സ്വാഗതം
WELCOME

News Update..

Monday, August 24, 2015

ലങ്കക്ക് ബാറ്റിങ് തകര്‍ച്ച; ഇന്ത്യന്‍ ജയം ആറു വിക്കറ്റ് അകലെ Madhyamam News Feeds

ലങ്കക്ക് ബാറ്റിങ് തകര്‍ച്ച; ഇന്ത്യന്‍ ജയം ആറു വിക്കറ്റ് അകലെ Madhyamam News Feeds

Link to

ലങ്കക്ക് ബാറ്റിങ് തകര്‍ച്ച; ഇന്ത്യന്‍ ജയം ആറു വിക്കറ്റ് അകലെ

Posted: 24 Aug 2015 01:26 AM PDT

Image: 

കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ അവസാനദിനം ശ്രീലങ്കക്ക് ബാറ്റിങ് തകര്‍ച്ച. 413 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ലങ്കക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങ് ആരംഭിച്ച ലങ്കക്ക് മാത്യൂസ്(23), ചന്ദിമല്‍(15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഉമേഷ് യാദവിനും അമിത് മിശ്രക്കുമാണ് വിക്കറ്റുകള്‍. 341 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ലങ്ക ഇതോടെ ബാക്ക്ഫൂട്ടിലായി. ഇന്നലെ അവസാന ഇന്നിങ്സിനിറങ്ങിയ സംഗക്കാര (18)യും ഓപണര്‍ കൗശല്‍ സില്‍വയും (1) പുറത്തായിരുന്നു. അശ്വിനാണ് ഇവരെ പുറത്താക്കിയത്.

ഇന്നലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സിന് ഡിക്ളയര്‍ ചെയ്യുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച ലീഡ് നേടിയത്. മുരളി വിജയും (82) രോഹിത് ശര്‍മയും (34) ഇന്ത്യക്കായി മികച്ച കളിയാണ് കാഴ്ച വെച്ചത്. രണ്ടാം വിക്കറ്റില്‍ മുരളി വിജയും രഹാനെയും 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 126 റണ്‍സെടുത്ത രഹാനെ കൗശലിന്‍െറ പന്തില്‍ പുറത്തായി. പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ തന്‍െറ നാലാം ടെസ്റ്റ് സെഞ്ച്വറി നേടിയത്.

എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പത്ത് റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ 34 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ അഞ്ച് റണ്‍സെടുത്തു നില്‍ക്കെ പരിക്കേറ്റു പുറത്തുപോയി. ലങ്കക്കുവേണ്ടി തരിന്ദു കൗശല്‍ നാലു വിക്കറ്റു വീഴ്ത്തി.

 
 

വി.എസിന്‍െറ കെയറോഫിലല്ല പാര്‍ട്ടിയില്‍ എത്തിയതെന്ന് ജി.സുധാകരന്‍

Posted: 24 Aug 2015 12:09 AM PDT

Image: 

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശവുമായി ജി.സുധാകരന്‍ എം.എല്‍.എ. വി.എസിന്‍െറ വിടിനടുത്തുള്ള പറവൂര്‍ ഗവണ്‍മെന്‍റ് എച്ച്.എസ്.എസ് കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ് മുതിര്‍ന്ന നേതാവിനെതിരെ സുധാകരന്‍ രംഗത്തെത്തിയത്. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത് വി.എസ് നിരസിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.

'ചടങ്ങിലേക്ക് വി.എസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ളെന്ന് വി.എസ് അറിയിച്ചു. നേതാവിന്‍െറ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കട്ടെ. വി.എസിന്‍െറ കെയറോഫിലല്ല ഞാന്‍ പാര്‍ട്ടിയില്‍ എത്തിയത്. വി.എസിന്‍െറ അടുത്ത് കൊതിയും നുണയും ഏഷണിയും പറയാന്‍ ഞാന്‍ പോയിട്ടില്ല. ഇത് പറഞ്ഞതിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തോറ്റാലും എനിക്ക് വിഷമമില്ല. എന്‍െറ വാര്‍ഡില്‍ സി.പി.എം തോറ്റിട്ടില്ല. വി.എസിന്‍െറ വാര്‍ഡില്‍ 200 വോട്ടിന് തോറ്റിട്ടുണ്ട്'^സുധാകരന്‍ തുറന്നടിച്ചു.

വി.എസിന്‍െറ വീടിനു വിളിപ്പാടകലെയാണ് പറവൂര്‍ സ്കൂള്‍. ഉദ്ഘാടനം നടക്കുന്ന സമയത്ത് വി.എസ് വേലിക്കകത്തെ വീട്ടിലുണ്ടായിരുന്നു. അമ്പലപ്പുഴ എം.എല്‍.എയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് സ്കൂളില്‍ സംഘടിപ്പിച്ചിരുന്നത്.  ജി. സുധാകരനുമായുള്ള എതിര്‍പ്പാണ് ആദ്യം സമ്മതിച്ച പരിപാടിക്ക് പിന്നീട് വരില്ളെന്ന് വി.എസ് അറിയിച്ചത്.

ആലപ്പുഴ സമ്മേളനത്തില്‍ വി.എസ് അനുകൂല മുദ്രാവാക്യം മുഴക്കിയവരെ കള്ളുകുടിയന്മാര്‍ എന്നു വിശേഷിപ്പിച്ചതും കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍ സംഭവത്തില്‍ വി.എസിന്‍െറ നിലപാട് തള്ളിയതുമാണ് അടുത്തകാലത്ത് ഇരുവരെയും അകറ്റിയത്.

 

കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടുന്നു

Posted: 23 Aug 2015 11:56 PM PDT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. ബസ്സ്റ്റാന്‍ഡില്‍ മലയോര മേഖലയിലേക്കുള്ള ബസ് നിര്‍ത്തിയിടുന്ന സ്ഥലത്തിനടുത്തായാണ് മാലിന്യം കുന്നുകൂടുന്നത്.
നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും രാത്രികാലങ്ങളില്‍ പ്ളാസ്റ്റിക് കവറുകളിലാക്കി ഇവിടെ നിക്ഷേപിക്കുന്നുണ്ട്. കുന്നുകൂടിയ മാലിന്യം കാക്കയും മറ്റ് പക്ഷി മൃഗാദികളും കൊത്തിവലിക്കുകയാണ്. നൂറുകണക്കിനാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന ബസ്സ്റ്റാന്‍ഡിലെ മാലിന്യം നീക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും നഗരസഭ അധികൃതര്‍ക്ക് കുലുക്കമില്ല.
ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നുണ്ടായിരുന്ന സ്വകാര്യ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്തോട് ചേര്‍ന്നാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ബസ്സ്റ്റാന്‍ഡിലെ പൊതുകക്കൂസിന്‍െറ ടാങ്കിന്‍െറ മുകളിലും മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിട്ടുണ്ട്. ഓണക്കാലം വന്നത്തെിയതോടെ വഴിയോര കച്ചവടക്കാരും നഗരത്തിലെ വിവിധ ഭാഗങ്ങളിലായി തമ്പടിച്ചിട്ടുണ്ട്. ഇവരും തോന്നിയപോലെ മാലിന്യം വലിച്ചെറിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നഗരം മാലിന്യത്തില്‍ വീര്‍പ്പുമുട്ടും.

തങ്കി സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Posted: 23 Aug 2015 11:39 PM PDT

ചേര്‍ത്തല: തങ്കി സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍ ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ പ്ളസ് ടു അനുവദിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നൂറുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ നാടിന് നല്‍കിയ സംഭാവന വളരെ വലുതാണ്. നാടിന്‍െറ വികസന ചരിത്രത്തില്‍ സ്കൂളിന് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് തലമുറകള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്ത ദീപമാണ് തങ്കി സ്കൂളെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കൊച്ചി മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
എ.കെ. ആന്‍റണിയുടെ എം.പി ഫണ്ടില്‍ അനുവദിച്ച കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം ഡോ. ഫ്രാന്‍സീസ് കുരിശിങ്കല്‍ നിര്‍വഹിച്ചു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി സന്ദേശം നല്‍കി. എസ്.എസ്.എല്‍.സി വിജയികള്‍ക്ക് പി. തിലോത്തമന്‍ എം.എല്‍.എ സമ്മാനദാനം നടത്തി.
പരീക്ഷാവിഭാഗം ജോയന്‍റ് കമീഷണര്‍ ജിമ്മി കെ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാ ഹരി, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടില്‍, സി.ജെ. സേവ്യര്‍, കെ.പി. ആഘോഷ്കുമാര്‍, കെ.ആര്‍. രാജേന്ദ്രപ്രസാദ്, ജയലക്ഷ്മി അനില്‍കുമാര്‍, സി.കെ. ഷാജിമോഹന്‍, സുനില്‍ പനക്കല്‍, ജയിംസ് ചിങ്കുതറ, ജാന്‍സി ജോയി, വി. അനില്‍കുമാര്‍, കെ.കെ. വത്സ, ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, ഡി. ശൗരി നാനാട്ട്, തമ്പി ചക്കുങ്കല്‍, ടി.ജെ. മറിയാമ്മ, സി.ജെ. സേവ്യര്‍, എയ്ഞ്ചല്‍ ഇഗ്നേഷ്യസ്, കെ.എം. ജേക്കബ് എന്നിവര്‍ സംസാരിച്ചു.

കുമാരപുരം പ്രാഥമികകേന്ദ്രത്തിന് പരാധീനതകള്‍ മാത്രം

Posted: 23 Aug 2015 11:35 PM PDT

പള്ളിക്കര: കോടികള്‍ മുടക്കി കെട്ടിടം നിര്‍മിച്ചെങ്കിലും കുമാരപുരം പ്രാഥമികകേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന അവസാനിക്കുന്നില്ല. പുതിയ ആശുപത്രിക്കെട്ടിടം ഉണ്ടായിട്ടും ഇവിടെ ഒരുഡോക്ടര്‍ മാത്രമാണുള്ളത്. ഉച്ചവരെ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്.
പിന്നീട് എത്തുന്ന രോഗികള്‍ പലപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ദിവസവും രാവിലെ മുതല്‍ ഉച്ചവരെ എത്തുന്ന രോഗികളുടെ എണ്ണം ഇരുനൂറിന് മുകളില്‍ വരും. മഴ ആരംഭിച്ചതോടെ പ്രാഥമിക കേന്ദ്രത്തില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
സ്മാര്‍ട്ട്സിറ്റി, ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം എന്നിവയുടെ നിര്‍മാണ ജോലികള്‍ കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് എന്നിവയെല്ലാം ആശുപത്രിയില്‍ തിരക്ക് വര്‍ധിപ്പിച്ചതായി ആശുപത്രി ജീവനക്കാരും പറയുന്നു. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട്, പുത്തന്‍കുരിശ് തുടങ്ങിയ വിവിധ പഞ്ചായത്തുകളിലെ അമ്പലമേട്, കരിമുകള്‍, പിണര്‍മുണ്ട, പെരിങ്ങാല, കാടിനാട്, വെമ്പിള്ളി, പഴന്തോട്ടം, പറക്കോട്, പള്ളിക്കര, കാക്കനാട്, കിഴക്കമ്പലം, പട്ടിമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയമാണ് ഈ ആശുപത്രി. രണ്ടുഡോക്ടറെയെങ്കിലും ഇവിടെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍, ഇതൊന്നും അധികൃതര്‍ അറിഞ്ഞഭാവം നടിക്കുന്നില്ല.
ജനപ്രതിനിധികളുടെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഫണ്ട് ചെലവഴിക്കാന്‍ മാത്രമാണന്നും ആരോപണം ഉണ്ട്. ഇപ്പോള്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരുകോടി മുടക്കി നിര്‍മിച്ച കെട്ടിടത്തിന് പുറമെ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സ്, രണ്ട് കിടത്തിച്ചികിത്സാ വാര്‍ഡുകള്‍, മോര്‍ച്ചറി, മുന്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പ്രസവവാര്‍ഡ്, ഓപറേഷന്‍ തിയറ്റര്‍, മുന്‍ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം എന്നിവയാണുള്ളത്.
പ്രസവ വാര്‍ഡ്, ഓപറേഷന്‍ എന്നിവ പ്രവര്‍ത്തിച്ചിട്ടില്ല. 30 ബെഡുകള്‍ ഉണ്ടായിരുന്ന ഇവിടെ കിടത്തിച്ചികിത്സ വാര്‍ഡുകളിലെ ഇരുമ്പ് കട്ടിലുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കിടത്തിച്ചികിത്സ ഉണ്ടായിരുന്ന സമയത്തെ ആശുപത്രി ഉപകരണങ്ങളും ബെഡുകളും അധികൃതരുടെ അവഗണനയെ തുടര്‍ന്ന് നശിക്കുകയാണ്.
നേരത്തേ ആശുപത്രിവികസന സമിതി യോഗങ്ങളില്‍ വിവിധ രാഷട്രീയ പാര്‍ട്ടിക്കാരെയും പരിസരവാസികളെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചിരുന്നെങ്കിലും നിലവില്‍ ഇത്തരം യോഗങ്ങളില്‍ ബന്ധപ്പെട്ട മുഴുവന്‍ പേരെയും പങ്കെടുപ്പിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.

അറ്റകുറ്റപ്പണിക്ക് നടപടിയില്ല; തിരൂര്‍–ചമ്രവട്ടം റോഡില്‍ അപകടങ്ങള്‍ പതിവ്

Posted: 23 Aug 2015 11:20 PM PDT

ചമ്രവട്ടം: തിരൂര്‍-ചമ്രവട്ടം റോഡില്‍ അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു.
ആലത്തിയൂര്‍ മുതല്‍ ചമ്രവട്ടംപാലം വരെയാണ് റോഡില്‍ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ചമ്രവട്ടംപാലം തുറന്നതോടെ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താമെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി പോവുന്നത്. എന്നാല്‍, റോഡ് പണി കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവും മുമ്പുതന്നെ ഇവിടെ റോഡില്‍ പലഭാഗത്തും വന്‍ കുഴികള്‍ രൂപപ്പെട്ടത് അപകടഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനത്തിന്‍െറ പലഭാഗത്തുനിന്നുള്ള യാത്രക്കാര്‍ ഈ വഴി യാത്രചെയ്യുമ്പോള്‍ റോഡില്‍ ഏത് ഭാഗത്താണ് കുഴിയെന്ന് അറിയാത്തതിനാല്‍ കുഴിയില്‍ ചാടി അപകടങ്ങള്‍ നിത്യസംഭവമാണ്. അപകടങ്ങളുടെ തുടര്‍ച്ചയെന്നോളമാണ് വെള്ളിയാഴ്ച രാത്രി പൊന്നാനിയില്‍നിന്ന് തിരൂരിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ പെരുന്തല്ലരില്‍വെച്ച് കുഴിയില്‍ ചാടി റോഡില്‍ വീണ പൊന്നാനി സ്വദേശി മൂസാന്‍െറ പുരക്കല്‍ അലി ടാങ്കര്‍ ലോറി കയറി മരണപ്പെട്ടത്. തിരൂര്‍ ചമ്രവട്ടം റോഡിലെ കുഴികള്‍ മൂടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

റേഷന്‍ കാര്‍ഡ് പുതുക്കല്‍: വ്യക്തി വിവരങ്ങള്‍ സിവില്‍ സപൈ്ളസ് പരസ്യപ്പെടുത്തുന്നു

Posted: 23 Aug 2015 11:08 PM PDT

മേപ്പാടി: റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ സകലവിവരങ്ങളും സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ വെബ്സൈറ്റ് പരസ്യപ്പെടുത്തുന്നു. ഇത് സ്വകാര്യത നശിപ്പിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. സ്ത്രീകളുടെ പേരില്‍ നല്‍കാന്‍ നിശ്ചയിച്ച പുതിയ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി തിരുത്തുന്നതിനുള്ള അവസരമാണിപ്പോള്‍. അതിനായി കാര്‍ഡുടമകളുടെ സ്ഥിതി വിവരങ്ങള്‍ സംസ്ഥാന സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഒട്ടും സുരക്ഷിതത്വമില്ലാതെയാണ് ഈ നടപടിയെടുത്തത്. വെബ്സൈറ്റില്‍ കയറിയാല്‍ ആര്‍ക്കും ആരുടെയും വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നതാണ് സ്ഥിതി. പേജില്‍ വ്യൂ റേഷന്‍ കാര്‍ഡ് ഡീറ്റെയില്‍സ് എന്നിടത്ത് ക്ളിക് ചെയ്ത ശേഷം റേഷന്‍ കാര്‍ഡ് നമ്പര്‍ ടൈപ് ചെയ്യുക. ആറ് അക്ഷരമുള്ള ഇമേജ് ടെസ്റ്റ് മോണിറ്ററില്‍ കാണാം. പിന്നീട് എന്‍റര്‍ ഇമേജ് കോളത്തില്‍ ക്ളിക് ചെയ്താന്‍ റേഷന്‍ കാര്‍ഡുടമയുടെ ഫോട്ടോ, വിലാസം, കുടുംബാംഗങ്ങളുടെ പേരുവിവരങ്ങള്‍, ആധാര്‍ നമ്പര്‍, തൊഴില്‍, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ കാണാം. അടുത്ത പേജില്‍ പ്രവേശിച്ചാല്‍ കാര്‍ഡുടമയുടെ മൊബൈല്‍ നമ്പര്‍, വീടിന്‍െറ വിസ്തൃതി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഗ്യാസ് കണക്ഷന്‍ വിവരങ്ങള്‍, ബാങ്ക് ഐ.എഫ്.എസ്.സി കോഡ് തുടങ്ങി എല്ലാ വിവരവും ലഭിക്കും.
ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍പോലും എല്ലാവര്‍ക്കും കാണുന്നതരത്തില്‍ പരസ്യമാക്കുകയാണ് വകുപ്പ് ചെയ്തത്. ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും ഇത് ശേഖരിക്കാം. ഇമേജ് ടെക്സ്റ്റ് മാറ്റി ടൈപ് ചെയ്താല്‍ മറ്റൊരാളുടെ വിവരം അപ്പോള്‍ തന്നെ ലഭിക്കും. സ്ത്രീകള്‍ പലരും ഭര്‍ത്താക്കന്മാരുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടാകും. എന്നാല്‍ തനിച്ചുകഴിയുന്ന സ്ത്രീകള്‍, വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ എന്നിവര്‍ക്ക് തങ്ങളുടെ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കാതെ നിവൃത്തിയില്ല. സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയ സ്ത്രീകളും നിരവധിയാണ്. അവരുടെയെല്ലാം ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയ നടപടിയാണിപ്പോള്‍ സിവില്‍ സപൈ്ളസ് വകുപ്പില്‍ നിന്നുണ്ടായിരിക്കുന്നത്. സൈറ്റിലെ റീസൈസ് ബട്ടണില്‍ ക്ളിക് ചെയ്താല്‍ മാത്രമേ കാര്‍ഡുടമയുടെ ഫോണിലേക്ക് വണ്‍ ടൈം സെക്യൂരിറ്റി പാസ്വേഡ് വരുന്നുള്ളൂ. പ്രിന്‍െറടുക്കാനും വിവരങ്ങള്‍ പരിശോധിക്കാനും ഇങ്ങനെ ക്ളിക് ചെയ്യേണ്ടതുണ്ട്. എന്നാല്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാലുടന്‍ സെക്യൂരിറ്റി പാസ്വേഡ് ലഭിക്കുകയും അതുപയോഗിച്ചുമാത്രം അക്കൗണ്ടില്‍ കയറുകയും ചെയ്യാനുള്ള സംവിധാനമേര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു. എന്നാല്‍, അത്തരം മുന്‍കരുതലുകള്‍ വകുപ്പ് സ്വീകരിച്ചിട്ടുമില്ല.

ആഘോഷം കെങ്കേമമാക്കാന്‍ ഗാനമേളയും നാടകോത്സവവും...

Posted: 23 Aug 2015 11:04 PM PDT

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ ബീച്ച്, ഭട്ട് റോഡ് ബീച്ച്, ടൗണ്‍ഹാള്‍, മാനാഞ്ചിറ സ്ക്വയര്‍, ചാവറ ഹാള്‍ എന്നിവിടങ്ങളിലായി നടക്കും. ഉദ്ഘാടനം ബീച്ച് സ്റ്റേജില്‍ ആഗസ്റ്റ് 26ന് വൈകീട്ട് ആറിന് നടക്കും. തുടര്‍ന്ന് സനന്ത് രാജ് അവതരിപ്പിക്കുന്ന തായമ്പക, സ്കേറ്റിങ്, നജീം അര്‍ഷാദ്, വിനീത് മോഹന്‍, മന്‍സൂര്‍, ശ്രുതി എന്നിവര്‍ നയിക്കുന്ന സോങ് വിത്ത് ഓര്‍ക്കസ്ട്ര, മുക്തയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, മനോജ് ഗിന്നസ് നയിക്കുന്ന കോമഡി ഷോ, രാജ് കലേഷ് നയിക്കുന്ന മാജിക് ഷോ, നസീറും സംഘവും അവതരിപ്പിക്കുന്ന പോള്‍ ആന്‍ഡ് റോപ്പ് എന്നിവയുമുണ്ടാകും. 27ന് വിധു പ്രതാപ്, പ്രവീണ്‍ ഗിന്നസ്, റഫീഖ് റഹ്മാന്‍, ഷഹജ എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഓര്‍ക്കസ്ട്ര, സരയുവും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, നെല്‍സണും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, തനൗറ ഡാന്‍സ്, ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ തുടങ്ങിയവയാണ്. 28ന് വിഷ്ണുപ്രിയയുടെയും സംഘത്തിന്‍െറയും നൃത്തം, ക്ളാസിക്കല്‍ ഡാന്‍സ്, ഉഗ്രം ഉജ്ജ്വലം ടീമിന്‍െറ പോള്‍ ആന്‍ഡ് റോപ്പ്, 29ന് വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി, 30ന് സംഗീതപരിപാടി എന്നിവ നടക്കും.
27ന് ഭട്ട് റോഡില്‍ റിഥം കള്‍ചറല്‍ ഫോറം അവതരിപ്പിക്കുന്ന മാപ്പിള കലകള്‍, 28ന് കാലിക്കറ്റ് ഓര്‍ക്കസ്ട്രയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ്, 29ന് വൈകീട്ട് മത്സരവിജയികളുടെ കലാപരിപാടികള്‍, 30ന് തിരുവനന്തപുരം കൈരളി കലാകേന്ദ്രയുടെ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഷോ, ഏക മ്യൂസിക് ആന്‍ഡ് ഡാന്‍സ് ബാന്‍ഡിന്‍െറ ഷോ എന്നിവയുമുണ്ടാകും. നാടകോത്സവം 27 മുതല്‍ 30 വരെ ടൗണ്‍ഹാളില്‍ നടക്കും. 27ന് വൈകീട്ട് 6.30നാണ് ഉദ്ഘാടനം. ഏഴുമണിക്ക് പൂക്കാട് കലാലയം അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം 'നിശബ്ദ വസന്തം' അരങ്ങേറും. 8.15ന് ഏകാംഗനാടകം കടങ്കഥ, 28ന് വൈകീട്ട് 6.30ന് തിരുവനന്തപുരം അക്ഷരകലയുടെ 'കൊട്ടിപ്പാടിസേവ', 29ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍െറ 'സുഗന്ധവ്യാപാരി', 30ന് 'തീക്കനല്‍' എന്നിവ അരങ്ങേറും.
28ന് ടൗണ്‍ഹാളില്‍ സംഗീതശില്‍പം, 27 മുതല്‍ 30 വരെ മാനാഞ്ചിറ സ്ക്വയറിലും ചാവറ ഹാളിലും വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. 27, 28, 29 തീയതികളില്‍ ടൗണ്‍ഹാളില്‍ സാഹിത്യോത്സവവും സംഘടിപ്പിക്കും. 27ന് വൈകീട്ട് 3.30ന് ഉദ്ഘാടനം, തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാവ്യാഞ്ജലി, കാവ്യസായാഹ്നം, പ്രഭാഷണം എന്നിവ നടക്കും. 25ന് ഉച്ചക്ക് രണ്ടിന് മാനാഞ്ചിറ സ്ക്വയറില്‍ വടംവലി മത്സരം നടക്കും. 27ന് കളരിപ്പയറ്റ്, 28ന് കുങ്ഫു, 29ന് വുഷു, യോഗപ്രദര്‍ശനം എന്നിവയുണ്ടാകും.

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; രൂപയുടെ മൂല്യത്തിലും ഇടിവ്

Posted: 23 Aug 2015 09:59 PM PDT

Image: 

മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 883 പോയന്‍റ് താഴ്ന്ന് 26482 ആയി. നിഫ്റ്റി 244 പോയന്‍റ് താഴ്ന്നു 8055ലുമത്തെി. ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. ഇതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.49 രൂപയായി.

ആഗോള വിപണിയില്‍ അടുത്തിടെ നേരിട്ട തിരിച്ചടികള്‍ മറികടക്കാന്‍ ചൈന സ്വന്തം നാണയത്തിന്‍െറ വിനിമയ മൂല്യം കുറച്ചതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയത്. കയറ്റുമതിയിലെ ഗണ്യമായ കുറവും നിര്‍മാണ മേഖലയിലെ തളര്‍ച്ചയും ചൈനയുടെ സാമ്പത്തിക മേഖലയില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് വിനിമയ മൂല്യം 1.9 ശതമാനം കുറച്ചത്. ഡോളറുമായി മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇതോടെ യുവാന്‍ വീഴുകയായിരുന്നു.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ചൈനയുടെ പുതിയ നീക്കം ആഗോള വിപണിയില്‍ വന്‍ ആഘാതം സൃഷ്ടിച്ചു. ചൈനീസ് കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന യൂറോപ്യന്‍ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. അതേസമയം, ചൈന മൂല്യം കുറച്ചതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടു. എണ്ണ വിപണിയിലും ഇതിന്‍െറ അനുരണനം അനുഭവപ്പെട്ടിരുന്നു. യൂറോയും ജപ്പാന്‍ നാണയമായ യെന്നുമുള്‍പെടെ നാണയങ്ങള്‍ക്ക് മൂല്യം കുറഞ്ഞപ്പോള്‍ യുവാന്‍ ശക്തിപ്പെട്ടത് ആഗോള വിപണിയില്‍ ചൈനയുടെ കുതിപ്പിന് തടസ്സമായിരുന്നു. പലിശ നിരക്ക് പലതവണയായി കുറച്ച് സമ്പദ് വ്യവസ്ഥക്ക് കരുത്തുപകരാനുള്ള ശ്രമങ്ങളും ഫലം കാണാതെ വന്നതോടെയാണ് നാണയത്തിന്‍െറ മൂല്യം കുറക്കുന്നത്.
 

കറന്‍സി വിലയിടിവ് ആഘോഷമാക്കി പ്രവാസികള്‍

Posted: 23 Aug 2015 09:11 PM PDT

Image: 
ദുബൈ: ‘പ്രിയപ്പെട്ട ഇന്ത്യന്‍ രൂപക്ക് 18 തികഞ്ഞ് പ്രായപൂര്‍ത്തിയായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു’-കഴിഞ്ഞ ദിവസം യു.എ.ഇ, ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട വാട്ട്സ്അപ്പ് സന്ദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം കൊണ്ട് പ്രവാസികള്‍ക്ക് ഒരു ഗുണവുമുണ്ടായില്ളെന്ന് പറയരുതെന്നും രൂപയുടെ വിലയിടിച്ച് ഫലത്തില്‍ ശമ്പളം കൂട്ടിത്തന്നില്ളേ എന്നൊരു തമാശ കൂടി ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. രൂപ ഇങ്ങനെ താഴോട്ടുപോകുന്നത് ഇന്ത്യന്‍ സമ്പ്ദഘടനക്ക് തിരിച്ചടിയാണെങ്കിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ആഹ്ളാദത്തിലാണ്. 
ഒരു യു.എ.ഇ ദിര്‍ഹത്തിന് 18 രൂപയും ഖത്തര്‍ റിയാലിന് 18.70 രൂപയും സൗദി റിയാലിന് 17.29 രൂപയും ഒമാന്‍ റിയാലിന് 170.97 രൂപയും കുവൈത്ത് ദിനാറിന് 217.49 രൂപയും ബഹ്റൈന്‍ ദിനാറിന് 174.06 രൂപയും ഡോളറിന് 66.18 രൂപയും യൂറോക്ക് 75.36 രൂപയും ലഭിക്കുന്നു എന്നതാണ് ഈ സന്തോഷത്തിന് കാരണം. മാസാവസാനമായതിനാല്‍ മാറാനും നാട്ടിലേക്കയക്കാനും കറന്‍സി കൈയിലില്ല എന്നതാണ് പലരുടെയും  വിഷമം. പരമാവധി ചെലവ് ചുരുക്കി പണം കഴിയുന്നത്ര പണം മാറിവെക്കുകയാണ് പ്രവാസികള്‍. കഴിഞ്ഞയാഴ്ചയിലെ ഇടിവില്‍ ഇതാണ് മികച്ച നിരക്ക് എന്നു കരുതി പലരും  ഉള്ള പണമെല്ലാം അയച്ചപ്പോഴാണ് പിന്നെയും താഴോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ശമ്പളക്കാര്‍ ഒന്നാം തീയതിവരെ ഈ ഇടിവ് തുടരണമെന്ന പ്രാര്‍ഥനയിലാണ്. സ്വര്‍ണത്തിന്‍െറ ഇടിഞ്ഞ വില ശക്തമായി തിരിച്ചുകയറിയതും പലര്‍ക്കും അനുഗ്രഹമായി. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവില കൂപ്പുകുത്തിയപ്പോള്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന വിലക്ക് അത് വിറ്റ് മികച്ച നിരക്കില്‍ രൂപയാക്കാനും സാധിച്ചതോടെ ഇരട്ട സൗഭാഗ്യമാണ് ലഭിച്ചത്. 
രണ്ടാഴ്ച മുമ്പു വരെ യു.എ.ഇ ദിര്‍ഹത്തിന് 17.35 രൂപയായിരുന്നു ലഭിച്ചതെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അത് 18 കടന്നു. 
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. 2013 സെപ്ററംബറിലാണ് രൂപയുടെ ഏറ്റവും വലിയ വിലയിടിവ് രേഖപ്പെടുത്തിയത്. അന്ന് ഒരു യു.എ.ഇ ദിര്‍ഹത്തിന് 18.55 രൂപ ലഭിക്കുമായിരുന്നു. ആയിരം രൂപ നാട്ടിലത്തെിക്കാന്‍ 53.90 ദിര്‍ഹം  മതിയായിരുന്നു. പിന്നീട് റിസര്‍വ് ബാങ്കിന്‍െറ ഇടപെടലിനെതുടര്‍ന്ന് രൂപ നില മെച്ചപ്പെടുത്തി സ്ഥിരത കൈവരിച്ചിരുന്നു. ഇതിനിടയില്‍ ആഗോള വിപണിയിലെ എണ്ണ വിലയിടിവും ഡോളര്‍ ശക്തി പ്രാപിച്ചതും കാരണം രൂപ താഴോട്ടുപോകാന്‍ തുടങ്ങി.  ചൈന അവരുടെ കറന്‍സിയായ യുവാന്‍െറ വില കുറച്ചതാണ് പുതിയ ഇടിവിന് കാരണമായി പറയുന്നത്. എണ്ണ വിലയിടിവും ഡോളര്‍ ശക്തിപ്രാപിക്കുന്നതും മൂന്നാം ലോക കറന്‍സികള്‍ക്ക് കരണത്തടിയായിരിക്കയാണ്.
ഇന്ത്യക്കാരുടെ മാത്രമല്ല ഫിലപ്പീന്‍സുകാരുടെയും പാക്കിസ്താനികളുടെയും ബംഗ്ളാദേശികളുടെയും ലങ്കക്കാരുടെയുമെല്ലാം മുഖത്ത് ആഹ്ളാദം കാണാം. ഫിലിപ്പീന്‍സ് പെസോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ദിര്‍ഹത്തിന് 12.75 പെസോ എന്നു പറഞ്ഞാല്‍ ഫിലിപ്പീന്‍സുകാര്‍ക്ക് 63 മാസത്തെ ഏറ്റവും മികച്ച വിനിമയ നിരക്കാണ്.  ഒരു ദിര്‍ഹത്തിന് 27.79 പാക് റുപ്പിയും 36.93 ലങ്കന്‍ റുപ്പിയും ലഭിക്കുന്നതിനാല്‍ ആ നാട്ടുകാരും പണമയക്കുന്ന തിരക്കില്‍ തന്നെയാണ്.
അതുകൊണ്ടുതന്നെ എല്ലാ ധനവിനിമയ സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ ശമ്പളക്കാരാണ് ഇങ്ങനെ അനുകൂല സാഹചര്യം ശരിക്കും മുതലാക്കുന്നത്. 
അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണം മികച്ച നിരക്കില്‍ ഓണ്‍ലൈനായി മാറാന്‍ ചില ബാങ്കുകളില്‍ സൗകര്യമുള്ളതിനാല്‍ പണമയക്കാനും പണ്ടത്തെപ്പോലെ ബുദ്ധിമുട്ടില്ല. എക്സ്ചേഞ്ചില്‍ പോകാനുള്ള ചെലവും യാത്രയും വരി നില്‍ക്കേണ്ട പാടുമൊന്നുമില്ല. കമ്പ്യൂട്ടറില്‍ ഏറ്റവും പുതിയ നിരക്ക് നോക്കിയിരുന്ന് തോന്നുമ്പോള്‍ അയക്കാം. എന്നാല്‍ സാധാരണക്കാരും തുച്ഛ വരുമാനക്കാരുമായ പ്രവാസികള്‍ക്ക് മാസാദ്യം തന്നെ നാട്ടിലേക്കയച്ചും കടം വീട്ടിയും കഴിയുമ്പോള്‍ കാര്യമായൊന്നും മിച്ചമുണ്ടാകില്ല.

കുവൈത്തില്‍ വിസക്കച്ചവടക്കാര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുന്നു

Posted: 23 Aug 2015 08:12 PM PDT

Image: 
കുവൈത്ത് സിറ്റി: രാജ്യത്ത് വിസക്കച്ചവടം നടത്തുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴിലാളികളെയും വീട്ടുവേലക്കാരികളെയും തങ്ങളുടെ വിസയില്‍ കൊണ്ടുവന്നശേഷം ജോലി നല്‍കാതിരിക്കുന്നവര്‍ക്കും പുറത്ത് ജോലി ചെയ്യാന്‍ വിടുന്നവര്‍ക്കുമുള്ള ശിക്ഷ കടുത്തതാക്കുന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ ആലോചിക്കുന്നതായി തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാര്‍ലമെന്‍റംഗം സൗദ് അല്‍ഹുജൈരി സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ശിക്ഷ വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതായി അറിയിച്ചത്. 
വിസക്കച്ചവടക്കാര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനായി എം.പി. നബീല്‍ അല്‍ഫാദില്‍ നേരത്തേ കരടുപ്രമേയം അവതരിപ്പിച്ചിരുന്നു. വിസ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ആരെങ്കിലും പണം വാങ്ങിയതായി കണ്ടത്തെിയാല്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും 10,000ത്തിനും 20,000ത്തിനും ഇടയില്‍ ദീനാര്‍ പിഴയും ആണ് നിര്‍ദേശിച്ചത്. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ ഇതിന്‍െറ ഇരട്ടി ശിക്ഷ നല്‍കണം. 
ഒരു തൊഴില്‍ദാതാവ് മറ്റൊരു തൊഴില്‍ദാതാവില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളിയെ ഏറ്റെടുക്കുന്നത് ഇരുവരുടെയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലുമായി ബന്ധപ്പെട്ടതല്ളെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കുറയുകയും മൂന്നു വര്‍ഷത്തില്‍ കൂടുകയും ചെയ്യാത്ത ശിക്ഷയും 10,000ത്തിനും 20,000ത്തിനും ഇടയില്‍ ദീനാര്‍ പിഴയും നല്‍കണമെന്നാണ് കരടുപ്രമേയത്തിലെ നിര്‍ദേശം. 
തൊഴിലാളിയെ കൊണ്ടുവന്നശേഷം മൂന്നുമാസത്തിലധികം ജോലി നല്‍കാത്ത തൊഴിലുടമക്കും ഇതേ ശിക്ഷ നല്‍കണം. വീട്ടുജോലി വിസയില്‍ കൊണ്ടുവന്ന ശേഷം ജോലി ചെയ്യിക്കാതെ പുറത്ത് ജോലിചെയ്യാന്‍ വിടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയുകയും രണ്ടു വര്‍ഷത്തില്‍ കൂടുകയും ചെയ്യാത്ത ശിക്ഷയും 10,000ത്തിനും 20,000ത്തിനും ഇടയില്‍ ദീനാര്‍ പിഴയും നല്‍കണമെന്നാണ് കരടുപ്രമേയത്തിലെ നിര്‍ദേശം. 
ചില ഭേദഗതികളോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. നിലവിലെ നിയമപ്രകാരം പരമാവധി മൂന്നു വര്‍ഷം തടവോ 1,000 ദീനാര്‍ വരെ പിഴയോ ആണ് വിസക്കച്ചവടവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കുള്ള ശിക്ഷ. 
അതിനിടെ, വിസക്കച്ചവടത്തിനും മനുഷ്യക്കടത്തിനും കൂട്ടുനിന്നതായി സംശയിക്കുന്ന  517 കമ്പനികളുടെ ഫയലുകള്‍ ഒരുമാസത്തിനിടെ നിയമനടപടികള്‍ക്കായി തെളിവെടുപ്പ് ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറിയതായി ഹിന്ദ് അസ്സബീഹ് വെളിപ്പെടുത്തി. 
ജൂണ്‍ ഒന്നുമുതല്‍ 30 വരെ മാത്രമുള്ള കണക്കാണിത്. നിയമങ്ങളും നിബന്ധനകളും തെറ്റിച്ച് വഴിവിട്ട രീതിയില്‍ വിസ സമ്പാദിച്ച് വിദേശികളെ റിക്രൂട്ട് ചെയ്തതായി കണ്ടത്തെിയതിനെ തുടര്‍ന്നാണിതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ തന്നെ കടുത്ത നിയമലംഘനങ്ങള്‍ നടത്തിയ പകുതിയോളം കമ്പനികളുടെ ഫയലുകള്‍ അധികൃതര്‍ പൂര്‍ണമായും മരവിപ്പിച്ചിട്ടുണ്ട്. 
രാജ്യത്തെ തൊഴിലവസരമൊന്നും നോക്കാതെയും പരിഗണിക്കാതെയും അനധികൃതമാര്‍ഗത്തില്‍ വിദേശികളെ കൊണ്ടുവരുന്നതിന് മാത്രമായി പ്രവര്‍ത്തിക്കുന്ന ഊഹക്കമ്പനികളെ കണ്ടത്തെുന്നതിന് ശക്തമായ പരിശോധനകളാണ് അടുത്തിടെ രാജ്യവ്യാപകമായി നടന്നത്. അനധികൃത മാര്‍ഗത്തിലൂടെ വിസകള്‍ തരപ്പെടുത്തി പണം വാങ്ങി വിദേശികളെ രാജ്യത്തത്തെിക്കുകയാണ് ഊഹക്കമ്പനികളുടെ രീതി. മനുഷ്യക്കടത്തിന്‍െറ ഇരകളായി എത്തുന്ന ഇത്തരം ആളുകള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ അനധികൃതരായിമാറുകയാണ് അവസാനം ചെയ്യുക. 
വ്യാപകമായ ഈ പ്രവണത ഇല്ലാതാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്‍െറ ഫലമായാണ് ഇത്രയും കമ്പനികളെ കണ്ടത്തൊനും അവയുടെ ഫയലുകളെ സൂക്ഷ്മപരിശോധനക്ക് അയക്കാനും സാധിച്ചതെന്ന് ഹിന്ദ് അസ്സബീഹ് കൂട്ടിച്ചേര്‍ത്തു.     

ദേശീയ ഐക്യത്തിനായി നിലകൊള്ളണമെന്ന് ആഭ്യന്തരമന്ത്രിയുടെ ആഹ്വാനം

Posted: 23 Aug 2015 08:04 PM PDT

Image: 
മനാമ: ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ സമൂഹത്തിന്‍െറ വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തി. 
മന്ത്രാലയത്തിന്‍െറ പൊതുസമൂഹവുമായുള്ള പതിവ് ചര്‍ച്ചാവേദികൂടിയായി ഇത് മാറി. മതപണ്ഡിതര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, മനുഷ്യാവകാശ സംഘടന പ്രതിനിധികള്‍, പത്രാധിപന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യാപാരികള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മജ്ലിസുകളുടെ നടത്തിപ്പുകാര്‍, ക്ളബ് ഭാരവാഹികള്‍ എന്നിവരെയാണ് മന്ത്രി സ്വീകരിച്ചത്. 
ഇറാന്‍െറ ബഹ്റൈന്‍ വിരുദ്ധ നയത്തിനെതിരെ ശക്തമായ നിലപാടെടുത്ത എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു. ദേശീയ ഐക്യത്തിനും ബഹ്റൈന്‍ ഭരണകൂടത്തിനും പിന്തുണനല്‍കുന്നാതായിരുന്നു ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തില്‍ തികച്ചും ദേശീയവികാരവായ്പുമായാണ് ബഹ്റൈന്‍ പൊതുസമൂഹം പ്രതികരിച്ചതെന്ന് മന്ത്രി തന്‍െറ പ്രസംഗത്തില്‍ പറഞ്ഞു. 1970ല്‍ ബഹ്റൈന്‍ ജനത അമീര്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്കു കീഴിലുള്ള പരമാധികാരത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയ സംഭവവുമായി ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്. ബഹ്റൈനില്‍ എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണ്. അതുകൊണ്ട് ഇവിടുത്തെ ശിയാക്കളുടെ പേരുപറഞ്ഞ് ഇറാന്‍ ബഹ്റൈന്‍െറ കാര്യങ്ങളില്‍ കൈകടത്തേണ്ടതില്ല. 
ഇവിടെ രണ്ടാംതരം പൗരന്‍മാരില്ല. അവര്‍ ഇറാനിലത്തെുമ്പോള്‍ മാത്രമേ അങ്ങിനെ തോന്നാനിടയുള്ളൂ. ഇറാനില്‍ വേരുകളുള്ള ബഹ്റൈനിലെ ശിയാക്കള്‍ ഇറാന്‍െറ പരമാധികാരത്തില്‍ നിന്നും മുക്തി നേടിയവരാണ്. ഇറാന്‍െറ കാല്‍ക്കീഴില്‍ വന്നുപെട്ടവര്‍ക്കൊക്കെ പിന്നീട് എന്താണ് സംഭവിച്ചത് എന്നത് ഓര്‍ക്കുന്നത് നല്ലതാണ്. 
ഇറാന്‍െറ വിശാല സാമ്രാജ്യ ആശയങ്ങള്‍ നടപ്പാകില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴിയും മറ്റും ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് തോന്നിയാല്‍ അത് ഉടന്‍ നുള്ളിക്കളയും. ഇതുവരെയും ബഹ്റൈന്‍ കൃത്യമായ വിവരങ്ങള്‍ വച്ച് നല്‍കിയ ഒരു അറിയിപ്പിനും ഇറാന്‍ മറുപടി നല്‍കിയിട്ടില്ല. 
ബഹ്റൈന്‍െറ എല്ലാ ഉയര്‍ച്ചക്കും നാം ദൈവത്തിന് നന്ദി പറയുകയാണ്. രാജ്യത്തിന്‍െറ ഉയര്‍ച്ചക്കു കാരണം സര്‍ക്കാറിന്‍െറ കഠിനപ്രയത്നവും ജനങ്ങളുടെ സഹകരണവുമാണ്. 
രാജ്യത്തിന്‍െറ സുരക്ഷയും ഭദ്രതയും നിലനിര്‍ത്താന്‍ നാം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ നേട്ടങ്ങളും കോട്ടങ്ങളും നാം വിലയിരുത്തി മുന്നേറും. 
ജനങ്ങള്‍ തമ്മിലുള്ള സഹകരണത്തെയും സഹവര്‍ത്തിത്വത്തെയും മോശമായി ബാധിക്കുന്ന എല്ലാ കാര്യങ്ങളെയും ഉന്‍മൂലനം ചെയ്യേണ്ടതുണ്ട്. ദേശീയ ഐക്യത്തിനായി നാം ഒന്നായി നിലകൊള്ളണം. അഭിപ്രായവിത്യാസങ്ങളെ സഹാനുഭൂതിയോടെ കാണാനും നാം തയ്യാറെടുക്കണം.ഈ സാഹചര്യത്തില്‍ എല്ലാവരും വിജയിക്കുകയാണ് ചെയ്യുക. പൊതുസുരക്ഷ കുറ്റമറ്റതാക്കും. സുരക്ഷ വര്‍ധിപ്പിക്കാനായി പല പദ്ധതികളുമുണ്ട്. ഇത് സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. മതപ്രസംഗങ്ങള്‍ രാഷ്ട്രീയ പ്രഭാഷണങ്ങളായി മാറാന്‍ പാടില്ല. ഇത് സമൂഹത്തിലെ ചേരിതിരിവിന് കാരണമാകും. മതപ്രഭാഷകരെ അവര്‍ക്ക് സമൂഹത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തണം. രാഷ്ട്രീയ കക്ഷികളില്‍ ചേരുന്നത് എങ്ങിനെ ദോഷകരമായി തീരുമെന്ന കാര്യം അവര്‍ക്ക് വ്യക്തമാകണം. വിവേചനം, വെറുപ്പ്, ചേരിതിരിവ് എന്നിവക്കെതിരെ നിയമങ്ങള്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യം ഉടന്‍ മന്ത്രിസഭയെ ബോധ്യപ്പെടുത്തും. 
ഗൂഡാലോചനയുടെയും ഭീകരതയുടെയും കറുത്ത ശക്തികള്‍ക്ക് നാം ഒരിക്കലും കീഴടങ്ങില്ല. 
രാജ്യത്തെ എല്ലാ കുറ്റവാളികളെയും നിയമത്തിനുമുന്നില്‍ ഹാജരാക്കും. കൂട്ടമായി ജനങ്ങളെ ശിക്ഷിക്കുന്നതില്‍ നാം വിശ്വസിക്കുന്നില്ല. ആരാണോ തെറ്റുചെയ്ത്, അവരെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

അറബി പ്രതാപത്തിന്‍െറ കഥ പറഞ്ഞ് മംദൂഹ് സാലിഹ് സൂഖ് ഉക്കാള് കീഴടക്കി

Posted: 23 Aug 2015 07:53 PM PDT

Image: 
ത്വാഇഫ്: കവിതയും ക്ഷാത്രവീര്യവും കുലീനതയും വിനയവും സമഞ്ജസമായി സമ്മേളിച്ച അഭൂതപൂര്‍വമായ വ്യക്തിത്വത്തിന്‍െറ കഥ പറയുന്ന ‘നഖ്ശുന്‍ മിന്‍ ഹവാസിന്‍’ എന്ന മുഴുനീള തെരുവുനാടകം ഉക്കാള് മേളയില്‍ അറബ് സഹൃദയ ലോകത്തിന്‍െറ മനം കീഴടക്കി. പ്രശസ്ത അറബി നാടകസംവിധായകനും നിര്‍മാതാവുമായ മംദൂഹ് സാലിഹ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഇഫക്ടോടെ അണിയിച്ചൊരുക്കിയ നാടകത്തില്‍ പുരാതന അറബ് ആന്തരാള കാലവും ഇസ്ലാമിക പൂര്‍വകാലവും ദൃശ്യമനോഹരമായി അനാവരണം ചെയ്യുന്നതു കാണാന്‍ തിങ്ങിനിറഞ്ഞ സദസ്സാണ് സുഖ് ഉക്കാളിലെ ഓപ്പണ്‍ എയര്‍ ഗാലറികളിലത്തെിയത്. ഇസ്ലാം പൂര്‍വ കാലത്തെ കവി ലബീദ് ബിന്‍ റബീഅയുടെ 150 വര്‍ഷം നീണ്ട ജീവിതകഥയിലൂടെ അറബ് നാട്ടുജീവിതത്തിന്‍െറ വീര്യവും പ്രതാപവും മാനവികമൂല്യങ്ങളും തനിമ ചോരാത്ത രംഗാവിഷ്കാരങ്ങളിലൂടെ കാണികള്‍ക്കു മുന്നിലത്തെിക്കുകയാണ് മംദൂഹ് സാലിഹ്. പഴയ അറബ് ബദൂയിന്‍ ജീവിതത്തിന്‍െറയും മുത്തശ്ശിക്കഥകളുടെയും ഗൃഹാതുരത നാടകത്തില്‍ നിന്ന് ആവോളം അനുഭവിക്കുന്ന മുതിര്‍ന്നവര്‍ മക്കള്‍ക്കും പുതുതലമുറക്കും പഴയ ചരിത്രം ആവേശപൂര്‍വം പകര്‍ന്നുകൊടുക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ച്ചയായി പ്രതിദിനം രണ്ടു വട്ടം അരങ്ങിലത്തെിയ നാടകത്തിന് വമ്പിച്ച ജനസ്വീകാര്യതയാണ് ലഭിച്ചത്. സ്വദേശികളായ അറബികള്‍ക്കു പുറമെ ഭാഷാ ചരിത്രപ്രേമികളായ വിദേശികളും പ്രദര്‍ശനം കാണാനത്തെിയിരുന്നു. നാടകത്തിന്‍െറ വിജയത്തില്‍ താന്‍ സന്തുഷ്ടനാണെന്നും യഥാര്‍ഥത്തില്‍ പ്രേക്ഷകരാണ് ഇതിനെ വിജയിപ്പിച്ചതെന്നും മംദൂഹ് സാലിഹ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
അറേബ്യയിലെ ഇസ്ലാം പൂര്‍വകാലത്തെ കവിയും വീരയോദ്ധാവുമായിരുന്നു ഹവാസിന്‍ ഗോത്രജനായ ലബീദ് ബിന്‍ റബീഅ അല്‍ ആമിരി. ത്വാഇഫിലെ പ്രബല ഗോത്രങ്ങളെല്ലാം ഹവാസിന്‍െറ കൈവഴികളാണ്. 15ാമത്തെ വയസ്സില്‍ തന്‍െറ ബുദ്ധിസാമര്‍ഥ്യത്തിലൂടെയും കവനവാചാലതയിലൂടെയും നാട്ടുരാജാവായിരുന്ന നുഅ്മാന്‍ ബിന്‍ മുന്‍ദിറിന്‍െറ ദര്‍ബാറില്‍ കയറിച്ചെന്ന് തന്നോടുള്ള ശത്രുത മാറ്റിയെടുക്കുകയും രാജാവിന്‍െറ ഇഷ്ടക്കാരനായിരുന്ന അമ്മാവന്‍ റബീഇനെ തുരത്തി ആ സ്ഥാനം കൈയടക്കുകയും ചെയ്തു. തിഹാമയിലെ കാട്ടുകൊള്ളക്കാരുടെ നേതാവായ കുപ്രസിദ്ധനായ ബര്‍റാദിനെ യുവാവായ ലബീദ് കീഴടക്കിയതും മറ്റൊരു വീരകഥ. അങ്കക്കളരികളിലെ ഈ വീര്യം കവിതയിലും തെളിയിച്ചു ലബീദ്. ഇസ്ലാം പൂര്‍വ പ്രശസ്ത കവികളായിരുന്ന ഫിറസ്ദഖ്, അന്‍തറ, ത്വറഫ എന്നിവരോടൊക്കെ അദ്ദേഹം മത്സരിച്ചു. ജീവിതത്തിന്‍െറ അര്‍ധാംശം പിന്നിട്ടപ്പോള്‍ ഇസ്ലാം സ്വീകരിച്ച അദ്ദേഹത്തിന്‍െറ ജീവിതവും സംക്ഷിപ്തമായി ദൃശ്യാവിഷ്കാരത്തില്‍ വരച്ചുകാട്ടുന്നു. റവാദ് മീഡിയ സൗണ്ട് വിഷന്‍ പ്രൊഡക്ഷന്‍സിനു വേണ്ടി ഹുസൈന്‍ ആദില്‍ ശാഹീന്‍ ആണ് രചന നിര്‍വഹിച്ചത്. 
മംദൂഹ് സാലിഹ് അവതരിപ്പിക്കുന്ന ഈ നാടകത്തില്‍ 250 കലാകാരന്മാണ് അണിനിരക്കുന്നത്. ഇതില്‍ 50 പേര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്‍ജിനീയര്‍മാരാണ്. 40 ഒട്ടകങ്ങളും 20 കുതിരകളും 200 ലേറെ വാളും മറ്റു യുദ്ധോപകരണങ്ങളും ഉപയോഗിച്ച നാടകത്തിന്‍െറ പരമ്പരാഗത ചമയം ഒരുക്കിയത് പ്രശസ്ത അറബി ഡിസൈനര്‍ രിസാ ഗസ്സാവിയാണ്. 
ഈ ചരിത്രാവിഷ്കാരത്തില്‍ പങ്കുകൊള്ളാന്‍ സാധിച്ചത് തനിക്ക് വലിയ നേട്ടമാണെന്ന് ലബീദ് ബിന്‍ റബീഅയായി വേഷമിട്ട അഹ്മദ് അല്‍ ഖഅ്തബി പറഞ്ഞു. ഹുസൈന്‍ ശാഹീന്‍ എഴുതിയ കൃതികളെ അവലംബിച്ചാണ് കഥാപാത്രത്തെ പഠിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ അധികവായനയിലൂടെ ഈ വേഷത്തില്‍ മനസാ കുടിയിരിക്കാന്‍ സാധിച്ചെന്നാണ് തന്‍െറ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നാടകം കണ്ട മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും പുതിയ തലമുറയെ പാരമ്പര്യത്തോടടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹജനകമാണെന്നു സംഘാടകരെ ശ്ളാഘിക്കുകയും ചെയ്തു.  

ബാഴ്‌സക്ക് പ്രതികാരത്തില്‍ പൊതിഞ്ഞ വിജയത്തുടക്കം

Posted: 23 Aug 2015 07:30 PM PDT

Image: 

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് പ്രതികാരത്തില്‍ പൊതിഞ്ഞ വിജയത്തുടക്കം. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ തങ്ങളെ തകര്‍ത്തുവിട്ട അത്‌ലറ്റിക്കോ ബില്‍ബാവോയെ ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 54ാം മിനിറ്റില്‍ ഉറുഗ്വായ് താരം ലൂയി സുവാരസാണ് ബാഴ്‌സയുടെ ഏകഗോളടിച്ചത്. ബാഴ്‌സലോണ അവരുടെ പ്രതിരോധശക്തി വെളിപ്പെടുത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. പിന്നീടാണ് ഉറുഗ്വേ സ്‌ട്രൈക്കര്‍ ഗോള്‍വല കുലുക്കിയത്.

ഈ മാസം നടക്കുന്ന മൂന്നാം ഏറ്റുമുട്ടലില്‍ അത്‌ലറ്റിക് ബില്‍ബാവോക്കു മുന്നില്‍ മുട്ടിടി തുടങ്ങിയ ബാഴ്‌സ രണ്ടാം പകുതിക്ക് ശേഷം സുവാരസ് നേടിയ ഗോളിലൂടെ തിരിച്ചുവരികയായിരുന്നു.

നേരത്തേ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ തോല്‍പിച്ച് വിട്ട് 31 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അത്‌ലറ്റിക് ബില്‍ബാവോ ആദ്യ കിരീടം നേടിയിരുന്നു. ആദ്യ പാദത്തില്‍ ബാഴ്‌സലോണയെ 4^0ത്തിന് മുക്കിയ ബില്‍ബാവോ, രണ്ടാം പാദത്തില്‍ 1^1ന് സമനില പിടിച്ചാണ് കിരീടം സ്വന്തമാക്കിയത്.

 

സ്വകാര്യ ബസുകളുമായി മത്സരം വേണ്ട; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാനേജ്മെന്‍റിന്‍െറ ഉപദേശം

Posted: 23 Aug 2015 07:18 PM PDT

Image: 

കോട്ടയം: കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത സ്വകാര്യ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ക്കൊപ്പം സ്വകാര്യ ബസുകള്‍ക്കും എല്‍.എസ് ആയി ഓടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ സ്വകാര്യ ബസുകളുമായി മത്സരിക്കരുതെന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍െറ ഉപദേശം.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പിന്നാലെയാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതെങ്കിലും അവരുമായി മത്സരത്തിന് മുതിരുകയോ സംഘര്‍ഷത്തിന് ഇടനല്‍കുകയോ പാടില്ളെന്നും ഡി.ടി.ഒമാര്‍ മുഖേന ജീവനക്കാര്‍ക്ക് നല്‍കിയ ഉപദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവ് എന്തായാലും അനുസരിക്കണമെന്നും നിശ്ചിത സമയത്തുതന്നെ സര്‍വിസ് നടത്താന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാറിന്‍െറ പുതിയ തീരുമാനം കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ മാനേജ്മെന്‍റിനെ അറിയിച്ചു.
 പ്രതിദിന വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് കോര്‍പറേഷനെ മൊത്തത്തില്‍ ബാധിക്കുമെന്ന ആശങ്കയും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും അതിനാല്‍ കോര്‍പറേഷന്‍ കോടതിയെ സമീപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നതോടെ പുതിയ പെര്‍മിറ്റ് തരപ്പെടുത്താന്‍ ആര്‍.ടി ഓഫിസുകളില്‍ സ്വകാര്യ ബസുടമകളുടെയും ഏജന്‍റുമാരുടെയും തിരക്ക് കഴിഞ്ഞദിവസം തന്നെ ആരംഭിച്ചിരുന്നു. പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെയാണെങ്കിലും കൃത്രിമ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കാനുള്ള തന്ത്രങ്ങളും ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. 185 പെര്‍മിറ്റുകളാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടപ്പെടുക. ഇതിലൂടെ പ്രതിദിനം 25ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാവുക.

നയമില്ലാക്കയത്തില്‍ നിലയില്ലാതെ മെഡിക്കല്‍ കോളജുകള്‍

Posted: 23 Aug 2015 07:18 PM PDT

Image: 

പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന വീട്ടില്‍ പിന്നെയും അംഗങ്ങള്‍ പെരുകിയാല്‍ എന്താവും അവസ്ഥ...? ഉള്ള കഞ്ഞി പിന്നെയും പങ്കിടേണ്ടിവരുമ്പോള്‍ എല്ലാവരും കൂട്ടത്തോടെ ഒടുങ്ങിപ്പോകും. ഏതാണ്ട് അതേ സ്ഥിതിയിലേക്കാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ ഭാവി എത്തിനില്‍ക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരോ ഫാക്കല്‍റ്റിയോ ജീവനക്കാരോ അടിസ്ഥാന സൗകര്യമോ പോലുമില്ലാതെ ജില്ലകള്‍ തോറും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമ്പോള്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല കൂട്ടമരണത്തിന്‍െറ വക്കിലേക്ക് നീങ്ങുകയാണ്. മുക്കിന് മുക്കിന് മെഡിക്കല്‍ കോളജുകള്‍ വരുമ്പോള്‍ നമ്മള്‍ ആശ്വസിക്കണോ ആശങ്കപ്പെടണോ...?  ‘മാധ്യമം’ ലേഖകന്‍ ടി. നിഷാദ് നടത്തുന്ന അന്വേഷണം
 

അതിരാവിലെ മുതല്‍ ക്യൂ നിന്നാലാകും ഒരു ഒ.പി ടിക്കറ്റ് തരപ്പെടുക. അതുമായി ഒ.പി വിഭാഗത്തിന് മുന്നിലത്തെുമ്പോള്‍ ഉത്സവപ്പറമ്പിലെ ആള്‍ക്കൂട്ടമുണ്ടാകും. പിന്നെയും നീണ്ട ക്യൂ കടന്ന് ഡോക്ടറെ ഒന്നു കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. അപ്പോഴേക്കും ഡോക്ടറും രോഗിയും അന്നപാനീയങ്ങള്‍പോലുമില്ലാതെ ഒരു ദിവസത്തിന്‍െറ നല്ളൊരു പങ്ക് പിന്നിട്ടിട്ടുണ്ടാകും. ഇഴഞ്ഞുനീങ്ങുന്ന ക്യൂവില്‍ നിന്ന് ഇങ്ങനെ നരകിക്കാതെ കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കണ്ട് രോഗം പറഞ്ഞവര്‍ അത്യപൂര്‍വമായിരിക്കും.
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമില്ലാത്തതിനാല്‍ നരകിക്കുന്നവരുടെ കഥ വെറുമൊരു ഒ.പി ക്യൂവില്‍ ഒതുങ്ങുന്നില്ല. അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയപോലും ഡോക്ടര്‍മാരുടെ എണ്ണം കുറവായതിനാല്‍ അനന്തമായി നീണ്ടുപോയതിന്‍െറ ദുരിതഫലം പേറി മരിക്കേണ്ടിവന്നവര്‍പോലും നിരവധിയുണ്ട്. മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രം വരെ ഡോക്ടര്‍മാരും മറ്റ് സ്റ്റാഫുകളും ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വാര്‍ത്ത പോലുമല്ലാതാകുമ്പോഴും കൂടുതല്‍ പേരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കാരണം ഒറ്റവാചകത്തില്‍ ഒതുങ്ങുന്നു. ഖജനാവില്‍ കാശില്ല. അധിക തസ്തിക സൃഷ്ടിക്കാനോ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താനോ തയാറാകാതെ കാലിയായ ഖജനാവ് ചൂണ്ടി സര്‍ക്കാര്‍ രക്ഷപ്പെടുന്നു. അത്രമേല്‍ ദാരിദ്ര്യം പേറി നിത്യവൃത്തി കഴിക്കാന്‍ പെടാപ്പാട് പെട്ട് ഓരോ ദിവസവും തള്ളി ഉന്തുമ്പോഴാണ്  സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ ജില്ലതോറും ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ആരോഗ്യമേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ നിലപാടായി വിശേഷിപ്പിക്കേണ്ട ഈ തീരുമാനം ഫലത്തില്‍ ആശയേക്കാള്‍ ആശങ്കകളാണ് കൈമാറുന്നത്. ഈ ആശങ്കകളുടെ യഥാര്‍ഥ ചിത്രം ലഭിക്കണമെങ്കില്‍ ചില കണക്കുകള്‍കൂടി അറിയേണ്ടതുണ്ട്.
സ്വാശ്രയമെന്ന മറുമരുന്ന്
സാമ്പത്തിക പ്രതിസന്ധി കാരണം കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നുവെന്ന മഹത്തായ ആശയം പറഞ്ഞായിരുന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സര്‍ക്കാര്‍ 1991ല്‍ അനുമതി നല്‍കിയത്. അതിനുമുമ്പ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. 2001 വരെ സംസ്ഥാനത്ത് ആകെ മെഡിക്കല്‍ കോളജുകളുടെ എണ്ണം എട്ട് ആയിരുന്നത് 10 വര്‍ഷത്തിനിടെ മൂന്നിരട്ടിയായി. പുതുതായി വന്നതില്‍ സഹകരണ മേഖലയിലെ രണ്ടെണ്ണമൊഴികെ മറ്റെല്ലാം സ്വകാര്യ മേഖലയില്‍. ഇപ്പോള്‍ ആകെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 30ലത്തെിയിരിക്കുന്നു. ഇതില്‍ സര്‍ക്കാര്‍ മേഖലയിലുള്ളത് പുതുതായി വന്നതടക്കം ഒമ്പത് കോളജുകള്‍. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണമാകട്ടെ, 650ല്‍നിന്ന് 3600ലധികവുമായി. വര്‍ധന അഞ്ചിരട്ടിയിലധികം.
ഇപ്പോള്‍ കണക്കനുസരിച്ച് കേരളത്തില്‍ ഒരു കോടി ജനസംഖ്യക്ക് 1090 വീതം മെഡിക്കല്‍ സീറ്റുകളുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ കേരളത്തിനു മുന്നിലുള്ളത് കര്‍ണാടകം മാത്രം. അവിടെ ഒരു കോടി ജനങ്ങള്‍ക്ക് 1131 വീതം എം.ബി.ബി.എസ് സീറ്റുണ്ട്. ഏറ്റവും പിന്നിലുള്ള ഝാര്‍ഖണ്ഡില്‍ ഒരു കോടി ജനങ്ങള്‍ക്ക് വെറും 58 എം.ബി.ബി.എസ് സീറ്റേ ഉള്ളൂ. ആകെ ജനസംഖ്യ ഏതാണ്ട് കേരളത്തിന് തുല്യമായ ഇവിടെ ആകെയുള്ളത് മൂന്ന് മെഡിക്കല്‍ കോളജുകളിലായി 190 സീറ്റുകള്‍. പിന്നാക്കാവസ്ഥയില്‍ തൊട്ടടുത്ത് ബിഹാറാണ്. ഒരു കോടി ജനസംഖ്യക്ക് 131 എം.ബി.ബി.എസ് സീറ്റുകള്‍ (പട്ടിക ഒന്ന് കാണുക).
ജില്ലകള്‍തോറും മെഡി. കോളജ്
കണക്കുകളും യാഥാര്‍ഥ്യങ്ങളും ഇങ്ങനെയെല്ലാമായിരിക്കെയാണ് കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനോടകം കേന്ദ്ര സര്‍ക്കാര്‍തന്നെയും ആരോഗ്യമേഖലയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഇത്തരമൊരു നയം കൈക്കൊണ്ടിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനം സ്വാഗതംചെയ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ക്ക് കടിഞ്ഞാണിടാനും മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനുമെല്ലാം ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?

അതേക്കുറിച്ച് നാളെ:മെഡിക്കല്‍ കോളജ് എന്ന കണ്‍കെട്ട് വിദ്യ

സമുദായ സംഘടനകളുടെ പിന്നാലെ പോകരുതെന്ന് സി.പി.എം

Posted: 23 Aug 2015 07:12 PM PDT

Image: 
Subtitle: 
വി.എസ് ഐക്യത്തോടെ മുന്നോട്ടുപോകണം, പാര്‍ട്ടി പ്ളീനം ഡിസംബര്‍ 27 മുതല്‍ 30വരെ കൊല്‍ക്കത്തയില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നേട്ടത്തിനായി മത, സാമുദായിക സംഘടനകളുടെ പിന്നാലെ പോകരുതെന്ന് സി.പി.എം സംസ്ഥാനഘടകത്തിന് കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം. ഞായറാഴ്ച സമാപിച്ച കേന്ദ്രകമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. സമുദായനേതൃത്വത്തെ ആശ്രയിക്കുന്നതിന് പകരം അതത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നേരിട്ട് ജനങ്ങളിലേക്കിറങ്ങി പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം.

പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ എ.പി സുന്നി വിഭാഗവുമായി സി.പി.എം നേതൃത്വം ചര്‍ച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വത്തിന്‍െറ ഇടപെടല്‍. കേരളത്തില്‍ എസ്.എന്‍.ഡി.പി നേതൃത്വം ബി.ജെ.പിയുമായി അടുക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ക്കൂടിയാണ് കേന്ദ്ര നിര്‍ദേശം. കാന്തപുരവുമായി കൈകോര്‍ക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ട് പരാതിപ്പെട്ടിരുന്നു. കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി യെച്ചൂരിയെ കണ്ട വി.എസ്, സാമുദായിക സംഘടനകളുമായി അടുക്കുന്നത് പാര്‍ട്ടിയുടെ മതേതരപ്രതിച്ഛായ തകര്‍ക്കുമെന്നും മുമ്പ് മഅ്ദനിയുമായി കൂട്ടുകൂടിയതിന്‍െറ തിരിച്ചടി ഓര്‍ക്കണമെന്നും വ്യക്തമാക്കിയിരുന്നു.

വി.എസിന്‍െറ പരാതിയെ തുടര്‍ന്നുള്ള കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം കാന്തപുരവുമായി സംസ്ഥാനനേതൃത്വം തുടങ്ങിവെച്ച ചര്‍ച്ചയുടെ തുടര്‍ച്ചയെ ബാധിക്കും. എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി.ടി.എ. റഹീം എന്നിവര്‍ മുഖേനെ തുടങ്ങിവെച്ച ചര്‍ച്ച കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കാന്തപുരം തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയിലേക്ക് പുരോഗമിക്കവെയാണ് യെച്ചൂരിയുടെ ഇടപെടല്‍. ഭിന്നതകള്‍ മറന്ന് സംസ്ഥാനനേതൃത്വത്തോട്  ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് വി.എസിനും കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കി.  

പാര്‍ട്ടിയുടെ സംഘടനാദൗര്‍ബല്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം തേടാനുമായി പാര്‍ട്ടി പ്ളീനം ഡിസംബര്‍ 27 മുതല്‍ 30വരെ കൊല്‍ക്കത്തയില്‍ നടത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. 37 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സി.പി.എം കേന്ദ്രനേതൃത്വം പാര്‍ട്ടി പ്ളീനം വിളിക്കുന്നത്. പ്ളീനത്തില്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ആഗോളീകരണനയങ്ങള്‍ കാര്‍ഷിക, തൊഴില്‍, നഗരജീവിതങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ഞായറാഴ്ച സമാപിച്ച കേന്ദ്ര കമ്മിറ്റി ഈ റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.  

മാറിയ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ മധ്യവര്‍ഗത്തോടുള്ള സമീപനത്തിലും മാറ്റം വേണമെന്ന് നിര്‍ദേശിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ പരിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമെ, പാര്‍ട്ടി പ്ളീനത്തില്‍ ചര്‍ച്ച ചെയ്യാനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനഘടകങ്ങള്‍ക്ക് വിശദമായ ചോദ്യാവലി നല്‍കിയിരുന്നു.

ഐ.ഒ.സി ഓഹരിവില്‍പന ഇന്ന്

Posted: 23 Aug 2015 06:44 PM PDT

Image: 

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ 10 ശതമാനം ഓഹരി തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കും.
9302 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 68.6 ശതമാനമാണ് നിലവില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഓഹരിപങ്കാളിത്തം. ഇതില്‍നിന്ന് 24.28 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍സ് രീതിയിലാണ് വിറ്റഴിക്കുക. ഇതിന്‍െറ അഞ്ചിലൊന്ന് ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇവര്‍ക്ക് വിലയില്‍ അഞ്ചു ശതമാനം ഇളവും അനുവദിക്കും. 387 രൂപയാണ് തറവില. വെള്ളിയാഴ്ച 394.45 രൂപക്കായിരുന്നു ബി.എസ്.ഇയില്‍ വ്യാപാരമവസാനിപ്പിച്ചത്. രാവിലെ 9.15 മുതല്‍ 3.30വരെയാണ് സമയം.

രാജ്യ നയതന്ത്രം അയത്നലളിതമല്ല

Posted: 23 Aug 2015 06:36 PM PDT

Image: 

ഇന്ത്യ-പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടക്കാനിരുന്ന ചര്‍ച്ച അവസാനനിമിഷം റദ്ദായി. നേരത്തേ ഇരു പ്രധാനമന്ത്രിമാരും നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ചയുടെ അജണ്ടയെച്ചൊല്ലി തര്‍ക്കമുയരുകയും അവസാനനിമിഷം പാകിസ്താന്‍ സംഭാഷണത്തിനില്ളെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. സുരക്ഷാവിഷയത്തില്‍മാത്രം ചര്‍ച്ച കേന്ദ്രീകരിക്കണമെന്നും കശ്മീര്‍പ്രശ്നം സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചക്ക് വിഷയമാവേണ്ടതില്ളെന്നും വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ പാടില്ളെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ നിലപാട് അംഗീകരിച്ചില്ളെങ്കില്‍ ചര്‍ച്ച നടക്കില്ളെന്ന് അവര്‍ തുറന്നുപറഞ്ഞു. ഇതിന് പ്രതികരണമായാണ് ശനിയാഴ്ച രാത്രി പാകിസ്താന്‍ ചര്‍ച്ചക്ക് വരുന്നില്ളെന്ന് അറിയിച്ചത്. കശ്മീര്‍ പ്രശ്നമടക്കം എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാവാമെന്നാണ് നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും റഷ്യയിലെ ഊഫയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായതെന്നും ഹുര്‍റിയത്ത് നേതാക്കളെ പാകിസ്താന്‍ കാണുന്നത് പുതിയ കാര്യമല്ളെന്നും അവരെ കാണരുതെന്നത് ചര്‍ച്ചക്കുള്ള ഉപാധിയായി ഉന്നയിക്കുന്നത് ശരിയല്ളെന്നുമാണ് പാകിസ്താന്‍ നിലപാട്. അങ്ങനെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കൂടിക്കാഴ്ച ഒടുവില്‍ റദ്ദായി. ഇരുഭാഗത്തും സംഭാഷണത്തിന് വഴിയടച്ചതാരെന്ന പഴിചാരല്‍ മത്സരമാണിപ്പോള്‍ നടക്കുന്നത്.
നരേന്ദ്ര മോദിയുടെ പൂര്‍വകാല നിലപാടുകളെ ആസ്പദിച്ച് പാകിസ്താനുമായി സ്വീകരിക്കാനിടയുള്ള ഉഭയകക്ഷിബന്ധം സംബന്ധിച്ചുണ്ടായിരുന്ന സാമാന്യധാരണകളെ അപ്രസക്തമാക്കിയ അസാധാരണ നടപടിയായിരുന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതും സമ്മാനം കൊടുത്തയച്ചതും. നേരത്തേ, വാജ്പേയി സര്‍ക്കാറിന്‍െറ കാലത്തെ പാകിസ്താനുമായുള്ള സമാധാന ഉച്ചകോടിയുടെയും ബസ് നയതന്ത്രത്തിന്‍െറയും കൂടുതല്‍ ചടുലമായ തുടര്‍ച്ചയായി ഇതിനെ കണ്ടവരുണ്ട്. എന്നാല്‍, ഉഭയകക്ഷി പ്രശ്നപരിഹാരത്തിലേക്ക് ഈ ബന്ധം വികസിപ്പിക്കാനുള്ള ശ്രമം പിന്നീട് ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. മാത്രമല്ല, നയതന്ത്രയുദ്ധത്തിന് പകരം തനി യുദ്ധത്തിലേക്ക് അന്തരീക്ഷം വളര്‍ത്താന്‍ പാകിസ്താനിലേതിന് സമാനമായ അണിയറനീക്കങ്ങളുടെ അനുരണനങ്ങളാണ് ഇന്ത്യയിലും കണ്ടത്. ചൈന പാകിസ്താനുമായി വാണിജ്യ ഇടനാഴി തുറക്കുകയും അഫ്ഗാനിസ്താനിലെ സമാധാനശ്രമങ്ങള്‍ക്ക് വന്‍ശക്തികള്‍ പാകിസ്താനെ ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന തന്ത്രപ്രാധാന്യത്തെ പരിഗണിച്ച് പാകിസ്താനെ നയതന്ത്രരംഗത്ത് ഏറ്റുമുട്ടി പരാജയപ്പെടുത്തുന്നതിനു പകരം ഏകപക്ഷീയമായ ഒറ്റപ്പെടുത്തല്‍ നീക്കത്തിനാണ് ഇന്ത്യ ശ്രമിച്ചത്. ഇടക്കാലത്ത് പാക് രഹിത ‘സാര്‍ക്’ സഖ്യചര്‍ച്ചപോലും ഉയര്‍ന്നുവന്നു. അതേസമയം, യുദ്ധാന്തരീക്ഷം നിലനിര്‍ത്താനുള്ള പേശീബലം പിടിക്കാന്‍ ഗവണ്‍മെന്‍റിന് സാധിച്ചതുമില്ല. പാകിസ്താനാകട്ടെ, നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും നിരന്തരം പ്രകോപനമുണ്ടാക്കുകയും അതിര്‍ത്തി കടന്നത്തെി പഞ്ചാബില്‍വരെ നാശംവിതക്കുകയും ചെയ്തു. ഗുര്‍ദാസ്പുരിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് കുറ്റപ്പെടുത്തുമ്പോഴും മാധ്യമ പ്രസ്താവനകളിലൊളിക്കുകയല്ലാതെ പാക് ഹൈകമീഷണറെ വിളിച്ചുവരുത്തുന്നതുപോലുള്ള കടുത്ത നടപടികള്‍ക്ക് മോദിഗവണ്‍മെന്‍റ് മുതിര്‍ന്നതുമില്ല. അഥവാ, മുഴക്കുന്ന വായ്ത്താരികള്‍ക്കപ്പുറം മൂര്‍ത്തമായ ചുവടുവെപ്പുകള്‍ക്കാവുന്നില്ല എന്ന നയതന്ത്രരംഗത്തെ പാകതക്കുറവാണ് ഇത് കാണിക്കുന്നത്.
ഇതുതന്നെയായിരുന്നു റഷ്യയിലെ ഊഫയില്‍ ജൂലൈയില്‍ ഷാങ്ഹായ് സഹകരണസംഘ രാഷ്ട്ര ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയുടെ ഫലവും. പാകിസ്താനുമായി മാറിനടന്ന ഇന്ത്യയുടെ മുന്‍കൈയിലായിരുന്നു അന്ന് ചര്‍ച്ച. അന്നത്തെ അഞ്ചു തീരുമാനങ്ങളില്‍ ആദ്യത്തേതാണ് ഇരുവിഭാഗം സുരക്ഷാ ഉപദേഷ്ടാക്കളും ന്യൂഡല്‍ഹിയില്‍ സമ്മേളിച്ച് ഭീകരതയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നത്. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, തര്‍ക്കപ്രദേശമല്ല. എന്നാല്‍, പാകിസ്താന് അത് തര്‍ക്കപ്രശ്നമാണ് എന്നിരിക്കെ ഭീകരത സമഗ്രമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാട് പറഞ്ഞ് അത് മാറ്റിവെപ്പിക്കാന്‍ അന്ന് നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല. അതിനാല്‍, ചര്‍ച്ചയില്‍ കശ്മീര്‍ വേണ്ടെന്നു പറയാനാവില്ളെന്ന് പാകിസ്താന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇന്ത്യക്ക് ഉത്തരംമുട്ടുന്നു. പാകിസ്താനാകട്ടെ, കശ്മീരിനെ കരുവും കളവുമാക്കിയുള്ള ഭീകരപ്രവര്‍ത്തനത്തിന് അവസരം ലഭിക്കുകയും ചെയ്യുന്നു. അതുപോലെ പാകിസ്താനുമായി ചര്‍ച്ചക്കൊരുങ്ങുന്നതിന്‍െറ ഭാഗമായി വാജ്പേയി ഗവണ്‍മെന്‍റ് അടക്കം ചെയ്തുവന്ന അനുഷ്ഠാനമാണ് ജമ്മു-കശ്മീര്‍ വിഘടനവാദി നേതാക്കളുമായുള്ള പാക്നേതാക്കളുടെ സംഭാഷണത്തെ പാട്ടിനു വിടുകയെന്നത്. എന്നാല്‍, ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നിഷേധിക്കുകയും അവരെ വീട്ടുതടങ്കലിലാക്കുകയുമാണ് ഗവണ്‍മെന്‍റ് ചെയ്തത്.
അയത്നലളിതമല്ല നയതന്ത്രം. നവാസ് ശരീഫിനെ വിരുന്നുവിളിച്ച് കമ്പിളിപ്പുതപ്പ് സമ്മാനവും കൊടുത്തയച്ചതല്ലാതെ, പാകിസ്താനുമായി നയതന്ത്രബന്ധമോ യുദ്ധമോ എങ്ങനെ വേണമെന്ന് കേന്ദ്രത്തിന് ഇപ്പോഴും തിട്ടമായിട്ടില്ല. സമയവും സന്ദര്‍ഭവും ആഗോള രാഷ്ട്രീയ നയതന്ത്ര സമവാക്യങ്ങളുമൊക്കെ കണ്ടും കരുതിയുമുള്ള കാല്‍വെപ്പുകളാണ് രാഷ്ട്രാന്തരീയ ബന്ധങ്ങളുടെ കാതല്‍. ആ രംഗത്ത് മോദിഗവണ്‍മെന്‍റ് ഇനിയും പക്വത തെളിയിക്കേണ്ടതുണ്ടെന്നുകൂടിയാണ് മുടങ്ങിയ കൂടിക്കാഴ്ച നല്‍കുന്ന സന്ദേശം.

മണ്ണില്‍ വേരാഴ്ത്തി സി.പി.എം; ഓണക്കാലത്ത് വിളവെടുക്കുന്നത് 1500 ഏക്കറിലെ ജൈവ പച്ചക്കറി

Posted: 23 Aug 2015 06:30 PM PDT

Image: 
Subtitle: 
14 ജില്ലകളും ജൈവപച്ചക്കറി വിളവെടുപ്പിന്‍െറ അന്തിമ തയാറെടുപ്പിലാണ്

തിരുവനന്തപുരം: കേരളീയര്‍ക്ക് ഓണം ഉണ്ണാന്‍ സി.പി.എം വിളവെടുക്കുന്നത് 1500 ഏക്കറിലെ ജൈവ പച്ചക്കറികള്‍. വ്യക്തികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘങ്ങളും കൂടി ചേരുമ്പോള്‍ കണക്കുകള്‍ ഇതിലേറെയാകും.
തിരുവനന്തപുരത്ത് കാട്ടാക്കടയിലും ആലപ്പുഴ മാരാരിക്കുളത്തെ പഞ്ചാരമണലിലും ആലുവയിലെയും പാലക്കാട്ടെയും ഇഷ്ടികക്കളങ്ങളിലും തൃശൂര്‍ വടക്കാഞ്ചേരിയിലെ പൊക്കാളി പാടങ്ങളിലും കണ്ണൂരും അടക്കം 14 ജില്ലകളും ജൈവപച്ചക്കറി വിളവെടുപ്പിന്‍െറ അന്തിമ തയാറെടുപ്പിലാണ്. സംസ്ഥാനത്താകെ പച്ചക്കറി വില്‍പനക്കായി ആയിരം സ്റ്റാളുകള്‍ തയാറായിക്കഴിഞ്ഞു. അതേസമയം ആലപ്പുഴയില്‍ അടക്കം പ്രധാന ഉല്‍പാദനകേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ നേരിട്ടത്തെി പച്ചക്കറികള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിച്ചതോടെ പുറം വിപണികള്‍ക്ക് പകരം സ്വന്തം ജില്ലകളില്‍ മാത്രമായി വില്‍പന കേന്ദ്രീകരിക്കേണ്ട അവസ്ഥയാണ്.

#CPIM #ഓണചന്ത

Posted by CPIM Cyber Commune on Saturday, August 22, 2015

സമ്പൂര്‍ണ ജൈവപച്ചക്കറി സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 2014 നവംബറിലാണ് സി.പി.എം സംസ്ഥാനനേതൃത്വം പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയില്‍ നവംബര്‍ 28,29 തീയതികളില്‍ ശില്‍പശാല സംഘടിപ്പിച്ചു. 30ന് ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളാണ് ജൈവ പച്ചക്കറി കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
സി.പി.എമ്മിന് ഭരണനിയന്ത്രണമുള്ള എല്ലാ പഞ്ചായത്തുകളും സഹകരണസംഘങ്ങളും നേരിട്ട് നടത്തുകയും ജൈവ കൃഷി ചെയ്യുന്ന വ്യക്തികളെയും മറ്റ് സ്വകാര്യ സംഘങ്ങളെയും സഹായിക്കുകയും ചെയ്താണ് ഈ നേട്ടത്തില്‍ എത്തിയത്. വിപണി വിലയേക്കാള്‍ 30 ശതമാനം  അധികമാണ് ജൈവപച്ചക്കറിക്ക് എങ്കിലും ആവശ്യക്കാരുടെ തിരക്ക് കുറയുന്നില്ളെന്ന് പദ്ധതിയുടെ അമരക്കാരന്‍ കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറയുന്നു.
ഉല്‍പാദകരായ കര്‍ഷകര്‍ക്ക് വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ 25 ശതമാനം തുക അധികം നല്‍കിയാണ് സംഭരിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളാണ് സ്റ്റാളുകള്‍ നിയന്ത്രിക്കുന്നത്. വിരമിച്ചതും ജോലിയില്‍ തുടരുന്നതുമായ കൃഷി ഓഫിസര്‍മാരും കാര്‍ഷിക സര്‍വകലാശാല അധ്യാപകരും ആണ് പദ്ധതിക്ക് ചുക്കാന്‍പിടിച്ചത്.
എറണാകുളത്ത് 400 ഏക്കറിലാണ് കൃഷി നടത്തിയത്. മട്ടുപ്പാവ് കൃഷി കൂടാതെയാണിത്. 1600ഓളം ടണ്‍ വിളവെടുപ്പാണ് ലക്ഷ്യമിടുന്നത്. ഇവിടെ പച്ചക്കറി കൂടാതെ പൊക്കാളി നെല്ലും കൃഷിചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലൂടെ 50 ടണ്ണിലധികം വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കൊല്ലത്ത് നൂറിലധികം ടണ്‍ ആണ് പച്ചക്കറി. തൃശൂരില്‍ 5000 ഏക്കറിലാണ് പൊക്കാളി നെല്ല് വിളയിക്കുന്നത്. ഇവിടെ 60 ടണ്ണോളമാണ് പച്ചക്കറി. കണ്ണൂരില്‍ 248 ഏക്കറിലാണ് ഓണക്കാലത്തേക്കുള്ള കൃഷി.

 

അടൂര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ ഓണാഘോഷയാത്ര വിവാദമായി

Posted: 23 Aug 2015 02:17 PM PDT

Image: 
Subtitle: 
ഫയര്‍ഫോഴ്സ് വാഹനം ദുരുപയോഗം ചെയ്തത് ജില്ലാ ഓഫിസര്‍ അന്വേഷിക്കും

പത്തനംതിട്ട/കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പൊലീസും നോക്കിനില്‍ക്കെ ഫയര്‍ എന്‍ജിനും ജെ.സി.ബിയും അണിനിരത്തി അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഓണാഘോഷം വിവാദമായി. ഘോഷയാത്രയില്‍ ഫയര്‍ എന്‍ജിന്‍, കെ.എസ്.ആര്‍.ടി.സി ബസ്, ജെ.സി.ബി, ക്രെയിന്‍, ട്രാക്ടര്‍ എന്നിവയും തുറന്ന ജീപ്പുകളും ഉണ്ടായിരുന്നു. പങ്കെടുത്ത ആണ്‍കുട്ടികളെല്ലാം ‘പ്രേമം’ സിനിമയിലെ നായകന്‍െറ വേഷമായ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചാണ് എത്തിയത്.

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച തെസ്നി ബഷീറിന്‍െറ മൃതദേഹം സി.ഇ.ടിയില്‍ പൊതുദര്‍ശനത്തിനുവെച്ച വെള്ളിയാഴ്ചയായിരുന്നു അധികൃതര്‍ അകമ്പടി സേവിച്ച് അപകടകരമായ ഘോഷയാത്ര നടത്തിയത്. ഇത് അന്ന് തന്നെ അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോളജിനു പുറത്ത് അടൂരില്‍നിന്ന് കൊല്ലത്തേക്ക് പോകുന്ന റോഡിലായിരുന്നു ഘോഷയാത്ര. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി, വെള്ളം ചീറ്റുന്ന പൈപ്പും പിടിച്ച് വിദ്യാര്‍ഥികള്‍ നൃത്തംവെച്ചു. ഫയര്‍ഫോഴ്സ് വാഹനത്തിന്‍െറ മുകളിലും കുട്ടികള്‍ സ്ഥാനം പിടിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസും ഫയര്‍ എന്‍ജിനും വാടകക്ക് എടുക്കുകയായിരുന്നു. 10,000 രൂപ അടച്ചാണ് വണ്ടി കൊണ്ടുപോയതെന്നാണ് അടൂര്‍ ഫയര്‍ ഫോഴ്സ് ഓഫിസില്‍നിന്ന് പറയുന്നത്.

അതിനിടെ, സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്സ് പത്തനംതിട്ട ജില്ലാ ഓഫിസര്‍ അന്വേഷിക്കുമെന്ന് കോട്ടയം ഡിവിഷനല്‍ ഓഫിസര്‍ എന്‍.വി. ജോണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫയര്‍ഫോഴ്സ് ഡി.ജി.പി ജേക്കബ് തോമസ് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഓഫിസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഫയര്‍ഫോഴ്സിന്‍െറ വാഹനം വാടകക്ക് കൊടുക്കാന്‍ കഴിയില്ല. അഗ്നിശമനസേനയുടെ വാഹനത്തില്‍നിന്ന് വെള്ളം ചീറ്റിയതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെയാണ് ഓണാഘോഷം നടത്തിയതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.

യിപ്പിയിലും മായം

Posted: 23 Aug 2015 12:08 PM PDT

Image: 

ന്യൂഡല്‍ഹി: അനുവദനീയമായതിലും ഇരട്ടി ലോഹസാന്നിധ്യം കണ്ടത്തെി നിരോധിച്ച മാഗി നൂഡ്ല്‍സിന് പിന്നാലെ മറ്റു ബ്രാന്‍ഡുകളിലും ഹാനികരമായ തോതില്‍ മാരകവസ്തുക്കളുണ്ടെന്ന് കണ്ടത്തെല്‍. ഇന്ത്യന്‍ ടുബാക്കോ കമ്പനിയുടെ (ഐ.ടി.സി) ഉല്‍പന്നമായ യിപ്പീ നൂഡ്ല്‍സിലാണ് കണക്കറ്റ അളവില്‍ ഈയമുണ്ടെന്ന് വ്യക്തമായത്.

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ ഭക്ഷ്യപരിശോധനാവിഭാഗം അലീഗഢിലെ മാളില്‍നിന്ന് പിടിച്ചെടുത്ത സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഈയത്തിന്‍െറ അംശം ഭക്ഷണത്തില്‍ ഏറുന്നത് കുട്ടികളിലും മറ്റും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എഫ്.ഡി.എ) ചീഫ് കമീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി ലഭിച്ചാലുടന്‍ കേസ് ഫയല്‍ ചെയ്യുമെന്നും അതോറിറ്റി അലീഗഢ് മേഖലാ മേധാവി ചന്ദന്‍ പാണ്ഡെ വ്യക്തമാക്കി.
 

അടിച്ചുപൂസായി പൊലീസുകാരന്‍ മെട്രോയില്‍; വിഡിയോ വൈറലാകുന്നു

Posted: 23 Aug 2015 11:41 AM PDT

Image: 
Subtitle: 
പ്രതികരിക്കാതെ ഡി.എം.ആര്‍.സി

ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട് കാല്‍ നിലത്തുറക്കാതെ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന പൊലീസുകാരന്‍െറ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ട്രെയിനിനുള്ളില്‍ ആടിയാടി നടക്കുന്ന പൊലീസുകാരന്‍ പുറത്തിറങ്ങാനുള്ള വഴി കണ്ടത്തൊനാവാതെ തപ്പിത്തടയുന്ന ദൃശ്യങ്ങള്‍ സഹയാത്രികരിലാരോ വിഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. യൂനിഫോം ധരിച്ചിട്ടുണ്ടെങ്കിലും വേഷവും മുടിയുമെല്ലാം തനി കുടിയന്‍േറതുതന്നെ.

പലയിടത്തും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൈയും കാലും വഴങ്ങുന്നില്ല. ഇടക്ക് ട്രെയിന്‍ ആസാദ്പുര്‍ സ്റ്റേഷനില്‍ നിര്‍ത്താനായി ബ്രേക് ചെയ്യുമ്പോള്‍ കമഴ്ന്നടിച്ച് നിലത്തുവീഴുകയും സഹയാത്രികര്‍ പിടിച്ചെഴുനേല്‍പിക്കുന്നതും 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ എന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. 6000ത്തിലധികം പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പൊലീസുകാര്‍തന്നെ സ്വബോധമില്ലാതെ യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളും നിരവധിപേര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നു.

മറ്റു യാത്രക്കാര്‍ക്ക് ശല്യമാവുമെന്നതിനാല്‍ ഡി.എം.ആര്‍.സി നിയമപ്രകാരം മദ്യപിച്ചവരെ മാത്രമല്ല, മദ്യം കൈയില്‍ സൂക്ഷിക്കുന്നവരെപ്പോലും മെട്രോ ട്രെയിനുകളില്‍ കയറ്റാറില്ല. മദ്യപിച്ച അവസ്ഥയില്‍ മെട്രോയുടെ പരിസരത്ത് വന്നാല്‍പോലും 500 രൂപ പിഴയീടാക്കാറുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡി.എം.ആര്‍.സി തയാറായിട്ടില്ല. സുരക്ഷാച്ചുമതല സി.ഐ.എസ്.എഫിനാണെന്നാണ് അവരുടെ വാദം. എന്നാല്‍, യൂനിഫോമിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബോധമുണ്ടെങ്കില്‍ അവരെ ട്രെയിനില്‍ കയറാന്‍ അനുവദിക്കാറുണ്ടെന്നും സംഭവം പരിശോധിക്കേണ്ടതാണെന്നുമായിരുന്നു സി.ഐ.എസ്.എഫിന്‍െറ മറുപടി. എന്നാല്‍, ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേയില്ളെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്.

കിളിക്കൂടില്‍ വീണ്ടും ബോള്‍ട്ട്

Posted: 23 Aug 2015 11:29 AM PDT

Image: 

ബെയ്ജിങ്: കിളിക്കൂട് സ്റ്റേഡിയത്തിനു മുകളില്‍ സൂര്യന്‍ മാഞ്ഞിരുന്നു. പ്രഭവിതറിയ കൃത്രിമ വെളിച്ചത്തിനുതാഴെ ഭൂമിലോകത്തെ അതിവേഗക്കാരായ ഒമ്പതു മനുഷ്യന്മാര്‍ നിരന്നുനിന്ന നിമിഷങ്ങള്‍. അഞ്ചാം നമ്പര്‍ ട്രാക്കില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. ഏഴാം നമ്പറില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍.  ഒരു വെടിമുഴക്കത്തിനായി ഒമ്പതുപേര്‍ക്കൊപ്പം ലോകവും നെഞ്ചിടിപ്പോടെ കാതോര്‍ത്തു. വെടിമുഴങ്ങിയപ്പോള്‍ വെറും ഒമ്പതു നിമിഷങ്ങള്‍. മിന്നല്‍പ്പിണരുകള്‍ നനഞ്ഞപടക്കമാവുമോ, പുതുചാമ്പ്യന്‍ പിറക്കുമോ, അതോ വേഗരാജ സിംഹാസനത്തില്‍ ബോള്‍ട്ട്തന്നെ നിലയുറപ്പിക്കുമോ? കായികപ്രേമികള്‍ ചോദിച്ച നൂറായിരം ചോദ്യങ്ങള്‍ക്ക് 9.79 സെക്കന്‍ഡില്‍ ഉത്തരമേകി ഉസൈന്‍ ബോള്‍ട്ട്തന്നെ ലോക ചാമ്പ്യന്‍പട്ടത്തില്‍ നിലയുറപ്പിച്ചു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്വര്‍ണത്തിനുപിന്നാലെ, ജസ്റ്റിന്‍ ഗാറ്റ്ലിന്‍െറ അട്ടിമറിമോഹaങ്ങള്‍ നൂറിലൊരംശം നിമിഷവ്യത്യാസത്തില്‍ വലിച്ചെറിഞ്ഞ് ബോള്‍ട്ട്തന്നെ വേഗരാജനായി. 9.80 സെക്കന്‍ഡിലായിരുന്നു ജസ്റ്റിന്‍ ഗാറ്റ്ലിന്‍െറ ഫിനിഷിങ്. കഴിഞ്ഞ രണ്ടുവര്‍ഷമായി സ്പ്രിന്‍റ് ട്രാക്കിലെ അതികായകനായി വിലസിയ ഗാറ്റ്ലിന്‍െറ സുവര്‍ണമോഹങ്ങളെല്ലാം പ്രിയപ്പെട്ട കിളിക്കൂട്ടില്‍ ബോള്‍ട്ട് തച്ചുടച്ചു. അമേരിക്കയുടെ 20 കാരന്‍ ട്രെവോണ്‍ ബ്രൊമല്‍ (9.92) വെങ്കലത്തില്‍ ഫിനിഷ് ചെയ്തു.  മുന്‍ ലോകചാമ്പ്യന്‍ ടൈസന്‍ ഗേ ആറും (10.00), മുന്‍ ലോക റെക്കോഡുകാരന്‍ ജമൈക്കയുടെ അസഫ പവല്‍ ഏഴും (10.00) സ്ഥാനക്കാരായി നിരാശപ്പെടുത്തി.

ഊര്‍ജം സംഭരിച്ച് ബോള്‍ട്ട്
ഹീറ്റ്സിലും സെമിയിലും പ്രതീക്ഷകളുടെ ട്രാക്കിനു പുറത്തായിരുന്നു ബോള്‍ട്ടിന്‍െറ പ്രകടനം. ശനിയാഴ്ചത്തെ ഹീറ്റ്സ് മത്സരങ്ങളില്‍ ഗാറ്റ്ലിനും അസഫ പവലിനും പിന്നിലായിരുന്നു ലോക റെക്കോഡുകാരനെങ്കില്‍ ഒന്നാം സെമിയില്‍ വിറച്ചുപോയി. 9.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമനായെങ്കിലും അവസാന മൂന്ന് മീറ്ററിനുള്ളില്‍ നേടിയ ലീഡാണ് ബോള്‍ട്ടിനെ അടിതെറ്റാതെ കാത്തത്. ഇതേ സമയത്തില്‍തന്നെ ഓടിയത്തെിയ കാനഡക്കാരന്‍ ആന്ദ്രെ ഡി ഗ്രാസിനായിരുന്നു മുക്കാല്‍ പങ്കും ലീഡ്. സ്റ്റാര്‍ട്ടിങ്ങിലെ ഇടര്‍ച്ച ബോള്‍ട്ടിന് വിനയായി.

അതേസമയം, ഗാറ്റ്ലിന്‍ (9.77സെ), ടൈസന്‍ ഗേ (9.96 സെ), പവല്‍ (9.97 സെ) എന്നിവര്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ മിന്നല്‍പിണറായാണ് ഫൈനലിലത്തെിയത്. രണ്ടുമണിക്കൂറിനുശേഷം കിളിക്കൂട് അതിവേഗക്കാരുടെ പോരാട്ടത്തിന് വീണ്ടുമുണര്‍ന്നപ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം സ്റ്റാര്‍ട്ടിങ് ബ്ളോക്കുകളിലായി. വെടിമുഴക്കത്തോട് സ്റ്റാര്‍ട്ടിങ് ബ്ളോക്കുകള്‍ കുതിരശക്തി വേഗതയില്‍ പ്രതികരിച്ചതോടെ, ബോള്‍ട്ടും ഗാറ്റ്ലിനും കുതിച്ചു. ഹീറ്റ്സിലും സെമിയിലും പതിയെ ഓടിയ ബോള്‍ട്ട് എല്ലാകരുത്തും ഫൈനലിലേക്ക് കാത്തുവെച്ചുവെന്ന പോലെയായി. ആദ്യ 30 മീറ്ററിനുള്ളില്‍ ലീഡ് നേടിയ ലോക ഒളിമ്പിക്സ് ചാമ്പ്യന്‍ 60 മീറ്റര്‍ പിന്നിടുമ്പോഴേക്കും അനിഷേധ്യനായി. അതേസമയം, അവസാന 30 മീറ്ററിനുള്ളില്‍ കുതിച്ചുപാഞ്ഞാണ് ഗാറ്റ്ലിന്‍ രണ്ടാമതത്തെിയത്. അമേരിക്കന്‍ കൗമാരതാരം ബ്രൊമല്‍ ചാമ്പ്യന്മാരെ വിറപ്പിക്കുന്ന പ്രകടനവുമായി സ്പ്രിന്‍റിലെ പുതുതാരോദയമായി പ്രഖ്യാപിക്കപ്പെട്ടു.

സീസണില്‍ ബോള്‍ട്ടിന്‍െറ ഏറ്റവുംമികച്ച സമയമാണിത്. 100 മീറ്ററില്‍ രണ്ട് ഒളിമ്പിക്സ് സ്വര്‍ണത്തിനൊപ്പം, ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ സ്പ്രിന്‍റ് സ്വര്‍ണവും. 2009 ബെര്‍ലിന്‍, 2013 മോസ്കോ ചാമ്പ്യന്‍ഷിപ്പുകളിലാണ് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്. 2011 ദെയ്ഗു ചാമ്പ്യന്‍ഷിപ്പില്‍ അയോഗ്യനാക്കപ്പെടുകയായിരുന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ ഒമ്പതാം സ്വര്‍ണം കൂടിയാണ് ലോകത്തെ അതിവേഗതാരത്തിന്‍േറത്. മൂന്നാം സ്പ്രിന്‍റ് ഡബ്ള്‍ ലക്ഷ്യമിട്ട് 200 മീറ്ററിലും ബോള്‍ട്ടിറങ്ങും.
28 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ഗാറ്റ്ലിന്‍െറ കുതിപ്പിനാണ് ബെയ്ജിങ്ങില്‍ ബോള്‍ട്ട് അന്ത്യംകുറിച്ചത്.

Bolt 9.79, Gatlin 9.80, Bromell 9.92, De Grasse 9.92, Rodgers 9.94, Gay 10.00, Powell 10.00, Vicaut 10.00, Bingtian 10.06

 

പെഡ്രോ വന്നു, ചെല്‍സി ജയിച്ചു

Posted: 23 Aug 2015 11:15 AM PDT

Image: 

വെസ്റ്റ്ബ്രോംവിച്: ഇതിലും മനോഹരമായൊരു തുടക്കം പെഡ്രോയിലെ പ്രതിഭക്ക് കിട്ടാനില്ല. ഗോള്‍ അക്കൗണ്ട് തുറന്നുകൊണ്ട് ചെല്‍സിക്കായി ജയവഴിയൊരുക്കി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റപ്പോരാട്ടം പെഡ്രോ ഗംഭീരമാക്കി. 20ാം മിനിറ്റിലെ ആ മിന്നും പെഡ്രോ ഗോളില്‍ കുതിച്ച ചാമ്പ്യന്‍ ടീം സീസണിലെ ആദ്യ ജയം വെസ്റ്റ്ബ്രോംവിച് ആല്‍ബിയോനെതിരെ 3^2ന് സ്വന്തമാക്കി. 30ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയും 42ാം മിനിറ്റില്‍ അസ്പിലിക്യൂറ്റയുമാണ് ഗോള്‍പട്ടിക തികച്ച് ജയം സാധ്യമാക്കിയ മറ്റു രണ്ടു പേര്‍. വെസ്റ്റ്ബ്രോംവിച്ചിനായി ജെയിംസ് മോണിസണ്‍ ഇരട്ടഗോള്‍ (35, 59) നേടിയെങ്കിലും ചെല്‍സിയുടെ ജയം തടയാനായില്ല. സീസണിലെ ആദ്യ മത്സരത്തില്‍ സ്വാന്‍സി സിറ്റിയോട് 2^2 സമനിലയില്‍ കുടുങ്ങിയ നീലപ്പട രണ്ടാം പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 3-0ത്തിന് ദയനീയമായി തോറ്റിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP