സ്വാഗതം
WELCOME

News Update..

Friday, August 31, 2012

നഗരം മാലിന്യങ്ങളുടെ പിടിയില്‍ Madhyamam News Feeds

നഗരം മാലിന്യങ്ങളുടെ പിടിയില്‍ Madhyamam News Feeds

Link to

നഗരം മാലിന്യങ്ങളുടെ പിടിയില്‍

Posted: 30 Aug 2012 11:44 PM PDT

തിരുവനന്തപുരം: ഓണത്തിനൊപ്പം മഴയും പെയ്തിറങ്ങിയതോടെ നഗരത്തിലെ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമായി.
ഗ്രാമീണമേഖലകളില്‍ മഴ അനുഗ്രഹമായപ്പോള്‍ നഗരത്തിന് അത് ഇരുട്ടടിയാണ് സമ്മാനിച്ചത്.
റോഡുവക്കിലും ഇടറോഡുകളിലും പൊതുനിരത്തുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്.
പ്രധാന മാര്‍ക്കറ്റുകളായ ചാല, മണക്കാട്, പാളയം എന്നിവിടങ്ങളിലും മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുകയാണ്.
തീരദേശങ്ങളിലും മറ്റും മാലിന്യങ്ങള്‍ റോഡിലേക്കൊഴുകി പരിസരം വൃത്തിഹീനമായി കിടക്കുകയാണ്.

read more

ഒടുവില്‍ മാനം കറുത്തു; ജില്ലയില്‍ മഴ കനത്തു

Posted: 30 Aug 2012 11:26 PM PDT

കൊല്ലം: ബുധനാഴ്ച തുടങ്ങിയ മഴ വ്യാഴാഴ്ച രാത്രിയും വ്യത്യാസമില്ലാതെ തുടരുകയാണ്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് ജില്ലയില്‍ മഴ കനത്തത്. രാത്രിയും ദേദപ്പെട്ട മഴ കിട്ടി. വ്യാഴാഴ്ച രാവിലെ മുതല്‍ മഴക്കാറ് മൂലം ഇരുള്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു അന്തരീക്ഷം. ഇടവിട്ട് ശക്തമായ മഴയും പെയ്തു. വൈകുന്നേരം മൂന്നോടെ മഴ പൂര്‍വാധികം ശക്തമായി. കഴിഞ്ഞദിവസം കൊല്ലത്ത് 22 മില്ലിമീറ്ററും, പുനലൂരില്‍ 18.4 മില്ലിമീറ്ററും, ആര്യങ്കാവില്‍ 41 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചത്.

read more

കാറ്റും മഴയും; ജില്ലയില്‍ വ്യാപക നാശം

Posted: 30 Aug 2012 11:19 PM PDT

തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. കുടയത്തൂര്‍, കോളപ്ര, പൂമാല, കാരിക്കോട് ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ വീശിയ ശക്തമായ കാറ്റില്‍ വീടുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.

read more

എമര്‍ജിങ് കേരളയില്‍ പങ്കെടുക്കില്ലെന്ന് വി.എസ്

Posted: 30 Aug 2012 11:13 PM PDT

Image: 

ആലുവ: കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

read more

തെള്ളിയൂരില്‍ സംഘര്‍ഷം; രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം

Posted: 30 Aug 2012 11:12 PM PDT

കോഴഞ്ചേരി: തിരുവോണനാളില്‍ കോഴഞ്ചേരി തെള്ളിയൂരില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ തകര്‍ത്തു.

read more

പൈപ്പ്ലൈന്‍ തകരാര്‍: മുണ്ടക്കയത്ത് ജലവിതരണം നിലച്ചു

Posted: 30 Aug 2012 11:01 PM PDT

മുണ്ടക്കയം: പൈപ്പ്ലൈനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മുണ്ടക്കയത്ത് ജലവിതരണം നിലച്ചു.
മോട്ടോര്‍ തകരാറിലാകുന്നതിന് പിന്നാലെ പെപ്പ്ലൈന്‍ തകരാറും പ്രദേശത്ത് പതിവായിരിക്കുകയാണ്. കോസ്വേ ജങ്ഷനില്‍ മാര്‍ക്കറ്റിന് മുന്‍വശം, എസ്.എന്‍.ഡി.പി ജങ്ഷന്‍, ബസ് സ്റ്റാന്‍ഡിന് സമീപം എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴാകുകയാണ്.
പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ ദ്രവിക്കുന്നതും സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നതുമാണ് ലൈനുകള്‍ തകരാറിലാകാന്‍ കാരണം.

read more

മുന്‍ കേന്ദ്രമന്ത്രി കാഷിറാം റാണ അന്തരിച്ചു

Posted: 30 Aug 2012 10:53 PM PDT

Image: 

അഹമ്മദാബാദ്: മുന്‍ കേന്ദ്രമന്ത്രി കാഷിറാം റാണ (76) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. മുതിര്‍ന്ന ബി.ജെ.പി നേതാവ് ആയിരുന്ന റാണ അടുത്തിടെ കേശുഭായി പട്ടേല്‍ രൂപീകരിച്ച ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. സൂറത്തില്‍ നിന്നുള്ള എം.പി ആയിരുന്ന അദ്ദേഹം നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയതിനുശേഷം നേരിട്ട അവഗണനയെ തുടര്‍ന്നാണ് ബി.ജെ.പി വിട്ടത്.

read more

ഹൗസ് ബോട്ടുകളുടെ സുരക്ഷ ആശങ്കയില്‍

Posted: 30 Aug 2012 10:48 PM PDT

ആലപ്പുഴ: ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഹൗസ് ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയാണ് പുന്നമടയിലെ ദുരന്തത്തിലൂടെ വെളിപ്പെടുന്നത്. 24 മണിക്കൂര്‍ നേരത്തേക്കാണ് ടൂറിസ്റ്റുകള്‍ മിക്കപ്പോഴും ബോട്ടുകള്‍ ബുക് ചെയ്യുന്നത്. രാത്രി ബോട്ടില്‍ തങ്ങാവുന്ന സൗകര്യങ്ങളും ഇതിലുണ്ട്. കിടപ്പറയും മറ്റ് സൗകര്യങ്ങളുമുള്ള ബോട്ടുകള്‍ കായലില്‍ത്തന്നെ നങ്കൂരമിട്ട് കിടക്കാറാണ് പതിവ്.

read more

പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം

Posted: 30 Aug 2012 10:43 PM PDT

കാലടി: മലയാറ്റൂര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡ് അംഗം റെജി മന്നംകുടിയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം. ബുധനാഴ്ച രാത്രി 9.30 നാണ് സംഭവം. കിടപ്പുമുറിയിലെത്തിയ അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. റെജിയുടെ മാതാവ് അക്രമിയെ പിടിച്ചുവലിച്ചതുമൂലം കുത്ത് ദേഹത്ത് കൊണ്ടില്ല. ഈ സമയം റെജി ഇറങ്ങിയോടി. ബഹളം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ അക്രമി ഓടി രക്ഷപ്പെട്ടു.

read more

Thursday, August 30, 2012

രാമനാട്ടുകരയില്‍ കാറും ബസും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു Madhyamam News Feeds

രാമനാട്ടുകരയില്‍ കാറും ബസും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു Madhyamam News Feeds

Link to

രാമനാട്ടുകരയില്‍ കാറും ബസും കൂട്ടിയിടിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു

Posted: 30 Aug 2012 01:19 AM PDT

Image: 

കോഴിക്കോട്: രാമനാട്ടുകരക്കടുത്ത് ബൈപാസിലെ പൊറ്റപ്പടി ജംഗ്ഷനില്‍ ഇന്നോവ കാറും മിനിബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അമ്മയും രണ്ട് മക്കളും മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ഡോ.രാജലക്ഷ്മി, മക്കളായ ശ്രീലക്ഷ്മി (10), ഐശ്വര്യ(8) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി പോവുകയായിരുന്നു.കാറില്‍ മൊത്തം ഏഴുപേരാണുണ്ടായിരുന്നത്.

സഭസ്തംഭനം: പരിഹാരം തേടി ഇടത്-എസ്.പി-ടി.ഡി.പി കക്ഷികള്‍

Posted: 29 Aug 2012 11:53 PM PDT

Image: 

ന്യൂദല്‍ഹി: തുടര്‍ച്ചയായ സഭാ സ്തംഭനത്തിന് പരിഹാരം തേടി കോണ്‍ഗ്രസ് -ബി.ജെ.പി ഇതര കക്ഷികള്‍ ഒന്നിക്കുന്നു. മുലായംസിങ് യാദവിന്റെ നേതൃത്വത്തില്‍ ഇത്സംബന്ധിച്ച് ഇടതു പാര്‍ട്ടികളും സമാജ്വാദി, തെലുഗുദേശം പാര്‍ട്ടികളും കൂടിക്കാഴ്ച നടത്തി. സഭാ സ്തംഭനത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ പത്ത്മണിക്ക് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഇത് സംബന്ധിച്ച് നാളെ ഇതര പാര്‍ട്ടികളുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും മുലായം സിങ് യാദവ്പറഞ്ഞു.

read more

പാരാലിമ്പിക്സ് ഒളിമ്പിക്സിന് തിരിതെളിഞ്ഞു

Posted: 29 Aug 2012 10:26 PM PDT

Image: 

ലണ്ടന്‍: ലോക കായിക മാമാങ്കത്തിനുപിന്നാലെ പാരാലിമ്പിക്സ് ഒളിമ്പിക്സിന് ലണ്ടനില്‍ തിരിതെളിഞ്ഞു. 80,000 കാണികളെയും രാജ കുടുംബാംഗങ്ങളെയും സാക്ഷിയാക്കി എലിസബ്ധ് രാജ്ഞിയാണ് പാരാലിമ്പിക്സ് ഒളിമ്പിക്സ് ഉല്‍ഘാടനം ചെയ്തത്. പ്രൗഢഗംഭീരമായ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങും പങ്കെടുത്തിരുന്നു.

read more

പ്രധാനമന്ത്രി ഇറാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Posted: 29 Aug 2012 10:23 PM PDT

Image: 

തെഹ്റാന്‍: ചേരി ചേരാ പ്രസ്ഥാനത്തിന്റെ 16ാമത് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി തെഹ്റാനിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമൈനിയുമായും പ്രസിഡന്റ് അഹമ്മദി നെജാദുമായും കൂടിക്കാഴ്ച നടത്തി. ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയുടെ മേല്‍ അമേരിക്കയുടെ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് വന്‍ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ അസംസ്കൃതഎണ്ണ ഇറക്കുമതിയുടെ 12 ശതമാനവും ഇറാനില്‍ നിന്നാണ്.

read more

നെഹ്റു കപ്പ് ഫുട്ബാള്‍: ഇന്ത്യ-കാമറൂണ്‍ ഫൈനല്‍

Posted: 29 Aug 2012 09:12 PM PDT

Image: 

ന്യൂദല്‍ഹി: നെഹ്റുകപ്പ് ഫുട്ബാള്‍ മല്‍സരത്തില്‍ ഇന്ത്യ ഫൈനലിലെത്തി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ മാലിദീപ് കാമറൂണിനോട് തോറ്റതോടെയാണ് അവസാന മല്‍സരം കളിക്കാതെ തന്നെ ഇന്ത്യക്ക് ഫൈനലില്‍ എത്താനായത്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാമറൂണ്‍ മാലിയെ തോല്‍പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-നേപ്പാള്‍ മല്‍സരം സമനിലയിലായതോടെ മാലി-കാമറൂണ്‍ മല്‍സരം ഇന്ത്യക്ക് നിര്‍ണായകമാവുകയായിരുന്നു.

read more

ഇംഗ്ളണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസ് വിരമിച്ചു

Posted: 29 Aug 2012 08:53 PM PDT

Image: 

ലണ്ടന്‍ : ഇംഗ്ളണ്ടിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ആന്‍ഡ്രൂ സ്ട്രോസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ സ്ട്രോസ് ലോര്‍ഡ്സില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

read more

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറി : മരണം ആറായി

Posted: 29 Aug 2012 08:17 PM PDT

Image: 
Subtitle: 
മരിച്ചവരില്‍ അഞ്ചും സ്ത്രീകള്‍

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. വ്യാഴാഴ്ച രാവിലെ ഒരുസ്ത്രീ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്. ഗുരുതമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റംലത്ത് (50) ആണ് ഇന്ന് രാവിലെ മരിച്ചത്.

read more

അമേരിക്കന്‍ പ്രസിഡന്റ്: മിറ്റ് റോംനി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

Posted: 29 Aug 2012 07:32 AM PDT

Image: 

ഫ്ളോറിഡ: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ നേരിടുന്നത് മിറ്റ് റോംനി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റോംനിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പോള്‍ റെയനിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

മസാച്യൂസെറ്റ്സിലെ മുന്‍ഗവര്‍ണറാണ് അറുപത്തിയഞ്ചുകാരനായ മിറ്റ് റോംനി.

read more

മനസ്സാക്ഷിയെ മരവിപ്പിച്ച നരോദ പാട്യ

Posted: 29 Aug 2012 06:30 AM PDT

Image: 

അഹമ്മദാബാദ്: 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്6 കോച്ച് അഗ്നിക്കിരയായതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്നുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് നരോദ പാട്യയില്‍ നടന്നത്. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 59 ഹിന്ദുക്കള്‍ ജീവനോടെ വെന്തുമരിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ പ്രദേശത്തെ മുസ്ലിംകളാണെന്ന് ആരോപിച്ചാണ് പിന്നീട് കലാപം അരങ്ങേറിയത്.

read more

യു.എസ് ഓപണ്‍ : സെറീനയും ദ്യോകോവിച്ചും രണ്ടാം റൗണ്ടില്‍

Posted: 29 Aug 2012 01:48 AM PDT

Image: 

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍നിര താരങ്ങളായ വില്യംസ് സഹോദരിമാര്‍ രണ്ടാം റൗണ്ടില്‍ കടന്നു. വീനസിനും സെറീനക്കും പുറമെ ദ്യോകോവിച്ചും ആന്റിറോഡിക്കും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

വീനസ് വില്യംസും ആന്റി റോഡിക്കും യു.എസ് ഓപണിലെ മുന്‍ ചാമ്പ്യന്‍മാരാണ്.

Wednesday, August 29, 2012

നരോദപാട്യ കൂട്ടക്കൊല; മായാ കോട്നാനി അടക്കം 32 പേര്‍ കുറ്റക്കാര്‍ Madhyamam News Feeds

നരോദപാട്യ കൂട്ടക്കൊല; മായാ കോട്നാനി അടക്കം 32 പേര്‍ കുറ്റക്കാര്‍ Madhyamam News Feeds

Link to

നരോദപാട്യ കൂട്ടക്കൊല; മായാ കോട്നാനി അടക്കം 32 പേര്‍ കുറ്റക്കാര്‍

Posted: 29 Aug 2012 12:11 AM PDT

Image: 

അഹ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രി മായാ കോട്നാനിയും ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്രംഗിയുമടക്കം 32 പേര്‍ കുറ്റക്കാരെന്ന് അഹമ്മദാബാദ് പ്രത്യേക വിചാരണ കോടതി കണ്ടെത്തി. കേസില്‍ 29 പേരെ കോടതി വെറുതെ വിട്ടു.
കുറ്റകരമായ ഗൂഢാലോചന,കൊല എന്നീ വകുപ്പുകളാണ് കോട്നാനിക്കും ബജ്രംഗിക്കും മേല്‍ ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

read more

കസബിന് തൂക്കുമരം തന്നെ

Posted: 28 Aug 2012 11:04 PM PDT

Image: 

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വിചാരണ കോടതിയുടെയും ഹൈകോടതിയുടെയും വിധിക്കെതിരെ കസബ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

read more

പൂവിളിയുമായി പൂവിന്‍ തിരുവോണം

Posted: 28 Aug 2012 10:50 PM PDT

മലപ്പുറം: സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് പൊന്നിന്‍ തിരുവോണം. അത്തപ്പൂക്കളുടെ വര്‍ണപ്പൊലിമയും സുഭിക്ഷതയുടെ ആഹ്ളാദത്തിമിര്‍പ്പുമായി നാട് തിരുവോണം ആഘോഷിക്കുകയായി. കോടിയുടുത്തും സദ്യയൊരുക്കിയും കലാ-കായിക വിനോദങ്ങളിലാറാടിയും ആബാലവൃദ്ധം തിരുവോണ നാളിനെ സന്തോഷകരമാക്കും.

read more

ടാങ്കര്‍ ദുരന്തം: മന്ത്രിമാരും നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു

Posted: 28 Aug 2012 10:28 PM PDT

കണ്ണൂര്‍: ചാലയിലെ ദുരന്തസ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
ജില്ലയുടെ ചുമതലയുള്ള ഗ്രാമവികസന മന്ത്രി കെ.സി ജോസഫ്, കൃഷിമന്ത്രി കെ.പി. മോഹനന്‍, സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവരാണ് മുഖ്യമന്ത്രിക്ക് പുറമേ സ്ഥലത്തെത്തിയത്.

read more

ടാങ്കര്‍ അപകടത്തിന് കാരണമായ ഡിവൈഡര്‍ പൊളിച്ചുനീക്കി

Posted: 28 Aug 2012 10:21 PM PDT

Image: 

കണ്ണൂര്‍: കണ്ണൂര്‍ ചാലയിലെ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് കാരണമായ ഡിവൈഡറുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റി. ഇന്നലെ രാത്രിയോടെയാണ് ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഡിവൈഡര്‍ പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചത്. ചൊവ്വാഴ്ച സംഭവ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിവൈഡര്‍ പൊളിച്ചു നീക്കണമെന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിവൈഡറുകള്‍ക്ക് പകരം 15 ദിവസത്തിനുള്ളില്‍ ഗതാഗത നിയന്ത്രണത്തിന് പി.ഡബ്ല്യു.ഡിയും പോലീസും ചേര്‍ന്ന് പകരം സംവിധാനം ഒരുക്കും.

read more

ഉത്രാടനാളില്‍ ചിരിസദ്യ

Posted: 28 Aug 2012 10:20 PM PDT

കളമശേരി: തൃക്കാക്കര ക്ഷേത്രാങ്കണത്തില്‍ നര്‍മത്തിന്‍െറ രാജാക്കന്‍മാര്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഉത്രാടനാള്‍ ചിരിയുടെ പൊടിപൂരത്തിന് വേദിയായി. ഓണാനുഭവങ്ങളും അബദ്ധങ്ങളും അനുസ്മരിച്ചും ആനുകാലിക സംഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ചും ചിരിസദ്യക്ക് തുടക്കം കുറിച്ചത് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയാണ്. ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ നര്‍മത്തില്‍ ചാലിച്ച മൊഴിമുത്തുകള്‍ വിതറി.

read more

ഉത്രാടം മഴയില്‍ മുങ്ങി; വിപണിയില്‍ തിരക്ക്

Posted: 28 Aug 2012 10:03 PM PDT

കല്‍പറ്റ: ഉത്രാടദിനത്തില്‍ ജില്ലയില്‍ പരക്കെ മഴ ലഭിച്ചു. കാലവര്‍ഷ കോളിലും വിപണി സജീവമായിരുന്നു. വഴിവാണിഭക്കാരും പൂക്കച്ചവടക്കാരും വലഞ്ഞു. മഴമൂലം പൂവിപണിയില്‍ പ്രതീക്ഷിച്ച കച്ചവടം ഉണ്ടായില്ല. പലവ്യഞ്ജന കടകളിലും പച്ചക്കറി മാര്‍ക്കറ്റിലും നല്ല വില്‍പനയായിരുന്നു. ഇന്ന് തിരുവോണത്തിന്‍െറ ആഘോഷ തിമിര്‍പ്പാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാകും.
കല്‍പറ്റ: ജില്ലാ ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്‍ററ്റീവ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി.

read more

ഉത്രാടപ്പാച്ചലിലമര്‍ന്ന് നഗരം

Posted: 28 Aug 2012 09:42 PM PDT

കോഴിക്കോട്: തിരുവോണത്തിന് മണിക്കൂറുകള്‍ അവശേഷിക്കെ നഗരം തിരക്കിലമര്‍ന്നു. ചൊവ്വാഴ്ച അതിരാവിലെ തന്നെ നിര്‍ത്താതെ ചാറ്റല്‍മഴ പെയ്തതിനാല്‍ വൈകിയാണ് ഓണവിപണി ഉണര്‍ന്നത്. ഉച്ചയോടെ നഗരം തീര്‍ത്തും ഓണത്തിരക്കിലായി. പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പലഭാഗത്തും ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

read more

ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍െറ പേരില്‍ സമ്മാന തട്ടിപ്പ് വ്യാപകമാകുന്നു

Posted: 28 Aug 2012 09:31 PM PDT

Image: 

അബൂദബി: ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്‍െറ പേരില്‍ വീണ്ടും സമ്മാന തട്ടിപ്പുകള്‍ വ്യാപകമാകുന്നു. നേരത്തെ ഇത്തരം തട്ടിപ്പുകള്‍ നടന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ശക്തമായ നടപടി സ്വീകരിച്ചതോടെ പിന്‍വലിഞ്ഞ തട്ടിപ്പ് സംഘം വീണ്ടും രംഗത്തുവരികയാണ്. റിസര്‍വ് ബാങ്കിന്‍െറ (ആര്‍.ബി.ഐ) പേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മിച്ചും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവിന്‍െറ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചുമാണ് തട്ടിപ്പ് നടത്തുന്നത്.

read more

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted: 28 Aug 2012 09:17 PM PDT

Image: 

ദോഹ: ഖത്തരില്‍ പുതുതായി നിയമിതനായ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ അന്താരാഷ്ട്ര സഹകരണകാര്യങ്ങള്‍ക്കും വിദേശകാര്യങ്ങള്‍ക്കുമായുള്ള ഖത്തറിന്‍െറ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിത്തയ്യുമായി കൂടിക്കാഴ്ച നടത്തി.
അംബാസഡറുടെ നിയമനം സംബന്ധിച്ച് രാഷ്ട്രപതിയില്‍ നിന്നുള്ള ഔദ്യാഗിക രേഖകള്‍ സഞ്ജീവ് അറോറ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദിന് കൈമാറി. രേഖകളുടെ പകര്‍പ്പുകള്‍ വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP