സ്വാഗതം
WELCOME

News Update..

Saturday, August 1, 2015

അഴിമതി: മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപരോധിച്ചു Madhyamam News Feeds

അഴിമതി: മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപരോധിച്ചു Madhyamam News Feeds

Link to

അഴിമതി: മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപരോധിച്ചു

Posted: 01 Aug 2015 12:09 AM PDT

വെഞ്ഞാറമൂട്: അഴിമതി ആരോപിച്ച് മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് മെംബര്‍മാര്‍ ഉപരോധിച്ചു. മരാമത്ത് പണികള്‍ക്ക് ടെന്‍ഡര്‍ നല്‍കാതെ 40 ലക്ഷം രൂപ ചെലവിട്ടതില്‍ അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മറ്റിയില്‍ ബഹളം ഉണ്ടാക്കുകയും തുടര്‍ന്ന് സെക്രട്ടറിയെ തടഞ്ഞുവെക്കുകയുമായിരുന്നു.
പരാതികള്‍ ഉയര്‍ന്നശേഷമാണ് പൂര്‍ത്തിയായ പണിക്ക് ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ചതെന്നാണ് ആരോപണം. അഞ്ചുലക്ഷം രൂപയിലധികം വരുന്ന പണികളുടെ തുക കരാറുകാരുമായി ധാരണയുണ്ടാക്കി അഞ്ചു ലക്ഷത്തില്‍ താഴെയായി കുറച്ച് ഇ- ടെന്‍ഡര്‍ നടപടിയില്‍നിന്നും തടിയൂരാനും നീക്കം നടത്തി. തുക കുറയുന്നതോടെ ടെന്‍ഡര്‍ വിവരം നോട്ടീസ് ബോര്‍ഡില്‍ മാത്രം പരസ്യപ്പെടുത്തിയാല്‍മതിയെന്ന വ്യവസ്ഥയുടെയുടെ മറവിലാണ് എല്‍.ഡി.എഫ് ഭരണസമിതി അഴിമതി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പഞ്ചായത്തിലെ കാഞ്ഞാംപാറ നേതാജിപുരം, മൂന്നുമുക്ക് റേഷന്‍കടമുക്ക്, ഷഹീദ് മെമ്മോറിയല്‍, കൊപ്പം കട്ടയ്ക്കാല്‍, കുതിരകുളം മാങ്കുഴി,പുളിമൂട് പള്ളിനട, പുളിമൂട് കോളനി റോഡുകളാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ പണിനടത്തിയത്. കോണ്‍ഗ്രസ് അംഗങ്ങളായ പള്ളിക്കല്‍ നസീര്‍,സുധാകുമാരി,അമ്പിളി ബി.നായര്‍,ശോഭനകുമാരി, സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സെക്രട്ടറി എം.വി. പ്രമോദിനെ തടഞ്ഞുവെച്ചത്. അതേസമയം, ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതടക്കം ഭരണമികവില്‍ അസൂയ പൂണ്ടവര്‍ നടത്തുന്ന ആരോപണങ്ങളാണ് ഇപ്പോഴുള്ളതെന്ന് പ്രസിഡന്‍റ് കെ. ജയന്‍ പറഞ്ഞു.

ഹരിപ്പാട് കുടിവെള്ള പദ്ധതിക്ക് കരാര്‍ ക്ഷണിക്കാന്‍ തീരുമാനം

Posted: 31 Jul 2015 11:42 PM PDT

ഹരിപ്പാട്: ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര ഹരിപ്പാട് കുടിവെള്ള പദ്ധതിക്ക് കരാര്‍ ക്ഷണിക്കാന്‍ തീരുമാനമായി. 200 കോടിയുടേതാണ് പദ്ധതി. സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറിയും വാട്ടര്‍ അതോറിറ്റി ബോര്‍ഡ് ചെയര്‍മാനുമായ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വാട്ടര്‍ അതോറിറ്റി ബോര്‍ഡിന്‍െറ ഉന്നതതല യോഗത്തിലാണ് തീരുമാനം.
2012-13 ബജറ്റില്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഹരിപ്പാട് കുടിവെള്ള പദ്ധതി ഉള്‍പ്പെടുത്തിയത്. ഇതിനായി കഴിഞ്ഞ മേയില്‍ പള്ളിപ്പാട് പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റി മൂന്നര ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. മന്ത്രി പി.ജെ. ജോസഫിന്‍െറയും മന്ത്രി രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി എം.ഡി അജിത് പാട്ടീലിനെ ചുമതലപ്പെടുത്തിയിരുന്നു. പമ്പയാറ്റിലെ മാന്നാറിനടുത്തുനിന്ന് വെള്ളം പള്ളിപ്പാടിനടുത്ത് സ്ഥാപിക്കുന്ന പ്രതിദിനം 50 ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള പ്ളാന്‍റിലത്തെിക്കും. ഇത് ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലായി സ്ഥാപിക്കുന്ന ജലസംഭരണികളിലൂടെ ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉപരിതല ജലസംഭരണികള്‍ നിര്‍മിക്കാനുള്ള സ്ഥലങ്ങള്‍ അതത് പഞ്ചായത്തുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധീകരണശാലയും കിണറും സ്ഥാപിക്കേണ്ട സ്ഥലത്തെ മണ്ണ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്‍ററിനെ ചുമതലപ്പെടുത്തി. പമ്പയാറിന് സമീപം പമ്പ്സെറ്റും മറ്റും സ്ഥാപിക്കാന്‍ പള്ളിപ്പാടിന് കിഴക്ക് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലം റവന്യൂ വകുപ്പ് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലുമായി 2.90 ലക്ഷം ജനങ്ങളാണ് ഉള്ളത്. ഒരാള്‍ക്ക് ദിവസം 70 ലിറ്റര്‍ കുടിവെള്ളം ലഭിക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജിനും ഇതര സ്ഥാപനങ്ങള്‍ക്കും കൂടി വെള്ളമത്തെിക്കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതിയുടെ നിര്‍മാണം.
പള്ളിപ്പാട് പമ്പ്സെറ്റും മറ്റും സ്ഥാപിക്കാന്‍ മാത്രമായി 35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നബാര്‍ഡില്‍നിന്ന് 170 കോടിയുടെ സഹായം പദ്ധതിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ചേപ്പാട് പഞ്ചായത്തിന് എട്ട് ലക്ഷം ലിറ്റര്‍, ഹരിപ്പാട് പഞ്ചായത്തിന് ആറ് ലക്ഷം, ചിങ്ങോലി പഞ്ചായത്തിന് ആറ് ലക്ഷം, ചെറുതന പഞ്ചായത്തിന് അഞ്ച് ലക്ഷം, കുമാരപുരത്ത് ഒമ്പത് ലക്ഷം, ആറാട്ടുപുഴയില്‍ 13 ലക്ഷം, കരുവാറ്റയില്‍ ഒമ്പത് ലക്ഷം, കാര്‍ത്തികപ്പള്ളിയില്‍ എട്ട് ലക്ഷം, പള്ളിപ്പാട് 12 ലക്ഷം, മുതുകുളത്ത് ഒമ്പത് ലക്ഷം, തൃക്കുന്നപ്പുഴ 12 ലക്ഷം എന്നിങ്ങനെ ശേഷിയുള്ള ഉപരിതല ജലസംഭരണികളാണ് നിര്‍മിക്കുക. വാട്ടര്‍ അതോറിറ്റി ആലപ്പുഴ പ്രോജക്ട് വിഷന് ആണ് നിര്‍മാണ ചുമതല.
തീരദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാണ് ഹരിപ്പാട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോണ്‍ക്രീറ്റ് പൈലുകളില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണശാലക്ക് എയ്റേറ്റര്‍, ക്ളാരിഫോക്കുലേറ്റര്‍, ഫില്‍ട്ടറുകള്‍, ക്ളോറിനേറ്റഡ് സംവിധാനം എന്നിവയുണ്ടാകും. ശുദ്ധജലവിതരണ ശൃംഖലയുടെ ആകെ ദൈര്‍ഘ്യം 25,000 മീറ്റര്‍ ആയിരിക്കും.

യാക്കൂബ് മേമന്‍െറ വിധവയെ രാജ്യസഭാംഗം ആക്കണമെന്ന് എസ്.പി നേതാവ്

Posted: 31 Jul 2015 11:29 PM PDT

Image: 

ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍െറ വിധവ റാഹീനയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി നേതാവ്. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനോടാണ് മഹാരാഷ്ട്ര സ്റ്റേറ്റ് യൂനിറ്റ് ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് ഖോസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുലായത്തിന് ഫാറൂഖ് കത്തെഴുതുകയും ചെയ്തു.

റാഹീനെ പോലെ നിസഹായരായ നിരവധി പേര്‍ രാജ്യത്തുണ്ട്. സ്ഫോടന കേസില്‍ അറസ്റ്റിലാവുകയും ജയിലിലടക്കുകയും ചെയ്ത റാഹീനെ തെളിവില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. ഒരു നിഷ്കളങ്ക ജയിലില്‍ കിടക്കേണ്ടി വന്നത് അനീതിയാണ്. പാര്‍ട്ടി റാഹീനെ രാജ്യസഭാംഗമാക്കണം. ഇതിലൂടെ രാജ്യത്തെ ദുര്‍ബലരായ മുസ് ലിംകളുടെ ശബ്ദം ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

1992 മാര്‍ച്ച് 12ന് നടന്ന മുംബൈ സ്ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമനെ വ്യാഴാഴ്ചയാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. മുംബൈ നഗരത്തിലെ 13 സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നലെയായിരുന്നു 'വണ്‍സ് ഇന്‍ എ ബ്ളൂമൂണ്‍'

Posted: 31 Jul 2015 11:05 PM PDT

Image: 

ന്യൂഡല്‍ഹി: ഒരു മാസത്തില്‍ തന്നെ രണ്ടു പൂര്‍ണചന്ദ്രന്‍മാരെ ദര്‍ശിക്കാന്‍ കഴിയുന്ന അസുലഭ സൗഭാഗ്യത്തിന്‍െറ ദിനമാണ് ഇന്നലെ കഴിഞ്ഞുപോയത്. സാധാരണ മാസത്തില്‍ ഒരു പൗര്‍ണമിയും അമാവാസിയുമാണ് ഉണ്ടാകുക. ജൂലൈമാസം രണ്ടാം തീയതി പൗര്‍ണമിയായിരുന്നു.  ജൂലൈയില്‍ത്തന്നെ രണ്ടാം പ്രവശ്യവും പൗര്‍ണമി ദൃശ്യമാകുന്ന എന്ന അപൂര്‍വ പ്രതിഭാസത്തിനായിരുന്നു വെള്ളിയാഴ്ച ഭൂമി സാക്ഷ്യം വഹിച്ചത്. ഒരു മാസത്തില്‍ തന്നെ ദൃശ്യമാകുന്ന രണ്ടാമത്തെ പൂര്‍ണചന്ദ്രനെയാണ് ബ്ളൂമൂണ്‍ എന്ന് വിളിക്കുന്നത്.

ചാന്ദ്രദിനം അടിസ്ഥാനമാക്കിയുള്ള കലണ്ടറുകളും സൗരദിനം അടിസ്ഥാനമാക്കിയുള്ള കലണ്ടറുകളും തമ്മില്‍ ഓരോ വര്‍ഷവും ഏകദേശം 11 ദിവസത്തെ അന്തരമുണ്ടാകാറുണ്ട്. ഇവയൊന്നിച്ച് ചേര്‍ന്നാണ് രണ്ടോ മുന്നോ വര്‍ഷം കൂടുമ്പോള്‍ ഇത്തരത്തില്‍ ബ്ളൂമൂണ്‍ ഉണ്ടാകുന്നത്.

2012 ആഗസ്റ്റിലാണ് അവസാനമായി ബ്ളൂമൂണ്‍ ഉണ്ടായത്. 2018 ജനുവരിയിലാണ് അടുത്ത ബ്ളൂമൂണ്‍ ദൃശ്യമാകുക.
 

വിദ്യാര്‍ഥി –പൊലീസ് സംഘട്ടനം: കുസാറ്റ് അഞ്ചുദിവസത്തേക്ക് അടച്ചു

Posted: 31 Jul 2015 11:01 PM PDT

കളമശ്ശേരി: അക്രമസംഭവത്തെ തുടര്‍ന്ന് കൊച്ചി സര്‍വകലാശാല അഞ്ചുദിവസത്തേക്ക് അടച്ചിട്ടു. ഹോസ്റ്റല്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അര്‍ധരാത്രിയാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പൊലീസുമായി ഏറ്റുമുട്ടിയത്. പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസിനു നേരെ കല്ളെറിയുകയും പൊലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്ത ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നൂറ് വിദ്യാര്‍ഥികള്‍ക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു.
സര്‍വകലാശാല ഇനി അടുത്ത ബുധനാഴ്ചയേ തുറക്കൂ. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പഠനംതുടരാന്‍ അവസരമൊരുക്കും. മറ്റു സംസ്ഥാന വിദ്യാര്‍ഥികള്‍ വകുപ്പ് മേധാവികളുടെ സാക്ഷ്യപത്രവുമായി വന്നാല്‍ ഹോസ്റ്റലുകളില്‍ തങ്ങാന്‍ അനുവദിക്കും. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്ളാസ് ഒരാഴ്ചക്കു ശേഷമേ തുടങ്ങൂ. മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനികളായ ഒമ്പതുപേര്‍ക്ക് സര്‍വകലാശാല ഹോസ്റ്റല്‍ സൗകര്യം നല്‍കിയില്ളെന്നാരോപിച്ചാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ നൂറോളം പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അമിനിറ്റി സെന്‍ററില്‍ ചീഫ് വാര്‍ഡന്‍ ഡോ. ജോബ് തോമസിനെ ഉപരോധിച്ചത്. തുടര്‍ന്ന് ചര്‍ച്ചക്കത്തെിയ രജിസ്ട്രാര്‍ ഡോ. എസ്. ഡേവിസ് പീറ്ററെയും വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചു. സര്‍വകലാശാല പുതുതായി പുറത്തുവിട്ട ഹോസ്റ്റല്‍ ലിസ്റ്റില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെയും റാഞ്ചിയിലെയും ഉള്‍പ്പെടെ ഒമ്പത് വിദ്യാര്‍ഥിനികളുടെ പേര് ഉള്‍പ്പെട്ടിട്ടില്ളെന്നാരോപിച്ചായിരുന്നു ഉപരോധം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റാഞ്ചി സ്വദേശിനിക്ക് ഹോസ്റ്റല്‍ അനുവദിക്കാമെന്നും മറ്റുള്ളവര്‍ക്ക് സര്‍വകലാശാലയിലെ ഹോസ്റ്റലുകളിലെ മറ്റുള്ളവര്‍ക്കൊപ്പം താമസിക്കാന്‍ അവസരമൊരുക്കാമെന്നും പറഞ്ഞെങ്കിലും സമ്മതിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് രാത്രി 11 ഓടെ പ്രോവൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ് വിദ്യാര്‍ഥികളെ അനുരഞ്ജിപ്പിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെയും ഉപരോധിച്ചു. കളമശ്ശേരി പൊലീസിന് രേഖാമൂലം സര്‍വകലാശാലാ അധികൃതര്‍ പരാതി നല്‍കിയതോടെ പൊലീസ് ബലംപ്രയോഗിച്ച് അമിനിറ്റി സെന്‍ററിന്‍െറ അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇതോടെ, വിദ്യാര്‍ഥികള്‍ പൊലിസിനുനേരെ തിരിഞ്ഞതോടെ പൊലീസ് ലാത്തിവീശി. അരമണിക്കൂര്‍ അമിനിറ്റി സെന്‍ററിനുമുന്നില്‍ യുദ്ധസമാന രംഗങ്ങളായിരുന്നു.
ഓഫിസിനകത്തെ മേശകള്‍ തള്ളിനീക്കുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്ത് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ പൊലീസിനുനേരെ കല്ളേറ് നടത്തി. പത്തോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പിന്‍െറ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
സ്ഥലത്തത്തെിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ വിദ്യാര്‍ഥികളെ സ്ഥലത്തുനിന്ന് പറഞ്ഞയച്ചു. ആക്രമണത്തെ തുടര്‍ന്ന് സമരത്തോടൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ ഒറ്റപ്പെട്ട നിലയിലായി. പിന്നീട് പൊലീസ് ഇവരെ ഹോസ്റ്റലുകളിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ, മണിക്കൂറുകളോളം ബന്ദിയാക്കിയ രജിസ്ട്രാറെയും ചീഫ് വാര്‍ഡനെയും പൊലീസ് ജീപ്പില്‍ താമസ സ്ഥലത്തത്തെിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവസ്ഥലത്തുനിന്ന് വിദ്യാര്‍ഥി നേതാക്കളെ സി.ഐ സി.ജെ. മാര്‍ട്ടിന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഞ്ചാവ് മാഫിയയുടെ തലസ്ഥാനമായി പെരിന്തല്‍മണ്ണ

Posted: 31 Jul 2015 10:47 PM PDT

പെരിന്തല്‍മണ്ണ: ജില്ലയിലെ കഞ്ചാവ് മാഫിയയുടെ ആസ്ഥാനമായി മാറുകയാണ് പെരിന്തല്‍മണ്ണ നഗരം. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഒരു ക്വിന്‍റലിന് മുകളില്‍ കഞ്ചാവ് നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍നിന്ന് പിടികൂടി. പുറമെ ലഹരി മാഫിയയുടെ തര്‍ക്കത്തില്‍ ബിയര്‍പാര്‍ലറിന് മുന്നില്‍വെച്ച് ഒരാള്‍ കുത്തേറ്റ് മരിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ സാധിച്ചത്.
തമിഴ്നാട്ടില്‍നിന്നാണ് പെരിന്തല്‍മണ്ണയിലേക്ക് പ്രധാനമായി കഞ്ചാവത്തെുന്നത്. ട്രെയിന്‍ മാര്‍ഗമാണ് കൂടുതലും. ചെറിയ തോതില്‍ ബസ് വഴിയും എത്തുന്നു.
ട്രെയിന്‍ മാര്‍ഗം പാലക്കാട്ടുനിന്ന് എത്തുന്ന കഞ്ചാവ് ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട് റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യമത്തെുക. ഏകദേശം 10 ക്വിന്‍റലോളമാണ് ഇത്തരത്തിലത്തെുന്നത്.
ഇവ സൂക്ഷിക്കാന്‍ നഗരത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഗോഡൗണ്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍ക്കുന്നവര്‍ക്ക് ഇവിടെനിന്നാണ് വിതരണം ചെയ്യുന്നത്. ഇതിന് നഗരത്തില്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. പെരിന്തല്‍മണ്ണയിലത്തെുന്ന കഞ്ചാവ് പിന്നീട് മഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ മലയോര-ഗ്രാമീണ മേഖലകളിലേക്ക് എത്തിക്കുന്നു. ട്രെയിനില്‍ വന്‍തോതില്‍ കടത്തുമ്പോള്‍ മണം വരാതിരിക്കാനായി സുഗന്ധദ്രവ്യങ്ങള്‍ പൂശുകയാണ് പതിവ്.
ബിസിനസ് സ്പോട്ടുകള്‍
നഗരത്തിന്‍െറ ആളൊഴിഞ്ഞതും പൊലീസിന്‍റ ശ്രദ്ധ പെട്ടെന്ന് ലഭിക്കാത്തതുമായ പത്തോളം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്ത് പഴയ ജഹനറ തിയറ്റര്‍ സ്ഥിതി ചെയ്തിരുന്ന ആളൊഴിഞ്ഞ കേന്ദ്രമാണ് ഇതില്‍ പ്രധാനം.
ആള്‍സഞ്ചാരം കുറഞ്ഞതും അപരിചിതരുടെ ശ്രദ്ധയത്തൊത്തതുമായ ഇടവഴിയാണ് ഇത്. ഇവിടെ സന്ദര്‍ശിച്ചാല്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ പാക്കറ്റുകളും നിരവധി കാണാം. പകല്‍സമയങ്ങളില്‍ പോലും മദ്യപരുടെ താവളമാണിവിടം. മനഴി ബസ്സ്റ്റാന്‍ഡും ബിവറേജ് മദ്യഷോപ്പിനെ ചുറ്റിപ്പറ്റിയുമാണ് ആവശ്യക്കാരെ തേടി കച്ചവടക്കാര്‍ കാത്തുനില്‍ക്കുന്ന മറ്റൊരു കേന്ദ്രം. തറയില്‍ ബസ്സ്റ്റാന്‍ഡ് കഞ്ചാവ് വില്‍പനക്ക് ആദ്യമേ പേരുകേട്ട സ്ഥലമാണ്. ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം മാഫിയയുടെ ലക്ഷ്യം വിദ്യാര്‍ഥികളാണ് എന്നതാണ്. നഗരത്തിലെ മിക്ക സ്കൂള്‍ പരിസരങ്ങളില്‍വെച്ചും വില്‍പനക്കാരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
നഗരസഭ നിര്‍മിച്ച ഷോപ്പിങ് കോംപ്ളക്സും ലഹരി വില്‍പന കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഷോപ്പിങ് കോംപ്ളക്സില്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും സിറിഞ്ചുകളും നിരോധിത പാന്‍ഉല്‍പന്നങ്ങളുടെ പാക്കറ്റുകളും കണ്ടത്തെിയിരുന്നു. ഇതിനു പുറമെ മുനിസിപ്പല്‍ സ്റ്റേഡിയം പരിസരവും ഇവരുടെ താവളമാണ്. സ്റ്റേഡിയത്തിന്‍െറ മൂന്ന് കവാടങ്ങളും സദാസമയം തുറന്നിട്ടിരിക്കുകയാണ്. ഏത് സമയവും ഇവിടെ അപരിചിതര്‍ ഇരിക്കുന്നത് കാണാം.
ഗ്രാമപ്രദേശങ്ങളിലും കഞ്ചാവ് ഒഴുകുന്നു
നഗരത്തിന് പുറമെ സമീപ ഗ്രാമപ്രദേശങ്ങളിലും കഞ്ചാവ് വില്‍പനക്കാര്‍ വേരുറപ്പിക്കുകയാണ്. മങ്കട, അങ്ങാടിപ്പുറം, താഴെക്കോട്, വെട്ടത്തൂര്‍, കാപ്പ്, പട്ടിക്കാട് ചുങ്കം, മഖാംപടി എന്നിവിടങ്ങളിലും വില്‍പനക്കാര്‍ സജീവമാണ്. ചെറിയ പൊതികള്‍ മുതല്‍ വലിയ അളവില്‍ വരെ ഇവിടങ്ങളില്‍ കഞ്ചാവ് ലഭിക്കും.
സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായി വില്‍പന നടക്കുന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട പുതിയ ആവശ്യക്കാരെ ലഭിക്കുമെന്നതും പൊലീസ് പരിശോധന കുറവുമെന്നതാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്താന്‍ പ്രേരിപ്പിക്കുന്നത്.
ഒരുവെടിക്ക് രണ്ട് പക്ഷി
വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയ നോട്ടമിടുന്നതിന്‍െറ ലക്ഷ്യം രണ്ടാണ്. ഒന്ന് പുതിയ ഉപഭോക്താക്കളെ നീണ്ടകാലത്തേക്ക് ലഭിക്കും. രണ്ടാമത് കാരിയര്‍മാരായും വില്‍പനക്കാരായും ഇവരെ ഉപയോഗിക്കാം. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കഞ്ചാവ് മാഫിയയുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് മാത്രമല്ല യുവത്വത്തിനെ കെണിയില്‍പ്പെടുത്തുന്നത് എന്ന് തെളിയിക്കുന്ന സംഭവമാണ് ഷോപ്പിങ് കോംപ്ളക്സില്‍ കണ്ടത്തെിയ സിറിഞ്ചുകളും മരുന്നുകുപ്പികളും. ഇവക്ക് പുറമെ നിരവധി അലോപ്പതി മരുന്നുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്.
പൊലീസിന് ജാഗ്രതയുണ്ട്, പക്ഷേ...
പ്രദേശത്തെ കഞ്ചാവ് മാഫിയകളെ ഇല്ലതാക്കാന്‍ ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. സമീപകാലത്ത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് വേട്ട നടക്കുന്നത് പെരിന്തല്‍മണ്ണ പൊലീസിന്‍െറ കീഴിലാണ്.
നഗരത്തിലെ ആന്‍റി ഡ്രഗ് സ്ക്വാഡും ഷാഡോ പൊലീസും മുക്കിലും മൂലയിലുമുണ്ട്.
അതിനു പുറമേ ബോധവത്കരണ പരിപാടികളുമായി വിദ്യാലയങ്ങളിലും പൊലീസ് സജീവമാണ്. എന്നാല്‍, പൊലീസിന്‍െറ വലകള്‍ക്കും മീതെയാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. പിടിയിലാകുന്നത് താഴെക്കിടയിലുള്ളവര്‍ മാത്രമാണ്. ഏറ്റവും ഒടുവില്‍ പൊലീസ് വലയിലായത് ഇതര സംസ്ഥാനക്കാരനാണ്. സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവാണ് അയാള്‍ പെരിന്തല്‍മണ്ണയില്‍ വില്‍പന നടത്തിയത്.
നിയമ സംവിധാനങ്ങള്‍ മാത്രം പരിശ്രമിച്ചാല്‍ ഇല്ലാതാകുന്നതല്ല നമ്മുടെ നാട്ടിലെ ലഹരിയുടെ വല. അത് പൊട്ടിക്കാന്‍ സമൂഹമൊന്നാകെ മുന്നിട്ടിറങ്ങണം.

ഏകജാലകത്തിലെ അശാസ്ത്രീയത: ജില്ലയിലെ ഗവ. കോളജുകളില്‍ ബിരുദ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു

Posted: 31 Jul 2015 10:30 PM PDT

കോഴിക്കോട്: ഏകജാലക സംവിധാനത്തിലെ അശാസ്ത്രീയത കാരണം ജില്ലയിലെ സര്‍ക്കാര്‍ കോളജുകളില്‍ ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്വാശ്രയ കോളജുകളില്‍ വന്‍ തുക നല്‍കി ഡിഗ്രിക്ക് ചേരുമ്പോഴാണ് സര്‍ക്കാര്‍ മേഖലയില്‍ സീറ്റ് കാലിയായി കിടക്കുന്നത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ കോളജുകളിലുമായി നൂറുകണക്കിന് സീറ്റുകളാണ് നാലും അഞ്ചും അലോട്ട്മെന്‍റുകള്‍ കാത്തിരിക്കുന്നത്.
ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ പോലും സ്വാശ്രയ കോളജുകളില്‍ ചേരാന്‍ നിര്‍ബന്ധിതമാവുന്ന തരത്തില്‍ ഏകജാലക പട്ടിക ക്രമീകരിച്ചതാണ് പ്രശ്നമായത്. നേരിയ മാര്‍ക്ക് വ്യത്യാസത്തിന് സര്‍ക്കാര്‍, എയ്ഡഡ് കോളജ് ലഭിക്കാതെപോയവര്‍ സെമസ്റ്ററിന് 15,000 രൂപ വരെ ഫീസടച്ചാണ് സ്വാശ്രയ കോളജില്‍ ചേര്‍ന്നത്.
മീഞ്ചന്ത ഗവ. കോളജിലാണ് ഏറ്റവും കൂടുതല്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെയുള്ള 537 ഡിഗ്രി സീറ്റില്‍ 386 പേരാണ് ഇതിനകം ചേര്‍ന്നത്. 151 സീറ്റുകളിലാണ് ഇവിടെ ഒഴിവ്. മൊകേരി ഗവ. കോളജിലെ 150 സീറ്റില്‍ 81 സീറ്റും ഒഴിഞ്ഞുകിടക്കുന്നു. കോടഞ്ചേരി ഗവ. കോളജില്‍ 160ല്‍ 36 എണ്ണവും ബാലുശ്ശേരി ഗവ. കോളജില്‍ 137ല്‍ 48ഉം കൊടുവള്ളി ഗവ. കോളജിലെ 124ല്‍ 48ഉം കുന്ദമംഗലം ഗവ. കോളജില്‍ 104ല്‍ 22ഉം സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മടപ്പള്ളി, നാദാപുരം കോളജുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്.
ഏകജാലക ഡിഗ്രി പ്രവേശത്തിന് മൂന്ന് അലോട്ട്മെന്‍റുകളാണ് കാലിക്കറ്റ് സര്‍വകലാശാല ഇതിനകം പ്രസിദ്ധീകരിച്ചത്. ഒന്ന്, രണ്ട് അലോട്ട്മെന്‍േറാടു കൂടി സ്വാശ്രയ കോളജുകളില്‍ ഏകജാലക പ്രവേശനടപടി അവസാനിപ്പിച്ചു.
ശേഷിക്കുന്ന സീറ്റുകളില്‍ രണ്ടു തവണ സ്പോട്ട് അഡ്മിഷന്‍ നടത്താനും സര്‍വകലാശാല അനുമതി നല്‍കി. അലോട്ട്മെന്‍റ് ലഭിച്ചവര്‍ അതത് കോളജുകളില്‍ ചേരാനും നിര്‍ദേശിച്ചതോടെ വിദ്യാര്‍ഥികള്‍ സ്വാശ്രയ കോളജുകളില്‍ കൂട്ടത്തോടെ ചേര്‍ന്നു.
സ്വാശ്രയ കോളജുകളില്‍ ഇതിനകം ചേര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ കോളജില്‍ ചേരണമെങ്കില്‍ ഫീസ് തിരിച്ചുലഭിക്കില്ളെന്നതാണ് പ്രശ്നം. ഇവര്‍ നാലാം അലോട്ട്മെന്‍റില്‍നിന്ന് പുറത്തായാല്‍ താരതമ്യേന മാര്‍ക്ക് കുറഞ്ഞവരായിരിക്കും സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഇനിയത്തെുക. സര്‍ക്കാര്‍-എയ്ഡഡ്, സ്വാശ്രയം എന്ന മുന്‍ഗണന ഏകജാലകത്തില്‍ അവഗണിച്ചതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായത്.

ബൈക്കിലത്തെിയ മുഖംമൂടി സംഘം എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ആക്രമിച്ചു

Posted: 31 Jul 2015 10:25 PM PDT

മാനന്തവാടി: ബൈക്കിലത്തെിയ മുഖംമൂടി സംഘം എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. എന്‍ജിനീയറിങ് കോളജിന് സമീപത്തെ മെസ് ഹൗസില്‍നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ അഞ്ചു വിദ്യാര്‍ഥികളെ അഞ്ചു ബൈക്കുകളിലായത്തെിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി ജിജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജുവിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാരോപിച്ച് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം രാത്രി ബൈക്കുകളില്‍ മുഖംമൂടി ധരിച്ചത്തെിയ ഗുണ്ടകള്‍ ചേര്‍ന്ന് വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം ജില്ലാ പ്രാദേശിക നേതൃത്വത്തിന്‍െറ ഗൂഢാലോചനയിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ. അമീന്‍, അഡ്വ. റഷീദ് പടയന്‍, ടി.എം. ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

പെണ്‍കുട്ടിയെ അപമാനിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍

Posted: 31 Jul 2015 10:12 PM PDT

Image: 

തൃശൂര്‍: പെണ്‍കുട്ടിയെ ബസില്‍വെച്ച് അപമാനിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി സുനില്‍കുമാറാണ് അറസ്റ്റിലായത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന 17കാരിയാണ് അപമാനിതയായത്.

പെണ്‍കുട്ടി ഉള്‍പ്പെടുന്ന കുടുംബം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകാനായി ഇന്നു പുലര്‍ച്ചെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നാണ് ബസില്‍ കയറിയത്. യാത്രക്കാരെല്ലാം ഉറങ്ങുന്ന നേരത്താണ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ അപമാനിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ബസില്‍ ബഹളമായി. യാത്രക്കാര്‍ കണ്ടക്ടര്‍ക്കു നേരെ തട്ടിക്കയറിയെങ്കിലും ഫലമുണ്ടായില്ല. കുന്നംകുളത്ത് എത്തിയപ്പോള്‍ കുടുംബത്തെ ഇറക്കിവിട്ട് ബസ് തൃശൂരിലേക്ക് നീങ്ങി. പെണ്‍കുട്ടിയും ബന്ധുക്കളും കരയുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കാര്യം തിരക്കി അവരെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കുന്നംകുളം പൊലിസ്, ഹൈവേ പൊലിസിനും തൃശൂര്‍ ഈസ്റ്റ് പൊലിസിനും വിവരം കൈമാറി.

കെ.എസ്.ആര്‍.ടി.സി തൃശൂര്‍ സ്റ്റേഷന്‍ അധികൃതര്‍ പൊലീസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പീഡനവിഷയമാണെന്ന് അറിഞ്ഞതോടെ അയഞ്ഞു. ഇതിനിടക്ക് ബസിലെ ജീവനക്കാരെ മാറ്റി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്. കുന്നംകുളം പൊലിസിന്‍െറ ആവശ്യപ്രകാരം സുനില്‍കുമാറിനെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം നടന്നത് ചങ്ങരംകുളം പോലിസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.

കണ്ടക്ടറെ അകാരണമായി പൊലിസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് രാവിലെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയും 10 മിനിറ്റോളം സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തെങ്കിലും പിന്നീട് പ്രതിഷേധം പിന്‍വലിച്ച് ജീവനക്കാര്‍ ജോലിക്ക് കയറി.

ബി.ജെ.പി^എസ്.എന്‍.ഡി.പി കൂട്ടുകെട്ട്: മതനിരപേക്ഷതയോടുള്ള വെല്ലുവിളി ^ജി. സുധാകരന്‍

Posted: 31 Jul 2015 09:55 PM PDT

Image: 

ആലപ്പുഴ: ബി.ജെ.പി^എസ്.എന്‍.ഡി.പി കൂട്ടുകെട്ട് കേരളത്തിലെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം നേതാവ് ജി. സുധാകരന്‍ എം.എല്‍.എ. പുതിയ കൂട്ടുകെട്ട് കൊണ്ട് സി.പി.എമ്മിന് ഒന്നും സംഭവിക്കില്ല. കിട്ടുന്നതെല്ലാം വാങ്ങുമെന്ന് പറയുന്നത് രാഷ്ട്രീയ അടിമത്തമാണെന്നും സുധാകരന്‍ വ്യക്തമാക്കി.

പി.ബി അംഗം പിണറായി വിജയനെതിരായ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ വിമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ല. ഓരോ വ്യക്തികള്‍ക്കും ഓരോ സവിശേഷതകളുണ്ട്. പിണറായിയുടെ ശൈലി കേരള സമൂഹത്തില്‍ സ്വാധീനം ചെലുത്തിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

കലാം ലോകത്തിന് പ്രചോദനമെന്ന് ബാന്‍കി മൂണ്‍

Posted: 31 Jul 2015 09:52 PM PDT

Image: 

യു.എന്‍: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം ലോകത്തിന് പ്രചോദനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിനപ്രയത്നത്തിലൂടെ വളര്‍ന്ന് ഇന്ത്യയുടെ പ്രഥമപൗരനായ അദ്ദേഹത്തിന്‍്റെ ജീവിതകഥ എല്ലാവര്‍ക്കും പ്രചോദനമാണ്. കലാമിന്‍്റെ നിര്യാണത്തില്‍ യു.എന്നിന്‍്റെ പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബാന്‍കി മൂണ്‍ പറഞ്ഞു.

ലോകജനത കലാമിനെ അവരുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത് എന്നതിന് തെളിവാണ് അദ്ദേഹത്തിന്‍െറ മരണവാര്‍ത്തയറിഞ്ഞ് ലോകമെമ്പാടു നിന്നും പ്രവഹിച്ച അനുശോചനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സ്വകാര്യ വിമാനം തകര്‍ന്ന് ലാദന്‍െറ ബന്ധുക്കള്‍ മരിച്ചു

Posted: 31 Jul 2015 09:28 PM PDT

Image: 

ലണ്ടന്‍: സ്വകാര്യ വിമാനം തകര്‍ന്ന് വീണ് ഉസാമ ബിന്‍ ലാദന്‍െറ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. പൈലറ്റും മൂന്നു യാത്രികരുമാണ് അപകടത്തില്‍ മരിച്ചതെന്ന് ബ്രിട്ടണ്‍ ഹാംഷെയര്‍ പൊലീസ് സര്‍വീസ് സ്ഥിരീകരിച്ചു. ഇറ്റലിയെ മിലാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ജെറ്റ് വിമാനം ഹാംഷെയറിലെ ബ്ളാക്ബുഷെ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് തകര്‍ന്നു വീണത്.

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലിം ഏവിയേഷന്‍െറ എംബ്രയര്‍ ഫിനോം 300 ജെറ്റ് വിമാനമാണ് തകര്‍ന്നു വീണതെന്ന് സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൗദിക്ക് കൈമാറും. അപകട കാരണത്തെകുറിച്ച് ബ്രിട്ടീഷ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് സൗദി ദിനപത്രം ഹയാത്ത് റിപ്പോര്‍ട്ട് ചെയ്തു.

ലാദന്‍ കുടുംബാംഗങ്ങളുടെ ദാരുണ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ബ്രിട്ടണിലെ സൗദി സ്ഥാനപതി മുഹമ്മദ് ബിന്‍ നവാഫ്് അല്‍ സൗദ് രാജകുമാരന്‍, മരിച്ചവരുടെ പേരുവിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ളെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

സൗദിയിലെ വന്‍കിട ബിസിനസുകാരാണ് ലാദന്‍ ഗ്രൂപ്പ്. മൂന്നാം തവണയാണ് ലാദന്‍ കുടുംബാംഗങ്ങള്‍ വിമാനാപകടത്തില്‍ മരണപ്പെടുന്നത്. 1967 സെപ്റ്റംബര്‍ മൂന്നിന് ഉസാമ ബിന്‍ ലാദന്‍െറ പിതാവ് മുഹമ്മദ് ബിന്‍ ലാദനും 1988ല്‍ സഹോദരന്‍ സലിം ബിന്‍ ലാദനും വിമാനാപകടങ്ങളിലാണ് മരണപ്പെട്ടത്.
 

ഒമാനില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; വാദികള്‍ നിറഞ്ഞു

Posted: 31 Jul 2015 09:11 PM PDT

Image: 
ഒമാന്‍: രാജ്യത്ത് നിലനില്‍ക്കുന്ന കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് കനത്ത മഴപെയ്തു. അല്‍ഹജ്ര്‍ മലനിരകളിലും പരിസരത്തും അല്‍ ബഹ്ല പ്രദേശത്തും കനത്ത മഴയാണ് പെയ്തത്. രാജ്യത്തിന്‍െറ ഉള്‍ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുകയാണ്. അല്‍ ഹജ്ര്‍ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ഈ വാഹനത്തില്‍ കുടുങ്ങിയ രണ്ടുപേരെകൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 
ഇന്നലെ ഉച്ചമുതല്‍ രാജ്യത്തിന്‍െറ ഉള്‍ഭാഗങ്ങളില്‍ പലയിടത്തും ശക്തമായ മഴ ലഭിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ കനത്ത കാറ്റുമുണ്ടായി. കനത്ത ചൂടിലേക്ക് മഴയത്തെിയത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. അതേസമയം, വാദികള്‍ നിറഞ്ഞൊഴുകുന്നത് അപകടസാധ്യതയുയര്‍ത്തുന്നുണ്ട്. വാദികള്‍ നിറഞ്ഞ സാഹചര്യത്തില്‍ വാഹനത്തിലും അല്ലാതെയും കുറുകെ കടക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
അല്‍ഹജ്ര്‍ മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ആലിപ്പഴ വര്‍ഷമുണ്ടാകാനും സാധ്യതയുണ്ട്. ഒരാഴ്ചയായി രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കനത്ത ചൂട് പലയിടങ്ങളിലും അനുഭവപ്പെടുന്നതിനൊപ്പം മഴയും ലഭിക്കുന്നുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മലനിരകളോടടുത്തുള്ള ഭാഗങ്ങളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെയും രാത്രിയും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. റുസ്താഖ്, സൈഖ്, സമൈല്‍, ബഹ്ല, നിസ്വ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. ഇബ്രിയില്‍ ഏതാനും ദിവസമായി പൊടിക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാറ്റും മഴയും അനുഭവപ്പെടുകയും ചെയ്തു. അറബിക്കടലിന്‍െറയും ഒമാന്‍ കടലിന്‍െറയും തീരങ്ങളില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍െറ ഉള്‍ഭാഗങ്ങളിലും മരുഭൂമികളിലും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അറബിക്കടലും ഒമാന്‍ കടലും ക്ഷോഭിക്കാനും സാധ്യതയുണ്ട്. അറബിക്കടലില്‍ നാലുമീറ്ററും ഒമാന്‍ കടലില്‍ രണ്ടു മീറ്ററും ഉയരത്തിലാണ് തിരമാലകള്‍ അടിക്കുന്നത്. ഈ സാഹചര്യത്തില്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം.  അടുത്ത രണ്ടുദിവസങ്ങളില്‍ അല്‍ഹജ്ര്‍ മലനിരകളോടുചേര്‍ന്ന് കാറ്റും മഴയുമുണ്ടാകും. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. മഴ ലഭിക്കാനും സാധ്യതയുണ്ട്. 
 

പൊതുമാപ്പ് ഉപയോഗപ്പെടുത്തണമെന്ന് അംബാസഡര്‍

Posted: 31 Jul 2015 08:09 PM PDT

Image: 
മനാമ: ഇന്ത്യന്‍ അംബാസഡറായി അലോക് കുമാര്‍ സിന്‍ഹ ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്‍െറ സാന്നിധ്യത്തില്‍ നടന്ന ആദ്യ ഓപണ്‍ ഹൗസായിരുന്നു ഇന്നലത്തേത്. പതിവില്‍ കവിഞ്ഞ് നിരവധിപേര്‍ വിവിധ പരാതികളുമായി ഓപണ്‍ ഹൗസില്‍ എത്തി. പരാതിക്കാരോടൊപ്പമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ കൂടിയായപ്പോള്‍ എംബസി ഹാള്‍ നിറഞ്ഞിരുന്നു. 
ജോലിചെയ്തിരുന്ന സ്ഥാപനമുടമകള്‍ മുങ്ങിയതിനെ തുടര്‍ന്ന് ബഹ്റൈനില്‍ പെട്ടുപോയ ദുരിതകഥയുമായാണ് ഒരു ചെറുപ്പക്കാരന്‍ ഓപണ്‍ഹൗസിലത്തെിയത്. ഉടമകള്‍ മുങ്ങിയ സമയത്ത് സ്ഥാപനത്തിന് വലിയ ബാധ്യതയുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ ശേഷിക്കുന്ന ഒരേയൊരു ജീവനക്കാരനായ ഈ യുവാവിന്‍െറ പേരില്‍ സ്പോണ്‍സര്‍ കേസ് കൊടുത്തതോടെ ഇയാള്‍ക്ക് ട്രാവല്‍ബാന്‍ ആയി. പാസ്പോര്‍ട്ടും സ്പോണ്‍സറുടെ കൈവശമാണുള്ളത്. പൊതുമാപ്പ് കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ളെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നതു കൊണ്ടാണ് ഇയാള്‍ ഓപണ്‍ഹൗസിലത്തെിയത്. ഈ വിഷയം എംബസി അഭിഭാഷകയുമായി അടുത്ത ദിവസത്തെ ചര്‍ച്ചക്കായി മാറ്റിയിട്ടുണ്ട്. 
16 വയസുള്ള മകന്‍െറ പാസ്പോര്‍ട്ട് ലഭ്യമാക്കണമെന്ന അഭ്യര്‍ഥനയുമായി ഒരു മലയാളിയും ഓപണ്‍ഹൗസില്‍ എത്തി. ഇന്ത്യന്‍ പൗരത്വമുള്ള ഇയാളുടെ ഭാര്യ ബഹ്റൈനിയാണ്. എന്നാല്‍ മകന് പാസ്പോര്‍ട്ടില്ല. മകന് ഇന്ത്യന്‍ പൗരത്വം വേണമെന്നാണ് തന്‍െറ ആഗ്രഹമെന്ന് ഇദ്ദേഹം പറഞ്ഞു. 16വര്‍ഷമായിട്ടും പാസ്പോര്‍ട്ട് എടുക്കാത്തതുമൂലം ചില സാങ്കേതികത്വങ്ങളുണ്ടെന്നാണ് ഇദ്ദേഹത്തിന് മറുപടി ലഭിച്ചത്. എന്നാലും അപേക്ഷ നല്‍കാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. 
കോഴിക്കോട് ചിട്ടി നടത്തുന്ന ആള്‍ ഇവിടെ ജോലി ചെയ്യുന്ന ആളില്‍ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി വാങ്ങിയ ശേഷം തിരിച്ചുകൊടുക്കാത്ത പരാതിയും ഓപണ്‍ ഹൗസില്‍ എത്തി. ഡെപ്പോസിറ്റ് വാങ്ങിയ ആള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയായതുകൊണ്ടാണ് പണം ലഭിക്കാത്ത ആള്‍ പരാതിയുമായി എംബസിയില്‍ എത്തിയത്. ഓപണ്‍ഹൗസ് ഇന്ത്യ പ്രവാസികള്‍ക്കുമൊത്തം ഗുണകരമാകുന്ന രൂപത്തില്‍ തുടരുമെന്ന് അംബാസഡര്‍ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ പറഞ്ഞു. ബഹ്റൈനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഇതിന്‍െറ ഗുണഫലങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി സാമൂഹിക സംഘടനകളുമായി സഹകരിക്കും. ബോധവത്കരണ പ്രവര്‍ത്തന പദ്ധതികളും ആവിഷ്കരിക്കും. മതിയായ രേഖകളില്ലാതെ ബഹ്റൈനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തണം. നിലവില്‍ എത്രപേര്‍ക്ക് കൃത്യമായി രേഖകള്‍ ഇല്ല എന്ന കാര്യത്തില്‍ ഒരു കണക്ക് ലഭ്യമല്ല. എന്നാല്‍, ഇ-മൈഗ്രേഷന്‍ നിലവില്‍ വന്നതോടെ, ഭാവിയില്‍ കാര്യങ്ങള്‍ അങ്ങനെയാകില്ല. ഈ സംവിധാനത്തിന് മാറ്റം വരും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പുറം നാടുകളിലേക്ക് പോകുന്നവരുടെ എല്ലാ വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാകും. കൃത്യമായ ഒരു ഡാറ്റാബെയ്സ് ഉണ്ടാകും. തൊഴിലാളിയും തൊഴിലുടമയും ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ, സേവന-വേതന കാര്യങ്ങളില്‍ ഉള്‍പ്പെടെ യഥാര്‍ഥ വിവരം ലഭ്യമാകും. 
യാത്രാനിരോധവുമായി കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വരും ദിനങ്ങളില്‍ ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അംബാസഡര്‍ വ്യക്തമാക്കി. ഫസ്റ്റ് സെക്രട്ടറി രാംസിങ്, അഭിഭാഷക ബുഷ്റ യൂസുഫ്, ഐ.സി.ആര്‍.എഫ് അംഗങ്ങള്‍ തുടങ്ങിയവരും ഓപണ്‍ ഹൗസില്‍ സംബന്ധിച്ചു.

ദഹ്റാനുല്‍ ജനൂബിലും ജീസാനിലും ആക്രമണം: നാലു സൈനികര്‍ക്ക് വീരമൃത്യു

Posted: 31 Jul 2015 08:04 PM PDT

Image: 
ജീസാന്‍: തെക്കന്‍ സൗദിയിലെ യമന്‍ അതിര്‍ത്തിപ്രദേശമായ അസീര്‍ പ്രവിശ്യയിലെ ദഹ്റാനുല്‍ ജനൂബില്‍ യമന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നുണ്ടായ കനത്ത ഷെല്‍ ആക്രമണത്തില്‍ മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു. അഹ്മദ് ജഅ്ഫര്‍ ഹസന്‍ അല്‍ മുജൈശി, മുഹമ്മദ് അലി യാസീന്‍ അല്‍ ഉമരി, ഹസന്‍ നാസിര്‍ മുഹമ്മദ് ബുശൈരി എന്നിവരാണ് വീരമൃത്യു വരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാവക്താവ് അറിയിച്ചു. 
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു ആക്രമണം. സൗദി കരസേന ശക്തമായ പ്രത്യാക്രമണം നടത്തിയതായും എതിരാളികളുടെ ആക്രമണകേന്ദ്രങ്ങള്‍ തകര്‍ത്തതായും വക്താവ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ അതിര്‍ത്തി രക്ഷാസേനയുടെ ഏഴ് ഭടന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
അതിനിടെ ജീസാന്‍ പ്രവിശ്യയിലെ തുവാലില്‍ സൈനികരുടെ താമസസ്ഥലത്തിനരികെ ഷെല്‍ വീണു ഒരു ഭടന്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ യമന്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഹൂതികള്‍ തൊടുത്തുവിട്ട ഷെല്ലുകളിലൊന്നാണ് തുവാലിലെ സൈനികതാവളത്തിനടുത്ത് പതിച്ചതെന്ന് സുരക്ഷാവക്താവ് അറിയിച്ചു. 
ഖാലിദ് മസാവി ഹംദി എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകനെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 ഷെല്‍ ആക്രമണത്തില്‍ നിരവധി കാറുകള്‍ തകര്‍ന്നിട്ടുണ്ട്. നജ്റാനില്‍ വ്യാഴാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇന്ത്യക്കാരനെയു മറ്റൊരു പാക് പൗരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നജ്റാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് അലി ബിന്‍ ഉമൈര്‍ അശ്ശഹ്റാനി അറിയിച്ചു.

കശ്മീരില്‍ പൊലീസ് ചെക് പോയന്‍റിന് നേരെ തീവ്രവാദി ആക്രമണം

Posted: 31 Jul 2015 07:49 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൊലീസ് ചെക് പോയന്‍റിന് നേരെ തീവ്രവാദികളുടെ ആക്രമണം. മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്. ബരാമുല്ല^ശ്രീനഗര്‍ ദേശീയപാതയില്‍ പത്താനിലെ മിര്‍ഗുണ്ട് ചെക് പോയന്‍റിന് നേരെയാണ് വെടിവെപ്പ് നടന്നത്. വെള്ളിയാഴ്ച രാത്രി ചെക് പോയന്‍റില്‍ എത്തിയ ടവേര കാര്‍ പരിശോധിക്കാന്‍ ശ്രമിക്കവെ രണ്ട് തീവ്രവാദികള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദികളുടെ ആക്രമണം മുന്നില്‍ കണ്ട് ശ്രീനഗറില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക ചെക് പോയിന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 18,920 രൂപ

Posted: 31 Jul 2015 07:48 PM PDT

Image: 

കൊച്ചി: മാസാംരംഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 18,920 രൂപയായി. ഗ്രാമിന് 15 കൂടി 2,365 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ജൂലൈ മാസം അവസാനിച്ചപ്പോള്‍ പവന്‍ വില 18,800 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.09 ഡോളര്‍ കൂടി 1,094.99 ഡോളറിലെത്തി.

മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് സ്റ്റാര്‍ട്ട് പറഞ്ഞു; ബോട്ടുകള്‍ കടലില്‍

Posted: 31 Jul 2015 07:20 PM PDT

Image: 
Subtitle: 
ട്രോളിങ്നിരോധം അവസാനിച്ചതോടെ പുതിയ മത്സ്യബന്ധന വര്‍ഷമായി

ചാലിയം: ട്രോളിങ് നിരോധം അവസാനിച്ചതായി മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് സ്റ്റാര്‍ട്ട് സൂചന നല്‍കിയതോടെ വലനിറച്ചും കിട്ടണമേയെന്ന പ്രാര്‍ഥനയുമായി ബോട്ടുകള്‍ കടലിലേക്ക്. മീന്‍പിടിത്തക്കാര്‍ സമയനിഷ്ഠ പാലിക്കുന്നതായി ഉറപ്പുവരുത്താന്‍  തീരദേശ പൊലീസിന്‍െറ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ പുതിയാപ്പ, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളില്‍ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു.  ജൂണ്‍ 15ന് പുലര്‍ച്ചെ ആരംഭിച്ച 47 ദിവസത്തെ ട്രോളിങ് നിരോധമാണ്  കേരള തീരത്ത് അവസാനിച്ചത്.

ആഗസ്റ്റ് ഒന്നുമുതല്‍ പുതിയ മത്സ്യബന്ധന വര്‍ഷമായി. ബേപ്പൂരില്‍നിന്ന് മാത്രം 200ലേറെ ബോട്ടുകളാണ് ട്രോളിങ് നിരോധം അവസാനിച്ചതിന് പിന്നാലെ  കടലില്‍ പോയത്. മത്സ്യലഭ്യത നോക്കി ഇവയില്‍ ഒരുദിവസം മുതല്‍ രണ്ടാഴ്ച വരെ കടലില്‍ തങ്ങും. ഒരു ട്രിപ്പ് യാത്രക്ക് ഒന്നുമുതല്‍ മൂന്ന് വരെ ലക്ഷം ചെലവാകും.  ഓരോ ബോട്ടിന്‍െറയും ശേഷിക്കനുസൃതമായി ലഭിക്കുന്ന മീനിന്‍െറ അളവാണ് വരവും ചെലവും തമ്മിലുള്ള അന്തരം നല്‍കുന്നത്. 20 മുതല്‍ 40 വരെ നോട്ടിക്കല്‍ മൈല്‍ ദൂരം ബോട്ടുകള്‍ ചെന്നത്തെും.

വടക്ക് മംഗലാപുരം വരെയും തെക്ക് എറണാകുളം വരെയുമൊക്കെ ബേപ്പൂരില്‍നിന്നുള്ള ബോട്ടുകള്‍ മത്സ്യം തേടി ചെല്ലും. ദിവസം കൂടുന്തോറും ചെലവ് കൂടുമെന്നതിനാല്‍ എത്രയുംവേഗം തിരിച്ചത്തൊനാണ് മത്സ്യത്തൊഴിലാളികള്‍ ആഗ്രഹിക്കുക.   കേന്ദ്രസര്‍ക്കാര്‍ 61 ദിന ട്രോളിങ് നിരോധമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സംസ്ഥാനത്ത് 47 ദിവസത്തിനായിരുന്നു തീരുമാനം. ഈ അനിശ്ചിതത്വം കാരണം പല ബോട്ടുകളും ജൂണ്‍ 15ന് മുമ്പുതന്നെ കരക്ക് കയറ്റേണ്ടിവന്നു.

അവസാന നാളുകളില്‍ ലഭ്യത ഏറെ കുറവായിരുന്നതിനാല്‍ കാലിക്കീശയും കടവും ബാക്കിയാക്കിയാണ് ബോട്ടുകള്‍ കടല്‍ കടന്നത്തെിയത്.  കൂന്തള്‍, ചെമ്മീന്‍ പോലുള്ളവയാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുക. എല്ലാ മീനിനും നല്ല വില കിട്ടുമെന്നതിനാല്‍ ‘പുതിയാപ്പിളക്കോര’ പോലുള്ളവക്കും ഡിമാന്‍ഡുണ്ട്.
 

‘അഗ്നിച്ചിറകുകള്‍’ തേടി ‘ജ്വലിക്കുന്ന മനസ്സുകള്‍’

Posted: 31 Jul 2015 07:08 PM PDT

Image: 
Subtitle: 
കലാമിന്‍െറ മിക്ക പുസ്തകങ്ങളുടെയും വില്‍പന വര്‍ധിച്ചു

കോഴിക്കോട്: താങ്കള്‍ ചെയ്യാന്‍ ഏറ്റവുമിഷ്ടപ്പെടുന്ന കാര്യമേതാണ് എന്ന ചോദ്യത്തിന് എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ‘കുട്ടികളുമായി സംസാരിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുക; അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കുക.’ അധ്യാപകനായും ശാസ്ത്രജ്ഞനായും രാഷ്ട്രപതിയായും കഴിഞ്ഞ കാലങ്ങളിലെല്ലാം അദ്ദേഹം നീക്കിവെച്ച സമയത്തിന്‍െറ നല്ളൊരു പങ്കും അതിനുവേണ്ടിയായിരുന്നുവെന്നതും ചരിത്രം.

ഇപ്പോള്‍ ഓര്‍മകളുടെ ആകാശത്തിലെ നക്ഷത്രമായ കലാമിനെ തേടി യുവത്വം സഞ്ചരിക്കുകയാണ്. രാമേശ്വരത്തെ കടലോര ഗ്രാമത്തില്‍നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനിലേക്കുള്ള യാത്രയെക്കുറിച്ചറിയാന്‍, പുതിയ ദശകത്തെയും പുതിയ നൂറ്റാണ്ടിനെയും കുറിച്ചുള്ള സ്വപ്നങ്ങളറിയാന്‍, ഭാവിയുടെ ദര്‍ശനമറിയാന്‍ കലാമിന്‍െറ പുസ്തകങ്ങളിലൂടെയാണ് അവരുടെ സഞ്ചാരം. നേരത്തേതന്നെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പെടുന്നതാണ് കലാമിന്‍െറ ഒട്ടുമിക്ക പുസ്തകങ്ങളെങ്കിലും സമീപ ദിവസങ്ങളില്‍ പുസ്തകശാലകളില്‍ ഇവയുടെ വില്‍പന പതിന്മടങ്ങ് വര്‍ധിച്ചു.

ആത്മകഥയായ ‘അഗ്നിച്ചിറകുകള്‍’, ലേഖനസമാഹാരമായ ‘ജ്വലിക്കുന്ന മനസ്സുകള്‍’ തുടങ്ങിയ പുസ്തകങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. ‘അഗ്നിച്ചിറകുകള്‍’ മലയാള പതിപ്പ് ഏറക്കുറെ പൂര്‍ണമായും വിറ്റുകഴിഞ്ഞു. ഇംഗ്ളീഷ് പതിപ്പ് തേടിയും വിദ്യാര്‍ഥികളും യുവാക്കളുമത്തെുന്നുണ്ടെന്ന് പുസ്തകശാലക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയുടെ ചൈതന്യം, വഴിവെളിച്ചങ്ങള്‍, വിടരേണ്ട പൂമൊട്ടുകള്‍, യുവത്വം കൊതിക്കുന്ന ഇന്ത്യ, വഴിത്തിരിവുകള്‍, എന്‍െറ ജീവിതയാത്ര, അവസരങ്ങള്‍ വെല്ലുവിളികള്‍, അജയ്യമായ ആത്മചൈതന്യം, രാഷ്ട്ര വിഭാവനം, അസാധ്യതയിലെ സാധ്യത, കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു, വിജയത്തിലേക്കുള്ള ജീവിത മൂല്യങ്ങള്‍ എന്നിവയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കലാമിന്‍െറ പുസ്തകങ്ങള്‍. ഇവയില്‍ പലതുമിപ്പോള്‍ ലഭ്യമല്ല.

അതേസമയം, വിങ്സ് ഓഫ് ഫയര്‍, ടേണിങ് പോയന്‍റ്, ഇഗ്നൈറ്റഡ് മൈന്‍ഡ്സ്, സ്പിരിറ്റ് ഓഫ് ഇന്ത്യ, ദ ഫാമിലി ആന്‍ഡ് ദ നേഷന്‍, എ മാനിഫെസ്റ്റോ ഫോര്‍ ചെയ്ഞ്ച്, ദ ഗൈഡിങ് ലൈറ്റ് എന്നീ പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

ജാതി സമവാക്യങ്ങള്‍ മാറുന്നു; തന്ത്രങ്ങളുമായി സി.പി.എം

Posted: 31 Jul 2015 06:57 PM PDT

Image: 

തീയ സമുദായം ബി.ജെ.പിയിലേക്ക് പോകുന്നത് തടയാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനൊരുങ്ങി സി.പി.എം
കണ്ണൂര്‍: അരുവിക്കരയിലെ ബി.ജെ.പി മുന്നേറ്റവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംഘ്പരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും കേരളത്തില്‍ ജാതിരാഷ്ട്രീയം വര്‍ഗീയവത്കരിക്കപ്പെടുന്നതിന്‍െറ സൂചനയാണെന്ന് തിരിച്ചറിഞ്ഞ് അത് പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ സി.പി.എം മെനയുന്നു. ബി.ജെ.പിയുമായി കൂട്ടുകൂടുന്നത് എസ്.എന്‍.ഡി.പി യോഗത്തില്‍ പിളര്‍പ്പിന് വഴിയൊരുക്കുമെന്ന് സി.പി.എം നേതൃത്വം അണികളെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും കാര്യങ്ങളെ കരുതലോടെ സമീപിക്കണമെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനം.

സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുന്നതിനുമുമ്പ് അണികള്‍ക്കയച്ച ചോദ്യാവലിയിലും സി.പി.എം അംഗങ്ങളുടെയും അനുഭാവികളുടെയും ജാതി, മത സംഘടനാ ബന്ധം പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിക്ക് കേരളത്തില്‍ വന്‍ സ്വാധീനമുണ്ടാക്കിയതില്‍  സുപ്രധാന പങ്കുവഹിച്ച ഈഴവ സമുദായം ബി.ജെ.പിയുടെ പ്രേരണയാല്‍ വര്‍ഗീയവത്കരിക്കപ്പെടുകയാണോ എന്ന് നേതൃത്വം പരിശോധിക്കുമെന്നാണ് സി.പി.എം നല്‍കുന്ന സൂചന.

സംസ്ഥാനത്ത് ഒട്ടനവധി സി.പി.എം പ്രവര്‍ത്തകര്‍ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേതൃത്വത്തിന് നന്നായറിയാം. പാര്‍ട്ടി അംഗങ്ങളെ ഇതില്‍നിന്ന് വിലക്കാന്‍ നേതൃത്വത്തിന് ഏറക്കുറെ കഴിഞ്ഞിട്ടുണ്ടെങ്കിലും അനുഭാവികളുടെ കാര്യത്തില്‍ ഇത് സാധ്യമല്ല. ആയിരക്കണക്കിന് വരുന്ന ബ്രാഞ്ച് കമ്മിറ്റികള്‍ പരിശോധിച്ച് അണികളുടെ സാമുദായിക പാര്‍ട്ടി ബന്ധം തടയാന്‍ പാര്‍ട്ടി ശ്രമിക്കാറുമില്ല. മാത്രമല്ല, വിവിധ മതവിഭാഗങ്ങളില്‍പെട്ടവരുടെ ആരാധനാലയങ്ങളുടെ ഭരണത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടി തന്ത്രങ്ങള്‍ മെനയാറുള്ളതിനാല്‍ ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ സാമുദായിക പാര്‍ട്ടികളുമായി അണികള്‍ പുലര്‍ത്തുന്ന ബന്ധം പൂര്‍ണമായി തടയാന്‍ സി.പി.എം ശ്രമിക്കാറുമില്ല.

എന്നാല്‍, കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാനത്തെ പ്രബല സമുദായത്തെ കൂട്ടുപിടിക്കാന്‍ ഒരുങ്ങുമ്പോള്‍ സാമുദായിക പാര്‍ട്ടികളുമായുള്ള ബന്ധത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് തന്നെയാണ് സി.പി.എം കരുതുന്നത്. എസ്.എന്‍.ഡി.പി യോഗവുമായി  പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍പോലും പ്രാദേശിക തലത്തില്‍ നീക്കുപോക്കിന് തയാറാവില്ളെന്ന് മാത്രമല്ല,  സംഘടനയിലേക്ക് അണികള്‍ പോവുന്നത് തടയാനും പാര്‍ട്ടി ശ്രമം നടത്തും.എസ്.എന്‍.ഡി.പിക്ക് കാര്യമായി സ്വാധീനമില്ലാത്ത  മലബാറില്‍, പ്രത്യേകിച്ച് ഉത്തര കേരളത്തില്‍ ഈഴവരുടെ അതേ ഗണത്തില്‍തന്നെപെട്ട തീയ സമുദായം ബി.ജെ.പിയിലേക്ക് പോകുന്നത് തടയാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് സി.പി.എം തീരുമാനമെന്നറിയുന്നു.

സംസ്ഥാന സി.പി.എം നേതൃത്വത്തില്‍ എക്കാലത്തും അജയ്യ ശക്തിയായി നിലകൊള്ളുന്ന കണ്ണൂര്‍ ലോബി ജില്ലയിലെ പ്രബല സമുദായങ്ങളായ നായര്‍, തീയ സമുദായങ്ങളുടെ സന്തുലിത സമവാക്യം നേതൃനിരയില്‍ കാലങ്ങളായി നിലനിര്‍ത്താറുണ്ട്. എ.കെ. ഗോപാലന്‍-സി.എച്ച്. കണാരന്‍ എന്നിവരുടെ നേതൃത്വം മുതല്‍ പിണറായി വിജയന്‍-കോടിയേരി ബാലകൃഷ്ണന്‍ കൂട്ടുകെട്ട് വരെ ഇതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി ഗ്രാമങ്ങളിലൂടെയും കെട്ടുറപ്പുള്ള സഹകരണ സംഘങ്ങളിലൂടെയും മറ്റും സി.പി.എം ജില്ലയില്‍ ഇന്നും അജയ്യശക്തിയായി നിലനില്‍ക്കുന്നത്.

സി.പി.എമ്മിനെ രാഷ്ട്രീയമായും കായികമായും നേരിടുന്ന ബി.ജെ.പിയാകട്ടെ  കേന്ദ്രത്തിലെ ഭരണവും എസ്.എന്‍.ഡി.പിയുടെ പുതിയ നിലപാടും തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്താകമാനം സംഘ്പരിവാര്‍ പയറ്റുന്ന രീതിയില്‍ ജാത്യാഭിമാനം ഓര്‍മപ്പെടുത്തി തീയ സമുദായത്തെ പാര്‍ട്ടിയിലേക്ക് കൂടുതല്‍  അടുപ്പിക്കാനാണ് അവരുടെ നീക്കം. കണ്ണൂര്‍ ജില്ലയിലെ തീയ സമുദായം എന്തുകൊണ്ടും നായര്‍ സമുദായത്തെപോലെ പ്രബലമാണ്. തലശ്ശേരി  ജഗന്നാഥ ക്ഷേത്രം കൈയ്യടക്കാനും പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയുടെ മാതൃകയില്‍ സ്വന്തം കേന്ദ്രം തുടങ്ങാനും ആര്‍.എസ്.എസ് ശ്രമം തുടങ്ങിക്കഴിഞ്ഞു. ജില്ലയില്‍ വ്യാപാര മേഖലയിലും മറ്റും മുസ്ലിംകള്‍ക്ക് നേരത്തെയുണ്ടായിരുന്ന ആധിപത്യവും ഗള്‍ഫ് പണത്തിന്‍െറ സ്വാധീനവും ചൂണ്ടിക്കാട്ടി തീയ സമുദായത്തെ വര്‍ഗീയവത്കരിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

മഞ്ഞയില്‍ കാവിമുക്കുമ്പോള്‍

Posted: 31 Jul 2015 06:51 PM PDT

Image: 

‘അനുകൂലിക്കുന്നവരുമായി സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ, ബി.ജെ.പി അജണ്ട നടപ്പാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. അവരുടെ ഹിന്ദുത്വ അജണ്ടയില്‍ ആത്മാര്‍ഥതയില്ല. രാഷ്ട്രീയ അവസരവാദമാണ് അവരുടേത്. ഹിന്ദു കാര്‍ഡ് കാണിച്ച് അധികാരം കൈക്കലാക്കുക മാത്രമാണ് ലക്ഷ്യം. ഭരണത്തില്‍ വന്നപ്പോഴെല്ലാം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിമിനെ കൊണ്ടുവരാന്‍ ശ്രമിച്ചതുപോലും ന്യൂനപക്ഷ പ്രീണനത്തിന്‍െറ ഭാഗമാണ്. കേരളത്തില്‍തന്നെ ലക്ഷ്യംമറന്ന് എത്രയോ തവണ ന്യൂനപക്ഷ സമുദായങ്ങള്‍ നിയന്ത്രിക്കുന്ന  പാര്‍ട്ടിക്കുവേണ്ടി അവര്‍ വോട്ട് മറിക്കുകയും വില്‍ക്കുകയും ചെയ്തു. അവരെ വിശ്വസിച്ച് മുന്നോട്ടു പോയാല്‍ ഹൈന്ദവ ജനതയെ അവര്‍ എവിടെക്കൊണ്ടത്തെിക്കും’?

‘പാദമുദ്ര’യെന്ന വെള്ളാപ്പള്ളി നടേശന്‍ സപ്തതി ഗ്രന്ഥത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അഭിമുഖത്തിലെ വരികളാണിത്. 1937ല്‍ ജനിച്ച വെള്ളാപ്പള്ളിക്ക് 70 തികഞ്ഞത് 2007ലാണ്,  അദ്ദേഹത്തിന് നിലവില്‍ 78 നടപ്പാണ്. ഈ എട്ടുവര്‍ഷത്തിനിടയില്‍ വയസ്സു മാറുംപോലെ അദ്ദേഹത്തിന്‍െറ ചിന്തയിലും മാറ്റംവരുക സ്വാഭാവികം. അങ്ങനെ ഈ 2015ല്‍ വെള്ളാപ്പള്ളിക്ക്, ബി.ജെ.പി ഭൂരിപക്ഷ താല്‍പര്യം അതായത് ഹിന്ദു താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. അവരെ വിശ്വസിച്ചു മുന്നോട്ടുപോയാല്‍ ഹിന്ദു താല്‍പര്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. സര്‍വോപരി  ഈഴവരെ എത്തിക്കേണ്ടിടത്ത് എത്തിക്കുന്ന പാര്‍ട്ടിയുമാണ്. വെള്ളാപ്പള്ളിക്ക് സപ്തതിയായപ്പോള്‍ ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. അധികാരത്തിലത്തെിയിട്ട് ഒരുവര്‍ഷം കഴിയുകയും ചെയ്തു. അതിനിടെ ചെയ്തുകൂട്ടിയ കാര്യങ്ങളിലേതാണ്  വെള്ളാപ്പള്ളിക്ക് ബി.ജെ.പിയെ  പ്രിയങ്കരമാക്കിയതെന്ന് അദ്ദേഹം പറഞ്ഞില്ല. അവര്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് എന്നതൊഴിച്ച്-അപ്പോള്‍ അതാണ് വിഷയം. ബി.ജെ.പി ഇപ്പോള്‍ അധികാരത്തിലാണ്!

അരുവിക്കര തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെയാണ് കേരളത്തില്‍ ഈഴവരുടെയും വെള്ളാപ്പള്ളിയുടെയും മാര്‍ക്കറ്റ് കുതിച്ചുയര്‍ന്നത്. അവിടെ സി.പി.എം സ്ഥാനാര്‍ഥി തോല്‍ക്കുകയും ബി.ജെ.പി നല്ല വോട്ടു പിടിക്കുകയും ചെയ്തപ്പോള്‍ അതിന് കാരണക്കാര്‍ അരുവിക്കരയിലെ ഈഴവരാണെന്ന് എല്ലാവരും കൂടിയങ്ങ് തീരുമാനിക്കുകയായിരുന്നു. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിലെ ഉത്കണ്ഠ പരസ്യമായി പ്രകടിപ്പിക്കുകയും കടകംപള്ളി സുരേന്ദ്രന്‍െറ സി.പി.എം ജില്ലാ കമ്മിറ്റി ഈഴവരുടെ 20,000 വോട്ട് മറിഞ്ഞുവെന്ന് രഹസ്യമായി കണ്ടത്തെുകയും ചെയ്തപ്പോള്‍  പിന്നെ ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന പ്രമാണമങ്ങ് ഉറച്ചു. സി.പി.എമ്മിന്‍െറ വോട്ട് കുറഞ്ഞതിനും ബി.ജെ.പിയുടെ വോട്ട് കൂടിയതിനും ഒരേയൊരു കാരണം-ഈഴവര്‍. ഇത് ശരിയാണെങ്കില്‍ത്തന്നെ അതിനു വിലപറയാന്‍, അതിന്‍െറ പേരില്‍ മൊത്തക്കച്ചവടം ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി ആരെന്ന് ആരും ചോദിച്ചില്ല. എന്തിന്, നായന്മാരുടെയാകെ അട്ടിപ്പേറവകാശം പണിക്കര്‍ക്കില്ളെന്ന് പണ്ടുപറഞ്ഞ പിണറായി വിജയന്‍ പോലും ഒന്നും പറഞ്ഞു കണ്ടില്ല.

അരുവിക്കര തെരഞ്ഞെടുപ്പില്‍ ‘എല്ലാവരും ജയിച്ചുവാ’! എന്ന് വന്നുകണ്ട വിജയകുമാറിനോടും ശബരീനാഥനോടും രാജഗോപാലിനോടും ഒരേപോലെ പറഞ്ഞതല്ലാതെ,  വിജയകുമാറിനെ തോല്‍പിച്ച് രാജഗോപാലിന് വോട്ടു കൂട്ടാന്‍ വെള്ളാപ്പള്ളി ഈഴവരോട് പറഞ്ഞതായി ആരും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ആരു ജയിച്ചാലും  എട്ടുകാലി മമ്മൂഞ്ഞ് സ്റ്റൈലില്‍ പതിവുപോലെ അത് ഞമ്മളാ! എന്നുപറയാനേ പാവം കരുതിയിരുന്നുള്ളൂ. സ്വന്തംനാട്ടില്‍ വി.എം. സുധീരന്‍ മുതല്‍ ഏറ്റവുമൊടുവില്‍ കെ.സി. വേണുഗോപാല്‍ വരെയുള്ളവരുടെ കാര്യം പച്ച സത്യമായി മുന്നില്‍ നില്‍ക്കേ, ആരെയെങ്കിലും തോല്‍പിക്കാന്‍ പറഞ്ഞ് ഇരട്ടി ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുക്കുന്ന ഏര്‍പ്പാട് അദ്ദേഹം നിര്‍ത്തിയതുമാണ്. അപ്പോഴാണ് അമിത്ഷാ മുതല്‍ ഉഴവൂര്‍ വിജയന്‍ വരെയുള്ളവര്‍ വിജയകുമാറിനെ  വെള്ളാപ്പള്ളി വീഴ്ത്തിയേ! എന്നാര്‍ത്തുവിളിച്ചത്. ശബരിയെ ജയിപ്പിച്ചത് ഞങ്ങളാണെന്ന് പറയാനുള്ള ഒരവസരം സുകുമാരന്‍ നായര്‍ക്ക് പോലും കൊടുക്കാതെയായിരുന്നു ഇക്കണ്ട കോലാഹലങ്ങളെല്ലാം.

കൊങ്കണ്‍ റെയില്‍വേയുടെ കരാറും ഹോട്ടല്‍, ബാര്‍ വ്യവസായവുമൊക്കെ നടത്തി പരിചയസമ്പന്നനായ വെള്ളാപ്പള്ളിക്ക്  കരാറും കച്ചവടവും എപ്പോഴാണ് ഉറപ്പിക്കേണ്ടതെന്ന് ആരും പറഞ്ഞുകൊടുക്കേണ്ട. അതും പോരാഞ്ഞ് ‘ബെസ്റ്റ് ബിസിനസ്മാന്‍’ അവാര്‍ഡ് സര്‍വകക്ഷിസംഘം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ‘ശുഭസ്യ ശീഘ്രം’ പ്രമാണത്തില്‍ വിശ്വസിച്ച് ശംഖുംമുഖം ഈഴവ സംഗമത്തിലൂടെ അനന്തരാവകാശിയായി  വാഴിക്കപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിയേയും കൂട്ടി അടുത്ത വണ്ടിക്കുതന്നെ ഡല്‍ഹിക്ക് വണ്ടികയറി. മോദിയെ നേരില്‍ക്കണ്ട് എല്ലാം ഉറപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും പണ്ട് ‘ന്യൂനപക്ഷ’ പ്രീണനത്തിന്‍െറ ഭാഗമായി, ബി.ജെ.പി രാഷ്ട്രപതിയാക്കിയ അബ്ദുല്‍ കലാമിന്‍െറ നിര്യാണംമൂലം അതുനടന്നില്ല-ഒന്നുമറിയാത്ത കലാമിനെ പണ്ട് പഴിച്ചതിന്‍െറ തിരിച്ചടിയാണിതെന്ന് കണിച്ചുകുളങ്ങരയിലെ ചില ജ്യോത്സ്യന്മാര്‍ പറഞ്ഞതായി കേള്‍ക്കുന്നുണ്ട്. ഏതായാലും നല്ല ഗുജറാത്തി ഇടപാടുകാരനായ അമിത്ഷായെക്കണ്ട് ഒന്നാംഘട്ട ഏര്‍പ്പാടുകളെല്ലാം പൂര്‍ത്തിയാക്കിയിട്ടാണ് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നത്. ഇനിയെല്ലാം അതിന്‍െറ പരുവംപോലെ നോക്കിക്കണ്ട് ചെയ്യാന്‍ വി. മുരളീധരനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ശ്രീനാരായണ ട്രസ്റ്റിനുകീഴിലെ 14 കോളജുകളില്‍ 90 അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികകളാണ് ഒഴിവുള്ളതായി കണക്കാക്കിയിട്ടുള്ളത്. സാധാരണ എത്ര ഒഴിവുണ്ടോ അതിന്‍െറ ഇരട്ടിയില്‍ നിയമനം നടത്തുകയാണ് പതിവ്. ഇനി ഉള്ളതുമാത്രം മതിയെന്നുവെച്ചാലും ഇപ്പോഴത്തെ നിരപ്പ്റേറ്റ് 35-40 ലക്ഷമാണ്. അതായത് 90 ഗുണം 35 സമം 31.5 കോടി. എന്നാല്‍, പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഉമ്മന്‍ ചാണ്ടി 63 എണ്ണത്തിനേ അനുമതിനല്‍കിയിട്ടുള്ളൂ. നഷ്ടം  10 കോടിയോളം. മോദിയെ കാണാന്‍ പോയതിനുപിന്നില്‍ ഇക്കണക്കും ഉണ്ടെന്നും ഇക്കാര്യത്തില്‍ ചാണ്ടി ഒന്നയഞ്ഞാല്‍ നടേശന്‍ ഡല്‍ഹിയില്‍ മുറുകില്ളെന്നും ഒരു സംസാരമുണ്ട്. ഏതായാലും ശ്രീബുദ്ധന്‍െറ നിറമെന്നുപറഞ്ഞ് ശ്രീനാരായണ ഗുരു സ്വീകരിച്ച മഞ്ഞനിറത്തില്‍ കാവിമുക്കാന്‍ തന്നെയാണ് വെള്ളാപ്പള്ളിയുടെ  പുറപ്പാട്. ഇതുകൊണ്ട് പാവംപിടിച്ച ഈഴവര്‍ക്കെന്തു ഗുണമെന്നു ചോദിച്ചാല്‍, അതിന് അടികൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും എന്നതുപോലെ വോട്ടു ചെയ്യാന്‍ ഈഴവനും നേട്ടമെടുക്കാന്‍ വെള്ളാപ്പള്ളിയും എന്ന ഉത്തരമേയുള്ളൂ.

ജൈവകാര്‍ഷിക സംസ്ഥാനം: പരാജയപ്പെടാന്‍ പോകുന്ന മികച്ച സ്വപ്നം

Posted: 31 Jul 2015 06:39 PM PDT

Image: 

2016 മുതല്‍ കേരളം സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാകുകയാണത്രെ. അതിന്‍െറ ഭാഗമായി മാര്‍ച്ച് മുതല്‍ സംസ്ഥാനത്ത് രാസവള ഉപയോഗം സമ്പൂര്‍ണമായി നിരോധിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പ്രഖ്യാപിച്ചിരിക്കുന്നു. നിയമസഭയില്‍ അതിനുള്ള പ്രായോഗിക പദ്ധതികളും കഴിഞ്ഞകാലത്ത് സ്വീകരിച്ച നടപടിക്രമങ്ങളും വിശദീകരിക്കുകയും ചെയ്തു. ഹോര്‍ടികള്‍ചര്‍ മിഷന്‍െറ സഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാല പ്രഫസര്‍ രഞ്ജന്‍ എസ്. കരിപ്പായി, ഡോ. ജലജ എസ്. മേനോന്‍ എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം മുന്‍നിര്‍ത്തി അവര്‍ പ്രധാന നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. വരുന്ന കേരളപ്പിറവി ദിനം മുതല്‍ ഗ്രാമസഭകള്‍ കേന്ദ്രീകരിച്ച് ജൈവകാര്‍ഷിക സാക്ഷരതാ യജ്ഞം, കര്‍ഷക കൂട്ടായ്മകള്‍ക്ക് ജൈവവള-കീടനാശിനി നിര്‍മാണത്തിലുള്ള പരിശീലനം, അടുത്ത ശീതകാലം മുതല്‍ വീട്ടുവളപ്പുകൃഷിയില്‍  ജൈവരീതി നിര്‍ബന്ധമാക്കല്‍, രാസവള നിരോധം, ചുവപ്പും മഞ്ഞയും ലേബലുള്ള കീടനാശിനികളുടെ നിരോധം തുടങ്ങി വിവിധ പരിപാടികളും പദ്ധതികളും ആസൂത്രണംചെയ്തിരിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകരേയും സംഘടനകളേയും ഈ തീവ്രയത്നത്തില്‍ സജീവ പങ്കാളികളാക്കാനും തീരുമാനിച്ചിട്ടുണ്ട്. വളരെ നല്ലതുതന്നെ.

വിപുലവും ജനകീയവുമായ പങ്കാളിത്തംകൊണ്ടുമാത്രം വിജയിക്കാന്‍ കഴിയുന്നതും വിജയിക്കേണ്ടതുമായ ഈ പദ്ധതിയുടെ  ഒരുക്കവും താല്‍പര്യവും കൃഷിവകുപ്പില്‍ മാത്രം ഒതുങ്ങുന്നുവോ എന്ന സംശയം പ്രബലമാണ്.  കേരളത്തെ ജൈവസംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതും മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിച്ചതുമായ തുക വളരെ തുച്ഛമാണ്. സമ്പൂര്‍ണ ജൈവ സംസ്ഥാനമെന്ന ആശയം വിജയിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഏകോപിച്ച് ഏറ്റെടുത്തതിന്‍െറ ഒരുലക്ഷണവും ഇതുവരെയുണ്ടായിട്ടില്ല. ഒറ്റയടിക്ക് രാസവളം നിരോധിച്ചാല്‍ തോട്ടമേഖലയിലും മലയോര മേഖലയിലും ഉണ്ടാകുന്ന പ്രത്യാഘാതമെന്തായിരിക്കുമെന്നതിനെ സംബന്ധിച്ച്  സര്‍ക്കാര്‍തലത്തില്‍ ഏതെങ്കിലും പഠനം നടത്തിയതിനും  തെളിവില്ല.  കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കീടങ്ങള്‍ക്കും കളക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ഉല്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) ചെറുക്കാന്‍ നിലവിലെ  ജൈവ കള/കീടനാശിനികള്‍ക്ക് ശേഷിയുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല.

കര്‍ഷകര്‍ക്ക് മാര്‍ച്ച് മുതല്‍ ആവശ്യത്തിന് ജൈവികമായ വളം  ലഭ്യമാകുന്നതിനുള്ള ഒരുക്കങ്ങള്‍ എന്താണെന്നതിനും മറുപടി മൗനമാണ്. കൃഷിമന്ത്രിക്ക് കേരളത്തെ ജൈവസംസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ അതിയായ ആഗ്രഹമുണ്ടാകാം. നിരന്തരമായി അദ്ദേഹമതിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ, കേരളത്തില്‍ അത് സാക്ഷാത്കരിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥതയോടെ ഒറ്റക്കെട്ടായി അതേറ്റെടുക്കണം. പ്രതിപക്ഷത്തെയും സന്നദ്ധസംഘടനകളേയും കര്‍ഷകരേയും അതില്‍ അണിചേര്‍ക്കണം. മാധ്യമങ്ങളുടേയും സാമൂഹിക പ്രസ്ഥാനങ്ങളുടേയും സര്‍വപിന്തുണയും ഉറപ്പുവരുത്തണം. അവയെല്ലാം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, ഭക്ഷണത്തിലെ വിഷം അത്രമാത്രം ഭീകരമായി ഓരോ മലയാളിയും നിത്യേനെ അനുഭവിക്കുകയാണ്. പക്ഷേ, വിഷയത്തിന്‍െറ ഗൗരവവും പ്രാധാന്യവും സര്‍ക്കാറിനില്ലാത്തതാണ് ജൈവകാര്‍ഷിക കേരളം എന്ന മികച്ച ആശയത്തെ പരാജയപ്പെടുത്താന്‍ പോകുന്നത്.

സമീപകാല കേരള ചരിത്രത്തിലെ അതുല്യമായ നേട്ടമായിരുന്നു സമ്പൂര്‍ണ സാക്ഷരതാ യജ്ഞമെന്നത്. ചെറുതും വലുതുമായ മുഴുവന്‍ ആളുകളും പ്രസ്ഥാനങ്ങളും അണിചേര്‍ന്ന, ഗ്രാമങ്ങളും നഗരങ്ങളും ഒന്നായ,  മലയാളികള്‍ ഒറ്റക്കെട്ടായി ലക്ഷ്യപ്രാപ്തിക്കുവേണ്ടി രംഗത്തിറങ്ങിയ അപൂര്‍വ സംഭവങ്ങളിലൊന്ന്. നിരക്ഷരതയെ തോല്‍പിക്കാന്‍ നാം ഒന്നുചേര്‍ന്ന് എപ്രകാരം പോരാടിയോ അതുപോലെ വിഷമുക്ത കാര്‍ഷിക സമൂഹത്തിനും കേരളം രംഗത്തിറങ്ങേണ്ട സന്ദര്‍ഭം ആസന്നമായിരിക്കുന്നു.  ഇനിയും നാം ഉറക്കം നടിക്കുകയാണെങ്കില്‍ ജൈവസമ്പന്നവും പ്രകൃതിരമണീയവുമായ ഒരു ഭൂപ്രദേശത്തെ വിഷമയമാക്കിയതിനും രോഗാതുരമായ ഒരു തലമുറയെ സൃഷ്ടിച്ചതിനും ഭാവികേരളം നമ്മെ വിചാരണചെയ്യും. അതിനാല്‍, 2016ഓടുകൂടി സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുന്നതിനുള്ള കൃഷിമന്ത്രാലയത്തിന്‍െറ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍തന്നെ ആദ്യം ഏറ്റെടുക്കണം. സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുകയും കര്‍ഷകര്‍, കൃഷിശാസ്ത്രജ്ഞര്‍, ജൈവകാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ ഏകോപിപ്പിക്കുകയും വേണം.

ജൈവസംസ്ഥാനത്തിലേക്കുള്ള കേരളത്തിന്‍െറ പ്രയാണം അത്ര സുഖകരമൊന്നുമായിരിക്കില്ല. രാസവള ലോബിയുടെ കടുത്ത സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടിവരും. 70 ശതമാനം കാര്‍ഷിക വിഭവങ്ങളും വരുന്നത് കേരളത്തിന് പുറത്തുനിന്നാണ്. അവക്ക് സെസ് ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന വിവാദങ്ങളും പ്രതിസന്ധിയും കടുത്തതായിരിക്കും. കേരളത്തിലെതന്നെ ഭക്ഷ്യവിളയുടെ 73 ശതമാനവും ഉല്‍പാദിപ്പിക്കപ്പെടുന്നത് രാസവള/കീടനാശിനി പ്രയോഗം വഴിയാണെന്നതാണ് മറ്റൊരു കടുത്ത യാഥാര്‍ഥ്യം. ജൈവകാര്‍ഷിക രീതിയെ മുന്നോട്ടുവെക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സ്വന്തം സര്‍ക്കാറും വാണിജ്യ കര്‍ഷക സമൂഹവും സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമെന്ന   കൃഷിമന്ത്രിയുടെ സ്വപ്നത്തെ വിജയിപ്പിക്കുമോ? നിയമസഭയില്‍ മന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളുടെ സാക്ഷാത്കരണം അത്ര എളുപ്പമല്ളെന്ന് ചുരുക്കം.

ഇ.പി.എഫ്.ഒ ആഗസ്റ്റ് ആറിന് ഓഹരി വിപണിയിലേക്ക്

Posted: 31 Jul 2015 12:25 PM PDT

Image: 

ന്യൂഡല്‍ഹി: എംപ്ളോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ ഓഹരി വിപണി നിക്ഷേപം ആഗസ്റ്റ് ആറിനു തുടങ്ങും. നടപ്പു സാമ്പത്തിക വര്‍ഷം 5000 കോടിയോളം രൂപ എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) വഴിയാവും നിക്ഷേപിക്കുക. ആദ്യ നിക്ഷേപവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അധ്യക്ഷത വഹിക്കുമെന്ന് ഇ.പി.എഫ്.ഒ സെന്‍ട്രല്‍ പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ കെ.കെ. ജലാന്‍ അസോച്ചം പറഞ്ഞു. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നവിധം ഇ.പി.എഫ്.ഒക്കു കഴിഞ്ഞ ഏപ്രിലിലാണ് തൊഴില്‍മന്ത്രാലയം പുതിയ നിക്ഷേപ മാതൃകക്ക് അനുമതി നല്‍കിയത്. ഇതനുസരിച്ച് ഓഹരിയിലോ, ഓഹരിയധിഷ്ഠിത ഫണ്ടുകളിലോ അഞ്ചുമുതല്‍ 15 ശതമാനം വരെ ഫണ്ടാണ് നിക്ഷേപിക്കാനാവുക. എന്നാല്‍, നടപ്പുവര്‍ഷം അഞ്ച് ശതമാനം മാത്രം നിക്ഷേപിച്ചാല്‍ മതിയെന്ന് ഇ.പി.എഫ്.ഒ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8200 കോടി രൂപയായിരുന്നു ഇ.പി.എഫ്.ഒയുടെ പ്രതിമാസ നിക്ഷേപം. ഇതനുസരിച്ച് മാസം 410 കോടിയോളമാവും ഇ.ടി.എഫുകളില്‍ നിക്ഷേപിക്കാനാവുക. 6000 കോടി ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍പോലും 6.5 ലക്ഷം കോടി വരുന്ന സഞ്ചിതനിധിയുടെ ഒരു ശതമാനം മാത്രമേ ഓഹരി വിപണിയില്‍ എത്തുന്നുള്ളു എന്നതിനാല്‍ ഇത് ഇ.പി.എഫ്.ഒയിലെ നിക്ഷേപങ്ങളെ അപകടസാധ്യതയിലാക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
 

കല്‍ക്കരി കുംഭകോണം: മധു കോഡ വിചാരണ നേരിടണമെന്ന് കോടതി

Posted: 31 Jul 2015 12:19 PM PDT

Image: 

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, മുന്‍ കല്‍ക്കരി വിനിയോഗ വകുപ്പ് സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചു.
ഝാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു, ഉദ്യോഗസ്ഥരായ ബിപിന്‍ ബിഹാരി സിങ്, വിനി ഇറോണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് (വി.ഐ.എസ്.യു.എല്‍), കമ്പനി ഡയറക്ടര്‍ വൈഭവ് തുത്സ്യന്‍, മധു കോഡയുടെ അടുത്ത അനുയായിയെന്ന് ആരോപിക്കുന്ന വിജയ് കോശി, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് നവിന്‍ കുമാര്‍ തുത്സ്യന്‍ എന്നിവരും കുറ്റം ചെയ്തതായി  സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ഭാരത് പരസര്‍  കണ്ടത്തെി. ഝാര്‍ഖണ്ഡിലെ വടക്കന്‍ രാജ്ഹരയിലെ കല്‍ക്കരി പാടം വി.ഐ.എസ്.യു.എല്ലിന് അനധികൃത ഇടപാടിലൂടെ അനുവദിച്ചു കൊടുത്തുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള ആരോപണം. കേസന്വേഷിച്ച സി.ബി.ഐ. പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തിനാണ് കോടതി വിധി. അതേസമയം, പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടില്ല. കേസില്‍ നിഷേധ രേഖകള്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 17 വരെ സമയം അനുവദിക്കണമെന്നും അതിനുശേഷം വിചാരണ ആവാമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ക്രിമിനല്‍ ഗൂഢാലോചന പ്രകാരം പ്രതികളെല്ലാം വിചാരണ നേരിടണമെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. 2007 ജനുവരിയിലാണ് വി.ഐ.എസ്.യു.എല്‍ ഝാര്‍ഖണ്ഡിലെ രാജ്ഹര മേഖലയില്‍ കല്‍ക്കരി ഖനി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖനി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാറും ഉരുക്ക് മന്ത്രാലയവും കമ്പനിക്ക് ഖനി അനുവദിക്കുന്നതിന് ശിപാര്‍ശ ചെയ്തിരുന്നില്ല. പിന്നീട് 36ാമത് സ്ക്രീനിങ് കമ്മിറ്റി നിയമപരമല്ലാതെ കമ്പനിക്ക് അനുകൂലമായി ശിപാര്‍ശ ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
 

അര്‍ബുദത്തിനുള്ള മരുന്നുപയോഗിച്ച് എച്ച്.ഐ.വി തുരത്താമെന്ന് പഠനം

Posted: 31 Jul 2015 11:29 AM PDT

Image: 

വാഷിങ്ടണ്‍: അര്‍ബുദ രോഗത്തിനുപയോഗിക്കുന്ന മരുന്നിന് ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന ഹ്യൂമന്‍ ഇമ്യൂണോ വൈറസുകളെ (എച്ച്.ഐ.വി) തുരത്താനാകുമെന്ന് പഠനം. മറഞ്ഞിരിക്കുന്ന എച്ച്.ഐ.വിയെ നശിപ്പിക്കാന്‍  പെപ്പ് 005 എന്ന മരുന്ന് ഉപയോഗപ്രദമാണെന്നും പി.എല്‍.ഒ.എസ് പാത്തോജെന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
എന്നാല്‍, ഈ അര്‍ബുദ മരുന്ന് രോഗികളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് ഇനിയും പരിശോധിക്കേണ്ടതുണ്ട്. മിസിസിപ്പിയില്‍നിന്നുള്ള നാലുവയസ്സുകാരിയിലാണ് എച്ച്.ഐ.വി വൈറസുകള്‍ വീണ്ടും കണ്ടത്തെിയത്. ഇതിനെതുടര്‍ന്നുള്ള പരീക്ഷണമാണിപ്പോള്‍ വഴിത്തിരിവിലത്തെിയത്. ജനനത്തില്‍തന്നെ കുട്ടിക്ക് എച്ച്.ഐ.വി പ്രതിരോധ മരുന്ന് നല്‍കിയിരുന്നു. എച്ച്.ഐ.വി വൈറസ് പൂര്‍ണമായും കുട്ടിയുടെ ശരീരത്തില്‍നിന്ന് നീങ്ങി. എന്നാല്‍, ചികിത്സ നിര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും എച്ച്.ഐ.വി വൈറസുകള്‍ കുട്ടിയുടെ ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്നതായി കണ്ടത്തെി. ഈ പഠനം വലിയ രീതിയില്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
അടിക്കുക പിന്നീട് കൊല്ലുക (കിക്ക് ആന്‍ഡ് കില്‍) എന്ന തന്ത്രമാണ് എച്ച്.ഐ.വി ഇല്ലാതാക്കാന്‍ ഈ മരുന്നുപയോഗിച്ച് ചെയ്യുന്നത്.  
അതായത്, ഉറങ്ങിക്കിടക്കുന്ന വൈറസുകളെ വിളിച്ചുണര്‍ത്തി മരുന്നുപയോഗിച്ച്  നശീകരിക്കുക. സൂര്യാതപമേറ്റ ചര്‍മത്തില്‍  അര്‍ബുദത്തെ പ്രതിരോധിക്കാന്‍ നടത്തിയ ചികിത്സയില്‍  പെപ് 005ല്‍ (pep 005) യു.സി. ഡേവിസ് സ്കൂള്‍ ഓഫിസ് മെഡിസിനിലെ ഒരു സംഘം ഗവേഷകരാണ് പരിശോധന നടത്തിയത്.
ലാബില്‍ സൂക്ഷിച്ച മരുന്നിന്‍െറ കോശങ്ങളും എച്ച്.ഐ.വി ബാധിതരായവരുടെ രോഗപ്രതിരോധ വ്യൂഹത്തിന്‍െറ ഭാഗവും തമ്മില്‍ പരിശോധിക്കുകയായിരുന്നു.  എച്ച്.ഐ.വി കണ്ടത്തൊനും നീക്കംചെയ്യാനും പുതിയ മാര്‍ഗം കണ്ടത്തെിയതിന്‍െറ സന്തോഷത്തിലാണ് ഗവേഷണസംഘത്തിലുള്‍പ്പെട്ട ഡോ. സത്യ ദന്‍ഡേക്കര്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP