സ്വാഗതം
WELCOME

News Update..

Wednesday, August 19, 2015

സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; അഞ്ചംഗ സംഘം പിടിയില്‍ Madhyamam News Feeds

സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; അഞ്ചംഗ സംഘം പിടിയില്‍ Madhyamam News Feeds

Link to

സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; അഞ്ചംഗ സംഘം പിടിയില്‍

Posted: 19 Aug 2015 12:32 AM PDT

പാറശ്ശാല: പാറശ്ശാല, നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തിയിരുന്ന മധ്യവയസ്ക ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘത്തെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിന്‍കര മുടിവിളാകം മേലെ പുത്തന്‍വീട്ടില്‍ സുലോചന (65), തമിഴ്നാട് മാങ്കോട് മാലുവിള പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍ (54), പാറശ്ശാല കുറുംകുട്ടി എം.ആര്‍ ഭവനില്‍ ഡെയ്സണ്‍ , വട്ടവിള ലക്ഷം വീട് കോളനിയില്‍ മുരുകന്‍ (32), കുന്നുവിളാകം വീട് കോളനിയില്‍ പ്രതീപ് (32) എന്നിവരാണ് പിടിയിലായത്. പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന വ്യാപകമാകുന്നെന്ന പരാതിയെ തുടര്‍ന്ന് പാറശ്ശാല സി.ഐയുടെ നിര്‍ദേശപ്രകാരം പൊലീസുകാര്‍ മഫ്ടിയില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സുലോചനയാണ് തമിഴ്നാട്ടില്‍നിന്ന് മൊത്തമായി കഞ്ചാവ് ട്രെയിനില്‍ എത്തിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍നിന്ന് കഞ്ചാവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പാറശ്ശാല സി.ഐ ചന്ദ്രകുമാര്‍, എസ്.ഐ ബിജുകുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ തങ്കരാജ്, അഡീഷനല്‍ എസ്.ഐ കൃഷ്ണന്‍കുട്ടി, എ.എസ്.ഐമാരായ അനില്‍കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, വിജയദാസ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഷോപ്പിങ് കോംപ്ളക്സ് കം ബസ് ടെര്‍മിനല്‍ നിര്‍മാണം തുടങ്ങി

Posted: 19 Aug 2015 12:16 AM PDT

പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഷോപ്പിങ് കോംപ്ളക്സ് കം ബസ് ടെര്‍മിനലിന്‍െറ നിര്‍മാണം ആരംഭിച്ചു.
വ്യാപാര സമുച്ചയം നിര്‍മിക്കാന്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റി തറ നിരപ്പാക്കുന്ന പണി ആരംഭിച്ചു. ഗാരേജിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സം വരാതിരിക്കാന്‍ ഈ ഭാഗം ടിന്‍ ഷീറ്റുകൊണ്ട് മറച്ചു. പെട്രോള്‍ പമ്പ് ഭാഗത്ത് ഗാരേജുമായി വേര്‍തിരിച്ചിട്ടുള്ള മതിലും പൊളിച്ചുമാറ്റി. പൈലിങ് രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വകാര്യ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ വളവില്‍നിന്ന് നേരെ ഗാരേജിലേക്ക് ബസുകള്‍ക്ക് പ്രവേശിക്കാനുള്ള താല്‍ക്കാലിക റോഡുപണിയും ഉടന്‍ ആരംഭിക്കും. നിര്‍മാണോദ്ഘാടനം കഴിഞ്ഞ ഏപ്രില്‍ 17ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്.
1974ലാണ് പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ ആരംഭിച്ചത്. 1980ലാണ് ഇപ്പോഴത്തെ ഓഫിസും വര്‍ക്ക്ഷോപ്പും മറ്റ് അനുബന്ധ സൗകര്യവും ഉണ്ടായത്. വര്‍ഷന്തോറും ശബരിമല സീസണ്‍ കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ആശ്രയിക്കുന്ന കേന്ദ്രമായിട്ടും വികസനം നീളുകയായിരുന്നു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 30 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയെങ്കിലും നടന്നില്ല. സ്ഥലം എം.എല്‍.എ കൂടിയായ കെ. ശിവദാസന്‍നായര്‍ വികസനത്തിനായി ശ്രമിക്കുന്നില്ളെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടുകോടിയും കെ.എസ്.ആര്‍.ടി.സിയുടെ തനത് ഫണ്ടില്‍നിന്ന് ഏഴുകോടിയും മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കുന്നത്. രണ്ടു നിലയിലായാണ് വ്യാപാരസമുച്ചയവും ഒപ്പം ബസ് ടെര്‍മിനലും. കെട്ടിടസമുച്ചയത്തില്‍ 58 മുറികള്‍ ഉണ്ടാകും.
ഇതോടൊപ്പം കാന്‍റീനുമുണ്ട്. ബസ് ടെര്‍മിനല്‍ ഓഫിസ് സമുച്ചയവും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. എല്‍ ഷേപ് ആകൃതിയില്‍ റോഡിനോട് ചേര്‍ന്നായിരിക്കും വ്യാപാര സമുച്ചയം. ഡിപ്പോയിലെ നിലവിലെ കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റില്ല. ഇവിടുത്തെ ഗാരേജിലെ നവീകരണവും ഇതോടൊപ്പമുണ്ടാകും.
ബസ്സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നതിന് പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്‍െറ വടക്ക് ഭാഗം ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
ഇവിടെ അടിസ്ഥാനസൗകര്യം ഒരുക്കാനും എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ അത്തം ഘോഷയാത്ര ഇന്ന്

Posted: 18 Aug 2015 11:53 PM PDT

തൃപ്പൂണിത്തുറ: രാജനഗരത്തിലെ ചരിത്രസ്മരണകള്‍ ഉണര്‍ത്തിയുള്ള അത്തം ഘോഷയാത്ര ബുധനാഴ്ച രാവിലെ ഒമ്പതിന് ഗവ. ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറില്‍ ആരംഭിക്കും. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. എക്സൈസ് മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്ത പതാക ഉയര്‍ത്തും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയാവും. എം.പിമാരായ കെ.വി. തോമസ്, ജോസ് കെ. മാണി എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തിനുശേഷം വര്‍ണഭമായ അത്തംഘോഷയാത്ര വൈവിധ്യമാര്‍ന്ന വാദ്യമേളങ്ങളോടെ നഗര പ്രദക്ഷിണത്തിനായി അത്തം നഗറില്‍നിന്ന് പുറപ്പെടും.
ഘോഷയാത്ര സ്റ്റാച്യു ജങ്ഷന്‍, കിഴക്കേകോട്ട, എസ്.എന്‍ ജങ്ഷന്‍, വടക്കെ കോട്ട, ശ്രീപൂര്‍ണത്രയീശ ക്ഷേത്രം റോഡ് വഴി വീണ്ടും കിഴക്കെ കോട്ടയിലത്തെി വൈക്കം റോഡ് വഴി അത്തം നഗറില്‍ തിരിച്ചത്തെും. അത്തം ഘോഷയാത്ര കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ തെരുവോരങ്ങളില്‍ അണി നിരക്കും. അത്തപ്പൂക്കള മത്സരം സിയോണ്‍ ഹാളില്‍ രാവിലെ 11ന് ആരംഭിക്കും. 25ഓളം ടീമുകള്‍ പങ്കെടുക്കും.

ചിറക്കലില്‍ ഹര്‍ത്താല്‍ പൂര്‍ണം : അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍

Posted: 18 Aug 2015 11:47 PM PDT

പുതിയതെരു: ചിറക്കല്‍ പഞ്ചായത്തില്‍ ബി.ജെ.പി, യുവമോര്‍ച്ചയുടെ നേതൃത്വതില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. യുവമോര്‍ച്ച അഴീക്കോട് മണ്ഡലം സെക്രട്ടറി ചിറക്കല്‍ കടലായി പൗര്‍ണമിയില്‍ എം. അര്‍ജുനന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പുതിയതെരു കാട്ടാമ്പള്ളി റോഡില്‍ രാമഗുരു യു.പി സ്കൂളിന് സമീപത്തുവെച്ചാണ് വാക്കുതര്‍ക്കത്തിന്‍െറ ഭാഗമായി അക്രമമുണ്ടായത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ അര്‍ജുനന് എ.കെ.ജി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ ബന്ദില്‍ ജേബിസ് കോളജിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പുതിയതെരു ഹൈവേ ജങ്ഷനില്‍ കഴിഞ്ഞ ദിവസം ഇതിനെചൊല്ലി വീണ്ടും വാക്കേറ്റമുണ്ടാവുകയും സംഘട്ടനത്തില്‍ എത്തുകയുമായിരുന്നു.
സാരമായി പരിക്കേറ്റ എം. അര്‍ജുനന് നേരെയുണ്ടയ അക്രമത്തില്‍ മന്ന പുന്നക്കല്‍ ഹൗസിലെ മുസ്തഫയുടെ മകന്‍ അജ്നാസ് (23), ആശാരി കമ്പനി നായക്കന്‍ നടുക്കണ്ടി ഹൗസിലെ മുബാറക് (21), കുന്നുംകൈ ചക്കാലക്കല്‍ ഹൗസിലെ ഗാന്ധി എന്നവരുടെ മകന്‍ സുജിത്ത് (24) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നതിന് പരിശോധന നടത്തുന്നതിനിടെ വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. അജ്നാസിന്‍െറ പരാതിയില്‍ ഷിമോദ് (36), രതീഷ് (32), രാഹുല്‍ എന്നിവര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു.

നിരാഹാര സമരം : വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി

Posted: 18 Aug 2015 11:43 PM PDT

വൈലത്തൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിരാഹാര സമരം നടത്തിയ വിദ്യാര്‍ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പൊലീസ് തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും ഷഹല്‍ സമരം തുടരുകയാണ്.
പൊലീസ് ബലം പ്രയോഗിച്ച് വിദ്യാര്‍ഥിയെ മാറ്റാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തിനിടയാക്കി. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരെ നിയമിക്കാത്തതിലും അടിസ്ഥാന സൗകര്യം ഒരുക്കാത്തതിലും പ്രതിഷേധിച്ച് പ്ളസ് വണ്‍ വിദ്യാര്‍ഥി കെ. ഷഹലാണ് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. വിവരമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്തും അംഗം അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബുവും ചൊവ്വാഴ്ച ഉച്ചക്ക് സ്കൂളിലത്തെി ഷഹലിനെ സന്ദര്‍ശിച്ചു. ആരോഗ്യനില മോശമായ വിദ്യാര്‍ഥിയെ ചൈല്‍ഡ് ലൈന്‍ കമ്മിറ്റി ഏറ്റെടുക്കുകയും ആവശ്യമായ ചികിത്സ നല്‍കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കല്‍പകഞ്ചേരി എസ്.ഐ വിനോദിന്‍െറ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടയുകയുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റി യോഗം നടക്കുന്നുണ്ടെന്നും ഇത് അവസാനിച്ച ശേഷം വിദ്യാര്‍ഥിയെ മാറ്റാമെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, യോഗം തീരാന്‍ കാത്തുനില്‍ക്കാതെ പൊലീസ് കുട്ടിയെ മാറ്റിയതോടെയാണ് നാട്ടുകാര്‍ ക്ഷുഭിതരായത്. ഒടുവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം എസ്.ഐ വായിച്ചതോടെയാണ് വിദ്യാര്‍ഥിയെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. ഷഹലിന് പിന്തുണ പ്രഖ്യാപിച്ച് ചൊവ്വാഴ്ച രാവിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. ഉച്ചക്ക് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൊലീസത്തെി നാട്ടുകാരെ നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. തിരൂര്‍-മലപ്പുറം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കെ.ടി. ജലീല്‍ എം.എല്‍.എ അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വിദ്യാര്‍ഥിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. സമരത്തിന്‍െറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ആര്‍. കോമുകുട്ടി, ശൈഖ് മുഹ്യദ്ദീന്‍, പി.പി. സജീഷ്കുമാര്‍, കുണ്ടില്‍ അയ്യൂബ്, ആര്‍. അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍.ആര്‍. ബാവു (ചെയര്‍), കെ. പ്രജീഷ് (കണ്‍).

മാണിക്കെതിരെ ശാസ്ത്രീയ തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Posted: 18 Aug 2015 11:30 PM PDT

Image: 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ശാസ്ത്രീയ തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാറുടമകളെ വിളിച്ചതിന് ശാസ്ത്രീയ തെളിവുണ്ടെന്ന വിജിലന്‍സിന്‍്റെ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.  മാണിക്ക് കോഴ കൈമാറിയെന്ന് ആരോപിക്കുന്ന ദിവസം ബാറുടമകളെ വിളിച്ചതിന്‍്റെ തെളിവുകളാണ് റിപ്പോര്‍ട്ടിലുള്ളത്. കോഴ കൈമാറിയ ദിവസം മാണിയും ബാറുടമകളും ഒരേ ടവറിന് കീഴിലായിരുന്നു. മാണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സിബിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബാറുടമ കൃഷ്ണദാസിനെ വിളിച്ചതിനുള്ള തെളിവും വിജിലന്‍സിന്‍്റെ കൈയിലുണ്ട്.

അതേസമയം, ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന മാണിയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ബിജുവിന്‍െറ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. ബാറുകള്‍ പൂട്ടിയതും വിരോധം കൂട്ടി. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവര്‍ ആരാണെന്ന് പോലും തനിക്കറിയില്ളെന്നും മാണി മൊഴി നല്‍കിയിട്ടുണ്ട്.
 

നാണക്കേടില്‍ ബാഴ്‌സ; ബില്‍ബാവോ സൂപ്പര്‍

Posted: 18 Aug 2015 11:20 PM PDT

Image: 

മഡ്രിഡ്: ചാമ്പ്യന്‍ ബാഴ്സലോണയെ കണ്ണീരുകുടിപ്പിച്ച് 31 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അത്ലറ്റിക് ബില്‍ബാവോക്ക് ആദ്യ കിരീടനേട്ടം. സ്പാനിഷ് സൂപ്പര്‍ കപ്പിലെ ആദ്യ പാദത്തില്‍ ബാഴ്സലോണയെ 4^0ത്തിന് മുക്കിയ ബില്‍ബാവോ, രണ്ടാം പാദത്തില്‍ 1^1ന് സമനില പിടിച്ചാണ് കിരീടം സ്വന്തമാക്കിയത്.

നാലുദിവസത്തിനകം സ്പാനിഷ് ലാ ലിഗയില്‍ പന്തുതട്ടാനൊരുങ്ങുന്ന ബാഴ്സലോണക്ക് വന്‍ തിരിച്ചടിയുമായി സൂപ്പര്‍ തോല്‍വി.
നിര്‍ണായക മത്സരത്തില്‍ ലയണല്‍ മെസ്സി, ലൂയി സുവാരസ്, പെഡ്രോ, ഇനിയേസ്റ്റ തുടങ്ങിയ താരനിര മുഴുവന്‍ കളത്തിലിറങ്ങിയിട്ടും ഗോളടിപ്പിക്കാനനുവദിക്കാതെയാണ് അത്ലറ്റിക് കളി നിയന്ത്രിച്ചത്. നൂകാംപില്‍ നടന്ന മത്സരത്തില്‍ 43ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്സലോണ മുന്നിലത്തെിയെങ്കിലും രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ ബാഴ്സയുടെ അംഗസംഖ്യ പത്തായി കുറഞ്ഞു. 56ാം മിനിറ്റില്‍ ജെറാഡ് പിക്വേ ചുവപ്പുകാര്‍ഡുമായി പുറത്തായതാണ് യൂറോ-സ്പാനിഷ് ചാമ്പ്യന്മാരെ പ്രതിരോധത്തിലാക്കിയത്.

അത്ലറ്റിക് മുന്നേറ്റത്തിനിടെ ഓഫ് സൈഡിന് അപ്പീല്‍ ചെയ്തെങ്കിലും ലൈന്‍ റഫറി കൊടി ഉയര്‍ത്താത്തതാണ് പിക്വേയെ പ്രകോപിപ്പിച്ചത്. ലൈന്‍ റഫറിയുമായി കലഹിച്ചതിന് സെന്‍റര്‍ബാക്കിന് ചുവപ്പും കിട്ടി. അംഗബലം കുറഞ്ഞതോടെ തളര്‍ന്ന ബാഴ്സ ഗോള്‍മുഖത്തേക്ക് 74ാം മിനിറ്റിലാണ് അരിറ്റ്സ് അഡുറിസ് അത്ലറ്റികിന്‍െറ സമനില ഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ ഹാട്രിക്കോടെ അഡുറിസ് സൂപ്പര്‍ താരമായി മാറിയിരുന്നു.
86ാം മിനിറ്റില്‍ അത്ലറ്റികിന്‍െറ കിക് സോലയും ചുവപ്പുകാര്‍ഡുമായി പുറത്തായി.

1983^84 സീസണില്‍ ലാ ലിഗ, കിങ്സ് കപ്പ് ജേതാക്കളായ ശേഷം അത്ലറ്റിക് സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്.ബാഴ്സ വീണു; സ്പെയ്നില്‍
ബില്‍ബാവോ സൂപ്പര്‍

നിരവില്‍പുഴ റൂട്ടില്‍ ലോഫ്ളോര്‍ ബസ് സര്‍വിസ് തുടങ്ങി

Posted: 18 Aug 2015 10:28 PM PDT

മാനന്തവാടി: കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ കീഴിലുള്ള ജനുറം നോണ്‍ എ.സി ലോഫ്ളോര്‍ ബസ് നിരവില്‍പുഴ റൂട്ടില്‍ സര്‍വിസ് ആരംഭിച്ചു.
രാവിലെ 7.05ന് മാനന്തവാടിയില്‍നിന്ന് പുറപ്പെടുന്ന ബസ് 8.15ന് നിരവില്‍പുഴയില്‍ എത്തും. 8.25ന് നിരവില്‍പുഴയില്‍നിന്ന് പുറപ്പെട്ട് 9.35ന് മാനന്തവാടിയില്‍ എത്തും. 9.50ന് മാനന്തവാടിയില്‍നിന്ന് പുറപ്പെട്ട് 11 മണിക്ക് നിരവില്‍പുഴയില്‍ എത്തും. 11.20ന് നിരവില്‍പുഴയില്‍നിന്ന് പുറപ്പെട്ട് തേറ്റമല കല്ളോടി വഴി 12.20ന് മാനന്തവാടിയിലത്തെും. ഒരുമണിക്ക് മാനന്തവാടിയില്‍നിന്ന് തേറ്റമല വഴി രണ്ടിന് നിരവില്‍പുഴയിലത്തെും.
2.10ന് നിരവില്‍പുഴയില്‍നിന്ന് വെള്ളമുണ്ട വഴി 3.20ന് മാനന്തവാടിയിലത്തെും. 3.30ന് വെള്ളമുണ്ട വഴി നിരവില്‍പുഴയില്‍ എത്തും. 4.55ന് നിരവില്‍പുഴയില്‍നിന്ന് പുറപ്പെട്ട് ആറിന് മാനന്തവാടിയില്‍ എത്തും. 6.15ന് നാലാംമൈല്‍ പനമരം വഴി കല്‍പറ്റയില്‍ എത്തും. 7.50ന് കല്‍പറ്റയില്‍നിന്ന് മാനന്തവാടിയിലേക്ക് തിരിക്കും.
വെള്ളമുണ്ട വഴി സെസ് അടക്കം 23 രൂപയും കല്ളോടി വഴി സെസ് അടക്കം 20 രൂപയുമാണ് ചാര്‍ജ്. മാനന്തവാടി-കല്‍പറ്റ 35 രൂപയാണ് ചാര്‍ജ് ഈടാക്കുക. ഇതോടൊപ്പം രാവിലെ 8.40ന് മാനന്തവാടിയില്‍നിന്ന് പനമരം കൈപ്പാട്ടുകുന്ന് വഴി കല്‍പറ്റയിലേക്കും വൈകീട്ട് 5.10ന് ഇതേ വഴി തിരിച്ച് മാനന്തവാടിയിലേക്കും പുതിയ സര്‍വിസ് ആരംഭിച്ചു. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജേക്കബ് സെബാസ്റ്റ്യന്‍, അനില്‍ എന്നിവര്‍ സംസാരിച്ചു.

മുക്കത്ത് ഹോട്ടല്‍ അടച്ചുപൂട്ടി; അഞ്ചുകടകള്‍ക്ക് നോട്ടീസ്

Posted: 18 Aug 2015 10:17 PM PDT

മുക്കം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മുക്കം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ലൈസന്‍സില്ലാതെയും പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിച്ച അഞ്ചു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇവിടങ്ങളില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. മുക്കം അങ്ങാടിയില്‍ തീര്‍ത്തും ആരോഗ്യപരവും വൃത്തിഹീനവുമായ രീതിയിലും പ്രവര്‍ത്തിച്ചിരുന്ന ചൈതന്യ ഹോട്ടല്‍ അപാകതകള്‍ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടാന്‍ നിയമപരമായ നോട്ടീസ് നല്‍കി. മുക്കം-അരീക്കോട് റോഡിലെ ഗാര്‍ഡന്‍ റസ്റ്റാറന്‍റ്, മലയോരം ഗേറ്റ്വേ ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തത്.
വ്യാപാര സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള ലൈസന്‍സോടുകൂടിയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും നിയമം ലംഘിച്ചാല്‍ കര്‍ശനനടപടികള്‍ നേരിടേണ്ടിവരുമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുക്കം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ആലിക്കുട്ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. അബ്ദുല്ല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. നാസര്‍, ജെ.എച്ച്.ഐമാരായ സജിത്ത് ഗോപകുമാര്‍, വി.ആര്‍. സിന്ധു, ശൈലേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധക്ക് നേതൃത്വം നല്‍കിയത്.

എം.വി.ആര്‍ കാന്‍സര്‍ സെന്‍ററിന് സര്‍ക്കാറിന്‍െറ അംഗീകാരം

Posted: 18 Aug 2015 10:17 PM PDT

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വിസ് കോഓപറേറ്റിവ് ബാങ്കിന്‍െറ ആഭിമുഖ്യത്തില്‍ ചാത്തമംഗലം ചൂലൂരില്‍ തുടങ്ങുന്ന എം.വി.ആര്‍ കാന്‍സര്‍ സെന്‍ററിന് സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരം. സര്‍ക്കാറിന്‍െറ മിഷന്‍ 676ല്‍ ഉള്‍പ്പെടുത്തി സഹകരണ മേഖലയുടേതായാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഹകരണ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയയാളെന്ന നിലക്കാണ് മുന്‍ മന്ത്രി കൂടിയായ എം.വി. രാഘവന്‍െറ പേര് ആശുപത്രിക്കിട്ടത്. കെയര്‍ ഫൗണ്ടേഷന്‍ എന്ന പേരിലുള്ള 16 അംഗ ഭരണസമിതിയാണ് ആശുപത്രിക്കുള്ളത്. ഇതിനു പുറമെ, സഹകരണ സംഘം അഡീഷനല്‍ രജിസ്ട്രാര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എന്നിവര്‍ ഫൗണ്ടേഷനിലെ സര്‍ക്കാര്‍ നോമിനികളാണ്.
പദ്ധതിക്ക് ആവശ്യമായ തുക ബാങ്കിന് വായ്പയായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയും ലഭിച്ചതായി ഇവര്‍ പറഞ്ഞു.400 കോടി മുതല്‍മുടക്കില്‍ 175 കിടക്കകളുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയാണ് ചൂലൂരിലെ 15.5 ഏക്കര്‍ ഭൂമിയില്‍ തുടങ്ങുന്നത്. കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ഗ്രാമപഞ്ചായത്തില്‍നിന്ന് ലഭിച്ചു.
ആശുപത്രിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പമ്പ്ഹൗസ് നിര്‍മിക്കുന്നതിന് പാഴൂരിലെ പുഴയോരത്ത് 23 സെന്‍റ് ഭൂമിയും വാങ്ങി. പരിസ്ഥിതിയുമായി ഇണങ്ങുന്ന വിധമാണ് ആശുപത്രിയുടെ രൂപരേഖ തയാറാക്കിയത്. കൊല്‍ക്കത്തയിലെ ടാറ്റാ മെമ്മോറിയല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രദേശം സന്ദര്‍ശിച്ചശേഷമാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ എത്തുന്ന രോഗികളില്‍ നല്ളൊരു ശതമാനവും മലബാറില്‍നിന്നായതിനാലാണ് ഇത്തരമൊരു ആശുപത്രി ഇവിടെ തുടങ്ങുന്നതെന്ന് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനും പ്രമുഖ ഓങ്കോളജിസ്റ്റും ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ ഡോ. നാരായണന്‍കുട്ടി വാര്യരും പറഞ്ഞു. മറ്റ് ഭാരവാഹികളായ ജി.കെ. ശ്രീനിവാസന്‍, ടി.വി. വേലായുധന്‍, അഡ്വ. ടി.എം. വേലായുധന്‍, എന്‍. സുഭാഷ് ബാബു, പി.എ. ജയപ്രകാശ്, എന്‍.സി. അബൂബക്കര്‍, പി.കെ. മുഹമ്മദ് അജ്മല്‍, ഇ. ഗോപിനാഥ്, ഡോ. സുരേഷ് പുത്തലത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു

Posted: 18 Aug 2015 09:30 PM PDT

Image: 

കൊച്ചി: ആദ്യകാല മലയാള ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്ഏറെ നാളായി ചികിത്സയിലായിരുന്നു. ഉറക്കത്തിനിടെ ,ബുധനാഴ്ച പുലര്‍ച്ചയൊയിരുന്നു മരണം.

1951ല്‍ രക്തബന്ധം എന്ന സിനിമയിലെ ചെറിയ വേഷത്തിലാണ് ആദ്യം അഭിനയിച്ചത്. പ്രേംനസീര്‍, സത്യന്‍ തുടങ്ങിയ പഴയകാല നടന്മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ചങ്ങാതിക്കൂട്ടമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

1929ല്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ വാവക്കാട്ട ഭരതന്‍െറ ജനനം. കള്ള്ചെത്ത്‌ തൊഴിലാളിയുടെ മകനായി സാധാരണ കുടുംബത്തിലാണ് അദ്ദേഹത്തിന്‍െറ ജനനം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഭരതന്‍െറ അഭിനയം കണ്ട കാഥികന്‍ കെടാമംഗലം സദാനന്ദനാണ് അദ്ദേഹത്തെ നാടകത്തില്‍ അഭിനയിപ്പിക്കുന്നത്. തുടര്‍ന്ന് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളില്‍ ഒരു സജീവ സാന്നിദ്ധ്യമായി ഭരതന്‍ മാറി. 1964ല്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'കറുത്ത കൈ'യിലെ മുഴുനീള വില്ലന്‍ വേഷം ആണ് അദ്ദഹത്തേിന്‍്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത്. പഞ്ചവര്‍ണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചതും അദ്ദേഹമായിരുന്നു.

2009വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആദ്യകാല സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം പിന്നീട് കോമഡി വേഷത്തിലേക്കു മാറി. നിരവധി ചിത്രങ്ങളില്‍ തന്‍െറ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം കോമഡി പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ചു.

ലോട്ടറി ടിക്കറ്റ്, അടിമകള്‍, റസ്റ്റ് ഹൗസ്, ഡോ. പശുപതി, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, അരമനവീടും അഞ്ഞൂറേക്കറും, മഴവില്‍ക്കാവടി , ഗജകേസരിയോഗം പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, കണ്ണൂര്‍ ഡീലക്സ്, റസ്റ്റ് ഹൗസ്, പഞ്ചവടി തുടങ്ങി 250 ലേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

തങ്കമണിയാണ് ഭാര്യ. പ്രദീപ്, അജയന്‍, ബിന്ദു, മധു എന്നിവര്‍ മക്കളാണ്. സംസ്കാരം നാളെ  രാവിലെ 10ന്.

 

 

 

 

ലോക ചാമ്പ്യന്‍ഷിപ്പ്: ടിന്‍റുവും വികാസും ഇന്ത്യയെ നയിക്കും

Posted: 18 Aug 2015 09:25 PM PDT

Image: 

ന്യൂഡല്‍ഹി: ബെയ്ജിങ് വേദിയാവുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സംഘത്തെ മലയാളിതാരം ടിന്‍റു ലൂക്കയും ഡിസ്കസ് താരം വികാസ് ഗൗഡയും നയിക്കും. 10 വനിതകള്‍ ഉള്‍പ്പെടുന്ന 17 അംഗ ഇന്ത്യന്‍ ടീമാണ് ആഗസ്റ്റ് 22 മുതല്‍ 30 വരെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. നാല് മലയാളിതാരങ്ങള്‍ ടീമില്‍ ഇടംനേടി.
യോഗ്യതാ മാര്‍ക്ക് മറികടന്ന താരങ്ങളെയാണ് 17 അംഗ ടീമിലുള്‍പ്പെടുത്തിയതെന്ന് അത്ലറ്റിക്സ് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടിന്‍റു 800, 4x400 റിലേ ടീമുകളില്‍ മത്സരിക്കും. ഒ.പി. ജെയ്ഷ മാരത്തണിലും ജിസ്ന മാത്യു, അനു. ആര്‍ എന്നിവര്‍ റിലേ ടീമിലും മത്സരിക്കും. 10 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിയത്. വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നടത്തുന്ന ടീമംഗങ്ങള്‍ ബെയ്ജിങ്ങിലത്തെി ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരും. പരിശീലകരായി പി.ടി. ഉഷയും ടീമിനൊപ്പമുണ്ട്.
2008 ഒളിമ്പിക്സിന് വേദിയായ ബേര്‍ഡ്സ് നെസ്റ്റ് സ്റ്റേഡിയമാണ് ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ വേദി. 207 രാജ്യങ്ങളില്‍നിന്ന് 2000ത്തിലേറെ അത്ലറ്റുകള്‍ മേളയില്‍ മാറ്റുരക്കും.

റണ്‍‘മല’യില്‍ റമേല

Posted: 18 Aug 2015 08:34 PM PDT

Image: 
Subtitle: 
ഓംഫില്‍ റമേലക്ക് സെഞ്ച്വറി (112); ദക്ഷിണാഫ്രിക്ക 'എ' നാലിന് 293 •അക്ഷര്‍ പട്ടേലിന് രണ്ടു വിക്കറ്റ്

മീനങ്ങാടി (വയനാട്): മഴമേഘങ്ങളെ തോല്‍പിച്ച മലമുകളില്‍ ഓംഫില്‍ റമേലയുടെ റണ്‍വര്‍ഷം. ഇടക്ക് മങ്ങിയും പിന്നെ തെളിഞ്ഞും വെയില്‍ വീശിയ മൈതാനത്ത് കൃഷ്ണഗിരി സ്റ്റേഡിയം ആദ്യ രാജ്യാന്തര മത്സരത്തിലേക്ക് ഗാര്‍ഡെടുത്തപ്പോള്‍ 27 കാരനായ ജൊഹാനസ്ബര്‍ഗുകാരനായിരുന്നു താരം. ഇന്ത്യ ‘എ’ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ടോസ് നേടി ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ‘എ’ ടീം റമേലയുടെ (112) സെഞ്ച്വറിത്തിളക്കത്തില്‍ ഒന്നാംദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെന്ന ശക്തമായ നിലയിലാണ്. റമേലക്കൊപ്പം നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ തെംബാ ബാവുമ 55 റണ്‍സുമായി ക്രീസിലുണ്ട്. രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ മിടുക്കുകാട്ടിയത്.

മഴകാരണം രണ്ടാം സെഷനില്‍ ഒരു മണിക്കൂറിലധികം കളിമുടങ്ങിയിട്ടും കുന്നിന്‍മുകളിലെ പ്രതലത്തില്‍ കാര്യമായ ഓവര്‍ നഷ്ടമുണ്ടായില്ല. പോക്കുവെയില്‍ തെളിച്ചം കാട്ടിയപ്പോള്‍ വൈകീട്ട് കൂടുതല്‍ സമയം കളി സാധ്യമായതോടെ ആദ്യദിനം 88 ഓവര്‍ പന്തെറിയാന്‍ കഴിഞ്ഞു.
പിച്ചിനെക്കുറിച്ച കണക്കുകൂട്ടലുകളും പ്രവചനങ്ങളും കാറ്റില്‍പറത്തിയായിരുന്നു പന്തിന്‍െറ ഗതി. ചാമരാജ്നഗറില്‍നിന്നത്തെിച്ച മണ്ണുകൊണ്ട് പ്രത്യേകം തയാറാക്കിയ പിച്ചില്‍ രാവിലത്തെ സെഷനില്‍ ബൗണ്‍സും പേസുമൊക്കെ ശരവേഗമാര്‍ജിക്കുമെന്ന പ്രതീക്ഷകളൊന്നും പച്ചതൊട്ടില്ല. ആജാനുബാഹുവായ ഈശ്വര്‍പാണ്ഡെ അടക്കമുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ആഫ്രിക്കക്കാര്‍ക്കുനേരെ ഭീതിജനകമായ ഒരു ബൗണ്‍സര്‍പോലും തൊടുത്തുവിടാനായില്ല. മഞ്ഞുവീഴുന്ന പുലരിയില്‍ സീം ബൗളിങ്ങിന്‍െറ സംഹാരശേഷി സ്വപ്നംകണ്ട് സ്ളിപ്പില്‍ നാലു ഫീല്‍ഡര്‍മാരെവരെ വിന്യസിച്ച ആതിഥേയ തന്ത്രങ്ങള്‍ പാളി. റീസാ ഹെന്‍റിക്സും (50) സ്റ്റിയാന്‍ വാന്‍ സിലും (28) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സിന്‍െറ കൂട്ടുകെട്ടുമായി മുന്നേറിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രചോദനമൊന്നും കിട്ടാതെ പോവുകയായിരുന്നു. ആദ്യദിനം സ്ളിപ്പിലടക്കം ലഭിച്ച അര്‍ധാവസരങ്ങള്‍ മുതലെടുക്കാന്‍ ഫീല്‍ഡര്‍മാര്‍ക്കും കഴിയാതെ പോയി.

20 ഓവര്‍ പൂര്‍ത്തിയാകവേയാണ് വയനാടന്‍ മണ്ണില്‍ ആദ്യ രാജ്യാന്തര വിക്കറ്റ് വീണത്. 63 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ പായിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച വാന്‍സിലിനെ കവറില്‍ ഇന്ത്യ എ ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു കൈകളിലൊതുക്കുകയായിരുന്നു. ആക്രമണോസുകത കാട്ടിയ ഹെന്‍റിക്സ് സ്കോര്‍ മൂന്നക്കത്തിലത്തെിയപ്പോള്‍ പവലിയനിലേക്ക് മടങ്ങി. പാണ്ഡയുടെ പന്തില്‍ വിക്കറ്റിനുപിന്നില്‍ അങ്കുഷ് ബെയ്ന്‍സിന് ക്യാച്ച്. 87 പന്തു നേരിട്ട ഉപനായകന്‍ ഏഴു ചേതോഹര ബൗണ്ടറികളും രണ്ടു കൂറ്റന്‍ സിക്സറുകളും പറത്തിയാണ് കൂടാരം കയറിയത്.

ഉച്ചഭക്ഷണത്തിനുശേഷം 44ാം ഓവറില്‍ സ്കോര്‍ രണ്ടിന് 146 റണ്‍സെന്ന നിലയില്‍ നില്‍ക്കേയാണ് ഇടിയുംവെട്ടി മഴയത്തെിയത്. കനത്തമഴക്കുശേഷം പൊടുന്നനെ മാനം തെളിഞ്ഞതോടെ സൂപ്പര്‍സോപ്പറുകളടക്കം പ്രവര്‍ത്തന നിരതയായി. വൈകാതെ കളി പുനരാരംഭിക്കുകയും ചെയ്തു. വൈകാതെ ആതിഥേയര്‍ മൂന്നാം വിക്കറ്റും കീശയിലാക്കി. 63 പന്തില്‍ 38 റണ്‍സെടുത്ത തിയൂനിസ് ഡി ബ്രൂയിനെ ഡീപ് മിഡ്വിക്കറ്റില്‍ വിജയ് ശങ്കര്‍ കൈകളിലൊതുക്കുകയായിരുന്നു.

മൂന്നിന് 157 റണ്‍സെന്ന നിലയില്‍ പരുങ്ങിയ സന്ദര്‍ശക ഇന്നിങ്സിനെ നാലാം വിക്കറ്റില്‍ 136 റണ്‍സ് കൂട്ടുകെട്ടുമായി റമേല-ബാവുമ ജോടി കരകയറ്റുകയായിരുന്നു. റായുഡുവിന്‍െറ പരിമിതമായ ബൗളിങ് ഓപ്ഷനുകള്‍ ഫലപ്രദമാകാതെ പോയതും ആഫ്രിക്കക്കാര്‍ക്ക് തുണയായി. അക്ഷര്‍ പട്ടേല്‍ നയിച്ച സ്പിന്‍ നിരക്കും പിച്ചില്‍നിന്ന് ടേണും ഫൈ്ളറ്റുമൊന്നും ലഭിച്ചില്ല. അവസാനഘട്ടത്തില്‍ വ്യക്തിഗത സ്കോര്‍ 96ല്‍നില്‍ക്കെ പാണ്ഡെയെ ലോങ് ഓണിലേക്ക് സിക്സര്‍ പറത്തി റമേല കൃഷ്ണഗിരിയുടെ ആദ്യ ശതകനേട്ടത്തിനുടമയായി. ആ ഓവറില്‍ വീണ്ടുമൊരു സിക്സര്‍ കൂടി റമേലയുടെ ബാറ്റില്‍നിന്ന് പറന്നു. അടുത്ത ഓവറില്‍ പന്തിനെ അതിര്‍ത്തി കടത്തിയതിനുപിന്നാലെ റമേല മടങ്ങി. പട്ടേലിന്‍െറ സ്പിന്നില്‍ നിലതെറ്റി അങ്കുഷിന് ക്യാച്ച്. 197 പന്തില്‍ 12 ഫോറും മൂന്നു സിക്സുമടങ്ങിയതായിരുന്നു റമേലയുടെ ഇന്നിങ്സ്. അടുത്ത നാലുപന്ത് ഡെയ്ന്‍ പീറ്റ് പ്രതിരോധിച്ചതിനുപിന്നാലെ കൂടുതല്‍ വിക്കറ്റ് നഷ്ടങ്ങളില്ലാതെ ആദ്യദിനത്തിന് പരിസമാപ്തിയായി.

സ്കോര്‍ബോര്‍ഡ്:
ദക്ഷിണാഫ്രിക്ക എ ഒന്നാമിന്നിങ്സ്: റീസാ ഹെന്‍റിക്സ് സി അങ്കുഷ് ബി പാണ്ഡെ 50, സ്റ്റിയാന്‍ വാന്‍ സില്‍ സി റായുഡു ബി യാദവ് 28, തിയൂനിസ് ഡി ബ്രൂയിന്‍ സി വിജയ് ശങ്കര്‍ ബി അക്ഷര്‍ 38, ഓംഫില്‍ റമേല സി അങ്കുഷ് ബി  അക്ഷര്‍ 112, തെംബാ ബാവുമ നോട്ടൗട്ട് 55, ഡെയ്ന്‍ പീറ്റ് നോട്ടൗട്ട് 0, എക്സ്ട്രാസ് 10, ആകെ (88 ഓവറില്‍ നാലു വിക്കറ്റിന്) 293. വിക്കറ്റ് വീഴ്ച: 1-60, 2-100, 3-157, 4-293. ബൗളിങ്: അഭിമന്യു മിഥുന്‍ 14-1-52-0, ഈശ്വര്‍ പാണ്ഡെ 15-2-56-1, അക്ഷര്‍ പട്ടേല്‍ 24-8-52-2, ജയന്ത് യാദവ് 24-2-88-1, വിജയ് ശങ്കര്‍ 10-3-29-0, കരുണ്‍ നായര്‍ 1-0-9-0.
 

പ്രവാസികള്‍ക്ക് നിരാശ; നിക്ഷേപത്തില്‍ പ്രതീക്ഷ

Posted: 18 Aug 2015 07:27 PM PDT

Image: 
ദുബൈ: 34 വര്‍ഷത്തെ ഇടവേളക്കു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇയിലത്തെുമ്പോള്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ഒന്നര ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി മടങ്ങിയപ്പോള്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ നിരാശയിലായി. തങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണനക്കും ദുരിതത്തിനും പരിഹാരമാകുന്ന ചില പ്രഖ്യാപനങ്ങള്‍ മോദിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും ഉണ്ടായില്ളെന്നതാണ് അവരുടെ പരിഭവം. 
വികസനം, വാണിജ്യം, തീവ്രവാദവിരുദ്ധ പോരാട്ടം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് യു.എ.ഇയുമായി ചില ധാരണകളുണ്ടാക്കാനും സംയുക്ത പ്രസ്താവന നടത്താനും മോദിക്ക് സാധിച്ചെങ്കിലും അവധിക്കാലത്ത് വിമാന കമ്പനികള്‍ നടത്തുന്ന കൊള്ള, പ്രവാസി വോട്ട്, തിരിച്ചുപോകുന്ന പ്രവാസികളുടെ പുനരധിവാസം, തടവുകാരുടെ കൈമാറ്റം തുടങ്ങിയ സാധാരണക്കാരുടെ വിഷയങ്ങളെയൊന്നും അദ്ദേഹം സ്പര്‍ശിച്ചേയില്ല. മോദിയുടെ വരവിന് മുന്നോടിയായി ദുബൈയിലെ പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍ എന്തു പ്രതീക്ഷിക്കുന്നു എന്ന് അഭിപ്രായം തേടിയപ്പോള്‍  എല്ലാവരും ഒരേസ്വരത്തില്‍ ഉന്നയിച്ച ആവശ്യങ്ങളായിരുന്നു ഇവ. മുന്‍ സര്‍ക്കാരുകള്‍ തങ്ങളെ അവഗണിക്കുകയായിരുന്നെന്ന പരാതിയുള്ളതിനാല്‍ തന്നെ മോദിയില്‍ നിന്ന് കാര്യമായ ചില നടപടികളും പ്രഖ്യാപനങ്ങളും അവര്‍ പ്രതീക്ഷിച്ചു. അതുകൊണ്ടുതന്നെ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള എല്ലാ ഭിന്നതകളും മറന്നാണ് ഇന്ത്യക്കാര്‍ ഒന്നടങ്കം മോദിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കിയത്. എന്നാല്‍ ഗള്‍ഫ് മേഖലയിലേക്കുള്ള അദ്ദേഹത്തിന്‍െറ ആദ്യ വരവ് അറബ് നാടുകളില്‍ തന്‍െറ പ്രതിച്ഛായ വളര്‍ത്താനും ആരാധകരെ തൃപ്തിപ്പെടുത്താനും ചില നയതന്ത്ര സമ്മര്‍ദങ്ങളത്തെുടര്‍ന്നുമാണെന്ന വിമര്‍ശനമാണുയരുന്നത്.
അതേസമയം ഇന്ത്യയില്‍ സ്ഥിരതയുള്ള സര്‍ക്കാറാണ് നിലവിലുള്ളതെന്നും വികസനമാണ് അതിന്‍െറ ലക്ഷ്യമെന്നും താന്‍ ശക്തനായ നേതാവാണെന്നും യു.എ.ഇ ഭരണനേതൃത്വത്തെയും വ്യവസായ പ്രമുഖരെയും ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള മോദിയുടെ ആഹ്വാനത്തിന് യു.എ.ഇയില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ടൂറിസം, ഭവന നിര്‍മാണം, കാര്‍ഷിക സംഭരണശൃംഖല, 500 ഓളം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം തുടങ്ങിയ പദ്ധതികളാണ് മോദി പ്രധാനമായും വിദേശ നിക്ഷേപകര്‍ക്ക് മുമ്പില്‍ തുറന്നിട്ടത്. ഒരു ലക്ഷം കോടി ഡോളറിന്‍െറ നിക്ഷേപ അവസരം നിലവില്‍ ഇന്ത്യയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്്. യു.എ.ഇയിലെ പ്രമുഖ കമ്പനി മേധാവികളും പ്രവാസി വ്യവസായികളുമായി അബൂദബിയിലായിരുന്നു മോദിയുടെ വട്ടമേശ സമ്മേളനം. 
സാധാരണപ്രവാസികള്‍ക്ക് മുന്നില്‍ മോദിയുടെ സന്ദര്‍ശനത്തിന്‍െറ പ്രത്യേകതയായി  ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്‍െറ ലേബര്‍ ക്യാമ്പ് സന്ദര്‍ശനമായിരുന്നു. ലക്ഷകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായി ഒരു പ്രധാനമന്ത്രി അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും കാണാനും എത്തുന്നത്്  അവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി. ഞായറാഴ്ച രാത്രി അബൂദബിയിലെ ഐക്കാഡ് തൊഴിലാളി താമസ കേന്ദ്രത്തിലത്തെിയ മോദി പക്ഷെ 10 മിനിറ്റില്‍ ‘ചടങ്ങ്’ തീര്‍ത്തു മടങ്ങി. 25,000 ത്തിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 പേര്‍ക്കാണ് മോദിയുമായി കൂടിക്കാഴ്ച അനുവദിച്ചിരുന്നത്. ഹസ്തദാനം ചെയ്തും തോളില്‍ കൈയിട്ടും പ്രധാനമന്ത്രി കുശലമന്വേഷിച്ചത് ഇവര്‍ക്ക് പുതിയ അനുഭവം തന്നെയായിരുന്നു. കൂടെ ഫോട്ടോയെടക്കാനും അദ്ദേഹം നിന്നുകൊടുത്തു. 
അതിനപ്പുറം ഒന്നും സംഭവിച്ചുമില്ല. മോദി പോയിക്കഴിഞ്ഞപ്പോള്‍ ഹാളിന് പുറത്ത് തടിച്ചുകൂടിയ മറ്റു തൊഴിലാളികള്‍ പ്രധാനമന്ത്രി എന്തു പറഞ്ഞു എന്ന് ആകാംക്ഷയോടെ ചോദിക്കുന്നുണ്ടായിരുന്നു.
മക്കയും മദീനയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പള്ളിയായ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദര്‍ശിച്ചുകൊണ്ടാണ് മോദി യു.എ.ഇ പര്യടനം തുടങ്ങിയത്.
 നേരത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തെിയപ്പോള്‍ തന്നെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനില്‍ നിന്ന് അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം അനുവദിപ്പിക്കാന്‍ മോദിക്ക് സാധിച്ചതോടെ മറ്റു പ്രവാസി വിഷയങ്ങളിലും അദ്ദേഹത്തിന്‍െറ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷ വളര്‍ന്നു. പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ലാത്തതിനാല്‍ ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാനും അവസരം ലഭിച്ചില്ല. ഒബ്റോയി ഹോട്ടലില്‍ എംബസി നല്‍കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനുള്ള കെ.എം.സി.സിയുടെയും ചില ഇന്ത്യന്‍ അസോസിയേഷനുകളുടെയും ശ്രമം  വിലക്കപ്പെടുകയും ചെയ്തു.
പര്യടനത്തിലെ ഏക പൊതുപരിപാടിയായ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ ഒത്തുകൂടിയ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം അവര്‍ക്കനുകൂലമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നായിരുന്ന അവസാനത്തെ പ്രതീക്ഷ. എന്നാല്‍ തന്‍െറ സര്‍ക്കാര്‍ തുടക്കമിട്ട ചില പദ്ധതികള്‍ വിശദീകരിക്കുകയും ഇന്ത്യയിലെ ഭരണമാറ്റത്തെ ലോകരാഷ്ട്രങ്ങള്‍ എങ്ങനെ അനുകൂലമായി കാണുന്നുവെന്ന് പറയുകയുമാണ്് അദ്ദേഹം പൊതുസമ്മേളനത്തില്‍ കാര്യമായി ചെയ്തത്. 
പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടിയുണ്ടാകുമെന്നത് പറഞ്ഞത് മാത്രമാണ് അവര്‍ക്ക് ആശ്വാസമായത്. പതിനായിരങ്ങളില്‍ മോദി തരംഗമുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. തീര്‍ച്ചയായും ഇത് ഭാവിയില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടാവും.

 

ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി

Posted: 18 Aug 2015 07:02 PM PDT

Image: 

തിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന മുസ്ലിംലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കംതുടങ്ങി. ഇതിന്‍െറ ഭാഗമായി ഇന്നലെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തി. പരാതികള്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ നേരില്‍കണ്ട് അറിയിക്കാനും ലീഗ് നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
പഞ്ചായത്ത്- മുനിസിപ്പല്‍ വിഭജനവും രൂപവത്കരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന്  കോണ്‍ഗ്രസ് തങ്ങളെ ഒറ്റപ്പെടുത്തിയെന്ന കാഴ്ചപ്പാടാണ് ലീഗിനുള്ളത്. കോണ്‍ഗ്രസിന്‍െറ താല്‍പര്യം സംരക്ഷിക്കാന്‍  ശ്രമിച്ചതിനാണ് തങ്ങള്‍ പഴികേള്‍ക്കേണ്ടിവന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ രൂപവത്കരണം റദ്ദുചെയ്ത ഹൈകോടതി വിധിക്കെതിരെ ലീഗ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ആരോപണമുണ്ട്. മുന്നണി നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍  ഇക്കാര്യം തുറന്നുപറയും.
ഇതോടൊപ്പം അറബിക് സര്‍വകലാശാല രൂപവത്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധനവകുപ്പ് അനാവശ്യവാദങ്ങള്‍ നിരത്തി പ്രതിസന്ധി സൃഷ്ടിച്ചുവെന്ന പരാതിയും ഉണ്ട്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ വകുപ്പ് മന്ത്രിയോടുപോലും കൂടിയാലോചിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അമര്‍ഷവും ലീഗിനുണ്ട്.  
കോണ്‍ഗ്രസ് നിലപാടിലുള്ള പ്രതിഷേധം അറിയിക്കാനാണ് കഴിഞ്ഞദിവസം വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍നിന്ന് ലീഗ് മന്ത്രിമാര്‍ ബോധപൂര്‍വം വിട്ടുനിന്നത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചതോടെയാണ് സമവായ ശ്രമം തുടങ്ങിയത്്.

യമനിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തര്‍ സജ്ജം ^അമീര്‍

Posted: 18 Aug 2015 06:45 PM PDT

Image: 
ദോഹ: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലത്തെിയ യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. യമന്‍െറ ഐക്യവും മേഖലയുടെ സമഗ്രമായ പുരോഗതിയും തിരിച്ചുകൊണ്ട് വരുന്നതില്‍ ഖത്തര്‍ സദാ സജ്ജമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയ അടിസ്ഥാന തത്വങ്ങളിലൂന്നി യമനിലെ രാഷ്ട്രീയ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതില്‍ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 
അവിടെത്തെ പരമാധികാരത്തയും നിയമസാധുതയെയും ആദരിക്കുന്നതായും അമീര്‍ വ്യക്തമാക്കി. യമനിലെ സുരക്ഷയും സുസ്ഥിരതയും പുനസ്ഥാപിക്കുന്നതില്‍ ഖത്തറിന്‍െറയും മറ്റ് രാജ്യങ്ങളുടെയും പരിശ്രമത്തില്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി നന്ദി അമീറിനെ അറിയിച്ചു. 
യമന്‍ ദേശീയ സംവാദത്തിന്‍െറയും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലാണ് യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും രാഷ്ട്രീയ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്തത്. അമീരി ദിവാനിയില്‍ ഇന്നലെ ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ യമനും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധവും വിശകലനം ചെയ്തു. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള വിഷയങ്ങളും ഇരുരാഷ്ട്രത്തലവന്മാരും ചര്‍ച്ച ചെയ്തു. അതേസമയം, രാജ്യത്തിന്‍െറ നിയമസാധുതക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍െറ പരിശ്രമങ്ങള്‍ സംബന്ധിച്ചും യമനിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി അമീറിനെ ധരിപ്പിച്ചു. 
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, യമന്‍ പ്രസിഡന്‍റിന്‍െറ കൂടെയുള്ള പ്രതിനിധി സംഘാംഗങ്ങള്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 
നേരത്തെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ യമന്‍ പ്രസിഡന്‍റിനെ നീതിന്യായവകുപ്പ് മന്ത്രി ഡോ. ഹസ്സന്‍ ബിന്‍ ലഹ്ദാന്‍ അല്‍ മുഹന്നദി, യമനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹജിരി, യമന്‍ കോണ്‍സുലര്‍ മുഹമ്മദ് അബ്ദുല്ല അഹ്മദ് അല്‍ സുബൈരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
 

ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നത് എങ്ങനെ പ്രീണനമാകും?

Posted: 18 Aug 2015 06:40 PM PDT

Image: 
Subtitle: 
എസ്. രാമചന്ദ്രന്‍ പിള്ള/ കെ.എസ്. ശ്രീജിത്ത്

ഇടതുപക്ഷം ന്യൂനപക്ഷപ്രീണനമാണോ നടത്തുന്നതെന്ന ഒരു സംവാദം അടുത്തകാലത്ത് ഉയര്‍ന്നുവന്നത് ശ്രദ്ധയില്‍പെട്ടു കാണുമല്ളോ. ബി.ജെ.പി ആയിരുന്നു അതിലൊരു ഭാഗത്ത്. അവരുടെ ആക്ഷേപം സ്വാഭാവികം. എന്നാല്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പ്രസ്താവിച്ചത് ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും മത ന്യൂനപക്ഷത്തിന്‍െറ മാത്രം സംരക്ഷകരെന്ന് മറ്റുള്ളവര്‍ക്ക് സംശയം തോന്നിയാല്‍ കുറ്റംപറയാനാവില്ല എന്നാണ്. ഇത്തരമൊരു സംവാദം സ്വന്തംപക്ഷത്തുനിന്ന് വരുന്നതിനെ സി.പി.എം എങ്ങനെ വിലയിരുത്തുന്നു?
സി.പി.എം ഭൂരിപക്ഷ, ന്യൂനപക്ഷ അനുകൂല പ്രീണന സമീപനം എടുക്കുന്നില്ല. തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, കൃഷിക്കാര്‍, ഇടത്തരം ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ആളുകളെ ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമന്യേ അണിനിരത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ബി.ജെ.പി ഇന്ന് ഭൂരിപക്ഷവര്‍ഗീയത വളരെ ശക്തിയായി രാജ്യത്ത് പ്രചരിപ്പിക്കുകയാണ്. ഹിന്ദുവര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രം സ്ഥാപിക്കാനാണ് പരിശ്രമം. ആ വര്‍ഗീയതയെയും അത്തരം ശ്രമങ്ങളെയും ഞങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നു. ലോകത്തെ വ്യത്യസ്ത മതവിശ്വാസികള്‍ പാര്‍ക്കുന്ന പല രാജ്യങ്ങളിലുംന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും അര്‍ഹമായി ലഭിക്കേണ്ട കാര്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളാണ്. മത ന്യൂനപക്ഷങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗം മുസ്ലിംകളാണ്. പിന്നെ ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളുമാണ്. സ്വാഭാവികമായും ഭൂരിപക്ഷത്തിന്‍െറ ഭരണമാണ് ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്നത്. അതിനാലാണ് നമ്മുടെ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും അധികാരങ്ങളെയും സംരക്ഷിക്കാന്‍ പല വകുപ്പുകളും ഉള്‍പ്പെടുത്തിയത്. അങ്ങനെ ഭൂരിപക്ഷമുള്ള ഒരു സമൂഹത്തില്‍ ന്യൂനപക്ഷത്തിന് പരിരക്ഷ ആവശ്യമാണ്. ആ പരിരക്ഷയാണ് സി.പി.എം ആവശ്യപ്പെടുന്നത്. അതിനെ പ്രീണനമായി ചിത്രീകരിക്കുന്നതില്‍ അര്‍ഥമില്ല.

പക്ഷേ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍തന്നെയാണ് ഇക്കാര്യത്തില്‍ സന്ദേഹമുയര്‍ത്തുന്നതെന്ന് ഓര്‍ക്കണം. പുറത്തുവരാത്ത ഒരു കാനേഷുമാരി കണക്കുകളിന്മേലാണ് ഇതുമുഴുവന്‍ എന്നാണ് ആക്ഷേപം?
ഇക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞതിന്‍െറ പൂര്‍ണവിവരം എനിക്കറിയില്ല. ഈ പറയുന്നതാണെങ്കില്‍ ഞാന്‍ ആ അഭിപ്രായത്തോട് യോജിക്കുന്നില്ല. കാനേഷുമാരി കണക്കിനെ സംബന്ധിച്ച് പറയുന്നുണ്ടല്ളോ. അതില്‍ മുസ്ലിം മത വിശ്വാസികളും ക്രൈസ്തവ മതവിശ്വാസികളും തമ്മില്‍ ചേരുമ്പോഴാണ് ഭൂരിപക്ഷ മതവിഭാഗത്തിന് അപ്പുറമത്തെുന്നത്്. ഈ ഓരോ മതവിഭാഗങ്ങളും ഈ പറയുന്ന കാനേഷുമാരി കണക്കനുസരിച്ചുതന്നെ പ്രത്യേകം ന്യൂനപക്ഷവിഭാഗങ്ങളാണ്. ഇവരെ കൂട്ടിക്കലര്‍ത്തി ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായി എന്ന് ചിത്രീകരിക്കുന്നത് കണക്കുശാസ്ത്രത്തിനും നിരക്കുന്നതല്ല. ഈ വ്യത്യസ്ത മതവിശ്വാസത്തിലെ സാമൂഹികവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനാണ് ഭരണഘടന പ്രകാരമുള്ള സംരക്ഷണനടപടികളുള്ളത്. അതിന്, ഈ പറയുന്ന കാനേഷുമാരി കണക്കനുസരിച്ചുതന്നെ പ്രസക്തിയുണ്ട്. മുസ്ലിം ജനവിഭാഗങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ന്യൂനപക്ഷമാണ്. അതേപോലെ ക്രൈസ്തവ മതവിഭാഗങ്ങളും ഇപ്പോഴും ന്യൂനപക്ഷമാണ്. ഇന്നിപ്പോള്‍ ബി.ജെ.പി പ്രചാരവേലയിലൂടെ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെ എതിര്‍ത്തുകൊണ്ടുമാത്രമേ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് മുന്നേറാനാവൂ.

ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം പ്രസ്താവനകള്‍ വരുന്നതും ഇടതുപക്ഷ നേതാക്കളില്‍നിന്നുതന്നെയല്ളേ? സി.പി.എമ്മിന്‍െറ നിലപാട് എന്താണ്?
 മതന്യൂനപക്ഷങ്ങള്‍ പ്രത്യേക പരിരക്ഷ ആവശ്യമുള്ളവരാണ് എന്നതാണ് സി.പി.എമ്മിന്‍െറ തത്ത്വാധിഷ്ഠിത നിലപാട്. ഇന്ന് ക്രിസ്ത്യന്‍ മതവിശ്വാസികളും മുസ്ലിം മതവിശ്വാസികളും മറ്റു കൊച്ചുകൊച്ചു മതവിഭാഗങ്ങളും നമ്മുടെ രാജ്യത്തുണ്ട്. അവരെല്ലാം പ്രത്യേക പരിരക്ഷക്ക് അര്‍ഹതയുള്ളവരാണ്.

മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഖിലേന്ത്യാതലത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ 100ലധികം ആക്രമണ സംഭവങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം എല്ലാ പ്രതിരോധങ്ങളെയും അടിച്ചമര്‍ത്തി കോര്‍പറേറ്റ് വത്കരണവും. ഇതിനെ ഇടതുപക്ഷം എങ്ങനെയാവും പ്രതിരോധിക്കുക?
കോര്‍പറേറ്റ്-വര്‍ഗീയ ഐക്യമുന്നണിയാണ് രാജ്യത്തുള്ളത്. കോര്‍പറേറ്റുകള്‍ അവരുടെ താല്‍പര്യം പരിരക്ഷിക്കാന്‍ വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷവര്‍ഗീയതയാകട്ടെ അവരുടെ വര്‍ഗീയത അടിച്ചേല്‍പിക്കാന്‍ കോര്‍പറേറ്റുകളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിവിധ ജാതിമത വിഭാഗങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നിപ്പോള്‍ കോര്‍പറേറ്റുകള്‍ ഈ ജാതി, മതങ്ങളെ ജനങ്ങളെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കുന്നു. ആ നിലയിലാണ് കോര്‍പറേറ്റുകളും വര്‍ഗീയവാദികളും തമ്മിലുള്ള കൈകോര്‍ക്കല്‍. ബി.ജെ.പി വളരെ സംഘടിതമായി വര്‍ഗീയസംഘട്ടനങ്ങള്‍ ഉണ്ടാക്കുകയാണ്. ഇതിന്‍െറയെല്ലാം ലക്ഷ്യം ഭൂരിപക്ഷവര്‍ഗീയതയെ ധ്രുവീകരിക്കലാണ്. ഒപ്പം, ന്യൂനപക്ഷങ്ങള്‍ക്ക് ഒരു അരക്ഷിതബോധം ഉണ്ടാക്കലും ഭീഷണിപ്പെടുത്തി കീഴടക്കാനുള്ള പരിശ്രമവും. ഇതിനെതിരായി പാവപ്പെട്ട ജനവിഭാഗങ്ങളെ ഒരുമിച്ച് അണിനിരത്താനാണ് ഞങ്ങളുടെ പരിശ്രമം.

ഇപ്പോള്‍ പാര്‍ലമെന്‍ററി രംഗത്തായാലും സംഘടനാപരമായും ഇടതുപക്ഷത്തിന് ശക്തിയില്ലായെന്നത് പരസ്യമായ സത്യമല്ലേ?
ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പുശക്തി എന്നനിലയില്‍ ഈ അടുത്തകാലത്ത് തിരിച്ചടിനേരിട്ടുവെന്നത് നേരാണ്. പക്ഷേ, ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ഏറ്റെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ഒറ്റക്കുമാത്രമല്ല, കൂട്ടായ സമരത്തിനും ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. അതിന്‍െറ വലിയ ഉദാഹരണമാണ് സെപ്റ്റംബര്‍ രണ്ടിന് നടക്കാന്‍പോകുന്ന പണിമുടക്ക്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുള്ളതും ബന്ധമില്ലാത്തവരുമായ തൊഴിലെടുക്കുന്നവരുടെ സംഘടനകള്‍ ഒരുമിച്ചാണ് ഈ പണിമുടക്ക് നടത്താന്‍പോകുന്നത്. കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി അത്തരത്തിലുള്ള ഒട്ടേറെ യോജിച്ചസമരങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിരുന്നു. അതുപോലെ കൃഷിക്കാരുടെ വിശാലമായവേദി കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും വനിതകളുടെയുമൊക്കെ മേഖലകളില്‍ ഇത്തരം വിശാലവേദികള്‍ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിലാണ്. കുറെയൊക്കെ വിജയിച്ചുവരുന്നു.

പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജിക്കേണ്ടത് വളരെ പ്രധാനംതന്നെയല്ലേ. അതിനായി കോണ്‍ഗ്രസുമായൊ മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായൊ വിശാലവേദി രൂപവത്കരിക്കാന്‍ സാധ്യതയുണ്ടോ?
ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ രാജ്യത്ത് കോര്‍പറേറ്റ്-വര്‍ഗീയ ഐക്യമുന്നണിയാണുള്ളത്. ഇവരുടെ അതേ നവ ഉദാരീകരണ സാമ്പത്തികനയങ്ങള്‍ക്കായാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. നമ്മുടെ നാട്ടിലെ പല പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളും ഇന്ന് ഈ നവ ഉദാരീകരണ സാമ്പത്തികനയങ്ങളാണ് പിന്തുടരുന്നത്. നവ ഉദാരീകരണ സാമ്പത്തികനയങ്ങളെക്കൂടി എതിര്‍ത്തുകൊണ്ടുമാത്രമേ നമുക്കിന്ന് വര്‍ഗീയതയെ എതിര്‍ക്കാനും പരാജയപ്പെടുത്താനുമാവൂ. അതുകൊണ്ട് നവ ഉദാരീകരണ സാമ്പത്തികനയങ്ങളെയും വര്‍ഗീയതയെയും എതിര്‍ക്കുന്ന എല്ലാ ജനാധിപത്യവിശ്വാസികളെയും വിശാലവേദിയില്‍ ഒരുമിപ്പിച്ച് അണിനിരത്താനാണ് ഞങ്ങളുടെ ശ്രമം. അതിന് വര്‍ഗീയതക്കെതിരായ വിശാലയോജിപ്പ് വേണ്ടിവരും.
 
പക്ഷേ, ബിഹാറില്‍ സോഷ്യലിസ്റ്റ് കക്ഷികള്‍ കോണ്‍ഗ്രസുമായാണ് ധാരണയുണ്ടാക്കുന്നത്?
ഇതുകൊണ്ട് ബി.ജെ.പിയെ തോല്‍പിക്കാനാവില്ല. നവ ഉദാരീകരണ സാമ്പത്തികനയങ്ങളെക്കൂടി എതിര്‍ത്തുകൊണ്ടുമാത്രമേ ബി.ജെ.പിയെ തോല്‍പിക്കാനാവൂ. ആ നിലയില്‍ നവ ഉദാരീകരണ സാമ്പത്തികനയങ്ങളും വര്‍ഗീയതയും തമ്മിലുള്ള വളരെ ഇഴുകിച്ചേര്‍ന്നബന്ധം ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പ്രസക്തമായ വിഷയമാണ്.
പക്ഷേ, കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, സി.പി.എമ്മിന് തിരിച്ചടികളാണുണ്ടാവുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഭരണവിരുദ്ധ വികാരത്തിന്‍െറ ഗുണം ഇടതുപക്ഷത്തിന് ലഭിച്ചില്ല.
അരുവിക്കരയെ മാത്രം ആസ്പദമാക്കി കേരളത്തിന്‍െറയൊ ഇന്ത്യയുടെയൊ രാഷ്ട്രീയത്തെ വിലയിരുത്താനാവില്ല. അരുവിക്കര സ്ഥിരമായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന നിയോജകമണ്ഡലമാണ്. വളരെ പിന്നാക്കംനില്‍ക്കുന്ന ഒരു പ്രദേശവും. അവിടെ കോണ്‍ഗ്രസിന് വിജയിക്കാനായി. ഒന്ന്, അവര്‍ ഭരണത്തിലാണ്. രണ്ട്, വലിയ സമ്പത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചു. ഇതെല്ലാം അവര്‍ക്ക് ജയിക്കാന്‍ സാധ്യതയുണ്ടാക്കി. ഈ സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് വലിയ പ്രചാരവേല ലഭിച്ച കാലത്താണ് തെരഞ്ഞെടുപ്പ് നടന്നതെന്നത് ഞാന്‍ നിഷേധിക്കുന്നില്ല.
കോണ്‍ഗ്രസിന്‍െറ നേരത്തെയുണ്ടായിരുന്ന മുന്‍കൈ മുറിച്ചുകടക്കാന്‍ ഞങ്ങള്‍ക്കായില്ലായെന്നത് ഒരു ഘടകമാണ്. മറ്റൊന്ന്, ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍വന്നു. അതിന്‍െറ ഭാഗമായി ഒരു ബി.ജെ.പി അനുകൂല ഒഴുക്ക് അഖിലേന്ത്യ അടിസ്ഥാനത്തില്‍തന്നെ വിവിധ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്. അതും ബി.ജെ.പിക്ക് കുറെ വോട്ട് ലഭിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രത്യേകതയും കുറെ വോട്ട് ലഭിക്കാന്‍ ഇടവരുത്തി. ഇതിന്‍െറയെല്ലാം അടിസ്ഥാനത്തിലാണ് ഞങ്ങള്‍ക്ക് കുറെക്കൂടി വോട്ട് നേടാന്‍ കഴിയാതെവന്നത്.
 
സി.പി.എമ്മിന്‍െറ വോട്ട് അടിത്തറയായിരുന്ന ഈഴവസമുദായത്തില്‍നിന്ന് ബി.ജെ.പിയിലേക്ക് വോട്ടുചോര്‍ച്ച ഉണ്ടായില്ലേ?
ഈഴവസമുദായത്തിന്‍െറ മാത്രം വോട്ടാണ് അപ്പുറത്ത് പോയതെന്ന് വിലയിരുത്താനേ കഴിയില്ല. ഹിന്ദുവിഭാഗത്തില്‍പെടുന്ന വിവിധ വിഭാഗങ്ങളുടെ വോട്ട് പോയിട്ടുണ്ട്. ഇന്നിപ്പോള്‍ ബി.ജെ.പി എടുക്കുന്ന തന്ത്രം ചെറുതും വലുതുമായ ഹിന്ദു സമുദായസംഘടനകളെ ഒപ്പം അണിനിരത്താനാണ്. മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി ഈ സമൂഹങ്ങളിലെല്ലാം ഒരു പുത്തന്‍ സമ്പന്നവര്‍ഗം വളര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റുകള്‍ക്ക് സ്വാധീനിക്കാന്‍ ആകുന്നവരാണത്. അവര്‍ക്കൊക്കെ ബിസിനസിന്‍െറയും സമ്പത്തിന്‍െറയും താല്‍പര്യങ്ങളുണ്ട്. അവരെയെല്ലാം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

സി.പി.എമ്മിനൊപ്പം മുമ്പ് അണിനിരന്നിരുന്ന പിന്നാക്ക, ദലിത് ജാതിവിഭാഗങ്ങളെ ഹിന്ദു എന്ന പൊതുബോധത്തിനുകീഴില്‍ ബി.ജെ.പി അണിനിരത്തുകയാണ്. അതിനെ എങ്ങനെ പ്രതിരോധിക്കും?
 ഇന്ത്യയിലൊട്ടാകെയുള്ള മുതലാളിത്തവളര്‍ച്ചയുടെ ഭാഗമായി ഈ സമൂഹത്തിലൊക്കെ ചെറുതുംവലുതുമായ ഒരു സമ്പന്നവിഭാഗം വളര്‍ന്നുവരുന്നുണ്ട്. ആ സമ്പന്നവിഭാഗമാണ് വാചാലമായി സംസാരിക്കുന്നവര്‍. അവര്‍ക്ക് മറ്റു വിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനശക്തിയുണ്ട്. ഈ സമ്പന്നവിഭാഗം സ്വന്തം താല്‍പര്യം പരിരക്ഷിക്കാന്‍ ഇവരെ വഴിതെറ്റിച്ചു കൊണ്ടുപോകാന്‍ ശ്രമം നടത്തുകയാണ്. ഈ സമ്പന്നവിഭാഗം വരുമ്പോഴുണ്ടാകുന്ന വ്യതിയാനം  എല്ലാ സമൂഹത്തിലും വരും. അതിനെ നേരിട്ടുകൊണ്ടേ ഇടതുപക്ഷങ്ങള്‍ക്ക് മുന്നേറാനാവൂ. അതില്‍ ആശയസമരം പ്രധാനമാണ്. സി.പി.എമ്മിനും ഇടതുപക്ഷത്തിനും കേരളത്തില്‍ വലിയ ജനസ്വാധീനശക്തിയുണ്ട്. അതിനെ ഉപയോഗപ്പെടുത്തി ഈ പ്രചാരവേലക്കെതിരെ ജനങ്ങളെ അണിനിരത്താനാണ് ഞങ്ങളുടെ ശ്രമം.

എസ്.എന്‍.ഡി.പി യോഗനേതൃത്വവും സംഘ്പരിവാറുമായുള്ള ഐക്യശ്രമങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് ചോദ്യം?
ഇത്തരം ശ്രമങ്ങളെ പരമാവധി തുറന്നുകാട്ടുകതന്നെ വേണം. അവര്‍ ആരുടെ താല്‍പര്യമാണ് പരിരക്ഷിക്കുന്നത്? ഇത് വളരെ തീക്ഷ്ണമായ പോരാട്ടമാണ്. അതുകൊണ്ടുമാത്രമേ ഇതില്‍ വിജയംവരിക്കാനാവൂ. ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ ആത്മവിശ്വാസമാണുള്ളത്. അണികളെ വഴിതെറ്റിച്ചുകൊണ്ടുപോയി കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ പിന്നില്‍ക്കെട്ടാനുള്ള ജാതി നേതാക്കന്മാരുടെ ശ്രമങ്ങളെ തുറന്നുകാട്ടാനാവുമെന്ന് തന്നെയാണ് വിശ്വാസം.

ഹിന്ദുത്വശക്തികളുടെ വലിയ ആക്രമണം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുമ്പോഴും അവരുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയുന്നില്ലല്ലോ? എന്തുകൊണ്ട്?
മതന്യൂനപക്ഷ വിഭാഗങ്ങളിലും ഒരു സമ്പന്നവിഭാഗമുണ്ട്. ആ സമ്പന്നവിഭാഗം മതത്തെ അവരുടെ താല്‍പര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു. ഭൂരിപക്ഷവര്‍ഗീയതയുടെ ഭയം ന്യൂനപക്ഷവിഭാഗങ്ങളില്‍ ഉണര്‍ത്തി ഈ സമ്പന്നവിഭാഗത്തിന്‍െറ താല്‍പര്യം പരിരക്ഷിക്കാനാണ് ശ്രമിക്കുന്നത്. മറ്റു ജാതിമത വിഭാഗങ്ങളുടെ നേതൃത്വം ചെയ്യുന്നതുപോലെയാണ് ഇതും. ഇതിനെയും തുറന്നുകാട്ടിക്കൊണ്ടേ നേരിടാനാവൂ.

അടുത്തദിവസങ്ങളില്‍ രാജ്യം ചര്‍ച്ചചെയ്ത ഒരു സംഭവമാണ് യാക്കൂബ് മേമന്‍െറ വധശിക്ഷ. അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിന്‍േറത്. സി.പി.എം വധശിക്ഷക്കെതിരായ നിലപാടിലേക്ക് പൂര്‍ണമായും എത്തിയോ?
അതെ. ഞങ്ങളുടെ കേന്ദ്ര കമ്മിറ്റിതന്നെ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഞങ്ങളുടെ തത്ത്വാധിഷ്്ഠിത നിലപാട് വധശിക്ഷക്കെതിരാണ്. ഇന്ന് ലോകത്തെ മഹാഭൂരിപക്ഷം ആധുനികരാജ്യങ്ങളും വധശിക്ഷ ഒഴിവാക്കിക്കഴിഞ്ഞിരിക്കുന്നു. ആ നിലയില്‍ വധശിക്ഷ ഒഴിവാക്കണമെന്ന പക്ഷമാണ് ഞങ്ങള്‍ക്ക്. ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് പലപ്പോഴും രാഷ്ട്രീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തിലാണ്.

ന്യൂനപക്ഷങ്ങള്‍ ശരിക്കും വധശിക്ഷക്ക് ഇരകളാകുന്നുണ്ടോ?
അതെ. ഇവിടെ അങ്ങനെയാണല്ളോ നടപ്പാക്കിയിട്ടുള്ളത്. മുസ്ലിം പേരുള്ളതുകൊണ്ട് മാത്രവും മുസ്ലിം മതവിശ്വാസികളായതിനാലുമാണ് അത് നടപ്പാക്കിയിട്ടുള്ളത്. ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം നടപ്പാക്കിയിട്ടില്ല. രാഷ്ട്രീയ, മതപരിഗണന വധശിക്ഷയില്‍ വരുന്നു. കുറച്ചുകൂടി വിശാലമായി പരിശോധിച്ചാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്. കാരണം, കോടതിയില്‍ അവര്‍ക്ക് കേസ് ശരിയായി വാദിക്കാന്‍ കഴിയാതെവരുന്നു. ആ വസ്തുതയുമുണ്ട്.

നിര്‍ണായകമായ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പാര്‍ട്ടി നേരിടുന്ന ആഭ്യന്തരപ്രശ്നം പരിഹരിച്ചുകഴിഞ്ഞുവോ?
 ഒരുവലിയ അളവോളവും സംഘടനാപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുകഴിഞ്ഞു. അവശേഷിക്കുന്ന പ്രശ്നവും പരിഹരിച്ച് മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ ചിന്തിക്കുന്ന മനുഷ്യരാണ്, പ്രവര്‍ത്തിക്കുന്ന മനുഷ്യരാണുള്ളത്. ശരിയും തെറ്റുകളുമൊക്കെയുണ്ടാവാം.

 വി.എസ്. അച്യുതാനന്ദന്‍െറ വിഷയം ഉള്‍പ്പെടെ?
 എല്ലാ വിഷയവും പരിഹരിക്കും. അതിനുകഴിയും എന്നതില്‍ ഒരു സംശയവുമില്ല.

 സി.പി.എമ്മില്‍ ഇനി പ്ളീനം നടക്കാന്‍ പോവുകയാണ്. എന്താണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്?
 അതിലൊന്ന് സംഘടനാപരമായി കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ഇനിയെന്തു വേണമെന്നുള്ളതാണ്. അതുപോലെ, കഴിഞ്ഞ 25 കൊല്ലത്തെ നവ ഉദാരീകരണ സാമ്പത്തികനയങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷികമേഖലയിലും പട്ടണപ്രദേശങ്ങളിലും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ ഘടനയിലുമുണ്ടായ വലിയമാറ്റങ്ങളോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതും അവിടെ പരിശോധിക്കും. ഈ വിഷയങ്ങളൊക്കെ പരിശോധിച്ച് ഇനിയും കുറെക്കൂടി ഇതിനോട് ശക്തിയായി പ്രതികരിക്കാനുള്ള യോഗ്യത ആര്‍ജിക്കുകയെന്നതാണ് ലക്ഷ്യം. മറ്റൊന്ന് സാമ്പത്തിക ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും വന്നിട്ടുള്ള ഈ മാറ്റങ്ങളോട് സി.പി.എം വളരെ ഫലപ്രദമായിട്ടാണോ ഇപ്പോള്‍ പ്രതികരിക്കുന്നത്, എന്താണ് അതില്‍ പോരായ്മ എന്നിവ പരിശോധിക്കും.

ജീവകാരുണ്യപ്രവര്‍ത്തനം: കുവൈത്തിന് ഐക്യരാഷ്ട്രസഭയുടെ പ്രശംസ

Posted: 18 Aug 2015 06:38 PM PDT

Image: 
യു.എന്‍ ഫണ്ടുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ കുവൈത്ത് മുന്‍പന്തിയില്‍
കുവൈത്ത് സിറ്റി: മാനുഷിക-ജീവകാരുണ്യമേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തിന് ഐക്യരാഷ്ട്രസഭയില്‍ അഭിനന്ദനം. ഈ രംഗത്ത് യു.എന്നിന്‍െറ നയപരമായ പങ്കാളിയാണ് കുവൈത്തെന്ന് ലോക മാനുഷികദിനത്തിന്‍െറ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചു. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കുവൈത്ത് കാഴ്ചവെക്കുന്നതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 
ലോകോത്തര മാനുഷിക കേന്ദ്രമാണ് കുവൈത്തെന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ വക്താവ് സ്റ്റെഫാന്‍ ഡുറാജിച്ച് പറഞ്ഞു. യു.എന്‍ ഫണ്ടുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ കുവൈത്ത് മുന്‍പന്തിയിലുണ്ട്. 
ലോകത്തിന്‍െറ ഏതുഭാഗത്ത് ജനങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോഴും ഓടിയത്തെി സഹായിക്കുന്ന മനോഭാവമാണ് കുവൈത്ത് അമീര്‍ പുലര്‍ത്തുന്നത്. ഇതൊക്കെ കണക്കിലെടുത്താണ് കഴിഞ്ഞവര്‍ഷം അമീറിനെ ‘മാനുഷിക നേതാവാ’യും കുവൈത്തിനെ ‘മാനുഷിക കേന്ദ്ര’മായും യു.എന്‍ തെരഞ്ഞെടുത്തത് -ഡുറാജിച്ച് പറഞ്ഞു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ദുരിതാശ്വാസമത്തെിക്കേണ്ട സന്ദര്‍ഭമുണ്ടായപ്പോള്‍ മറ്റു പല രാജ്യങ്ങള്‍ക്കും വാഗ്ദാനം ചെയ്ത സഹായം നല്‍കാനാവാതെവന്നെങ്കിലും വാഗ്ദാനം നല്‍കിയതിലും കൂടുതല്‍ സഹായവുമായി കുവൈത്ത് അവസരത്തിനൊത്തുയര്‍ന്നകാര്യം അദ്ദേഹം എടുത്തുപറഞ്ഞു. 
‘ലോക മാനുഷികതയെ പ്രചോദിപ്പിക്കുക’ എന്ന ഈ വര്‍ഷത്തെ ലോക മാനുഷികദിന പ്രമേയത്തിന്‍െറ യഥാര്‍ഥ മാതൃകയാണ് കുവൈത്തും ഭരണാധികാരി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹുമെന്ന് യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്ററും അറബ് സ്റ്റേറ്റ്സ് റീജനല്‍ ബ്യൂറോ ഡയറക്ടറുമായ സീമ ബാഹൂസ് പറഞ്ഞു. യു.എന്നിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ‘നിരന്തര വികസന അജണ്ട’യുടെ പ്രധാന പ്രായോജകരില്‍ മുന്നിലാണ് കുവൈത്തിന്‍െറ സ്ഥാനമെന്ന് പൊതുസഭ അധ്യക്ഷന്‍ സാം കുറ്റേസ പറഞ്ഞു. ജീവകാരുണ്യമേഖലയിലെ ഐക്യരാഷ്ട്രസഭയുടെ സമീപകാല മുന്നേറ്റത്തില്‍ പ്രധാന ചാലകശക്തിയായി വര്‍ത്തിച്ചത് കുവൈത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
മാനുഷിക, ജീവകാരുണ്യമേഖലയിലെ കുവൈത്തിന്‍െറ സംഭാവനകളെ പ്രശംസിച്ചവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തിയ യു.എന്നിലെ കുവൈത്ത് പ്രതിനിധി മന്‍സൂര്‍ ഇയാദ് അല്‍ഉതൈബി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും കിരീടാവകാശി  ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് ഇതിന് സഹായകരമാവുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് യു.എന്‍ മുന്‍കൈയെടുത്ത് നടത്തിയ മൂന്ന് ഉച്ചകോടികള്‍ക്കും ആതിഥ്യം വഹിച്ചത് കൂടാതെ 80 കോടി ഡോളര്‍ ഇതിലേക്ക് സംഭാവന നല്‍കിയത് ദുരിതബാധിതരോട് കുവൈത്ത് കാണിക്കുന്ന സഹാനുഭൂതിക്ക് ഏറ്റവും മികച്ച തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. 
ഇറാഖിനും ഗസ്സക്കും 20 കോടി ഡോളര്‍ വീതവും യമന് 10 കോടി ഡോളറും അടുത്തിടെ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ, വിവിധ യു.എന്‍ ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും നിരന്തരമായി സംഭാവനകള്‍ നല്‍കുന്നതിനും കുവൈത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കാര്യവും അല്‍ഉതൈബി എടുത്തുപറഞ്ഞു. 
 

ഫലപ്രദമായ നയതന്ത്രം

Posted: 18 Aug 2015 06:34 PM PDT

Image: 

ആഴ്ചയില്‍ 700 തവണ വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ 34 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തിന്‍െറ ഒരു പ്രധാനമന്ത്രിക്കും ആ നാട് സന്ദര്‍ശിക്കാന്‍ തോന്നാത്തതിലെ അവഗണനയെ പരോക്ഷമായി വിമര്‍ശിച്ച നരേന്ദ്ര മോദി മുന്‍ഗാമികളുടെ തെറ്റ് തിരുത്തുന്നതിലും യു.എ.ഇയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന 26 ലക്ഷം ഇന്ത്യക്കാരെ കൈയിലെടുക്കുന്നതിലും വിജയിച്ച പ്രതീതിയാണ് രണ്ടുദിവസത്തെ പര്യടനംകൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ദുബൈ ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ സദസ്സിനെ ഇളക്കിമറിക്കാന്‍ പാകത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ ഗംഭീരമായി പ്രസംഗിച്ച പ്രധാനമന്ത്രി പ്രവാസികള്‍ ചിരകാലമായി സര്‍ക്കാറുകളുടെ ശ്രദ്ധക്ഷണിക്കുന്ന ജീവല്‍പ്രശ്നങ്ങളുടെ പരിഹാരത്തെക്കുറിച്ചൊന്നും പരാമര്‍ശിക്കുകയുണ്ടായില്ല. ഇന്ത്യ അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോള്‍ പ്രവാസി ഇന്ത്യക്കാരാണ് രാജ്യത്തിന്‍െറ രക്ഷക്കത്തെിയതെന്ന് നന്ദിപൂര്‍വം അനുസ്മരിച്ച മോദി, തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുക എന്ന പ്രാഥമിക ജനാധിപത്യാവകാശം പ്രയോഗവത്കരിക്കുന്നതിലെ തടസ്സങ്ങള്‍ തന്‍െറ സര്‍ക്കാര്‍ നീക്കുമെന്നെങ്കിലും ഉറപ്പുനല്‍കേണ്ടതായിരുന്നു. കേവലം സാധാരണക്കാരും ഇടത്തരക്കാരുമാണ് ഗള്‍ഫിലെ ഇന്ത്യക്കാരില്‍ ബഹുഭൂരിഭാഗം എന്ന് തിരിച്ചറിഞ്ഞ് അവരുടെ യാത്രാസൗകര്യങ്ങള്‍ സുഗമമാക്കുന്നതിലും തിരിച്ചുവന്നാലുള്ള പുനരധിവാസ നടപടികള്‍ ഉറപ്പുവരുത്തുന്നതിലും ശുഭപ്രതീക്ഷക്ക് വകനല്‍കുന്ന എന്തെങ്കിലും പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവേണ്ടതായിരുന്നു. ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന തന്‍െറ പുതിയ മുദ്രാവാക്യം അനുസ്മരിച്ച മോദി, ഇന്ത്യയില്‍ നിര്‍മിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും സന്നദ്ധരായിവരുന്ന വിദേശികളും പ്രവാസികളുമടങ്ങിയ നിക്ഷേപകരുടെ മുന്നില്‍ മനംമടുപ്പിക്കുന്ന തടസ്സങ്ങളും കീറാമുട്ടികളും വലിച്ചിടുന്ന ഭരണയന്ത്രം അടിമുടി അഴിച്ചുപണിയുന്നതിനെക്കുറിച്ചും സുതാര്യമാക്കുന്നതിനെക്കുറിച്ചും അര്‍ഥഗര്‍ഭമായ മൗനമാണ് പാലിച്ചത്. താന്‍ വിചാരിച്ചാലും മൗലികമായ മാറ്റം സാധ്യമല്ളെന്ന് മനസ്സിലാക്കിയതുകൊണ്ടാവുമോ ഇത്? വികസനമാര്‍ഗത്തിലെ ഏറ്റവുംവലിയ തടസ്സം രാഷ്ട്രത്തെയാകെ  വിഴുങ്ങിയ അഴിമതിയാണെന്ന് നന്നായറിയാവുന്ന പ്രധാനമന്ത്രിക്ക് തന്‍െറ സഹപ്രവര്‍ത്തകരുടെ നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് ഒരു വിശദീകരണംപോലും നല്‍കാനാവാതെ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാലസമ്മേളനം പൂര്‍ണമായി സ്തംഭിക്കാനനുവദിച്ചതില്‍ മനസ്സാക്ഷിക്കുത്തുണ്ടാവാം. എന്നാല്‍, രാജ്യത്ത് തിരിച്ചത്തെിയശേഷമെങ്കിലും കാതലായതിരുത്തല്‍ നടപടികള്‍ക്ക് അദ്ദേഹം മുതിര്‍ന്നില്ളെങ്കില്‍ ഇന്ത്യയുടെ ഉയര്‍ച്ചയെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും വിദേശവേദികളില്‍ വാചാലനായതൊക്കെ വെറുതെയാവും.
അബൂദബി കിരീടാവകാശി നാലരലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി സുവിശേഷമറിയിച്ചിട്ടുണ്ട്. 7500 കോടി ഡോളറിന്‍െറ സംയുക്ത അടിസ്ഥാനസൗകര്യഫണ്ട് രൂപവത്കരിക്കുമെന്ന് ഇന്ത്യ-യു.എ.ഇ സംയുക്ത ധാരണയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ വാഗ്ദാനങ്ങളാണിത്. എന്നാല്‍, ശാന്തിയും സമാധാനവും പുലരുന്ന മതനിരപേക്ഷ ജനാധിപത്യരാജ്യമായി ഇന്ത്യ നിലനില്‍ക്കുമെങ്കില്‍ മാത്രമേ വികസനസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടൂ എന്ന് എടുത്തുപറയേണ്ടതില്ല. ഇരുരാജ്യങ്ങളുടെയും അത്യുന്നത ഭരണാധികാരികള്‍ നടത്തിയ ചര്‍ച്ചകളിലും തുടര്‍ന്നംഗീകരിച്ച ധാരണയിലും ഊന്നിപ്പറയുന്നപോലെ തീവ്രവാദത്തിനെതിരായ യോജിച്ചപോരാട്ടം സമാധാന സംസ്ഥാപന മാര്‍ഗത്തില്‍ സര്‍വഥാ പ്രധാനംതന്നെയാണ്. തീവ്രവാദത്തിനെതിരായ നടപടികളിലും തീരസുരക്ഷയിലും സഹകരിക്കുമെന്നും തീവ്രവാദികളുടെ സൗകര്യങ്ങളും സന്നാഹങ്ങളും എവിടെയാണെങ്കിലും തകര്‍ക്കുമെന്നും കള്ളപ്പണം, മയക്കുമരുന്നുകടത്ത്, മറ്റു രാജ്യാന്തരീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ നേരിടുന്നതില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും സംയുക്ത ധാരണാപത്രത്തിലുണ്ട്. ഇന്ത്യയിലെ ഒട്ടേറെ പിടികിട്ടാപ്പുള്ളികള്‍ രക്ഷപ്പെടാന്‍ പ്രയോജനപ്പെടുത്തുന്ന മാര്‍ഗങ്ങള്‍ യു.എ.ഇയിലുണ്ടെന്നിരിക്കെ അവരെ പിടികൂടി ഇന്ത്യന്‍ അധികൃതരെ ഏല്‍പിക്കാന്‍ ആ രാജ്യം പൂര്‍വാധികം മനസ്സിരുത്തിയാല്‍ അത് ഗുണകരമായ ഫലങ്ങള്‍ ഉളവാക്കും. അതോടൊപ്പം, നരേന്ദ്ര മോദിയുടെ സര്‍ക്കാറും പാര്‍ട്ടിയും സ്വദേശത്ത് പിന്തുടരുന്ന ആദര്‍ശവും നയപരിപാടികളും തീവ്രവാദം തളര്‍ത്താനും എല്ലാവിഭാഗം ജനങ്ങളുടെ നിര്‍ഭയമായ ജീവിതത്തിനും സഹായകരമാണോയെന്ന ആലോചന പ്രസക്തമാണ്. ദുര്‍ബലവിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും വിശ്വാസത്തിലെടുത്ത് അവരെക്കൂടി വികസനത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആത്മാര്‍ഥമായി ആരംഭിച്ചെങ്കില്‍ മാത്രമേ ഇതരരാജ്യങ്ങളുടെ മുമ്പാകെ രാജ്യത്തിന്‍െറ പ്രതിച്ഛായ മെച്ചപ്പെടൂ. ഒരറബ് മുസ്ലിം രാജ്യമായ യു.എ.ഇയുടെ വിശാലമനസ്സും സൗഹൃദവും പ്രവാസി ഹിന്ദുക്കള്‍ക്കുവേണ്ടി ആരാധനാലയം പണിയാനുള്ള അനുവാദവും മോദിയുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു എന്നാണദ്ദേഹത്തിന്‍െറ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ വിശാലതയും സന്മനസ്സും സഹിഷ്ണുതയും ഇന്ത്യക്കാര്‍ തന്നെയായ മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാമോയെന്ന് ചോദിക്കാതെ വയ്യ.
ഈ വര്‍ഷാവസാനം നടക്കേണ്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഥമ ഇസ്രായേല്‍ സന്ദര്‍ശനം സൃഷ്ടിച്ചേക്കാവുന്ന ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും തടയിടുകകൂടിയാവും നരേന്ദ്ര മോദിയുടെ യു.എ.ഇ പര്യടനത്തിന്‍െറ ലക്ഷ്യങ്ങളിലൊന്ന്. ഏതായാലും നയതന്ത്രപരമായി മോദി കാഴ്ചവെക്കുന്ന മികവ് മതിപ്പുളവാക്കാന്‍ പോന്നതാണ്, സംശയമില്ല.

പ്രവാസി മലയാളിക്ക് നാട്ടില്‍ കാര്‍ഷിക പുരസ്കാരം

Posted: 18 Aug 2015 06:31 PM PDT

Image: 
സലാല: സലാലയിലെ ബിസിനസുകാരനും കോട്ടയം എരുമേലി കണമല സ്വദേശിയുമായ കബീറിന് നാട്ടില്‍ കര്‍ഷക പുരസ്കാരം. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും കൃഷിഭവനുമാണ് ഈ ബിസിനസുകാരന്‍െറ കാര്‍ഷികസ്നേഹത്തിന് സ്നേഹോപഹാരം നല്‍കി  ആദരിച്ചത്. വെച്ചൂച്ചിറയില്‍ നടന്ന ചടങ്ങില്‍ ആന്‍േറാ ആന്‍റണി എം.പി, പഞ്ചായത്ത് പ്രസിഡന്‍റ് സതീഷ് പണിക്കര്‍, കൃഷി ഓഫീസര്‍ സിമി ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു. 
36 വര്‍ഷമായി സലാലയില്‍ വിവിധ ബിസിനസുകള്‍ നടത്തിവരികയാണ് ഇദ്ദേഹം. പ്രധാനമായും ഫ്രൂട്ട്സിന്‍െറ മൊത്തവ്യാപാരമാണ് നടത്തുന്നത്. കാര്‍ഷിക കുടുബാംഗമായ കബീര്‍ എവിടെ ചെന്നാലും പുതിയ കൃഷിരീതികളെയും കാര്‍ഷികവിളകളെയും കുറിച്ച് പഠിക്കും. സലാലയില്‍നിന്ന് വിവിധ ഇനം പപ്പായകളും ചീരയും നാട്ടില്‍ കൊണ്ടുപോയി വളര്‍ത്തിയിട്ടുണ്ട്. തന്‍െറ ഒന്നര ഏക്കര്‍ കൃഷിഭൂമിയില്‍ നവീനരീതിയില്‍ വൈവിധ്യമാര്‍ന്ന കൃഷികളാണ് ചെയ്തുവരുന്നത്. വിവിധതരം റമ്പൂട്ടാന്‍, ഓറഞ്ച്, പേരക്ക, ചാമ്പക്ക, വിവിധയിനം ചേമ്പ്, ജാതി, മാവ്, പ്ളാവ്, നെല്ലിക്ക, ചെറുനാരങ്ങ, കുടംപുളി,  വാളന്‍ പുളി, തെങ്ങ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങളുടെ അനേകതരം വൃക്ഷങ്ങളാണ് 20 വര്‍ഷത്തിനിടെ വെച്ചുപിടിപ്പിച്ചത്. മണ്ണിനോടും കൃഷിയോടും എന്നും വലിയ അഭിനിവേശമായിരുന്നുവെന്ന് കബീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  റബര്‍ എസ്റ്റേറ്റ് നടത്തുന്ന ഇദ്ദേഹം നല്ളൊരു റബര്‍ പ്ളാന്‍ററുമാണ്. കൂടതെ, തേനീച്ചകൃഷിയും ഉണ്ട്. ഭാര്യ റഹീമ  നല്ല പിന്തുണ നല്‍കുന്നു. ദീര്‍ഘകാലം സലാലയില്‍ കുടുംബസമേതം താമസിച്ച കബീര്‍ ഇപ്പോള്‍ അധികവും നാട്ടിലാണ്. കഴിഞ്ഞ ജൂലൈ 30നാണ് നാട്ടിലേക്ക് പോയത്. മക്കള്‍: സമീര്‍ അഹമ്മദ്, സഹീര്‍ അഹമ്മദ്. ശഹീര്‍ അഹമ്മദ്, ശബീര്‍ അഹമ്മദ്. 
 

കൊച്ചി വിമാനത്താവളം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് പരിശോധിക്കും –മുഖ്യമന്ത്രി

Posted: 18 Aug 2015 12:51 PM PDT

Image: 
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിയാലിന്‍െറ 21ാം വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
സിയാലിനെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്. എന്നാല്‍, ഓഹരി ഉടമകള്‍ ശക്തമായി ഈ ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കും. കമ്പനി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്താല്‍ മാത്രമേ ഓഹരികള്‍ വില്‍ക്കാനും വാങ്ങാനും ചെറിയ ഓഹരി ഉടമകള്‍ക്ക് കഴിയൂ. അതിനാല്‍, അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്നും ചെറിയ ഓഹരി ഉടമകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് നേരത്തേ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ അംഗങ്ങള്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശമാണ് ഉയര്‍ത്തിയത്. 
മെട്രോറെയില്‍ രണ്ടും മൂന്നും ഘട്ടത്തിനുശേഷം ആലുവയില്‍നിന്ന് വിമാനത്താവളം വരെ നീട്ടും. വിമാനത്താവളത്തിലേക്കുള്ള റോഡ് യാത്ര സുഗമമാക്കാന്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ടത്തിലെ സ്ഥലമെടുപ്പ് വേഗത്തിലാക്കും. ഇതിലെ പാലം നിര്‍മാണം അന്തിമഘട്ടത്തിലാണ്. 
ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്ത മേയില്‍ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ നിലവിലുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ ആഭ്യന്തര ടെര്‍മിനലാകും. നിലവിലുള്ളതിനെക്കാള്‍ അഞ്ചു മടങ്ങ് ശേഷിയുണ്ടാകും പുതിയതിന്. ഇതിന് 25 കോടി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 
മന്ത്രി കെ. ബാബു, എന്‍.വി. ജോര്‍ജ്, ഇ.എം. ബാബു എന്നിവരുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള പുനര്‍നിയമനവും സ്വതന്ത്ര ഡയറക്ടര്‍മാരായി റോയ്  കെ. പോള്‍, രമണി ദാമോദരന്‍, ഡയറക്ടറായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ നിയമനവും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. മന്ത്രി കെ. ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, ഡയറക്ടര്‍മാരായ എം.എ. യൂസുഫലി, സി.വി. ജേക്കബ്, ഇ.എം. ബാബു, റോയ് കെ. പോള്‍, രമണി ദാമോദരന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുനില്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.
 

രണ്ട് ദയാഹരജികള്‍ തള്ളാന്‍ രാഷ്ട്രപതിക്ക് കേന്ദ്ര ശിപാര്‍ശ

Posted: 18 Aug 2015 11:46 AM PDT

Image: 

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടുപേരുടെ ദയാഹരജി തള്ളാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ശിപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ നിലപാട് അറിയാന്‍ ദയാഹരജി നേരത്തെ കേന്ദ്ര സര്‍ക്കാറിന് കൈമാറിയിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള മോഹന്‍ ചവാന്‍, ജിതേന്ദ്ര ഗെഹ്ലോട്ട് എന്നിവരുടെ ദയാഹരജികള്‍ തള്ളാനാണ് കേന്ദ്രം ശിപാര്‍ശ നല്‍കിയത്.
 1999ല്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് മോഹന്‍ ചവാനെ വധശിക്ഷക്ക് വിധിച്ചത്. 94ല്‍ അഞ്ചു സ്ത്രീകളെയും രണ്ടു കുട്ടികളെയും കൂട്ടക്കൊല നടത്തിയതിനാണ് ജിതേന്ദ്ര ഗെഹ്ലോട്ട് ശിക്ഷിക്കപ്പെട്ടത്. കേസില്‍ കീഴ്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയും ഗവര്‍ണര്‍ ദയാഹരജി തള്ളുകയും ചെയ്തതിന് ശേഷമാണ് പ്രതികള്‍  രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായ ശേഷം ജൂലൈ 30ന് തൂക്കിലേറ്റപ്പെട്ട മുംബൈ ഭീകരാക്രമണ കേസ് പ്രതി യാക്കൂബ് മേമന്‍ ഉള്‍പ്പെടെ 22 പേരുടെ ദയാഹരജികളാണ് തള്ളിയത്. അസമിലെ മന്‍ബഹ്ദൂര്‍ ധവാന്‍ എന്നയാള്‍ക്ക് മാത്രമാണ് രാഷ്ട്രപതിയുടെ ദയയില്‍ തൂക്കുകയര്‍ ഒഴിവായത്.

 

പത്മജയെ കണ്ട് ചെന്നിത്തലയുടെ കാര്‍ ബ്രേക്കിട്ടു; പിന്നെ വാഹനങ്ങളുടെ കൂട്ടയിടി

Posted: 18 Aug 2015 11:37 AM PDT

Image: 

വാടാനപ്പള്ളി: പത്മജ വേണുഗോപാലിനെ കണ്ടപ്പോള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം കാര്‍ ബ്രേക്കിട്ടിതിനത്തെുടര്‍ന്ന് പിന്നിലെ പൊലീസ് വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത് എം.എല്‍.എമാരുടേതടക്കം അഞ്ച് കാറുകള്‍. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലബാര്‍ ഗോള്‍ഡ് ജ്വല്ലറി സെയില്‍സ്മാന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി പ്രേമന്‍ (38), ഡ്രൈവര്‍ സുനില്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 12.15ഓടെ ചേറ്റുവ പാലത്തിന് സമീപമാണ് അപകടം. തിരുവത്രയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ വീട് സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു ആഭ്യന്തര മന്ത്രി. മന്ത്രിക്കൊപ്പം കാറില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കൂടിയായ വി.ഡി. സതീശന്‍ എം.എല്‍.എ, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, എം.പി. വിന്‍സെന്‍റ് എം.എല്‍.എ എന്നിവരും ഉണ്ടായിരുന്നു. ഇവരുടെ കാറുകളാണ് പിന്നിലുണ്ടായിരുന്നത്. ദേശീയപാത 17ലൂടെ കടന്നുപോകുമ്പോള്‍ ചേറ്റുവ പാലത്തിനു സമീപം കാത്തുനില്‍ക്കുന്ന പത്മജയെയും അഡ്വ. വി. ബാലറാമിനെയും കണ്ട് ഉടന്‍ കാര്‍ നിര്‍ത്താന്‍ മന്ത്രി ഡ്രൈവറോട് ആവശ്യപ്പെട്ടു.
പെട്ടെന്ന് നിര്‍ത്തിയതോടെ പിറകില്‍ വന്ന പൊലീസ് വാഹനം മന്ത്രിയുടെ കാറിലിടിക്കാതിരിക്കാന്‍ ബ്രേക്കിട്ട് വലത്തോട് വെട്ടിച്ചു. ഇതോടെ, പിന്നിലുണ്ടായിരുന്ന അഞ്ച് കാറുകളും ഒന്നിനുപിറകില്‍ ഒന്നായി ഇടിക്കുകയായിരുന്നു. ഏറ്റവും പിറകിലായിരുന്നു മലബാര്‍ ജ്വല്ലറിയുടെ കാര്‍. മുന്‍വശവും പിന്‍വശവും തകര്‍ന്ന കാറുകള്‍ ചേറ്റുവ വിശ്രമകേന്ദ്രത്തിന് സമീപം ഒതുക്കി. പിന്നീട് മന്ത്രിയും എം.എല്‍.എമാരും നേതാക്കളും ചാവക്കാട്ടേക്ക് യാത്ര തുടര്‍ന്നു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലച്ച് തടിച്ചുകൂടി.
 

ലങ്കയില്‍ രാജപക്സക്ക് തിരിച്ചടി വിക്രമസിംഗെ പ്രധാനമന്ത്രിയായി തുടരും

Posted: 18 Aug 2015 11:25 AM PDT

Image: 

കൊളംബോ: മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ രാഷ്ട്രീയ തിരിച്ചുവരവിന് വഴിയൊരുങ്ങുമായിരുന്ന ശ്രീലങ്കന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) വിജയിച്ചു. രാജപക്സയുടെ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സ് (യു.പി.എഫ്.എ)ക്കെതിരെ വ്യക്തമായ വിജയമാണ് വിക്രമസിംഗെയുടേത്. രാജ്യത്ത് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ്  ഭരണകക്ഷിയുടെ വിജയത്തെ വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന ആദ്യ സൂചനകള്‍ പ്രകാരം രാജ്യത്തെ 22 ജില്ലയില്‍ യു.എന്‍.പി 11ലും യു.പി.എഫ്.എ എട്ട് ജില്ലയിലും ഭൂരിപക്ഷം നേടി. തമിഴ് പാര്‍ട്ടികള്‍ മൂന്ന് ജില്ലകളില്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്.
നല്ല ഭരണത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്ന് 66കാരനായ വിക്രമസിംഗെ പറഞ്ഞു. പ്രസിഡന്‍റാവാനുള്ള തന്‍െറ സ്വപ്നം വീണ്ടും പൊലിഞ്ഞുവെന്നും നല്ല ഒരു പോരാട്ടത്തിലാണ് തോല്‍വിയെന്നും രാജപക്സ എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ മഹീന്ദ രാജപക്സ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു.
106 സീറ്റുകളിലാണ് യു.എന്‍.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. 95 സീറ്റുകളില്‍ യു.പി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായി. ജനതാ വിമുക്തി പെരാമുന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നാല് സീറ്റിലും വിജയിച്ചു. വടക്കന്‍ തമിഴ് ജില്ലകളില്‍ മൂന്നിടത്തും തമിഴ് നാഷനല്‍ അലയന്‍സ് (ടി.എന്‍.എ) സമ്പൂര്‍ണ വിജയം നേടി. 225 അംഗ പാര്‍ലമെന്‍റില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് അറിയുന്നത്.  ഇന്ന് സത്യപ്രതിജ്ഞ നടക്കും.
 

കഴിഞ്ഞ വര്‍ഷം കളി മതിയാക്കാന്‍ ആലോചിച്ചു ^സൈന നെഹ്വാള്‍

Posted: 18 Aug 2015 11:25 AM PDT

Image: 

ഹൈദരാബാദ്: മോശം പ്രകടനങ്ങളെ തുടര്‍ന്ന് കളി മതിയാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ചിന്തിച്ചിരുന്നതായി ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് വെള്ളി മെഡല്‍ ജേത്രിയായ സൈന നെഹ്വാള്‍. എന്നാല്‍, കോച്ച് വിമല്‍ കുമാര്‍ തന്‍െറ രക്ഷകനായി അവതരിക്കുകയായിരുന്നെന്ന് താരം വെളിപ്പെടുത്തി. ആത്മവിശ്വാസം പകരുകയും കരിയര്‍ മുന്നോട്ടുനീക്കാന്‍ സഹായിക്കുകയും ചെയ്തത് വിമല്‍ കുമാറാണെന്ന് ഇന്ത്യന്‍ താരം പറഞ്ഞു. മെഡല്‍ നേട്ടത്തിനുശേഷം ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചത്തെിയ സൈന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ‘ബംഗളൂരുവിലേക്ക് മാറാനുള്ള തീരുമാനം ശരിക്കും സഹായിച്ചു. അത് എല്ലാവര്‍ക്കും കാണാനുമാകുന്നുണ്ട്. അതിനുശേഷം ഞാന്‍ ഒരുപാട് മാറി. വ്യക്തി എന്നനിലയിലും. ഞാന്‍ ലോക ഒന്നാം നമ്പറായി. ചൈന ഓപണും ഇന്ത്യ ഓപണും ജയിച്ചു. ഓള്‍ ഇംഗ്ളണ്ട്, ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഫൈനലിലത്തെി. ഇതെല്ലാം ഞാന്‍ ബംഗളൂരുവിലേക്ക് മാറിയതുകൊണ്ടാണ്’ -സൈന വ്യക്തമാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP