സി.ഇ.ടി സംഭവം: 'പ്രേമം' പോലുള്ള സിനിമകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു ^ഡി.ജി.പി Madhyamam News Feeds | ![]() |
- സി.ഇ.ടി സംഭവം: 'പ്രേമം' പോലുള്ള സിനിമകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു ^ഡി.ജി.പി
- സ്വര്‍ണവില 480 രൂപ കൂടി; പവന് 20,320 രൂപ
- ഖത്തറില്‍ അവയവദാനം സംബന്ധിച്ച നിയമത്തിന് അംഗീകാരം
- വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും
- പൂക്കളത്തെിത്തുടങ്ങി; ഓണാഘോഷം കെങ്കേമമാവും
- മലയാളി സാഹിത്യ അവാര്‍ഡുമായി ഗലേറിയ
- ഗള്‍ഫ് വിമാന നിരക്ക് പത്തിരട്ടി കൂട്ടി ആകാശക്കൊള്ള
- താജ്മഹലായി പുനര്‍ജനിക്കുന്നു; ഹസന്‍െറ പ്രണയം
- സി.പി.എം തിരുത്തുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ആദരം
- ശശിധരന്‍നായര്‍ പഞ്ചായത്ത് അംഗമായത് ഇടതുസ്വതന്ത്രനായി
- ലീഗിനെ മെരുക്കാന്‍ മുഖ്യമന്ത്രി, പേരുദോഷമൊഴിവാക്കാന്‍ ലീഗ് കടുത്ത
- കാലിക്കറ്റ് വാഴ്സിറ്റി പുതിയ വി.സിയെ തേടുമ്പോള്‍
- തദ്ദേശ ഭരണത്തിലെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തേണ്ട സമയമായി
- സി.ഇ.ടി വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസ്
- ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് രാജിവെച്ചു
- ഒന്നാം ഇന്നിങ്സില്‍ 204ന് പുറത്ത്, ആതിഥേയര്‍ പരാജയ ഭീതിയില്‍
- മരിന് വഴിമാറി, സൈന വീണ്ടും ഒന്നാം നമ്പര്‍
- നികോളസ് ഓട്ടമെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയില്‍
- സിന്‍സിനാറ്റി ഓപണ്‍: ദ്യോകോവിച്, മറെ, സെറീന മൂന്നാം റൗണ്ടില്‍
- പിതാവിന്‍െറ പോരാട്ടത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് സഞ്ജീവ് ഭട്ടിന്‍െറ മകന്‍െറ സന്ദേശം
- ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം
- സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ക്ക് വേദിയൊരുക്കി ഡല്‍ഹി സര്‍വകലാശാല
- ജയിലില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ തടവുകാരന് മോചനം
- കൊറിയകള്‍ക്കിടയില്‍ സംഘര്‍ഷം; അതിര്‍ത്തിയില്‍ വെടിവെപ്പ്
- തുര്‍ക്കി: പുതിയ തെരഞ്ഞെടുപ്പിന് പ്രസിഡന്‍റിന്‍െറ അനുമതി
സി.ഇ.ടി സംഭവം: 'പ്രേമം' പോലുള്ള സിനിമകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു ^ഡി.ജി.പി Posted: 20 Aug 2015 11:50 PM PDT Image: ![]() കൊച്ചി: 'പ്രേമം' പോലുള്ള സിനിമകള്‍ ക്യാമ്പസുകളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ട്രാക്കില്‍ ബൈക്കും മറ്റും കണ്ടത്തെിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു. |
സ്വര്‍ണവില 480 രൂപ കൂടി; പവന് 20,320 രൂപ Posted: 20 Aug 2015 10:58 PM PDT Image: ![]() കൊച്ചി: സ്വര്‍ണവില വീണ്ടും ഇരുപതിനായിരം രൂപയിലെ ത്തി. പവന് 480 രൂപ കൂടി 20,320 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 2540 രൂപയായി. ആഗോള വിപണയില്‍ സ്വര്‍ണ വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില കൂടാന്‍ കാരണമായത്. രണ്ട് ദിവസത്തിനുള്ളില്‍ പവന് 720 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം പവന് 240 രൂപ കൂടിയിരുന്നു. |
ഖത്തറില്‍ അവയവദാനം സംബന്ധിച്ച നിയമത്തിന് അംഗീകാരം Posted: 20 Aug 2015 10:48 PM PDT Image: ![]() ദോഹ: സ്വീകര്‍ത്താവുമായി ബന്ധുത്വമില്ലാത്തവര്‍ക്കും അവയവദാനം നടത്താന്‍ അനുവാദം നല്‍കുന്ന നിയമം ഖത്തര്‍ പാസാക്കി. അവയവമാറ്റം ദ്രുതഗതിയില്‍ നടന്നില്ളെങ്കില്‍ സ്വീകര്‍ത്താവിന്‍െറ ജീവന്‍ നഷ്ടപ്പെടാനിടയുളള സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ അവയവദാനം നല്‍കാന്‍ നിയമം അനുവദിക്കുന്നുളളൂ. അവയവം മാറ്റിവെക്കുന്ന ആശുപത്രിയിലെ എത്തിക്സ് കമ്മിറ്റിയുടെ അനുമതിയും അവയവദാനത്തിന് ആവശ്യമുണ്ട്. കുട്ടികളുടെയും മാനസിക സ്വാസ്ഥ്യമില്ലാത്തവരുടെയും അവയവദാനത്തിന് രക്ഷിതാക്കളുടെയോ നിയമപ്രതിനിധിയുടെയോ സമ്മതം വേണം. ഒരു തരത്തിലുമുളള അവയവ വ്യാപാരം അനുവദിക്കില്ല. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പുറപ്പെടുവിച്ച 2015ലെ 15ാം നമ്പര്‍ നിയമമനുസരിച്ച് അവയവം വില്‍ക്കുന്നതും വാങ്ങുന്നതും 10 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിയമപരമല്ലാത്ത രീതിയില്‍ അവയവമാറ്റം നടത്തുന്നതിന് സഹായം നല്‍കുന്ന ഡോക്ടര്‍മാരും ആരോഗ്യ രംഗത്തെ ജീവനക്കാരും ജയിലഴിക്കുള്ളിലുമാകും. അമീറിന്‍െറ അനുമതി ലഭിച്ച നിയമം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അവയവം ദാനം ചെയ്യുന്ന വ്യക്തിയെ അവയവദാനത്തിന്‍െറ അനന്തരഫലങ്ങള്‍ ബോധ്യപ്പെടുത്തണം. ആരോഗ്യ വിദഗ്ധര്‍ കാര്യങ്ങള്‍ കൃത്യമായി എഴുതിനല്‍കണം. അവയവമാറ്റം നടത്തുന്ന സ്ഥാപനം ഇതിനായുളള ലൈസന്‍സ് നേടിയിരിക്കണം. സ്ഥാപനത്തില്‍ എത്തിക്സ് കമ്മിറ്റിയുണ്ടായിരിക്കകണം. ദാതാവ് പൂര്‍ണമായും സംതൃപ്തനായിരിക്കണം. ആരോഗ്യപ്രശ്നത്തിലേക്ക് ഇവരെ വലിച്ചിഴക്കരുത്. കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഏതു നിമിഷവും അവയവദാനത്തില്‍ നിന്ന് പിന്മാറാന്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ച വ്യക്തിക്ക് അവകാശമുണ്ട്. ജീവിച്ചിരിക്കുന്നവര്‍ക്ക് പഠന ഗവേഷണങ്ങള്‍ക്കായി അവയവദാനം നടത്തുന്നതിന് അനുമതിയില്ല. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികളില്‍ നിന്ന് അനുവാദം തേടിയ ശേഷമെ അവരുടെ അവയവങ്ങള്‍ നീക്കം ചെയ്യാവൂ. പാരമ്പര്യത്തെ കുറിച്ച് പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയക്കുന്ന പക്ഷം ജനിതക കലകള്‍ കൈമാറ്റം ചെയ്യുവാനും 28 അനുച്ഛേദങ്ങളടങ്ങിയ പുതിയ നിയമം അനുവദിക്കുന്നില്ല. |
വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും Posted: 20 Aug 2015 10:42 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. എം.പി ഖലീല്‍ അബ്ദുല്ലയാണ് ഏറ്റവുമൊടുവില്‍ ഈ നിര്‍ദേശവുമായി രംഗത്തത്തെിയിരിക്കുന്നത്. നേരത്തേ, എമിഗ്രേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ കൂടിയായ എം.പി കാമില്‍ അല്‍അവദി ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതിയേര്‍പ്പെടുത്തണമെന്നാണ് എം.പിയുടെ നിര്‍ദേശം. ഇതിനുവേണ്ടി സെന്‍ട്രല്‍ ബാങ്ക് നിയമത്തില്‍ ആവശ്യമായ ഭേദഗതിവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശികള്‍ പണമിടപാട് നടത്തുമ്പോള്‍ അഞ്ചു ശതമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് ഈടാക്കുന്നതിന് ബാങ്കുകള്‍ക്കും ധനവിനിമയ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുംവിധം നിയമഭേദഗതി വേണമെന്നാണ് എം.പിയുടെ നിര്‍ദേശം. നികുതി അടക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിദേശികള്‍ വിവിധ സേവനങ്ങള്‍ സബ്സിഡി നിരക്കില്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ അവര്‍ സ്വദേശത്തേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്‍െറ ന്യായമായ അവകാശമാണെന്ന് എം.പി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഇന്ധന, ജല, വൈദ്യുതി രംഗങ്ങളിലും സ്വദേശികള്‍ സബ്സിഡിയുടെ ആനുകൂല്യം പറ്റുന്നതിനാല്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കുന്നതില്‍ തെറ്റില്ളെന്നാണ് എം.പിയുടെ വാദം. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് അഞ്ചു വര്‍ഷത്തിനിടെ കുവൈത്തില്‍നിന്ന് വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് 2100 കോടി ദീനാറാണ് അയച്ചത്. അതായത്, പ്രതിവര്‍ഷം ശരാശരി 420 കോടി ദീനാര്‍. ഇതുകൊണ്ടുതന്നെ തന്‍െറ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വിദേശികള്‍ അയക്കുന്ന പണത്തിനുള്ള നികുതി വഴി 20 കോടിയിലേറെ ദീനാര്‍ പൊതുഖജനാവില്‍ എത്തുമെന്ന് എം.പി വ്യക്തമാക്കി. എം.പിയുടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാവുമത്. ഇന്ധനം, ജലം, വൈദ്യുതി എന്നിവയില്‍ സബ്സിഡി ആനുകൂല്യമുണ്ടെങ്കിലും അവ ഏതുസമയത്തും വര്‍ധിക്കുമെന്ന അവസ്ഥയാണ്. ആരോഗ്യ ഇന്‍ഷുറന്‍സായി ഇപ്പോള്‍ വര്‍ഷത്തില്‍ അടക്കുന്ന 50 ദീനാര്‍ സമീപഭാവിയില്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാവട്ടെ കാര്യമായ ആനുകൂല്യങ്ങളൊന്നും വിദേശികള്‍ക്ക് ലഭിക്കുന്നില്ല. എന്നുമാത്രമല്ല, അടിക്കടി ഫീസ് വര്‍ധിപ്പിക്കുകയാണ് സ്കൂളുകള്‍ ചെയ്യുന്നത്. താമസയിടങ്ങളുടെ വാടക നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നതും വിദേശികളുടെ നട്ടെല്ളൊടിക്കുന്നു. ഇതിനെല്ലാമിടയിലത്തെുന്ന, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. |
പൂക്കളത്തെിത്തുടങ്ങി; ഓണാഘോഷം കെങ്കേമമാവും Posted: 20 Aug 2015 10:41 PM PDT Image: ![]() മസ്കത്ത്: ഒമാനില്‍ പൂക്കളമൊരുക്കാന്‍ നാട്ടില്‍നിന്നും പൂക്കള്‍ എത്തിത്തുടങ്ങി. അത്തം ഒന്നുമുതല്‍ തന്നെ തിരുവനന്തപുരം വഴി പൂക്കളത്തെിത്തുടങ്ങിയിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് പിച്ചി, ജമന്തി, മുല്ല തുടങ്ങിയ പൂക്കള്‍ ഒമാനിലത്തെുന്നത്. ദിവസവും അഞ്ച് ക്വിന്‍റല്‍ പൂക്കളാണ് ഒമാനിലത്തെുന്നത്. തിരുവോണനാളില്‍ 10 ക്വിന്‍റല്‍ പൂക്കളത്തെും. അത്തം ഒന്നുമുതല്‍തന്നെ പൂക്കളമിടുന്നവരുമുണ്ട്. തിരുവോണനാളില്‍ വീടുകളിലും മലയാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും വന്‍ പൂക്കളങ്ങള്‍ ഒരുങ്ങും. പ്രാദേശികമായി ലഭിക്കുന്ന പൂവുകളും പൂക്കളമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തും. വാരാന്ത്യ അവധിദിവസമായ വെള്ളിയാഴ്ച ഓണമത്തെുന്നതിനാല്‍ ഓണാഘോഷം കെങ്കേമമാവാനാണ് സാധ്യത. അതിനാല്‍, കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ഓണ വിഭവങ്ങള്‍ നാട്ടില്‍നിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്. അവധി ദിവസമായതിനാല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതായി വ്യാപാരികള്‍ പറയുന്നു. ഓണം അവധി ദിവസമായതിനാല്‍ പ്രവാസികള്‍ ഓണാഘോഷം ഗംഭീരമാക്കുമെന്നും അതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതല്‍ ഓണവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതായും പ്രമുഖ പഴം, പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. ഈ വര്‍ഷം 120 ടണ്‍ ഓണവിഭവങ്ങള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം 90 ടണ്‍ ഓണ വിഭവങ്ങളാണ് ഇറക്കുമതി ചെയ്തത്. ചേമ്പ്, കാച്ചില്‍, ചേന, ചെറിയ ഉള്ളി തുടങ്ങിയ ഇനങ്ങള്‍ ഞായറാഴ്ച മാര്‍ക്കറ്റില്‍ ഇറങ്ങും. 4000 കിലോ കാച്ചില്‍, 3000 കിലോ വലിയ ചേമ്പ്, 2000 കിലോ ചെറിയ ചേമ്പ് എന്നിവയാണ് മാര്‍ക്കറ്റിലത്തെുക. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ 1500 കിലോ വീതം ഇറക്കുമതി ചെയ്യും. ചക്കക്കുരു 2000 കിലോ, മത്തങ്ങ 2000 കിലോ, മുരിങ്ങക്ക 15000 കിലോ, വാഴയില 12000 കിലോ എന്നിവയും എത്തും. മുംബൈ, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് ഓണവിഭവങ്ങള്‍ മസ്കത്തിലത്തെുന്നത്. പഴവര്‍ഗങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ടാവും. 20,000 കിലോ ഏത്തപ്പഴം, 8000 കിലോ രസ കദളി, 5,000 കിലോ പൂവന്‍, 2,000 കിലോ ചുവന്ന പൂവന്‍ എന്നിവയും ഓണ വിഭവങ്ങളായത്തെുന്നു. 4,000 കിലോ വെള്ളരി, 4000 കിലോ അമരക്ക, 5000 കിലോ കോവയ്ക്ക, 10,000 കിലോ മാങ്ങ, 2,000 കിലോ പപ്പായ തുടങ്ങിയ വിഭവങ്ങളും ഒമാനിലത്തെുന്നുണ്ട്. ഹോട്ടലുകളിലും ഓണസദ്യ ഒരുക്കുന്നുണ്ട്. പ്രധാന ഹോട്ടലുകളിലെല്ലാം നിരവധി ഇനങ്ങളുമായി ഓണസദ്യ ഒരുക്കും. വിവിധ ഹോട്ടലുകളില്‍ ഇതുസംബന്ധമായ ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഹോട്ടല്‍ ഓണ സദ്യക്ക് ഈ വര്‍ഷവും ആവശ്യക്കാര്‍ കൂടുതലാവും. ഒറ്റക്ക് കഴിയുന്നവര്‍ ഹോട്ടല്‍ സദ്യയെ ആശ്രയിക്കേണ്ടിവരും. എന്നാല്‍, അവധി ദിവസമായതിനാല്‍ കുടുംബമായി കഴിയുന്നവര്‍ വീട്ടില്‍തന്നെയാണ് സദ്യ ഒരുക്കുക. സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിച്ച് സദ്യ കേമമാക്കുന്നവരുമുണ്ടാവും. സംഘടനകളും മറ്റും നടത്തുന്ന ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളും. ആഘോഷത്തിന് കൊഴുപ്പുകൂട്ടാന്‍ കേരളത്തില്‍നിന്നും വിവിധ മേഖലകളിലെ പ്രമുഖരും എത്തും. |
മലയാളി സാഹിത്യ അവാര്‍ഡുമായി ഗലേറിയ Posted: 20 Aug 2015 09:44 PM PDT Image: ![]() ദുബൈ: കേരളത്തിലെയും പ്രവാസലോകത്തെയും സാഹിത്യ പ്രതിഭകളെ ആദരിക്കുന്നതിന്‍െറ ഭാഗമായി ഗലേറിയ എന്‍റര്‍ടെയിന്‍മെന്‍റ്്സ് സാഹിത്യ അവാര്‍ഡ് ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള അവാര്‍ഡ് കഥ, കവിത, നോവല്‍ വിഭാഗങ്ങളില്‍ 2013 മുതല്‍ 2015 വരെ കാലയളവില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കാണ്. മികച്ച പ്രവാസ സാഹിത്യകാരനും പുരസ്കാരം നല്‍കുമെന്ന് ഗലേറിയ സാഹിത്യവിഭാഗം ഉപദേഷ്ടാവും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ പെരുമ്പടവം ശ്രീധരന്‍, ഗലേറിയ എന്‍റര്‍ടെയിന്‍മെന്‍റ്സ് ജനറല്‍ മാനേജര്‍ കെ.എ.മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുലക്ഷം രൂപ കാഷ് അവാര്‍ഡിന് പുറമെ കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും സമ്മാനിക്കും. മൂന്ന് പ്രശസ്ത മലയാള സാഹിത്യകാരന്മാര്‍ അടങ്ങുന്ന ജൂറി ജേതാക്കളെ തെരഞ്ഞെടുക്കും. അടുത്ത വര്‍ഷം ഏപ്രിലില്‍ ദുബൈയില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പുസ്തകങ്ങളുടെ നാല് കോപ്പി എഴുത്തുകാരന്‍െറ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 31ന് മുമ്പ് ജി.എസ്.ഐ എന്‍റര്‍പ്രൈസസ്, 10/233, ദൈറ സ്ട്രീറ്റ്, താറെകാട് ബസ് സ്റ്റോപ്പിന് എതിര്‍വശം, പാലക്കാട്- 678001 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍: +91491 2545505. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം മാനേജര്‍ ഹാഷ് ജാവേദും പങ്കെടുത്തു. |
ഗള്‍ഫ് വിമാന നിരക്ക് പത്തിരട്ടി കൂട്ടി ആകാശക്കൊള്ള Posted: 20 Aug 2015 08:56 PM PDT Image: ![]() Subtitle: കോഴിക്കോട്-അബൂദബി ഏക യാത്രക്ക് 67,758 രൂപ പഴയങ്ങാടി(കണ്ണൂര്‍): ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന സമയം മുതലെടുത്ത് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടിയിലധികം വര്‍ധിപ്പിച്ച് യാത്രക്കാരെ വെട്ടിലാക്കി. ആഗസ്റ്റ് രണ്ടാം വാരം മുതല്‍ സെ്പറ്റംബര്‍ രണ്ടാം വാരം വരെയുള്ള കാലയളവിലാണ് വിമാന യാത്രാക്കൂലി സകല കീഴ്വഴക്കങ്ങളും ലംഘിച്ച് കുത്തനെ ഉയര്‍ത്തിയത്. കോഴിക്കോട്-ഗള്‍ഫ് റൂട്ടിലാണ് യാത്രാനിരക്ക് പത്തിരട്ടി വരെ വര്‍ധിപ്പിച്ച് യാത്രക്കാരെ ഏറ്റവും കുടുതല്‍ കൊള്ളയടിക്കുന്നത്. |
താജ്മഹലായി പുനര്‍ജനിക്കുന്നു; ഹസന്‍െറ പ്രണയം Posted: 20 Aug 2015 08:55 PM PDT Image: ![]() Subtitle: 80കാരനായ ഫൈസുല്‍ ഹസന്‍ ഖാദിരി ഭാര്യയുടെ ഓര്‍മക്ക് 'താജ്മഹല്‍' നിര്‍മിക്കുന്നു ബുലന്ദ്ഷഹര്‍ (യു.പി): പ്രിയതമയുമൊത്തുള്ള പ്രണയജീവിതത്തിന്‍െറ മരിക്കാത്ത ഓര്‍മ കസര്‍ കലന്‍ ഗ്രാമത്തില്‍ താജ്മഹലായി പുനര്‍ജനിക്കുന്നു. 80കാരനായ ഫൈസുല്‍ ഹസന്‍ ഖാദിരിയാണ് സ്വന്തം ബീഗത്തിനുവേണ്ടി ജീവിതത്തെതന്നെ അനശ്വരപ്രണയകുടീരമാക്കി മാറ്റിയിരിക്കുന്നത്. |
സി.പി.എം തിരുത്തുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ആദരം Posted: 20 Aug 2015 08:37 PM PDT Image: ![]() കൊച്ചി: ക്ളിഫ് ഹൗസ് സമരത്തിന്‍െറ തിരിച്ചടി മറന്ന് സി.പി.എം വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ആദരവുമായി രംഗത്ത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ ക്ളിഫ് ഹൗസ് ഉപരോധത്തിനെതിരെ രംഗത്തുവന്ന വീട്ടമ്മക്ക് പാരിതോഷികം പ്രഖ്യാപിച്ച പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് എറണാകുളത്ത് സി.പി.എം നിയന്ത്രണത്തിലുള്ള ജൈവകര്‍ഷകരുടെ സംഘടനയാണ് ആദരം ഒരുക്കുന്നത്. |
ശശിധരന്‍നായര്‍ പഞ്ചായത്ത് അംഗമായത് ഇടതുസ്വതന്ത്രനായി Posted: 20 Aug 2015 07:47 PM PDT Image: ![]() പത്തനംതിട്ട: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ശശിധരന്‍ നായര്‍ മുന്‍ ഇടതു സ്വതന്ത്രനായ ഗ്രാമപഞ്ചായത്ത് അംഗം. അദ്ദേഹത്തിന്‍െറ ജന്മനാടായ ഏനാത്ത് രണ്ട് വില്ളേജുകളിലെ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ ഗ്രാമപഞ്ചായത്ത് രൂപവത്കരിക്കുന്നതിന് വിജ്ഞാപനം ഇറങ്ങിയത്. നാട്ടില്‍ ശശിവക്കീല്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍െറ കുടുംബം സി.പി.എം അനുഭാവികളാണെന്ന് നാട്ടുകാര്‍ പറയുന്നു. |
ലീഗിനെ മെരുക്കാന്‍ മുഖ്യമന്ത്രി, പേരുദോഷമൊഴിവാക്കാന്‍ ലീഗ് കടുത്ത Posted: 20 Aug 2015 07:39 PM PDT Image: ![]() Subtitle: നിലപാടിലേക്ക് നീങ്ങരുതെന്ന് ലീഗിനോട് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈകോടതി വിധിയോടെ മുന്നണിനേതൃത്വവുമായി കൂടുതല്‍ ഇടഞ്ഞ മുസ്ലിം ലീഗിനെ മെരുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. പ്രതികൂലവിധിക്ക് പിന്നാലെ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ടെലിഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി, കടുത്ത നിലപാടിലേക്ക് നീങ്ങരുതെന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന അദ്ദേഹത്തിന്‍െറ ഉറപ്പ് അര്‍ധമനസ്സോടെ സ്വീകരിച്ച കുഞ്ഞാലിക്കുട്ടി തല്‍ക്കാലം പ്രശ്നങ്ങള്‍ക്കില്ളെന്ന് വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ വേണ്ടെന്ന അദ്ദേഹത്തിന്‍െറ നിര്‍ദേശത്തോട് മുഖ്യമന്ത്രിയും യോജിച്ചു. |
കാലിക്കറ്റ് വാഴ്സിറ്റി പുതിയ വി.സിയെ തേടുമ്പോള്‍ Posted: 20 Aug 2015 06:45 PM PDT Image: ![]() Subtitle: കാസിം ഇരിക്കൂര്‍ മുസ്ലിം ലീഗ് നേതൃത്വവും വിദ്യാഭ്യാസമന്ത്രിയും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, കാലിക്കറ്റ് യൂനിവേഴ്സിറ്റിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം യശശരീരനായ സി.എച്ച്. മുഹമ്മദ് കോയ വികാരഭരിതനാകുമായിരുന്നുവത്രെ. കാരണം, ഈ സര്‍വകലാശാല അദ്ദേഹത്തിന്‍െറ സ്വപ്നസന്തതിയായിരുന്നു. പാര്‍ട്ടി രൂപവത്കരിച്ച് 20 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മുസ്ലിം ലീഗിന് ആദ്യമായി 1967ലെ ഇ.എം. എസ് മന്ത്രിസഭയിലൂടെ അധികാരം കൈവന്നപ്പോള്‍ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ അദ്ദേഹം മുന്‍കൈ എടുത്താണ് മലബാറില്‍ ഒരു യൂനിവേഴ്സിറ്റി എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നത്. ഇ.എം.എസ് സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. സാമുവല്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 22 അംഗ വിദഗ്ധസമിതി സര്‍വകലാശാല സ്ഥാപിക്കുന്നതിന് പച്ചക്കൊടി കാട്ടിയതോടെ, നിയമസഭാ സമ്മേളനം ചേരാന്‍പോലും കാത്തുനില്‍ക്കാതെ ഒരു ഓര്‍ഡിനന്‍സിലൂടെയാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് നാന്ദികുറിക്കുന്നത്. അത്രക്കും അടിയന്തര പ്രാധാന്യത്തോടെയാണ് സി.എച്ച് യൂനിവേഴ്സിറ്റിയുടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. ഒരുവേള, പിന്നാക്കത്തിന്‍െറ കാവടിയുംപേറി മുടന്തിനടന്ന മലബാറുകാരുടെ ഭാവി ഭാഗധേയം തിരുത്തിക്കുറിക്കാന്‍ ഉതകുന്ന മികച്ചൊരു സര്‍വകലാശാലയായിരിക്കണം ഇതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സര്‍വകലാശാലയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണ് എന്നതിന്‍െറ പേരില്‍ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ അവയെ നിഷ്പ്രഭമാക്കാന്‍ തന്‍െറ വാക്ചാതുരിയും തൂലികയും അദ്ദേഹം ഫലപ്രദമായി വിനിയോഗിച്ചു. ‘ഗനിയുഗം’ സി.എച്ചിന്‍െറ കാഴ്ചപ്പാട് അരാജകത്വം അവസാനിപ്പിക്കണം |
തദ്ദേശ ഭരണത്തിലെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തേണ്ട സമയമായി Posted: 20 Aug 2015 06:43 PM PDT Image: ![]() തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്തുതന്നെ നടത്തണമെന്നും ഇലക്ഷന്‍ കമീഷന് ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്നുമുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയോടെ ഈ വിഷയത്തിലുള്ള അനിശ്ചിതത്വം താമസിയാതെ നീങ്ങുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. സര്‍ക്കാറും ഇലക്ഷന്‍ കമീഷനും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഇതിനകംതന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പുതുതായി രൂപവത്കരിച്ച 69 പഞ്ചായത്തുകളുടെയും ഏതാനും മുനിസിപ്പാലിറ്റികളുടെയും കാര്യത്തില്‍ നിലനില്‍ക്കുന്ന നിയമതര്‍ക്കമാണ് പ്രശ്നം സങ്കീര്‍ണമാക്കിയതും തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിര്‍ത്തുന്നതും. ഈ വിഷയത്തിലും തെരഞ്ഞെടുപ്പ് കമീഷന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അന്തിമതീരുമാനം വൈകാതെ ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ തദ്ദേശഭരണവുമായി ബന്ധപ്പെട്ട ചില അടിസ്ഥാനവശങ്ങള്‍ ഗൗരവമേറിയ പരിചിന്തനം അര്‍ഹിക്കുന്നുണ്ട്. |
സി.ഇ.ടി വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസ് Posted: 20 Aug 2015 12:34 PM PDT Image: ![]() Subtitle: 12 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍ കഴക്കൂട്ടം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലെ കുന്നത്ത് പുല്ലാഞ്ചേരി വീട്ടില്‍ ബഷീറിന്‍െറ മകള്‍ തസ്നിയാണ് (21) വ്യാഴാഴ്ച രാത്രി 11.30 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന 12 പേര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. വ്യാഴാഴ്ച കോളജ് ഹോസ്റ്റല്‍ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍െറ മുന്നോടിയായി ബുധനാഴ്ച നടന്ന ഘോഷയാത്രക്കിടെയായിരുന്നു അപകടം. ഘോഷയാത്രക്ക് ഒപ്പമുണ്ടായിരുന്ന ജീപ്പിടിച്ച് നടന്നുപോവുകയായിരുന്ന തന്‍സിക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കോളജ് ജീവനക്കാര്‍ എം.ടെക് അഡ്മിഷന്‍െറ തിരക്കിലായിരുന്നു. ഡി.സി.പി സഞ്ജയ് കുമാര്‍, ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ് എന്നിവര്‍ സ്ഥലത്തത്തെി അധ്യാപകരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. കണ്‍ട്രോള്‍ റൂം സി.ഐ പ്രസാദിനാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ 12 പേരെ സസ്പെന്‍ഡ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിഡ് അറിയിച്ചു. സസ്പെന്‍ഡ് ചെയ്തവര്‍ ഓണാഘോഷ പരിപാടിയുടെ സംഘാടകരാണ്. അപകടസമയം 10ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് സൂചന. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയിട്ടുണ്ട്. വാഹനം ബുധനാഴ്ച രാത്രി കാര്യവട്ടത്ത് ഒതുക്കിയിട്ടനിലയില്‍ കണ്ടത്തെി. സംഭവത്തത്തെുടര്‍ന്ന് കോളജില്‍ വ്യാഴാഴ്ച സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ കോളജ് ഉപരോധിച്ചു. തനൂജാ പുന്നപ്പാലയാണ് തന്‍സിയുടെ മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, ഫാത്തിമ റാഹില, അമീന്‍. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോകും. |
ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് രാജിവെച്ചു Posted: 20 Aug 2015 11:49 AM PDT Image: ![]() ആതന്‍സ്: സാമ്പത്തികതകര്‍ച്ച രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയ ഗ്രീസില്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് രാജിവെച്ചു. വ്യാഴാഴ്ച രാത്രിയാണ് സിപ്രാസ് പ്രസിഡന്‍റ് പ്രോകോപിസ് പാവ്ലോപൗലോസിന് രാജിനല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭക്ക് തുടരാനാവില്ളെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് സിപ്രാസ് പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 20നുതന്നെ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചനയുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാംഘട്ട സാമ്പത്തിക അച്ചടക്കനടപടികളില്‍ പാര്‍ലമെന്‍റില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. സിപ്രാസിന്‍െറ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ സാമ്പത്തിക അച്ചടക്കനടപടിക്കെതിരെ രംഗത്തുവന്നതാണ് പെട്ടെന്നുള്ള രാജിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. ഏഴുമാസം മുമ്പാണ് സിപ്രാസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ധനമന്ത്രി പദത്തില്‍ നിന്ന് യാനിസ് വരൂഫാകിസ് നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. വായ്പാ ദാതാക്കള്‍ മുന്നോട്ട് വെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ഗ്രീസിലെ ജനങ്ങള്‍ വിധിയെഴുതിയതിന് തൊട്ടുടനായിരുന്നു വരൂഫാകിസന്റെ രാജി. പുതിയ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിന് തന്റെ രാജി എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് വിശ്വസിക്കുന്നുവെന്ന് യാനിസ് വരൂഫാകിസ് പറഞ്ഞിരുന്നു.
|
ഒന്നാം ഇന്നിങ്സില്‍ 204ന് പുറത്ത്, ആതിഥേയര്‍ പരാജയ ഭീതിയില്‍ Posted: 20 Aug 2015 11:32 AM PDT Image: ![]() Subtitle: പീറ്റിന് അഞ്ചു വിക്കറ്റ് കൃഷ്ണഗിരി (വയനാട്): റണ്ണുകളുടെ തേരോട്ടം നടത്തി ബാറ്റ്സ്മാന്മാരുടെ പറുദീസയെന്ന് തങ്ങള്‍ തെളിയിച്ച അതേ പിച്ചില്‍ ആതിഥേയ ബാറ്റിങ്ങിന്‍െറ ചിറകരിഞ്ഞ് ആഫ്രിക്കന്‍ സഫാരി. പിച്ചിലല്ല, കളിക്കരുത്തിലാണ് കാര്യമെന്ന് എറിഞ്ഞുകാട്ടിയ അതിഥികള്‍ക്കുമുന്നില്‍ മുട്ടിടിച്ച് ഇന്ത്യ എ ആദ്യ ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തില്‍ പരാജയ ഭീതിയില്‍. ഒന്നാം ഇന്നിങ്സില്‍ 542 റണ്‍സിന്‍െറ കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക എക്കെതിരെ കൃഷ്ണഗിരിയുടെ നടുത്തളത്തില്‍ പാഡുകെട്ടിയിറങ്ങിയ ആതിഥേയര്‍ കേവലം 204 റണ്‍സിന് കൂടാരം കയറി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റിന് 105 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ നിര ഇന്ത്യ എക്കു മുമ്പാകെ ഉയര്‍ത്തിയത് 444 റണ്‍സിന്‍െറ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ലക്ഷ്യം മുന്‍നിര്‍ത്തി കളത്തിലിറങ്ങിയ ഇന്ത്യന്‍ യുവനിര മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. അവസാന ദിനമായ വെള്ളിയാഴ്ച എട്ടു വിക്കറ്റ് കൈയിലിരിക്കേ ജയിക്കാന്‍ ആതിഥേയര്‍ക്ക് 371 റണ്‍സ് കൂടി വേണം. സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിച്ചുതുടങ്ങിയ പിച്ചില്‍ ദക്ഷിണാഫ്രിക്കക്കാര്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണിപ്പോള്‍. 85 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡെയ്ന്‍ പീറ്റാണ് ഒന്നാമിന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്തത്. കരിയറില്‍ ഒരൊറ്റ ടെസ്റ്റ് കളിച്ച ഈ കേപ്ടൗണ്‍കാരന്‍ 2014 ആഗസ്റ്റില്‍ ഹരാരെയില്‍ സിംബാബ്വെക്കെതിരെ നേടിയത് എട്ടു വിക്കറ്റ്. കൃഷ്ണഗിരിയിലെ തകര്‍പ്പന്‍ പ്രകടനം ഒക്ടോബറില്‍ ഇന്ത്യന്‍ പര്യടനത്തിനത്തെുന്ന ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ താരത്തിന് ഇടംനേടിക്കൊടുത്തേക്കും. നിലവാരമുള്ള സ്പിന്നര്‍മാരെ തേടുന്ന ദക്ഷിണാഫ്രിക്കക്കുവേണ്ടി ദൂസ്രയും കാരംബോളും ടോപ്സ്പിന്നറുമൊക്കെ ഇടകലര്‍ത്തി പീറ്റ് ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ ചോരത്തിളപ്പിന് കൃഷ്ണഗിരിയില്‍ കാര്യമായ മറുപടിയുണ്ടായില്ല. മധ്യനിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുകയായിരുന്നു. ഒരാള്‍പോലും അര്‍ധശതകം തികക്കാതെപോയ ഇന്നിങ്സില്‍ ശ്രേയസ് അയ്യരും (49) ക്യാപ്റ്റന്‍ അമ്പാട്ടി റായുഡും (46) അഭിനവ് മുകുന്ദും (38) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. തുടര്‍ന്ന് ആക്രമിച്ചുകളിച്ച റീസാ ഹെന്‍റിക്സിന്‍െറ (69 പന്തില്‍ 61) മികവിലാണ് രണ്ടാമിന്നിങ്സില്‍ സന്ദര്‍ശകര്‍ മുന്നേറിയത്. സ്റ്റിയാന്‍ വാന്‍ സില്‍ 38 റണ്‍സെടുത്ത് പുറത്താകാതെനിന്നു. ചായക്കുപിരിയുമ്പോള്‍ മഴയത്തെിയതോടെ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. അല്‍പം വൈകി പുനരാരംഭിച്ച കളിയില്‍ ജീവന്‍ജോത് സിങ്ങിനെ (ഒന്ന്) പീറ്റ് റണ്ണൗട്ടാക്കിയതോടെ രണ്ടാം ഇന്നിങ്സിന്‍െറ തുടക്കത്തിലേ തിരിച്ചടിയേറ്റു. ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയത്തെിയ അങ്കുഷ് ബെയ്ന്‍സ് (25 പന്തില്‍ 27) അടിച്ചുകളിച്ചെങ്കിലും കേശവ് മഹാരാജിന്‍െറ പന്തില്‍ ക്ളീന്‍ബൗള്‍ഡായി. 32 റണ്‍സുമായി മുകുന്ദും 13 റണ്‍സെടുത്ത് റായുഡുവും ക്രീസിലുണ്ട്. |
മരിന്‍ വഴിമാറി, സൈന വീണ്ടും ഒന്നാം നമ്പര്‍ Posted: 20 Aug 2015 11:28 AM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ തിരിച്ചത്തെി. കഴിഞ്ഞയാഴ്ച നടന്ന ലോക ചാമ്പ്യന്‍ഷിപ് ഫൈനലില്‍ തന്നെ തോല്‍പിച്ച സ്പാനിഷ് താരം കരോലിന മരിനെ പിന്തള്ളിയാണ് പുതിയ ലോക റാങ്കിങ്ങില്‍ സൈന ഒന്നാമതത്തെിയത്. ചരിത്രം സൃഷ്ടിച്ച വെള്ളി നേട്ടത്തിനൊപ്പം ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ പോയന്‍റുകളാണ് ഇന്ത്യന്‍താരത്തിന്‍െറ മുന്നേറ്റത്തിന് സഹായകമായത്. 82,792 പോയന്‍റാണ് സൈനക്കുള്ളത്. സ്വര്‍ണം നേടിയിട്ടും പുതിയ റാങ്കിങ് പോയന്‍റുകള്‍ മരിന് ലഭിച്ചിരുന്നില്ല. കരിയറിലെ ആദ്യ ഇന്ത്യ ഓപണ്‍ ജയത്തിനുശേഷം മാര്‍ച്ചിലാണ് സൈന ചരിത്രത്തിലാദ്യമായി ലോക ഒന്നാം നമ്പറായത്. തൊട്ടുപിന്നാലെ സ്ഥാനം നഷ്ടമായെങ്കിലും മേയില്‍ വീണ്ടും ഒന്നാമതായി. എന്നാല്‍, ജൂണില്‍ മരിന്‍ സ്ഥാനം പിടിച്ചടക്കുകയായിരുന്നു. പുരുഷ സിംഗ്ള്‍സില്‍ പി. കശ്യപ് രണ്ടു സ്ഥാനങ്ങളുടെ നേട്ടവുമായി എട്ടാമതായി. ഒരുപടി താഴേക്കിറങ്ങിയ കെ. ശ്രീകാന്ത് നാലാമതായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലത്തെിയ പ്രകടനത്തിന്‍െറ ബലത്തില്‍ വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ആദ്യ 10ല്‍ ഇടംപിടിച്ചു. രണ്ടു സ്ഥാനംകയറി 10ാം റാങ്കിലാണ് ജ്വാല-അശ്വിനി ജോടി. വനിതാ സിംഗ്ള്‍സില്‍ തുടര്‍ച്ചയായ മൂന്നാം ലോക ചാമ്പ്യന്‍ഷിപ് മെഡലെന്ന ലക്ഷ്യം കൈവരിക്കാനാകാതെ ക്വാര്‍ട്ടറില്‍ പുറത്തായ പി.വി. സിന്ധു ഒരുസ്ഥാനം ഇറങ്ങി 14ാമതായി. പുരുഷ ഡബ്ള്‍സില്‍ അഞ്ചുസ്ഥാനം താഴേക്കിറങ്ങിയ മനു അത്രി-ബി. സുമീത് റെഡ്ഡി സഖ്യം 22ാമതായി. |
നികോളസ് ഓട്ടമെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ Posted: 20 Aug 2015 11:27 AM PDT Image: ![]() മാഞ്ചസ്റ്റര്‍: അര്‍ജന്‍റീന ഡിഫന്‍ഡര്‍ നികോളസ് ഓട്ടിമന്‍ഡിയെ ഇംഗ്ളീഷ് പ്രീമിയര്‍ വമ്പന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരിക്കല്‍ നോട്ടമിട്ടിരുന്ന താരത്തെ 45 ദശലക്ഷം യൂറോക്കാണ് സിറ്റി കരാറൊപ്പിട്ടത്. സ്പാനിഷ് ടീം വലന്‍സിയക്കായി മികച്ച പ്രകടനം കാഴ്ചവെച്ച സീസണിന് പിന്നാലെയാണ് ഓട്ടിമെന്‍ഡിയുടെ കൂടുമാറ്റം. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. 27കാരനായ താരം കഴിഞ്ഞ സീസണില്‍ ലാ ലിഗയിലെ മികച്ച ഡിഫന്‍ഡറായിരുന്നെന്ന് സിറ്റി കോച്ച് മാന്യൂല്‍ പെല്ളെഗ്രിനി പറഞ്ഞു. |
സിന്‍സിനാറ്റി ഓപണ്‍: ദ്യോകോവിച്, മറെ, സെറീന മൂന്നാം റൗണ്ടില്‍ Posted: 20 Aug 2015 11:26 AM PDT Image: ![]() സിന്‍സിനാറ്റി: ലോക ഒന്നാം നമ്പര്‍ പുരുഷ, വനിതാ താരങ്ങളായ നൊവാക് ദ്യോകോവിച്ചും സെറീന വില്യംസും സിന്‍സിനാറ്റി ഓപണ്‍ സിംഗ്ള്‍സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെ, സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാനിസ്ളാവ് വാവ്റിങ്ക, സ്പെയിനിന്‍െറ റാഫേല്‍ നദാല്‍, ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗാസ്ഗ്വ എന്നിവരും മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു. റുമേനിയയുടെ സിമോണ ഹാലെപും വനിതകളില്‍ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം, വനിതാ വിഭാഗത്തില്‍ അട്ടിമറികളുടെ ദിനംകൂടിയായിരുന്നു. നാലാം സീഡ് ചെക് റിപ്പബ്ളിക് താരം പെട്ര ക്വിറ്റോവ, അഞ്ചാം സീഡ് കരോളിന്‍ വോസ്നിയാക്കി എന്നിവര്‍ രണ്ടാം റൗണ്ടില്‍ ഇടറിവീണു. കനേഡിയന്‍ താരം യൂഗിന്‍ ബൗചാഡിനും പുറത്തേക്ക് വഴിതെളിഞ്ഞു. നേരിട്ടുള്ള സെറ്റുകളില്‍ ജയംകുറിച്ചാണ് ദ്യോകോവിച്ചും സെറീനയും മുന്നേറിയത്. ഫ്രാന്‍സിന്‍െറ ബെനോയിറ്റ് പെയ്റിനെ 7-5, 6-2 നാണ് സെര്‍ബിയന്‍ താരം ദ്യോകോവിച് രണ്ടാം റൗണ്ടില്‍ തോല്‍പിച്ചത്. ബള്‍ഗേറിയയുടെ സ്വൊന പിരോങ്കോവ 7-5, 6-3ന് സെറീനക്ക് മുന്നില്‍ വീണു. യു.എസിന്‍െറ മാര്‍ഡി ഫിഷിനെ 6-4, 7-6(1) സ്കോറിനാണ് ആന്‍ഡി മറെ തോല്‍പിച്ചത്. കടുത്ത പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ചിനെയാണ് വാവ്റിങ്ക മുട്ടുകുത്തിച്ചത്. സ്കോര്‍: 3-6, 7-6(3), 6-3. എട്ടാം സീഡ് റാഫേല്‍ നദാലിന് മുന്നില്‍ ഫ്രഞ്ച് താരം ജെറെമി ഷാര്‍ഡി 6-3, 6-4ന് വീണു. ആസ്ട്രേലിയന്‍ താരം തനസി കൊകിനാകിസിനെ 7-6(5), 6-2 ന് ഗാസ്ഗ്വ മറികടന്നു. ഫ്രഞ്ചുകാരിയ ക്രിസ്റ്റിന മ്ളാഡെനോവിച്ചിനെ 7-5, 5-7, 6-4നാണ് ഹാലെപ് തോല്‍പിച്ചത്. പെട്ര ക്വിറ്റോവയെ കരോളിന്‍ ഗാര്‍ഷ്യയാണ് 7-5, 4-6, 6-2ന് അട്ടിമറിച്ചത്. ബെലറൂസിന്‍െറ വിക്ടോറിയ അസരങ്ക 6-0, 6-4ന് വോസ്നിയക്കിയെയും പറഞ്ഞയച്ചു. 7-6(6), 7-5നാണ് ബൗചാഡ് യുക്രെയ്ന്‍ താരം എലിന പെറ്റ്കോവിച്ചിന് മുന്നില്‍ വീണത്. |
പിതാവിന്‍െറ പോരാട്ടത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് സഞ്ജീവ് ഭട്ടിന്‍െറ മകന്‍െറ സന്ദേശം Posted: 20 Aug 2015 11:23 AM PDT Image: ![]() Subtitle: 'വിനാശകാരിയായ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന് സല്യൂട്ട്' ന്യൂഡല്‍ഹി: സര്‍വിസില്‍നിന്ന് പുറത്താക്കപ്പെട്ട ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ അഭിനന്ദിച്ചും രാജ്യം ഭരിക്കുന്ന ദുശ്ശക്തികള്‍ക്കെതിരായ അദ്ദേഹത്തിന്‍െറ പോരാട്ടത്തിന് പിന്തുണ അറിയിച്ചും മകന്‍െറ സന്ദേശം. ലണ്ടനില്‍ താമസിക്കുന്ന മകന്‍ ശാന്തനു ഭട്ട് പിതാവിനയച്ച വികാരനിര്‍ഭര സന്ദേശം സഞ്ജീവ് ഭട്ട് തന്നെയാണ് ‘ഇത്തരമൊരു മകനുണ്ടായതില്‍ താനും ഭാര്യയും അഭിമാനിക്കുന്നെന്ന’ അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. |
ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം Posted: 20 Aug 2015 11:20 AM PDT Image: ![]() ബെയ്ജിങ്: ലോക കായിക ചരിത്രത്തിലേക്ക് പുതിയ ഏടുകള്‍ കൂട്ടിച്ചേര്‍ക്കാനൊരുങ്ങി അത്ലറ്റിക്സ് കരുത്തര്‍ ശനിയാഴ്ച മുതല്‍ പോരാട്ടച്ചൂടിലേക്ക്. 15ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങാണ് ആതിഥ്യമരുളുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ആദ്യ ദിനം പുരുഷ, വനിത വിഭാഗങ്ങളിലായി മൂന്നു ഫൈനലുകളടക്കം 18 മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ മാരത്തണും വൈകുന്നേരം ഷോട്ട്പുട്ട്, 10,000 മീറ്റര്‍ എന്നീ ഇനങ്ങളുമാണ് ആദ്യ ദിനം തന്നെ വിജയിയെ നിശ്ചയിക്കുന്ന പോരാട്ടങ്ങള്‍. 100 മീറ്ററിന്‍െറ യോഗ്യത പോരാട്ടവും 800 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയുടെ ഹീറ്റ്സും ‘കിളിക്കൂട്’ സ്റ്റേഡിയത്തെ ഉദ്ഘാടന ദിവസം തന്നെ കോരിത്തരിപ്പിക്കും. ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള വന്‍ താരനിരയാണ് പുതു റെക്കോഡുകളും മെഡലുകളും ലക്ഷ്യമിട്ട് മത്സരത്തിനൊരുങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് ഒൗദ്യോഗിക ഉദ്ഘാടനം. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും. 207 രാജ്യങ്ങളില്‍നിന്നായി 1931 താരങ്ങളാണ് ഒമ്പതു ദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. രാജ്യങ്ങളുടെ എണ്ണത്തില്‍ ഇത്തവണ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ബെയ്ജിങ്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ 203 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്തതായിരുന്നു മുമ്പത്തെ റെക്കോഡ്. അത്ലെറ്റുകളില്‍ 1042 പുരുഷന്മാരും 889 വനിതകളുമാണ്. ലോകത്തിന്‍െറ 200ഓളം മേഖലകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ആദ്യമായി യുട്യൂബിലും തത്സമയം കാണാനുള്ള സൗകര്യമുണ്ട്. രാവിലെയും വൈകുന്നേരവുമായി നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ വന്‍ ആരാധകവൃന്ദമാണ് സ്റ്റേഡിയത്തിലത്തെുക. |
സംഘ്പരിവാര്‍ സൈദ്ധാന്തികര്‍ക്ക് വേദിയൊരുക്കി ഡല്‍ഹി സര്‍വകലാശാല Posted: 20 Aug 2015 11:09 AM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയുടെ ഒൗദ്യോഗിക പരിപാടിയില്‍ സംഘ്പരിവാര്‍ സൈദ്ധാന്തികരെ കുത്തിനിറച്ചത് വിവാദമാകുന്നു. അസം ജനതക്കിടയില്‍ വീരപരിവേഷമുള്ള ശങ്കര്‍ദേവിനെ തങ്ങളുടെ ബിംബമായി അവതരിപ്പിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് സര്‍വകലാശാല അധികൃതര്‍ ഒത്താശ ചെയ്യുകയായിരുന്നു എന്നാണ് ആക്ഷേപം. |
ജയിലില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ തടവുകാരന് മോചനം Posted: 20 Aug 2015 11:00 AM PDT Image: ![]() തെല്‍അവിവ്: 65 ദിവസമായി നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ തടവുകാരന് ഇസ്രായേല്‍ ജയിലില്‍നിന്ന് മോചനം. മുഹമ്മദ് അല്ലാന്‍ എന്ന ഫലസ്തീനി യുവാവിനാണ് കരുതല്‍ തടങ്കലില്‍നിന്ന് മോചനം ലഭിക്കുന്നത്. ആരോഗ്യനില ദുര്‍ബലമായതിനാല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി മോചിപ്പിക്കാനാവശ്യപ്പെടുകയായിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ നിരാഹാരം അവസാനിപ്പിക്കാന്‍ അല്ലാന്‍ തയാറായി. ഒരു ദിവസം നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് അല്ലാനെ മോചിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. നിരാഹാരം തലച്ചോറിന് ബാധിച്ചതായി ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചികിത്സ തുടരാന്‍ ആവശ്യപ്പെട്ട കോടതി ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി. ഇസ്ലാമിക് ജിഹാദ് സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അല്ലാനെ ജയിലിലടച്ചത്. സംഘടനയുമായി ബന്ധമില്ളെന്ന് വ്യക്തമാക്കിയ അല്ലാന്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുകയായിരുന്നു. കുറ്റപത്രം നല്‍കാതെ മാസങ്ങളോളം തടവില്‍ പാര്‍പ്പിക്കാന്‍ കരുതല്‍തടങ്കല്‍ അനുമതി നല്‍കുന്നുണ്ട്. അക്രമങ്ങള്‍ തടയാന്‍ ഇത് നിര്‍ബന്ധമാണെന്നാണ് ഇസ്രായേല്‍ അധികൃതരുടെ വാദം. കൂടുതല്‍ ഫലസ്തീന്‍ തടവുകാര്‍ക്ക് നിരാഹാരമിരിക്കാന്‍ അല്ലാനിന്‍െറ മോചനം പ്രചോദനമാകുമെന്ന് ഇസ്രായേലിന്‍െറ സുരക്ഷാ മന്ത്രി അഭിപ്രായപ്പെട്ടു. അല്ലാനിന്‍െറ കേസ് ഇസ്രായേലിന്‍െറ കരുതല്‍ തടവിനെതിരെ അന്താരാഷ്ട്ര വിമര്‍ശമുയര്‍ത്തിയിരുന്നു. |
കൊറിയകള്‍ക്കിടയില്‍ സംഘര്‍ഷം; അതിര്‍ത്തിയില്‍ വെടിവെപ്പ് Posted: 20 Aug 2015 10:57 AM PDT Image: ![]() Subtitle: അതിര്‍ത്തിയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു സോള്‍: ഉത്തര കൊറിയക്കും ദക്ഷിണ കൊറിയക്കുമിടയിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടി അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. വ്യാഴാഴ്ച വൈകീട്ട് പ്രാദേശിക സമയം 3.55നാണ് ദക്ഷിണ കൊറിയയിലെ യോഞ്ചിയോന്‍ പ്രദേശത്തെ സൈനികകേന്ദ്രം ലക്ഷ്യമാക്കി ഉത്തര കൊറിയ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് നിരവധിതവണ ദക്ഷിണ കൊറിയ തിരിച്ചും ആക്രമണം നടത്തുകയായിരുന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ യോഗം ചേരുമെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ദക്ഷിണ കൊറിയന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. 80ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ഉത്തര കൊറിയക്കെതിരായ പ്രചാരണങ്ങള്‍ക്ക് ദക്ഷിണ കൊറിയ സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കറുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈമാസം നാലിനുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ രണ്ട് ദക്ഷിണ കൊറിയന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള എല്ലാത്തരം പ്രകോപനങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും ദക്ഷിണ കൊറിയന്‍ സൈനിക മേധാവി അടുത്തിടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. അതിര്‍ത്തിയില്‍നിന്ന് ലൗഡ് സ്പീക്കറുകളുപയോഗിച്ച് ഇരു രാജ്യങ്ങളും പരസ്പരം നടത്തിയിരുന്ന പ്രചാരണം 2004ല്‍ അവസാനിപ്പിച്ചശേഷം അടുത്തിടെയാണ് പുനരാരംഭിച്ചത്. അമേരിക്കയുമായി സഹകരിച്ച് ദക്ഷിണ കൊറിയ തിങ്കളാഴ്ച സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. പ്രതിരോധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അഭ്യാസമെന്ന് ദക്ഷിണ കൊറിയ വിവരിക്കുമ്പോഴും അധിനിവേശത്തിന് കളമൊരുക്കാനുള്ള നീക്കമായാണ് ഇതിനെ ഉത്തര കൊറിയ കണക്കാക്കുന്നത്. |
തുര്‍ക്കി: പുതിയ തെരഞ്ഞെടുപ്പിന് പ്രസിഡന്‍റിന്‍െറ അനുമതി Posted: 20 Aug 2015 10:56 AM PDT Image: ![]() ഇസ്തംബൂള്‍: സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണം പരാജയമായ സാഹചര്യത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. പുതിയ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുകയാണെന്ന് പറഞ്ഞ പ്രസിഡന്‍റ് ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ലമെന്‍റ് സ്പീക്കറുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു. ഭരണഘടനയനുസരിച്ച് വലിയ കക്ഷിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനായില്ളെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയെ പ്രസിഡന്‍റ് ക്ഷണിക്കേണ്ടതുണ്ട്. ഇതിന് താല്‍പര്യമില്ളെന്നാണ് പ്രസിഡന്‍റിന്‍െറ പ്രസ്താവനയോടെ വ്യക്തമാകുന്നത്. അക് പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചിരുന്ന പിന്തുണ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വര്‍ധിപ്പിക്കാമെന്ന് ഉര്‍ദുഗാന്‍ കരുതുന്നതായാണ് വിലയിരുത്തല്‍. പാര്‍ലമെന്‍ററി രാഷ്ട്രീയ വ്യവസ്ഥയില്‍നിന്നും പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തുര്‍ക്കിയെ മാറ്റാനുള്ള ഭരണഘടനാ ഭേദഗതി നടപ്പാക്കാന്‍ അക് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരേണ്ടതുണ്ട്. നവംബര്‍ ഒന്നിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ തുര്‍ക്കി തെരഞ്ഞെടുപ്പ് അതോറിറ്റി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍വെച്ചതായി അനതോളിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം ലഭ്യമാകുന്നതോടെ യഥാര്‍ഥ തീയതി പ്രഖ്യാപിക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment