സ്വാഗതം
WELCOME

News Update..

Sunday, June 2, 2013

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്മാറേണ്ടതില്ല- പിണറായി Madhyamam News Feeds

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്മാറേണ്ടതില്ല- പിണറായി Madhyamam News Feeds

Link to

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യൂസുഫലി പിന്മാറേണ്ടതില്ല- പിണറായി

Posted: 02 Jun 2013 12:37 AM PDT

Image: 

തിരുവനന്തപുരം: വ്യവസായ പ്രമുഖന്‍ എം. എ യൂസുഫലിക്ക് പിന്തുണയുമായി പിണറായി വിജയനും രംഗത്ത്. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യുസുഫലി പിന്മാറേണ്ടതില്ലെന്ന് സി.പി. എം  സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് മുഖാമുഖത്തില്‍ പറഞ്ഞു.  അദ്ദേഹം കേരളത്തില്‍ ഇനിയും നിക്ഷേപം നടത്തണം. യുസുഫലിയെ അവസാന ആശ്രയമായി കാണുന്ന മലയാളികള്‍ ഏറെയാണ്. അദ്ദേഹത്തെ മാത്രമല്ല, നാടിന്റെ വികസനത്തിന് സഹായകമാവുന്ന എല്ലാ നിക്ഷേപകരേയും പാര്‍ട്ടി സ്വാഗതം ചെയ്യും. യുസുഫലിയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളേയും അന്ധമായി എതിര്‍ക്കില്ല. അദ്ദേഹത്തിനെതിരായ മുദ്രാവാക്യം സി. പി.എം ഉയര്‍ത്തിയിട്ടില്ല. പോര്‍ട്ട് ട്രസ്റ്റ് മാനദണ്ഡ ലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാത്രമാണ് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും പിണറായി വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധം യുസുഫലിക്കും ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ലുലു നിര്‍മാണത്തിന് അനുമതി നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാറാണെന്നും അനുമതി നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നൂം പിണറായി പറഞ്ഞു. ലുലുമാളിന് മുന്നില്‍ നിര്‍മിക്കുന്ന ഫൈ്ള ഓവറിന്റെചെലവ് ലുലു ഗ്രൂപ്പ് വഹിക്കണമെന്നാണ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടത്. ഇതില്‍ ന്യായമുണ്ട്. കാരണം അവിടുത്തെ ഗതാഗതക്കുരുകിന് കാരണം ലുലുമാളാണ്. അപ്പോള്‍ അത് പരിഹരിക്കേണ്ടത് അവരുടെ ചുമതലയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും , ഫൈ്ള ഓവര്‍ നിര്‍മാണ ചെലവ് മുഴുവനായും സര്‍ക്കാര്‍ ഏറ്റെടുത്താലും സി. പി.എം സമരം നടത്തില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

 

ലോക്പാല്‍: വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഹസാരെ

Posted: 02 Jun 2013 12:01 AM PDT

Image: 

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി രാംലീല മൈതാനിയില്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ. ഇക്കാര്യം വ്യക്തമാക്കി ഹസാരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കത്തയച്ചു. എന്നാല്‍ സമരം എന്നാരംഭിക്കുമെന്ന് ഹസാരെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അഴിമതി മൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കയാണ്. ഇതന് തടയിടാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ രാംലീല മൈതാനിയില്‍ ഒക്‌ടോബര്‍ മാസത്തില്‍ താന്‍ നിരാഹാര സമരം ആരംഭിക്കും -ഹസാരെ പറഞ്ഞു.

ജന്‍ലോക്പാല്‍ ബില്‍ യാഥാര്‍ഥ്യമാക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പിന്മേലാണ് താന്‍ നേരത്തേ സമരം നിര്‍ത്തിയത്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും ഒന്നും നടന്നിട്ടില്ല. സര്‍ക്കാര്‍ തനിക്കും രാജ്യത്തിനും തെറ്റായ വാഗ്ദാനം നല്‍കുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഹസാരെ വ്യക്തമാക്കി.
 

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചന്ദ്രികയില്‍ മുഖപ്രസംഗം വന്നതെന്ന് സുകുമാരന്‍ നായര്‍

Posted: 01 Jun 2013 11:38 PM PDT

Image: 

ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് ചന്ദ്രികയില്‍ മുഖപ്രസംഗം എഴുതിയതെന്ന് സംശയിക്കുന്നതായി എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍നായര്‍. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍.എസ്.എസ് -എസ്.എന്‍.ഡി.പി ഐക്യത്തെ ഭയന്ന് എന്‍.എസ്.എസിനെ ഒറ്റപെടുത്തി ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇത്തരം പ്രവൃത്തികള്‍ക്ക് വാക്കുകൊണ്ടല്ല മറുപടി പറയേണ്ടത്. അത്രകണ്ട് സംസ്‌കാരശൂന്യമാണ്. ബുദ്ധിപൂര്‍വമായ പ്രവൃത്തിയിലൂടെയും സംയമനംപാലിച്ചും നായര്‍സമുദായം പ്രതിസന്ധിയെ തരണംചെയ്യും. ഇത് നേരിടാനുള്ള ശക്തി സമുദായത്തിനും സംഘടനക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

ചന്ദ്രികയിലെ ലേഖനം ലീഗിന്റെ അഭിപ്രായമല്ലെന്ന് മന്ത്രി എം.കെ മുനീര്‍

Posted: 01 Jun 2013 11:22 PM PDT

Image: 

കോഴിക്കോട്: ലീഗ് മുഖപത്രമായ 'ചന്ദ്രിക'യില്‍ എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വിമര്‍ശിച്ചു വന്ന ലേഖനം മുസ്‌ലിംലീഗിന്റെ നിലപാടല്ലെന്ന് മന്ത്രി എം.കെ.മുനീര്‍. എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ വന്ന വിമര്‍ശം ദൗര്‍ഭാഗ്യകരമായി പോയി. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. എന്‍.എസ്.എസ് മതേതര നിലപാട് പുലര്‍ത്തുന്ന സംഘടനയാണ്. ലീഗുമായി ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ള സംഘടനയാണെങ്കിലും കേരളത്തില്‍ മതേതരത്വം സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകളിലൊന്നാണ് എന്‍.എസ്.എസ്.

പാര്‍ട്ടിയുടെ മുഖപത്രമാണെങ്കിലും ചന്ദ്രികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടെ കാര്യമായ ഇടപെടല്‍ ഉണ്ടാവാറില്ല. ഇക്കാര്യത്തിലുള്ള മുസ്‌ലിം ലീഗിന്റെ നിലപാട് കെ.പി.എ മജീദും ഇ.ടി മുഹമ്മദ് ബഷീറും പറയുമെന്നും മുനീര്‍ വ്യക്തമാക്കി.  

അതേസമയം, ലേഖനത്തോടു യോജിക്കാനോ വിയോജിക്കാനോ ആവില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു പ്രതികരിക്കാമെന്നും ബഷീര്‍ വ്യക്തമാക്കി.
 

മഴ: മലയോര മേഖലയില്‍ വ്യാപക നാശം

Posted: 01 Jun 2013 11:22 PM PDT

മുക്കം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയില്‍ വ്യാപക നാശം. മഴ തുടങ്ങിയതോടെ തന്നെ മലവെള്ളം കുത്തിയൊലിച്ച് കൃഷിനശിച്ചും കിണര്‍ ഇടിഞ്ഞും വെള്ളം കയറിയും മലയോരവാസികള്‍ ദുരിതം അനുഭവിക്കുകയാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഴയില്‍ വ്യാപക നാശമുണ്ടയി. കൃഷിയും വീടുകളും കിണറുകളും നശിച്ചു. കുറ്റിപ്പിലാക്കല്‍ മുഹമ്മദിന്‍െറ നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് നിലംപൊത്തി. ഷിബു പുതുശ്ശേരി എടാരത്ത് മമ്മദ്, വിനോദ് കുന്നുമ്മല്‍ എന്നിവരുടെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. അശ്റഫ് മുള്ളംമടക്കല്‍, ജോണി പാറച്ചാലില്‍, പട്ടര്‍ചോല മുഹമ്മദ് എന്നിവരുടെ മതിലുകള്‍ ഇടിഞ്ഞു. എരേച്ചം തടം, കപ്പാല ജലനിധി തുടങ്ങിയ പല ജലനിധികള്‍ക്കും നാശം സംഭവിച്ചു. ദുരന്തബാധിത സ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റിനപ്രകാശ്, വൈ. പ്രസിഡന്‍റ് എം.ടി. അശ്റഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ എം.ടി. സയ്യിദ് ഫസല്‍, ഷൈനാസ് ചാലൂളി, കെ. ശിവദാസന്‍, പ്രദീപ്. കപ്പാല, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പ്രത്യേക പാക്കേജ് അനുവദിച്ചു. ദുരന്തബാധിതരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
കൊടുവള്ളി: കനത്ത മഴയില്‍ കോഴിഫാമിനുള്ളില്‍ വെള്ളം കയറി ആയിരത്തോളം കോഴികള്‍ ചത്തൊടുങ്ങി. തച്ചംപൊയില്‍ സ്വദേശികളായ കുരിക്കള്‍ തൊടുകയില്‍ രാകേഷ്, ആനപ്പാറപ്പൊയില്‍ സലീം എന്നിവരുടെ ഉടമസ്ഥതയില്‍ എളേറ്റില്‍ ചെറ്റക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലാണ് വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വെള്ളം കയറിയത്. രാത്രി 12 മണിയോടെ ഫാമില്‍ വെള്ളം കയറിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉടമകള്‍ക്ക് ചത്തുപൊങ്ങിയ കോഴികളെയാണ് കാണാന്‍ സാധിച്ചത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗള്‍ഫില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്ന രാകേഷും സലീമും ബാങ്കില്‍നിന്ന് ലോണെടുത്താണ് കോഴിഫാം തുടങ്ങിയത്. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം. എല്‍.എ, പൗള്‍ട്രി ഫാര്‍മേഴ്സ് ജില്ലാ ട്രഷറര്‍ ആപ്പി സകരിയ്യ, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ. കെ.എ ജബ്ബാര്‍  സന്ദര്‍ശിച്ചു.
കുന്ദമംഗലം: കനത്തമഴയെ തുടര്‍ന്ന് പന്തീര്‍പാടത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള കിണര്‍ ആള്‍മറയടക്കം താഴ്ന്നു. ശനിയാഴ്ച രാവിലെ 7.15ഓടെയായിരുന്നു  സംഭവം. പന്തീര്‍പാടത്തെ കടകളിലേക്കും വര്‍ക്ഷോപ് ജോലിക്കാരും ദിവസേന വെള്ളമെടുക്കുന്ന കിണറാണിത്. ഏഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കിണര്‍ പഞ്ചായത്ത് ഈയിടെ വൃത്തിയാക്കിയിരുന്നു.
 വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയില്‍ വീട്ടുമുറ്റത്തുള്ള കിണര്‍ ആള്‍മറയടക്കം ഇടിഞ്ഞു താഴ്ന്നു. ചാത്തമംഗലം സബ്രജിസ്ട്രാര്‍ ഓഫിസിന് സമീപം പൂതക്കുഴിയില്‍ കാര്‍ത്യായനിയുടെ കിണറാണിടിഞ്ഞത്. എട്ട് മീറ്ററോളം ആഴമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കാലവര്‍ഷക്കെടുതിയില്‍ ഇവരുടെ വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നിരുന്നു. കാര്‍ത്യായനി ഒറ്റക്കാണ് ഇവിടെ താമസം.
തിരുവമ്പാടി: ഓവുചാല്‍ നിര്‍മാണം പാതിവഴിയിലായതോടെ തിരുവമ്പാടി ടൗണ്‍ വെള്ളത്തില്‍. മഴയെതുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ രണ്ടുതവണ തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. 10ഓളം കടകളില്‍ വെള്ളം കയറിയതുമൂലം വ്യാപാരികളും കാല്‍നടയാത്രക്കാരും ദുരിതത്തിലായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഓട്ടം നിര്‍ത്തേണ്ടിവന്നു. പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത ഓവുചാലുകളില്‍ നിറഞ്ഞ വെള്ളം ടൗണിലാകെ പരന്നൊഴുകുകയായിരുന്നു. തിരുവമ്പാടി ബസ്സ്റ്റാന്‍ഡും ഹൈസ്കൂള്‍ ചര്‍ച്ച് റോഡുകളുമാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളം ഒഴിഞ്ഞുപോകാന്‍ ആവശ്യമായ കലുങ്കുകളുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല. കുരിശുപള്ളി ജങ്ഷനിലും ചര്‍ച്ച് റോഡില്‍ എസ്.ബി.ടി എ.ടി.എമ്മിന് സമീപവുമാണ് കലുങ്ക് നിര്‍മാണത്തിന് പദ്ധതിയുള്ളത്. തുറന്നുകിടക്കുന്ന ഓവുചാലുകള്‍ അപകടഭീഷണിയുയര്‍ത്തുന്നുണ്ട്.
ടൗണ്‍ നവീകരണപ്രവൃത്തിയുടെ ഭാഗമായുള്ള ഓവുചാല്‍ നിര്‍മാണം ആരംഭിച്ച് 15 മാസം പിന്നിട്ടു. ആറുമാസം കൊണ്ട് റോഡ് വീതി കൂട്ടുന്നതുള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മന്ദഗതിയിലായപ്രവൃത്തി ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ടൗണ്‍ നവീകരണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സമരരംഗത്തിറങ്ങാന്‍ സി.പി.എം തിരുവമ്പാടി ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മഴക്കാലത്ത് ദുരിതമനുഭവിക്കേണ്ടി വരുമെന്ന ആശങ്കയില്‍ വ്യാപാരികളും പ്രതിഷേധവഴിയിലാണ്.
താമരശ്ശേരി: വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയില്‍ തേവര്‍മലയില്‍ മണ്ണിടിഞ്ഞ് താഴ്വാരത്തെ കൃഷിയിടം നശിച്ചു. മൂന്ന് കിണറുകള്‍ മണ്ണ് നിറഞ്ഞ് മൂടി. നാലുമാസം മുമ്പ് ക്വാറി ആരംഭിക്കുന്നതിന് മണ്ണുമാന്തി യന്ത്രവും ഹിറ്റാച്ചിയും ഉപയോഗിച്ച് ഇളക്കിക്കൂട്ടിയ മണ്‍കൂനയാണ് അതിശക്തമായ വെള്ളപ്പാച്ചിലില്‍ താഴ്വാരത്തേക്ക് കുത്തിയൊഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ മഴയില്‍ രാത്രി ഏഴുമണിയോടെയാണ് ഉരുള്‍പ്പൊട്ടലിനു സമാനമാംവിധം പാറകളും ഉരുളന്‍കല്ലുകളും മണ്ണും കുത്തിയൊലിച്ചെത്തിയത്. വേണാടി സലീമിന്‍െറ അരയേക്കറോളം കൃഷിയിടം കുത്തിയൊലിച്ചു പോയി. സലീമിന്‍െറയും വേണാടി കദീശുമ്മയുടെയും കിണര്‍ മലവെള്ളം കയറി മൂടി. ജീവഭയംകൊണ്ട് അടിവാരത്തെ അഞ്ച് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസംമാറ്റി. അപകടഭീഷണി നിലനില്‍ക്കുന്ന 25ഓളം കുടുംബങ്ങളെ തേര്‍മല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍  തൊട്ടടുത്ത മദ്റസയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള  ശ്രമത്തിലാണ്. നാലുമാസം മുമ്പ് തേവര്‍മലയില്‍ ക്വാറിയും ക്രഷറും സ്ഥാപിക്കാനായി മണ്ണുമാന്തി കൂട്ടിയതാണ് ദുരന്തിന് കാരണമായത്.
കുന്ദമംഗലം: വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്തമഴയില്‍ കുന്ദമംഗലം അരഞ്ഞോളിചാലില്‍ ശ്രീനിലയത്തിലെ ശ്രീനിവാസന്‍െറ വീടിന് മുകളിലേക്ക് അടുത്ത പറമ്പിലെ ഉയരംകൂടിയ മതില്‍ തകര്‍ന്ന് വീണു. പതിനഞ്ച് അടിയോളം ഉയരമുള്ള ചെങ്കല്‍ മതില്‍, വീടിന്‍െറ കിടപ്പ്മുറിയുടെ ഭാഗത്തേക്കാണ് തകര്‍ന്നു വീണത്. വീടിന്‍െറ ഈ ഭാഗത്തുനിന്ന് സണ്‍ഷേഡ് തകര്‍ന്നിട്ടുണ്ട്. കല്ലും മണ്ണും ചളിയും തകര്‍ന്ന ജനലിലൂടെ കിടപ്പുമുറിയിലെത്തിയിട്ടുണ്ട്. ഒരുലക്ഷം രൂപയുടെ നഷ്ടമുള്ളതായി വീട്ടുടമ പറഞ്ഞു.
കൊടിയത്തൂര്‍: ഓവുചാല്‍ നിര്‍മിക്കാതെ റോഡ് ഉയര്‍ത്തി ടാറിങ് നടത്തിയത് തെയ്യ ത്തുംകടവ് റോഡില്‍ യാത്ര ദുഷ്കരമാക്കി. റോഡിലൂടെ മഴവെള്ളം പരന്നൊഴുകുന്നതുവഴി വില്ലേജ് ഓഫിസ് കവാടം, കൊളായില്‍ ഭാഗം, സിറാജുല്‍ ഇസ്ലാം മദ്റസ പരിസരം എന്നിവിടങ്ങളില്‍ റോഡിന് കുറുകെ കല്ലും മണ്ണും മാലിന്യങ്ങളും വന്നടിഞ്ഞ് കോട്ടമ്മല്‍-കാരാട് റോഡിന്‍െറ പ്രവേശ കവാടം, എതിര്‍ഭാഗത്തുള്ള കടകളുടെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.
 

യു.എ.ഇയില്‍ എല്ലാ എമിറേറ്റുകളിലേക്കും ലാന്‍ഡ്ലൈന്‍ കോളുകള്‍ ജൂലൈ ഒന്ന് മുതല്‍ സൗജന്യം

Posted: 01 Jun 2013 11:05 PM PDT

Image: 

അബൂദബി: എല്ലാ എമിറേറ്റിലെയും ലാന്‍ഡ്ലൈനുകള്‍ തമ്മിലുള്ള കോളുകള്‍ ജൂലൈ ഒന്ന് മുതല്‍ സൗജന്യമാക്കുമെന്ന് പ്രമുഖ ടെലികോം സേവനദാതാവായ ഇത്തിസാലാത്ത് അറിയിച്ചു. ലാന്‍ഡ്ലൈന്‍ (standalone), ഇ-ലൈഫ് ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. നിലവില്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ലോക്കല്‍ കോളുകള്‍ക്ക് പുറമേയാണിത്.  
ഇ-ലൈഫ് ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്കായി മികച്ച വ്യക്തതയുള്ള എച്ച്.ഡി ( High Definition) വോയ്സ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇത്തിസാലാത്ത് പ്രഖ്യാപിച്ചു. ഈ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന എച്ച്.ഡി. ടെലിഫോണുകളും ജൂലൈയില്‍ ഇത്തിസാലാത്ത് പുറത്തിറക്കുമെന്ന് ഹോം സര്‍വീസസ് വൈസ് പ്രസിഡന്‍റ് റാശിദ് അല്‍ അബ്ബാര്‍ അറിയിച്ചു.
രാജ്യത്തിന്‍െറ മഹാനായ നേതാക്കളോടും എല്ലാ എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഐക്യത്തിന്‍െറ ചൈതന്യത്തോടുമുള്ള ബഹുമാനസൂചകമായിട്ടാണ് എല്ലാ ലാന്‍ഡ്ലൈനുകളും തമ്മിലുള്ള കോളുകള്‍ സൗജന്യമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്.ഡി. ടി.വി പ്രക്ഷേപണം പോലെ തന്നെ എച്ച്.ഡി. വോയ്സും ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇ-ലൈഫ് ഉപഭോക്താക്കള്‍ക്ക് പ്രതിമാസ വാടകയില്‍ ഒരു വ്യത്യാസവുമില്ലാതെയാണ് സൗജന്യ ദേശീയ ലാന്‍ഡ്ലൈന്‍ കോളുകളും എച്ച്.ഡി. വോയ്സ് സംവിധാനവും നല്‍കുന്നത്. പുതിയ ഇ-ലൈഫ് സേവനങ്ങള്‍ ഇത്തിസാലാത്ത് വെബ്സൈറ്റിലെ ഇ-ലൈഫ് പേജില്‍ നിന്ന് ലഭ്യമാണ്.
ഇ-ലൈഫ് ഉപയോക്താക്കളല്ലാത്ത ലാന്‍ഡ്ലൈന്‍ (standalone) വരിക്കാരുടെ പ്രതിമാസ നിരക്ക് 39 ദിര്‍ഹമായിരിക്കും. നിലവില്‍ മിക്ക എമിറേറ്റുകളിലും എമിറേറ്റിനുള്ളിലെ ലാന്‍ഡ്ലൈനുകള്‍ തമ്മിലുള്ള കോളുകള്‍ സൗജന്യമാണ്. അബൂദബിയില്‍ 30 കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ള ലാന്‍ഡ്ലൈനിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നുണ്ട്.
ഒരു നിശ്ചിത രാജ്യത്തേക്ക് നിരന്തരം വിളിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ലാഭകരമായ സേവനം നല്‍കുന്ന ‘ഫേവറേറ്റ് കണ്‍ട്രി’ പ്ളാന്‍ ഇപ്പോള്‍ ലഭ്യമാണെന്ന് റാശിദ് അല്‍ അബ്ബാര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയുാ വിളിക്കുന്ന ഇത്തിസാലത്ത് ഉപഭോക്താക്കള്‍ക്ക് ‘സൂപര്‍’ ഓഫ്-പീക്ക് പ്ളാനും ലഭ്യമാണ്. വീട്ടിലെ ലാന്‍ഡ്ലൈനില്‍ നിന്നുള്ള വിളികള്‍ക്ക് കുറഞ്ഞ നിരക്ക് നല്‍കുന്ന പ്ളാന്‍ ആണിത്. കോണ്‍ഫറന്‍സ് കോള്‍, കോള്‍ വെയ്റ്റിങ്/ബാറിങ്, കോള്‍ ഫോര്‍വേഡിങ് സംവിധാനങ്ങളുള്ള അഡ്വാന്‍സ്ഡ് സ്റ്റാര്‍ പാക്കേജും ഇത്തിസാലാത്തിനുണ്ട്.
മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് അത്യാധുനിക ടെലികോം അടിസ്ഥാനസൗകര്യങ്ങള്‍ ഇത്തിസാലാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റാശിദ് അല്‍ അബ്ബാള്‍ വ്യക്തമാക്കി. പുതുതലമുറ ഫൈബര്‍ ഓപ്ടിക് സാങ്കേതികതയാണ് ഇ-ലൈഫ് സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ഫൈബര്‍ ഒപ്ടിക് ശൃംഖല തീര്‍ക്കുന്നതിന് അടുത്തിടെ ഇത്തിസാലാത്ത് 19 ബില്യന്‍ ദിര്‍ഹത്തിന്‍െറ പദ്ധതിയാണ് നടപ്പാക്കിയത്.

എന്‍.എസ്.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ ലീഗ് മുഖപത്രം

Posted: 01 Jun 2013 11:02 PM PDT

Image: 

മലപ്പുറം: എന്‍.എസ്.എസിനും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും ലീഗ് മുഖപത്രമായ 'ചന്ദ്രിക'യുടെ രൂക്ഷവിമര്‍ശം. ചന്ദ്രികയില്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കാറുള്ള 'പ്രതി ഛായ' എന്ന കോളത്തിലാണ് എന്‍.എസ്.എസിനെയും സുകുമാരന്‍ നായരെയും വിമര്‍ശിച്ച് 'പുതിയ പടനായര്‍' എന്ന പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

സുകുമാരന്‍ നായര്‍ക്ക് ആര്‍.എസ്.എസ് അജണ്ടയാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായതിന് പിന്നില്‍ അണിയറ രഹസ്യങ്ങളുണ്ടെന്നും ചന്ദ്രിക പറയുന്നു. തന്തക്ക് പിറന്ന നായരാവാന്‍ പണിപ്പെട്ട് കാലിടറിയവരാണ് എന്‍.എസ്.എസിന്റെ പല ജനറല്‍ സെക്രട്ടറിമാരെന്നും വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞ് കൂടിയ സമയത്ത് പോയിപ്പിടിച്ചതാണ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലിലാണെന്നും ചന്ദ്രിക വിമര്‍ശിക്കുന്നു.

'കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാല്‍ മതിയായിരുന്നു എന്‍.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം. പക്ഷേ സുകുമാരന്‍ നായര്‍ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേള്‍വി. മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം.

ജി. സുകുമാരന്‍ നായര്‍ അടവുകള്‍ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും. ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല. കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.

അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല'- ലേഖനം പരിഹസിക്കുന്നു.
 

ചൂടിന് കാഠിന്യമേറുന്നു: തൊഴിലാളികള്‍ക്ക് ഇനി പരീക്ഷണത്തിന്റെനാളുകള്‍

Posted: 01 Jun 2013 10:41 PM PDT

Image: 

ദോഹ: ചൂടിന് ദിനേനെയെന്നോണം ശകതി കൂടി വരുന്നതനുസരിച്ച് പുറം തൊഴിലാളികളുടെ മനസിലും ആധി വര്‍ദ്ധിക്കുകയാണ്. ചൂട് നേരിട്ടേല്‍ക്കേണ്ടി വരുന്ന കെട്ടിടനിര്‍മ്മാണ തൊഴിലാളികളടക്കമുള്ളവര്‍ ഇനിയുള്ള ദിവസങ്ങളെ കുറിച്ച് ആശങ്കപ്പെടുകയാണ്. സൂര്യോദയം നേരത്തെയാവുകയും ചൂടിന്റെകാഠിന്യം അതനുസരിച്ച് കൂടി വരികയും ചെയ്യുന്നതാണ് ഈ വിഭാഗത്തിലെ തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നത്. ചൂട് കാലങ്ങളില്‍ തൊഴിലെടുപ്പിക്കുന്നതിന് ഗവണ്‍മെന്‍്റ് തലത്തില്‍ തന്നെ ശക്തമായ നിബന്ധനകള്‍ ഉണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. എന്നാല്‍ നിയമം പാലിക്കാത്ത കമ്പനികള്‍കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമായ ഇടപെലുകളുണ്ടാകുന്നത് തങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് കെട്ടിട നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളായി തൊഴിലെടുക്കുന്ന ബീഹാര്‍ സ്വദേശി ഗുലാം അക്ബര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളെ ഇത്തരം കമ്പനികള്‍ പണിസ്ഥലത്ത് എത്തിച്ചിരുന്നത് പിക്കപ്പ് അടക്കമുള്ള തുറന്ന വാഹനങ്ങളിലായിരുന്നു. ഇത് വിലക്കി കൊണ്ടുള്ള കര്‍ശനമായ നിര്‍ദ്ദേശം അധികൃതര്‍ നടപ്പിലാക്കിയപ്പോള്‍ കമ്പനികള്‍ നിയമം പാലിക്കാന്‍ നിര്‍ബന്ധിതരായി. തൊഴിലാളികളുടെ ഉഷ്ണ കാലത്തെ ജോലി സമയത്തെ സംബന്ധിച്ചുള്ള തൊഴില്‍ മന്ത്രാലയത്തിന്റെകര്‍ശനമായ നിര്‍ദ്ദേശവും തങ്ങള്‍ക്ക് ഏറെ സഹായകമായിരുന്നൂവെന്ന് ബംഗാള്‍ സ്വദേശി ആലംഖാന്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ മന്ത്രാലയത്തിന് പുറമെ വിവിധ വകുപ്പുകളും കമ്പനി ഉടമസ്ഥരെ ബോധവല്‍ക്കരിച്ചത് ഏറെ ആശ്വാസമായി.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി അത്യൂഷ്ണത്തിലാണ് പരിശുദ്ധ റമദാനും വന്നെത്തുന്നത് എന്നത് മുസ്ലിം തൊഴിലാളികളെ സംബന്ധിച്ച് പരീക്ഷണഘട്ടം തന്നെയാണ്. പുലര്‍ച്ചെ 3.22ന് അത്താഴഭക്ഷണം കഴിച്ചാല്‍ പിന്നെ വൈകിട്ട് 6.30 വരെ അന്നപാനീയങ്ങള്‍ വെടിയേണ്ടി വരും. എന്നാല്‍ നല്ലൊരു ശതമാനം കമ്പനികളും റമദാനില്‍ വലിയ ഇളവുകളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ജോലി സമയങ്ങളില്‍ വലിയ കുറവ് പ്രഖ്യാപിക്കുന്നതോടൊപ്പം ശമ്പളത്തില്‍ പ്രത്യേക അലവന്‍സും വിവിധ കമ്പനികള്‍ പ്രഖ്യാപിക്കുന്നു.
മലായാളി പ്രവാസികളെ സംബന്ധിച്ച് സ്ക്കൂള്‍ അവധിയും റമദാനും ഒരേ സമയം വരുന്നത് വലിയ ആശ്വാസമാണ്. പല കുടുംബങ്ങളും തങ്ങളുടെ അവധി പ്ളാന്‍ ചെയ്തിരിക്കുന്നത് റമദാന്‍ കണക്കാക്കിയാണ്. ഇനി കുറച്ച് വര്‍ഷങ്ങള്‍ സ്ക്കൂള്‍ അവധിക്കനുസരിച്ച് തങ്ങളുടെ അവധിയും ക്രമീകരിക്കാനാണ് പല പ്രവാസികളും ആലോചിക്കുന്നത്്. കേരളത്തില്‍ ഇക്കാലത്ത് മഴക്കാലമായത് ഏറെ ആശ്വാസകരമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. സ്വദേശികളും വിദേശികളും ഒരു പോലെ ശക്തമായ ചൂടിനെ നേരിടാനുള്ള ഒരുക്കങ്ങളിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാഹനങ്ങളില്‍ സണ്‍ഗ്ളാസ് പതിക്കുന്ന കാര്‍ ആക്സസറീസ് കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അവധിക്കാലം ചെലവഴിക്കാന്‍ അബ്ദുല്ല രാജാവ് മൊറോക്കോയില്‍

Posted: 01 Jun 2013 10:38 PM PDT

Image: 

റിയാദ്: അവധിക്കാലം ചെലവഴിക്കാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് വെള്ളിയാഴ്ച വൈകിട്ട് മൊറോക്കോയിലെത്തി. കാസാബ്ളാങ്കയിലെ കിങ് മുഹമ്മദ് അഞ്ചാമന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജാവിനെയും സംഘത്തെയും മൊറോക്കോ പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍ കീറാനും കാസബ്ളാങ്ക ഗവര്‍ണര്‍ മുഹമ്മദ് ബൂസഈദും മറ്റു ഉന്നതരും ചേര്‍ന്ന് രാജകീയ ബഹുമതികളോടെ സ്വീകരിച്ചു. മൊറോക്കോയിലെ സൗദി അംബാസഡര്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബിഷ്റും അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ് ബിന്‍ നാഇഫും രാജാവിനെ സ്വീകരിക്കാനെത്തി.
വിമാനത്താവളത്തിലെ ഔദ്യാഗിക സ്വീകരണത്തിന് ശേഷം അബ്ദുല്ല രാജാവും അബ്ദുല്‍ ഇലാഹ് ബിന്‍ കീറാനും രാജാവിന് താമസത്തിന് സജ്ജമാക്കിയ കേന്ദ്രത്തിലേക്ക് നീങ്ങി. സൗദി രണ്ടാം കിരീടാവകാശി അമീര്‍ മുഖ്രിന്‍ അബ്ദുല്‍ അസീസ്, വിദ്യാഭ്യാസ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല, രഹസ്യാന്വേഷണ വിഭാഗം മേധാവി അമീര്‍ ബന്‍ദര്‍ ബിന്‍ സുല്‍ത്താന്‍, ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് തുടങ്ങിയ ഉന്നതര്‍ അബ്ദുല്ല രാജാവിനെ അനുഗമിക്കുന്നുണ്ട്.
അബ്ദുല്ല രാജാവിന്‍െറ അഭാവത്തില്‍ ഭരണച്ചുമതല കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ഏല്‍പിച്ച് കഴിഞ്ഞ ദിവസം രാജവിജ്ഞാപനമിറങ്ങിയിട്ടുണ്ട്.
കിരീടാവകാശി അമീര്‍ സല്‍മാന്‍, മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍, നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ല, അസീര്‍ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ്, അല്‍ബാഹ ഗവര്‍ണര്‍ അമീര്‍ മശാരി ബിന്‍ സഊദ്, എസ്.സി.ടി.എ പ്രസിഡന്‍റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ തുടങ്ങി രാജകുടുംബത്തിലെയും സൈനിക, സിവില്‍ മേഖലയിലെയും പ്രമുഖര്‍ ചേര്‍ന്നാണ് അബ്ദുല്ല രാജാവിനെ ജിദ്ദ വിമാനത്താവളത്തില്‍നിന്ന് യാത്രയയച്ചത്.

ബനീജംറ ബോംബ് സ്ഫോടനം: ആയുധങ്ങളുമായി 10 പേര്‍ അറസ്റ്റില്‍

Posted: 01 Jun 2013 10:27 PM PDT

Image: 

മനാമ: ബനീജംറയില്‍ ബുധനാഴ്ച പൊലീസുകാര്‍ക്ക് നേരെയുണ്ടായ ബോംബ് ആക്രമണ സംഭവത്തില്‍ 10 പേര്‍ അറസ്റ്റില്‍. ബനീജംറയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വീട്ടില്‍നിന്നാണ് ഇവരെ പൊലീസ് അറ്സ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് തോക്ക് ഉള്‍പ്പെടെ നിരവധി ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുരാത്രി 10.30ന് ഇവിടെ ഒരു സംഘം ടയറുകള്‍ കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇവിടെ പൊലീസ് എത്തി തടസ്സങ്ങള്‍ നീക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ ഒരു ഓഫീസറുടെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ക്കായി നടത്തിയ തെരച്ചിലിനൊടുവിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വീട് കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. പിടിയിലായവരില്‍ അലി അഹ്മദ് (23), മുഹമ്മദ് ജാഫര്‍ മുഹമ്മദ് മഹ്ദി (18), അലി അഹ്മദ് ഇബ്രഹിം അലി (19), ഹുസൈന്‍ അലി മുഹമ്മദ് ഫര്‍ദാന്‍ (19) എന്നിവര്‍ കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബനീജംറയില്‍ ഇറാന്‍െറ പിന്തുണയില്‍ ‘ശിറാസി മൂവ്മെന്‍റ്’ പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ചൂണ്ടിക്കാട്ടി. ആയുധങ്ങള്‍ സംഭരിക്കുകയും തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയുമാണ് ഇവരുടെ പ്രവര്‍ത്തനം. തോക്കുകള്‍ ഉള്‍പ്പെടെ ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഇവര്‍ പൊലീസിന് നേരെ പ്രയോഗിക്കുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വില്ലേജിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. കഴിഞ്ഞ മേയ് 14ന് റിദ അബ്ദുല്ല അല്‍ഗര്‍സ എന്ന തീവ്രവാദിയെ ആയുധം സഹിതം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ സ്ഫോടനത്തില്‍വരെ പങ്കുള്ളയാളാണ്. പിന്നീട് അഹ്മദ് അബ്ദുല്‍ റഊഫ് ജാഫര്‍ എന്നയാളും അറസ്റ്റിലായി. ഇരുവരുടെയും അറസ്റ്റ് പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായതായും മന്ത്രാലയം വ്യക്തമാക്കി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP