സ്വാഗതം
WELCOME

News Update..

Sunday, August 19, 2012

കൂട്ടപാലായനം; പ്രശ്നം പാകിസ്ഥാനുമുന്നില്‍ അവതരിപ്പിച്ചേക്കും Madhyamam News Feeds

കൂട്ടപാലായനം; പ്രശ്നം പാകിസ്ഥാനുമുന്നില്‍ അവതരിപ്പിച്ചേക്കും Madhyamam News Feeds

Link to

കൂട്ടപാലായനം; പ്രശ്നം പാകിസ്ഥാനുമുന്നില്‍ അവതരിപ്പിച്ചേക്കും

Posted: 18 Aug 2012 01:13 PM PDT

Image: 

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപാലായനത്തിന് ഇടയാക്കിയ മൊബൈല്‍ സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന കാര്യം ഇന്ത്യ ആ രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചേക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് കഴിഞ്ഞ ദിവസം ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനു പകരം എളുപ്പം ചെന്നെത്താവുന്ന അനുമാനങ്ങളെ ആശ്രയിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം നിലനില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

read more

സമഭാവന പെരുന്നാളിന്‍െറ സാഫല്യം

Posted: 18 Aug 2012 11:04 AM PDT

Image: 

സാമൂഹിക ജീവിതത്തെ ഉന്മേഷഭരിതമാക്കുന്നതില്‍ ആഘോഷങ്ങളും ഉത്സവങ്ങളും വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ലോകത്തെ സര്‍വ വംശീയ സമൂഹങ്ങളിലും ഏതെങ്കിലും രീതിയിലുള്ള ആഘോഷങ്ങള്‍ പ്രാബല്യത്തിലുണ്ട്. ഒരോവര്‍ഷത്തിലേയും നിര്‍ണിത തീയതികളില്‍ ഇക്കൂട്ടങ്ങള്‍ ഇത്തരം ആഘോഷങ്ങളില്‍ ആവേശപൂര്‍വം വ്യാപൃതരാകുന്നു. താന്‍ ഈ സമൂഹത്തിന്‍െറ ഭാഗമാണെന്ന പൊതുബോധം, പങ്കാളിത്തബോധം, കൂട്ടായ്മയുടെ ആഹ്ളാദം തുടങ്ങിയവ ഓരോ വ്യക്തിയുടെ ഹൃദയത്തിലും നിറക്കാന്‍ ആഘോഷങ്ങള്‍ വഴി സാധിക്കുന്നു. മതങ്ങളും ഇതേ രീതിയില്‍ ആഘോഷങ്ങളും ഉത്സവങ്ങളും കൊണ്ടാടുന്നു.

read more

പുതുയുഗ വിപ്ളവകാരി

Posted: 18 Aug 2012 10:57 AM PDT

Image: 

കമ്യൂണിസ്റ്റുകാര്‍ അനുഭവിക്കുന്ന ധര്‍മസങ്കടത്തെപ്പറ്റി ആരോടു പറയാനാണ്. മര്‍ദിതന്‍െറ നിശ്വാസങ്ങള്‍ക്ക് ചെവിയോര്‍ത്തുകൊണ്ട് ഉയര്‍ന്നുവന്ന പ്രസ്ഥാനമാണ്. കട്ടകുത്തി ചിറപിടിച്ചു വിത്തെറിഞ്ഞു മുത്തുകൊയ്ത കര്‍ഷകനും തൊണ്ടുതല്ലി ചകിരിയാക്കി ചകിരിനാരു കൈയിലിട്ടു തങ്കനൂലു കോര്‍ക്കുവോരും പുകപിടിച്ച മില്ലുകളില്‍ കരിപുരണ്ടു മെയ്വിയര്‍ത്തു പണിയെടുത്തു തളരുവോരുമായിരുന്നു അണികള്‍. എ.കെ.ജിയും കൃഷ്ണപ്പിള്ളയുമൊക്കെ കനല്‍വഴികളിലൂടെ നടക്കുമ്പോള്‍ അവര്‍ കൂടെ നടന്നു. അന്ന് അതായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം.

read more

എയര്‍ഹോസ്റ്റസിന്‍െറ ആത്മഹത്യ: ഹരിയാന മുന്‍ മന്ത്രി കീഴടങ്ങി

Posted: 18 Aug 2012 10:52 AM PDT

Image: 

ന്യൂദല്‍ഹി: എയര്‍ഹോസ്റ്റസ് ഗീതികാശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഹരിയാനയിലെ മുന്‍ മന്ത്രി ഗോപാല്‍ ഗോയല്‍ കാണ്ട കീഴടങ്ങി.
10 ദിവസത്തെ അജ്ഞാതവാസത്തിനുശേഷം നാടകീയമായി കീഴടങ്ങിയ കാണ്ടയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

read more

ഒടുവില്‍ ശാന്തകുമാരിക്ക് സ്വന്തം വീടായി

Posted: 18 Aug 2012 10:18 AM PDT

Image: 

കൊച്ചി: സിനിമയുടെ വെള്ളിവെളിച്ചമുണ്ടെങ്കിലും താമസിക്കാന്‍ വാടക വീട് തേടേണ്ടി വന്ന ശാന്തകുമാരിയുടെ ദുരിതങ്ങള്‍ അവസാനിക്കുന്നു. സിനിമാക്കാരുടെ സ്വന്തം ‘അമ്മ’യുടെ കനിവില്‍ ഇനി ഈ അമ്മ സ്വന്തം വീട്ടിലുറങ്ങും. നാലു വര്‍ഷത്തെ ഹോസ്റ്റല്‍ വാസത്തിനു ശേഷമാണ് ശാന്തകുമാരി സ്വന്തമായൊരു വീട് ഉണ്ടാക്കിയത്. ‘അമ്മവീട്’ എന്ന് പേരും നല്‍കി.

read more

ഗുഡ് ബൈ ലക്ഷ്മണ്‍...

Posted: 18 Aug 2012 10:10 AM PDT

Image: 

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് കാത്തുനില്‍ക്കാതെ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രതിഭകളിലൊരാളായ വി.വി.എസ്. ലക്ഷ്മണ്‍ കളി മതിയാക്കി. യുവനിരക്ക് വഴിമാറിക്കൊടുക്കുകയാണ് താനെന്നും ക്രിക്കറ്റ് താരമാവുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിത്തന്നതിന് ദൈവത്തോട് നന്ദിപറയുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അടുത്ത ദിവസം ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷമായിരിക്കും 37കാരന്‍ കളംവിടുകയെന്നായിരുന്നു വാര്‍ത്തകള്‍.

read more

ഡേവിസ് കപ്പ് ടീം: ഭൂപതിയും ബൊപ്പണ്ണയും പുറത്ത്

Posted: 18 Aug 2012 10:02 AM PDT

Image: 

ന്യൂദല്‍ഹി: ഒളിമ്പിക്സ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളെ വെള്ളംകുടിപ്പിച്ച മഹേഷ് ഭൂപതിയോടും രോഹന്‍ ബൊപ്പണ്ണയോടും ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) പകരംചോദിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഡേവിസ് കപ്പില്‍നിന്ന് ഇവരെ മാറ്റിനിര്‍ത്തിയാണ് അസോസിയേഷന്‍െറ ‘അച്ചടക്ക നടപടി.’ മറ്റു സീനിയര്‍ താരങ്ങളായ ലിയാന്‍ഡര്‍ പേസും സോംദേവ് ദേവവര്‍മനും ടീം തെരഞ്ഞെടുപ്പിന് പരിഗണിക്കരുതെന്ന് നേരത്തേ അറിയിച്ചിരുന്നു.

read more

റഷ്യക്കെതിരെ വ്യാപക പ്രതിഷേധം

Posted: 18 Aug 2012 09:55 AM PDT

Image: 

പാരിസ്: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെതിരെ കച്ചേരി നടത്തിയ ‘പുസി റയറ്റ്’ സംഘത്തിലെ മൂന്ന് ഗായികമാര്‍ക്ക് ജയില്‍ശിക്ഷ വിധിച്ച നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം.

read more

സിറിയ: ഇബ്രാഹീമി പുതിയ ദൂതന്‍

Posted: 18 Aug 2012 09:51 AM PDT

Image: 
Subtitle: 
വീണ്ടും യു.എന്‍ ശാന്തിദൂത്

യുനൈറ്റഡ് നാഷന്‍സ്: സിറിയയില്‍ നയതന്ത്രജ്ഞതക്ക് ഒരവസരം കൂടി നല്‍കാന്‍ ഐക്യരാഷ്ട്രസഭയും അറബ്ലീഗും തീരുമാനിച്ചു.
സിറിയയിലേക്കുള്ള സംയുക്ത സമാധാന ദൂതനായി അല്‍ അഖ്ദര്‍ ഇബ്രാഹീമിയെ നിയമിച്ചതായി യു.എസും അറബ് ലീഗ് വൃത്തങ്ങളും പ്രഖ്യാപിച്ചു. സമാധാന ദൗത്യം വഴിമുട്ടിയതിനെ തുടര്‍ന്ന് രാജിവെച്ച കോഫിഅന്നന്‍െറ പിന്‍ഗാമിയായാണ് അല്‍ജീരിയന്‍ നയതന്ത്രജ്ഞനായ ഇബ്രാഹീമി നിയമിതനായത്.

read more

ഇന്ന് പെരുന്നാള്‍

Posted: 18 Aug 2012 08:58 AM PDT

Image: 

കോഴിക്കോട്: മുഖദാര്‍ മുഹമ്മദലി കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ഞായറാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP