സ്വാഗതം
WELCOME

News Update..

Tuesday, August 28, 2012

ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗം -സോണിയ Madhyamam News Feeds

ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗം -സോണിയ Madhyamam News Feeds

Link to

ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗം -സോണിയ

Posted: 27 Aug 2012 11:30 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരി ഖനന അഴിമതിയുടെ പേര് പറഞ്ഞ് പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന ബി.ജെ.പി രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവന മാര്‍ഗമായി മാറിയിരിക്കുന്നുവെന്നും പാര്‍ലമെന്റിനോട് ബി.ജെ.പി അനാദരവ് കാട്ടുകയാണെന്നും സോണിയ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

read more

ഗതാഗതക്കുരുക്കഴിയാതെ കൊട്ടിയം; സിഗ്നല്‍ പ്രവര്‍ത്തനരഹിതം

Posted: 27 Aug 2012 11:12 PM PDT

കൊട്ടിയം: അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിട്ടും കൊട്ടിയം ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റിന്‍െറ പ്രവര്‍ത്തനം പുന$സ്ഥാപിക്കാന്‍ നടപടിയില്ല.

read more

പട്ടയക്കുടിയിലേക്കുള്ള ഏക ബസ് സര്‍വീസ് അട്ടിമറിക്കാന്‍ നീക്കം

Posted: 27 Aug 2012 11:06 PM PDT

തൊടുപുഴ: ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടയക്കുടിയിലേക്കുള്ള ഏക കെ.എസ്.ആര്‍.ടി.സി സര്‍വീസ് അട്ടിമറിക്കാന്‍ നീക്കം.
സര്‍വീസ് മുടക്കിയും സമയക്ളിപ്തത പാലിക്കാതെയും നടത്തുന്ന അട്ടിമറിശ്രമത്തിന് പിന്നില്‍ കെ.എസ്. ആര്‍.ടി.സി അധികൃതരാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

read more

കിഴക്കന്‍ മേഖലയില്‍ വ്യാജമദ്യ വില്‍പ്പന സജീവം

Posted: 27 Aug 2012 11:00 PM PDT

ചിറ്റാര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജമദ്യ വില്‍പ്പന സജീവം. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചിറ്റാര്‍ സീതത്തോട് തണ്ണിത്തോട് മേഖലകളിലെ വനാന്തര്‍ഭാഗങ്ങളിലാണ് വ്യാജമദ്യ നിര്‍മിക്കുന്നത്.

read more

മുക്കാട്ടുപടി, നാലുകോടി പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് 10 ദിവസം

Posted: 27 Aug 2012 10:52 PM PDT

ചങ്ങനാശേരി: മുക്കാട്ടുപടി, നാലുകോടി പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് 10 ദിവസം പിന്നിട്ടു.
കുറ്റോട് ജലപദ്ധതിയില്‍നിന്നുള്ള ജലവിതരണം കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് താല്‍പ്പര്യമില്ല.താലൂക്കിലെ പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളവിതരണമാണ് മുടങ്ങിയത്.

read more

അതിവേഗ റെയില്‍വേ പദ്ധതി: ആശങ്ക വേണ്ടെന്ന് കലക്ടര്‍; കൂട്ടുനില്‍ക്കില്ലെന്ന് എം.എല്‍.എമാര്‍

Posted: 27 Aug 2012 10:47 PM PDT

ആലപ്പുഴ: ജില്ലയില്‍ അതിവേഗ റെയില്‍വേ കോറിഡോര്‍ പദ്ധതി കടന്നുപോകുന്ന ചെങ്ങന്നൂര്‍-മാവേലിക്കര പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടെന്ന് ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡു വരെ പരിസ്ഥിതി സൗഹൃദമായി അതിവേഗറെയില്‍പ്പാത സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സാധ്യതാപഠനം മാത്രമാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

read more

പെട്രോള്‍ ടാങ്കറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

Posted: 27 Aug 2012 10:43 PM PDT

നെട്ടൂര്‍: പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം നാലോടെ നെട്ടൂര്‍ പരുത്തിച്ചുവട് ബസ് സ്റ്റോപ്പിലാണ് സംഭവം.
ഇരുമ്പനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ളാന്‍റില്‍ നിന്നും 8000 ലിറ്റര്‍ പെട്രോളും 4000 ലിറ്റര്‍ ഡീസലും കയറ്റി കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവറുടെ കാബിനില്‍ നിന്നാണ് തീ ഉയര്‍ന്നത്.

read more

ഓണാഘോഷം: ക്രിമിനലുകള്‍ക്ക് പൊലീസ് മുന്നറിയിപ്പ്

Posted: 27 Aug 2012 10:21 PM PDT

ചാവക്കാട്: ഓണാഘോഷങ്ങളില്‍ സംഘര്‍ഷമൊഴിവാക്കാനായി പൊലീസിന്‍െറ മുന്‍ കരുതല്‍ നടപടി ശ്രദ്ധേയമായി. കഴിഞ്ഞ ഓണക്കാലത്തും തുടര്‍ന്ന് ഇതുവരെയും ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന അടിപടി കേസുകളിലെ പ്രതികളെയും വാദികളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. ഒരാഴ്ച നീണ്ട ഓപറേഷനില്‍ 30 കേസുകളിലായി 111 പ്രതികളെയും ഈ കേസുകളിലെ വാദികളെയുമാണ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. ഓണക്കാലത്ത് ഇവര്‍ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പാക്കി.

read more

ഒറ്റപ്പാലത്ത് വണ്‍വേ ഏര്‍പ്പെടുത്തുന്നു

Posted: 27 Aug 2012 10:06 PM PDT

ഒറ്റപ്പാലം: ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഒറ്റപ്പാലം നഗരത്തില്‍ ‘വണ്‍വേ’ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
എം. ഹംസ എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം സബ് കലക്ടര്‍ ഡോ. എ. കൗശികന്‍ ചേംബറില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.തിരുവോണം കഴിഞ്ഞ് വണ്‍വേ ഏര്‍പ്പെടുത്തും. തുടര്‍ന്ന് അവലോകനം നടത്തി ഉചിതമെങ്കില്‍ ഇത്തുടരും.
ഇതനുസരിച്ച് പാലക്കാട് നിന്ന് വരുന്ന വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ടാകും.

read more

ചീനിക്കപ്പാറ ആദിവാസി കോളനിയില്‍ ഇത്തവണയും കണ്ണീരോണം

Posted: 27 Aug 2012 09:59 PM PDT

വെട്ടത്തൂര്‍: മണ്ണാര്‍മല ചീനിക്കപ്പാറ കോളനിയിലെ ആദിവാസികള്‍ക്ക് ഇത്തവണയും പുതുവസ്ത്രവും സദ്യയുമില്ലാത്ത ഓണം.
വെട്ടത്തൂര്‍ പഞ്ചായത്തിലെ തെക്കന്‍മലയില്‍ അധിവസിക്കുന്ന ആദിവാസികള്‍ക്കാണ് ഈ ഓണവും വറുതിയുടേതായത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന ജില്ലയിലെ തന്നെ ഏക കോളനിയായ ഇവിടെ നാല് കുടിലുകളിലായി അഞ്ച് സ്ത്രീകളും രണ്ട് കുഞ്ഞുങ്ങളുമാണ് താമസം. നിലമ്പൂര്‍ ഐ.ടി.ഡി.പി അധികൃതര്‍ അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചിട്ടുണ്ടെങ്കിലും മഴ പെയ്ത് കുടിലുകള്‍ ചോര്‍ന്നൊലിക്കുന്നത് കാരണം അടുപ്പില്‍ തീ കത്തിക്കാനാവുന്നില്ല.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP