സ്വാഗതം
WELCOME

News Update..

Thursday, August 2, 2012

കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ക്ഷോപ്പില്‍ വിജിലന്‍സ് അന്വേഷണം Madhyamam News Feeds

കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ക്ഷോപ്പില്‍ വിജിലന്‍സ് അന്വേഷണം Madhyamam News Feeds

Link to

കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ക്ഷോപ്പില്‍ വിജിലന്‍സ് അന്വേഷണം

Posted: 02 Aug 2012 01:08 AM PDT

എടപ്പാള്‍: കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ റീജനല്‍ വര്‍ക്ഷോപ്പിലെ ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചു. മലപ്പുറം വിജിലന്‍സിലെ ഇന്‍സ്പെക്ടര്‍മാരായ രവീന്ദ്രന്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
ഔദ്യാഗിക വാഹനം ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്, തൊഴിലാളികളെ സ്വകാര്യ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യിക്കുന്നത്, സാധനങ്ങള്‍ വാങ്ങിക്കുന്നതിലെ അഴിമതി തുടങ്ങിയവയാണ് അന്വേഷണ വിഷയങ്ങളെന്നാണ് സൂചന.

read more

16 കോടി ചെലവില്‍ മധൂര്‍ ക്ഷേത്രത്തിന് സമഗ്ര പുനരുദ്ധാരണം

Posted: 02 Aug 2012 12:56 AM PDT

കാസര്‍കോട്: മായിപ്പാടി രാജവംശം പണിത തുളുനാട്ടിലെ ചരിത്രപ്രസിദ്ധ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം 16 കോടി രൂപ ചെലവില്‍ പുനരുദ്ധരിക്കുന്നു.
അഞ്ച് വര്‍ഷം നീളുന്ന സമഗ്ര പുനരുദ്ധാരണത്തില്‍ ശ്രീകോവില്‍, മറ്റ് ദേവന്‍മാരുടെ കോവിലുകള്‍, രാജഗോപുരങ്ങളുടെ നിര്‍മാണം, പാചകശാല, ഭക്ഷണശാല, അതിഥി മന്ദിരം, യാഗശാല, കല്യാണ മണ്ഡപം, വേദപഠനശാല, തന്ത്രിമാരുടെ ആവാസഗൃഹം, റസ്റ്റ്ഹൗസ്, ബസ്സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ളക്സ് എന്നിവ ഉള്‍പ്പെടുന്നു.

read more

അക്രമം: നാട് വിറച്ചു

Posted: 02 Aug 2012 12:10 AM PDT

കണ്ണൂര്‍: ആറുമണിക്കൂറിലേറെ നീണ്ട സംഘര്‍ഷാവസ്ഥ കണ്ണൂര്‍ നഗരത്തെ കലാപഭൂമിയാക്കി.
കല്ലേറും അക്രമവും വ്യാപിച്ചപ്പോള്‍ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പാടുപെട്ടു. നഗരത്തിലെത്തിപ്പെട്ട ജനങ്ങള്‍ പരിഭ്രാന്തിയിലാണ്ടു.

read more

നെഹ്റുവിന്‍െറ വെങ്കലപ്രതിമ ഇന്ന് എത്തും; അരൂര്‍ മുതല്‍ സ്വീകരണം

Posted: 01 Aug 2012 11:57 PM PDT

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവ പ്രേമികളുടെ പതിറ്റാണ്ടുകാലത്തെ സ്വപ്നത്തിന് സാക്ഷാത്കാരമാകുന്നു. നെഹ്റുവിന്‍െറ പൂര്‍ണകായ പ്രതിമ പുന്നമടക്കായലില്‍ സ്ഥാപിക്കാന്‍ നടപടികളായി. വ്യാഴാഴ്ച വൈകുന്നേരം അരൂരില്‍ എത്തിക്കുന്ന പ്രതിമയെ സ്വീകരണത്തോടെ ആലപ്പുഴയില്‍ കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് സ്കൂള്‍ അങ്കണത്തില്‍ പ്രതിമയെ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്യും.

read more

എറണാകുളം മാര്‍ക്കറ്റ് കനാല്‍ ശുചീകരണത്തിന് ഒരുകോടിയുടെ പദ്ധതി

Posted: 01 Aug 2012 11:50 PM PDT

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കനാലിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ജലസേചനവകുപ്പ് ഒളികാമറകള്‍ സ്ഥാപിക്കുന്നു. കാമറകളില്‍ പതിയുന്നവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം നിക്ഷേപിച്ചവരില്‍ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം.

read more

എസ്.ബി.ഐ ഭവന, വാഹന വായ്പകളുടെ പലിശ കുറച്ചു

Posted: 01 Aug 2012 11:47 PM PDT

Image: 

മുംബൈ: ഉപഭോക്തൃ വയ്പകളുടെ പലിശ നിരക്ക് കുറയുന്നതിനു സാധ്യത ഒരുക്കി പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. ഭവന വായ്പയുടെ പലിശയില്‍ 0.60 ശതമാനവും വാഹന വായ്പയുടെ പലിശയില്‍ 0.50 ശതമാനവും കുറവാണ് വരുത്തിയത്. ജൂലൈ 31ലെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നേരിട്ട് പലിശ നിരക്ക് കുറച്ചില്ലെങ്കിലും ബാങ്കുകളുടെ എസ്.എല്‍.ആറില്‍ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ വാണിജ്യബാങ്കുകളുടെ കൈവശം കൂടുതല്‍ പണം എത്തും. ഇത് നിക്ഷേപങ്ങളുടെ ചെലവ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

read more

സമ്പൂര്‍ണ കടാശ്വാസം പ്രഖ്യാപിക്കണം -എഫ്.ആര്‍.എഫ്

Posted: 01 Aug 2012 11:32 PM PDT

പുല്‍പള്ളി: കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ കടാശ്വാസം പ്രഖ്യാപിക്കണമെന്ന് എഫ്.ആര്‍.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

read more

ജയരാജന്‍െറ അറസ്റ്റ് : വ്യാപക പ്രതിഷേധം, അക്രമാസക്തം

Posted: 01 Aug 2012 11:14 PM PDT

കോഴിക്കോട്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. നഗരത്തില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. കല്ലേറില്‍ സി.ഐക്ക് പരിക്കേറ്റു. പ്രകടനത്തിന്‍െറ ദൃശ്യം പകര്‍ത്താനെത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. എന്നാല്‍, തൊട്ടുപിന്നാലെ നടന്ന സി.പി.എം പ്രകടനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

read more

ഖത്തര്‍ ഫൗണ്ടേഷനില്‍ എക്സി. വൈസ് പ്രസിഡന്‍റായി മലയാളി ശാസ്ത്രജ്ഞന്‍

Posted: 01 Aug 2012 10:43 PM PDT

Image: 

ദോഹ: ഖത്തര്‍ ഫൗണ്ടേഷനിലെ ഗവേഷണ, വികസന വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി മലയാളി ശാസ്ത്രജ്ഞന്‍ നിയമിതനായി. എറണാകുളം സ്വദേശി ഡോ. തോമസ് സക്കറിയയാണ് ഫൗണ്ടേഷന്‍െറ സുപ്രധാന വകുപ്പുകളിലൊന്നായ ഗവേഷണ, വികസന വകുപ്പിന്‍െറ ചുമതലക്കാരില്‍ ഒരളായി എത്തുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോ. തോമസ് ഇപ്പോള്‍ യു.എസ് ഊര്‍ജ വകുപ്പിന് കീഴിലെ ഓക്റിഡ്ജ് നാഷനല്‍ ലബോറട്ടറിയില്‍ (ഒ.ആര്‍.എന്‍.എല്‍) ശാസ്ത്ര, സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ്. സെപ്തംബര്‍ ഒന്നിന് ഡോ.

read more

വില വര്‍ധന: അജ്മാനില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ

Posted: 01 Aug 2012 10:32 PM PDT

Image: 

ഷാര്‍ജ: അജ്മാനിലെ വിവിധ സ്ഥാപനങ്ങളില്‍ സാമ്പത്തിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വന്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വില വര്‍ധനയും സുരക്ഷാ പാളിച്ചകളുമാണ് പ്രധാനമായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 27 സ്ഥാപനങ്ങള്‍ക്ക് 40,000 ദിര്‍ഹം പിഴ ചുമത്തി. ഗുണമേന്‍മ കുറഞ്ഞ പഴ വര്‍ഗങ്ങളും മറ്റും ഉന്നത ഗുണനിലവാരവും വിലയുമുള്ള കമ്പനികളുടെ പെട്ടികളിലേക്ക് മാറ്റിയാണ് ചില കച്ചവടക്കാര്‍ ഉപഭോക്താക്കളെ വഞ്ചിച്ചിരുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി പറഞ്ഞു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP