സ്വാഗതം
WELCOME

News Update..

Sunday, June 30, 2013

കടല്‍ രക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍ Madhyamam News Feeds

കടല്‍ രക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍ Madhyamam News Feeds

Link to

കടല്‍ രക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍

Posted: 30 Jun 2013 12:19 AM PDT

കാസര്‍കോട്: കടലില്‍ അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് ആക്ഷേപം. വാടകക്കെടുക്കുന്ന സാധാരണ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയത്. ഇതില്‍ ജീവന്‍രക്ഷാ സംവിധാനങ്ങളൊന്നുമില്ല. ഇത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
നാട്ടുകാരായ മത്സ്യത്തൊഴിലാളികളാണ് പലപ്പോഴും അപകടത്തില്‍പെടുന്നവരെ രക്ഷിക്കുന്നത്. ഏത് കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപകരിക്കുന്ന മുങ്ങല്‍ വിദഗ്ധരും അത്യാധുനിക സജ്ജീകരണങ്ങളുമുള്ള ടഗ്ഗുകളുമാണ് മുന്‍കാലങ്ങളില്‍ മത്സ്യബന്ധന മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍ മരിച്ചു. ബേക്കല്‍ ചിമ്മലിലെ രമേശന്‍, കോട്ടിക്കുളം ഗോപാലപേട്ടയിലെ ബാലന്‍ എന്നിവരാണ് മരിച്ചത്. നാലുപേര്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന വള്ളവും വലകളും എന്‍ജിനും നഷ്ടപ്പെട്ടു. കടല്‍ക്ഷോഭത്തിലകപ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പൊലീസും ആരോഗ്യവകുപ്പും നല്‍കുന്ന രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. പലപ്പോഴും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ഹൃദയാഘാതമാണെന്ന് രേഖപ്പെടുത്തുന്നതിനാല്‍ സഹായധനം നഷ്ടപ്പെടുന്നു.
കടലിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും കടലിലെ അപകടങ്ങളിലുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. യു.എസ്. ബാലന്‍ ആവശ്യപ്പെട്ടു.
 

മുസ്ലിം ലീഗ് മുന്നണിയുടെ അവിഭാജ്യ ഘടകം -മുഖ്യമന്ത്രി

Posted: 30 Jun 2013 12:19 AM PDT

Image: 

തിരുവനന്തപുരം:  മുസ്ലിം ലീഗ് മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലീഗിനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പ്രസ്താവനയെ കുറിച്ച് രമേശ് തന്നെ വിശദീകരിച്ചിട്ടുണ്ട്.

മുന്നണി ബന്ധം വഷളാക്കുന്ന യാതൊരു നടപടിയും  കോണ്‍ഗ്രസ് കൈകൊള്ളില്ല. ലീഗ് കടുത്ത നിലപാടുകളൊന്നും സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ഘടകകക്ഷികളുമായും കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളത്. ഘടകകക്ഷികളെ വേദനിപ്പിക്കുന്ന തീരുമാനങ്ങളൊന്നും കോണ്‍ഗ്രസിന്റെഭാഗത്തു നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

Posted: 30 Jun 2013 12:16 AM PDT

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക കെടുതി നേരിടുന്ന പ്രദേശങ്ങളും  ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി അടൂര്‍ പ്രകാശും കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍  സുരേഷും സന്ദര്‍ശിച്ചു. ജില്ലയിലെ നാശനഷ്ടങ്ങള്‍ കലക്ടര്‍ മന്ത്രിമാരെ ധരിപ്പിച്ചു. ആറ് താലൂക്കുകളിലെ 91 വില്ലേജുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 3580 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഏഴുപേര്‍ മരണമടഞ്ഞു. 906.39 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. 1992.5 ഹെക്ടര്‍ സ്ഥലത്തെ കൃഷിയെയും കാലവര്‍ഷം ബാധിച്ചു. 381.66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 667 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 34 വീടുകള്‍ പൂര്‍ണമായും 633 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 
വീടുകള്‍ക്കുണ്ടായ നാശം മൂലം 88.99 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്. വീടുകള്‍ പൂര്‍ണമായി തകര്‍ന്നതുമൂലം 45.48  ലക്ഷം രൂപയുടെയും ഭാഗികമായി തകര്‍ന്നതുമൂലം 40.72 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ജലവിതരണ സംവിധാനങ്ങള്‍, റോഡ് തുടങ്ങിയവക്കുണ്ടായ നാശനഷ്ടം 1212.50 ലക്ഷം രൂപയുടെതാണ്. കൂടാതെ വിവിധ പൊതുമുതലും നശിച്ചിട്ടുണ്ട്. ആകെ 1683.25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലയില്‍ 416 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്.
 വെള്ളം ഇറങ്ങുന്നതുവരെ ക്യാമ്പ് തുടരണമെന്ന് കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ 1,92,923 പേരെയാണ് ഇതുവരെ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചത്. 
കുട്ടനാട്ടില്‍ മാത്രം  ക്യാമ്പുകളില്‍ 1,30,986 പേരാണുള്ളത്. 13 പഞ്ചായത്തുകളിലായി 280 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആറുപങ്കില്‍ മടവീണ പ്രദേശങ്ങളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.  തോമസ് ചാണ്ടി എം.എല്‍.എ, കലക്ടര്‍ എന്‍. പത്മകുമാര്‍, എ.ഡി.എം കെ.പി. തമ്പി, ആര്‍.ഡി.ഒ ആന്‍റണി ഡൊമനിക്, കുട്ടനാട് തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, മുന്‍ എം.എല്‍.എ എ.എ. ഷൂക്കൂര്‍, കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുധിമോന്‍, എം.എന്‍. ചന്ദ്രപ്രകാശ് തുടങ്ങിയരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.

കൊച്ചി മെഡിക്കല്‍ കോളജ് വികസനം മാസ്റ്റര്‍പ്ളാന്‍ തയാറാക്കണം -മന്ത്രി കെ.വി. തോമസ്

Posted: 30 Jun 2013 12:14 AM PDT

കളമശേരി: കൊച്ചി മെഡിക്കല്‍ കോളജിന്‍െറ വികസനത്തിനായി മാസ്റ്റര്‍പ്ളാന്‍ തയാറാക്കണമെന്ന് മന്ത്രി കെ.വി. തോമസ്. 
കൊച്ചി മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നഴ്സിങ് കോളജിന്‍െറയും സ്കൂളിന്‍െറയും കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളജിന്‍െറ 60 ഏക്കര്‍ വരുന്ന ഭൂമിയില്‍ പല സ്ഥലത്തായി കെട്ടിടങ്ങള്‍ നിര്‍മിക്കാതെ ഒരു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിന്‍െറ വികസനത്തിനായി ലാബ് നിര്‍മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 3.5 കോടിയും കാഷ്വല്‍റ്റി ബ്ളോക്കിനായി നെസ്റ്റ് ഗ്രൂപ് 25 ലക്ഷവും തീവ്ര പരിചരണ വിഭാഗത്തിനായി ഗെയ്ലും പെട്രോനെറ്റും ഒരു കോടിയും വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇവരുടെ യോഗം ജൂലൈ 10ന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിലേക്കുള്ള രണ്ട് സര്‍ക്കുലര്‍ ബസിനായി എം.പി ഫണ്ടില്‍നിന്ന് പണം അനുവദിക്കുകയും സര്‍ക്കാര്‍ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. പി. രാജീവ് എം.പി, നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് കുസാറ്റ് രജിസ്ട്രാര്‍ എ. രാമചന്ദ്രന്‍, മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ജുനൈദ് റഹ്മാന്‍, കൗണ്‍സിലര്‍ ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
 

മണിമലത്തേ് പാറമടയില്‍ അളവെടുപ്പ്; പ്രതിഷേധവുമായി സമരസമിതി

Posted: 30 Jun 2013 12:10 AM PDT

റാന്നി: ചെമ്പന്മുടി മലയില്‍ പ്രവര്‍ത്തിച്ചുവന്ന മണിമലത്തേ് പാറമടക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ജില്ല ഭരണകൂടത്തിന്‍െറ നീക്കത്തിന്‍െറ ഭാഗമായി ശനിയാഴ്ച താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ പാറമടയും പരിസരവും അളന്നുതിട്ടപ്പെടുത്തി.  പരിധിക്കുള്ളില്‍ വീടുകളുണ്ടോ എന്നറിയാന്‍ ഉച്ചക്ക് ഒന്നോടെ   താലൂക്ക് സര്‍വേയര്‍ ഷാജഹാന്‍െറ നേതൃത്വത്തിലാണ് അളവെടുപ്പ് നടന്നത്. 200 മീറ്റര്‍ പരിധിക്കുള്ളില്‍ നാല് വീടുണ്ടെന്നും അതിര്‍ത്തി മേഖലയില്‍ നിരവധി വീട് വേറെയുണ്ടെന്നും അളവെടുപ്പില്‍ രേഖപ്പെടുത്തിയതായി ഒപ്പം എത്തിയിരുന്ന സമരസമിതി നേതാക്കള്‍ അറിയിച്ചു. 
സര്‍വേയര്‍ ഇതുസംബന്ധിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ ആര്‍.ഡി.ഒക്കും  കലക്ടര്‍ക്കും കൈമാറും.അതേ സമയം ജനരോഷം പരിഗണിക്കാതെ വീണ്ടും പാറമടക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് ജില്ലയിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നതെന്നാണ് ആരോപണം. ഇതിനായി അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ റാന്നി തഹസില്‍ദാര്‍, താലൂക്ക് സര്‍വേയര്‍, അത്തിക്കയം വില്ലേജ് ഓഫിസര്‍ എന്നിവരോട് ആവശ്യപ്പെട്ടതായി നേരത്തേ സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു. 
ക്രിമിനല്‍ നടപടി പ്രകാരം ചെമ്പന്മുടി മലയില്‍ എന്നും എരുമേലി അയ്യപ്പക്ഷേത്ര സമീപത്തേക്ക് ഒഴുകുന്ന പൊന്നരുവി തോടിന്‍െറ ഉദ്ഭവം അടച്ചു എന്നത് മാത്രമാണ് മണിമലത്തേ് പാറമടയുടെ അനുമതി താല്‍ക്കാലികമായി നിരോധിക്കാന്‍ കാരണമായതെന്നാണ് തിരുവല്ല ആര്‍.ഡി.ഒ എ. ഗോപകുമാര്‍ പറയുന്നത്. തോട് ആരംഭിക്കുന്ന ഭാഗം പാറമട ഉടമ കല്ലും മണ്ണുമിട്ട് നികത്തിയിരിക്കുകയാണെന്നും തടസ്സങ്ങള്‍ നീക്കി തോടിന്‍െറ നീരൊഴുക്ക് പുനഃസ്ഥാപിച്ചാല്‍ വീണ്ടും താല്‍ക്കാലിക പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് തടസ്സമില്ലെന്നുമാണ് ആര്‍.ഡി.ഒയുടെ നിലപാട്. എന്നാല്‍, തോട് മണിമലത്തേ് പാറമടക്ക് മധ്യത്തിലൂടെയായിരുന്നെന്നും ഇതു പുനഃസ്ഥാപിക്കപ്പെടുക എളുപ്പമാകില്ലെന്നും സമര സമിതി നേതാക്കളും നാട്ടുകാരും പറയുന്നു. 
തോടിന്‍െറ ഗതി പുനഃസ്ഥാപിക്കുക മാത്രമല്ല പരിസ്ഥിതി ദുര്‍ബല മേഖലയായ ചെമ്പന്മുടിയില്‍ ഇനി പാറമടകളോ ക്രഷറുകളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം. മണിമലത്തേ് പാറമടക്ക് ചുറ്റുമുള്ള വീടുകളിലെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ശ്വാസകോശാര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. പാറമടയുടെ പ്രവര്‍ത്തനം നിലച്ചതോടെ ശ്വാസകോശരോഗ വ്യാപ്തി കുറഞ്ഞിട്ടുണ്ടെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അനധികൃത ഖനനം മൂലം ദുര്‍ബലമായ ചെമ്പന്മുടി മലയില്‍ ഇനി പാറഖനനവും പ്രകൃതി ചൂഷണവും തുടര്‍ന്നാല്‍ വന്‍ പ്രകൃതി ദുരന്തത്തിന് കാരണമാകുമെന്നാണ് ആശങ്ക. 
മണിമലത്തേ് പാറമടയില്‍ നിബന്ധനകള്‍ പാലിച്ചല്ല പാറഖനനം നടത്തിയിരുന്നതെന്ന് മുന്‍  കലക്ടര്‍ ജിതേന്ദ്രനും തിരുവല്ല ആര്‍.ഡി.ഒ ഗോപകുമാറും നേരത്തേ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നതാണ്. ഇതിന്‍െറയെല്ലാം വെളിച്ചത്തിലാണ് പാറമടകള്‍ക്കെതിരെ ആര്‍.ഡി.ഒ താല്‍ക്കാലിക നിരോധാജ്ഞ ഏര്‍പ്പെടുത്തിയത്. പാറമടക്ക് നാറാണംകുഴി ഗ്രാമപഞ്ചായത്ത് ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് പാറമട ഉടമ അവകാശപ്പെടുകയും അത്   കലക്ടര്‍ മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നെങ്കിലും രേഖ വ്യാജമാണെന്നും അപ്രകാരം ഒന്ന് നല്‍കിയിട്ടില്ലെന്നും ഗ്രാമപഞ്ചായത്ത് വെളിപ്പെടുത്തുകയും വിവരം രേഖാമൂലം   കലക്ടറെയും തിരുവല്ല ആര്‍.ഡി.ഒയെയും അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. 
അതേ സമയം താലൂക്ക് സര്‍വേയര്‍ ശനിയാഴ്ച നടത്തിയ അളവെടുപ്പില്‍ പാറമടയും വീടുകളും തമ്മിലുള്ള അകലം രേഖപ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരം ഏതറ്റം വരെ കൊണ്ടുപോയാലും ചെമ്പന്മുടി മലയില്‍ ഇനി ഒരു പാറമടകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. 

കുമളി ആദിവാസിക്കോളനിയില്‍ ദുരിതം

Posted: 30 Jun 2013 12:09 AM PDT

Subtitle: 
ചോരുന്ന വീടുകളും കാട്ടാന ശല്യവും
കുമളി: പെരിയാര്‍ വനമേഖലയോട് ചേര്‍ന്ന ആദിവാസിക്കോളനികളില്‍ മഴക്കാലം ദുരിതത്തിന്‍േറതായി. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ആദിവാസി കുടുംബങ്ങള്‍ രാത്രി ഉറക്കമില്ലാതെയാണ് കഴിച്ചുകൂട്ടുന്നത്. കാടിറങ്ങി വരുന്ന ആനക്കൂട്ടം ദുരിതം ഇരട്ടിയാക്കുന്നു.
പെരിയാര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന് മന്നാക്കുടി, പളിയക്കുടി ആദിവാസിക്കോളനികളാണുള്ളത്. തേക്കടി തടാകത്തില്‍ മത്സ്യബന്ധനം നടത്തിയും വനത്തില്‍നിന്ന് തേനും വിറകും ശേഖരിച്ചും ഉപജീവനം നടത്തുന്ന 600 ലധികം കുടുംബങ്ങളാണ് രണ്ട് കോളനിയിലുമായി കഴിയുന്നത്. ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ പഞ്ചായത്തുകള്‍ വഴി നല്‍കിയ സാമ്പത്തിക സഹായം ദുരുപയോഗം ചെയ്തതിന്‍െറ തെളിവുകളാണ് ആദിവാസിക്കോളനികളിലുള്ളത്.
ഓരോ കുടുംബത്തിനും ഭവന നിര്‍മാണത്തിനായി രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. വീട് നിര്‍മിക്കുന്നതിനൊപ്പം വീട്ടിലെ ഇലക്ട്രിക്കല്‍ ജോലികളും കക്കൂസ് നിര്‍മാണവും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കണം.
 എന്നാല്‍, പല വീടുകള്‍ക്കും കക്കൂസ് നിര്‍മിച്ച് നല്‍കുകയോ വയറിങ്   നടത്തിക്കുകയോ അധികൃതര്‍ ചെയ്തില്ല. വനം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് പഞ്ചായത്ത് ഫണ്ട് കൈമാറിയായിരുന്നു നിര്‍മാണമെന്ന് വാര്‍ഡ് അംഗം ഷാജിമോന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാല്‍, നിര്‍മാണം നടത്തിയവര്‍ വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ മിക്ക വീടുകളും ചോര്‍ന്നൊലിക്കുന്ന നിലയിലായി. കോണ്‍ക്രീറ്റ് മേല്‍ക്കൂര ചോരുന്നതിനാല്‍ വെള്ളം ബക്കറ്റ് വെച്ച് ശേഖരിക്കുകയാണ് ചെയ്യുന്നത്.  വെള്ളം ചോര്‍ന്നിറങ്ങിയതോടെ കോണ്‍ക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് തുടങ്ങി. വൈകാതെ മേല്‍ക്കൂര തകര്‍ന്ന് വീഴുമെന്ന ഭീതിയും കുടുംബങ്ങള്‍ക്കുമുണ്ട്.
ഇതിന് പുറമെയാണ് ആനശല്യം. ആദിവാസികള്‍ വീടിന്‍െറ പരിസരത്ത് നട്ടുവളര്‍ത്തിയ ഏലം, കുരുമുളക്, വാഴ, കപ്പ എന്നിവയെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. വൈദ്യുതി വേലിയും കിടങ്ങുകളും നശിച്ചതാണ് വന്യജീവികള്‍ കൃഷിയിടങ്ങളിലെത്താന്‍ കാരണമായത്.
ആദിവാസിക്കോളനികളില്‍ ഉല്‍പാദിപ്പിക്കുന്ന കുരുമുളകിന് വിദേശ വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. കീടനാശിനികള്‍ ഉപയോഗിക്കാതെ ഉല്‍പാദിപ്പിക്കുന്ന കുരുമുളക് പെരിയാര്‍ ഫൗണ്ടേഷന്‍ വഴി പ്രത്യേകമായി രൂപവത്കരിച്ച ഇ.ഡി.സിയുടെ നേതൃത്വത്തിലാണ് സംഭരിക്കുന്നതും കയറ്റുമതി ചെയ്യുന്നതും. 
പെരിയാര്‍ വനമേഖലയില്‍ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോഴാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ഉറക്കം നഷ്ടപ്പെട്ട് കാട്ടാനയെ ഭയന്ന് ആദിവാസി കുടുംബങ്ങള്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്.

ഇല്ലിക്കല്‍ കല്ലിന്‍െറ പതനം പാറമടകള്‍ പരിസ്ഥിതിയെ ബാധിക്കുമെന്നതിന് ബലമേകുന്നു

Posted: 30 Jun 2013 12:05 AM PDT

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കല്‍മലയില്‍ കൂറ്റന്‍ പാറക്കഷണം താഴേക്ക് പതിക്കാനിടയായതില്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ കാരണമായിട്ടുണ്ടെന്ന ആരോപണം ശക്തമാകുന്നു. 
കാലാകാലങ്ങളില്‍ മേഖലകളിലുണ്ടായ ഉരുള്‍ പൊട്ടലിലും  മറ്റ് പ്രകൃതി ദുരന്തങ്ങളിലും പോലും ഇല്ലിക്കല്‍മലയും ഇല്ലിക്കല്‍കല്ലും സുരക്ഷിതമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ത്തിനിടെ മൂന്നിലവ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപംകൊണ്ട പാറമടകള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിച്ചതോടെയാണ് ഇല്ലിക്കല്‍ മലയും ദുര്‍ബലമായത്. ഇതിന് തെളിവാണ് കഴിഞ്ഞദിവസം നാടിനെ നടുക്കിയ അപകടമെന്ന് നാട്ടുകാര്‍ പറയുന്നു.  
പാറയുടെ പതനത്തില്‍  തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിഞ്ഞുമാറിയത്.
ഇവിടത്തെ പാറമടകള്‍ പലതും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരുടേതാണ്. ആധുനിക യന്ത്ര സംവിധാനങ്ങളാണ് മിക്കവയിലും ഉപയോഗിക്കുന്നത്. 
പാറമടകളുടെ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ പാറമട വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ മലഅരയ സംരക്ഷണ സമിതിയും പാറമട ആക്ഷന്‍ കൗണ്‍സിലും പാറമടയുടെ പ്രവര്‍ത്തനം ഇല്ലിക്കല്‍ മലക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തതോടെ വന്‍ സമരമായി മാറുകയും  പാറമടയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി കോടതി തടയുകയും ചെയ്തിരുന്നു. എന്നാല്‍  പ്രതിഷേധത്തെ അവഗണിച്ച് പാറമടയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള  തയാറെടുപ്പിലായിരുന്നു പാറമട ലോബി. അതിന് അനുകൂല സമീപനമാണ്് അന്വേഷണ ഉദ്യോഗസ്ഥരുടേതെന്നാണ് വിവരം. ഇവരുടെ ആഗ്രഹത്തിന് മങ്ങലേല്‍പിച്ചാണ് കഴിഞ്ഞ ദിവസം പാറ പതിച്ചത്. 

തൊഴിലുറപ്പു പദ്ധതി 98 ശതമാനം തുകയും ചെലവഴിച്ചു

Posted: 30 Jun 2013 12:01 AM PDT

തൃശൂര്‍: ഗ്രാമ വികസന വകുപ്പുമുഖേന  ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പി.സി. ചാക്കോ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയോഗം വിലയിരുത്തി. 
 2012 -13 സാമ്പത്തിക വര്‍ഷം ദേശീയതൊഴിലുറപ്പുപദ്ധതിക്ക് ലഭ്യമായ 10425.61 ലക്ഷം രൂപയില്‍ 10227.73 ലക്ഷവും ചെലവഴിച്ചതായി യോഗത്തില്‍ വ്യക്തമാക്കി.  2012 ഡിസംബര്‍ 31 വരെ 78. 48 ശതമാനം രൂപയാണ് ചെലവഴിച്ചത്. ഇത് 98. 10 ശതമാനമായി ഉയര്‍ന്നു. 
പദ്ധതിപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സൃഷ്ടിച്ച  42,41,495 തൊഴില്‍ദിനങ്ങള്‍  ഈവര്‍ഷം 57,51,308 ആയി ഉയര്‍ന്നു.  സ്്രതീ സാന്നിധ്യം 95.65 ശതമാനം. 100 ദിവസവും തൊഴില്‍  ലഭിച്ച കുടുംബങ്ങളുടെ എണ്ണം 11,535ല്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 33,288 ആയി. 88 പഞ്ചായത്തില്‍ 263.98 ലക്ഷം രൂപ ചെലവഴിച്ച പഴയന്നൂര്‍ പഞ്ചായത്താണ്  ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 10 പഞ്ചായത്തുകള്‍ 165 ലക്ഷത്തിലധികം തുക ചെലവഴിച്ചു. 
ഒല്ലൂക്കര, പഴയന്നൂര്‍ ബ്ളോക്കുകളിലായി നടപ്പാക്കി വരുന്ന ഹരിയാലി നീര്‍ത്തട പദ്ധതിപ്രകാരം പഴയന്നൂര്‍ ബ്ളോക്ക്  പഞ്ചായത്തിന് ലഭ്യമായ 287.753 ലക്ഷം രൂപയില്‍  237.54 ലക്ഷം രൂപ ചെലവഴിച്ച് 82.6 ശതമാനവും ഒല്ലൂക്കര ബ്ളോക്കിന് ലഭ്യമായ 224.996 ലക്ഷം രൂപയില്‍ 149.05 ലക്ഷം രൂപയും   ചെലവഴിച്ചു 
സമ്പൂര്‍ണ ശുചിത്വയജ്ഞ പ്രകാരം ജില്ലാ ശുചിത്വ മിഷന്‍ 7051 എ.പി.എല്‍ കുടുംബങ്ങള്‍ക്കും 5107 ബി.പി.എല്‍ കുടുംബങ്ങള്‍ക്കും വ്യക്തിഗത കക്കൂസുകള്‍ ക്കുള്ള ധനസഹായം നല്‍കി. 316 സ്കൂള്‍ ടോയ്ലറ്റുകളും 839 അങ്കണവാടിക്ക്  കക്കൂസുകളും 48 സാനിറ്ററി കോംപ്ളക്സുകളും പൂര്‍ത്തീകരിച്ചു . 
രാജ്യസഭാംഗം സി.പി. നാരായണന്‍, സഹകരണ  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ  പ്രതിനിധി പി.എ. ശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാലുദിവസം കുടിവെള്ളമില്ല; ജനം റോഡ് ഉപരോധിച്ചു

Posted: 29 Jun 2013 11:58 PM PDT

അഗളി: നാലുദിവസമായി കുടിവെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് നക്കുപ്പതിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുമ്പപ്പാറയില്‍ നിന്ന് എട്ട് കോടി രൂപ ചെലവില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ് പ്രതിഷേധവുമായി എത്തിയത്.
 മഴപെയ്ത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുകയും പൈപ്പ് വഴി വെള്ളം എത്താതിരിക്കുകയും ചെയ്തതോടെ നൂറിലേറെ കുടുംബങ്ങള്‍ ദുരിതത്തിലായി.
 ശനിയാഴ്ച രാവിലെ 11ഓടെ സ്ത്രീകളും കുട്ടികളുമടക്കം കുടങ്ങളുമായി റോഡിലിറങ്ങിയതോടെ രണ്ട് മണിക്കൂറോളം ആനക്കട്ടി-മണ്ണാര്‍ക്കാട് പ്രധാന പാതയില്‍ ഗതാഗതം മുടങ്ങി. ഈ സമയത്ത് ഇതുവഴിയെത്തിയ സംസ്ഥാന പട്ടികജാതി - ഗോത്രവര്‍ഗ കമീഷനും ഉപരോധത്തില്‍ കുടുങ്ങി. 
അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ജെ. ആന്‍റണി, സി.ഐ മനോജ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. രണ്ട് മണിക്കൂറിനകം വെള്ളം എത്തിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
 

മരുതിങ്ങല്‍-നീലാഞ്ചേരി-കാളികാവ് റോഡ് പ്രവൃത്തി തീരുംമുമ്പേ തകര്‍ന്ന് തുടങ്ങി

Posted: 29 Jun 2013 11:57 PM PDT

കരുവാരകുണ്ട്: ഉദ്ഘാടനം എവിടെ വേണമെന്ന തര്‍ക്കം നിലനില്‍ക്കെ, പൊതുമരാമത്ത് ഫണ്ടില്‍നിന്ന് കോടികള്‍ ചെലവിട്ട് നവീകരിച്ച റോഡ് തകര്‍ന്നു. മൂന്നരക്കോടി രൂപ ചെലവില്‍ നവീകരണം പൂര്‍ത്തിയാവാനിരിക്കുന്ന മരുതിങ്ങല്‍-നീലാഞ്ചേരി-കാളികാവ് റോഡാണ് കുഴികള്‍ നിറഞ്ഞും മണ്ണിടിഞ്ഞും തകര്‍ച്ച തുടങ്ങിയത്.
ആയിരത്തില്‍പരം കുടുംബങ്ങള്‍ വര്‍ഷങ്ങളായി കാത്തിരുന്ന റോഡാണിത്. ജനകീയ മുറവിളിയും ഗതാഗതം നിര്‍ത്തിയുള്ള സമരവും വഴിയാണ് ഈ റോഡ് പൊതുമരാമത്ത് വകുപ്പിനെകൊണ്ട് ഏറ്റെടുപ്പിച്ചത്. നിരവധി കുടുംബങ്ങള്‍ സ്ഥലവും ഇതിനായി വിട്ടുനല്‍കി. കാളികാവ്, തുവ്വൂര്‍, കരുവാരകുണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏഴു കിലോമീറ്റര്‍ റോഡിന് 375 ലക്ഷം രൂപയാണ് നവീകരണ തുക. അതായത് ഒരു കിലോമീറ്ററിന് അരക്കോടിയിലേറെ. ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാത്തതിനാല്‍ കാറുകള്‍ തിരിക്കുമ്പോള്‍ തന്നെ ടാറിങ് അടര്‍ന്നുപോരുന്നുവെന്നാരോപിച്ച് നിര്‍മാണപ്രവൃത്തി രണ്ടിലേറെ തവണ നാട്ടുകാര്‍ തടഞ്ഞിരുന്നു. എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ നിര്‍മാണപ്രവൃത്തി പരിശോധിക്കുന്നില്ലെന്നുമുള്ള ആരോപണവുമുയര്‍ന്നിരുന്നു. 
ടാറിങ് തീര്‍ന്നതോടെ മഴയെത്തി. ഒരാഴ്ച പെയ്ത മഴയില്‍ ടാറിങ് അടര്‍ന്ന് കുഴികള്‍ പ്രത്യക്ഷപ്പെട്ടു. ചിലയിടങ്ങളില്‍ മണ്ണിടിയുകയും പാര്‍ശ്വഭിത്തികള്‍ തകരുകയും ചെയ്തു. ഇതോടെ കുഴികളില്‍ വാഴനട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. അതേസമയം, ഉറവയെടുക്കുന്ന സ്ഥലങ്ങളിലാണ് കുഴികള്‍ ഉണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. മാര്‍ച്ച് 31ന് പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ തുക മാത്രമേ കൈപ്പറ്റിയിട്ടുള്ളൂവെന്നും തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തുമെന്നുമാണ് കരാറുകാര്‍ പറയുന്നത്.
 

Saturday, June 29, 2013

സൂര്യനെല്ലി പുനരന്വേഷണം: കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് വിധി Madhyamam News Feeds

സൂര്യനെല്ലി പുനരന്വേഷണം: കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് വിധി Madhyamam News Feeds

Link to

സൂര്യനെല്ലി പുനരന്വേഷണം: കുര്യനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് വിധി

Posted: 29 Jun 2013 12:50 AM PDT

Image: 

തൊടുപുഴ: സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളി. ധര്‍മരാജന്റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനപ്പെടുത്തി കേസില്‍ പുനരന്വേഷണം വേണമെന്നാണ് കോടതിയില്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷനില്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടത്. എന്നാല്‍, ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ മുഖവിലക്കെടുക്കാനാവില്ലെന്നും ധര്‍മരാജന്‍ ഈ കേസില്‍ പ്രതിയാണെന്നും കോടതി വിലയിരുത്തി. കൂടാതെ, വെളിപ്പെടുത്തല്‍ ധര്‍മരാജന്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യസഭ  ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ  അംബാസഡര്‍ കാറില്‍ കുമളി ഗെസ്റ്റ് ഹൗസില്‍ എത്തിച്ചിരുന്നെന്ന് ഒളിവില്‍ കഴിയവെ ധര്‍മരാജന്‍ ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. എന്നാല്‍,മേയ് 29 ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുമ്പ് പറഞ്ഞതെല്ലാം ധര്‍മരാജന്‍ തിരുത്തി. ജൂണ്‍ 23 ന് കേസില്‍ വിശദ വാദം കേട്ട കോടതി വിധി പറയാന്‍ 29 ലേക്ക് മാറ്റുകയായിരുന്നു.

നേരത്തേ, പീരുമേട് മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തൊടുപുഴ കോടതിയെ  സമീപിച്ചത്.

മോസ്കോയില്‍ നടക്കുന്ന ഗ്യാസ് ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കും

Posted: 29 Jun 2013 12:17 AM PDT

Image: 

ദോഹ: മോസ്കോയില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഗ്യാസ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പെ¤്രടാളിയം വ്യവസായ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സമ്മേളനത്തില്‍ പങ്കടെുക്കാന്‍ പെ¤്രടാളിയം വ്യവസായ മന്ത്രി ഇന്നലെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് പുറപ്പെട്ടു.
എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ മന്ത്രി നയിക്കും.
എണ്ണ ഉപഭോഗ രാഷ്ട്രരങ്ങളുമായി പുതിയ കാര്യങ്ങള്‍ സംവദിക്കുക, എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക, ഗ്യാസ് വ്യവസായം കൂടുതല്‍ മെച്ചപ്പെടുത്തുക  തുടങ്ങിയ 2011ല്‍ ദോഹയില്‍ നടന്ന ഒന്നാമത് അന്താരാഷ്ട്ര ഉച്ചകോടിയിലെടുത്ത തീരുമാനങ്ങള്‍ ഈ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ പെ¤്രടാളിയം പ്രസ്താവനയില്‍ പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന മന്ത്രി തല ഉച്ചകോടിയിലും പെ¤്രടാളിയം വ്യവസായ മന്ത്രി പങ്കെടുക്കും.

പേഴ്സനല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി ഇടപെടും -ചെന്നിത്തല

Posted: 29 Jun 2013 12:13 AM PDT

Image: 

കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ ഇനി മുതല്‍ പാര്‍ട്ടി ഇടപെടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാറിന് ക്ഷീണം ഉണ്ടാക്കിയതായും ചെന്നിത്തല കോഴിക്കോട്ട് കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറില്‍ പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍ ഇന്‍റലിജന്‍സിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടുകള്‍ തേടാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇരുമുന്നണികളും അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരാണ് അവരുടെ പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നത്. എന്നാല്‍ ഇനി യു.ഡി.എഫ് മന്ത്രിമാര്‍ പേഴ്സനല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍ അവരുടെ യോഗ്യതയും സ്വഭാവശുദ്ധിയും പരിശോധിക്കും -ചെന്നിത്തല വ്യക്തമാക്കി.

പേഴ്സനല്‍ സ്റ്റാഫുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാലുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അബൂദബിയില്‍ ടാക്സി വില്ലേജ് വരുന്നു

Posted: 29 Jun 2013 12:02 AM PDT

Image: 

അബൂദബി: ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി അബൂദബിയില്‍ ടാക്സി വില്ലേജ് വരുന്നു. 18000 ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ടാക്സി വില്ലേജിന്‍െറ മാസ്റ്റര്‍ പ്ളാന്‍ തയാറായി കഴിഞ്ഞു. അബൂദബി പ്ളാന്‍ 2030ന്‍െറ ഭാഗമായി ട്രാന്‍സ് എ.ഡി നടപ്പാക്കുന്ന ടാക്സി വില്ലേജിന്‍െറ നിര്‍മാണം 2015ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാന്‍സ് എ.ഡിയുടെ ഔദ്യാഗിക ന്യൂസ് ലെറ്ററില്‍ വ്യക്തമാക്കുന്നു.
ഡ്രൈവര്‍മാര്‍ക്കൊപ്പം ടെക്നീഷ്യന്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കെല്ലാം താമസ സൗകര്യം ലഭ്യമാകും. ടാക്സി സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് വര്‍ക്ഷോപ്പുകള്‍ ആരംഭിക്കാനുള്ള സൗകര്യവും ഉണ്ടാകും. 8000 ടാക്സി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും.  
ഗതാഗത വകുപ്പുമായി സഹകരിച്ചാണ് ടാക്സി വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ കൂടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹത്തിനുള്ള സ്റ്റേ നീക്കി

Posted: 28 Jun 2013 11:36 PM PDT

Image: 

സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം നീക്കി. സാന്‍ഫ്രാന്‍സിസ്കോയിലെ ഒന്‍പതാം സര്‍ക്യൂട്ട് കോടതിയാണ് സ്വവര്‍ഗ വിവാഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയത്.

നിരോധം നീക്കിയ ഉടനെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു സ്വവര്‍ഗ വിവാഹം നടന്നു. സാന്‍ഡി സ്റ്റിയര്‍ എന്ന അമ്പതുകാരിയും ക്രിസ് പെറി എന്ന നാല്‍പ്പത്തിയെട്ടുകാരിയുമാണ് വിവാഹിതരായത്. 2008 നവംബറിനു ശേഷം ആദ്യമായാണ് രാജ്യത്ത് സ്വവര്‍ഗ വിവാഹം നടക്കുന്നത്.

നിരോധം നീക്കിയതോടെ കാലിഫോര്‍ണിയയില്‍ നിരവധി പേര്‍ സ്വവര്‍ഗ വിവാഹത്തിന് തയാറാകുന്നതായാണ് റിപ്പോര്‍ട്ട്.

കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുടെ വലിയ ശിഹാബുദ്ദീന്‍

Posted: 28 Jun 2013 11:35 PM PDT

Image: 

അബൂദബി: കണ്ടുപിടിത്തങ്ങളുടെ ആശാനും ജനറല്‍ ഇലക്ട്രിക്സ് എന്ന കമ്പനിയുടെ സ്ഥാപകനുമായ തോമസ് ആല്‍വാ എഡിസനെ മലപ്പുറം കാടാമ്പുഴ മേല്‍മുറി മൂക്കിലപീടികയിലെ ശിഹാബുദ്ദീന് അറിയില്ല. പാഠപുസ്തകങ്ങളില്‍ എന്നോ പഠിച്ച അറിവ് പോലും എഡിസനെ കുറിച്ച് ഈ 27 കാരന്‍െറ ഓര്‍മയിലില്ല. പക്ഷേ എഡിസന്‍െറ ജീവിതത്തിന്‍െറ ചില ഓര്‍മപ്പെടുത്തലുകളിലൂടെയാണ് ശിഹാബുദ്ദീന്‍െറ കടന്നുപോക്ക്. എഡിസന്‍െറ പ്രാഥമിക വിദ്യാഭ്യാസം വീട്ടിലിരുന്നായിരുന്നുവെങ്കില്‍ ശിഹാബുദ്ദീന്‍ പത്താം ക്ളാസോടെ പഠനം അവസാനിപ്പിച്ചു. പത്ര വില്‍പനക്കാരനും ടെലിഗ്രാഫ് ഓഫിസിലെ തൊഴിലാളിയുമായാണ് എഡിസന്‍ ജീവിതം ആരംഭിച്ചതെങ്കില്‍ ശിഹാബുദ്ദീന്‍ മില്ലിലെ ജീവനക്കാരനും അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനുമായാണ് ജീവിത വൃത്തി നിവര്‍ത്തിക്കുന്നത്. എഡിസന്‍ ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനാണെങ്കില്‍ ശിഹാബുദ്ദീനെ ലോകം അറിയുക പോലുമില്ല. എഡിസന്‍െറ പല കണ്ടുപിടിത്തങ്ങളും തന്‍െറ ജോലി എളുപ്പമാക്കുന്നതിനുള്ള പരീക്ഷണങ്ങളായിരുന്നു. ശിഹാബുദ്ദീനും സമാന രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നത്. തന്‍െറ ജോലി എളുപ്പമാക്കുന്ന, നിത്യ ജീവിതത്തില്‍ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ ചെറുപ്പക്കാരന്‍െറ ബുദ്ധിയിലൂടെ പുറത്തുവരുന്നത്.
മോട്ടോര്‍ സ്വയം നിയന്ത്രിക്കാനുള്ള ഉപകരണം, മോഷണം തടയാനുള്ള ഉപകരണം, ഗേറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുറക്കാനുള്ള ഉപകരണം, കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനുള്ള ഉപകരണം, എ.സിയും ലൈറ്റുകളും നിശ്ചിത സമയത്ത് പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തന രഹിതമാക്കാനുമുള്ള സംവിധാനം... തുടങ്ങി ശിഹാബിന്‍െറ കണ്ടുപിടിത്തങ്ങള്‍ നിരവധിയാണ്. അബൂദബിയില്‍ അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനായി മൂന്ന് വര്‍ഷം മുമ്പ് എത്തിയത് മുതലാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഒരു സാധാരണ മൊബൈല്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങി ചെറിയ സാധനങ്ങള്‍ മാത്രമാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ക്ക് ആവശ്യം.
നാട്ടിലായിരിക്കുമ്പോഴാണ് ടാങ്കിലേക്ക് വെള്ളമടിക്കുന്ന മോട്ടോറിന്‍െറ പ്രവര്‍ത്തനം സ്വയം നിയന്ത്രിക്കുന്ന ഉപകരണം ശിഹാബുദ്ദീന്‍ കണ്ടുപിടിക്കുന്നത്. വെള്ളം തീരുന്നത് അനുസരിച്ച് മോട്ടോര്‍ അടിക്കാനും ടാങ്ക് നിറയുമ്പോള്‍ ഓഫ് ചെയ്യാനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം വെള്ളം നഷ്ടപ്പെടുത്താതിരിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു കണ്ടുപിടിത്തത്തിന് പിന്നില്‍. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയുള്ള മോട്ടോര്‍ സ്വിച്ച് വികസിപ്പിച്ചാണ് നാല് വര്‍ഷം മുമ്പ് ഈ കണ്ടുപിടിത്തം നടത്തിയത്. ട്രാന്‍സിസ്റ്റര്‍, ഡയോഡ്, കപ്പാസിറ്റര്‍, റെസിസ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഈ ഉപകരണം നിര്‍മിച്ചത്. ഈ സംവിധാനം അനുസരിച്ച് ടാങ്കില്‍ വെള്ളം നിറഞ്ഞാല്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമാകും. ടാങ്കില്‍ വെള്ളം തീരുമ്പോള്‍ അലാം മുഴങ്ങുകയും എല്‍.ഇ.ഡി ബള്‍ബ് പ്രകാശിക്കുകയും ചെയ്യും. മോട്ടോറില്‍ നിന്ന് ടാങ്കിലേക്ക് വെള്ളം വരുന്ന പൈപ്പ് വേര്‍പെടുകയോ കിണറിലോ കുളത്തിലോ ഉള്ള ഫുട്വാല്‍വ് വെള്ളത്തിന് മുകളിലാകുകയോ ചെയ്താല്‍ സ്ക്രീന്‍ വഴി അറിയാനുള്ള സംവിധാനവുമുണ്ട്. മോട്ടോറും ടാങ്കും 500 മീറ്റര്‍ വ്യത്യാസത്തില്‍ വരെയാണെങ്കിലും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. നിര്‍മിക്കാന്‍ 750 രൂപ മാത്രമാണ് ചെലവ് വരുക.
വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന തസ്കര വീരന്‍മാരെ പിടികൂടാനുള്ള ഉപകരണവും ശിഹാബുദ്ദീന്‍ വികസിപ്പിച്ചിട്ടുണ്ട്. വാഹന മോഷ്ടാക്കളെ പിടികൂടാനും ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തം സഹായിക്കും. സാധാരണ മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്‍െറ നിര്‍മാണം. വീടിന്‍െറ വാതില്‍, ഗേറ്റ്, ചുമര്, സേഫ് എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാം. കതകും സേഫും ഗേറ്റും ബലമായി തുറക്കുകയോ ചുമര്‍ തുരക്കുകയോ ചെയ്താല്‍ വീടിന്‍െറ ഉടമസ്ഥന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്ന സംവിധാനത്തിലൂടെയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. വീട്ടിലേക്ക് ആരെങ്കിലും വന്നാലും ഈ സംവിധാനം വഴി അറിയാനാകും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നാണ് ഉടമസ്ഥന്‍െറ നമ്പറിലേക്ക് കോള്‍ വരുന്നത്. വാഹനത്തിന്‍െറ ഡോര്‍, ഗ്ളാസ് തുടങ്ങി എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാന്‍ കഴിയുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. വാഹനം മോഷ്ടിച്ചുകൊണ്ടുപോയാലും അകത്ത് മൊബൈല്‍ ഫോണ്‍ ഉള്ളതിനാല്‍ സിഗ്നലുകള്‍ വഴി കണ്ടുപിടിക്കാന്‍ എളുപ്പമാണ്. 450 ദിര്‍ഹമാണ് ഈ ഉപകരണം നിര്‍മിച്ച് ഘടിപ്പിക്കുന്നതിന് ചെലവ് വരുന്നത്.
ഗേറ്റിന് പുറത്തെ കോളിങ് ബെല്ല് അടിച്ചാല്‍ പൂട്ടിയിട്ട ഗേറ്റ് തുറക്കാന്‍ കഴിയുന്ന സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗേറ്റിന് അകത്തും തൊട്ടടുത്തുമായി ഘടിപ്പിച്ച രണ്ട് ചെറിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയാണ് ഉപകരണത്തിന്‍െറ പ്രവര്‍ത്തനം. ഗേറ്റിന് പുറത്തെ കോളിങ് ബെല്‍ അടിക്കുമ്പോള്‍ അകത്തെ സംവിധാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്ന് ശിഹാബുദ്ദീന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരും. തിരിച്ച് ശിഹാബിന്‍െറ ഫോണില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഗേറ്റ് തുറക്കാന്‍ സാധിക്കും. ശിഹാബിന്‍െറ മൊബൈലിലേക്ക് സന്ദര്‍ശകര്‍ വിളിച്ചാലും പുറത്തെവിടെയാണെങ്കിലും ഗേറ്റ് തുറന്നുനല്‍കാന്‍ സാധിക്കും. ലോകത്ത് എവിടെ നിന്നും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. മുമ്പ് മജ്ലിസില്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ താന്‍ തന്നെ വന്ന് ഗേറ്റ് തുറന്നുകൊടുക്കണമായിരുന്നു. ഈ ഉപകരണം സാധിച്ചതോടെ ഇടക്ക് പുറത്തുപോകാന്‍ സാധിക്കും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വിളിച്ചാല്‍ ഗേറ്റിന് സമീപത്തെ ലൈറ്റ് പ്രകാശിക്കുകയും പുറത്തുവന്നയാള്‍ക്ക് ഗേറ്റ് തുറക്കാനും സാധിക്കും. മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഈ സംവിധാനത്തിന് 500 ദിര്‍ഹത്തോളമാണ് ചെലവ് വരുക. സമാന സംവിധാനം കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനും ഉപയോഗിക്കാം.
ഗേറ്റില്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിന് പുറമെ താന്‍ സ്ഥലത്തില്ലെങ്കിലും തന്‍െറ ജോലികള്‍ ചെയ്യാനുള്ള സംവിധാനങ്ങളും ശിഹാബ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മജ്ലിസിലേക്ക് സന്ദര്‍ശകര്‍ എത്തുന്നതിന് മുമ്പ് ഓട്ടോമാറ്റിക്കായി എ.സി.യും ലൈറ്റുകളും ഓണ്‍ ചെയ്യാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയാകുമ്പോഴേക്കും മജ്ലിസിലെ എ.സി. പ്രവര്‍ത്തിച്ചുതുടങ്ങും. വൈകുന്നേരം ആറോടെ ലൈറ്റുകളും പ്രകാശിക്കും. ഒന്നോ രണ്ടോ ദിവസം താന്‍ ഇല്ലെങ്കിലും പുതിയ കണ്ടുപിടിത്തങ്ങള്‍ വഴി മജ്ലിസിലെ കാര്യങ്ങള്‍ സുഖമായി നടന്നുപോകുമെന്ന് ഈ യുവാവ് പറയുന്നു. ഇടക്ക് തനിക്ക് പുറത്തുപോകാനും സാധിക്കും.
ചെറുപ്പത്തിലേ തന്നെ കൊച്ചു കണ്ടുപിടിത്തങ്ങള്‍ നടത്തിയിരുന്നു ഈ മിടുക്കന്‍. പത്താം ക്ളാസ് കഴിഞ്ഞ് എ.സി. മെക്കാനിക്ക് കോഴ്സിന് ചേര്‍ന്നെങ്കിലും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ പഠിപ്പിക്കുന്നതെന്നതിനാല്‍ നാല് മാസം കഴിഞ്ഞ് നിര്‍ത്തുകയായിരുന്നു. ക്ഷമയും പരീക്ഷണങ്ങള്‍ക്കുള്ള മനസ്സും ഉണ്ടെങ്കില്‍ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ആര്‍ക്കും സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഈ സംവിധാനങ്ങള്‍ ഘടിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സമീപിക്കുന്നുണ്ടെന്നും ശിഹാബ് പറയുന്നു.

രക്ഷാ സമിതി അംഗീകാരം; യു.എന്‍ ചാര്‍ട്ടറിലെ ചാപ് റ്റര്‍ ഏഴില്‍നിന്ന് ഇറാഖ് ഒഴിവായി

Posted: 28 Jun 2013 11:18 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്ത് അധിനിവേശത്തിനുശേഷം ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയങ്ങളുടെ ഭാഗമായുള്ള ചാര്‍ട്ടറിലെ ചാപ്റ്റര്‍ ഏഴില്‍നിന്ന് ഇറാഖിനെ ഒഴിവാക്കുന്നതിന് രക്ഷാ സമിതി അംഗീകാരം നല്‍കി. ഇതോടെ നിബന്ധനകള്‍ കുറഞ്ഞ ചാപ്റ്റര്‍ ആറിലേക്ക് ഇറാഖ് മാറി.
ചാപ്റ്റര്‍ ഏഴിലെ നിബന്ധനകള്‍ ഇറാഖ് പൂര്‍ത്തിയാക്കിയതായി രണ്ടാഴ്ച മുമ്പ് ഇറാഖും കുവൈത്തും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ ഇറാഖ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരായ ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും ഹോഷിയാര്‍ സബരിയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്.
ഇത് വ്യക്തമാക്കി ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിന്‍െറ പകര്‍പ്പ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് കൈമാറിയിരുന്നു. സെക്രട്ടറി ജനറല്‍ ഇത് രക്ഷാ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വ്യാഴാഴ്ച ചേര്‍ന്ന 15 അംഗ സമിതി ഐക്യകണ്ഠേന അംഗീകരിക്കുകയുമായിരുന്നു. നിബന്ധനകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സൈനിക ഇടപെടലിനും ഉപരോധത്തിനും യു.എന്‍ ചാര്‍ട്ടറിലെ ചാപ്റ്റര്‍ ഏഴ് അനുവാദം നല്‍കുമ്പോള്‍ ചാപ്റ്റര്‍ ആറ് പ്രകാരം സമാധാനപരമായ മാര്‍ഗത്തിലുടെ മാത്രമേ യു.എന്നിന് ഇടപെടാനാവൂ. ചാപ്റ്റര്‍ ആറിലേക്ക് മാറിയതോടെ സൈനിക നടപടിയുടെയും ഉപരോധത്തിന്‍െറയും ആശങ്കകളില്ലാതെ ഇറാഖിന് മുന്നോട്ടുനീങ്ങാം. അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്‍െറ കാര്യത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതാണ് ഇറാഖിന് തുണയായത്. അധിനിവേശ സമയത്ത് കുവൈത്തില്‍നിന്ന് ഇറാഖ് സൈന്യം പിടിച്ചുകൊണ്ടുപോയവരുടെയും കടത്തിക്കൊണ്ടുപോയ സാധനങ്ങളുടെയും കാര്യം ചാപ്റ്റര്‍ ആറിലേക്ക് മാറ്റാവുന്നതാണെന്ന് രക്ഷാ സമിതി വിലയിരുത്തുക കൂടി ചെയ്തതോടെ ചാപ്റ്റര്‍ ഏഴില്‍നിന്ന് ഇറാഖിനെ ഒഴിവാക്കാന്‍ തീരുമാനമാവുകയായിരുന്നു. അധിനിവേശത്തിന്‍െറ നഷ്ടപരിഹാരമായി കുവൈത്തിന് നല്‍കാനുള്ള 52 ബില്യന്‍ ഡോളറില്‍ ബാക്കിയുള്ള 11 ബില്യന്‍ 2015 ഓടെ നല്‍കാമെന്ന് ഇറാഖ് നല്‍കിയ ഉറപ്പും രക്ഷാ സമിതി കണക്കിലെടുത്തു.
തീരുമാനത്തെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. അയല്‍ക്കാരും സഹോദര രാജ്യങ്ങളുമായ ഇറാഖിന്‍െറയും കുവൈത്തിന്‍െറയും ചരിത്രത്തില്‍ പുതിയ കാല്‍വെപ്പാണിതെന്നും സമാധാനപരമായ രീതികളിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശരിയായ മാതൃകയാണിതെന്നും ഇറാഖ് വിദേശ മന്ത്രി ഹോഷിയാര്‍ സബരി അഭിപ്രായപ്പെട്ടു. ഇറാഖുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്‍െറ സൂചനയാണിതെന്ന് കുവൈത്ത് വിദേശകാര്യ സെക്രട്ടറി ഖാലിദ് സുലൈമാന്‍ അല്‍ ജാറല്ല പറഞ്ഞു.
ചാപ്റ്റര്‍ ആറിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളും കൂടുതല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണാതായവരുടെയും നഷ്ടപ്പെട്ട സാധനങ്ങളെയും കാര്യത്തില്‍ യു.എന്‍ നിയോഗിച്ച ഉന്നത തല കോര്‍ഡിനേറ്റര്‍ ഗെന്നഡി താരാസോവിന്‍െറ സംഭാവനകളെയും അല്‍ ജാറല്ല പ്രകീര്‍ത്തിച്ചു.
 

പുലിമടകളിലെ ഉള്ളുലയ്ക്കുന്ന കഥകളുമായി മൂര്‍ത്തി വീണ്ടും ജിദ്ദയില്‍

Posted: 28 Jun 2013 11:10 PM PDT

Image: 

ജിദ്ദ: തമിഴ് പുലിമടകളിലെ യുദ്ധാനന്തര ദുരിതത്തിന്‍െറ ഉള്ളുലയ്ക്കുന്ന കഥകളുമായി മൂര്‍ത്തി പഴയ ലാവണത്തില്‍ വീണ്ടും. മൂര്‍ത്തിയെ മറന്നോ? ജിദ്ദ കോണ്‍സുലേറ്റിന്‍െറ കവാടങ്ങള്‍ പ്രവാസികളുടെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും മുന്നില്‍ തുറന്നുവെച്ച വെല്‍ഫെയര്‍ കോണ്‍സല്‍ എസ്.ഡി. മൂര്‍ത്തിയെ. നിതാഖാത്തിന്‍െറ ദുരിതപ്പെയ്ത്തിനിടയില്‍ പരാതിപരിഹാരത്തിനു വേഗം കൂട്ടാന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി ആവശ്യപ്പെട്ടതനുസരിച്ച് ശ്രീലങ്കയിലെ ജാഫ്ന ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു ഏതാനും നാളുകളിലെ സേവനത്തിന് അദ്ദേഹം ഇപ്പോള്‍ ജിദ്ദ കോണ്‍സുലേറ്റിലുണ്ട്. സംശയത്തിന്‍െറയും സന്നിഗ്ധതകളുടെയും നടുവിലെ തിരക്കില്‍ നിന്ന് പഴയ പരിചയക്കൂട്ടത്തിനിടയില്‍ ഏതാനും നാളുകള്‍ ചെലവിടാന്‍ കിട്ടിയ സന്തോഷത്തിലാണ് മൂര്‍ത്തി.
പ്രവാസികളുടെ ദുരിതകഥകളില്‍ നിന്നു ശ്രീലങ്കന്‍ ഭരണകൂടത്തിന്‍െറയും തമിഴ്പുലികളുടെയും ഇടയില്‍ പെട്ടുപോയ തമിഴ്വംശജരുടെ പുനരധിവാസപ്രശ്നങ്ങളുടെ വറചട്ടിയിലേക്കായിരുന്നു തന്‍െറ പോക്കെന്ന് മൂര്‍ത്തി പറഞ്ഞു. എന്നാല്‍ ഇന്ത്യാഗവണ്‍മെന്‍റിന്‍െറ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ തമിഴ്മക്കളുടെ മനസ്സു പിടിക്കാനും അവര്‍ക്ക് ആശ്വാസം പകരാനും ആവുന്നതിന്‍െറ സംതൃപ്തിയുണ്ട്. എന്നാലും ജിദ്ദയില്‍ ലഭിച്ചതുപോലെ സന്നദ്ധപ്രവര്‍ത്തകരുടെയും സംഘടനകളുടെയും സഹായം പോലൊരു പിന്തുണയില്ലാത്തതിന്‍െറ ദുഃഖവുമുണ്ട്. തമിഴ്പുലികളെ തുടച്ചുനീക്കിയ യുദ്ധത്തിനു ശേഷം ഇന്ത്യന്‍ ഭരണകൂടം അവര്‍ക്കു വേണ്ടി നടത്തുന്ന പുനരധിവാസ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പാല്‍പമായി ജനപിന്തുണ ലഭിച്ചുവരുന്നതേയുള്ളൂ. യുദ്ധം തകര്‍ത്ത ജീവിതങ്ങള്‍ അവരുടെ മനോനില വീണ്ടെടുക്കാന്‍ പരുവപ്പെടുന്നേയുള്ളൂ. അത്രയും കാലം ക്ഷമയോടെ പ്രതിസന്ധികള്‍ തരണം ചെയ്തേ ഒക്കൂ. എങ്കിലും ഇന്ത്യ വളരെ കൂടുതല്‍ കാര്യങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ ലങ്കയിലെ തമിഴ്വംശജര്‍ക്കായി ചെയ്തിട്ടുണ്ടെന്ന് മൂര്‍ത്തി എണ്ണിപ്പറയുന്നു.
അര ലക്ഷം പേര്‍ക്ക് വീടു നിര്‍മിച്ചുകൊടുക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതില്‍ ആയിരം പണികഴിപ്പിച്ച് കൈമാറിക്കഴിഞ്ഞു. 12,000 വീടുകള്‍ നിര്‍മാണത്തിലിരിക്കുന്നു. വീടുണ്ടാക്കി വിതരണം ചെയ്യുന്നതിനു പകരം രാജ്യത്തെവിടെയും കൂരയില്ലാത്തവര്‍ക്ക് അതിനാവശ്യമായ പണം മൂന്ന് തവണകളായി നല്‍കുകയാണ്. അതില്‍ തമിഴ്, മുസ്ലിം, സിംഹള ഭേദമൊന്നുമില്ല. മാധവാച്ചിയില്‍ നിന്നു ജാഫ്നയിലേക്ക് 143 കി.മീ ദൂരത്തിലും തലയ്മണ്ണാറിലേക്ക് 62 കി.മീ. ദൂരത്തിലും 400 ദശലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന റെയില്‍വേ ലൈന്‍ അടുത്ത വര്‍ഷം കമീഷന്‍ ചെയ്യും. യുദ്ധത്തില്‍ തകര്‍ന്ന കാങ്കേശന്‍ തുറൈ പോര്‍ട്ട് ഇതിനകം പുനര്‍നിര്‍മിച്ചു കഴിഞ്ഞു. ശ്രീലങ്കന്‍ ഭരണകൂടം അനുവദിക്കുന്ന മുറക്ക് തമിഴര്‍ക്ക് മത്സ്യബന്ധനത്തിനു കൂടി ഈ തുറമുഖം ഉപയോഗിക്കാനാകും. ജാഫ്നയില്‍ ഒരു ഫിഷ്നെറ്റ് ഫാക്ടറിയും ജാഫ്ന, കിള്ളിനോച്ചി, വാവുനിയ, മുള്ളൈത്തീവ് എന്നിവിടങ്ങളില്‍ നാല് ആശുപത്രികളും നിര്‍മിച്ചുനല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 50,000 സൈക്കിള്‍ നല്‍കി. തകര്‍ന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിച്ചു. തമിഴ്, മുസ്ലിം മത്സ്യത്തൊഴിലാളികള്‍ക്കായി 175 ബോട്ടുകളും 175 ഫിഷ്നെറ്റുകളും 175 മോട്ടോറുകളും വിതരണം ചെയ്തു.
യുദ്ധം സൃഷ്ടിച്ച മാനസികാഘാതം വളരെ വലുതാണ്. ഇതില്‍ നിന്നു ആളുകളെ കരകയറ്റുന്നതിന് മാനസികോല്ലാസ പരിപാടികളും വിനോദ ഉപാധികളും നമ്മുടെ ഗവണ്‍മെന്‍റ് ഒരുക്കിക്കൊടുക്കുന്നു. ആളുകള്‍ക്ക് ഹിന്ദി ഭാഷയും സംഗീതവും നൃത്തവും അഭ്യസിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍, ഫിലിം ഫെസ്റ്റിവല്‍, ഇന്ത്യ കോര്‍ണര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഇതിന്‍െറ ഭാഗമായി നടത്തുന്നു.
ജീവനും ഉപജീവനത്തിനും സുരക്ഷിതത്വം ലഭിക്കുന്ന സ്വാതന്ത്ര്യം, രാജ്യത്തെ മറ്റു പൗരന്മാര്‍ക്കുള്ളതു പോലെ തുല്യനീതി-ഇതാണ് തമിഴ്മക്കളുടെ ആവശ്യം. ഇതുറപ്പു വരുത്തുകയാണ് ഇന്ത്യന്‍ മിഷന്‍െറ ലക്ഷ്യവും. ഇന്ത്യയുടെ പിന്തുണ രാജപക്ഷെ ഗവണ്‍മെന്‍റിനുണ്ടായിരുന്നതായി വിശ്വസിക്കുന്നതു കൊണ്ട് തമിഴരുടെ വിശ്വാസവും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ സിംഹളരുടെ വിശ്വാസവും ആര്‍ജിക്കാന്‍ പ്രയാസമുണ്ട്. തമിഴ്വംശജരുടെ പ്രദേശങ്ങളിലേക്ക് ഇനിയും ലങ്കന്‍സര്‍ക്കാറിന്‍െറ സജീവ പരിഗണന എത്തിയിട്ടില്ല. ഫലഭൂയിഷ്ഠ പ്രദേശങ്ങളെല്ലാം സൈന്യം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് വരുതിയിലാക്കിയിരിക്കുന്നു. കാങ്കേശന്‍ തുറൈ തുറമുഖം തമിഴര്‍ക്കു വിട്ടുകൊടുത്തിട്ടില്ല. അടുത്ത സെപ്റ്റംബറില്‍ വടക്കന്‍ പ്രവിശ്യാകൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. 32 വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 38 സീറ്റില്‍ തമിഴര്‍ക്കു ഭൂരിപക്ഷം കിട്ടേണ്ടതാണ്. എന്നാല്‍ ഭരണകക്ഷിയായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി അത് അനുവദിക്കുമോ എന്നു പറയാറായിട്ടില്ല. തമിഴ് പിന്തുണ തെളിയിക്കാനായി ഡഗ്ളസ് ദേവാനന്ദയുടെ ഈലം പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും റനില്‍ വിക്രമസിംഗെയുടെ യു.എന്‍.പിയെയും അവര്‍ കൂടെ നിര്‍ത്തുന്നുണ്ട്. എന്നാല്‍ തമിഴ് ദേശീയ സഖ്യത്തോട് എതിരിടാന്‍ അവര്‍ക്കാവില്ല. അതിനാല്‍ തെരഞ്ഞെടുപ്പിന്‍െറ ഗതി കാത്തിരുന്നു തന്നെ കാണണം-മൂര്‍ത്തി പറയുന്നു. തമിഴ്ജനതയുടെ വിശ്വാസമാര്‍ജിക്കാനും അവര്‍ക്കു സ്വാതന്ത്ര്യവും തുല്യതയും ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി കോണ്‍സല്‍ ജനറല്‍ മഹാലിംഗത്തിന്‍െറ നേതൃത്വത്തില്‍ 15 ഓഫിസര്‍മാരടങ്ങുന്ന ജാഫ്ന കോണ്‍സുലേറ്റിലെ ഇന്ത്യന്‍ മിഷന്‍ മുന്നോട്ടുപോകുകയാണ്. ജിദ്ദയിലെ നാളെണ്ണിയ ഡപ്യൂട്ടേഷന്‍ ജോലികള്‍ തീര്‍ത്തു ലങ്കയിലേക്കു തന്നെ പറക്കാനിരിക്കുമ്പോഴും ജിദ്ദയെ മനസ്സില്‍ നിന്നു പറിച്ചെറിയാനാവുന്നില്ല മൂര്‍ത്തിക്ക്. മൂര്‍ത്തിയുടെ പ്രവാസിസുഹൃത്തുക്കള്‍ക്കും അതേ.

ഇബ്രയില്‍ നാല് നൂറ്റാണ്ട് പഴക്കമുള്ള പള്ളി പുതുക്കി പണിയുന്നു

Posted: 28 Jun 2013 10:53 PM PDT

Image: 

മസ്കത്ത്: ഇബ്രയില്‍ നാല് നൂറ്റാണ്ട് പഴക്കമുള്ള പള്ളി പുനര്‍നിര്‍മിക്കുന്നു. പുരാവസ്തു സ്മാരകമെന്ന നിലക്കാണ് 1666ല്‍ നിര്‍മിച്ച അല്‍ ഖനാതിര്‍ മസ്ജിദ് പുതുക്കി പണിയുന്നത്.
പുരാതന ഇസ്ലാമിക വാസ്തുശില്‍പ രീതിയനുസരിച്ചാണ് മസ്ജിദിന്‍െറ പുനര്‍നിര്‍മാണവും. പള്ളിയുടെ പഴമയും വാസ്തു ശില്‍പവും നഷ്ടപ്പെടാത്ത തരത്തിലുള്ള പുനര്‍നിര്‍മാണം പുരോഗമിക്കുകയാണ്.
ഒമാന്‍ ശൂറ കൗണ്‍സില്‍ അംഗം ശൈഖ് സാലിഹ് ബിന്‍ മുഹമ്മദ് അല്‍ മഅ്മരിയാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ചരിത്ര സാംസ്കാരിക ചിഹ്നങ്ങള്‍ കാത്ത് സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇബ്രയിലെ സഫാല മേഖലയിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്. 1666 ല്‍ നിര്‍മിച്ച മസ്ജിദ് 1989 ല്‍ പുതുക്കി പണിഞ്ഞിരുന്നു. അന്ന് മുതല്‍ ഈ മസ്ജിദ് ഇസ്ലാമിക കര്‍മശാസ്ത്രവും അറബി ഭാഷയും പഠിപ്പിക്കുന്ന കേന്ദ്രമായും പ്രവര്‍ത്തിച്ചിരുന്നു. മസ്ജിദിന്‍െറ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക കമ്മറ്റി രൂപവത്കരിച്ചതായി അദ്ദേഹം പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 18 ലക്ഷം റിയാല്‍ ചെലവ് വരുമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദിലേക്ക് റോഡും നിര്‍മിക്കുന്നുണ്ട്.

ജോപ്പന്റെ അറസ്റ്റ് സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നതിന് തെളിവ് -കുഞ്ഞാലിക്കുട്ടി

Posted: 28 Jun 2013 10:30 PM PDT

Image: 

മലപ്പുറം: സര്‍ക്കാര്‍ വഴിവിട്ട് ആരെയും സംരക്ഷിക്കില്ലെന്നതിന് തെളിവാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം ടെനി ജോപ്പന്റെ അറസ്റ്റെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ആഭ്യന്തരവകുപ്പ് വീഴ്ചകളില്ലാതെ പഴുതടച്ചാണ് അന്വേഷണം നടത്തിയത്. തെറ്റു ചെയ്തെന്ന് ബോധ്യമായാല്‍ ശക്തമായ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരന്‍ തെറ്റുചെയ്താല്‍ സര്‍ക്കാറിന് ഒരു ഭീഷണിയും ഉണ്ടാകേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Friday, June 28, 2013

പ്രകൃതി വാതക വില ഇരട്ടിയാകാന്‍ തീരുമാനം Madhyamam News Feeds

പ്രകൃതി വാതക വില ഇരട്ടിയാകാന്‍ തീരുമാനം Madhyamam News Feeds

Link to

പ്രകൃതി വാതക വില ഇരട്ടിയാകാന്‍ തീരുമാനം

Posted: 28 Jun 2013 12:32 AM PDT

Image: 

ന്യൂദല്‍ഹി: പ്രകൃതി വാതകത്തിന്‍്റെ വില 2014 എപ്രില്‍ ഒന്നു മുതല്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന്  വ്യാഴാഴ്ച ചേര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള  കേന്ദ്രമന്ത്രിസഭാ ഉപസമിതി  അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശകന്‍ സി.രംഗരാജന്‍്റെ അധ്യക്ഷതയിലുള്ള സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പ്രകൃതി വാതകത്തിന്‍്റെ വില ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രകൃതി വാതകത്തിന്‍്റെ വില വര്‍ധിപ്പിക്കുന്നത്.
   ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് വാതകത്തിന് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായാണ് വര്‍ധന ഉണ്ടാകുന്നത്. എന്‍.ഇ.എല്‍.പിയുടെ കീഴിലുള്ള വാതക വിലനിര്‍ണയ നയമനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് 2014 മുതല്‍ നിലവില്‍ വരുന്ന വര്‍ധനവില്‍ തുടരാനാണ്  തീരുമാനം.  മൂന്നുമാസത്തിലൊരിക്കല്‍ നിരക്കുകള്‍ പുനപ്പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രകൃതിവാതകത്തിന്‍്റെ വില വര്‍ധന വാതകമുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെയും രാസവളത്തിന്‍്റെയും വിലയെ ബാധിക്കുമെന്നതിനാല്‍  ഈ തീരുമാനം ഊര്‍ജ്ജമന്ത്രാലയവും രാസവള മന്ത്രാലയവും എതിര്‍ത്തിരുന്നു. സി.എന്‍.ജി.യുടെ വിലയും വര്‍ധിക്കാനിടയുണ്ട്.
 ഇന്ത്യയിലെ പ്രകൃതി വാതക ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് വില വര്‍ധനവ് അംഗീകരിച്ചതെന്ന് ധനകാര്യമന്ത്രി പി.ചിദംബരം അറിയിച്ചു. വാതക ഇറക്കുമതിയില്‍ നാലാംസ്ഥാനത്തുള്ള ഇന്ത്യക്ക് കൂടുതല്‍ വാതകം ഇറക്കുമതി ചെയ്യാന്‍ പ്രാപ്തിയില്ളെന്നും അദ്ദേഹം പറഞ്ഞു.
പുതിയവില, ഒ.എന്‍.ജി.സി. പോലെ സര്‍ക്കാര്‍ ഉടമസ്ഥതയിലും റിലയന്‍സ് പോലുള്ള സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്കും ഒരേപോലെ ബാധകമാകും.

തടയണ വിനയായി; ചിറ്റാര്‍പുഴ ദിശമാറിയൊഴുകി

Posted: 27 Jun 2013 11:53 PM PDT

കാഞ്ഞിരപ്പള്ളി: ചിറ്റാര്‍പുഴ ദിശമാറിയൊഴുകി സമീപവാസികളുടെ ഭൂമി ഒലിച്ചുപോയി. കൃഷികള്‍ നശിച്ചു. കാഞ്ഞിരപ്പള്ളി -മണിമല റോഡും ഇവിടെ നിര്‍മിച്ച കലുങ്കും അപകടാവസ്ഥയിലാണ്. അശാസ്ത്രീയമായി നിര്‍മിച്ച തടയണയാണ് പുഴ ദിശ മാറിയൊഴുകാന്‍ കാരണം.
ചിറക്കടവ് സെന്‍റ് ഇഫ്രേംസ് എല്‍.പി സ്കൂളിന് മുന്‍വശത്ത് ചിറ്റാര്‍പുഴയില്‍ ഒരു വര്‍ഷം മുമ്പാണ് തടയണ നിര്‍മിച്ചത്. പുഴയുടെ ഇരുവശത്തുമുള്ള കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളെ ബന്ധിപ്പിച്ചായിരുന്നു ചെക് ഡാം. ചിറക്കടവ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് തടയണ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍, നീന്തല്‍ പരിശീലനം കൂടി ലക്ഷ്യമിട്ട് തടയണയുടെ  ഉയരം കൂട്ടിയതാണ് വിനയായത്. നിര്‍മാണഘട്ടത്തില്‍തന്നെ അശാസ്ത്രീയമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ഉദ്ഘാടനശേഷം ഷട്ടറുകളുടെ താക്കോല്‍ ചിറക്കടവ് പഞ്ചായത്തിനെയാണ് ജലസേചന വകുപ്പ് ഏല്‍പ്പിച്ചത്. മഴക്കാലത്ത് ഷട്ടറുകള്‍ തുറക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍, മഴക്കാലം എത്തിയെങ്കിലും ഷട്ടര്‍ തുറക്കാന്‍ പഞ്ചായത്ത് തയാറായില്ല. കനത്ത മഴയില്‍ ശക്തമായ ഒഴുക്കുമൂലം ഷട്ടറുകള്‍ തുറക്കാനാകാത്ത അവസ്ഥയിലാണ്.
മഴ ശക്തമായതോടെ വെള്ളം കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി -മണിമല റോഡിലേക്കും കരിമ്പുകയം റോഡിലേക്കും ഒഴുകി ഇരു റോഡും വെള്ളത്തിലാവുകയായിരുന്നു. ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനാവാത്ത അവസ്ഥയാണ്.
റോഡുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. വെള്ളം കയറി കാഞ്ഞിരപ്പള്ളി - മണിമല റോഡില്‍ മൂന്നാംമൈല്‍ ഭാഗത്തെ കലുങ്ക് അപകട ഭീഷണിയിലാണ്. റോഡിന്‍െറ നടുവില്‍ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും അധികൃതര്‍ക്ക്  കഴിഞ്ഞിട്ടില്ല. നാട്ടുകാരാണ് കല്ലുകള്‍കൊണ്ട് ഗര്‍ത്തം അടച്ചത്.
സംരക്ഷണഭിത്തി തകര്‍ന്ന് ദിശതെറ്റിയാണ് ഇപ്പോള്‍ പുഴ ഒഴുകുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരോട് പറയാനാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതെന്ന് സമീപത്തെ സ്ഥലം ഉടമ ലാല്‍ ജോസഫ് പറഞ്ഞു.
സ്ഥലം സംരക്ഷിക്കുന്നതിന് ചിറ്റാര്‍പുഴയില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയുടെ ഉയരം വര്‍ധിപ്പിച്ചതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും അധികൃതര്‍ നടത്തിയില്ല. പുരയിടങ്ങളിലൂടെ കുത്തിയൊഴുകുന്ന വെള്ളം എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ വിഷമിക്കുകയാണ് സ്ഥല ഉടമകള്‍. വ്യാഴാഴ്ച രാവിലെയാണ് തടയണയുടെ  സംരക്ഷണഭിത്തി തകര്‍ന്ന് ചിറ്റാര്‍പുഴ ദിശതെറ്റി ഒഴുകാന്‍ തുടങ്ങിയത്.

ആത്മസംതൃപ്തിയുടെ നിറവില്‍ കലക്ടര്‍ പടിയിറങ്ങുന്നു

Posted: 27 Jun 2013 11:35 PM PDT

തൊടുപുഴ: ആദ്യ പുകയില വിരുദ്ധ വിദ്യാഭ്യാസ ജില്ല, എം.പി ഫണ്ട് വിനിയോഗത്തില്‍ ഒന്നാം സ്ഥാനം, ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കുന്ന ഡി.ബി.ടി പദ്ധതിയില്‍ 85 ശതമാനം രജിസ്ട്രേഷനിലൂടെ ഒന്നാം നിരയില്‍ സ്ഥാനം, ഒരു വ്യാഴവട്ടത്തിനു ശേഷം ഇടുക്കി ഫെസ്റ്റിന്‍െറ പുനുരുജ്ജീവനം, തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്ത് തന്നെ മുന്‍നിര പദവി. ഇടുക്കി ജില്ലക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ചാണ് ടി. ഭാസ്കരന്‍ കലക്ടര്‍ പദം ഒഴിയുന്നത്.
13 മാസങ്ങള്‍ കൊണ്ട് നേട്ടങ്ങളുടെ നീണ്ടനിര തീര്‍ത്താണ് അദ്ദേഹം ഇടുക്കിയോട് വിടപറയുന്നത്.  കലക്ടറേറ്റിന്‍െറ മുഖഛായക്ക് പുതിയ രൂപവും ഭാവവും നല്‍കിയാണ് അദ്ദേഹം പടിയിറങ്ങുക. പാതിവഴിയില്‍ കിടന്ന പല കെട്ടിടങ്ങള്‍ക്കും ജീവന്‍വെച്ചു.
പുതിയ കോണ്‍ഫറന്‍സ് ഹാള്‍, ട്രെയ്നിങ് സെന്‍റര്‍, വാഹന പാര്‍ക്കിങ് സൗകര്യം തുടങ്ങി മാറ്റങ്ങളുടെ പട്ടിക നീളുകയാണ്.
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തി സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡിനര്‍ഹമായി. ഈ വര്‍ഷം 44 പുതിയ അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങി.  
ഭൂമിയില്ലാത്ത ജനങ്ങള്‍ക്ക് എണ്ണായിരത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനും നേതൃത്വം നല്‍കി. ഇടുക്കി ജില്ലയെ ഇ -ജില്ലയായി ഉയര്‍ത്തുന്നതിന് വേണ്ട കഠിന ശ്രമങ്ങള്‍ നടത്തി.  
സുരക്ഷയുടെ ഭാഗമായി ഇടുക്കി കലക്ടറേറ്റിനെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറ സംവിധാനത്തിന്‍െറ കീഴിലാക്കി.  ഭരണ വികേന്ദ്രീകരണത്തിന്‍െറ ഭാഗമായി താലൂക്കുകളും ആര്‍.ഡി.ഒ ഓഫിസുകളും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചു.
ജില്ലയെ ആദ്യ പേപ്പര്‍ രഹിത കലക്ടറേറ്റാക്കി ഉയര്‍ത്തി. ശബരിമല മഹോത്സവം വിജയകരമായി നടത്തിയതിന് ഹൈകോടതിയുടെ അഭിനന്ദനം. ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയിലേക്ക് ആര്‍മി റിക്രൂട്ട്മെന്‍റ് റാലി, സന്ദര്‍ശകര്‍ക്ക് വിസ്മാന്‍ സംവിധാനം അങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക.
നേരിട്ട ജീവിത സമസ്യകളില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം യാത്ര തുടരുകയാണ്.  ജലനിധിയുടെ തലപ്പത്തേക്ക്. നിറഞ്ഞ മനസ്സോടെ ഇടുക്കി അദ്ദേഹത്തെ ഓര്‍ക്കുന്നു.

മഴക്ക് ശമനം; കെടുതിയില്‍ എട്ടു കോടിയുടെ കൃഷിനാശം

Posted: 27 Jun 2013 11:27 PM PDT

കല്‍പറ്റ: ജില്ലയില്‍ വ്യാഴാഴ്ച മഴക്ക് ശമനം. നാലു ദിവസത്തോളം തിമിര്‍ത്തുപെയ്ത മഴയില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ ദുരിതത്തിന് കുറവായി. ഇന്നലെയോടെ വെള്ളം ഇറങ്ങിത്തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ ഗതാഗതം പുന$സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ എട്ടു കോടി 46 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
540 ഹെക്ടര്‍ പ്രദേശത്തെ കാര്‍ഷിക വിളകളാണ് നശിച്ചത്. ഇന്നലെ മാത്രം 11,40,000 രൂപയുടെ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ 40 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും നശിച്ചു. ജില്ലയിലെ 38 ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുന്ന 2827 പേര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മാനന്തവാടി താലൂക്കില്‍ നിലവിലുണ്ടായിരുന്ന നെഹ്റു ജി.യു.പി.എസ് വള്ളിയൂര്‍ക്കാവിലെ ക്യാമ്പില്‍നിന്നുള്ള 52 പേര്‍ വീടുകളിലേക്ക് തിരിച്ചു. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
സൗജന്യ റേഷന്‍ എല്ലാവര്‍ക്കും നല്‍കാനും നടപടി തുടങ്ങി. മാനന്തവാടി താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 113 കുടുംബങ്ങളും 510 അംഗങ്ങളുമാണ് ഇപ്പോള്‍ കഴിയുന്നത്.

ഖത്തര്‍ : 12 പുതു മുഖങ്ങള്‍, ഒരു വനിത മന്ത്രി

Posted: 27 Jun 2013 11:21 PM PDT

Image: 
Subtitle: 
പുതിയ അഞ്ചു മന്ത്രാലയങ്ങള്‍;

ദോഹ: അധികാരമേറ്റടെുത്ത ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ച  മന്ത്രിസഭയില്‍ പുതിയ അഞ്ചു മന്ത്രാലയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഗതാഗതം, സ്പോര്‍ട്സ്, ടെലികമ്യൂണിക്കേഷന്‍, പ്ളാനിങ് ഡവലപ്മെന്‍റ്, അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്‍റ് എന്നിവയാണ് പുതിയ മന്ത്രാലയങ്ങള്‍. ഇതോടെ ഖത്തറിലെ മന്തലയങ്ങളുടെ എണ്ണം 20 ആയി.
മന്ത്രി സഭയില്‍ 12 പുതു മുഖങ്ങളെയും ഉള്‍പ്പെടുത്തി. സ്വലാഹ് ബിന്‍ ഗാനിം നാസര്‍ അല്‍ അലി (സ്പോര്‍ട്സ്,യുവജനം), ഡോ. ഈസ സഅഥ് അല ജഫാലി അല്‍ നഈമി (അഡ്്മിനിട്രേറ്റീവ് ഡവലപ്മെന്‍റ്), ഡോ. ഹസ്സ സുല്‍ത്താന്‍ അല്‍ ജാബിര്‍ (കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ജാസിം സൈഫ് അഹമദ് അല്‍ സുലൈത്തി (ഗതാഗതം), ഡോ. സ്വാലിഹ് മുഹമ്മദ് സാലിം അല്‍ നാബിത് (പ്ളാനിങ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്) എന്നിവരാണ് പുതിയ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്നവര്‍. മുന്‍ മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി ആയിരുന്ന ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യിനാണ് വിദേശകാര്യം. ഹസ്സ സുല്‍ത്താന്‍ അല്‍ ജാബിര്‍ ആണ് ഏക വനിതാ മന്ത്രി.
നിയുക്ത ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അല്‍ സുലൈത്തി ഖത്തര്‍ സായുധസേനയില്‍ ജനറല്‍ മെക്കാനിസം ഓപറേഷന്‍ വകുപ്പില്‍ കേണല്‍ ആയും പിന്നീട് അമീര്‍ പ്രൊട്ടെക്ഷന്‍ സായുധ വിഭാഗത്തില്‍ മേജര്‍ ആയും ഖത്തര്‍ ഫ്രഞ്ച് സംയുക്ത സൈനിക പരിശീലന കോ ഓഡിനേറ്ററായും സേവനമണുഷ്ഠിച്ചു.
പൊതുആരോഗ്യ മന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ കഹ്താനി തൊഴില്‍ വ്യാപാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ഏഷ്യന്‍ കപ്പ് റീജ്യനല്‍ സമിതി ഡയറക്ടര്‍, ഖത്തര്‍ നാഷണല്‍ ബാങ്ക് ഫിനാഷ്യല്‍ സൂപ്പര്‍വിഷന്‍ മാനേജര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ഡോ. ഹസ്സ സുല്‍ത്താന്‍ അല്‍ ജാബിര്‍  ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് സുപ്രീം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു.നിരവധി ദേശീയ അന്തര്‍ ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവദരിപ്പിച്ച ഇവര്‍ ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ്.
നിയുക്ത വിദ്യഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍,ഖത്തര്‍ ടെക്നിക്കല്‍ കോളേജ് ഡയറക്ടര്‍, റിസര്‍ച്ച് ആന്‍ഡ് പ്ളാനിങ് ബോര്‍ഡ് ഡയറക്ടര്‍, ഖത്തര്‍ യൂണിവേഴ്സിറ്റി പ്ളാനിങ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡവലപ്പ്മെന്‍റ് ഉപമേധാവി എന്നീ നിലകിളില്‍ സേവനമനുഷ്ഠിട്ടുണ്ട്.
അഡ്്മിനിട്രേറ്റീവ് ഡവലപ്മെന്‍റ് മന്ത്രി ഡോ. ഈസ സഅദ് അല ജുഫാലി അല്‍ നഈമി 1990 മുതല്‍ 2000 വരെ ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്തു. പിന്നീട് നാല് വര്ഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മന്ത്രിസഭ ലജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടറായിരുന്നു.
നിയമ മന്ത്രി ഡോ. ഹസന്‍ ലഹ്ദാന്‍ സഖര്‍ ആല്‍ ഹസന്‍ അല്‍ മുഹന്നദി 1998 വരെ ഖത്തര്‍ കോടതിയില്‍ ജഡ്ജി ആയിരുന്നു. നിയമകാര്യ സ്ഥിരം സമിതി ഉപമേധാവി, മന്ത്രിസഭ സെക്രട്ടറിയേറ്റ് സ്ഥാപക സമിതി അംഗം, ഔാഫ് മേധാവി തുടങ്ങിയ പദവികളും ധാരാളം സമിതികളുടെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിയുക്ത വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ ഹമദ് അല്‍ അതിയ്യ ഖത്തര്‍ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍, കഹര്‍മ മാനേജ്മെന്‍റ് ബോഡി അംഗം, അന്താരഷ്ട്ര കാര്യ സഹമന്ത്രി, തൊഴില്‍ വ്യാപാര മന്ത്രിയുടെ താല്‍ക്കാലിക ചുമതല, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ മേധാവി, സുപ്രീം കൗസില്‍ ഓഫ് ടെലി കമ്യൂണിക്കേഷന്‍ ഉപ മേധാവി, ഖത്തര്‍ ഷെയര്‍ മാര്‍ക്കറ്റ് മേധാവി, ഖത്തര്‍ ദിയാര്‍ ഗവേണിംഗ് ബോഡി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
2011 മുതല്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. നിയുക്ത തൊഴില്‍ സാമൂഹിക വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ കുലൈഫി 1996 മുതല്‍ 98 വരെ ഗള്‍ഫ് രാഷ്ട്ര സാമ്പത്തിക കാര്യ വകുപ്പ് ജനറല്‍ സെക്രട്ടറി ആയിരുന്നു.
പുതിയ സായുധസേന മേധാവിയായി മേജര്‍ ജനറല്‍ തയ്യര്‍ ഗാനിം ബിന്‍ ഷാഹീന്‍ അല്‍ ഗാനിമിനെയും അമീര്‍ നിശ്ചയിച്ചു. അതോടോപ്പം ഹമദ് ബിന്‍ ഖലീഫ അല്‍ അതിയ്യയെ അമീറിന്‍െറ പേഴ്സണല്‍ അഡൈ്വര്‍ ആയും നിശ്ചയിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

100 ടണ്‍ അരിയും 114 ടണ്‍ ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി

Posted: 27 Jun 2013 10:57 PM PDT

കോഴിക്കോട്: വെസ്റ്റ്ഹില്‍ എഫ്.സി.ഐ ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ വിതരണത്തിനുവെച്ച 100 ടണ്‍ പച്ചരിയും 114 ടണ്‍ ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി.
ഇവ സംസ്കരിച്ച് വൃത്തിയാക്കി പരിശോധിച്ചശേഷമേ വിതരണം ചെയ്യാവൂ എന്ന് എഫ്.സി.ഐക്ക് നിര്‍ദേശവും നല്‍കി. പഴകിദ്രവിച്ച ചാക്കില്‍ പുഴുക്കളും മാലിന്യവും കലര്‍ന്ന അരിയും ഗോതമ്പുമാണ് വിതരണത്തിന് വെച്ചിരുന്നത്.  2010, 2011 വര്‍ഷങ്ങളില്‍ ഇറക്കിയതായിരുന്നു ഗോതമ്പും പച്ചരിയും. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന അരിയും ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.  സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന 11 ഓളം ഗോഡൗണുകള്‍ കാലഹരണപ്പെട്ടതാണെന്നും കണ്ടെത്തി.
വാര്‍ഷിക അറ്റകുറ്റപ്പണി നടത്തണമെന്നും കാലഹരണപ്പെട്ട ഗോഡൗണുകള്‍ നന്നാക്കണമെന്നും പരിശോധക സംഘം എഫ്.സി.ഐക്ക് നിര്‍ദേശം നല്‍കി. ചെറുവണ്ണൂര്‍ മേഖലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം  ഒമ്പത് ഹോട്ടലുകള്‍ പരിശോധിച്ചു. ചെറുവണ്ണൂരിലെ ചന്ദ്രവിലാസ് ഹോട്ടല്‍ പൂട്ടാനും വൃത്തിയാക്കിയശേഷം 15,000 രൂപ പിഴ അടച്ചാലേ തുറക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കി.
കണ്ണഞ്ചേരിയിലെ അനില്‍ ടീ സ്റ്റാളിന് 2000 രൂപ, ചെറുവണ്ണൂരിലെ ലുലു ഹോട്ടലിന് 10,000 രൂപ, നക്ഷത്ര ഹോട്ടലിന് 5000രൂപ വീതം പിഴയിട്ടു. ചെറുവണ്ണൂരിലെ ബിരിയാണി സെന്‍ററിനും നോട്ടീസ് നല്‍കിയതായി പരിശോധക സംഘം അറിയിച്ചു. കോഴിക്കോട് നഗരത്തിലെയും പരിസരങ്ങളിലെയും മിക്ക ഹോട്ടലുകളിലെയും അടുക്കളകള്‍ വൃത്തിഹീനമാണെന്ന്  പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പുതിയ ബസ്സ്റ്റാന്‍ഡിലെ കാലിക്കറ്റ് ഹോട്ടലും ഗോകുലം ഹോട്ടലും അധികൃതര്‍ അടപ്പിച്ചിരുന്നു. രണ്ടുദിവസത്തെ പരിശോധനയില്‍ 62,000 രൂപ പിഴ ഈടാക്കി.ഭക്ഷ്യസുരക്ഷാ ഡെസിഗ്നേറ്റഡ് ഓഫിസര്‍ മുഹമ്മദ് റാഫി, ടി. ശിവദാസന്‍, പി.കെ. ഏലിയാമ്മ, കെ.പി. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

തെറ്റയിലിനെതിരായ ആരോപണം: ലാപ്ടോപും വെബ്കാമറയും കാണാനില്ലെന്ന് യുവതി

Posted: 27 Jun 2013 10:34 PM PDT

Image: 

തിരുവനന്തപുരം: ജോസ് തെറ്റയില്‍ എം.എല്‍.എയുമായുള്ള ലൈംഗിക ബന്ധം പകര്‍ത്തിയ വെബ്കാമറയും ലാപ്ടോപും കാണാനില്ലെന്ന് പരാതിക്കാരിയായ യുവതി പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ തെളിവായി ഹാജരാക്കാന്‍ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് യുവതി ഇക്കാര്യം അറിയിച്ചത്.

എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ മാത്രമാണ് യുവതി നല്‍കിയതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ലാപ്ടോപും വെബ്കാമറയും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

യഥാര്‍ഥ ദൃശ്യങ്ങളും ലാപ്ടോപും കണ്ടെത്താന്‍ യുവതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എന്നാണ് സൂചന.
 

ഇളവ് മൂന്ന് മാസം കൂടി നീട്ടാന്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ ശിപാര്‍ശ

Posted: 27 Jun 2013 10:28 PM PDT

Image: 

റിയാദ്: തൊഴില്‍- താമസ രേഖകള്‍ നിയമവിധേയമാക്കുന്നതിന് അനുവദിച്ചിട്ടുള്ള ഇളവ്കാലം അവസാനിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിച്ചിരിക്കെ മൂന്ന്മാസക്കാലം കൂടി സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ഉന്നതാധികാര കേന്ദ്രത്തിന് കത്തയച്ചു. പ്രാദേശിക പത്രമായ അല്‍വത്വന്‍ ആണ് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇളവ്കാല പരിധി നീട്ടണമെന്ന് രാജ്യത്തിനുള്ളില്‍ തന്നെയുള്ള  വിവിധ തൊഴില്‍ മേഖലകളില്‍നിന്നുള്ള ശക്തമായ സമ്മര്‍ദം മന്ത്രാലയത്തിനു മേല്‍ ഉണ്ടായിരുന്നു. കൂടാതെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും പൗരന്മാരുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിന് ഇളവ് കാലപരിധി അപര്യാപ്തമാണെന്നും നീട്ടിനല്‍കണമെന്നും അഭ്യര്‍ഥിച്ചു. അതിന് പുറമെ ഇളവ്കാല ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കുന്നവരെ സംബന്ധിച്ചും രേഖകള്‍ ശരിയാക്കി നല്‍കുന്നതിന് സര്‍ക്കാര്‍ തല വകുപ്പുകള്‍ എടുത്തിട്ടുള്ള നടപടികള്‍ സംബന്ധിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയും ഇളവ്കാലാവധി നീട്ടിനല്‍കണമെന്നാണ് മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം. ഇതെല്ലാം പരിഗണിച്ചാണ് തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ ഇളവുകാലപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാര കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുള്ളത്.
മന്ത്രാലയ കണക്കനുസരിച്ച് തൊഴില്‍, താമസരേഖകള്‍ നിയമവിധേയമാക്കേണ്ടവര്‍ 30 ലക്ഷത്തിനടുത്ത് വരും. എന്നാല്‍ ഇളവ്കാല ആനുകൂല്യം പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ ഇതുവരെയായി രേഖകള്‍ ശരിയാക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 16 ലക്ഷം മാത്രമാണ്. ഇവരുടെ അപേക്ഷകളില്‍തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനും ലേബര്‍ ഓഫിസുകള്‍, ജവാസാത്ത്, തര്‍ഹീല്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ കേന്ദ്രങ്ങളില്‍ അതിശക്തമായ തിരക്കാണ് ഇളവ്കാല സമയപരിധി അവസാനത്തോടടുക്കുമ്പോള്‍ അനുഭവപ്പെടുന്നത്. തൊഴിലാളികളും തൊഴിലുടമകളുമനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങളും പരിഗണിച്ച് തൊഴില്‍ മന്ത്രാലയത്തിന്‍െറ അപേക്ഷയില്‍ അനുകൂലമായി വരുന്ന മൂന്നു മാസം കൂടി ഇളവ്കാലപരിധി നീട്ടിനല്‍കുന്നതിനുള്ള രാജവിജ്ഞാപനം ഇറങ്ങുമെന്നു തന്നെയാണ് രാജ്യമൊട്ടുക്കും പ്രതീക്ഷിക്കുന്നത്. തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹുമായും മന്ത്രാലയം ഔദ്യാഗിക വക്താവ് ഹതാബ് അല്‍അനസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഗള്‍ഫ്മാധ്യമം’ എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ലക്ഷങ്ങള്‍ വരുന്ന വിദേശ തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിന് മൂന്ന്മാസം കൂടി ഇളവ്കാലപരിധി നീട്ടിനല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം രാജ്യത്ത് ഏഴ്ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിച്ചുവരുന്നതായി മദീന ചേംബറിലെ കൗണ്‍സില്‍ അംഗം അബ്ദുല്‍ ഗനി ഹമദ് അല്‍അന്‍സാരി ചൂണ്ടിക്കാട്ടി. നിതാഖാത്ത് വ്യവസ്ഥ പ്രകാരം ലഭ്യമായ കണക്കനുസരിച്ച് രാജ്യത്ത് 1.979 ദശലക്ഷം സ്ഥാപനങ്ങള്‍ തൊഴില്‍ കമ്പോളത്തിലുണ്ട്. എന്നാല്‍ വിവിധ പ്രവിശ്യകളിലുള്ള ചേംബറുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവ 1.02 ദശലക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ വിവിധ നഗരസഭ, മുനിസിപ്പാലിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തത് 2,42,000 ആണ്. ഇതനുസരിച്ച് ഏഴ് ലക്ഷത്തി പതിനേഴായിരത്തോളം സ്ഥാപനങ്ങള്‍ രജിസ്ട്രര്‍ ചെയ്യപ്പെടാത്തവയായുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന സ്ഥിതിവിവരക്കണക്കുകളിലെ വ്യതാസം ഈ മേഖലയില്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ബാഹുല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിദേശ തൊഴിലാളികളുടെ രേഖകള്‍ നിയമവിധേയമാക്കാന്‍ അനുവദിച്ചിട്ടുള്ള ഇളവ്കാലപരിധിയും നടപടികളും പൂര്‍ത്തിയായാല്‍ ഈമേഖലയും നിയമവിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

കുടിയേറ്റ ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകരം

Posted: 27 Jun 2013 10:25 PM PDT

Image: 
Subtitle: 
ഇന്ത്യന്‍ ഐ.ടി കമ്പനികളെ ബില്‍ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍

ന്യൂയോര്‍ക്: പുതിയ കുടിയേറ്റ ബില്‍ യു.എസ് സെനറ്റ് വെള്ളിയാഴ്ച പാസ്സാക്കി. 32നെതിരെ 68 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്. അതേസമയം, ബില്ലിലെ നിലവിലെ വ്യവസ്ഥകള്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് എന്നീ ഐ.ടി മേഖലിയിലെ കമ്പനികള്‍ക്ക് പുതിയ കുടിയേറ്റ ബില്‍ ചെലവേറിയതാകും.

നേരത്തെ ബില്ലിന് യു.എസ് സെനറ്റ് പാനല്‍ അംഗീകാരം നല്‍കിയിരുന്നു. സ്വവര്‍ഗ പങ്കാളികളായ കുടിയേറ്റക്കാര്‍ക്ക് ഇളവ് അനുവദിക്കുന്നതില്‍ സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് കുടിയേറ്റ നിയമനിര്‍മാണം. കുടിയേറ്റ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിലൂടെ അതിര്‍ത്തിസുരക്ഷ, സാമ്പത്തിക വളര്‍ച്ച എന്നിവകൂടി അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്.
 

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി

Posted: 27 Jun 2013 10:23 PM PDT

Image: 

തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ഇന്നലെ (ജൂണ്‍ 27) വരെ നടന്ന 18 വയസ് തികയാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

വിവാഹ പ്രായം ഭേദഗതി ചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

18 വയസ് തികയാതെയുള്ള (16 വയസ്സിന് മുകളില്‍) മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കുലര്‍ വിവാദമായതോടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

പുരുഷന്‍ 21 വയസ്സ് തികയാതെയും സ്ത്രീ 18 വയസ്സ് തികയാതെയും (16 വയസ്സിന് മുകളില്‍) നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP