സ്വാഗതം
WELCOME

News Update..

Thursday, May 31, 2012

പുനരന്വേഷണ പട്ടികയില്‍ ബൈസണ്‍വാലി സണ്ണി വധവും Madhyamam News Feeds

പുനരന്വേഷണ പട്ടികയില്‍ ബൈസണ്‍വാലി സണ്ണി വധവും Madhyamam News Feeds

Link to

പുനരന്വേഷണ പട്ടികയില്‍ ബൈസണ്‍വാലി സണ്ണി വധവും

Posted: 31 May 2012 01:24 AM PDT

അടിമാലി: ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ബൈസണ്‍വാലി സണ്ണി ഇരുപത് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സംഭവവും പുനരന്വേഷിക്കുന്നു.
സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തിലാണ് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തില്‍ പുനരന്വേഷണം ആരംഭിച്ചത്.

read more

കരയിളകി, കടല്‍പോലെ വി.എസിനൊപ്പം

Posted: 31 May 2012 01:23 AM PDT

നെയ്യാറ്റിന്‍കര: ഉച്ചവെയിലില്‍ ഉരുകിനിന്ന മുള്ളറവിളയില്‍ വി.എസ് എത്തുന്നത് 3.30ന്. ഇടുങ്ങിയ ഗ്രാമവഴികളിലൂടെ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം അവിടെ തിങ്ങി നിറഞ്ഞിരുന്നു. തൊട്ടുമുമ്പ് പ്രസംഗം അവസാനിപ്പിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആള്‍ക്കൂട്ടത്തിലേക്കിറങ്ങി. ചെറിയൊരു സൗഹൃദവൃന്ദത്തിനൊപ്പം റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി കോടിയേരി തിരിച്ച് നടക്കുമ്പോള്‍ എതിര്‍ഭാഗത്തുനിന്ന് വി.എസിന്‍െറ വാഹനവ്യൂഹമെത്തി. കോടിയേരിയെ നിശ്ശബ്ദം കടത്തിവിട്ട പുരുഷാരം അതോടെ ആവേശത്താല്‍ പൊട്ടിത്തെറിച്ചു.

read more

സ്വര്‍ണം: പവന് 21,800 രൂപ

Posted: 31 May 2012 01:11 AM PDT

Image: 

കോഴിക്കോട്: സ്വര്‍ണ വിലയില്‍ മുന്നേറ്റം. വ്യാഴാഴ്ച പവന് 280 രൂപ വര്‍ധിച്ച് 21,800 രൂപയിലെത്തി.
ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2,725 രൂപയായി. ബുധനാഴ്ച 120 രൂപ കുറയുകയും ചൊവ്വാഴ്ച 120 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു.

ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും വര്‍ധനവിന് കാരണമായത്.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു, രൂപക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

Posted: 31 May 2012 01:03 AM PDT

Image: 

ന്യൂദല്‍ഹി: രാജ്യത്തിന്റ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. 2011- 2012 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.4 ശതമാനാമയിരുന്നു ഇത്.

read more

സ്കൂളുകള്‍ ഇനി പഠനത്തിന്‍െറ ഉല്‍സവകേന്ദ്രങ്ങള്‍

Posted: 31 May 2012 12:18 AM PDT

കയ്പമംഗലം: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രവേശനോത്സവത്തിന് ഒരുക്കം സജീവമായി. ശിശുസൗഹൃദാന്തരീക്ഷത്തിന്‍െറ ഭാഗമായുള്ള സ്കൂള്‍ സൗന്ദര്യവത്കരണമാണ് സര്‍വശിക്ഷാ അഭിയാന്‍െറ ഇത്തവണത്തെ പ്രധാന പരിഷ്കാരം. ജില്ലാ പ്രവേശനോത്സവം ഇക്കുറി ചാമക്കാല ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്.

read more

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട്

Posted: 31 May 2012 12:18 AM PDT

Image: 

കൊല്ലം:കടല്‍കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാവണം. ഈ ആവശ്യമുന്നയിച്ച് കൊല്ലം സെഷന്‍സ് കോടതി ജഡ്ജി പി.ഡി. രാജന്‍ ഇരുവര്‍ക്കും പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.

ശനിയാഴ്ച മുതല്‍ വിചാരണ നടപടികള്‍ തുടങ്ങുന്നതിനാലാണ് ഇരുവരെയും ഹാജരാക്കണമെന്നാവശ്യടെപ്പട്ട് വാറണ്ട് പുറപ്പെടുവിച്ചത്. ഇറ്റാലിയന്‍ സൈനികരായ ലെസ്റ്റൊറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണെ എന്നിവര്‍ക്കാണ് നോട്ടീസ്.

read more

മണലെടുപ്പ് പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്നു

Posted: 31 May 2012 12:04 AM PDT

ഷൊര്‍ണൂര്‍: ഭാരതപ്പുഴയിലെ മണലെടുപ്പ് ജലദൗര്‍ലഭ്യവും പാരിസ്ഥിതികപ്രശ്നവും ഉണ്ടാക്കുന്നു. ഇതോടൊപ്പം കോടിക്കണക്കിന് രൂപ ചെലവില്‍ പുഴയിലും തീരത്തും പൂര്‍ത്തിയാക്കിയ പദ്ധതികളെയും ബാധിക്കുന്നു. നിര്‍മാണത്തിന് മുമ്പുതന്നെ വിവാദത്തിലാവുകയും ഇപ്പോള്‍ വിജിലന്‍സ് ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യുന്ന ‘മുണ്ടായ അടിയണ’യടക്കം നിരവധി പദ്ധതികളാണ് മണലെടുപ്പുമൂലം അവതാളത്തിലാകുന്നത്.

read more

ഇസ്ലാമിക പ്രബോധനത്തില്‍ യുവാക്കളുടെ പങ്ക് മഹത്തരം -ഹൈദരലി ശിഹാബ് തങ്ങള്‍

Posted: 30 May 2012 11:59 PM PDT

മലപ്പുറം: ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും അധര്‍മത്തിനെതിരായ യുവതയുടെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലമാണിതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ടൗണ്‍ ഹാളില്‍ സുന്നി യുവജന സംഘം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

read more

ഫിഷ്മീല്‍ പ്ളാന്‍റ് യാഥാര്‍ഥ്യമായില്ല

Posted: 30 May 2012 11:44 PM PDT

ആറാട്ടുപുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി ആവിഷ്കരിച്ച ഫിഷ്മീല്‍ പ്ളാന്‍റിന്‍െറ നിര്‍മാണം കാലപരിധി പലതുകഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് പുതുക്കി നല്‍കിയ കാലാവധി വ്യാഴാഴ്ച അവസാനിക്കുമ്പോഴും പകുതിയിലേറെ പണി ശേഷിക്കുകയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നു.

read more

കൊച്ചിയിലെ ഗതാഗതക്കുരുക്ക്: കോടതി ഇടപെടല്‍ പൊലീസിനെ വലച്ചു

Posted: 30 May 2012 11:36 PM PDT

കൊച്ചി: വിവിധ സംഘടനകളുടെ സമരവേലിയേറ്റ ത്തില്‍ നഗരം സ്തംഭിച്ചതിന് ഹൈകോടതി സിറ്റി പൊലീസ് കമീഷണറെ വിളിച്ചുവരുത്തി താക്കീത് ചെയ്തത് പൊലീസിനെ അക്ഷരാര്‍ഥത്തില്‍ വെള്ളംകുടിപ്പിച്ചു.

read more

Wednesday, May 30, 2012

ഓഹരി വിപണിയിലെ വിദേശ നിക്ഷേപം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി Madhyamam News Feeds

ഓഹരി വിപണിയിലെ വിദേശ നിക്ഷേപം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി Madhyamam News Feeds

Link to

ഓഹരി വിപണിയിലെ വിദേശ നിക്ഷേപം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി

Posted: 30 May 2012 12:56 AM PDT

Image: 

ന്യൂദല്‍ഹി: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ ആറ് രാജ്യങ്ങളിലെയും യൂറോപ്യന്‍ കമീഷനിലെ 27 രാജ്യങ്ങളിലെയും നിക്ഷേപകര്‍ക്ക് ഇന്ത്യയിലെ ഓഹരി വിപണികളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ മൂലധന നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ക്ക് അകൗണ്ടുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്.

read more

മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം ഹൈകോടതിയില്‍ ഹരജി നല്‍കി

Posted: 30 May 2012 12:19 AM PDT

Image: 

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സി.പി. എം മാധ്യമങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

read more

പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ യു.പി.എ വിടുമെന്ന് കരുണാനിധി

Posted: 29 May 2012 11:43 PM PDT

Image: 

ചെന്നൈ: പെട്രോള്‍ വില വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ യു.പി.എ വിടുമെന്ന് സഖ്യ കക്ഷിയായ ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ ഭീഷണി. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.എം.കെ സംസ്ഥാനത്താകമാനം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലൊന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മുന്നണി ബന്ധം തടസ്സമാകില്ലന്നെും സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്ന3400യിലെ ചെപ്പോക്കില്‍ കരുണാനിധി പറഞ്ഞു.

read more

യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : ഒബാമയുടെ എതിരാളി മിറ്റ് റോംനി തന്നെ

Posted: 29 May 2012 10:51 PM PDT

Image: 

വാഷിങ്ടണ്‍ : യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരം മിറ്റ് റോംനിയും ബറാക് ഒബാമയും തമ്മിലാവുമെന്ന് ഉറപ്പായി. ടെക്സാസ് പ്രൈമറിയില്‍ വിജയിച്ചുകൊണ്ടാണ് റോംനി പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യത ഉറപ്പാക്കിയത്.

2008ല്‍ ജോണ്‍ മെക്കയ്നോട് തോറ്റ റോംനിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാനുള്ള അവസരം നഷ്ടമായിരുന്നു. മുന്‍ മസാച്ചുസെറ്റ്സ് ഗവര്‍ണറാണ് റോംനി.

read more

‘ത്രിമൂര്‍ത്തി’കള്‍ യാത്രയായി; ‘ഇരട്ടകളുടെ വീട്ടി’ല്‍ ഇനി കളിയാരവങ്ങളില്ല

Posted: 29 May 2012 10:49 PM PDT

Image: 

ദോഹ: ‘ഒറ്റ പ്രസവത്തില്‍ പിറക്കുന്ന ഒന്നിലേറെ കുഞ്ഞുങ്ങള്‍ നല്‍കുന്ന അനുഭവം ഏറെ ആനന്ദകരമാണ്. അതുകൊണ്ട് ഈ വീട്ടിലേക്ക് വരിക, നമുക്ക് സമാന മനസ്കരുമായി അനുഭവങ്ങള്‍ പങ്കുവെക്കാം, പിന്തുണ തേടാം, ഒപ്പം മനസ്സറിഞ്ഞ് ചിരിക്കാം’

read more

വില്ലേജിയോ തീ പിടിത്തം: കുരുന്നുകള്‍ക്ക് കണ്ണീരോടെ വിട

Posted: 29 May 2012 10:45 PM PDT

Image: 
Subtitle: 
അന്വേഷണം തുടങ്ങി

ദോഹ: ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തില്‍, വില്ലേജിയോ മാളിലെ അഗ്നിബാധയില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക് രാജ്യം കണ്ണീരോടെ വിടനല്‍കി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രണ്ട് അഗ്നിശമന സൈനികരുടെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശികളായ അധ്യാപികയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ സ്വദേശികളും വിദേശികളുമടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. ഇറാന്‍ സ്വദേശി മഹ്മൂദ് ഹൈദര്‍, മൊറോക്കോയില്‍ നിന്നുള്ള ഉസ്സാം (22) എന്നിവരാണ് ദുരന്തത്തില്‍ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

features: 
Facebook

read more

നെയ്യാറ്റിന്‍കര പ്രചാരണച്ചൂടില്‍

Posted: 29 May 2012 10:36 PM PDT

Image: 

തിരുവനന്തപുരം: പരസ്യ പ്രചാരണത്തലിനുള്ള സമയം അവസാനിക്കാനിരിക്കെ ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പരസ്യ പ്രചാരണം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ശേഷം അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്.

വൈകുന്നേരം അഞ്ചിന് ശേഷം പ്രചാരണത്തിന്റെ ഭാഗമായ പൊതുയോഗങ്ങളോ മൈക്ക് അനൗണ്‍സ്മെന്റുകളോ മറ്റ് പരസ്യ പ്രചാരണങ്ങളോ അനുവദിക്കില്ല. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സംവാദങ്ങള്‍, അഭിപ്രായസര്‍വേകള്‍ എന്നിവക്കും ഇത് ബാധകമായിരിക്കും.

read more

ചന്ദ്രശേഖരന്‍ വധം: റഫീഖ് കസ്റ്റഡിയില്‍

Posted: 29 May 2012 10:34 PM PDT

Image: 

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന വായപ്പടച്ചി റഫീഖ് പൊലീസ് കസ്റ്റഡിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

read more

തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള ജൂണ്‍ 15 മുതല്‍

Posted: 29 May 2012 10:20 PM PDT

Image: 

അബൂദബി: തുറന്ന സ്ഥലങ്ങളില്‍ വെയിലുകൊണ്ട് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ ഉച്ച സമയത്തെ ജോലിയില്‍ ഇളവ് ലഭിക്കും. തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള അനുവദിക്കുന്ന സംവിധാനം ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് യു.എ.ഇ തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പറഞ്ഞു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

read more

നാല് ട്രെയിനുകള്‍ കേടുപാടു തീര്‍ത്തു; മൂന്നു മാസം പരീക്ഷണ ഓട്ടം

Posted: 29 May 2012 10:02 PM PDT

Image: 

റിയാദ്: ഓട്ടം തുടങ്ങി ഒരു മാസത്തിനകം സാങ്കേതിക തകരാറുകള്‍ മൂലം സര്‍വീസ് നിറുത്തിവെച്ച അതിവേഗ ട്രെയിനുകളില്‍ നാലെണ്ണം പ്രവര്‍ത്തനസജ്ജമായി. ബാക്കിയുള്ളതു കൂടി കേടുപാടുകള്‍ തീര്‍ക്കുന്ന തിരക്കിലാണ് സ്പാനിഷ് കമ്പനി. അറ്റകുറ്റപ്പണി തീര്‍ത്ത നാലു ട്രെയിനുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ദിനേന നാല് സര്‍വീസുകള്‍ എന്ന തോതില്‍ പരീക്ഷണ ഓട്ടത്തിലാണ്. ഇത് വിജയകരമായിരുന്നുവെന്നും പറയത്തക്ക തകരാറുകളൊന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും സൗദി റെയില്‍വെ മേധാവി അബ്ദുല്‍അസീസ് അല്‍ഹുഖൈല്‍ അറിയിച്ചു.

read more

Tuesday, May 29, 2012

ഈജിപ്ത്: പ്രസിഡണ്ട് സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനെതിരെ ആക്രമണം Madhyamam News Feeds

ഈജിപ്ത്: പ്രസിഡണ്ട് സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനെതിരെ ആക്രമണം Madhyamam News Feeds

Link to

ഈജിപ്ത്: പ്രസിഡണ്ട് സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനെതിരെ ആക്രമണം

Posted: 29 May 2012 12:47 AM PDT

Image: 

കൈറോ: ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി അഹ്മദ് ശഫീഖിന്റെ ഓഫീസിനു നേരെ ആക്രമണം. അക്രമികള്‍ ഓഫീസിന് തീയിട്ടു. അഹ്മദ് ശഫീഖിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കൈറോവിലെ ആസ്ഥാന മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

read more

ടി.പി വധം: വ്യവസായി ബന്ധം കേസ് വഴിതിരിച്ചു വിടാനെന്ന് ആര്‍.എം.പി

Posted: 29 May 2012 12:19 AM PDT

Image: 

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായിയാണെന്ന ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്റെ വാദത്തിനെതിരെ റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി. കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമാണിതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

read more

മുല്ലപ്പെരിയാറില്‍ പുതിയ ഡാം : കേസുമായി മുന്നോട്ട് പോവും

Posted: 28 May 2012 11:24 PM PDT

Image: 

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ്. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും നിലവിലെ ഡാം ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം കോടതിയെ ബോധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

read more

കവര്‍ച്ച കേസില്‍ നസീറിന്റെ കൂട്ടാളികള്‍ അറസ്റ്റില്‍

Posted: 28 May 2012 11:00 PM PDT

Image: 

കൊച്ചി: എറണാകുളം കാച്ചാപ്പള്ളി ജ്വല്ലറിയില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി കെ.പി ഷബീര്‍ , പൂക്കാട്ടുപടി സ്വദേശി ഇസ്മാഈല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

10 വര്‍ഷം മുമ്പാണ് ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാന്‍ വേണ്ടിയായിരുന്നത്രെ ഇത്. നസീറാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

തേക്കടിയില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു

Posted: 28 May 2012 10:50 PM PDT

കുമളി: ടൗണിലും പരിസരപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും നാട്ടുകാര്‍ കുടിവെള്ളം ലഭിക്കാതെ കഷ്ടത അനുഭവിക്കുമ്പോള്‍ ദിവസങ്ങളായി തേക്കടിയില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. തേക്കടി റോഡരികില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണാണ്് പൈപ്പ് തകര്‍ന്ന് ജലം പാഴാകുന്നത്. ഇക്കാര്യം നാട്ടുകാര്‍ പലപ്രാവശ്യം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

read more

പത്തനംതിട്ട നഗരസഭയില്‍ പ്രതിപക്ഷ ബഹളം

Posted: 28 May 2012 10:46 PM PDT

പത്തനംതിട്ട: പരസ്യനികുതി പിരിവിനുള്ള അവകാശം നഗരസഭ ചെയര്‍മാന്‍െറ ബിനാമിയെ ഏല്‍പ്പിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട നഗരസഭയില്‍ പ്രതിപക്ഷ ബഹളം. കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഭരണകക്ഷിയിലെ നാല് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, എം.സി. ഷെരീഫ്, അനില്‍ മണ്ണില്‍, സിജി എബി എന്നിവരാണ് വിട്ടുനിന്ന ഭരണപക്ഷ അംഗങ്ങള്‍.

read more

ചെത്തിപ്പുഴ ഡെങ്കിപ്പനി ഭീഷണിയില്‍

Posted: 28 May 2012 10:43 PM PDT

ചങ്ങനാശേരി: ചെത്തിപ്പുഴ ആറ്റുവാക്കേരി പ്രദേശം ഡെങ്കിപ്പനി ഭീഷണിയില്‍. രണ്ടുവയസ്സുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതോടെ ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തി.

read more

പാന്‍മസാല റെയ്ഡ്: ജോനകപ്പുറത്ത് സംഘര്‍ഷാവസ്ഥ

Posted: 28 May 2012 10:40 PM PDT

കൊല്ലം: സ്റ്റേഷനറി കടയില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതറിഞ്ഞ് റെയ്ഡിനെത്തിയ പൊലീസിനെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ജോനകപ്പുറത്ത് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജോനകപ്പുറം തോണ്ടലില്‍ വീട്ടില്‍ അജിതാബീഗം നടത്തിവന്ന സ്റ്റേഷനറി കടയില്‍ പള്ളിത്തോട്ടം പൊലീസ് പരിശോധനക്കെത്തിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പരിശോധനയില്‍ പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് അജിതാബീഗത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘടിച്ചെത്തിയ ഒരു വിഭാഗം തടഞ്ഞു.

read more

പാന്‍മസാല വില്‍പന; 11 കടക്കാര്‍ പിടിയില്‍

Posted: 28 May 2012 10:37 PM PDT

തിരുവനന്തപുരം: നിരോധിച്ച പാന്‍മസാല വില്‍ക്കാന്‍ ശ്രമിച്ച 11 കച്ചവടക്കാരെ വിവിധ പൊലീസ് സംഘങ്ങള്‍ അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധന കര്‍ശനമാക്കി. മെഡിക്കല്‍ കോളജ്, പേരൂര്‍ക്കട, മണ്ണന്തല, വട്ടിയൂര്‍ക്കാവ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയിലാണ് കടകളില്‍ സൂക്ഷിച്ചിരുന്ന നിരവധി കമ്പനികളുടെ വിവിധ ബ്രാന്‍ഡ് പാന്‍മസാലകള്‍ പിടിച്ചെടുത്തതും കട നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തതും.

read more

എം.പി ഫണ്ട്; ജില്ലയില്‍ 335.51 ലക്ഷത്തിന്‍െറ വികസനം

Posted: 28 May 2012 10:31 PM PDT

ആലപ്പുഴ: കേന്ദ്ര ഊര്‍ജസഹമന്ത്രിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ പ്രാദേശിക വികസനപദ്ധതി പ്രകാരം ശിപാര്‍ശ ചെയ്ത 64 പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. ഇതുവരെ 335.51 ലക്ഷം രൂപ വികസനപദ്ധതികള്‍ക്ക് ചെലവഴിച്ചു. ഇതില്‍ 203.14 ലക്ഷം രൂപ പൂര്‍ത്തിയായ പ്രവൃത്തികളുടേതാണ്.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

read more

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP