സ്വാഗതം
WELCOME

News Update..

Monday, May 28, 2012

മന്‍മോഹന്‍ സിങ് മ്യാന്‍മര്‍ പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തി Madhyamam News Feeds

മന്‍മോഹന്‍ സിങ് മ്യാന്‍മര്‍ പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തി Madhyamam News Feeds

Link to

മന്‍മോഹന്‍ സിങ് മ്യാന്‍മര്‍ പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തി

Posted: 28 May 2012 12:33 AM PDT

Image: 

നയ് പീതാ: മൂന്ന് ദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സങ് പ്രസിഡന്റ് തീന്‍ സീനുമായി കൂടിക്കാഴ്ച നടത്തി. ഭീകരവാദവും അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റവും തടയാന്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങണമെന്ന് ഇരു നേതാക്കളും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

read more

ചന്ദ്രശേഖരന്റെ കൊലക്കുപിന്നില്‍ വ്യവസായിയെന്ന് അശോകന്‍

Posted: 28 May 2012 12:15 AM PDT

Image: 

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ ഒരു വ്യവസായി ആണെന്ന് കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍. ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയിലാണ് അശോകന്‍ ഇക്കാര്യം പറയുന്നത്.ഹരജി നാളെ പരിഗണിക്കും.

features: 
Facebook

read more

മണിക്കെതിരെ നടപടിയെടുക്കണമെന്ന് ബര്‍ദന്‍

Posted: 28 May 2012 12:09 AM PDT

Image: 

ന്യൂദല്‍ഹി: സി.പി.എം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ നടപടിയെയടുക്കണമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി. ബര്‍ദന്‍ ആവശ്യപ്പെട്ടു. ഞട്ടിപ്പിക്കുന്ന പ്രസ്താവനയാണിതെന്നും ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം വിശദീകരണം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

features: 
Facebook

read more

കോഴിക്കോട്ടുകാരെ ഇങ്ങനെ പറ്റിക്കരുത്!

Posted: 28 May 2012 12:02 AM PDT

കോഴിക്കോട്: പദ്ധതി തയാര്‍, ഫണ്ട് അനുവദിച്ചു, രൂപരേഖ റെഡി, തടസ്സങ്ങളായൊന്നുമില്ല, എന്നിട്ടും...പറഞ്ഞുവരുന്നത് മിഠായിത്തെരുവ് പൈതൃക പദ്ധതിയെക്കുറിച്ചാണ്. എട്ടുവര്‍ഷമായി പറഞ്ഞുകേള്‍ക്കുന്നതാണ് ചരിത്രമുറങ്ങുന്ന മിഠായിത്തെരുവിനെ സൗന്ദര്യവത്കരിക്കുമെന്ന പ്രഖ്യാപനം.
കോഴിക്കോട്ടുകാര്‍ക്ക് ആശ നല്‍കി അധികാരികള്‍ കളിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതാ ആയിപ്പോയി എന്ന മട്ടിലുള്ള പ്രഖ്യാപനങ്ങള്‍ കേട്ട് കോഴിക്കോട്ടുകാര്‍ ഇപ്പോള്‍ കോരിത്തരിക്കാറില്ല.

read more

ഹനേക്കയുടെ 'അമോറി'ന് 'പാം ഡി ഓര്‍'

Posted: 27 May 2012 11:47 PM PDT

Image: 

പാരിസ്: ജീവിതസായന്തനത്തിലെ മനോഹര പ്രണയത്തിന്റെ കഥ പറഞ്ഞ മൈക്കല്‍ ഹനേക്കയുടെ 'അമോര്‍' കാന്‍ ചലചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള 'പാം ഡി ഓര്‍'പുരസ്കാരം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഹനേക്ക പാം ഡി ഓര്‍ നേടുന്നത്. 2009ല്‍ 'വൈറ്റ് റിബണ്‍' എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പാം ഡി ഓര്‍ ലഭിച്ചത്. 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ഹനേക്കക്ക് ലഭിച്ചിട്ടുണ്ട്.

read more

എയര്‍ഇന്ത്യ ഷെഡ്യൂള്‍ പുന:ക്രമീകരിച്ചു

Posted: 27 May 2012 10:50 PM PDT

Image: 

മസ്കത്ത്: രൂക്ഷമായ ടിക്കറ്റ് ക്ഷാമം നേരിടുന്നതിനിടെ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പലത് റദ്ദാക്കി എയര്‍ ഇന്ത്യ ഷെഡ്യൂള്‍ പുന:ക്രമീകരിച്ചു.

read more

നിതാഖാത്ത്: രണ്ടര ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചു

Posted: 27 May 2012 10:44 PM PDT

Image: 

റിയാദ്: നിതാഖാത്ത് തൊഴില്‍പരിഷ്കാരം വഴി 2,47,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് വെളിപ്പെടുത്തി. പദ്ധതി നിലവില്‍വന്ന് ആദ്യത്തെ പത്തു മാസങ്ങള്‍ക്കുള്ളില്‍ തന്നെ 1,21,000 പേര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ സ്വദേശിവത്കരണ അനുപാതത്തിന് തുല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.

read more

പൂനെയില്‍ നിര്‍ത്തിയിട്ട ബസില്‍ ട്രക്കിടിച്ച് 26 മരണം

Posted: 27 May 2012 10:33 PM PDT

Image: 

മുംബൈ: മുംബൈ- പൂനെ അതിവേഗ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ടെമ്പോ ഇടിച്ച് 26 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. മുംബൈയില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ സമീപത്തുള്ള പൂനെയിലും മുംബൈയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

features: 
Facebook

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted: 27 May 2012 10:23 PM PDT

Image: 

ചെന്നൈ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എല്ലാ മേഖലകളിലെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് 8.15 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ കേരളത്തിലെ സ്കൂളുകള്‍ ഉള്‍പ്പെടുന്ന ചെന്നൈ മേഖലയില്‍ മാത്രം 69,822 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

സിനിമാലോകം വിലക്കിയാലും സമരം തുടരുമെന്ന് ജാവേദ് അക്തര്‍

Posted: 27 May 2012 09:59 PM PDT

Image: 

മുംബൈ: ബോളിവുഡ് സിനിമാ ലോകം ജീവിതകാലം മുഴുവന്‍ തന്നെ സിനിമയില്‍ നിന്ന് വിലക്കിയാലും സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. പാട്ടുകളുടെ പകര്‍പ്പവകാശം പാട്ടുകാര്‍ക്കും ഗാനരചയിതാക്കള്‍ക്കുമാക്കി ഭേദഗതി ചെയ്യണമെന്ന വാദമാണ് അദ്ദേഹത്തിന് വിനയായത്. തങ്ങളുടെ അവകാശം നിര്‍മാതാക്കള്‍ വിട്ട് തന്നേ മതിയാവൂ എന്നും ഒരു മാസത്തിനുള്ളില്‍ ഭേദഗതി നടപ്പില്‍ വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

features: 
Facebook

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP