സ്വാഗതം
WELCOME

News Update..

Wednesday, August 1, 2012

നോമ്പുകാലത്തെ ഭക്ഷണ ശീലം ആരോഗ്യപ്രദമാക്കാം Madhyamam News Feeds

നോമ്പുകാലത്തെ ഭക്ഷണ ശീലം ആരോഗ്യപ്രദമാക്കാം Madhyamam News Feeds

Link to

നോമ്പുകാലത്തെ ഭക്ഷണ ശീലം ആരോഗ്യപ്രദമാക്കാം

Posted: 01 Aug 2012 12:43 AM PDT

Image: 

പ്രകൃതിജീവനന്മിലെ പ്രധാന ഘടകവും ആരോഗ്യദായകവുമായ ഉപവാസത്തിന് പ്രധാന്യം നല്‍കിയുള്ള നോമ്പനുഷ്ഠാനം സ്വാഭാവികമായും വിശ്വാസിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടന്നുവരുന്ന നോമ്പുതുറയും അതോടനുബന്ധിച്ചുള്ള ജീവിത രീതികളും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടാവുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് അറിഞ്ഞോ അറിയാതെയോ നോമ്പെടുക്കുന്നവര്‍ പലപ്പോഴും കഴിക്കുന്നത്.

read more

നെല്ലിയാമ്പതി: യു.ഡി.എഫ് സമിതി സന്ദര്‍ശനം ഇന്നും നാളെയും

Posted: 01 Aug 2012 12:27 AM PDT

നെല്ലിയാമ്പതി: പാട്ടക്കരാര്‍ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ നെല്ലിയാമ്പതിയിലെ തോട്ടങ്ങളുടെ വിവരശേഖരണത്തിന് യു.ഡി.എഫ് രൂപവത് കരിച്ച ഉപസമിതി അംഗ ങ്ങള്‍ സന്ദര്‍ശനത്തിന് ബുധനാഴ്ച എത്തും. എസ്റ്റേറ്റ് ലോബിയെ തൃപ്തിപ്പെടു ത്താന്‍ രൂപവത്കരിച്ചതെന്ന് സമിതിയെകുറിച്ച് ആക്ഷേപമുയര്‍ ന്നിട്ടുണ്ട്.
സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവും നിയമമന്ത്രിയുമായ കെ.എം. മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

read more

തവനൂര്‍-തിരുനാവായ പാലം: അപ്രോച്ച്റോഡ് സര്‍വേ നാലിന് പുനരാരംഭിക്കും

Posted: 01 Aug 2012 12:22 AM PDT

എടപ്പാള്‍: തവനൂര്‍-തിരുനാവായ പാലത്തിന്‍െറ പ്രതിസന്ധികള്‍ക്ക് വിരാമം. നിര്‍ത്തിവെച്ച അപ്രോച്ച്റോഡ് സര്‍വേ ആഗസ്റ്റ് നാലിന് പുനരാരംഭിക്കും. ഡോ. കെ.ടി. ജലീല്‍ എം. എല്‍.എയുടെ നേതൃത്വ ത്തില്‍ നടന്ന സര്‍വകക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, സര്‍വോദയ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗമാണ് പാലം നിര്‍മാണത്തിന് നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടത്. 2008ലാണ് പാലം നിര്‍മാണത്തിന് 29.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തിരുനാവായയിലാണ് ആരംഭിച്ചത്.

read more

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

Posted: 01 Aug 2012 12:16 AM PDT

Image: 

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണുര്‍ ജില്ലയില്‍ നാളെ സി.പി.എം ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

നെഹ്റുട്രോഫി: ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു

Posted: 01 Aug 2012 12:14 AM PDT

ആലപ്പുഴ: വജ്രജൂബിലി നെഹ്റുട്രോഫി മത്സരങ്ങള്‍ക്കുള്ള ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. കലക്ടറേറ്റില്‍ എ.ഡി.എം കെ.പി. തമ്പിയുടെ അധ്യക്ഷതയിലായിരുന്നു നറുക്കെടുപ്പ്.
ഓരോ ഹീറ്റ്സിലും മത്സരിക്കുന്ന വള്ളം, ട്രാക്ക് (ഒന്ന്, രണ്ട്, മൂന്ന്, നാല്) എന്നീ ക്രമത്തില്‍:
ചുണ്ടന്‍
ഒന്നാം ഹീറ്റ്സ് -പുളിങ്കുന്ന്, ആനാരി, ജവഹര്‍ തായങ്കരി, ഇല്ലിക്കളം.
രണ്ടാം ഹീറ്റ്സ് - മുട്ടേല്‍ കൈനകരി, വെള്ളംകുളങ്ങര, കാരിച്ചാല്‍, ആയാപറമ്പ് വലിയദിവാന്‍ജി.
മൂന്നാം ഹീറ്റ്സ് -ആയാപറമ്പ് പാണ്ടി, കരുവാറ്റ, ചമ്പക്കുളം, ചെറുതന.

read more

ബസേലിയസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം നൂറാം ദിവസത്തിലേക്ക്

Posted: 01 Aug 2012 12:06 AM PDT

കോതമംഗലം: ബസേലിയസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. നഴ്സുമാരുടെ സമരം മറ്റിടങ്ങളിലെല്ലാം രണ്ടുമാസങ്ങള്‍ക്കകം അവസാനിച്ചിരുന്നു. യാക്കോബായ സഭയുടെ കീഴില്‍ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഭരണതലത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല.സഭയെയും വിശ്വാസികളെയും പിണക്കാനുള്ള വിമുഖതയാണ് സര്‍ക്കാറിനെ പിന്തിരിപ്പിക്കുന്നത്.

read more

കെ.എസ്.ആര്‍.ടി.സി തട്ടിപ്പ്: പ്രതികളെ അറസ്റ്റ് ചെയ്യണം

Posted: 31 Jul 2012 11:48 PM PDT

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെപറ്റി സമഗ്രാന്വേഷണം നടത്തണമെന്നും മുഖ്യസൂത്രധാരന്‍ ഇ. ഷാജഹാന്‍ അടക്കം മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോസിഷേയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തട്ടിപ്പില്‍ പങ്കാളികളായവര്‍ ഭരണകക്ഷി യൂനിയനില്‍പെട്ടവരായതിനാല്‍ അന്വേഷണം മരവിപ്പിക്കാന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. തട്ടിപ്പിന് അവസരമൊരുക്കിയ ടിക്കറ്റ് ആന്‍ഡ് കാഷ് സെക്ഷന്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യണം.

read more

അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറുന്നു

Posted: 31 Jul 2012 11:41 PM PDT

കോഴിക്കോട്: അവശ്യസാധനങ്ങളുടെ വില മുകളിലേക്ക്, അരിക്ക് റൊക്കോഡ് വില. അരി വെള്ളക്കുറുവക്ക് കിലോക്ക് 28 ഉം മഞ്ഞക്കുറുവക്ക് 26.50 ഉം ആണ് ചൊവാഴ്ച കോഴിക്കോട് മൊത്തവിപണിയിലെ വില. പൊന്നി 31 രൂപക്കാണ് മൊത്തവിപണിയില്‍ വിറ്റഴിക്കുന്നത്. 30 രൂപക്കാണ് കുറുവ പൊതുവിപണിയില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. മൂന്നാഴ്ച മുമ്പ് 22 ആയിരുന്നതാണ് വര്‍ധിച്ച് 28 ലെത്തിയിരിക്കുന്നത്. ആവശ്യത്തിന് അരി ആന്ധ്രയില്‍നിന്ന് എത്താത്തതാണ് വിലവര്‍ധനയുടെ പ്രധാന കാരണമായി പറയുന്നത്.

read more

പി. ജയരാജന്‍ റിമാന്‍റില്‍

Posted: 31 Jul 2012 11:15 PM PDT

Image: 

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിപി.ജയരാജനെ റിമാന്‍്റു ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് റിമാന്‍്റ് ചെയ്തത്. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവും.

read more

457 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

Posted: 31 Jul 2012 10:49 PM PDT

Image: 

അബൂദബി: അനധികൃത താമസക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും പിടികൂടാന്‍ ദേശീയ തലത്തില്‍ നടക്കുന്ന ശക്തമായ നടപടിയെ തുടര്‍ന്ന് 457 പേര്‍ അറസ്റ്റില്‍. അബൂദബിക്ക് പുറമെ അജ്മാന്‍, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലും നടത്തിയ വ്യാപക പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഒളിച്ചോടിയ നിരവധി വീട്ടുവേലക്കാരികള്‍ ഇക്കൂട്ടത്തിലുണ്ട്. അറസ്റ്റിലായവരില്‍ ഏതാനും പേര്‍ ഒഴികെ ബാക്കിയെല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP