സ്വാഗതം
WELCOME

News Update..

Saturday, December 27, 2014

ഘര്‍ വാപസി: പരാതി കിട്ടിയാല്‍ കേസെടുക്കും Madhyamam News Feeds

ഘര്‍ വാപസി: പരാതി കിട്ടിയാല്‍ കേസെടുക്കും Madhyamam News Feeds

Link to

ഘര്‍ വാപസി: പരാതി കിട്ടിയാല്‍ കേസെടുക്കും

Posted: 26 Dec 2014 11:23 PM PST

Image: 

തിരുവനനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്ത് നടപ്പാക്കുന്ന കൂട്ട മതംമാറ്റ ചടങ്ങുകളില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതം മാറ്റാനുള്ള നീക്കം അനുവദിക്കില്ല. അങ്ങനെ മതം മാറ്റം നടന്നിട്ടുണ്ടെങ്കില്‍ പരാതി കിട്ടിയാല്‍ പൊലീസ് കേസെടുക്കും. ഘര്‍ വാപസിയിലൂടെ കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതില്‍ നിന്നും സംഘപരിവാര്‍ സംഘടനകള്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഹോക്കി സ്റ്റേഡിയം ജനുവരി 18ന് മുമ്പ് പൂര്‍ത്തിയാകും –മന്ത്രി തിരുവഞ്ചൂര്‍

Posted: 26 Dec 2014 10:30 PM PST

കൊല്ലം: ദേശീയ ഗെയിംസ് ഹോക്കി സ്റ്റേഡിയം ജനുവരി 18ന് മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജില്ലയില്‍ ദേശീയ ഗെയിംസിനുവേണ്ടി നടത്തുന്ന തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയത്തിന്‍െറ നിര്‍മാണം 80ശതമാനത്തോളം പൂര്‍ത്തിയായി. ആസ്ട്രോ ടര്‍ഫ് വിരിക്കുന്ന ജോലിയാണ് ഇനി ശേഷിക്കുന്നത്. ചുറ്റുമതിലും അനുബന്ധ സൗകര്യങ്ങളും ജനുവരി 15ന് മുമ്പ് പൂര്‍ത്തിയാകും.
തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ പ്രതിനിധിസംഘം പരിശോധനക്കത്തെും. ഹോക്കി സ്റ്റേഡിയം ഉള്‍പ്പെടെ ദേശീയ ഗെയിംസിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തൃപ്തികരമാണ്. ശ്രദ്ധയില്‍പെടുന്ന ചെറിയ പോരായ്മകള്‍പോലും പരിഹരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ജനുവരി 15നു മുമ്പ് സംസ്ഥാനത്ത് ഏഴ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനംചെയ്യും. കായിക മേഖലയില്‍ കേരളത്തിന്‍െറ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുള്ള അവസരംകൂടിയാണ് ദേശീയ ഗെയിംസെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഷിബു ബേബിജോണ്‍, മേയര്‍ ഹണി ബഞ്ചമിന്‍, എം.എല്‍.എമാരായ എ.എ. അസീസ്, കെ. രാജു, ദേശീയ ഗെയിംസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ (ഓപറേഷന്‍സ്) എസ്. ഗോപിനാഥ്, എ.ഡി.എം എസ്. രാധാകൃഷ്ണന്‍നായര്‍, ശൂരനാട് രാജശേഖരന്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേഡിയം സന്ദര്‍ശിച്ച മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഷിബു ബേബിജോണും തയാറെടുപ്പുകള്‍ വിലയിരുത്തി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എ.എ. അസീസ് എം.എല്‍.എ, ദേശിയ ഗെയിംസിന്‍െറ ഓര്‍ഗനൈസിങ് സെക്രട്ടറി ജനറല്‍ ജേക്കബ് പുന്നൂസ്, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍(ഓപറേഷന്‍സ്) എസ്. ഗോപിനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബി.എം.ഡബ്ള്യു കാര്‍ ഇടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Posted: 26 Dec 2014 10:27 PM PST

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ഓടിച്ച ബി.എം.ഡബ്ള്യു കാര്‍ ഓട്ടോയില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. തലക്കും ശരീരമാസകലവും പരിക്കുപറ്റിയ മണക്കാട് അട്ടക്കുളങ്ങര ഗുല്‍മുഹമ്മദിന്‍െറ മകന്‍ ഷാജിയെ(29) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിക്ക് വിധേയനാക്കി. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
പി.സി. ജോര്‍ജിന്‍െറ അഡീ. പ്രൈവറ്റ് സെക്രട്ടറി സണ്ണി ജോര്‍ജിന്‍െറ മകന്‍ ബില്‍ജിത്താണ് കാര്‍ ഓടിച്ചിരുന്നത്.എതിര്‍ ദിശയിലേക്ക് പാഞ്ഞുകയറി ഒരു ഓട്ടോയും വശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു പിക് അപ്പും ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ശാസ്തമംഗലം ഭാഗത്ത് കാര്‍ ഉപേക്ഷിച്ച് ബില്‍ജിത്ത് കടന്നു. ഇതിനിടെ കാര്‍ മാറ്റാന്‍ ട്രാഫിക് പൊലീസ് എത്തിയത് ശാസ്തമംഗലത്ത് സംഘര്‍ഷം സൃഷ്ടിച്ചു. നാട്ടുകാരുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരത്തെിയശേഷമാണ് കാര്‍ നീക്കംചെയ്തത്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബി.എം.ഡബ്ള്യു കാര്‍ റോഡിന്‍െറ വലതുവശത്തുകൂടെ ഓടിച്ചുവന്ന് എതിരെ വന്ന ഓട്ടോയുടെ വലതുഭാഗത്ത് ഇടിക്കുകയായിരുന്നു.
വെള്ളയമ്പലം - ശാസ്തമംഗലം റോഡിലെ കുറുപ്പ് ലെയ്നിലേക്ക് തിരിയുന്ന ഭാഗത്തായിരുന്നു സംഭവം.
ഇതിനിടെ ബില്‍ജിത്ത് കിംസ് ആശുപത്രിയില്‍ ചികിത്സ തേടി. അപകടകരമായി വാഹനമോടിച്ചതിന് ബില്‍ജിത്തിനെതിരെ ട്രാഫിക് പൊലീസ് കേസ് എടുത്തു. ഇതിനുമുമ്പ് വഴുതക്കാട് വെച്ച് അപകടമുണ്ടാക്കുകയും നാട്ടുകാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ മ്യൂസിയം പൊലീസില്‍ കേസുണ്ട്. അപകടത്തില്‍പെട്ട ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

ലിബിയയില്‍ റോക്കറ്റ് ആക്രമണം: എണ്ണ ടാങ്കിലെ തീ വ്യാപിക്കുന്നു

Posted: 26 Dec 2014 10:06 PM PST

Image: 

ട്രിപ്പോളി: ലിബിയയില്‍ വിമതര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൂറ്റന്‍ എണ്ണ സംഭരണ ടാങ്കുകള്‍ക്ക് തീപിടിച്ചു. തീ മറ്റു എണ്ണ ടാങ്കുകളിലേക്ക് തീ പടരുന്നത് തുടരുകയാണ്. പ്രദേശം വലിയ രീതിയില്‍ കറുത്ത പുകയില്‍ മൂടിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അല്‍ സിദിറലെ തുറമുഖത്തു നിന്നാണ് റോക്കറ്റാക്രമണം ഉണ്ടായത്. വിമതര്‍ സ്പീഡ് ബോട്ടില്‍ നിന്നാണ് റോക്കറ്റുതിര്‍ത്തത്. വ്യാഴാഴ്ച്ച ഇവിടെ നടന്ന ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലിബിയയില്‍ വിമതരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
 

വീട് കുത്തിത്തുറന്ന് 60 പവനും അരലക്ഷം രൂപയും കവര്‍ന്നു

Posted: 26 Dec 2014 09:52 PM PST

തൃശൂര്‍: അയ്യന്തോളിന് സമീപം പുതൂര്‍ക്കരയില്‍ റിട്ട. തഹസില്‍ദാറുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 60 പവനും 50,000 രൂപയും കവര്‍ന്നു. റിട്ട. തഹസില്‍ദാര്‍ സ്രാമ്പിക്കല്‍ എസ്.വി. സോളമന്‍െറ വീട്ടിലാണ് നഗരത്തെ ഞെട്ടിക്കുന്ന കവര്‍ച്ച നടന്നത്. സോളമനും ഭാര്യ പ്രമീളയും ആയുര്‍വേദ ഡോക്ടറായ മകള്‍ നിമിഷയുമാണ് ഇവിടെ താമസിക്കുന്നത്. സോളമന്‍െറ മകന്‍ സുബിന്‍ ബംഗളൂരു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫിസിയോ തെറപ്പി പ്രഫസറാണ്. ക്രിസ്മസ് അവധിയില്‍ ബംഗളൂരുവില്‍ മകന്‍െറ വീട്ടിലേക്ക് പോയതായിരുന്നു ഇവര്‍. 23നാണ് ഇവര്‍ വീട് പൂട്ടി ബംഗളൂരുവിലേക്ക് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചത്തെിയപ്പോഴാണ് കവര്‍ച്ച അറിയുന്നത്.
പൂട്ടിക്കിടന്ന വീടിന്‍െറ മുകളിലെ മുറിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച പണവും 12 വളകളും 10 സ്വര്‍ണമാലകളുമടക്കമുള്ള ആഭരണങ്ങളും ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങളും നഷ്ടപ്പെട്ടു. നിമിഷയുടെ മകളുടെ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അലമാര തുറന്നിട്ട നിലയിലും ലോക്കര്‍ തകര്‍ത്ത നിലയിലുമാണ്. വെസ്റ്റ് എസ്.ഐ ടി. ഗോപിയുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. തമിഴ്സംഘങ്ങളെയും പ്രഫഷനല്‍ മോഷ്ടാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

സമാധാനത്തിന്‍െറ സന്ദേശം -മന്ത്രി രമേശ് ചെന്നിത്തല

Posted: 26 Dec 2014 09:40 PM PST

പന്തളം: കലുഷിതമായ ലോകസാഹചര്യത്തില്‍ സമാധാനത്തിന്‍െറ പാത കണ്ടത്തെുകയെന്നതാണ് ക്രിസ്മസ് നല്‍കുന്ന സന്ദേശമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പന്തളത്ത് യൂനൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അന്യന്‍െറ ദു$ഖത്തില്‍ കരുണയുണ്ടാവുകയും ലോകത്തിലും സമൂഹത്തിനും നന്മയുണ്ടാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് നാടിന് ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.
റവ.ഫാ. സാമുവല്‍ ജോണ്‍ തേവത്തുംമണ്ണില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ യു.കെ. യൂറോപ്പ് മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ക്രിസ്മസ് സന്ദേശം നല്‍കി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി , ആന്‍േറാ ആന്‍റണി എം.പി, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, അഡ്വ. പ്രകാശ് പി. തോമസ്, ദേശീയ ന്യൂനപക്ഷസമതി അംഗം തൈക്കൂട്ടത്തില്‍ സക്കീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജു കല്ലുംമൂടന്‍ എന്നിവര്‍ സംബന്ധിച്ചു. ഫാ.നൈനാന്‍ വി. ജോര്‍ജ് സ്വാഗതവും ഫാ. സ്റ്റീഫന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.
ആഘോഷഭാഗമായി മുട്ടാര്‍ ജങ്ഷനില്‍നിന്ന് പന്തളം ടൗണ്‍ ചുറ്റി കുരമ്പാല സെന്‍റ് തോമസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് സംയുക്ത ക്രിസ്മസ് റാലി നടന്നു. മൂട്ടാര്‍ ജങ്ഷനില്‍ റാലിയുടെ ഉദ്ഘാടനം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂനിയന്‍ പ്രസിഡന്‍റുമായ പന്തളം ശിവന്‍കുട്ടി നിര്‍വഹിച്ചു.
ക്രിസ്മസ് പാപ്പ തെളിക്കുന്ന കുതിരവണ്ടി, വിവിധ ബാന്‍ഡ് സംഘങ്ങള്‍, ചെണ്ടമേളം, നിശ്ചലദൃശ്യങ്ങള്‍, പ്രച്ഛന്നവേഷധാരികള്‍, കാരോള്‍ സംഘങ്ങള്‍, ബലൂണുകളും മുത്തുക്കുടകളുമേന്തി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനപങ്കാളിത്തംകൊണ്ട് റാലി ശ്രദ്ധേയമായി. ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ, മലങ്കര കാത്തലിക്, സീറോ മലബാര്‍ സഭകളുടെ വിവിധ ഇടവകളും സംഘടനകളും റാലിയില്‍ പങ്കെടുത്തു.
പന്തളം: കുടശനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സഭകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടന്നു. മാവിള ജങ്ഷനില്‍നിന്ന് ആരംഭിച്ച സംയുക്ത ക്രിസ്മസ് റാലി കുടശനാട് ജങ്ഷനില്‍ മാര്‍ ബസേലിയസ് നഗറില്‍ സമാപിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ഭദ്രാസനം മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. ഐപ്പ് പി. സാം അധ്യക്ഷത വഹിച്ചു. ദേശീയ ന്യൂനപക്ഷസമതി അംഗം തൈക്കൂട്ടത്തില്‍ സക്കീര്‍, എസ്.എന്‍.ഡി.പി പന്തളം യൂനിയന്‍ പ്രസിഡന്‍റ് ഡോ.സി.വി. ആനന്ദരാജ്, ഗ്രാമപഞ്ചായത്ത് അംഗം ജസ്റ്റിന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. 31 അംഗ ഗായകസംഘം കരോള്‍ ഗാനങ്ങള്‍ ആലപിക്കും. റാലിയില്‍ ഫ്ളോട്ടുകള്‍,വാദ്യമേളങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
കോഴഞ്ചേരി: കവുങ്ങുംപ്രയാര്‍ സെന്‍റ് തോമസ് മാര്‍ത്തോമ ദേവാലയത്തിന്‍െറ നേതൃത്വത്തില്‍ പുല്ലാട് ബാലിക സദനത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗവും ബാലിക സദനം ഭരണസമിതി അംഗവുമായ അജിത് പുല്ലാട് അധ്യക്ഷത വഹിച്ചു. റവ. ജോസഫ് ജോണി ക്രിസ്മസ് സന്ദേശം നല്‍കി. കുരുന്നുകളോടൊപ്പം കേക്കുമുറിച്ച് സ്നേഹം പങ്കുവെച്ചാണ് മാര്‍ത്തോമ പള്ളിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ ക്രിസ്മസ് ആഘോഷം നടന്നത്.
യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് അലക്സാണ്ടര്‍, സി വി. ഉമ്മന്‍, ചാണ്ടി മാത്യു, സാബു തോമസ്, പി.സി. കുരുവിള എന്നിവര്‍ സംസാരിച്ചു.

ലിബിയയിലേക്കുള്ള റിക്രൂട്ട്മെന്‍റ് കര്‍ശനമായി തടയും –മുഖ്യമന്ത്രി

Posted: 26 Dec 2014 09:34 PM PST

കോട്ടയം: ലിബിയയില്‍നിന്ന് മടങ്ങിയത്തെിയവര്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ വേണ്ടതുചെയ്യും. അതേസമയം, ലിബിയയിലേക്കുള്ള റിക്രൂട്ട്മെന്‍റ് കര്‍ശനമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ വസതിയില്‍ തന്നെ കാണാനത്തെിയ ലിബിയയില്‍നിന്ന് മടങ്ങിവന്ന നഴ്സുമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടങ്ങിവന്നവരുടെ രേഖകളും ശമ്പളവും നഷ്ടപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കും. ലിബിയയില്‍ സ്ഥിതി വളരെ മോശമാണെന്നാണ് എംബസിയില്‍നിന്ന് ലഭിച്ച വിവരം.
അവിടേക്കുള്ള റിക്രൂട്ട്മെന്‍റ് തടയാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്‍െറ വിലക്ക് ലംഘിച്ച് പോകുന്നത് ശരിയല്ല. ഇപ്പോള്‍ അങ്ങോട്ടുപോയവര്‍ അവധിക്ക് വന്നവരായിരിക്കും. എന്നാല്‍, പുതുതായി ആരെയും അങ്ങോട്ടുപോകാന്‍ അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികമേളക്ക് തിരിതെളിഞ്ഞു

Posted: 26 Dec 2014 09:28 PM PST

തൊടുപുഴ: മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന്‍െറ വിജയഗാഥകളുടെ ഹരിതാഭമായ കാഴ്ചകളും കുടുംബകൃഷിയുടെ സന്ദേശവുമായി ഗാന്ധിജി സ്റ്റഡി സെന്‍റര്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ഷികമേളക്ക് തൊടുപുഴ ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍െറ അസാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. കാര്‍ഷികമേഖലയുടെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് ജോസഫ് വ്യക്തമാക്കി. അന്യം നിന്നുപോകുന്ന കൃഷികള്‍ പുതുതലമുറക്ക് പരിചയപ്പെടുത്താനും കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ മത്സരോദ്ദേശ്യത്തോടെ പ്രദര്‍ശിപ്പിക്കാനും മേളയില്‍ അവസരമൊരുക്കുന്നു.
കൂടുതല്‍ ആളുകളെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കാനും ജൈവ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി ഉറപ്പാക്കാനും നടപടി വേണമെന്നും ജോസഫ് പറഞ്ഞു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ്, നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റോയി കെ. പൗലോസ്, അഡ്വ. ജോയി തോമസ്, ജോണി പൂമറ്റം, പി.എ. വേലുക്കുട്ടന്‍, കൗണ്‍സിലര്‍ നെജി ഷാഹുല്‍ ഹമീദ്, ഷാഹുല്‍ ഹമീദ് പടിഞ്ഞാറേക്കര, ഇടുക്കി പ്രസ്ക്ളബ് പ്രസിഡന്‍റ് വിനോദ് കണ്ണോളി എന്നിവര്‍ സംസാരിച്ചു. മുന്‍ എം.പി കെ. ഫ്രാന്‍സിസ് ജോര്‍ജ് സ്വാഗതവും അഡ്വ. ജോസി ജേക്കബ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പ് രമേശ് ചെന്നിത്തല പി.ജെ. ജോസഫിനോടൊപ്പം മേളയിലെ വിളകള്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന്, സചിന്‍ വാര്യര്‍, രാജലക്ഷ്മി, ഫ്രാങ്കോ, സജില സലിം എന്നിവര്‍ പങ്കെടുത്ത ഗാനസന്ധ്യയും ദേവികയുടെ നൃത്തവും അരങ്ങേറി. ജനുവരി നാലുവരെ നീളുന്ന മേളയോടനുബന്ധിച്ച് കലാസന്ധ്യകള്‍, സെമിനാറുകള്‍, നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേള, വിളപ്രദര്‍ശനവും മത്സരവും, പുഷ്പമേള, സസ്യപ്രദര്‍ശനം, അടുക്കളത്തോട്ട മത്സരം, കാര്‍ഷിക സ്പോര്‍ട്സ്, വടംവലി മത്സരം, അവാര്‍ഡ് വിതരണം, വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേതടക്കം 200ലധികം സ്റ്റാളുകള്‍ മേളയിലുണ്ട്.

ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന് 100 വയസ്

Posted: 26 Dec 2014 09:24 PM PST

കാഞ്ഞങ്ങാട്: ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന മാന്തോപ്പ് മൈതാനിയില്‍ 1915ല്‍ നിര്‍മിച്ച ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ് കെട്ടിടം ശതാബ്ദിയുടെ നിറവില്‍. മലബാര്‍ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്താണ് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന്‍െറ നിര്‍മാണം. സ്വാതന്ത്ര്യസമരമുള്‍പ്പെടെ ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായി നിലകൊള്ളുന്ന ഈ കെട്ടിടം ജില്ലയുടെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്‍െറ പ്രതീകമാണ്. നാലുകോടിയിലധികം രൂപ ചെലവഴിച്ച് താലൂക്ക് ഓഫിസ് വളപ്പില്‍തന്നെ നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷനും ശതാബ്ദി വേളയില്‍ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്.
ഇതോടെ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12ഓളം സര്‍ക്കാര്‍ ഓഫിസുകള്‍ ഒറ്റ കുടക്കീഴില്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ്, താലൂക്ക് സപൈ്ള ഓഫിസ്, ഹിന്ദുമത ധര്‍മസ്ഥാപന വകുപ്പ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫിസ്, എ.ആര്‍.ഒ, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫിസ്, ജോയന്‍റ് ആര്‍.ടി.ഒ ഓഫിസ്, ഹോസ്ദുര്‍ഗ് ജില്ലാ വിദ്യാഭ്യാസ ഓഫിസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്, ഹോസ്ദുര്‍ഗ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് ഓഫിസ്, അസി. ലേബര്‍ ഓഫിസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസ് എന്നീ ഓഫിസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുക.
ജില്ലയുടെ രൂപവത്കരണത്തിനുശേഷം ഹോസ്ദുര്‍ഗ് താലൂക്കിന് 36 തഹസില്‍ദാരാണ് ഉണ്ടായിരുന്നത്. നിലവിലെ തഹസില്‍ദാരായ വൈ.എം.സി. സുകുമാരന്‍ 36ാമത്തെ തഹസില്‍ദാരാണ്. 65ഓളം ജീവനക്കാരും താലൂക്ക് ഓഫിസിലുണ്ട്. താലൂക്ക് ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നതോടെ നീലേശ്വരത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫിസ്, ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് എന്നീ ഓഫിസുകള്‍ നിലവിലെ താലൂക്ക് ഓഫിസ് കെട്ടിടത്തിലേക്ക് മാറും.
ഡിസംബര്‍ 29ന് രാവിലെ 10.30ന് മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സാംസ്കാരിക -ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് താലൂക്ക് ഓഫിസ് കെട്ടിടത്തിന്‍െറ ശതവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി, വിവിധ മുനിസിപ്പല്‍ ചെയര്‍പേഴ്സന്മാര്‍, ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ശതവാര്‍ഷികാഘോഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി.ഡബ്ള്യു.ഡി കെട്ടിട വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് 3.30ന് നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ പയ്യന്നൂര്‍ ഫൈനാന്‍സ് സൊസൈറ്റിയുടെ കോല്‍ക്കളി -ചരട്കുത്തിക്കളി അരങ്ങേറും. വൈകീട്ട് 4.30ന് നടക്കുന്ന സാംസ്കാരിക സായാഹ്നം പ്രഫ. എം.എ. റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
സബ്കലക്ടര്‍ കെ. ജീവന്‍ബാബു, പ്രഫ. അംബികാസുതന്‍ മാങ്ങാട്, ഡോ. എ.എം. ശ്രീധരന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈ.എം.സി. സുകുമാരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നയിക്കുന്ന ഗാനമേള അരങ്ങേറും.

കുടുംബശ്രീ തെരഞ്ഞെടുപ്പ് എട്ടുമുതല്‍

Posted: 26 Dec 2014 09:22 PM PST

കണ്ണൂര്‍: കുടുംബശ്രീ ത്രിതല തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജനുവരി എട്ടിന് തുടങ്ങി 25ന് അവസാനിക്കും. ജനുവരി 26ന് പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കും. മൂന്ന് വര്‍ഷത്തേക്കാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 19500 അയല്‍ക്കൂട്ടങ്ങളെയും രണ്ടാംഘട്ടത്തില്‍ 1630 ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റി (എ.ഡി.എസ്), മൂന്നാം ഘട്ടത്തില്‍ 87 കമ്യൂണിറ്റി ഡവലപ്മെന്‍റ് സൊസൈറ്റി (സി.ഡി.എസ്) ഭാരവാഹികളെയുമാണ് തെരഞ്ഞെടുക്കുന്നത്.
പ്രത്യേക അയല്‍ക്കൂട്ട യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പൊതുയോഗ അധ്യക്ഷയെ കണ്ടത്തെി രേഖാമൂലം സി.ഡി.എസ് തെരഞ്ഞെടുപ്പ് അധികാരികള്‍ക്ക് നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനം തിങ്കളാഴ്ച അവസാനിക്കും.
ജനുവരി ഒന്നുമുതല്‍ ഏഴുവരെ അയല്‍ക്കൂട്ട അധ്യക്ഷന്മാര്‍ക്ക് പരിശീലനം നല്‍കും. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും നീതിപൂര്‍വവുമായി നടത്താനായി ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സി.ഡി.എസ് തലത്തില്‍ 87 വരണാധികാരികളെയും 87 അസിസ്റ്റന്‍റ് വരണാധികാരികളെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ജനുവരി എട്ടുമുതല്‍ 14 വരെയാണ് അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ്.
ജനുവരി 18 മുതല്‍ 21 വരെ എ.ഡി.എസ് (വാര്‍ഡ് തലം) തെരഞ്ഞെടുപ്പും 25ന് സി.ഡി.എസ് പഞ്ചായത്ത് തലം) തെരഞ്ഞെടുപ്പും നടക്കും. വാര്‍ഡ് തല തെരഞ്ഞെടുപ്പിനായി ഉദ്യോഗസ്ഥരെ കണ്ടത്തെി പരിശീലനം നല്‍കും.
അയല്‍ക്കൂട്ട തലത്തില്‍ പ്രസിഡന്‍റ്, സെക്രട്ടറി, വരുമാനദായക വളന്‍റിയര്‍, ആരോഗ്യ വിദ്യാഭ്യാസ വളന്‍റിയര്‍, അടിസ്ഥാന സൗകര്യ വളന്‍റിയര്‍ എന്നി ഉപസമിതി കണ്‍വീനര്‍മാരടക്കം അഞ്ചംഗ സമിതിയെയാണ് തെരഞ്ഞെടുക്കുക. എ.ഡി.എസ് (വാര്‍ഡ്) തലത്തില്‍ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കും. സി.ഡി.എസ് തലത്തില്‍ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍, സി.ഡി.എസ് എക്സിക്യൂട്ടിവ് എന്നിവരെയും തെരഞ്ഞെടുക്കും.v എ.ഡി.എസ് പരിധിയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അഞ്ചംഗ സമിതി അംഗങ്ങള്‍ ചേര്‍ന്ന് ഏഴ് ഭരണ സമിതി അംഗങ്ങളെ കണ്ടത്തെും.
ഇവരില്‍ നിന്നാണ് എ.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. സി.ഡി.എസ് പരിധിയിലെ മുഴുവന്‍ എ.ഡി.എസ് ഭരണസമിതി അംഗങ്ങളും യോഗം ചേര്‍ന്നാണ് സി.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഓരോ വാര്‍ഡിലെയും ഏഴ് ഭരണ സമിതി അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്ന് ഒരാളെ സി.ഡി.എസ് എക്സിക്യൂട്ടിവ് സമിതിയിലേക്ക് തെരഞ്ഞെടുക്കും. ഒരു വാര്‍ഡിന് ഒരു പ്രതിനിധി എന്ന തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം ഇവര്‍ ചേര്‍ന്നാണ് പുതിയ സി.ഡി.എസ് ഭാരവാഹികളായ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പ് നടത്തുക.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര ഏജന്‍സികള്‍ എന്നിവയില്‍ ജോലിചെയ്യുന്ന വ്യക്തികള്‍, അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ മറ്റ് സ്ഥിരം ജോലിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് സി.ഡി.എസ് ചെയര്‍പേഴ്സന്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് അര്‍ഹതയുണ്ടാവില്ല.
ത്രിതല സംഘടനാ തെരഞ്ഞെടുപ്പുകളില്‍ അയല്‍ക്കൂട്ട പ്രസിഡന്‍റ്, സെക്രട്ടറി, എ.ഡി.എസ് ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍, സെക്രട്ടറി, സി.ഡി.എസ് ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍ എന്നീ സ്ഥാനങ്ങളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കോ സഹകരണ സ്ഥാപനങ്ങളിലേക്കോ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കോ തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കോ മത്സരിക്കാന്‍ യോഗ്യതയുണ്ടാവില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് 90 ദിവസം മുമ്പ് രൂപവത്കരിച്ച അയല്‍ക്കൂട്ടങ്ങള്‍ വരെ മുമ്പ് സി.ഡി.എസില്‍ അഫിലിയേഷന്‍ നേടിയിട്ടുള്ള എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാം.
ഒരു അയല്‍ക്കൂട്ടത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് വരണാധികാരിയോട് എഴുതി ആവശ്യപ്പെടുകയും തക്കതായ കാരണങ്ങളുണ്ടെന്ന് വരണാധികാരിക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പിന് പ്രത്യേക നിരീക്ഷകന്‍െറ സേവനം ലഭ്യമാക്കും.
അയല്‍ക്കൂട്ട ഭരണസമിതിയില്‍ പ്രസിഡന്‍റ്, സെക്രട്ടറി, വരുമാനദായക വളന്‍റിയര്‍, ആരോഗ്യ, വിദ്യാഭ്യാസ വളന്‍റിയര്‍, അടിസ്ഥാനസൗകര്യ വളന്‍റിയര്‍ എന്നിങ്ങനെ അഞ്ചുപേരെ തെരഞ്ഞെടുക്കും.
ഇവരില്‍ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരില്‍ ഒരാള്‍ ബി.പി.എല്‍ കുടുംബാംഗമായിരിക്കണം. ബി.പി.എല്‍ അംഗങ്ങള്‍ 26 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഒരാളെയും 26 മുതല്‍ 50 വരെ ശതമാനം അംഗങ്ങള്‍ ബി.പി.എല്‍ ആണെങ്കില്‍ രണ്ടുപേരെയും 51 മുതല്‍ 75 വരെ ശതമാനം അംഗങ്ങള്‍ ബി.പി.എല്‍ ആണെങ്കില്‍ മൂന്നുപേരെയും 75 ശതമാനത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ബി.പി.എല്‍ ആണെങ്കില്‍ നാലുപേരെയും നിര്‍ബന്ധമായും ഭാരവാഹികളായി തെരഞ്ഞെടുക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍പെടുന്ന അംഗങ്ങള്‍ അഞ്ചു മുതല്‍ 15 ശതമാനം വരെയാണെങ്കില്‍ ഒരാള്‍, 16 മുതല്‍ 35 വരെയാണെങ്കില്‍ രണ്ടുപേര്‍, 36 മുതല്‍ 50 വരെയാണെങ്കില്‍ മൂന്നുപേര്‍, 50 ശതമാനത്തിന് മുകളില്‍ അംഗങ്ങളുണ്ടെങ്കില്‍ നാലുപേര്‍ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടണം.
ജില്ലയില്‍ എട്ട് സി.ഡി.എസ് ചെയര്‍പേഴ്സന്‍/വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
നാറാത്ത്, മാടായി സി.ഡി.എസ് ചെയര്‍പേഴ്സന്‍ സ്ഥാനവും പാപ്പിനിശ്ശേരി, പുഴാതി സി.ഡി.എസുകളിലെ വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനവും പട്ടികജാതി വിഭാഗത്തിനും ആറളം, ഉദയഗിരി, ഏരുവേശ്ശി, ചെറുപുഴ സി.ഡി.എസ് ചെയര്‍പേഴ്സന്‍ സ്ഥാനം പട്ടികവര്‍ഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിട്ടുള്ളത്.

പറവൂര്‍ കോടതിയിലെ കമ്പ്യൂട്ടര്‍ തകരാറില്‍; വ്യവഹാരികള്‍ വലയുന്നു

Posted: 26 Dec 2014 09:17 PM PST

പറവൂര്‍: പറവൂര്‍ മുന്‍സിഫ് കോടതിയിലെ കമ്പ്യൂട്ടറുകള്‍ തകരാറിലായത് വ്യവഹാരികളെ വലക്കുന്നു. ഒരു മാസം പിന്നിട്ടിട്ടും കമ്പ്യൂട്ടറിന്‍െറ കേടുപാട് തീര്‍ക്കുന്നതിന് അധികൃതര്‍ തയാറായിട്ടില്ല. ഇതുമൂലം നൂറുകണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. ചില കേസുകളില്‍ തീരുമാനം ഉണ്ടായിട്ടും കമ്പ്യൂട്ടറിന്‍െറ തകരാറ് മൂലം ഉത്തരവുകള്‍ ഇറക്കുന്നതിന് സാധിക്കാത്തിനാല്‍ കക്ഷികള്‍ക്ക് മറ്റു നടപടികള്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. മിക്കവര്‍ക്കും അപ്പീല്‍ പോകുന്നതിനോ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മറ്റു നിയമ നടപടികള്‍ സ്വീകരിക്കാനോ കഴിയുന്നില്ല. കമ്പ്യൂട്ടറുകള്‍ അറ്റകുറ്റപണി നടത്തുന്നത് എറണാകുളത്തെ സ്വകാര്യ സ്ഥാപനമാണ്.
എന്നാല്‍, ഈ സ്ഥാപനം ഇതേവരെ കോടതിയിലത്തെി അറ്റകുറ്റപ്പണി നടത്തുന്നതിന് തയാറായിട്ടില്ല. പറവൂര്‍ കച്ചേരിയില്‍ ഏഴോളം കോടതികള്‍ ഉള്ളതില്‍ പലതിലും കമ്പ്യൂട്ടറുകള്‍ പണിമുടക്കിയിരിക്കയാണ്. ചില കമ്പ്യൂട്ടറുകള്‍ തകരാറിലായപ്പോള്‍തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചതിനത്തെുടര്‍ന്ന് നന്നാക്കി. ഒരുമാസത്തിനുമുമ്പ് അറ്റകുറ്റപ്പണിക്കായി കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തില്‍നിന്ന് ജീവനക്കാരത്തെി അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതിനുശേഷമാണ് മുന്‍സിഫ് കോടതിയിലെ കമ്പ്യൂട്ടറുകള്‍ തകരാറിലായത്. കമ്പ്യൂട്ടര്‍ തകരാറിലായ വിവരം ഹൈകോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് കോടതിയിലെ ഉദ്യോഗസ്ഥന്മാര്‍ പറയുന്നു. വളരെ അത്യാവശ്യം ഉള്ള കോടതി ഉത്തരവുകള്‍ ടൈപ് ചെയ്ത് കൊടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ ടൈപ് റൈറ്ററും കാലപ്പഴക്കെകൊണ്ട് ഏതുസമയത്തും പ്രവര്‍ത്തനരഹിതമാകാം. കമ്പ്യൂട്ടറുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ഓസീസ് 530 റണ്‍സിന് പുറത്ത്

Posted: 26 Dec 2014 09:14 PM PST

Image: 

മെല്‍ബണ്‍: ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നേടിയ സെഞ്ച്വുറി മികവില്‍ മൂന്നാം ടെസ്റ്റിന്‍്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസിസിന് മികച്ച സ്കോര്‍. 530 റണ്‍സെന്ന വലിയ സ്കോറിന് ഓസീസ് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 30 റണ്‍സെടുത്തിട്ടുണ്ട്. മുരളി വിജയും ശിഖര്‍ ധവാനുമാണ് ക്രീസില്‍.

മത്സരത്തില്‍ 192 റണ്‍സ് നേടിയ സ്മിത്തിന്‍െറ സഹായത്തിലാണ് ഓസീസ് കൂറ്റന്‍ സ്കോര്‍ കണ്ടത്തെിയത്. 15 ഫോറും രണ്ടു സിക്സും അടങ്ങുന്നതായിരുന്നു സ്മിത്തിന്‍െറ ഇന്നിങ്സ്.
 
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 259 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസിനായി ബ്രാഡ് ഹാഡിന്‍ (55), റയാന്‍ ഹാരിസ്(74) എന്നിവര്‍ അര്‍ധ സ്വെുറി നേടി. ക്രിസ് റോജേഴ്സ്(57), ഷെയ്ന്‍ വാടസണ്‍(52), ഷോണ്‍ മാര്‍ഷ്(32), മിച്ചല്‍ ജോണ്‍സണ്‍(28) എന്നിവരാണ് ഒന്നാം ഇന്നിങ്സിലെ മറ്റു സ്കോറര്‍മാര്‍.

എട്ടാം വിക്കറ്റില്‍ ചേര്‍ന്ന ഹാരിസ്-സ്മിത്ത് സഖ്യം 106 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഓസിസ് ബാറ്റിങിനു മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയമായിരുന്നു. മുഹമ്മദ് ഷമി നാലും ആര്‍.അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

കുടിവെള്ളം ചോര്‍ത്തിയാല്‍ ജാമ്യമില്ലാക്കേസും പിഴയും

Posted: 26 Dec 2014 09:10 PM PST

കൊച്ചി: ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് കണക്ക്ഷനില്‍നിന്ന് നേരിട്ട് മോട്ടോര്‍, ചാംപ് പൈപ്പ് എന്നിവ ഉപയോഗിച്ച് വെള്ളം ചോര്‍ത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍. അനധികൃത ഉപയോഗങ്ങള്‍ക്ക് 25,000 വരെ പിഴയും കുടിവെള്ള മോഷണക്കുറ്റത്തിന് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാനും ശിപാര്‍ശ ചെയ്യും.
വാട്ടര്‍ മീറ്റര്‍ ഇല്ലാതെയോ കേടായ വാട്ടര്‍ മീറ്റര്‍ ഉപയോഗിച്ചോ വെള്ളം ഉപയോഗിക്കുന്നതും അനധികൃതമാണെന്നും ഇത്തരം സംഭവങ്ങള്‍ പരിശോധയില്‍ കണ്ടത്തെിയാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത കുടിവെള്ളം ചോര്‍ത്തല്‍ മൂലം മലിനജലം പൈപ്പിലേക്ക് പ്രവേശിക്കുന്നതിന് ഇടയാക്കും.
കൂടാതെ, വാട്ടര്‍ മീറ്ററിന്‍െറ പ്രവര്‍ത്തനം അവതാളത്തിലാക്കും. ഗാര്‍ഹിക കണക്ഷനിലെ വെള്ളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വിച്ഛേദിച്ച കണക്ഷനുകളില്‍നിന്ന് വെള്ളം ഉപയോഗിക്കുന്നതും അനധികൃതമാണ്. കെട്ടിടം പൊളിച്ച് കളഞ്ഞാല്‍ വാട്ടര്‍ കണക്ഷന്‍ ഉടന്‍ നിയമാനുസൃതം വിച്ഛേദിക്കണം. വീട്ട് നമ്പറിലേക്കാണ് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നത്. ആ വീട് പൊളിച്ച് കളഞ്ഞാല്‍ വാട്ടര്‍ കണക്ഷന്‍ നിമാനുസൃതം വിച്ഛേദിക്കണം. പുതിയ വീട് നമ്പറിലേക്ക് പുതിയ വാട്ടര്‍ കണക്ഷന്‍ എടുക്കുകയും വേണമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്‍. ജെസി ജോസ് അറിയിച്ചു.

സി.പി.എം പ്രവര്‍ത്തകന്‍െറ വീട്ടില്‍ ആക്രമണം : നാല് പേര്‍ക്ക് വെട്ടേറ്റു

Posted: 26 Dec 2014 09:05 PM PST

വടക്കഞ്ചേരി: കൊന്നഞ്ചേരി മുറിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകന്‍െറ വീട് കയറി നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
സി.പി.എം പ്രവര്‍ത്തകന്‍ രാജേഷ് (33), പിതാവ് പൊന്നന്‍ (70), അമ്മ വള്ളി (65), സഹോദരന്‍ ഗിരീഷ് (36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിവാള്‍, മരവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സി.ഐ എസ്.പി സുധീരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. അടുത്ത കാലത്തായി കണ്ണമ്പ്ര പഞ്ചായത്തില്‍പെട്ട കിഴക്കുമുറി പ്രദേശത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നില നില്‍ക്കുകയാണ്.
ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ രതീഷ്, ഗണേശന്‍, പാപ്പുണ്ണി, വിനോദ്, ഷിജു, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊന്നഞ്ചേരിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി ടി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ചാമുണ്ണി, സി. തമ്പു, എം.കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുഖ്യമന്ത്രി താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ചു

Posted: 26 Dec 2014 08:26 PM PST

Image: 

കോഴിക്കോട്: മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനയേലിനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. മദ്യനയത്തില്‍ മാറ്റം വരുത്താനിടയായ സാഹചര്യം മുഖ്യമന്ത്രി ബിഷപ്പിനെ അറിയിച്ചു. കൂടിക്കാഴ്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചാരായ നിരോധം സംസ്ഥാനത്ത്് വിജയകരമാക്കിയ പോലെ മദ്യവും ഘട്ടംഘട്ടമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
 

സര്‍ഗോത്സവത്തിന് കണിയാമ്പറ്റയില്‍ തുടക്കം

Posted: 26 Dec 2014 08:21 PM PST

കണിയാമ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റുലുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സംസ്ഥാന കലാമേളയായ സര്‍ഗോത്സവം 2014ന് തിരിതെളിഞ്ഞു.
കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ഭദ്രദീപം തെളിയിച്ചു. പട്ടികവര്‍ഗ സമൂഹത്തെ മുഖ്യധാരയിലത്തെിക്കുന്നതിന് വിദ്യാഭ്യാസത്തിനൊപ്പം കലാസാംസ്കാരിക വികസനത്തിനും ഊന്നല്‍ നല്‍കുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കബനി, പെരിയാര്‍, നിള, ഭവാനി, പമ്പ എന്നീ അഞ്ചു വേദികളിലായി ഇന്നും നാളെയുമായാണ് കലാമേള നടക്കുന്നത്. സംസ്ഥാനത്തെ 18 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും തെരഞ്ഞെക്കപ്പെട്ട 16 ഹോസ്റ്റലുകളിലെയും ആയിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. സീനിയര്‍ വിഭാഗത്തില്‍ 18ഉം ജൂനിയര്‍ വിഭാഗത്തില്‍ 12ഉം ഇനങ്ങളിലായി മത്സരങ്ങള്‍ നടത്തും.
പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘനൃത്തം, നാടകം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചു. പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സാ ചാക്കോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മേരി തോമസ്, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ എ. ദേവകി, കെ.എല്‍. പൗലോസ്, പനമരം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, ഗിരിജ രാജന്‍, കെ.എ. ജെസിമോള്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മേരി ജോസ്, പട്ടികവര്‍ഗ വികസന വകുപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സുദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നാടന്‍പാട്ട് മത്സരവും അരങ്ങേറി. ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രയും നടന്നു.

രാജ്യം വെള്ളപ്പൊക്കത്തില്‍: മലേഷ്യന്‍ പ്രധാനമന്ത്രി അമേരിക്കയില്‍

Posted: 26 Dec 2014 08:07 PM PST

Image: 

ക്വാലലംപൂര്‍: മലേഷ്യയെ കടുത്ത ദുരിതത്തിലാക്കി വെള്ളപ്പൊക്കം വ്യാപിക്കുമ്പോള്‍ രാജ്യത്തിന്‍െറ പ്രധാനമന്ത്രി നജീബ് റസാക്ക് വിമര്‍ശിക്കപ്പെടുന്നു. അവധി ആഘോഷിക്കാനായി അമേരിക്കയിലത്തെിയ അദ്ദേഹം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയോടൊപ്പം ഗോള്‍ഫ് കളിയില്‍ മുഴുകിയിരിക്കുകയാണ്. ഹവായില്‍  ഒബാമക്കൊപ്പം ഗോള്‍ഫ് കളിക്കുന്ന തങ്ങളുടെ ഭരണാധികാരിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നജീബ് റസാക്കിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സാധാരണയായി വെള്ളപ്പൊക്കം ഉണ്ടാകുന്ന രാജ്യമാണ് മലേഷ്യ, എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കത്തില്‍ അഞ്ചുപേര്‍ ഇതുവരെ മരിച്ചു. ഒരു ലക്ഷം പേര്‍ ഭവനരഹിതരായിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് പ്രധാനമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മേയര്‍ക്കെതിരായ കേസ് നിയമവിരുദ്ധം; രാഷ്ട്രീയമായി നേരിടും –കൗണ്‍സില്‍ പാര്‍ട്ടി

Posted: 26 Dec 2014 08:05 PM PST

കോഴിക്കോട്: മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെ പുതിയ കേസെടുത്തത് നിയമവിരുദ്ധമായാണെന്നും രാഷ്ട്രീയപ്രേരിതമായ ഈ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി കൗണ്‍സില്‍ പാര്‍ട്ടി അറിയിച്ചു. അഴിമതിവിരുദ്ധ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മുനിസിപ്പല്‍ നിയമത്തിലെ വകുപ്പുകള്‍ പരിശോധിക്കാതെയും സര്‍ക്കാര്‍ ഉത്തരവുകള്‍ പരിഗണിക്കാതെയുമാണ്. 1994ലെ മുനിസിപ്പല്‍ നിയമപ്രകാരം അധികാരം കൗണ്‍സിലുകള്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്കുമാണ്. ഇക്കാര്യം മുനിസിപ്പല്‍ നിയമത്തിലെ 29ാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. നിയമം മേയര്‍ക്കോ ഡെപ്യൂട്ടി മേയര്‍ക്കോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കോ വ്യക്തിപരമായ അധികാരം നല്‍കിയിട്ടില്ലാത്തതാണ്. ഇതിനര്‍ഥം, തീരുമാനം എടുക്കേണ്ടത് കൗണ്‍സിലറാണെന്നും അതിന്‍െറ ഉത്തരവാദിത്തം യോഗത്തില്‍ പങ്കെടുത്ത കൗണ്‍സില്‍ അംഗങ്ങള്‍ക്കുമാണ് എന്നാണ്. പത്രവാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളിലെല്ലാം കൗണ്‍സിലിന്‍െറ ഏകകണ്ഠമായ തീരുമാനങ്ങള്‍ ഉള്ളവയാണ്. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 232 പ്രകാരം പരസ്യനികുതി നിരക്കുകള്‍ പരിഷ്കരിക്കുന്നതിനുള്ള അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ലേലത്തില്‍ പങ്കെടുത്ത ഏറ്റവും കൂടുതല്‍ തുക നല്‍കാന്‍ തയാറുള്ള വ്യക്തിക്ക് പരസ്യനികുതി പിരിക്കാനുള്ള അവകാശം നല്‍കിയത് യു.ഡി.എഫ് അംഗങ്ങള്‍ കൂടി പങ്കെടുത്ത കൗണ്‍സില്‍ യോഗത്തിലെ ഏകകണ്ഠമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നിട്ടും മേയറുടെയും ഡെപ്യൂട്ടി മേയറുടെയും പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍ക്കും അപാകതകള്‍ക്കും ഓഫിസ് വിശദീകരണവും മറുപടിയും നല്‍കിയാല്‍ അവയുടെ അടിസ്ഥാനത്തില്‍ അപാകതകളായി ചൂണ്ടിക്കാണിച്ചവ പിന്നീട് നീക്കംചെയ്യുകയാണ് പതിവ്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പോരായ്മകളും അപാകതകളും തെളിവുകളായി ചൂണ്ടിക്കാണിച്ച് വിജിലന്‍സിന് പരാതി നല്‍കി അതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടി കോഴിക്കോട് നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനും നടന്ന വികസന പ്രവര്‍ത്തനങ്ങളെ തമസ്കരിക്കുന്നതിനുമുള്ള ഗൂഢശ്രമമാണ്. കോഴിക്കോട് കോര്‍പറേഷനിലെ ഇതുവരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ജനപ്രതിനിധികള്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയ ഒരു കാര്യം പോലും ചൂണ്ടിക്കാണിച്ചിട്ടില്ല. കൗണ്‍സില്‍ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ സ്വീകരിക്കുന്ന നടപടികളും നടപ്പാക്കുന്ന പദ്ധതികളും അഴിമതിയായി ചിത്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അതിന് നേതൃത്വം നല്‍കിയിട്ടുള്ള ഭരണാധികാരികളെ വ്യക്തിഹത്യ നടത്തുന്നതിനും മാത്രം ലക്ഷ്യമിട്ടുള്ളതാണ്. അനിത രാജന്‍ അധ്യക്ഷത വഹിച്ചു. എം. മോഹനന്‍, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ടി.പി. കോയമൊയ്തീന്‍, ടി. രജനി, ടി. മൊയ്തീന്‍കോയ, ടി. സുജന്‍, കെ.വി. ബാബുരാജ്, ജാനമ്മ കുഞ്ഞുണ്ണി, ഒ. സദാശിവന്‍, വി.കെ. മോഹന്‍ദാസ്, സി.പി. മുസാഫര്‍ അഹമ്മദ്, വിവേകാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

നടന്‍ അനൂപ് മേനോന്‍ വിവാഹിതനായി

Posted: 26 Dec 2014 07:45 PM PST

Image: 

കൊച്ചി: നടന്‍ അനൂപ് മേനോന്‍ വിവാഹിതനായി. കൊല്ലം സ്വദേശിനി ഷേമാ അലക്സാണ്ടറാണു വധു. അനൂപ് മേനോന്‍െറ കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് ശനിയാഴ്ച രാവിലെ 7.30നായിരുന്നു വിവാഹം. അനൂപിന്‍്റെയും ഷേമയുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. സിനിമ രംഗത്തു നിന്നും നടന്‍ ദിലീപും ചടങ്ങിന്‍ സന്നിഹിതനായി.

കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളാണു ഷേമ. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്‍്റെയും മകനാണ് അനൂപ് മേനോന്‍.

 

വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ്

Posted: 26 Dec 2014 07:06 PM PST

Image: 

റിയാദ്: സൗദി അറേബ്യയുടെ 2015 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. അബ്ദുല്ല രാജാവിന് പകരം കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് 715 ബില്യന്‍ റിയാല്‍ വരവും 860 ബില്യന്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം നല്‍കിയത്. ഇതില്‍ നാലിലൊന്ന് വരുന്ന 217 ബില്യന്‍ റിയാല്‍ വകയിരുത്തിയത് വിദ്യാഭ്യാസത്തിനാണ്.
അന്താരാഷ്ട്ര സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയും പെട്രോളിന് കഴിഞ്ഞ നാല് വര്‍ഷത്തിലെ ഏറ്റവും കനത്ത വിലയിടിവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൗരന്മാരുടെ പുരോഗതിയും തൊഴിലവസരവും മുന്നില്‍കണ്ടുള്ള ബജറ്റിന് അംഗീകാരം നല്‍കുന്നതെന്ന് അബ്ദുല്ല രാജാവ്  സന്ദേശത്തില്‍ പറഞ്ഞു. റിയാദിന് പുറത്ത് വിശ്രമജീവിതം നയിക്കുന്ന രാജാവിന്‍െറ സന്ദേശം മന്ത്രിസഭ സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അസ്സദ്ഹാന്‍ സഭയില്‍ അവതരിപ്പിച്ചു.
ആരോഗ്യ മേഖലക്ക് 160 ബില്യന്‍ റിയാല്‍, നടന്നുവരുന്ന ഭീമന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 115 ബില്യന്‍, യുവാക്കളുടെ തൊഴില്‍ പരിശീലനത്തിന് 21 ബില്യന്‍, തദ്ദേശഭരണ വകുപ്പിന് 38 ബില്യന്‍, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 63 ബില്യന്‍, സൗദി എയര്‍ലൈന്‍സിന് 28.4 ബില്യന്‍ എന്നിവയാണ് ബജറ്റില്‍ വകയിരുത്തിയ മുഖ്യ ഇനങ്ങള്‍.
സമുദ്രജല ശുദ്ധീകരണത്തിന് 15.57 ബില്യന്‍, റയില്‍വേക്ക് 1.66 ബില്യന്‍, ജുബൈല്‍-യാമ്പു റോയല്‍ കമീഷന് 8.39 ബില്യന്‍, കപ്പല്‍ തുറമുഖ അതോറിറ്റിക്ക് 3.8 ബില്യന്‍, സൗദി സ്റ്റാന്‍ന്‍േറര്‍ഡ് ഓര്‍ഗനൈസേഷന് 390 മില്യന്‍, ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിക്ക് 341 മില്യന്‍ എന്നിങ്ങിനെയും തുക നീക്കിവെച്ചിട്ടുണ്ട്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിച്ച 855 ബില്യന്‍ റിയാല്‍ 22.3 ശതമാനം വര്‍ധനവില്‍ 1,046 ബില്യനത്തെുമെന്നും 855 ബില്യന്‍ റിയാല്‍ ചെലവു പ്രതീക്ഷിച്ചത് 1,100 ബില്യനിലത്തെുമെന്നും ( 28.7 ശതമാനം വര്‍ധനവ്) പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസത്തിന് വകയിരുത്തിയ 217 ബില്യന്‍ റിയാലിന്‍െറ ഗുണഫലം രാജ്യത്തെ 25 സര്‍വകലാശാലകള്‍ക്കും സ്കൂള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവക്കും ലഭിക്കും. കൂടാതെ തൊഴില്‍ പരിശീലനത്തിന് 5.27 ബില്യന്‍, ടെക്നിക്കല്‍ വിഭാഗത്തിന് 2.4 ബില്യന്‍, അഡ്മിനിസ്ട്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 664 മില്യന്‍ എന്നിങ്ങിനെയും പണം അനുവദിച്ചു. സൗദി റെഡ് ക്രസന്‍റിന് 2.1 ബില്യനും ടൂറിസം വകുപ്പിന് 814 മില്യനും ഫുഡ് ആന്‍റ് ഡ്രഗ്സിന് 1.1 ബില്യനും അനുവദിച്ചിട്ടുണ്ട്. സൗദി പോസ്റ്റ് (3.1 ബില്യന്‍) എവിയേഷന്‍ അതോറിറ്റി (15.5 ബില്യന്‍) ടെലിവിഷന്‍ അതോറിറ്റി (1.9 ബില്യന്‍), സൗദി പ്രസ് ഏജന്‍സി (263 മില്യന്‍) എന്നിവയാണ് ബജറ്റില്‍ മുഖ്യ പരിഗണന ലഭിച്ച മറ്റു സ്ഥാപനങ്ങള്‍.

ജെസീക്ക ലാല്‍ വധക്കേസിലെ മുഖ്യപ്രതിക്ക് പരീക്ഷ എഴുതാനായി പരോള്‍

Posted: 26 Dec 2014 06:55 PM PST

Image: 

ന്യൂഡല്‍ഹി :മോഡല്‍ ജെസീക്ക ലാല്‍ വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുഖ്യപ്രതിക്ക് പരീക്ഷ എഴുതുന്നതിനായി ഡല്‍ഹി ഹൈകോടതി 30 ദിവസം പരോള്‍ അനുവദിച്ചു. സിദ്ധാര്‍ഥ് വസിഷ്ഠ് എന്ന മനു ഷര്‍മക്കാണ് ഇന്ന് പരോള്‍ ലഭിച്ചത്.

ജസ്റ്റിസ് എസ്.മുരളീധരന്‍െറ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. ശനിയാഴ്ച മുതല്‍ പരോള്‍ കാലാവധി പ്രാബല്യത്തില്‍ വന്നു. 50,000 രൂപയുടെ ആള്‍ ജാമ്യത്തിലും ഡല്‍ഹി തലസ്ഥാന പ്രദേശം വിട്ടു പോകില്ളെന്നതടക്കം കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സില്‍ പി.ജി അവസാന വര്‍ഷം പരീക്ഷയാണ് 37 കാരനായ മനു ശര്‍മ എഴുതുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ അമന്‍ ലേഖിയാണ് ശര്‍മക്കു വേണ്ടി കോടതിയില്‍ ഹാജരായത്. 1999ലാണ് പ്രശസ്ത മോഡല്‍ ജെസിക്ക ലാല്‍ കൊല്ലപ്പെടുന്നത്.

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ക്ക് ജയം

Posted: 26 Dec 2014 06:55 PM PST

Image: 

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് ജയം. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍ പൂള്‍ എന്നീ ടീമുകളാണ് ഇന്നലെ നടന്ന മത്സരങ്ങളില്‍ വിജയിച്ചത്. വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പ്പിച്ചത്. ജോണ്‍ ടെറിയും ഡിഗോ കോസ്റ്റയും ചെല്‍സിക്കായി ഗോളുകള്‍ നേടി. ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ബ്രോംവിച്ചിനെയും ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ആഴ്സനല്‍ ക്യു.പി.ആറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ആഘോഷ നിറവില്‍ വിശ്വാസികള്‍ ക്രിസ്മസ് കൊണ്ടാടി

Posted: 26 Dec 2014 06:52 PM PST

Image: 

മസ്കത്ത്: ക്രിസ്മസ് ദിനമായ വ്യാഴാഴ്ച ദേവാലയങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ദേവാലയങ്ങളില്‍ പ്രധാന ചടങ്ങുകള്‍ നടന്നത് ബുധനാഴ്ച രാത്രിയായിരുന്നു. റൂവി, ഗാല ദേവാലയങ്ങളില്‍ വൈകുന്നേരം മുതല്‍ തിരക്കായിരുന്നു. ക്രിസ്മസ് ആഘോഷം നടക്കുന്നതിനാല്‍ റൂവിയില്‍  ഗതാഗത കുരുക്കും അനുഭവപ്പെട്ടു. റൂവിയിലെ സെന്‍റ് പീറ്റര്‍, സെന്‍റ് പോള്‍ കാത്തലിക് ചര്‍ച്ചുകളിലും ഗാല ഹോളി ഫാമിലി കാത്തലിക് ചര്‍ച്ച് എന്നിവിടങ്ങളിലുമാണ് വന്‍ തിരക്ക്. റൂവി ഒ.കെ സെന്‍റര്‍ ഭാഗത്തെ നാഷനല്‍ ഹൈവേ റോഡിലും റൂവി ഹൈസ്ട്രീറ്റും റോഡിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ചര്‍ച്ച് റൗണ്ട് എബൗട്ടിലും നല്ല തിരക്കായിരുന്നു. പലര്‍ക്ക് പാര്‍ക്കിങ് ലഭിക്കാത്തതും തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാക്കി. ചര്‍ച്ചുകളില്‍ ക്രിസ്മസ് ട്രീകളും മറ്റും ഒരുക്കിയിരുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് പ്രധാന വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. പ്രധാന ഹൈപര്‍മാക്കറ്റുകളിലെല്ലാം ക്രിസ്മസ് വിഭവങ്ങളും എത്തിയിരുന്നു. നക്ഷത്ര വിളക്കുകള്‍, ക്രിസ്മസ് ട്രീകള്‍, ചോക്ളറ്റുകള്‍ എന്നിവയും താറാവ്, ടര്‍കി കോഴി എന്നിവയുടെ ഇറച്ചിയും ധാരാളമായി വിറ്റഴിഞ്ഞു. വിവിധ കച്ചവടസ്ഥാപനങ്ങള്‍ കമ്പനിയില്‍ നിന്ന് നേരിട്ടും ചോക്ളറ്റുകള്‍ എത്തിച്ചിരുന്നു. ചില സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും മറ്റും 50 ശതമാനം വരെ കിഴിവും അനുവദിച്ചിരുന്നു. ഇതോടെ, കച്ചവട സ്ഥാപനങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പല കച്ചവടസ്ഥാപനങ്ങളും നവംബര്‍ അവസാനം തന്നെ ക്രിസ്മസ് വിഭവങ്ങള്‍ എത്തിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങളും ക്രിസ്മസ്് ട്രീകളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിരുന്നു.
ക്രിസ്മസിന്‍െറ ഭാഗമായി ക്രിസ്മസ് കരോളും ക്രിസ്മസ് അപ്പൂപ്പനും മറ്റ് ക്രിസ്മസ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ നേരത്തേതന്നെ വീടുകള്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. സൊഹാര്‍, സൂര്‍ തുടങ്ങി  ഒമാന്‍െറ മറ്റ് ഭാഗങ്ങളിലുള്ള ദേവാലയങ്ങളിലും ക്രിസ്മസ് പരിപാടികള്‍ നടന്നു. ക്രിസ്മസ് വ്യാഴാഴ്ചയായതിനാല്‍ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചയാണ് നിരവധി പേര്‍ ക്രിസ്മസ് ആഘോഷിച്ചത്.
 

വിവാഹത്തിനു മുമ്പ് വധൂവരന്മാര്‍ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

Posted: 26 Dec 2014 06:46 PM PST

Image: 
Subtitle: 
പാര്‍ലമെന്‍റില്‍ കരട് പ്രമേയം

കുവൈത്ത് സിറ്റി: വിവാഹം കഴിക്കുന്നതിനുമുമ്പ് വധുവരന്മാര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് മുക്തരാണെന്ന് തെളിയിക്കുന്ന ക്രിമിനല്‍ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കരട് പ്രമേയം.
എം.പി സാലിഹ് അല്‍ആശൂര്‍ ആണ് ഇത് സംബന്ധിച്ച കരട് നിര്‍ദേശം സഭയില്‍ സമര്‍പ്പിച്ചത്. വിവാഹത്തിനുമുമ്പ് വധുവരന്മാര്‍ മാരകരോഗങ്ങളില്‍നിന്നും പകര്‍ച്ചവ്യാധികളില്‍നിന്നും മുക്തരാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധന 2008 മുതല്‍ രാജ്യത്ത് പ്രാബല്യത്തിലുണ്ട്. ഈ നിയമത്തിന്‍െറ അനുബന്ധമായി തങ്ങള്‍  കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം.
ഇതുകൂടാതെ, വിവാഹ നടപടികളിലേക്ക് കടക്കുന്നതിനുമുമ്പ് വധുവരന്മാരെ ചുരുങ്ങിയത് ഒരാഴ്ചത്തെ ഉദ്ബോധന കോഴ്സില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കണമെന്നും എം.പി നിര്‍ദേശം വെച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും പൊരുത്തപ്പെട്ട കുടുംബ ജീവിതം നയിക്കാനും നല്ല സമൂഹത്തിന് അടിത്തറ പാകാനും ഇതുവഴി സാധിക്കും.
 രാജ്യത്തെ സാമൂഹിക ഘടനക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന വിവാഹമോചനങ്ങളുടെ തോത് കുറക്കാനും ഇതുവഴി സാധിക്കുമെന്ന് സാലിഹ് ആശൂര്‍ തന്നെ കരട് നിര്‍ദേശങ്ങളില്‍ സൂചിപ്പിച്ചു.
 

രാവും പുലരിയും ആഘോഷം തീര്‍ത്ത് ക്രിസ്മസ്

Posted: 26 Dec 2014 06:33 PM PST

Image: 

അബൂദബി/ദുബൈ:  യേശുക്രിസ്തുവിന്‍െറ ജനനം ആഘോഷിക്കുന്ന ക്രിസ്മസ് ക്രൈസ്തവ സമൂഹം യൂ.എ.ഇയിലും അവിസ്മരണീയമാക്കി. ഡിസംബര്‍ 24ന് രാത്രി മുതല്‍ വിവിധ എമിറേറ്റുകളിലെ പള്ളികളില്‍ നടന്നന ക്രിസ്മസ് ശുശ്രൂഷകളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രാര്‍ഥനകളും കുര്‍ബാനകള്‍ക്ക് ശേഷം പള്ളിയങ്കണങ്ങളില്‍ നിന്നു തന്നെയായിരുന്ന ആഘോഷങ്ങളുടെ തുടക്കം. മഞ്ഞുവീണ രാത്രിയില്‍ മിന്നിത്തെളിഞ്ഞ നക്ഷത്രങ്ങളുടെ സാന്നിധ്യത്തില്‍ പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും വിശ്വാസികള്‍ പങ്കാളികളായി.
അബൂദബി, മുസഫ, അല്‍ഐന്‍, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലെ ദേവാലയങ്ങളിലും ക്രൈസ്തവ ഭവനങ്ങളിലും ആഘോഷങ്ങള്‍ അരങ്ങേറി. ക്രിസ്മസ് ദിനമായ വ്യാഴാഴ്ചക്ക് പുറമെ അവധി ദിവസമായ വെള്ളിയാഴ്ചയും ആഘോഷങ്ങള്‍ നടന്നു. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്ന പ്രാര്‍ഥനകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. യു.എ.ഇയിലുള്ള 200ഓളം രാജ്യക്കാരുടെ കൂടിച്ചേരല്‍ കൂടിയായിരുന്നു ആഘോഷം. പലരും വീടുകളില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് വിരുന്നൊരുക്കിയപ്പോള്‍ ബാച്ചിലര്‍ റൂമുകളില്‍ രുചിക്കൂട്ടം ഒരുക്കിയായിരുന്നു ഒറ്റക്ക് താമസിക്കുന്നവര്‍ ആഘോഷിച്ചത്. ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികളുടെ നേതൃത്വത്തിലും ആഘോഷം നടന്നു. നിരവധി പ്രവാസ സംഘടനകള്‍ ക്രിസ്മസിന്‍െറ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ക്രിസ്മസ് സമ്മാനങ്ങളും കേക്കുകളും തനത് രുചിക്കൂട്ടുകളും ഒരുക്കി നടത്തിയ ആഘോഷങ്ങള്‍ പലയിടങ്ങളിലും മതസൗഹാര്‍ദത്തിന്‍െറ പ്രതീകമായി മാറി. അബൂദബിയിലും മുസഫയിലുള്ള വിവിധ സഭകളുടെ പള്ളികളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ആയിരങ്ങളാണ് പങ്കെടുത്തത്.
അബൂദബി മലയാളി സമാജിലെ വിന്‍റര്‍ ക്യാമ്പില്‍ കുട്ടികള്‍ ക്രിസ്മസ് ആഘോഷിച്ചു. 100ല്‍പരം കുട്ടികള്‍ സാന്‍റാക്ളോസിന്‍െറ വേഷം ധരിച്ചാണ് ക്യാമ്പിലത്തെിയത്. തുടര്‍ന്ന് കുട്ടികള്‍ വാദ്യമേളത്തോടെ കരോള്‍ഗാനം ആലപിച്ചു. സമാജം പ്രസിഡന്‍റ് ഷിബു വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് ക്രിസ്മസ് ഫാദര്‍ മത്സരം നടന്നു. ഡോ. ഇ. ശ്രീധരന്‍, യേശുശീലന്‍, നിബു സാം ഫിലിപ്പ്, എ.എം. അന്‍സാര്‍, അഷറഫ് പട്ടാമ്പി, സതീഷ് കുമാര്‍, അനില്‍കുമാര്‍, സന്തോഷ് സി.പി,വിജയരാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദുബൈയിലെ പാര്‍ക്കുകളിലും മാളുകളിലും പുതുവസ്ത്രമണിഞ്ഞത്തെിയവരുടെ തിരക്കായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയും.
ഹോട്ടലുകളിലും നിന്നു തിരിയാനിടമില്ലാത്ത അവസ്ഥയായിരുന്നു. പ്രത്യേക ക്രിസ്മസ് വിഭവങ്ങളും ക്രൈസ്തവ രുചികളുമൊരുക്കി റസ്റ്റോറന്‍റുകളും ബേക്കറികളും ക്രിസ്മസിനെ വരവേറ്റപ്പോള്‍ അതില്‍ പങ്കാളികളാകാന്‍ ജനം ഇടിച്ചുകയറി.  
റാസല്‍ഖൈമ: ഊഷ്മളമായ സൗഹൃദ സന്തോഷങ്ങളോടെ റാസല്‍ഖൈമയില്‍ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിച്ചു. ചര്‍ച്ചുകളില്‍ പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങുകളിലേര്‍പ്പെട്ടും താമസ സ്ഥലങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും കേക്ക് വിതരണം ചെയ്തും ഭക്ഷ്യവിഭവങ്ങള്‍ പങ്കുവെച്ചുമാണ് മലയാളികളുള്‍പ്പെടുന്ന വിദേശികള്‍ ക്രിസ്മസ് ആഘോഷം കെങ്കേമമാക്കിയത്. അല്‍ ജസീറ ഹംറയില്‍ വിവിധ സഭകളുടെ സെന്‍റ് ലൂക്ക്സ്, സെന്‍റ് തോമസ് മാര്‍തോമ, സെന്‍റ് ആന്‍റണീസ് പാദുവ, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ്, സിറിയന്‍ ജേക്കബൈറ്റ് തുടങ്ങിയ ചര്‍ച്ചുകളില്‍ പ്രത്യേക പ്രാര്‍ഥനകളും ആഘോഷങ്ങളും നടന്നു.
റാക് കേരള സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്രിസ്മസ് സന്തോഷങ്ങള്‍ പങ്കുവെച്ചു. ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്‍കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP