ജില്ലാ സഹകരണ ബാങ്കിലെ പണയത്തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് Madhyamam News Feeds | ![]() |
- ജില്ലാ സഹകരണ ബാങ്കിലെ പണയത്തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
- സ്വകാര്യ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം
- സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇനി കടലാസ് രഹിതം
- ദയാനിധി മാരന്‍െറ അറസ്റ്റിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്
- രൂപയുടെ മൂല്യം ഇടിഞ്ഞു; രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍
- നഴ്സിങ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിനെ യു.എ.ഇയില്‍ വിചാരണ ചെയ്യും
- എന്‍.സി.സി കാഡറ്റ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
- നവീദിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് പാകിസ്താനോട് ഇന്ത്യ
- മോദിയുടെ യു.എ.ഇ സന്ദര്‍ശനം: ഒൗദ്യോഗിക സ്ഥിരീകരണമായി
- ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ച് ലിബിയന്‍ പ്രധാനമന്ത്രി
- ബി.ജെ.പിയെ തറപറ്റിക്കാന്‍ മമതയുടെ 'ചായ ചര്‍ച്ച'; കോണ്‍ഗ്രസിന് ക്ഷണമില്ല
- കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസ്^ബി.ജെ.പി; സംയമനം വിട്ട് സ്പീക്കര്‍
- സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,280 രുപ
- ഒമാനിവത്കരണം ശക്തമാകുന്നു; പ്രവാസികള്‍ ജോലി നഷ്ടപ്പെടല്‍ ഭീതിയില്‍
- കഷ്ടപ്പാടിലും കഥാപ്രസംഗത്തെ നെഞ്ചോടുചേര്‍ത്ത കാഥിക
- ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എണ്ണം : അന്തിമതീരുമാനം വര്‍ഷാവസാനം
- എക്സ്ട്രാ ടൈമില്‍ സൂപ്പര്‍ ബാഴ്സ
- പൊന്‍പൂവിന് അര്‍ജുന വീര്യം
- മാപ്പിള കഥാപ്രസംഗത്തിലെ ആദ്യ പെണ്‍ശബ്ദം
- തുര്‍ക്കി അകപ്പെട്ട അപൂര്‍വ പ്രതിസന്ധി
- അകലെ എവിടെയോ അവനുണ്ടാകും
- ഗ്രീസ് രക്ഷാപദ്ധതി ധാരണയായി
- തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിയാല്‍ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്
- അബാദിയുടെ പരിഷ്കാരങ്ങള്‍ക്ക് ഇറാഖ് പാര്‍ലമെന്‍റിന്‍െറ പിന്തുണ
- ശ്രീകാന്തിനും സിന്ധുവിനും വിജയത്തുടക്കം
ജില്ലാ സഹകരണ ബാങ്കിലെ പണയത്തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് Posted: 12 Aug 2015 12:16 AM PDT കുറ്റിപ്പുറം: ജില്ലാ സഹകരണ ബാങ്ക് കുറ്റിപ്പുറം ശാഖയില്‍ നിന്ന് ഒന്നര കോടി തട്ടിയെടുത്ത സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. |
സ്വകാര്യ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം Posted: 12 Aug 2015 12:07 AM PDT Image: ![]() തിരുവനന്തപുരം: സ്വകാര്യ മേഖലയിലുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ആദ്യ ഘട്ടത്തില്‍ നുറിലധികം കുട്ടികളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്കാണ് പദവി നല്‍കുക. 25ലധികം കുട്ടികളുള്ള പഞ്ചായത്ത് ബഡ് സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബോണക്കാട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ തുടരാന്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എസ്.സിയില്‍ ധനവകുപ്പ് നടത്തിയ പരിശോധനയില്‍ തെറ്റില്ളെന്ന് മന്ത്രി കെ.എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. |
സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇനി കടലാസ് രഹിതം Posted: 12 Aug 2015 12:05 AM PDT Image: ![]() മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കടലാസ് രഹിതമായി നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. നീലകണ്ഠന്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. മൈലീഡര്‍ എന്ന ഓഫ്ലൈന്‍ വെബ് ആപ്ളിക്കേഷന്‍ ഉപയോഗിച്ചാണ് ഇത്തവണ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തുക. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ജില്ലയിലെ നാല് ഡി.ഇ.ഒ മാര്‍ക്കും 17 എ.ഇ.ഒ മാര്‍ക്കും നല്‍കി. ലിങ്ക് ലഭിക്കാത്ത സ്കൂളുകള്‍ ഐ.ടി അറ്റ് സ്കൂളുമായി ബന്ധപ്പെടുകയോ www.webloud.in/myleader സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ വേണമെന്ന് ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ ഹബീബ്റഹ്മാന്‍ പുല്‍പാടന്‍ അറിയിച്ചു. മൈലീഡര്‍ സോഫ്റ്റ്വെയറില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പാസ്വേഡ് ഉപയോഗിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകില്ളെന്നതും എല്ലാ ഓപറേറ്റിങ് സിസ്റ്റത്തിലും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന ലേഒൗട്ടില്‍ തയാറാക്കിയ മൈലീഡര്‍ യൂസര്‍ ഫ്രണ്ട്ലിയാണ്. സ്ഥാനാര്‍ഥികളെ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യാനാകും. സ്ഥാനാര്‍ഥികളുടെ ചിത്രമോ ചിത്രത്തിന് പകരം ചിഹ്നമോ ഉള്‍പ്പെടുത്താം. നോട്ട ഉള്‍പ്പെടുത്തണമെങ്കില്‍ nota.jpg എന്ന ചിത്രം ഉപയോഗിക്കാം. വോട്ടിങ് ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ‘ബീപ്’ ശബ്ദം പുറപ്പെടുവിക്കും. കുട്ടികളുടെ മുന്നില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്യിക്കാനും ആ വോട്ട് ക്ളിയര്‍ ചെയ്യാനുമുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് രണ്ട് ക്ളിക്കില്‍ ഒതുങ്ങുന്നു. ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാം. ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ. ഒരാള്‍ രണ്ട് വോട്ട് ചെയ്യുന്നത് തടയാനാണ് ഈ സജ്ജീകരണം. വോട്ടെണ്ണലും വളരെ ലളിതമാണ്. എണ്ണിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ കിട്ടിയ വോട്ടിന്‍െറ അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു. വേണമെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ കൊണ്ടുതന്നെ സ്കൂളിലെ മുഴുവന്‍ ക്ളാസിലെയും തെരഞ്ഞെടുപ്പ് നടത്താം. ഒരു സമയം ഒരു ക്ളാസിലെ തെരഞ്ഞെടുപ്പ് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂവെങ്കിലും പല ക്ളാസുകളുടെയും ഫലം അടക്കമുള്ള വിവരങ്ങള്‍ സ്റ്റോര്‍ ചെയ്യാനാകും. അത്യാവശ്യമുള്ള ഫീച്ചേഴ്സ് മാത്രം ഉള്‍പ്പെടുത്തിയത് കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കാനുമാവും. മഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കെ. ഷമീല്‍, കോട്ടയം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസിലെ പ്ളസ് ടു കോമേഴ്സ് വിദ്യാര്‍ഥി ബി. അഭിജിത്ത്, ഇതേ സ്കൂളിലെ പ്ളസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി റിയോണ്‍ സജി എന്നിവര്‍ ചേര്‍ന്നാണ് മൈലീഡര്‍ സോഫ്റ്റ്വെയര്‍ രൂപപ്പെടുത്തിയത്. 2014ല്‍ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തില്‍ ഐ.ടി മേളയില്‍ വെച്ച് പരിചയപ്പെട്ട ഇവര്‍ വെബ് ലൗഡ് എന്ന കമ്പനിയുണ്ടാക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ വെബ്സൈറ്റുകള്‍ നിര്‍മിച്ചു നല്‍കിയ വെബ് ലൗഡ് ഫ്രീ സോഫ്റ്റ് വെയറുകളും പുറത്തിറക്കിയിട്ടുണ്ട്. വിദേശത്തുള്ള ഐ.ടി കമ്പനികളുമായും ബന്ധം സ്ഥാപിച്ച മൂവര്‍ സംഘം പഠനത്തിനിടയിലും വെബ്സൈറ്റ് നിര്‍മാണത്തില്‍ സജീവമാണ്. |
ദയാനിധി മാരന്‍െറ അറസ്റ്റിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക് Posted: 11 Aug 2015 11:27 PM PDT Image: ![]() ന്യൂഡല്‍ഹി: അധികാരത്തിലിരിക്കെ വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്. സെപ്റ്റംബര്‍ 14 വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിട്ടുള്ളത്. മാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പകപോക്കലിന് സി.ബി.ഐയെ ഉപയോഗിക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിനും സി.ബി.ഐക്കും സുപ്രീംകോടതി നോട്ടീസയച്ചു. മൂന്നു ദിവസത്തിനുള്ളില്‍ സി.ബി.ഐക്ക് കീഴടങ്ങി അന്വേഷണവുമായി സഹകരിക്കണമെന്ന മദ്രാസ് ഹൈകോടതി നിര്‍ദേശത്തിനാണ് സുപ്രീംകോടതിയുടെ സ്റ്റേ. ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹിയില്‍ സി.ബി.ഐ ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പാണ് മദ്രാസ് ഹൈകോടതി ജഡ്ജി ആര്‍. സുബ്ബയ്യ ആറാഴ്ചത്തെ ജാമ്യം മാരന് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്രവും കേസ് അന്വേഷിക്കുന്ന സി.ബി.ഐയും മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഡി.എം.കെ നേതാവും സണ്‍ ടി.വി ഗ്രൂപ് ഉടമയുമായ ദയാനിധി മാരന്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ടെലികോം മന്ത്രിയായിരുന്നു. ചെന്നൈയിലെ സ്വന്തം വീടും സണ്‍ ടെലിവിഷന്‍ ഓഫിസും പരസ്പരം ബന്ധിപ്പിച്ച് ബി.എസ്.എന്‍.എല്ലിന്‍െറ 300 ലാന്‍ഡ് ലൈനുകള്‍ വ്യവസായികാവശ്യത്തിന് ഉപയോഗിച്ചെന്നാണ് കേസ്. അധികാര ദുര്‍വിനിയോഗവും ബി.എസ്.എന്‍.എല്ലിന് കോടികളുടെ നഷ്ടവും മാരന്‍ വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 2011ല്‍ അന്വേഷണം തുടങ്ങിയ ആരോപണത്തില്‍ 2013ലാണ് കേസെടുത്തത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മാരന്‍ അറസ്റ്റ് ഭീഷണിയിലായി. ജൂലൈ ആദ്യവാരം ഡല്‍ഹിയില്‍ നടന്ന ചോദ്യംചെയ്യലിനിടെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. തുടര്‍ന്ന് മദ്രാസ് ഹൈകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച മാരനെ ആറാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യുന്നത് ജൂണ്‍ 30ന് കോടതി തടഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളില്‍ നടന്ന ചോദ്യംചെയ്യലിനോട് സഹകരിച്ചില്ളെന്നും അധികാരം ദുര്‍വിനിയോഗം ചെയ്തതായുമുള്ള സി.ബി.ഐയുടെ വാദം അംഗീകരിച്ചാണ് മദ്രാസ് ഹൈക്കോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചത്. |
രൂപയുടെ മൂല്യം ഇടിഞ്ഞു; രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍ Posted: 11 Aug 2015 11:26 PM PDT Image: ![]() മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 57 പൈസയാണ് ഇടിഞ്ഞത്. 64.76 രൂപയാണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 2013 സെപ്റ്റംബറിന് ശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ആദ്യമായാണ്. ചൈനീസ് കറന്‍സിയായ യുവാന്‍്റെ മൂല്യം 1.9 ശതമാനം കുറച്ചതിന്‍്റെ പ്രതിഫലനമാണ് ഇന്ത്യന്‍ കറന്‍സിയെയും ബാധിച്ചതെന്നാണ് വിലയിരുത്തല്‍. |
നഴ്സിങ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിനെ യു.എ.ഇയില്‍ വിചാരണ ചെയ്യും Posted: 11 Aug 2015 11:10 PM PDT Image: ![]() കൊച്ചി: കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി എം.വി. ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാന്‍ സി.ബി.ഐ നടപടി തുടങ്ങി. ഉതുപ്പിനെ യു.എ.ഇയില്‍വെച്ച് പ്രാഥമിക വിചാരണ നടത്താന്‍ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അബൂദാബിയിലേക്ക് പോകും. ഉതുപ്പിനെതിരെ ആരോപിച്ച കുറ്റങ്ങളെകുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ മാത്രമെ പ്രതിയെ യു.എ.ഇ ഇന്ത്യക്ക് കൈമാറുകയുള്ളൂ. ഇതിനായി ഉതുപ്പിനെകുറിച്ചുള്ള വിവരങ്ങള്‍ അറബിയിലേക്ക് തര്‍ജമ ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. രാജ്യാന്തര നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്ത്യയിലെത്തിക്കാന്‍ രണ്ടാഴ്ച മുതല്‍ എട്ട് മാസം വരെ വേണ്ടിവരും. അതിനിടെ, ഉതുപ്പ് വര്‍ഗീസ് ഹവാല വഴി യു.എ.ഇയിലേക്ക് കടത്തിയ 400 കോടി രൂപയുടെ കണക്കുകള്‍ ആദായ നികുതി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ശേഖരിച്ചു. ഉതുപ്പിന്‍െറ ഉടമസ്ഥതയിലുള്ള അല്‍സറാഫ മാന്‍പവര്‍ ഏജന്‍സിയുടെ എം.ജി റോഡിലെ ഓഫിസില്‍ നടത്തിയ റെയ്ഡില്‍ 5.5 കോടി രൂപ മാത്രമെ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തത്. നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐയുടെ അപേക്ഷയെ തുടര്‍ന്ന് ജൂലൈ 29ന് ഇന്‍റര്‍പോള്‍ ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍റര്‍പോള്‍ വെബ്സൈറ്റിലെ വാണ്ടഡ് പേഴ്സന്‍സ് വിഭാഗത്തില്‍ ഇയാളെക്കുറിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉതുപ്പ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. നേരത്തേ കേരള ഹൈകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അല്‍സറാഫ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്നത്. സര്‍ക്കാര്‍ വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളില്‍ നിന്ന് 19,500 രൂപ മാത്രമേ ഇടക്കാന്‍ പാടുള്ളൂ. എന്നാല്‍, അല്‍സറാഫ ഒരാളില്‍ നിന്ന് 19.5 ലക്ഷത്തോളം രൂപ വീതമാണ് ഈടാക്കിയത്. 19,500.00 എന്നതിലെ ദശാംശം മാറ്റി 19,50,000 ആക്കി മാറ്റിയായിരുന്നു തട്ടിപ്പ്. കേസിലെ ഒന്നാം പ്രതി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ് ലോറന്‍സാണ് സി.ബി.ഐ അറസ്റ്റ് ചെയ്ത അഡോള്‍ഫ് ഇപ്പോള്‍ ജാമ്യത്തിലാണ്. |
എന്‍.സി.സി കാഡറ്റ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ Posted: 11 Aug 2015 10:40 PM PDT Image: ![]() കോഴിക്കോട്: എന്‍.സി.സി വെടിവെപ്പ് പരിശീലനത്തിനിടെ പ്ളസ് ടു വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ഥിയുടെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ ആവശ്യപ്പെട്ടു. സ്വയം വെടിയേറ്റു മരിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും എന്‍.സി.സിയുടെ വിശദീകരണത്തില്‍ തൃപ്തരല്ളെന്നും ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, സംഭവം ബ്രിഗേഡിയര്‍ അന്വേഷിക്കുമെന്ന് എന്‍.സി.സി ഡെപ്യൂട്ടി കമാന്‍ഡന്‍റ് എസ്. നന്ദകുമാര്‍ പറഞ്ഞു. കോഴിക്കോട് വെസ്റ്റ്ഹില്‍ മിലിട്ടറി ബാരക്സില്‍ പരിശീലനത്തിനെ ത്തിയ കൊല്ലം പത്തനാപുരം മാലൂര്‍ മാര്‍ത്തോമ ദിവന്നാസിയോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയായ ധനുഷ് കൃഷ്ണയാണ് ചൊവ്വാഴ്ച ഉച്ചക്ക് 1.40ഓടെ ഫയറിങ് റെയ്ഞ്ചിന് സമീപം ദാരുണമായി കൊല്ലപ്പെട്ടത്. പോയന്‍റ് 22 റൈഫ്ളില്‍നിന്ന് അബദ്ധത്തില്‍ വെടി ഉതിര്‍ന്നതാണെന്നാണ് എന്‍.സി.സി ഉദ്യോഗസ്ഥരുടെ ഭാഷ്യം. നെഞ്ചില്‍ വലതുഭാഗത്ത് ഒരിഞ്ച് ആഴത്തില്‍ വെടിയേറ്റ പാടും തലക്കുപിന്നില്‍ പരിക്കുമുണ്ട്. ഉച്ചക്ക് രണ്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചെ ങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് എന്‍.സി.സി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ഡി. സാലിയുടെ നേതൃത്വത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പബ്ളിക്ദിന പരേഡിനായുള്ള എന്‍.സി.സി സംഘത്തെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പ് ഇവിടെ നടന്നുവരികയായിരുന്നു. ഉച്ചഭക്ഷണ സമയത്താണു വെടിയൊച്ച കേട്ടത്. ധനുഷ് കൃഷ്ണയുടെ നെഞ്ചിന്‍്റെ വലതുഭാഗത്താണു വെടിയേറ്റത്. ഉടന്‍ ബേബി മെമ്മോറിയല്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും മരിച്ചു. സിറ്റി പൊലീസ് കമീഷണറോടും മൊഴിയെടുക്കാനത്തെിയ പൊലീസിനോടും രണ്ടുവിധത്തിലാണ് ബാരക്സ് മേധാവികള്‍ വിശദീകരണം നല്‍കിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയി ഒറ്റക്ക് തിരിച്ചെ ത്തിയ ധനുഷ് നിലത്തിരുന്ന് റൈഫ്ള്‍ പരിശോധിക്കുന്നതിനിടെ വെടിശബ്ദം കേട്ടതായും ധനുഷ് വീണു കിടക്കുന്നത് കണ്ടെന്നുമാണ് പറഞ്ഞത്. അഞ്ച് ബുള്ളറ്റുകള്‍ നല്‍കിയതില്‍ ധനുഷിന്‍െറ ഒരു ബുള്ളറ്റ് കാണാതായതായി എന്‍.സി.സി ഡെ. കമാന്‍ഡര്‍ കേണല്‍ നന്ദകുമാര്‍ പറഞ്ഞു. നീളമുള്ള റൈഫ്ളില്‍നിന്ന് സ്വയം വെടിവെക്കണമെങ്കില്‍ കാലുകൊണ്ട് ട്രിഗര്‍ വലിക്കണമെന്നും അതിനുള്ള സാധ്യത കുറവാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാനാണ് അന്വേഷണ ചുമതല.
|
നവീദിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് പാകിസ്താനോട് ഇന്ത്യ Posted: 11 Aug 2015 10:33 PM PDT Image: ![]() ശ്രീനഗര്‍: ഉധംപുര്‍ ആക്രമണത്തില്‍ പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് നവീദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പാകിസ്താനോട് ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെടും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പാക് അധികൃതര്‍ക്ക് കത്തയക്കും. നവീദിന്‍െറ പൗരത്വം പാകിസ്താന്‍ നിഷേധിച്ച പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെടുന്നത്. പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയാണെന്ന് ഉധംപുരില്‍ പിടിയിലായപ്പോള്‍ നവീദ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ, നവീദ് ഇന്‍റര്‍നെറ്റ് വഴി ഫോണ്‍ വിളിച്ചതിന്‍െറ വിവരങ്ങള്‍ കൈമാറാന്‍ വിദേശ രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് പിടിയിലാകുന്നതു വരെയുള്ള ദിവസങ്ങളില്‍ നവീദ് പാകിസ്താനിലേക്ക് നിരവധി തവണ വിളിച്ചതായി കണ്ടെ ത്തിയിരുന്നു. ഉധംപുര്‍ ആക്രമണത്തിന് ഒരു മാസം മുമ്പ് നവീദ് കശ്മീരിലെ ത്തിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നവീദിനെ ചോദ്യംചെയ്യാനായി എന്‍.ഐ.എ ഡി.ജി.പി ഇന്ന് ജമ്മു കശ്മീരിലെത്തും. |
മോദിയുടെ യു.എ.ഇ സന്ദര്‍ശനം: ഒൗദ്യോഗിക സ്ഥിരീകരണമായി Posted: 11 Aug 2015 09:36 PM PDT Image: ![]() ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ഒടുവില്‍ ഒൗദ്യോഗിക സ്ഥിരീകരണമായി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി ഈ മാസം 16,17 തീയതികളില്‍ യു.എ.ഇയില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് ന്യൂദല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നാലുവരി പ്രസ്താവനയില്‍ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്‍െറ സന്ദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ച പരിപാടികളുടെ പൂര്‍ണ വിശദാംശങ്ങള്‍ ലഭ്യമല്ല. അതേസമയം യു.എ.ഇ ഭരണ നേതൃത്വവുമായുള്ള ഒൗദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കും പുറമെ പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും പ്രധാനമന്ത്രി ചെലവഴിക്കുക തലസ്ഥാനമായ അബൂദബിയില്‍ തന്നെയായിരിക്കും. ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കും നരേന്ദ്ര മോദി ദുബൈയിലുണ്ടാവുക. അബൂദബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക മീഡിയ സെന്‍റര്‍ ഒരുക്കുന്നുണ്ട്. 17ന് വൈകിട്ട് 6.30ന് ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹമവുമായി നടത്തിയ വന്‍ ജനപ്രിയ പരിപാടിയുടെ മാതൃകയില്‍ തന്നെയാണ് ദുബൈയിലും സ്വീകരണം ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. 40,000 ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 40 ലക്ഷം ദിര്‍ഹം ഇതിനായി ചെലവഴിക്കുമെന്ന് സംഘാടകരായ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യോഗത്തില്‍ അറിയിച്ചിരുന്നു. കനത്ത ചൂടായതിനാല്‍ സ്റ്റേഡിയത്തില്‍ ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കും. ഇന്ത്യയില്‍ നിന്ന് വരുന്ന 35 അംഗ സംഘത്തിന്‍െറ കലാപരിപാടികളും അരങ്ങേറും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. www.namoindubai.ae വെബ്സൈറ്റില്‍ തിങ്കളാഴ്ച രാത്രി മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കാമറ, വീഡിയോ കാമറ, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുവരാന്‍ പാടില്ല. സ്റ്റേഡിയത്തില്‍ 25,000 പേര്‍ക്കിരിക്കാനാണ് നിലവില്‍ സൗകര്യമുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ ആര്‍ക്കും പ്രവേശം നല്‍കില്ല. മാധ്യമ കാമറകള്‍ക്കായും പ്രത്യേക സ്ഥലം മാറ്റിവെക്കും.അതോടെ സീറ്റുകളുടെ എണ്ണം 20,000 ആയി കുറയുമെങ്കിലും മൈതാനത്ത് 10,000 പേര്‍ക്ക് ഇരിക്കാന്‍ കസേര നിരത്താനാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ 30,000 പേര്‍ക്ക് ഇരിപ്പിടമാകും. സ്റ്റേഡിയത്തിന് പുറത്തുള്ളവര്‍ക്ക് പരിപാടി വീക്ഷിക്കാനായി കൂറ്റന്‍ സ്ക്രീനുകളൊരുക്കും. സ്റ്റേഡിയത്തില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്. ദുബൈ പൊലീസില്‍ നിന്നുള്ള 300 സുരക്ഷാ ഭടന്മാരും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കുന്ന വളണ്ടിയര്‍മാരും ക്രമസമാധാന പാലനത്തിനായി രംഗത്തിറങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. |
ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ച് ലിബിയന്‍ പ്രധാനമന്ത്രി Posted: 11 Aug 2015 09:34 PM PDT Image: ![]() ട്രിപളി: ടെലിവിഷന്‍ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ച് ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്ല അല്‍ തീനി. എന്നാല്‍ രാജി വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ടി.വി അഭിമുഖത്തിനിടെ ഭരണത്തിലുണ്ടായ പാളിച്ചകളില്‍ ലിബിയന്‍ ജനത രോഷാകുലരാണെന്ന ചോദ്യത്തിനാണ് താന്‍ പടിയിറങ്ങുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഒൗദ്യോഗികമായി താന്‍ രാജിവെക്കുകയാണ്. ലിബിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തന്‍്റെ രാജികൊണ്ട് തീരുമെങ്കില്‍ അതിവിടെവെച്ച് പ്രഖ്യാപിക്കുന്നുവെന്നും ഞായറാഴ്ച്ച പാര്‍ലമെന്‍്റില്‍ രാജി സമര്‍പ്പിക്കുമെന്നും അല്‍താനി വ്യക്തമാക്കി. ലിബിയ ചാനല്‍ എന്ന സ്വകാര്യ ടിവിയില്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് രാജിക്കാര്യം നിഷേധിച്ച് രംഗത്തത്തെി. |
ബി.ജെ.പിയെ തറപറ്റിക്കാന്‍ മമതയുടെ 'ചായ ചര്‍ച്ച'; കോണ്‍ഗ്രസിന് ക്ഷണമില്ല Posted: 11 Aug 2015 09:30 PM PDT Image: ![]() ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ മമതയുടെ നേതൃത്വത്തില്‍ 'ബി.ജെ.പി വിരുദ്ധ' രാഷ്ട്രീയ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേരും. ശരത് പവാറിന്‍െറ പാര്‍ട്ടിയായ എന്‍.സി.പിയുടെ ഡല്‍ഹി ആസ്ഥാനത്ത് ചേരുന്ന 'ചായ ചര്‍ച്ച'യില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. എന്നാല്‍, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് യോഗത്തില്‍ പങ്കെടുക്കും. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും യോഗത്തിലേക്ക് തങ്ങളുടെ പാര്‍ട്ടി പ്രതിനിധികളെ അയക്കാനാണ് സാധ്യത. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളും ചര്‍ച്ചയില്‍ പങ്കെടുക്കും. ബിഹാറിലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു^ആര്‍.ജെ.ഡി സഖ്യത്തിന്‍െറ പങ്കാളികള്‍ കൂടിയായ കോണ്‍ഗ്രസിനെ യോഗത്തിലേക്ക് മമത ക്ഷണിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ബിഹാറില്‍ മത്സരിക്കുന്നില്ളെങ്കിലും ബി.ജെ.പി വിരുദ്ധ യോഗത്തിലൂടെ പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ കൂടിയാണ് മമതയുടെ പുതിയ നീക്കം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ എ.എ.പിയും ബിഹാറില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ളെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. |
കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസ്^ബി.ജെ.പി; സംയമനം വിട്ട് സ്പീക്കര്‍ Posted: 11 Aug 2015 09:00 PM PDT Image: ![]() Subtitle: ലോക്സഭയിലെ ബഹളം സസ്പെന്‍ഷന്‍െറ വക്കില്‍ ഡെപ്യൂട്ടി ചെയര്‍മാനുനേരെ കടലാസ് കീറിയെറിഞ്ഞു ന്യൂഡല്‍ഹി: വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ണമായും കലങ്ങിയതിനിടെ, ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ ലോക്സഭയില്‍ സസ്പെന്‍ഷന്‍െറ വക്കിലത്തെി. കഴിഞ്ഞയാഴ്ച 25 പേരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ കൂസാതെ പ്ളക്കാര്‍ഡും മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് എം.പിമാരുടെ രോഷപ്രകടനം ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരെയുടെ നേര്‍ക്ക് കടലാസുകള്‍ കീറിയെറിയുന്നതില്‍ വരെയത്തെി. എന്നാല്‍, രണ്ടാംവട്ട സസ്പെന്‍ഷന്‍ നീക്കത്തില്‍നിന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഒടുവില്‍ പിന്തിരിയുകയായിരുന്നു. ബഹളം വകവെക്കാതെ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ച സര്‍ക്കാറിനെയും സ്പീക്കറെയും കോണ്‍ഗ്രസ് എം.പിമാര്‍ നേരിടുന്നതായിരുന്നു ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ ലോക്സഭയിലെ കാഴ്ച. പ്രതിപക്ഷത്തിനു മുന്നില്‍ തോറ്റുകൊടുക്കാതെ സഭാനടപടി ഇടക്കിടെ നിര്‍ത്തിവെക്കുകയും വീണ്ടും മുന്നോട്ടുനീങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഉച്ചതിരിഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ക്കു മുന്നില്‍ കീറിയെറിഞ്ഞ കടലാസുതുണ്ടുകള്‍ പാറിപ്പറന്നത്. സ്പീക്കര്‍ സുമിത്ര മഹാജനും സര്‍ക്കാറിനുവേണ്ടി സംസാരിച്ച പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യനായിഡുവിനും ഇതിനെല്ലാമിടയില്‍ നിയന്ത്രണംവിട്ടു. ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നും സഭാനടപടി മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന 440 പേരെ അതിന് തയാറല്ലാത്ത 40-50 പേര്‍ അവമതിക്കുകയാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. ഇങ്ങനെയാണെങ്കില്‍ വീണ്ടും അച്ചടക്കനടപടി എടുക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ജി.എസ്.ടി ബില്‍ തടസ്സപ്പെടുത്തുകയാണ് കോണ്‍ഗ്രസ് തന്ത്രമെന്ന് മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ‘ഒച്ചവെച്ചാല്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? ഇവരുടെ പ്രതിഷേധം ലോകം കാണട്ടെ. ബഹളമുണ്ടാക്കുമ്പോള്‍ സ്പീക്കറുടെ മുഖത്തേക്ക് കാമറ തിരിച്ചുവെക്കേണ്ട കാര്യമില്ല. സഭയിലെ ബഹളം മുഴുവന്‍ ലോക്സഭാ ടി.വി കാണിക്കട്ടെ. സഭാനടപടി ഞാന്‍ നിര്‍ത്തിവെക്കില്ല. എന്തൊരു പെരുമാറ്റമാണിത്? ഇതാണോ ജനാധിപത്യം? പ്രതിഷേധിക്കേണ്ട രീതി ഇതാണോ?’ -സ്പീക്കര്‍ പലപ്പോഴായി ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ, പ്രതിപക്ഷം അതൊന്നും കാര്യമാക്കിയില്ല. പ്രതിപക്ഷത്തിന് അവരുടെ കാരണങ്ങളുമുണ്ടായിരുന്നു. വിവിധ വിഷയങ്ങളില്‍ അവര്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസുകള്‍ തള്ളിക്കളഞ്ഞാണ് സ്പീക്കര്‍ ചോദ്യോത്തരവേള നടത്തിയത്. സഭ നടക്കുന്നുവെന്ന് വരുത്താന്‍ ഭരണപക്ഷം കൊണ്ടുവന്ന ചര്‍ച്ചാനിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. ഐ.പി.എല്‍ ഒത്തുകളി വിഷയത്തില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കര്‍, അതേ വിഷയത്തില്‍ ബി.ജെ.പിയിലെ അര്‍ജന്‍ മേഘ്വാള്‍ നല്‍കിയ ചട്ടം-193 പ്രകാരമുള്ള ചര്‍ച്ച തുടങ്ങിവെച്ചു. ‘സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’ മുന്‍നിര്‍ത്തി ചര്‍ച്ചക്ക് തുടക്കമിടാനാണ് വൈകീട്ട് ബി.ജെ.പിയിലെതന്നെ പ്രഹ്ളാദ് പട്ടേലിന് ചെയറില്‍നിന്ന് കിട്ടിയ ക്ഷണം. ഇതത്രയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ഒച്ചപ്പാട് ഉച്ചസ്ഥായിയില്‍ എത്തിച്ചത്. കോണ്‍ഗ്രസിനെ ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.എസ്.പി, ആം ആദ്മി പാര്‍ട്ടി എന്നിവ പിന്തുണച്ചു. കോണ്‍ഗ്രസിനോട് വിയോജിച്ച് സഭ നടക്കണമെന്ന ആവശ്യമുന്നയിച്ച സമാജ്വാദി പാര്‍ട്ടിയുടെയും ആര്‍.ജെ.ഡി, ജെ.ഡി.യു എന്നിവയുടെയും അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നടുത്തളത്തിലിറങ്ങിയിരുന്നു. ജാതി സെന്‍സസ് വിവരം വെളിപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇതിനെല്ലാം സാക്ഷിയായി ‘വിവാദ’മന്ത്രി സുഷമ സ്വരാജ് ലോക്സഭയിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതുമില്ല. വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ണമായും തടസ്സപ്പെട്ടിട്ടും പ്രതിപക്ഷാവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം തുടരുന്നത് പ്രതിപക്ഷത്തെ കൂടുതല്‍ രോഷംകൊള്ളിക്കുന്നുണ്ട്. |
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,280 രുപ Posted: 11 Aug 2015 08:46 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 19,280 രുപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 19,200 രൂപയായിരുന്നു പവന്‍വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 03.02 ഡോളര്‍ കൂടി 1,110.62 ഡോളറിലെത്തി. |
ഒമാനിവത്കരണം ശക്തമാകുന്നു; പ്രവാസികള്‍ ജോലി നഷ്ടപ്പെടല്‍ ഭീതിയില്‍ Posted: 11 Aug 2015 08:45 PM PDT Image: ![]() മസ്കത്ത്: രാജ്യത്ത് സ്വകാര്യമേഖലയിലും ഒമാനിവത്കരണം ശക്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രവാസികളില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതി സൃഷ്ടിക്കുന്നു. ഇടത്തരം- ഉയര്‍ന്ന മേഖലകളിലും വെള്ളക്കോളര്‍ തസ്തികകളിലും ജോലിചെയ്യുന്നവരിലാണ് ഭാവി എന്താകുമെന്ന ആശങ്ക ശക്തമായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനൊപ്പം സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളിലുണ്ടായ കുറവും ഉന്നത വിദ്യാഭ്യാസം നേടി സ്വദേശി സമൂഹം കൂടുതലായി പുറത്തിറങ്ങുന്നതുമാണ് സ്വകാര്യമേഖലയിലേക്കും ഒമാനികള്‍ കൂടുതലായി കടന്നുവരുമെന്ന പ്രതീതി ഉയര്‍ത്തുന്നത്. ഓരോ വര്‍ഷവും 12,000 പേരാണ് സര്‍വകലാശാലകളില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ജോലി ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ജോലിയിലെ എളുപ്പവും മികച്ച ശമ്പളവും പരിഗണിച്ച് കൂടുതല്‍പേരും സര്‍ക്കാര്‍ ജോലികളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍, ഇവരില്‍ 60 ശതമാനത്തില്‍ അധികം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്. 40 ശതമാനത്തോളം പേര്‍ തൊഴില്‍രഹിതരാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്വദേശികള്‍ സ്വകാര്യ തൊഴില്‍മേഖലയിലേക്ക് കടന്നുവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് നിലവില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്കും പുതുതായി ജോലി അന്വേഷിച്ചുവരുന്ന മറ്റു രാജ്യക്കാര്‍ക്കും അവസരങ്ങള്‍ കുറക്കും. മുമ്പ് ഉണ്ടായിരുന്നപോലെ പ്രവാസികള്‍ക്ക് ജോലി സുരക്ഷയില്ളെന്ന് 10 വര്‍ഷത്തോളമായി മസ്കത്തില്‍ ജോലിചെയ്യുന്ന ഷൈജു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. താഴ്ന്ന ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടല്‍ സംബന്ധിച്ച് ഇപ്പോള്‍ കാര്യമായി പേടിക്കേണ്ടതില്ല. അതേസമയം, ഇടത്തരം-ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് വരുംകാലങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയാനാണ് സാധ്യത. നിര്‍മാണ- ഗാര്‍ഹിക മേഖലകളില്‍ ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സംബന്ധിച്ച് ജോലിനഷ്ടപ്പെടല്‍ എന്ന ഭീതിയില്ളെന്ന് റിക്രൂട്ടിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മറ്റൊരു മലയാളി പറഞ്ഞു. അതേസമയം, സ്വകാര്യമേഖലയില്‍ ഭേദപ്പെട്ട ശമ്പളംവാങ്ങി ജോലിചെയ്യുന്നവര്‍ക്ക് ഭാവിയില്‍ പ്രശ്നമുണ്ടാകാം. പഴയപോലെ തൊഴില്‍സുരക്ഷ ഉറപ്പുലഭിക്കുന്ന അവസ്ഥയില്ളെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ വന്‍തോതില്‍ കുറവുണ്ടായതോടെ അടുത്ത വര്‍ഷംമുതല്‍ കൂടുതല്‍ സ്വദേശികള്‍ സ്വകാര്യമേഖലയെ ജോലിക്കായി ആശ്രയിക്കുമെന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. മത്സരക്ഷമതയും യോഗ്യതയുമുള്ള സ്വദേശികള്‍ തൊഴില്‍വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വിദഗ്ധ-അവിദഗ്ധ പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറയാനും സാധ്യതയുണ്ട്. ഒമാനിലെ ജനസംഖ്യയില്‍ 42 ലക്ഷത്തില്‍ ഏകദേശം 40 ശതമാനം പ്രവാസി സമൂഹമാണ്. പ്രവാസി സമൂഹത്തിനുള്ള ഒരു ലക്ഷം തൊഴിലുകള്‍ കുറക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം നിശ്ചയിച്ചിരുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന്‍െറ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടത്. ഒമാനിലെ സ്വകാര്യമേഖലയിലെ വിദേശതൊഴില്‍ 39 ശതമാനത്തില്‍നിന്ന് 33 ശതമാനമായി കുറക്കുകയായിരുന്നു ലക്ഷ്യം. |
കഷ്ടപ്പാടിലും കഥാപ്രസംഗത്തെ നെഞ്ചോടുചേര്‍ത്ത കാഥിക Posted: 11 Aug 2015 08:20 PM PDT Image: ![]() Subtitle: സമ്പാദ്യം സാംസ്കാരിക കേരളത്തിന്‍െറയും സര്‍ക്കാറിന്‍െറയും അവഗണന മാത്രം ആലപ്പുഴ: ഐഷാബീഗത്തിന്‍െറ വേര്‍പാടോടെ കഥാപ്രസംഗകലയിലെ ഒരു യുഗത്തിന്‍െറ അന്ത്യമായി. 30 വര്‍ഷത്തിലേറെ മലയാളിയുടെ മുന്നില്‍ കഥയും ഗാനങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ച മുസ്ലിം സമുദായത്തിലെ പ്രഥമ കാഥികയാണ് വിടവാങ്ങിയത്. ജീവിതത്തിന്‍െറ പ്രതികൂല സാഹചര്യങ്ങളിലും വേദികളില്‍നിന്ന് വേദികളിലേക്ക് അവര്‍ എത്തിയത് കലയോടുള്ള ആത്മാര്‍പ്പണം ഒന്നുകൊണ്ടുമാത്രമായിരുന്നു. സമുദായത്തില്‍ നിലനിന്ന എതിര്‍പ്പുകള്‍ പോലും പില്‍ക്കാലത്ത് അലിഞ്ഞില്ലാതായത് ഐഷാബീഗത്തിന്‍െറ കഥാവതരണത്തിലെ കരുത്തുകൊണ്ടായിരുന്നു. 25ഓളം കഥകള്‍ പറഞ്ഞ ഐഷാബീഗം പത്തോളം കഥകള്‍ മാപ്പിള കഥാപശ്ചാത്തലത്തില്‍ നിന്ന് തെരഞ്ഞെടുത്തതായിരുന്നു. അറബിക്കഥകളിലെ അപൂര്‍വസുന്ദരമായ കഥകളും അതില്‍പ്പെടുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദുകണ്ണ്-ഫാത്തിമ ദമ്പതികളുടെ മകളായി 1943ല്‍ ജനിച്ച ഐഷാബീഗം 1961ലാണ് ആലപ്പുഴയില്‍ ആദ്യ കഥയായ ‘ധീരവനിത’ അവതരിപ്പിച്ചത്. സ്ത്രീധനം എന്ന അനാചാരത്തിനെതിരെ കഥാപ്രസംഗത്തെ അവര്‍ ഉപയോഗപ്പെടുത്തി. നൂറുകണക്കിന് വേദികളിലാണ് ‘സ്ത്രീധനം’ അവതരിപ്പിച്ചത്. ‘ബദറുല്‍ മുനീറും ഹുസനുല്‍ ജമാലും’ എന്ന നിഷ്കളങ്ക പ്രണയത്തിന്‍െറ കഥയും നിരവധി വേദികളില്‍ പറഞ്ഞു. കഥക്ക് യോജിച്ച പാട്ടുകളും ആവശ്യമായ ഉപമകളും ശക്തമായ ഭാഷയുടെ അകമ്പടിയോടെ ഐഷാബീഗം അവതരിപ്പിച്ചപ്പോള്‍ സാംബശിവന്‍െറയും കൊല്ലം ബാബുവിന്‍െറയും സമകാലികരില്‍ പ്രമുഖയായ സ്ത്രീ കാഥിക എന്ന പേര് അവര്‍ സമ്പാദിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ച ഐഷാബീഗം വളര്‍ന്നത് പിതൃസഹോദരനായ ഇബ്രാഹിമിന്‍െറ തണലിലായിരുന്നു. ഐഷാബീഗത്തിന്‍െറ കലാഭിരുചി മനസ്സിലാക്കിയ ബന്ധുക്കള്‍ അവരെ അതിനായി പരിശീലിപ്പിച്ചു. ഭാഗവതര്‍ കുഞ്ഞുപണിക്കനാണ് സംഗീതം പഠിപ്പിച്ചത്. കലാകാരനായ എ.എം. ഷരീഫുമായുള്ള വിവാഹം കഥാപ്രസംഗത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായകമായി. അയ്യായിരത്തോളം വേദികളില്‍ അവര്‍ കഥ പറഞ്ഞു. സ്ഫുടമായ ഭാഷയും ഗാനാലാപനവും കഥാവതരണത്തിലെ കൈയൊതുക്കവും സന്ദര്‍ഭത്തിന്‍െറ ഭാവാദിവിവരണവും ഐഷാബീഗത്തിന്‍െറ പ്രത്യേകതയായിരുന്നുവെന്ന് അവരുടെ തബലിസ്റ്റായി പ്രവര്‍ത്തിച്ച ആലപ്പി ഇക്ബാല്‍ ഓര്‍ക്കുന്നു. കലാജീവിതം ഐഷാബീഗത്തിന് ആസ്വാദകരെ നല്‍കിയെങ്കിലും സാമ്പത്തികമായി ഒന്നും നേടിയില്ല. 1991ലാണ് അവസാനമായി കഥ പറഞ്ഞത്. പിന്നീട് ശാരീരിക അസ്വസ്ഥത മൂലം ക്രമേണ വേദികളില്‍നിന്ന് നിഷ്ക്രമിച്ചു. 1998ല്‍ ഭര്‍ത്താവിന്‍െറ മരണത്തോടെ ജീവിതം പ്രയാസപൂര്‍ണമായി. മകന്‍ അന്‍സാറിന്‍െറ തണലിലായിരുന്നു ശിഷ്ടകാലം. രണ്ടാമത്തെ മകന്‍ നൗഷാദ് നേരത്തെ മരിച്ചിരുന്നു. സാംസ്കാരിക കേരളവും സര്‍ക്കാറും തികച്ചും അവഗണിച്ച കലാകാരിയായിരുന്നു അവര്‍. സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം നല്‍കിയതൊഴിച്ചാല്‍ സര്‍ക്കാറിന്‍െറ വലിയ പരിഗണനയൊന്നും ഉണ്ടായില്ല. അവശകലാകാരിയുടെ പെന്‍ഷന്‍ മാത്രമായിരുന്നു ആകെ ആശ്രയം. നൂറില്‍പരം ഓഡിയോ കാസറ്റുകളിലും എച്ച്.എം.വി ഗ്രാമഫോണ്‍ റെക്കോഡുകളിലും ആ ശബ്ദം ഉണ്ടായെങ്കിലും ജീവിതത്തിന്‍െറ മിച്ചം കണ്ണീരും ദുരിതങ്ങളുമായിരുന്നു. കാഥികയായ റംലാബീഗത്തെ കാണണമെന്ന അഭിലാഷം കുറച്ചുകാലം മുമ്പ് ആലപ്പുഴയില്‍ പങ്കിട്ട ഒരു വേദിയിലൂടെ അവര്‍ സഫലീകരിച്ചു. |
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എണ്ണം : അന്തിമതീരുമാനം വര്‍ഷാവസാനം Posted: 11 Aug 2015 08:09 PM PDT Image: ![]() ദോഹ: 2022 ഫുട്ബാള്‍ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷം അവസാനത്തോടെ അന്തിമ തീരുമാനമെടുക്കുമെന്ന ലോകകപ്പ് സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍റ് ലെഗസി വക്താവ് പറഞ്ഞു. ഇതിനകം തന്നെ അഞ്ച് സ്റ്റേഡിയങ്ങളുടെ പൂര്‍ണ വിവരങ്ങളും അതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളും രൂപരേഖയും ഖത്തര്‍ സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍റ് ലെഗസി പുറത്തുവിട്ടിരുന്നു. 12 സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തര്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. സ്റ്റേഡിയങ്ങളുടെ കൃത്യമായ എണ്ണം തീരുമാനിച്ചിട്ടുണ്ടെന്നും അവസാന തീരുമാനം ഈ വര്‍ഷം അവസാനത്തോടെ പുറത്തുവിടുമെന്നും ഖത്തര്‍ സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍റ് ലെഗസി വക്താവ് വ്യക്തമാക്കി. 200ലധികം ബില്യന്‍ ഡോളറാണ് ഖത്തര്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ചെലവഴിക്കുന്നത്. അല്‍ റയ്യാന്‍, ഖലീഫ ഇന്‍റര്‍നാഷണല്‍, ഖത്തര്‍ ഫൗണ്ടേഷന്‍, അല്‍ വക്റ സ്റ്റേഡിയങ്ങളില്‍ 40,000 കാണികളെ വരെ ഉള്‍ക്കൊള്ളാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാര്‍ട്ടല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ഈ സ്റ്റേഡിയങ്ങളിലാണ് നടക്കുക. 60,000 പേരെ ഉള്‍ക്കൊള്ളാവുന്ന അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ ഒരു സെമി ഫൈനലെങ്കിലും നടക്കും. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം പുനരുദ്ധരണം പ്രാദേശിക കമ്പനിയായ മിഡ്മാകും ദുബൈയിലെ സിക്സ് കണ്‍സ്ട്രക്ടും ചേര്‍ന്നാണ് നടത്തുന്നത്. അല്‍ ഖോറിലെ അല്‍ ബയ്ത്ത് സ്റ്റേഡിയം ഖത്തര്‍ കേന്ദ്രമായ ഗള്‍ഫാര്‍ ആല്‍ മിസ്നദും ഇറ്റാലിയന്‍ കമ്പനിയായ സാലിനി ഇംപ്രഗില്ളോയും ചേര്‍ന്നാണ് കരാര്‍ ഏറ്റെടുത്തത്. ഈ വര്‍ഷം അവസാനത്തോടെ സ്റ്റേഡിയങ്ങളുടെ എണ്ണത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഫുട്ബാളിന്‍െറ പരമാധികാര സമിതിയായ ഫിഫക്കെതിരെ ഫുട്ബോള്‍ വേദി നിശ്ചയിക്കുന്നതില്‍ അഴിമതിയാരോപണം വന്നതിനെ തുടര്‍ന്ന് ഖത്തര്‍ വീണ്ടും മാധ്യമങ്ങളില്‍ വിഷയമായ സന്ദര്‍ഭത്തില്‍ തന്നെയാണ് ലോകകപ്പിനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍ ആത്മവിശ്വാസത്തോടെ മുമ്പോട്ടുപോകുന്നത്. ആരോപണങ്ങള്‍ തുടരുമ്പോള്‍ തന്നെ ഖത്തര്‍ സ്റ്റേിയം നിര്‍മാണവും മറ്റ് വികസന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതാണ് വിമര്‍ശകരെ ചൂടുപിടിപ്പിക്കുന്നത്. വിഷന്‍ 2030ന്‍െറ ഭാഗമായി തന്നെയാണ് ഖത്തര്‍ ലോകകപ്പിനെയും കാണുന്നതെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് 2022ലെ ലോകകപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താനാണ് തീരുമാനമായത്. |
എക്സ്ട്രാ ടൈമില്‍ സൂപ്പര്‍ ബാഴ്‌സ Posted: 11 Aug 2015 08:05 PM PDT Image: ![]() Subtitle: യുവേഫ സൂപ്പര്‍ കപ്പ് ബാഴ്സക്ക് തിബ് ലിസ്: ഗോള്‍മഴ തീര്‍ത്ത പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്സലോണ യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി. ആവേശംമുറ്റിയ മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ സ്പാനിഷ് താരം പെഡ്രോ റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് ബാഴ്സ ജേതാക്കളായത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ ബാഴ്സ നേടി. 90 മിനിറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ നാലു ഗോളുകള്‍ വീതം നേടി ഇരുടീമുകളും സമനില പാലിച്ചതാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങാന്‍ കാരണം. ബാഴ്സക്കായി ലയണല്‍ മെസ്സി ഏഴാം മിനിറ്റിലും 15ാം മിനിറ്റിലും ഓരോ ഗോളുകള്‍ നേടി. 44ാം മിനിറ്റില്‍ റാഫിഞ്ഞയും 52ാം മിനിറ്റില്‍ ലൂയി സുവാരസും സെവിയ്യ വല കുലുക്കി. മൂന്നാം മിനിറ്റില്‍ എവര്‍ ബനേഗ, 57ാം മിനിറ്റില്‍ ജോസ് അന്‍േറാണിയോ റേയെസ്, 72ാം മിനിറ്റില്‍ കെവിന്‍ ഗെമെയ്റോ, 81ാം മിനിറ്റില്‍ എവെന്‍ കൊനോപ്ളാങ്ക എന്നീ താരങ്ങള്‍ സെവിയ്യക്ക് വേണ്ടി ഗോളടിച്ചത്. മത്സരത്തിന്‍െറ ആദ്യ മിനിറ്റുകളില്‍ തന്നെ സെവിയ്യന്‍ താരം എവര്‍ ബനേഗ ഫ്രീ കിക്കിലൂടെ ബാഴ്സ വല ചലിപ്പിച്ചു. പിന്നാലെ ഏഴാം മിനിറ്റില്‍ ബോക്സിനു പുറത്തു നിന്നു എടുത്ത സൂപ്പര്‍ ഷോട്ടിലൂടെ മെസ്സി സമനില പിടിച്ചു. 15ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മെസ്സി ഗോള്‍ ആവര്‍ത്തിച്ചു. ഇടവേളക്ക് മുമ്പ് റാഫിഞ്ഞ മൂന്നാം ഗോള്‍ അടിച്ചു ബാഴ്സക്ക് ലീഡ് നല്‍കി. എന്നാല്‍, ബാഴ്സയുടെ അലസത സെവിയ്യ 57ാം മിനിറ്റില്‍ റേയെസിലൂടെ ഗോളാക്കി മാറ്റി. 72ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗെമെയ്റോ ഗോളാക്കിയതോടെ സെവിയ്യ പോരാട്ട വീര്യം പുറത്തെടുത്തു. രണ്ടാം പകുതി അവസാനിക്കാനിരിക്കെ 81ാം മിനിറ്റില്‍ മികച്ച ഷോട്ടിലൂടെ കൊനോപ്ളാങ്ക സെവിയ്യയുടെ നാലാം ഗോള്‍ നേടി ബാഴ്സയുമായി സമനില ഉറപ്പിച്ചു. മെസിയുടെ കിടിലന്‍ ഷോട്ട് സെവിയ്യന്‍ ഗോളി തടുത്തിട്ടെങ്കിലും അവസരം മുതലാക്കിയ പെഡ്രോ റോഡ്രിഗസ് ബോള്‍ വലയിലെ ത്തിച്ചു ബാഴ്സക്ക് കിരീടം സമ്മാനിച്ചു. ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറില്ലാതെയാണ് പ്രീ സീസണിലെ നിര്‍ണായക മത്സരത്തിന് ബാഴ്സ ടീം ഇറങ്ങിയതെങ്കിലും അര്‍ജന്‍റീനിയന്‍ താരം മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. മാഞ്ചസ്റ്ററിലേക്ക് കൂടുമാറുന്ന പെഡ്രോ റോഡ്രിഗസിന് ബാഴ്സ കുപ്പായത്തിലെ യാത്രയയപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്തവണത്തെ യുവേഫ ഫൈനല്‍. ബാഴ്സ നാലു തവണയും സെവിയ്യ ഒരു തവണയും യുവേഫ കപ്പില്‍ കിരീടമണിഞ്ഞിട്ടുണ്ട്.
|
Posted: 11 Aug 2015 07:51 PM PDT Image: ![]() കണ്ണൂര്‍: രാജ്യത്തിനായി പലവട്ടം പൊന്നണിഞ്ഞ എം.ആര്‍. പൂവമ്മക്ക് ആദ്യകടമ്പയില്‍ തന്നെ മാറ്റേറിയ കായിക പുരസ്കാരം. ഇന്ത്യന്‍ കായിക രംഗത്തെ ‘വില്ലാളി വീരത്തി’യായതിന്‍െറ അതിയായ സന്തോഷത്തിലാണ് കേരളത്തിന്‍െറ തൊട്ടയല്‍ക്കാരിയായ ഈ അത്ലറ്റ്. കഠിനാധ്വാനത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് പൂവമ്മ പറയുന്നു. ഏറെ നാളത്തെ സ്വപ്നം യാഥാര്‍ഥ്യമായതായി പൂവമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു. പുരസ്കാരം തേടിയത്തെുമെന്ന ചില സൂചനകളുണ്ടായിരുന്നു. ടി.വി വാര്‍ത്തകളില്‍ നിന്ന് വിവരമറിഞ്ഞ സഹോദരന്‍ മഞ്ജുവാണ് സന്തോഷ വര്‍ത്തമാനം ഫോണില്‍ വിളിച്ചറിയിച്ചത്. പാട്യാലയില്‍ ഇന്ത്യന്‍ അത്ലറ്റിക്സ് ക്യാമ്പില്‍ ഉച്ചക്ക് ശേഷമുള്ള പരിശീലനത്തിനിറങ്ങാനിരിക്കേയായിരുന്നു അവാര്‍ഡ് നേട്ടം വന്നത്. 2012ല്‍ കര്‍ണാടകയിലെ മികച്ച കായികതാരത്തിനുള്ള ‘ഏകലവ്യ’ അവാര്‍ഡ് നേടിയ പൂവമ്മക്ക് മൂന്നു വര്‍ഷത്തിനുശേഷം രാജ്യത്തെ ഉന്നത ബഹുമതി സ്വന്തമാക്കാനായി. ആഗസ്റ്റ് 22 മുതല്‍ 30 വരെ ബീജിങ്ങില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിനായാണ് ഇഷ്ടഭൂമികയായ പാട്യാലയിലത്തെിയത്. ബീജിങ്ങില്‍ 400 മീറ്റര്‍ റിലേയിലാണ് മത്സരം. സഹതാരങ്ങള്‍ പലരും മറ്റിടങ്ങളില്‍ പരിശീലനത്തിലായതിനാല്‍ പുരുഷതാരങ്ങള്‍ക്കൊപ്പമാണ് പൂവമ്മയുടെ സന്നാഹം. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ടിന്‍റു ലൂക്കയടക്കമുള്ള താരങ്ങള്‍ക്കൊപ്പം പൂവമ്മ ഈയിനത്തില്‍ സ്വര്‍ണമണിഞ്ഞിരുന്നു. 2014ല്‍ ഇഞ്ചിയോണിലെ നേട്ടത്തിനുശേഷം ഈ വര്‍ഷം ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ വെള്ളി നേടിയ പൂവമ്മ, ഏഷ്യന്‍ ഗ്രാന്‍പ്രീ മീറ്റിന്‍െറ വിവിധ പാദങ്ങളില്‍ മെഡല്‍ നേടിയിരുന്നു. മംഗളൂരുവില്‍ നടന്ന സീനിയര്‍ ഫെഡറേഷന്‍ കപ്പിലും ചെന്നൈ ഇന്‍റര്‍ സ്റ്റേറ്റ് മീറ്റിലും മികച്ച താരവുമായി. അടുത്ത വര്‍ഷം അരങ്ങേറുന്ന റയോ ഒളിമ്പിക്സില്‍ 400 മീറ്ററില്‍ യോഗ്യത നേടുന്നതടക്കം ഇനിയും ലക്ഷ്യങ്ങളേറെയാണ് ഒ.എന്‍.ജി.സിയിലെ എച്ച്.ആര്‍ എക്സിക്യൂട്ടിവായി ജോലിചെയ്യുന്ന പൂവമ്മക്ക്. 400 മീറ്ററില്‍ ഏഷ്യയിലെ രണ്ടാം നമ്പര്‍ താരമായ ഈ 25കാരിയെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) ആദ്യമായാണ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യുന്നത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമണിഞ്ഞ വയനാട്ടുകാരി ഒ.പി. ജെയ്ഷയും ട്രിപ്പ്ള്‍ ജംപിലെ ശ്രദ്ധേയതാരം അര്‍പ്പിന്ദര്‍ സിങ്ങുമായിരുന്നു എ.എഫ്.ഐ നാമനിര്‍ദേശം ചെയ്ത മറ്റ് രണ്ട് അത്ലറ്റുകള്‍. മലയാളം പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന പൂവമ്മയുടെ നേട്ടത്തിന് പിന്നില്‍ ഒരു മലയാളിക്കരമുണ്ട്. കണ്ണൂര്‍ പുളിങ്ങോം സ്വദേശിയായ എന്‍.എ. കുഞ്ഞിമുഹമ്മദ്. കരസേനയില്‍ സുബേദാറും സര്‍വിസസ് കോച്ചുമായ കുഞ്ഞിമുഹമ്മദാണ് നിലവില്‍ പൂവമ്മയുടെയും പരിശീലകന്‍. കുഞ്ഞിസാറിന്‍െറ കീഴില്‍ ഏറെ മുന്നോട്ടുപോകാനായിട്ടും കോച്ചിനോടും സഹതാരങ്ങളോടും എ.എഫ്.ഐയോടും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടും മാധ്യമങ്ങളോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് പൂവമ്മ പറഞ്ഞു. ക്യാമ്പിന് അവധിയുള്ള ശനിയാഴ്ചയും ഞായറാഴ്ചയും സഹതാരങ്ങള്‍ക്ക് വമ്പന്‍ വിരുന്നൊരുക്കാനിരിക്കുകയാണ്. അടുത്തയാഴ്ച ലോക ചാമ്പ്യന്‍ഷിപ്പിനായി ബീജിങ്ങിലേക്ക് പറക്കും. |
മാപ്പിള കഥാപ്രസംഗത്തിലെ ആദ്യ പെണ്‍ശബ്ദം Posted: 11 Aug 2015 06:49 PM PDT Image: ![]() ഒരു മരണവീട്ടില്‍ നില്‍ക്കുമ്പോഴാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ദു$ഖകരമായ മറ്റൊരു വാര്‍ത്ത എന്നെത്തേടിയത്തെുന്നത്. മാപ്പിളകഥാ പ്രസംഗത്തിലെ ആദ്യ പെണ്‍ശബ്ദം എന്നു വിളിക്കാവുന്ന ആയിശ ബീഗത്തിന്‍െറ മരണവാര്‍ത്തയായിരുന്നു അത്. എന്‍െറ ഭാര്യാസഹോദരി കഴിഞ്ഞദിവസം റിയാദില്‍ കാറപകടത്തില്‍ മരണപ്പെട്ടിരുന്നു. അവരുടെ മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലത്തെിക്കുമെന്നറിയിച്ചതിനാല്‍ അതിനുള്ള കാത്തിരിപ്പിനിടെയായിരുന്നു ഇത്. മാപ്പിളകലാരംഗത്ത് ഒരു കാലഘട്ടത്തിന്‍െറ താരമായിരുന്നു ആയിശ ബീഗം. ഏതാണ്ട് നാലുവര്‍ഷമായി അസുഖമായി കിടപ്പിലായിരുന്നു അവര്‍. കഴിഞ്ഞവര്‍ഷം ചെറിയൊരു സഹായധനം കൈമാറാന്‍ ചില സുഹൃത്തുക്കളോടൊപ്പം ഞാന്‍ ആലപ്പുഴയിലെ വസതിയില്‍ അവരെ ചെന്നുകണ്ടിരുന്നു. നെല്ലറ ഷംസുദ്ദീന്‍, ബഷീര്‍ തിക്കോടി, കാനേഷ് പുനൂര്‍, പൂവച്ചല്‍ ഖാദര്‍, ബോംബെ എസ്. കമാല്‍, അബുട്ടി, സിബല്ല, ഉഷ തുടങ്ങിയവരൊക്കെ അന്ന് കൂടെയുണ്ടായിരുന്നു. അവശനിലയിലായിരുന്ന ആ കലാകാരിയെ കസേരയിലിരുത്തിയാണ് സ്റ്റേജിലേക്ക് കൊണ്ടുവന്നത്. കുശലം ചോദിച്ചു. കൂടുതലൊന്നും അന്ന് സംസാരിക്കാനായില്ല അവര്‍ക്ക്. ഗുല്‍മുഹമ്മദിന്‍െറ ഭാര്യ സാറാബായിയാണ് മാപ്പിളപ്പാട്ടിലെ ആദ്യ പെണ്‍ശബ്ദം. എന്നാല്‍, ഗ്രാമഫോണ്‍ റെക്കോഡുകളില്‍ മാത്രമാണ് അവര്‍ പാടിയിട്ടുള്ളത്. മാപ്പിളപ്പാട്ടിനെ വേദിയിലത്തെിക്കുന്ന ആദ്യ വനിത ആയിശ ബീഗമാണ്. ഏറ്റവും പ്രായം ചെന്ന മാപ്പിളപ്പാട്ട് ഗായിക കൂടിയായിരുന്നു അവര്‍. മികവുള്ള ശബ്ദമായിരുന്നു അവരുടേത്. ശാസ്ത്രീയ സംഗീതത്തിന്‍െറ ‘ടച്ച്’ അതിലുണ്ടായിരുന്നു. ആകര്‍ഷകമായ ശബ്ദവും വശീകരണശൈലിയുമാണ് ആ പാട്ടുകള്‍ക്ക് ഒരുപാട് ആസ്വാദകരെ സമ്മാനിച്ചത്. ഒരേ കാലഘട്ടത്തിലാണ് ഞാനും ആയിശ ബീഗവും റംലാ ബീഗവും മാപ്പിള കലാ രംഗത്തേക്ക് കടന്നുവരുന്നത്. മാപ്പിളപ്പാട്ട് രംഗത്തേക്ക് ആദ്യമായി കടന്നുവന്ന വനിതയാണ് ആയിശ ബീഗം. ഞാന്‍ 1955 മുതല്‍ ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നേക്കാള്‍ 10 വയസ്സ് കുറവാണ് ആയിശാ ബീഗത്തിന്. ഏതാണ്ട് 60ഓടുകൂടിയാണ് ആയിശ ബീഗം കഥാപ്രസംഗ വേദിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ പൊതുവെ കലാരംഗത്തേക്ക് കടന്നുവരുന്നത് നിഷിദ്ധമെന്ന് കരുതിയിരുന്ന കാലത്താണ് എതിര്‍പ്പുകളെ അതിജീവിച്ച് കഥാപ്രസംഗരംഗത്ത് അവര്‍ നിലയുറപ്പിച്ചത് എന്നത് ശ്രദ്ധയര്‍ഹിക്കുന്നതാണ്. 65-70 കാലഘട്ടത്തിലാണ് ആയിശ ബീഗം ഗ്രാമഫോണ്‍ റെക്കോഡിലൂടെ രംഗത്തുവരുന്നത് എന്നാണ് ഓര്‍മ. തുടര്‍ച്ചയായി ധാരാളം സ്റ്റേജ് പരിപാടികള്‍ അവര്‍ക്കുണ്ടായിരുന്നു. ഗ്രാമഫോണ്‍ റെക്കോഡുകളും ഹിറ്റായിരുന്നു. വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കഥാപ്രസംഗവുമായി പര്യടനം നടത്തിയിട്ടുണ്ട്. കേരളത്തിന്‍െറ തെക്കന്‍ ഭാഗങ്ങളിലാണ് പരിപാടി അരങ്ങേറുന്നതെങ്കില്‍ ആയിശ ബീഗത്തിന്‍െറയോ റംല ബീഗത്തിന്‍െറയോ ആലപ്പുഴ അബ്ദുല്‍ അസീസിന്‍െറയോ പരിപാടികള്‍ ഞങ്ങളുടെ സ്റ്റേജില്‍ അരങ്ങേറുന്നതാണ് പതിവ്. പുതുതലമുറ ഇപ്പോഴും പാടുന്നത് ഞങ്ങളുടെ പാട്ടുകളാണ് എന്നത് ഏറെ സന്തോഷകരമാണ്. നീണ്ട ഒരു കാലഘട്ടം മാപ്പിളപ്പാട്ട് രംഗം കീഴടക്കിയ അവരുടെ വിയോഗം മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കും മാപ്പിളകലാ ലോകത്തിനും തീരാനഷ്ടം തന്നെയാണ്. അവരുടെ കുടുംബത്തിന്‍െറ ദു$ഖത്തില്‍ ഞാനും പങ്കുചേരുന്നു. അവരുടെ പരലോക മോക്ഷത്തിനായി ഞാനും പ്രാര്‍ഥിക്കുന്നു. |
തുര്‍ക്കി അകപ്പെട്ട അപൂര്‍വ പ്രതിസന്ധി Posted: 11 Aug 2015 06:45 PM PDT Image: ![]() ഭീകരവാദ ഭീഷണിക്കെതിരെ ഒരേസമയം വിവിധ പോര്‍മുഖങ്ങള്‍ തുറക്കാന്‍ നിര്‍ബന്ധിതമായ തുര്‍ക്കി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അപ്രതീക്ഷിതമല്ളെങ്കിലും ആഗോളരാഷ്ട്രീയത്തിലെ കെണിവെപ്പുകളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സൂക്ഷ്മപഠനത്തില്‍ വ്യക്തമാകുന്നുണ്ട്. ഇറാഖിലും സിറിയയിലും ശക്തമായ സാന്നിധ്യമുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരവാദ സായുധസംഘത്തിനെതിരെ ഇതുവരെ സജീവമായി പോര്‍ക്കളത്തില്‍ ഇറങ്ങാതിരുന്ന തുര്‍ക്കിയെ മറിച്ചൊരു തീരുമാനം എടുപ്പിക്കുന്നതില്‍ അമേരിക്കയും സഖ്യകക്ഷികളും വിജയിച്ചപ്പോള്‍ എല്ലാവിധത്തിലും സ്വാസ്ഥ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ആ രാജ്യത്തിന്. തുര്‍ക്കി-സിറിയ അതിര്‍ത്തി മേഖലയില്‍ ഐ.എസിനെതിരെ ബോംബിങ് തുടങ്ങിയ അങ്കാറ ഭരണകൂടം തങ്ങളുടെ രണ്ട് എയര്‍ബേസുകള്‍ യു.എസിനും മറ്റു രാജ്യങ്ങള്‍ക്കും തുറന്നുകൊടുത്തുകൊണ്ട് പോരാട്ടത്തില്‍ സജീവമായ പങ്കാളിയാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഐ.എസിന് എതിരെ മാത്രമല്ല, കുര്‍ദിഷ് മേഖലയിലും ആക്രമണം ശക്തമാക്കിയതോടെ ഒരേസമയം പല യുദ്ധമുഖങ്ങള്‍ തുറക്കാനും കൂടുതല്‍ നാശങ്ങള്‍ ഏറ്റുവാങ്ങാനും പോവുകയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടം. കഴിഞ്ഞദിവസം ഇസ്തംബൂളില്‍ യു.എസ് കോണ്‍സുലേറ്റിനുനേരെയും തെക്കുകിഴക്കന്‍ മേഖലയിലുമുണ്ടായ ആക്രമണ പരമ്പരകളില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ അമേരിക്ക നേതൃത്വംകൊടുക്കുന്ന അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യത്തില്‍ തുടക്കം മുതല്‍ തുര്‍ക്കി അംഗമായിരുന്നുവെങ്കിലും സൈനിക ഓപറേഷനില്‍ ഭാഗഭാക്കായിരുന്നില്ല. അതേസമയം, സിറിയന്‍ സ്വേച്ഛാധിപതി ബശ്ശാര്‍ അല്‍അസദിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനാവണം മുന്‍ഗണന എന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മിലിഷ്യകള്‍ക്ക് ആയുധങ്ങളും മറ്റു സഹായങ്ങളുമത്തെിക്കുന്നതില്‍ തുര്‍ക്കിയുടെ മണ്ണാണ് ഉപയോഗപ്പെടുത്തിയിരുന്നത്. 2012കാലത്ത് ഇന്നത്തെ ഐ.എസ്, ജബ്ഹതുന്നുസ്റ എന്ന പേരില്‍ അസദ്വിരുദ്ധ പോരാട്ടത്തില്‍ മുന്നേറിയപ്പോള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കൊപ്പം ആ ഗ്രൂപ്പിനെ പിന്നില്‍നിന്ന് സഹായിക്കുന്നതില്‍ തുര്‍ക്കിയായിരുന്നു മുന്‍പന്തിയിലുണ്ടായിരുന്നത്. ഡമസ്കസില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയമാറ്റം സാധ്യമാണെന്ന് അങ്കാറഭരണകൂടം കണക്കുകൂട്ടിയിരുന്നു. എന്നാല്‍, പിന്നീട് സംഭവിച്ചതെല്ലാം ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബശ്ശാര്‍ അല്‍അസദിനെ നിഷ്കാസിതനാക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ ആവേശം കുറഞ്ഞുവരുകയും, ഐ.എസ് ഭീകരവാദം ഉന്മൂലനംചെയ്യുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന നിലപാടിലേക്ക് അറബ് രാജ്യങ്ങളെക്കൂടി എത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. അപ്പോഴും തങ്ങള്‍ മുറുകെപ്പിടിച്ച നയനിലപാടാണ് തുര്‍ക്കിക്ക് ഇപ്പോള്‍ തിരുത്തേണ്ടിവന്നിരിക്കുന്നത്. ഐ.എസിനോടുള്ള മൃദുസമീപനം രഹസ്യധാരണയുടെ പുറത്താണോയെന്നു പോലും അന്താരാഷ്ട്രസമൂഹം സംശയിച്ചിരുന്നു. അതേസമയം, സിറിയയുടെ ശിഥിലീകരണത്തിന്‍െറ പ്രത്യാഘാതം അഭയാര്‍ഥിപ്രവാഹമായി തുര്‍ക്കിയിലേക്ക് ഒഴുകിയപ്പോള്‍ രണ്ടു ദശലക്ഷത്തോളം സിറിയക്കാരെ സ്വീകരിക്കാനും അവര്‍ക്കു ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കാനും ഉര്‍ദുഗാന്‍ സര്‍ക്കാര്‍ കാണിച്ച വിശാലമനസ്കത വേണ്ടവിധം പ്രശംസിക്കപ്പെടാതെപോവുകയും ചെയ്തു. തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം രാജ്യം നാലുപതിറ്റാണ്ട് നേരിടുന്ന മുഖ്യപ്രശ്നം കുര്‍ദു വിഘടനവാദത്തിന്‍േറതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നിരോധിക്കപ്പെട്ട കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി (പി.കെ.കെ) വെടിനിര്‍ത്തല്‍ ഉടമ്പടിയിലായിരുന്ന സര്‍ക്കാര്‍ ജയിലില്‍ കഴിയുന്ന കുര്‍ദ് നേതാവ് അബ്ദുല്ല ഒൗജ്ലാനുമായി സമാധാനചര്‍ച്ചകള്‍ക്കു പോലും മുന്നോട്ടുവന്നിരുന്നു. അതേസമയം, പടിഞ്ഞാറന്‍ യജമാനന്മാരുടെ ഇംഗിതങ്ങള്‍ക്കൊത്ത് തുള്ളാന്‍ സന്നദ്ധമല്ലാത്ത തുര്‍ക്കിക്ക് മേഖലയിലെ അഞ്ചു രാജ്യങ്ങളില്‍ -സിറിയ, യമന്‍, ഈജിപ്ത്, ഇസ്രായേല്‍, ലിബിയ- നയതന്ത്രപ്രതിനിധികള്‍ പോലും ഇല്ലാത്ത അവസ്ഥ സംജാതമാക്കി. അതിനിടയിലാണ് കഴിഞ്ഞ മാസാന്ത്യം തുര്‍ക്കിയെ ഐ.എസ് വിരുദ്ധ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തില്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ സുറൂജില്‍ 32 പേരുടെ ജീവന്‍ അപഹരിച്ച ആക്രമണമുണ്ടാവുന്നത്. ഐ.എസ് നിയന്ത്രണത്തില്‍നിന്ന് പിടിച്ചെടുത്ത കോബാന്‍ നഗരത്തിന്‍െറ പുനര്‍നിര്‍മാണത്തിലേര്‍പ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു ആ ആക്രമണം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണപൂര്‍വ തുര്‍ക്കി വിവിധ മിലിഷ്യകളുടെ നേരിട്ടുള്ള പോരാട്ടഭൂമിയായി മാറിയത് അങ്കാറ സര്‍ക്കാറിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇസ്ലാമിക് ഫ്രണ്ട്, ഫ്രീ സിറിയന്‍ ആര്‍മി, ഐ.എസ്, കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പോഷകഘടകമായ പീപ്ള്‍ പ്രൊട്ടക്ഷന്‍ യൂനിറ്റ് തുടങ്ങിയ സായുധസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി രക്തം ചിന്തുകയാണിവിടെ. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കരസ്ഥമാക്കാനാവാതെ രാഷ്ട്രീയാനിശ്ചിതത്വത്തിലായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയെ അപൂര്‍വമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സിറിയയിലെ തീരാപ്രശ്നങ്ങളും ഐ.എസ് ഉയര്‍ത്തുന്ന ഭീകരവാദ ഭീഷണിയും. എത്ര ശ്രമിച്ചാലും ആഗോളശക്തികള്‍ എഴുതിത്തയാറാക്കുന്ന തിരക്കഥയില്‍നിന്ന് മാറിനില്‍ക്കാന്‍ സാധിക്കില്ളെന്ന യാഥാര്‍ഥ്യമാണ് പുതിയ സംഭവവികാസങ്ങള്‍ കൈമാറുന്ന സന്ദേശം. തുര്‍ക്കിയുടെ അനുഭവങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പാഠമാവേണ്ടതുണ്ട്. സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വിധേയമായി രൂപപ്പെടുത്തുന്ന ഏത് വിദേശനയവും ക്ഷണിച്ചുവരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതമായിരിക്കാം. വരുംദിവസങ്ങളില്‍ വിവിധ തീവ്രവാദ മിലിഷ്യകളില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവരുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്‍ത്ത് ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് പഴയ ഒട്ടോമന്‍ സാമ്രാജ്യത്തിന്‍െറ ബാക്കിപത്രമായ ഈ യൂറോപ്യന്‍ രാജ്യം. |
Posted: 11 Aug 2015 11:06 AM PDT Image: ![]() Subtitle: പ്രണവിന് പ്രണാമം കായംകുളം: പ്രണവിന്‍െറ ഹൃദയം ഇനിയുമിടിക്കും, കരള്‍ തുടിക്കും, ശ്വാസകോശത്തിലൂടെ ജീവവായു ശ്വസിക്കും, വൃക്ക പ്രവര്‍ത്തിക്കും, കായംകുളം കണ്ണമ്പള്ളിഭാഗം കൊട്ടോളില്‍ പ്രണവ് (സിബി -19) അവയവദാന ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍ കുടുംബത്തിന് അത് കണ്ണീരില്‍ കുതിര്‍ന്ന അഭിമാനം. ഏകമകന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച നിമിഷം തന്നെ അവന്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്ന് വിങ്ങുന്ന മനസ്സോടെ മാതാപിതാക്കളായ ഹരിലാലും ബിന്ദുവും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതുകുളം ചൂളത്തെരുവിന് സമീപമുണ്ടായ ബൈക്കപകടത്തിലാണ് പ്രണവിന് തലക്ക് സാരമായി പരിക്കേറ്റതും പിന്നീട് മരിച്ചതും. മകന്‍െറ ജീവന്‍ തിരിച്ചുകിട്ടില്ളെന്ന് മനസ്സിലാക്കിയ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഹരിലാലിന്‍െറയും ബിന്ദുവിന്‍െറയും മനസ്സില്‍ സ്വകാര്യമായി സൂക്ഷിച്ച ആഗ്രഹമാണ് മകനിലൂടെ അവര്‍ നിറവേറ്റുന്നത്. ഹരിലാലിന്‍െറ പിതാവ് പൊടിയന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പ്രണവിന് അപകടമുണ്ടായത്. പൊടിയന്‍െറ സഞ്ചയനം പ്രണവിന്‍െറ മരണത്തോടെ 16ലേക്ക് മാറ്റി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമാണ് ഹരിലാല്‍. പ്രണവും സാമൂഹികപ്രവര്‍ത്തന രംഗത്ത് പിതാവിന്‍െറ വഴിയിലായിരുന്നു. |
Posted: 11 Aug 2015 11:03 AM PDT Image: ![]() Subtitle: കടുത്ത വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ് തയാറായി ആതന്‍സ്: ആഴ്ചകള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗ്രീക് രക്ഷാപദ്ധതി വ്യവസ്ഥകളില്‍ ഇരുവിഭാഗവും ധാരണയിലത്തെി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ കമീഷനും മുന്നോട്ടുവെച്ച കടുത്ത വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ് തയാറായതോടെയാണ് കരാറിന് തത്ത്വത്തില്‍ അംഗീകാരമായത്. ഗ്രീക് പാര്‍ലമെന്‍റും യൂറോപ്യന്‍ യൂനിയനും അംഗീകാരം നല്‍കുന്നതോടെ കരാര്‍ പ്രാബല്യത്തിലാകും. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം കടുത്ത അച്ചടക്കനടപടികള്‍ നടപ്പാക്കുന്ന മുറക്ക് മൂന്നുവര്‍ഷത്തിനിടെ തവണകളായി 8600 കോടി യൂറോയാണ് സഹായമനുവദിക്കുക. |
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിയാല്‍ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് Posted: 11 Aug 2015 10:57 AM PDT Image: ![]() തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീളുന്നതിനോട് യോജിപ്പില്ളെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപസമിതിയോഗത്തിനു ശേഷം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് യഥാസമയം നടക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. അതേസമയം, ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമവശങ്ങളടക്കം പരിശോധിച്ചും മുന്നണിയില്‍ കൂടിയാലോചിച്ചും തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി.
|
അബാദിയുടെ പരിഷ്കാരങ്ങള്‍ക്ക് ഇറാഖ് പാര്‍ലമെന്‍റിന്‍െറ പിന്തുണ Posted: 11 Aug 2015 10:53 AM PDT Image: ![]() ബഗ്ദാദ്: പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മുന്നോട്ടുവെച്ച പരിഷ്കാരങ്ങള്‍ക്ക് ഇറാഖ് പാര്‍ലമെന്‍റിന്‍െറ പൂര്‍ണ പിന്തുണ. അഴിമതി കുറക്കുന്നതിനും വിഘടിത പ്രതിസന്ധി ഇല്ലാതാക്കുന്നതുമായ പരിഷ്കരണ നടപടി ഐകകണ്ഠ്യേനയാണ് പാര്‍ലമെന്‍റ് പാസാക്കിയത്. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാതെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സഭ പാസാക്കിയതെന്ന് പാര്‍ലമെന്‍റ് സ്പീക്കര്‍ സലീം അബ്ദുല്ല അല്‍ജുബൂരി അറിയിച്ചു. |
ശ്രീകാന്തിനും സിന്ധുവിനും വിജയത്തുടക്കം Posted: 11 Aug 2015 10:47 AM PDT Image: ![]() ജകാര്‍ത്ത: ലോക ബാഡ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ബലം നല്‍കി കെ. ശ്രീകാന്തും പി.വി. സിന്ധുവും ആദ്യ മത്സരങ്ങള്‍ ജയിച്ച് മുന്നേറി. പുരുഷ വിഭാഗം സിംഗ്ള്‍സില്‍ ലോക മൂന്നാം നമ്പറായ ശ്രീകാന്തിന് അനായാസമായിരുന്നു നേരിട്ടുള്ള സെറ്റുകളിലെ ജയം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment