സ്വാഗതം
WELCOME

News Update..

Wednesday, December 31, 2014

കോഴിക്കോടിനോട് സര്‍ക്കാറുകള്‍ക്ക് അവഗണനയെന്ന് മുന്‍ മേയര്‍മാര്‍ Madhyamam News Feeds

കോഴിക്കോടിനോട് സര്‍ക്കാറുകള്‍ക്ക് അവഗണനയെന്ന് മുന്‍ മേയര്‍മാര്‍ Madhyamam News Feeds

Link to

കോഴിക്കോടിനോട് സര്‍ക്കാറുകള്‍ക്ക് അവഗണനയെന്ന് മുന്‍ മേയര്‍മാര്‍

Posted: 31 Dec 2014 01:22 AM PST

കോഴിക്കോട്: കോഴിക്കോട് നഗരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവഗണന പുലര്‍ത്തുകയാണെന്ന് മുന്‍ മേയേര്‍സ് ഫോറം. കോര്‍പറേഷനിലെ മുന്‍ മേയര്‍മാരാണ് യോഗം ചേര്‍ന്ന് സമിതി രൂപവത്കരിച്ചത്. യോഗം ചേര്‍ന്ന് മുന്‍ മേയേഴ്സ് ഫാറം രൂപവത്കരിച്ചു.
ഏറ്റവുമവസാനമായി വന്ന കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ നഗരവികസന പദ്ധതിയിലും കോഴിക്കോട് കോര്‍പറേഷന്‍ ഇല്ല. കേരളത്തില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ ഗരങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ആദ്യമായി വന്ന കോര്‍പറേഷനുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ്. ഇതുപോലെ കേന്ദ്ര-സംസ്ഥാന പദ്ധതികളൊന്നും ഇപ്പോള്‍ കോഴിക്കോട് കോര്‍പറേഷനില്‍ വരുന്നില്ല. ഏറ്റവും അവസാനമായി കോഴിക്കോട് കോര്‍പറേഷനെ വെട്ടിമുറിച്ച് ജനസംഖ്യ കുറക്കാനുള്ള ശ്രമവും പദ്ധതികള്‍ നിഷേധിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ്.
പഴയ കോര്‍പറേഷന്‍ പരിധിയും കൂട്ടിച്ചേര്‍ത്ത മൂന്നു പഞ്ചായത്തുകളും കൂടി ആറ് ലക്ഷത്തിലധികം ജനസംഖ്യയാണ് ഇപ്പോഴുള്ളത്. ജനസംഖ്യ വെട്ടിക്കുറച്ച് ഒരു പദ്ധതിയും കോര്‍പറേഷനില്‍ വരാത്ത തരത്തിലുള്ള നടപടിയാണത്. ഇത് അപലനീയമാണെന്നും യോഗം വിലയിരുത്തി. ഇതിനെപറ്റിയെല്ലാം ആലോചിക്കാന്‍ കോര്‍പറേഷനിലെ എല്ലാ സംഘടനകളേയും വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.മേയര്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു.

മതമൗലിക വാദികള്‍ക്കെതിരെ കലാകാരന്‍മാരുടെ കൂട്ടായ്മ രൂപപ്പെടണം ^കമല്‍

Posted: 31 Dec 2014 01:16 AM PST

Image: 

കോഴിക്കോട്: മതമൗലിക വാദികള്‍ക്കെതിരെ കലാകരന്‍മാരുടെ കൂട്ടായ്മ രൂപപ്പെടണമെന്ന് സംവിധായകന്‍ കമല്‍. കലകള്‍ക്കെതിരെ മതമൗലിക വാദികള്‍ കൈകോര്‍ക്കുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

ആമിര്‍ഖാന്‍ ചിത്രമായ പി.കെക്കെതിരായ പ്രതിഷേധം വര്‍ഗീയതക്ക് തെളിവാണ്. നിര്‍മാല്യം പോലുള്ള സിനിമ എടുത്ത എം.ടി വാസുദേവന്‍ പോലും ഇക്കാലത്ത് അത്തരം സിനിമകലെടുക്കാന്‍ ഭയപ്പെടും. പി.കെക്കെതിരെ മാത്രമല്ല വിശ്വരൂപം എന്ന സിനിമക്കെതിരെയും മതമൗലികവാദികള്‍ കൈകോര്‍ത്തിരുന്നു. കലകള്‍ക്കെതിരെയുള്ള ഇത്തരം നീക്കം എതിര്‍ക്കപ്പെടണമെന്നും കമല്‍ പറഞ്ഞു. എം.ഇ.എസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.

അതിനിടെ പി.കെയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലേക്ക് ഹനുമാന്‍ സേന പ്രതിഷേധ പ്രകടനം നടത്തി. ഇവരെ പൊലീസ് തിയേറ്ററിന് മുന്നില്‍വെച്ച് തടഞ്ഞു. ചിത്രം തുടര്‍ന്നും പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്നും ഹനുമാന്‍ സേന ഭീഷണി മുഴക്കി.

രാജ്യമെങ്ങും പ്രതിഷേധം നടക്കുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പി.കെക്ക് നികുതിയിളവ് പ്രഖ്യാപിച്ചു.

മരുഭൂമിയിലെ കൃഷി വിളവെടുത്തുതുടങ്ങി

Posted: 30 Dec 2014 11:23 PM PST

Image: 

ദോഹ: ശഹാനിയ്യയിലെ അല്‍ ദൂസരി പാര്‍ക്കില്‍ ‘അടുക്കളത്തോട്ടം’ ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ആരംഭിച്ച കൃഷി വിളവെടുത്തുതുടങ്ങി. മരുഭൂമിയില്‍ ആദ്യമായി ആരംഭിച്ച നെല്‍കൃഷി അത്ര വിജയകരമായില്ളെങ്കിലും പച്ചക്കറികള്‍ നല്ല വിളവ് നല്‍കുന്നുണ്ട്. തക്കാളിയും കാപ്സിക്കോയും ചുരക്കയുമെല്ലാം നന്നായി വളരുന്നു. ആദ്യം വിതച്ച നെല്‍വിത്തുകള്‍ പ്രതീക്ഷിച്ച പോലെ മുളച്ചില്ളെങ്കിലും, തോറ്റുകൊടുക്കാതെ കേരളത്തില്‍ നിന്ന് വീണ്ടും വിത്തുകൊണ്ടു വന്നുവിതച്ചിട്ടുണ്ട്.
കുറഞ്ഞ സ്ഥലത്താണെങ്കിലും നെല്‍കൃഷി പച്ചവിരിച്ച് നില്‍ക്കുന്നത് കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാണ്. ഒക്ടോബര്‍ 18ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ നെല്‍വിത്ത് വിതച്ചാണ് കൃഷിക്ക് തുടക്കമിട്ടത്. എന്നാല്‍, ഇത് നല്ല രീതിയില്‍ മുളക്കാത്തതിനാല്‍ നാട്ടില്‍ നിന്ന് വീണ്ടും ജ്യോതി വിത്തുകള്‍ കൊണ്ടുവന്ന് നട്ടു. ഇപ്പോഴിത് നല്ല രീതിയില്‍ വളരുന്നുണ്ട്. ഈ മരുഭൂമിയില്‍ നെല്ല് വിളവെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അടുക്കളത്തോട്ടത്തിന്‍െറ പ്രധാന സാരഥിയും അഡ്മിനുകളില്‍ ഒരാളുമായ അംബര പവിത്രന്‍ പറഞ്ഞു. പാല്‍ത്തൊണ്ടി, ഓണമട്ടന്‍, മരത്തൊണ്ടി എന്നീ നെല്‍വിത്തുകളാണ് നട്ടത്. ഇവയില്‍ ഓണമട്ടനും പാല്‍ത്തൊണ്ടിയുമാണ് നന്നായി വളരുന്നത്. ഇനിയും നടാനായി ഉമ വിത്തുകളും കൊണ്ടുവന്നിട്ടുണ്ട്.
പച്ചക്കറികള്‍ ഉള്‍പ്പെടെ അറുപതോളം ഇനങ്ങള്‍ ഇവിടെ നട്ടിരുന്നെങ്കിലും കുറേയെണ്ണം നശിച്ചുപോയി.  കോളി ഫ്ളവര്‍, അമര വയലറ്റും വെള്ളയും, പാവക്ക, പടവലം, ചീര പച്ചയും ചുവപ്പും, പയര്‍, പീച്ചിങ്ങ, വഴുതനങ്ങ, ഗോതമ്പ്, കപ്പലണ്ടി, കടല, കാബേജ്, കാരറ്റ്, വെള്ളരി, റാഡിഷ്, ചുരക്ക, ചെറിയുള്ളി, സവാള, മൂന്നിനം ചേമ്പ്, ഷുഗര്‍ ഫ്രീ കപ്പയും സാധാരണ കപ്പയും, കുമ്പളം, മത്തന്‍, ഉലുവ തുടങ്ങിയവയെല്ലാം ഇവരുടെ കൃഷിയിടത്തിലുണ്ട്.
വായിച്ചും കേട്ടുമറിഞ്ഞ് ഒട്ടേറെ പേര്‍ തോട്ടം കാണാനത്തൊറുണ്ട്. ബിര്‍ള പബ്ളിക് സ്കൂള്‍ ഇക്കോ ക്ളബ് അംഗങ്ങള്‍ ഇന്നലെ തോട്ടം സന്ദര്‍ശിക്കാനത്തെിയിരുന്നു. എന്നാല്‍ ചില സന്ദര്‍ശകര്‍ തോട്ടത്തിന് ദ്രോഹമാവുന്നുമുണ്ട്. ഏറ്റവും കൂടുതല്‍ വിളവെടുപ്പിന് തയാറായിരുന്ന ചുരക്ക ആളില്ലാത്തപ്പോള്‍ ഇവിടെയത്തെിയ ചിലര്‍ പറിച്ചുകൊണ്ടുപോയി. കോളിഫ്ളവര്‍ അടക്കം ചില തൈകള്‍ നശിപ്പിക്കുകയും ചെയ്തു.
ചേന, മഞ്ഞള്‍ എന്നിവ നട്ടെങ്കിലും മുളച്ചിട്ടില്ല. മാവ്, പ്ളാവ്, തെങ്ങിന്‍ തൈ എന്നിവയും കുഴിച്ചിട്ടെങ്കിലും ഉണങ്ങിപ്പോയി. വലിയ കുഴികളെടുത്ത് അതില്‍ കുഴിചിട്ടാലെ ഇവ നിലനില്‍ക്കുകയുള്ളൂ. ഇവയുടെ തൈകള്‍ ഇനിയും നഴ്സറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അടുക്കളത്തോട്ടം പ്രവര്‍ത്തകര്‍ പറയുന്നു. കീടങ്ങളില്‍ നിന്ന് ചെടികളെ രക്ഷിക്കാന്‍ പച്ചിലക്കഷായം നിര്‍മ്മിച്ചാണ് ഉപയോഗിക്കുന്നത്. മന്ത്രി മോഹനന്‍ വന്നുപോയതിന് ശേഷം ഹോട്ടികള്‍ചറല്‍ മിഷനില്‍ നിന്ന് വിത്തുകളും ഗ്രോ ബാഗുകളും ലഭിച്ചു. നാട്ടിലായിരുന്നപ്പോള്‍ തിരുവനന്തപുരത്ത് പോയാണ് അത് വാങ്ങിയത്. കൃഷി താല്‍പര്യമുള്ളവര്‍ക്ക് വിത്ത് ആവശ്യമുണ്ടെങ്കില്‍ അംബര പവിത്രനെ 33738858 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. എല്ലാ വാരാന്ത്യങ്ങളിലും ഇവര്‍ക്കൊപ്പം ഫേസ്ബുക് ഗ്രൂപ്പ് അഡ്മിന്‍സായ ജിഷ കൃഷ്ണനും മീന ഫിലിപ്പും മറ്റ് സജീവാംഗങ്ങളും ഇവിടെയത്തെിയാണ് കൃഷി പരിപാലിക്കുന്നത്. ചുറ്റും വേലികെട്ടി നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. ദൂസരി പാര്‍ക്ക് ഉടമയായ മുഹമ്മദ് അല്‍ ദൂസരി സൗജന്യമായാണ് ഇവര്‍ക്ക് കൃഷി ചെയ്യാന്‍ സ്ഥലവും വെള്ളവും വളവുമെല്ലാം നല്‍കിയത്.
 

വീരേന്ദ്രകുമാറിന്‍െറ തോല്‍വി: കോണ്‍ഗ്രസിന്‍െറ വീഴ്ചയെന്ന് യു.ഡി.എഫ് ഉപസമിതി

Posted: 30 Dec 2014 11:17 PM PST

Image: 

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം.പി വീരേന്ദ്രകുമാറിന്‍െറ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ വീഴ്ചയെന്ന് യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് . ഡി.സി.സി പ്രസിഡന്‍റിനും തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ക്കും വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ള അധ്യക്ഷനായ യു.ഡി.എഫ് ഉപസമിതിയാണ് പാലക്കാട്ടെ തോല്‍വിയെ കുറിച്ച് അന്വേഷിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണം താഴത്തെട്ടില്‍ എത്തിയില്ല. വിവിധ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ പേരില്‍ ഒരാള്‍ തന്നെ പണം വാങ്ങി. അട്ടപ്പാടി ഉള്‍പ്പെടെ ആദിവാസി മേഖലകളില്‍ പ്രചാരണം ദുര്‍ബലമായിരുന്നു. ഊരുകളിലെ വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ നല്‍കിയ പണം പോലും ചെലവഴിച്ചില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഡി.സി.സി പ്രസിഡന്‍റിനെതിരെയും തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. എന്നാല്‍ നേതാക്കളെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.എ. മജീദ്, ജോണി നെല്ലൂര്‍, എ.എ. അസീസ് ഷേക്ക് പി.ഹാരിസ്, ജോയ് എബ്രഹാം, എന്നിവരടങ്ങിയ ഉപസമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ജനുവരി ഏഴിന് തയാറാക്കും. യു.ഡി.എഫിന് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ വീരേന്ദ്രകുമാര്‍ തോറ്റതിനെ പറ്റി അന്വേഷണം നടത്തണമെന്ന് എസ്.ജെ.ഡിയാണ് ആവശ്യപ്പെട്ടത്.

പ്രതിരോധ ഇടപാടില്‍ ഇടനിലക്കാര്‍ക്ക് അംഗീകാരം നല്‍കും

Posted: 30 Dec 2014 11:16 PM PST

Image: 

ന്യൂഡല്‍ഹി:ആയുധ ഇടപാടുകളില്‍ ഇടനിലക്കാരുടെ പങ്ക് നിയമപരമായ അംാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്ന്  പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍.

പ്രതിരോധ ഇടപാടുകളില്‍ കൈക്കൂലി ഉണ്ടാകാന്‍ പാടില്ല. ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍, ആയുധ ഇടപാട് ചര്‍ച്ചകളുടെ ഫലത്തെ ബാധിക്കാതിരിക്കാനാണ് ഇവര്‍ക്ക്് അംഗീകാരം നല്‍കുന്നത്.  ഇടനിലക്കാര്‍, ഏജന്‍റുമാര്‍, ലോബിയിസ്റ്റുകള്‍ എന്നിങ്ങനെ ഏതു പേരുകളില്‍ വിളിച്ചാലും ഇടനിലക്കാരെ അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആയുധ കമ്പനികളുമായി നടക്കുന്ന ചര്‍ച്ചകളില്‍ കമ്പനികളുടെ പ്രതിനിധിയായി ഇടനലിക്കാര്‍ക്ക് പങ്കെടുക്കാന്‍  സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും പരീക്കര്‍ വ്യക്തമാക്കി.

ആയുധ ഇടപാടുകള്‍ സുതാര്യമാക്കാന്‍ ഇടനിലക്കാര്‍ക്ക് അംഗീകാരം നല്‍കണമെന്ന് 2003 ല്‍ ഒരു റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു. എന്നാല്‍  ഇടനിലക്കാരെ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതിനാല്‍ പ്രതിരോധ ഇടപാടുകളിലെ കോഴ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇടനിലക്കാരെ നിരോധിച്ചത്.
 

തെരഞ്ഞെടുപ്പ് രംഗത്ത് വീണ്ടുമുണ്ടാകും ^വി.എസ്

Posted: 30 Dec 2014 11:13 PM PST

Image: 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്ത് വീണ്ടുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. താന്‍ വീഴും വരെ പാര്‍ട്ടിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.

വീഴ്ചകളെ കുറിച്ച് പ്രകാശ് കാരാട്ട് സ്വയം പരിശോധിക്കണം. സെക്രട്ടറിയെന്ന നിലയില്‍ പിണറായി വിജയന്‍െറ തെറ്റുകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വിഭാഗീയത പലരും നേതൃത്വം പിടിക്കാനുള്ള ആയുധമാക്കുന്നു. പിണറായിയുടെ കുറവുകള്‍ പുതിയ സംസ്ഥാന സമിതി പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു.

 

ഒടുവില്‍ സുലൈമാനെ തേടി ഉമ്മയുടെ വിളിയെത്തി

Posted: 30 Dec 2014 09:39 PM PST

Image: 

മസ്കത്ത്: കാത്തിരിപ്പും പ്രാര്‍ഥനകളും സഫലമാക്കി സുലൈമാന്‍ ബിന്‍ സാലം അല്‍ നുഅ്മാനിയെ തേടി ഉമ്മ ഖമര്‍ജഹാന്‍െറ വിളിയത്തെി. 18 വര്‍ഷം നഷ്ടമായ മാതൃസാമീപ്യം കൊതിച്ചുള്ള സുലൈമാന്‍െറ വാട്ട്സ് ആപ് മെസേജുകള്‍ ഹൈദരാബാദിലെ പ്രാദേശിക ടി.വി ചാനല്‍ വാര്‍ത്തയാക്കിയതാണ് ഇരുവര്‍ക്കും തുണയായത്. ‘ഗള്‍ഫ് മാധ്യമ’വും ഈ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ടെലിവിഷന്‍ വാര്‍ത്തയില്‍നിന്ന് ലഭിച്ച സുലൈമാന്‍െറ പിതൃസഹോദര പുത്രന്‍ ഇബ്രാഹീമിന്‍െറ മൊബൈല്‍ നമ്പറില്‍ ഉമ്മ ഖമര്‍ജഹാന്‍ ചൊവ്വാഴ്ച രാവിലെ വിളിക്കുകയായിരുന്നു. ഏറെ സന്തോഷമുള്ളതാണ് ഈ ദിനമെന്നും ഒരാഴ്ചക്കുശേഷം ഉമ്മയെ കാണാന്‍ ഹൈദരാബാദിലേക്ക് പോകുമെന്നും സുലൈമാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അപ്രതീക്ഷിതമായിരുന്നു ടെലിഫോണ്‍ കാള്‍. മറു തലക്കല്‍ ഉമ്മയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ കുറച്ചുസമയങ്ങള്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ നിറഞ്ഞു, ഇടറിയ ശബ്ദത്തിലായിരുന്നു ഉമ്മയും തന്നോട് സംസാരിച്ചത്. ‘മോന് സുഖമല്ളേ’ എന്നായിരുന്നു ആദ്യ ചോദ്യം. തന്‍െറ പഠനത്തെ കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ ചോദിച്ചതായും സുലൈമാന്‍ പറഞ്ഞു.
ദിവസവും വിളിക്കണമെന്ന് പറഞ്ഞാണ് ഉമ്മ ഫോണ്‍ വെച്ചതെന്നും സുലൈമാന്‍ പറഞ്ഞു. ഇന്‍റര്‍മീഡിയറ്റ് പൂര്‍ത്തീകരിച്ച സുലൈമാന് അല്‍ഖുവൈറിലെ സ്ഥാപനത്തില്‍ ചെറിയ ജോലി ലഭിച്ചിട്ടുണ്ട്. ഉമ്മയെ നേരില്‍ കാണലാണ് ആദ്യ ലക്ഷ്യം. മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഉമ്മയെ കാണുന്നതിനോട് പിതാവ് അനുകൂലമായാണ് പ്രതികരിച്ചതെന്നും സുലൈമാന്‍ പറഞ്ഞു.  ഇനിയൊരിക്കലും കാണില്ളെന്ന് കരുതിയ പൊന്നുമോന്‍െറ ശബ്ദം കേള്‍ക്കാനായതില്‍ സര്‍വശക്തനെ സ്തുതിക്കുന്നതായി സുലൈമാന്‍ നല്‍കിയ ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട ‘ഗള്‍ഫ് മാധ്യമ’ത്തോട് ഉമ്മ ഖമര്‍ജഹാന്‍ പറഞ്ഞു. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലമാണ് വിവാഹ മോചനം ചെയ്യേണ്ടിവന്നത്. മകനെ കൊണ്ടുപോകാനായി ചോദിച്ചെങ്കിലും നല്‍കിയില്ല.
വര്‍ഷം ഇത്ര കഴിഞ്ഞെങ്കിലും ഓര്‍മയില്‍ അവന്‍ എന്നും ഉണ്ടായിരുന്നു. അവന്‍െറ ചെറുപ്പത്തിലെ കളിചിരികള്‍ മനസ്സില്‍ മായാതെ നിന്നിരുന്നു. ടെലിവിഷനില്‍ വാര്‍ത്ത കണ്ട ബന്ധുക്കളാണ് വിവരം പറഞ്ഞതും ടെലിഫോണ്‍ നമ്പര്‍ നല്‍കിയതും. മകന്‍െറ ശബ്ദം കേട്ടപ്പോള്‍ ആദ്യം ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സങ്കടം കൊണ്ട് വാക്കുകള്‍ മുറിഞ്ഞുപോവുകയായിരുന്നു.  അറിയാവുന്ന അല്‍പം അറബിയിലാണ് മകനുമായി ആശയവിനിമയം നടത്തിയത്. മകനെ നേരില്‍ കാണുന്ന നിമിഷവും കാത്താണ് താന്‍ ഇരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അവന്‍ പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തി സ്വന്തം കാലില്‍ നില്‍ക്കുന്നത് കാണണം. തങ്ങളുടെ പുന$സമാഗമത്തിന് വഴിയൊരുക്കിയ മാധ്യമങ്ങളോട് അളവറ്റ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
ഒമാനില്‍ നിന്നത്തെി വൈകാതെ രണ്ടാം വിവാഹം കഴിച്ച ഖമര്‍ജഹാന് ഇപ്പോള്‍ 15ഉം 14ഉം വയസ്സുള്ള മക്കളുണ്ട്. ഹൈദരാബാദ് നഗരപ്രാന്തത്തിലെ നവാസ് സാഹെബ് കുണ്ഡെയിലാണ് ഇപ്പോള്‍ താമസം.
 

എയര്‍ ഏഷ്യ: മോശം കാലാവസ്ഥ മൂലംതെരച്ചില്‍ തടസപ്പെട്ടു

Posted: 30 Dec 2014 09:39 PM PST

Image: 

ജകാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിലില്‍ മോശം കാലവസ്ഥ മൂലം തടസപ്പെട്ടു. ശക്തമായ കാറ്റും കാര്‍മേഘങ്ങളുമുള്ള കാലാവസ്ഥയായതിനാല്‍ ഹെലികോപ്ടര്‍ വഴിയുള്ള തെരച്ചിലില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരമാലകള്‍ ശക്തിയാര്‍ജിച്ചത് ജാവ കടലിലുള്ള തെരച്ചിലിനെ മോശമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ തെരച്ചലില്‍  ജാവ കടലിലെ ബോര്‍ണിയോ ദ്വീപില്‍ പങ്കാലന്‍ ബണ്ണിന് സമീപം ഉള്‍ക്കടലില്‍ നിന്നാണ്  വിമാനത്തിന്‍്റെ വാതിലടക്കമുള്ള അവശിഷ്ടങ്ങളും ആറു മൃതദേഹങ്ങളുമാണ് കണ്ടത്തെിയത്. തുടര്‍ന്ന് ഈ പ്രദേശത്തുള്ള തെരച്ചിലില്‍ ഇന്തോനേഷ്യന്‍ നാവികസേന  ഊര്‍ജിതമാക്കിയിരുന്നു. എയര്‍ ഏഷ്യ വിമാനം അപകടത്തില്‍ പെട്ടതും മോശം കാലാവസ്ഥമൂലമാണെന്ന് വിമാനകമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

കരയിലും കടലിലുമായി 13 മേഖലകളിലേക്ക് ചൊവ്വാഴ്ച തിരച്ചില്‍ വ്യാപിപ്പിച്ചതിനിടെയാണ് കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്തെിയത്. വിമാനവുമായി ബന്ധം നഷ്ടപ്പെട്ട മേഖലയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് മൃതദേഹങ്ങളും മറ്റും ലഭിച്ചത്. 30 ഓളം കപ്പലുകളും 15 വിമാനങ്ങളും ഏഴു ഹെലികോപ്റ്ററുകളുമാണ് തെരച്ചിലിനുണ്ടായിരുന്നത്.
 

അമീറിന്‍െറ വര്‍ഷം; സര്‍ക്കാറിന്‍െറയും

Posted: 30 Dec 2014 08:55 PM PST

Image: 

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ വര്‍ഷമായിരുന്നു 2014. ജനക്ഷേമപ്രദമായ നിരവധി പരിഷ്കാരങ്ങളിലൂടെ രാജ്യത്തിനകത്തും വിവിധ രാജ്യങ്ങളെ സഹകരിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്രതലത്തിലും ഒരു പതിറ്റാണ്ടിനടുത്തായി നിറഞ്ഞുനില്‍ക്കുന്ന ഈ അതുല്യ വ്യക്തിത്വത്തിന്‍െറ തൊപ്പിയിലെ പൊന്‍തൂവലായി ഐക്യരാഷ്ട്രസഭയുടെ ആദരം എത്തിയതായിരുന്നു കടന്നുപോകുന്ന വര്‍ഷത്തിലെ പ്രധാന സംഭവം.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് സഹായമത്തെിച്ചതും വിവിധ യു.എന്‍ പദ്ധതികള്‍ക്ക് സഹായവും പിന്തുണയും നല്‍കിയതും മുന്‍നിര്‍ത്തി അമീറിന് ‘അന്താരാഷ്ട്ര മാനുഷിക നേതാവ്’ എന്നും കുവൈത്തിന് ‘അന്താരാഷ്ട്ര മാനുഷിക കേന്ദ്രം’ എന്നുമുള്ള പദവി നല്‍കിയാണ് ഐക്യരാഷ്ട്രസഭ ആദരിച്ചത്. സെപ്റ്റംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് അമീറിന് ആദരപത്രം കൈമാറിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ മാനുഷികപ്രവര്‍ത്തനങ്ങള്‍ക്ക് അമീറിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഐക്യരാഷ്ട്രസഭയുടെ ആദരം. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിറിയ, ഇസ്രായേല്‍ ആക്രമണത്തില്‍ നരകിക്കുന്ന ഗസ്സ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ സഹായങ്ങളത്തെിക്കുന്നത് കൂടാതെ വിവിധ പദ്ധതികള്‍ വഴി ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ക്കും കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കും കുവൈത്ത് സഹായമത്തെിക്കുന്നുണ്ട്. സിറിയക്കകത്തും പുറത്തും അഭയാര്‍ഥികളായി കഴിയുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച രണ്ട് അന്താരാഷ്ട്ര ഉച്ചകോടികള്‍ക്കും ആതിഥ്യംവഹിച്ചതും കൂടുതല്‍ തുക സംഭാവന നല്‍കിയതും കുവൈത്തായിരുന്നു.
ജനുവരി അഞ്ചിന് കുവൈത്ത് ആതിഥ്യംവഹിച്ച രണ്ടാമത് സിറിയ ഉച്ചകോടിയായിരുന്നു വര്‍ഷത്തിലെ പ്രധാന സംഭവങ്ങളിലൊന്ന്. 50 കോടി ഡോളറാണ് ഉദ്ഘാടന സമ്മേളനത്തില്‍ അമീര്‍ സിറിയക്കാരെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം കുവൈത്ത് തന്നെ ആതിഥ്യംവഹിച്ച പ്രഥമ ഉച്ചകോടിയുടെ വിജയത്തെ തുടര്‍ന്നായിരുന്നു രണ്ടാമത് ഉച്ചകോടിക്കും ആതിഥ്യംവഹിക്കാന്‍ യു.എന്‍ കുവൈത്തിനോട് അഭ്യര്‍ഥിച്ചത്. ഇതും വന്‍ വിജയമായത് കുവൈത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ നേട്ടമായി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുവൈത്ത് രാഷ്ട്രീയത്തില്‍ വലിയ ഇളക്കങ്ങളില്ലാതെയാണ് 2014 കടന്നുപോകുന്നത്. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പാര്‍ലമെന്‍റ് പിരിച്ചുവിടലും മന്ത്രിസഭയുടെ രാജിയുമില്ലാത്ത അപൂര്‍വ വര്‍ഷം. മന്ത്രിമാരുടെ തലയിലെ ഡെമോക്ളസിന്‍െറ വാളായ കുറ്റവിചാരണ പ്രമേയങ്ങളും താരതമ്യേന കുറവ്. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഇടക്കിടെ ചെറിയ അഴിച്ചുപണിയുണ്ടായെങ്കിലും പാര്‍ലമെന്‍റുമായുള്ള ശീതസമരത്തിന് താല്‍ക്കാലികമായെങ്കിലും ശമനമുണ്ടായി. പാര്‍ലമെന്‍റില്‍ വിവിധ ബില്ലുകള്‍ പാസാക്കിയെടുത്തും വികസന പദ്ധതികള്‍ നടപ്പിലാക്കിയും സര്‍ക്കാര്‍ മികച്ച മൈലേജാണ് 2014ല്‍ ഉണ്ടാക്കിയെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വിലയിലുണ്ടായ വന്‍ തകര്‍ച്ചയാണ് ഈവര്‍ഷം കുവൈത്തിനെ ബാധിച്ച പ്രധാന പ്രശ്നം. എണ്ണയുടെ സമ്പന്നതയില്‍ രാജ്യം മുന്നോട്ടുതന്നെയാണെങ്കിലും മറ്റു നിലക്കുള്ള വികസനങ്ങള്‍ മുരടിക്കുമ്പോള്‍ സമീപഭാവിയില്‍ രാജ്യം പിറകോട്ടടിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് വര്‍ഷത്തിന്‍െറ രണ്ടാം പകുതിയില്‍ എണ്ണ വില കൂപ്പുകുത്തുന്നത്. എണ്ണ വിലയിടിവ് രാജ്യത്തിന്‍െറ സാമ്പത്തിക സുസ്ഥിതിയെ നിലവില്‍ കാര്യമായി ബാധിച്ചില്ളെങ്കിലും വരുമാനത്തിന്‍െറ 97 ശതമാനവും എണ്ണയില്‍നിന്ന് കണ്ടത്തെുന്ന കുവൈത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്‍െറ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇക്കാര്യം സര്‍ക്കാര്‍ കൂടി തിരിച്ചറിഞ്ഞതിന്‍െറ ഭാഗമായാണ് വിവിധ അവശ്യസേവനങ്ങള്‍ക്കും മറ്റും നല്‍കിയിരുന്ന വന്‍തോതിലുള്ള സബ്സിഡി വെട്ടിക്കുറക്കാനുള്ള അധികൃതരുടെ തീരുമാനവും. വ്യവസായികാവശ്യത്തിനുള്ള ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറച്ചതിനുപിന്നാലെ പുതുവര്‍ഷത്തില്‍ പെട്രോള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ സബ്സിഡി കൂടി വെട്ടിക്കുറക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇതോടെ, ഇവക്കെല്ലാം വില കൂടുന്നത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയാവും. രാജ്യത്തെ പ്രവാസികള്‍ക്ക് നിരാശയുടെയും ആശങ്കയുടെയും വര്‍ഷമായിരുന്നു മുന്‍ വര്‍ഷം എങ്കില്‍ 2014ഉം അധികം വ്യത്യസ്തമായിരുന്നില്ല. നിയമവിരുദ്ധ താമസക്കാര്‍ക്കെതിരെ സര്‍ക്കാര്‍ മുന്‍വര്‍ഷത്തില്‍ തുടങ്ങിവെച്ച നടപടികള്‍ ഒട്ടൊന്ന് ശമിച്ചെങ്കിലും ഈ വര്‍ഷവും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകളും നാടുകടത്തലുകളും തുടര്‍ന്നു.
നാടുവിടാനോ താമസം നിയമവിധേയമാക്കാനോ സമയം നല്‍കുന്ന തരത്തില്‍ പൊതുമാപ്പ് നല്‍കണമെന്ന മുറവിളിക്ക് ഈവര്‍ഷവും ഫലമുണ്ടായില്ല. ഇതോടൊപ്പം, പാസ്പോര്‍ട്ടില്‍ ഇഖാമ വിവരങ്ങള്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍, ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് കൂട്ടല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കല്‍, ആശ്രിതവിസ നിയന്ത്രണം, സന്ദര്‍ശക വിസയുടെ നിരക്ക് കൂട്ടല്‍ തുടങ്ങിയവയെല്ലാം വിദേശികളെ പ്രയാസത്തിലാക്കാനായി എത്തിക്കൊണ്ടിരിക്കുന്നു. വര്‍ഷങ്ങളായി നിര്‍ത്തിവെച്ച വിദേശ തൊഴിലാളികളുടെ നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് പുതുവര്‍ഷത്തില്‍ പുനരാരംഭിക്കുമെന്നുള്ള പ്രഖ്യാപനം മാത്രമാണ് വിദേശികള്‍ക്ക് ആശ നല്‍കുന്നത്.

സ്വതന്ത്ര ഫലസ്തീന്‍ പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി

Posted: 30 Dec 2014 08:07 PM PST

Image: 

യുനൈറ്റഡ് നേഷന്‍സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍  അധിനിവേശം അവസാനിപ്പിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന ഫലസ്തീന്‍െറ പ്രമേയം യു.എന്‍ സുരക്ഷാ സമിതി തള്ളി. 15 അംഗ രക്ഷാ സമിതിയില്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കയും ആസ്ട്രേലിയയും എതിരായി വോട്ട് ചെയ്തു. അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരു വോട്ടിനാണ് രക്ഷാ സമിതിയില്‍ പ്രമേയം പരാജയപ്പെട്ടത്.

പ്രമേയം പാസാവാന്‍ ഒമ്പത് വോട്ടുകളാണ് വേണ്ടിയിരുന്നത്. ജോര്‍ദാന്‍, ചൈന, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ഛാഡ്, ചിലി, അര്‍ജന്‍റീന എന്നീ രാജ്യങ്ങളാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അനുകൂലമായി ഒമ്പത് വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ പ്രമേയം പാസാവുന്നത്  തടയാന്‍ അമേരിക്ക വീറ്റോ അധികാരമുപയോഗിക്കുമായിരുന്നു.

2017 ഓടെ ഫലസ്തീന്‍ ഭൂപ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇസ്രായേല്‍ കൈയ്യേറിയ കിഴക്കന്‍ ജറൂസലമിനെ  ഫലസ്തീന്‍െറ തലസ്ഥാനമക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ മോചനം, കൈയ്യേറിയ സ്ഥലങ്ങളിലെ അനധികൃത കെട്ടിട നിര്‍മാണം അവസാനിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രമേയം ആവശ്യപ്പെടുന്നു.
1967 ല്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള ഫലസ്തീന്‍ അതിര്‍ത്തി അനുസരിച്ചായിരിക്കണം ഭാവിയില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഫലസ്തീന്‍ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിലും അര്‍ഥവത്തായ പരിഹാരം കണ്ടത്തെുന്നതിലും സുരക്ഷാ സമിതി പരാജയപ്പെട്ടെന്ന് യു.എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പറഞ്ഞു. രണ്ട് ജനതക്കും വെവ്വേറെ രാജ്യങ്ങള്‍  എന്ന ലക്ഷ്യത്തെ തകര്‍ക്കുന്നതാണ് പ്രമേയമെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ സാമന്ത പവര്‍ പറഞ്ഞു.

അതേസമയം പ്രമേയം ഫലസ്തീനികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഒത്തുതീര്‍പ്പുകള്‍ക്കു വേണ്ടി ഭേദഗതികള്‍ വരുത്തിയത് അംഗീകരിക്കാനാവില്ളെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു.

 

സൗദി നായകത്വം അരക്കിട്ടുറപ്പിച്ച വര്‍ഷം

Posted: 30 Dec 2014 07:06 PM PST

Image: 

ജിദ്ദ: ഗള്‍ഫ് രാഷ്ട്രസമൂഹത്തിലും പശ്ചിമേഷ്യയിലും രാഷ്ട്രീയരംഗത്തെ മേധാവിത്തം സൗദി അറേബ്യ ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഈജിപ്തില്‍ അബ്ദുല്‍ഫത്താഹ് സീസിയുടെ സൈനിക അട്ടിമറിയും തുടര്‍ന്ന് തെരഞ്ഞെടുപ്പ് വഴിയുള്ള സ്ഥാനാരോഹണവും ജി.സി.സിയിലും അലയൊലികള്‍ സൃഷ്ടിച്ചു. അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡിന്‍െറ വിപ്ളവമുന്നേറ്റം രക്തരൂഷിതമായി തന്നെ അടിച്ചൊതുക്കിയതും മുന്‍ പ്രസിഡന്‍റ് മുര്‍സിക്കും അനുയായികള്‍ക്കുമെതിരായ തടവും വധശിക്ഷ വിധികളും ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം സൃഷ്ടിച്ചു. ഈജിപ്തിലെ സീസി ഭരണകൂടത്തെ പിന്തുണക്കാതിരിക്കുകയും പ്രതിപക്ഷത്തിന് പരോക്ഷപിന്തുണ നല്‍കുകയും ചെയ്ത ഖത്തറുമായി സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇടയുകയും അംബാസഡര്‍മാരെ പിന്‍വലിക്കുകയും ചെയ്തു. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ തുടങ്ങിയ ഈ പിണക്കം ആണ്ടറുതിയോടടുത്ത് ഖത്തറില്‍ നടക്കാനിരുന്ന ജി.സി.സി ഉച്ചകോടിയെ അവതാളത്തിലാക്കുമെന്നു കരുതിയിരുന്നിടത്ത് അവസാനം സൗദിയുടെ തീരുമാനം തന്നെ ജയിച്ചു. ജി.സി.സി രാജ്യങ്ങളുടെ പിന്തുണയുടെ വരുതിയിലേക്ക് ഈജിപ്തിനെ കൂടി ഉള്‍ക്കൊള്ളിക്കാനും കൈറോയുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധത്തിന്‍െറ സ്വഭാവം ജി.സി.സി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ പാരസ്പര്യത്തിന്‍െറ മാനദണ്ഡമാക്കി മാറ്റാനും കുവൈത്തിനെ മുന്നില്‍ നിര്‍ത്തിയുള്ള റിയാദ് ധാരണയിലൂടെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് സാധിച്ചു. അങ്ങനെ ഖത്തര്‍ സീസിക്ക് അഭിമതനാകുന്നതും അതിന്‍െറ ആദ്യപടിയെന്നോണം അല്‍ജസീറ ചാനലിന്‍െറ ഈജിപ്തില്‍നിന്നുള്ള തത്സമയ സംപ്രേഷണം അവസാനിപ്പിക്കാനുള്ള നീക്കവും കണ്ടാണ് 2014 വിടവാങ്ങുന്നത്. അംഗരാഷ്ട്രങ്ങള്‍ക്കടിയില്‍ സൗദി നടത്തിയ വിശ്രമമില്ലാത്ത നയതന്ത്ര നീക്കങ്ങള്‍ ജയം കാണുകയായിരുന്നു. മുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള സംഘടനകളെ ഭീകരവിരുദ്ധപട്ടികയില്‍ പെടുത്തി നിയമവിരുദ്ധമാക്കിയാണ് സൗദി ഈ വഴിക്കുള്ള ഓപറേഷന്‍ തുടങ്ങിയത്.
സിറിയന്‍ പ്രതിസന്ധിയില്‍ അന്താരാഷ്ട്ര ഇടപെടലിനു ഓടിനടന്നിരുന്ന സൗദിക്ക് പിന്നിടുന്ന വര്‍ഷം അവിടെ നിന്നുള്ള ഐ.എസ് ഭീകരഭീഷണിയെ കൈകാര്യം ചെയ്യേണ്ട അടിയന്തരസാഹചര്യമുണ്ടായി. രാജ്യത്തു നിന്ന് യുദ്ധാവേശം മൂത്ത് സിറിയയിലേക്കും ഇറാഖിലേക്കും പോയ സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമായിരുന്നു ആദ്യം. പിന്നീട് അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും പിന്തുണയോടെ ഇസ്ലാമിക് സ്റ്റേറ്റ്, അന്നുസ്റ തുടങ്ങിയ ഭീകരസംഘങ്ങള്‍ക്കെതിരെ പടനയിക്കാന്‍ നേതൃപരമായ പങ്കുവഹിച്ചതും സൗദിയായിരുന്നു. ഗള്‍ഫ്രാഷ്ട്രങ്ങള്‍ താവളമാക്കി ആക്രമണം നടത്തുന്നതിനും ബഹുകക്ഷി സേനയിലേക്ക് സ്വന്തം സേനാംഗങ്ങളെ അയച്ചുകൊടുക്കുന്നതിനും സൗദി മുന്‍കൈയെടുത്തു. അതേസമയം രാജ്യത്തിനകത്ത് നുഴഞ്ഞുകയറിയ ഐ.എസ് ഭീകരത സുരക്ഷഭീഷണി സൃഷ്ടിച്ച വര്‍ഷം കൂടിയായിരുന്നു ഇത്. എന്നാല്‍ യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ശറൂറയിലും കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലും നടന്ന ഭീകരാക്രമണങ്ങളും തുടര്‍ന്ന് ബുറൈദയിലും ശഖ്റയിലും നടന്ന കൗണ്ടര്‍ ഓപറേഷനുകളും ഐ.എസ് സൃഷ്ടിക്കുന്ന ആഭ്യന്തരഭീഷണിക്കെതിരെ ശക്തമായ നടപടികളിലേക്ക് ഭരണകൂടത്തെ നയിച്ചു. തീവ്രവാദത്തിനെതിരായി പണ്ഡിതരെയും അക്കാദമികലോകത്തെയും ഒന്നിച്ചണി നിരത്തിയുള്ള ദേശീയ പ്രചാരണത്തിനു തുടക്കമിട്ടാണ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്.
2014 അവസാനപാതിയിലത്തെിയതില്‍ പിന്നെ മേഖലയിലെയും രാജ്യത്തെയും സുരക്ഷഭീഷണിക്കു മേല്‍ വന്ന കടുത്ത പ്രഹരമാണ് എണ്ണയുടെ വിലയിടിവെന്ന പ്രതിഭാസം. അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെ എണ്ണയുല്‍പാദന രംഗത്ത് ചുവടുറപ്പിച്ച് അറബ് രാജ്യങ്ങളുടെ കുത്തക തകര്‍ക്കാനും എണ്ണ വിപണിയെ സ്വാധീനിക്കാനും നടത്തുന്ന രാഷ്ട്രീയ കരുനീക്കം മനസ്സിലാക്കിയ സൗദി എണ്ണവില എത്രയിടിഞ്ഞാലും ഉല്‍പാദനം നിയന്ത്രിക്കില്ളെന്ന ഉറച്ച നിലപാടിലാണ്. ബാഹ്യശക്തികളുടെ ഇടപെടല്‍ അവസാനിപ്പിക്കാതെ ഇക്കാര്യത്തില്‍ പിറകോട്ടില്ല എന്ന ഉറച്ച നിലപാട് പുതുവര്‍ഷത്തെ ബജറ്റിനെ പോലും ബാധിക്കുമെന്നറിഞ്ഞു തന്നെയാണ് സൗദി എടുത്തിട്ടുള്ളത്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ ഇനി നിവരാനാവില്ല എന്നറിയാവുന്നതു കൊണ്ടു തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
സാമൂഹികരംഗത്ത് തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരാന്‍ സ്വദേശിവത്കരണം കൂടുതല്‍ കര്‍ശനമാക്കാനും വിപുലപ്പെടുത്താനും നടപടികള്‍ കൈക്കൊണ്ടു. ബഖാലകളെ വരെ സ്വദേശിവത്കരിക്കാനും നിതാഖാതിന്‍െറ തരംതിരിവ് കൂടുതല്‍ സൂക്ഷ്മമാക്കാനും ചുവടുവെപ്പ് തുടങ്ങി. പുതുവര്‍ഷത്തില്‍ നിര്‍മാണ-റിയല്‍ എസ്റ്റേറ്റ്, ആതുരസേവനം, ചില്ലറ വില്‍പന, കാറ്ററിങ് എന്നീ നാല് പുതിയ തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുകയാണ്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരമൊരുക്കുന്നതിനു വേണ്ടി ജോലിസമയം, അവധി, ശമ്പളം എന്നിവയില്‍  പുതിയ പരിഷ്കരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പഴുതടച്ച പരിശോധനകളിലൂടെ രാജ്യത്തെ അവസാനത്തെ അനധികൃതനെയും പടികടത്താനുള്ള നടപടികളും പോയ വര്‍ഷം ഊര്‍ജിതമായി. ഭരണത്തിന്‍െറ മുഖഛായ മാറ്റുന്നതിന്‍െറ ഭാഗമായി നിലവിലുള്ള മുഖങ്ങളെ മാറ്റി പുതിയ ഒമ്പത് മന്ത്രിമാരെ ഈ വര്‍ഷം നിയമിച്ചു. ആരോഗ്യരംഗത്ത് കൊറോണ ബാധക്കെതിരായ കര്‍ശനനടപടികളുണ്ടായെങ്കിലും രോഗവും മരണവും ഇനിയും നിയന്ത്രണവിധേയമായിട്ടില്ല.
സ്വദേശിവത്കരണനീക്കവും വിദേശികളുടെ നിയമലംഘനത്തിനെതിരായ കര്‍ശനനടപടികളും തുടര്‍ന്ന ഇക്കഴിഞ്ഞ വര്‍ഷം പ്രവാസലോകം കരുതലില്‍ തന്നെയാണെന്നു പറയാം. അവിദഗ്ധ തൊഴിലുകളിലെ പ്രവാസിശതമാനം കുറയുന്നുണ്ടെങ്കിലും പുതിയ വിദഗ്ധ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍ നിതാഖാത് പരിഷ്കരണങ്ങളുടെ ഫലമറിയാന്‍ കാത്തിരിക്കുന്നതു നിമിത്തം നിര്‍മാണമേഖലയും അനുബന്ധ മേഖലകളും വേണ്ടത്ര സജീവമായിട്ടില്ല. നിയമാനുസൃത പ്രവാസികള്‍ക്ക് നേരിയ ആശ്വാസത്തിനുള്ള ചില നടപടികളും ഗവണ്‍മെന്‍റില്‍ നിന്നുണ്ടായി. ആശ്രിതവിസക്കാര്‍ക്ക് വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് തൊഴിലെടുക്കാനുള്ള സാഹചര്യം, വിദേശികള്‍ക്ക് ആശുപത്രികള്‍ തുടങ്ങാനുള്ള അനുമതി തുടങ്ങി നിക്ഷേപരംഗത്ത് ചില ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. എന്നാല്‍ ശരാശരി പ്രവാസിക്ക് കുടുംബാംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ചുമത്താനുള്ള നീക്കവും ഫാമിലി വിസിറ്റ് വിസയുടെ കാലാവധി ചുരുക്കാനുള്ള നീക്കവും അസ്വസ്ഥതയുളവാക്കുന്ന തീരുമാനങ്ങളാണ്. ഏതായാലും നിതാഖാത്തിന്‍െറ ക്ഷീണം വിട്ടുണരാത്ത നിലയിലാണ് മലയാളിപ്രവാസികള്‍ 2015ലേക്ക് കടക്കുന്നത്.
 

ജനസേവനം സപര്യയാക്കി ഉമാ പ്രേമന്‍

Posted: 30 Dec 2014 06:53 PM PST

Image: 

മനാമ: കോയമ്പത്തൂര്‍ കതിരിമില്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ അക്കാലത്ത് ഒരു വിദ്യാര്‍ഥിക്ക് വേണ്ടതെല്ലാം സൗജന്യമായി കിട്ടിയിരുന്നു. എം.ജി.ആര്‍ എന്ന അത്ഭുത മനുഷ്യന്‍ ഭരണത്തിലും സിനിമയിലെന്ന പോലെ തിളങ്ങിയ കാലം. ഉടുപ്പു മുതല്‍ ഭക്ഷണം വരെ വിദ്യാര്‍ഥികളെ തിരഞ്ഞുചെല്ലുമ്പോള്‍ ആ സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികളോടായി ചോദിച്ചു. സര്‍ക്കാര്‍ നിങ്ങള്‍ക്ക് എന്തെല്ലാം തരുന്നു. പഠിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ സമൂഹത്തിന് എന്തു തിരിച്ചു നല്‍കും? പലരും അത് ഒരു പതിവു ചോദ്യമായി കണ്ടു. സുബ്രമണ്യ ഭാരതിയുടെ കവിതകളിലെ ഊര്‍ജ്ജം സിരകളിലാവേശിച്ച ഒരു കൊച്ചുപെണ്‍കുട്ടിയുടെ മനസ്സില്‍ ആ ചോദ്യം മാറ്റൊലിയായി. അത് വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞിട്ടും അടങ്ങാത്ത തിരമാല പോലെ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ അവര്‍ മറ്റാരും പോകാത്ത വഴിയിലൂടെ സാമൂഹ്യ സേവനത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചു. അവരുടെ പേരാണ് ഉമാപ്രേമന്‍.
രോഗനിര്‍ണയം അല്‍പം വൈകിപ്പോയതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന കലാകാരനായ ഉമയുടെ ഭര്‍ത്താവിന്‍െറ സ്മരണാര്‍ഥമാണ് 1997ല്‍ അവര്‍ ഗുരുവായൂരില്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നത്. വിവിധ രോഗങ്ങള്‍ക്കുള്ള ചെലവു കുറഞ്ഞ കൃത്യമായ ചികിത്സ എവിടെ കിട്ടും എന്ന വിവരം പകര്‍ന്നു നല്‍കുകയായിരുന്നു ആദ്യകാലത്ത് ചെയ്തത്. പിന്നീട് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. പല അഭ്യുതകാംക്ഷികളും സഹായവുമായത്തെി. അവരുടെയെല്ലാം പിന്തുണയില്‍ ‘ശാന്തി’ വഴി നാളിതുവരെ 680 ഓളം പേര്‍ക്കാണ് വൃക്ക മാറ്റി വക്കാന്‍ സാധിച്ചത്. ഇതില്‍ 62 പേര്‍ ഗള്‍ഫുകാരാണ്. 20,500 പേര്‍ക്ക് ഹൃദയശസ്ത്രക്രിയയും നടത്തി. സൗജന്യ ഡയാലിസിസുകളുടെ എണ്ണമാകട്ടെ രണ്ടു ലക്ഷത്തോളം വരും. എല്ലാ ചികിത്സാ വിവരങ്ങളും നല്‍കുന്ന വെബ്സൈറ്റ് തുടങ്ങി. ലോകമെമ്പാടുമുള്ളവരുടെ ചികിത്സാ സംബന്ധിയായ സംശയങ്ങള്‍ക്ക് രായ്ക്കു രാമാനം മറുപടി നല്‍കി. നിര്‍ധന രോഗികള്‍ക്ക് കോടിക്കണക്കിന് രൂപ സര്‍ക്കാറില്‍ നിന്നും മറ്റും ലഭ്യമാക്കി. നിലവില്‍ ഇന്ത്യയിലെമ്പാടുമുള്ള 60 ഡോക്ടര്‍മാരുടെ സേവനം തങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉമ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജനുവരി 3ന് ജുഫൈറിലെ എഞ്ചിനിയേഴ്സ് ഹാളില്‍ ‘എന്‍െറ ആരോഗ്യം എന്‍െറ സമ്പാദ്യം’ വിഷയത്തില്‍ കെ.എം.സി.സി സൗത്ത് സോണ്‍ സംഘടിപ്പിക്കുന്ന ഏകദിന പഠനക്ളാസില്‍ പങ്കെടുക്കാനാണ് ഉമ പ്രേമന്‍ വീണ്ടും ബഹ്റൈനിലത്തെിയത്.
മലയാളികള്‍ ഒരു വല്ലാത്ത ആരോഗ്യ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഫാമിലി ഡോക്ടര്‍ എന്ന സങ്കല്‍പം തന്നെ ഇല്ലാതായി. പലരും സ്വന്തം നിലക്ക് പലയിടത്തും ചികിത്സക്കായി കയറിയിറങ്ങുകയാണ്. ഒന്നിനും സമയമില്ലാതായി. പെട്ടെന്ന് അസുഖം മാറണമെന്നാണ് രോഗികളുടെ ആവശ്യം. ഡോക്ടര്‍മാര്‍ക്കാകട്ടെ പരമാവധി രോഗികളെ നോക്കി കാശുണ്ടാക്കണം എന്നാണ് ചിന്ത. ഡോക്ടര്‍ക്ക് രോഗിയുമായി സംസാരിക്കാന്‍ ഒഴിവില്ലാത്ത അവസ്ഥയാണിപ്പോള്‍.
പ്രവാസികളിലധികം പേരും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളുമായാണ് വരുന്നത്. പലര്‍ക്കും അള്‍സറിന്‍െറയും കിഡ്നി സ്റ്റോണിന്‍െറയും പ്രശ്നമുണ്ട്. കിഡ്നി രോഗം ഉള്‍പ്പെടെയുള്ള പല അസുഖങ്ങളും കൂടാന്‍ തെറ്റായ ജീവിതശൈലിയാണ് കാരണം. പലരും മതിയായ അളവില്‍ വെള്ളം കുടിക്കുന്നില്ല. സമയത്ത് മൂത്രമൊഴിക്കുന്നില്ല. മാട്ടിറച്ചിയുടെയും ഉപ്പിന്‍െറയും അമിത ഉപയോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും, വേദന സംഹാരികളുടെ ഉപയോഗം, അണുബാധകളെ നിസാരവല്‍ക്കരിക്കുക തുടങ്ങിയവ വലിയ അസുഖങ്ങള്‍ക്ക് വഴി തുറക്കുകയാണ്. വിശ്രമമില്ലാത്തതും പ്രശ്നമാകുന്നു. സംതൃപ്തിയുള്ള മലയാളിയെ കാണുക എന്നതു തന്നെ പ്രയാസമായിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതിലാണ് മലയാളിയുടെ ശ്രദ്ധ എന്ന് ഉമ പറഞ്ഞു.
‘ശാന്തി’ക്കു കീഴില്‍ നിലവില്‍ 9 ഡയാലിസിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മൊബൈല്‍ യൂനിറ്റുകളുമുണ്ട്. കേരളത്തില്‍ ഏറ്റവും ദുരിതകരമായ ജീവിതാവസ്ഥയുള്ള അട്ടപ്പാടിയിലെ കോളനികളിലാണ് ഇപ്പോള്‍ ഉമയും സംഘവും പ്രവര്‍ത്തിക്കുന്നത്. ജനം തിങ്ങിനിറഞ്ഞ് ജീവിക്കുന്ന ഈ കോളനികളില്‍ ഇപ്പോഴും കക്കൂസുകളില്ല. പലര്‍ക്കും പ്രായഭേതമന്യെ വിളര്‍ച്ചയാണ്. കോളനിയിലെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് ഇവര്‍.ഈ പ്രവര്‍ത്തനവുമായി ഒരു വലിയ ദൂരം അവര്‍ പിന്നിട്ടുകഴിഞ്ഞു.
സാമൂഹിക പ്രവര്‍ത്തന രംഗത്ത് ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ ഉമയെ തിരഞ്ഞത്തെിയ പുരസ്കാരങ്ങള്‍ നിരവധിയാണ്. പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന് എന്നത് ഉമയുടെ ജീവിതത്തിലില്ല. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ തികച്ചും അപരിചതനായ ഒരു യുവാവിന് തന്‍െറ സ്വന്തം വൃക്ക പകുത്തു നല്‍കിയത്. തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ സംതൃപ്തിയാണ് തനിക്കെന്ന് ഉമ പറഞ്ഞു. തേടി വന്ന അംഗീകാരങ്ങളിലും പുകഴ്ത്തിയ വാക്കുകളിലും അഭിരമിച്ചു നില്‍ക്കാന്‍ ഉമക്ക് സമയമില്ല. കാരണം ഒരായിരം പേര്‍ ഇവരുടെ വാക്കുകള്‍ക്കായി കാതോര്‍ത്ത് നില്‍ക്കുന്നുണ്ട്. അവരോടെല്ലാം മറുപടി പറയണം. അവര്‍ക്ക് സാന്ത്വനത്തിന്‍െറ വെളിച്ചം നല്‍കണം. അതു മാത്രമാണ് തന്‍െറ ജീവിതലക്ഷ്യം- ഉമ പറഞ്ഞു.
 

‘അമ്മു’ വിളിക്കുന്നു; ദേശീയ ഗെയിംസിന് ഇനി ഒരുമാസം

Posted: 30 Dec 2014 06:42 PM PST

Image: 

കോഴിക്കോട്:  ദേശീയ ഗെയിംസിനായി ഭാഗ്യചിഹ്നമായ അമ്മു എന്ന വേഴാമ്പലിന്‍െറ കാത്തിരിപ്പിന് ഇനി ഒരുമാസം. അനിശ്ചിതത്വങ്ങള്‍ക്കും മെല്ളെപ്പോക്കിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ദേശീയ ഗെയിംസിന്‍െറ 25ാം അധ്യായത്തിന് പുതുവര്‍ഷത്തില്‍ കേരളം സാക്ഷിയാകുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നീളുന്ന കായിക മാമാങ്കത്തില്‍ 12,000ത്തിലേറെ കായിക താരങ്ങളാണ് അങ്കത്തിനിറങ്ങുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 29 വേദികളിലായി 34 ഇനങ്ങളില്‍ ജേതാക്കളെ നിശ്ചയിക്കുന്ന ഗെയിംസില്‍ 414 സ്വര്‍ണമെഡലുകള്‍ സമ്മാനിക്കും. 2011ലെ റാഞ്ചി ഗെയിംസില്‍ 444 മഞ്ഞപ്പതക്കങ്ങളാണ് താരങ്ങള്‍ സ്വന്തമാക്കിയത്. ആകെ 1369 മെഡലുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.
 അശ്വാഭ്യാസം, സെപക്താക്രോ, കരാട്ടേ ഏന്നീ ഇനങ്ങള്‍ ഇത്തവണ ഒഴിവാക്കി. ബീച്ച് വോളിബാള്‍, ബീച്ച് ഹാന്‍ഡ്ബാള്‍, പായ് വഞ്ചിയോട്ടം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.   ജനുവരി 31ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. സചിന്‍ ടെണ്ടുല്‍കറാണ് ബ്രാന്‍ഡ് അംബാസിഡര്‍. തിരുവനന്തപുരത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന 5000ത്തിലേറെ താരങ്ങള്‍ക്കായി മേനംകുളത്ത് ഗെയിംസ് വില്ളേജ് ഒരുങ്ങിക്കഴിഞ്ഞു.
കേരളം ഗെയിംസാലയം
പതിവായി ഏതെങ്കിലും നഗരത്തിന് കിട്ടുന്ന ദേശീയ ഗെയിംസ് ഇത്തവണ കേരളത്തിലെ ഏഴ് ജില്ലകളില്‍ നടക്കുന്നു എന്ന പ്രത്യേകതയുണ്ട്. 1987ല്‍ കേരളത്തില്‍ അവസാനമായി നടന്ന ദേശീയ കായിക മാമാങ്കത്തില്‍ ചുരുക്കം ചില മത്സരങ്ങളൊഴികെ തിരുവനന്തപുരത്താണ് നടന്നത്. കഴിഞ്ഞ ഗെയിംസ് നടന്നത് ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയത്തിലായിരുന്നു. ജലകായിക ഇനങ്ങള്‍ മാത്രമാണ് റാഞ്ചിക്ക് പുറത്ത് അരങ്ങേറിയത്. 2007ല്‍ ഗുവാഹതിയിലും 2002ല്‍ ഹൈദരാബാദിലുമെല്ലാം ഒറ്റനഗര ഗെയിംസായിരുന്നു. എന്നാല്‍, കേരളം നിറയെ ഗെയിംസ് നടത്തണമെന്ന സംഘാടകരുടെ തീരുമാനം ആവേശം നഷ്ട്ടപ്പെടുത്തുമെന്നും ആശങ്കയുണ്ട്. കായികതാരങ്ങളെല്ലാം ഒരുമിച്ച് ഒരു ഗെയിംസ് വില്ളേജില്‍ താമസിച്ച് സൗഹൃദം പുലര്‍ത്തുകയും പുതുക്കുകയും ചെയ്യുന്ന രീതി ഇത്തവണയുണ്ടാകില്ല. കണ്ണൂരില്‍ ബാസ്കറ്റ്ബാള്‍ മത്സരങ്ങള്‍ക്കോ അതല്ളെങ്കില്‍ കോഴിക്കോട്ട് ഫുട്ബാളിനോ എത്തുന്ന താരത്തിന് തിരുവനന്തപുരത്തെ ‘ഗെയിംസ് കാലാവസ്ഥ’ ആസ്വദിക്കാനാവില്ല.
വിവിധ സ്ഥലങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമെന്ന് മാത്രം.
തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയമാണ് ഗ്ളാമര്‍ ഇനമായ അത്ലറ്റിക്സിന് വേദിയാവുന്നത്. ഗെയിംസിന്‍െറ രണ്ടാംപാതിയില്‍, ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെയാണ് അത്ലറ്റിക്സ് പോരാട്ടങ്ങള്‍. പുരുഷ ഫുട്ബാള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും വനിതാ ഫുട്ബാള്‍ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും നടക്കും. കനോയിങ്ങ്, കയാക്കിങ്, റോവിങ് തുടങ്ങിയ ജലകായിക ഇനങ്ങള്‍ക്ക് ആലപ്പുഴ വേമ്പനാട്ട് കായല്‍ ആതിഥേയത്വമരുളും.
വിവാദങ്ങളുടെ കൂട്ടയോട്ടം
ഗെയിംസ് അരികിലത്തെിയിട്ടും ഒരുക്കങ്ങള്‍ക്ക് മെല്ളെപ്പോക്കാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. 2012ല്‍ 25ാം ദേശീയ ഗെയിംസ് നടത്താന്‍ കേരളം ഒരുങ്ങിയെന്നായിരുന്നു റാഞ്ചി ഗെയിംസിന്‍െറ ഇടവേളയില്‍ അന്നത്തെ കേരള സംഘത്തിലെ പ്രമുഖന്‍ പറഞ്ഞിരുന്നത്.
2010 മേയ് മാസത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, റാഞ്ചിയിലെ ഗെയിംസ് വൈകിയതോടെ പിന്നീട് 2012ല്‍ നടത്താമെന്നായി.
ഇപ്പോള്‍ 2015നരികെ, ഗെയിംസിന് ഒരുമാസം മാത്രം ബാക്കിനില്‍ക്കേ ചിലവേദികളുടെ നിര്‍മാണം ഇപ്പോഴും പുരോഗമിക്കുകയാണ്. റാഞ്ചിയില്‍ വമ്പന്‍ ബിര്‍സമുണ്ട സ്റ്റേഡിയവും സ്പോര്‍ട്സ് കോംപ്ളക്സും പണിത്  മാസങ്ങള്‍ക്ക് മുമ്പുതന്നെ ഗെയിംസിനായി വിട്ടുകൊടുത്തിരുന്നു. കൊല്ലത്ത് ഹോക്കിക്ക് വേദിയാവുന്ന ആശ്രാമത്തെ പുതിയ സ്റ്റേഡിയം പണി പുരോഗമിക്കുന്നതേയുള്ളൂ. പിസ്റ്റള്‍, റൈഫ്ള്‍ ഇനങ്ങള്‍ നടക്കുന്ന വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചിലും ജോലി ഏറെ ബാക്കിയുണ്ട്. ഫുട്ബാളിനൊരുങ്ങേണ്ട കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും കാര്യങ്ങള്‍ മന്ദഗതിയിലാണ്. വേദികളെല്ലാം നിശ്ചിത സമയത്തിനകം സജ്ജമാക്കി റിഹേഴ്സല്‍ എന്ന നിലയില്‍ കേരള ഗെയിംസ് നടത്തുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി.
1000 കോടിയിലേറെ രൂപ ചെലവഴിക്കുന്ന മേളയില്‍ സംഘാടകരായ നാഷനല്‍ ഗെയിംസ് സെക്രട്ടേറിയറ്റിന്‍െറ ധൂര്‍ത്തും മെല്ളെപ്പോക്കും കാര്യങ്ങള്‍ വഷളാക്കിയതായും ആക്ഷേപമുണ്ട്. കായിക ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലടക്കം അനാസ്ഥ പ്രകടമാണ്. മനംമടുത്ത് സംഘാടക സമിതിയില്‍നിന്ന് ചില പരിചയസമ്പന്നര്‍ രാജിവെച്ചിരുന്നു.
ഒരുകോടി കേരളീയരെ പങ്കെടുപ്പിച്ച് നടത്തുന്ന ‘റണ്‍ കേരള റണ്‍’ എന്ന കൂട്ടയോട്ടവും വിവാദത്തിന്‍െറ ട്രാക്കിലേക്ക് മാറി. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് ഗെയിംസിന്‍െറ വരവറിയിച്ചുള്ള കൂട്ടപ്പാച്ചില്‍. കൂട്ടയോട്ടത്തിന്‍െറ നടത്തിപ്പിനും മറ്റുമായി ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന് 10 കോടിയിലേറെ കൈമാറാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ രംഗത്തത്തെിയിട്ടുണ്ട്.

രാഷ്ട്രപതിയുടെ പുസ്തക വില്‍പന ഓണ്‍ലൈനില്‍ മാത്രം; വിവാദം പുകയുന്നു

Posted: 30 Dec 2014 06:14 PM PST

Image: 

തൃശൂര്‍: ഇന്ധിരാഗാന്ധിയുടെ ഭരണ കാലത്തെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രചിച്ച  ‘ദ ഡ്രമാറ്റിക് ഡീക്കേഡ്: ദ ഇന്ദിരാഗന്ധി ഇയേഴ്സ്’ എന്ന പുസ്തകത്തിന്‍െറ വില്‍പന ഓണ്‍ലൈനില്‍ മാത്രമാക്കിയതില്‍ വിവാദം പുകയുന്നു. ഈ തീരുമാനത്തില്‍  പങ്കില്ളെന്ന് അറിയിച്ച രാഷ്ട്രപതി പുസ്തകം എങ്ങനെ വില്‍ക്കണമെന്നത് പ്രസാധകന്‍െറ  തീരുമാനമാണെന്നും വ്യക്തമാക്കി.  ഇതോടെ, വിവാദം പുതിയ മാനങ്ങളിലേക്ക് കടന്നു.
രാജ്യത്തിന്‍െറ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ അത് ഒരുവിഭാഗത്തിന് മാത്രമായി ഒതുക്കുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ഒരു ചോദ്യം. രാഷ്ട്രപതിയെപ്പോലെ ഒരാള്‍ രാജ്യത്തിന്‍െറ ചരിത്രമാകുന്ന വിവരങ്ങള്‍ ഒരു പുസ്തകപ്രസാധകന്‍െറ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് വഴങ്ങി മൊത്തക്കച്ചവടത്തിന് വിട്ടുകൊടുക്കുന്നത് ന്യായമാണോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. പ്രണബിന്‍െറ 79ാം ജന്മദിനമായ ഡിസംബര്‍ 11ന് ഡല്‍ഹിയിലെ രൂപ പബ്ളിക്കേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം ആദ്യത്തെ 21 ദിവസം പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ആമസോണിലൂടെ  മാത്രമാണ് വിറ്റഴിച്ചത്. ഇത് ന്യായമല്ളെന്ന് ചൂണ്ടിക്കാട്ടി മലയാള നിരൂപകനായ എന്‍.ഇ. സുധീര്‍ രാഷ്ട്രപതിക്കയച്ച മെയിലിനുള്ള മറുപടിയിലാണ് ഇക്കാര്യത്തില്‍ തനിക്ക് പങ്കില്ളെന്ന് പറഞ്ഞ് രാഷ്ട്രപതി കൈകഴുകിയത്. പുസ്തകശാലകളില്‍ ഈ ഗ്രന്ഥം ലഭ്യമാക്കണമെന്നായിരുന്നു സുധീറിന്‍െറ ആവശ്യം. രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്‍െറ പ്രസ് സെക്രട്ടറി വേണു രാജമണി അയച്ച മറുപടിയിലാണ്  വിതരണം പബ്ളിഷറുടെ ബിസിനസ് തീരുമാനമാണെന്നും എഴുത്തുകാരന്‍ എന്ന നിലയില്‍ രാഷ്ട്രപതിക്ക് ഇതില്‍ പങ്കില്ളെന്നും വ്യക്തമാക്കുന്നത്. രാഷ്ട്രപതിക്കുള്ള തന്‍െറ കത്തുംറ മറുപടിയും സുധീര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ ആദ്യഭാഗമാണ് ഈ പുസ്തകം. പുസ്തകം പ്രസിദ്ധീകരിച്ച ഉടന്‍ അത് എല്ലാവര്‍ക്കും കിട്ടാന്‍ അവരസരമൊരുക്കണമെന്ന് പുസ്തകശാല ഉടമകളും വായനക്കാരും ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ വ്യാപാരം രാജ്യത്തെ ലക്ഷക്കണക്കിന് പുസ്തകശാലകളെയും വാണിജ്യ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് പുതിയ സംഭവം.
ഇന്ധിരാഗാന്ധിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രണബ് മുഖര്‍ജി 1970കളിലെ തന്‍െറ രാഷ്ട്രീയ ജീവിതത്തെയും അടിയന്താരാവസ്ഥയെയും കുറിച്ച് പുസ്തകത്തില്‍ മനസ്സ് തുറക്കുന്നുണ്ട്. ബംഗാളിലെ ഗ്രാമത്തില്‍ നിന്ന് രാഷ്ട്രപതിവരെയായ തന്‍െറ സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് പ്രണബ് മുഖര്‍ജി രണ്ട് പുസ്തകങ്ങള്‍ കൂടി രചിക്കുന്നുണ്ട്. അവയും ഇതേപോലെ ആകുമോ എന്നാണ് ചോദ്യം.
 

തിരിച്ചടിക്കുന്ന ഘര്‍ വാപസി

Posted: 30 Dec 2014 06:09 PM PST

Image: 

സംഘ്പരിവാറും കൂടുതല്‍ രണോത്സുകരായ ഹിന്ദുത്വതീവ്രവാദികളും അധികാരത്തിന്‍െറ തണലില്‍ മതന്യൂനപക്ഷങ്ങളുടെ നേരെ കടുത്ത രോഷവും പ്രതികാരവും സ്ഫുരിക്കുന്ന അജണ്ട ഒന്നൊന്നായി പുറത്തെടുത്തു നടപ്പാക്കുന്നതിന്‍െറ ഭാഗമായി ‘ഘര്‍ വാപസി’ എന്ന് പേരിട്ട് മുസ്ലിം, ക്രിസ്ത്യന്‍ കുടുംബങ്ങളെ ഹിന്ദുമതത്തില്‍ ചേര്‍ക്കുന്ന കോലാഹലമാണല്ളോ രാജ്യത്തെ ഏറ്റവും പുതിയ സംഭവവികാസം. ഇതര മതസമുദായക്കാര്‍ മുഴുവന്‍ ഒരുകാലത്ത് ഹിന്ദുക്കളായിരുന്നതുകൊണ്ട് അവരെ പൂര്‍വിക മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് തടയാനാവില്ളെന്നും എന്നാല്‍ മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കുള്ള പരിവര്‍ത്തനം അനുവദിക്കുകയില്ളെന്നുമാണ് അഖില ലോക വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, ‘വീട്ടിലേക്ക് മടങ്ങാമെന്നുവെച്ചാല്‍’ തങ്ങള്‍ക്കും അതിനവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് മഹാരാഷ്ട്രയിലെ ഒ.ബി.സി വിഭാഗങ്ങളുടെ കൂട്ടായ്മ രംഗത്തിറങ്ങിയത് ശ്രദ്ധേയവും കൗതുകകരവുമാണ്. 2016 ഒക്ടോബര്‍ ആവുമ്പോഴേക്ക് തങ്ങളുടെ പൂര്‍വ മതമായ ബുദ്ധമതത്തിലേക്ക് തിരിച്ചുപോവാന്‍ അഞ്ച് ലക്ഷംപേരെ സജ്ജമാക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 1,600 കുടുംബങ്ങളിലെ 6,000 പേര്‍ ഇതിനകം ഘര്‍ വാപസിക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞത്രെ. 19ാം നൂറ്റാണ്ടില്‍ ഹിന്ദു മതത്തില്‍ ബലം പ്രയോഗിച്ച് ചേര്‍ക്കപ്പെട്ടവരാണ് ഒ.ബി.സിക്കാരെന്നും ഒരുവിധ ബലപ്രയോഗമോ സമ്മര്‍ദമോ ഇല്ലാതെയാണ് തങ്ങള്‍ ബുദ്ധമതത്തിലേക്ക് തിരിച്ചുപോവുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ഹിന്ദു മതത്തില്‍ ചേര്‍ക്കപ്പെട്ടശേഷം ശൂദ്രരായിട്ടാണ് തങ്ങളോട് ഉയര്‍ന്ന ജാതിക്കാര്‍ പെരുമാറിയതെന്ന പരാതി അവര്‍ക്കുണ്ട്. 2010ല്‍ രാജ്യത്തെ 52 ശതമാനം വരുന്ന മറ്റ് പിന്നാക്ക സമുദായങ്ങളുടെ ജാതി സെന്‍സസ് പ്രത്യേകം തയാറാക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും അത് പാലിക്കപ്പെടുകയുണ്ടായില്ല. സമൂഹത്തില്‍ അര്‍ഹമായ പദവി തങ്ങള്‍ക്ക് ലഭിക്കുന്നില്ളെന്നും ഹിന്ദു ഒ.ബി.സി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയെന്ന നിലയില്‍ വിഖ്യാതനായ ഡോ. ബി.ആര്‍. അംബേദ്കര്‍പോലും ഹൈന്ദവ  സമൂഹത്തിലെ ജാതീയതയുടെ കടുത്ത വിവേചനവും പീഡനവും സഹിക്കാനാവാതെ ഒടുവില്‍ ബുദ്ധമതം സ്വീകരിക്കുകയായിരുന്നല്ളോ.
ശുദ്ധി പ്രസ്ഥാനം നൂറ്റാണ്ട് മുമ്പേ ആരംഭിച്ചതാണെങ്കിലും ഇപ്പോഴാണത് വ്യാപകവും സംഘടിതവുമായി വന്‍ സന്നാഹങ്ങളോടെയും പ്രചാരണങ്ങളിലൂടെയും പുനരവതരിക്കുന്നത്. ഒരുകാലത്ത് ഹിന്ദുക്കളായിരുന്നവര്‍ ക്രിസ്ത്യാനികളും മുസ്ലിംകളുമായി പരിവര്‍ത്തനം ചെയ്യപ്പെട്ടത് പണവും അധികാരവും ശക്തിയുമുപയോഗിച്ചാണെന്നാരോപിച്ച്, എട്ട് നൂറ്റാണ്ടിനുശേഷം ഇന്ത്യ യഥാര്‍ഥ ഹിന്ദുഭരണത്തില്‍ എത്തിയിരിക്കെ, അന്യ മതസ്ഥരെയാകെ ആദ്യ മതത്തിലേക്ക് തിരിച്ചുകൊണ്ടുപോവും എന്ന വീരവാദമാണിപ്പോള്‍ ഘര്‍ വാപസിയിലൂടെ മുഴങ്ങുന്നത്. സത്യത്തില്‍ എട്ട് നൂറ്റാണ്ടുകാലം മുഗളരോ അഫ്ഗാനികളോ പേര്‍ഷ്യക്കാരോ ബ്രിട്ടീഷുകാരോ ആയ വിദേശശക്തികള്‍ ഇന്ത്യ ഭരിച്ചപ്പോള്‍ അധികാരത്തിന്‍െറ തണലില്‍ ഇന്ത്യക്കാര്‍ ഇസ്ലാമിലേക്കോ ക്രിസ്തു മതത്തിലേക്കോ  വ്യാപകമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ളെന്നതാണ് അനിഷേധ്യ യാഥാര്‍ഥ്യം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇതിനപവാദമായി ഉണ്ടായിരുന്നിരിക്കാം. ഇസ്ലാമിലേക്ക് സൂഫി വര്യന്മാരുടെ പ്രബോധനം വഴിയും ക്രിസ്തുമതത്തിലേക്ക് മിഷനറി പ്രവര്‍ത്തനങ്ങളുടെ ഫലമായും മതംമാറ്റം നടക്കുകയായിരുന്നു എന്നാണ് ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വിഖ്യാത ഓറിയന്‍റലിസ്റ്റായ ടി.ഡബ്ള്യൂ. ആര്‍നോള്‍ഡിന്‍െറ ‘ദ പ്രീച്ചിങ് ഓഫ് ഇസ്ലാം’ എന്ന ബൃഹദ്ഗ്രന്ഥം ഇസ്ലാം എങ്ങനെയാണ് ഇന്ത്യയില്‍ പ്രചരിച്ചതെന്ന് ആധികാരികമായി വിവരിക്കുന്നുണ്ട്. അതിലദ്ദേഹം ഊന്നിപ്പറയുന്ന വസ്തുത, അയിത്തത്തിന്‍െറയും ജാതീയതയുടെയും ഉച്ചനീചത്വങ്ങളുടെയും പീഡനങ്ങള്‍ സഹിക്കാനാവാതെയാണ്  അധ$കൃത ജാതികളും മറ്റ് പിന്നാക്ക സമുദായങ്ങളും ഇസ്ലാമിലേക്കാകര്‍ഷിക്കപ്പെട്ടത് എന്നതാണ്.
1981ല്‍ തമിഴ്നാട്ടിലെ മീനാക്ഷിപുരം ഗ്രാമവാസികള്‍ ഒന്നടങ്കം ഇസ്ലാം ആശ്ളേഷിച്ച് റഹ്മത്ത് നഗര്‍ എന്ന് ഗ്രാമത്തിന് പുനര്‍ നാമകരണം ചെയ്ത സംഭവം വന്‍ ഒച്ചപ്പാടിന് വഴിമരുന്നിട്ടതാണ്. മേല്‍ജാതിക്കാരുടെ അയിത്തവും പീഡനവും വിവേചനവും സഹിക്കാനാവാതെയാണ് അവര്‍ സമത്വത്തിന്‍െറയും സാഹോദര്യത്തിന്‍േറതുമായ ഇസ്ലാമിലേക്ക് പ്രവേശിച്ചതെന്നാണ് അന്ന് മതംമാറിയവര്‍ ദൃഢസ്വരത്തില്‍ പറഞ്ഞത്. സര്‍ക്കാറിന്‍െറ പൂര്‍ണ ഒത്താശകളോടെ വിശ്വഹിന്ദു പരിഷത്ത് പണവും പദവികളും ഓഫര്‍ ചെയ്ത് കിണഞ്ഞു ശ്രമിച്ചിട്ടും മാറിയവര്‍ ഘര്‍ വാപസിക്ക് ഇന്നേവരെ സന്നദ്ധരായില്ളെന്നതും ശ്രദ്ധേയമാണ്. ബ്രാഹ്മണ്യത്തിന്‍െറയും സവര്‍ണ മേല്‍ക്കോയ്മയുടെയും അടിവേരറുക്കാത്തിടത്തോളം കാലം ഭീഷണിക്കോ ബലപ്രയോഗത്തിനോ നിയമം മൂലമുള്ള നിരോധത്തിനോ വിശ്വഹിന്ദു പരിഷത്തിന് ഹിന്ദു സമൂഹത്തിലെ ചോര്‍ച്ച തടയാനാവില്ളെന്ന് വ്യക്തമാക്കുന്നതാണ് ഈ യാഥാര്‍ഥ്യങ്ങള്‍. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഹൈന്ദവ ലക്ഷങ്ങള്‍ ബുദ്ധമതത്തിലേക്ക് തിരിച്ചുപോവുമെന്ന മുന്നറിയിപ്പും അതിന്‍െറ ഭാഗമാണ്. വര്‍ണാശ്രമ ധര്‍മത്തെ വാഗ്വിലാസം കൊണ്ട് എത്രതന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും പ്രയോഗത്തില്‍ പിറവിയെ അടിസ്ഥാനപ്പെടുത്തി മനുഷ്യ മഹിമ നിശ്ചയിക്കുന്ന ദര്‍ശനം അതിന്‍െറ ഗുണഭോക്താക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അംഗീകരിക്കാനാവില്ല. ‘പ്രായോഗിക അദൈ്വതത്തെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും മതം അതിനടുത്ത് നില്‍ക്കുന്നുവെങ്കില്‍ അത് ഇസ്ലാമാണ്, ഇസ്ലാം മാത്രമാണ് ’എന്ന് തുറന്നുപറയാന്‍ ഹൈന്ദവ നവോത്ഥാന നായകനായിരുന്ന വിവേകാനന്ദ സ്വാമികളെ പ്രേരിപ്പിച്ച സാഹചര്യവും ആ മഹാന്‍െറ നാമം ആയിരംവട്ടം ജപിക്കുന്ന ഹിന്ദുത്വവാദികള്‍ മറക്കരുത്.

സംശയമില്ല; കേരളം മലയാളികളുടെ മാതൃഭൂമിതന്നെ

Posted: 30 Dec 2014 06:07 PM PST

Image: 

കേരളം കണ്ട ഏറ്റവും വലിയ ബുദ്ധിജീവി ആരാണെന്നൊരു ചോദ്യം വന്നാല്‍ ഒറ്റയടിക്ക് ഉത്തരം പറയാമെന്ന് ഒരു അഹങ്കാരമുണ്ടായിരുന്നു ഇന്നലെ വരെയും. ഉത്തരം നാക്കിന്‍തുമ്പത്തുതന്നെയുണ്ടായിരുന്നു. എന്തന്നല്ളേ? എം.പി. വീരേന്ദ്രകുമാര്‍. സത്യംപറഞ്ഞാല്‍, ബുദ്ധിജീവി എന്ന പ്രയോഗം കേള്‍ക്കുന്നതുതന്നെ വീരേന്ദ്രകുമാര്‍ എന്ന പേരിനോടൊപ്പമാണ്. ‘രാഷ്ട്രീയക്കാര്‍ക്കിടയിലെ ബുദ്ധിജീവിയും ബുദ്ധിജീവികള്‍ക്കിടയിലെ രാഷ്ട്രീയക്കാരനുമാണ്’ അദ്ദേഹമെന്ന് വീരേന്ദ്രകുമാര്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളിലെ സ്വാഗതപ്രസംഗങ്ങളിലൊക്കെ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഒരു ബുദ്ധിജീവിയെ കണ്ടാല്‍ എങ്ങനെയിരിക്കുമെന്ന് മനസ്സിലായിത്തുടങ്ങിയത്. ഏതാണ്ട് വീരേന്ദ്രകുമാറിനെ പോലെ ഇരിക്കും. സ്വാഗത പ്രസംഗക്കാര്‍ ആനുഷംഗികമായി പറഞ്ഞുപോകുന്നതല്ല; അദ്ദേഹം ശരിക്കും ബുദ്ധിജീവിതന്നെയാണ് എന്ന് ബോധ്യംവന്നത് ഫ്രെഡ്റിക് നീഷേയുടെ ഒരു നോവല്‍ വായിച്ചപ്പോഴാണ്. ആകെ ഒന്നുമാത്രമേ വായിച്ചിട്ടുള്ളൂ എന്നും മലയാള പരിഭാഷയാണ് വായിച്ചതെന്നും പ്രത്യേകം പറയേണ്ടതില്ലല്ളോ. ബാലസുന്ദരന്‍ വിവര്‍ത്തനം ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചതാണ് ‘സരതുസ്ത്രയുടെ വചനങ്ങള്‍’ എന്ന നോവല്‍. അതിന് എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ അവതാരിക വായിച്ചാല്‍ വീരേന്ദ്രകുമാര്‍ എന്ന ബുദ്ധിജീവിയെ പൂര്‍ണമായും പിടികിട്ടും. രാഷ്ട്രീയക്കാര്‍ക്കിടയിലെ ബുദ്ധിജീവിയും ബുദ്ധിജീവികള്‍ക്കിടയിലെ രാഷ്ട്രീയക്കാരനും എന്ന വിശേഷണത്തിന്‍്റെ അര്‍ഥവും ആഴവും പിടികിട്ടുന്നതും അപ്പോള്‍തന്നെയാണ്.
നീഷേയുടെ ഏതാണ്ട് എല്ലാ രചനകളുടെയും സത്ത വീരേന്ദ്രകുമാര്‍ ആ ആമുഖത്തില്‍ കൊണ്ടുവരുന്നുണ്ട്. ‘ഗേ സയന്‍സില്‍’നിന്നുള്ള ഒരു ഉദ്ധരണി അദ്ദേഹം അവതരിപ്പിക്കുന്നത് ഏറെ ചേതോഹരമാണ്. ‘കൂടുതല്‍ ചിന്തിക്കുന്ന വ്യക്തി പാര്‍ട്ടി അംഗമാകാന്‍ കൊള്ളില്ല. അധികം താമസിയാതെ പാര്‍ട്ടിയില്‍ താനാണ് ശരിയെന്ന് അയാള്‍ കരുതും’ എന്ന നീഷേവചനവും അതിനുനല്‍കുന്ന വ്യാഖ്യാനവും മാത്രം മതി വീരേന്ദ്രകുമാറിനെയും അദ്ദേഹത്തിന്‍െറ ബുദ്ധിപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും മനസ്സിലാക്കാന്‍. കൂടുതല്‍ ചിന്തിക്കുന്ന ആള്‍ക്കാര്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയുണ്ടാവുമോ അഥവാ, ചിന്തിക്കുന്ന ആളുകളെ ഒഴിവാക്കി ഒരു പാര്‍ട്ടി ഉണ്ടാക്കിയെടുക്കാനാകുമോ എന്നൊക്കെ അദ്ഭുതം കൂറിയിരുന്നു വീരേന്ദ്രകുമാറിന്‍െറ സ്വന്തം പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ജനത നിതീഷ് കുമാറിന്‍െറയും ശരദ്യാദവിന്‍െറയും സംയുക്ത സംരഭമായ ജനതാദള്‍-യുവില്‍ ലയിക്കുന്നതുവരെ. ഒരു ഒഴിപ്പിച്ചെടുക്കലായിരുന്നല്ളോ അത്. അന്നേദിവസം വരെ ജനതാദള്‍-യു എന്ന് പറഞ്ഞുനടന്നിരുന്ന മുഴുവന്‍ ആളുകളെയും ഒറ്റയടിക്ക് ഒഴിപ്പിച്ചുവിട്ട് പകരം സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ജനതയെ ആ ഒഴിഞ്ഞ സംസ്ഥാനഘടകത്തിലേക്ക് നിറക്കുകയായിരുന്നു. ലയനം എന്ന രാഷ്ട്രീയ പ്രക്രിയക്ക് നിയതമായ ആചാരാനുഷ്ഠാനങ്ങളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരുപാര്‍ട്ടിയെ ഒഴിപ്പിച്ചെടുത്ത് പകരം നിറക്കുന്നതിനെയും ലയനം എന്നുവിളിക്കാം. ഏതായാലും സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ജനത എന്ന പാര്‍ട്ടി ഇപ്പോള്‍ ഇല്ല. പകരം ഉള്ളത് ജനതാദള്‍-യു ആണ്. വീരേന്ദ്രകുമാര്‍ അതിന്‍െറ സംസ്ഥാന പ്രസിഡന്‍റാണ്. അന്നേദിവസം വരെ യുവിന്‍്റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന ആള്‍ തര്‍ക്കത്തിന് നിന്നില്ല. വീരന്‍ വരുന്നു എന്നു കേട്ടപ്പോഴേ ആ വില്ലാളി ഓടിപ്പോയി മാത്യു ടി. തോമസിന്‍െറ ജനതാദളില്‍ അഭയം തേടി.
എന്തുകൊണ്ടായിരിക്കും വീരേന്ദ്രകുമാര്‍ ഇങ്ങനെ ഒരുപാര്‍ട്ടിയെ ഒഴിപ്പിച്ചെടുത്ത് സ്വന്തമാക്കിയത് എന്നുചോദിച്ചാല്‍ ഒന്നേയുള്ളൂ ഉത്തരം. ആ പാര്‍ട്ടിയിലെ അന്തേവാസികളില്‍ അധികം ചിന്തിക്കുന്ന ആരെങ്കിലും ഉണ്ടായിരിക്കുമോ എന്ന ഭയംകൊണ്ട്. അത്തരക്കാരെ കൊണ്ടുള്ള ശല്യത്തിന്‍െറ ആകത്തുകയാണ് ഇന്നോളമുള്ള വീരേന്ദ്രകുമാറിന്‍െറ രാഷ്ട്രീയജീവിതം. അരങ്ങില്‍ ശ്രീധരന്‍, കെ. ചന്ദ്രശേഖരന്‍, പി. വിശ്വംഭരന്‍, മാത്യു ടി. തോമസ് തുടങ്ങി പലപല ചിന്തകന്മാര്‍ കാലാകാലങ്ങളില്‍ വീരേന്ദ്രകുമാറിന്‍െറ സോഷ്യലിസ്റ്റ് മുന്നേറ്റത്തെ തടഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും അങ്ങനെയൊരു അബദ്ധം പറ്റാതിരിക്കണം എന്നു അദ്ദേഹം ആഗ്രഹിച്ചെങ്കില്‍ അത് അത്യാഗ്രഹമല്ലല്ളേ്ളാ. പിന്നെ ഒരൊറ്റ സംശയമേ ബാക്കിയുള്ളൂ. സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ജനതയായി നടന്ന് ഇപ്പോള്‍ ജനതാദള്‍-യു ആയിമാറിയവരില്‍ വീരേന്ദ്രകുമാര്‍ അല്ലാതെ അധികം ചിന്തിക്കുന്നവര്‍ ഇല്ളേ? എന്നചോദ്യം. ഇല്ല എന്നാണ് ഉത്തരം. രേഖകള്‍വെച്ച് തെളിയിക്കാവുന്ന ഉത്തരം. വീരേന്ദ്രകുമാറിന്‍െറ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരെയും അദ്ദേഹത്തിന്‍്റെ ഫോര്‍ത്ത് എസ്റ്റേറ്റിലെ ജീവനക്കാരെയും ചേര്‍ത്ത് രൂപവത്കരിച്ചതാണ് ആ പാര്‍ട്ടി. അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണ് ആ പാര്‍ട്ടി. അങ്ങനെയിരിക്കെ അതില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ കേസും കോടതിയുമായി വന്നപ്പോഴാണല്ളേ്ളാ അദ്ദേഹം പട്നയില്‍ പോയി നിതീഷിനെയും ശരദിനെയും കണ്ട് കേരളത്തിലെ ഫ്രാഞ്ചൈസി ഒപ്പിച്ചെടുത്തത്. എന്നിട്ടു പിന്നെ അവിടേയും ചിന്തിക്കുന്നവന്മാരെ വെച്ചുപൊറുപ്പിക്കുകയെന്നാല്‍, ഹേയ്, ചിന്തിക്കാനേ വയ്യ
അതിനാല്‍ തന്നെ വീരേന്ദ്രകുമാറാണ്, വീരേന്ദ്രകുമാര്‍ മാത്രമാണ് കേരളത്തിലെ ബുദ്ധിജീവി എന്നു വിശ്വസിച്ചുവരവെയാണ് ഉമ്മന്‍ ചാണ്ടിയദ്ദേഹത്തിന്‍െറ അദ്ഭുതങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അരങ്ങേറുന്നത്. വിശുദ്ധനായ വി.എം. സുധീരനെയും പരിശുദ്ധനായ കെ.എം. മാണിയെയും ബാറിലെ വെള്ളംകൊണ്ട് അപ്രത്യക്ഷരാക്കിയ ഉമ്മന്‍ ചാണ്ടിയെ നോക്കുമ്പോള്‍ വെറുമൊരു ജനതാദള്‍ കഷണത്തെ ഒഴിപ്പിച്ചെടുത്ത വീരേന്ദ്രകുമാര്‍ എവിടെ, ബുദ്ധിരാക്ഷസനായ ഉമ്മന്‍ ചാണ്ടിയെവിടെ?
വീരന്‍മുതലാളിയല്ല ഉമ്മന്‍ ചാണ്ടിയാണ് ബുദ്ധിജീവിയെന്ന് ഏതാണ്ട് ഉറപ്പിച്ചുവരുമ്പോഴാണ് സി.പി.എമ്മിലെ ബുദ്ധിജീവികള്‍ കൂടുതുറന്നു കൂട്ടത്തോടെ പുറത്തുവരുന്നത്. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടെന്ന് തെളിയിക്കാന്‍ പാര്‍ട്ടി സ്ഥാപകന്‍െറ പ്രതിമ തകര്‍ത്ത ലതീഷ് ചന്ദ്രന്‍െറ ബുദ്ധി അത്ര മോശമല്ലല്ളേ്ളാ എന്ന് ഓര്‍ക്കുമ്പോഴേക്ക് അതാവരുന്നു സി.പി.എമ്മിന്‍െറ തീരുമാനം. ലതീഷിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന്. കുറ്റം കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്തതുതന്നെ. അത് ലതീഷാണ് ചെയ്തതെന്ന് കേരളാപൊലീസ് അന്വേഷിച്ചു കണ്ടത്തെിയതാണ്. ആ അന്വേഷണവും കണ്ടത്തെലും സി.പി.എം അംഗീകരിച്ചു എന്ന അദ്ഭുതവും അംഗീകരിക്കാതെ വഴിയില്ലല്ളേ്ളാ. ടി.പി. ചന്ദ്രശേഖരനെ കൊന്ന കേസില്‍ പോലീസ് കണ്ടത്തെിയവരല്ല പ്രതികള്‍ എന്ന ഉറച്ചുവിശ്വസിക്കുകയും ആ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്ത പാര്‍ട്ടി പ്രതിമ വധക്കേസില്‍ പൊലീസ് കണ്ടത്തെിയവര്‍ തന്നെയാണ് പ്രതികള്‍ എന്ന് ഉറച്ചുവിശ്വസിക്കുന്നതു കാണുമ്പോള്‍ എന്തോ ഒരു അവിശ്വാസം. പൊലീസിനെ വിശ്വസിക്കണോ പാര്‍ട്ടിയെ വിശ്വസിക്കണോ അതോ പൊലീസിനെ വിശ്വസിക്കുന്ന പാര്‍ട്ടിയെ വിശ്വസിക്കണോ എന്ന് മനസ്സിലാവാതെ അന്തംവിട്ടുനില്‍ക്കുമ്പോഴാണ് പഴയ സംസ്കൃത സംഗീതനാടകങ്ങളില്‍ പറയുന്നതുപോലെ, ഒരു ഭടന്‍ കുന്തവുമായി പ്രവേശിക്കുന്നത്. നാടകം അരങ്ങേറുന്നത് ആലപ്പുഴയിലായതുകൊണ്ട് കുന്തം വാരിക്കുന്തം തന്നെയെന്ന് ഉറപ്പിക്കാം. ഭടനാണെങ്കില്‍ പഴയ വാരിക്കുന്ത സമരത്തിന്‍െറ വീരനായകനാണുതാനും. സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍. വന്നുകയറിയതും വി.എസ് ആഞ്ഞുവലിച്ച് ഒരൊറ്റക്കുത്ത്. രമേശ് ചെന്നിത്തലയുടെ പൊലീസിനെയും പിണറായി വിജയന്‍െറ പാര്‍ട്ടിയെയും ആ ഒരൊറ്റ കുത്തിനു കുന്തത്തില്‍ കോര്‍ത്തെടുത്തു വി.എസ്. അങ്ങനെയൊരു കുത്തുകുത്തിയ വി.എസ് അല്ളേ ബുദ്ധിജീവി എന്ന് സംശയിക്കാന്‍ തുടങ്ങിയതേയുള്ളൂ അതാവരന്നു, പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ പത്രക്കുറിപ്പ്. ലതീഷ് ചന്ദ്രന്‍ എന്ന സാമൂഹികവിരുദ്ധനെയാണ് വി.എസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയലേശമില്ലാതെ തുറന്നുപറയുന്നു പാര്‍ട്ടിയുടെ പത്രക്കുറിപ്പ്. സാമൂഹികവിരുദ്ധരെ സംരക്ഷിക്കുന്നവരും സാമൂഹികവിരുദ്ധരാണ് എന്ന പാര്‍ട്ടി സിദ്ധാന്തം ശരിയാണെങ്കില്‍ ഈ പത്രക്കുറിപ്പിലൂടെ സംസ്ഥാനത്തെ സി.പി.എം നേതൃത്വം വി.എസ്. അച്യുതാനന്ദനെയാണല്ളേ്ളാ സാമൂഹികവിരുദ്ധന്‍ എന്നുവിളിച്ചത്! കര്‍ത്താവേ ആ പാര്‍ട്ടിയിലാകെ വിഗ്രഹഭഞ്ജകരാണല്ളേ്ളാ. മൊത്തം ബുദ്ധിജീവികളാണല്ളേ്ളാ.
ഏതായാലും ഒന്നുറപ്പായി. വീരേന്ദ്രകുമാറോ ഉമ്മന്‍ ചാണ്ടിയോ വി.എസ്. അച്യുതാനന്ദനോ ഒന്നുമല്ല ബുദ്ധിജീവി. കേരളം ഇന്നോളം ഒരേയൊരു ബുദ്ധിജീവിക്കേ ജന്മം നല്‍കിയിട്ടുള്ളൂ. മറ്റാരുമല്ല. ഇ.എം.എസ്. നമ്പൂതിരിപ്പാട്. വീരേന്ദ്രകുമാറിന്‍്റെ ബുദ്ധിയളക്കണമെങ്കില്‍ അദ്ദേഹമെഴുതിയ അവതാരികയെങ്കിലും വായിക്കണം. എന്നാല്‍, ഈയെമ്മിനെ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹമെഴുതിയ ഒരൊറ്റ പുസ്തകത്തിന്‍െറ തലക്കെട്ടുമതി. ‘കേരളം മലയാളികളുടെ മാതൃഭൂമി’.
ഈയൊറ്റ പ്രയോഗത്തിനെ വെല്ലാവുന്ന ഒരു പ്രസ്താവന പിന്നീടിങ്ങോട്ടുള്ള കേരളത്തിന്‍െറ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഒന്നോര്‍ത്തുനോക്കൂ. മലയാളികളെപ്പോലുള്ള ഒരുജനത ലോകത്തിന്‍െറ വേറെ ഏതെങ്കിലും ഭാഗത്തുണ്ടോ? ഇങ്ങനെയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇങ്ങനെയൊരു സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇങ്ങനെയൊരു ഗാന്ധിയന്‍ മദ്യനിരോധം കേരളത്തിലല്ലാതെ വേറെ എവിടെയെങ്കിലുമുണ്ടോ?
മദ്യം നിരോധിച്ചപ്പോഴും നിരോധം ഒഴിവാക്കിയപ്പോഴും പിന്തുണകൊടുക്കുന്ന ക്രിസ്ത്യന്‍ സഭകള്‍ കേരളത്തിലല്ലാതെ വേറെ എവിടെയെങ്കിലും കാണുമോ? ഹിന്ദുവായി ജീവിക്കുകയും ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത് ഭാര്യയും മക്കളുമായി ജീവിച്ചുപോരുകയും ചെയ്യുന്നവരെ പിന്നെയും പിടിച്ച് ഹിന്ദുവാക്കുന്ന ഘര്‍ വാപസി കേരളത്തിലല്ലാതെ വേറെയെവിടെയെങ്കിലും ഉണ്ടായോ? എന്തിനേറെ എണ്ണിപ്പറയണം, കേരളത്തിലെ മുസ്ലിംകളുടെ ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ അതില്‍നിന്ന് പുറത്തേക്കുവന്ന ജിന്നുകളെ പിടിച്ചുകെട്ടാന്‍ ഇതേവരെ കഴിഞ്ഞിട്ടുണ്ടോ? എന്തുകിട്ടിയാലും അതിന്‍െറ ഉള്ളിലൊന്നുമില്ളെന്നു തെളിയിക്കാന്‍ ഇത്രയും മിടുക്കന്മാരായ ജനത വേറെയുണ്ടോ? കേരളം ഈ മലയാളികളുടെ മാതൃഭൂമിയാണ് എന്ന കാര്യത്തില്‍ എനിയും സംശയമുണ്ടോ? ഇല്ളെങ്കില്‍ സംശയിക്കണ്ട ഇ.എം.എസ് പ്രവാചകന്‍തന്നെയാണ്.

 

മാവോയിസം വേരുപിടിക്കില്ല

Posted: 30 Dec 2014 05:48 PM PST

Image: 

സമാധാന ജീവിതത്തിനും സൗഹാര്‍ദപരമായ സാമൂഹികാന്തരീക്ഷത്തിനും  മാതൃകയായ സംസ്ഥാനമാണ് കേരളം. എന്നാല്‍, സമീപദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ ചില സംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്കകളുണര്‍ത്താന്‍ കാരണമായിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റ് എന്ന നിരോധിത തീവ്രവാദ സംഘടനയുടെ മറവില്‍ ഏതാനും  സാമൂഹികവിരുദ്ധര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്  സൈ്വരജീവിതം കാംക്ഷിക്കുന്ന കേരളത്തിലെ  ജനങ്ങള്‍ക്കിടയില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അത്തരം ആശങ്കകള്‍ക്ക് വലിയ അടിസ്ഥാനമില്ളെന്ന് ആദ്യമേ സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എറണാകുളത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കും പാലക്കാട് കെ.എഫ്.സി റസ്റ്റാറന്‍റിനും നേരെ നടന്ന ആക്രമണങ്ങള്‍, വയനാട്ടില്‍ പൊലീസ് അര്‍ധ സൈനിക വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനു നേരെയുണ്ടായ വെടിവെപ്പും ഫോറസ്റ്റ് ഒൗട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണവുമാണ് കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയത്. ഏതാനും ചില  ചെറുപ്പക്കാരെ ആകര്‍ഷിക്കാനും അവരെ ഉപയോഗിച്ച്  സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഈ  ഛിദ്രശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍, കേരളംപോലുള്ള വികസ്വരമായ ജനാധിപത്യ സമൂഹത്തില്‍, ഉച്ചനീചത്വങ്ങളും, അസമത്വങ്ങളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നന്നെ കുറവായ  നമ്മുടെ സംസ്ഥാനത്ത്, ഉയര്‍ന്ന സാക്ഷരതാ നിരക്കും പ്രബുദ്ധതയുമുള്ള നമ്മുടെ നാട്ടില്‍ ഇത്തരം അക്രമകാരികള്‍ക്ക് ഒരു പിന്തുണയും ജനങ്ങളില്‍നിന്ന് ലഭിക്കില്ളെന്നുറപ്പാണ്.
ജനാധിപത്യത്തിലൂന്നിനിന്നുകൊണ്ടുള്ള സാമൂഹിക കൂട്ടായ്മകളിലൂടെയും നവോത്ഥാന പ്രക്രിയകളിലൂടെയുമാണ് കഴിഞ്ഞ ആറു പതിറ്റാണ്ടുകള്‍കൊണ്ട് വലിയ നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയത്. ആയുധമേന്തിയുള്ള, അക്രമാധിഷ്ഠിതമായ പ്രക്ഷോഭങ്ങള്‍ ഒരു സമൂഹത്തെയും എവിടെയും കൊണ്ടത്തെിക്കില്ല. ആദിവാസി-പട്ടികവര്‍ഗ മേഖലകളിലെ പ്രശ്നങ്ങള്‍ മുതലെടുത്തുകൊണ്ടാണ് മാവോവാദികളെപ്പോലെയുള്ള തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ വേരുപിടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ആദിവാസി- പട്ടികവര്‍ഗ മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഏറ്റവുമധികം സംഭവിച്ചിട്ടുള്ളത് കേരളത്തിലാണ്. 2001ലും  2011ലും അധികാരത്തില്‍ വന്ന യു.ഡി.എഫ്  സര്‍ക്കാറുകള്‍ കൈക്കൊണ്ട വിപ്ളവകരമായ മാറ്റങ്ങള്‍ ആദിവാസി മേഖലയുടെ മുഖച്ഛായതന്നെ മാറ്റാന്‍ കഴിയുന്ന തരത്തിലായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തിയ നില്‍പുസമരം ഒത്തുതീര്‍പ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട മാതൃകാപരമായ സമീപനത്തെ എല്ലാ ജനവിഭാഗങ്ങളും സ്വാഗതം ചെയ്യുകയാണുണ്ടായത്. ഒരക്രമത്തിലേക്കും വഴിതുറക്കാതെ ആദിവാസികള്‍ നടത്തിയ സമരത്തില്‍ അവര്‍  ഉന്നയിച്ച ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.
പട്ടികജാതി മേഖലയുടെ വികസനത്തിനും അവിടെ അധിവസിക്കുന്ന ആദിവാസി ജനതയുടെ ഉന്നമനത്തിനുമായി 16 സുപ്രധാന തീരുമാനങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
2001ല്‍ എ.കെ. ആന്‍റണി സര്‍ക്കാര്‍ തുടക്കമിട്ട  ആദിവാസി പുനരധിവാസ പദ്ധതി പുനരുജ്ജീവിപ്പിച്ച്  7693.2257 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി  ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനുള്ള നിര്‍ദേശമാണ് അതില്‍ പ്രധാനപ്പെട്ടത്. കേന്ദ്ര വനം പരിസ്ഥിതി  വകുപ്പ് ഭൂരഹിത പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ച ഈ ഭൂമിയില്‍ വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി കണ്ടത്തൊന്‍ സര്‍ക്കാര്‍ പ്രതിനിധികളും  പട്ടികവര്‍ഗ സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ച് സംയുക്ത പരിശോധന നടത്താനുള്ള നിര്‍ദേശമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. വനംവകുപ്പ് ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതോടൊപ്പം മൂന്നു മാസത്തിനുള്ളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കേരളത്തിലെ ആദിവാസി ഊര് ഭൂമികളെ പട്ടികവര്‍ഗ മേഖലയില്‍  ഉള്‍പ്പെടുത്തുന്ന  പെസ (provisions of panchayath extention to the scheduled area-1996) നിയമം നടപ്പാക്കാനുള്ള തീരുമാനവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതിന്‍െറ കരട്  സമയബന്ധിതമായി  തയാറാക്കാന്‍ ഒരു വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തും. അട്ടപ്പാടിയില്‍ പരമാവധി അഞ്ച് ഏക്കര്‍വരെ ഭൂരഹിത പട്ടികവര്‍ഗ കുടുംബത്തിന് നല്‍കും.
കേരളത്തിലെ ആദിവാസി സമൂഹത്തിന്‍െറ മാഗ്നാകാര്‍ട്ടയെന്ന് വിശേഷിപ്പിക്കാന്‍  കഴിയുന്ന നിര്‍ദേശങ്ങളാണ് മുകളില്‍ പറഞ്ഞവയെല്ലാം. ഇതൊന്നും  സായുധസമരത്തിലൂടെയോ അക്രമസമരത്തിലൂടെയോ നേടിയെടുത്തതല്ല. തികച്ചും ജനാധിപത്യപരവും സമാധാനപരവുമായ പരിശ്രമങ്ങളിലൂടെയാണ് ഇതെല്ലാം നേടിയെടുക്കാന്‍ സാധിച്ചത്. പോരായ്മകളുണ്ടെങ്കില്‍ അത് തിരുത്താനും അത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കേണ്ടത്.
എന്നാല്‍, മാവോവാദികള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ക്ക് ഈ രീതി  അല്‍പംപോലും പഥ്യമല്ല.  ആദിവാസികളെയും പട്ടികവര്‍ഗക്കാരെയും  സമൂഹത്തിന്‍െറ മുഖ്യധാരയില്‍നിന്ന് പൂര്‍ണമായും അകറ്റി, ജനാധിപത്യ സര്‍ക്കാറുകള്‍ അവര്‍ക്കായി രൂപപ്പെടുത്തിയ സാമൂഹിക- സാമ്പത്തിക വികസനപദ്ധതികളെയെല്ലാം തടഞ്ഞ് ഈ വിഭാഗങ്ങളെ ഇരുണ്ടകാലത്ത് തളച്ചിടുക എന്നതാണ് ഇത്തരം തീവ്രവാദ സംഘടനകളുടെ തന്ത്രം. സര്‍ക്കാര്‍ സംവിധാനങ്ങളെ ആദിവാസിമേഖലകളില്‍ നിന്നുമകറ്റി  ആ മേഖലയുടെ  പിന്നാക്കാവസ്ഥ നില നിര്‍ത്തുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
പിന്നാക്കാവസ്ഥയുടെ പേരില്‍ ആദിവാസികളെ സര്‍ക്കാറിന് എതിരാക്കുകയും  ജനാധിപത്യ മാര്‍ഗങ്ങളിലൂടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക്  പകരം ആയുധമെടുത്തുള്ള പോരാട്ടമാണ് തങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്ന് വിശ്വസിപ്പിക്കുകയുമാണ്  ഇവര്‍ ചെയ്യുന്നത്.
സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുന്ന തരത്തിലുള്ള സമരരൂപങ്ങളിലേക്ക് ഇവരെ കൊണ്ടുചെന്നത്തെിക്കാനും ഇവര്‍ ശ്രമിക്കുന്നു. കൊച്ചിയും കോഴിക്കോട്ടും അടുത്തകാലത്ത്  കിസ് ഓഫ് ലവ് എന്ന പേരില്‍ അരങ്ങേറിയ ചുംബനസമരത്തിലും ഇത്തരം ഘടകങ്ങള്‍  ഗോപ്യമായി പ്രവര്‍ത്തിച്ചിരുന്നു.
ദലിത്-ആദിവാസി കോളനികളെ സായുധവത്കരിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. പൊലീസ് ഇടപെടല്‍ ക്ഷണിച്ചു വരുത്തുക എന്ന തന്ത്രത്തിന്‍െറ ഭാഗമായാണത്. ചുരുക്കത്തില്‍,  ജനാധിപത്യമാര്‍ഗങ്ങളിലുടെ ആദിവാസി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ നേടുന്ന സാമൂഹിക-സാമ്പത്തിക വികസനത്തെ തടഞ്ഞ് അവരെ ജനാധിപത്യവിരുദ്ധരും സായുധസമരത്തിന്‍െറ വക്താക്കളുമാക്കി മാറ്റാന്‍ നടത്തുന്ന തന്ത്രത്തിന്‍െറ ഭാഗമാണ് കേരളത്തില്‍  സമീപകാലത്ത് കണ്ട മാവോവാദി  ആക്രമണങ്ങളെന്ന പേരിലുള്ള സാമൂഹികവിരുദ്ധ പ്രവൃത്തികള്‍.
എന്നാല്‍, കേരളംപോലുള്ള ഒരു സംസ്ഥാനത്ത് ഇത് അശേഷം  വിലപ്പോകില്ളെന്ന് നിശ്ചയദാര്‍ഢ്യത്തോടെ എനിക്ക് പറയാന്‍ കഴിയും. മാവോയിസത്തിന്‍െറയോ മറ്റേതെങ്കിലും തീവ്രവാദാശയങ്ങളുടെ പേരിലോ നടത്തുന്ന വിധ്വംസക   പ്രവര്‍ത്തനങ്ങളെ ആഭ്യന്തരവകുപ്പ് അതിശക്തമായി നേരിടുകതന്നെ ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും  സംശയം വേണ്ട.
ഞാന്‍ കെ.പി.സി.സി പ്രസിഡന്‍റായിരുന്ന  കാലയളവില്‍ 2012 ജൂണ്‍ 6, 7 തീയതികളില്‍ അട്ടപ്പാടിയിലെ മേലെമുള്ളിയിലും 2013ലെ പുതുവര്‍ഷത്തില്‍ അട്ടപ്പാടിയിലെതന്നെ ആനവായിലെയും   ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച്, അവിടെ തന്നെ താമസിച്ച്, അവരുടെ ഭക്ഷണം കഴിച്ച് അവരുമായി ആശയവിനിമയും നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, അവരുടെ പരാതികളും ആവശ്യങ്ങളും അടങ്ങുന്ന  ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയുണ്ടായി. ഈ പുതുവര്‍ഷത്തില്‍, ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍  ഞാന്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്കൊപ്പമായിരിക്കും. അക്രമം അപരിഷ്കൃതത്വത്തിന്‍െറ അങ്ങേയറ്റമാണെന്ന് നമ്മെ പഠിപ്പിച്ച മഹാത്മാവ് ജീവിച്ചിരുന്ന നാടാണിത്. ജനാധിപത്യത്തിലൂന്നിനിന്നുള്ള സംവാദങ്ങള്‍ക്കും അക്രമരഹിത പ്രക്ഷോഭങ്ങള്‍ക്കും മാത്രമേ ഒരു പരിഷ്കൃത  സമൂഹത്തില്‍  ഉദ്ദേശിച്ച രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയു. ഇതിന്‍െറ സമീപകാലത്തുണ്ടായ സജീവമായ തെളിവാണ് ആദിവാസികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ നില്‍പുസമരം വന്‍ വിജയമായി തീര്‍ന്നത്. അതുകൊണ്ടുതന്നെ, നമുക്ക് ആയുധങ്ങളോടും അക്രമങ്ങളോടും വിടപറയാം, ജനാധിപത്യത്തിന്‍െറയും ബഹുസ്വരതയുടെയും സ്വാംശീകരണത്തിന്‍െറയും സഹകരണത്തിന്‍െറയും പുതിയ വഴിത്താരകള്‍ വെട്ടിത്തുറക്കാം.  
എല്ലാ വിയോജിപ്പുകളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിലൂന്നിയ സാമൂഹിക ബോധത്തിലടിയുറച്ചുനിന്നുകൊണ്ടായിരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
 

ഇസ്രായേല്‍: ഫലസ്തീന്‍ പ്രമേയത്തിനെതിരെ യു.എസിന്‍െറ ഉപരോധ ഭീഷണി

Posted: 30 Dec 2014 11:54 AM PST

Image: 
Subtitle: 
പ്രമേയത്തില്‍ നേരിയ ഭേദഗതി വരുത്തി; ഹമാസിന് അതൃപ്തി

യുനൈറ്റഡ് നേഷന്‍സ്: ഇസ്രായേല്‍ അധിനിവേശം സമയബന്ധിതമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫലസ്തീന്‍ യു.എന്‍ രക്ഷാസമിതിയില്‍ സമര്‍പ്പിക്കാനിരിക്കെ, ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്തത്തെി. ഫലസ്തീന്‍െറ നീക്കത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രസ്താവനയിറക്കിയ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് ആവശ്യമെങ്കില്‍ ഫലസ്തീനെതിരെ ഉപരോധത്തിനും മടിക്കില്ളെന്ന് വ്യക്തമാക്കി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയുടെ പുനര്‍നിര്‍മാണത്തിനുള്ള സഹായം നിര്‍ത്തിവെക്കുക, ആരോഗ്യ മേഖലയില്‍ നല്‍കിവരുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് അമേരിക്കയുടെ പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ, പ്രമേയം സമര്‍പ്പിക്കുന്നതിനെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രമേയത്തില്‍നിന്ന് പിന്മാറണമെന്ന ആവശ്യം ആവര്‍ത്തിച്ചു.

തുടര്‍ന്നും, അറബ് ലീഗ് പിന്തുണയോടെ ഫലസ്തീന്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് അമേരിക്കയുടെ ഉപരോധ ഭീഷണി. ഇസ്രായേലില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇപ്പോള്‍ രക്ഷാസമിതിയില്‍ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത് പ്രശ്നം വഷളാക്കാനേ ഉപകരിക്കൂ എന്നാണ് അമേരിക്കന്‍ നിലപാട്. ഇക്കാര്യം ഫലസ്തീന്‍ അതോറിറ്റി അംഗീകരിച്ചില്ല.

അതിനിടെ, നേരത്തേ തയാറാക്കിയ പ്രമേയത്തില്‍ ഫലസ്തീന്‍ അധികൃതര്‍ നേരിയ ഭേദഗതികള്‍ വരുത്തി. അമേരിക്കയുടെ ഉപരോധ മുന്നറിയിപ്പിനു പുറമെ വീറ്റോ ഭീഷണികൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കരട് പ്രമേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതെന്ന് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ മോചനവും ഇസ്രായേല്‍ കൈയേറിയിട്ടുള്ള കിഴക്കന്‍ ജറൂസലമിന്‍െറ പദവിയും സംബന്ധിച്ചാണ് ഭേദഗതി. എന്നാല്‍, ഇതിനെതിരെ ഹമാസ് രംഗത്തത്തെി. പുതിയ പ്രമേയം ഫലസ്തീനികളുടെ അവകാശങ്ങള്‍ പ്രതിഫലിക്കുന്നതല്ളെന്ന് ഹമാസ് വക്താവ് സാമി അബൂ സുഹ്രി കുറ്റപ്പെടുത്തി. വിഭജിക്കപ്പെടാത്ത ജറൂസലമാണ് ഫലസ്തീനികളുടെ സ്വപ്നം. ഇതില്‍നിന്ന് ഫലസ്തീന്‍ അതോറിറ്റി പിന്മാറിയത് രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രമേയം സമര്‍പ്പിച്ച് രണ്ട് ദിവസത്തിനകം രക്ഷാസമിതിയില്‍ വോട്ടിനിടുമെന്നാണ് കരുതുന്നത്. രക്ഷാസമിതിയിലെ 15ല്‍ ഒമ്പത് വോട്ടാണ് പ്രമേയം പാസാകാന്‍ വേണ്ടത്. ഇതില്‍ സ്ഥിരാംഗങ്ങളുടെ വീറ്റോയെ മറികടക്കുകയും വേണം.
നിലവിലെ സാഹചര്യത്തില്‍ അമേരിക്ക മാത്രമാണ് വീറ്റോ ചെയ്യാന്‍ സാധ്യതയുള്ളത്. ഡിസംബര്‍ 17ന് ജോര്‍ഡന്‍ തയാറാക്കിയ ഫലസ്തീന്‍ അനുകൂല പ്രമേയം രക്ഷാസമിതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും വോട്ടിനിട്ടിരുന്നില്ല.

കശ്മീര്‍: പി.ഡി.പി^ബി.ജെ.പി സഖ്യസാധ്യത മങ്ങി; ചര്‍ച്ച മഹാസഖ്യത്തിലേക്ക്

Posted: 30 Dec 2014 11:27 AM PST

Image: 
Subtitle: 
പി.ഡി.പി എം.എല്‍.എമാര്‍ ഇന്ന് ഗവര്‍ണറെ കാണും; ബി.ജെ.പി നാളെ

ന്യൂഡല്‍ഹി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. പി.ഡി.പി ^ബി.ജെ.പി സഖ്യസര്‍ക്കാറിനുള്ള സാധ്യതകള്‍ മങ്ങി. പകരം പി.ഡി.പി^നാഷനല്‍ കോണ്‍ഫറന്‍സ്^കോണ്‍ഗ്രസ് എന്നിവക്കൊപ്പം ചെറുകക്ഷികളും ചേര്‍ന്ന മഹാസഖ്യത്തിലേക്ക് ചര്‍ച്ചകള്‍ നീങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണമായ തുടരവെ, സര്‍ക്കാറുണ്ടാക്കുന്നത് സംബന്ധിച്ച തങ്ങളുടെ നിലപാട് അറിയിക്കാന്‍ ഏറ്റവും വലിയ കക്ഷിയായ പി.ഡി.പി ബുധനാഴ്ച ഗവര്‍ണര്‍ എന്‍.എന്‍. വോറയെ കാണും.

പ്രസിഡന്‍റ് മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പി.ഡി.പിയുടെ 28 എം.എല്‍.എമാരുമുണ്ടാകും. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള തങ്ങളുടെ പദ്ധതി ജനുവരി ഒന്നിന് ഗവര്‍ണറെ കണ്ട് അറിയിക്കുമെന്ന് 25 എം.എല്‍.എമാരുമായി രണ്ടാമത്തെ കക്ഷിയായ ബി.ജെ.പി നേതൃത്വം അറിയിച്ചു. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്, സംസ്ഥാന പ്രസിഡന്‍റ് ജുഗര്‍ കിഷോര്‍ എന്നിവര്‍ ചൊവ്വാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്തു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സൈഫുദ്ദീന്‍ സോസും ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണുമ്പോള്‍ പി.ഡി.പി എന്തുനിലപാടാണ് മുന്നോട്ടുവെക്കുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പി.ഡി.പിയുമായി സഖ്യത്തിന് തയാറായി അനുകൂല മറുപടി കാത്തിരിക്കുകയാണ് ബി.ജെ.പി.  

മറുവശത്ത് ബദ്ധവൈരികളായ നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പി.ഡി.പിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതികരണം കാത്തിരിക്കുന്നു. രണ്ടിനുമിടയില്‍ ഏതുവേണമെന്ന് തീരുമാനിക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് പി.ഡി.പി. നിര്‍ണായക തീരുമാനമെടുക്കേണ്ട പാര്‍ട്ടി രക്ഷാധികാരി മുഫ്തി മുഹമ്മദ് സഈദും പാര്‍ട്ടി അധ്യക്ഷയും സഖ്യം സംബന്ധിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ബി.ജെ.പിയോട് ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി എം.എല്‍.എമാരോടും നേതാക്കളോടും വെവ്വേറെ സംസാരിച്ച് പാര്‍ട്ടിക്കുള്ളില്‍ ‘ഹിതപരിശോധന’ തുടരുന്ന മുഫ്തി മുഹമ്മദ് സഈദിന് പ്രതികൂല മറുപടിയാണ് ലഭിച്ചതെന്നാണ് വിവരം. എല്‍.എല്‍.എമാരില്‍ ചുരുങ്ങിയത് ആറുപേരെങ്കിലും ബി.ജെ.പി സഖ്യം വേണ്ടെന്നാണ് അറിയിച്ചത്.

ബി.ജെ.പി ഭരണത്തില്‍ വന്നേക്കുമെന്ന ഭീതിയിലാണ് താഴ്വരയില്‍ ഇക്കുറി വോട്ടിങ് ശതമാനം കൂടിയതും അതിന്‍െറ ആനുകൂല്യം പി.ഡി.പിക്ക് ലഭിച്ചതുമെന്നും ചൂണ്ടിക്കാട്ടിയ എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ അത് രാഷ്ട്രീയ ആത്മാഹുതി ആകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. മാത്രമല്ല, 370ാം വകുപ്പ്, സേനാ പ്രത്യേകാധികാര നിയമം എന്നീ വിഷയങ്ങളില്‍ പി.ഡി.പിയുടെ ഉപാധികള്‍ അംഗീകരിക്കാന്‍ ബി.ജെ.പി തയാറുമല്ല.

ഈ സാഹചര്യത്തില്‍ പി.ഡി.പിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് രംഗത്തുള്ള കോണ്‍ഗ്രസിനെയും നാഷനല്‍ കോണ്‍ഫറന്‍സിനെയും കൂടെ ഒപ്പം കൂട്ടി മഹാസഖ്യത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.  നാഷനല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന്  ബദ്ധവൈരികളായ പി.ഡി.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സഖ്യസാധ്യത സജീവമാവുകയും ചെയ്തു. അതേസമയം, മുസഫര്‍ ഹുസൈന്‍ ബേഗിന്‍െറ നേതൃത്വത്തില്‍ പി.ഡി.പിയിലെ ഒരു വിഭാഗം ബി.ജെ.പി സഖ്യത്തിനായി പാര്‍ട്ടിയില്‍ ശക്തമായി വാദിക്കുന്നുമുണ്ട്. മഹാസഖ്യം വന്നാല്‍  കശ്മീരില്‍ അധികാരം പിടിക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നം തകരും. മഹാസഖ്യം കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലത്തോടുള്ള വഞ്ചനയാണെന്ന് ആരോപിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് രംഗത്തുവന്നതും അതുകൊണ്ടുതന്നെയാണ്.

എയര്‍ ഏഷ്യ വിമാനത്തിന്‍െറ അവശിഷ്ടങ്ങളും 8 മൃതദേഹങ്ങളും കണ്ടെത്തി

Posted: 30 Dec 2014 11:10 AM PST

Image: 

ജകാര്‍ത്ത: ലോകജനതയുടെ പ്രാര്‍ഥനകള്‍ വിഫലം. ആകാശവീഥികളില്‍നിന്ന് ദുരൂഹതയുമായി മാഞ്ഞുപോയ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ ദുരന്തത്തിന്‍െറ മൂന്നാംദിനം കണ്ടത്തെി. 162 പേരുമായി കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍െറ വാതിലടക്കമുള്ള അവശിഷ്ടങ്ങളും 40ഓളം മൃതദേഹങ്ങളും ഇന്തോനേഷ്യയിലെ ജാവ കടലില്‍നിന്നാണ് കണ്ടത്തെിയത്.

ഇന്തോനേഷ്യയിലെ സുരബയയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ^ഇന്തോനേഷ്യ എയര്‍ബസ് എ 320^200 അവശിഷ്ടങ്ങളും മൃതദേഹങ്ങളുമാണ് നാവികസേനയുടെ തിരച്ചില്‍ സംഘം വീണ്ടെടുത്തത്. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ വെള്ളത്തില്‍നിന്ന് ചീര്‍ത്തിട്ടുണ്ടെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. വിമാനത്തിന്‍െറ ചെറിയഭാഗങ്ങള്‍ മാത്രമാണ് കിട്ടിയത്. ബാക്കിയുള്ളവരും മരിച്ചിട്ടുണ്ടാകുമെന്നാണ് തിരച്ചില്‍സംഘം ഭയപ്പെടുന്നത്. ഈ മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കാനാണ് സാധ്യത.

യാത്രക്കാരില്‍137 മുതിര്‍ന്നവരും 17കുട്ടികളും ഒരു നവജാത ശിശുവും ഉള്‍പ്പെടും. രണ്ട് പൈലറ്റുമാരും അഞ്ച് മറ്റു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍പെട്ടവരില്‍ ഏറിയപങ്കും ഇന്തോനേഷ്യക്കാരാണ്. ബ്രിട്ടന്‍, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതവും മൂന്ന് ദക്ഷിണ കൊറിയക്കാരും വിമാനത്തിലുണ്ടായിരുന്നു.  ഞായറാഴ്ച രാവിലെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ജാവ കടലിലെ ബോര്‍ണിയോ ദ്വീപില്‍ പങ്കാലന്‍ ബണ്ണിന് സമീപം ഉള്‍ക്കടലിലാണ് ക്യൂ. ഇസഡ് 8501 എന്ന വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ടതെന്ന് എയര്‍ ഏഷ്യ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇക്കാര്യം ഇന്തോനേഷ്യയിലെ നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സിയും സ്ഥിരീകരിച്ചു. ഈ വിഷമകരമായ സമയത്ത് ധൈര്യം കൈവിടാതിരിക്കണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിദോഡോ അഭ്യര്‍ഥിച്ചു. തകര്‍ന്നുപോകുന്ന വാര്‍ത്തയാണിതെന്ന് എയര്‍ ഏഷ്യ ഉടമയും പാതി മലയാളിയുമായ ടോണി ഫെര്‍ണാണ്ടസ് ട്വിറ്ററില്‍ പ്രതികരിച്ചു. എങ്ങനെ ക്ഷമ ചോദിക്കണമെന്നറിയില്ല. ദുരന്തത്തിനിരയായവരുടെ കുടംബങ്ങളുടെ ക്ഷേമമാണ് ഇനി ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഴുകിനടക്കുന്ന മൃതദേഹങ്ങളുടെ ദൃശ്യം ഒരു ഇന്തോനേഷ്യന്‍ ടി.വി ചാനല്‍ കാണിച്ചതോടെ, സുരബായയിലെ ജൗന്‍ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുറിയില്‍ പ്രതീക്ഷയോടെ കാത്തിരുന്ന  ബന്ധുക്കള്‍ അലമുറയിട്ടു. ചിലര്‍ ബോധംകെട്ട് വീണു. മറ്റുചിലര്‍ ഈ ദുരന്തദൃശ്യം സംപ്രേഷണം ചെയ്യരുതെന്ന് പറഞ്ഞ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് രോഷംപൂണ്ടു.

ഇന്തോനേഷ്യന്‍ സമയം രാവിലെ 11ഓടെയാണ് വിമാനത്തിന്‍െറ വാതിലും ലൈഫ് ജാക്കറ്റുമടക്കം ചില അവശിഷ്ടങ്ങള്‍ അവ്യക്തമായി കണ്ടത്. ഉച്ചക്ക് 12.15ഓടെ ഏയര്‍ ഏഷ്യയുടെ ഒൗദ്യോഗിക നിറമായ ചുവപ്പ് അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പെട്ടു. വിശദമായ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇരുട്ട്വീഴും മുമ്പ് പരമാവധി മൃതദേഹങ്ങള്‍ കരക്കത്തെിക്കുകയായിരുന്നു. ഹെലികോപ്ടറില്‍നിന്ന് കയറില്‍ തൂങ്ങി താഴെ എത്തിയാണ് മൃതദേഹങ്ങള്‍ കടലില്‍നിന്നെടുത്തത്. 30ഓളം കപ്പലുകളും 15 വിമാനങ്ങളും ഏഴ് ഹെലികോപ്ടറുകളുമാണ് തിരച്ചിലിനുണ്ടായിരുന്നത്. അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് സംസണ്‍ ചൊവ്വാഴ്ച തിരച്ചില്‍സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു.

വീണ്ടും വി.എസ്; തിരുത്തി നേതൃത്വം

Posted: 30 Dec 2014 10:59 AM PST

Image: 
Subtitle: 
സ്മാരകം തകര്‍ത്തതിനുപിന്നില്‍ മാരാരിക്കുളത്ത് എന്നെ ഒറ്റിയവര്‍ -വി.എസ്, വി.എസിന്‍െറ പങ്കും അന്വേഷിക്കണമെന്ന് ടി.കെ. പളനി

തിരുവനന്തപുരം: ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തെ ചൊല്ലി സി.പി.എമ്മില്‍ കലഹം മൂര്‍ച്ഛിക്കുന്നു. ആലപ്പുഴ ജില്ലാ -സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകള്‍ നേരത്തേ തള്ളിയ വി.എസ്. അച്യുതാനന്ദന്‍, സ്മാരകം തകര്‍ത്തതിന് പിന്നില്‍ 1996ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണെന്ന് തുറന്നടിച്ചു. തോല്‍പിക്കാന്‍ കൂട്ടുനിന്ന ടി.കെ. പളനിക്കും സ്മാരകം തകര്‍ത്തതതില്‍ പങ്കുണ്ടെന്ന് ചാനല്‍ അഭിമുഖത്തില്‍ വി.എസ് ആരോപിച്ചു.

എന്നാല്‍, സ്മാരകം തകര്‍ത്തതില്‍ വി.എസിന്‍െറ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.കെ. പളനിയും അതേനാണയത്തില്‍ തിരിച്ചടിച്ചു. പിന്നാലെ, വി.എസിന്‍െറ നിലപാട് തള്ളിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, അദ്ദേഹത്തിന്‍െറ തെറ്റായ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ളെന്നും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇതിനിടയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കെ.സി. രാമചന്ദ്രന്‍െറ പരോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കിയും വി.എസ്. പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു.

സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഒരു തരത്തിലും പാര്‍ട്ടിക്കാര്‍ക്ക് പങ്കില്ളെന്ന് വി.എസ്. ചൊവ്വാഴ്ചയും ആവര്‍ത്തിച്ചു. മാരാരിക്കുളത്ത് തന്നെ ഒറ്റിയവരാണ് ഇതിന് പിന്നിലും. തന്നെ തോല്‍പിക്കാന്‍ കൂട്ടുനിന്ന ടി.കെ. പളനിക്കും പങ്കുണ്ട്.  പ്രശ്നം സംസ്ഥാന കമ്മിറ്റിയില്‍  ഉന്നയിക്കും. സംസ്ഥാന കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്.  നിലപാട് പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.

സ്മാരകം തകര്‍ത്തതില്‍ തനിക്കും പങ്കുണ്ടെന്ന വി.എസിന്‍െറ ആരോപണം പളനി തള്ളി. വി.എസിന്‍െറ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കണം. വി.എസിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കും. മാരാരിക്കുളത്ത് തോല്‍പിച്ചതിന് പിന്നില്‍ താനായിരുന്നുവെന്ന ആരോപണങ്ങളും നിഷേധിച്ച പളനി  വി.എസിന്‍െറ നാവ് ചീത്തയല്ലായിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടി നിലപാടിനോട് യോജിക്കാതെ വി.എസ് പരസ്യമായി പ്രതികരിച്ചത് ശരിയല്ളെന്ന് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന പ്രത്യേക മനോഭാവമാണ് വി.എസിനെന്ന് ആരോപിക്കുന്ന സെക്രട്ടേറിയറ്റ്, അദ്ദേഹം പാര്‍ട്ടി ശത്രുവിനെ മഹത്വവത്കരിച്ചുവെന്നും കുറ്റപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ വികാരത്തോടെ ജീവിക്കുന്ന ലതീഷിനെ വി.എസ് മഹത്വവത്കരിക്കുകയാണ്. പ്രസ്താവനയില്‍ പറയുന്നു.

ജീവന്‍െറ തുടിപ്പ് പകര്‍ന്ന് സജികുമാര്‍ യാത്രയായി

Posted: 30 Dec 2014 10:36 AM PST

Image: 

കൊച്ചി: ജീവന്‍െറ തുടിപ്പും കാഴ്ചയുടെ വെളിച്ചവും പകര്‍ന്നുനല്‍കി സജികുമാര്‍ യാത്രയായി. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ പഴവീട് അയ്യംപറമ്പില്‍  സജികുമാറിന്‍െറ (50) അവയവങ്ങളാണ് ദാനം ചെയ്തത്.
 മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ സജികുമാറിന്‍െറ ഭാര്യ ലതയും മക്കളായ അഞ്ജലിയും അഭിജിത്തും മുന്‍കൈയെടുത്ത് അവയവദാനത്തിന് തയാറാകുകയായിരുന്നു. വൃക്കയും  നേത്രപടലങ്ങളും ദാനം ചെയ്താണ് ഈ പൊതുപ്രവര്‍ത്തകന്‍ യാത്രയായത്.

ലേക്ക് ഷോര്‍ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന 38 വയസ്സുള്ള തൃശൂര്‍ സ്വദേശിക്കാണ് സജികുമാറിന്‍െറ   വൃക്ക വെച്ചുപിടിപ്പിച്ചത്. നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേക്ക് മാറ്റി. ക്രിസ്മസ് പിറ്റേന്ന് വെള്ളിയാഴ്ച തുക്കുകുളത്ത് റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചാണ്  സജികുമാറിന് തലക്ക് ഗുരുതരമായി ക്ഷതമേറ്റത്.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യൂറോളജിസ്റ്റ് ഡോ. ജോര്‍ജ് പി. എബ്രഹാം,  ഡോ. ഡാറ്റ്സന്‍ ജോര്‍ജ് പി., അത്യാഹിതചികിത്സാ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

പാതിവഴിയിലിറങ്ങി ധോണി

Posted: 30 Dec 2014 10:26 AM PST

Image: 
Subtitle: 
ക്രിക്കറ്റിന്‍െറ എല്ലാ ഫോര്‍മാറ്റിലും കൂടുതല്‍ ജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും ധോണിക്ക് സ്വന്തം

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ അനന്തവിഹായസ്സിലേക്ക് റാഞ്ചിയെന്ന കുഞ്ഞുനഗരത്തില്‍നിന്ന് പടര്‍ന്നുപന്തലിച്ചുകയറിയ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിന്‍െറ ‘വിശുദ്ധ വെള്ളക്കുപ്പായം’ അഴിച്ചുവെച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ തട്ടുപൊളിപ്പന്‍ പ്രകടനമികവില്‍ ടെസ്റ്റ് ക്യാപ്പും ക്യാപ്റ്റന്‍സിയും ഏറ്റുവാങ്ങിയ ധോണി ഏറ്റവും കൂടുതല്‍ ജയത്തിന്‍െറയും ഒന്നാം നമ്പര്‍ പദവിയുടെയും ലഹരി നുണഞ്ഞതിനു ശേഷമാണ് ടീം ഇന്ത്യയുടെ ടെസ്റ്റ് ഡ്രസിങ് റൂമിനോട് വിടപറയുന്നത്. ആസ്ട്രേലിയയില്‍ നടക്കുന്ന പരമ്പരക്കിടയില്‍ അടിയന്തരമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തി ടീമിനെ വഴിയിലുപേക്ഷിച്ച് പോകുന്നു എന്ന മുറുമുറുപ്പ് ഉയരുന്നതിനിടയിലും തന്‍െറ ‘കൂള്‍ ഇമേജും’ അപ്രതീക്ഷിത തീരുമാനങ്ങളെടുത്ത് ഞെട്ടിക്കുന്ന സ്ഥിരം സ്വഭാവവും ധോണി മുറുകെപ്പിടിച്ചു. ഏകദിനത്തിലും ട്വന്‍റി20യിലും ലോക ജേതാക്കളായി ഇന്ത്യയെ മാറ്റിയ ധോണിയുടെ ക്യാപ്റ്റന്‍സി 2009ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ചെങ്കോലും ഏറ്റുവാങ്ങി. ഇന്ത്യന്‍ മണ്ണില്‍ ടീം ത്രസിപ്പിക്കുന്ന ടെസ്റ്റ് വിജയങ്ങള്‍ കൊയ്തപ്പോള്‍, വിദേശത്ത് കാലിടറുന്ന സ്ഥിരം കാഴ്ചകളായിരുന്നു ധോണിയുടെ നായക കരിയറില്‍ മങ്ങിനില്‍ക്കുന്ന ഏട്.

തന്‍െറ മഹാനായ മുന്‍ഗാമി സൗരവ് ഗാംഗുലിയെ മറികടന്ന് ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനായിട്ടും വിദേശമണ്ണില്‍ ഗാംഗുലിയെപ്പോലെ ശോഭിക്കാന്‍ കഴിയാതിരുന്നത് ധോണിയെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന് ചൂണ്ടിക്കാട്ടുന്നതില്‍നിന്ന് പല വിദഗ്ധരെയും നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതേസമയം, തന്‍െറ ക്യാപ്റ്റനായുള്ള അരങ്ങേറ്റം മുതല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ തോല്‍വിയറിയാതെ മുന്നേറിയ റെക്കോഡ് ധോണിക്ക് മാത്രം സ്വന്തമാണ്.

 11 ടെസ്റ്റുകളില്‍ എട്ടു ജയവും മൂന്നു സമനിലയുമായാണ് ഈ റാഞ്ചിക്കാരന്‍ പയ്യന്‍ അശ്വമേധം നടത്തിയത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി20യിലും ഒരുപോലെ ഏറ്റവും കൂടുതല്‍ ജയം നേടിയ ക്യാപ്റ്റന്‍ എന്ന ഖ്യാതിയും ധോണിക്ക് സ്വന്തം. ടെസ്റ്റുകളില്‍  27, ഏകദിനത്തില്‍ 93, ട്വന്‍റി20യില്‍ 26. ഏകദിനത്തിലും (56.02 ശതമാനം) ടെസ്റ്റിലും (45.76 ശതമാനം) ഏറ്റവും മികച്ച വിജയ ശരാശരിയുള്ള ഇന്ത്യന്‍ ക്യാപ്റ്റനും മറ്റാരുമല്ല.

ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ നയിച്ചതും (60) ധോണിയാണ്.ഏകദിനത്തില്‍ അരങ്ങേറി ഒരു വര്‍ഷമായപ്പോഴാണ് ധോണിക്കു മുന്നില്‍ ടെസ്റ്റിന്‍െറ വാതില്‍ തുറന്നത്, 2005 ഡിസംബര്‍ രണ്ടിന് ചെന്നൈയില്‍ ശ്രീലങ്കക്കെതിരെ. 30 റണ്‍സായിരുന്നു ആദ്യ ഇന്നിങ്സിലെ സമ്പാദ്യം. മുഴുവന്‍ സമയ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം, അനില്‍ കുംബ്ളെക്ക് പിന്‍ഗാമിയായി 2008 നവംബറില്‍ നാഗളപൂരില്‍ ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍. 2009 ഡിസംബറില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമുമായി. 90 മത്സരങ്ങള്‍ നീണ്ട ടെസ്റ്റ് കരിയറില്‍ 60 എണ്ണത്തിലും ഇന്ത്യയെ നയിച്ചു. 27 ജയം, 18 പരാജയം, 15 സമനില. ഇന്ത്യയില്‍ 30 മത്സരങ്ങളില്‍ 21 ജയം, വിദേശത്ത് 30 മത്സരങ്ങളില്‍ ആറു ജയം.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ടെസ്റ്റില്‍ സമാനതകളില്ലാത്ത നിരവധി നേട്ടങ്ങളും ഈ കാലയളവില്‍ ധോണി സ്വന്തമാക്കി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ച്വറി ധോണിയുടെ പേരിലാണ്.
2006ല്‍ പാകിസ്താനെതിരെ ഫൈസലാബാദില്‍ 93 പന്തിലാണ് സെഞ്ച്വറി പിറന്നത്. ഡബ്ള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി 2013ല്‍ ആസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ നേടിയ 224 റണ്‍സിലൂടെ ധോണി സ്വന്തമാക്കി.
 ഒരു ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍െറ ഉയര്‍ന്ന സ്കോറാണിത്. 294 പേരെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ച് ലോക വിക്കറ്റ് കീപ്പര്‍മാരില്‍ അഞ്ചാം സ്ഥാനവും ഇന്ത്യക്കാരില്‍ ഒന്നാമനുമായി. ആറു സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളുമാണ് ധോണി സ്വന്തമാക്കിയത്. 38.09 ശരാശരിയില്‍ 4876 റണ്‍സ്. ക്രിക്കറ്റി ന്‍െറ എല്ലാ ഫോര്‍മാറ്റിലും കൂടി ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പര്‍ (134) എന്ന നേട്ടം തന്‍െറ അവസാന ടെസ്റ്റ് പരമ്പരയില്‍ സ്വന്തമാക്കിയാണ് ഇന്ത്യയുടെ ഭാഗ്യക്യാപ്റ്റന്‍ വിടപറയുന്നത്.

കളിക്കളത്തില്‍ ലോകം കണ്ട അതേ ശാന്തതയോടെയാണ് തന്‍െറ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പാട്ടീലിനോട് പറഞ്ഞത്. നല്ലതിനുവേണ്ടി കളി മതിയാക്കുന്നു എന്ന വാക്കുകളിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു യുഗത്തിന് കൂടി അവസാനമായി.

ഐ.എസ്.എല്‍ ടി.വി കാണികളില്‍ വര്‍ധന

Posted: 30 Dec 2014 10:05 AM PST

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടെലിവിഷന്‍ കാണികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് നടത്തിയതായി കണക്കുകള്‍. ഏതാണ്ട് 40 കോടി 29 ലക്ഷം പേര്‍ പ്രഥമ ഐ.എസ്.എല്‍ മത്സരങ്ങള്‍ ടി.വിയിലൂടെ കണ്ടെന്നാണ് പ്രമുഖ മീഡിയ ഗവേഷണ വിഭാഗമായ ടി.എ.എം ശേഖരിച്ച കണക്കുകള്‍ തെളിയിക്കുന്നത്. രാജ്യത്ത് ക്രിക്കറ്റിനു പിന്നില്‍ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ കാണികളുള്ള കായിക വിഭാഗമായി ഐ.എസ്.എല്‍ മാറിക്കഴിഞ്ഞെന്നും ഇത് വ്യക്തമാക്കുന്നു.
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP