സ്വാഗതം
WELCOME

News Update..

Thursday, December 25, 2014

ദല്‍ഹിയില്‍ നാഷനല്‍ കോണ്‍ഫറന്‍സ് - ബി.ജെ.പി കൂടിക്കാഴ്ച Madhyamam News Feeds

ദല്‍ഹിയില്‍ നാഷനല്‍ കോണ്‍ഫറന്‍സ് - ബി.ജെ.പി കൂടിക്കാഴ്ച Madhyamam News Feeds

Link to

ദല്‍ഹിയില്‍ നാഷനല്‍ കോണ്‍ഫറന്‍സ് - ബി.ജെ.പി കൂടിക്കാഴ്ച

Posted: 25 Dec 2014 12:47 AM PST

Image: 

ശ്രീനഗര്‍: കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ നാഷനല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ബി.ജെ.പി ഒരേ സമയം നാഷനല്‍ കോണ്‍ഫറന്‍സുമായും പി.ഡി.പിയുമായും ചര്‍ച്ചകള്‍ നടത്തുകയാണ്. കശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ തങ്ങളുടെ പാര്‍ട്ടി വ്യക്തമായ പങ്കുവഹിക്കുമെന്ന ഉമര്‍ അബ്ദുല്ലയുടെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്. കശ്മീരില്‍  നാഷനല്‍ കോണ്‍ഫറന്‍സ് ^ ബി.ജെ.പി സര്‍ക്കാര്‍ വരാനുള്ള സാധ്യത ഉയര്‍ന്നു വരുന്നുണ്ട്.
സംസ്ഥാനത്ത് നല്‍കുന്ന പിന്തുണക്കു പകരമായി കേന്ദ്രത്തില്‍ മന്ത്രിസ്ഥാനമാണ് നാഷനല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടതെന്നറിയുന്നു. നാഷനല്‍ കോണ്‍ഫറന്‍സിന്‍െറ 15 അംഗങ്ങളുടെ പിന്തുണ കിട്ടിയാല്‍തന്നെ  സ്വതന്ത്രരുടെ പിന്തുണയോടു കൂടിയേ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ. 87 അംഗ സഭയില്‍ 44 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

സഖ്യകക്ഷി വിമാനം ഐ.എസ് വെടിവെച്ചിട്ടതല്ളെന്ന് അമേരിക്ക

Posted: 24 Dec 2014 11:58 PM PST

Image: 

റഖ: സിറിയന്‍ നഗരമായ റഖയില്‍ തകര്‍ന്നു വീണ സഖ്യകക്ഷിസേനയുടെ യുദ്ധ വിമാനം ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വെടിവെച്ചിട്ടതല്ളെന്ന് അമേരിക്ക. യു.എസ് നേതൃത്വത്തിലുള്ള സഖ്യകക്ഷിസേനയുടെ യുദ്ധ വിമാനം വെടിവെച്ച് വീഴ്ത്തിയതായാണ് ഐ.എസ് വിമതര്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം, ഐ.എസ് പിടികൂടിയ  വിമാനത്തിന്‍െറ പൈലറ്റായ ജോര്‍ഡന്‍ സ്വദേശി തന്നെയാണെന്ന് യു.എസ് വാര്‍ത്താ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

തകര്‍ന്ന യുദ്ധവിമാനത്തിലെ പൈലറ്റിനെ പിടികൂടിയ ഐ.എസ് നടപടിയില്‍  ശക്തമായ ഖേദം രേഖപ്പെടുന്നതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍്റ്  അറിയിച്ചു. നിര്‍ഭാഗ്യവശാല്‍ തകര്‍ന്നു വീണ വിമാനം വെടിവെച്ചിട്ടതാണെന്ന് ഐ.എസ് മനപ്പൂര്‍വ്വം തെറ്റായി വാഖ്യാനിക്കുകയാണ് ചെയ്തത്. വിമാനം വെടിവെച്ചിട്ടതല്ല എന്ന് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ലഭിച്ചതായും സെന്‍ട്രല്‍ കമാന്‍്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഐ.എസിനെതിരെയുള്ള പേരാട്ടത്തിന് അമേരിക്കയുമായുള്ള സഖ്യത്തില്‍ ചേര്‍ന്ന നാല് അറബ് രാജ്യങ്ങളിലൊന്നാണ് ജോര്‍ഡന്‍.
പൈലറ്റിനെ ഐ.എസ് സായുധ സംഘം പിടികൂടിയതിന്‍െറ ചിത്രങ്ങള്‍ വിമതര്‍ പുറത്തുവിട്ടിരുന്നു. തകര്‍ന്ന വിമാനത്തിന്‍്റെ അവശിഷ്ടങ്ങള്‍ വിമതര്‍ ട്രക്കില്‍ കയറ്റുന്ന ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം: സൂത്രധാരന്‍ മറ്റൊരു ഡോക്ടര്‍

Posted: 24 Dec 2014 11:29 PM PST

Image: 

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിനടുത്ത മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് വനിതാ ഡോക്ടര്‍ക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നില്‍ ഒരു ഡോക്ടറാണെന്നും അയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ മൂന്നു വര്‍ഷം മുമ്പ് ഡോക്ടറോട് പ്രണയാഭ്യര്‍ത്ഥ നടത്തിയിരുന്നു. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമായാണ് അക്രമി സംഘത്തെ വാടകക്കെടുത്ത് കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

സ്കൂട്ടറില്‍ ആശുപത്രിയിലേക്ക് പോയ ഹരിനഗര്‍ സ്വദേശിനിയായ ഡോക്ടറെ ബൈക്കിലത്തെിയ രണ്ടുപേര്‍ മറികടന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. അക്രമത്തിന്‍്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
മുഖത്തിന്‍െറ പാതി പൊള്ളിയ യുവതിയുടെ വലതു കണ്ണിന്‍്റെ കാഴ്ച നഷ്ടമായി. വിദഗ്ധ ചികിത്സക്കായി ഇവരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

 

ബോഡോ തീവ്രവാദികളുമായി കേന്ദ്രം ചര്‍ച്ചക്കില്ല ^രാജ്നാഥ് സിങ്

Posted: 24 Dec 2014 10:25 PM PST

Image: 

ഗുഹാവത്തി: അസമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണമുണ്ടായ പ്രദേശങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശിച്ചു. രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം ബിശ്വാന്ത് ചരേലിയില്‍ എത്തിയ രാജ്നാഥ് സിങ് സോനിത്പൂര്‍ ജില്ലയില്‍ അക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
ബോഡോ തീവ്രവാദികളുമായി ഒരുവിധത്തിലുള്ള ചര്‍ച്ചക്കും തയാറല്ളെന്നും ക്രിമിനല്‍ നിയമത്തിലൂടെ അവര്‍ ശിക്ഷിക്കപ്പെടുമെന്നും രാജ്നാഥ് സിങ് അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി തീവ്രവാദികള്‍ തയ്യാറായാല്‍പ്പോലും കേന്ദ്രം അതിനു തയാറല്ല. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയുമായി അക്രമ ബാധിതപ്രദേശത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അക്രമത്തിനിരയായവര്‍ക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമം പടരുന്നതു തടയാന്‍ അസമില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണ സാധ്യതകളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാന്‍ ഇന്‍്റലിജന്‍സ് വിഭാഗത്തിന് വേണ്ട നിര്‍ദേശം നല്‍കിയതായും രാജ്നാഥ് സിങ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് സോനിത്പൂരിലും കൊക്രജാറുമുള്‍പ്പെടെ അഞ്ചിടങ്ങളില്‍ ആദിവാസി ഗോത്രങ്ങള്‍ക്കു നേരെ ബോഡോ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മരണസംഖ്യ 76 ആയി.
 

കോട്ടയം ജില്ലയിലും "ഘര്‍ വാപസി"

Posted: 24 Dec 2014 10:01 PM PST

Image: 

കോട്ടയം: "ഘര്‍ വാപസി"യുടെ ഭാഗമായി കോട്ടയം ജില്ലയിലും മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നു. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ക്ഷേത്രത്തിലുമാണ് മതപരിവര്‍ത്തനം നടന്നത്. വിശ്വ ഹിന്ദു പരിഷത്തിന്‍െറ നേതൃത്വത്തിലാണ് ഘര്‍ വാപസി സംഘടിപ്പിച്ചത്.

കോട്ടയത്ത് നടന്ന മതപരിവര്‍ത്തനത്തില്‍ 17 പേര്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നു. വൈക്കം, കുമരകം എന്നിവിടങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ മതവിഭാഗക്കാരാണ് മതം മാറിയത്. പെന്‍കുന്നത്ത് ക്രിസ്ത്യന്‍ വിഭാഗക്കാരും ഒരു മുസ് ലിം മതവിശ്വാസിയും ഉള്‍പ്പെടുന്നതായാണ് വിവരം.

ഇന്ന് നടന്ന മതപരിവര്‍ത്ത ചടങ്ങില്‍ 50തോളം പേര്‍ ഹിന്ദു മതത്തിലേക്ക് മടങ്ങി വന്നതായി വി.എച്ച്.പി നേതൃത്വം അവകാശപ്പെട്ടു.

ഇടുക്കി മെഡിക്കല്‍ കോളജിന് 49 കോടിയുടെ കേന്ദ്രസഹായം; ഉത്തരവിറങ്ങി

Posted: 24 Dec 2014 09:58 PM PST

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 49 കോടിയുടെ കേന്ദ്ര സഹായം.
ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി. അറിയിച്ചു. നബാര്‍ഡ് വഴിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള നബാര്‍ഡിന്‍െറ ഉപവിഭാഗമായ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഫണ്ടി (ആര്‍.ഐ.ഡി.എഫ്)ല്‍ നിന്നാണ് മെഡിക്കല്‍ കോളജിന് തുക അനുവദിച്ചത്.
സംസ്ഥാന വിഹിതം എട്ടുകോടി 57 ലക്ഷം രൂപകൂടി ഈ ഫണ്ടില്‍ അധികമായി വരുമ്പോള്‍ 57.11 കോടിയുടെ കെട്ടിടനിര്‍മാണമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പദ്ധതിപ്രകാരം 18,303 ചതുരശ്ര മീറ്റര്‍ കെട്ടിടം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
മൂന്നു തവണകളായാകും സഹായം ലഭിക്കുക. 2014 -15 ല്‍ 9.70 കോടിയും 2016 -17 ല്‍ 19.41 കോടിയും 2017 - 18 ല്‍ 19. 41 കോടിയും ലഭിക്കും. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മാണ വിഭാഗത്തിനാണ് നിര്‍മാണ ചുമതല.ഇതോടെ, മെഡിക്കല്‍ കോളജിന്‍െറ ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകും. ഉദ്ഘാടനം നടത്തി ക്ളാസുകള്‍ ആരംഭിച്ചെങ്കിലും വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ നിര്‍മാണ ജോലികള്‍ പലതും മന്ദഗതിയിലായിരുന്നു. ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 180 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
25 വര്‍ഷത്തേക്ക് ആവശ്യമായ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളജിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2020ല്‍ ആദ്യബാച്ച് പുറത്തിറങ്ങുന്നതോടെ സമ്പൂര്‍ണ മെഡിക്കല്‍ കോളജായി മാറും.

കുടുംബശ്രീ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted: 24 Dec 2014 09:56 PM PST

കാസര്‍കോട്: കുടുംബശ്രീ ത്രിതല തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജനുവരി എട്ടിന് തുടങ്ങി 25ന് തെരഞ്ഞെടുപ്പ് അവസാനിക്കും. 26ന് പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കും. മൂന്ന് വര്‍ഷത്തേക്കാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
ആദ്യഘട്ടത്തില്‍ 10281 അയല്‍ക്കൂട്ടങ്ങളെയും രണ്ടാംഘട്ടത്തില്‍ 778 എ.ഡി.എസ് (ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി), മൂന്നാംഘട്ടത്തില്‍ 42 സി.ഡി.എസ് (കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റി) ഭാരവാഹികളെയുമാണ് തെരഞ്ഞെടുക്കുക. കഴിഞ്ഞദിവസം വരണാധികാരികള്‍ സി.ഡി.എസ് തലത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. ഡിസംബര്‍ 29 വരെ പ്രത്യേക അയല്‍ക്കൂട്ട യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പൊതുയോഗ അധ്യക്ഷയെ കണ്ടത്തെി രേഖാമൂലം സി.ഡി.എസ് തെരഞ്ഞെടുപ്പ് അധികാരികള്‍ക്ക് കൈമാറും. ജനുവരി ഒന്ന് മുതല്‍ ഏഴ് വരെ അയല്‍ക്കൂട്ട അധ്യക്ഷന്മാര്‍ക്ക് പരിശീലനം നല്‍കും. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും നീതിപൂര്‍വവുമായി നടത്താന്‍ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സി.ഡി.എസ് തലത്തില്‍ 42 വീതം വരണാധികാരികളെയും അസിസ്റ്റന്‍റ് വരണാധികാരികളെയും നിയോഗിച്ചിട്ടുണ്ട്. ജനുവരി എട്ട് മുതല്‍ 14 വരെയാണ് അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ്. 18 മുതല്‍ 21 വരെ വാര്‍ഡ്തല എ.ഡി.എസ് തെരഞ്ഞെടുപ്പും. 25ന് പഞ്ചായത്ത്തല സി.ഡി.എസ് തെരഞ്ഞെടുപ്പും നടക്കും. വാര്‍ഡ്തല തെരഞ്ഞെടുപ്പിനായി 195 ഉദ്യോഗസ്ഥരെ കണ്ടത്തെി പരിശീലനം നല്‍കും. അയല്‍ക്കൂട്ട തലത്തില്‍ പ്രസിഡന്‍റ്, സെക്രട്ടറി, വരുമാനദായക വളന്‍റിയര്‍, ആരോഗ്യ വിദ്യാഭ്യാസ വളന്‍റിയര്‍, അടിസ്ഥാന സൗകര്യ വളന്‍റിയര്‍ എന്നീ ഉപസമിതി കണ്‍വീനര്‍മാരടക്കം അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കും. വാര്‍ഡ്തല എ.ഡി.എസ് ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍, സെക്രട്ടറി എന്നിവരെയാണ് തെരഞ്ഞെടുക്കുക. സി.ഡി.എസ് തലത്തില്‍ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍, സി.ഡി.എസ് എക്സിക്യൂട്ടിവ് എന്നിവരെയും തെരഞ്ഞെടുക്കും. വാര്‍ഡ്തല എ.ഡി.എസ് പരിധിയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ചംഗ സമിതികള്‍ ചേര്‍ന്ന് ഏഴ് ഭരണസമിതി അംഗങ്ങളെ കണ്ടത്തെും. ഇവരില്‍നിന്നാണ് എ.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. പഞ്ചായത്ത്തല മുഴുവന്‍ എ.ഡി.എസ് ഭരണസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഓരോ വാര്‍ഡിലേയും ഏഴ് ഭരണസമിതി അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്ന് ഒരാളെ സി.ഡി.എസ് എക്സിക്യൂട്ടിവ് സമിതിയിലേക്ക് തെരഞ്ഞെടുക്കും. ഒരു വാര്‍ഡിന് ഒരു പ്രതിനിധി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷം ഇവര്‍ ചേര്‍ന്നാണ് പുതിയ സി.ഡി.എസ് ഭാരവാഹികളായ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍ എന്നിവരെ തെരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര ഏജന്‍സികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍, അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ഥിരം ജോലിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് സി.ഡി.എസ് ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ല.

തിരുനാവായ പഞ്ചായത്തിന്‍െറ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Posted: 24 Dec 2014 09:33 PM PST

തിരുനാവായ: ഗ്രാമപഞ്ചായത്തില്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ നികുതിയിനങ്ങള്‍ യഥാസമയം അടയ്ക്കാതിരിക്കുകയോ അടച്ചിട്ടും രേഖകള്‍ ഹാജരാക്കുകയോ ചെയ്യാത്തതിനാല്‍ 2008 മുതല്‍ 2011വരെ പിഴയടക്കം 16 ലക്ഷത്തോളം രൂപയുടെ കുടിശ്ശികയുള്ളതായി കണ്ടതിനാല്‍ പഞ്ചായത്തിന്‍െറ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ട് അധികൃതര്‍ ഉത്തരവിട്ടു.
ഇതേതുടര്‍ന്ന് അടിയന്തരമായി വിളിച്ചുചേര്‍ത്ത പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ അഞ്ചു ലക്ഷം രൂപ അടച്ച് താല്‍ക്കാലിക പ്രതിസന്ധി മറികടക്കാമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും മുന്‍കാല ഭരണസമിതികളുടെ കാലത്തുണ്ടായ പ്രശ്നമായതിനാല്‍ അന്ന് അതത് വകുപ്പുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരില്‍നിന്ന് പണം ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കണമെന്ന തീരുമാനത്തിലത്തെുകയായിരുന്നു.
അക്കൗണ്ട് മരവിപ്പിച്ചതുമൂലം വ്യക്തിഗത ആനുകൂല്യങ്ങള്‍, മണല്‍ തൊഴിലാളികളുടെ കൂലി തുടങ്ങിയവ നല്‍കാന്‍ പ്രയാസം നേരിടുമെന്നാണറിയുന്നത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശം വന്ന സാഹചര്യത്തില്‍ അക്കൗണ്ട് മരവിപ്പിക്കല്‍ കൂടി വന്നതോടെ ഭരണസമിതി പ്രതിസന്ധയിലായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനെ മറികടക്കാനുള്ള തിരക്കിട്ട നീക്കങ്ങളും തുടങ്ങിയതായി അറിയുന്നു.

പൊന്നാനി ഡയാലിസിസ് ഫണ്ട് ശേഖരണം 26ന് കണക്ക് ഹാജരാക്കാന്‍ തീരുമാനം

Posted: 24 Dec 2014 09:33 PM PST

പൊന്നാനി: പൊന്നാനി ഡയാലിസിസ് സെന്‍ററിന്‍െറ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതോടെ 26ന് കണക്ക് അവതരിപ്പിക്കാന്‍ നഗരസഭാധികൃതരും ഡയാലിസിസ് സെന്‍റര്‍ ഭാരവാഹികളും തീരുമാനിച്ചു.
ഫണ്ട് ശേഖരണം അവസാനിച്ചിട്ടും എത്ര രൂപ ലഭിച്ചെന്നോ ഏതൊക്കെ വാര്‍ഡുകളില്‍നിന്ന് തുക കിട്ടിയെന്നോ ഒന്നും വ്യക്തമാക്കാത്ത കാര്യം 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് 26ന് 2.30ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നഗരസഭാ കിഡ്നി ഫൗണ്ടേഷന്‍ ആന്‍ഡ് ഡയാലിസിസ് മാനേജിങ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 51 വാര്‍ഡുകളുള്ള നഗരസഭയില്‍ 14 കൗണ്‍സിലര്‍മാരാണ് ഫണ്ട് തുക ഏല്‍പ്പിക്കാതിരുന്നത്. വാര്‍ത്ത വന്നതോടെ എട്ടുപേര്‍ തുക അടച്ചു. ഇനി ആറ് കൗണ്‍സിലര്‍മാരാണ് ഫണ്ട് ഏല്‍പ്പിക്കാത്തതെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ പി. ബീവി 'മാധ്യമ'ത്തോട് പറഞ്ഞു.
ഇവരോട് 26ന് മുമ്പ് ഫണ്ട് ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ചെയര്‍പേഴ്സന്‍ പറഞ്ഞു. നവംബര്‍ ഒന്നിനാണ് ഏകദിന ഫണ്ട് ശേഖരണം നടന്നത്. രണ്ടുമാസമായിട്ടും ഫണ്ട് ഏല്‍പ്പിക്കാത്തത് നേരത്തേ വിവാദമായിരുന്നു.
വിദേശത്ത് പോയിപിരിച്ചപ്പോള്‍ രണ്ടു ലക്ഷമാണ് കിട്ടിയതെന്ന് ചെയര്‍പേഴ്സന്‍ പറഞ്ഞു. ഇത് ചെക്കായാണ് ലഭിച്ചത്. ഈ തുക തന്‍െറയും താലൂക്കാശുപത്രി സൂപ്രണ്ടിന്‍െറയും പേരിലുള്ള ജോയന്‍റ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. വിദേശത്ത്നിന്ന് ഇനിയും ഓഫറുകളുണ്ടെന്ന് അവര്‍ പറഞ്ഞു. ആകെ നാല് പേരില്‍ നിന്നാണ് വിദേശത്തുനിന്ന് പിരിച്ചത്.
"സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം'
പൊന്നാനി: ഡയാലിസിസ് സെന്‍ററിന്‍െറ പേരില്‍ നടന്ന ഫണ്ട് ശേഖരണം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് സി.പി. മുഹമ്മദ് കുഞ്ഞി 'മാധ്യമ'ത്തോട് പറഞ്ഞു. പാവപ്പെട്ടവര്‍ കൂടി ഡയാലിസിസ് സെന്‍ററിന് പണം നല്‍കിയിട്ടുണ്ട്.
കണക്കില്‍ സുതാര്യത വേണം. ഇത്രയും കാലം കണക്ക് ഹാജരാക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് കമ്മിറ്റിയുടെ അനുവാദമില്ലാതെയാണ് വിദേശത്ത് പോയി പിരിച്ചത്. ഒരു പാര്‍ട്ടിയുടെ ആളുകള്‍ മാത്രമാണ് വിദേശത്ത് പോയത്. എല്ലാ പാര്‍ട്ടിക്കാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജനകീയ കമ്മിറ്റിയെയായിരുന്നു വിദേശത്ത് പോയി ഫണ്ടുണ്ടാക്കാന്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യാവസ്ഥ വിശദീകരിക്കണമെന്ന്
പൊന്നാനി: ഡയാലിസിസ് സെന്‍റര്‍ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളുടെ സത്യാവസ്ഥ നഗരസഭാധികൃതര്‍ പൊതുജന സമക്ഷം വിശദീകരിക്കണമെന്ന് പൊന്നാനി പൗരസമിതി യോഗം ആവശ്യപ്പെട്ടു.
ഫസല്‍ റഹ്മാന്‍ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. നാസര്‍ പുത്തംകുളം, മന്‍സൂര്‍ നാലകത്ത്, എ.പി.കെ. നസ്റു, ഫാറൂഖ് പട്ടാണി എന്നിവര്‍ സംസാരിച്ചു.

വാജ്പേയിക്ക് ജന്മദിനാശംസകളുമായി നരേന്ദ്രമോദി

Posted: 24 Dec 2014 09:31 PM PST

Image: 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനമാഘോഷിക്കുന്ന മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ചു. 90ാം ജന്മദിനം ആഘോഷിക്കുന്ന വാജ്പേയിക്ക് വസതിലത്തെി മോദി ആശംസകള്‍ നേര്‍ന്നു.
കേന്ദ്രസര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കുകയാണ്. പിറന്നാള്‍ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വാജ്പേയിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചിരുന്നു.
സദ്ഭരണ ദിനാചരണത്തിന്‍്റെ ഭാഗമായി വാരണസിയില്‍ നടക്കുന്ന പൊതു പരിപാടികളില്‍ നരേന്ദ്രമോദി പങ്കെടുക്കും.

സി.പി.എം ഏരിയാസമ്മേളനങ്ങള്‍ പകുതി പിന്നിട്ടു; മേധാവിത്വം ഉറപ്പിച്ച് ഇരുവിഭാഗവും

Posted: 24 Dec 2014 09:08 PM PST

കൊച്ചി: ശക്തികേന്ദ്രങ്ങളിലെ സമ്മേളന നടപടികള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ സി.പി.എമ്മിലെ ഇരുപക്ഷങ്ങളുടെയും ശക്തി-ദൗര്‍ബല്യങ്ങള്‍ സംബന്ധിച്ച ചിത്രം തെളിയുന്നു. ജനുവരി 13 മുതല്‍ തൃപ്പൂണിത്തുറയില്‍ ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇരുപക്ഷവും സര്‍വാധിപത്യത്തിന് തീവ്രശ്രമത്തിലാണ്. കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ അംഗസഖ്യയില്‍ മുന്‍തൂക്കമുണ്ടായിട്ടും ജില്ലാ സെക്രട്ടറി പദവി ഒൗദ്യോഗിക പക്ഷത്തിന് വിട്ടുകൊടുക്കേണ്ടി വന്ന വി.എസ് പക്ഷം ഇക്കുറി സെക്രട്ടറി പദവി ഉള്‍പ്പെടെ മേധാവിത്വം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ്. അതേസമയം, ജില്ലാ സമ്മേളനത്തില്‍ നിര്‍ണായകമായേക്കാവുന്ന സംസ്ഥാന നേതൃത്വത്തിന്‍െറ ഇടപെടല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഒൗദ്യോഗിക പക്ഷവും. ജില്ലയിലെ 19 ഏരിയ കമ്മിറ്റികളില്‍ 10 ഏരിയ കമ്മിറ്റികളിലാണ് ഇതുവരെ സമ്മേളനങ്ങള്‍ പൂര്‍ത്തിയായത്. കഴിഞ്ഞതവണ സമ്മേളനം നടത്താന്‍ കഴിയാതെ വന്ന കൊച്ചി ഏരിയ കമ്മിറ്റി, പള്ളുരുത്തി, പറവുര്‍, ആലങ്ങാട്, കളമശ്ശേരി, വൈറ്റില, തൃപ്പൂണിത്തുറ, കോതമംഗലം, പെരുമ്പാവൂര്‍, കോലഞ്ചേരി എന്നിവിടങ്ങളില്‍ സമ്മേളനം പൂര്‍ത്തിയായപ്പോള്‍ അഞ്ച് ഏരിയ കമ്മിറ്റികള്‍ വി.എസ് വിഭാഗത്തിനും അഞ്ചെണ്ണം ഒൗദ്യോഗിക പക്ഷത്തിനുമാണ്. കഴിഞ്ഞ സമ്മേളനത്തിനുശേഷം സംസ്ഥാന നേതൃത്വം ഇടപെട്ട് ഒൗദ്യോഗികപക്ഷത്തിന് സെക്രട്ടറി പദവി നല്‍കിയ പറവൂര്‍ ഇത്തവണ തിരിച്ചുപിടിച്ചതടക്കം ഏരിയാസമ്മേളനങ്ങള്‍ പകുതി പിന്നിട്ടപ്പോള്‍തന്നെ മുന്നേറാനായതായി വി.എസ് പക്ഷം കണക്കുകൂട്ടുന്നു. ജില്ലാസമ്മേളന പ്രതിനിധികളായ 387പേരില്‍ നൂറിലധികം പേര്‍ ഇപ്പോള്‍തന്നെ സ്വന്തം പാളയത്തിലുണ്ടെന്നാണ് വി.എസ് പക്ഷത്തിന്‍െറ കണക്കുകള്‍. കൂടാതെ, നിലവിലെ ജില്ലാകമ്മിറ്റിയിലെ 23 പേരുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നു. അതേസമയം, സമ്മേളനങ്ങള്‍ പൂര്‍ത്തിയാവാത്ത അങ്കമാലി, നെടുമ്പാശ്ശേരി, എറണാകുളം, കാലടി, കവളങ്ങാട്, മുളന്തുരുത്തി, മൂവാറ്റുപുഴ, വൈപ്പിന്‍, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ അടിയൊഴുക്കുകളാണ് ഇരുപക്ഷത്തിനും നിര്‍ണായകമാവുക. അങ്കമാലി, കാലടി, വൈപ്പിന്‍, എറണാകുളം, മൂവാറ്റുപുഴ, നെടുമ്പാശ്ശേരി സമ്മേളനങ്ങളില്‍ മുന്‍തൂക്കം ലഭിക്കുമെന്നാണ് വി.എസ് പക്ഷത്തിന്‍െറ പ്രതീക്ഷ. അതേസമയം, മുളന്തുരുത്തി, കൂത്താട്ടുകുളം, കവളങ്ങാട് കമ്മിറ്റികളില്‍ മുന്‍തൂക്കവും മറ്റിടങ്ങളില്‍ ഒപ്പത്തിനൊപ്പം എത്താനാകുമെന്നാണ് ഒൗദ്യോഗികപക്ഷത്തിന്‍െറ കണക്കുകൂട്ടല്‍.

കൊടുവള്ളി പഞ്ചായത്തില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Posted: 24 Dec 2014 09:02 PM PST

കോഴിക്കോട്: കൊടുവള്ളി പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. റോഡ് ടാറിങ്, റിപ്പയറിങ്, തെരുവുവിളക്ക് സ്ഥാപിക്കല്‍ എന്നിവയില്‍ ക്രമക്കേടുള്ളതായി 2012-13 വര്‍ഷത്തെ റിപ്പോര്‍ട്ട് പറയുന്നു. ഇല്ലാത്ത വേപ്പര്‍ ലാമ്പ് സ്ഥാപിക്കാനും ടാര്‍ ചെയ്ത റോഡ് ടാര്‍ ചെയ്യാനും സിമന്‍റ് ഉപയോഗിക്കാതെ സംരക്ഷണ ഭിത്തി കെട്ടിയും തട്ടിപ്പ് നടത്തി. ഒരു വര്‍ഷത്തിനിടെ 74,60,655 രൂപയുടെ ക്രമക്കേടാണ് കണ്ടത്തെിയത്. അനുവദനീയമായതിലും അധികം തുകക്ക് ടെന്‍ഡര്‍ നല്‍കുക വഴി പോര്‍ങ്ങോട്ടുര്‍-പാലക്കുന്ന് റോഡ്, ഊരപ്പറമ്പ്-എളവന കതിരോട് റോഡ്, വാവാട് സെന്‍റര്‍-കപ്പലാം റോഡ്, വാവാട് കോയിക്കല്‍ കണ്ടി റോഡ്, അണ്ടോണ പാലം-ബി പാലം മുക്ക് എന്നീ അഞ്ച് റോഡുകളുടെ പ്രവൃത്തിയില്‍ 96,950 രൂപയുടെ നഷ്ടമാണ് വരുത്തിയത്. പഞ്ചായത്ത് കമ്മിറ്റിയുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും അംഗീകാരത്തോടെ മാത്രമേ ഇത് അനുവദിക്കാവൂ എന്ന മാനദണ്ഡമാണ് പഞ്ചായത്ത് ലംഘിച്ചത്. മൂന്ന് റോഡുകളുടെ പ്രവൃത്തിയില്‍ സിമന്‍റ് ഉപയോഗിക്കാതെ ഉപയോഗിച്ചെന്ന് കണക്കുണ്ടാക്കി. പള്ളിമുക്ക് റോഡ് സ്പില്‍ ഓവറിന് 2,64,709 രൂപയും ഹൈസ്കൂള്‍ ചാവടിക്കുന്ന് റോഡിന് 2,04,375 രൂപയും കപ്പലാംകുഴി പുരക്കെട്ടില്‍ ജൂബിലി റോഡിന് 1,22,255 രൂപയുമാണ് തട്ടിപ്പ് നടത്തിയത്. ടാറിങ് നടത്തിയ അഞ്ച് റോഡുകളില്‍ പുതിയ റോഡ് നിര്‍മാണത്തിന് എന്ന പേരില്‍ പണം പറ്റിയതും കണ്ടത്തെി.
മുക്കിലങ്ങാടി പുതുക്കുടി റോഡില്‍ 1,55,125 രൂപയും ഊരപ്പറമ്പ് എളവന കതിരോട് റോഡില്‍ 3,10,229 രൂപയും മാട്ടാളക്കുന്ന് പൂക്കോട് റോഡില്‍ 3,08,283ഉം വാവാട് സെന്‍റര്‍ വരലോട്ട് പറമ്പ് റോഡില്‍ 39,125 രൂപയും കളരാന്തരി-വട്ടത്താംപൊയില്‍ റോഡില്‍ 1,34,059 രൂപയുമാണ് ക്രമക്കേട് നടത്തിയത്. പഞ്ചായത്തില്‍ 1000 തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലും വന്‍ ക്രമക്കേടാണ് കണ്ടത്തെിയത്. ഇത്രയും ബള്‍ബുകള്‍ സ്ഥാപിക്കാന്‍ 17,68,528 രൂപയാണ് സിഡ്കോക്ക് നല്‍കിയത്. എന്നാല്‍, നിലവിലില്ലാത്ത സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റിയതായും വാറന്‍റി കാലാവധിയുള്ള വിളക്കുകള്‍ മാറ്റിസ്ഥാപിച്ചും നിലവിലില്ലാത്ത സോഡിയം വേപ്പര്‍ ലാമ്പുകള്‍ക്ക് പകരം സി.എഫ് ലാമ്പുകള്‍ സ്ഥാപിച്ചതായി കണക്കുണ്ടാക്കിയുമാണ് പണം തട്ടിയത്. 85 വാട്ടിന്‍െറ 158 സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റി സി.എഫ് ലാമ്പുകള്‍ സ്ഥാപിക്കാന്‍ 35,590 രൂപ ചെലവഴിച്ചതായി പറയുന്നുണ്ടെങ്കിലും സ്റ്റോക്കെടുപ്പില്‍ ഇവ കണ്ടത്തെിയില്ല. 2011-12ല്‍ മാറ്റിസ്ഥാപിച്ച 593 സി.എഫ് ലാമ്പുകള്‍ക്ക് നാലുവര്‍ഷത്തേക്ക് വാറന്‍റി നിലനില്‍ക്കെ 2013ല്‍ വീണ്ടും മാറ്റി. 11,48,255 രൂപയുടെ അധിക ചെലവാണ് ഇതുവഴി നടത്തിയത്. 750 സി.എഫ് ലാമ്പുകള്‍ റിപ്പയര്‍ ചെയ്യാന്‍ 2,53,406 രൂപ ചെലവഴിച്ച അതേവര്‍ഷംതന്നെ ഇവ മാറ്റിസ്ഥാപിച്ചതായും കണക്കുണ്ടാക്കി. ഇതുവഴി 1,15,553 രൂപയുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് പറയുന്നു. 1000 സി.എഫ് ലാമ്പുകള്‍ പുതുതായി വാങ്ങിയപ്പോള്‍ സ്ഥാപിച്ചത് 749 എണ്ണമാണ്. ഈയിനത്തിലെ നഷ്ടം 4,86,845 രൂപയാണ്. ഗ്രാമസഭയുടെയോ കെ.എസ്.ഇ.ബിയുടെയോ അംഗീകാരമോ അറിവോ ഇല്ലാതെയാണ് പ്രവൃത്തികള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാവോവാദി നിരീക്ഷണം: സ്പെഷല്‍ സ്ക്വാഡ് പ്രവര്‍ത്തനം പരാജയം

Posted: 24 Dec 2014 08:55 PM PST

മാനന്തവാടി: ജില്ലയില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക സംഘത്തിന്‍െറ പ്രവര്‍ത്തനം പൂര്‍ണ പരാജയമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലാണ് 15 അംഗ സംഘത്തെ നിയോഗിച്ചത്. കുഞ്ഞോം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. കഴിഞ്ഞ ഞായറാഴ്ച ഇവരുടെ നിരീക്ഷണത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം കോമ്പാറ, ചപ്പ, മാമ്പാ, ചുരുളി വനമേഖലകളില്‍ പരിശോധന നടക്കുമ്പോഴാണ് കുഞ്ഞോം ഗവ. യു.പി സ്കൂളിന് സമീപത്തെ പാനോം വനം ഒൗട്ട്പോസ്റ്റ് തകര്‍ത്തത്. ഡിസംബര്‍ ഏഴിന് പൊലീസുമായി വെടിവെപ്പ് നടന്നതിനുശേഷം രണ്ടുതവണ പ്രദേശത്തെ വീടുകളില്‍ മാവോവാദി സംഘം എത്തിയെങ്കിലും പ്രത്യേക സംഘത്തിന് ഇത് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നില്ല.
പലപ്പോഴും പൊലീസ് വിവരം നല്‍കുമ്പോഴാണ് ഇവര്‍ അറിയുന്നത്. വനംവകുപ്പ് അടുത്തിടെ നിയമിച്ച വാച്ചര്‍മാരെയാണ് പ്രധാനമായും പ്രത്യേകസംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളനികളില്‍ എത്തി ആദിവാസികളുമായി ബന്ധം സ്ഥാപിക്കുകയും മാവോവാദികളുടെ നീക്കങ്ങള്‍ മനസ്സിലാക്കി പൊലീസിന് വിവരം കൈമാറുകയുമാണ് ഇവരുടെ ജോലി. എന്നാല്‍, ഇവരാകട്ടെ ആളുകള്‍ കൂടുന്നിടത്തും മൈക്ക് ഉപയോഗിക്കുന സ്ഥലങ്ങളിലുമത്തെി നിരീക്ഷണം നടത്തുക മാത്രമാണ് ചെയ്യുന്നത്.
ഞായറാഴ്ച അക്രമം നടന്ന കുഞ്ഞോം വനം ഒൗട്ട്പോസ്റ്റില്‍ പൊലീസ് എത്തിയ ശേഷമാണ് പ്രത്യേകസംഘം വിവരങ്ങള്‍ അറിയുന്നതുതന്നെ. ഇവര്‍ക്കെതിരെ മാവോവാദികള്‍ 'കാട്ടുതീ'യിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വാച്ചര്‍ എന്ന വ്യാജപേരില്‍ ആദിവാസികളെ കൂലിപ്പണിക്കാരാക്കുന്നത് തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചു.

ഈജിപ്ത് ജയിലില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ ഒരുവര്‍ഷം

Posted: 24 Dec 2014 07:45 PM PST

Image: 

ദോഹ: ഈജിപ്ഷ്യന്‍ ജയിലില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരായ പീറ്റര്‍ ഗ്രെസ്റ്റ്, മുഹമ്മദ് ഫഹ്മി, ബാഹര്‍ മുഹമ്മദ് എന്നിവര്‍ക്ക്  ലോകത്തെ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്‍െറ വാര്‍ഷികദിനമായ ഡിസംബര്‍ 29-ന് ഈജിപ്ത് സമയം 12 മണിക്ക് ലോകത്തെ എല്ലാ ന്യൂസ് റൂമുകളും നിശ്ചലമാക്കാനാണ് പദ്ധതി.
പത്രസ്വാതന്ത്ര്യ രംഗത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തുന്ന പ്രത്യേക പരിപാടി ഡിസംബര്‍ 28ന് അല്‍ജസീറ ഇംഗ്ളീഷ് സംപ്രേഷണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് മൂന്ന് മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് മുതല്‍ ഇതുവരെ നടന്ന നിയമപോരാട്ടങ്ങള്‍ വരെയുളള കാര്യങ്ങള്‍ ചാനല്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇവരുടെ വിചാരണ നിയമാനുസൃതമല്ളെന്നാരോപിച്ച് ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് വൈറ്റ് ഹൗസ്, ബ്രിട്ടീഷ് ഫോറിന്‍ ആന്‍റ് കോമണ്‍വെല്‍ത്ത് ഓഫീസ്, യൂറോപ്യന്‍ യൂനിയന്‍, ആസ്ട്രേലിയന്‍ സര്‍ക്കാര്‍, 150ല്‍ പരം മനുഷ്യാവകാശ സംഘടനകള്‍, കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്സ്, ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. ആഗോളതലത്തില്‍ രണ്ട് ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ഈജിപ്ത് വൈസ് കൗണ്‍സലിന് നല്‍കുകയും ചെയ്തു. സോഷ്യല്‍ മീഡിയകളിലും ഇവരുടെ മോചനത്തിനായുളള നിരന്തരം മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.
 

ക്രിസ്മസ് ആഘോഷ നിറവില്‍ പ്രവാസികള്‍

Posted: 24 Dec 2014 07:30 PM PST

Image: 

അബൂദബി/ഷാര്‍ജ/ദുബൈ: തണുത്ത രാവില്‍ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളുടെ തിളക്കം കൂട്ടി ഒഴുകി വരുന്ന കരോള്‍ ഗാനങ്ങള്‍. നിരവധി ഭാഷകളുടെ പ്രാര്‍ഥന പുഷ്പങ്ങള്‍ കൊണ്ട് ആര്‍ദ്രമായി പള്ളി അങ്കണങ്ങള്‍. പള്ളിമണികളുടെയും കരോള്‍ ഗാനങ്ങളുടെയും അകമ്പടിയോടെ ലോകം വീണ്ടും ഒരു ക്രിസ്മസ് പുലരിയിലേക്ക് കൂടി. ആഹ്ളാദ പൂത്തിരി കത്തുന്ന മനസോടെ മനസില്‍ താലോലിക്കുന്ന ആഘോഷ നിമിഷങ്ങള്‍ പ്രവാസ നാട്ടിലും യാഥാര്‍ഥ്യമാക്കാനുള്ള ക്രൈസ്തവ വിശ്വാസികളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.
ഓഫീസുകളില്‍ ക്രിസ്മസ് മരം ഒരുക്കാനും അപ്പുപ്പനായി വേഷമിടാനും മധുരം വിതരണം ചെയ്യാനും മുന്‍പന്തിയില്‍  ഇതര മതസ്ഥരുടെ മത്സരമായിരുന്നു. മധുരവും മാംസ വിഭവങ്ങളും ക്രിസ്മസിന് ഒഴിച്ച് കൂടാനാവാത്തതാണ്.  കേക്കില്ലാതെ എന്ത് ക്രസ്മസ് എന്നാണ് ചൊല്ല്.  ബേക്കറികള്‍ ഒരുക്കിയത് ബുര്‍ജ് ഖലീഫ മുതലുള്ള കേക്ക് അലങ്കാരങ്ങള്‍. ചില ബേക്കറികള്‍ ക്രിസ്തീയ ചിഹ്നങ്ങളാണ് കേക്കായി രൂപപെടുത്തിയത്. പള്ളികളില്‍ പ്രത്യേക ക്രിസ്മസ് പ്രാര്‍ഥനകള്‍ നടന്നു. പള്ളികള്‍ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ വന്‍ തിരക്കാണ് ക്രിസ്മസ് രാവില്‍ അനുഭവപ്പെട്ടത്.
വിവിധ ഭാഷകളിലുള്ള കുര്‍ബാനകള്‍ക്ക് വിശ്വാസികള്‍ ഒഴുകിയത്തെി. പലരും മുന്‍കൂട്ടി അവധി കരസ്ഥമാക്കി. അവധി കിട്ടാത്തവര്‍ നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്ന രാവിലേക്ക് ആഘോഷം മാറ്റി. ബാച്ച്ലര്‍ മുറികളിലും ലേബര്‍ ക്യാമ്പുകളിലും ക്രിസ്മസ് പൊടി പൊടിക്കാനുള്ള മത്സരമാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട്പള്ളികള്‍ കേന്ദ്രികരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ദൈവപുത്രന്‍െറ തിരുപ്പിറവിയുടെ സന്ദേശങ്ങള്‍ പകര്‍ന്നുള്ള പ്രാര്‍ഥനകളും ആഘോഷങ്ങളാലും ദേവാലയങ്ങളും വീടകങ്ങളും ഇന്ന് മുഖരിതമാകും. ദേവാലയങ്ങളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി.പ്രാര്‍ഥനകളും ആഘോഷങ്ങളും ഇന്നും തുടരും. ക്രിസ്മസ് നൈറ്റ് ആഘോഷത്തോടെയാണ് പള്ളികളിലെ പരിപാടികള്‍ക്ക് തിരശീല വീഴുക.
അബൂദബിയില്‍ മുശ്രിഫിലെ സെന്‍റ് ജോസഫ് കാത്തലിക് ചര്‍ച്ച്, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്,മുസഫ  മാര്‍ത്തോമാ ചര്‍ച്ച്, സെന്‍റ് ആന്‍ഡ്രൂസ് യാക്കോബായ ചര്‍ച്ച് എന്നിവിടങ്ങളിലാണ് തിരുകര്‍മങ്ങളും പ്രാര്‍ഥനകളും നടന്നത്.
മുശ്രിഫിലെ സെന്‍റ്.ജോസഫ്സ് കാത്തലിക് പള്ളിയില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ മൂന്ന് കുര്‍ബാനകള്‍ നടന്നു.  ക്രിസ്മസ് ദിനത്തില്‍ ഇവിടെ ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, അറബിക്, മലയാളം തുടങ്ങി 22 ഭാഷകളില്‍ കുര്‍ബാന നടക്കും. വിവിധ രാജ്യങ്ങളില്‍ പതിനായിര കണക്കിന് വിശ്വാസികളാകും ഈ പ്രാര്‍ഥനയില്‍ പങ്കെടുക്കുക.
സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ തിരുപ്പിറവി ആഘോഷത്തിന്‍െറ ഭാഗമായി നടന്ന തീജ്ജ്വാല ശുശ്രൂഷയില്‍ ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത തീജ്ജ്വാല ശുശ്രൂഷക്ക് കാര്‍മികത്വം വഹിച്ചു. വികാരി എം.സി മത്തായി, സഹവികാരി സാജന്‍ വര്‍ഗീസ് എന്നിവര്‍ സഹ കാര്‍മികരായിരുന്നു. മറ്റു ദേവാലയങ്ങളില്‍ നടന്ന ആരാധനാ കര്‍മങ്ങളിലും ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് പുതുവല്‍സരാഘോഷത്തോടെയാകും തിരശീല വീഴുക. ഇന്ത്യന്‍ സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ സെന്‍റര്‍ ആഭിമുഖ്യത്തില്‍ 26ന് രാത്രി ക്രിസ്മസ് കരോളും ഡി.ജെ നൈറ്റും നടക്കും. അംഗങ്ങള്‍ക്കായി ക്രിസ്മസ് അലങ്കാര മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ദുബൈയിലെയും മറ്റു എമിറേറ്റുകളിലെയും വിവിധ ദേവാലയങ്ങളില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് തുടക്കമായി. ഫുജൈറ സെന്‍റ് പീറ്റേഴ്സ യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്മസ് ശുശ്രൂഷകര്‍ക്ക് വികാരി കാളിയം മേലില്‍ പൗലോസ് കോറെപ്പിസ്കോപ്പ നേതൃത്വം നല്‍കി. സന്ധ്യാ നമസ്കാരം, തീജ്വാല ശുശ്രൂഷ, പ്രദക്ഷിണം, സ്ളീബാ ആഘോഷം സ്നേഹവിരുന്ന് ,കരോള്‍ ഗാന മത്സരം എന്നിവയും നടന്നു.

അസമിലെ ബോഡോ ആക്രമണം: മരണസംഖ്യ 76 ആയി

Posted: 24 Dec 2014 07:25 PM PST

Image: 
Subtitle: 
അസം ചീഫ് സെക്രട്ടറിയുടെ അവധിയാഘോഷത്തിനെതിരെ പ്രതിഷേധം

ഗുവാഹതി: അസമിലെ ആദിവാസി മേഖലകളില്‍ ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 76 ആയി. ബുധനാഴ്ച രാത്രിയില്‍ അസമിലെ ഉദല്‍ഗുരി ജില്ലയില്‍ ബോഡോ തീവ്രവാദികള്‍ ആക്രമണം നടത്തി. പ്രദേശവാസികള്‍ക്കും വീടുകള്‍ക്കും നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 60 ഗോത്രവര്‍ഗക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെ ബോഡോ സെറ്റില്‍മെന്‍റ് ഏരിയയില്‍ നടന്ന ആക്രമണത്തില്‍ മൂന്നു കൊല്ലപ്പെട്ടു. സോനിത്പൂര്‍, കൊക്രജര്‍ ജില്ലകളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍, സൈന്യം എന്നിവ കൂട്ടായ നീക്കം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം, തീവ്രവാദി ആക്രമണ സമയത്ത് സംസ്ഥാന ചീഫ് സെക്രട്ടറി ജിതേഷ് ഖോസ് ലെ അവധിയാഘോഷത്തില്‍ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധം ഉയര്‍ന്നെങ്കിലും അവധിയാഘോഷം റദ്ദാക്കാന്‍ ചീഫ് സെക്രട്ടറി തയാറായിട്ടില്ല. കുടുംബത്തോടൊപ്പം കാസിരംഗ ദേശീയ പാര്‍ക്കില്‍ ആനസവാരി നടത്തുന്ന ചിത്രങ്ങള്‍ പ്രാദേശിക ടി.വി ചാനല്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍, ചീഫ് സെക്രട്ടറിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രംഗത്തെത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നടപടി സംസ്ഥാനത്തിന് ഗുണകരമല്ളെന്നും ഉടന്‍ മടങ്ങിയെത്തണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു.

ദുരന്തത്തിന്‍െറ വേദനകള്‍ക്കിടയിലും അമാവാസി അറുമുഖം ചിരിക്കുന്നു; പൂര്‍ണചന്ദ്രനെപ്പോലെ

Posted: 24 Dec 2014 06:53 PM PST

Image: 

മസ്കത്ത്: ഒരു കാല്‍ മുട്ടിനുമേല്‍ മുറിച്ചുമാറ്റി, മറ്റൊരു കാലിനു മുകളില്‍ സ്റ്റീല്‍ കമ്പികളുടെ നിര, പല്ലുകളെല്ലാം കൊഴിഞ്ഞുപോയി. ഒരു മനുഷ്യന്‍ തകരാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട. എന്നാല്‍, അറുമുഖം അമാവാസി എന്ന 53കാരന്‍ മോണകള്‍ കാട്ടി ചിരിക്കുകയാണ്. തന്‍െറ ജീവിതവും സ്വപ്നങ്ങളും തട്ടിത്തെറിപ്പിച്ച വിധിയെ വെല്ലുവിളിച്ച്. തമിഴ്നാട്ടിലെ ശിവഗംഗ സ്വദേശിയാണ് അറുമുഖം അമ്മൈവാസി എന്ന് പാസ്പോര്‍ട്ടിലും രേഖകളിലും പേരുള്ള ഈ ഹതഭാഗ്യന്‍. എല്ലാ പ്രവാസികളെയുംപോലെ ചെറിയ സ്വപ്നങ്ങളും വലിയ പ്രതീക്ഷകളുമായാണ് 20 വര്‍ഷം മുമ്പ് ഒമാനിലേക്ക് വിമാനം കയറിയത്. 20 വര്‍ഷത്തെ പ്രവാസജീവിതത്തിനിടെ നാട്ടില്‍ ഒരു കൊച്ചുവീട് നിര്‍മിക്കാനും പ്രായമായ മാതാവും ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ നോക്കാനും കഴിഞ്ഞു.
മക്കള്‍ വരുമാനമുണ്ടാക്കിത്തുടങ്ങുമ്പോഴേക്കും നാട്ടില്‍ മടങ്ങിയത്തൊം എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഈ മനുഷ്യന്‍െറ ജീവിതം കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കീഴ്മേല്‍ മറിഞ്ഞത്. ദാര്‍സൈത്തില്‍ ഷെല്‍ പമ്പിന്‍െറ അരികിലൂടെ സൈക്കിള്‍ ചവിട്ടി നീങ്ങുന്നതിനിടെ പിന്നിലൂടെയത്തെിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സൈക്കിളില്‍നിന്ന് തെറിച്ച് റോഡിലേക്ക് വീണ അറുമുഖത്തിന്‍െറ കാലുകളിലൂടെ വാഹനം കയറിയിറങ്ങി. ഒച്ചയിട്ട് നിലവിളിച്ചതു മാത്രമാണ് അറുമുഖത്തിന് ഓര്‍മയുള്ളത്. പിന്നീട് ബോധം വരുമ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു. മസ്കത്ത് ഖൗല ആശുപത്രിയില്‍വെച്ചാണ് തന്‍െറ നഷ്ടങ്ങള്‍ അറുമുഖം തിരിച്ചറിയുന്നത്. വലതുകാല്‍ അരക്കുതാഴെ മുറിച്ചുകളഞ്ഞിരിക്കുന്നു. ഇടതുകാലില്‍ ഒടിവുകളുടെ എണ്ണം എത്രയാണെന്നുപോലും അറിയില്ല. കാല്‍ മുഴുവന്‍ സ്റ്റീല്‍ കമ്പികളാല്‍ നിറഞ്ഞിരിക്കുന്നു. വീഴ്ചയില്‍ ബഹുഭൂരിഭാഗം പല്ലുകളും നഷ്ടപ്പെട്ടു. ഓടിനടന്ന് ജോലിചെയ്തിരുന്ന ഈ മനുഷ്യന് ഇന്ന് കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍പോലും ഒരാളുടെ സഹായം വേണം. അണുബാധയേല്‍ക്കാതിരിക്കാന്‍ ഐസൊലേഷന്‍ മുറിയിലാണ് കഴിയുന്നത്.
അപകടമുണ്ടാക്കിയ നഷ്ടങ്ങള്‍ക്കും ഒറ്റമുറിയുടെ ഏകാന്തതക്കും ഈ മനുഷ്യന്‍െറ മനക്കരുത്തിനെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ വല്ലപ്പോഴും എത്തുന്ന സന്ദര്‍ശകര്‍ ഇദ്ദേഹത്തിന്‍െറ അടുത്തേക്ക് വേദനയോടെയാണ് കടന്നുചെല്ലാറ്. എന്തുപറഞ്ഞ് ആശ്വസിപ്പിക്കും എന്നു വിചാരിച്ചു ചെല്ലുന്നവര്‍ക്ക് അറുമുഖം അദ്ഭുതം സമ്മാനിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവന്‍െറ നിസ്സഹായതക്ക് പകരം ഈ മനുഷ്യന്‍ പല്ലുകള്‍ നഷ്ടപ്പെട്ട മോണകള്‍ കാട്ടി നിറഞ്ഞ ചിരിയാണ് സമ്മാനിക്കുന്നത്. തന്‍െറ ജീവിതം ഇരുട്ടിലേക്ക് നീങ്ങിക്കഴിഞ്ഞു എന്ന് മനസ്സിലാക്കുമ്പോഴും മറ്റുള്ളവരിലേക്ക് സന്തോഷമാണ് നല്‍കുന്നത്. ജീവിതത്തിന്‍െറ ബാക്കികാലവും പുഞ്ചിരിയോടെ നേരിടുമെന്ന ഉറച്ച വിശ്വാസമാണ് ഈ മനുഷ്യന്.
രണ്ടുപതിറ്റാണ്ടായി മസ്കത്തിലുള്ള അറുമുഖം 15 വര്‍ഷവും ക്ളീനിങ് കമ്പനിയില്‍ കുറഞ്ഞ ശമ്പളത്തിനായിരുന്നു ജോലിചെയ്തത്. അഞ്ചുവര്‍ഷം മുമ്പ് കമ്പനിയില്‍നിന്ന് രാജിവെച്ച് നാട്ടില്‍ പോയി. പിന്നീട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയിലാണ് മടങ്ങിവന്നത്. മാസത്തില്‍ 80 റിയാല്‍ മാത്രമാണ് ശമ്പളം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ 100 റിയാല്‍ വരെ കിട്ടും. മൂന്നുവര്‍ഷം മുമ്പാണ് അറുമുഖം നാട്ടില്‍ പോയി മടങ്ങിയത്.
80ലേറെ പ്രായമുള്ള അമ്മ രോഗിയാണെന്ന് അറുമുഖം പറയുന്നു. നാല് ആണ്‍ മക്കളും ഒരു പെണ്‍കുട്ടിയും പഠിക്കുകയാണ്. ജീവിതം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യം മുന്നില്‍ നില്‍ക്കുമ്പോഴും ഈ മനുഷ്യന്‍ പ്രതീക്ഷ കൈവിടുന്നില്ല.  അറുമുഖത്തെ നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഒന്നുരണ്ട് ദിവസത്തിനകം നാട്ടിലത്തെിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
 

നിതാഖാത് : സൗദിയില്‍ 15 ലക്ഷം ചെറുകിട സ്ഥാപനങ്ങളുടെ നിലനില്‍പ് ആശങ്കയില്‍

Posted: 24 Dec 2014 06:42 PM PST

Image: 

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയുടെ പുതിയ ഘട്ടത്തില്‍ നിലവില്‍ വരുന്ന ചെറുകിട സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തോടെ രാജ്യത്തെ 15 ലക്ഷം സ്ഥാപനങ്ങളുടെ നിലനില്‍പ് ആശങ്കയിലാവുമെന്ന് റിയാദ് ചേംബറിലെ സൗദി തൊഴില്‍ വിപണി സമിതി മേധാവി എന്‍ജി. മന്‍സൂര്‍ ബിന്‍ അബ്ദുല്ല അശ്ശത്രി വ്യക്തമാക്കി. ഒമ്പത് ജോലിക്കാരില്‍ കുറഞ്ഞ ചെറുകിട സ്ഥാപനത്തിലും സ്വദേശിയെ നിയമിക്കണമെന്ന മന്ത്രാലയത്തിന്‍െറ അപ്രായോഗിക നിബന്ധന രാജ്യത്തെ 85 ശതമാനം സ്ഥാപനങ്ങളെയും ബാധിക്കുമെന്ന് ശത്രി മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ജനജീവിതത്തെ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന ചെറുകിട സ്ഥാപനങ്ങളിലാണ് 17 ശതമാനം വിദേശികളും ജോലി ചെയ്യുന്നത്. സുപ്രധാനമായ ചില കാരണങ്ങളാല്‍ ഈ മേഖലയില്‍ സ്വദേശികളെ നിയമിക്കുന്നത് പ്രായോഗികമല്ല. ചില്ലറ വില്‍പന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തയ്യല്‍ക്കടകള്‍, ബേക്കറികള്‍, ഹൈവേകളിലെ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ ജോലിക്ക് വരാനുള്ള സാധ്യത നിലവിലെ സാഹചര്യമനുസരിച്ച് വളരെ വിരളമാണ്. ഒരു സ്വദേശിയുടെ ഉടമസ്ഥതയില്‍ ഇത്തരത്തിലുള്ള ഒന്നിലധികം ചെറുകിട സ്ഥാപനങ്ങളുണ്ടെങ്കില്‍ അതിലൊന്നില്‍ അദ്ദേഹം നേരിട്ട് റജിസ്റ്റര്‍ ചെയ്താലും മറ്റു സ്ഥാപനങ്ങളില്‍ ഇതര സ്വദേശികളെ നിയമിക്കാന്‍ നിര്‍ബന്ധിതനാവും. ഇത്തരത്തിലുള്ള പല ചെറുകിട സ്ഥാപനങ്ങളും നടന്നുപോവുന്നത് ഒന്നോ രണ്ടോ വിദേശി ജോലിക്കാരെ കൊണ്ടാണ് എന്നതിനാല്‍ സ്വദേശികളെ നിയമിക്കല്‍ സ്ഥാപനത്തിന്‍െറ സ്വഭാവവും വരുമാനവുമനുസരിച്ച് സാധ്യമല്ല. വളരെ ചെറിയ മൂലധനത്തില്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച ശമ്പളത്തിന് വിദേശികളെ നിയമിക്കാനും സാമ്പത്തികസ്ഥിതി അനുവദിക്കില്ല. കൂടാതെ ദീര്‍ഘനേരത്തെ ജോലി സമയമാണ് ഇത്തരം ചെറുകിട സ്ഥാപനങ്ങളിലെ വിദേശികള്‍ തൊഴിലെടുക്കുന്നത്. സമാന സമയം ജോലി ചെയ്യാന്‍ കുറഞ്ഞ ശമ്പളത്തിന് സ്വദേശികളെ ലഭിക്കില്ളെന്നതും വെല്ലുവിളിയാണ്.
പല രാജ്യങ്ങളിലെയും പൗരന്മാര്‍ ആ രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരവും വരുമാനവും കണ്ടത്തെുന്നത് എന്നത് ശരിയാണെങ്കിലും സൗദിയിലെ സാഹചര്യം നേരെ തിരിച്ചാണെന്നും അശ്ശത്രി പറഞ്ഞു. രാജ്യത്തെ ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലും ഹൈവേകളിലും പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ വിദേശി ജോലിക്കാരെ അവലംബിച്ചാണ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങളാവട്ടെ, പൗരന്മാരുടെയും പ്രദേശവാസികളുടെയും യാത്രക്കാരുടെയും ജീവനാഡിയാണെന്നും ചേംബര്‍ പ്രതിനിധി വിശേഷിപ്പിച്ചു. ഒമ്പത് പേരില്‍ കുറഞ്ഞ ജോലിക്കാരുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ സ്വദേശികളെ നിയമിക്കണമെന്ന തൊഴില്‍ മന്ത്രാലയത്തിന്‍െറ പുതിയ പരിഷക്രണം ഇത്തരം ജീവനാഡിയെ സ്തംഭിപ്പിക്കുമെന്നും എന്‍ജി. മന്‍സൂര്‍ അശ്ശത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ‘വിജിത്’ ബഹ്റൈനില്‍

Posted: 24 Dec 2014 06:40 PM PST

Image: 

മനാമ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ കപ്പല്‍ ‘വിജിത്’ ചതുര്‍ രാഷ്ട്ര സന്ദര്‍ശനത്തിന്‍െറ ഭാഗമായി ബഹ്റൈനിലെ മിന സല്‍മാന്‍ തുറമുഖത്തത്തെി. 25ദിവസം നീളുന്ന യാത്രയില്‍ ഖത്തറില്‍ നങ്കൂരമിട്ട ശേഷമാണ് കപ്പല്‍ ബഹ്റൈനില്‍ എത്തിയത്. 27ന് ദുബൈയിലേക്ക് പോകുന്ന കപ്പല്‍ അവിടെ നിന്ന്  ഒമാനിലേക്ക് തിരിക്കും.
പരിസ്ഥിതി, ദുരന്തങ്ങള്‍, തിരച്ചില്‍, രക്ഷപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണ് കപ്പലിന്‍െറ സന്ദര്‍ശന ലക്ഷ്യം.
സമുദ്രാതിര്‍ത്തികളില്‍ ഒരു രാജ്യത്തിന് തനിച്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാവുന്ന അവസ്ഥയല്ല നിലനില്‍ക്കുന്നതെന്നും അതിനാല്‍ ഈ മേഖലയില്‍ രാഷ്ട്രങ്ങളുടെ സഹകരണം അനിവാര്യമാണെന്നും കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബസാഡര്‍ ഡോ.മോഹന്‍ കുമാര്‍ പറഞ്ഞു. കടല്‍കൊള്ളക്കാരുടെ സാന്നിധ്യമുള്ള മേഖലകളില്‍ ഇന്ത്യന്‍ നാവികസേനയുടെ ശക്തമായ സാന്നിധ്യമുണ്ട്. കടല്‍ക്കൊള്ള തടയാനായി രാഷ്ട്രങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനുമായി ഇന്ത്യക്ക് പ്രതിരോധ രംഗത്ത് ധാരണാപത്രം ഇല്ല. ഗള്‍ഫ് മേഖലയുടെ സുരക്ഷ ഇന്ത്യക്ക് സുപ്രധാനമാണ്. കടല്‍കൊള്ളക്കെതിരെയുള്ള കംബൈന്‍ഡ് ടാസ്ക് ഫോഴ്സുമായി ഇന്ത്യ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 16ന് പോര്‍ബന്തറില്‍ നിന്നാണ് ‘വിജിത്’ പുറപ്പെട്ടത്. ജനുവരി 10 ഓടെ സന്ദര്‍ശന ദൗത്യം പൂര്‍ത്തിയാകും. ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം പുലര്‍ത്തുന്ന ബഹ്റൈനില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജിയും കമാന്‍റിംഗ് ഓഫീസറുമായ ക്യാപ്റ്റന്‍ രാകേഷ് പല്‍ പറഞ്ഞു. ഈ സന്ദര്‍ശനം രാജ്യങ്ങളുടെ സഹകരണത്തിന് ആക്കം കൂട്ടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യക്കും ബഹ്റൈനും പൊതുവായ സമുദ്ര താല്‍പര്യങ്ങളുണ്ട്. ഈ മേഖലയില്‍ ഒരുമിച്ച് മുന്നോട്ട് പോകാനാകും. ഈ സന്ദര്‍ശനം മുന്‍പ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ നടത്തിയ തുടര്‍ച്ചയാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യന്‍ ഊര്‍ജ്ജ രംഗത്ത് വലിയ സംഭാവനയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നത്.സര്‍ക്കാര്‍ മുന്നോട്ട് വച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കരുത്തു പകരാന്‍ ഇന്ത്യന്‍ കപ്പലുകളുടെ സന്ദര്‍ശനം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഫന്‍സ് അറ്റാഷെ അര്‍ജ്ജുന്‍ വി. നായരും പങ്കെടുത്തു.
അത്യാധുനിക നാവിഗേഷന്‍, വാര്‍ത്താവിനിമയ സംവിധാനങ്ങളുമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച കപ്പലാണ് ‘വിജിത്’. 2010ല്‍ ഗോവയിലാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. ആഴക്കടലിലെ പട്രോളിംഗിനും മറ്റുമായി കപ്പലില്‍ അഞ്ച് സ്പീഡ് ബോട്ടുകളുണ്ട്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങാനുള്ള സംവിധാവൂം ഉണ്ട്. കടലില്‍ എണ്ണ പരന്നാല്‍ അത് നീക്കം ചെയ്യാനുള്ള സംവിധാനം, അഗ്നി ശമന സൗകര്യം, പ്രതിരോധ ആയുധങ്ങള്‍ എന്നിവയും കപ്പലിലുണ്ട്. കമീഷന്‍ ചെയ്ത ശേഷം 600 കടല്‍ ദിനങ്ങള്‍ ചെലവിട്ട കപ്പല്‍ ഇതിനകം 1,01,544 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടു.19 ഉദ്യോഗസ്ഥരും 120 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഒന്നര വര്‍ഷം മുമ്പ് ‘സമുദ്ര പ്രഹരി’ എന്ന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ബഹ്റൈനില്‍ എത്തിയിരുന്നു.
 

കരയില്‍ പിടയ്ക്കുന്ന ജീവിതങ്ങള്‍ക്ക് പതിറ്റാണ്ട്

Posted: 24 Dec 2014 06:37 PM PST

Image: 
Subtitle: 
സൂനാമിക്ക് നാളെ പത്തുവര്‍ഷം

കൊല്ലം: കേരളം മുമ്പെങ്ങും അറിയുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ആ മഹാദുരന്തത്തിന് നാളെ പത്തുവര്‍ഷം. 2004 ഡിസംബറിലെ ക്രിസ്മസ് പിറ്റേന്ന് രാവിലെ, കടലില്‍ അനുഭവപ്പെട്ട അസാധാരണ ചലനങ്ങള്‍ പിന്നീട് മൂന്നു മുതല്‍ അഞ്ചു വരെ മീറ്റര്‍ ഉയരത്തില്‍ പൊങ്ങിയ തിരമാലകളായി മാറുകയായിരുന്നു. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, ആന്തമാന്‍- നികോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ അനുഭവപ്പെട്ട സൂനാമിയില്‍ കേരളവും പെടുകയായിരുന്നു. അതിലകപ്പെട്ട് കേരളത്തിലാകെ മരിച്ചവരുടെ ഒൗദ്യോഗിക എണ്ണം 168. കൊല്ലം ജില്ലയില്‍ മാത്രം മരിച്ചത് 131 പേര്‍. സംസ്ഥാനത്തെ 250 കിലോമീറ്റര്‍ തീരത്താണ് ഇതിന്‍െറ ആഘാതം അനുഭവപ്പെട്ടത്.

24 ലക്ഷത്തോളം പേരെ നേരിട്ട് ബാധിക്കുകയും 85000ത്തോളം പേരെ മാറ്റിപാര്‍പ്പിക്കേണ്ടിയും വന്നു. ദുരന്തത്തെതുടര്‍ന്ന് സംസ്ഥാനം അതുവരെ സ്വപ്നംപോലും കണ്ടിട്ടില്ലാത്ത സഹായ വാഗ്ദാനങ്ങളും പുനരധിവാസപദ്ധതികളുമാണ് പ്രഖ്യാപിക്കപ്പെട്ടത്. 2371 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ സൂനാമി പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത്. 1141.75 കോടി അനുവദിക്കുകയും 1148 കോടി പദ്ധതിക്കായി നീക്കിവെക്കുകയും ചെയ്തു. 1148 കോടിയുടെ അധിക കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കാലാവധി 2011 മാര്‍ച്ചിലാണ് അവസാനിക്കേണ്ടിയിരുന്നത്.

എന്നാല്‍, ഒരു പദ്ധതിയും എങ്ങും എത്താത്തതിനെതുടര്‍ന്ന് കാലാവധി 2011 ഡിസംബര്‍ 31വരെ നീട്ടി. ഏറ്റവുമൊടുവില്‍, മൂന്നു മാസത്തിനകം എല്ലാം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം  ജില്ലകളാണ് നേരിട്ട് സൂനാമിയില്‍പെട്ടതെങ്കിലും തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും ചേര്‍ത്താണ് പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നത്. സൂനാമിയില്‍   കൂടുതല്‍ പേര്‍ മരിക്കുകയും നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടാവുകയും ചെയ്തത് കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിലാണ്.

പ്രഖ്യാപിച്ച പദ്ധതികളില്‍ കുറച്ചെങ്കിലും  നടപ്പായിരുന്നെങ്കില്‍ ആ പഞ്ചായത്തെങ്കിലും ഇന്ന് സ്വയം പര്യാപ്തമാവേണ്ടിയിരുന്നു. എന്നാല്‍ പുനരധിവാസം, ആതുരാലയം, തൊഴില്‍, ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള തീരസംരക്ഷണം എന്നിവയിലൊന്നും  ആര്‍ക്കും ഒരു തൃപ്തിയുമില്ല. കടലിന്‍െറ അവസ്ഥ, മത്സ്യബന്ധന മേഖലയില്‍ ഇതുണ്ടാക്കിയ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ഇതുവരെ ഒരു പഠനവും നടത്തിയിട്ടില്ളെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഒൗദ്യോഗികമായി അറിയിക്കുന്നത് -ഒരു ദുരന്തം  എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന്‍െറ പത്താം വര്‍ഷത്തെ ഉത്തരം.

ഭാരത് രത്നക്ക് കാവിച്ചന്തം

Posted: 24 Dec 2014 06:27 PM PST

Image: 
Subtitle: 
മുന്‍കാല നേതാക്കള്‍ക്ക് പരമോന്നത ബഹുമതി നല്‍കുന്നത് പുതിയ ആവശ്യങ്ങളുയരുന്നതിനിടയാക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്നക്ക്  കാവിച്ചന്തം. ഹിന്ദുത്വ അജണ്ടയോട് ചേര്‍ന്നുനിന്നവര്‍ക്ക് ഭാരത് രത്ന നല്‍കുകയാണ് മോദിസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. വാജ്പേയി മികച്ച പാര്‍ലമെന്‍േററിയനും നയതന്ത്രജ്ഞനുമൊക്കത്തെന്നെ. എന്നാല്‍, മതനിരപേക്ഷതയുടെ ഉരകല്ലില്‍ തേച്ചുനോക്കുമ്പോഴാണ് വാജ്പേയിയുടെ ചെമ്പ് തെളിഞ്ഞുവരുന്നത്. രാജ്യത്തിന്‍െറ ഐക്യത്തിലും സാഹോദര്യത്തിലും വിള്ളല്‍ വീഴ്ത്തിയ രാമജന്മഭൂമി പ്രക്ഷോഭത്തിന് സംഘ്പരിവാര്‍ തീ പകര്‍ന്നത് വാജ്പേയിയെ മുന്നില്‍ നിര്‍ത്തിയാണ്. ബാബരി മസ്ജിദ് പൊളിച്ച് കര്‍സേവകര്‍ താല്‍ക്കാലിക ക്ഷേത്രം കെട്ടിപ്പൊക്കിയ സംഭവപരമ്പരകളുടെ നായകസ്ഥാനത്ത് വാജ്പേയി-അദ്വാനിമാരായിരുന്നു.

ജനതാ സര്‍ക്കാറിനു ശേഷമുള്ള കാലത്തെല്ലാം, രാജ്യത്ത് വര്‍ഗീയത വളര്‍ത്തിയ ഹിന്ദുത്വത്തിന്‍െറ മുഖമാണ് വാജ്പേയിക്ക്. ഉദാര ഹിന്ദുത്വ മുഖം ചാര്‍ത്തിക്കൊടുത്ത്, വാജ്പേയിയെ മുന്നില്‍ നിര്‍ത്തിയതുകൊണ്ടാണ് എന്‍.ഡി.എ സഖ്യമുണ്ടാക്കി കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചത്. ഉദാരമുഖമുള്ള പ്രധാനമന്ത്രിയായി വാജ്പേയി മുന്നില്‍ നില്‍ക്കുമ്പോള്‍തന്നെ, ഹിന്ദുത്വ അജണ്ടകള്‍ മുന്നോട്ടു നീങ്ങി. തികഞ്ഞ സംഘ്പരിവാര്‍ അനുചരനായും സഖ്യകക്ഷികള്‍ക്കു മുന്നില്‍ മൃദുലഹൃദയനായും ഇരട്ടമുഖമാണ് വാജ്പേയി പലപ്പോഴും പ്രദര്‍ശിപ്പിച്ചത്.  ഗുജറാത്ത് കലാപത്തിന് ഒത്താശചെയ്തതിന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമായിരുന്ന മോദിയെ സംരക്ഷിച്ചത് അദ്വാനിയാണെങ്കില്‍, വാജ്പേയിയുടെ മൗനസമ്മതമാണ്  ഏറ്റവും നിര്‍ണായകമായത്. മോദി മുഖ്യമന്ത്രിയായി തുടരുന്നത് ചോദ്യംചെയ്ത് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ വാജ്പേയിക്ക് എഴുതിയ കത്ത് ഇന്നും രഹസ്യമാണ്. രാഷ്ട്രപതിയുടെ കത്ത് പ്രധാനമന്ത്രി അവഗണിച്ചുവെന്നതാണ് ചരിത്രം.

മദന്‍മോഹന്‍ മാളവ്യ സ്വാതന്ത്ര്യത്തിനു മുമ്പത്തെ കോണ്‍ഗ്രസിനെ രണ്ടുവട്ടം നയിച്ച പണ്ഡിത പ്രതിഭതന്നെ. എന്നാല്‍, ഹിന്ദുമഹാസഭയുടെ നേതാവ്, ഹിന്ദു ദേശീയവാദി എന്ന നിലയിലാണ് പിന്നീട് മാളവ്യ അറിയപ്പെട്ടത്. ബനാറസില്‍ ‘ഹിന്ദു’ പേരിനൊപ്പം കൊത്തിവെച്ചാണ് അദ്ദേഹം സര്‍വകലാശാല സ്ഥാപിച്ചത്. മതനിരപേക്ഷ-ജനാധിപത്യ ഇന്ത്യക്ക് മാളവ്യ പൊതുസമ്മതനല്ല.  സ്വാതന്ത്ര്യ സമരകാലത്തെ നേതാക്കള്‍ക്ക് മരണാനന്തര ബഹുമതിയായി ഭാരത്രത്ന നല്‍കുന്നതിനെതിരായ വികാരം അവഗണിച്ചുകൂടിയാണ് മാളവ്യയെ തിരഞ്ഞുപിടിച്ചത്. മുന്‍കാല നേതാക്കള്‍ക്ക് പരമോന്നത ബഹുമതി കൊടുക്കുന്നത്, പുതിയ ആവശ്യങ്ങള്‍ ഉയരുന്നതിന് ഇടയാക്കും. നെഹ്റു കുടുംബത്തിലെ മൂന്നു മുന്‍പ്രധാനമന്ത്രിമാരെയും ഭാരത് രത്നയാക്കിയ കോണ്‍ഗ്രസിനാകട്ടെ, ഇതു ചോദ്യംചെയ്യാന്‍ ശബ്ദം കിട്ടുകയുമില്ല.

‘ബോക്സിങ് ഡേ’ ടെസ്റ്റ് നാളെ മുതല്‍ പരമ്പര പിടിക്കാന്‍ ഓസീസ്; ഇന്ത്യ മുള്‍മുനയില്‍

Posted: 24 Dec 2014 06:10 PM PST

Image: 
Subtitle: 
പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്

മെല്‍ബണ്‍: ക്രിസ്മസ് പിറ്റേന്ന് സമ്മാനപ്പെട്ടികള്‍ തുറക്കുന്ന ബോക്സിങ് ഡേയില്‍  ധോണിയും കൂട്ടരും വിജയസ്വപ്നത്തില്‍ ക്രീസിലത്തെും. എന്നാല്‍ ആസ്ട്രേലിയക്കെതിരെ ആദ്യരണ്ടു മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്ക്  വെള്ളിയാഴ്ച 'ബോക്സിങ് ഡേ '   ടെസ്റ്റില്‍ തരിച്ചുവരാനാകുമോ എന്നതില്‍ ആരാധകര്‍ ആശങ്കയിലാണ്.  മൂന്നാം ടെസ്റ്റിന് വേദിയാകുന്ന മെല്‍ബണില്‍ ഏതായാലും സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ളെന്നു തന്നെയാണ് വിലയിരുത്തല്‍. 2-0ന് മുന്നില്‍ നില്‍ക്കുന്ന ആസ്ട്രേലിയക്ക് ഈ മത്സരംകൂടി തോല്‍ക്കാതിരുന്നാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

ആദ്യടെസ്റ്റുകളില്‍  മികച്ചതുടക്കം കിട്ടിയിട്ടും തന്ത്രങ്ങളിലെ പാളിച്ചകളാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. പരിക്കിനൊപ്പം ടീമിലെ പടലപ്പിണക്കങ്ങളും സന്ദര്‍ശക ടീമിന്‍െറ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ശിഖര്‍ ധവാനും രണ്ടാംടെസ്റ്റിനിടെ വാക്പോര് നടത്തിയത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. പരിക്ക് മൂലം നാലാംദിനം തുടര്‍ ബാറ്റിങ്ങിനിറങ്ങാന്‍ ധവാന്‍ വിസമ്മതിച്ചതാണ് ഇരുതാരങ്ങളും തമ്മില്‍ ഡ്രസിങ് റൂമില്‍ ഏറ്റുമുട്ടലിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കുമൂലം സ്പിന്നര്‍ രവീന്ദ്ര ജദേജ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ളെന്ന് ടീം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിക്കിലായിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചത്തെുമെന്ന് സൂചനയുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ബൗളിങ്ങില്‍ ശരാശരിക്കപ്പുറത്തേക്ക് ഇനിയും കടന്നിട്ടില്ലാത്ത ഇന്ത്യയുടെ ആകെയുള്ള പ്രതീക്ഷ ബാറ്റിങ് നിരയിലാണ്. എന്നാല്‍, ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അഡ്ലെയ്ഡിലും ബ്രിസ്ബേനിലും ഇന്ത്യന്‍ ബാറ്റിങ്ങിന് എതിരാളികളെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ആദ്യടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളില്‍ കോഹ്ലിയും രണ്ടാം ടെസ്റ്റില്‍ മുരളി വിജയും സെഞ്ച്വറി നേടിയെങ്കിലും വ്യക്തിഗത പ്രകടനങ്ങള്‍ക്കപ്പുറത്തേക്ക് ടീമിനത് നേട്ടമായി മാറിയില്ല.

മധ്യനിരയില്‍ രോഹിത് ശര്‍മ, ക്യാപ്റ്റന്‍ ധോണി തുടങ്ങിയവര്‍ക്ക് ദീര്‍ഘ ഇന്നിങ്സുകള്‍ കളിക്കാനാവുന്നില്ളെന്നതും തിരിച്ചടിയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയേക്കാള്‍ മുന്നിലാണ് ഓസീസ് ടീം. ഓപണര്‍ ഡേവിഡ് വാര്‍ണര്‍,  ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍  മികച്ച ഫോമിലാണ്. പേസര്‍ മിച്ചല്‍ ജോണ്‍സനും സ്പിന്നര്‍ നഥാന്‍ ലിയോണും ചേര്‍ന്നുള്ള ബൗളിങ് ആക്രമണത്തിനു മുന്നിലാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സന്ദര്‍ശ ബാറ്റിങ് തകര്‍ന്നടിഞ്ഞത്. ആദ്യ ഇന്നിങ്സുകളില്‍ 295 റണ്‍സാണ് കഴിഞ്ഞ 11 ടെസ്റ്റുകളില്‍ മെല്‍ബണിലെ റണ്‍ ശരാശരി.  എന്നാല്‍ ബൗളര്‍മാര്‍ക്ക് മേധാവിത്തം ലഭിക്കുമെങ്കിലും ക്രമേണ ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് ക്യൂറേറ്റര്‍മാരുടെ  നിരീക്ഷണം.

അനുകരണീയം, ഈ അന്‍െറജെ മാതൃക

Posted: 24 Dec 2014 06:05 PM PST

Image: 
Subtitle: 
അര്‍ബുദത്തെ മറികടന്ന അന്‍െറജെയുടെ അവാര്‍ഡ് തുക അര്‍ബുദം ബാധിച്ച കുട്ടികള്‍ക്ക്

ബര്‍ലിന്‍: അര്‍ബുദം ബാധിച്ച കുട്ടികള്‍ക്കായുള്ള ആശുപത്രിക്കായി അവാര്‍ഡ് തുക സമ്മാനിച്ച്, അര്‍ബുദ രോഗത്തില്‍ നിന്ന് തിരിച്ചുവന്ന ജര്‍മന്‍ അത് ലറ്റ് അന്‍െറജെ മോയിടെലറുടെ അനുകരണീയ മാതൃക. 2014ലെ മികച്ച കായികതാരങ്ങളെ പ്രഖ്യാപിച്ച ചടങ്ങിലാണ് മോയിടെലറിന് 50,000 യൂറോയും പ്രത്യേക പുരസ്കാരവും ജര്‍മന്‍ അധികൃതര്‍ കഴിഞ്ഞദിവസം സമ്മാനിച്ചത്.

സുഷുമ്നയില്‍ ബാധിച്ച കാന്‍സറില്‍നിന്ന് മരണത്തിന്‍െറ ട്രാക്കിനരികിലത്തെിയ ഈ സ്റ്റീപ്ള്‍ചേസ് താരം അദ്ഭുതകരമായാണ് തിരിച്ചുവന്നത്. തല്‍ക്കാലം ജീവന്‍ നിലനിര്‍ത്താനുള്ള സ്നേഹപരിചരണ ചികിത്സ മാത്രമേ ഡോക്ടര്‍മാര്‍ അവള്‍ക്ക് നിര്‍ദേശിച്ചിരുന്നുള്ളൂ. എന്നാല്‍, വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് മരണം അതിജയിച്ച മോയിടെലര്‍ കഴിഞ്ഞ ആഗസ്റ്റില്‍ സൂറിച്ചില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ സ്വര്‍ണം നേടിയിരുന്നു. മത്സരത്തിനിടയില്‍ ജീവന്‍ നഷ്ടമാകുമെന്നറിഞ്ഞിട്ടും ഇഷ്ടയിനത്തില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ഈ താരത്തിന്‍െറ അസാമാന്യ ധീരതയെ സകലരും അഭിനന്ദിച്ചിരുന്നു.

മുമ്പ് 1500 മീറ്ററില്‍ മത്സരിച്ചിരുന്ന മോയിടെലര്‍ ഈയിനത്തില്‍ ദേശീയജേത്രിയായിരുന്നു. 2005ലെ അണ്ടര്‍23 യൂറോപ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ വെങ്കലവും നേടിയ താരം 2008ലാണ് 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസിലേക്ക് ട്രാക്ക് മാറിയത്.
 2010ലാണ് ലിംഫോയിഡിന് അസുഖം ബാധിച്ചത്. എങ്കിലും, 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് 12ാം സ്ഥാനത്തത്തെി. ഒടുവില്‍ യൂറോപ്യന്‍ സ്വര്‍ണവും സ്വന്തമാക്കി.
 

ലില്ലിയുടെ ‘സചിന്‍ സ്വപ്നം’ പൂവണിഞ്ഞു

Posted: 24 Dec 2014 06:03 PM PST

Image: 

അടിമാലി: ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കറുടെ ആരാധികയായ ലില്ലിക്ക് ഇത് സ്വപ്ന സാഫല്യം. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ കേരള ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെ അമ്മയാണ് ലില്ലി. കോളജില്‍ പഠിക്കുമ്പോഴും വിവാഹത്തിന് ശേഷവും ക്രിക്കറ്റിനെയും സചിനെയും ആരാധിച്ച ലില്ലി മകന്‍ ജനിച്ചപ്പോള്‍ സചിന്‍െറ പേര് മകന് നല്‍കി. എല്‍.ഐ.സി ഏജന്‍റായ ഭര്‍ത്താവ് ബേബി  ലില്ലിയുടെ താല്‍പര്യത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കിയതോടെ ആ കുടുംബം ക്രിക്കറ്റ് ജ്വരത്തിലമര്‍ന്നു.

ഇതിനിടെ ആരോഗ്യവകുപ്പില്‍ പബ്ളിക് ഹെല്‍ത്ത് നഴ്സായി ലില്ലിക്ക്  ജോലി ലഭിച്ചു. തുടര്‍ന്ന് കുഞ്ഞ് സചിന്‍ ബേബിയുമായി ഈ കുടുംബം അടിമാലി പട്ടണത്തിന്‍െറ നടുക്ക് താലൂക്കാശുപത്രിയുടെ ക്വാര്‍ട്ടേഴ്സില്‍ താമസം ആരംഭിച്ചു. ഇവിടത്തെ മുറ്റത്താണ് കുഞ്ഞ് ബാറ്റും ബാളുമായി സച്ചിന്‍ ബേബി  ക്രിക്കറ്റ് കളിച്ച് വളര്‍ന്നത്. അടിമാലി വിശ്വദീപ്തി സ്കൂളില്‍ ക്രിക്കറ്റ് ടീം രൂപവത്കരിച്ചതാണ് സച്ചിന്‍െറ കളി ജീവിതത്തില്‍ വഴിത്തിരിവായത്. സ്കൂള്‍തല മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സചിന്‍ ടീം ക്യാപ്റ്റനുമായി. 2000 ത്തില്‍ തൊടുപുഴയില്‍വെച്ച് ജില്ലാ ടീം തെരഞ്ഞടുപ്പിന് സചിനെയും കൊണ്ട് അമ്മ ലില്ലിയാണ് എത്തിയത്.

ഈ സമയം സ്വന്തമായി ബാറ്റോ പന്തോ ഇല്ലാത്തതിനാല്‍ എറ്റവും അവസാനമാണ് സചിന്‍ ബേബിക്ക് അവസരം ലഭിച്ചത്. എന്നാല്‍, മികച്ച കളിയിലൂടെ സചിന്‍ ജില്ലാ ടീമില്‍ എത്തി. 2001ല്‍ തൃപ്പൂണിത്തുറയില്‍ നടന്ന പരിശീലനത്തില്‍ മേഖലാ ടീമില്‍ അംഗമാവുകയും ടീം ക്യാപ്റ്റനാവുകയുമായിരുന്നു. ഇതാണ് സചിന്‍ ബേബിയുടെ ക്രിക്കറ്റ് ജീവിതത്തിന്  അടിത്തറയായതെന്ന് അമ്മ ലില്ലി ബേബി പറയുന്നു.
 

ക്രിസ്മസ് അടയാളപ്പെടുത്തുന്നത്

Posted: 24 Dec 2014 05:43 PM PST

Image: 

ഓര്‍മയിലുള്ള ആദ്യത്തെ ക്രിസ്മസ് ആറു വയസ്സ്തികയാത്ത അള്‍ത്താര ബാലന്‍െറ മനസ്സിലെ അത്യുത്സാഹമാണ്. 1946 സെപ്റ്റംബറിലാണ് ഞാന്‍ ആ ശുശ്രൂഷക്കായി വേര്‍തിരിക്കപ്പെട്ടത്. അന്ന് ഞങ്ങള്‍ക്ക് ക്രിസ്മസ് ജനുവരിയിലാണ്. ജൂലിയന്‍ കലണ്ടര്‍ ആണ് അത് അങ്ങനെ നിര്‍ണയിച്ചത്. പാശ്ചാത്യലോകം ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചുകഴിഞ്ഞിരുന്നതിനാല്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും ഡിസംബര്‍ 25 തന്നെ ആണ് ക്രിസ്മസ് ആയി ആചരിച്ചുവന്നത്. കുന്നത്തുനാട് താലൂക്കില്‍ പ്രൊട്ടസ്റ്റന്‍റുകാര്‍ ഉണ്ടായിരുന്നില്ല. കത്തോലിക്കര്‍ ഒരു ദുര്‍ബല ന്യൂനപക്ഷം ആയിരുന്നു താനും. അതുകൊണ്ട് ക്രിസ്മസ് തീയതിയിലെ ഈ ദ്വന്ദ്വഭാവം ഞങ്ങളാരും ശ്രദ്ധിച്ചില്ല.

ശ്രദ്ധിച്ചത് പെലാലയ്ക്കുള്ള കുര്‍ബാനയാണ്. പെലാല സമം പെലഹാല. ചില ചേട്ടന്മാര്‍ ഉപയോഗിച്ച ‘പരിഷ്കൃത’ രൂപം. പുലര്‍കാലം എന്നര്‍ഥം. ക്രിസ്മസ് നക്ഷത്രങ്ങളില്ല. ക്രിസ്മസ് കാര്‍ഡുകള്‍ ഇല്ല. ക്രിസ്മസ് ഫാദറുമില്ല. പള്ളിക്ക് ചുറ്റും ഉള്ള  പത്തമ്പത് വീടുകളില്‍ കയറി തമ്പേറും ചേങ്ങലയും ഉപയോഗിച്ച്  ഉറക്കം കെടുത്തുന്ന  കാരള്‍ എന്ന് വിവരിക്കാവുന്ന ഒരു പരിപാടി ഉണ്ടായിരുന്നെങ്കിലും അതും ‘നൊയമ്പുവീടിക’യുടെ കുര്‍ബാനയിലേക്കാണ് നയിച്ചിരുന്നത്.

പള്ളിയുടെ അടുത്തായിരുന്നു വീട്. ഒരു മലയുടെ കിഴക്കേ ചരിവില്‍. മുന്നില്‍ വയലാണ്. വയലിനപ്പുറം പള്ളി. പള്ളിക്ക് മുന്നില്‍ നമ്മുടെ എല്ലാ ആരാധനാലയങ്ങളെയും അടയാളപ്പെടുത്തിയിരുന്ന  ആല്‍മരങ്ങള്‍ പോലെ ഞങ്ങളുടെ സ്വന്തം ആല്‍മരം. ബാല്യകാലസ്മരണയില്‍നിന്ന് ചൂണ്ടിക്കാണിക്കാന്‍ ഇന്നും ആ നാട്ടിന്‍പുറത്ത് ബാക്കിനില്‍ക്കുന്നുണ്ട് അത്. അതിന്‍െറ ചില്ലകളിലും വള്ളികളിലും നിറയെ മിന്നാമിനുങ്ങുകള്‍. വിദ്യുച്ഛക്തി ഇല്ലാത്ത ഗ്രാമത്തില്‍ പ്രകൃതിയുടെ ദീപാലങ്കാരം.

ഇരുട്ട് കീറുന്ന വജ്രസൂചികളായി ചൂട്ടുകറ്റകള്‍ പള്ളിയിലേക്ക് പോവുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു. ബസും കാറും ഓട്ടോയും ഒന്നും ഇല്ലല്ളോ. പലയിടങ്ങളില്‍നിന്ന് ചൂട്ട് വീശി പള്ളിയിലത്തെുന്ന കുടുംബങ്ങള്‍. മൂന്ന് വഴികള്‍ ചേരുന്ന ഇടം കവല. പിന്നെ പന്തം കൊളുത്തി പ്രകടനം രൂപം കൊള്ളുകയായി. പള്ളിപ്പറമ്പില്‍ ഒന്നോ രണ്ടോ വലിയ ദീപയഷ്ടികള്‍. പള്ളിയകത്ത് പെട്രോമാക്സുകള്‍. അത് വാടകക്ക് എടുത്തിരുന്നതാവണം. ഒരുവേള ‘പള്ളിക്കാര്യം’ സ്വന്തമായി സൂക്ഷിച്ചിരുന്നതുമാവാം. അയ്യായിരംപറ പാട്ടം കിട്ടുന്ന പള്ളി ആയിരുന്നു കുറുപ്പംപടിയില്‍ ഞങ്ങളുടേത്.

ധനുമാസം നോമ്പുകാലമാണ്. ഇരുപത്തിയഞ്ച്  ദിവസം. ഇന്നത്തെ മാതിരി ഇറച്ചിക്കടകളൊന്നും ഇല്ല നാട്ടിന്‍പുറത്ത്. ചില ‘വ്യവസായ സംരംഭകര്‍’ നോമ്പ് പിടിച്ചാല്‍ വൈകാതെ വീടുകള്‍തോറും കയറിയിറങ്ങും. ‘നൊയമ്പുവീടിക’യ്ക്ക് ഒരു ഉരു വെട്ട്ന്ന്ണ്ട്. ബ്ടെ വേണോ? എന്തോരം എടുക്കും?’’ അര റാത്തല്‍. അഞ്ച് റാത്തല്‍. ശേഷം അവര്‍ ഷൊര്‍ണൂറിനപ്പുറം വാണിയംകുളം കാളവയല്‍ ലക്ഷ്യമാക്കി യാത്രയാവും. പല്ലിന്‍െറ എണ്ണം നോക്കി വിലപേശും. ഉരുക്കളുമായി മടക്കയാത്ര. അത്ര നേരത്തേ ബുദ്ധി ഉദിക്കാത്തവര്‍ക്ക് പെരുമ്പാവൂരില്‍ തലേയാഴ്ചയിലെ കാളച്ചന്തയാണ് ശരണം.

ധനുമാസം കാപ്പിമരങ്ങള്‍ പൂക്കുന്ന കാലവുമാണ്. ഞങ്ങളുടെ നാട്ടില്‍ കാപ്പിത്തോട്ടങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും പുരയിടങ്ങളില്‍ രണ്ടും മൂന്നും കാപ്പിമരങ്ങള്‍ ഉണ്ടായിരുന്നു. മിക്കവാറും വീടിനോടു ചേര്‍ന്ന്. തോട്ടങ്ങളില്‍ മനുഷ്യന്‍ ഇടപെട്ട് വളര്‍ച്ച ക്രമീകരിക്കുന്നതിനാല്‍ കാപ്പിമരങ്ങള്‍ ഉണ്ടാവാനിടയില്ല. ഞങ്ങള്‍ക്കില്ലാതിരുന്നത് കാപ്പിച്ചെടികളാണ്. ഞങ്ങളുടെ കാപ്പിമരങ്ങള്‍ പൂക്കുമായിരുന്നു. ധനുമാസക്കുളിരിനെ കാല്‍പനികതകൊണ്ട് പുതപ്പിച്ച വെളുത്ത പൂക്കള്‍. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ പ്രണയസുലഭമായ കൗമാരങ്ങളെ തഴുകിപ്പോവുന്ന മണം പരത്തി.

ജനനം ഡിസംബറിലോ?
യേശു ജനിച്ചത് ഡിസംബറില്‍ ആവുകയില്ളെന്ന് അന്നറിഞ്ഞുകൂടായിരുന്നു. അതായിരുന്നു ശൈശവത്തിന്‍െറ നന്മ. ഇന്നിപ്പോള്‍ ഈ എഴുപത്തിമൂന്നാമത്തെ ക്രിസ്മസില്‍ അറിവ് ഒരു ഭാരമായിരിക്കുന്നു. സാന്‍റാക്ളോസിന്‍െറ തൊപ്പി വില്‍ക്കാന്‍ പാതയോരങ്ങളിലെ ചുവന്ന ട്രാഫിക്ലൈറ്റിന് കാക്കുന്ന രാജസ്ഥാനി നാടോടികള്‍ ഉണര്‍ത്തുന്നത് സഹാനുഭൂതിയാണെങ്കിലും സാന്‍റാക്ളോസ് വിദേശിയാണ് എന്ന അറിവ് മനസ്സില്‍ സൃഷ്ടിക്കുന്നത് അനുകരണഭ്രമത്തോടുള്ള പുച്ഛമാണ്. വഴിയോരങ്ങളിലും നാല്‍ക്കവലകളിലും പരസ്യമായി ചുംബിക്കാനാവാത്തവരുടെ അസ്വാതന്ത്ര്യത്തില്‍ പ്രതിഷേധിക്കുന്നവരുടേത് മാതിരിയുള്ള അനുകരണഭ്രമംതന്നെ ആണല്ളോ സാന്‍റാക്ളോസും നക്ഷത്രവിളക്കുകളും ക്രിസ്മസ്ട്രീയും ഒക്കെ സൂചിപ്പിക്കുന്നതും. എന്‍െറ പേരക്കിടാങ്ങള്‍ വരുമെങ്കില്‍ ഞാനും നക്ഷത്രം തൂക്കും. അത് അവരുടെ സന്തോഷം കാണാനാണ്. യേശു ജനിച്ചത് ഡിസംബറിലല്ല എന്ന് അവര്‍ അറിയുന്നില്ലല്ളോ. അജ്ഞതയുടെ ആനന്ദം അന്യമാവാതിരിക്കട്ടെ എന്ന് ആശംസിക്കാന്‍ തോന്നുന്ന അപൂര്‍വാവസരമാണ് ക്രിസ്മസ് എന്ന് ചിന്തിച്ചുപോവുന്നു ഞാന്‍.

ഡിസംബറില്‍ അല്ല ജനനം എന്നുപറയാന്‍ കാരണം ഉണ്ട്. ഡിസംബറില്‍ ഫലസ്തീനില്‍ കൊടിയ തണുപ്പാവും. അപ്പോള്‍ മൃഗങ്ങള്‍ക്ക് തുറസ്സായ ഇടങ്ങളില്‍ കഴിയാനാവുകയില്ല. മസൂറിയിലെ ഐ.എ.എസ് പ്രബേഷണര്‍മാരുടെ പേടിസ്വപ്നമായ കുതിരകള്‍ നവംബര്‍ ആദ്യം താഴ്വരയിലേക്ക് യാത്രയാവും. പിന്നെ മാര്‍ച്ച് കഴിയണം മല കയറാന്‍. ശ്രീയേശു ജനിച്ചപ്പോഴാവട്ടെ, ഇടയന്മാര്‍ തീകായുന്ന കാലം ആയിരുന്നു. അതുകൊണ്ട് നവംബര്‍ പകുതിക്ക് മുമ്പോ മാര്‍ച്ച് പകുതിക്ക് ശേഷമോ ആവണം ക്രിസ്തു ജനിച്ചത്. മറ്റൊരു സൂചന കാനേഷുമാരി ആണല്ളോ. ചിതറിപ്പാര്‍ക്കുന്ന ജനങ്ങള്‍ അവരവരുടെ ഗോത്ര കേന്ദ്രങ്ങളില്‍ എത്തിവേണം കണക്കില്‍ പെടാന്‍ എന്ന നിയമം ഒരു വലിയ ജനസഞ്ചയത്തെ തലങ്ങും വിലങ്ങും യാത്രചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. കൊടുംതണുപ്പില്‍ അങ്ങനെ ഒരു യാത്രാനിയമം കൊണ്ട് നിര്‍ബന്ധിക്കപ്പെടുമായിരുന്നു എന്ന് കരുതുക വയ്യ.

ക്രിസ്തുവിന്‍െറ ജനനം അവിടത്തെ തലമുറക്ക് അപ്രധാനമായിരുന്നു. അതുകൊണ്ടാണ് ആദ്യം വിരചിതമായ സുവിശേഷത്തില്‍ മര്‍ക്കോസും മനുഷ്യാവതാരത്തിന്‍െറ ദാര്‍ശനികതലം ചര്‍ച്ച ചെയ്യുന്ന സുവിശേഷത്തില്‍ യോഹന്നാനും ഇക്കാര്യം പരാമര്‍ശിക്കാത്തത് എന്ന് വിചാരിക്കണം. യോഹന്നാന്‍ സ്നാപകന്‍ മുതലാണ് ആ രണ്ട് കൃതികളും തുടങ്ങുന്നത്. ക്രി.മു. 238ല്‍ ടോളമിയുടെ തിരുനാള്‍ ആഘോഷമായി പ്രഖ്യാപിക്കപ്പെട്ടു. നൂറ്റമ്പത് സംവത്സരങ്ങള്‍ കഴിഞ്ഞ് കൊമജീനിലെ അന്തിയോക്കസിന്‍െറ തിരുനാള്‍ ആചരിക്കാന്‍ തുടങ്ങി. ക്രിസ്തബ്ദം ഒമ്പതില്‍ ‘ദേവതുല്യനായ അഗസ്റ്റസിന്‍െറ പിറന്നാള്‍’ ആചരിക്കണമെന്ന് നിര്‍ദേശിച്ച ഒരു സംസ്ഥാന ഗവര്‍ണര്‍ മനുഷ്യവംശത്തിന്‍െറ പുനരുജ്ജീവനത്തിന് ചക്രവര്‍ത്തി നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിച്ചിട്ടാണ് ആ നിര്‍ദേശത്തിന് ന്യായം കണ്ടത്. ക്രിസ്തുവിനെ മുഖദാവില്‍ അറിഞ്ഞ തലമുറക്ക് അങ്ങനെ ഒരു പ്രതിമാവത്കരണം വേണ്ടിയിരുന്നില്ല.

മാര്‍ക്കോസിന്‍െറ സുവിശേഷം വിരചിതമായി പത്തുപന്ത്രണ്ട് കൊല്ലം ആയപ്പോഴേക്കും സ്ഥിതി മാറി. പൗലോസിന്‍െറ യാത്രകളിലൂടെ അയഹൂദര്‍ ധാരാളമായി ക്രിസ്തുവിനെ അറിഞ്ഞു. അതോടെ ഈ പ്രശസ്തന്‍െറ ജനനവും കുലവും ഒക്കെ അറിയാനുള്ള കൗതുകം വളര്‍ന്നു. അങ്ങനെയാവണം മത്തായിയും ലൂക്കോസും ജനനാദിവൃത്താന്തങ്ങള്‍ രേഖപ്പെടുത്താന്‍ നിശ്ചയിച്ചത്. ലൂക്കോസ് മറിയം ആണ് വിവരങ്ങളുടെ സ്രോതസ്സ് എന്ന് സൂചിപ്പിക്കുന്നുണ്ട്. മത്തായിയും കുടുംബാംഗങ്ങളില്‍നിന്നുതന്നെ ആവണം വിവരങ്ങള്‍ കണ്ടത്തെിയത്. എന്നാല്‍, ഐതിഹ്യമാല പോലെയോ നാടോടിസാഹിത്യം പോലെയോ ഉള്ള ശൈശവ സുവിശേഷങ്ങളുടെ നിലവാരം അല്ല മത്തായിയും ലൂക്കോസും സൂചിപ്പിക്കുന്നത്. ഭാഗവതകഥകള്‍പോലെ വായിക്കാവുന്ന പ്രോട്ടോ ഏവന്‍ഗേലിയം വേദപുസ്തകത്തിന്‍െറ ഭാഗമായതുമില്ല. സൈറസിന് പാല്‍ കൊടുത്ത് പരിപാലിച്ച പട്ടിയുടെ കഥ ഹെറോഡോട്ടസ് പറയുന്നില്ല. റോമുലുസിന്‍െറയും റെമുസിന്‍െറയും കഥ ലിവി ഗൗരവമായി എടുക്കുന്നുമില്ല. അതുതന്നെയാണ് മത്തായിയുടെയും ലൂക്കോസിന്‍െറയും സമീപനം എന്ന് ഡാനിയല്‍ റോപ്സ് എന്ന ഫ്രഞ്ച് പണ്ഡിതന്‍ ജീസസ് ആന്‍ഡ് ഹിസ് ടൈംസ് എന്ന കൃതിയില്‍ പറയുന്നുണ്ട്.

ക്രിസ്തു ജനിച്ചത് ഡിസംബറില്‍ അല്ല എന്നാണല്ളോ പറഞ്ഞുവന്നത്. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു പ്രധാന സംഗതി. ക്രിസ്തുമതത്തിന്‍െറ കാതല്‍ ബെത്ലഹേമിലെ ജനനം അല്ല, കാല്‍വര്‍യിലെ മരണവും മൂന്നാംനാളിലെ പുനരുത്ഥാനവും ആണ്. അതുകൊണ്ട് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ഞായറാഴ്ചകളിലാണ് അനുയായികള്‍ ഒത്തുകൂടിയിരുന്നതും അവസാനത്തെ അത്താഴത്തിന്‍െറ നേരത്ത് ക്രിസ്തു ചെയ്തതുപോലെ അപ്പം നുറുക്കി ഓര്‍മ പുതുക്കിയിരുന്നതും. ആണ്ടുവട്ടത്തിലെ ഓര്‍മയും ജയന്തി ആയിരുന്നില്ല; ഈസ്റ്റര്‍ ആയിരുന്നു. പിന്നെ എങ്ങനെയാണ് ഡിസംബറില്‍ ക്രിസ്മസ് ആഘോഷിച്ചുതുടങ്ങിയത്? ഡിസംബര്‍ 21 മുതല്‍ ഉത്തരാര്‍ധഗോളത്തില്‍ പകലുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നു.

തണുപ്പുകാലം കഴിഞ്ഞ് സൂര്യന്‍ തിരിച്ചുവരുന്ന നാളുകള്‍. റോമാ സാമ്രാജ്യത്തില്‍ അത് ഉത്സവമായിരുന്നു. ഡിസംബര്‍ 25 ആയിരുന്നു ഏറ്റവും പ്രധാനം.സൂര്യോത്സവം. കോണ്‍സ്റ്റന്‍ൈറന്‍ ക്രിസ്തുമതം സ്വീകരിക്കുകയും ആ മതം സാമ്രാജ്യത്തിന്‍െറ ഒൗദ്യോഗിക മതം എന്ന പദവി നേടുകയും ചെയ്തപ്പോള്‍ ഇത് വലിയ തലവേദനയായി. ജനം പഴയ സമ്പ്രദായം ഉപേക്ഷിക്കാന്‍ തയാറായില്ല. അപ്പോള്‍ ക്രിസോസ്തം എന്ന് പാശ്ചാത്യരും സ്വര്‍ണനാവുകാരന്‍ എന്ന് പൗരസ്ത്യരും വിളിക്കുന്ന സഭാപിതാവ്് പ്രശസ്തമായ ഒരു പ്രഭാഷണത്തില്‍ യേശുവാണ് സൂര്യന്‍ എന്നും സൂര്യോത്സവം സൂര്യന്‍െറ പിറവിയാണ് എന്നതിനര്‍ഥം അത് യേശുവിന്‍െറ ജനനപ്പെരുന്നാളാണ് എന്നുതന്നെയാണ് എന്നും പ്രഖ്യാപിച്ചു. അവിടെ ചക്രവര്‍ത്തിക്ക് കിട്ടിയ പിടിവള്ളിയാണ് ഡിസംബര്‍ 25 നെ ക്രിസ്മസ് ആക്കിയത്.

തീയതിയല്ല പ്രധാനം
ക്രിസ്മസിന്‍െറ പ്രാധാന്യം തീയതിയില്‍ അല്ല. അനുഭവത്തിലാണ്. കെ.പി. അപ്പന്‍ കണ്ടത്തെിയ തിയോഫനിയിലാണ്. ആ അനുഭവം ജീവിതത്തെ ഒട്ടാകെ മാറ്റിമറിക്കുന്നതാണ്. ആട്ടിടയന്മാര്‍ അതിസാധാരണരായ പാമരന്മാര്‍ ആയിരുന്നു. അവര്‍ യേശുവിനെ കണ്ടു. മടങ്ങിയതിനെക്കുറിച്ച് നാം വായിക്കുന്നത്: ‘ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.’ (ലൂക്കോസിന്‍െറ സുവിശേഷം, അധ്യായം ഒന്ന്, വാക്യം 20). പേര്‍ഷ്യയില്‍നിന്ന് ഫലസ്തീന്‍ നാട്ടില്‍ എത്തിയ മഹാപണ്ഡിതന്മാര്‍ മടങ്ങിയതിനെക്കുറിച്ച് മത്തായി (അധ്യായം ഒന്ന്, വാക്യം 12) പറയുന്നത് ഇങ്ങനെ: ‘അവര്‍ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.’
രണ്ടു സന്ദര്‍ശകര്‍ക്കും പൊതുവായി കാണുന്നതാണ് തിയോഫനിയുടെ അനുഭവം. വന്ന വഴിയേ അല്ല മടക്കം; വഴി ഏതായാലും ഈശ്വരനെ മഹത്വപ്പെടുത്തിയാണ് മടക്കം. ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകളുടെ അടുക്കലേക്കാണ് മടങ്ങിയത്. അവര്‍ ക്രിസ്തുവിന്‍െറ അനുയായികളോ ശിഷ്യരോ ആയി പരിണമിച്ചുവോ എന്ന് നിശ്ചയമില്ല. എന്നാല്‍, അവര്‍ ഈശ്വര സാക്ഷാത്കാരം അനുഭവിച്ചു. അതുതന്നെയാണ് വിദ്വാന്മാരുടെ കാര്യത്തിലും ഉണ്ടായത്. അവര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോയി. ഈശ്വരന്‍െറ ശബ്ദം കേട്ടിട്ടാണ് അവര്‍ മടങ്ങിയത്.

സ്വന്തം വിജ്ഞാനമാണ് പണ്ഡിതന്മാരെ യാത്ര തിരിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ഈശ്വരനുമായി സംവദിച്ചതോടെ അവര്‍ ദൈവത്തിന്‍െറ ശബ്ദം കേട്ടു. ആട്ടിടയന്മാരാവട്ടെ, അവിശ്വസനീയമായ അദ്ഭുതം കണ്ടിട്ടാണ് യാത്ര തുടങ്ങിയത്. അവര്‍ കണ്ടത്തെിയത് അതിസാധാരണ സാഹചര്യങ്ങളില്‍ അവതീര്‍ണനായ ഈശ്വരനെ ആയിരുന്നു. അവര്‍ ഈശ്വരനെ മഹത്വപ്പെടുത്താന്‍ പഠിച്ചു.
സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം എന്നാണ് ദൈവദൂതന്‍ പറയുന്നത്. അത് ക്രിസ്ത്യാനിക്ക് മാത്രം ഉള്ളതല്ല. അത് പ്രാപ്യമാകാന്‍ ഒരുവന്‍ ക്രിസ്ത്യാനി ആകണം എന്ന് നിര്‍ബന്ധവുമില്ല. ദൈവം ക്രിസ്ത്യാനിയല്ലല്ളോ. ദൈവത്തിന് മതമില്ല. ക്രിസ്തുവിന്‍െറ വംശാവലിയില്‍ അയഹൂദരെയും പാപികളെയും സ്ത്രീകളെയും ഒക്കെ കാണുന്നുണ്ട് നാം ബൈബ്ളില്‍. യഹൂദനെന്നോ യവനനെന്നോ ഭേദമില്ല. പാപിയെന്നോ പുണ്യവാനെന്നോ ഭേദമില്ല. പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ഈശ്വരനെ തേടുക, ഈശ്വരനെ കണ്ടത്തെുക, ഈശ്വരനെ മഹത്വപ്പെടുത്തുക, ഈശ്വരന്‍  വെളിപ്പെടുത്തുന്ന വഴിയിലൂടെ യാത്ര ചെയ്യുക. അതാണ് ക്രിസ്മസിന്‍െറ സന്ദേശം. ഒരുവന്‍ ക്രിസ്ത്യാനി ആകുന്നതല്ല, അവന്‍ ഈശ്വര സാക്ഷാത്കാരം പ്രാപിക്കുന്നതാണ് പ്രധാനം. ഈശ്വരകല്‍പിതമായ ജീവിതവീക്ഷണമാണ് ക്രിസ്മസ് നമ്മോട് ആവശ്യപ്പെടുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP