സ്വാഗതം
WELCOME

News Update..

Thursday, June 13, 2013

കെ.എസ്.ടി.പി പാതയോരത്തെ കണ്ടല്‍കാടുകള്‍ സംരക്ഷിക്കും Madhyamam News Feeds

കെ.എസ്.ടി.പി പാതയോരത്തെ കണ്ടല്‍കാടുകള്‍ സംരക്ഷിക്കും Madhyamam News Feeds

Link to

കെ.എസ്.ടി.പി പാതയോരത്തെ കണ്ടല്‍കാടുകള്‍ സംരക്ഷിക്കും

Posted: 13 Jun 2013 12:19 AM PDT

കാസര്‍കോട്: സംസ്ഥാന ഗതാഗത പദ്ധതി രണ്ടാംഘട്ട പാത നിര്‍മാണത്തില്‍ പരിസ്ഥിതിയുടെയും സാംസ്കാരിക പൈതൃക സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തും. കണ്ടല്‍കാടുകളുടെ സംരക്ഷണത്തിനാണ് മുന്‍ഗണന.ഈ സംരക്ഷണ ചെലവ് കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചതെന്ന് ലോകബാങ്ക് വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
1163 കോടി രൂപയാണ് കെ.എസ്.ടി.പി രണ്ടാംഘട്ടത്തിന് ലോകബാങ്ക് അനുവദിച്ചത്. കാസകോട്, കണ്ണൂര്‍ ജില്ലകളിലെ മൂന്ന് റോഡുകള്‍ക്ക് 486 കോടി രൂപയാണ് ചെലവ്.കാസര്‍കോട്-കാഞ്ഞങ്ങാട് 27.76 കി.മീറ്റര്‍ പാതയില്‍ ചിത്താരി പുഴയോരത്താണ് കണ്ടല്‍കാടുള്ളത്. 133 കോടി രൂപയാണ് ഈ പാതയുടെ ചെലവ്.  പിലാത്തറ-പാപ്പിനിശ്ശേരി 20.90 കി.മീറ്റര്‍ പാതയില്‍ പാപ്പിനിശ്ശേരിയില്‍ വളപട്ടണം പുഴയുമായി ബന്ധപ്പെട്ടാണ് കണ്ടല്‍കാടുള്ളത്. 118 കോടി രൂപയാണ് ഈ പാതയുടെ അടങ്കല്‍.
തലശ്ശേരി-വളവുപാറ 53.12 കി.മീറ്റര്‍ പാതയില്‍ തലശ്ശേരി നഗരസഭ പരിധിയില്‍ 30 മീറ്റര്‍ സ്ഥലത്താണ് കണ്ടല്‍കാടുള്ളത്. 235 കോടി രൂപയാണ് ഈ പാതയുടെ ചെലവ്. കമ്പിവേലി കെട്ടി വേര്‍തിരിക്കുക, പുതിയ തൈകള്‍ നടുക തുടങ്ങിയ നടപടികളാണ് കണ്ടല്‍ സംരക്ഷണത്തിനായി സ്വീകരിക്കുക.പദ്ധതി ആസൂത്രണത്തിന്‍െറ മുന്നോടിയായി പാരിസ്ഥിതികാഘാത പഠനം പൊതുമരാമത്ത് വകുപ്പ് നടത്തിയിരുന്നു.ലോകബാങ്ക് നയത്തിന്‍െറ വരുതിയില്‍നിന്നായിരുന്നു ഇത്.
മണ്ണൊലിപ്പും വെള്ളപ്പൊക്കവുമുള്ള ഭാഗങ്ങള്‍ പ്രത്യേകം സംരക്ഷിക്കും. മൂന്ന് മീറ്റര്‍ വരെ ഉയര്‍ത്തിക്കെട്ടി പുല്ല് വളര്‍ത്തും. അതിനേക്കാള്‍ ഉയര്‍ത്തേണ്ടിവന്നാല്‍ കരിങ്കല്ല് ഉപയോഗിച്ച് കെട്ടും. മേല്‍മണ്ണ് നീക്കം ചെയ്ത് സൂക്ഷിക്കും. പ്രവൃത്തി പൂര്‍ത്തിയായാല്‍ ഇത് പാതയുടെ ഇരു പാര്‍ശ്വങ്ങളിലായി വാഹനം പോകാത്ത ഭാഗത്ത് വിരിക്കും.പാത നിര്‍മാണ ജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യം കരാറുകാരന്‍ ഒരുക്കേണ്ടതുണ്ട്. പാഴ് വസ്തുക്കള്‍ ശരിയാംവണ്ണം നിര്‍മാര്‍ജനം ചെയ്യും.പാതകള്‍ കടന്നുപോവുന്ന വഴിയില്‍നിന്ന് മാവ്, പുളി, പ്ളാവ്, തണല്‍മരങ്ങള്‍ എന്നിവ മുറിച്ചുനീക്കിയിരുന്നു.കാസര്‍കോട്-കാഞ്ഞങ്ങാട് 798, പിലാത്തറ-പാപ്പിനിശ്ശേരി 1542, തലശ്ശേരി-വളവുപാറ 757 എന്നിങ്ങനെയാണ് മരങ്ങള്‍. കാസര്‍കോട്-കാഞ്ഞങ്ങാട് 937, പിലാത്തറ-പാപ്പിനിശ്ശേരി 1634, തലശ്ശേരി-വളവുപാറ 4966 എന്നിങ്ങനെ കുടുംബങ്ങളെ ഒഴിപ്പിച്ചു. ജൂണ്‍ ഒന്നിന് പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിര്‍വഹിച്ചത്.

ജില്ലയില്‍ രണ്ടു കടകളില്‍ അനധികൃതമായി സൂക്ഷിച്ച അരിയും പഞ്ചസാരയും പിടികൂടി

Posted: 13 Jun 2013 12:13 AM PDT

പുതുനഗരം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ ജില്ലാ സപൈ്ള ഓഫിസറുടെ നിര്‍ദേശപ്രകാരം കടകളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 10,310 കിലോ അരിയും 2000 കിലോ പഞ്ചസാരയും പിടികൂടി.  കൊടുവായൂര്‍ കുഴല്‍മന്ദം മുക്ക് ജങ്ഷനിലെ പരശു എന്ന പരമേശ്വരന്‍െറ കടയില്‍നിന്നാണ് അരി പിടികൂടിയത്. 75 കിലോയുടെ 135 ചാക്കും 50 കിലോയുടെ 24 ചാക്കും 25 കിലോയുടെ 32 ചാക്കും അരിയാണ് പിടികൂടിയത്.
പരശുവിന് പഞ്ചസാര വില്‍ക്കാന്‍ മാത്രമേ ലൈസന്‍സ് ഉള്ളൂവെന്നും പിടിച്ചെടുത്ത അരിക്ക് രേഖകളില്ലെന്നും ചിറ്റൂര്‍ താലൂക്ക് സപൈ്ള ഓഫിസര്‍ സെയ്ത് ഇബ്രാഹിം പറഞ്ഞു.
 ടി.എസ്.ഒ സെയ്ത് ഇബ്രാഹിം, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സി.കെ. സരസ്വതി, സുലൈമാന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ്് നടത്തിയത്. വടക്കഞ്ചേരി ടൗണിലെ ശരണമയ്യപ്പ സ്റ്റോറില്‍ ആലത്തൂര്‍ താലൂക്ക് സപൈ്ള ഓഫിസര്‍ ചന്ദ്രന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ മധു, മധുസൂദനന്‍ എന്നിവര്‍ നടത്തിയ റെയ്ഡിലാണ് രണ്ട് ടണ്‍ പഞ്ചസാര പിടികൂടിയത്.
 ലൈസന്‍സ് ഇല്ലാതെയാണ് പഞ്ചസാര സൂക്ഷിച്ചതെന്ന് ടി.എസ്.ഒ അറിയിച്ചു.
ഇതിനു പുറമെ, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കടകളിലും സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.  
 

അഭയം നല്‍കണമെന്ന അപേക്ഷ ഇന്ത്യ അവഗണിച്ചു -അസാന്‍ജ്

Posted: 13 Jun 2013 12:11 AM PDT

Image: 

ലണ്ടന്‍: അഭയമാവശ്യപ്പെട്ട് ആദ്യം സമീപിച്ചത് ഇന്ത്യയെ ആയിരുന്നുവെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. ടൈംസ് ഓഫ് ഇന്ത്യക്കനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  തനിക്ക് ഇന്ത്യയില്‍ അഭയം നല്‍കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. നിരവധി തവണ ഇന്ത്യന്‍ ഹൈക്കമീഷണര്‍ വഴി വിദേശത്തെ ഓഫീസുകളില്‍ ബന്ധപ്പെടുകയും എഴുത്തയക്കുകയും ചെയ്തു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ല. ജനാധിപത്യവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. എക്വഡോര്‍ പോലത്തെ ചെറിയ രാജ്യം അഭയം നല്‍കാന്‍ ധൈര്യം കാണിച്ചു.  ഇന്ത്യയുടെ ഭീരുത്വം ലജ്ജാകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

നൂറു കോടിയിലേറെ ജനസംഖ്യയും ആഗോളതലത്തില്‍ സ്വാധീനവുമുള്ള ഇന്ത്യ യു.എസ്. രഹസ്യാന്വേഷണ സംഘടനകള്‍ ലോകവ്യാപകമായി ഫോണ്‍-നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന രഹസ്യം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രഹസ്യം പുറത്തു വിട്ട സ്നോഡനെ ‘നായകന്‍’ (ഹീറോ)  എന്നാണ് അദ്ദേഹം വിശഷിപ്പിച്ചത്. ഈ ദശകത്തിലെ ഏറ്റവും പ്രധാന സംഭവമാണിത്.  അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ധാര്‍മിക ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനുഷിക മൂല്യങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുണ്ടെന്ന് തെളിയിക്കാന്‍ ഇന്ത്യക്ക് ലഭിക്കുന്ന അവസരം കൂടിയാണിതെന്നും അസാന്‍ജ് കൂട്ടിച്ചേര്‍ത്തു.

വ്യക്തികളുടെ സംഭാഷണങ്ങളും വിവരക്കൈമാറ്റവും ചോര്‍ത്തുന്ന അമേരിക്കയുടെ അതീവ രഹസ്യപദ്ധതി വെളിച്ചത്തുകൊണ്ടുവന്ന എഡ്വേഡ് സ്നോഡന്‍ ഇപ്പോള്‍ ഒളിവിലാണ്. അതേസമയം ഇയാള്‍ ഇപ്പോഴും ഹോങ്കോങ്ങില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
 

ട്രോളിങ് നിരോധം നാളെ മുതല്‍; തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

Posted: 13 Jun 2013 12:02 AM PDT

മലപ്പുറം: സംസ്ഥാനത്തെ തീരക്കടലില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്ന് കലക്ടര്‍ കെ. ബിജു അറിയിച്ചു. ഈ കാലയളവില്‍ ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബര്‍ അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും. പുലിമുട്ടില്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് നിര്‍ദേശം നല്‍കി. ട്രോളിങ് നിരോധ കാലയളവില്‍ തീരദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പൊലീസ് ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങള്‍ ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധ കാലയളവില്‍ ഉപരിതല മത്സ്യബന്ധനം നടത്താം. നിരോധം ലംഘിക്കുന്ന ബോട്ടുകളും വള്ളങ്ങളും പിടിച്ചെടുത്ത് പിഴ ഈടാക്കും.
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട ഇതര സംസ്ഥാന ബോട്ടുകള്‍  ജൂണ്‍ 14നകം കേരള തീരം വിടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ട്രോളിങ് നിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും രക്ഷാ പ്രവര്‍ത്തനം നടത്താനും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍  കണ്‍ട്രോള്‍ റൂം തുറന്നു. രക്ഷാപ്രവര്‍ത്തനത്തിനും മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടാം. പൊന്നാനി കണ്‍ട്രോള്‍ റൂം 0494 2666428, ഡെപ്യൂട്ടി ഡയറക്ടര്‍ 9496007031, ബേപ്പൂര്‍ 0495 414074. കോസ്റ്റ് ഗാര്‍ഡ് ടോള്‍ഫ്രീ നമ്പര്‍ 1554. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം പി. മുരളീധരന്‍, ഡെപ്യൂട്ടി കലക്ടര്‍ പങ്കജാക്ഷി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. സതീഷ് കുമാര്‍, തിരൂര്‍ ആര്‍.ഡി.ഒ കെ. ഗോപാലന്‍, തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്‍, പൊലീസ് വകുപ്പ് മേധാവികള്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രൂപ വീണ്ടും താഴോട്ട്; വിനിമയ നിരക്ക് 58.22ലെത്തി

Posted: 13 Jun 2013 12:00 AM PDT

Image: 

മുംബൈ: റെക്കോഡ് മൂല്യത്തകര്‍ച്ചയില്‍നിന്ന് കരകയറുന്നതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞു. 43 പൈസ ഇടിഞ്ഞ് വിനിമയ നിരക്ക് 58.22 രൂപയിലെത്തി.

കഴിഞ്ഞ ദിവസം വിദേശ വിനിമയ വിപണിയില്‍ വ്യാപാരാരംഭത്തില്‍ തന്നെ 19 പൈസ ഉയര്‍ന്ന് രൂപയുടെ വിനിമയ നിരക്ക് 58.20 രൂപയിലെത്തിയിരുന്നു. 58.39 എന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്.
 

പനി: ജില്ലയില്‍ ഈ വര്‍ഷം 41,077 പേര്‍ ചികിത്സ തേടി

Posted: 12 Jun 2013 11:51 PM PDT

മാനന്തവാടി: ജില്ലയില്‍ ഈ വര്‍ഷം പനി ബാധിച്ച് 41,077 പേര്‍ ചികിത്സ തേടി. 2013 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 12 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 7,22,255 പേര്‍ വിവിധ രോഗങ്ങളാല്‍ ചികിത്സ തേടി. 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 54 പേര്‍ ഡെങ്കിപ്പനി സംശയത്തെ തുടര്‍ന്ന് ചികിത്സക്ക് വിധേയരായി. എലിപ്പനി ബാധയെന്ന സംശയത്തെ തുടര്‍ന്ന് 40 പേര്‍ ചികിത്സക്കെത്തിയപ്പോള്‍ 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മലേറിയ ബാധിച്ച് 17 പേരും വയറിളക്കം ബാധിച്ച് 4138 പേരും ചികിത്സ തേടി. 101 പേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളോടെ 590 പേരും മഞ്ഞപ്പിത്തം ബാധിച്ച് 537 പേരും വിവിധ ആശുപത്രികളില്‍ ചികിത്സക്ക് വിധേയരായി.
കോളറ ലക്ഷണങ്ങളോടെ 43 പേര്‍ ചികിത്സക്കെത്തിയപ്പോള്‍ അഞ്ചുപേര്‍ കോളറ ബാധിച്ച് ചികിത്സ തേടി. 123 പേര്‍ക്ക് ടൈഫോയ്ഡ് ബാധിച്ചു. 2012ല്‍ 17,080 പേരാണ് പനി ബാധിച്ച് ചികിത്സക്കെത്തിയത്. 2012ല്‍ മഞ്ഞപ്പിത്തം ബാധിച്ച് 368 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. ഇത്തവണ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ആറുമാസംകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. 2012ല്‍ 65 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ നാലുപേര്‍ മരിക്കുകയും ചെയ്തു. 226 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ എട്ടുപേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പനിബാധിതരുടെ എണ്ണം കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പൊഴുതന, തൊണ്ടര്‍നാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തരോഗം വ്യാപകമായിരുന്നു. ഇവ നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യ വകുപ്പിന് ഏറെ പണിപ്പെടേണ്ടിവന്നിരുന്നു. എലിപ്പനിയാണ് ഇത്തവണ ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് മാത്രമാണ് എലിപ്പനി കണ്ടെത്തിയതെങ്കില്‍ ഇത്തവണ മഴ ആരംഭിക്കുന്നതിന് മുമ്പുതന്നെ എലിപ്പനി ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയാലേ എലിപ്പനി വ്യാപകമാകുന്നത് തടയാനാകൂവെന്നാണ് പൊതുവായ  അഭിപ്രായം.
 

കൂടുതല്‍ സാമ്പത്തിക പരിഷ്കരണങ്ങളുമായി ചിദംബരം

Posted: 12 Jun 2013 11:39 PM PDT

Image: 

ന്യൂദല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു. കല്‍ക്കരി വില നിര്‍ണയം, പവര്‍ പ്ളാന്‍റുകള്‍ അനുവദിക്കല്‍, പാചകവാതക വില എന്നിവയിലും ജൂണ്‍ അവസാനത്തോടെ തീരുമാനമുണ്ടാകും. സാമ്പത്തിക പരിഷ്കരണത്തിലൂടെ പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്നും സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണിതെന്നും ധനമന്ത്രി വ്യക്തമാക്കി.

രൂപയുടെ മൂല്യം ഇടിയുന്നതില്‍ ആശങ്ക വേണ്ടെന്നും ഇപ്പോഴത്തേത് താത്കാലിക പ്രതിഭാസം മാത്രമാണെന്നും ചിദംബരം പറഞ്ഞു. വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തിലെല്ലാം ഇടിവുണ്ടായിട്ടുണ്ട്.

സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കേണ്ടതുണ്ട്. സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തണം. വ്യാപാരക്കമ്മി കുറക്കാന്‍ ഇതാണ് മാര്‍ഗം. ഒരു ഔസ് സ്വര്‍ണം പോലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. നിങ്ങള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്നത് രൂപയാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്നത് ഡോളറാണ്. സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെന്ന ധാരണ തെറ്റാണെന്നും ചിദംബരം പറഞ്ഞു.

ഓരോ ബൗളിലും സിക്സടിക്കണമെന്നോ വിക്കറ്റ് വീഴ്ത്തണമെന്നോ കരുതാന്‍ ഇത് ഏകദിന ക്രിക്കറ്റ് കളിയല്ലെന്നും സാമ്പത്തിക പരിഷ്കരണങ്ങള്‍ അങ്ങിനെ ഫലം കാണില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചിദംബരം പറഞ്ഞു.
 

കണ്ണീരുണങ്ങാതെ പയ്യോളി

Posted: 12 Jun 2013 11:31 PM PDT

പയ്യോളി: മകളെ പുണെയിലേക്ക് ട്രെയിന്‍ കയറ്റിവിടാനുള്ള ഒരു കുടുംബത്തിന്‍െറ യാത്ര അവസാനിച്ചത് ദുരന്തത്തില്‍.
ദേശീയപാതയില്‍ ഇരിങ്ങല്‍ മാങ്ങൂല്‍പാറക്കു സമീപം ബുധനാഴ്ച വൈകുന്നേരം നടന്ന വാഹനാപകടമാണ് നാടിനെ നടുക്കിയത്. സഹോദരനും സഹോദരിയും മകനും മരിച്ച അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കുമേറ്റു. പയ്യോളി ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചതിന്‍െറ ഞെട്ടല്‍ മാറുംമുമ്പാണ് രണ്ടാമത്തെ ദുരന്തം. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതയുടെ മകള്‍ തീര്‍ഥയെയും ഭര്‍ത്താവ് ഹേമന്തിനെയും പുണെയിലേക്ക് യാത്രയയക്കാനാണ് കുടുംബം രണ്ട് കാറുകളിലായി റെയില്‍വേ സ്റ്റേഷനിലേക്ക്പുറപ്പെട്ടത്. രാഷ്ട്രപതിയുടെ ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ ഹേമന്തിന് പുണെയിലേക്ക് സ്ഥലംമാറ്റമായിരുന്നു.
സുരേഷ്ബാബുവും മകളും ഗിരിജയും മകനും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്, മുമ്പേ പോയ കാറിലുള്ള ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കാര്‍ അപകടത്തില്‍പെട്ട വിവരം ഫോണിലൂടെ അറിയുന്നത്. അപകടത്തില്‍ മരിച്ച സുരേഷ്ബാബുവിന്‍െറ സഹോദരീഭര്‍ത്താവ് എം. ബാബുവും യാത്ര പോകുന്ന തീര്‍ഥയും മറ്റു ബന്ധുക്കളുമാണ് ഈ കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ദേവനാരായണന്‍െറ നില ഗുരുതരമായി തുടരുകയാണ്. മരിച്ച സുരേഷ്ബാബുവിന്‍െറ മകനാണ് ദേവനാരായണന്‍. മറ്റൊരു മകന്‍ ബ്രഹ്മദത്തനും പരിക്കേറ്റ് ആശുപത്രിയിലാണ്.
 ഭാര്യയും മകനും അപകടത്തില്‍ മരിച്ചത് അധ്യാപകനായ രാജന് താങ്ങാവുന്നതിലപ്പുറമായി. ഭാര്യ ഗിരിജ നടുവത്തൂര്‍ വാസുദേവാശ്രമം ഹൈസ്കൂള്‍ അധ്യാപികയാണ്. മകന്‍ വിഷ്ണു നാരായണന്‍ ബംഗളൂരുവില്‍ ബി.ഡി.എസ് വിദ്യാര്‍ഥിയാണ്.തിക്കോടിക്കും മൂരാട് ഓയില്‍ മില്ലിനുമിടയില്‍ ദേശീയപാത അപകടമേഖലയായി മാറിയിരിക്കുകയാണ്. മൂന്നു മാസത്തിനിടെ ഈ മേഖലയില്‍ നടന്ന വാഹനാപകടത്തില്‍ പത്തോളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
മഴ തുടങ്ങിയതോടെ അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. വളവുകളില്‍ ശ്രദ്ധയില്ലാതെ വാഹനത്തെ മറികടക്കുന്നതും പ്രതലം മിനുസമായതുമാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
 

ആറ് മാസമായി തീരം കാണാനാകാതെ മലയാളികള്‍ അടക്കം ദുരിതത്തില്‍

Posted: 12 Jun 2013 10:50 PM PDT

Image: 
Subtitle: 
കപ്പലില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും ഇന്ധനവും ഇന്ന് എത്തിക്കും

അബൂദബി: പൊളിക്കാനായി എത്തിച്ച എണ്ണക്കപ്പലില്‍ കുടുങ്ങി മൂന്ന് മലയാളികളും ഒരു ലക്ഷദ്വീപുകാരനും ഉള്‍പ്പെടെ 14 ജീവനക്കാര്‍ ദുരിതത്തില്‍. ആറ് മാസമായി ശമ്പളം ലഭിക്കാത്തതിന് പുറമെ ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് ഇവര്‍. ഖോര്‍ഫുക്കാന്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നങ്കൂരമിട്ട ഐ.എന്‍. മോംഗര്‍ എന്ന സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ കൊടും ചൂടും സഹിച്ചാണ് ഇവര്‍ കഴിയുന്നത്. അതേസമയം, ഇവര്‍ക്കുള്ള ഭക്ഷണവും ഇന്ധനവും വ്യാഴാഴ്ച എത്തിക്കുമെന്നാണ് സൂചന. ഇവരുടെ ദുരിതം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഭക്ഷണവും ഇന്ധനവും അടിയന്തരമായി എത്തിക്കാന്‍ നിര്‍ദേശിച്ചത്.
തേഡ് എന്‍ജിനീയര്‍ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സ്മിജിന്‍ സുബ്രഹ്മണ്യം (28), കോതമംഗലം സ്വദേശി ശ്രീജിത് എസ്.കുമാര്‍ (32), ഇടക്കൊച്ചി ജോഷി (54), കലൂരില്‍  താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശി കെ.അലി (45) എന്നിവരാണ് കപ്പലില്‍ കുടുങ്ങിയത്. ഇവര്‍ക്കുപുറമെ ആന്ധ്രാപ്രദേശ്, തമിഴ്നാട് സ്വദേശികളായ മൂന്ന് ഇന്ത്യക്കാരും അഞ്ച് വടക്കേ ഇന്ത്യക്കാരും കപ്പലിലുണ്ട്. കപ്പലിന്‍െറ ക്യാപ്റ്റനും ചീഫ് എന്‍ജിനീയറും പാകിസ്താനികളാണ്.
ആറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും കപ്പലില്‍ ഭക്ഷണവും ഇന്ധനവും തീരാറായതായും സ്മിജിന്‍  ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എംബസിയും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഭക്ഷണവും ഇന്ധനവും എത്തിക്കാമെന്നാണ് ഉറപ്പുനല്‍കിയിരിക്കുന്നതെന്നും ഫോണ്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.
സ്മിജിനും മറ്റ് മൂന്ന് പേരും ജനുവരി 17ന് കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ ദുബൈയിലെത്തിയ ശേഷം കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 25 വര്‍ഷം പഴക്കമുള്ള കപ്പല്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവരെ വരുത്തിയത്. കൊച്ചിയിലെ ഏജന്‍സി വഴിയാണ് ഇവര്‍ ജോലിക്കെത്തിയത്.  എന്നാല്‍, ആറ് മാസമായിട്ടും കപ്പല്‍ പൊളിക്കാനുള്ള നടപടിയൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ജനുവരി 17ന് ജോലിക്ക് കയറിയത് മുതല്‍ പുറംകടലില്‍ കഴിയുകയാണ് ഇവര്‍.  കപ്പലിലെ ഇന്ധനം കുറഞ്ഞുതുടങ്ങിയതോടെ ഇവരുടെ ദുരിതവും കൂടുകയായിരുന്നു. കപ്പലിലെ പ്രധാന ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം തീര്‍ന്നതോടെ 44ഉം 45ഉം ഡിഗ്രി ചൂടില്‍ പുറത്തുകഴിയുകയാണ്. അരിയും മറ്റ് സാധനങ്ങളും തീര്‍ന്നുകഴിഞ്ഞു. എമര്‍ജന്‍സി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് അത്യാവശ്യം ലൈറ്റുകള്‍ ഓണ്‍ ചെയ്യുന്നതും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതും.  കമ്പനിയോട്  പലതവണ ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ ഏപ്രില്‍ 30ന് നല്‍കുമെന്ന് അറിയിച്ചു. കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ജൂലൈ മൂന്നാം വാരം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
കപ്പലില്‍ സുരക്ഷാ സൗകര്യങ്ങള്‍ ഒന്നുമില്ലെന്നും പൈപ്പ് ലൈനുകളെല്ലാം പ്രശ്നമായതിനാല്‍ തുരുമ്പ് വെള്ളത്തിലാണ് കുളിക്കുന്നതെന്നും ശ്രീജിത് എസ്. കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കടം വാങ്ങിയാണ് ഇപ്പോള്‍ നാട്ടില്‍ കുടുംബം കഴിയുന്നതെന്നും ശ്രീജിത് പറഞ്ഞു. സ്മിജിന് 10 ലക്ഷത്തിലധികം രൂപയും ശ്രീജിതിനും അലിക്കും നാലര ലക്ഷത്തിലധികം രൂപയുമാണ് ശമ്പളം ലഭിക്കാനുള്ളത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്നതിനാല്‍ നാട്ടിലേക്കു ബന്ധപ്പെട്ടാനാകുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.  
 

നിതാഖാത്: വിദേശികള്‍ക്ക് മന്ത്രാലയത്തിന്‍െറ എസ്.എം.എസ് മുന്നറിയിപ്പ്

Posted: 12 Jun 2013 10:25 PM PDT

Image: 

റിയാദ്: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ രേഖകള്‍ ശരിപ്പെടുത്താനുള്ള സമയപരിധി മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ തര്‍ഹീലുകളിലേക്കുള്ള പ്രവാസികളുടെ ഒഴുക്ക് ശക്തിപ്പെടുന്നു. ജൂലൈ മൂന്നിനു ശേഷം നിയലംഘകരെ കര്‍ശനമായി നേരിടുമെന്ന തൊഴില്‍ മന്ത്രാലയത്തിന്‍െറയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും മുന്നറിയിപ്പാണ് അവസാന നിമിഷത്തെ തിരക്കിനു കാരണം. ഇന്നലെ തൊഴില്‍ മന്ത്രാലയം വിദേശികള്‍ക്ക് എസ്.എം.എസ് വഴിയും മുന്നറിയിപ്പ് ആവര്‍ത്തിച്ചു.
രാപ്പകലില്ലാതെ തര്‍ഹീലിലേക്ക് റിയാദ് നഗരത്തിനകത്തുനിന്നും പ്രാന്ത പ്രദേശങ്ങളില്‍നിന്നും ആയിരങ്ങള്‍ ഒഴുകുകയാണ്. ഓടിക്കിതച്ചെത്തി ക്യൂവില്‍ നിന്നു മണിക്കൂറുകള്‍ക്കു ശേഷം ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ മാത്രമാണ് പലര്‍ക്കും വരി തെറ്റിയതായും മറ്റെവടിയോ ആയിരുന്നു നില്‍ക്കേണ്ടതെന്നും മനസ്സിലാകുന്നത്. ടോക്കണ്‍ നേടിയിട്ടും വിമാനത്താവളത്തില്‍നിന്ന് മടങ്ങേണ്ടിവരുന്നവര്‍, ഇതുവരെ വിരലടയാളം രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍, വിരലടയാളം രേഖപ്പെടുത്തിയിട്ടും റെക്കോഡില്‍ കാണിക്കാത്തവര്‍, എക്സിറ്റ് ടോക്കണ്‍ നേടേണ്ടവര്‍ തുടങ്ങി പലവിധമാളുകയാണ് തര്‍ഹീലില്‍ എത്തുന്നത്. ദീര്‍ഘദൂരങ്ങളില്‍നിന്ന് എത്തുന്ന പലരും രാത്രി വൈകുന്നതോടെ തൊട്ടടുത്ത ഒഴിഞ്ഞ സ്ഥലങ്ങളിലും റോഡരികിലും കിടന്നുറങ്ങുന്നു. സമീപ പ്രദേശങ്ങളിലെ മരത്തണലുകളും കെട്ടിടങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളുമൊക്കെ ഇതിനകം പലരും താമസസ്ഥലമാക്കി മാറ്റി. മുന്നും നാലും ദിവസമായി ലക്ഷ്യബോധമില്ലാതെ അലഞ്ഞ് നടക്കുന്നവരും സംശയങ്ങള്‍ തീരാതെ വീണ്ടും ചോദ്യങ്ങളുമായെത്തുന്നവരും ഇവിടെ അനാവശ്യ തിരക്കുണ്ടാക്കുന്നു. തര്‍ഹീലില്‍നിന്ന് നേരിട്ടു വിമാനത്താവളത്തിലേക്ക് പോകാമെന്നു കരുതി ലഗേജുമായി വരുന്നവരും കുറവല്ല. എണ്ണത്തില്‍ പരിമിതമായ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ നടത്തുന്ന ബോധവത്കരണപ്രവര്‍ത്തനങ്ങളും കുടിവെള്ള വിതരണവുമാണ് പലര്‍ക്കും നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതും അവശ്യരേഖകള്‍ കൈയില്‍ കരുതാത്തതും പലരുടെയും ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ പാഴാക്കുകയാണ്. നിരുപാധികം തിരിച്ചുപോകാനുള്ള ആനുകൂല്യത്തനര്‍ഹതപ്പെട്ടവരാണെങ്കിലും ഇത് ലഭിക്കേണ്ടതിന് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. എക്സിറ്റ് ടോക്കണ്‍ നേടുന്നതിന് ഒറിജിനല്‍ പാസ്പോര്‍ട്ട്, അല്ലെകില്‍ പകര്‍പ്പ്, ഇഖാമ കോപ്പി എന്നിവയിലേതങ്കിലുമൊന്ന് വേണം. ഹുറൂബുകാര്‍ക്ക് ജവാസാത്തില്‍നിന്ന് ലഭിക്കുന്ന പ്രിന്‍റ് ഔ് വേണം. വിരലടയാളം രേഖപ്പെടുത്താത്തവര്‍ ഇതെടുത്താണ് എക്സിറ്റ് ടോക്കണ് വരേണ്ടത്. ഇതൊന്നും പാലിക്കാതെയാണ് പലരും ഇവിടെ ഓടിയെത്തി തിരക്ക് കൂട്ടന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP