വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിന് സഹജമായ അധികാരമില്ലെന്ന് സുപ്രീംകോടതി Madhyamam News Feeds | ![]() |
- വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിന് സഹജമായ അധികാരമില്ലെന്ന് സുപ്രീംകോടതി
- ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു
- ജില്ലാ ആശുപത്രിയില്‍ മോഷണം പെരുകുന്നു
- മോദി ബിഹാറിന് കെട്ടുകഥകള്‍ വില്‍ക്കുന്നു ^നിതീഷ് കുമാര്‍
- നഗരം ഓണത്തിരക്കിലേക്ക്
- മകള്‍ക്ക് ശസ്ത്രക്രിയ: സഞ്ജയ് ദത്തിന് വീണ്ടും പരോള്‍
- ലൈറ്റ് മെട്രോ: ആശയകുഴപ്പമില്ലെന്ന് മുഖ്യമന്ത്രി
- കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് : ആരോഗ്യ വകുപ്പിന് ഇച്ഛാശക്തിയില്ളെന്ന് മനുഷ്യാവകാശ കമീഷന്
- സംസ്ഥാന അവാര്‍ഡിന്‍െറ നിറവില്‍ കരിഞ്ചാപ്പാടി പച്ചക്കറി ക്ളസ്റ്റര്‍
- ഇഞ്ചികൃഷിക്ക് കേരളത്തില്‍നിന്ന് ആളേറി; കര്‍ണാടകയില്‍ പാട്ടത്തുക വന്‍തോതില്‍ ഉയരുന്നു
- പൊലീസ് ബാലാവകാശനിയമം ലംഘിക്കുന്നു –നിയമസഭാ സമിതി
- ഒഡീഷയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടു
- സഹോദരിയുടെ കൊലപാതകം: സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയുടെ ഭാര്യ അറസ്റ്റില്‍
- ഓണത്തെ വരവേല്‍ക്കാന്‍ പ്രവാസികളൊരുങ്ങി
- 300 പോയന്‍റ് ഇടിഞ്ഞ സെന്‍സെക്സ് തിരിച്ചു കയറി
- ഓണ്‍ലൈന്‍ വിസ ഒരാഴ്ചക്കകം പ്രാബല്യത്തില്‍
- കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തുന്നു ^പിണറായി
- ഓപറേഷന്‍ തിയേറ്ററിലെ ഓണാഘോഷം: നടപടിയില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍
- സംവരണം: ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്ത് ഹര്‍ദിക് പട്ടേല്‍
- സ്വര്‍ണവില കുറഞ്ഞു; പവന് 20,240 രൂപ
- വി.എസ് വിമര്‍ശത്തിനെതിരെ പോസ്റ്റര്‍; ആരോപണം നിഷേധിച്ച് സുധാകരന്‍
- ചൈനീസ് സാമ്പത്തിക പ്രകമ്പനം; ലോകരാഷ്ട്രങ്ങള്‍ ആഘാതത്തില്‍
- അനാരോഗ്യകരമായ വിവാദം
- കഞ്ചിക്കോട് ദേശീയപാതയില്‍ ലോറിയിടിച്ച് നാലു മരണം
- തിരുവോണത്തോണിയുടെ അകമ്പടിത്തോണിക്ക് ഭക്തിനിര്‍ഭര യാത്രയയപ്പ്
വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിന് സഹജമായ അധികാരമില്ലെന്ന് സുപ്രീംകോടതി Posted: 26 Aug 2015 12:36 AM PDT Image: ![]() ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹരിത ട്രൈബ്യൂണലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. സൂര്യന് കീഴില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈകോടതിക്കു സമാനമായ അധികാരം ട്രൈബ്യൂണലിനുണ്ടെന്ന് കരുതാനാകില്ല. സഹജമായ അധികാരം ഹരിത ട്രൈബ്യൂണലിനില്ളെന്നും നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കേരള സര്‍ക്കാരും തുറമുഖ അതോറിറ്റിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിന്‍െറ വിമര്‍ശം. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. എതിര്‍ വാദങ്ങളുണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ പരാതിക്കാരന്‍ വില്‍ഫ്രെഡിന് കോടതി സമയം അനുവദിച്ചു. നാലാഴ്ചക്ക് ശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. |
ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു Posted: 26 Aug 2015 12:20 AM PDT തിരുവനന്തപുരം: താളമേളങ്ങളുടെ സമന്വയത്തില്‍ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു. ഇനിയുള്ള ഏഴ് നാളുകളിലെ കലാസാംസ്കാരിക നിമിഷങ്ങള്‍ തലസ്ഥാനത്തിന് നിറച്ചാര്‍ത്തേകും. 29 വേദികളിലായി അണിനിരക്കുന്ന 5000ത്തോളം കലാകാരന്മാരുടെ സര്‍ഗവൈഭവങ്ങളാണ് ഇക്കുറി ഓണം വാരാഘോഷത്തിന് മിഴിവേകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാരാഘോഷം ഉദ്ഘാടനം ചെയ്തു. കേരള സംസ്കാരത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും തനിപ്പകര്‍പ്പായിരിക്കും വരുന്ന ഏഴ് ദിനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം സമത്വത്തിന്‍െറ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ജില്ലാ ആശുപത്രിയില്‍ മോഷണം പെരുകുന്നു Posted: 26 Aug 2015 12:16 AM PDT കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയില്‍ മോഷണം പെരുകുന്നു. |
മോദി ബിഹാറിന് കെട്ടുകഥകള്‍ വില്‍ക്കുന്നു ^നിതീഷ് കുമാര്‍ Posted: 26 Aug 2015 12:10 AM PDT Image: ![]() പട്ന: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോദി ബിഹാറിലെ ജനങ്ങള്‍ക്ക് കെട്ടുകഥകള്‍ നല്‍കുകയാണെന്നും ട്വിറ്ററില്‍ നിതീഷ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി പാക്കേജുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ആളുകളെ സ്വാധിനിക്കാന്‍ വേണ്ടിയുള്ള കെട്ടുകഥ മാത്രമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. പഴയ പദ്ധതികള്‍ പേരുമാറ്റി പുതിയ പദ്ധതിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിഹാറിന് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിനു പുറമെ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് 40,000 കോടി രൂപയും അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബറിലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
|
Posted: 26 Aug 2015 12:08 AM PDT കണ്ണൂര്‍:നഗരം ഓണത്തിരക്കിലേക്ക്. മേളകളും വഴിവാണിഭങ്ങളും സജീവമായതോടെ നാടിന്‍െറ നാനാഭാഗത്തുനിന്നും ജനങ്ങള്‍ നഗരത്തിലേക്ക് ഒഴുകുകയാണ്. മഴമാറി നില്‍ക്കുന്നത് ഓണവിപണിയില്‍ പ്രതീക്ഷ തളിര്‍ക്കാനിടയാക്കിയിട്ടുണ്ട്. |
മകള്‍ക്ക് ശസ്ത്രക്രിയ: സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ Posted: 25 Aug 2015 11:50 PM PDT Image: ![]() മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന നടന്‍ സഞ്ജയ് ദത്തിന് ഒരു മാസത്തെ പരോള്‍. മകളുടെ മൂക്കിന്‍െറ ശസ്ത്രക്രിയ നടത്തുന്നതിനാലാണ് പുണെ ഡിവിഷണല്‍ കമീഷണര്‍ വികാസ് ദേശ്മുഖ് പരോള്‍ അനുവദിച്ചത്. മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2013 ലാണ് സഞ്ജയ് ദത്തിനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിചാരണക്കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചതിനാല്‍ ബാക്കിയുള്ള 42 മാസത്തെ ശിക്ഷയാണ് സഞ്ജയ് പൂര്‍ത്തിയാക്കേണ്ടത്. സഞ്ജയ് ദത്തിന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നത് മാധ്യമ വാര്‍ത്തകള്‍ക്കും പൊതുജന വിമര്‍ശത്തിനും വഴിവെച്ചിരുന്നു. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള തടവുശിക്ഷക്കിടെ ദത്തിന് 118 ദിവസം പരോള്‍ ലഭിച്ചിരുന്നു. എ.കെ^56 റൈഫിളും പിസ്റ്റലും മുംബൈയിലെ വീട്ടില്‍ നിന്നു കണ്ടെടുത്തതോടെയാണ് സഞ്ജയ് ദത്ത് സ്ഫോടന ഗൂഢാലോചന കേസില്‍ പ്രതിയാകുന്നത്. |
ലൈറ്റ് മെട്രോ: ആശയകുഴപ്പമില്ലെന്ന് മുഖ്യമന്ത്രി Posted: 25 Aug 2015 11:48 PM PDT Image: ![]() തിരുവനന്തപുരം: ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാറിന് ആശയകുഴപ്പമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനുള്ള ഉപദേശങ്ങള്‍ തേടുന്നത് ഡി.എം.ആര്‍.സിയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ സംശയത്തിന്‍െറ ആവശ്യമില്ളെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
|
കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് : ആരോഗ്യ വകുപ്പിന് ഇച്ഛാശക്തിയില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ Posted: 25 Aug 2015 11:46 PM PDT കാക്കനാട്: അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി ആരോഗ്യവകുപ്പിനില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടത്തിയ സിറ്റിങ്ങില്‍ പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷന്‍, ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്ന ആരോഗ്യ വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശമാണ് നടത്തിയത്. |
സംസ്ഥാന അവാര്‍ഡിന്‍െറ നിറവില്‍ കരിഞ്ചാപ്പാടി പച്ചക്കറി ക്ളസ്റ്റര്‍ Posted: 25 Aug 2015 11:23 PM PDT കൊളത്തൂര്‍: കൃഷിവകുപ്പിന്‍െറ 2014-15 വര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം സംസ്ഥാനത്തെ എറ്റവും മികച്ച രണ്ടാമത്തെ ക്ളസ്റ്ററിനുള്ള അവാര്‍ഡ് കുറുവ കൃഷിഭവന് കീഴിലെ കരിഞ്ചാപ്പാടി എ-ഗ്രേഡ് പച്ചക്കറി ക്ളസ്റ്ററിന് ലഭിച്ചു. |
ഇഞ്ചികൃഷിക്ക് കേരളത്തില്‍നിന്ന് ആളേറി; കര്‍ണാടകയില്‍ പാട്ടത്തുക വന്‍തോതില്‍ ഉയരുന്നു Posted: 25 Aug 2015 11:01 PM PDT കല്‍പറ്റ: ഇഞ്ചികൃഷിക്കായി കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ആളുകള്‍ എത്തിയതോടെ കര്‍ണാടകയിലെ മൈസൂരു, ഹാസന്‍, ശിവമോഗ ജില്ലകളിലെ ഭൂവുടമകള്‍ ഭൂമിയുടെ പാട്ടത്തുക വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. വളക്കൂറും ജലസേചനസൗകര്യവും ഉള്ള ഭൂമി ഏക്കറിന് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് ഉടമകള്‍ വാര്‍ഷിക പാട്ടം ചോദിക്കുന്നത്. |
പൊലീസ് ബാലാവകാശനിയമം ലംഘിക്കുന്നു –നിയമസഭാ സമിതി Posted: 25 Aug 2015 10:59 PM PDT കോഴിക്കോട്: പൊലീസ് ബാലാവകാശനിയമം ലംഘിക്കുന്നെന്ന് നിയമസഭാ സമിതി നടത്തിയ തെളിവെടുപ്പില്‍ പരാതിയുയര്‍ന്നു. കേസില്‍ ഉള്‍പ്പെടുന്ന കുട്ടികളെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകരുതെന്ന ചട്ടം പാലിക്കുന്നില്ല. |
ഒഡീഷയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടു Posted: 25 Aug 2015 10:51 PM PDT Image: ![]() ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്കു പരിക്ക്. ചിത്രകോണ്ടക്ക് സമീപം സുക്മ^മാല്‍ക്കന്‍ഗിരി അതിര്‍ത്തി പ്രദേശത്താണ് സംഭവം. തെക്ക് പടിഞ്ഞാറ് ഭുവനേശ്വറില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ ചിത്രകോണ്ട മേഖലയില്‍ സംയുക്ത ഓപറേഷന്‍ നടത്തുകയായിരുന്നു ബി.എസ്.എഫ് സംഘം. ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പഥക് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ മാല്‍ക്കന്‍ഗിരിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടക്കുന്ന വലിയ ആക്രമണമാണിത്. ചത്തീസ്ഗഡിലെ ബിജാപുരില്‍ സി.പി.ഐ മാവോയിസ്റ്റും സി.ആര്‍.പി.എഫും നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
|
സഹോദരിയുടെ കൊലപാതകം: സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയുടെ ഭാര്യ അറസ്റ്റില്‍ Posted: 25 Aug 2015 10:41 PM PDT Image: ![]() മുംബൈ: സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയുടെ ഭാര്യ അറസ്റ്റില്‍. സ്റ്റാര്‍ ഇന്ത്യയുടെ മേധാവി പീറ്റര്‍ മൂഖര്‍ജിയുടെ ഭാര്യ ഇന്ദ്രാനി മൂഖര്‍ജിയാണ് അറസ്റ്റിലായത്. 2012ലാണ് ഇന്ദ്രാനിയുടെ സഹോദരി ശീന ബോറ കൊല്ലപ്പെട്ടത്. മുംബൈയില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് വനപ്രദേശത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. മൃതദേഹം നശിപ്പിക്കാന്‍ കൂട്ടുനിന്നതാണ് ഉന്ദ്രാനിക്കെതിരായ കുറ്റം. ചൊവ്വാഴ്ച ഇന്ദ്രാനിയെ പൊലീസ് മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്ത ഇവരെ ആഗസ്റ്റ് 31 വരെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇന്ദ്രാനിയുടെ ഡ്രൈവരെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് കൊലപാതകത്തില്‍ ഇന്ദ്രാനിക്കുള്ള പങ്കിനെ കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സ്വത്തു തര്‍ക്കമാണ് സഹോദരിയുടെ കൊലപാതകത്തിന് കാരണമെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
|
ഓണത്തെ വരവേല്‍ക്കാന്‍ പ്രവാസികളൊരുങ്ങി Posted: 25 Aug 2015 10:30 PM PDT Image: ![]() ദോഹ: മരുഭൂമിയിലെ മലയാളികള്‍ ഏറിയ ഗൃഹാതുരതയോടെ ആവുംമട്ടില്‍ ഓണം ആഘോഷിക്കാനൊരുങ്ങി. ഓണപ്പൊട്ടനും പുലികളിയുമില്ളെങ്കിലും ഓണക്കോടിയുടുത്തും ഓണസദ്യയൊരുക്കിയും ആഘോഷം കെങ്കേമമാക്കാനുളള തയ്യാറെടുപ്പിലാണ് ഖത്തറിലെ പ്രവാസി മലയാളികള്‍. പ്രവാസി മലയാളികളുടെ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ പൂക്കളും ഓണപ്പുടവയും കേരളത്തിന്‍െറ തനത് ഓണ വിഭവങ്ങളുമായി വിപണിയും ഒരുങ്ങി. ഓണ വസ്ത്രങ്ങളുടെയും വിവിധ തരം ഓണ വിഭവങ്ങളുടെയും പരസ്യങ്ങളുമായി ഹൈപ്പര്‍മാര്‍റ്റുകളും ഹോട്ടലുകളും ദിവസങ്ങള്‍ക്ക് മുമ്പേ രംഗത്തുണ്ട്. ഓണം പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കും കച്ചവട സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടു. മലയാളി മാനേജ്മെന്‍റിലുളള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓണം വിഭവങ്ങള്‍ക്ക് പ്രത്യേക വിലക്കിഴവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികളെ ആകര്‍ഷിക്കാന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണ മല്‍സരങ്ങളും ഓണാഘോഷ പരിപാടികളുമുണ്ട്. മല്‍സര വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട് പലരും. ഇന്നും നാളെയുമായി മാവേലി വരവേല്‍പ്പ്, പൂക്കള മത്സരം, പായസ മല്‍സരം തുടങ്ങിയ വിവിധ പരിപാടികള്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നടക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഓണം അവധിദിനമായ വെളളിയാഴ്ചയായതിനാല്‍ പല ബാച്ചിലര്‍ ഫ്ളാറ്റുകളിലും സ്വന്തമായി ഓണ ഓണസദ്യയുണ്ടാക്കാനുളള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ഓണം പ്രമാണിച്ച് സെറ്റ് സാരികളും പുരുഷന്‍മാര്‍ക്കുളള മുണ്ടുകളും, പട്ട് പാവാടകളും പല സ്ഥാപനങ്ങളും പ്രത്യേകമായി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ചില ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഓണഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം മധ്യവേനലവധി അവസാനിക്കാത്തതിനാല്‍ കൂടുതല്‍ കടുംബങ്ങളും നാട്ടില്‍ ഓണം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ്. അടുത്ത മാസം ആദ്യത്തോടെയാണ് ഖത്തറില്‍ സ്കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് തുറക്കുക. ഓണം കഴിഞ്ഞ് അടുത്തയാഴ്ച മുതലാണ് അധിക കുടുംബങ്ങളും തിരിച്ച് വരുന്നത്. ഓണക്കാലത്ത് വിമാന കമ്പനികളുടെ ആകാശ കൊളള മാത്രമാണ് പ്രവാസികളെ അലട്ടുന്നത്. വിമാനക്കൂലി പത്തിരട്ടിയോളം വര്‍ധിച്ചെങ്കിലും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഓണമഘോഷിക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ് പലരും. പ്രവാസ ലോകത്തെ സംഘടനകള്‍ക്കിടയില്‍ ഏത് ആഘോഷവും പോലെ ഇനി വരും മാസങ്ങള്‍ ഓണാഘോഷ ചടങ്ങുകളുടേതായിരിക്കും. മാവേലി വരവേല്‍പ്പ്, പൂക്കള മല്‍സരം, പുലിക്കളി, വിവിധ കലാ പരിപാടികള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് വിവിധ സംഘടനകള്‍ ഒരുക്കുന്നത്. ഒപ്പം വിഭവസമൃദ്ധമായ സദ്യയും. ചില സംഘടനകള്‍ സദ്യ സ്വയം ഒരുക്കുമ്പോള്‍ മറ്റ് ചിലര്‍ ഹോട്ടലുകളെയാണ് ഓണസദ്യക്കായി ആശ്രയിക്കുന്നത്. അടുത്ത മാസം ഈദ് കൂടി കടന്നുവരുന്നതോടെ തലക്കെട്ടുകള്‍ ഈദ് ഓണം ആഘോഷങ്ങളായി മാറും. ഒപ്പം കേരളത്തിന്‍െറ മാനവസൗഹ്യദത്തിന്‍െറ വിളമ്പരം കൂടിയാകും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍. |
300 പോയന്‍റ് ഇടിഞ്ഞ സെന്‍സെക്സ് തിരിച്ചു കയറി Posted: 25 Aug 2015 10:22 PM PDT Image: ![]() മുംബൈ: വ്യാപാര തുടക്കത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യന്‍ ഓഹരി വിപണി പിന്നീട് തിരിച്ചു കയറി. മുംബൈ സൂചിക സെന്‍സെക്സ് 95.55 പോയന്‍റ് ഉയര്‍ന്ന് 26,127.93 പോയന്‍റിലും ദേശീയ സൂചിക നിഫ്റ്റി 36.40 പോയന്‍റ് ഉയര്‍ന്ന് 7,917.10 പോയന്‍റിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്സ് 375 പോയന്‍റും നിഫ്റ്റി 80 പോയന്‍റും ഇടിഞ്ഞിരുന്നു.254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 772 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണിയിലെ അസ്ഥിരതയാണ് ഇന്ത്യന്‍ വിപണിയിലെ ഇടിവിന് വഴിവെച്ചത്. ജപ്പാന്‍ സൂചിക ഹാങ് ഷായ് 38.84 പോയന്‍റ് ഉയര്‍ന്ന് 21,443.80 പോയന്‍റിലും യു.എസ് സൂചിക ഡൗജോണ്‍സ് 204.9 പോയന്‍റ് ഇടിഞ്ഞ് 15,666.44 പോയന്‍റിലുമത്തെി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 39.27 ഡോളറായി കുറഞ്ഞു. തിങ്കളാഴ്ചത്തെ കനത്ത ഇടിവില്‍ തകര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നില മെച്ചപ്പെടുത്തിയിരുന്നു. സെന്‍സെക്സ് 290.82 പോയന്‍റ് തിരിച്ചുകയറി 26,032.38ല്‍ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 71.70 പോയന്‍റ് തിരിച്ചുപിടിച്ച് 7880.70ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചു. ചരക്കുസേവന നികുതി ബില്‍ പാസാക്കിയെടുക്കാന്‍ പാര്‍ലമെന്‍റിന്‍െറ പ്രത്യേക സമ്മേളനം വിളിക്കാന്‍ ആലോചനയുണ്ടെന്ന സര്‍ക്കാറിന്‍െറ പ്രഖ്യാപനമാണ് വിപണിക്ക് ആശ്വാസം പകര്‍ന്നത്. |
ഓണ്‍ലൈന്‍ വിസ ഒരാഴ്ചക്കകം പ്രാബല്യത്തില്‍ Posted: 25 Aug 2015 09:37 PM PDT Image: ![]() റിയാദ്: സൗദിയിലേക്ക് വീട്ടുവേലക്കാരെയും സേവകരെയും റിക്രൂട്ട് ചെയ്യാനുള്ള വിസ ഓണ്‍ലൈന്‍ വഴി ലഭ്യമാവുന്ന സംവിധാനം ഒരാഴ്ചക്കകം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കമ്പനികള്‍ക്ക് ആവശ്യമുള്ള വിസ ഓണ്‍ലൈന്‍ വഴി അനുവദിച്ചു തുടങ്ങിയ ശേഷം വ്യക്തികളുടെ കീഴിലുള്ള വിസകളും ഓണ്‍ലൈന്‍ വഴിയാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് തയ്സീര്‍ അല്‍മുഫ്രിജ് അറിയിച്ചു. വ്യക്തികളുടെ കീഴിലുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍മന്ത്രാലയം പുതുതായി ആരംഭിച്ച ‘മുസാനിദ്’ സംവിധാനം വഴിയാണ് ഓണ്‍ലൈന്‍ വിസ ലഭിക്കുക. നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണമടച്ചാല്‍ റെക്കോഡ് സമയത്തിനുള്ളില്‍ വിസ ലഭിക്കുമെന്ന് മന്ത്രാലയ വക്താവ് തയ്സീര്‍ അല്‍മുഫ്രിജ് പറഞ്ഞു. റിക്രൂട്ടിങ് സമയം ഗണ്യമായി കുറക്കാന്‍ പുതിയ സംവിധാനം കാരണമാവുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഭൂരിപക്ഷം സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്‍െറ ഭാഗമായാണ് വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള വിസ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിസ അനുവദിക്കുന്നത് ഇതിനകം ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. കൂടാതെ നിതാഖാത്ത് വ്യവസ്ഥയില്‍ ഓരോ സ്ഥാപനത്തിനും അര്‍ഹിക്കുന്ന വിസയുടെ എണ്ണവും ഓണ്‍ലൈന്‍ വഴി പരിശോധിക്കാനാവും. പുതുതായി സ്ഥാപനം ആരംഭിക്കുന്നവര്‍ക്കും നിലവിലുള്ള സ്ഥാപനം വിപുലീകരിക്കുന്നതിനും ആവശ്യമായ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ അനുവദിക്കുന്ന വിസയുടെ കണക്കും ഓണ്‍ലൈന്‍ വഴി പരിശോധിക്കാനാവും. മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍, പ്രത്യേകിച്ചും വിസ അനുവദിക്കുന്നതും റിക്രൂട്ടിങ്ങും ഓണ്‍ലൈന്‍ വഴിയാക്കുന്നതിലൂടെ ഇത്തരം നടപടികളില്‍ ഇടപെടുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സുതാര്യത കാത്തുസൂക്ഷിക്കാനും സാധിക്കുമെന്നതും പുതിയ സംവിധാനത്തിന്‍െറ പ്രത്യേകതയാണ്. വിദേശമന്ത്രാലയവുമായി സഹകരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കാനും പുതിയ രാഷ്ട്രങ്ങളില്‍ നിന്ന് റിക്രൂട്ടിങ് ആരംഭിക്കാനും തൊഴില്‍ മന്ത്രാലയത്തിന് ഉദ്ദേശമുണ്ടെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. |
കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തുന്നു ^പിണറായി Posted: 25 Aug 2015 09:37 PM PDT Image: ![]() തിരുവനന്തപുരം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമീഷനെ ഭയപ്പെടുത്തുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫിനു ഭയമാണെന്നും പിണറായി കുറ്റപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയെ തിരുത്തേണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ്. ലീഗിന് പഞ്ചായത്തുകള്‍ സ്വന്തമാക്കാനാണ് പുനര്‍വിഭജനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തിയില്ളെങ്കില്‍ സി.പി.എം ശക്തമായ പ്രക്ഷോഭമുയര്‍ത്തും. നവംബര്‍ ഒന്നിന് തന്നെ പുതിയ ഭരണസമിതികള്‍ അധികാരത്തിലെ ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. |
ഓപറേഷന്‍ തിയേറ്ററിലെ ഓണാഘോഷം: നടപടിയില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ Posted: 25 Aug 2015 09:35 PM PDT Image: ![]() തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ ഓണാഘോഷം നടത്തിയതിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രംഗത്ത്. രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഒരു വിഭാഗം നഴ്സുമാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അത്യാഹിത വിഭാഗത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ 150ലധികം നഴ്സുമാര്‍ പങ്കെടുത്തു. അവശ്യ സര്‍വീസിലുള്ളവര്‍ മാത്രമാണ് രാവിലെ ജോലിയില്‍ പ്രവേശിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപറേഷന്‍ തിയറ്ററില്‍ ഓണപ്പൂക്കളമിടുകയും ഓണസദ്യ വിളമ്പുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ചൊവ്വാഴ്ച അച്ചടക്കനടപടി സ്വീകരിച്ചത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്നഴ്സിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും അനസ്തേഷ്യാ വിഭാഗം മേധാവിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറാണ് നടപടി സ്വീകരിച്ചത്.
|
സംവരണം: ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്ത് ഹര്‍ദിക് പട്ടേല്‍ Posted: 25 Aug 2015 09:22 PM PDT Image: ![]() അഹ്മദാബാദ്: ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തെ നേരിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം. പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി(പാസ്) യുടെ നേതാവ് ഹര്‍ദിക് പട്ടേലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതിഷേധങ്ങളിൽ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. ഇതിനായി 5,000 കേന്ദ്രസൈനികരെ വിന്യസിച്ചു. കാര്യങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അഹമ്മദാബാദിലെയും സൂറത്തിലെയും ഒൻപത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി. പട്ടേല്‍സമുദായ സംഘടനയായ പാസിന്‍െറ നേതൃത്വത്തിലാണ് ചൊവ്വാഴ്ച തലസ്ഥാനനഗരിയില്‍ റാലി അരങ്ങേറിയത്. പട്ടേല്‍ സമുദായത്തേയും ഒ.ബി.സി ലിസ്റ്റില്‍പെടുത്തണമെന്നും സര്‍ക്കാര്‍ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിലും സംവരണം വേണമെന്നും ആവശ്യപ്പെട്ട് പാസിന്‍െറ നേതൃത്വത്തില്‍ ജൂലൈ ആറിനാണ് സമരമാരംഭിച്ചത്. ചൊവ്വാഴ്ച അഞ്ചു ലക്ഷം പേര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തശേഷം ഹര്‍ദിക് നിരാഹാരസമരം പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി വഷളായത്. തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ അംഗീകരിക്കുംവരെ നിരാഹാരം പ്രഖ്യാപിച്ചതോടെ റാലിക്കത്തെിയവര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി അഹ്മദാബാദ് കലക്ടര്‍ രാജ്കുമാര്‍ ബെനീവാല്‍ ഹര്‍ദികിനോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. ഇതത്തേുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പിന്നീട് സമരക്കാര്‍ നഗരത്തിന്‍െറ വിവിധഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്‍റാലി നടന്ന അഹ്മദാബാദിന്‍െറ പലഭാഗങ്ങളില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നഗരത്തിലെ ദലിത് ഭൂരിപക്ഷമേഖലകളില്‍ സമരക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. കടകളും വാഹനങ്ങളും തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. |
സ്വര്‍ണവില കുറഞ്ഞു; പവന് 20,240 രൂപ Posted: 25 Aug 2015 09:00 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,240 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,530 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ചയാണ് പവന്‍ വില 20,400 രൂപയില്‍ നിന്ന് 20,480 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച ഈ വില തുടര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.76 ഡോളര്‍ കൂടി 1,135.44 ഡോളറിലെത്തി. |
വി.എസ് വിമര്‍ശത്തിനെതിരെ പോസ്റ്റര്‍; ആരോപണം നിഷേധിച്ച് സുധാകരന്‍ Posted: 25 Aug 2015 08:44 PM PDT Image: ![]() ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച ജി. സുധാകരന്‍െറ നടപടിക്കെതിരെ പുന്നപ്രയിലും സമീപപ്രദേശങ്ങളിലും പോസ്റ്ററുകള്‍ നിരന്നു. തിങ്കളാഴ്ച രാത്രിയാണ് നിരവധി പോസ്റ്ററുകള്‍ പതിക്കപ്പെട്ടത്. വി.എസിനെ ആക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്നാണ് സി.പി.എം ഫോറത്തിന്‍െറ പേരില്‍ എഴുതിയ പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയാണ് വി.എസിന്‍െറ വീടിന് അടുത്തുള്ള പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ ജി. സുധാകരന്‍ വി.എസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട വി.എസ് നാട്ടില്‍ ഉണ്ടായിട്ടും വരാതിരുന്നതിന്‍െറ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഇത് വി.എസ് പക്ഷത്തിന് സ്വാധീനമുള്ള പുന്നപ്ര, പറവൂര്‍, അമ്പലപ്പുഴ മേഖലകളില്‍ വലിയ എതിര്‍പ്പിന് കാരണമായി. ഏറെക്കാലമായി ഈ ഭാഗത്ത് സി.പി.എമ്മിനുള്ളില്‍ വി.എസ് അനുകൂലികള്‍ അസംതൃപ്തരാണ്. വി.എസിനെതിരെയുള്ള ഏത് വാക്കും പ്രവൃത്തിയും ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ഉടന്‍ പോസ്റ്ററിലൂടെയും മറ്റും പ്രതിഷേധിക്കുന്ന പാരമ്പര്യവും ഇവിടെയുണ്ട്. ജി. സുധാകരന്‍െറ വി.എസ് വിരുദ്ധ നിലപാടിന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്ന ചിന്താഗതിയും ഈ വിഭാഗത്തിനുള്ളിലുണ്ട്. ചൊവ്വാഴ്ച രാവിലെ തന്നെ പ്രദേശത്തെ എല്ലാ പോസ്റ്ററുകളും സുധാകരന്‍ അനുകൂലികള്‍ കീറിക്കളഞ്ഞു. അതേസമയം, വി.എസിനെ താന്‍ വിമര്‍ശിച്ചിട്ടില്ളെന്ന് ജി. സുധാകരന്‍ ആലപ്പുഴയില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ചില പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് താന്‍ നടത്തിയതെന്നും ഒരുതരത്തിലുള്ള വ്യക്തിവിരോധവും വി.എസിനോടില്ളെന്നും അദ്ദേഹം പറഞ്ഞു. വിഷയം സി.പി.എം ജില്ലാ ഘടകത്തിലും സംസ്ഥാന ഘടകത്തിലും ചര്‍ച്ചക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് വി.എസ് വിഭാഗത്തിലെ ജില്ലാ നേതാക്കള്‍. |
ചൈനീസ് സാമ്പത്തിക പ്രകമ്പനം; ലോകരാഷ്ട്രങ്ങള്‍ ആഘാതത്തില്‍ Posted: 25 Aug 2015 07:07 PM PDT Image: ![]() ആഗസ്റ്റ് 24 തിങ്കളാഴ്ച ലോകം വിറച്ച ദിവസമായിരുന്നു. ലോകമെമ്പാടുമുള്ള ഓഹരി വിപണികളും ഉല്‍പന്ന വിപണികളും ഉരുകിയതോടെ നിക്ഷേപകരുടെ ലക്ഷക്കണക്കിന് കോടികളാണ് ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമായത്. ഈ പ്രതിസന്ധിയുടെയെല്ലാം ഉറവിടം ചൈനയായിരുന്നു. ചൈനയില്‍ രൂപപ്പെട്ട പനിയാണ് ലോകത്തെയാകെ വിറപ്പിച്ചത്. എന്നാല്‍, ഈ പനിക്ക് പിന്നിലെ കാരണം എന്താണ്? ചൈനീസ് സമ്പദ്വ്യവസ്ഥക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്നുവെന്നതുമാത്രമല്ല പ്രാധാന്യം. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയുടെ അവകാശികള്‍കൂടിയാണ് അവര്‍. അതുകൊണ്ടുതന്നെ ലോക സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക ചാലക ശക്തിയാണ് ഇന്ന് ചൈന. ചൈന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചന ലഭിച്ചതോടെ ലോക വിപണികള്‍ ഉരുകിയതിന്‍െറ പ്രധാന കാരണവും അതുതന്നെ. ചൈനയെ ബാധിച്ച പ്രശ്നം വളരെ ലളിതമാണ്. ലോകമാകെ സാമ്പത്തിക മാന്ദ്യത്തില്‍ മുങ്ങിയപ്പോഴും ചൈന പിടിച്ചു നില്‍ക്കുകയുണ്ടായി. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ചൈനയുടെ സമ്പദ്വ്യവസ്ഥയും തളരുകയാണ്. അത് ഒരു പരിധിവരെ പ്രതീക്ഷിക്കുകയും ചെയ്തതാണ്. എന്നാല്‍, പ്രശ്നം പ്രതീക്ഷിച്ചിരുന്നതിലും വേഗത്തിലാണ് ചൈനീസ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടി ഏറ്റത് എന്ന കാര്യമാണ് ലോകത്തെ അലട്ടുന്നത്. ഇത് ചൈനയിലെ ഓഹരി വിപണികള്‍ ഉള്‍പ്പെടെയുള്ള ധനകാര്യമേഖലകളെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ജൂണ്‍ മാസത്തെ ഉയരങ്ങളില്‍നിന്ന് ഏതാണ്ട് 30 ശതമാനം ഇടിവാണ് ഷാങ്ഹായ് സ്റ്റോക് എക്സ്ചേഞ്ച് സൂചികയില്‍ സമീപകാലത്തുണ്ടായത്. ഇതിന് തടയിടാന്‍ പെന്‍ഷന്‍ നിധികളിലെ പണം ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ ചൈന സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഓഹരി സൂചിക 17 ശതമാനത്തോളം വര്‍ധിക്കുകയുമുണ്ടായി. കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവാന്‍െറ മൂല്യം കഴിഞ്ഞ ആഴ്ച ചൈന കുറച്ചു. ചൈനീസ് സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാണെന്ന സൂചനയാണ് ഇത് നല്‍കിയത്. ഇതോടെ ചൈനയിലെ വിപണികള്‍ വീണ്ടും പതിയെ ദുര്‍ബലമാവുകയായിരുന്നു. ഇതൊടുവില്‍ ഈ ആഴ്ചത്തെ കറുത്ത തിങ്കളില്‍ എത്തുകയായിരുന്നു. ഈ തകര്‍ച്ചയോടെ ഷാങ്ഹായ് സൂചിക 2015നു മുമ്പുള്ള അവസ്ഥയിലാണ്. എന്നാല്‍, തിങ്കളാഴ്ച ചൈനയെച്ചൊല്ലി ലോക വിപണികളില്‍ പ്രകടമായ തകര്‍ച്ച ന്യായീകരിക്കത്തക്കതാണോയെന്ന സംശയം ശക്തമാണ്. സാമ്പത്തിക വളര്‍ച്ച പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ പര്യാപ്തമാണ് തങ്ങള്‍ സ്വീകരിച്ച നടപടികളെന്ന് ചൈനീസ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ഓഹരി വിപണിയിലെ തകര്‍ച്ച. ഈ തകര്‍ച്ച വന്ന വഴിയും സംശയങ്ങള്‍ നിറഞ്ഞതാണ്. അത് വിരല്‍ചൂണ്ടുന്നത് ആഗോളീകരണത്തിന്‍െറ ഭാഗമായ ലോകവിപണികളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും. ഇനി അധികം അറിയപ്പെടാത്ത ചില കാര്യങ്ങള്‍കൂടിയുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ഓഹരി വിപണിയെ കാര്യമായി ഉപയോഗപ്പെടുത്താന്‍ ചൈനീസ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് ഇപ്പോഴത്തെ തകര്‍ച്ച. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ നിരവധി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പെന്‍ഷന്‍ നിധിയിലെ പണം ഓഹരികളില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ അതിന്‍െറ ഭാഗമായിരുന്നു. സര്‍ക്കാര്‍ സ്വാധീനം കൂടിയായതോടെ സമ്പത്തിലേക്കുള്ള കുറുക്കുവഴി ഓഹരി വിപണിയാണെന്ന് കരുതിയ ചൈനയിലെ നിരവധി സാധാരണക്കാര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ ഓഹരി വിപണിയിലേക്ക് തിരിച്ചു വിട്ടിരുന്നു. എന്നാല്‍, ചൈന ഉള്‍പ്പെടെ ലോകത്തെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളിലെയെല്ലാം ഓഹരിവിപണികളുടെയെല്ലാം നിയന്ത്രണം അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ നയിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൈയിലാണ്. അവര്‍ തെളിക്കുന്ന വഴിയിലേ ഓഹരി വിപണി നീങ്ങൂ. പെന്‍ഷന്‍ നിധികളിലെ നിക്ഷേപങ്ങള്‍ വഴി ചൈനക്ക് ഓഹരി വിപണികളുടെ നിയന്ത്രണം സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ തകര്‍ച്ചയോടെ തങ്ങളുടെ സമ്പാദ്യത്തില്‍ നല്ളൊരു പങ്ക് നഷ്ടമായ ചൈനീസ് നിക്ഷേപകര്‍ ഇനി സംശയത്തോടെയേ ഓഹരി വിപണികളെ കാണൂ. ഇതോടെ ഫലത്തില്‍ ചൈനയുടെ വികസന പദ്ധതികള്‍തന്നെ അവതാളത്തിലാകുന്ന പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. അധികം വൈകാതെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈനമാറുമെന്ന വിശകലനങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ ചൈന ലോകത്തിന്‍െറ പനിയായി മാറിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കല്‍കൂടി ലഭിച്ചിരിക്കുന്ന കനത്ത താക്കീതാണ്. ആകര്‍ഷക വിപണികള്‍ തേടി ഒഴുകി നടക്കുന്ന മൂലധനം ആകര്‍ഷിച്ച് വളര്‍ച്ചയും വികസനവും ലക്ഷ്യമിടുന്ന സാമ്പത്തിക നയങ്ങള്‍ ഒടുവില്‍ എത്തിക്കുന്ന അപകടങ്ങളെ കുറിച്ചുള്ള താക്കീത്. ലോകത്തെ ഏത് കോണിലിരുന്നും തകര്‍ക്കാവുന്നതേയുള്ളൂ ഇന്ത്യയുടെയും ഓഹരി വിപണി എന്ന് കറുത്ത തിങ്കള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. ഇത്തരം സാമ്പത്തിക അസ്ഥിരത രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. |
Posted: 25 Aug 2015 07:02 PM PDT Image: ![]() സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കെ, ക്രമാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തി നവംബറില്‍ പുതിയ പഞ്ചായത്തുകളും നഗരസഭകളും നിലവില്‍ വരേണ്ടതാണ്. സാധാരണഗതിയില്‍ നിര്‍വിഘ്നം നടക്കേണ്ട ഒരു ഭരണഘടനാ പ്രക്രിയയാണിത്. രാജീവ് ഗാന്ധിയുടെ കാലത്ത് പഞ്ചായത്തീരാജ് നിലവില്‍വന്നതില്‍ പിന്നെ കാലാകാലങ്ങളില്‍ പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകള്‍ നിശ്ചിത സമയക്രമമനുസരിച്ച് സാമാന്യം തൃപ്തികരമായിത്തന്നെ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ അതിന്‍െറ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായി പരാതിയും ഉയര്‍ന്നിട്ടില്ല. ഇത്തവണ പക്ഷേ, കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് സര്‍ക്കാറിനോ തെരഞ്ഞെടുപ്പ് കമീഷനോ നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒടുവില്‍ കോടതി തീരുമാനിക്കട്ടെയെന്ന് തീരുമാനിച്ചിരിക്കുകയാണ് ഇരുപക്ഷവും. അതേസമയം, ഇത്തരമൊരു പ്രതിസന്ധിക്ക് ആരാണുത്തരവാദി എന്നതിനെക്കുറിച്ച് വിവാദവും ആരോപണ പ്രത്യാരോപണങ്ങളും തുടരുന്നു. ഭരണപക്ഷത്തുതന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് കൈയാളുന്ന മുസ്ലിം ലീഗാണ് ഇതിനുത്തരവാദിയെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആരോപിക്കുമ്പോള്‍ യു.ഡി.എഫിന്‍െറ പൊതു തീരുമാനമനുസരിച്ചാണ് കാര്യങ്ങളെല്ലാം നടന്നതെന്നിരിക്കെ മുസ്ലിം ലീഗിനെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ ആരും ശ്രമിക്കേണ്ടെന്ന നിലപാടിലാണ് ആ പാര്‍ട്ടി. പ്രതിപക്ഷമാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെപ്പിക്കാനുള്ള ഭരണക്കാരുടെ കുതന്ത്രമായി സംഭവത്തെ ചിത്രീകരിക്കുകയും ചെയ്യുന്നു. യഥാസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെച്ചൊല്ലി ഇലക്ഷന്‍ കമീഷനും സര്‍ക്കാറും തമ്മില്‍ മല്‍പിടിത്തത്തിലത്തെിനില്‍ക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ കാഴ്ച. വികസനത്തേക്കാളുപരി രാഷ്ട്രീയ ലാഭചേതങ്ങള്‍ കണക്കുകൂട്ടി 69 പഞ്ചായത്തുകള്‍ പുതുതായി നിര്‍മിക്കുകയും കോര്‍പറേഷനുകളോട് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ രാഷ്ട്രീയലാക്കോടത്തെന്നെ കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോവുകയും 28 പഞ്ചായത്തുകളെ നഗരസഭകളും കണ്ണൂര്‍ നഗരസഭയെ മഹാനഗരസഭയുമാക്കി ഉയര്‍ത്തുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിന്‍െറ നടപടിയാണ് നിശ്ചിത സമയക്രമമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തടസ്സമായത്. 2010ലെ വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ സന്നദ്ധമാണെന്ന് ഇലക്ഷന്‍ കമീഷന്‍ പറയുമ്പോള്‍ കോടതി അംഗീകരിച്ച പുതിയ നഗരസഭകളിലേക്കും കണ്ണൂര്‍ സിറ്റി കോര്‍പറേഷനിലേക്കും കൂടി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാറിന്‍െറ ആവശ്യം. എന്നാല്‍, അതൊട്ടും സാധ്യമല്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇലക്ഷന്‍ കമീഷന്‍. കാരണം, 28 നഗരസഭകളില്‍ വാര്‍ഡ് പുനര്‍നിര്‍ണയവും ബ്ളോക് പഞ്ചായത്തുകളുടെ പുനക്രമീകരണവും പൂര്‍ത്തിയാക്കി, വോട്ടര്‍പട്ടിക പുതുക്കി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഇനിയുള്ള രണ്ടുമാസം മതിയാവില്ല. രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താമെന്നുവെച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സമയപരിധിയെ ഉല്ലംഘിക്കേണ്ടിയും വരും. ഈ സ്ഥിതിവിശേഷത്തിന് കാരണം കമീഷന്‍െറ അനാസ്ഥയാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിവേണമെന്ന് 2012 മുതല്‍ കമീഷന്‍ ആവശ്യപ്പെട്ടുവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ പക്ഷേ, ഗൗനിച്ചില്ളെന്നുമാണ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചതും ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. ഡിസംബര്‍ ഒന്നിന് പുതിയ ത്രിതല പഞ്ചായത്തുകളും നഗരസഭകളും നിലവില്‍വരുന്നവിധം ക്രമീകരണം വരുത്താമെന്നാണത്രെ സര്‍ക്കാറിന്‍െറ ഒടുവിലത്തെ നിര്‍ദേശം. കോടതി എന്ത് തീരുമാനിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവി കാര്യങ്ങള്‍. എന്തായാലും ഒരുകാര്യം തീര്‍ച്ച. രാഷ്ട്രീയത്തിനതീതമായി വികസനലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അധികാര വികേന്ദ്രീകരണം നടപ്പാക്കുകയെന്ന പഞ്ചായത്തീരാജിന്‍െറ സ്പിരിറ്റ് പൂര്‍ണമായി അവഗണിക്കപ്പെടുകയും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍മാത്രം മുന്‍നിര്‍ത്തി പഞ്ചായത്ത്-നഗരസഭകളുടെ ഭരണം മാറ്റിയെടുക്കുകയും ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളാണ് നിലവിലെ അനിശ്ചിതത്വത്തിനും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനും ഉത്തരവാദികള്‍. ഇത്തവണയാകട്ടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുമപ്പുറത്ത് വര്‍ഗീയ പരിഗണനകള്‍കൂടി വാര്‍ഡ് പുനര്‍നിര്‍ണയത്തിലും പുതിയ പഞ്ചായത്ത് രൂപവത്കരണത്തിലും കടന്നുവന്നുവെന്ന ആരോപണവും ഉയര്‍ന്നു. ഒട്ടും ആരോഗ്യകരമോ അഭിമാനകരമോ അല്ല ഈ അവസ്ഥാവിശേഷം. മുഖ്യ രാഷ്ട്രീയകക്ഷികള്‍ തമ്മിലെ ആശയവിനിമയത്തിലൂടെയും സമവായത്തിലൂടെയും പുതിയ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപവത്കരണവും വാര്‍ഡുകളുടെ പുന$സംവിധാനവും യഥാസമയം നടന്നിരുന്നെങ്കില്‍ ഈ കലഹവും അനിശ്ചിതത്വവും ഒഴിവാക്കാമായിരുന്നു. ഒരേ മുന്നണിക്കകത്തുപോലും അഭിപ്രായ സമന്വയം വേണ്ട അളവിലും വേണ്ട സമയത്തും നടക്കാതെ പോയതിന്‍െറ ഭവിഷ്യത്തുകൂടിയാണ് ഇപ്പോഴത്തെ എടങ്ങേറുകള്‍. ഇനിയെങ്കിലും സംയമനവും സമചിത്തതയും വീണ്ടെടുത്ത് അധികാരം ജനങ്ങളിലേക്ക് എന്നലക്ഷ്യം സഫലമാവാന്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കും കഴിയണം. |
കഞ്ചിക്കോട് ദേശീയപാതയില്‍ ലോറിയിടിച്ച് നാലു മരണം Posted: 25 Aug 2015 06:56 PM PDT Image: ![]() പാലക്കാട്: ദേശീയപാതയില്‍ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ അടക്കം നാലു പേര്‍ മരിച്ചു. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് യാത്രികന്‍ ചിറ്റൂര്‍ മേനോന്‍പാറ താഴെ പോക്കാന്തോട് പരേതനായ സ്വാമിനാഥന്‍െറ മകന്‍ പ്രഭാകരന്‍ (46), മലപ്പുറം കാടാമ്പുഴ കാവുങ്ങല്‍ ശശിപ്രസാദ് (34), കോട്ടക്കല്‍ കാവതിക്കളം കാടങ്കോട്ടില്‍ ഗംഗാധരന്‍െറ മകന്‍ കെ. രമേശ് (36), മഞ്ചേരി സ്വദേശി പി.സി. രാജേഷ് (38) എന്നിവരാണു മരിച്ചത്. അര്‍ധരാത്രി 1.15ന് കൊയ്യാമരക്കാട്ട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അപകടമുണ്ടാക്കിയ ലോറി ഒരു കിലോമീറ്ററോളം അകലെ നിര്‍ത്തിയിട്ട ഡ്രൈവര്‍ കടന്നു കളഞ്ഞു. കഞ്ചിക്കോട് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചത്. ശശിപ്രസാദും രമേശും രാജേഷും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരാണ്. പ്രഭാകരന്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ കഞ്ചിക്കോട്ടെ ഫാക്ടറി ജീവനക്കാരനാണ്. |
തിരുവോണത്തോണിയുടെ അകമ്പടിത്തോണിക്ക് ഭക്തിനിര്‍ഭര യാത്രയയപ്പ് Posted: 25 Aug 2015 06:36 PM PDT Image: ![]() Subtitle: മങ്ങാട്ട് ഭട്ടതിരി വ്യാഴാഴ്ച ആറന്മുളയിലത്തെും കോട്ടയം: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി പോകുന്ന തിരുവോണത്തോണിക്കുള്ള അകമ്പടിത്തോണി കുമാരനല്ലൂരിലെ മങ്ങാട്ടുകടവില്‍നിന്ന് യാത്രതിരിച്ചു. മങ്ങാട്ട് നാരായണ ഭട്ടതിരിയുടെ ചുരുളന്‍വള്ളത്തെ തിങ്കളാഴ്ച ഉച്ചക്ക് നാട്ടുകാരും ജനപ്രതിനിധികളുമടങ്ങുന്ന വന്‍ജനാവലി യാത്രയാക്കി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ വാളംപറമ്പില്‍, കൗണ്‍സിലര്‍ ശ്രീകല ചടങ്ങിനത്തെി. 65കാരനായ ഭട്ടതിരിക്കിത് 17ാമത് ഊഴമാണ്. കാട്ടൂര്‍കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയും നാലു തുഴച്ചില്‍കാരും ചുരുളന്‍ വള്ളത്തിലുണ്ട്. കുമാരനല്ലൂരില്‍നിന്ന് കാട്ടൂര്‍ കടവുവരെ ചുരുളന്‍ വള്ളത്തിലത്തെി അവിടെ നിന്ന് തിരുവോണത്തോണിയിലാണ് യാത്ര. ഇതോടെ കുമാരനല്ലൂരില്‍നിന്നുള്ള വള്ളം അകമ്പടിയായി മാറും. മീനച്ചിലാര്‍ വഴി കൊടൂരാറ്റിലത്തെി ആര്‍. ബ്ളോക്കിലൂടെ കടന്ന് ബുധനാഴ്ച രാവിലെ തിരുവല്ല മൂവടത്തുമഠത്തിലും അവിടെ നിന്ന് പമ്പയാറ്റിലൂടെ പൂരാട സന്ധ്യയില്‍ ആറന്മുള സത്രക്കടവിലുമത്തെും. ക്ഷേത്രത്തില്‍ കയറാതെ രാത്രി സത്രത്തില്‍ വിശ്രമിച്ച ശേഷം ഉത്രാട പുലര്‍ച്ചെ കാട്ടൂരിലേക്ക് തിരിക്കും. അകമ്പടിത്തോണിയില്‍ ഭട്ടതിരി കാട്ടൂര്‍ വരെയാണ് യാത്ര ചെയ്യുന്നത്. കാട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉച്ചപൂജയില്‍ പങ്കെടുത്ത ശേഷം വൈകീട്ട് കരക്കാര്‍ ഓണവിഭവങ്ങള്‍ ഒരുക്കിവെക്കുന്ന തിരുവോണത്തോണി നയിക്കുന്നത് മങ്ങാട്ട് ഭട്ടതിരിയാണ്. ആറന്മുള ദേശവഴികളിലെ പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് വഞ്ചിപ്പാട്ടിന്‍െറ താളമേളത്തില്‍ ജലഘോഷയാത്ര. കാട്ടൂരില്‍നിന്ന് തിരുവോണദിവസം പുലര്‍ച്ചെ പാര്‍ഥസാരഥി ക്ഷേത്രക്കടവിലത്തെുന്ന തിരുവോണത്തോണിയില്‍നിന്ന് ഓണവിഭവങ്ങള്‍ ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഭഗവാന് സമര്‍പ്പിക്കും. കാട്ടൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് തിരുവോണത്തോണിയില്‍ കൊണ്ടുവരുന്ന ഭദ്രദീപം ആറന്മുള ശ്രീകോവിലിലെ വിളക്കിലേക്ക് പകരും. തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന നാരായണ ഭട്ടതിരി അത്താഴപൂജക്കു ശേഷം ചെലവുമിച്ചം പണക്കിഴി ഭഗവാന്‍െറ ഭണ്ഡാരത്തില്‍ സമര്‍പ്പിച്ച ശേഷമാണ് കുമാരനല്ലൂര്‍ക്ക് മടങ്ങുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment