സ്വാഗതം
WELCOME

News Update..

Monday, August 17, 2015

മാണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം ^കോടിയേരി Madhyamam News Feeds

മാണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം ^കോടിയേരി Madhyamam News Feeds

Link to

മാണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം ^കോടിയേരി

Posted: 17 Aug 2015 12:54 AM PDT

Image: 

തൃശൂര്‍: കെ.എം മാണി കോഴ വാങ്ങിയെന്ന് അന്വേഷണ ഉദ്യാഗസ്ഥന്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യാഗസ്ഥന്‍െറ റിപ്പോര്‍ട്ട് തള്ളി മാണിക്ക് അനുകൂലമായി നിലപാടെടുത്ത വിജിലന്‍സ് ഡയറക്ടറെ പുറത്താക്കണമെന്നും കോടിയേരി വ്യക്തമാക്കി. നിയമം നിയമത്തിന്‍െറ വഴിക്കാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്‍െറയും സര്‍ക്കാറിന്‍െറയും നിലനില്‍പിനായി കേസ് അട്ടിമറിച്ചതാണെന്ന് ഇതോടെ വ്യക്തമായി. സര്‍ക്കാറിന് തെറ്റുപറ്റിയെങ്കില്‍ അതിനെ തിരുത്തിക്കാന്‍ ജുഡീഷ്യറി തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ കുടുംബത്തെ രാവിലെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
 

മുഖ്യമന്ത്രിയുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി

Posted: 16 Aug 2015 11:59 PM PDT

Image: 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. 11.30ഓടെ സെക്രട്ടറിയേറ്റില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയില്‍ തുറമുഖ മന്ത്രി കെ. ബാബു, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍, ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി അടക്കമുള്ളവര്‍ പങ്കെടുത്തു.

വിഴിഞ്ഞം തുറമുഖ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗൗതം അദാനി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. നവംബര്‍ ഒന്നിനു തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് പണം തടസമല്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ ^നടത്തിപ്പ് കരാര്‍ ഒപ്പിടാന്‍ 14 അംഗ സംഘത്തോടൊപ്പമാണ് ഗൗതം അദാനി രാവിലെ തിരുവനന്തപുരത്ത് എത്തിയത്.

നഗരസഭയൊരുക്കുന്ന നാട്ടുപച്ച കാഴ്ചകള്‍ക്ക് ഇന്ന് തുടക്കം

Posted: 16 Aug 2015 11:34 PM PDT

ഗുരുവായൂര്‍: കാഴ്ചക്കുലകള്‍ പത്ത് തരം, വാഴയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള വിഭവസമൃദ്ധമായ സദ്യ, അതുമല്ളെങ്കില്‍ നാടന്‍ കപ്പ പുഴുങ്ങിയത് കാന്താരി മുളകരച്ച ചമ്മന്തി. മണ്ണിന്‍െറ മണമുള്ള 'നാട്ടുപച്ച' കാഴ്ചയും രുചിക്കൂട്ടുകളുമൊരുക്കി നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഗുരുവായൂര്‍ നഗരസഭ.
ജൈവകാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും കാര്‍ഷികോപകരണ പ്രദര്‍ശനവും നാടന്‍ ഭക്ഷ്യമേളയുമെല്ലാമായി മൂന്നു ദിവസം നീളുന്ന 'നാട്ടുപച്ച' പ്രദര്‍ശനത്തിന് കര്‍ഷക ദിനത്തില്‍ തുടക്കമാവുകയാണ്. ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശം സൗജന്യമാണ്.
25ഓളം സ്റ്റാളുകളാണ് പ്രദര്‍ശന നഗരയില്‍ ക്രമീകരിച്ചിട്ടുള്ളത്. സ്റ്റാളുകളും സൗജന്യമായാണ് നല്‍കിയിട്ടുള്ളത്. നാടിനെ വിഷലിപ്തമായ പച്ചക്കറികളില്‍ നിന്ന് മോചിപ്പിക്കാന്‍ നഗരസഭ നടത്തിവരുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് 'നാട്ടുപച്ച'യെന്ന് ചെയര്‍മാന്‍ പി.എസ്. ജയനും വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ ജൈവകൃഷി പ്രചാരകന്‍ ഹിലാലിന്‍െറ നേതൃത്വത്തില്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തിയിരുന്നു. 130ഓളം ഒൗഷധസസ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്.
കാഴ്ചക്കുലകള്‍ ആവശ്യക്കാര്‍ക്ക് ബുക് ചെയ്യാനും സൗകര്യമുണ്ട്. വൈകുന്നേരങ്ങളില്‍ നാടന്‍ കലാപരിപാടികളുടെ അവതരണവും നടക്കും.
തിങ്കളാഴ്ച രാവിലെ 10ന് കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നാട്ടുപച്ച ഉദ്ഘാടനം ചെയ്യും. മികച്ച കര്‍ഷകരെ പി.എ. മാധവന്‍ എം.എല്‍.എ ആദരിക്കും. നടന്‍ വി.കെ. ശ്രീരാമന്‍ മുഖ്യാതിഥിയാവും. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.പി. വിനോദ്, കെ.എ. ജേക്കബ്, മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബാര്‍ കോഴ: മാണിക്കെതിരെ തെളിവുണ്ടെന്ന് വസ്തുതാവിവര റിപ്പോര്‍ട്ട്

Posted: 16 Aug 2015 11:28 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് വിജിലന്‍സിന്‍െറ വസ്തുതാവിവര റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പണം വാങ്ങിയെന്ന കാര്യം മന്ത്രി മാണി നിഷേധിച്ചെങ്കിലും ഇത് സത്യമാണെന്ന് ബാറുടമകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പാലായിലെ വീട്ടില്‍വെച്ചും ഒൗദ്യോഗിക വസതിയില്‍വെച്ചുമാണ് കോഴ പണം വാങ്ങിയത്. രണ്ട് തവണയായി പാലായില്‍വെച്ച് 15 ലക്ഷ രൂപയും തിരുവനന്തപുരത്തുവെച്ച് 10 ലക്ഷം രൂപയും വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളായ രാജ്കുമാര്‍ ഉണ്ണിയും ശ്രീവത്സനും നുണപരിശോധനക്ക് ഹാജരാകാത്തത് സംശയകരമാണ്. ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി സത്യമാണെന്ന് നുണപരിശോധനയില്‍ വ്യക്തമായതാണെന്നും സുകേശന്‍െറ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

കൊളച്ചേരി എക്സ്ചേഞ്ച്: പരാതികള്‍ പെരുകുന്നു; അധികൃതര്‍ വലയുന്നു

Posted: 16 Aug 2015 11:19 PM PDT

മയ്യില്‍: കൊളച്ചേരി എക്സ്ചേഞ്ചിന് കീഴിലെ ടെലിഫോണ്‍ വരിക്കാരുടെ പരാതികള്‍ക്ക് പരിഹാരമില്ല. ജൂലൈ 15ന് ശേഷമുള്ള 62 പരാതികളും പരിഹാരമാകാതെ കിടക്കുന്നു. ഏതാനും ദിവസങ്ങളായി കരാര്‍ തൊഴിലാളികളും അനുബന്ധ ജീവനക്കാരും സമരത്തിലാണ്. മഴക്കാലമാവുന്നതോടെ ഭൂഗര്‍ഭ കേബിളുകളില്‍ വെള്ളം കയറി കേടാവുന്ന അവസ്ഥ സ്വാഭാവികമെങ്കിലും അതിന് പരിധിയുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.റോഡ് വികസനപ്രവൃത്തിനടക്കുമ്പോള്‍ കേബിള്‍ കേടുവരുന്നതായി പരാതിയുണ്ട്.നേരത്തേ അഞ്ചുമീറ്ററില്‍ താഴെ മാത്രം വീതിയുണ്ടായിരുന്ന റോഡ് ഇപ്പോള്‍ ഏഴുമുതല്‍ 10 മീറ്റര്‍ വരെ വീതിയിലാണ് പുതുക്കിപ്പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ ടാര്‍ ചെയ്ത ഭാഗത്തിനടിയിലുള്ള തകരാറുകള്‍ കണ്ടത്തെി പരിഹരിക്കുകയെന്നത് ദുഷ്കരമാണ്.
മുന്‍കാലങ്ങളില്‍ റോഡ് വികസനത്തിന് പൊതുമരാമത്തുകാര്‍ തയാറെടുക്കുമ്പോള്‍ തന്നെ ടെലിഫോണ്‍ വകുപ്പിനെ വിവരമറിയിച്ച് റോഡ് പ്രവൃത്തി തുടങ്ങുന്നതിന് മുമ്പുതന്നെ പരമാവധി കേടുപാടുകള്‍ വരാത്തവിധം കേബിളുകള്‍ മാറ്റി സ്ഥാപിക്കുക പതിവായിരുന്നു. ഇപ്പോള്‍ ആ പതിവ് നിര്‍ത്തിയത് പോലെയാണ്.
പ്രവൃത്തി നടത്തുന്നവര്‍ ടെലിഫോണ്‍ കേബിളിന്‍െറ കാര്യം ശ്രദ്ധിക്കാറില്ളെന്നാണ് ആക്ഷേപം. പഞ്ചായത്ത് റോഡുകളുടെ കാര്യവും മറിച്ചല്ല. പ്രവൃത്തി നടക്കുന്നതിനിടയിലെ കേബിളുകളുടെ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതും മറ്റൊരു കാരണം. സ്വകാര്യ വ്യക്തികളും ഇക്കാര്യത്തില്‍ കാട്ടുന്ന അലംഭാവം ചെറുതല്ല.
ടെലിഫോണ്‍ ഉപയോഗശൂന്യമായ കാലത്തെ വാടക തിരികെ ലഭ്യമാക്കാനോ അടുത്ത ബില്ലില്‍ പരിഹരിക്കാനോ നിലവില്‍ വ്യവസ്ഥയുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്രയുണ്ടാവുന്നില്ളെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted: 16 Aug 2015 11:14 PM PDT

Image: 

കൊളംബോ: ശ്രീലങ്കയില്‍ മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ പ്രധാനമന്ത്രിയായി പുതിയ ഊഴം തേടുന്ന പൊതു തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 225 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് നാലു മണിക്ക് അവസാനിക്കും. 113 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ സഖ്യത്തിനോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും.

നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി)യും പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ)ഉം തമ്മിലാണ് പ്രധാന മത്സരം. അതേസമയം, രാജപക്സയെ തോല്‍പിക്കാന്‍ തമിഴ് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജപക്സ യു.പി.എഫ്.എ സ്ഥാനാര്‍ഥിയാകുന്നതിനോട് സിരിസേന കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ എസ്.എല്‍.എഫ്.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്‍റ് മത്സരിക്കുകയെന്ന തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചുവെന്ന് സിരിസേന കുറ്റപ്പെടുത്തിയിരുന്നു. രാജപക്സക്ക് കീഴില്‍ ആരോഗ്യ മന്ത്രിയായിരുന്ന സിരിസേനയാണ് കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
 

മതേതര മൂല്യങ്ങള്‍ മുറുകെപിടിച്ച് മുന്നേറണം –മന്ത്രി ബാബു

Posted: 16 Aug 2015 11:05 PM PDT

കൊച്ചി: മതേതര മൂല്യങ്ങള്‍ മുറുകെപിടിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി ബാബു. കാക്കനാട് സിവില്‍ സ്റ്റേഷനിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് 69 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തെ അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി രാജ്യം മാറിക്കഴിഞ്ഞു. രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ തന്നെ തീവ്രവാദമടക്കമുള്ള വെല്ലുവിളികളും ശക്തമാകുന്നുണ്ട്. ശാസ്ത്ര സാങ്കേതികരംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മേഖല കാന്‍സര്‍ ചികിത്സ കേന്ദ്രത്തിന്‍െറ നിര്‍മാണം കളമശ്ശേരിയില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.ഇതിന് മുന്നോടിയായി ഒൗട്ട് പേഷ്യന്‍റ് വിഭാഗം ഉടനെ പ്രവര്‍ത്തനം തുടങ്ങും.
വികസനവും കരുതലും രണ്ടു ചിറകുകളാക്കിയാണ് സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡലുകള്‍ക്ക് അര്‍ഹരായ പൊലീസുകാര്‍ക്ക് മന്ത്രി മെഡലുകള്‍ വിതരണം ചെയ്തു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ.എം. ഷാജി, ഹോമിയോ ചികിത്സാരംഗത്തെ പ്രഗല്ഭനായ ഡോ. ടി.എസ്. രാമചന്ദ്ര വാര്യര്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. പി.വി. വര്‍ക്കി, അലിക്കുട്ടി സാഹിബ്, പി.എ. ഡീന്‍സ്, എ.കെ. വര്‍ക്കി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും ചടങ്ങില്‍ ആദരിച്ചു. വിവിധ ഓപറേഷനുകളില്‍ രാജ്യത്തിനുവേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരായ സി.കെ. നായിക്, രാമന്‍ രവി, വി.എസ്. വാസുദേവന്‍ എന്നിവരുടെ പത്നിമാരെയും ആദരിച്ചു.
മന്ത്രിയെ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, എറണാകുളം റേഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. ജയിംസ്, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് പി. പത്മകുമാര്‍, അസി. കലക്്ടര്‍ എയ്ഞ്ചല്‍ ഭട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, തൃക്കാക്കര നഗരസഭാധ്യക്ഷന്‍ പി.ഐ.മുഹമ്മദാലി, സബ് കലക്ടര്‍ എസ്. സുഹാസ്, എ.ഡി.എം പി. പത്മകുമാര്‍, അസി. കലക്ടര്‍ ഏയ്ഞ്ചല്‍ ഭട്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം മന്ത്രി തുറന്ന ജീപ്പില്‍ പരേഡ് കമാന്‍ഡര്‍ കൊച്ചി ആംഡ് റിസര്‍വ് പൊലീസ് ഇന്‍സ്പെക്്ടര്‍ ഇ.ജെ. ജോസഫിന്‍െറ അകമ്പടിയോടെ പരേഡ് പരിശോധിച്ചു. തുടര്‍ന്ന് മാര്‍ച്ച് പാസ്്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗായകസംഘം ദേശഭക്തിഗാനം ആലപിച്ചു. പൊലീസിന്‍െറ വിവിധ വിഭാഗങ്ങളും സീനിയര്‍ ഡിവിഷന്‍ സീ കേഡറ്റ്സ്, എന്‍.സി.സി ആര്‍മി വിങ് എന്നിവയും അടക്കം ഏഴ് സായുധ യൂനിറ്റുകളും 18 അണ്‍ ആഡ് യൂനിറ്റുകളും പരേഡില്‍ അണിനിരന്നു.

സ്ത്രീ ശാക്തീകരണത്തില്‍ കേരളം മാതൃക -മന്ത്രി എം.കെ. മുനീര്‍

Posted: 16 Aug 2015 11:00 PM PDT

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തില്‍ കേരളം, ഇന്ത്യക്ക് മാതൃക സൃഷ്ടിക്കുകയാണെന്ന് പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ വ്യക്തമാക്കി.
42 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീയുടെ മാതൃക ഇന്ത്യയിലെ രണ്ടരലക്ഷം പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ 69ാമത് സ്വാതന്ത്ര്യദിനത്തില്‍ സേനാവിഭാഗങ്ങളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാനങ്ങളിലെ വകുപ്പ് സെക്രട്ടറിമാര്‍ ഈയിടെ കേരളത്തിലത്തെി കുടുംബശ്രീയെക്കുറിച്ച് പഠിച്ച് അതവിടെ അനുകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ 12,13,14 തീയതികളില്‍ തിരുവനന്തപുരത്ത് രാജ്യാന്തര വനിതാസമ്മേളനം സംഘടിപ്പിക്കും. എറണാകുളം ജില്ലയെ അടുത്തമാസം 11ന് വയോജന സൗഹൃദ ജില്ലയായി പ്രഖ്യാപിക്കും. താമസിയാതെ മറ്റു ജില്ലകളിലും ഇത് നടപ്പാക്കും. ജാഗ്രതാസമിതികള്‍ക്ക് നിയമപ്രാബല്യം നല്‍കും. ഷീ ടാക്സികള്‍ക്ക് പിന്നാലെ ഷീ ബസുകള്‍ ഏര്‍പ്പെടുത്തും.
കേരള സാമൂഹികസുരക്ഷാ മിഷന്‍ ആവിഷ്കരിച്ച വീകെയര്‍ വളന്‍റിയര്‍ കോര്‍ എന്ന ജീവകാരുണ്യ ശൃംഖല 24 മണിക്കൂറും സഹായമത്തെിക്കുന്ന പ്രസ്ഥാനമായി അടുത്ത റിപ്പബ്ളിക് ദിനത്തില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി അറിയിച്ചു. രണ്ടുലക്ഷം പേരാണ് അംഗങ്ങളായുണ്ടാവുക.
പരേഡിന് കോഴിക്കോട് റൂറല്‍ റിസര്‍വ് ഇന്‍സ്പെക്ടര്‍ വി. അശോകന്‍ നായര്‍ നേതൃത്വം നല്‍കി. 20 പ്ളാറ്റൂണുകള്‍ പങ്കെടുത്തു. മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.കെ. രാഘവന്‍ എം.പി, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്ലത്തീഫ്, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സബ് കലക്ടര്‍ ഹിമാന്‍ഷുകുമാര്‍ റായ്, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ, സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, റൂറല്‍ പൊലീസ് സൂപ്രണ്ട് പി.എച്ച്. അഷ്റഫ്, എഡി.എം ടി. ജനില്‍കുമാര്‍, കെ.സി. അബു, എം.ടി. പത്മ എന്നിവര്‍ സംബന്ധിച്ചു.

ദ്യോകോവിച്ചിന് വീണ്ടും കാലിടറി; റോജേഴ്സ് കപ്പ് മുറെക്ക്

Posted: 16 Aug 2015 10:43 PM PDT

Image: 

മോണ്‍ട്രിയല്‍: റോജേഴ്സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ ബ്രിട്ടന്‍െറ ആന്‍ഡി മുറെ ജേതാവ്. ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് മുറെ നീണ്ടകാലത്തെ കിരീടവരള്‍ച്ചക്ക് വിരാമമിട്ടത്. സ്കോര്‍ 6^4, 4^6, 6^3.

എട്ട് മത്സരങ്ങളിലെ നീണ്ട തോല്‍വികള്‍ക്കു ശേഷമുള്ള ബ്രിട്ടീഷുകാരന്‍െറ തിരിച്ചുവരവായിരുന്നു ഫൈനല്‍ മത്സരം. ഈ വിജയത്തിലൂടെ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തു നിന്നും മുറെ രണ്ടാം സ്ഥാനത്തെത്തി. അതേസമയം ദ്യോകോവിച്ചിന് ഭാഗ്യമില്ലായ്മയുടെ കാലമാണ്. ഈ വര്‍ഷം മാത്രം നാല് പ്രധാന ടൂര്‍ണമെന്‍റുകളിലാണ് സെര്‍ബിയക്കാരന് കിരീടത്തിനരികെ കാലിടറിയത്. മോണ്‍ട്രിയലിലെ 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മൂന്ന് മണിക്കൂര്‍ നടന്ന പോരാട്ടത്തിനു ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്.

അതേ സമയം വനിതാ വിഭാഗത്തില്‍ സ്വിസ് കൗമാരക്കാരി ബെലിന്‍ഡ ബെന്‍സിസ് ജേത്രിയായി. സെക്കന്‍റ് സീഡ് സിമോന ഹാലെപിനെയാണ് അവര്‍ തോല്‍പിച്ചത്. സ്കോര്‍- 7^6(5), 6^7(4), 3^0.

 

വിഴിഞ്ഞം: ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലെന്ന്‌ കെ. ബാബു

Posted: 16 Aug 2015 10:13 PM PDT

Image: 

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ളെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു. പ്രതിപക്ഷത്തിന്‍െറ നിലപാട് സംസ്ഥാനത്തിന്‍െറ വികസന താത്പര്യത്തിന് യോജിച്ചതല്ല. ഇടതു ഭരണകാലത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് ചര്‍ച്ചകള്‍ നടന്നിരുന്നു. പദ്ധതിയോട് ആത്മാര്‍ഥതയും താത്പര്യവുമുള്ളവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സഹകരിക്കേണ്ടതാണെന്നും മന്ത്രി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സിറിയയില്‍ സൈനിക വ്യോമാക്രമണം; 110 പേര്‍ കൊല്ലപ്പെട്ടു

Posted: 16 Aug 2015 09:41 PM PDT

Image: 

ഡമസ്കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. ഡമസ്കസിനടുത്ത് വിമതരുടെ അധീനപ്രദേശമായ ദൗമയിലെ അങ്ങാടിയിലാണ് കഴിഞ്ഞ ദിവസം   ആകാശത്തുനിന്ന് ബോംബ് വര്‍ഷിച്ചത്.
വിമതരുടെ അധീനപ്രദേശമായ ദൗമയിലും സമീപപ്രദേശങ്ങളിലും കുറച്ച് മാസങ്ങളായി സര്‍ക്കാര്‍ അനുകൂല സൈന്യം വ്യോമാക്രമണങ്ങളും ഹെലികോപ്ടര്‍ വഴിയുള്ള ബോംബാക്രമണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിനാളുകള്‍ വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദൗമയില്‍ സൈന്യത്തിന്‍െറ വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വ്യോമാക്രമണത്തെതുടര്‍ന്ന് അങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കെട്ടിടങ്ങളും വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. പ്രദേശത്തെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞതായും എല്ലാവര്‍ക്കും മതിയായ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് പ്രശ്നം രൂക്ഷമാക്കിയതായും പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാനത്തെ ജയ്ശെ അല്‍ഇസ്ളാം ഉള്‍പ്പെടെയുള്ള മുഴുവന്‍ വിമതരെയും അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു; ഉചിത മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി

Posted: 16 Aug 2015 09:37 PM PDT

Image: 

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാത്രി പാക് സൈന്യം നടത്തിയ വെടിവെപ്പും ഷെല്ലാക്രമണവും പുലര്‍ച്ചെ വരെ നീണ്ടു. 120 എം.എം മോര്‍ട്ടാര്‍ ഷെല്ലുകളും മെഷീന്‍ ഗണ്ണുമാണ് ആക്രമണത്തിനായി പാക് സൈന്യം ഉപയോഗിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചതായി വക്താവ് അറിയിച്ചു.

അതേസമയം, പാക് സൈനികരുടെ വെടിയേറ്റ് ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താന്‍ ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഇന്ത്യ ഞായറാഴ്ച പ്രതിഷേധമറിയിച്ചിരുന്നു. ഈ മാസം 33 തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

വെടിവെപ്പ് തുടര്‍ന്നാല്‍ പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതികരിച്ചു. മൂന്നിരട്ടി മടങ്ങ് ശക്തിയാര്‍ന്നതായിരിക്കും ഇന്ത്യ നല്‍കുന്ന മറുപടി. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ എന്തൊക്കെയാണ് മാര്‍ഗങ്ങളെന്നു പറയാനാകില്ളെന്നും പരീക്കര്‍ വ്യക്തമാക്കി.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,520 രൂപ

Posted: 16 Aug 2015 09:00 PM PDT

Image: 

കൊച്ചി: വാരാരംഭത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 19,520 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

ആഗസ്റ്റ് 12ന് പവന്‍ വില 19,200 രൂപയില്‍ നിന്ന് 19,440 രൂപയായി ഉയര്‍ന്നു. തുടര്‍ന്ന് അഞ്ച് ദിവസമായി ഈ വില തുടരുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.85 ഡോളര്‍ കൂടി 1116.75 ഡോളറിലെത്തി.

മോദി ശൈഖ് സായിദ് പള്ളിയില്‍

Posted: 16 Aug 2015 09:00 PM PDT

Image: 

ദുബൈ: ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഴങ്ങുന്ന അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെ ഏറ്റവും വലിയ മുസ് ലിം പള്ളിയില്‍ സന്ദര്‍ശനം നടത്തി. രാജ്യത്തിന്‍െറ അഭിമാന സ്തംഭമായി, അന്തരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച ശില്പചാതുരിയുടെ മനോഹര എടുപ്പുകളും കരകൗശല വൈദഗ്ധ്യത്തിന്‍െറ ധാരാളിത്തവും അദ്ദേഹം കണ്ടു. പള്ളി വളപ്പിലെ ശൈഖ് സായിദിന്‍െറ ഖബറിടവും മോദി സന്ദര്‍ശിച്ചു.

മോദിയുടെ രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിലെ ആദ്യ പരിപാടി തന്നെ, മക്കയും മദീനയും കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കിലേക്കായിരുന്നു.  വൈകിട്ട് ആറുമണിയോടെ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടിയിലാണ് ദിവസവും പതിനായിരങ്ങള്‍ സന്ദര്‍ശിക്കുന്ന പള്ളിയിലത്തെിയത്. 40,000 പേര്‍ക്ക് ഒരേസമയം നമസ്കരിക്കാന്‍ സൗകര്യമുള്ള, 30 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പള്ളി 12 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

250 കോടി ദിര്‍ഹമായിരുന്നു നിര്‍മാണ ചെലവ്. 1996ല്‍ നിര്‍മാണം തുടങ്ങിയ പള്ളി 2007ലാണ് പ്രാര്‍ഥനക്ക് തുറന്നുകൊടുത്തത്. 38 കരാര്‍ കമ്പനികളിലെ വിവിധ രാജ്യക്കാരായ  3500 തൊഴിലാളികളാണ് വെണ്ണക്കലിലെ ഈ വിസ്മയം തീര്‍ത്തത്. 2004ല്‍ അന്തരിച്ച ശൈഖ് സായിദിനെ അദ്ദേഹത്തിന്‍െറ ആഗ്രഹപ്രകാരം പള്ളി വളപ്പില്‍ തന്നെ കബറടക്കുകയായിരുന്നു.

യു.എ.ഇ സാംസ്കാരിക^യുവജന^സാമൂഹിക വികസനമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനാണ് നരേന്ദ്രമോദിയെ പള്ളിയില്‍ സ്വീകരിച്ചത്. പ്രമുഖ ഇന്ത്യന്‍ വ്യവസായികളായ എം.എ. യൂസഫലി, ഡോ. ബി.ആര്‍.ഷെട്ടി, ഡോ. ഷംശീര്‍ വയലില്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നരേന്ദ്രമോദി വരുന്നുണ്ടെന്നറിഞ്ഞതോടെ പള്ളി കാണാനത്തെിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അദ്ദേഹത്തെ കാണാന്‍ തടിച്ചകൂടി. എന്നാല്‍, പൊലീസിന്‍െറ സൂരക്ഷാവലയം കാരണം അദ്ദേഹത്തിനടുത്തത്തൊന്‍ അവര്‍ക്ക് സാധിച്ചില്ല.

 

തദ്ദേശ തെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് ബിയുമായും സെക്യുലറുമായും കൈകോര്‍ക്കാന്‍ സി.പി.എം

Posted: 16 Aug 2015 07:49 PM PDT

Image: 
Subtitle: 
ഓരോ തദ്ദേശസ്ഥാപനത്തിനും പ്രകടനപത്രിക

തിരുവനന്തപുരം: ജനസ്വാധീനം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയ, സംഘടനാ നടപടികളുമായി തദ്ദേശ തെരഞ്ഞെടുപ്പിന് സി.പി.എം ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി യു.ഡി.എഫില്‍നിന്ന് പുറത്തുവന്ന കേരള കോണ്‍ഗ്രസ്-ബിയുമായും പുതുതായി പുനരുജ്ജീവിപ്പിച്ച സെക്യുലര്‍ കേരള കോണ്‍ഗ്രസുമായും കൈകോര്‍ക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും പ്രത്യേകം തെരഞ്ഞെടുപ്പ് പ്രകടനപത്രികയും സി.പി.എം പുറത്തിറക്കും. ആഗസ്റ്റ് 13നും 14നും ചേര്‍ന്ന  സംസ്ഥാന സമിതിയിലായിരുന്നു തീരുമാനമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലെ കേരള കോണ്‍ഗ്രസ്-ബി എല്‍.ഡി.എഫുമായി സഹകരിച്ചിരുന്നു.

എന്നാല്‍ പി.സി. ജോര്‍ജ് എല്‍.ഡി.എഫ് വിട്ട് കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചശേഷം സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി ഇടതുമുന്നണിക്ക് ബന്ധമുണ്ടായിരുന്നില്ല. പി.സി. ജോര്‍ജ് കെ.എം. മാണിയുമായി തെറ്റിയതോടെയാണ് ആ പാര്‍ട്ടി വീണ്ടും പുനരുജ്ജീവിപ്പിച്ചത്. കൂറുമാറ്റ നിരോധനനിയമ പ്രകാരം മാണി ഗ്രൂപ് വിടാന്‍ കഴിയാത്തതിനാല്‍ പി.സി. ജോര്‍ജ് പരസ്യമായി സെക്യുലര്‍ കേരള കോണ്‍ഗ്രസിന്‍െറ വേദിയില്‍ എത്തിയിട്ടില്ല. ടി.എസ്. തോമസാണ് സെക്യുലര്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്‍െറ നേതൃത്വത്തില്‍ അഴിമതി വിരുദ്ധമുന്നണി രൂപവത്കരിച്ച് എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മുന്നണി യോഗത്തിലടക്കം ചര്‍ച്ച ചെയ്തിരുന്നില്ല. അതിനാല്‍ സി.പി.എമ്മിന്‍െറ ഒറ്റയാന്‍ നീക്കം എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കിയേക്കും.  

അതേസമയം എല്‍.ഡി.എഫ്  ഇന്നത്തെ നിലയിലുള്ള മുന്നണിയായിത്തന്നെ മത്സരിക്കുമെന്ന് കോടിയേരി പറഞ്ഞു. മുന്നണി വികസനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ 23 വര്‍ഷമായി മുന്നണിയുമായി സഹകരിക്കുന്ന ഐ.എന്‍.എല്ലുമായുള്ള സഹകരണം ശക്തിപ്പെടുത്തും. തദ്ദേശതെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലുമായി നല്ല സഹകരണം  ഉണ്ടാവും. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ വിഭാഗങ്ങളുമായി കഴിയുന്ന രീതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കും. ഇനിയും തെറ്റിവരാന്‍ തയാറായ ഗ്രൂപ്പുകളുമായും വ്യക്തികളുമായും സഹകരിക്കും. ജെ.എസ്.എസ്, സി.എം.പി എന്നിവയുമായും സഹകരിക്കും. പാര്‍ട്ടിയംഗങ്ങള്‍, പ്രമുഖവ്യക്തികള്‍, സ്വതന്ത്രര്‍ എന്നിവരെയാവും സ്ഥാനാര്‍ഥികളായി പരിഗണിക്കുക. യുവാക്കളെയും വനിതകളെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രാദേശികമായി യു.ഡി.എഫിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമായാവും സഹകരിക്കുക. സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനത്തില്‍ മാറ്റമില്ല.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രകടനപത്രിക കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ പ്രസിദ്ധീകരിക്കും. ഇതിനായി  പഞ്ചായത്തുകളില്‍ സെമിനാര്‍ സംഘടിപ്പിക്കും. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ബഹുജനാഭിപ്രായം തേടും. വായനശാല, റേഷന്‍കടകളുടെ പരിസരം, ചന്തകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് അഭിപ്രായം എഴുതിയിടാന്‍ കഴിയുന്ന  പെട്ടികള്‍ സ്ഥാപിക്കും. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സെമിനാറില്‍ രേഖ അവതരിപ്പിക്കും.

ഒരേ മുഖ’മുള്ള രണ്ടുപേര്‍; ഇവര്‍ മണ്ണിന്‍െറ കൂട്ടുകാര്‍

Posted: 16 Aug 2015 07:38 PM PDT

Image: 

വടകര: മണിയൂരിന്‍െറ മണ്ണില്‍ പൊന്നുവിളയിക്കുന്ന ഇവരെയറിയുമോ? ഇതാണ്, ഇരട്ടസഹോദരങ്ങളായ ചെട്ടിയാംകണ്ടിയില്‍ നാരായണനും ഗോപാലനും. നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുഖമുള്ള രണ്ടു കൃഷിപ്പണിക്കാര്‍. 65 വയസ്സാണിവര്‍ക്ക്. 12ാം വയസ്സില്‍ ഏഴാം ക്ളാസില്‍ പഠനംനിര്‍ത്തി തുടങ്ങിയ കൃഷിപ്പണിയിപ്പോഴും തുടരുന്നു. പഴയകാലത്തെ പത്തണക്കൂലിയും വാങ്ങി ജോലി ചെയ്തിട്ടുണ്ടിവര്‍. ഇപ്പോഴത് 600ഉം 700ഉം രൂപയിലത്തെിനില്‍ക്കുന്നു. ഇക്കാലത്തിനിടെ ചെയ്യാത്ത തൊഴിലില്ല. എല്ലാത്തരം കൃഷിപ്പണിയും വശമുണ്ട്. ഒപ്പം കിണര്‍ കുഴിക്കുക, കൊള്ള് കിള, ചുമര്‍ കെട്ട്, ചെണ്ട കൊട്ട് അങ്ങനെ സര്‍വകലാവല്ലഭരായി തിളങ്ങുന്നു.

തുടക്കത്തില്‍ പാട്ടത്തിന് ഭൂമിയെടുത്ത് വെറ്റിലകൃഷിയും നെല്‍കൃഷിയുമാണ് ചെയ്തിരുന്നത്. നാലടുക്ക് വെറ്റില 15 പൈസക്ക് വിറ്റതിന്‍െറ ഓര്‍മയുണ്ട് ഇവരുടെ മനസ്സില്‍. അന്ന് വാഹനസൗകര്യമൊന്നുമില്ല. തോണിമാര്‍ഗം മണിയൂരിലെ പാറേമ്മല്‍ കടവിലത്തെിക്കണം. അവിടെനിന്ന് കിലോമീറ്ററുകളോളം നടന്ന് വടകരയിലെ അഞ്ചുവിളക്ക് ജങ്ഷനിലെ കച്ചവടകേന്ദ്രത്തിലത്തെിക്കും. കണക്കുകൂട്ടിയാല്‍ നഷ്ടമാണ്. എന്നാല്‍, വിളവ് കാണുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയില്ളെന്ന് ഇരുവരും പറയുന്നു. കടത്തനാടിന്‍െറ നെല്ലറയെന്ന് അറിയപ്പെടുന്ന ചെരണ്ടത്തൂര്‍ ചിറയിലാണ് നെല്‍കൃഷി. നല്ല വിളവ് ലഭിക്കും. അക്കാലത്ത് ആരും അരി കടയില്‍നിന്ന് വാങ്ങിയിരുന്നില്ല. മരച്ചീനി, പച്ചക്കറികള്‍ അങ്ങനെ ഒട്ടുമിക്ക വിളകളും കൃഷി  ചെയ്തു. എല്ലാറ്റിനും ജൈവവളങ്ങളാണ് ഉപയോഗിച്ചത്. ഇന്ന് വിഷം ചേര്‍ക്കാത്തതായി ഒന്നുമില്ളെന്നു പറയുമ്പോള്‍ ഇരുവര്‍ക്കും സങ്കടം.

ഇരട്ടസഹോദരങ്ങളെന്ന നിലയില്‍ കൗതുകകരമായ അനുഭവങ്ങള്‍ നിരവധിയുണ്ടിവര്‍ക്ക് പറയാന്‍. ആളെ തിരിച്ചറിയാന്‍ കഴിയാതെ കുട്ടികളും മറ്റും നടത്തുന്ന കമന്‍റുകളാണ് ഏറെ. ആരുടെ കൈയിലാണ് കൂലികൊടുത്തതെന്നറിയാതെ കുഴങ്ങുന്നവര്‍. പലപ്പോഴും ഒരേപോലെ ചിന്തിക്കുന്ന അനുഭവമാണിരുവര്‍ക്കുമുള്ളത്. പറയാന്‍ മനസ്സില്‍വെച്ചത് മറ്റെയാള്‍ പറയുന്ന അവസ്ഥ. അസുഖം വരുന്നതുപോലും ഒരുമിച്ച്. ഇപ്പോള്‍ രണ്ടുപേര്‍ക്ക് തമ്മില്‍ ചെറിയ വ്യത്യാസം തോന്നുന്നു. അതിനുകാരണം ഇവര്‍ പറയുന്നത് രണ്ടു കുടുംബമായി കഴിയുമ്പോഴുണ്ടാകുന്ന മാറ്റമെന്നാണ്.

ഒരു വീട്ടിലെ ഭക്ഷണമാണെങ്കില്‍ ഈമാറ്റം വരില്ലത്രെ. രാവിലെ എട്ടുമണിക്ക് ജോലി തുടങ്ങിയാല്‍ ഉച്ചക്ക് രണ്ടുവരെ തുടരും. പിന്നെ വീട്ടിലത്തെി തങ്ങളുടെ സ്വന്തം കൃഷിയിടത്തിലിറങ്ങും. നാരായണന്‍െറ ഭാര്യ നാരായണി. മക്കള്‍: രാജീവന്‍, ഷാജി, ഷൈനി. ഗോപാലന്‍െറ ഭാര്യ ലീല. മക്കള്‍: സുധ, സിന്ധു, സീന, സുധീഷ്.

അവയവങ്ങള്‍ ദാനം ചെയ്ത മേഴ്സിയുടെ കുടുംബത്തിന് കണ്ണീരുമാത്രം

Posted: 16 Aug 2015 07:35 PM PDT

Image: 

അരൂര്‍: അഞ്ചുപേര്‍ക്ക് അവയവങ്ങള്‍ നല്‍കി യാത്രയായ മേഴ്സിയുടെ കുടുംബത്തിന് ഇന്ന് കണ്ണീരുമാത്രം. മേഴ്സിയുടെ മസ്തിഷ്ക മരണത്തോടെ ഭര്‍ത്താവും മക്കളും എടുത്ത തീരുമാനം നാട്ടുകാര്‍ക്കുപോലും അഭിമാനം പകരുന്നതായിരുന്നു. എന്നാല്‍, ഇന്ന് ഇല്ലായ്മകള്‍ക്ക് നടുവില്‍ മേഴ്സിയുടെ കുടുംബം നീറുന്നത് നാട്ടുകാര്‍ക്ക് വേദനയാകുകയാണ്. അരൂര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് ചന്തിരൂര്‍ പള്ളിപറമ്പില്‍ മേഴ്സിയെ (45) അജ്ഞാത വാഹനം ഇടിച്ചത് 2014 മേയ് മാസത്തിലാണ്.

ചന്തിരൂര്‍ ഗവ. ഹൈസ്കൂളിന് മുന്നില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ തലക്ക് ഗുരുതര പരിക്കേറ്റ് ബോധരഹിതയായ കിടന്ന മേഴ്സിയെ നാട്ടുകാരാണ് നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച മേഴ്സിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭര്‍ത്താവ് അഗസ്റ്റിനും മക്കളായ ആന്‍സിയും ലിന്‍സിയും സമ്മതം നല്‍കുകയായിരുന്നു. വൃക്കകളില്‍ ഒന്ന് ലേക്ഷോര്‍ ആശുപത്രിയിലെ തന്നെ ഒരു രോഗിക്ക് നല്‍കി. മറ്റൊന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ മറ്റൊരു രോഗിക്കു വേണ്ടി കൊണ്ടുപോയി. കരള്‍ ഏറ്റെടുത്താള്‍ മൂത്തമകളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നുണ്ട്. പോളിടെക്നിക് വിദ്യാര്‍ഥിനിയാണ് മൂത്തമകള്‍ ആന്‍സി.

കണ്ണുകള്‍ രണ്ടുപേര്‍ക്ക് നല്‍കുന്നതിനായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കടമില്ലാതെ മൃതദേഹം വീട്ടിലത്തെിയതാണ് ആകെയുണ്ടായ മിച്ചം. ഇടിച്ച വാഹനം ഇനിയും കണ്ടത്തൊന്‍ കഴിഞ്ഞില്ല. പല വീടുകളില്‍ വീട്ടുജോലികള്‍ ചെയ്താണ് രോഗിയായ ഭര്‍ത്താവും പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തെ മേഴ്സി മുന്നോട്ടുകൊണ്ടുപോയിരുന്നത്. എല്ലാം ഒന്നൊന്നായി നല്‍കി മേഴ്സി യാത്രയായപ്പോള്‍ ഉറ്റവര്‍ ഇല്ലായ്മകളില്‍ ദുരിതം തിന്നുകയാണ്. രണ്ടുസെന്‍റ് സ്ഥലത്ത് പണിതീരാത്ത വീട്ടിലാണ് പ്ളസ് വണ്‍ കാരിയായ ലിന്‍സിയും ആന്‍സിയും അഗസ്റ്റിനും കഴിയുന്നത്. ദൈനംദിന കാര്യങ്ങള്‍ക്കുപോലും ഈകുടുംബം നട്ടംതിരിയുകയാണ്.
 

നാരായണഗുരുവിന്‍െറ പ്രസക്തി ചോരാത്ത ആ രാജി

Posted: 16 Aug 2015 07:22 PM PDT

Image: 

‘നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നിച്ചുചേര്‍ക്കുന്നതായിരിക്കണം. മതം വിശ്വാസസ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദര്‍ശത്തിലേക്ക് നയിക്കുന്നതുമായിരിക്കണം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സനാതനധര്‍മം അങ്ങനെയുള്ള ഒരു മതമാകുന്നു...’പള്ളാത്തുരുത്തിയില്‍ ചേര്‍ന്ന പ്രസിദ്ധമായ എസ്.എന്‍.ഡി.പി യോഗം സമ്മേളനത്തില്‍ ശ്രീനാരായണഗുരു, തന്‍െറ സംഘടനയുടെ നയം എന്തായിരിക്കണമെന്ന് വ്യക്തമാക്കിയ പ്രസംഗത്തിലെ സന്ദേശമാണിത്. എസ്.എന്‍.ഡി.പി യോഗം മറ്റു മതസ്ഥരെ ഉള്‍ക്കൊള്ളുന്നതും മറ്റുള്ളവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നതുമായിരിക്കണമെന്നാണ് ഗുരു വിഭാവന ചെയ്തതെന്ന് ഈ പ്രസംഗത്തില്‍ വ്യക്തമാണ്.1888 ഫെബ്രുവരി 20 ന് ശിവരാത്രി നാളില്‍ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് നാരായണഗുരു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹത്തിന്‍െറ ദര്‍ശനം ഒന്നുകൂടി തെളിഞ്ഞു കാണുന്നു.‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ആ പ്രഖ്യാപനം മതേതര കേരളത്തിന്‍െറ അടിസ്ഥാന പ്രമാണമായി കല്‍പിച്ചുപോരുകയും ചെയ്യുന്നു.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോള്‍ അതിന്‍െറ സ്ഥാപനകാല നിലപാടുകളുടെ നേര്‍വിപരീതം സഞ്ചരിക്കുന്ന അനുഭവങ്ങള്‍ ചരിത്രത്തില്‍ അദ്ഭുതമല്ല. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തിന്‍െറയും ഗതി അതുതന്നെയാണോ എന്ന് സംശയിപ്പിക്കുന്നതാണ് ഇപ്പോള്‍ ആ പ്രസ്ഥാനത്തിന്‍െറ സഞ്ചാരം. എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു പ്രസ്ഥാനമെന്ന് നാരായണ ഗുരു നിര്‍വചിച്ച എസ്.എന്‍.ഡി.പിയെ, മനുഷ്യര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച്, മതദ്വേഷം ഒരു നയമായി കൊണ്ടുനടക്കുന്ന സംഘ്പരിവാരത്തിന്‍െറ പാളയത്തില്‍ തളക്കാനാണ് ഇപ്പോഴത്തെ അതിന്‍െറ നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.വാസ്തവത്തില്‍ ശ്രീനാരായണ ഗുരുവിന്‍െറ മതദര്‍ശനത്തിന്‍െറ എതിര്‍ചേരിയിലാണ് രാഷ്ട്രീയ ഹിന്ദുത്വം എന്ന് കാണാന്‍ വലിയ ക്രാന്തദര്‍ശനത്തിന്‍െറ ആവശ്യമൊന്നുമില്ല. ഗുരുവിന്‍െറ ജീവിതവും സന്ദേശങ്ങളും സാമാന്യമായി പരിചയമുള്ള ആര്‍ക്കും അത് ബോധ്യമാകും. വാസ്തവത്തില്‍ രാഷ്ട്രീയ ഹിന്ദുത്വ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ‘ഹിന്ദു മതം’എന്ന ആശയംതന്നെ ഗുരുദര്‍ശനങ്ങള്‍ക്ക് പുറത്താണ്. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു പ്രബോധിപ്പിച്ചത്. തന്‍െറ മതദര്‍ശനത്തെ ‘ഏകമതം’ എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. ആത്മോപദേശശതകത്തില്‍  ‘പലമതസാരവുമേകമെന്ന’ അദൈ്വത ദര്‍ശനമാണ് തന്‍െറ മതമെന്ന്  സുതരാം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും മതത്തിന്‍െറയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള സ്വത്വവാദം അദ്ദേഹം മുന്നോട്ടുവെച്ചില്ല. പകരം, വിശ്വമാനവികതയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.

1888ല്‍ നാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിച്ചപ്പോള്‍, പ്രതിഷ്ഠയെ എതിര്‍ക്കാന്‍വന്ന സവര്‍ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ടാണ് ഗുരു പ്രതിരോധിച്ചത്. പരമ്പരാഗത സവര്‍ണ മേധാവിത്വത്തിനു നേരെയുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു അത്. ഒരു കീഴാള ക്ഷേത്ര പ്രതിഷ്ഠയായിരുന്നില്ല അദ്ദേഹത്തിന്‍െറ ലക്ഷ്യം. അദ്ദേഹം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. മറിച്ച്, മതാചാരങ്ങളെക്കാള്‍ അദ്ദേഹത്തിന് വലുത് മാനവിക മൂല്യങ്ങളായിരുന്നു. ശിവപ്രതിഷ്ഠയില്‍നിന്ന് കണ്ണാടി പ്രതിഷ്ഠയിലേക്ക് മാറുകവഴി അദ്ദേഹം തന്‍െറ ദര്‍ശനത്തിനു കുറെകൂടി വ്യക്തത നല്‍കുകയും ചെയ്തു. ക്രിസ്ത്യാനികളും മുഹമ്മദീയരും ആവശ്യപ്പെട്ടാല്‍ അവര്‍ക്കുവേണ്ടിയും താന്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചു കൊടുക്കുമെന്ന് നാരായണ ഗുരു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അരുവിപ്പുറം ശ്രീനാരായണ ധര്‍മപരിപാലന സംഘമാണ് പിന്നീട് 1903ല്‍ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് ശ്രീനാരായണ ധര്‍മപരിപാലന യോഗമായി പുന$സംഘടിപ്പിക്കപ്പെട്ടത്. ശ്രീനാരായണഗുരു യോഗത്തിന്‍െറ ആദ്യ അധ്യക്ഷനും കുമാരനാശാന്‍ ആദ്യ സെക്രട്ടറിയും ആയിരുന്നു. ശ്രീനാരായണ ഗുരുവിന്‍െറ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുക, ഈഴവര്‍, തീയര്‍ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്ന്യാസമഠങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു യോഗത്തിന്‍െറ മുഖ്യ ലക്ഷ്യങ്ങള്‍. വിദ്യകൊണ്ട് പ്രബുദ്ധരാകുക, വ്യവസായംകൊണ്ട് അഭിവൃദ്ധിപ്പെടുക, സംഘടനകൊണ്ട് ശക്തരാകുക തുടങ്ങിയ പ്രായോഗിക പാഠങ്ങള്‍ ആണ് ഗുരു പകര്‍ന്നുനല്‍കിയിരുന്നത്. എന്നാല്‍, ഒരു ജാതിസംഘടനയായി അതില്‍ അഭിമാനം കൊള്ളുകയല്ല, പിന്നാക്ക ജാതിക്കാരില്‍ ആത്മാഭിമാനം ജനിപ്പിച്ച് ജാതിതന്നെ ഇല്ലാതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍െറ കാഴ്ചപ്പാട്. നിര്‍ഭാഗ്യവശാല്‍ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്‍െറ വഴിയില്‍നിന്ന് വ്യതിചലിച്ച് ഒരു ജാത്യഭിമാന സംഘടനയായി എസ്.എന്‍.ഡി.പി മാറി. അതില്‍ മനംനൊന്ത അദ്ദേഹം അതിന്‍െറ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവെച്ചൊഴിയുകയും ചെയ്തു.

ഗുരു ഒഴിവായെങ്കിലും, ഈഴവ സമുദായത്തിന്‍െറ ശാക്തീകരണത്തിനുള്ള  സംഘടിത പ്രസ്ഥാനം എന്ന നിലയില്‍ പില്‍ക്കാലത്തും എസ്.എന്‍.ഡി.പി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ചരിത്രത്തില്‍ ഇടംനേടി. ഡോ. പല്‍പു, കെ. അയ്യപ്പന്‍, കുമാരനാശാന്‍, എം. ഗോവിന്ദന്‍, എന്‍. കുമാരന്‍, ടി.കെ. മാധവന്‍, പി.കെ. വേലായുധന്‍, വി.കെ. പണിക്കര്‍, ഡോ. പി.എന്‍. നാരായണന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍, വി.ജി. സുകുമാരന്‍, കെ.എ. വേലായുധന്‍, എ. അച്യുതന്‍, സി.ആര്‍. കേശവന്‍ വൈദ്യര്‍ തുടങ്ങിയ നേതാക്കളെല്ലാം എസ്.എന്‍.ഡി.പിയുടെ വളര്‍ച്ചയില്‍ വമ്പിച്ച സംഭാവനകള്‍ നല്‍കി. ഇവരുടെ കാലഘട്ടത്തില്‍ ഏറക്കുറെ നാരായണ ഗുരുവിന്‍െറ മാനവിക ദര്‍ശനം വിട്ടുവീഴ്ചയില്ലാതെ പിന്തുടരാന്‍ സംഘടന ശ്രമിച്ചു. വര്‍ഗീയതയുമായി പൂര്‍ണമായ അകലം നിലനിര്‍ത്തി കേരളത്തിന്‍െറ മതനിരപേക്ഷ,സാഹോദര്യ സംസ്കാരം ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ അവരുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി പ്രസ്ഥാനം വഹിച്ച നിസ്തുലമായ പങ്കു ആര്‍ക്കും നിഷേധിക്കാനാകില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ആ നവോത്ഥാന പാരമ്പര്യത്തെ തീര്‍ത്തും അപ്രസക്തമാക്കുന്ന ആത്മഹത്യാപരമായ നീക്കമാണ് ഇപ്പോള്‍ അതിന്‍െറ നേതൃനിരയിലുള്ളവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍, സംഘ്പരിവാരവുമായി ഒരു രാഷ്ട്രീയ സഖ്യത്തിനു വേണ്ടിയുള്ള കളമൊരുക്കുകയാണ്. ഇതിനകം അദ്ദേഹം ഡല്‍ഹിയില്‍  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്  ഷായുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അമിത് ഷായുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനും പങ്കെടുത്തിരുന്നു. വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിലും എസ്.എന്‍.ഡി.പിയും ബി.ജെ.പിയും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളാണ് മുഖ്യമായും ചര്‍ച്ചാവിഷയമായത്. കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമാ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനാണ് വെള്ളാപ്പള്ളി അമിത് ഷായെ കണ്ടത് എന്ന് പറയുന്നുണ്ടെങ്കിലും, ഈ ക്ഷണം പോലും പുതിയ രാഷ്ട്രീയ ബന്ധത്തിന്‍െറ ഭാഗമായി കരുതാം. കൊല്ലത്തെ പരിപാടിയില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാമെന്ന് ഷാ ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ന്യൂനപക്ഷപ്രീണനമാണ് അരങ്ങേറുന്നതെന്നും ഹിന്ദുകൂട്ടായ്മ വേണമെന്നും ഇപ്പോള്‍ വെള്ളാപ്പള്ളി സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും മറ്റും ഭൂരിപക്ഷസമുദായങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമാണെന്നും തുറന്നടിക്കുന്നു. നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഹിന്ദു ജനതയുടെ ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കേരളത്തിലെ സമുദായ മൈത്രിക്കും മതേതര രാഷ്ട്രീയ പ്രബുദ്ധതയ്ക്കും കനത്ത തിരിച്ചടി നല്‍കുന്ന വഴിയിലേക്കാണ്, താല്‍ക്കാലിക നേട്ടം മുന്‍നിര്‍ത്തിയുള്ള എസ്.എന്‍.ഡി.പിയുടെ വ്യതിയാനം എന്ന് വിശ്വസിക്കുന്നവരാണ് ആ സമുദായത്തിനകത്തും പുറത്തുമുള്ള മഹാഭൂരിപക്ഷവും. 1916 മേയ് 22ന് നാരായണഗുരു എസ്.എന്‍.ഡി.പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ച് ഡോക്ടര്‍ പല്‍പ്പുവിന് എഴുതിയ കത്തില്‍, രാജിക്ക് കാരണമായി തന്‍െറ ആശയങ്ങള്‍ പ്രസ്ഥാനം ഉപേക്ഷിച്ചു എന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഗുരുവിന്‍െറ ആ രാജിക്കത്ത് ഒരിക്കല്‍കൂടി പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു ഇപ്പോള്‍.

പ്രവൃത്തിപരാജയത്തിന്‍െറ ലക്ഷണങ്ങള്‍

Posted: 16 Aug 2015 06:54 PM PDT

Image: 

ചൊല്ലില്‍നിന്ന് ചെയ്തിയിലേക്കുള്ള ദൂരം വര്‍ധിക്കുകയാണെന്നുതന്നെ തെളിയിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രഭാഷണം. കഴിഞ്ഞ വര്‍ഷത്തെ ആദ്യപ്രഭാഷണത്തില്‍ ഉയര്‍ത്താന്‍ കഴിഞ്ഞ ആവേശമോ പ്രത്യാശയോ ഭരണം മുന്നോട്ടുനീങ്ങി രണ്ടാമത്തെ വര്‍ഷം അദ്ദേഹം ചെങ്കോട്ടയില്‍ എഴുന്നേറ്റുനില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. പ്രഭാഷണത്തില്‍നിന്നു പ്രയോഗത്തിലത്തെുമ്പോള്‍ കേന്ദ്ര ഭരണകൂടം എവിടെയത്തെിനില്‍ക്കുന്നുവെന്ന് ജനം നേര്‍ക്കുനേര്‍ കണ്ടുകൊണ്ടിരിക്കുന്നു എന്നതുതന്നെ കാര്യം.

ജനാധിപത്യക്രമത്തിന് ഏറെ നാണക്കേടുണ്ടാക്കിയ പാര്‍ലമെന്‍റ് സ്തംഭനത്തിനുശേഷമാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നത്. ഭരണത്തിലേറി ഗുജറാത്തില്‍നിന്ന് ഡല്‍ഹിയിലത്തെുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്‍െറ അകത്തളങ്ങളില്‍ കണ്ട കെടുകാര്യസ്ഥതയുടെ ചിത്രം വരക്കുകയായിരുന്നു കഴിഞ്ഞ പ്രഭാഷണത്തില്‍ മോദി. അവിടെ വരുത്താന്‍ പോകുന്ന മാറ്റങ്ങളായിരുന്നു അന്നത്തെ മുഴുവന്‍ വാഗ്ദാനങ്ങളും. ഇത്തവണ 85 മിനിറ്റെടുത്ത് നടത്തിയ പ്രഭാഷണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനങ്ങള്‍ എവിടെയത്തെി എന്നതിന് എല്ലാ സ്കൂളുകള്‍ക്കും ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയതും ജന്‍ധന്‍ യോജന വഴി കുറെയാളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനായതുമാണ് പ്രധാനമന്ത്രി എടുത്തുപറഞ്ഞത്. അതേസമയം, കന്നിപ്രസംഗത്തില്‍ അഴിമതി, ജനക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ എങ്ങുമത്തൊതെ പോയതിന് സാമാന്യമായ ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.

രോഗി മറ്റുള്ളവരോട് ആരോഗ്യത്തെക്കുറിച്ചു സംസാരിക്കുന്നതുപോലെയാണ് അഴിമതി സംബന്ധിച്ച വിമര്‍ശങ്ങളും വിലയിരുത്തലുകളും എന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം ഉന്നമിട്ടത്പ്രതിപക്ഷത്തെയാവാമെങ്കിലും അത് അദ്ദേഹത്തെതന്നെ തിരിഞ്ഞുകുത്തുന്നതാണ്. ഒരു വര്‍ഷത്തിനകം മന്ത്രിസഭയിലെയും പാര്‍ട്ടിയിലേയും പ്രമുഖര്‍ക്കെതിരെ വന്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും വിഷയത്തില്‍ അഭിപ്രായപ്രകടനത്തിനു വിസമ്മതിച്ചു മാറിനില്‍ക്കുകയാണ് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് ഇത്ര കാലം അതിന്‍െറ പേരില്‍ സ്തംഭിച്ചിട്ടും നേതൃത്വം കൈയാളുന്ന പ്രധാനമന്ത്രിക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കളങ്കിത മന്ത്രിമാരെ കൈയൊഴിയാനോ ആക്രമണമഴിച്ചുവിടുന്ന അംഗസംഖ്യയില്‍ ദുര്‍ബലമായ പ്രതിപക്ഷവുമായി അനുരഞ്ജനത്തിനോ സാധിച്ചില്ല. നിരന്തരം പിരിഞ്ഞുകൊണ്ടിരുന്ന പാര്‍ലമെന്‍റ് സീസണിലെ സമ്മേളനം അവസാനിപ്പിച്ചതുപോലും അനിശ്ചിതത്വത്തിലാണ്.

ഉണര്‍ന്നെണീക്കാനും ഒരു ടീമായി മുന്നേറാനും ആഹ്വാനം മുഴക്കുന്ന പ്രധാനമന്ത്രിക്ക് പക്ഷേ, അക്കാര്യത്തില്‍ തന്‍െറ പങ്കുനിര്‍വഹിക്കാന്‍ കഴിയാത്ത നിലയാണ്. കീഴ്ത്തട്ടിലെ ജോലികള്‍ക്കുള്ള അഭിമുഖങ്ങള്‍ സുതാര്യവും അഴിമതിമുക്തവുമാക്കാന്‍ ഓണ്‍ലൈന്‍ പരിഷ്കരണം കൊണ്ടുവരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എന്നാല്‍, അക്കാര്യത്തില്‍ കോടികള്‍ വെട്ടിവിഴുങ്ങുകയും നിരവധി പേരെ കൊലക്കുകൊടുക്കുകയും ചെയ്ത വ്യാപം അഴിമതിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഉന്നതങ്ങളിലെ അഴിമതിക്ക് കൂട്ടുനിന്ന സുഷമ സ്വരാജിനെപ്പോലുള്ളവര്‍ പാര്‍ലമെന്‍റിനകത്തുപോലും പ്രശ്നം സുതാര്യവത്കരിക്കാനോ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാനോ ശ്രമിക്കുന്നതിനുപകരം പ്രതിപക്ഷ നേതൃസ്ഥാനത്തുള്ള സോണിയക്കും രാഹുലിനും മേല്‍ ആരോപണവര്‍ഷമുന്നയിക്കാനാണ് മിനക്കെട്ടത്.

സ്വന്തം അഴിമതിക്ക് മറ്റുള്ളവരുടേത് മറയാക്കുന്ന വഷളന്‍ രാഷ്ട്രീയതന്ത്രം മാത്രമേ മോദി ടീമിന്‍െറയും കൈവശമുള്ളൂ. അഴിമതിവിരുദ്ധ കാഹളം മുഴക്കുന്ന വ്യക്തികളെയും മാധ്യമങ്ങളെയുമൊക്കെ അശുഭചിന്ത വളര്‍ത്തുന്നവരെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തുന്നുണ്ട്. അഥവാ, ഭരണ കെടുകാര്യസ്ഥതയെയല്ല, അത് വിളിച്ചുപറയുന്നതിനെയാണ് പ്രധാനമന്ത്രി പ്രശ്നവത്കരിക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാരായ ഹിന്ദുത്വവര്‍ഗീയവാദികള്‍ തിരികൊളുത്തുന്ന കലാപങ്ങളെ അടിച്ചമര്‍ത്തുന്നതിനുപകരം വര്‍ഗീയതക്കെതിരെ പതിവുപല്ലവി ഉരുവിട്ടു മതിയാക്കുകയാണ് അദ്ദേഹം.

ഇങ്ങനെ, വസ്തുതാവിശകലനത്തില്‍ വാക്കുകളില്‍നിന്ന് പ്രവര്‍ത്തനത്തിലേക്കുള്ള ദൂരം വര്‍ധിച്ചുവരുന്നതാണ് കാണുന്നത്. മുന്‍ പ്രധാനമന്ത്രിമാരില്‍നിന്ന് വ്യത്യസ്തത സൃഷ്ടിക്കാന്‍ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലൂടെ മോദിക്ക് കഴിഞ്ഞു. എന്നാല്‍, പ്രഭാഷണത്തിലെ ഈ വ്യതിരിക്തത പ്രവര്‍ത്തനത്തിലത്തെിക്കുന്നതില്‍ അവരേക്കാള്‍ മുമ്പേ അദ്ദേഹം പരാജയപ്പെടുന്നതിന്‍െറ ലക്ഷണങ്ങളാണ് കാണുന്നത്.

ഖത്തറില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted: 16 Aug 2015 06:48 PM PDT

Image: 
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ 69ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസി, സ്കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. 
മഅ്മൂറയിലെ വഹബ് ബിന്‍ ഉമൈര്‍ സ്ട്രീറ്റിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ രാവിലെ ഏഴ് മണിക്ക് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയെയും ഭരണകൂടത്തെയും ഖത്തര്‍ ഭരണാധികാരികള്‍ അഭിനന്ദിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി എന്നിവര്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് അഭിനന്ദന സന്ദേശമയച്ചു. 
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും സ്വാതന്ത്ര്യദിനം പ്രമാണിച്ച്  ഇന്ത്യന്‍ പ്രസിഡന്‍റിന് അഭിനന്ദന സന്ദേശമയച്ചു.
വിവിധ സ്കൂളുകള്‍ നടത്തിയ ദേശഭക്തി ഗാനത്തോടെയാണ് എംബസിയുടെ പരിപാടികള്‍ ആരംഭിച്ചത്. 
ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡര്‍ വായിച്ചു. വര്‍ത്തമാന ഇന്ത്യന്‍ ജനാപിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെതിരെ തിരുത്തല്‍ നടപടിളുണ്ടാകണമെന്നും പ്രസിഡന്‍റിന്‍െറ സന്ദേശത്തില്‍ വ്യക്തമാക്കി. എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍, ഐ.സി.സി  പ്രസിഡന്‍റ് ഗിരീഷ് കുമാര്‍,  ഐ.ബി.പി.എന്‍ പ്രസിഡന്‍റ് കെ.എം. വര്‍ഗീസ്, വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍, സമൂഹ്യ, സാംസ്കാരിക,  മാധ്യമ, വ്യാപാര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ സംബന്ധിച്ചു. വിവിധ സ്കൂളുകിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദേശീയ ഗാനാലാപനവും നടത്തി. 
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യന്‍ സ്കൂളുകളിലെ പ്രതിനിധികള്‍ക്കും പുറമെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളുടെ നേതാക്കളും പ്രതിനിധികളും ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. 
എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കുകൊള്ളുന്നതിന് നിരവധി പേരാണ് ഐ.സി.സിയിലത്തെിയത്. 
 

ഇന്ത്യ^ദക്ഷിണാഫ്രിക്ക ടീമുകളെത്തി; വയനാട്ടില്‍ നാളെ കളിയുണരും

Posted: 16 Aug 2015 06:33 PM PDT

Image: 
Subtitle: 
ഇന്ത്യ 'എ'-ദക്ഷിണാഫ്രിക്ക 'എ' ചതുര്‍ദിന മത്സരം നാളെമുതല്‍

കല്‍പറ്റ: പേരുകേട്ട പടയാളികള്‍ വയനാടന്‍ മണ്ണിലെത്തിക്കഴിഞ്ഞു. പ്രകൃതിരമണീയമായ മലമുകളില്‍ ഇനി ക്ളാസിക് ക്രിക്കറ്റിന്‍െറ പകര്‍ന്നാട്ടക്കാലം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നാളത്തെ സൂപ്പര്‍താരങ്ങളാകാന്‍ കച്ചമുറുക്കുന്ന രണ്ടാംനിരയും ഇരുണ്ട വന്‍കരയില്‍നിന്ന് കളിക്കരുത്തിന്‍െറ തിളക്കവുമായത്തെിയ ദക്ഷിണാഫ്രിക്കന്‍ ‘എ’ ടീമും തമ്മിലുള്ള ചതുര്‍ദിന മത്സരങ്ങള്‍ക്ക് മീനങ്ങാടി കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച തുടക്കം. വയനാട്ടില്‍ ആദ്യമായി വിരുന്നത്തെുന്ന രാജ്യാന്തര ഫസ്റ്റ്ക്ളാസ് ക്രിക്കറ്റ് മത്സരത്തില്‍, രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ‘എ’യും പ്രഗല്ഭര്‍ അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക ‘എ’യും രണ്ട് ചതുര്‍ദിന മത്സരങ്ങളിലാണ് പാഡുകെട്ടിയിറങ്ങുക. ആദ്യ മത്സരം 18 മുതല്‍ 21 വരെയും രണ്ടാം മത്സരം 25 മുതല്‍ 28 വരെയും നടക്കും. ഇരുടീമും ഞായറാഴ്ച വൈകീട്ടോടെ ജില്ലയിലെ ത്തി. ബംഗളൂരുവില്‍നിന്ന് റോഡുമാര്‍ഗമത്തെിയ താരങ്ങള്‍ക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമംഗങ്ങള്‍ താമസസ്ഥലമായ വൈത്തിരി വില്ളേജ് റിസോര്‍ട്ടിലേക്ക് നീങ്ങി. തിങ്കളാഴ്ച രാവിലെ ആതിഥേയ ടീമും ഉച്ചകഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീമും പരിശീലനത്തിനിറങ്ങും.

അമ്പാട്ടി റായുഡുവിന്‍െറ നായകത്വത്തിലാണ് ഇന്ത്യ ‘എ’ ടീം വയനാട്ടില്‍ കളത്തിലിറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡെയ്ന്‍ വിലാസാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ നായകന്‍. സെലക്ടര്‍മാരായ റോജര്‍ ബിന്നി, രതീന്ദര്‍ സിങ് ഹന്‍സ് തുടങ്ങിയ പ്രമുഖരും മത്സരം വീക്ഷിക്കാനത്തെും. സ്പോര്‍ട്ടിങ് വിക്കറ്റാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്യുറേറ്റര്‍ സി.കെ. അനൂപ് ‘മാധ്യമ’ത്തോട് പറഞ്ഞു. ചതുര്‍ദിന മത്സരങ്ങള്‍ വന്‍വിജയമാകുന്നപക്ഷം വയനാട്ടിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) വൈസ് പ്രസിഡന്‍റ് ടി.സി. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശസ്നേഹത്തിന്‍െറ നിറവില്‍ സ്വാതന്ത്ര്യദിനാഘോഷം

Posted: 16 Aug 2015 06:30 PM PDT

Image: 
കുവൈത്ത് സിറ്റി: ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ മറ്റൊരു രാജ്യത്താണെങ്കിലും അവരുടെ മനസ്സ് മുഴുവന്‍ ഇന്ത്യയിലായിരുന്നു. കൊടുംചൂടില്‍ വിയര്‍ത്തുകുളിച്ചപ്പോഴും അവരുടെ മനോമുകുരങ്ങളില്‍ സ്വാതന്ത്ര്യത്തിന്‍െറ കുളിരായിരുന്നു. 
കാരണം, ഏഴു പതിറ്റാണ്ടുമുമ്പ് ഇതേ ദിവസമാണ് തങ്ങളുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. അതിനാല്‍തന്നെ അതിന്‍െറ മാധുര്യം ഒട്ടും ചോരാതെ ആസ്വദിക്കാനാണ് നൂറുകണക്കിന് ഇന്ത്യക്കാര്‍ ശനിയാഴ്ച രാവിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ തടിച്ചുകൂടിയത്. രാവിലെ എട്ടുമണിക്ക് അംബാസഡര്‍ സുനില്‍ ജെയിന്‍ എംബസിക്കുമുന്നിലെ കൂറ്റന്‍ കൊടിമരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് കുവൈത്തിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനച്ചടങ്ങ് ആരംഭിച്ചത്. എല്ലാവരെയും ദേശസ്നേഹത്തിന്‍െറ ഉത്തുംഗതയില്‍ എത്തിച്ച ദേശീയഗാനാലാപനത്തിനുശേഷം അംബാസഡര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദേശം വായിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തുള്ളവരെപ്പോലെതന്നെ വിദേശത്തുള്ളവരും പങ്കാളികളാണെന്ന് പറഞ്ഞ രാഷ്ട്രപതി കുവൈത്ത് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചു. 
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തില്‍ ഏകത്വവും കാത്തുസൂക്ഷിക്കണമെന്നും മതേതരത്വം, മതസൗഹാര്‍ദം, സഹിഷ്ണുത, പരസ്പര സ്നേഹം, സാഹോദര്യം തുടങ്ങി രാജ്യം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും രാഷ്ട്രപതി  ഓര്‍മിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍ രാജ്യത്തിനുവേണ്ടി നടത്തിയ ത്യാഗവും സമര്‍പ്പണവും മറക്കരുത്. സ്വാതന്ത്ര്യത്തിനുശേഷം അതിവേഗം ബഹുദൂരം വളര്‍ന്ന ഇന്ത്യ ഇന്ന് ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇന്ത്യ വന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. അതേസമയം, രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളെ കാണാതിരിക്കാനാവില്ല. രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും തകര്‍ക്കാനാണ് അവരുടെ ശ്രമം. അതിനെ ചെറുത്തുതോല്‍പിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. അതിന് എല്ലാ പൗരന്മാരും ആത്മാര്‍ഥമായ പിന്തുണ നല്‍കണം -രാഷ്ട്രപതി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചശേഷം തന്‍േറതായ വാക്കുകളിലും അംബാസഡര്‍ ആശംസ അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ഇന്ത്യയോടും കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോടും കാണിക്കുന്ന സ്നേഹവായ്പുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വാക്കുകള്‍ ഉപസംഹരിച്ചത്. തുടര്‍ന്ന്, ദേശഭക്തിഗാനമുയര്‍ന്നു. ബാന്‍ഡ് വാദ്യവും അരങ്ങേറി. 
ചടങ്ങുകള്‍ക്കുശേഷം അംബാസഡര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയും എല്ലാവര്‍ക്കും ആശംസ കൈമാറുകയും ചെയ്തു. തേടിയത്തെിയ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ അദ്ദേഹം ഏറെ നേരം ജനങ്ങള്‍ക്കിടയില്‍ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. 

വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് കരാര്‍ ഒപ്പിടും

Posted: 16 Aug 2015 11:45 AM PDT

Image: 

തിരുവനന്തപുരം: പരിസ്ഥിതി ആഘാതവും സുതാര്യതയും സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതി സാക്ഷാത്കാരത്തിലേക്ക് ആദ്യ ചുവട്. പദ്ധതിയുടെ നിര്‍മാണ നടത്തിപ്പ് കരാറില്‍ സംസ്ഥാന സര്‍ക്കാറും അദാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡും തിങ്കളാഴ്ച ഒപ്പുവെക്കും. വൈകീട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍  അദാനി വിഴിഞ്ഞം പോര്‍ട്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സന്തോഷ് കുമാര്‍ മഹാപാത്രയും തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസും കരാറില്‍ ഒപ്പിടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദാനി ഗ്രൂപ് ഉടമ ഗൗതം അദാനിയും സന്നിഹിതരായിരിക്കും. പദ്ധതിക്ക് എതിരല്ളെങ്കിലും കരാറിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാണിച്ച് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനാണ് എല്‍.ഡി.എഫിന്‍െറ തീരുമാനം. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട- തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച് സമരരംഗത്തായിരുന്ന ലത്തീന്‍ അതിരൂപത മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ വെളിച്ചത്തില്‍  ഭാവി സമരപരിപാടി ആസൂത്രണം ചെയ്യാന്‍ പാളയം സെന്‍റ് ജോസഫ്സ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.
കടലില്‍ 130.91 ഏക്കര്‍ നികത്തി എടുക്കുന്നതിന് പുറമെ 220.28 ഏക്കര്‍ കരഭൂമിയും (ആകെ 351.19 ഏക്കര്‍) ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുക. 7525 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി പൊതു- സ്വകാര്യ പങ്കാളിത്തത്തോട് (പി.പി.പി) കൂടിയ ലാന്‍ഡ്ലോര്‍ഡ് മാതൃകയിലാണ് നടപ്പാക്കുക. 1635 കോടിയാണ് സര്‍ക്കാര്‍ മുടക്കേണ്ടത്. അദാനി മുടക്കേണ്ടത് 2454 കോടി രൂപയും. രാജ്യത്ത് വി.ജി.എഫ് അനുവദിച്ച ആദ്യ തുറമുഖ പദ്ധതിയാണിതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ലാഭക്ഷമതാ ഘടകമായി (വി.ജി.എഫ്) 1635 കോടിയാണ് നല്‍കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന 351.19 ഏക്കര്‍ ഭൂമിയില്‍ 30 ശതമാനം (105 ഏക്കര്‍) പോര്‍ട്ട് എസ്റ്റേറ്റ് വികസനത്തിന് കണ്‍സഷന്‍ കരാറില്‍  വ്യവസ്ഥയുണ്ട്.
തുറമുഖ പദ്ധതി വരുന്നതോടെ കടലിലും തീരപ്രദേശത്തും ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക വിനാശത്തെ കുറിച്ചുള്ള മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആശങ്ക നിലനില്‍ക്കേയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മത്സ്യത്തൊഴിലാളി മേഖലയുടെ പുനരധിവാസത്തിനും അനുബന്ധ മേഖലകളുടെ വികസനത്തിനുമായി 220 കോടി രൂപയുടെ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 2000 മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 7.1 കോടിയായിരിക്കും അനുവദിക്കുക.  മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിനായി  കുടിവെള്ള പദ്ധതി (7.3 കോടി രൂപ), പുതിയ മത്സ്യ ബന്ധന തുറമുഖം (96 കോടി രൂപ), നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്‍െറ നവീകരണം (അഞ്ച് കോടി) , സീ ഫുഡ് പാര്‍ക്ക് (നാല് കോടി), സ്കില്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ (നാല് കോടി ), ശുചിത്വ പ്രവര്‍ത്തനങ്ങള്‍ (3കോടി രൂപ), ഖരമാലിന്യ സംസ്കരണം (2 കോടി രൂപ) എന്നിവ ഉള്‍പ്പെടെ 125.3 കോടിയും ചെലവിടും. ഇതിനു പുറമെ 87.6 കോടി രൂപയുടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്.

അരുവിക്കര : ഭരണവിരുദ്ധ വോട്ടില്‍ ഒരുഭാഗം ബി.ജെ.പിക്ക് പോയെന്ന് കോടിയേരി

Posted: 16 Aug 2015 11:33 AM PDT

Subtitle: 
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ആപത്കരമായി പ്രവര്‍ത്തിക്കുന്നു

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരായ പ്രതിഷേധ വോട്ടില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് നേടാന്‍ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. അതില്‍ വീഴ്ച പറ്റി. ബി.ജെ.പി സര്‍വസന്നാഹത്തോടെ അണിനിരന്നു. ഉമ്മന്‍ ചാണ്ടി അവരെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചു. മത്സരം യു.ഡി.എഫും ബി.ജെ.പിയുമായാണെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കുന്നതായി. ബി.ജെ.പിയെയും യു.ഡി.എഫിനെയും മുഖ്യകക്ഷിയാക്കുകയായിരുന്നു തന്ത്രം. പക്ഷേ, അത് വിജയിച്ചില്ളെന്നും സംസ്ഥാന സമിതിയുടെ തീരുമാനം വിശദീകരിച്ച് കോടിയേരി പറഞ്ഞു.
 കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ആപത്കരമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ട്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ഹിന്ദുത്വ ശക്തികള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിനെതിരെ ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നു. ഇവ രണ്ടിനുമെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കും. ഇതിനായി മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സംഘടനകളെ പരമാവധി യോജിപ്പിക്കും.  സെപ്റ്റംബര്‍ 15 നുള്ളില്‍ അതത് ജില്ലകളിലെ പഠന ഗവേഷണ കേന്ദ്രങ്ങള്‍ വര്‍ഗീയവിരുദ്ധ സെമിനാര്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം അഡ്മിനിസ്ട്രേറ്റര്‍മാരെ ഏല്‍പ്പിക്കുകയും യു.ഡി.എഫ് താല്‍പര്യ പ്രകാരം വാര്‍ഡ് വിഭജിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ശ്രമം. ഇതിനെതിരെ ആഗസ്റ്റ് 20ന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫിസ് ധര്‍ണ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാഠം ഒന്ന്: തോറ്റുപഠിക്കട്ടെ

Posted: 16 Aug 2015 11:02 AM PDT

Image: 

ഗല്ളെയില്‍ ഇന്ത്യന്‍ ജയം ഉറപ്പിച്ചുകൊണ്ടായിരുന്നു നാലാം ദിനത്തില്‍ ആരാധകര്‍ കളി കണ്ടുതുടങ്ങിയത്. എന്നാല്‍, ക്രിക്കറ്റിന്‍െറ അപ്രവചനീയതക്കൊപ്പം താരങ്ങളുടെ അലംഭാവവും ചേര്‍ന്നപ്പോള്‍ തോല്‍വിയുടെ മാറാപ്പുമായി വിരാട് കോഹ്ലിയും സംഘവും തലകുനിച്ച് ഗ്രൗണ്ട് വിടുന്നത് അവിശ്വസനീയതയോടെ കണ്ടുനില്‍ക്കാനായിരുന്നു ആ ആരാധകരുടെ വിധി. രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയുമായി താങ്ങായ ദിനേശ് ചണ്ഡിമലും (162*) ഇന്ത്യയുടെ അടിവേരറുത്ത ഏഴു വിക്കറ്റ് പ്രകടനവുമായി രംഗന ഹെറാത്തും (7^48) ശ്രീലങ്കക്ക് 63 റണ്‍സ് ജയം സമ്മാനിച്ചു. 176 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. രണ്ടക്കം കടന്നത് നാലുപേര്‍ മാത്രം. വാലറ്റത്തില്‍ 15 റണ്‍സ് നേടിയ അമിത് മിശ്രയാണ് മികച്ചരീതിയില്‍ ബാറ്റേന്തിയ ഇന്ത്യന്‍ താരം എന്നുപറഞ്ഞ് വിരാട് കോഹ്ലി തലകുനിക്കുമ്പോള്‍ ആ തകര്‍ച്ച എത്രത്തോളമെന്ന് മനസ്സിലാക്കാം.
നാലാം ഇന്നിങ്സില്‍ 200ല്‍ താഴെ മാത്രമുള്ള സ്കോര്‍ എത്തിപ്പിടിക്കുന്നതില്‍ ഇന്ത്യക്കാര്‍ പരാജയപ്പെട്ട രണ്ടാമത്തെ മാത്രം സംഭവമാണിത്. 1997ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 120 റണ്‍സാണ് ഇതിനു മുമ്പ് ഇന്ത്യയെ തോല്‍പിച്ച ടോട്ടല്‍. 192 റണ്‍സിന്‍െറ ആദ്യ ഇന്നിങ്സ് ലീഡ് നേടിയതിനുശേഷമാണ് ഈ വീഴ്ചയെന്നത് ആഘാതം ഗുരുതരമാക്കുന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഓള്‍ഒൗട്ടായ 112 റണ്‍സെന്നത് ലങ്കന്‍ മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്കോറെന്ന റെക്കോഡും കുറിച്ചു. തോല്‍വിക്കൊപ്പം ബാക്കിയായത് ഇന്ത്യന്‍പട എത്രയും പെട്ടെന്ന് തിരിച്ചറിയേണ്ട ചില പാഠങ്ങളാണ്.

സ്പിന്നിനു മുന്നില്‍ മുട്ടിടിക്കുന്നു
ഒരുകാലത്ത് ലോകത്തെ മികച്ച സ്പിന്‍ ആവനാഴിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്. അതിനൊപ്പം സ്പിന്‍ ബൗളിങ്ങിനെ നേരിടുന്നതിനുള്ള വിദ്യകളും ഇന്ത്യന്‍ ബാറ്റിങ്ങിന് മനപ്പാഠമായിരുന്നു. എന്നാല്‍, അതൊക്കെ പഴയകാലം. ഇന്ന് സ്പിന്നിനെ കളിക്കാനുള്ള ടെക്നിക്കില്ലാതെ തപ്പിത്തടയുകയാണ് ടീം. ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ 153 റണ്‍സ് മാത്രം എടുക്കുകയെന്ന ലക്ഷ്യവുമായി നാലാംദിനം ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍നിരയില്‍ പ്രകടമായ അമിത ജാഗ്രത ആ ടെക്നിക്കില്ലായ്മയുടെ അടയാളമാണ്. ശിഖര്‍ ധവാനാണ് അതിനേറ്റവും മികച്ച ഉദാഹരണമായത്. മൂന്നാംദിനത്തിലെ തന്‍െറ സ്കോറായ 13 റണ്‍സെന്നതിലേക്ക് ഒരുറണ്‍സുകൂടി ചേര്‍ക്കാന്‍ 36 പന്തുകളെയാണ് നാലാംദിനം ഇന്ത്യന്‍ ഓപണര്‍ നേരിട്ടത്. അങ്ങനെ അമ്പരന്നുനിന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ മുതലെടുക്കുക മാത്രമാണ് രംഗന ഹെറാത്തും തരിന്ദു കൗശലും ചെയ്തത്. മുന്‍നിര ബാറ്റ്സ്മാന്മാര്‍ നിശ്ചിത ഓവര്‍ ഫോര്‍മാറ്റിലെ ഫ്ളാറ്റ്വിക്കറ്റുകളുടെ മാത്രം പ്രണയികളായി മാറുന്നോയെന്ന ചോദ്യമാണ് ഇതുയര്‍ത്തുന്നത്. ഈ ടെസ്റ്റില്‍ 15 ഇന്ത്യന്‍ വിക്കറ്റുകളും സ്പിന്നിനു മുന്നിലാണ് വീണത്. മികച്ച സ്പിന്നിനുനേരെ അതിലും മികച്ചരീതിയില്‍ ബാറ്റേന്തുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നെന്ന് സാരം.

മുരളി വിജയ് അനിവാര്യ സാന്നിധ്യം, രോഹിത്തല്ല
മികച്ച ഫോമിലുള്ള ഓപണര്‍ മുരളി വിജയിന്‍െറ അഭാവം പ്രകടമായിരുന്നു ഇന്ത്യന്‍ നിരയില്‍. ആസ്ട്രേലിയയില്‍ ഉള്‍പ്പെടെ തന്‍െറ കളികൊണ്ട് മുന്‍നിരക്ക് സ്ഥിരത നല്‍കിയിരുന്നു വിജയ്. തന്‍െറ കഴിഞ്ഞ ആറു ടെസ്റ്റുകളില്‍ രണ്ട് സെഞ്ച്വറികള്‍ അടിച്ചെടുത്ത താരം 59.27 ശരാശരിയാണ് സ്വന്തമാക്കിയത്. എന്നാല്‍, പരിക്ക് താരത്തെ ലങ്കക്കെതിരായ ടെസ്റ്റില്‍നിന്ന് പുറത്തിരുത്തി. മറുവശത്ത് രോഹിത് ശര്‍മ ടെസ്റ്റിലെ തന്‍െറ പോരായ്മ വീണ്ടും തെളിയിച്ചു. ഭാഗ്യംകൊണ്ടുമാത്രം ടീം മാനേജ്മെന്‍റിന്‍െറ ഗുഡ്ബുക്കില്‍ തുടരുന്ന മുംബൈ താരം, വിവിധ ഫോര്‍മാറ്റുകളിലായി ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ എട്ടാം ഒറ്റയക്ക സ്കോറാണ് കഴിഞ്ഞദിവസം കുറിച്ചത്. ലങ്കന്‍ മണ്ണില്‍ 21 കളികളിലായി 14.31 ആണ് രോഹിത്തിന്‍െറ ശരാശരി.

ഡി.ആര്‍.എസിനോട് വിരോധം വേണ്ട
ഫീല്‍ഡ് അമ്പയറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ അവസരംനല്‍കുന്ന ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തെ (ഡി.ആര്‍.എസ്) നഖശിഖാന്തം എതിര്‍ക്കുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കാരണം ആവശ്യമായിരുന്നെങ്കില്‍ ലങ്കക്കെതിരായ മത്സരം നല്‍കിയത് അതാണ്. കളിമാറിയ ലങ്കന്‍ രണ്ടാം ഇന്നിങ്സില്‍ ഡി.ആര്‍.എസ് സംവിധാനം ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഈ ഗതിവരില്ലായിരുന്നു. മൂന്നാംദിനം അമ്പയര്‍മാര്‍ പിഴവുകളുടെ ദിനമാക്കി മാറ്റിയപ്പോള്‍ ആനുകൂല്യം മുഴുവന്‍ നേടിയത് ലങ്ക. അത് ഇന്ത്യക്ക് നഷ്ടമാക്കിയത് മത്സരവും. ഈ പരമ്പരക്ക് ശേഷം ഇക്കാര്യത്തില്‍ പുനര്‍വിചാരം വേണമെന്ന് കോഹ്ലിയും പറഞ്ഞുകഴിഞ്ഞു.

ഹര്‍ഭജനിപ്പോള്‍ അപകടകാരിയല്ല
വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് മുന്നില്‍ ടീമിന്‍െറ വാതില്‍ വീണ്ടും തുറന്നതിനുപിന്നില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. കിട്ടിയ അവസരം മുതലാക്കാനുള്ള ഏറെ ശ്രമങ്ങള്‍ ഹര്‍ഭജനില്‍ നിന്നുണ്ടായി. എന്നാല്‍, അനുകൂല സാഹചര്യങ്ങള്‍പോലും ഉപയോഗപ്പെടുത്താനുള്ള മൂര്‍ച്ച താരത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര രംഗത്ത് അപകടകാരിയായി ഉയര്‍ത്തിക്കാട്ടപ്പെടാനുള്ള ഒരു പേരല്ലാതായിരിക്കുന്നു ഹര്‍ഭജന്‍.

20 വിക്കറ്റ് വീഴ്ത്തിയാല്‍ വിജയമാകില്ല
വിക്കറ്റ് വീഴ്ത്തുന്നതും ബൗളിങ് കോമ്പിനേഷനും മാത്രമായിരുന്നു പരമ്പരക്കുമുമ്പ് ഇന്ത്യന്‍ ടീം ക്യാമ്പില്‍നിന്ന് ഉയര്‍ന്ന ചര്‍ച്ചകളുടെ വിഷയം. 20 വിക്കറ്റുകളെന്ന ലക്ഷ്യവുമായി അഞ്ചു ബൗളര്‍മാരെ (മൂന്ന് സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍) ഇറക്കി ഗമകാട്ടിയ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഒരു പ്രധാനകാര്യം മാത്രം വിട്ടുപോയി, എതിര്‍പക്ഷത്ത് വിക്കറ്റു പോയാലും തങ്ങള്‍ക്ക് റണ്‍സുകൂടി വേണം മത്സരം ജയിക്കാനായി എന്നകാര്യം. ഒടുവിലെന്തായി, 20 വിക്കറ്റ് കിട്ടി. പക്ഷേ, മത്സരം തോറ്റു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP