരിഞ്ഞുപോയത്. കോടതിയിലത്തെുന്നതോടെ തുകക്കും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍. പൊലീസിന്‍െറ നടപടിയില്‍ മുസ്ലിംലീഗ് മുക്കം പഞ്ചായത്ത് സെക്രട്ടറി അബു കല്ലുരുട്ടി പ്രതി
ഷേധിച്ചു.

‘എവുദുവനുമു ബായിപ്പനുമു കീന്‍റ തൊടാക്ക’... ആദിവാസി ഭാഷ പഠിക്കാം...

Posted: 30 Aug 2015 09:24 PM PDT

Image: 
Subtitle: 
ആദിവാസി ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയാണ് നിര്‍മാണ്‍ സൊസൈറ്റി

കല്‍പറ്റ: ‘ഒറങ്ങ്വിനിക്കി കാണന്‍റ്ത് ഇല്ല. നമ്മളെ ഒറങ്ങ്വാന്‍ ശമ്മ്തിക്കാത്തതാണം ക്നാവ്’. ‘ഉറക്കത്തില്‍ കാണുന്നതല്ല, നമ്മളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം’ എന്നാണ് ഇതിന്‍െറ മലയാളം. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്‍െറ പ്രശസ്തമായ വാക്കുകള്‍ മുതുവാന്‍ വിഭാഗം ആദിവാസികളുടെ ഭാഷയില്‍ ഇങ്ങനെയാണ് പറയുക. പലരും കളിയാക്കി ചിരിക്കുന്ന ആദിവാസി ഭാഷകളില്‍ പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയാണ് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ നിര്‍മാണ്‍ സൊസൈറ്റി. ആദിവാസികളുടെ ഭാഷയിലുള്ള ആദ്യമാസികയാണ് ‘എങ്ങള ശത്തം’ (ഞങ്ങളുടെ ശബ്ദം). മാസികയുടെ 2015 ആഗസ്റ്റ് ലക്കത്തിന്‍െറ മുഖലേഖനം കലാമിനെ പറ്റിയാണ്. തലക്കെട്ട് ഇങ്ങനെ ‘ഒറ്മ്മയില് തീച്ചെറക്ക്’ അഥവാ ഓര്‍മയിലെ അഗ്നിച്ചിറക്.

ആദിവാസി ഭാഷകളുടെ പരിപോഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിര്‍മാണ്‍ സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്നത് ഏറെക്കാലം വയനാട്ടില്‍ സേവനമനുഷ്ഠിച്ച എബ്രഹാം ജോസാണ്. സാറാമ്മയാണ് ഭാര്യ. ഐറിന്‍, ഐവിയ എന്നിവര്‍ മക്കള്‍.
കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ ബിന്നി അബ്രഹാമാണ് ഭാഷാസഹായി. കേരളത്തില്‍ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഓരോ വര്‍ഷവും സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത്. തങ്ങള്‍ക്ക് തീര്‍ത്തും അന്യമായ സാഹചര്യത്തില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനാലാണ് ഇതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അവരുടെ ഭാഷയില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസം നല്‍കിയാല്‍ അവരെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിലനിര്‍ത്താനാകും. ഇതിന് അധ്യാപകര്‍ക്കും മറ്റും സഹായകരമാകുന്ന തരത്തില്‍ നിരവധി പുസ്തകങ്ങള്‍ സൊസൈറ്റി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വിവിധയിടങ്ങളിലുള്ള ആദിവാസി വിഭാഗങ്ങളായ റാവുളര്‍ (അടിയ വിഭാഗം), പാല്‍കുറുമ്പ, മുഡുഗ, മണ്ണാന്‍, മുതുവാന്‍ എന്നിവരുടെ ഭാഷകളില്‍ നാല് ഭാഗങ്ങളുള്ള ഭാഷാപഠന സഹായികളാണിവ.
റാവുള പുസ്തകത്തിന്‍െറ ആദ്യഭാഗത്തിന്‍െറ പേര് ‘റാവുള ബാക്കു എവുദുവനുമു ബായിപ്പനുമു കീന്‍റ തൊടാക്ക’ (റാവുള ഭാഷ എഴുതാനും വായിക്കാനുമുള്ള ഒരുക്കം) എന്നാണ്. രണ്ടാമത്തെ ഭാഗം ‘റാവുള ബാക്കു എവുദുവനുമു പടേപ്പനുമു കീന്‍റ ബുക്കു ഒന്‍റു’ (റാവുള ഭാഷ എഴുതാനും വായിക്കാനുമുള്ള തുടക്കം) എന്നാണ്.
ഒന്നാം ഭാഗത്തില്‍ ചിത്രങ്ങളും അവയുടെ പേരുകളും മാത്രമേ ഉള്ളൂ. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിക്കുന്നുണ്ട്. പുല്‍പള്ളി പയ്യമ്പള്ളി മുട്ടന്‍കര കോളനിയിലെ ശിവന്‍ വരച്ച ചിത്രങ്ങളുമുണ്ട്. നാലാം പുസ്തകത്തില്‍ കഥകള്‍ മാത്രം. മറ്റ് ഭാഷകളിലും സൊസൈറ്റി മാസിക ഇറക്കുന്നുണ്ട്. മുതുവാന്‍ ഭാഷയില്‍ ‘എങ്ങളെ ശത്തം’ അഥവാ ‘ഞങ്ങളുടെ ശബ്ദം’, റാവുള ഭാഷയില്‍ ‘റാവുള കന്നലാടി’ അഥവാ ‘ദൂതന്‍’ എന്നും മന്നാന്‍ ഭാഷയില്‍ ‘മന്നാന്‍ ചേദി’ (മന്നാന്‍ ശബ്ദം) എന്നുമാണ് മാസികകളുടെ പേര്. ആദിവാസി വിഭാഗത്തിലുള്ളവരുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ചാണ് പുസ്തകങ്ങളും മാസികകളും തയാറാക്കുന്നത്. പണിയ ഭാഷയിലുള്ള പുസ്തകങ്ങള്‍ പണിപ്പുരയിലാണ്.

നിതാഖാത്: ഉയര്‍ന്ന ഗണത്തിലെ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിസ പ്രാബല്യത്തില്‍

Posted: 30 Aug 2015 08:12 PM PDT

Image: 
റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ നിതാഖാത് വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ വിസ ലഭിക്കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പുതുതായി ആരംഭിച്ചതെന്ന് വകുപ്പു മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഇ-ഗേറ്റ് സംവിധാനം വഴിയാണ് ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിക്കേണ്ടത്.
സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കിയ, നിതാഖാത് വ്യവസ്ഥയിലെ പ്ളാറ്റിനം, ഉയര്‍ന്ന പച്ച, ഇടത്തരം പച്ച എന്നീ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വിസ ലഭിക്കുക. നിതാഖാത് വ്യവസ്ഥയനുസരിച്ച് സ്ഥാപനത്തിന് അര്‍ഹമായ വിസയുടെ എണ്ണം പരിശോധിക്കാനും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വിസ കൈപ്പറ്റാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി പറഞ്ഞു. നിബന്ധനകള്‍ക്ക് വിധേയമായാണ് ഓണ്‍ലൈന്‍ വിസ ആനുകൂല്യം ലഭിക്കുക.
സ്ഥാപനം ആരംഭിച്ച് ചുരുങ്ങിയത് ആറ് മാസം പിന്നിട്ടിരിക്കുക, നിതാഖാത് തരം തിരിവില്‍ ഇടത്തരം പച്ചക്ക് മുകളിലായിരിക്കുക, പുതിയ വിസകള്‍ അനുവദിച്ചാലും ഈ ഗണത്തില്‍ തുടരാന്‍ അര്‍ഹമായ അനുപാതം സ്വദേശികള്‍ ഉണ്ടായിരിക്കുക, വേതനസുരക്ഷ നിയമം നടപ്പാക്കിയിരിക്കുക, തൊഴില്‍ പരിശോധനയില്‍ സ്ഥാപനത്തിനെതിരെ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക എന്നിവയാണ് നിബന്ധനകള്‍. നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക് വേഗത്തിലും നീതിപരമായും വിസ ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വിസ അനുവദിച്ച ശേഷം ഉപയോഗിച്ചില്ളെങ്കില്‍ റദ്ദ് ചെയ്യാനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ സ്ഥാപനം റദ്ദ് ചെയ്ത വിസകള്‍ പിന്നീട് ഓണ്‍ലൈന്‍ വഴി എടുക്കാം. സ്വദേശിവത്കരണം പാലിച്ച സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കുക, ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൂടാതെ വിസ നടപടികളില്‍ സുതാര്യതയും വേഗത്തിലുള്ള സേവനവും ഉറപ്പുവരുത്തുക എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിന്‍െറ ലക്ഷ്യമാണ്. എന്നാല്‍ സൗദി തൊഴില്‍ വിപണിയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ ഇളവ് വരുത്താന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ളെന്നും മന്ത്രി പറഞ്ഞു.
 

ഒമാനില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്നത് 11,200 തീര്‍ഥാടകര്‍

Posted: 30 Aug 2015 08:04 PM PDT

Image: 
മസ്കത്ത്: രാജ്യത്തുനിന്ന് ഈവര്‍ഷം 11,200 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാന്‍ സൗദി അറേബ്യ അനുമതി നല്‍കിയതായി ഒമാന്‍ ഹജ്ജ് മിഷന്‍ തലവന്‍ ഇസ്സ ബിന്‍ യൂസുഫ് അല്‍ ബുസൈദി അറിയിച്ചു. 
ഇതില്‍ 10,015 പേര്‍ സ്വദേശി തീര്‍ഥാടകരാണ്. 580 അറബ് തീര്‍ഥാടകരും 605 വിദേശികളും ഒമാനില്‍നിന്നുള്ള തീര്‍ഥാടക സംഘത്തിലുണ്ടാകുമെന്ന് മതകാര്യ മന്ത്രാലയത്തിന്‍െറ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. 61 കമ്പനികള്‍ക്കാണ് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്. 
ഇതില്‍ 54 എണ്ണം സ്വദേശികളെയാണ് കൊണ്ടുപോകുന്നത്. മൂന്നെണ്ണം അറബ് വംശജരെയും നാലെണ്ണം മറ്റ് വിദേശികളെയും കൊണ്ടുപോകുന്നതാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച 13 കമ്പനികളുടെ അനുമതി റദ്ദാക്കിയിട്ടുണ്ട്. 
തീര്‍ഥാടകരുടെ സ്മാര്‍ട്ട് കാര്‍ഡിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തീര്‍ഥാടകര്‍ പുറപ്പെടുംമുമ്പ് സൗദി ഹജ്ജ് പെര്‍മിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍നിന്ന് റോഡുമാര്‍ഗം എത്തുന്ന തീര്‍ഥാടകര്‍ ദുല്‍ഖഅദ് അവസാനത്തിനുമുമ്പ് എത്തണം. വിമാനമാര്‍ഗമത്തെുന്നവര്‍ ദുല്‍ഹജ്ജ് നാലിന് എത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

ബി.ജെ.പി^സി.പി.എം സംഘര്‍ഷം: ബോംബുമായി ഒരാള്‍ പിടിയില്‍

Posted: 30 Aug 2015 07:58 PM PDT

Image: 

കണ്ണൂര്‍: ചക്കരക്കല്ലിനടുത്ത് ബോംബുമായി ഒരാള്‍ പിടിയിലായി.  സി.പി.എം പ്രവര്‍ത്തകനായ പിലാനൂര്‍ സ്വദേശി ഷനോജ് ആണ് പെരിങ്ങളായിയില്‍ വെച്ച് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി  സംഘര്‍ഷം തുടരുന്നതിനിടെയാണ് അറസ്റ്റ്.
കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത് കൊളവയല്‍ കാറ്റാടിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തില്‍ ഞായാറാഴ്ച ഒമ്പതു പേര്‍ക്ക് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ ശ്രീജേഷ് (28), രതീഷ് (30), ഷിജു (30), ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കെ.വി. ഗണേശന്‍ (40), കെ.വി. സുനില്‍ (35) എന്നിവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശ്രീജേഷിന്‍െറ നില ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകന്‍  ശ്രീജിത്തി(22)നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും  ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി. ചന്ദ്രന്‍ (40), സഞ്ജു (28), പ്രജിത്ത് (28 )എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കാറ്റാടിയിലെ ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി. നാരായണന്‍, അപ്പ എന്നിവരുടെ വീടുകളും തകര്‍ത്തിട്ടുണ്ട് പൊയിനാച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
കണ്ണൂരില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറയും ഡി.വൈ.എഫ്.ഐ മേഖലാ ട്രഷററുടെയും വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി.  ഞായറാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്തിന്‍െറ പള്ളിക്കുന്ന് പള്ളിയാംമൂലയിലുള്ള വീടിന് നേരെയാണ് ബോംബേറുണ്ടായത്. രണ്ട് തവണ ബോംബേറുണ്ടായതായി രഞ്ജിത്ത് ടൗണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറര്‍ ചാലാട് പഞ്ഞിക്കയില്‍ സഹിന്‍ രാജിന്‍െറ വീടിനുനേരെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ബോംബെറിഞ്ഞത്. തിലാന്നൂര്‍ പെരിങ്ങളായിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജിതിന്‍െറ വീടിന് നേരെയും ബോംബേറുണ്ടായി.ചാവശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ വീടിനുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട്ട് ശനിയാഴ്ച രാത്രി ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പുതുശ്ശേരി പടിക്കല്‍ മഹേഷിനാണ് (23) വെട്ടേറ്റത്. കോട്ടയം കുമരകത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു.  ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സി.പി.എം കുമരകം നോര്‍ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എം.എന്‍. പുഷ്കരന്‍െറ കാര്‍ അക്രമിസംഘം തകര്‍ത്തത്. സംഭവം അന്വേഷിച്ചത്തെിയ പൊലീസിനെ കണ്ട് ഭയന്നോടിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കായലില്‍ ചാടി. ഇതിലൊരാളെ കാണാതായതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടഞ്ഞുവെച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശാരിമറ്റം കോളനിയില്‍ വൈശാഖിനെ (20) ഉച്ചക്ക് രണ്ടേമുക്കാലോടെ കായല്‍തീരത്തെ കണ്ടല്‍ക്കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടത്തെി. തൃശൂര്‍ കൊടകരയില്‍ തിരുവോണ നാളില്‍ വാസുപുരത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി.

 

യു.എ.ഇ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു

Posted: 30 Aug 2015 07:40 PM PDT

Image: 
അബൂദബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായി യു.എ.ഇ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സെപ്റ്റംബര്‍ രണ്ടിന് ന്യൂഡല്‍ഹിയിലത്തെും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രിതല യോഗങ്ങളിലും പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഇന്ത്യയിലെയും യു.എ.ഇയിലെയും വ്യാപാര പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.   
നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍നടപടികള്‍ ശൈഖ് അബ്ദുല്ലയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍ പ്രധാനമന്ത്രി യു.എ.ഇയിലെ വ്യാപാര പ്രമുഖര്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. നിക്ഷേപത്തിന് അദ്ദേഹം ആഹ്വാനം ചെയ്യുകയുമുണ്ടായി. 
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ശൈഖ് അബ്ദുല്ലയുടെ സന്ദര്‍ശന വേളയില്‍ ധാരണയാകുമെന്ന് കരുതുന്നു. 
സെപ്റ്റംബര്‍ രണ്ടിന് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും. മൂന്നിന് മന്ത്രിതല യോഗവും ഇരുരാജ്യങ്ങളിലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും. ബാങ്കിങ്, ടൂറിസം, ഊര്‍ജം, ധനകാര്യം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വ്യോമയാനം, കാര്‍ഷിക മേഖലയിലെ പ്രതിനിധികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. 

പരിക്ക്, മരിയ ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്നും പിന്‍മാറി

Posted: 30 Aug 2015 07:38 PM PDT

Image: 

വാഷിങ്ടണ്‍: റഷ്യന്‍ താരം മരിയ ഷറപ്പോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്മാറി. പരിക്ക് മൂലമാണ് യു.എസ് ഓപ്പണില്‍ മൂന്നാം സീഡായിരുന്ന ഷറപ്പോവ പിന്മാറിയത്. മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്‍വാങ്ങുന്നത്. രണ്ടാം സീഡ് മരിയ ഷറാപോവക്ക് പകരം റഷ്യയുടെ ദാരിയ കസാത്കിനയായിരിക്കും ടൂര്‍ണമെന്‍്റില്‍ പങ്കെടുക്കുകയെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടെന്നീസ് അസോസിയേഷന്‍ പറഞ്ഞു.

 

Sunday, August 30, 2015

രോഗവും ഉല്‍പാദനക്കുറവും;കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍ Madhyamam News Feeds

രോഗവും ഉല്‍പാദനക്കുറവും;കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍ Madhyamam News Feeds

Link to

രോഗവും ഉല്‍പാദനക്കുറവും;കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted: 30 Aug 2015 01:12 AM PDT

അടിമാലി: മഴക്കുറവും രോഗബാധയും ഉല്‍പാദനക്കുറവും മൂലം ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഈ വര്‍ഷം ഉല്‍പാദനം 80 ശതമാനത്തിലേറെ കുറഞ്ഞത് ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരെ കടക്കെണിയിലാക്കി. ഇടവിളയായാണ് ജില്ലയില്‍ കൊക്കോ കൃഷി.
തനിവിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുക്കാമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായത് കൊക്കോയാണ്.
കഴിഞ്ഞവര്‍ഷം ഒരുകിലോ കൊക്കോ പരിപ്പിന് 55 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോഴിത് 45ും താഴെയാണ്. 55 രൂപയെങ്കിലും ലഭിച്ചാലെ പ്രയോജനമുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷം മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. തളിരിട്ട പൂക്കള്‍ മഴയില്ലാത്തതിനാല്‍ നശിച്ചു.
കായ ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന ഏക കൃഷിയാണ് കൊക്കോ. ഉല്‍പാദനച്ചെലവ് കുറവായതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ ജില്ലയിലെ നിരവധി കര്‍ഷകര്‍ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. കൊക്കോക്ക് മഴയും തണുപ്പും ആവശ്യമാണെങ്കിലും ഇക്കുറി ആവശ്യത്തിന് മഴ ലഭിച്ചില്ല. കൂടുതല്‍ മഴ ലഭിച്ചില്ളെങ്കില്‍ വരും ദിവസങ്ങളിലും ചെടികളില്‍ പുതിയ പൂവ് വിരിയില്ല. 30 ദിവസത്തിനിടെ മൂന്നുതവണ മരുന്ന് തളിക്കണം. മഴ കുറവായതിനാല്‍ ചെടികളില്‍ ഇത്തവണ ഒരുതവണ മാത്രമാണ് ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിച്ചത്. ഇന്ത്യയില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്.
ഇതില്‍ 70 ശതമാനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തിക്കുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതല്‍ ഉല്‍പാദനം. കാര്യമായ പ്രോത്സാഹനമില്ലാതിരുന്നിട്ടും സംസ്ഥാനത്ത് മെച്ചപ്പെട്ട ഉല്‍പാദനം നടക്കുന്നുണ്ട്. ചോക്ളേറ്റ് കമ്പനികള്‍ 70 ശതമാനം ഇറക്കുമതി ചെയ്യുന്നതും വിലത്തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു.
കാമറൂണ്‍, നൈജീരിയ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി. ഇറക്കുമതി കുറച്ച് കര്‍ഷകര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.
ഭൂരിഭാഗം കര്‍ഷകരും ഇടവിളയായി ചെയ്യുന്ന കൊക്കോയുടെ നിലനില്‍പ് ഭീഷണിയിലായിട്ടും കൃഷിവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശവുമായി വി.എസ്

Posted: 30 Aug 2015 12:51 AM PDT

Image: 

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തമ്മിലടിപ്പിച്ച് ജനങ്ങളുടെ രക്തം നക്കിക്കുടിക്കാന്‍ ചില രാഷ്ട്രീയ^ജാതിമത നേതാക്കള്‍ ശ്രമിക്കുകയാണെന്ന് വി.എസ് പറഞ്ഞു. ഇവരില്‍ ചിലര്‍ ശ്രീനാരായണ ഗുരുവിന്‍െറ പേരും ദുരുപയോഗം ചെയ്യുകയാണ്. ഗുരുവിനെ ഈഴവഗുരുവായി തരംതാഴ്ത്താനും സ്വകാര്യ സ്വത്താക്കാനുമുള്ള ഇത്തരക്കാരുടെ ശ്രമം ഗൗരവമായി കാണണമെന്നും വി.എസ് വ്യക്തമാക്കി. ആലപ്പുഴ മാമ്പുഴക്കരിയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം അനുകൂല വിഭാഗമാണ് ഇവിടെ എസ്.എന്‍.ഡി.പി ശാഖ ഭരിക്കുന്നത്. വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാതെ പരിപാടി നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. വെള്ളാപ്പള്ളി നടേശന്‍ എത്തിയില്ളെങ്കില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വി.എസിനെയും അനുവദിക്കില്ളെന്ന നിലപാടിലായിരുന്നു വെള്ളാപ്പള്ളി വിഭാഗം. എതിര്‍പ്പിനെ തുടര്‍ന്ന് അവസാനനിമിഷം വെള്ളാപ്പള്ളിയെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ളെന്ന് വെള്ളാപ്പള്ളി സംഘാടകരെ അറിയിച്ചിരുന്നു.

 

സി.പി.എം പ്രവര്‍ത്തകന്‍െറ കൊലപാതകം: ഹര്‍ത്താല്‍ പൂര്‍ണം

Posted: 29 Aug 2015 11:54 PM PDT

കാസര്‍കോട്: കോടോം-ബേളൂരില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വാഹന ഗതാഗതം ഉച്ചവരെ പൂര്‍ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍, ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. റോഡുകളെല്ലാം പുലരുമ്പോഴേക്കും തടസ്സപ്പെടുത്തിയിരുന്നു. കാസര്‍കോട് താലൂക്കില്‍ ചെറിയ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കാസര്‍കോട് നഗരത്തില്‍ വാഹന യാത്രക്കാരും ഹര്‍ത്താലനുകൂലികളും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി. പൊലീസുമായും തര്‍ക്കമുണ്ടായി. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനവും പൊതുയോഗവും ജില്ലാ കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.എ.എം. ഹനീഫ് സ്വാഗതം പറഞ്ഞു. ടി.എം.എ. കരീം, എ. രവീന്ദ്രന്‍, എ. നാരായണന്‍, റഫീഖ് കുന്നില്‍, ടി. ശിവപ്രസാദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
കാഞ്ഞങ്ങാട്: സി.പി.എം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കായക്കുന്നിലെ നാരായണന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തില്‍ നടന്ന ഹര്‍ത്താല്‍ കാഞ്ഞങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലും പൂര്‍ണമായിരുന്നു.
ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. നാരായണന്‍, പി. അപ്പുക്കുട്ടന്‍, എം. പൊക്ളന്‍ തുടങ്ങിയവര്‍ കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിന് നേതൃത്വം നല്‍കി.
ഇരുചക്രവാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. നിരത്തിലിറങ്ങിയ വാഹനങ്ങളെ പ്രവര്‍ത്തകര്‍ തടഞ്ഞു. തട്ടുകടകളുള്‍പ്പെടെ നഗരത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ബദിയടുക്ക: ബദിയടുക്കയില്‍ ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആര്‍.ടി.സിയടക്കം ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ ടൗണ്‍ വിജനമായി. സി.പി.എം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. അമ്മണ്ണായ, ബി.എസ്. ഇബ്രാഹിം, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികളായ ബി.എം. സുബൈര്‍, അഖിലേഷ് വിദ്യാഗിരി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

Posted: 29 Aug 2015 11:46 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഖുശ്ബു ചൗധരിയുടെ മൃതദേഹമാണ് വനിതാ ഹോസ്റ്റലില്‍  പുലര്‍ച്ചെ കണ്ടെത്തിയത്.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരിച്ച വിവരം മറ്റു വിദ്യാര്‍ഥികള്‍ എയിംസ് സെക്യൂരിറ്റിയെ അറിയിച്ചത്. സെക്യൂരിറ്റി പൊലീസിനെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ ബികാനീര്‍ സ്വദേശിയായ ഖുശ്ബു ജൂലൈ പത്തിനാണ് എയിംസില്‍ പഠനത്തിനായി ചേര്‍ന്നത്.

കുട്ടിയുടെ സ്വഭാവത്തില്‍ സംശയാസ്പദമായി ഒന്നുമില്ലായിരുന്നെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം വിദ്യാര്‍ഥിനി ഷോപ്പിങ്ങിന് പോയിരുന്നു. എപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന കുട്ടിയാണെന്ന് സഹപാഠികള്‍ അറിയിച്ചതായി എയിംസ് വക്താവ് അമിത് ഗുപ്ത പറഞ്ഞു. സ്ഥാപനത്തില്‍ റാഗിങ്ങുള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ കുട്ടി നേരിട്ടിട്ടി െല്ലന്ന് എയിംസിന്‍െറ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായും ഗുപ്ത പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പൊലീസുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഴീക്കോട്ട് ബി.ജെ.പി-സി.പി.എം സംഘര്‍ഷം

Posted: 29 Aug 2015 11:41 PM PDT

അഴീക്കോട്: അഴീക്കോട്ട് ബി.ജെ.പി-സി.പി.എം സംഘര്‍ഷം. സംഭവത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. 16 വീടുകളും മൂന്ന് പാര്‍ട്ടി ഓഫിസുകളും അക്രമത്തിനിരയായി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തത്തെുടര്‍ന്ന് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ച നിരോധാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നിരോധാജ്ഞ ഇന്നലെ നിലവില്‍ വന്നു. കേരള പൊലീസ് ആക്ട് 67,68 പ്രകാരമാണ് നിരോധാജ്ഞ പുറപ്പെടുവിച്ചത്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കുന്നതിനോ പ്രകടനം നടത്തുന്നതിനോ പൊതുയോഗം നടത്തുന്നതിനോ അനുവദിക്കില്ല. തിരുവോണ ദിവസം രാത്രി പത്തു മണിയോടെ ആരംഭിച്ച സംഘര്‍ഷം ഇന്നലെ പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ടു.
സി.പി.എം പ്രവര്‍ത്തകരായ കാപ്പിലെ പീടികയിലെ ഓട്ടോ ഡ്രൈവര്‍ ഷൈജു (35), കാപ്പിലെ പീടികയിലെ പി.പി. ഷഹീര്‍(40) എന്നിവരെ എ.കെ.ജി ആശുപത്രിയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഷഹീര്‍ (37), മീന്‍കുന്ന് സ്വദേശി രഞ്ജിത് എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിച്ചു.
തിരുവോണദിവസം വൈകീട്ട് പള്ളിയാംമൂലയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ സ്മനേഷ് എന്ന ജോജുവും പള്ളിക്കുന്ന് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിബിനും (24) സി.പി.എം പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്.
സംഘര്‍ഷത്തിന്‍െറ ഭാഗമായി സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കുനേരെയും സി.പി.എമ്മിന്‍െറ മൂന്ന് പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സി.പി.എമ്മുകാരുടെ പത്ത് വീടുകളും ബി.ജെ.പി പ്രവര്‍ത്തകരുടെ നാല് വീടുകളുമാണ് അക്രമത്തിനിരയായത്. അഴീക്കോട് പഞ്ചായത്തിലെ മീന്‍കുന്ന്, നീര്‍ക്കടവ്, കാപ്പിലെ പീടിക എന്നിവിടങ്ങളിലാണ് വ്യാപക അക്രമം അരങ്ങേറിയത്.
കാപ്പിലെ പീടിക ബസ് സ്റ്റോപ്പിനു സമീപം പി.എം. അജിത്തിന്‍െറ വീടിന്‍െറ മുഴുവന്‍ ജനല്‍ ചില്ലുകളും തകര്‍ത്തു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കും അടിച്ചു തകര്‍ത്തു. അജിത്തിന്‍െറ സഹോദരന്‍ പി.എം. ദിനചന്ദ്രന്‍െറ വീടിന്‍െറ മുഴുവന്‍ ഗ്ളാസുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും അടിച്ചു തകര്‍ത്തു. കാപ്പുകരയിലെ പി.പി. ലക്ഷ്മണന്‍െറ വീടിന്‍െറ അടുക്കള ഭാഗത്തിന്‍െറ വാതില്‍ പൊളിച്ച് അകത്തുകയറിയ അക്രമി സംഘം ടി.വി, ഫ്രിഡ്ജ് തുടങ്ങിയവയും ഫര്‍ണിച്ചറും അടിച്ചു തകര്‍ത്തു. വീടിന്‍െറ ജനല്‍ചില്ലുകളും തകര്‍ത്തു.
അക്രമിസംഘത്തെ തടയാന്‍ ശ്രമിച്ച പി.പി. ലക്ഷ്മണന്‍െറ ഭാര്യ പ്രസീതയെ സംഘം പരിക്കേല്‍പിച്ചു. മീന്‍കുന്ന് ഗോവിന്ദപുരം ക്ഷേത്രത്തിനു സമീപം ചത്തെു തൊഴിലാളിയായ പന്ന്യന്‍ ഹരീന്ദ്രന്‍െറ വീടിനകത്തെ മുഴുവന്‍ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ജനല്‍ചില്ലുകളും അക്രമികള്‍ തകര്‍ത്തു.
നീര്‍ക്കടവിലെ സി.വി. അജിത് കുമാര്‍, പുത്തലത്ത് ശ്രീനില, സീമാ വിനോദ്, പട്ടര്‍കണ്ടി അരയന്‍ രാജന്‍ എന്നിവരുടെ വീടുകളും തകര്‍ത്തു. നീര്‍ക്കടവിലെ ശ്രീനിവാസന്‍െറ വീടിനു മുന്നിലെ രണ്ടു ബൈക്കുകള്‍ കല്ല് ഉപയോഗിച്ച് തകര്‍ത്തു.
ശവപ്പെട്ടി ജങ്ഷന്‍ റോഡില്‍ കണിശന്‍ മുക്കില്‍ ബി.ജെ.പി മഹിളാ മോര്‍ച്ചാ ജില്ലാ സെക്രട്ടറി സരസ്വതി കുഞ്ഞിപ്പാണന്‍െറ വീടിന്‍െറ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.
സ്മനേഷ് എന്ന ജോജുവിന്‍െറ വീട്ടിലെ ടി.വി, അലമാര, കട്ടില്‍ എന്നിവയും 21 ജനല്‍ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. വീടിനകത്തുനിന്നും 20 പവന്‍ സ്വര്‍ണം മോഷണം പോയതായി സ്മനേഷിന്‍െറ ഭാര്യ ആരോപിച്ചു. മീന്‍കുന്ന് ലക്ഷം വീട് കോളനിയിലെ ബി.ജെ.പി അനുഭാവി മണിയുടെ വീട്ടിലെ രണ്ട് കിടക്കകള്‍ വീടിനു വെളിയിലിട്ട് കത്തിക്കുകയും ജനലുകളും ഫര്‍ണിച്ചറും അടിച്ചു തകര്‍ക്കുകയും ചെയ്തു.
മീന്‍കുന്ന് ലക്ഷം വീട് കോളനിയിലെ സജിത്തിന്‍െറ വീടിനകത്തെ ഫര്‍ണിച്ചറും ജനലുകളും തകര്‍ക്കുകയും പുറത്തു നിര്‍ത്തിയിട്ട ബൈക്ക് കത്തിക്കുകയും ചെയ്തു. മീന്‍കുന്ന് കോളനിയിലെ തന്നെ രഞ്ജിത്തിന്‍െറ വീട്ടിലെ ഫര്‍ണിച്ചര്‍ തകര്‍ക്കുകയും പുതിയതായി വാങ്ങിയ ബൈക്ക് നശിപ്പിക്കുകയും ചെയ്തു. കണിശന്‍ മുക്കിലെ രാജീവന്‍െറ വീടും അക്രമികള്‍ തകര്‍ത്തു. ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്.
തകര്‍ക്കപ്പെട്ട മൂന്ന് പാര്‍ട്ടി ഓഫിസുകളും സി.പി.എമ്മിന്‍േറതാണ്. കാപ്പിലെ പീടിക സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസ്, കാപ്പിലെ പീടികയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസായ എ.കെ.ജി സ്മാരക മന്ദിരം, മീന്‍കുന്ന് ബ്രാഞ്ചും മീന്‍കുന്ന് ഈസ്റ്റ് ബ്രാഞ്ചും പ്രവര്‍ത്തിക്കുന്ന മീന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ സി. ഗോപാലന്‍ നമ്പ്യാര്‍ സ്മാരകം എന്നിവയാണ് തകര്‍പ്പെട്ടത്.
എസ്.പി പി.എന്‍. ഉണ്ണിരാജന്‍, ഡിവൈ.എസ്.പി മൊയ്തീന്‍ കുട്ടി, ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, കണ്ണൂര്‍ സിറ്റി സി.ഐ ഷാജി, വളപട്ടണം സി.ഐ കെ.വി. ബാബു, വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് വന്‍ പൊലീസ് വിന്യാസമാണുള്ളത്. വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന് 452 ജാമ്യമില്ലാ വകുപ്പു പ്രകാരവും വധശ്രമത്തിന് 307 വകുപ്പു പ്രകാരവും പൊലീസ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫോര്‍ട്ട്കൊച്ചി ബോട്ടപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാര്‍ക്ക് അഭിനന്ദന പ്രവാഹം

Posted: 29 Aug 2015 11:34 PM PDT

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കമാലക്കടവിലെ ബോട്ടപകടത്തില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം. ദുരന്തം നടന്ന ഉടന്‍ ഒരുനിമിഷം പോലും വൈകാതെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആദ്യം കായലിലേക്ക് ചാടിയത്. പിറകെ പ്രദേശത്തെ കച്ചവടക്കാര്‍ കടകള്‍ പോലും അടക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. കേട്ടറിഞ്ഞ നാട്ടുകാരും തങ്ങളാല്‍ കഴിയുംവിധം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പൊലീസും ഫയര്‍ഫോഴ്സും മറ്റും എത്തുംമുമ്പേ തന്നെ നാട്ടുകാര്‍ മിക്കവാറും പേരെ കരക്കത്തെിച്ചിരുന്നു. കേട്ടറിഞ്ഞ് ആളുകള്‍ കൂടിയതോടെ അപകടസ്ഥലത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ വരെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് ആംബുലന്‍സിന് വഴിയൊരുക്കി. പൊലീസ് എത്തുംമുമ്പേയായിരുന്നു നാട്ടുകാരുടെ ക്രമീകരണങ്ങള്‍.
മുങ്ങിയ ബോട്ട് പൊക്കിയെടുക്കുന്നതിന് ബോട്ടില്‍ വടം കെട്ടി വലിച്ചത് നൂറുകണക്കിന് വരുന്ന നാട്ടുകാരായിരുന്നു. പക്ഷേ, ഫയര്‍ഫോഴ്സ് കൊണ്ടുവന്ന വടം മൂന്നുതവണ പൊട്ടിപ്പോയി. തുടര്‍ന്നാണ് കൊച്ചിന്‍ പോര്‍ട്ടില്‍നിന്ന് മൂന്ന് ക്രെയിനുകള്‍ വരുത്തിയത്. ഉച്ചഭാഷിണിയിലൂടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ളെങ്കിലും നാട്ടുകാര്‍ ഈ കുറവ് നികത്തി.
കായലില്‍നിന്ന് രക്ഷപ്പെടുത്തി ആംബുലന്‍സുകളില്‍ കയറ്റി ആശുപത്രികളില്‍ എത്തിക്കുന്നതിന് നാട്ടുകാര്‍ കാണിച്ച മനോധൈര്യത്തെ സ്ഥലത്തത്തെിയ കലക്ടര്‍ അഭിനന്ദിച്ചു. അപകടം നടന്ന ദിവസം രാത്രി വൈകുംവരെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും ക്ഷീണം വകവെക്കാതെ ഇവര്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായി. ദുരന്തത്തില്‍ അനുശോചിച്ച് മേഖലയിലെ കടകള്‍ അടച്ച് ദു$ഖത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ കടകളില്ലാതെ ഒരാള്‍ പോലും ദാഹജലത്തിന് വലയരുതെന്ന് കണക്കാക്കി ഈ കച്ചവടക്കാര്‍ തന്നെ 150 ലിറ്ററോളം സംഭാരമാണ് വഴിയാത്രികര്‍ക്ക് വിതരണം ചെയ്തത്.
ആയിരക്കണക്കിന് കൈകള്‍ ഒരുമിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മരണസംഖ്യ കുറച്ചത്. അതേസമയം, തകര്‍ന്ന ബോട്ടിന്‍െറ കാലപ്പഴക്കമല്ല അപകടത്തിന് കാരണമെന്ന തുറമുഖ മന്ത്രിയുടെ പ്രഖ്യാപനം മേഖലയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ആലപ്പുഴ നഗരജ്യോതി പദ്ധതി സമര്‍പ്പണം ഇന്ന്

Posted: 29 Aug 2015 11:29 PM PDT

ആലപ്പുഴ: ഊര്‍ജസംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച് ആലപ്പുഴ നഗരസഭയുടെ നഗരജ്യോതി പദ്ധതി സമര്‍പ്പണം ഞായറാഴ്ച രാവിലെ എസ്.ഡി.വി സെന്‍റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും.
രാവിലെ 10നാണ് സമ്മേളനം. ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജി. സുധാകരന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ 60 ശതമാനം വൈദ്യുതി ഉപഭോഗം കുറക്കുകയാണ് ലക്ഷ്യം.
എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലേക്ക് നഗരം മാറും.
ഇതുവഴി പ്രതിവര്‍ഷം ശരാശരി 2.48 കോടി ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കുള്ള ഏഴ് കോടിയും നഗരസഭയുടെ പ്ളാന്‍ ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. സമ്പൂര്‍ണ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള പ്രധാന കാല്‍വെപ്പാണ് നഗരസഭയുടെ ഊര്‍ജസംരക്ഷണ പദ്ധതി.
പദ്ധതിക്കുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രമവിരുദ്ധവും ഏകപക്ഷീയവുമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫ്, ഉപനേതാവ് അഡ്വ. എ.എ. റസാഖ്, സെക്രട്ടറി ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവര്‍ പറഞ്ഞു. കരാറിനെപ്പറ്റിയോ ഉഭയകക്ഷി ധാരണയെക്കുറിച്ചോ നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചചെയ്തിട്ടില്ല.
ഇത് ദുരൂഹമാണ്. കെ.സി. വേണുഗോപാല്‍ എം.പി തീരദേശത്ത് അനുവദിച്ച എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നിഷേധിച്ചവര്‍ ഇപ്പോള്‍ കോടികളുടെ പദ്ധതിയില്‍ കാണിക്കുന്ന ആവേശത്തിന് കാരണം അഴിമതിയാണ്.
നഗരസഭയെ നോക്കുകുത്തിയാക്കി സുതാര്യമല്ലാത്ത നടപടിക്രമങ്ങളിലൂടെയുള്ള ഇടതുഭരണത്തിന്‍െറ അഴിമതിയെ ശക്തമായി എതിര്‍ക്കും.
മറ്റ് നഗരസഭകള്‍ ഓപണ്‍ ടെന്‍ഡര്‍ നടപടികളുമായി സഹകരിക്കുമ്പോള്‍ ഇവിടെ അങ്ങനെയൊന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന മാമാങ്കത്തിന്‍െറ ഭാഗമാണിത്. മുമ്പ് നടത്തിയ ഉദ്ഘാടനപദ്ധതികളുടെ ഗതിതന്നെയായിരിക്കും ഇതിനെന്നും അവര്‍ പറഞ്ഞു.

തെളിഞ്ഞ പകലില്‍ തിരുവോണാഘോഷം

Posted: 29 Aug 2015 11:26 PM PDT

പട്ടാമ്പി: തെളിഞ്ഞ പകലിലത്തെിയ തിരുവോണവും അവിട്ടവും നാട്ടിന്‍പുറങ്ങളില്‍ ആഹ്ളാദം പകര്‍ന്നു. ഓരോ ഗ്രാമങ്ങളിലും കലാ സാംസ്കാരിക സംഘടനകളും ക്ളബുകളും നവ മാധ്യമ കൂട്ടായ്മകളും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്. കൂട്ടായ്മകള്‍ സൗഹൃദ വേദികള്‍ കൂടിയായി.
ഞാങ്ങാട്ടിരി അമ്പലവട്ടം ബ്രദേഴ്സ് കൂറ്റന്‍ പൂക്കളം ഒരുക്കി. ഭഗവതി ക്ഷേത്രാങ്കണത്തില്‍ പ്രധാന കവാടത്തിലാണ് മുപ്പതോളം യുവാക്കള്‍ ഒരു രാത്രി നീണ്ട പരിശ്രമത്തിലൂടെ പൂക്കളം ഒരുക്കിയത്.
പട്ടാമ്പി ഗവ. സംസ്കൃത കോളജില്‍ നടക്കുന്ന എന്‍.സി.സി വാര്‍ഷിക ക്യാമ്പില്‍ കാഡറ്റുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളം തീര്‍ത്തും മാവേലിയുടെ വേഷമിട്ടും ഒൗഷധ സസ്യങ്ങള്‍ നട്ടും വടംവലി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചും 700ഓളം കാഡറ്റുകള്‍ ഓണം ഉത്സവമാക്കി. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ എ. പരമേശ്വരന്‍, കേണല്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവോണ നാളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരവും കോളജില്‍ നടന്നു. ലഫ്. പി. അബ്ദു നേതൃത്വം നല്‍കി.
വെല്‍ഫെയര്‍ പാര്‍ട്ടി കിഴായൂര്‍ യൂനിറ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് അരിയും പപ്പടവും വിതരണം ചെയ്തു. കെ.പി. ഹമീദ്, സുരാജ്, ജിഷ്ണു, കെ.പി. അഫ്സല്‍, എം. ഇര്‍ഷാദ്, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മുതുതല ഗണപതി സേവാ സംഘം രോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി. അംഗ പരിമിതരായ കുട്ടികള്‍ക്ക് മുച്ചക്ര സൈക്കിള്‍ വിതരണം ചെയ്തു. വി. വിനോദ്, രാമകൃഷ്ണന്‍ നമ്പ്യാര്‍, മോഹന്‍ദാസ്, ചന്ദ്രന്‍, സുരേന്ദ്രന്‍, പ്രേംകുമാര്‍, രാജഗോപാലന്‍, ജയകുമാര്‍, മണി, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചെര്‍പ്പുളശ്ശേരി: എഴുവന്തല പൊതുജന വായനശാലയും ഭാവന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷം നെല്ലായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പി. ശശിധരന്‍, ടി. സുധ, പട്ടാമ്പി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സക്കിര്‍ ഹുസൈന്‍, എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. 70 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. കലാ-കായിക മത്സരങ്ങളും അരങ്ങേറി.
പൊന്‍മുഖം വായനശാലയും പൊട്ടാച്ചിറ സ്റ്റാര്‍മോസ്കോ ക്ളബും ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. കുറുവട്ടൂര്‍ വെള്ളിനേഴി നാണു നായര്‍ സ്മാരക കലാകേന്ദ്രത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കഥകളിയും നാടകവും അരങ്ങേറി.
കുലുക്കല്ലൂര്‍ പുലരി കലാ സാംസ്കാരിക വേദി കലാപരിപാടികള്‍ സംഘടിപ്പിച്ചു. കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. ആനപ്പായ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജയരാജ് കുലുക്കല്ലൂര്‍, അഭിനവ്, സലാം ചെമ്മന്‍കുഴി എന്നിവര്‍ സംസാരിച്ചു. ചുണ്ടമ്പറ്റ വേലായുധന്‍ ആശാന്‍െറ കോല്‍ക്കളിയും കുട്ടികളുടെ കലാപരിപാടികളും കവിസദസ്സും ഉണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പ്: കരുവാരകുണ്ടിലും ചോക്കാട്ടും കാളികാവിലും ലീഗ് ഒറ്റക്ക് മത്സരിക്കും

Posted: 29 Aug 2015 11:18 PM PDT

കരുവാരകുണ്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ചോക്കാട്, കാളികാവ്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകളില്‍ തനിച്ച് മത്സരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. തുവ്വൂരില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ളെങ്കില്‍ മാത്രം യു.ഡി.എഫായി മത്സരിക്കും. രണ്ട് ദിവസം മുമ്പ് കാളികാവില്‍ ചേര്‍ന്ന മുസ്ലിം ലീഗ് മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുത്തതായിരുന്നു കാളികാവ് മേഖലാ കണ്‍വെന്‍ഷന്‍. ഓരോ പഞ്ചായത്തുകളിലെയും സമഗ്ര റിപ്പോര്‍ട്ട് അതാത് സെക്രട്ടറിമാര്‍ അവതരിപ്പിച്ചു. ചോക്കാട് പഞ്ചായത്ത് സെക്രട്ടറി കെ. ഹൈദരലി, കാളികാവ് പഞ്ചായത്ത് സെക്രട്ടറി സി.പി. മുഹമ്മദാലി, കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറി എന്‍. ഉണ്ണീന്‍കുട്ടി എന്നിവരുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആയി മത്സരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്നും ലീഗിനെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ സി.പി.എമ്മുമായി രഹസ്യബന്ധം കൂടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി. പിരിഞ്ഞുപോയവര്‍ തിരിച്ചുവരാത്ത കാലത്തോളം ലീഗ് തനിച്ചുതന്നെ മത്സരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കും നിയോജക മണ്ഡലം ഭാരവാഹികള്‍ക്കും ഇതേ വികാരംതന്നെയായിരുന്നു.
എന്നാല്‍, കോണ്‍ഗ്രസുമായി രമ്യതയില്‍ കഴിയുന്ന തുവ്വൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനത്തില്‍ മുന്നോട്ടുപോകുന്നതാണ് ഉചിതമെന്ന റിപ്പോര്‍ട്ടാണ് പി.എ. മജീദ് അവതരിപ്പിച്ചത്.
മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് നിലവിലില്ലാത്തതിനാല്‍ ത്രികോണ മത്സരം ഏതാണ്ട് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മുസ്ലിംലീഗ് തുടങ്ങിക്കഴിഞ്ഞു. വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ ചേരുകയും സ്ഥാനാര്‍ഥിപ്പട്ടികക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ വാര്‍ഡുകളിലേക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും ചെയ്തതായാണ് വിവരം.
അതേസമയം, ഗ്രാമപഞ്ചായത്ത് തലത്തില്‍ കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് തീരുമാനത്തിലത്തെിയെങ്കിലും ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ എന്തു നിലപാടെടുക്കും എന്നതില്‍ ധാരണയായിട്ടില്ല.
എങ്കിലും കാളികാവ് ബ്ളോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് ആധിപത്യത്തിന് തടയിടണമെന്ന വികാരവും യോഗത്തിലുണ്ടായി.

കൊളംബോ ടെസ്റ്റ്: ഇന്ത്യ 312 റണ്‍സിന് പുറത്ത്

Posted: 29 Aug 2015 10:56 PM PDT

Image: 

കൊളംബോ: മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 312 റണ്‍സിന് പുറത്തായി. ചേത്വേശര്‍ പുജാരയുടെ (145*) അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെ ത്തിച്ചത്. 292/8 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് 20 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. വാലറ്റക്കാരുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്താനുള്ള പൂജാരയുടെ മോഹം ഇല്ലാതായി. ഇഷാന്ത് ശര്‍മ (6) ഉമേഷ് യാദവ്(4) എന്നിവര്‍ക്ക് പൂജാരക്ക് മികച്ച പങ്കാളികളാകാന്‍ കഴിഞ്ഞില്ല.

അമിത്മിശ്രയും (59) പൂജാരയുമാണ് ഇന്നലെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരുടെയും മികവില്‍ ഇന്ത്യ രണ്ടാം ദിവസം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. പൂജാരയും ഇഷാന്ത് ശര്‍മയുമാണ് ക്രീസില്‍. 214 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയുടെ ഏഴാം സെഞ്ചുറി നേട്ടമാണിത്. 59 റണ്‍സുാമായി അമിത് മിശ്ര പൂജാരക്ക് മികച്ച പിന്തുണ നല്‍കി. നാലു വിക്കറ്റ് വീഴ്ത്തിയ ധമ്മിക പ്രസാദാണ് ഇന്ത്യയെ പിടിച്ചു കെട്ടിയത്. ഹെറാത്ത് മൂന്നും വിക്കറ്റ് വീഴ്ത്തി. ലങ്കന്‍ ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര നന്നേ കുഴങ്ങി.

ഇന്നലെ 50/2 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക്  64 റണ്‍സെടുക്കുന്നതിനിടെ ക്യാപ്റ്റന്‍ കോഹ്ലിയെ(18) നഷ്ടമായി. ഒരറ്റത്ത് ചേതേശ്വര്‍ പൂജാരയെ സാക്ഷിയാക്കി വന്നവരൊക്കെ മടങ്ങി. രോഹിത് ശര്‍മ(26), സ്റ്റുവര്‍ട്ട് ബിന്നി (0) , നമാന്‍ ഓജ (21), അശ്വിന്‍ (5),  എന്നിവര്‍ക്ക് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല. എട്ടാം വിക്കറ്റില്‍ പൂജാര^അമിത് മിശ്ര സഖ്യം 104 റണ്‍സാണ് ചേര്‍ത്തത്.

എട്ടാം വിക്കറ്റില്‍ ഒന്നിച്ച പൂജാര^മിശ്ര സഖ്യം 104 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് ബലമേകിയത്. കളി അവസാനിക്കാനിരിക്കെ രംഗണ ഹെറാത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ശ്രീലങ്കയ്ക്കെതിരെ എട്ടാം വിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍സാണ് ഇരുവരും നേടിയത്. 30 വര്‍ഷം പഴക്കമുള്ള കപില്‍ ദേവ്ഫശിവരാമകൃഷ്ണന്‍ സഖ്യത്തിന്‍െറ 70 റണ്‍സിന്‍െറ റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്.
 

ആഘോഷപ്പൊലിമയില്‍...

Posted: 29 Aug 2015 10:35 PM PDT

കല്‍പറ്റ: പ്ളസന്‍റ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍െറ ഓണാഘോഷം കൗണ്‍സിലര്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍െറ ഡയറക്ടറി വിതരണം നടത്തി. പ്രസിഡന്‍റ് യു.എം. യൂനുസ് അധ്യക്ഷത വഹിച്ചു. എന്‍.ടി. കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് ഇക്ബാല്‍, സുധാറാണി, റോസ്ലി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ നടത്തി.
മേപ്പാടി: പീപ്ള്‍സ് ഫൗണ്ടേഷന്‍ കേരള മേപ്പാടി മുക്കില്‍പീടിക കോളനിയില്‍ ഓണക്കിറ്റ് വിതരണം നടത്തി. ഏരിയ കോഓഡിനേറ്റര്‍ എന്‍. ഹംസ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഹംസ, കെ. അബ്ദുസലാം, ടി. ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.
നെടുമ്പാല: അഞ്ജലി ഗ്രന്ഥശാല ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, മഹിളാ സമാജം, ടീന്‍ ക്ളബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. 100 മീ., 200 മീ. ഓട്ടം, ചെസ്, ക്വിസ്, കാരംസ്, കഥാരചന, ചിത്രരചന, ഷോട്ട്പുട്ട്, പൂക്കളം, ഷൂട്ടിങ്, ഷൂട്ടൗട്ട് മത്സരങ്ങള്‍ നടത്തി. സാംസ്കാരിക സമ്മേളനം മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റംല കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സാജുകുമാര്‍ അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് മെംബര്‍ സി.പി. രാജീവന്‍, എ.ഡി.എസ് പ്രസിഡന്‍റ് സുശീല ജയന്‍, രമേഷ് മാണിക്യന്‍, കെ.വി. സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഗ്രന്ഥശാലാ പ്രസിഡന്‍റ് എം. അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. സൈനുദ്ദീന്‍, കെ.എ. വിനയന്‍, സജിത്ത്, പി.കെ. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ജോസ് ജോണ്‍ സ്വാഗതവും സതീഷ് മാധവന്‍ നന്ദിയും പറഞ്ഞു. ഗാനമേള അരങ്ങേറി.
മീനങ്ങാടി: എം.എസ്.എഫ് അത്തിനിലം ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ 16ാം വാര്‍ഡ് മെംബര്‍ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഓണപ്പുടവ വിതരണം 15ാം വാര്‍ഡ് മെംബര്‍ മിനി സാജു നിര്‍വഹിച്ചു. ടി.എം. ഹൈറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍.ബി. ഷഫീക്ക്, പി.കെ. ഷമീര്‍, ആശിഖ് ബാബു, മുഹമ്മദ് ഷാലു എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ നടത്തി.
സുല്‍ത്താന്‍ ബത്തേരി: ഓണാഘോഷ പരിപാടികളുടെ ഭാഗമായി ബത്തേരി ബ്രൈറ്റ് സ്കൂള്‍ തലമുറ സംഗമം 'വഴിത്താര' സംഘടിപ്പിച്ചു. പഴയകാല തലമുറയിലെ പ്രമുഖര്‍ വിദ്യാര്‍ഥികളുമായി ഓണസ്മരണകള്‍ പങ്കുവെച്ചു. ചരിത്രകാരന്‍ ഒ.കെ. ജോണി, വയനാട്ടിലെ ആദ്യത്തെ അലോപ്പതി ചികിത്സകന്‍ ഡോ. കെ. അബ്ദുല്ല, പള്ളിയറ രാമന്‍, ക്രസന്‍റ് എജുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പൊയിലൂര്‍ അബൂബക്കര്‍ ഹാജി, ഡോ. മുഹമ്മദ് റാസി എന്നിവര്‍ പങ്കെടുത്തു. ബ്രൈറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ഉമ്മര്‍ സ്വാഗതവും ടി.എം. ഹംസ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ മത്സര പരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.
അമ്പലവയല്‍: ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറയും ജനമൈത്രി പൊലീസിന്‍െറയും നേത്യത്വത്തില്‍ അമ്പലവയല്‍ ഗവ. ഹോസ്പിറ്റലില്‍ പൂക്കളം തീര്‍ക്കുകയും ആശുപത്രിയിലും ടൗണിലും പായസ വിതരണം നടത്തുകയും ചെയ്തു.
അമ്പലവയല്‍ എസ്.ഐ ബിജു ആന്‍റണി, രാധാക്യഷ്ണന്‍, സന്തോഷ്, മനു, മുഹമ്മദ്, വിപിന്‍, ബഷീര്‍, നൗഫല്‍, നിസാം, ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
വൈത്തിരി: കേരള ലാന്‍ഡ് കമീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍ വൈത്തിരി മേഖലാ കമ്മിറ്റി വൈത്തിരി രജിസ്ട്രാര്‍ ഓഫിസിന് കീഴിലുള്ള 150ഓളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സി.ഐ എം.ഡി. സുനില്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എം.വി. സഹദേവന്‍, കെ.എല്‍.സി.എ.എ ജില്ലാ സെക്രട്ടറി എന്‍.കെ. ജ്യോതിഷ്കുമാര്‍, എം.കെ. ബാലന്‍, മുഹമ്മദ് ഹാജി, പി.പി. അബു, എന്‍.ഒ. ദേവസ്യ, കെ.എം.എ. സലീം, ഋഷികുമാര്‍, കെ.കെ. തോമസ്, പ്രശാന്ത്, മഹേന്ദഗരി, അന്‍വര്‍, വിജയന്‍, സി.പി. അഷറഫ്, കെ.പി. അബ്ദുറഹിമാന്‍, ഷമീര്‍, കെ.വി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
വൈത്തിരി: മലയാള കലാകാരന്മാരുടെ സംഘടനയായ 'നന്മ' വൈത്തിരി മേഖല യൂനിറ്റ് ഉത്രാട ദിനത്തില്‍ വൈത്തിരി ഗവ. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യ നല്‍കി. ബ്ളോക് മെംബര്‍ സലീം മേമന ഉദ്ഘാടനം ചെയ്തു. എസ്. ചിത്രകുമാര്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി എസ്.ഐ യു. ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു.
കുഞ്ഞഹമ്മദ് കുട്ടി, പി.പി. അബു, ഋഷികുമാര്‍, വയോജന വേദി പ്രസിഡന്‍റ് ബാലന്‍, ഹെഡ് നഴ്സ് എത്സമ്മ തുടങ്ങിയവര്‍ സംസാരിച്ചു. നന്മ സെക്രട്ടറി കെ. ദാസ് സ്വാഗതവും ഡോ. പ്രിയ നന്ദിയും പറഞ്ഞു. എസ്. സൗമിനി, ഗിരീഷ് തളിമല, ഷൈനി ഉദയകുമാര്‍, സി.എ. ബാലന്‍, മാധവന്‍, ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി.
വൈത്തിരി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ബാബാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പഴയ വൈത്തിരിയും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്‍െറ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈത്തിരി താലൂക്ക്തല 'മഡ് ഫുട്ബാള്‍' മത്സരം നടത്തും.
വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ഉറിയടി, വഴുമരം കയറല്‍, ബ്രിക്സ് വാക്ക് തുടങ്ങിയ മത്സരങ്ങളുമുണ്ടാകും.

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ചെക്യാട് ചേലത്തോട്ടില്‍ വീട്ടില്‍ കയറി അക്രമം

Posted: 29 Aug 2015 10:32 PM PDT

വളയം: ചെക്യാട് ചേലത്തോട്ടില്‍ വീട്ടില്‍ കയറി ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ ചേലത്തോട്ടില്‍ അനീഷ് (32), ഭാര്യ സൗമ്യ (26), മാതൃസഹോദരി കമല (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
ബൈക്കിലത്തെിയ എട്ടംഗസംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് കയറി വരാന്തയിലുണ്ടായിരുന്ന അനീഷിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ അക്രമികള്‍ തകര്‍ത്തു.
പനമ്പറ്റ മനോജന്‍െറ ഉടമസ്ഥതയിലുള്ള കെ.എല്‍ 58 സി 77 86 സ്വിഫ്റ്റ് കാര്‍, കുണ്ടുംകര ചാത്തുവിന്‍െറ കെ.എല്‍ 18 ജെ. 7039 എര്‍ട്ടിക്ക കാര്‍ എന്നിവയുടെ ഗ്ളാസുകള്‍ അടിച്ചുതകര്‍ക്കുകയുണ്ടായി. ഹെല്‍മറ്റ് ധരിച്ചാണ് അക്രമികള്‍ വീട്ടിലേക്ക് ഇരച്ച് കയറിയത്. തിരുവോണ ദിവസം പ്രദേശത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് അക്രമമെന്ന് കരുതുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹിവഴി ചരക്കുനീക്കം പുനരാരംഭിച്ചു

Posted: 29 Aug 2015 09:58 PM PDT

Image: 
Subtitle: 
കാര്‍ഗോ പ്രശ്നത്തിന് താല്‍ക്കാലിക ആശ്വാസം
മസ്കത്ത്: ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വി           സ് മേഖലയിലെ സ്തംഭനത്തിന് താല്‍ക്കാലിക ആശ്വാസം പകര്‍ന്ന് ഡല്‍ഹി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം ചെറിയതോതില്‍ പുനരാരംഭിച്ചു. എന്നാല്‍, മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ളിയറന്‍സ് പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഏതാണ്ട് മൂന്നുമാസത്തോളമായി മുംബൈ വിമാനത്താവളം വഴിയും രണ്ടു മാസത്തോളമായി ഡല്‍ഹി വിമാനത്താവളം വഴിയും കാര്‍ഗോ നീക്കം പാടെ നിലച്ചിരിക്കുകയായിരുന്നു. 
ക്ളിയറന്‍സ് പ്രശ്നംമൂലം നാട്ടിലേക്ക് അയച്ച പല കാര്‍ഗോകളും സമയത്തിന് ലഭിച്ചിരുന്നില്ല. സ്വര്‍ണവേട്ടയടക്കം പറഞ്ഞാണ് മുംബൈയില്‍ ക്ളിയറന്‍സ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കാര്‍ഗോ ഏജന്‍സികളുടെ യൂനിയന്‍ കസ്റ്റംസ് അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എങ്ങുമത്തെിയിട്ടില്ല. ഡല്‍ഹി വിമാനത്താവളത്തിലാകട്ടെ സ്ഥലപരിമിതിയാണ് വിനയായത്. ഇതുമൂലം ഒന്നരമാസത്തോളം കാര്‍ഗോകള്‍ ഇറക്കുന്നത് വിലക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് വിലക്ക് (എംബാര്‍ഗോ) നീക്കിയത്. ആഗസ്റ്റ് 13 മുതല്‍ ഡല്‍ഹിയില്‍ പുതിയ കാര്‍ഗോകള്‍ ഇറങ്ങിത്തുടങ്ങി.
മുന്‍പത്തതിന്‍െറ പകുതിയിലും കുറവ് സാധനങ്ങള്‍ മാത്രമാണ് ഡല്‍ഹിവഴി നീങ്ങുന്നതെന്ന് വൈറ്റ് സ്റ്റാര്‍ കാര്‍ഗോ മാനേജര്‍ അഹമദ് സലീം ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇപ്പോള്‍ അയക്കുന്നവരുടെയും നാട്ടില്‍ സ്വീകരിക്കുന്നവരുടെയും തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയശേഷം മാത്രമാണ് കാര്‍ഗോ സ്വീകരിക്കുന്നത്. ഇത് നല്‍കിയാല്‍ മാത്രമേ ക്ളിയറന്‍സ് നടക്കുകയുള്ളൂ. മുംബൈയില്‍ തങ്ങളുടെ കെട്ടിക്കിടന്ന രണ്ട് ലോഡ് ക്ളിയര്‍ ചെയ്തുകിട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചരക്കുനീക്കം ആരംഭിച്ചശേഷം അയച്ചതില്‍ രണ്ട് കണ്‍സൈന്‍മെന്‍റുകള്‍ ക്ളിയര്‍ ചെയ്തു ലഭിച്ചിട്ടുണ്ടെന്നും മുഹമ്മദ് സലീം പറഞ്ഞു. എംബാര്‍ഗോ ഇല്ലാത്ത പക്ഷം 25 മുതല്‍ ഒരു മാസം വരെ സമയം പറഞ്ഞാണ് ഇപ്പോള്‍ സാധനങ്ങള്‍ സ്വീകരിക്കുന്നത്. ചരക്ക് നീക്കം പുനരാരംഭിച്ചശേഷം സ്വീകരിക്കുന്ന സാധനങ്ങള്‍ അപ്പപ്പോള്‍ അയക്കാന്‍ കഴിയുന്നുണ്ട്. ക്ളിയറന്‍സിലെ പ്രശ്നങ്ങള്‍ ബിസിനസിനെ നല്ലതോതില്‍ ബാധിച്ചിട്ടുണ്ടെന്നും സലീം പറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ഗോ നീക്കം പുനരാരംഭിച്ചെങ്കിലും ഏതുനിമിഷവും ‘എംബാര്‍ഗോ’ പ്രതീക്ഷിക്കുന്നതായി അല്‍ നമാനി കാര്‍ഗോയിലെ അര്‍ഷാദ് അഷ്റഫ് പറഞ്ഞു. കസ്റ്റംസ് അധികൃതരുമായി കാര്‍ഗോ ഏജന്‍സികളുടെ യൂനിയനും നാട്ടിലെ മന്ത്രിമാരടക്കമുള്ളവരും ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ മുംബൈയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ക്ളിയര്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. 
കെട്ടിക്കിടക്കുന്നതിന്‍െറ പകുതിയോളം ക്ളിയര്‍ ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് പിഴയടക്കം സാധാരണ ചെലവാകുന്നതിന്‍െറ മൂന്നിരട്ടി ചെലവ് വന്നിട്ടുമുണ്ട്. ക്ളിയര്‍ ചെയ്ത് നാട്ടില്‍ കിട്ടിയതില്‍ ഭക്ഷണസാധനങ്ങളും മറ്റും മഴനനഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതിന്‍െറ പരാതികള്‍ ധാരാളമായി ലഭിക്കുന്നതായും അര്‍ഷാദ് പറഞ്ഞു. പ്രതിസന്ധി തുടരുന്ന പക്ഷം ചെറിയ കാര്‍ഗോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. പല സ്ഥാപനങ്ങളും നിലവില്‍ പ്രതിസന്ധിയുടെ വക്കിലാണെന്നും അര്‍ഷാദ് പറഞ്ഞു. മുംബൈവഴി ക്ളിയറന്‍സ് പുനരാരംഭിക്കുകയും കേരളത്തില്‍ കൊച്ചിയിലും മറ്റും ക്ളിയറന്‍സ് കേന്ദ്രം ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ ഈ രംഗത്തെ പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം ആവുകയുള്ളൂവെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം മസ്കത്ത് വിമാനത്താവളംവഴി 25 പ്രവൃത്തിദിവസങ്ങളില്‍ പ്രതിദിനം 10 മുതല്‍ 15 ടണ്‍ വരെ കാര്‍ഗോ പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രതിദിനം ആയിരം കിലോയില്‍ താഴെ മാത്രമേ പോകുന്നുള്ളൂ. സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടിയതിനാല്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ അയക്കുന്നതിനുള്ള നിയമങ്ങളും ഇന്ത്യ കര്‍ശനമാക്കിയിട്ടുണ്ട്. അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും തിരിച്ചറിയല്‍ രേഖകള്‍ നല്‍കണമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതുപോലെ, ഒരു പെട്ടിയുടെ ഭാരം 20നും 25 കിലോക്കും ഇടയില്‍ ആകുന്നതാകും നല്ലത്. അയക്കുന്ന സാധനങ്ങളുടെ മുഴുവന്‍ പട്ടികയും ഏജന്‍സിക്ക് നല്‍കിയിരിക്കണം. പൊട്ടുന്നതോ ദ്രാവകരൂപത്തിലുള്ളതോ ആയ സാധനങ്ങള്‍ ഒഴിവാക്കുന്നതാകും നല്ലതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കാലതാമസം എപ്പോഴും പ്രതീക്ഷിക്കാവുന്നതിനാല്‍ മികച്ച രീതിയിലുള്ള പാക്കിങ് അയക്കുന്നയാള്‍ ഉറപ്പാക്കുകയും വേണം.  
നേരത്തെ കുറഞ്ഞ ചെലവില്‍ എട്ട് മുതല്‍ 15 വരെ ദിവസം കൊണ്ട്  കാര്‍ഗോകള്‍ വീട്ടുപടിക്കലത്തെിയിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു. അതുകൊണ്ട് തന്നെ റമദാന്‍ മുന്നില്‍കണ്ട് ഇഫ്താറിനും മറ്റുമുള്ള വിഭവങ്ങളടക്കം അയച്ചിരുന്നു. എന്നാല്‍, ഇവയില്‍ പലതും റമദാന്‍ കഴിഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. ഭക്ഷണസാധനങ്ങളില്‍ പലതും മഴനനഞ്ഞും മറ്റും ഉപയോഗശൂന്യമാവുകയും ചെയ്തു. വിമാനത്ത ായെ ആകര്‍ഷകമാക്കി. കാര്‍ഗോ നീക്കം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ പെരു ന്നാള്‍ അവധിക്കാലത്ത് വിമാനക്കമ്പനികള്‍ അധിക ലഗേജിന് എട്ടര റിയാല്‍ വരെ ഈടാക്കിയിരുന്നു. പ്രശ്നപരിഹാരം വൈകുന്നത് കാര്‍ഗോ കമ്പനികളെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഒമാനില്‍ കാര്‍ഗോമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 50000ത്തിലധികം പേര്‍ കാര്‍ഗോയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നുണ്ട്. ചെറിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്‍െറ വക്കിലാണ്. 
കുറഞ്ഞ ലാഭത്തിലാണ് കാര്‍ഗോകള്‍ അയക്കുന്നത്. പ്രശ്നം പരിഹരിക്കാതെ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, വാടക, മറ്റ് ചെലവുകള്‍ എന്നിവ വഹിക്കാന്‍ കഴിയാതെവരും. ഉപഭോക്താക്കളില്‍നിന്ന് കാര്‍ഗോ സ്വീകരിച്ചുകഴിഞ്ഞാല്‍ വാഗ്ദാനം ചെയ്ത സമയത്ത് എത്തിക്കാന്‍ കഴിയില്ല. ഇത് അയക്കുന്നവരുടെ വിശ്വാസം നഷ്ടപ്പെടാനും വഴിയൊരുക്കുന്നുണ്ട്. മുമ്പ് വലിയ സ്വര്‍ണവേട്ടകള്‍ നടന്നിട്ടും അത് ഡോര്‍ ടു ഡോര്‍ കാര്‍ഗോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. 
കാര്‍ഗോ കമ്പനികള്‍ നിയമാനുസൃതമായ രീതിയില്‍ കസ്റ്റംസ് തീരുവ അടച്ചാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ അയക്കുന്നത്. എന്നാല്‍, ഇപ്പോള്‍ സ്വര്‍ണവേട്ടയുടെ പേരില്‍ കസ്റ്റംസ് ക്ളിയറന്‍സ് നിര്‍ത്തിവെക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും മറ്റുമാകാം ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍. 
 

അവധിദിനം വര്‍ണാഭമാക്കി ഓണാഘോഷം

Posted: 29 Aug 2015 09:47 PM PDT

Image: 
കുവൈത്ത് സിറ്റി: വാരാന്ത്യ അവധിദിനത്തില്‍ എത്തിയ ഓണം വിപുലമായി ആഘോഷിച്ച് മലയാളിസമൂഹം. നാട്ടിലേതിനേക്കാള്‍ വര്‍ണാഭമാക്കിയാണ് കുവൈത്തിലെ മലയാളി പ്രവാസി സമൂഹം ഓണം ആഘോഷിച്ചത്. 
അറബികളും പാശ്ചാത്യരും അടക്കം ആഘോഷങ്ങളില്‍ പങ്കാളികളായി. 20ലധികം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണസദ്യയും പുലിക്കളിയും ചെണ്ടമേളയും മയൂരനൃത്തവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു. വിവിധ കലാ- സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും പ്രാദേശിക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലുമാണ് ആഘോഷങ്ങള്‍ നടന്നത്. 
വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചതന്നെ തിരുവോണമത്തെിയത് പ്രവാസികളുടെ ആഘോഷം കൂടുതല്‍ ശക്തമാക്കി. പല അപ്പാര്‍ട്ട്മെന്‍റുകളിലും താമസക്കാര്‍ ഒന്നിച്ചുചേര്‍ന്നാണ് പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കിയത്. കുട്ടികളുടെ കലാപരിപാടികളും നടന്നു. ശനിയാഴ്ചയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഓണാഘോഷത്തിന്‍െറ നിറവിലായിരുന്നു മലയാളി സമൂഹം. ലേബര്‍ ക്യാമ്പുകളില്‍ ഓണാഘോഷം പൊടിപൊടിച്ചു.  ഖറാഫി  നാഷനല്‍ കമ്പനിയുടെ  ബയാന്‍ പാലസ് ലേബര്‍ ക്യാമ്പില്‍ വര്‍ണാഭ ഘോഷയാത്രയോടെയാണ് ഓണാഘോഷം നടന്നത്. 500ലേറെ മലയാളികള്‍ താമസിക്കുന്ന ഖറാഫി ബയാന്‍ പാലസ് ക്യാമ്പിലെ താമസക്കാര്‍ തിരുവോണദിനത്തില്‍ ഒരുക്കിയ ഘോഷയാത്ര ഒരേസമയം വര്‍ണശബളവും കേരളത്തിലെ ഓണാഘോഷത്തെ ഓര്‍മിപ്പിക്കുന്നതുമായി. 
 മാവേലി വരവ്, പുലിക്കളി, പൂക്കാവടി, മയൂരനൃത്തം ചെണ്ടമേളം എന്നിവ  ഘോഷയാത്രയിലെ ആകര്‍ഷണമായിരുന്നു. പാഴ്വസ്തുക്കള്‍ ഉപയോഗിച്ച്  ക്യാമ്പില്‍ തന്നെ ഉണ്ടാക്കിയ കുട്ടിക്കൊമ്പനും ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. 
ഉത്രാടദിനത്തില്‍ തുടങ്ങിയ ആഘോഷത്തില്‍ വടംവലിയുള്‍പ്പെടെ നിരവധി മത്സരയിനങ്ങളും ഒരുക്കിയിരുന്നു. മാധവന്‍ പിള്ള,സുനില്‍ കുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ നേതത്വം നല്‍കി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഹോട്ടലുകളിലും വിപുലമായ സദ്യ ഒരുക്കിയിരുന്നു. 22 മുതല്‍ 28വരെ ഇനങ്ങളുണ്ടായിരുന്ന ഓണസദ്യ പാഴ്സലായും വിതരണം ചെയ്തിരുന്നു. രണ്ടര ദീനാര്‍ മുതല്‍ നാലു ദീനാര്‍ വരെയാണ് ഹോട്ടലുകളില്‍ ഈടാക്കിയത്. 

188 മരുന്നുകളുടെ വിലകുറക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ തീരുമാനം

Posted: 29 Aug 2015 09:33 PM PDT

Image: 
ദുബൈ: 27 കമ്പനികള്‍ നിര്‍മിക്കുന്ന 188 നൂതന മരുന്നുകളുടെ വിലകുറക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. 2016 ജനുവരി ഒന്ന് മുതലാണ് വില കുറയുകയെന്ന് ആരോഗ്യമന്ത്രാലയം പബ്ളിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിങ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. 
ആറാംഘട്ട മരുന്ന് വില കുറക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനി പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാഴ്ചവൈകല്യം നേരിടുന്നവര്‍ക്കായി പാക്കറ്റിന് പുറത്ത് ബ്രെയിലി ലിപിയില്‍ മരുന്നിന്‍െറ പേരും ഡോസും രേഖപ്പെടുത്താന്‍ തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
2011ലാണ് മരുന്ന് വില കുറക്കല്‍ പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടത്. ഇതിനകം 8000ഓളം മരുന്നുകളുടെ വില പദ്ധതിയിലൂടെ കുറച്ചുകഴിഞ്ഞിട്ടുണ്ട്. അവശ്യമരുന്നുകള്‍ക്കടക്കം വില കുറക്കുന്നതോടെ രോഗികള്‍ക്ക് വലിയതോതില്‍ ആശ്വാസം ലഭിക്കും. ഇ.എന്‍.ടി, കണ്ണുരോഗങ്ങള്‍, പ്രസവചികിത്സ, ട്യൂമര്‍ എന്നിവക്കുള്ള മരുന്നുകള്‍ക്കും പ്രതിരോധ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കുമാണ് അടുത്തഘട്ടത്തില്‍ വില കുറയുക. മന്ത്രാലയത്തിന്‍െറ വിലകുറക്കല്‍ പദ്ധതിയുമായി വിവിധ മരുന്ന് കമ്പനികള്‍ സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
488 മരുന്നുകളുടെ വില കൂടി ഘട്ടംഘട്ടമായി കുറക്കും. മരുന്നുകളുടെ പുതിയ വില എത്രയാണെന്ന് ഒരാഴ്ച മുമ്പ് മാത്രമേ പ്രഖ്യാപിക്കൂ. ഫാര്‍മസികള്‍ സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തുന്നത് വഴി മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടാതിരിക്കാനാണിത്. നിലവില്‍ പല മരുന്നുകള്‍ക്കും മറ്റ് ജി.സി.സി രാജ്യങ്ങളെക്കാള്‍ യു.എ.ഇയില്‍ രണ്ട് മുതല്‍ 50 ശതമാനം വരെ വില കൂടുതലാണ്. ചിലതിന്‍െറ വില നേരെ ഇരട്ടിയാണ്. 
ഘട്ടംഘട്ടമായി വില കുറച്ചുകൊണ്ടുവരാനാണ് മന്ത്രാലയത്തിന്‍െറ ശ്രമം. രാജ്യത്തെ 60 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ഇത് അനിവാര്യമാണെന്ന് മന്ത്രാലയം കരുതുന്നു. കാഴ്ച വൈകല്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ മരുന്നിന്‍െറ പേരും ഡോസും മനസ്സിലാക്കുന്നതിനാണ് ബ്രെയിലി ലിപിയില്‍ കൂടി വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. മരുന്ന് കവറിന് പുറത്ത് പതിക്കുന്ന ക്യു.ആര്‍ കോഡിലെ വിവരങ്ങള്‍ അറബി, ഇംഗ്ളീഷ്, ഉറുദു ഭാഷകളില്‍ കൂടി ലഭിക്കാന്‍ സംവിധാനം ഉണ്ടാക്കും. 
മരുന്ന് കമ്പനികളും ആരോഗ്യമന്ത്രാലയവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കും. ഇതിനായി ഒമ്പത് ട്രസ്റ്റികള്‍ അടങ്ങുന്ന എക്സിക്യൂട്ടിവ് ബോര്‍ഡിന് രൂപം നല്‍കി. അന്താരാഷ്ട്ര- ദേശീയ മരുന്ന് കമ്പനികള്‍, ഫാര്‍മസി സ്റ്റോറുകള്‍, മന്ത്രാലയം എന്നിവയുടെ പ്രതിനിധികളാണ് ബോര്‍ഡില്‍ ഉണ്ടാവുക. 
മരുന്ന് വില കുറക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ബോര്‍ഡ് കൃത്യമായ ഇടവേളയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ഡോ. അമീരി അറിയിച്ചു. 

ഗവാസ്കര്‍, ഇതു നിങ്ങള്‍ക്കുള്ള മറുപടി

Posted: 29 Aug 2015 09:30 PM PDT

Image: 

കല്‍പറ്റ: കൃഷ്ണഗിരിയുടെ കളിമുറ്റത്ത് തിരുവോണനാളില്‍ അക്ഷര്‍ രാജേഷ്ബായ് പട്ടേല്‍ എന്ന ഗുജറാത്തുകാരന്‍ കുറിച്ചിട്ടതൊരു മധുരപ്രതികാരമാണ്. കണക്കുതീര്‍ക്കലിന്‍െറ ഈ ക്രീസില്‍നിന്ന് അക്ഷര്‍ തൊടുത്തുവിടുന്ന ദൂസ്രകളും ടോപ്സ്പിന്നറുമൊക്കെ തുളഞ്ഞുകയറുന്നത് സുനില്‍ മനോഹര്‍ ഗവാസ്കര്‍ എന്ന മഹാരഥന്‍െറ നെഞ്ചിലേക്കുതന്നെ. ഇന്ത്യ തേടുന്ന സ്പിന്നറല്ല ഇവനെന്നും പന്തുതിരിക്കാത്ത താരം ടെസ്റ്റിനു പറ്റിയവനല്ളെന്നുമൊക്കെ 21 കാരനായ ഈ നവാഗതനെ ചൂണ്ടിക്കാട്ടി വിമര്‍ശങ്ങളുടെ കൂരമ്പുകളെയ്ത ലിറ്റില്‍ മാസ്റ്റര്‍ക്ക് മൂര്‍ച്ചയേറിയ മറുപടിയാണ് വയനാടന്‍ കുന്നിന്മുകളില്‍ ഈ ആനന്ദ് സ്വദേശി പന്തുകൊണ്ട് നല്‍കിയത്. ക്വിന്‍റണ്‍ ഡി കോക്കും വെയ്ന്‍ പാര്‍നലും ലൊന്‍വാബോ സോട്സോബയുമടങ്ങുന്ന നിലവാരമുള്ള ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങി അക്ഷര്‍ പരമ്പരയിലെ കേമനായത് തന്‍െറ ക്ളാസും ക്രാഫ്റ്റും വെളിപ്പെടുത്തിക്കൊണ്ടുതന്നെയായിരുന്നു. ഫൈ്ളറ്റും ടേണുമില്ലാത്ത അക്ഷറിന്‍െറ പന്തുകള്‍ ബാറ്റ്സ്മാന് എളുപ്പം കണക്കുകൂട്ടിയെടുക്കാന്‍ കഴിയുന്നതാണെന്ന് പരിഹാസം ചൊരിഞ്ഞ ഗവാസ്കര്‍പോലും ആറോവര്‍ എറിഞ്ഞ് ഒരു റണ്ണുപോലും വിട്ടുകൊടുക്കാതെ നാലു വിക്കറ്റ് കൊയ്ത അതിശയ ബൗളിങ്ങിനുമുന്നില്‍ അന്തംവിടുന്നുണ്ടാവും.

ഇന്ത്യ എക്കെതിരായ രണ്ടാം ടെസ്റ്റില്‍ സമനില നേടിയെടുക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തകര്‍ത്തുതരിപ്പണമാക്കിയത് ആ മാജിക്കല്‍ സ്പെല്ലായിരുന്നു. ഇന്ത്യ തേടുന്ന സ്പിന്നറായി തന്‍െറ വിവാദ അഭിമുഖത്തില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടിയ കരണ്‍ ശര്‍മ പോലും അജാനുബാഹുവായ ഇടങ്കൈയന്‍ സ്പിന്നറുടെ നിഴലിലൊതുങ്ങിപ്പോയി. രണ്ടാം ടെസ്റ്റില്‍ രണ്ടു ഇന്നിങ്സുകളിലായി അക്ഷര്‍ ഒമ്പതു വിക്കറ്റെടുത്തപ്പോള്‍ കരണ്‍ നേടിയത് മൂന്നെണ്ണം മാത്രം. സമനിലയിലായ ആദ്യ ടെസ്റ്റില്‍ അക്ഷര്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു. ഗവാസ്കറെപ്പോലൊരു വിഖ്യാതതാരം കണ്ണില്‍ ചോരയില്ലാത്തവിധം വിമര്‍ശിക്കുന്നത് അക്ഷറിനെപ്പോലൊരു നാട്ടിന്‍പുറത്തുകാരനെ മാനസികമായി തളര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, ആ വിമര്‍ശങ്ങളെ അവന്‍ പോസിറ്റീവായെടുത്തു. ‘എല്ലാവര്‍ക്കും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ തന്നെയാകും ആഗ്രഹം. എനിക്ക് എന്‍േറതായ പരിമിതികളുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ശക്തിയും ദൗര്‍ബല്യവും എന്താണെന്ന് എനിക്കറിയാം. ടീം എന്നില്‍നിന്ന് ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടത്. അതല്ളെങ്കില്‍ പുറത്താക്കപ്പെടുമെന്നും എനിക്കറിയാം’-ഗവാസ്കറിന് പരോക്ഷമായി അക്ഷര്‍ മറുപടി പറയുന്നു.

ബാറ്റ്സ്മാനാകാന്‍ കൊതിച്ച് ബൗളറായി മാറിയ കരിയറാണ് ഈ പഞ്ചാബ് കിങ്സ് ഇലവന്‍ താരത്തിന്‍േറത്. അണ്ടര്‍ 19 ടീമിന് കളിക്കുന്ന സമയത്ത് നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചുമാരാണ് അക്ഷറിന് മികച്ച സ്പിന്നറാകാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തത്. ബൗളിങ്ങിന്‍െറ മികവിനാല്‍ താന്‍ ഇന്ത്യന്‍ ടീമിലത്തെുമെന്ന് ഒരിക്കലും കരുതിയിരുന്നില്ളെന്ന് താരം പറഞ്ഞു. നാഷനല്‍ അക്കാദമിയില്‍ എം. വെങ്കട്ടരമണയും സുനില്‍ ജോഷിയുമാണ് കഴിവുകള്‍ തേച്ചുമിനുക്കാന്‍ സഹായിച്ചത്. 2012ല്‍ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറിയ അക്ഷറിന് ആദ്യസീസണില്‍ ഒരുമത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ കഴിഞ്ഞത്. 2013ല്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതിനുപിന്നാലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍െറ അണിയിലത്തെി. എന്നാല്‍, സീസണ്‍ മുഴുവന്‍ പകരക്കാരുടെ ബെഞ്ചിലിരിക്കാനായിരുന്നു വിധി. 2013ല്‍ ഐ.സി.സി എമര്‍ജിങ് ടീം കപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 23 ടീം ജേതാക്കളായപ്പോള്‍ അതിനുപിന്നിലെ നിര്‍ണായക സാന്നിധ്യമായി മികവുകാട്ടി. 2014 ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടി 16 വിക്കറ്റുകളെടുത്ത പ്രകടനമാണ് ഇന്ത്യന്‍ ഏകദിന ടീമിലേക്ക് വഴിതുറന്നത്.

ഏകപക്ഷീയ വിമര്‍ശംവഴി തന്‍െറ കഴിവിനെ ആളുകള്‍ സംശയിച്ച ഘട്ടത്തില്‍ പയറ്റിത്തെളിയാനും പകിട്ടുകാട്ടാനും അവസരം നല്‍കിയ കൃഷ്ണഗിരിയിലെ മണ്ണിനെ നെഞ്ചോടു ചേര്‍ത്തുവെക്കുകയാണ് അക്ഷര്‍. ഒപ്പം, അക്ഷറിനെ പിന്തുണക്കണമെന്നും മികവുകാട്ടാന്‍ തക്ക പ്രതിഭാശേഷി അവനുണ്ടെന്നും ഈ പ്രതിസന്ധിവേളയിലും ലോകത്തോടു വിളിച്ചുപറഞ്ഞ് വിഖ്യാത സ്പിന്നര്‍ അനില്‍ കുംബ്ളെ നല്‍കിയ ഊര്‍ജവും ഇന്ത്യയുടെ പുത്തന്‍ താരോദയം അത്രമേല്‍ വിലമതിക്കുന്നുണ്ട്.

ലോകചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം

Posted: 29 Aug 2015 09:19 PM PDT

Image: 

ബെയ്ജിങ്: ട്രാക്കിലെ മിന്നല്‍പ്പിണര്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ ട്രിപ്പ്ള്‍ സ്വര്‍ണത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് മെഡല്‍വേട്ടയില്‍ ജമൈക്ക കെനിയക്കൊപ്പം. സ്പ്രിന്‍റിലെ ഗോള്‍ഡന്‍ ഡബ്ളിനു പിന്നാലെ 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ജമൈക്കയെ നയിച്ചത്. അസഫ പവല്‍, നെസ്റ്റ കാര്‍ട്ടര്‍, നികല്‍ ആഷ്മെയ്ഡ് എന്നിവര്‍ക്കൊപ്പമായിരുന്നു ബോള്‍ട്ട് റിലേ ഓടിത്തീര്‍ത്തത് (37.36 സെ.). അതേസമയം, രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ജസ്റ്റിന്‍ ഗാറ്റ്ലിന്‍ നയിച്ച അമേരിക്ക അയോഗ്യരാക്കപ്പെട്ടു. ടൈസന്‍ ഗേ, മൈക് റോജേഴ്സിന് ബാറ്റണ്‍ കൈമാറ്റം വൈകിയതിന്‍െറ പേരിലായിരുന്നു അയോഗ്യത. നിശ്ചിത മേഖല കടന്നായിരുന്നു ബാറ്റണ്‍ കൈമാറിയത്. ഇതോടെ, ചൈന ചരിത്രത്തിലെ ആദ്യ റിലേ വെള്ളിമെഡലണിഞ്ഞു. കാനഡക്കാണ് വെങ്കലം.

ഒളിമ്പിക്സും ലോകചാമ്പ്യന്‍ഷിപ്പുമായി ബോള്‍ട്ടിന്‍െറ തുടര്‍ച്ചയായ 17ാം സ്വര്‍ണമായിരുന്നു ബെയ്ജിങ്ങിലെ പക്ഷിക്കൂട്ടില്‍ പിറന്നത്. ലോകചാമ്പ്യന്‍ഷിപ്പില്‍ മാത്രം 11ാം സ്വര്‍ണമെഡല്‍. വനിതകളുടെ 4x100 റിലേയില്‍ ഷെല്ലി ആന്‍ഫ്രേസര്‍, വെറോണിക കാംബെല്‍, എലയ്ന്‍ തോംപ്സണ്‍^നടാഷ മോറിസന്‍ എന്നിവരടങ്ങിയ ജമൈക്ക സ്വര്‍ണമണിഞ്ഞു (41.07 സെ). അമേരിക്ക വെള്ളിയും ട്രിനിഡാഡ് വെങ്കലവുമണിഞ്ഞു. 5000 മീറ്ററിലെ സ്വര്‍ണവുമായി ബ്രിട്ടന്‍െറ മുഹമ്മദ് ഫറ ബെയ്ജിങ്ങിലെ രണ്ടാം സ്വര്‍ണമണിഞ്ഞു (13:50.38). നേരത്തേ 10,000 മീറ്ററിലും ഫറ സ്വര്‍ണം നേടിയിരുന്നു. ട്രിപ്പ്ള്‍ ഡബ്ള്‍ വേള്‍ഡ് ഗോള്‍ഡ് നേട്ടവുമായി ഫറ ചരിത്രവും കുറിച്ചു.

നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം -അല്‍ ജസീറ

Posted: 29 Aug 2015 09:18 PM PDT

Image: 
Subtitle: 
അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ ഈജിപ്ത് കോടതിവിധി
ദോഹ: തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ തടവ് ശിക്ഷക്ക് വിധിച്ച ഈജിപ്ത് കോടതി വിധിയെ അല്‍ ജസീറ ചാനല്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. യുക്തിയെയും സാമാന്യബുദ്ധിയെയും വെല്ലുവിളിക്കുന്നതാണ് കോടതി വിധിയെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. മുസ്തഫാ സവാഖ് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകരെ ജയലിലടക്കാനുള്ള ഉത്തരവ് മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള പ്രത്യക്ഷമായ കടന്നുകയറ്റവും തികഞ്ഞ അതിക്രമവുമാണ്. 
അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരായ പീറ്റര്‍ ഗ്രെസ്റ്റ്, ബാഹിര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി എന്നിവര്‍ക്കെതിരായ കേസുകളും അതിനെതുടര്‍ന്നുണ്ടായ നടപടികളും  തികച്ചും രാഷ്ട്രീയപ്രേരിതമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ സാഹചര്യം അവരുടെ വിചാരണയിലുണ്ടായിട്ടില്ല. അവര്‍ ഒരു ഭീകര സംഘടനയെയും സഹായിച്ചതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ വിരോധത്താല്‍ കെട്ടിച്ചമച്ച കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ഏറെക്കാലം നീണ്ടുനിന്ന വിചാരണയില്‍ ഇവയൊന്നും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിട്ടില്ല. ഈജിപ്ത് കോടതി നിയോഗിച്ച സാങ്കേതിക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പബ്ളിക് പ്രോസിക്യൂട്ടറുടെ വാദങ്ങളും പരസ്പരവിരുദ്ധമാണ്. കണ്ടുകെട്ടിയ വീഡിയോ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതല്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. തെളിവുകളൊന്നുമില്ലാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിധി പ്രസ്താവിച്ചിരിക്കുന്നത്.
മാധ്യമ സ്വതന്ത്ര്യത്തിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഈജിപ്ഷ്യന്‍ കോടതി വിധി. ഈജിപ്തിന്‍െറ നീതിന്യായ ചരിത്രത്തിലെ കറുത്ത ദിനമാണിത്. മാധ്യമപ്രവര്‍ത്തനത്തിന്‍െറ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നതിന് പകരം രാഷ്ട്രീയ ലാഭങ്ങള്‍ക്കായി സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തിരിക്കുകയാണെന്നും ഡോ. മുസ്തഫ സവാഖ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മോചനത്തിനായി ഏതറ്റം വരെയും പോരാടുമെന്നും ലോകത്തിന്‍െറ ഓരോ മുക്കുമൂലകളിലും ഇവര്‍ക്കായി ശബ്ദമുയര്‍ത്തുന്നതിന് ലോകനേതാക്കളും  മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും പൊതുജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കണം. ബാഹിറും ഫഹ്മിയും ഗ്രെസ്റ്റമടക്കം തങ്ങളുടെ ആറ് സഹപ്രവര്‍ത്തകരും നിരുപാധികമായി മോചിപ്പിക്കപ്പെടുന്നത് വരെ ഇനി വിശ്രമില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം മാധ്യമപ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമല്ളെന്ന് പറഞ്ഞാണ് പ്രതികരണം അവസാനിപ്പിച്ചത്.
 

കരാനയില്‍ ഭീകരാക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Posted: 29 Aug 2015 09:01 PM PDT

Image: 
മനാമ: ബഹ്റൈനെ നടുക്കത്തിലാഴ്ത്തി വീണ്ടും ഭീകരാക്രണം. വെള്ളിയാഴ്ച രാത്രി 10.20നുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെട്ടു.പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഭീകരരാണ് ബോംബാക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
തലസ്ഥാനമായ മനാമയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കരാന ഗ്രാമത്തിലെ ബുദയ്യ റോഡിലെ കണ്‍ട്രി മാളിനു സമീപത്തായിരുന്നു സ്ഫോടനം. അക്രമികള്‍ റോഡിലുണ്ടാക്കിയ മാര്‍ഗ തടസം നീക്കം ചെയ്യുന്നതിനിടെയാണ് പൊലിസിനെ ലക്ഷ്യമിട്ട് ബോംബാക്രമണമുണ്ടായത്. ഭീകരര്‍ രണ്ടു നാടന്‍ ബോംബുകള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് ജനറല്‍ മേജര്‍ താരിഖ് അല്‍ഹസന്‍ അറിയിച്ചു. 
വാജി സാലിഹ് എന്ന പൊലിസുകാരനാണ് കൊല്ലപ്പെട്ടതെന്നന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍  മൂന്നു പേരടങ്ങിയ സ്വദേശി കുടുംബവും ഉള്‍പ്പെടും. സ്വദേശിക്കും  ഭാര്യക്കും പിഞ്ചു കുഞ്ഞിനുമാണ് പരിക്ക്. ഇതില്‍ മാതാപിതാക്കള്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലും കുട്ടി ബി.ഡി.എഫ് ആശുപത്രിയിലും ചികിത്സയിലാണ്. 
സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തത്തെി തെളിവു ശേഖരിച്ചു.
സിത്രയില്‍ കഴിഞ്ഞ മാസം 28ന് ബോംബാക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം നടന്ന് കൃത്യം ഒരുമാസം തികയുന്ന ദിവസമാണ് കരാനയില്‍ സ്ഫോടനമുണ്ടായത്. സിത്ര അക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികള്‍ റിമാന്‍റിലാണ്.
ഭീകരാക്രമണത്തെ തുടര്‍ന്ന് ബഹ്റൈനില്‍ സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച പതിവുപോലെ ജുമു നമസ്കാരത്തിനത്തെിയവരെയും മറ്റും പരിശോധനക്കുശേഷമായിരുന്നു പള്ളിയിലേക്ക് പ്രവേശിപ്പിച്ചത്. സുരക്ഷാസംവിധാനങ്ങള്‍ ശക്തമായി തുടരുന്നതിനിടെയും പൊലീസുകാരന് ജീവന്‍ നഷ്ടപ്പെട്ട സംഭവം രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി. ബഹ്റൈനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇറാന്‍െറ പിന്തുണ വ്യക്തമാണെന്ന് അധികൃതര്‍ ആരോപിക്കുന്നുണ്ട്. ബഹ്റൈനിലുള്ള ഇറാന്‍ ഇടപടലിനെതിരെ രാജ്യത്ത് ഭരണതലത്തിലും പൗരസമൂഹത്തിനിടയിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിച്ച സാധനങ്ങള്‍ക്ക് നേരത്തെ ഇറാനില്‍ നിന്ന് ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച വസ്തുക്കളുമായി സാമ്യമുണ്ടെന്ന് സംശയിക്കുന്നതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളുടെ നില തൃപ്തികരമാണെന്ന് ഇന്നലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സ്ഫോടന സമയത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്നു പരിക്കേറ്റ ജമീല്‍ റബീഇന്‍. സ്ഫോടന ശബ്ദം കേട്ടതിന് ശേഷം  എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഓര്‍മ്മയില്ളെന്ന് ഇദ്ദേഹം പറഞ്ഞു. കരാന  സ്ഫോടനത്തെ വിവിധ രാജ്യങ്ങളും രാജ്യത്തെ വിവിധ പ്രമുഖ വ്യക്തികളും സംഘടനകളും അപലപിച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സംഭവത്തെ അപലപിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് സന്ദേശമയച്ചു.  
ബഹ്റൈനില്‍ സമാധാനവും സുരക്ഷയും ഒരുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കുവൈത്ത് പൂര്‍ണ പിന്തുണ അറിയിച്ചു. കൊല്ലപ്പെട്ട പൊലീസുകാരന്‍െറ ബന്ധുക്കള്‍ക്ക് അമീര്‍ അനുശോചനമറിയിച്ചു. ശൂറാ കൗണ്‍സില്‍ സ്ഫോടനത്തെ അപലപിക്കുകയൂം രാജ്യത്തിന്‍െറ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മതത്തിനും മാനവിക മൂല്യങ്ങള്‍ക്കും നിരക്കാത്ത ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.         
 

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പും ഇന്ത്യയും

Posted: 29 Aug 2015 07:29 PM PDT

Image: 

തമിഴ് വംശജരെയും ന്യൂനപക്ഷങ്ങളെയും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യ  പ്രവണതകള്‍ പ്രകടിപ്പിച്ച മഹീന്ദ രാജപക്സക്ക് ശ്രീലങ്കന്‍ ജനത ഈമാസം 17ന് നടന്ന പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ പ്രഹരവും നല്‍കിയതോടെ, രാജ്യം പുതിയ ശുഭാപ്തിവിശ്വസത്തിലേക്കുണര്‍ന്നിരിക്കുന്നു. ഭരണ കുത്തക തിരിച്ചുപിടിക്കാനുള്ള മുന്‍ പ്രസിഡന്‍റിന്‍െറ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ വോട്ടര്‍മാര്‍ ഈവര്‍ഷം നല്‍കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ജനുവരിയിലാണ് സിരിസേനയെ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്‍റ് പദവിയില്‍ അവരോധിച്ച് രാജപക്സക്ക് വോട്ടര്‍മാര്‍ ആദ്യ തിരിച്ചടി നല്‍കിയത്. രാജപക്സയുടെ പതനം ഇന്ത്യയിലും പ്രതീക്ഷകളുടെ അലകള്‍ ഉയര്‍ത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേരുകളുള്ള തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിലും ഈ ഭരണമാറ്റം പുതിയ സാധ്യതകളുടെ കവാടങ്ങള്‍ തുറക്കുകയാണ്.

ഇന്ത്യാ മഹാസമുദ്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന  തന്ത്രപ്രധാനമായ  രാജ്യമാണ് ശ്രീലങ്ക. രണ്ടുകോടിയിലധികം മാത്രം ജനസംഖ്യയുള്ള ഈ ദ്വീപ് രാഷ്ട്രത്തില്‍ സിംഹളരാണ് കൂടുതലെങ്കിലും തമിഴരും മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും നല്ളൊരു ശതമാനമുണ്ട്. ഒന്നരക്കോടി വോട്ടര്‍മാരുള്ള ഈ രാജ്യവുമായി ഇന്ത്യക്ക് നൂറ്റാണ്ടുകളായി സൗഹൃദ ബന്ധമുണ്ട്.

17ന് നടന്ന ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ജനതയുടെയും സജീവ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ വിജയിച്ച റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഭരണ ശൈലിയില്‍ നിര്‍ണായക മാറ്റങ്ങള്‍ ദൃശ്യമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയും പങ്കെടുത്ത ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങിലാണ് 66കാരനായ വിക്രമസിംഗെ  പ്രധാനമന്ത്രിയായി അധികാരമേറ്റത്.

തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിന് ഏഴ് സീറ്റുകള്‍ കുറവാണ് വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് (യു.എന്‍.പി) ലഭിച്ചത്. 225 അംഗ പാര്‍ലമെന്‍റില്‍ 106 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് യു.എന്‍.പി. എതിരായി മത്സരിച്ച മുന്‍പ്രസിഡന്‍റ് മഹീന്ദ രാജ്പക്സയുടെ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സിന് (യു.പി.എഫ്.എ) 95 സീറ്റും തമിഴ് നാഷനല്‍ അലയന്‍സിന് (ടി.എന്‍.എ) 16 സീറ്റും ലഭിച്ചു. വടക്കന്‍ ജില്ലകളില്‍ മൂന്നിടത്തും ടി.എന്‍.എ സമ്പൂര്‍ണവിജയം നേടുകയും ചെയ്തു.

ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ 45.7 ശതമാനം യു.എന്‍.പിക്കാണ് ലഭിച്ചത്. വന്‍ വിജയത്തോടെയുള്ള യു.എന്‍.പി മുന്നേറ്റത്തില്‍ അധികാരത്തില്‍ തിരിച്ചത്തൊനുള്ള മുന്‍പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ ശ്രമങ്ങളെല്ലാം വിഫലമായി. കഴിഞ്ഞ ജനുവരിയിലെ  പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജപക്സ ഇപ്പോള്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചത്തൊനാണ് ശ്രമിച്ചത്. പ്രസിഡന്‍റ് പദവി നഷ്ടപ്പെട്ടതോടെ  നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്‍െറ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം. പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സമയത്തെ അദ്ദേഹത്തിന്‍െറ അഴിമതികളും അധികാര ദുര്‍വിനിയോഗങ്ങളുമെല്ലാം ഇപ്പോള്‍ കോടതിവിചാരണ നേരിടുകയാണ്. രാജപക്സയുടെ തോല്‍വി രാഷ്ട്രീയമായി പ്രസിഡന്‍റ് മൈത്രിപാല സിരിസേനക്ക് ഗുണകരമാകും.
പ്രസിഡന്‍റ് പദത്തിലിരിക്കെ രാജ്യത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനായി എല്‍.ടി.ടി.ഇക്കെതിരായി സ്വീകരിച്ച കടുത്ത നടപടികളായിരുന്നു തെരഞ്ഞെടുപ്പില്‍ രാജപക്സയുടെ പ്രധാന പ്രചാരണായുധം. ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് ഏറ്റവും പ്രബലമായ സിംഹള വിഭാഗത്തിന്‍െറ ശക്തമായ പിന്തുണയായിരുന്നു. എന്നാല്‍, വംശീയ വിദ്വേഷം വളര്‍ത്തി വോട്ട് പിടിക്കാനുളള രാജപക്സയുടെ കരുനീക്കങ്ങള്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍കൂടി തള്ളിക്കളഞ്ഞിരിക്കുന്നു.

തമിഴ് വംശജരുടെയും മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും പിന്തുണ വിക്രമസിംഗെക്ക് ലഭിക്കുകയും ചെയ്തു.
1993ലാണ് വിക്രമസിംഗെ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. തുടര്‍ന്ന് 2002ല്‍ പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറ്റുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. ഈവര്‍ഷം ജനുവരിയില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് വിക്രമസിംഗെയെ മൂന്നാമത് തവണ പ്രധാനമന്ത്രിയായി നിയമിച്ചത്.

ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വൈരം മറന്ന് യോജിച്ചു മുന്നേറണമെന്ന് സത്യപ്രതിജ്ഞക്കുശേഷം വിക്രമസിംഗെ ആഹ്വാനം ചെയ്തു. മികച്ച ഭരണസംവിധാനം ഉണ്ടാക്കാന്‍ രാജ്യത്തെ എല്ലാ കക്ഷികളുടേയും സഹകരണ അദ്ദേഹം അഭ്യര്‍ച്ചിട്ടുണ്ട്. രാജ്യത്ത് 10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി, കഴിഞ്ഞകാലത്ത് സംഭവിച്ച മുറിവുകള്‍ ഉണക്കണമെന്നും രാജ്യത്തിന്‍െറ പുരോഗതിക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചുവെന്നത് തെരഞ്ഞെടുപ്പിന്‍െറ പ്രധാന സവിശേഷതയായിരുന്നു. രാജപക്സയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ സിരിസേന ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍, സിരിസേനയുടെ പാര്‍ട്ടിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നത ഉടലെടുത്തു.  യു.പി.എഫ്.എക്ക് ഭൂരിപക്ഷം ലഭിച്ചാലും രാജപക്സയെ പ്രധാനമന്ത്രിയായി നിയമിക്കില്ളെന്ന് സിരിസേന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജപക്സയുടെ സ്ഥാനാര്‍ഥിത്വം യു.എന്‍.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മഹാഭൂരിപക്ഷം വരുന്ന സിംഹളരില്‍ വന്‍ സ്വാധീനമുള്ള രാജപക്സ തെരഞ്ഞെടുക്കപ്പെടുമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, ആ ധാരണകളെയാകെ വോട്ടര്‍മാര്‍ അട്ടിമറിച്ചിരിക്കുന്നു.

രാജപക്സ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു നിലവിലുള്ള പ്രസിഡന്‍റ് സിരിസേന. എന്നാല്‍, ജനുവരിയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സക്കെതിരായി മത്സരിച്ച സിരിസേന വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശ്രീലങ്കയില്‍ ഒരു ദേശീയ സര്‍ക്കാറാണ് രൂപവത്കരിച്ചിരിക്കുന്നത്. മന്ത്രിസഭ രൂപവത്കരണത്തില്‍ യു.എന്‍.പിയും എസ്.എല്‍.എഫ്.പിയും തമ്മില്‍ ധാരണപത്രം ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്കാണ് എസ്.എല്‍.എഫ്.പി ഈ ദേശീയ സര്‍ക്കാറിന് പിന്തുണ നല്‍കുക. യു.എന്‍.പിയും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയും ചേര്‍ന്ന് ദേശീയ സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിനായി ഒരു ഉടമ്പടി ഒപ്പുവെച്ചിട്ടുമുണ്ട്. സാമൂഹിക സമത്വം, വംശീയ ഉദ്ഗ്രഥനം, രാജ്യത്തിന്‍െറ അഭിവൃദ്ധി എന്നിവയാണ് ഈ ഉടമ്പടിയുടെ പ്രധാന സവിശേഷതകളെന്ന് യു.എന്‍.പി ജനറല്‍ സെക്രട്ടറി കബീര്‍ ഹാഷിം പറയുന്നു.

ദേശീയ സര്‍ക്കാറിനെ ഒട്ടേറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം വിദേശനയത്തിലെ പ്രധാന സങ്കീര്‍ണതയായിരിക്കെ വടക്കന്‍ മേഖലയിലെ തമിഴ് ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. രാജപക്സക്കെതിരായി തമിഴ് കക്ഷികളെല്ലാം സിരിസേനയെയും വിക്രമസിംഗെയെയുമാണ് പിന്തുണച്ചത്. തമിഴ് വംശീയപ്രശ്നം പരിഹരിക്കുക എന്നത് വളരെ എളുപ്പം ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല. എങ്കിലും തമിഴ് വംശജര്‍ക്കാകെ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്.

സിരിസേനയുമായി ഫോണില്‍ സംസാരിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലങ്കയില്‍ ശാശ്വത സമാധാനത്തിനുള്ള അടിത്തറ പാകാന്‍ പുതിയ സര്‍ക്കാറിനെ ആഹ്വാനം ചെയ്തു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുംവിധം പൊതുതെരഞ്ഞെടുപ്പ് നടത്തിയതിനെ അദ്ദേഹം ശ്ളാഘിക്കുകയും ചെയ്തു.

താന്‍ തുടങ്ങിവെച്ച വികസന പരിപാടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി വിക്രമസിംഗെ രാജ്യത്ത് വിദേശനയമടക്കമുള്ള മൗലിക നയങ്ങളിലെല്ലാം കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന.  ഇന്ത്യയുമായി അകലം പാലിച്ച് ചൈനയുമായി സുരക്ഷാബന്ധം ശക്തിപ്പെടുത്താനായിരുന്നു രാജ്പക്സ എക്കാലത്തും ശ്രമിച്ചുപോന്നത്. നയസമീപനങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ത്യയുമായുള്ള സൗഹൃദം പുതിയ ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്ലാനിലയിലും ശക്തിപ്പെടുത്തുമെന്നാണ് ഏവരും കരുതുന്നത്. പ്രധാനമന്ത്രി വിക്രമസിംഗെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എല്‍.ടി.ടി.ഇയുടെ നേതൃത്വത്തില്‍ വടക്കന്‍ ജില്ലകളില്‍ നടന്ന തമിഴ് വംശീയ പ്രക്ഷോഭത്തെ വളരെ മൃഗീയമായാണ് രാജപക്സ സര്‍ക്കാര്‍ നേരിട്ടത്. ആ യുദ്ധത്തില്‍ 80,000 പേര്‍ മരിച്ചു. ഇതില്‍ 40,000 പേര്‍ നിരപരാധികളായ സാധാരണക്കാരായിരുന്നെന്ന് ഇതിനകം വെളിപ്പെടുകയുണ്ടായി. ഇതിന്‍െറ പേരില്‍ സിംഹളവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനുള്ള രാജപക്സയുടെ ശ്രമങ്ങള്‍ക്ക് വോട്ടര്‍മാരില്‍ സ്വാധീനം ഉളവാക്കാന്‍ കഴിഞ്ഞില്ളെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ മാറിയ  രാഷ്ട്രീയ സമവാക്യങ്ങള്‍ പരിഗണിച്ച് ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ശ്രീലങ്കന്‍ സര്‍ക്കാറില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സമ്മര്‍ദം ചെലുത്തണമെന്ന് നമ്മുടെ രാജ്യത്തെ ചില ഇടതുപക്ഷ പാര്‍ട്ടികളും തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആകെയും ഇതിനകംതന്നെ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. സിംഹളര്‍ക്ക് തുല്യമായ പദവി ശ്രീലങ്കയിലെ തമിഴര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവിടെ ഇനിയും സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം അനുകൂല നിലപാടാണ് പുതിയ പ്രധാനമന്ത്രി വിക്രമസിംഗെയില്‍നിന്ന് ഇന്ത്യയിലെ ജനങ്ങളും പ്രതീക്ഷിക്കുന്നത്.                                            .
 

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയില്‍ കൂറ്റന്‍ റാലി

Posted: 29 Aug 2015 10:55 AM PDT

Image: 
Subtitle: 
ബെര്‍സിഹ് എന്ന സര്‍ക്കാറിതര സംഘടനയാണ് റാലിക്ക് ആഹ്വാനം ചെയ്തത്

ക്വാലാലംപുര്‍: അഴിമതി ആരോപണം നിലനില്‍ക്കുന്ന മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 40,000ത്തിലധികം പേര്‍ പങ്കെടുത്തതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് അവഗണിച്ചാണ് റാലി നടന്നത്. തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനും സുതാര്യതക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബെര്‍സിഹ് എന്ന സര്‍ക്കാറിതര സംഘടനയാണ് റാലിക്ക് ആഹ്വാനംചെയ്തത്.
കഴിഞ്ഞമാസമാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് അനധികൃതമായി 700 മില്യണ്‍ ഡോളര്‍ എത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. ഇത് പശ്ചിമേഷ്യയില്‍നിന്നുമുള്ള സംഭാവനയാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ബെര്‍സിഹിന്‍െറ മഞ്ഞനിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍നിന്നായി മെര്‍ദേക സ്ക്വയറിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. തിങ്കളാഴ്ച മലേഷ്യയുടെ 58ാമത് ദേശീയ ദിനം മെര്‍ദേകയില്‍ ആചരിക്കുകയാണ്. ദേശീയദിന ആഘോഷങ്ങള്‍ തടയാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്ന് നജീബ് ആരോപിച്ചു. ഇവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്വാലാലംപുരില്‍നിന്ന് നജീബ് പഹാങ് സംസ്ഥാനത്തേക്ക് പോയിരുന്നു.
സര്‍ക്കാറിനെ താഴെയിറക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് റാലിയില്‍ പങ്കെടുത്ത ബെര്‍സിഹ പ്രവര്‍ത്തകന്‍ വോങ് ചിന്‍ ഹ്വാത് പറഞ്ഞു. തെറ്റുകള്‍ തിരുത്താനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ തെരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള കടപ്പാട് മറന്നവര്‍ക്കുള്ള താക്കീതാണ് റാലിയെന്ന് മുന്‍ പ്രധാനമന്ത്രിയും നജീബിന്‍െറ കടുത്ത എതിരാളിയുമായ മഹാതിര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തിയിരുന്ന ആറ്റോണി ജനറലിനെയും നജീബിനെ ചോദ്യംചെയ്തിരുന്ന ഉപപ്രധാനമന്ത്രിയെയും തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
ബാരിസന്‍ നാഷനല്‍ സഖ്യത്തെ നയിക്കുന്ന 62കാരന്‍ നജീബിനെതിരെ ഉയര്‍ന്നിരിക്കുന്ന ജനങ്ങളുടെ രേഷം രാജ്യത്ത് വഴിത്തിരിവുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വാസിലന്‍ഡില്‍ വാഹനാപകടം; 38 പെണ്‍കുട്ടികള്‍ മരിച്ചു

Posted: 29 Aug 2015 10:29 AM PDT

Image: 

ജോഹാനസ്ബര്‍ഗ്: സ്വാസിലന്‍ഡിലെ പ്രധാന പാരമ്പര്യ ഉത്സവത്തിനിടെ വാഹനാപകടത്തില്‍ 38 പെണ്‍കുട്ടികളും ഒരു യുവതിയും മരിച്ചു.
ഇവര്‍ സഞ്ചരിച്ച ട്രക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ 20 പേര്‍ക്ക് പരിക്കുപറ്റിയതായി അധികൃതര്‍ അറിയിച്ചു.

പരിക്കുപറ്റിയ പലരുടെയും നില ഗുരുതരമാണെന്നും മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍പ്പെട്ടവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍പ്പെട്ടവര്‍ ഉത്സവത്തിന് നൃത്തപരിപാടി അവതരിപ്പിക്കാനായി പോയവരാണെന്നാണ് സൂചന. സായി രാജാവിന്‍െറ കൊട്ടാരത്തില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ 40000ത്തോളം പേരാണ് നൃത്തസംഗീത പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നത്.

കഷ്ടകാലമൊഴിയാതെ ചെല്‍സി; ക്രിസ്റ്റല്‍ പാലസിനോടും തോറ്റു

Posted: 29 Aug 2015 10:28 AM PDT

Image: 

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍പട ചെല്‍സിക്ക് കഷ്ടകാലമൊഴിയുന്നില്ല. വിജയവഴിയില്‍ തിരിച്ചത്തെിയ ആവേശത്തിലിറങ്ങിയ ചെല്‍സിയെ സ്വന്തം ഗ്രൗണ്ടില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് തകര്‍ത്തെറിഞ്ഞു. മുഴുസംഘം അണിനിരന്നിട്ടും പകച്ചുപോയ ചെല്‍സിക്കെതിരെ ബകറി സാകോ (65), ജോ വാര്‍ഡ് (81) എന്നിവരാണ് ക്രിസ്റ്റലിനുവേണ്ടി വലകുലുക്കിയത്. ചെല്‍സിയുടെ ആശ്വാസ ഗോള്‍ റഡമല്‍ ഫല്‍കാവോ (79) നേടി.
മറ്റൊരു മത്സരത്തില്‍ മുന്‍ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് വാറ്റ്ഫോഡിനെ തോല്‍പിച്ചു. റഹിം സ്റ്റെര്‍ലിങും (47’’), ഫെര്‍ണാണ്ടീന്യോയുമാണ് (56’’) ഗോള്‍ നേടിയത്. അതേസമയം, ലിവര്‍പൂളിനെ തകര്‍ത്ത് വെസ്റ്റ്ഹാം യുനൈറ്റഡ് (3-0) കരുത്തറിയിച്ചു. ആഴ്സനല്‍ 1-0ന് ന്യൂകാസില്‍ യുനൈറ്റഡിനെയും തോല്‍പിച്ചു. മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ബ്രോം 1-0ന് സ്റ്റോക് സിറ്റിയെ വീഴ്ത്തി.

 

വടകര സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted: 29 Aug 2015 10:17 AM PDT

Image: 

മസ്കത്ത്: മസ്കത്തില്‍നിന്ന് 250 കി.മീറ്റര്‍ ദൂരെ ഇബ്രി അറാക്കിയിലുണ്ടായ  വാഹനാപകടത്തില്‍ വടകര സ്വദേശി മരിച്ചു. വില്യാപ്പള്ളി മയ്യന്നൂര്‍ തട്ടരത്ത് വീട്ടില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. കാര്‍ നടപ്പാതയില്‍ ഇടിച്ച് മറിയുകയായിരുന്നു. 35 വര്‍ഷമായി ചന്ദ്രന്‍ ഒമാനിലുള്ള ജര്‍മത്ത് എന്ന സ്ഥലത്ത് സര്‍വിസ് സ്റ്റേഷന്‍ നടത്തിവരുകയായിരുന്നു. ലീലയാണ് ഭാര്യ. മക്കള്‍: ലിനീഷ്, ഷെമിന്‍, ചിത്ര, ചിതേഷ്. ഇബ്രി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് ഇളയമകന്‍ ചിതേഷ്.
ഒരു വര്‍ഷം മുമ്പ്  മറ്റുള്ളവര്‍ നാട്ടിലേക്ക് താമസം മാറി. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം ഞായറാഴ്ച രാവിലെയുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.
 

ട്രിപ്പിള്‍നേട്ടത്തില്‍ ബോള്‍ട്ട്

Posted: 29 Aug 2015 07:11 AM PDT

Image: 

ബെയ്ജിങ്: പക്ഷിക്കൂട്ടില്‍ വീണ്ടും ജമൈക്കന്‍ വസന്തം. 2015 ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് മൂന്നാം സ്വര്‍ണം കരസ്ഥമാക്കി. 4X100 വിഭാഗത്തിലാണ് ബോള്‍ട്ട് ഉള്‍പെട്ട ജമൈക്കന്‍ ടീം സ്വര്‍ണം നേടിയത്. ബോള്‍ട്ടിനെക്കൂടാതെ നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, നിക്കിള്‍ അഷ്മീദ് എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്.

ജമൈക്കക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കന്‍ ടീം രണ്ടാം സ്ഥാനത്തെത്തിയെങ്കിലും അയോഗ്യരാവാനായിരുന്നു വിധി. ഇതോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന രണ്ടാം സ്ഥാനത്തെത്തി. കാനഡ മൂന്നാം സ്ഥാനത്തെത്തി. നിശ്ചിത ദൂരത്തിനകം തന്നെ ബാറ്റണ്‍ കൈമാറത്തതാണ് അമേരിക്കന്‍ ടീമിന് വിനയായത്.

37.36 സെക്കന്‍റിലാണ് ജമൈക്കന്‍ ടീം ഓട്ടം പൂര്‍ത്തിയാക്കിയത്.പതിവു പോലെ ബാറ്റണും കൊണ്ട് വിജയക്കുതിപ്പ് നടത്തിയ് ബോള്‍ട്ട് തന്നെയായിരുന്നു. ഓട്ടത്തില്‍ ബോള്‍ട്ട് മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി. ബോള്‍ട്ടിന്‍െറ 11ാമത് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണനേട്ടമാണിത്. 2011ല്‍ ദേഗുവില്‍ മാത്രമാണ് ബോള്‍ട്ട് പരാജയപ്പെട്ടത്. അന്ന് ഫൗള്‍ സ്റ്റാര്‍ട്ടിനത്തെുടര്‍ന്ന് ബോള്‍ട്ടിനെ അയോഗ്യനാക്കുകയായിരുന്നു. ബെയ്ജിങ്ങില്‍ ഞായറാഴ്ച നടന്ന 100 മീറ്ററിലും വ്യാഴായ്ച നടന്ന 200 മീറ്ററിലും ബോള്‍ട്ട് തന്നെയായിരുന്നു വിജയി.

 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP